Tuesday, November 23, 2010

അവളും ഞാനും...

തവിട്ടു കണ്ണും തവിട്ടു മുടിയും... അവളെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്നത്‌ അതാണ്‌.. മഹാനഗരത്തിലെ ജീവിതത്തിന്റെ ബഹളത്തിനോടും വർണ്ണപ്പകിട്ടിനോടും പൊരുത്തപ്പെടാൻ പറ്റാത്തതിന്റെ അന്ധാളിപ്പിനൊപ്പം വീടിന്റെ സുരക്ഷിതത്വത്തിൽ നിന്നും ദൂരെ ഒറ്റപ്പെട്ടു പോയതിന്റെ ഭയവും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു ഞാൻ.. ഓഫീസിലെ ഉത്തരേന്ത്യൻ സഹപ്രവർത്തകരുടെ ആത്മവിശ്വാസവും ചുറുചുറുക്കും ഭാഷാപ്രാവീണ്യവും ഒക്കെ കണ്ട് ദിനംപ്രതി കൂടി വരുന്ന അപകർഷതാബോധവും.. അതെല്ലാം കൊണ്ടാവണം ഒരു ഉത്തരേന്ത്യക്കാരിയാണ്‌ റൂമേറ്റാകാൻ പോകുന്നതെന്നറിഞ്ഞപ്പോഴേ മനസിടിഞ്ഞിരുന്നു. ഓഫീസിൽ വച്ചായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. കടമ നിർവഹിക്കുന്നതു പോലെ രണ്ടും പേരും ഒരുവിധത്തിൽ പേരും സ്ഥലവും ഒക്കെ ചോദിച്ചെന്നു വരുത്തി അവരവരുടെ സീറ്റുകളിലേക്ക് പിൻവലിഞ്ഞു; അല്ല രക്ഷപെട്ടോടി എന്നു പറയുന്നതാവും കൂടുതൽ ശരി.

വൈകിട്ട് റിക്ഷയിൽ ഒരുമിച്ച് താമസസ്ഥലത്തേക്ക് പോവുമ്പോഴും ഞങ്ങൾക്കു തമ്മിൽ സംസാരിക്കാനൊന്നുമുണ്ടായിരുന്നില്ല.. പകുതിവഴിയെത്തിയപ്പോൾ അവൾ പതുക്കെ എന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു..

‘ഒന്നും വിചാരിക്കരുത്.. എന്റേത് അത്ര നല്ല ഇംഗ്ളീഷല്ല.. ഇവിടെ ഓഫീസും അവിടുത്തെ ആൾക്കാരെയുമൊക്കെ കണ്ടപ്പോൾ പേടിയാകുന്നു.. ഞാൻ എങ്ങനെ ഇവിടെ ജീവിക്കുംന്ന് എനിക്കറിയില്ല..

ഞാൻ അന്ധാളിച്ചിരുന്നു പോയി.. അതുവരെ കണ്ടതു വച്ച് ഉത്തരേന്ത്യക്കാരു മുഴുവനും ഇംഗ്ളീഷ് മണിമണിയായി സംസാരിക്കുമെന്നായിരുന്നു എന്റെ വിചാരം. അതു കേട്ടപ്പോൾ ചെറിയൊരു സമാധാനം..ഞാനിവിടെയെത്തിയിട്ടു അധികം നാളായില്ലെന്നും എനിക്കു ഇംഗ്ളീഷും ഹിന്ദിയുമൊന്നും മര്യാദയ്ക്കറിയില്ലെന്നുമുള്ള സത്യാവസ്ഥ പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു.. എന്തായാലും അതോടെ ഞങ്ങൾക്കിടയിലുള്ള മഞ്ഞുരുകി.. കേരളത്തിലെ ഒരു കൊച്ചു നാട്ടിൽ നിന്നുള്ള ഞാനും ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള അവളും.. ജനിച്ചു വളർന്നതു ഇന്ത്യുടെ രണ്ടു വ്യത്യസ്തകോണുകളിലാണെങ്കിലും ഞങ്ങൾ തമ്മിൽ ഒരുപാടു സാമ്യമുണ്ടായിരുന്നു.. അരക്ഷിതത്വം, ഒറ്റപ്പെടൽ, നഗരജീവിതത്തിന്റെ അമ്പരപ്പ്, കൊച്ചുഗ്രാമങ്ങളിൽ നിന്ന് നഗരത്തിലെത്തിയതിന്റെ അപകർഷതാബോധം, സ്വയംപര്യാപ്തരാവണമെന്നുള്ള വാശി അങ്ങനെ പലതും. രാവെളുക്കുവോളം പരസ്പരം കണ്ണിൽ കണ്ണിൽ നോക്കികിടന്ന് ഞങ്ങൾ സംസാരിക്കുമായിരുന്നു.. ഓഫീസിലെ കാര്യങ്ങൾ,വീട്ടിലെ കാര്യങ്ങൾ, സ്വപ്നങ്ങൾ എല്ലാമെല്ലാം.. അവളെ പറ്റി കൂടുതലറിയുന്തോറും സഹതാപം കൂടിക്കൊണ്ടിരുന്നു. ചെറിയ പ്രായത്തിലേ അമ്മ മരിച്ചു. ചേച്ചിമാരുമായി നല്ല പ്രായവ്യത്യാസമുണ്ട്.. അവരൊക്കെ നേരത്തെ തന്നെ കല്യാണം കഴിഞ്ഞ് സ്വന്തം കുടുംബമൊക്കെയായി ദൂരെയാണ്‌.. നല്ലോണം പ്രായമായ അച്ഛൻ.. വീട്ടിൽ നോക്കാനാരുമില്ലാത്തതു കൊണ്ട് ചെറുപ്പം മുതലേ വളർന്നത് ബോഡിംഗ്സ്കൂളിലും ഹോസ്റ്റലിലും ഒക്കെയായിട്ട്.. അങ്ങു കേരളത്തിൽ വീട്ടുകാരും ബന്ധുക്കളുമൊക്കെ സ്നേഹിച്ച് ലാളിച്ച് വളർത്തിയ എനിക്ക് സങ്കൽപിക്കാൻ പോലുമാവില്ലായിരുന്നു അത്തരത്തിലൊരു ജീവിതം. മമ്മിയെപറ്റിയൊക്കെ വാതോരാതെ സംസാരിക്കുന്നതിനിടയ്ക്കാവും പെട്ടെന്നോർമ്മ വരിക.. അമ്മ നഷ്ടപ്പെട്ട ഒരു കുട്ടിയോടാണല്ലോ ഈ വിവരിക്കുന്നതെന്ന്. അതു മനസിലായിട്ടാവും അവൾ ആശ്വസിപ്പിക്കും.. തനിക്ക് അമ്മ ഒരു ശീലമല്ലാതിരുന്നതു കൊണ്ട് ഇതൊന്നും കേട്ടാലും ഒരു സങ്കടവുമുണ്ടാവില്ലെന്ന്...

ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചും സഹായിച്ചും ശക്തി പകർന്നും ആ നഗരജീവിതത്തിലേക്കു പതുക്കെ പതുക്കെ അഡ്ജസ്റ്റ് ചെയ്തു തുടങ്ങി. അവളെന്റെ ഹിന്ദി നന്നാക്കി തന്നു. പകരം ഞാൻ എനിക്കറിയുന്ന ഇംഗ്ളീഷ് ഒക്കെ അവൾക്കു പകർന്നു കൊടുത്തു. ഒരു നോർത്തിന്ത്യൻ കല്യാണത്തിന്‌ കോട്ടൺ ഡ്രസിട്ടു പോയതിനു വഴക്കു പറഞ്ഞ് എന്നെകൊണ്ട് ആദ്യമായി ഒരു മിന്നിത്തിളങ്ങുന്ന കുപ്പായം വാങ്ങിപ്പിച്ചത് അവളാണ്‌.. ഉത്തരേന്ത്യൻ ഭക്ഷണത്തെ എനിക്കു പരിചയപ്പെടുത്തി തന്നതും.. ഒരു കടുത്ത ഭക്തയായ അവൾക്കൊപ്പം വിശ്വാസമൊന്നുമില്ലാത്ത ഞാൻ അമ്പലങ്ങളിൽ പോയി.. ഓരോ വിശേഷദിവസങ്ങളിലും വീടിന്റെ മുക്കിലും മൂലയ്ക്കുമൊക്കെ പൂജാ സെറ്റപ്പൊരുക്കാൻ അവളെ സഹായിച്ചു. പകരം എന്റെ കൂടെ നോൺവെജ് കഴിക്കാനായി(കഴിക്കുന്നതു കാണാനായി എന്നതാണു കറക്ട്) അവളും കൂട്ടു വന്നു. തറ നിറയെ കടലത്തോടു വീണു കിടക്കുന്ന ബസിൽ കയറി ദീപാവലിയ്ക്ക് ഞങ്ങൾ ഹരിയാനയിലെ അവളുടെ ഗ്രാമത്തിലേക്കു പോയി. വീട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ ആരുമില്ലാത്തതു കൊണ്ട് അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയെ അവൾ വിളിച്ചു വരുത്തിയിരുന്നു. അവളെയോർത്ത് ഏറ്റവും കൂടുതൽ വിഷമം തോന്നിയത് അതു കണ്ടപ്പോഴാണ്‌.. വീട്ടിലെ ആകെയുള്ള നല്ല മുറി ഞങ്ങൾക്കു തന്നിട്ട് അവളുടെ അച്ഛൻ ടെറസിൽ ചാർപായിൽ കിടന്നുറങ്ങി. എനിക്കൊക്കെ വീട്ടിൽ പോവുക എന്നു പറഞ്ഞാൽ അതില്പരമൊരു ആശ്വാസവും സ്വാതന്ത്ര്യവുമില്ല.. അവൾക്കും സ്വന്തം വീടിനോട് അതേ വികാരം തന്നെയാവുമോ തോന്നിയിട്ടുണ്ടാവുക എന്നു പലവട്ടം ചിന്തിച്ചിട്ടുണ്ട്.. സ്വന്തം വീട്ടിലും അവൾ അതിഥിയെ പോലെയാണ്‌ എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്.. പക്ഷെ ഒരിക്കലും അതു തുറന്നു ചോദിക്കാൻ ധൈര്യം കിട്ടിയിരുന്നില്ല.. ഒരുപക്ഷെ പുറമേ കാണിക്കാത്ത ഒരു മുറിവ് ഞാനായിട്ട് കുത്തിവേദനിപ്പിച്ചെങ്കിലോ എന്നോർത്ത്....


അവളുടെ കല്യാണം ഉറപ്പിച്ചു എന്നു കേട്ടപ്പോൾ സത്യത്തിൽ ആശ്വാസമാണു തോന്നിയത്. പെൺകുട്ടികൾ അത്ര നേരത്തെ വിവാഹിതരാകുരുത് എന്ന അഭിപ്രായക്കാരിയാണെങ്കിലും അവളുടെ കാര്യത്തിൽ അത് ആവശ്യമാണെന്ന് എനിക്കു തോന്നിയിരുന്നു.. അച്ഛനും അമ്മയും നിറയെ ആളുകളുമുള്ള ഒരു കുടുംബത്തിൽ ഇനിയെങ്കിലും അവൾ ജീവിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ആണ്മക്കൾ മാത്രമുള്ള വീട്ടിലേക്കാണ്‌ അവൾ മരുമകളായി ചെല്ലുന്നതെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.. അവളെ മരുമകളായിട്ടല്ല മകളായി തന്നെ ആ അച്ഛനും അമ്മയും സ്നേഹിക്കണെ എന്നു ഞാൻ അവളുടെ ദൈവങ്ങളോടു പ്രാർത്ഥിച്ചു. അവളുടെ കല്യാണത്തിനു സാക്ഷ്യം വഹിക്കാനായി ഒരിക്കൽ കൂടി അവളുടെ ഗ്രാമത്തിലേക്കു പോയി. ‘ബാരാത്’ ന്‌ കാത്തിരിക്കുമ്പോൾ അവളുടെ ലെഹങ്കയിൽ നിന്നും ഒരു കൊച്ചു മണി താഴെവീണു.. ഞാൻ അതെടുത്തു എന്റെ സ്വെറ്ററിന്റെ പോക്കറ്റിലിട്ടു കൊണ്ട് ‘ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായി’ എന്നു സിനിമാസ്റ്റൈലിൽ പറഞ്ഞതും അവൾ വളരെ സീരിയസായി പറഞ്ഞു.. ‘ നീ ഇതു സൂക്ഷിച്ചോളൂ . അടുത്ത കല്യാണം നിന്റേതാവും’. ‘ഇനി എങ്ങാനും അതു സംഭവിച്ചില്ലെങ്കിൽ കുറ്റം മുഴുവൻ നിന്റെ ഈ മണിയ്ക്കായിരിക്കും’ എന്നും പറഞ്ഞ് ഞാനതു ചിരിച്ചു തള്ളി.

അവളുടെ വിവാഹത്തിനു ശേഷം അധികം താമസിയാതെ എന്റെ പ്രൊജക്ട് മാറി വേറെ ഓഫീസിലായി. തമ്മിൽ കാണുന്നതും വല്ലപ്പോഴുമായി. ഒടുവിൽ ആ ജോലി റിസൈൻ ചെയ്ത് ആ നാടും വിട്ടു വരുന്നതിനു മുൻപ് അവസാനമായി ഒരിക്കൽ കൂടി ഞാനവളെ പോയി കണ്ടു. തമ്മിൽ സംസാരിച്ച്, ഇനി ഇടയ്ക്കു വിളിയ്ക്കണം എന്നൊക്കെ പറഞ്ഞ് പിരിയാൻ തുടങ്ങുമ്പോഴാണ്‌ അവൾ അറിയിച്ചത് ‘ അരേ യാർ.. മേം പ്രെഗ്നന്റ് ഹൂം’ എന്ന്. അതെങ്ങനെ എന്നോടവതരിപ്പിക്കും എന്നതിന്റെ എല്ലാ വൈക്ളബ്യത്തോടും കൂടി.. അതിനോടെങ്ങനെ പ്രതികരിക്കും എന്നു ഞാനും അമ്പരന്നു. ഞങ്ങൾ തമ്മിൽ അങ്ങനുള്ള കാര്യങ്ങളൊന്നും സംസാരിക്കാറില്ലായിരുന്നു.. ഞങ്ങൾക്കിടയിലെ സംഭാഷണത്തിൽ അവളുടെ ഭർത്താവോ ഭർതൃവീട്ടുകാരോ ഒന്നും കടന്നു വരാറില്ലായിരുന്നു. അവൾക്കവിടെ സുഖമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.. അല്ലെങ്കിൽ സ്വയം വിശ്വസിപ്പിച്ചിരുന്നു.. അവളാകട്ടെ ഒരിക്കലും അതിനെപറ്റിയൊന്നും സംസാരിച്ചിട്ടുമില്ലായിരുന്നു. എന്നെങ്കിലും ഞാനാ ലൈഫിനെ പറ്റി അവളോടു ചോദിക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നോ .. അറിയില്ല..


അവിടെ നിന്ന് ബാംഗ്ളൂരിലെത്തിയ ശേഷം തമ്മിലുള്ള ഫോൺകോളുകൾ വളരെ വിരളമായിരുന്നു.. അവൾക്കൊരു മകൾ പിറന്ന കാര്യം ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞു. സാധാരണ മറ്റു കൂട്ടുകാരികളൊക്കെ കുഞ്ഞുണ്ടായാൽ പിന്നെ കുഞ്ഞിന്റെ കാര്യമേ സംസാരിക്കൂ.. പക്ഷെ അവൾ പിന്നെ വിളിച്ചപ്പോഴും ജോലിയെകുറിച്ചും പഴയ ലൈഫിനെപറ്റിയുമൊക്കെയാണ്‌ സംസാരിച്ചത്. സംഭാഷണത്തിനിടെയിലെപ്പോഴോ കുഞ്ഞിനും ബാക്കിയെല്ലാവർക്കും സുഖമാണെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുകയും ചെയ്തു. ഞാനും കൂടുതലൊന്നും ചോദിച്ചില്ല. എന്നോടെന്തെന്തെങ്കിലും ദുഖം പങ്കുവെയ്ക്കാനുണ്ടെങ്കിൽ അതവൾ തന്നെ പറയട്ടെ എന്നു ഞാനും വിചാരിച്ചിരുന്നു. അതോ.. അവൾക്കവിടെ വിഷമങ്ങളൊന്നുമില്ല എന്നുള്ള എന്റെ പ്രതീക്ഷ തെറ്റിപ്പോകുമെന്നു ഞാൻ ഭയന്നിരുന്നോ.. അറിയില്ല..

പതുക്കെപതുക്കെ ഞങ്ങൾ തമ്മിലുള്ള ഫോൺവിളികൾ നിലച്ചു.. എന്തെങ്കിലുമാവശ്യമുണ്ടെങ്കിൽ അവൾ എന്നെ വിളിച്ചുകൊള്ളുമെന്ന് എനിക്കുറപ്പായിരുന്നു.. കഴിഞ്ഞ വർഷം ഇവിടെ യൂ.കെ-യിൽ ആയിരിക്കുമ്പോൾ ഒരു കൂട്ടുകാരി അയച്ച മെയിലിൽ ആണ്‌ അവളെ പറ്റി അവസാനമായി കേട്ടത്.. ‘എന്തോ ഒരു അസുഖം വന്ന് അവളുടെ ഹസ്ബൻഡ് മരിച്ചു പോയെന്ന്‌’. അവളുടെ ജീവിതത്തിൽ ആ നഷ്ടം എത്ര ഭീകരമായിരിക്കും എന്നെനിക്കറിയാം. അവളെ വിളിച്ചു സംസാരിക്കാൻ പലവട്ടം തുനിഞ്ഞതാണ്‌. പക്ഷെ എന്തു പറയും എന്നു രൂപം കിട്ടാത്തതു കൊണ്ട് അതിനു പറ്റിയില്ല്ല. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അവളെ പോയികാണണം എന്നുറപ്പിച്ചു തന്നെയാണ്‌ പോയത്.. പക്ഷെ ധൈര്യം കിട്ടിയില്ല. അവൾ അന്നു തന്ന ആ മണി ഇപ്പോഴും എന്റെ പഴ്സിൽ കിടപ്പുണ്ട്.. ചില്ലറപ്പൈസകൾ ഇടുന്ന അറയിൽ. ഓരോ ദിവസവും അതുകാണുമ്പോൾ കുറ്റബോധം വന്നു നിറയും. ഒരു പക്ഷെ അവൾക്കറിയാമായിരിക്കും ഞാനെന്തു കൊണ്ട് വിളിച്ചില്ല എന്ന്‌.. 'നിനക്ക് ചിരിപ്പിക്കാനേ അറിയൂ, ആശ്വസിപ്പിക്കാനറിയില്ല' എന്ന് അവൾതന്നെ പലവട്ടം കളിയാക്കിയിട്ടുണ്ട്..അതോ ഇത്രയും വലിയ ദുഖത്തിലൂടെ കടന്നു പോകുമ്പോൾ ഒന്നു വിളിക്കുക പോലും ചെയ്യാത്ത ക്രൂര എന്നു വിചാരിക്കുന്നുണ്ടാവുമോ.. അറിയില്ല... പക്ഷെ ഒന്നുറപ്പാണ്‌.. ഒരിക്കൽ ഞാൻ ആ നഗരത്തിലേക്കു പോകും. അവളെ കാണും. ദിവസങ്ങളോളം സംസാരിക്കും. ഞങ്ങൾ പിരിഞ്ഞതിനു ശേഷമുണ്ടായ നഷ്ടങ്ങളെ പറ്റിയില്ല.. അതിനു മുൻപു കണ്ണിൽ കണ്ണിൽ നോക്കികിടന്ന് പങ്കിട്ടിരുന്ന പണ്ടത്തെ ആ സ്വപ്നങ്ങളെ പറ്റി... ആർക്കും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പു കൊടുക്കാനും സ്വയം ഉറപ്പു വരുത്താനും.....

82 comments:

  1. junaith said...

    എത്രയും പെട്ടന്ന് കൂട്ടുകാരിയെ ഒന്ന് വിളിക്കുകയെങ്കിലും ചെയ്യൂ...

  2. ശ്രീനാഥന്‍ said...
    This comment has been removed by the author.
  3. ശ്രീനാഥന്‍ said...

    കൂട്ടുകാരിയുടെ ചിത്രം നല്ല മിഴിവോടെ ഈ കുറിപ്പിൽ കാണാം, ഒപ്പം കുറിപ്പെഴുതിയ ആളുടേയും. എങ്ങനെ അബോധപൂർവ്വം നാം സുഖകരമല്ലാത്തതിരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ സുഹൃദ്സംഭാഷണങ്ങളിൽ നിന്ന് ഒഴിവാകുന്നു എന്നാണ് ഞാൻ ഇത് വായിച്ചപ്പോൾ ആദ്യം ആലോചിച്ചു പോയത്. ഏകാന്തതയിൽ നൊമ്പരങ്ങളാകുന്ന ചില ബന്ധ ങ്ങളെക്കുറിച്ചും. കൊ. ത്രേ. യുടെ എഴുത്തിൽ ലളിതവശ്യമായ ഒരു മാജിക്ക് ഉണ്ട്!

    November 24, 2010 12:28 AM

  4. ഹാഫ് കള്ളന്‍||Halfkallan said...

    ഹ്മ്മം .. കുറച്ചു കാലം മുന്നേ ഓരോരുത്തരുടെയും ലൈഫ് ലെ എക്സ്പീരിയന്‍സ് ഷെയര്‍ ചെയ്യാന്‍ ഒരു വേദി ഉണ്ടായി ഓഫീസില്‍ . ഞാന്‍ തന്റെടി എന്ന് കരുതിയ .. അല്പം ഓവര്‍ സ്മാര്‍ട്ട്‌ അല്ലെ എന്ന് തോന്നിച്ച ഒരു പെണ്‍ കൊളീഗ് അവരുടെ കഥ പറഞ്ഞു .. പഠിക്കാന്‍ വേണ്ടി ബുദ്ധിമുട്ടിയത്‌ .. ഗ്രാമത്തില്‍ നിന്നും മാറി നിക്കേണ്ടി വന്നത് ... അതിനു വീട്ടുകാരുടെ പ്രതികരണം ... ബന്ധുക്കളുടെ തമസ്കരണം .. പറഞ്ഞു പറഞ്ഞു അവരുടെ കണ്ണ് നിറഞ്ഞു വന്നു . മനസ്സ് അല്പം കല്ലായിട്ടുന്ടെങ്കില്‍ അതിനുള്ള കാരണവും കണ്ടേക്കാം .. ആ ഒഴുക്കന്‍ മട്ടിലുള്ള കുഞ്ഞിനു സുഖമാണ് സ്റ്റെമെന്റ്റ്‌ കണ്ടപ്പോള്‍ തോന്നിയതാണ് .. പിന്നെ ഈ പറഞ്ഞ കഥാ പാത്രവും ഒരു നോര്തിന്റി ആണ് .
    നന്നായി .. ഇത് പോലെ വല്ലതും പോസ്റ്റുന്നത് ഇടയ്ക്കു കുറ്റബോധം (എനിക്ക് ) തോന്നാന്‍ ഇട വരുത്തും . നന്നാവും ന്നല്ല .. ഇനി അഥവാ നന്നായാലോ ... നേരം വെളുക്കുമ്പോ ഇത്തരം പോസ്റ്റ്‌ കണ്ടാല്‍ .. എന്തേലും ഒക്കെ ആവും ടൈപ്പ് ചെയ്തു കൂട്ടുക .. :( .. അപ്പൊ ശരി ആശംസകള്‍ .

  5. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    കൊചുത്രേസ്യ അപ്പോ നാട്ടിലെത്തിയോ?
    അതോ അവിടെ ഇരുന്ന് പഴയ കഥ കാച്ചിയതാണോ?

    കഥ എന്ന രീതിയില്‍ ഇഷ്ടപ്പെട്ടു. പക്ഷെ കഥയിലെ കഥ ഇഷ്ടപ്പെട്ടില്ല - ചിരിക്കാനുള്ളതു മതി ഇനി

  6. mini//മിനി said...

    ജീവിതത്തിലെ വിലപിടിച്ച നിമിഷങ്ങൾ വരച്ചു കാണിച്ചത് നന്നായിരിക്കുന്നു.

  7. Binu said...
    This comment has been removed by the author.
  8. Binu said...
    This comment has been removed by the author.
  9. മുകിൽ said...

    നന്നായി കൊച്ചുത്രേസ്യ. അവസ്ഥകൾ നന്നായി അനുഭവമായി.. വലിയ വികാരവിസ്ഫോടനങ്ങളൊന്നുമില്ലാതെ ഒരു നിഴലായി നിൽക്കുന്ന നേർത്ത ദുഃഖത്തെ ലളിതമായി എടുത്തു കാട്ടി. നന്നായിരിക്കുന്നു.

  10. സുനിൽ കൃഷ്ണൻ(Sunil Krishnan) said...

    “അപരിചിതരായ് നാം വന്നു
    പരിചിതരായി മടങ്ങുമ്പോള്‍
    സ്നേഹം മാത്രം ബാക്കിയാവുന്നു”

    എന്ന് പറയുന്നത് പോലെ മനോഹരമായ ഒരു സ്നേഹബന്ധത്തിന്റെ കഥ അതിന്റെ ഊഷ്മളത ഒട്ടും ചോര്‍ന്നു പോകാതെ പറഞ്ഞിരിക്കുന്നു.ആകസ്മികതകള്‍ നിറഞ്ഞ ജീവിതം ഇങ്ങനെ ഒക്കെ മുന്നോട്ട് പോകും..കയറ്റങ്ങളും ഇറക്കങ്ങളുമായി, ഇരുളും വെളിച്ചവുമായി....ആ സ്നേഹിതയെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ എത്രയും വേഗം കൊച്ചുത്രേസ്യക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

  11. സുനിൽ കൃഷ്ണൻ(Sunil Krishnan) said...
    This comment has been removed by the author.
  12. ആളവന്‍താന്‍ said...

    ഒരേ സമയം വേദനയും, ഒരു സുഖവും തന്ന എഴുത്ത്. ആ കൂട്ടുകാരിയെ വിളിച്ചൂടെ....?

  13. Captain Haddock said...

    പോസ്റ്റ്‌ വായിച്ചപ്പോ, കമന്റ്‌ എഴുതാന്‍ ഒന്നും കയ്യില്‍ ഇല്ലല്ലോ എന്നാണു മനസ്സില്‍ വന്നത്. ബട്ട്‌, ജസ്റ്റ്‌ കാള്‍ ഹേര്‍. തിരിച്ചു വരാനും, പോയികാണാനും കാതിരിയ്കണ്ട.

  14. ചേച്ചിപ്പെണ്ണ് said...

    പക്ഷെ ഒന്നുറപ്പാണ്‌.. ഒരിക്കൽ ഞാൻ ആ നഗരത്തിലേക്കു പോകും. അവളെ കാണും. ദിവസങ്ങളോളം സംസാരിക്കും. ഞങ്ങൾ പിരിഞ്ഞതിനു ശേഷമുണ്ടായ നഷ്ടങ്ങളെ പറ്റിയില്ല.. അതിനു മുൻപു കണ്ണിൽ കണ്ണിൽ നോക്കികിടന്ന് പങ്കിട്ടിരുന്ന പണ്ടത്തെ ആ സ്വപ്നങ്ങളെ പറ്റി... ആർക്കും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പു കൊടുക്കാനും സ്വയം ഉറപ്പു വരുത്താനും.....

    അവള്‍ക്ക് തെറ്റി ... കൊച്ചുവിനു ചിരിപ്പിക്കാന്‍ മാത്രല്ല ....

  15. Rigmarole said...

    ഇനിം വൈകിക്കാതെ ഒരു ഫോണ്‍ കാള്‍...
    അതൊക്കെയല്ലേ ഫ്രണ്ട്ഷിപ്‌

  16. ചാര്‍ളി[ Cha R Li ] said...

    വിളിക്കൂ..ചിരിപ്പിക്കാനല്ല..കരയിക്കാന്‍..
    അതവള്‍ക്ക് ആശ്വാസമാകും.

  17. സൂര്യകാന്തി said...

    മനസില്‍ പതിഞ്ഞ ചുരുക്കം ചില സൌഹൃദങ്ങളും, അവകില്‍ നിറഞ്ഞു നിന്ന പൊട്ടിച്ചിരികളുടെയും കൊച്ചു കൊച്ചു നിരലുകളുടെയും ഓര്‍മപെടുത്തല്‍........
    ഭാഷലളിത്യം പ്രശംസനീയം

  18. റിസ് said...

    എന്നാലും ഒന്ന് വിളിക്കാമായിരുന്നു, ചിരിപ്പിക്കാനെങ്കിലും!

  19. kARNOr(കാര്‍ന്നോര്) said...

    അതേ .. മുകളില്‍ പലരും പറഞ്ഞതുപോലെ ഒരു വിളി ഇനി വൈകിക്കേണ്ട എന്നാണ് എന്റെയും അഭിപ്രായം. എല്ലാ സാഹചര്യങ്ങളും ഒത്തുവന്ന് ഇനി ഒരു കാഴ്ച.. അത് വല്ലാതെ വൈകും.. അപ്പോ ശെരി.. ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങും. മലബാറ് എക്സ്പ്രസ് വിട്ട് കായംകുളം സൂപ്പര്‍ ഫാസ്റ്റ് പിടിക്കാന്‍. .. പിന്നെ കാണാം..

  20. haari said...

    ആദ്യം തന്നെ നോക്കിയത് ലേബലാണ് സീരിയസ്സായിന്ന് കണ്ടപ്പോഴേ തോന്നി ഇങ്ങനെവല്ലതും ആയിരിക്കുംന്ന് കൊച്ചെന്നാ ഇനി നോര്‍മ്മലാകുന്നെ ?
    എനിക്കുതോന്നുന്നത് കൊച്ച് ആകുട്ടിയെ വിളിക്കേണ്ടന്നാണ് അതവിടെ മനസ്സമാധാനത്തോടെ ഇരുന്നോട്ടെ എന്തിനാ വെറ്തെ അതിന്റെ ഉള്ളമനസ്സമാധാനം കൂടി ഇല്ലാണ്ടാക്കണത്
    (എനിക്കും ആശ്വസിപ്പിക്കാന്‍ അറിയില്ല കൊച്ചെ.. വിളിക്കാമായിരിന്നു)

  21. ഒറ്റയാന്‍ said...

    നല്ല ഒരു സുഹൃത്ത് ആണെങ്കില്‍ സന്തോഷങ്ങള്‍ക്കൊപ്പം സങ്കടങ്ങളും പങ്കിടാന്‍ ശ്രമിക്കുക

  22. Babu Kalyanam said...

    കണ്ണ് നനയിച്ചു. :-(
    - binosh

  23. അരുണ്‍ കായംകുളം said...

    കൊച്ച് ത്രേസ്യേ, ഇത് കഥയാണോ സത്യാണോ?
    കഥയാണെങ്കില്‍ സത്യമാണെന്ന് തോന്നുന്ന എഴുത്ത്, അഥവാ ഇനി സത്യമാണെങ്കില്‍ ഇതിലെ പല കാര്യവും (പ്രത്യേകിച്ച് കൂട്ടുകാരിയുടെ ഇപ്പൊഴത്തെ അവസ്ഥ) വെറും കഥയാവണേന്ന് മനസ്സ് അറിയാതെ ആഗ്രഹിക്കുന്നു.
    എനി വേ, അങ്ങനെ ഒരു കൂട്ടുകാരി ഉണ്ടെങ്കില്‍ അതിനെ ഒന്ന് വിളിക്കു

  24. കൊച്ചുത്രേസ്യ said...

    ഒന്നാലോചിച്ചാൽ ജീവിതത്തിന്റെ റോൾ റിവേഴ്സലിൽ പെട്ടു പോയവരാണ്‌ ഞങ്ങളെന്നു പറയാം. ഒരു പരിധി വരെ അവൾ ആഗ്രഹിച്ചിരുന്ന ജീവിതം ഞാനാണു ജീവിക്കുനത്. തിരിച്ചും.. അതിനോടു നീതി പുലർത്താൻ ഞങ്ങൾ രണ്ടു പേരും മാക്സിമം ശ്രമിക്കുന്നുണ്ടായിരുന്നു. ഇനി തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്താൽ ഒരുപക്ഷെ അതിലെ പാളിച്ചകളോരോന്നായി വെളിച്ചത്തു വരുമായിരിക്കും.. അതു നേരിടാനുള്ള മാനസികമായ പക്വത എനിക്കിതു വരെ ആയിട്ടില്ലെന്നാണ്‌ എന്റെ വിശ്വാസം :-)

  25. Rajesh said...

    Ammachi, vilikkukayalla vendathu. Ningal avare poyi kaananam.
    Kalyaanam kazhiyunnathode Indiayile bahu booripaksham sthreekaludeyum jeevitham naraka thulyamaavukayaa cheyyka. Ee kuttiyudeyum angine thanne. Paavam.

  26. Nila said...

    Kochuthresyayude oru arathikayanu..alpam asuyayum undutto ee ezhuthinodu...
    Ella postum vayichittundu...Nalla rasandu vayikkan..

  27. ചെറുവാടി said...

    പെട്ടൊന്ന് കൂട്ടുകാരിയെ പോയി കാണൂ. നിങ്ങളുടെ സാമീപ്യം അവര്‍ക്ക് സന്തോഷം നല്‍കും.
    അവരും മകളും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    ഇതൊരു കഥയാണ്‌ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

  28. jayarajmurukkumpuzha said...

    sauhridangal ennum nila nilkkatte......

  29. ഇന്ദു said...

    :(

  30. സുജിത് കയ്യൂര്‍ said...

    Nalla post. Ithu muzhuvanaayum vaayichu. Manoharamaayi ezhuthaan ariyaam. Aashamsakal.

  31. കുമാരന്‍ | kumaran said...

    a touching story..

  32. Manoraj said...

    കൊച്ചുത്ര്യേസ്യ,

    കുറേ നാളുകള്‍ക്ക് ശേഷം ഇവിടെ പോസ്റ്റ് വന്നതില്‍ സന്തോഷം. ഒപ്പം ഈ കഥ / സംഭവം പറഞ്ഞ രീതി നന്നായിരിക്കുന്നു. ശരിക്ക് ഹൃദയസ്പര്‍ശിയായിട്ടുണ്ട്. അരുണ്‍ കായംകുളം പറഞ്ഞ പോലെ ഇത് ഒരു കഥയാണോ അതോ സത്യമോ.. എന്തായാലും ഒത്തിരി വേദനിപ്പിച്ചു ആ കൂട്ടുകാരി. പലപ്പോഴും സ്ത്രീകള്‍ വിവാഹശേഷം എന്ത് കൊണ്ട് സുഹൃദ്ബദ്ധങ്ങള്‍ ഉപേക്ഷിക്കുന്നു എന്നത് ചിന്തനീയമാണെന്ന് തോന്നുന്നു.

  33. സ്വപ്നാടകന്‍ said...

    ഹ്മ്...:(

    വശ്യം..സുന്ദരം, എഴുത്ത്.

    ഇനീം വിളിക്കാതിരിയ്ക്കുന്നത് മോശമാണ് ..

  34. uMs said...

    first time writing comment ... ippo endaa parayuka... enda cheyyendadu ennu thanikku endayalum ariyamalloo ..so do it ...

    time w8 for no body

  35. uMs said...

    first time writing comment ... ippo endaa parayuka... enda cheyyendadu ennu thanikku endayalum ariyamalloo ..so do it ...

    time w8 for no body

  36. ശ്രീ said...

    മാനസികമായി ശരിയ്ക്കും അത്രയ്ക്ക് അടുപ്പം ആ കൂട്ടുകാരിയോട് ഇപ്പൊഴും തോന്നുന്നുണ്ടോ എന്ന് സംശയം തോന്നുന്നു, ഇത് വായിച്ചപ്പോള്‍. അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിയ്ക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു.

    (ഇതെന്റെ അഭിപ്രായം മാത്രം.)
    എന്തായാലും നിങ്ങളുടെ സൌഹൃദത്തില്‍ ഇത്ര നാളത്തെ ഗ്യാപ് ഒരു പ്രശ്നം ആകാതിരിയ്ക്കട്ടെ... ഇനിയും ആ സൌഹൃദം പഴയതു പോലെ തുടരാനാകട്ടെ

  37. രമേശ്‌അരൂര്‍ said...

    മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ ?
    പാടി മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ ?
    ============================
    വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍
    നമ്മളും പിരിയുന്നു യാത്ര തുടരുന്നു ....

  38. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: കഥയാണേലും കൊച്ചിനെപ്പറ്റി ഒരു വിലയുണ്ടായിരുന്നതു കളഞ്ഞു. ഏത് സമയത്തും വിളിച്ച് ചീത്തപറയാവുന്ന സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സൌഹൃദം. കൂട്ടുകാരി എന്ത് വിചാരിക്കും എന്നുള്ളതല്ല. ഒത്തിരി വര്‍ഷം കഴിഞ്ഞാലും തന്നെ ഓര്‍ക്കുന്നുണ്ടല്ലോ എന്ന ചിന്ത തന്നെ മതി ഏത് മൂഡും മാറ്റാന്‍.

  39. പിരിക്കുട്ടി said...

    kootukaari ente manassil vedhanayayi mari....

    kochu vinu enthu vishamam undaakum alle...just oru call enkilum cheyyu aa kuttye aaswasippikkenda but chirippikkanariyallo kochu vinu athenkilum cheyyu

  40. ചെലക്കാണ്ട് പോടാ said...

    'നിനക്ക് ചിരിപ്പിക്കാനേ അറിയൂ, ആശ്വസിപ്പിക്കാനറിയില്ല'

    ചിരിപ്പിക്കുന്നത് പോലെ വലിയൊരു കഴിവ് തന്നെയാണ് ആശ്വസിപ്പിക്കാനാകുന്നു എന്നതും....

    നമ്മളില്‍ പലരം അത്തരം അവസരങ്ങളി‍ല്‍ എന്ത് ചെയ്യുമെന്നറിയാതെ പതറുന്നത് കണ്ടിട്ടുണ്ട്....

  41. ചെലക്കാണ്ട് പോടാ said...

    ഇതുപോലെ, ഒരു ദുഖാവസ്ഥയിലൂടെ കടന്ന് പോയിരുന്ന ഒരു സുഹൃത്തിനെ കാണാന്‍ ചെന്ന്, എന്ത് പറയണമെന്നറിയാതെ പരുങ്ങിയ എന്നോട് പുള്ളിക്കാരി ചോദിച്ചൊരു ചോദ്യമുണ്ട്

    'ഇയാളെന്തിനാ ഇത്ര സീരിയസാവുന്നേ'

    ആ ഒരു ചോദ്യം തന്നെയാവും ത്രേസ്യ ചേച്ചിയോടും കൂട്ടുകാരിക്ക് ചോദിക്കാനുണ്ടാവുക.....

  42. Pony Boy said...

    സില്ലി ഗേൾസ്...

  43. പ്രദീപ്‌ said...

    കൊച്ചു .. വീണ്ടും റിഥമുള്ള എഴുത്ത് ....

  44. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

    കൊച്ചുകൊച്ചു താളങ്ങളിലൂടെ സ്വന്തം കൂട്ടുകാരിയുടെ കഥനകഥ നല്ല അനുഭവക്കുറിപ്പുകളില്ലൂടെ വിവരിച്ചിരിക്കുന്നു..
    കൊച്ചുവിന്റെ വേറിട്ട ഒരെഴുത്തെന്നിതിനെ ഞാൻ വിശേഷിപ്പിക്കട്ടേ...

  45. www-indiablooming said...

    hai KT,

    sorry malayalam is not working.

    Your ability to create poignant verbal imageries is overwhelming. I could not help it; the rolling tears blinding me by the time you ended it up. I feel for your friend. Please tell her, beyond everything there is still life.

    Sincerely
    Mavelikeralam

  46. ശാലിനി said...

    എന്താ പറയേണ്ടത് എന്നറിയില്ല... ഇത്തരം കാര്യങ്ങളില്‍ ഉപദേശിക്കാനുള്ള അറിവ് വളരെ കമ്മിയാണ്...
    ഇപ്പോള്‍ ആ കുട്ടി തന്റെ നഷ്ട്ടവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകും എന്ന് തോന്നുന്നു.. വിളിക്കണം എന്നാണ് എനിക്ക് തോന്നുന്നത്..
    കാരണം, ഏതെങ്കിലും തരത്തില്‍ ഒരു സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ ആ ചാന്സ് കളയരുത്..

  47. vnkovoor said...

    ഞങ്ങള്‍ ഇഷ്ടപെടുന്ന ചിരിപ്പിക്കുന്ന കൊച്ചു ത്രേസിയെ ആകും ആ കുട്ടിക്കും ഇഷ്ടം....ഒന്ന് വിളിച്ചു കത്തിവെക്കൂ..

  48. sardon said...

    കൊച്ചു ത്രേസ്യേ ,
    മനസ്സില്‍ വിങ്ങലായി അവശേഷിക്കുന്ന ഒരു സുഹൃത്ബന്ധത്തിനെ കഥ വളരെ ഇഷ്ടമായി. ത്രേസ്യ പറഞ്ഞത് വളരെ ശരിയാണ്, "നമ്മള്‍ പലപ്പോഴും ക്രൂരന്മാരായിത്തീരാറുണ്ട്" .ഒരു കത്തിലൂടെ വിവരങ്ങള്‍ കൈമാറിയിരുന്ന കാലഘട്ടത്തില്‍ നിന്നും സെകന്റിനു ഒരു പൈസയില്‍ താഴെ ചിലവില്‍ ആരുമായും എപ്പോഴും സംസാരിക്കാം എന്ന സ്ഥിതിയില്‍ എത്തി നിക്കുകയാണ് നമ്മളെങ്കിലും സാങ്കേതിക വിദ്യയിലെ ഈ വിപ്ലവം നമ്മുടെ സാമൂഹിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ എത്രത്തോളം ഉപയോഗിക്കുന്നുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ കഥ, സാഹചര്യങ്ങള്‍ കൊണ്ട് അകന്നു പോയ അല്ലെങ്കില്‍ വിളിക്കാനുള്ള മടി കൊണ്ട് നിര്‍ജിവമായിപ്പോയ ഒത്തിരി സുഹൃത്‌ബന്ധങ്ങളെ ഓര്‍മപ്പെടുത്തി.
    മാത്രമല്ല സ്നേഹവും സന്തോഷവും സമൃദ്ധംആയിട്ടുള്ള ഒരു കുടുംബത്തില്‍ ജനിക്കാന്‍ കഴിയുക എന്നത് മഹാ ഭാഗ്യം തന്നെയാണ്. ഒരു കുടുംബത്തില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും കൂടെ വളരുന്നതിന്റെ സുഖം, അനാഥാലയത്തില്‍ വളര്‍ന്ന ഒരു കുട്ടിക്കേ യഥാര്‍ത്ഥത്തില്‍ പറഞ്ഞു തരുവാന്‍ കഴിയുകയുള്ളൂ.
    പിന്നെ കൊച്ചു ത്രേസ്യക്കു ആശ്വസിപ്പിക്കുവാന്‍ അറിയില്ല എന്ന് മുന്‍പും പറഞ്ഞിട്ടുണ്ട്. ആരു പറഞ്ഞു ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ വേണമെന്ന്? ചിലരുടെ സാമിപ്യം നമുക്ക് ആശ്വസം തരാരില്ലേ ? പ്രിയ സുഹൃത്തുമായി സ്വപ്നങ്ങള്‍ പങ്കുവച്ച ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന, അവളുടെ ഓര്‍മ്മക്കായി പണസഞ്ചിയില്‍ മണി സൂക്ഷിക്കുന്ന, ജീവതത്തിലെ എല്ലാ സംഭവങ്ങളും നര്‍മത്തിന്റെ മേമ്പൊടിയോടെ കാണുന്ന കൊച്ചുത്രേസ്യ എന്ന നല്ല സുഹൃത്തിന്റെ സാമിപ്യം മതി ആ കൂട്ടുകാരിക്ക് ആശ്വാസത്തിന് . എത്രയും വേഗം കൂട്ടുകാരിയെ കാണുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    കഥ വായിച്ചു ഞാന്‍ കുറച്ചു " sentimental " ആയിപ്പോയോ എന്ന് സംശയം. "senti "ആയി എന്ന് പറയുന്നതായിരിക്കും ശരി. "mental "ആണെന്ന് നാട്ടുകാര്‍ ഇപ്പം തന്നെ പറയുന്നുണ്ട്.

  49. സി. പി. നൗഷാദ്‌ said...

    nalla katha enikku pidichu thanks

  50. കുഞ്ഞൂസ് (Kunjuss) said...

    സന്തോഷത്തില്‍ മാത്രമല്ല, സങ്കടത്തിലും കൂടെയുള്ളവരെയല്ലേ നാം കൂട്ടുകാര്‍ എന്നു വിളിക്കുക?
    ആശ്വസിപ്പിക്കാനല്ല,ആ കുട്ടിക്കു ഒന്നു പൊട്ടിക്കരയാന്‍ വേണ്ടിയെങ്കിലും ....

  51. Kiran / കിരണ്‍ said...

    share ചെയ്തതിനു നന്ദി.
    തോന്നുന്നതു പോലെ ചെയ്തോളൂ..

  52. ഇ.എ.സജിം തട്ടത്തുമല said...

    ഈ കഥയും അതിന്റെ വിവരണവും എനിക്കിഷ്ടപ്പെട്ടു. അനുഭവക്കുറിപ്പ് കഥയായി അവതരിപ്പിക്കുമ്പോൾ അതിഭാവുകത്വം വരാതിരിക്കുന്നത് ചില കഥകളെ നന്നാക്കും. ഈ കഥയിൽ അതിഭാവുകത്വം ഇല്ല. അത് ഈ കഥയെ മെച്ചമാക്കി!

  53. ~ex-pravasini* said...

    ഒന്നു വേഗം ആകുട്ടിയെ വിളിക്ക്..
    അതിനെന്തു സന്തോഷായിരിക്കും,,ഒന്നോര്‍ത്തു നോക്ക്..

    എന്‍റീശോയെ ഇവളിതാരപ്പാ ഇതൊക്കെ
    പറയാന്‍ എന്നായിരിക്കും!!
    ഒന്നു വന്നൂടെ,,

  54. സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

    kochu,cal her..... :).

  55. Anu said...

    നിനക്ക് ഇങ്ങ്നേം എഴുതാന്‍ അറിയാമൊ?സെന്റി ആക്കിയല്ലൊ?

  56. ശാശ്വത്‌ :: Saswath Tellicherry said...

    മനസ്സില്‍ കുറ്റബോധം നിറയുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നോ മറ്റോ പണ്ട് മോലാലിന്റെ ഒരു ഡയലോഗ് ഇല്ലേ? യോജിക്കും..

  57. ബായന്‍ said...

    "ആർക്കും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പു കൊടുക്കാനും സ്വയം ഉറപ്പു വരുത്താനും...."

    മനസ്സേ മടങ്ങുക.

  58. നിവിന്‍ said...

    മറക്കാന്‍ ആഗ്രഹിച്ചതു പലതും അറിയാതെ ഓര്‍ത്തു പൊയി ഇതു വായിച്ചു കഴിഞ്ഞപ്പൊഴേക്കും...തീര്‍ച്ചയായും കൂട്ടുകാരിയെ വിളിക്കണം !!

  59. Binu said...

    മലബാര്‍ എക്സ്പ്രസ്സ്‌-നു ആയുള്ള എന്‍റെ കാത്തു നില്പ് വെറുതെ ആയില്ല ...
    അവസാനം നിങള്‍ വന്നു ... കണ്ണ് നനയിപ്പിക്കുന്ന ഒരു കഥയുമായി ..
    നന്ദി ...
    -ബിനു

  60. കാഡ് ഉപയോക്താവ് said...

    '"നിനക്ക് ചിരിപ്പിക്കാനേ അറിയൂ, ആശ്വസിപ്പിക്കാനറിയില്ല"' കരയിപ്പിക്കാനും അറിയാം അല്ലേ?

  61. സിദ്ധീക്ക.. said...

    ഇവിടെ എത്താന്‍ വൈകിയതില്‍ വ്യ്ക്ലബ്യം ...നല്ല വായനാ സുഖം കിട്ടി
    ആശംസകള്‍

  62. Nick said...

    Good to see you back with a new post...Merry X"mas little flower....

  63. റിസ് said...

    ഹ്രദയെത്തെ സ്പര്‍ശിക്കുന്ന എഴുത്ത്..വരാന്‍ അല്പം വൈകി

  64. പ്രിയ said...

    അവളെ ഒന്നു വിളിക്കൂ കൊച്ചൂ. അവള്ടെ കാര്യം ഒന്നും ചോദിക്കണ്ടാ, കൊച്ചൂന്റെ ബിലാത്തിവിശേഷംസ് ചുമ്മാ അങ്ങോട്ട് വിളമ്പിയാല് മതിയാകുമല്ലോ
    [ഈ പോസ്റ്റ് കണ്ടിട്ട് എനിക്ക് അല്ഭുതം ഇത് കൊച്ചുവിന്റെ തന്നെ ആണോ എന്നായി പോയ്, കൊച്ചുവില് നിന്നും വന്ന് വന്ന് തമാശ മാത്രം പ്രതീക്ഷിക്കുന്നതായി പോയി എന്നു തോന്നുന്നു]

  65. ജോബി പുളിക്കല്‍ said...

    കൊള്ളാം കൊച്ചു.. നന്നായിട്ടുണ്ട് ഈ പോസ്റ്റ്‌..

    ഈ നെട്ടോട്ടത്തിനിടയില്‍ അറിഞ്ഞോ അറിയാതയോ മറന്ന (അതോ മറന്നു എന്ന് നടിക്കുന്നതോ..?) ചില സൌഹൃദങ്ങള്‍ ഉണ്ട് ..!
    എല്ലാം ഒന്ന് Recall ചെയ്തു..!

    നന്ദി.. പലതും ഓര്‍ത്തു .. നമ്മുടെ സൗഹൃദം ആഗ്രഹിക്കുന്നവര്‍ക്കാന് നാം അത് കൊടുക്കേണ്ടത് അല്ലേ..?
    ആകെ ഒരു മ്ലാനത..!

  66. ശിവകുമാര്‍ said...

    "...ആർക്കും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പു കൊടുക്കാനും സ്വയം ഉറപ്പു വരുത്താനും..."

  67. അജീഷ് ജി നാഥ് അടൂര്‍ said...

    ഇന്നലെയില്‍ നീ-
    നുള്ളിയപ്പോള്‍ പൊടിഞ്ഞത്
    ചുവന്നവെള്ളമെങ്കില്‍..
    നിന്റെ വിരലില്‍ നഖങ്ങള്‍-
    വളര്‍ന്നിരിക്കണം..
    അല്ലെങ്കിലൊരു ഇക്കിളിപ്പെടുത്തലും
    നാളേയ്ക്കുള്ളൊരു പുഞ്ചിരിയും
    ബാക്കിയായേനെ...!
    നഖം വളര്‍ത്തുവാന്‍ പോലും
    ഇഷ്ടമായിരുന്നില്ല..
    ഒരിയ്ക്കല്‍ നിനക്ക്..

    വളരെ ഇഷ്ടമായി എഴുത്ത്...ഉള്ളില്‍ നഖം കൊണ്ട് അല്പം ചോര പൊടിഞ്ഞെങ്കിലും..!

  68. thalayambalath said...

    ഇത്രയൊക്കെ അടുത്തിട്ടും ഉള്ളിലുള്ള അപകര്‍ഷതാബോധം ഇനിയും അകലാത്തതുപോലെ.... നന്നായി എഴുതി

  69. messenger said...

    nashtapettathu koottukarikkalla..thanikkanu..dairyam!!! kutabodham manushyane verum jeevi mathrame aakku...kalathinu vendi nammal kathirikkumpol marannu pokunna oru karyam kalam ellareyum matunnu ennau..koottukariyee aswasippikan chellumpol koottukari htirich aswasippikkunna avastha thangavenkil..

  70. Rajesh said...

    Ammachi, ningal evideyaa

    HAPPY NEW YEAR

  71. ജിജു said...

    Kochu thresiaye..

    Pettennu vilikkoo koottukariye...

  72. rasmi said...

    Oru paadu aduthittum, ore nagarathil jeevichittum, ente suhruthu Nandiniyude marana vaartha njan arinjathu oru paadu dooreyulla mattoru nagarathile njangalude classmate vazhiyaanu...on the same day of her death...ipozhum njan swayam shapikkunnu: i should have kept in touch more often...

  73. ചീരു said...

    അതെ രശ്മി പറഞ്ഞത് ശരിയാണ്. പിന്നീടൊരിക്കല്‍ തോന്നരുത് ‘വിളിക്കാമായിരുന്നു’ എന്ന്. വിളിച്ച് കഴിഞ്ഞാല്‍ സംസാരിക്കാനുള്ളത് താനേ വന്നോളും. വിളിച്ചോ??

  74. കുറുമ്പി said...

    ഞാന്‍ ആദ്യം വായിച്ച ബ്ലോഗ്‌ കൊച്ചുവിന്റെയാണ് അത് എന്നെ ഒരു ബ്ലോഗ്‌ ഉണ്ടാക്കുനത് വരെ എത്തിച്ചു.അതിനു ആദ്യം നന്ദിപിന്നെ കൊച്ചു ആ കൊച്ചിനെ വിളികേണ്ട കൊച്ചു അത് ആ കൊച്ചിനെ ചിലപ്പോള്‍ താങ്ങാന്‍ പറ്റില്ല .So venda kochu don't call her

  75. ഒരില വെറുതെ said...

    വക്കില്‍ ജീവിതം പൊടിഞ്ഞിരിക്കുന്നു, ഈ വരികളില്‍.

  76. mayflowers said...

    ഞാനാദ്യമാ ഈ ബ്ലോഗില്‍.
    first impression is best impression ...
    ഒരു കൂട്ടുകാരിയുടെ കാര്യം എത്ര സ്വാഭാവികതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്..
    ഭാവുകങ്ങള്‍..

  77. ഉണ്ണിത്താന്‍ said...

    വാക്കുകളില്ല പറയാന്‍ നന്നയിരിക്കുന്നു...നല്ല ഭാഷയും വ്യത്യസ്ത അനുഭവം....നന്ദി..

  78. ശേഖരന്‍ കുട്ടി said...

    നിങ്ങള്‍ അവരെ ഒന്ന് വിളിക്കൂ . അവര്‍ക്ക് അത് ഒരു ആശ്വാസം ആയിരിക്കും.

  79. Mélange said...

    avidunnu bus nte time ariyilla.caril 7-8 manikkanenkil edappally ethan 20-25 mt edukkum.idakku aaluvayile block undaayal alpam vaikam.
    avidunnu high court ennu parayumpol pinnem kaal manikkoor koottam.traffic ariyilla.
    aa parisarathu onnara manikkoor chuttikkanan sthalamonnulla.pakshe marine drive nte parisarathulla gcda shopping complexil vaay nokkam.purathu kinnan choodaayirikkum.allenkil bolgaati.pakshe ee onnara manikkor ,athu urappikkan pattilla.

  80. അക്ഷരം said...

    വളരെ നന്നായി എഴുതി

    സജീവ്‌

  81. ബൂലോകപുലി- ellOOraan said...

    ഓ.എന്തൊരു ശൈലി. വേദനിപ്പിച്ചല്ലോ ചേച്ചീ.

  82. ബൂലോകപുലി- ellOOraan said...

    ഓ.എന്തൊരു ശൈലി. വേദനിപ്പിച്ചല്ലോ ചേച്ചീ.