Friday, July 6, 2007

ഒരുപകാരം പ്ലീസ്‌..

മാന്യമഹാജനങ്ങളേ,

എല്ലാവരും എനിക്ക്‌ ഒരു കുഞ്ഞു സഹായം ചെയ്യണം.എനിക്കറിയാം നിങ്ങള്‍ക്കൊക്കെ ഭയങ്കര തിരക്കാണെന്ന്‌.എന്നാലും പറ്റില്ലാന്നു പറയരുത്‌.ഇതിന്‌ രണ്ട്‌ സെക്കന്റ്‌പോലും എടുക്കില്ല.കാര്യമെന്താന്നു വെച്ചാല്‍ ഇനിമുതല്‍ സമയം കിട്ടുമ്പോഴൊക്കെ നിങ്ങള്‍ "കൊച്ചുത്രേസ്സ്യയെ ജയിപ്പിക്കണേ, കൊച്ചുത്രേസ്സ്യയെ ജയിപ്പിക്കണേ" എന്ന്‌ അവരവരുടെ ദൈവങ്ങളോട്‌ ഒന്നു പ്രാര്‍ത്ഥിക്കണം.ദിവസത്തില്‍ ഒന്നു വെച്ചായാലും മതി.എന്റെ ഒരാളുടെ പ്രാര്‍ത്ഥന കൊണ്ടു മാത്രം കാര്യം നടക്കില്ല. അതാ..

അപ്പം ശരി.നിങ്ങളൊക്കെ എന്റെ പിന്നിലുണ്ട്‌ എന്ന വിശ്വാസത്തോടെ ഞാന്‍ പോയി പരീക്ഷയെഴുതട്ടെ.പറ്റിക്കല്ലേ..എങ്ങാനും കാര്യം നടന്നാല്‍ 'ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ" എന്നും പറഞ്ഞ്‌ പോസ്റ്റിടുന്നതാണ്‌.

പിന്നെ ഞാന്‍ പോയി അങ്കം ജയിച്ചു വരുന്നതു വരെ നിങ്ങള്‍ക്ക്‌ കണ്ടു രസിക്കാന്‍/വിമര്‍ശിക്കാന്‍/ബോറടിക്കാന്‍ വേണ്ടി കുറച്ചു പടങ്ങള്‍ താഴെ ഇട്ടിട്ടുണ്ട്‌.അതു കണ്ട ക്ഷീണം മാറുമ്പോഴെക്കും ഞാന്‍ തിരിച്ചെത്തുന്നതാണ്‌...

.............................................................................................................................

ആരാ പരഞ്ഞത്‌ സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യില്ലെന്ന്‌..ദേ നോക്ക്‌ എന്റെ സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുന്നു..



എന്റെ പ്രിയപ്പെട്ട പുഴയും പാലവും.

ഈ പാലം പറശ്ശിനി പാലമാണ്‌ കേട്ടോ..അതിന്റെ രണ്ടു സൈഡിലുമുള്ള പുഴ (സത്യം.. ഈ പാലത്തിന്റെ രണ്ടു സൈഡിലും പുഴയാണ്‌). കണ്ണൂരിന്റെ സ്വന്തം വളപട്ടണം പുഴയും...





ആ കാണുന്നതാണ്‌ പറശ്ശിനി മുത്തപ്പന്‍ ക്ഷേത്രം.പാഠിക്കുന്ന കാലത്ത്‌ എത്രയോ പ്രാവശ്യം ഭക്ഷണം കഴിച്ചിരിക്കുന്നു ഇവിടെ നിന്ന്‌!!!

(മുത്തപ്പാ ദേ നിന്റെ ഫോട്ടോ ഞാന്‍ നാലാളെ കാണിച്ചിട്ടുണ്ട്‌ കേട്ടോ.അതോര്‍ത്തെങ്കിലും ഇന്നാളു ഞാന്‍ ചോദിച്ച കാര്യം നടത്തി തരണേ....)







ഈ തെങ്ങിന്‍-തോപ്പു വാങ്ങാന്‍ വേണ്ടി കാശൊപ്പിച്ചോണ്ടു വരികയായിരുന്നു.അപ്പഴത്തേയ്ക്കും മുങ്ങിക്കളഞ്ഞു.സാരമില്ല വേനല്‍ക്കാലത്തു പൊങ്ങിക്കോളും.


......................................................................................................................................

അപ്പം എല്ലാം പറഞ്ഞ പോലെ.. ഇനി ഞാന്‍ പോയി ബുക്കൊക്കെ ഒന്നു പൊടി തട്ടി എടുക്കട്ടെ..

49 comments:

  1. കൊച്ചുത്രേസ്യ said...

    പ്ലീസ്‌..ചേതമില്ലാത്ത ഒരുപകാരമല്ലേ..കണ്ണുമടച്ചങ്ങു ചെയ്യെന്നേ..

  2. സാജന്‍| SAJAN said...

    അങ്ങനെ ആദ്യമായി രണ്ടു സൈഡീലും പുഴയുള്ള ഒരു പാലത്തിന്റെ പടം കണ്ടു.. ത്രേസ്യക്ക് നന്ദി:)
    എന്തിനാ ജയിക്കാന്‍ പ്രാര്‍ത്ഥിക്കേണ്ടത്?
    ഇലക്ഷനു നില്‍ക്കാന്‍ പോണോ?
    പ്രകടന പത്രികയുടെ ബുക്കാണോ വായിക്കാന്‍ പോണത്..
    എങ്കില്‍ വിജയീ ഭവന്തൂ‍:)

  3. ശാലിനി said...

    കൊച്ചുത്രേസ്യാകൊച്ചേ,

    ആ സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുന്ന ഫോട്ടോ ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടു. ഈ പോസ്റ്റും.

    പരീക്ഷ ജയിച്ച് വേഗം വാ.

  4. ഉറുമ്പ്‌ /ANT said...

    നല്ലാ ചിത്രങള്‍............കൊച്ചുത്രേസ്യ വിജയിക്കട്ടെ.................

  5. SUNISH THOMAS said...

    കൊച്ചുത്രേസ്യാമ്മ പരീക്ഷ ജയിക്കട്ടെ!!

  6. പഥികന്‍ said...

    കൊച്ചേ, സമാധാനമായി പോയി എഴുതു` എന്റെ അനുഗ്രഹം കൂടെയുണ്ടാകും........പിന്നെ ഗ്രഹപ്പിഴക്കെങ്ങാണം തോറ്റുപോയിക്കഴിഞ്ഞാല്‍ ആങ്ങളയെ ശപിച്ചതുപോലെ എന്നെ ശപിച്ചേക്കരുതു` പറഞ്ഞേക്കാം. പിന്നെ കൊച്ചുത്രേസ്യ ആ പാലത്തിലൂടെ പോകുന്ന കൊച്ചുങ്ങള്‍ ഏതാ

  7. സാജന്‍| SAJAN said...

    ശോ കഷ്ടം എന്റെയൊരു കാര്യമേ.. ഈ പരൂഷയുടെ കാര്യം പിന്നെ കൂടിചേര്‍ത്തതാണോ അതോ അവിടെയുണ്ടാര്‍ന്നൊ, ഞാന്‍ അത് കാണാതെ പോയല്ലോ പരീക്ഷ എന്ന് എഴുതിയില്ലാന്നു കരുതിയാ അങ്ങനെ എഴുതിയത് കേട്ടോ.. പരീക്ഷ ജയിച്ചു വരൂ..!

  8. ബിന്ദു.bindu said...

    എന്‍റൊരു കാര്യം കേള്‍ക്കണോ? ഞാന്‍ ചോദിക്കുന്നതിനു നേരെ എതിരേ ദൈവം ഇന്നേ വരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ...
    എന്നാലും ത്രേസ്യ ചോദിക്കാന്‍ പറഞ്ഞതല്ലേ, ഞാന്‍ ചോദിക്കുന്നു,
    ഈ കൊച്ചിനെ ജയിപ്പിച്ചോണേ...

  9. കുറുമാന്‍ said...

    കൊച്ചു ത്രേസ്യാകൊച്ചേ.......നല്ല പടങ്ങള്‍........ജയിക്കാന്‍ പ്രാര്‍ത്ഥിക്കാംട്ടോ

  10. ഞാന്‍ ഇരിങ്ങല്‍ said...

    എല്ലാ ചിത്രങ്ങളും സ്ഥലങ്ങളും പരിചയമുള്ളതു തന്നെ.
    എത്രയോ തവണ ആ പലത്തില്‍ നിന്നിട്ടുണ്ട്.

    എന്നാല്‍ പരീക്ഷ ക്കൊച്ച് അല്ല കൊച്ചു ത്ര്യേസ്യക്കൊച്ച് പരീക്ഷ എഴുതി വാ പോ...

  11. കൊച്ചുത്രേസ്യ said...

    അയ്യോ ബിന്ദൂ ഞാന്‍ കാലു പിടിക്കാം. ദയവു ചെയ്ത്‌ ഞാന്‍ ഒന്നു തോല്‍ക്കാന്‍ വേന്ടി പ്രാര്‍ത്ഥിക്കാമോ?
    (ഇതിപ്പൊ വെളുക്കാന്‍ തേച്ചത്‌ പാണ്ടാകുമോ എന്റെ പറശ്ശിനി മുത്തപ്പാ)

    സാജന്‍ മാഷേ അല്ലെങ്കിലും അറുപതു വയസ്സു കഴിഞ്ഞാ അക്ഷരങ്ങളൊന്നും കണ്ണില്‍ പിടിക്കൂലെന്നേ. (ചുമ്മാ തമാശിച്ചതാ .. തന്ന അനുഗ്രഹം തിരിച്ചെടുത്തേക്കല്ലേ ;-)

    പഥികാ മോനേ അത്രേം വെല്യ പാലോം പുഴേം മലേം ഒന്നും കണ്ണീപ്പെട്ടില്ല അല്ലേ .ചീത്ത വിചാരങ്ങളൊക്കെ കളഞ്ഞ്‌ കൊച്ചുത്രേസ്സ്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നോക്ക്‌ .

    ശാലിനീ,ഉറുമ്പേ,സുനീഷേ,കുറുമാനേ,ഇരിങ്ങല്‍ മാഷേ ആശംസകള്‍ക്കു നന്ദി.കമന്റി എന്നുവെച്ച്‌ പ്രാര്‍ത്ഥനയ്ക്ക്‌ ഒരു കുറവും വരുത്തന്ട കേട്ടോ..

  12. Unknown said...

    പോയി വിജയിച്ച് വരു കൊച്ച്ത്രേസ്യേ.. (അനുഗ്രഹിച്ചിരിക്കുന്നു)

  13. reshma said...

    Good luck:)

  14. ഗിരീഷ്‌ എ എസ്‌ said...

    വിജയിക്കട്ടെയെന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു

  15. ഗുപ്തന്‍ said...

    തള്ളേ പരീക്ഷകളാ..... ചെല്ലക്കിളി പെയ്യി ജയിച്ചിട്ട് വരിന്‍ കേട്ടാ...

  16. Kiranz..!! said...

    ദൈവമേ.കൊച്ച് ത്രേസ്യാക്കൊച്ചിനെ ജയിപ്പിക്കുന്ന കാര്യം മറക്കാതെയിരിക്കാന്‍ മറക്കല്ലേ..!

    സ്വര്‍ഗ്ഗം കിടിത്സ്..!

  17. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:ശ്ശെടാ ഈ കൊച്ചിതുവരെ പത്താം തരം കടന്നുകൂടീലായിരുന്നോ!!!
    അതോ സാക്ഷരതാക്ലാസ് പരീക്ഷയാണോ?

  18. കണ്ണൂസ്‌ said...

    vijayeebhava:

  19. കൊച്ചുത്രേസ്യ said...

    ചാത്താ സാക്ഷരതാ ക്ലാസ്സല്ല. വയോജനവിദ്യാഭാസത്തിന്റെ ഓണപ്പരീക്ഷയാ..

  20. അഞ്ചല്‍ക്കാരന്‍ said...

    നല്ല പടങ്ങള്‍.
    ഏത് പരീക്ഷയാ എഴുതുന്നത് എന്ന് വ്യക്തമല്ലാത്തതിനാല്‍ പ്രാര്‍ത്ഥനാ ചിറ്റ് ദൈവം മടക്കുന്നു. എത്രയും വേഗം പരീക്ഷ എന്തിന്റെയാണെന്ന് പോസ്റ്റിലിടാന്‍ ബൂലോക മാതാ‍വ് അരുള്‍ ചെയ്തിരിക്കുന്നു.

  21. Visala Manaskan said...

    ഓ പിന്നേ പ്രാര്‍ത്ഥിക്കാന്‍ എനിക്കൊഴിവില്ല!
    (ഫോട്ടോ കാണുന്നതിന് മുന്‍പ്)


    ഫോട്ടോ കണ്ടതിന് ശേഷം.

    ഞങ്ങളുടെ പുന്നാര കൊച്ച് ത്രേസ്യാ ജി പരീക്ഷക്ക് ജയിക്കുവാണേ ഞാന്‍ കൊടകര കപ്പേളയില്‍ 500 പെട്ടി മെഴുകുതിരി കത്തിച്ചോളാമേ...

    ഞാന്‍ 500 എന്ന് പറഞ്ഞാല്‍, പുണ്യാളനറിയാം 499 മൈനസ് എന്ന് പതുക്കെ പറഞ്ഞിട്ടുണാവും ന്ന്. ഞങ്ങളിന്നും ഇന്നലെയും തുടങ്ങിയ ഡീലിങ്ങ് അല്ല!

    (ഓ പിന്നേ.. 500 പെട്ടി കത്തിക്കാന്‍ എന്റെ അച്ഛന് മെഴുതിരി കമ്പനിയാണോ?? ഒരു പെട്ടി കത്തിക്കും. തല്‍ക്കാലം അതിന്റെ വെളിച്ചം മതി. പിന്നെ ആ സ്റ്റാന്റില്‍ കെട്ടുകിടക്കുന്ന മറ്റുള്ള മെഴുതിരികളും കത്തിച്ച് വച്ചോളാം.)

  22. Kaithamullu said...

    അല്ലാ, ഞാനാ മൂന്നാമതായി കമെന്റിട്ടേ, എന്നിട്ടതെവിടെ ഞങ്ങളുടെ കൊച്ചുത്രേസ്യാക്കൊച്ചേ?

    ഒരു മെഴുകുതിരി എന്റെ വക കൂടി!

  23. അപ്പു ആദ്യാക്ഷരി said...

    പ്രാര്‍ത്ഥിച്ചിരിക്കുന്നു.

  24. കൊച്ചുത്രേസ്യ said...
    This comment has been removed by the author.
  25. ഇടിവാള്‍ said...

    KochE..
    ii pOstum, commentum ezhuthiya nEram valOm paThichchirunnEl, alpam maarkku kooTuthal kittiyEnE...


    allaathe "mallu blOgEzhs" anugrahichch aarum pariksha paasaaya charithram illa. ;)

  26. കൊച്ചുത്രേസ്യ said...

    കൈതമുള്ളേ, എനിക്കിതിലൊരു മനസ്സറിവുമില്ല. കണ്ണെടുത്തു കളഞ്ഞാലും കമന്റെടുത്തു കളയൂല്ലാന്നാ എന്റെ പോളിസി. മെഴുകുതിരിയ്ക്ക് നന്ദിയുണ്ടേ

    വിശാലാ ഒരു മെഴുകുതിരി മതി.അല്ലെങ്കിലും 500 എണ്ണമൊക്കെ കത്തിച്ചാല് അതിന്റെ പുകയടിച്ചിട്ട് പുണ്യാളനെഴുന്നേറ്റോടും :-)

    അഞ്ചല്കാരാ, ഇതു ദൈവത്തിനറിയുന്ന കാര്യമാ. പിന്നെ ഇത്രേം ജോലിത്തിരക്കുള്ള ആളല്ലേ. പെട്ടെന്നോര്‍മ്മ വന്നിട്ടുണ്ടാവില്ല. ഒന്നൂടൊന്നു ശ്രമിച്ചു നോക്കെന്നേ.

    കിരണ്‍സേ ചുമ്മാ ദൈവത്തെ കണ്‍ഫ്യൂഷനാക്കല്ലേ. ലളിതമായ ഭാഷയില് പ്രാര്‍ത്ഥിക്കൂ.

    ദില്ബാസുരന്‍,രേഷ്മ,ദ്രൗപതി,മനു,കിരണ്‍,ചാത്തന്‍,കണ്ണൂസ്, വിശാലന്‍, കൈതമുള്ള്, അപ്പു, അഞ്ചല്‍ക്കാരന് എല്ലാവര്‍ക്കും നന്ദി നമസ്കാരം.

  27. കൊച്ചുത്രേസ്യ said...

    ഇടിവാളേ, ചരിത്രം തിരുത്താമോന്ന്‌ ഞാനൊന്നു നോക്കട്ടെ :-)
    പിന്നെ പഠിക്കേണ്ട സമയത്തൊന്നുമല്ല ഈ പണി ചെയ്യുന്നത്‌ .ഇതൊക്കെ ഒഫീസിലിരുന്ന്‌ ചെയ്യുന്നതല്ലേ ;-)

  28. മെലോഡിയസ് said...

    ത്രേസ്യാകൊച്ചേ..പോയി നന്നായി പഠിച്ച് പരീക്ഷ എഴുതു. പ്രാര്‍ത്ഥിച്ചേക്കാം ട്ടാ. പിന്നെ എന്തൂട്ട് പരീക്ഷ ആണെന്ന് പറഞ്ഞില്ലാ ട്ടാ.
    പിന്നെ പടങ്ങള്‍ നന്നായിട്ടുണ്ട്.
    പരീക്ഷക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  29. ദിവാസ്വപ്നം said...

    നന്നായി വരും (തടി വയ്ക്കും എന്നല്ലാട്ടോ)

    പരീക്ഷയൊക്കെ ജയിച്ച് വല്യത്രേസ്യ ആയി ബ്ലോഗ് എഴുത്ത് തുടരൂ

  30. സാല്‍ജോҐsaljo said...

    കൊച്ചുത്രേസ്യാകൊച്ചെ, ണ്യാം ണ്യാം .. പള്ളിമണിയടിക്കുമ്പോ പ്രാര്‍ത്ഥിക്കാമെ... ഫോട്ടോസ് ഇഷ്ടമായി..


    ഓഫ് : ആ പാലത്തെക്കൂടെ പോണതാരാ?

  31. Siju | സിജു said...

    വിജയീ ഭവ

    അജിത്ത് ഭവ, സൂര്യ ഭവ, വിക്രം ഭവ, ...

  32. Pramod.KM said...

    പടങ്ങളും വിവരണവും നന്നായിരിക്കുന്നു:)

  33. ഉണ്ണിക്കുട്ടന്‍ said...

    ഓഫീസിലിരുന്നു എഴുതുന്നു എന്നും പറയുന്നു എന്നിട്ടു പരീക്ഷ്യ്ക്കു ജയിപ്പിക്കാന്‍ പ്രാര്‍ഥിക്കനും ..കണ്‍ഫ്യൂഷന്‍ !! ഓഫീസിലെ പരീക്ഷാണോ..(സെര്‍ട്ടിഫിക്കേഷന്‍ )
    ..? എന്നാ എന്നാ പേടിക്കാനാ..ഞാന്‍ എത്ര തവണ തോറ്റിരിക്കുന്നു. ഇപ്പോ അതെനിക്കൊരു ഹരമാ ത്രേസ്യാമ്മയ്ക്കും അതൊരു ഹരമാവട്ടെ..

  34. കൊച്ചുത്രേസ്യ said...

    സാല്‍ജോ അത്‌ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടീടെ അനിയത്തിമാരാ.ഇനീം കൂടുതലെന്തെങ്കിലും അറിയണോ ;-)

    ഉണ്ണിക്കുട്ടാ, ജോലി ചെയ്തു കൊണ്ടും പഠിത്തം തുടരാലോ. പാര്‍ട്‌-ടൈം എന്നു പറയും.പിന്നെ തോല്‍വി എനിക്കും പുത്തരിയല്ല. പക്ഷെ സ്വന്തം കയ്യീന്ന്‌ കാശു മുടക്കീട്ട്‌ തോല്‍ക്കുക എന്നൊക്കെ പറയുമ്പോള്‍ ഒരു വിഷമം

    സിജു,മെലോ,ദിവ,സാല്‍ജോ,പ്രമോദ്‌,ഉണ്ണിക്കുട്ടന്‍ -എല്ലാര്‍ക്കും നന്ദിയുണ്ടേ..

  35. കുട്ടന്‍സ്‌ | S.i.j.i.t.h said...

    ത്രേസ്യേ(കൊച്ച്),
    എന്നിട്ട് എല്ലാവരൂടെ പ്രാര്‍ഥിച്ച് പ്രാര്‍ത്ഥിച്ച് പരൂക്ഷ പാസായോ..
    ഉണ്ടെങ്കില്‍ എനിക്കും കുറച്ച് പ്രാര്‍ഥനകള്‍ ഔട്സോര്‍സ് ചേയ്യാനുണ്ടാരുന്നൂ...

    :)

    All The best..ചിത്രങ്ങള്‍ നന്നായിട്ടുണ്ട്..

  36. ഗുണ്ടൂസ് said...

    പ്രാര്‍ത്ഥിച്ചിരിക്കുന്നു.
    (pareeksha kazhinjillallo alle?)

  37. മനൂ‍ .:|:. Manoo said...

    ഓള്‍ ദ ബെസ്റ്റ്‌ ഉണ്ട്‌ കേട്ടോ...

    ഞാനിങ്ങനെ ആരോടെങ്കിലും പറഞ്ഞാല്‍ അവരുടെ കാര്യം കട്ടപ്പൊകയാവുകയാ പതിവ്‌ :D

    ഇന്നിതിലൊരു തീരുമാനത്തിലെത്തണം; എപ്പോഴും അങ്ങനെ ആകുമോന്നറിയണമല്ലോ ;)

  38. Sreejith K. said...

    ആളൊഴിഞ്ഞ വളപട്ടണം പാലമോ. ബന്ദായിരുന്നോ ചിത്രം എടുത്ത അന്ന്? വളപട്ടണം പാലം കഴിഞ്ഞ് അടുത്ത പടം പര്‍ശ്ശിനിക്കടവ് ക്ഷേത്രം. ത്രേസ്യാക്കൊച്ച് കണ്ണൂര്‍ ടൂറിലാണോ?

    പരീക്ഷയ്ക്ക് എല്ലാ ആശംസകളും. പോയി പഠിക്ക് കൊച്ചേ ചുമ്മാ ബ്ലോഗില്‍ കയറി സമയം കളയാണ്ട്.

  39. Dinkan-ഡിങ്കന്‍ said...

    ദൈവേ കൊച്ച് ത്രേസ്യെനെ ജയ്പ്പിക്കണേ
    കൊച്ച് ത്ര്യേസ്യാ കീ ജയ്..ജീ ജയ്(പോരെ)

    ചുമ്മാ മഴയത്ത് കാറകളിച്ച് നടക്കാണ്ട് പോയി പഠിയ്ക്കൂ (എന്തിനാ പഠിക്കണത്? എന്ന ഇന്നസെന്റിന്റെ മില്യന്‍ ഡൊളെര്‍ ക്വസ്റ്റ്യന്‍ ചോദിക്കുന്നില്ല)

    വിജയാശംസകള്‍ :)

  40. കൊച്ചുത്രേസ്യ said...

    ശ്രീജിത്തേ അത്‌ വളപട്ടണം പാലമല്ല. പറശ്ശിനി പാലമാണ്‌.അതായത്‌ പറശ്ശിനി അമ്പലത്തിന്റെ സൈഡിലൂടെ മുകളിക്കു കയറുമ്പോഴുള്ള ആ പാലം.അതിന്റെ താഴേക്കൂടീം വളപട്ടണം പുഴ തന്നെയാ ഒഴുകുന്നത്‌.വെല്യ ആളും ബഹളോമൊന്നുമില്ലാതെ ശാന്തസുന്ദരമായ സ്ഥലം...

    കുട്ടന്‍സ്‌, ശ്രീജിത്ത്‌ , ഡിങ്കന്‍, മനൂ‍ --ആശംസയ്ക്ക്‌ നന്ദി.

  41. kalesh said...

    കണ്ണൂരാണ്‍ രാജ്യം അല്ലേ?
    നന്നായിട്ടുണ്ട്!

  42. Inji Pennu said...

    എന്നിട്ടെന്തായി?

  43. Satheesh said...

    കൊച്ചുത്രേസ്യേ, ജയിപ്പിക്കാന്‍ പ്രാര്‍‌ത്ഥിക്കാം (പക്ഷേ വല്ലോം പഠിച്ചിട്ട് തന്നാണോ പോണത്, അല്ലെങ്കില്‍ പറയണം- പ്രാര്‍‌ത്ഥന മാറ്റി ഭീഷണി ആക്കേണ്ടിവരും!)
    പറശ്ശിനിക്കടവ് ഓര്‍മിപ്പിച്ചതിന്‍ നന്ദി..ആ തെങ്ങും പറമ്പ് ഞാന്‍ വിലക്ക് വാങ്ങി.ഇനി അതിനു ബുദ്ധിമുട്ടണ്ടാ. ഇതാ ഇവിടെ

  44. mazha said...

    കൊച്ചുത്രേസ്യാകൊച്ചേ,

    ആ സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുന്ന ഫോട്ടോ ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടു. ഈ പോസ്റ്റും.

    പരീക്ഷ ജയിച്ച് വേഗം വാ.

    ഒരു കണ്ണൂരു കാരന്‍

  45. റീനി said...

    നല്ല ചിത്രങ്ങള്‍! പറശ്ശിനിമുത്തപ്പന്റെ ക്ഷേത്രത്തിന്റെ ലൊക്കേഷന്‌ നല്ല ഭംഗി.
    കൊച്ചുത്രേസ്യാ, ഇപ്പോള്‍ പരീക്ഷ കഴിഞ്ഞിരിക്കുമല്ലോ. അതുകൊണ്ട്‌ ഞാന്‍ പ്രാര്‍ത്ഥന സപ്ലൈ ചെയ്യേണ്ടല്ലോ, അല്ലേ?

  46. കൊച്ചുത്രേസ്യ said...

    എന്റെ പരീക്ഷ കഴിഞ്ഞതായി അറിയിച്ചു കൊള്ളുന്നു. ഇനി എല്ലാവര്‍ക്കും പ്രാര്‍ത്ഥന നിര്‍ത്തി അവരവരുടെ ബ്ലോഗുകളിലെയ്ക്ക്‌ തിരിച്ചുപോകാം. ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കുന്നതാണ്‌. എല്ലാവര്‍ക്കും നന്ദി.

    എന്ത്‌ റിസല്‍ട്ടോ ?? കേള്‍ക്കാന്‍ പറ്റുന്നില്ല കമ്പിളിപുതപ്പേ കമ്പിളിപുതപ്പേ ....

  47. prapra said...

    എന്റെ ബാല്യ കാലത്ത് ഈ പാലം ഇല്ലായിരുന്നു, മഠപ്പുര ഒരു പുര ആയിരുന്നു. പിന്നീട് പാലത്തിന്റെ തൂണുകള്‍ വന്നു, സ്നേക്ക് പാര്‍ക്ക് വന്നു. പാലം വരാന്‍ പിന്നേയും കാലം കുറേയെടുത്തു. പാലം വന്നതോടെ ഭക്തര്‍ മുത്തപ്പനെ മനസ്സിലേക്ക് കുടിയേറ്റി ടൂറിസ്റ്റുകള്‍ക്ക് വഴി മാറിക്കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ മുത്തപ്പനെ കാണാതിരിക്കാന്‍ ഭക്തര്‍ക്കാവില്ലല്ലോ?

  48. നിരക്ഷരൻ said...

    മാസം ആറ് കഴിഞ്ഞത്കൊണ്ട് ഇനി പ്രാര്‍ത്ഥന അടുത്ത പരൂഷക്കാലത്ത് ആകാം,അറിയിച്ചാല്‍ മതി. വിശാല്‍ജിയും മറ്റും ചെയ്യുന്നത്പോലെ 500(-499)മെഴുകുതിരിയൊന്നും കത്തിക്കാന്‍ തക്ക വരുമാനം നമുക്കില്ലേ. ചെട്ടിക്കാട് അന്തോണീസുണ്ട്യാളനും, പള്ളിപ്പുറം മഞ്ഞുമാതാവും എന്റെ വളരെ അടുത്ത ഗഡികളാ. എന്ത് പ്രശ്നമുണ്ടെങ്കിലും ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ കൊല്ലാനും ചാകാനും ഇറങ്ങും. ഒന്നറിയിച്ചാ മാത്രം മതി.
    അപ്പോ ശരി, എല്ലാം പറഞ്ഞപോലെ.

    ങ്ങാ. പിന്നെ...
    കുറെ നാള് (4 വര്‍ഷം) കിടന്ന് അഭ്യാസം നടത്തിയ ഏരിയാസീന്നുള്ള കുറെ പടങ്ങള്‍ കാണിച്ച് തന്നതിന് നന്ദി.

  49. Pyari said...

    ഒരു wild guess
    കണ്ണൂര്‍ engineering കോളേജില്‍ ആണോ പഠിച്ചത്?
    ഇന്‍ഫോസിസ് ഇല്‍ ആണോ ജോലി?