Friday, October 5, 2007

സ്റ്റഡിലീവ്‌ സ്മരണകള്‍

പരീക്ഷയുടെ തലേദിവസം മാത്രം പഠിച്ചുതുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക്‌ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ശിക്ഷയെന്താണെന്നറിയാമോ -പത്താം ക്ലാസ്സിലെ സ്റ്റഡിലീവ്‌. യാതൊരാവശ്യവുമില്ലാതെ കിട്ടുന്ന കുറെ അവധികള്‍.മനസമാധാനത്തോടെ കാളകളിച്ചു നടക്കാന്‍ പറ്റുമോ- അതില്ല. എന്നാപിന്നെ പരീക്ഷയല്ലെ ഇരുന്നു പഠിച്ചേക്കാം എന്നു വിചാരിച്ചാലോ അതിനൊട്ടു മൂഡും വരില്ല.മധുരിച്ചിട്ടിറക്കാനും വയ്യ,കയ്ച്ചിട്ടു തുപ്പാനും വയ്യാന്നു പറയുന്നപോലൊരു പ്രതിസന്ധിഘട്ടം. എപ്പഴും മക്കളുടെ പഠനകാര്യത്തിലേക്ക്‌ കണ്ണും കാതും തുറന്നു വച്ചിരിക്കുന്ന അച്ഛനമ്മമാരും കൂടിയുണ്ടെങ്കില്‍ എല്ലാം പൂര്‍ത്തിയായി. ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തല്ലേ എന്ന്‌ പ്രാര്‍ത്ഥിച്ചു പോകും. അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു അവന്‍ കടന്നു പോയിക്കൊണ്ടിരുന്നത്‌.

അവന്റെ പേര്‌ പക്രു.ഒരു കണക്കുമാഷിന്റെ മകന്‍.വെറും കണക്കുമാഷല്ല;പിള്ളാരുടെ പേടിസ്വപ്നം. പഠിക്കണമ്ന്ന്‌ പ്രത്യേകിച്ചങ്ങനെ കടുപിടുത്തങ്ങളൊന്നുമില്ലാത്ത നല്ലവനായ പക്രൂനെ ചെറുപ്പം മുതലെ തല്ലിപ്പഠിപ്പിച്ചോണ്ടിരിക്കുന്നതാണ്‌ മാഷിന്റെ ഹോബി. തിരിച്ചൊന്നും പറയാനുള്ള ധൈര്യമില്ലാതിരുന്ന പാവം പക്രു മറ്റു ചില വഴികളിലൂടെയാണ്‌ തന്റെ വിരോധം തീര്‍ത്തിരുന്നത്‌.അതില്‍ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയത്‌ അവന്റെ മലയാളം പരീക്ഷാപേപ്പറാണ്‌.'ശത്രു' എന്ന വാക്ക്‌ വാക്യത്തില്‍ പ്രയോഗിക്കാനുള്ള ചോദ്യത്തിന്‌ സര്‍വ്വശക്തിയുമെടുത്ത്‌ അവന്‍ എഴുതി -'എന്റെ ഏറ്റവും വലിയ ശത്രുവാണ്‌ എന്റെ പപ്പ'. ശരിയുത്തരം നല്‍കിയതിന്‌ അവനെ അഭിനന്ദിക്കുന്നതിനു പകരം ആ ടീച്ചറ്‌ നേരെ പോയത്‌ സ്റ്റാഫ്‌റൂമിലെക്കാണ്‌. ചൂടാറാതെ തന്നെ ആ പേപ്പര്‍ കണക്കുമാഷിനെ കാണിച്ചിട്ട്‌ ഒരു വില്ലത്തിച്ചിരീം ചിരിച്ച്‌ ടീച്ചര്‍ ചോദിച്ചു- "എന്താ മാഷെ നിങ്ങളച്ഛനും മോനുമിടയില്‍ ഇത്രേം വലിയ ശത്രുത??". എന്തായാലും അതോറ്റു കൂടി കണക്കുമാഷുമ്മാര്‍ മാത്രമല്ല മലയാളം ടീച്ചര്‍മാരും അവന്റെ ശത്രുലിസ്റ്റില്‍ സ്ഥാനം പിടിച്ചു.ഇങ്ങനെ ഒരു പാടു ടീച്ചര്‍മാരുടെ ക്രൂരതയും വിശ്വാവഞ്ചനയുമൊക്കെ ഒന്‍പതാം ക്ലാസു വരെ സഹിച്ചു കഴിഞ്ഞ്‌ 'ദൈവമേ ഇനിയീ അഗ്നിപരീക്ഷ ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയല്ലോ' എന്നശ്വസിച്ചു നില്‍ക്കുമ്പോഴാണ്‌ അടുത്ത ചതി-അവനെ എല്ലാരും കൂടി ഒന്‍പതില്‍ തോല്‍പ്പിച്ചു. മാഷുമ്മാര്‍ക്കൊക്കെ പിന്നെ എന്തുമാവാലോ.സ്വന്തം പപ്പയും കൂടി ഉള്‍പ്പെടുന്ന ശത്രുസമൂഹത്തിനെതിരെ പ്രതികരിക്കാന്‍ അവനു ധൈര്യമുണ്ടായില്ല.എല്ലാം കഴിഞ്ഞ്‌ അവസാനം നമ്മുടെ പക്രു ഇപ്പോള്‍ പത്താം ക്ലാസ്സിന്റെ സ്റ്റഡിലീവു വരെയെത്തി നില്‍ക്കുകയാണ്‌. ഇപ്പഴത്തെ ഒരവസ്ഥ പറയുകയാണെങ്കില്‍.. രാവിലെ കുറെ നേരം 'എങ്ങനെ പഠിക്കണം' എന്ന വിഷയത്തെ പറ്റി പപ്പ-കം-കണക്കുമാഷിന്റെ വക ഉപദേശം. അതിനു ശേഷം അവനെ ഒരു റൂമില്‍ തടവിലാക്കും,കൂട്ടിനു കുറെ പാഠപുസ്തകങ്ങളും. എന്നിട്ടവന്‍ നന്നായോ-അതില്ല..ബുക്കും തുറന്നു വച്ച്‌ അവന്‍ കൂളായി ഇരുന്നുറങ്ങി.

ഇങ്ങനെ മകനെ നന്നാക്കി നന്നാക്കി ക്ഷീണിച്ച്‌ മാഷ്‌ ഒരു ദിവസം ഒരു ചെയ്ഞ്ചിനായി കുഞ്ഞുപെങ്ങളുടെ വീട്ടിലെത്തുന്നതോടെ കഥയുടെ രണ്ടാംഭാഗം ആരംഭിക്കുകയാണ്‌. വീട്ടിനുള്ളിലെക്കു കടന്നു വന്ന മാഷ്‌ കാണുന്നത്‌ സെന്‍ട്രല്‍ ഹാളിലെ തറയില്‍കിടന്നുകൊണ്ട്‌ ദൂരദര്‍ശനിലെ ബ്ലാക്ക്‌&വൈറ്റ്‌ മലയാളം സിനിമ കാണുന്ന അനന്തിരവളെയാണ്‌.മാഷിന്റെ രക്തം പതഞ്ഞു പൊങ്ങി.അപ്പഴാണ്‌' 'കുഞ്ഞാഞ്ഞയിതെപ്പഴാ വന്നത്‌??' എന്നത്ഭുതപ്പെട്ടുകൊണ്ട്‌ പെങ്ങള്‍ കടന്നു വരുന്നത്‌. അതിനു മറുപടി പറയുന്നതിനു പകരം പെങ്ങളെ രൂക്ഷമായി നോക്കിക്കൊണ്ട്‌ ചോദിച്ചു.

"ഇവള്‍ക്കിത്‌ പത്താം ക്ലാസ്സിലെ പരീക്ഷയാ. ആ ഒരു ബോധം വല്ലതും നിനക്കുണ്ടോ??മര്യാദയ്ക്കു നാലക്ഷരം പോയിപ്പഠിക്കെണ്ട സമയത്താ ഇരുന്ന്‌ ടി.വി കാണുന്നത്‌"

"ഞാനെന്തു ചെയ്യാനാ കുഞ്ഞാഞ്ഞേ. അവള്‍ടെ സ്വഭാവം അറിയാല്ലോ. അവളോട്‌ പഠിത്തത്തിന്റെ കാര്യം ചോദിക്കുന്നതും പോരുകാളേടെ മുന്നിലെക്ക്‌ ചുവന്ന തുണി വീശിക്കാണിക്കുന്നതും ഒരുപോലെയാ.തോന്നുമ്പം പോയിരുന്നു പഠിക്കട്ടേന്നാ ഇവിടുത്തെ പപ്പ പറഞ്ഞിരിക്കുന്നത്‌"

ഈ പരിപാവനമായ സ്വഭാവത്തിനുടമയാരാണെന്ന്‌ പ്രത്യേകം പറയണ്ടല്ലോ. അതെ അതു ഞാന്‍ തന്നെ‌. പക്രൂന്റെ അവസ്ഥയില്‍ നിന്നും നേരെ വിപരീതമായിരുന്നു എന്റെ സ്ഥിതി. സ്റ്റഡിലീവ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഹെഡ്‌മാഷ്‌ മമ്മിയെ സ്കൂളിലെക്കു വിളിപ്പിച്ചിരുന്നു.കാരണം മറ്റൊന്നുമല്ല- ഞാന്‍ മോഡല്‍ പരീക്ഷ മുഴുവനെഴുതിയിരുന്നില്ല.ചുമ്മാ ഓരോരസുഖങ്ങള്‍.അത്‌ പരീക്ഷാപ്പേടിയാണെന്ന്‌ മാഷ്‌ തെറ്റിദ്ധരിച്ചു പോയി.കണ്ണൂര്‍ ജില്ലക്ക്‌ ഒരു റാങ്കു നഷ്ടപ്പെട്ടു പോവാതിരിക്കാന്‍ (പിന്നെ പിന്നെ) മൂന്നു നിര്‍ദ്ദേശങ്ങളാണ്‌ മാഷ്‌ മമ്മിയ്ക്കു കൊടുത്തത്‌.

1) രാത്രി പത്തുമണി വരെയെ എന്നെ പഠിക്കാന്‍ സമ്മതിക്കാവൂ; രാവിലെ അഞ്ചുമണിക്കു മുന്‍പ്‌ എഴുന്നേല്‍ക്കാനും സമ്മതിക്കരുത്‌

2)പകല്‍ എപ്പോഴുമിരുന്നു പഠിക്കാന്‍ സമ്മതിക്കരുത്‌. ഇടക്കിടക്ക്‌ കുറച്ചുസമയം ടി.വി കാണാന്‍ സമ്മതിക്കണം.

3)ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ കൊടുക്കാന്‍ ശ്രദ്ധിക്കണം.

ഇതിലെ ആദ്യത്തെ രണ്ടു നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്തുന്നതിന്‌ സാങ്കേതികമായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.രാവിലെ ഒരു എട്ടൊന്‍പത്‌ മണിയാവുമ്പോള്‍ എഴുന്നേറ്റ്‌ പകല്‌ ഫുള്‍-ടൈം ടി.വീം കണ്ട്‌(ഉച്ചയ്ക്കത്തെ ബ്ലാക്ക്‌&വൈറ്റ്‌ സിനിമയുള്‍പ്പെടെ) രാത്രി 8.30 ന്‌ ഇന്നത്തെ ഭൂതലസംപ്രേക്ഷണം അവസാനിച്ചിരിക്കുന്നു എന്ന്‌ ടി.വിയില്‍ കാണുന്നപാടെ സമയം കളയാതെ പോയിക്കിടന്നുറങ്ങുന്ന എന്റടുത്ത്‌ ആ പോയിന്റുകള്‍ക്ക്‌ പ്രസക്തിയില്ലല്ലോ. പിന്നെ നടപ്പില്‍ വരുത്താന്‍ കഴിയുന്ന എക കാര്യം മൂന്നാമത്തേതാണ്‌-ഭക്ഷണം. അതിനൊരു കുറവും മമ്മി വരുത്തീല്ല.ചുരുക്കിപ്പറഞ്ഞാല്‍ നല്ല സ്റ്റെയിലന്‍ രാജയോഗം.ജീവിക്കുകയാണെങ്കില്‍ പത്താംക്ലാസ്സുകാരിയായി ജീവിക്കണമെന്ന്‌ തോന്നിപ്പോയ ദിവസങ്ങള്‍.

ഇനി കഥയിലെക്കു തിരിച്ചുവരാം. ഒരു പത്താംക്ലാസ്സുകാരി ഇങ്ങനെ മനസമാധാനത്തോടെ കഴിയുന്നത്‌ മാമന്റുള്ളിലെ മാഷിനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആ കണക്കുമാഷ്‌ വളരെപെട്ടെന്നു തന്നെ ചില കണക്കുകൂട്ടലുകള്‍ നടത്തിയിട്ട്‌ എന്നോടു പറഞ്ഞു

"നീ വാ കുറച്ചു നാള്‍ ഞങ്ങടവിടെ താമസിക്കാം.ബുക്കും എടുത്തോ"

പഠിക്കാന്‍ വേണ്ടി മാമന്റെ വീട്ടിലേക്കു പോവുന്നതിലും ഭേദം പായുന്ന ട്രെയിനിനു തല വെച്ചു കൊടുക്കന്നതാണ്‌.ഞാന്‍ സമ്മതിച്ചില്ല.

മാമന്‍ പ്ലേറ്റൊന്നു മാറ്റി.

'എടീ കൊച്ചെ നിന്നെ പഠിപ്പിക്കാന്‍ വേണ്ടീട്ടല്ല. നിനക്കറിയാല്ലോ പക്രൂന്റെ കാര്യം. അവനൊന്നും പഠികുന്നില്ല. നീ വന്ന്‌ അവനെന്തെങ്കിലും പറഞ്ഞു കൊടുക്ക്‌"

ഞാന്‍ രണ്ടടി പൊങ്ങിപ്പോയി. ഇനി ഞാന്‍ പറഞ്ഞു കൊടുത്ത്‌ എങ്ങാനും അവനു ഇത്തിരൂടെ മാര്‍ക്ക്‌ കിട്ടിയാലോ.എനിക്കും അഭിമാനിക്കാലോ.ഞാന്‍ മാമന്റെ വീട്ടിലെക്ക്‌ പുറപ്പെട്ടു.

ആദ്യത്തെ രണ്ടു ദിവസത്തേക്ക്‌ ഭയങ്കര കംപയ്‌ന്‍ സ്റ്റഡി.അതു കഴിഞ്ഞപ്പോള്‍ എനിക്കു ബോറടിച്ചു തുടങ്ങി (അവന്‍ പിന്നെ പണ്ടേ ബോറടിച്ചിരിക്കുകയാണല്ലോ) ഇഷ്ടം പോലെ വഴക്കുണ്ടാക്കാം; തര്‍ക്കിക്കാം എന്നല്ലാതെ കൂടെയിരുന്നു പഠിക്കാനൊന്നും അവനെ കൊള്ളില്ല. റൂമില്‍ നിന്ന്‌ പുറത്തിറങ്ങാനും പറ്റില്ല.ആകെയൊരു എന്റര്‍ടെയ്‌ന്‍മെന്റ്‌ ഇടക്കിടക്ക്‌ ആന്റി കൊണ്ടുത്തരുന്ന പലഹാരങ്ങളാണ്‌. അതു തീര്‍ന്നു കഴിഞ്ഞാല്‍ പിന്നേം ഭീകരമായ വിരസത.അതില്‍നിന്നു രക്ഷപെടാനാണ്‌ ഞങ്ങള്‍ സിനിമയുടെ അതിവിശാലമായ ലോകത്തേക്കു കടന്നത്‌. എന്നു വച്ചാല്‍ ഒളിച്ചോടി സിനിമ കാണാന്‍ പോവുകയൊന്നുമല്ല കേട്ടോ.സിനിമയെ പറ്റി അറിയുന്ന കാര്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുക,സിനിമാക്കഥ പറയുക; അറിവുള്ളയാള്‍ ഇല്ലാത്തയാള്‍ക്കു അറിവു പകര്‍ന്നു കൊടുക്കുക-അത്രേയുള്ളൂ. അങ്ങനെയൊരു ദിവസം ഏതോ സിനിമയെ പറ്റി തര്‍ക്കിച്ച്‌ തര്‍ക്കിച്ച്‌ അടിയായിക്കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ വെല്ലുവിളിച്ചു. അവന്‍ പറഞ്ഞ കാര്യം ചിത്രഭൂമീലുണ്ട്‌.. കാണിച്ചുതരാംന്ന്‌ പറഞ്ഞ്‌. കണ്ടാല്‍ മാത്രമെ വിശ്വസിക്കൂന്ന്` ഞാനും.മാമന്‍ വാഴുന്ന സാമ്രാജ്യത്തില്‍ മരുന്നിനു പോലും സിനിമാപ്രസിദ്ധീകരണങ്ങളൊന്നും വരുത്തില്ലാന്ന്‌ എനിക്കുറപ്പായിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട്‌ മച്ചിന്റെ മുകളിലെക്കു വലിഞ്ഞു കയറിയ അവന്‍ തെളിവുമായി താഴെയെത്തി.മുന്‍പവിടെ താമസിച്ചിരുന്ന ആള്‍ ഉപേക്ഷിച്ചു പോയ ഒരു കെട്ട്‌ ചിത്രഭൂമികള്‍ മച്ചിന്റെ മുകളിലുണ്ടത്രേ. വഴക്കില്‍ തോറ്റാലെന്ത്‌ ഇത്രേം വല്യ നിധി കിട്ടിയല്ലോ- ഞാന്‍ സഹിച്ചു. പിന്നെയങ്ങോട്ട്‌ വായന തന്നെ വായനയായിരുന്നു. ബുക്കല്ല; ചിത്രഭൂമി.അങ്ങനെ മലയാളസിനിമയെ പറ്റിയുള്ള എന്റെ അറിവ്‌ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു.

ആ നല്ല ദിവസങ്ങള്‍ അധികകാലം നീണ്ടു നിന്നില്ലന്ന്‌ പ്രത്യേകിച്ചു പറയണ്ടല്ലോ.അവന്റെ അനിയത്തിമാരായ രണ്ടു ചാരകളുടെ കണ്ണു വെട്ടിച്ചാണ്‌ ഞങ്ങള്‍ മലയാളസിനിമയെ വളര്‍ത്തിയിരുന്നത്‌. അതിലൊരുത്തി ഒരുദിവസം ഞങ്ങളുടെ കള്ളക്കളി കണ്ടുപിടിക്കുകയും സഹോദരസ്നേഹത്തിന്റെ 'അ ആ ഇ ഈ ' അറിയാത്ത അവള്‍ ഞങ്ങളെ ഒറ്റിക്കൊടുക്കയും ചെയ്തു. മാമന്റടുത്തുന്ന്‌ പ്രതീക്ഷിച്ചതു പോലുള്ള വഴക്കൊന്നും കിട്ടിയില്ല. ദേഷ്യം കാരണം മാമനു മിണ്ടാന്‍ വയ്യാരുന്നെന്നതായിരുന്നു സത്യം. എന്തായാലും ഇങ്ങോട്ടു കൊണ്ടു വന്നതിന്റെ നൂറിരട്ടി ഉത്സാഹത്തോടെ പിറ്റേന്നു തന്നെ മാമന്‍ എന്നെ വീട്ടില്‍ തിരിച്ചുകൊണ്ടുചെന്നാക്കി. പിന്നെല്ലാം പഴയപോലെ തന്നെ ..ഭക്ഷണം,ഉറക്കം,ബ്ലാക്ക്‌&വൈറ്റ്‌ സിനിമ, ഇതിനെല്ലാം പുറമേ ഒരു കണക്കുമാഷിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതിലുള്ള ചാരിതാര്‍ത്ഥ്യവും..

43 comments:

  1. കൊച്ചുത്രേസ്യ said...

    ഈ ഓര്‍മ്മകളുടെ ഒരു കാര്യം!! തല്ലിക്കൊന്നാലും മരിക്കൂല..ഇനിയെന്തു ചെയ്യും ??

  2. Aravishiva said...

    :-D

    തേങ്ങ എന്റെ വക...

    കണക്കുമാഷിന് തീരെ ബുദ്ധിയില്ല...സ്വന്തം മകന്‍ ഒരു സിനിമാക്കാരനായി മാറുന്നതിനാണ് ആ പിതാമഹന്‍ തടയിട്ടത്..

    കൊച്ചുത്രേസ്യയെക്കുറിച്ച് അങ്ങേരെന്തറിഞ്ഞിട്ടാ...പാവത്തിനു പറ്റിയൊരബദ്ധം....അല്ലെങ്കില്‍ ആരെങ്കിലും ത്രേസ്യയെ കമ്പയിന്‍ സ്റ്റഡിയ്ക്കു വിളിയ്ക്കുമോ?

    നര്‍മ്മത്തിനു വേണ്ടി നര്‍മ്മം തിരുകിക്കയറ്റാത്തതുകൊണ്ട് പോസ്റ്റ് നന്നായി...

  3. ഗിരീഷ്‌ എ എസ്‌ said...

    കൊച്ചുത്ര്യേസ്യേ
    ഇതും നന്നായി...
    അഭിനന്ദനങ്ങള്‍....

    അരവിശിവാ..
    ഈ കണക്ക്മാഷന്മാര്‍ക്ക്‌
    പണ്ടേ ബുദ്ധി കുറവാണെന്ന്‌ തോന്നിയിട്ടുണ്ട്‌...
    പാവം നമ്മുടെ ആടുതോമ ശാസ്ത്രജ്ഞനാകേണ്ടതായിരുന്നു...
    ഈ കണക്ക്‌ മാഷ്‌
    അവനെ റൗഡിയാക്കി...

    അസ്വദിച്ചുവായിച്ചു
    ഭാവുകങ്ങള്‍

  4. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: നാട്ടിലെ മാ‍മന്റെ ഫോണ്‍ നമ്പര്‍ ഒന്നു തരാമോ ഈ കഥ എഴുതിയ കാര്യം അറീക്കാനാ പണ്ട് മാമന്‍ രണ്ട് തന്ന് വിടാത്തതിന്റെ കൊഴപ്പം..

    “‘’‘പോരുകാളേടെ‘’‘ മുന്നിലെക്ക്‌ ചുവന്ന തുണി വീശിക്കാണിക്കുന്നതും ഒരുപോലെയാ“
    പിന്നെ പ്രത്യേകിച്ച് അതു താനാണെന്ന് എടുത്ത് പറയേണ്ടായിരുന്നു ബൂലോഗത്തെ പുല്ലിനും പുല്‍ച്ചാടിക്കും വരെ അക്കാര്യം പറയാതറിയാം.

  5. അരവിന്ദ് :: aravind said...

    ഹഹഹ :-)
    കലക്കി!

    (പരീക്ഷക്കാലത്ത് വായിക്കാന്‍ ചിത്രഭൂമിയേക്കാള്‍ നല്ലത് നാന യാണ് ട്ട്വോ.)

  6. പ്രയാസി said...

    ഇങ്ങനെ പടിച്ചാ സോഫ്റ്റുവെയര്‍ എഞ്ജിനീയര്‍ ആകാമല്ലെ!
    പക്രു ഇപ്പോള്‍ പെട്ടിക്കടയുമിട്ടു നാനയും ,ചലചിത്രവും വില്‍ക്കുന്നുണ്ടാവും,
    ഒരപ്പന്റെ ആശയും ഒരു മകന്റെ ഭാവിയും തുലച്ചു!
    പാവം കിട്ടും ത്രേസ്യാ...
    ഒരു സീരിയസു കഴിഞ്ഞു വന്നതിനാലാകണം അത്രക്കങ്ങോട്ടു നോര്‍മ്മലായില്ല...:)

  7. mazha said...

    എന്നെ തല്ലെണ്ടമ്മാവാ ഞാന്‍ നന്നാവൂല..!!!!!!!!

  8. കുഞ്ഞന്‍ said...

    മാമന്‍ ശരിക്കും ഓര്‍ത്തുകാണും ‘വേലീലിരുന്ന പാമ്പിനെയാണല്ലൊ തോളെത്തെടുത്തു വച്ചെതെന്ന്’....

    പഠിയ്ക്കാതെ ഇവിടെവരെയെത്തി, അപ്പോള്‍ പഠിച്ചിരുന്നെങ്കിലൊ..?

  9. ശ്രീ said...

    സ്റ്റഡി ലീവിന്‍ എന്തെല്ലാം പുതിയ കളികളാണ്‍ ഞങ്ങളൊക്കെ കണ്ടു പിടിച്ചിരുന്നത്...

    അല്ലാ, ഈ പക്രു ഇപ്പോ എവിടാ?
    :)

  10. ഷാഫി said...
    This comment has been removed by the author.
  11. ഷാഫി said...

    അക്കൊല്ലം തോറ്റ പത്താണോ ത്രേസ്യേച്ചി അടുത്ത കൊല്ലം എഴുതിയെടുത്തൂന്നു പറഞ്ഞത്?
    ;)
    സ്റ്റഡി ലീവില്‍ ഇമ്മാതിരി വടക്കു തെക്കു സ്റ്റൈല്‍ എനിക്കുമുണ്ടായിരുന്നു. ബോര്‍ഡിങ്ങിലായതിനാല്‍ അത് വല്ലാണ്ടെ എഞ്ജോയ് ചെയ്യാനൊന്നും പറ്റില്ല. സഹപഠിയന്മാര്‍ക്ക് ഈ പരീക്ഷയെന്നാ എന്തോ നിധി കിട്ടും പോലെയാ. പരമാവധി ആസ്വദിച്ചു പഠിക്കും.
    നമ്മള്‍ സ്വൈര്യായിട്ട് കെടന്നുറങ്ങുമ്പോ എടാ പരീക്ഷയല്ലേന്ന് വിളിച്ചുണര്‍ത്തും.
    .
    ഓര്‍മകള്‍ അവിടെ നിക്കട്ടെ.
    നല്ല പോസ്റ്റ് കെട്ടോ.

  12. മൂര്‍ത്തി said...

    കൊള്ളാം...
    അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ..

  13. വിന്‍സ് said...

    ഹഹഹ.... ഇങ്ങനെ ഒക്കെ എഴുതുന്ന കൊച്ചു ത്രേസ്യായെ നിന്റെ ഈ ഹ്യുമര്‍ സെന്‍സും എഴുത്തും മാത്രം മതിയെന്നും പറഞ്ഞു കെട്ടി കൊണ്ടു പോവാന്‍ ഇന്‍ഡ്യയില്‍ മിടുക്കന്‍ ആയ ഒരു സോഫ്റ്റേവര്‍ ഇഞീനീയര്‍ ഇല്ലേന്നോ??

  14. myexperimentsandme said...

    ഈ ഓര്‍മ്മകളുടെ ഒരു കാര്യം!! തല്ലിക്കൊന്നാലും മരിക്കൂല..ഇനിയെന്തു ചെയ്യും ??

    ഒരു കൈവളയും ചാര്‍ത്തിക്കൊടുത്ത് വി പോലത്തെ മൂക്കുമായി കടാപ്പുറത്തെ വീഥികളില്‍ കൂടി കറങ്ങിയടിക്ക് കൊച്ചുത്രേസ്യേ. മകളായതുകൊണ്ടാണ്. ഓര്‍‌മകനായിരുന്നെങ്കില്‍ മര്യാദക്കാരനായിരുന്നേനെ.

    അരവിന്ദ് നാനയുടെ കാര്യം പറഞ്ഞപ്പോള്‍ ഹോസ്റ്റലിലെ മാഗസിന്‍ സെക്രട്ടറിയെ ഓര്‍ത്തു.

    “നീയൊക്കെ മാഗസിന്‍ സെക്രട്ടറിയായതില്‍ പിന്നെ നാനയ്ക്കൊന്നും പഴയ സ്റ്റാന്‍‌ഡാര്‍ഡില്ലല്ലോടാ”

    എന്ന് മെസ് ഹാളില്‍ വെച്ച് അവനോട് പറഞ്ഞതിന് അവനെന്റെ മുഖത്ത് ജഗ്ഗിലിരുന്ന കരിങ്കാലിവെള്ളം മുഴുവന്‍ കമത്തി. അത്രയ്ക്ക് ഫീല്‍ ചെയ്തു അവന്.

  15. Satheesh said...

    എന്നിട്ട് ആ പത്താം ക്ലാസെന്തായീന്നും കൂടി പറ. എന്നിട്ട് ബാക്കി പറയാം!
    ചാത്തന്റെ കമന്റ് കിടിലം!

  16. Sethunath UN said...

    കൊച്ചുത്രേസ്യേ,
    നിങ്ങടെയെക്കെയൊരു യോഗ‌ം. ഇങ്ങനൊക്കെ സൗക‌ര്യം ചെയ്ത് തരാന്‍ ഹെഡ്മാഷും അച്ഛന‌മ്മമാരും ഉണ്ടായ‌തേ. ഏതായാലും പ‌ക്രുവിനെ ഒരു വ‌ഴിയ്ക്കാക്കി‌യല്ലോ.
    പൂജ്യം വെട്ടിക്ക‌ളി, ഉറുമ്പിന്‍ നിര‌യുടെ ദിശ തിരിച്ചുവിടുക.. നിരീക്ഷിയ്ക്കുക ഇതെല്ലാം സ്റ്റഡി ലീവിന് ഞാന്‍ പ‌രീക്ഷിച്ച് വിജയിച്ച ക‌ളിക‌ളാണ്.
    ന‌ല്ല പോസ്റ്റ്

  17. ഉപാസന || Upasana said...

    കൊച്ചുത്രേസ്യ നോര്‍മലായിട്ടില്ല.
    :(

    കൂടുതല്‍ ഒന്നും ഉപാസന പറയുന്നില്ല. കാരണം അച്ചു ക്ഷമിച്ചത് Expire ആയിക്കഴിഞ്ഞിരിക്കും.

    കൊച്ചുത്രേസ്യയുടെ ഇതു വരെയുള്ള പോസ്റ്റുകളില്‍ ഏറ്റവും കോമഡി കുറവുള്ളത് ഇതിലാണ്.
    “പോരുകാള ചോപ്പ് തുണീ” മാത്രേ ഉപാസനയുടെ ചുണ്ടിനെ മന്ദഹസിപ്പിച്ചുള്ളൂ...
    ഇത് ശീലമാക്കണ്ടാ...

    ഉയിര്‍ത്തെഴുന്നേറ്റ് വരിക നീ ഒരു മിശിഹായെ പ്പോലെ. ഉപാസന അങ്ങിനെ പ്രത്യാശിക്കുന്നു. വൃഥാവിലാകുമോ എന്ന ഭയത്തോടെ.
    :)
    ഉപാസന

  18. Sherlock said...

    കൊറച്ചു ഹ്യൂമര് വായിക്കാം എന്നു വച്ചാ വന്നേ....:(
    പലരും പറയാറുണ്ട് ഒന്നും പ്രതീക്ഷിക്കരുതെന്ന് :)

    എങ്കിലും ചില ഓര്മ്മകളെ പൊടിതട്ടിയെടുക്കാന് സഹായിച്ചു ഈ പോസ്റ്റ്..

  19. Mr. K# said...

    പത്താം ക്ലാസു പാസാവാതെ സോഫ്റ്റ്‌വെയര്‍ എങ്ജിനീയര്‍ ആവാന്‍ പറ്റുമോ :-)

  20. വിന്‍സ് said...

    I think all your posts are coming under your real name in Thanimalayalam.org

  21. സഹയാത്രികന്‍ said...

    നന്നായി....
    'സ്റ്റഡീലീവെ'ന്നു വച്ചാല്‍ 'റിലാക്സേഷന്‍ പീരിയഡ്' ആണെന്നു മനസ്സിലാക്കാത്ത കണക്കുമാഷോ...?

    അതൊരു കാലം... അന്നാണു ടി.വി.യില്‍ 'രുകാവട്ട് കേലിയേ ഖേദ് ഹെ' എന്നുകാണുമ്പോഴേയ്ക്കും ഡെല്ലിക്കാരുടെ തന്തയ്ക്കു വിളിച്ചിരുന്നത്... പരീക്ഷയെല്ലാം കഴിഞ്ഞപ്പോള്‍ പിന്നെ നമുക്ക് രുക്കാന്‍ നേരല്ല്യാണ്ടായിപ്പോയി... പിന്നെ അവര്‍ രുക്കുവോ....വട്ട്വോ...ഖേദ്വോ...എന്ത് കുന്തായാലും...നമുക്ക് ഖേദല്ല്യാണ്ടായി..

    :)

    ഓ : ടോ: വിന്‍സ് പറഞ്ഞത് ഒന്ന് നോട്ടിക്കോളൂ...തന്റെ പേരു വച്ചാ എല്ലാ പോസ്റ്റും തനിമലയാളത്തില്‍ വരണെ... അറിവോടെയാണെങ്കില്‍ ഓകേ...

  22. G.MANU said...

    അവളോട്‌ പഠിത്തത്തിന്റെ കാര്യം ചോദിക്കുന്നതും പോരുകാളേടെ മുന്നിലെക്ക്‌ ചുവന്ന തുണി വീശിക്കാണിക്കുന്നതും ഒരുപോലെയാ

    cheers for this line

  23. ജാസൂട്ടി said...

    അപ്പോള്‍ ഇങ്ങനെയാണ്‌ പത്ത് ജയിച്ചതല്ലേ...പ്രീഡിഗ്രിക്ക് കൂട്ടപഠനം ആരുടെ കൂടെയായിരുന്നു? :)

    --ത്രേസ്യേച്ചിയേ നോര്‍മലാകുമ്പോള്‍ ക്വാളിറ്റി കുറയുന്നോ എന്നൊരു സംശയം. അല്ല ഇതൊക്കെ പറയാന്‍ ഞാനാരാല്ലേ?

  24. ശെഫി said...

    :)

  25. അഭിലാഷങ്ങള്‍ said...

    ഈ കഥയുടെ ബാക്കി..

    കണക്കുമാഷിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ചാരിതാര്‍ത്ഥ്യത്തോടെ, ഭക്ഷണവും, ഉറക്കവും, ബ്ലോക്ക് & വൈറ്റ് സിനിമകളും കണ്ട് നടന്ന ആ പത്താം ക്ലാസ്സുകാരിയുടെയും, ചിത്രഭൂമി ഗവേഷണവിഷയമാക്കിയ പക്രുവിന്റെയും പത്താം തരം റിസല്‍ട്ട് താഴെ ചേര്‍ക്കുന്നു.

    കൊച്ചുത്രേസ്യ: 208 (എട്ട് നിലയില്‍‌ പൊട്ടി!) :-(
    പക്രു: 489 (ജസ്റ്റ് ഡിസ്റ്റിങ്ഷന്‍‌ !!) :-)

    ങും..! അന്ന് പക്രു കൊച്ചുത്രേസ്യയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചെങ്കിലും, ഇന്ന് കൊച്ചുത്രേസ്യയും ഗവേഷണ മൊക്കെ കഴിഞ്ഞ് നല്ല പേര് സമ്പാദിച്ചിരിക്കുന്നു.

    Dr. Kochuthresya Phd. (Specialization: അതീന്ദ്രിയശക്തികള്‍).

    എന്തായാലും, ഈ കഥയിലെ ‘പപ്പ-കം-കണക്കുമാഷി‘നെ ഓര്‍ക്കുമ്പോള്‍ വായനക്കാരന് ‘സ്ഫടിക‘ത്തിലെ തിലകന്റെ മുഖമാണ് ഓര്‍മ്മവരിക എന്ന് ഉറപ്പാണ്..! പിന്നെ, പതിവ് നര്‍മ്മം ഒരു നുള്ള് മാത്രമേ ഈ പോസ്റ്റില്‍ കാണാനുള്ളൂ.

    അഭിലാഷ് (ഷാര്‍ജ്ജ)

  26. Sreejith K. said...

    ലളിതം, സുന്ദരം, മനോഹരം. നന്നായിട്ടുണ്ട് കൊച്ചുത്രേസ്യേ. ഒരു നല്ല സിനിമ കാണുന്നതുപോലെ വായിക്കാന്‍ പറ്റി മുഴുവനും ഒറ്റയിരുപ്പിന്‍.

    പറ്റുമെങ്കില്‍ പക്രുവിനെക്കൊണ്ട് ബ്ലോഗ് തുടങ്ങിപ്പിക്കണം. കഥയുടെ അവന്റെ വേര്‍ഷന്‍ വായിക്കാനും താത്പര്യമുണ്ട്.

  27. ആഷ | Asha said...

    രസിച്ചു ഓര്‍മ്മകള്‍ വായിച്ചു.

  28. മെലോഡിയസ് said...

    സ്റ്റഡിലീവ് അനുഭവങ്ങള്‍ ഓര്‍ത്തപ്പോള്‍ ഇപ്പൊ ഒരു വിഷമം..അന്ന് അതൊക്കെ കഴിഞ്ഞ് കിട്ടാന്‍ പെട്ട പാട്..ദൈവമേ!! ശരിക്കും വീട്ട് തടങ്കലില്‍ ആയിരുന്നു. എന്നാ മര്യാദക്കുള്ള മാര്‍ക്ക് കിട്ടിയൊ.അതുമില്ല :(

    പഴയ ഓര്‍മ്മകള്‍ ഇപ്പ കുറച്ച് നേരം ഒന്ന് ഓര്‍ത്തു ട്ടാ..

  29. കൊച്ചുത്രേസ്യ said...

    അരവിശിവ@എന്നെ ചെറുപ്പം മുതലേ അറിയുന്ന ആളാ മാമന്‍.എന്നിട്ടും ഇങ്ങനൊരു റിസ്ക്‌ എടുത്തതെന്തിനാണെന്നാ മനസ്സിലാവാത്തത്‌ :-)

    ദ്രൗപതി@മാഷുമ്മാരുടെ കൂട്ടത്തില്‍ ഏറ്റവും ക്രൂരന്‍മാര്‍ കണക്കുമാഷും പാവങ്ങള്‍ മലയാളം മാഷുമാണെന്നാ എന്റെ എന്റനുഭവം.എന്റെ രണ്ടമ്മാവന്‍മാര്‍ കണക്ക്‌ടീച്ചെര്‍മാരാണ്‌.മറ്റേ അമ്മാവനെ പറ്റി ഇതുവരെ അങ്ങനെ കുറ്റമൊന്നും കേള്‍ക്കെണ്ടി വന്നിട്ടില്ല. ആകെ കേട്ടിട്ടുള്ളത്‌ മാമന്റെ ഒരു സ്റ്റുഡന്റ്‌ എന്നെ കൂട്ടുകാരിക്ക്‌ പരിചയപ്പെടുത്ത്തീതാ -'ഇതു കീരിക്കാടന്റെ ചേച്ചീടെ മോളാ'ന്നും പറഞ്ഞ്‌ ;-)

    ചാത്താ റിട്ടയറായി വീട്ടിലിരിക്കുന്ന മാമനെ എന്തിനാ പഴയകഥകള്‍ പറഞ്ഞ്‌ വേദനിപ്പിക്കുന്നത്‌ :-)

    അരവിന്ദേ ഈ വിലപ്പെട്ട അറിവിനു നന്ദി. എനിക്കിനി അതുകൊണ്ട്‌ ഉപകാരമില്ലെങ്കിലും ഇപ്പഴത്തെ പിള്ളേര്‍ക്കെങ്കിലും ഉപകരിക്കട്ടെ അല്ലേ :-)

    പ്രയാസി ഇപ്പം വന്നു വന്ന്‌ ആര്‍ക്കുവേണമെങ്കിലും സോഫ്ട്‌വെയര്‍ ഇഞ്ചിനീരാകാം എന്നായില്ലേ. അതുകൊണ്ട്‌ ഞാനൊക്കെ രക്ഷപെട്ടു. പക്രു ഇപ്പോള്‍ ഗള്‍ഫിലാണു കേട്ടോ.അവിടെ ചെല്ലുമ്പോള്‍ കാണാം. ഗള്‍ഫിലെ കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌റ്റാന്റില്‍ നാനേം ചിത്രഭൂമീമൊക്കെ വിറ്റു നടക്കുന്നില്ലേ ഒരാള്‍-ലവന്‍ തന്നെ ലിവന്‍.

    മഴേ ഞാനും ;-)

    കുഞ്ഞാ ശരിയാ.പിന്നൊരിക്കലും ഒരു സഹായത്തിനും മാമന്‍ എന്നെ വിളിച്ചിട്ടില്ല.എന്താണോ എന്തോ!!

    ശ്രീ അവനിപ്പോ ഗള്‍ഫിലാ . ഇതു വഴി തേരാപ്പാരാ നടന്നപ്പോള്‍ അവനെ പിടിച്ചു ഗള്‍ഫില്‍ വിട്ടു. ഇപ്പോ ചെക്കനു തിരിച്ചു വരണ്ട :-(


    ഷാഫി ഇതുപോലുള്ള മൂരാച്ചികൂട്ടുകാര്‍ എനിക്കുമുണ്ടായിരുന്നു. ചുമ്മാ കാണുമ്പം കാണുമ്പം പറയും- ഞാന്‍ 3 റിവിഷന്‍ കഴിഞ്ഞു;നാലാമത്തേത്‌ പകുതിയായീന്നൊക്കെ. ഹോ അതു കേള്‍ക്കുമ്പോളുള്ള ഒരു വിഷമം(അസൂയാന്നും പറയാം)


    മൂര്‍ത്തീ പരമാവധി ശ്രദ്ധിക്കാം

    വിന്‍സേ ഡോണ്ടൂ ഡോണ്ടൂ...ഞാനൊന്നും ഇവിടെ മനസമാധാനത്തോടെ കഴിയുന്നത്‌ തീരെ സഹിക്കുന്നില്ല അല്ലേ :-)

    വക്കാരീ ആ നല്ല പാട്ടിനെ കീറിമുറിച്ചു അല്ലേ. കൂട്ടുകാരന്‍ കരിങ്കാലിവെള്ളമേ ഒഴിച്ചുള്ളൂ!! നാനയെ അധിക്ഷേപിച്ചതിന്‌ ആ ശിക്ഷ വളരെ കുറഞ്ഞു പോയി. അല്ലാ, നിങ്ങളുടെ മെസ്സില്‍ ചൂടുകാപ്പിയൊന്നും കിട്ടില്ലേ ;-)

  30. കൊച്ചുത്രേസ്യ said...

    സതീഷെ പത്താംക്ലാസ്സ്‌ ഞങ്ങള്‍ രണ്ടു പേരും പാസ്സായി.രണ്ടു പേരും അവരവര്‍ക്ക്‌ കഴിയുന്നത്ര മാര്‍ക്കും വാങ്ങി :-)

    നിഷ്കളങ്കാ എന്തുപറയാനാ അമ്മാതിരി കളീലൊന്നും അവന്‌ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല.ഇല്ലെങ്കില്‍ ഒരു കൈ നോക്കാരുന്നു.

    ഉപാസനേ അഭിപ്രായത്തിനു നന്ദി.ഒരുറപ്പു തരാന്‍ പറ്റില്ലാന്നൊരു ഖേദവുമുണ്ട്‌ :-)

    മനൂ ജാസൂ ശെഫീ,ജിഹേഷ്‌ താങ്ക്സേ

    അഭിലാഷേ അടി. ഞങ്ങള്‍ടെ പത്താംക്ലാസ്സിലെ മാര്‍ക്കു കണ്ടാല്‍ അഭിലാഷ്‌ ഞെട്ടും. ബെറ്റിനുണ്ടോ??

    സഹയാതികാ തനിമലയാളത്തില്‌ എന്റെ അറിവോടെയല്ല പേരു വരുന്നത്‌. അതെങ്ങനെയാ ഒന്നു മാറ്റുക എന്നറിയുമെങ്കില്‍ പറഞ്ഞു തരൂ പ്ലീസ്‌.

    കുതിരവട്ടാ എന്നൊക്കെ ചോദിച്ചാല്‍ ബുദ്ധിമുട്ടാകുമേ :-)

    ശ്രീജിത്തേ ചില്ലറ ആഗ്രഹമൊന്നുമല്ലല്ലോ.പക്രൂം മാമനും ഈ ബ്ലോഗൊന്നും
    വായിക്കില്ല എന്നൊരു ധൈര്യത്തിലാ ഞാനീ പോസ്റ്റിട്ടത്‌ :-)

    ആഷേ മെലോഡീ താങ്ക്സേ

  31. Unknown said...

    നാന, ചിത്രഭൂമി, സ്പോര്‍ട്സ്‌സ്റ്റാര്‍ മുതലായവ സ്റ്റഡിലീവിന് പണ്ടേയ്ക്ക് അത്യാവശ്യമായി കള്ളക്കടത്ത് നടത്തി മുറിയില്‍ എത്തിയ്ക്കുന്ന സാധനങ്ങളായിരുന്നല്ലോ. (മുത്ത്, ചിപ്പി, പവിഴം തുടങ്ങിയ ഹൈവോള്‍ട്ടേജ് സാധനങ്ങള്‍ എന്ത് കൊണ്ടോ സ്റ്റഡീലീവ് സമയത്ത് വര്‍ജിയ്ക്കപ്പെട്ടിരുന്നു. സ്പോര്‍ട്സ്‌സ്റ്റാര്‍ വായിച്ചാല്‍ കിട്ടുന്ന അടി അല്ല മറ്റേത് വായിച്ചാല്‍ കിട്ടുന്നത് എന്നത് കൊണ്ട് തന്നെ ആവാം) :-)

  32. കുട്ടിച്ചാത്തന്‍ said...

    കമന്റിന്റെ രണ്ടാം ഭാഗത്തിനു മറുപടിയില്ലേ മാഡം പോ.കാ.? :) വാങ്ങീട്ടേ പോകൂ ചോപ്പ് തുണി ഇതാ

  33. കൊച്ചുത്രേസ്യ said...

    ദില്‍ബാ ഈ മുത്തുച്ചിപ്പീം പവിഴോമൊക്കെ എന്താ? വല്ല പുരാണചിത്രകഥകളുമാണോ ;-)

    ചാത്താ എന്നെ നന്നാവാന്‍ സമ്മതിക്കില്ല അല്ലേ. അതു വെറും ഉപമയാണ്‌. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരുമായും ആ പോരുകാളയ്ക്കു ബന്ധമില്ല...മതിയോ :-)

  34. കുറുമാന്‍ said...

    പക്രുപുരാണം കലക്കി ത്രേസ്യാ കൊച്ചേ..

    പണ്ട് പരീക്ഷാക്കാലത്ത് ഇതുപോലെ വാരിക ഉള്ളില്‍ വച്ച് പഠിച്ചതിന് അച്ഛന്റെ കയ്യില്‍ നിന്നും കരണകുറ്റിക്ക് കിട്ടിയതിന്റെ ചൂട് ഇപ്പോഴും മാറിയിട്ടില്ല.......

  35. ദീപു : sandeep said...

    സ്റ്റഡീ ലീവില്‍ ബോറടി മാറ്റാന്ന് ആകെയുള്ള ആശ്രയം മാതൃഭൂമി വീക്ക്‍ലികളായിരുന്നു :)

    വക്കാരിയുടെ കമന്റാണ് കമന്റ്‌... ഹൊ

    കഥ ഇഷ്ടപ്പെട്ടു ട്ടോ...

  36. SUNISH THOMAS said...

    ഉച്ചയ്ക്കത്തെ ബ്ലാക്ക്‌&വൈറ്റ്‌ സിനിമയുള്‍പ്പെടെ) രാത്രി 8.30 ന്‌ ഇന്നത്തെ ഭൂതലസംപ്രേക്ഷണം അവസാനിച്ചിരിക്കുന്നു എന്ന്‌ ടി.വിയില്‍ കാണുന്നപാടെ സമയം കളയാതെ പോയിക്കിടന്നുറങ്ങുന്ന എന്റടുത്ത്‌ .......!!!!

    athappol etha kaalam???????
    anyway തല്ലിക്കൊന്നാലും മരിക്കൂല..
    gud post.
    :)

  37. ദിലീപ് വിശ്വനാഥ് said...

    നന്നായി കൊച്ചുത്രേസ്യ. സമയത്ത് കണ്ടുപിടിച്ചതുകൊണ്ട് സിനിമാരോഗം ചികിത്സിക്കാന്‍ പറ്റി.

  38. sandoz said...

    സ്റ്റഡിലീവോ..അതെന്താ സാധനം...
    നമുക്കെന്നും ഓണോല്ലേ എന്നുപറയണ മാതിരി...
    എനിക്കെന്നും ലീവായിരുന്നു...

    കണക്ക്‌...ഇത്ര വൃത്തികെട്ട വിഷയം
    സൈന്‍..കോസ്‌..ടാന്‍...എന്ത്‌ തേങ്ങക്കാണാവോ...

    അപ്പോ പറഞ്ഞ മാതിരി..
    മകളേ ത്രേസ്യേ...അമ്മാവനോട്‌ അന്വേഷണം പറയട്ടാ....

  39. Roy said...

    കൊച്ചുത്രേസ്യക്കുട്ടി,
    ഇപ്പഴെ ഇതു വായിക്കാന്‍ കഴിഞ്ഞുള്ളു. (സ്ഥിരം ബ്ലോഗ്‌ തപ്പിയിരിക്കുന്നതു കണ്ട്‌ അറബി, നിന്റെ പണി ഇഷ്ടപ്പെട്ടു അടുത്ത മാസം മുതല്‍ വേറെ സ്ഥലം നോക്കിക്കൊ എന്നു പറഞ്ഞപ്പോള്‍ ഇത്തിരി ജ്വാലികളും ചെയ്യാമെന്നു വച്ചതുകൊണ്ടാ...)

    നിങ്ങടെ മാമന്‍ എന്തോരം നല്ല കണക്കു മാഷ്‌.
    പത്താം ക്ലാസ്സില്‍ എബ്രഹാം മാഷിന്റെ നോട്ടം കണ്ടിട്ടു തന്നെ നിക്കര്‍ നനച്ച എന്നെയാ ഈ പാവം മാഷിനെ കാട്ടി പേടിപ്പിക്കാന്‍ നോക്കുന്നത്‌...

  40. jense said...

    വളരെ മിടുക്കിയായിരുന്നു എന്ന് സാരം...

  41. Varsha Vipins said...

    hi...got ur blog link from vanitha..dunno what your name is...heard that u r working in wipro b'lore..nyways u have got a great space here..really enjoying it..excellent humour sense..keep writing..:)

  42. Ranjana Sekhar said...

    നമിക്കുന്നു കുഞ്ഞേ . എത്ര കു‌ളായി കാര്യങ്ങള്‍ .പറഞ്ജോപ്പിക്കുന്നു .

  43. Pyari said...

    Varsha's comment above gave me answer to one of my questions.

    ithum kalakkiyallo kochu thressya koche.. ini njaan urangatte.. baakki naale full fledged aayi vaayikkaam..