Sunday, April 20, 2008

അന്ന്‌ ആ രാത്രിയില്‍...

"ആരാ അത്‌??ഇതു വരെ ഇയാളെ കണ്ടിട്ടില്ലല്ലോ!!"

" ഇയാളെങ്ങോട്ടാ ഈ രാത്രിയ്ക്ക്‌?? "

"ഇതെന്താ റോഡിലാരുമില്ലാത്തത്‌?"

ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി ഞാനും കുരുട്ടും ആ ചേട്ടനെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്താണ്‌ ഇയാള്‍ടെ ഉദ്ദേശ്യമെന്നറിയണമല്ലോ. അങ്ങേരാണെങ്കില്‍ ഇതൊന്നുമറിയാതെ കൂളായി വണ്ടിയോടിക്കുകയാണ്‌..

ശനിയാഴ്ച രാത്രി ഞാനും കുരുട്ടും ഉറങ്ങാറില്ല. ഫുള്‍-ടൈം ടിവീടെ മുന്‍പില്‍ തന്നെ.. ഏഷ്യാനെറ്റിലും ഡി.ഡി ഫോറിലും രാത്രി മുഴുവന്‍ നല്ല നല്ല പാട്ടുകള്‍ കാണിക്കും. ചാനല്‍ മാറ്റിമാറ്റി നേരം വെളുക്കുന്നതു വരെ പാട്ടുകേട്ടുകൊണ്ടിരിക്കും.അങ്ങനെ ചാനല്‍ മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ്‌ നമ്മടെ സൂര്യാ ടി.വിയില്‍ ഞങ്ങള്‍ടെ കണ്ണുടക്കിയത്‌.കേബിള്‍ കമ്പനിക്കാരുടെ മൂഡനുസരിച്ച്‌ വല്ലപ്പോഴും മാത്രം കിട്ടുന്ന ചാനലാണ്‌ ഈ സൂര്യാ ടി.വി..അവിടെ ഒരു സിനിമ തുടങ്ങാന്‍ പോവുകയാണ്‌.ടൈറ്റില്‍സ്‌ എഴുതിക്കാണിക്കുന്ന ആ സ്‌റ്റെയില്‍ കണ്ടാല്‍ തന്നെ അറിയാം നല്ല പുതു പുത്തന്‍ പുത്തന്‍ സിനിമയാണെന്ന്‌. ഞങ്ങള്‍ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാന്നുള്ള അവസ്ഥയിലായി. ഒരു പുതിയ മലയാളം സിനിമ കണ്ട കാലം മറന്നിരുന്നു. ഇത്തിരി വൈകിപ്പോയതു കൊണ്ട്‌ സിനിമേടെ പേര്‌ കണാന്‍ പറ്റീല്ല. സംവിധായ്കന്റെ പേരാണെങ്കില്‍ ഇതു വരെ കേട്ടിട്ടുമില്ല. എന്നാലും ഞങ്ങള്‍ സിനിമ കാണാന്‍ തന്നെ തീരുമാനിച്ചു. പേരിലല്ലല്ലോ; സിനിമേടെ കഥയിലല്ലേ കാര്യം...



കോഴി കൂവുന്നതും സൂര്യനുദിക്കുന്നതും പ്രഭാതം പൊട്ടിവിടരുന്നതുമൊക്കെ കാണിച്ച്‌ സിനിമ തുടങ്ങുന്ന ആ പതിവു ശൈലിയൊന്നുമല്ല.. നല്ല ഇരുട്ടത്ത്‌ വിജനമായ റോഡിലൂടെ ഒരു ചേട്ടന്‍ വണ്ടിയോടിച്ചു വരുന്നതാണ്‌ തുടക്കം. എന്തായാലും ആ മാറ്റം ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. പെട്ടന്ന്‌ രംഗം മാറി. വെളുത്ത സാരിയുടുത്ത ഒരു ചേച്ചി പെട്ടെന്ന്‌ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‌ പ്രതീക്ഷിച്ചതു പോലെ തന്നെ ചേച്ചി കറക്ടായി ആ വണ്ടീടെ മുന്നില്‍ തന്നെ വന്നു വീണു. സാധാരണ ആള്‍ക്കാരൊക്കെയാണെകില്‍ പോലീസ്‌ കേസും മറ്റു നൂലാമാലകളും ഒക്കെ ഓര്‍ത്ത്‌ ജീവനും കൊണ്ട്‌ ആ സ്പോട്ടില്‍ നിന്നും രക്ഷപെടും. പക്ഷെ നമ്മടെ നായകന്‍ ആരാ മോന്‍!! വേഗം ചാടിയിറങ്ങിവന്ന്‌ ചേച്ചീടെ കാറ്റു പോയോന്നൊക്കെ പരിശോധിച്ചു. മട്ടും ഭാവോം കണ്ടിട്ട്‌ ചേച്ചിയെ കാറില്‍ കേറ്റി ഹോസ്പിറ്റലില്‍ കൊണ്ടുപോകാനാണ്‌ പ്ലാനെന്നു തോന്നുന്നു.പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട്‌.ആ ചേട്ടന്‍ മെലിഞ്ഞ്‌ ഒരു അശുവാണ്‌. ചേച്ചി ആ ചേട്ടന്റെ ഒരു 3-4 ഇരട്ടിയുണ്ട്‌. എങ്ങനെ ആ ചേട്ടന്‍ ചേച്ചിയെ പൊക്കി കാറില്‍ കേറ്റും??സംവിധായകന്‍ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നു കാണാന്‍ ഞാനും കുരുട്ടും ആകാംക്ഷയോടെ കാത്തിരുന്നു.

പക്ഷെ സംവിധായകന്‍ ഞങ്ങളെ അതിവിദഗ്ദമായി പറ്റിച്ചു. അടുത്ത സീനില്‍ കാണുന്നത്‌ ആ ചേച്ചി ഒരു കട്ടിലില്‍ കിടക്കുന്നതാണ്‌.ഹോസ്പിറ്റലൊന്നുമല്ല.ഒരു വീടാണ്‌. ഇപ്പഴും ബോധം വന്നിട്ടില്ല. പക്ഷെ കാണുന്ന ഞങ്ങള്‍ക്ക്‌ ബോധമുണ്ടല്ലോ.അതുകൊണ്ടു തന്നെ ഈ കണ്ടതൊക്കെ അപ്പടി വിശ്വസിക്കാന്‍ എന്റെ മനസ്സു സമ്മതിച്ചില്ല.

"ആ ചേട്ടന്‌ എന്തായാലും ആ ചേച്ചിയെ പൊക്കാനുള്ള ആരോഗ്യമില്ല.ഒരു മനുഷ്യന്‌ താങ്ങനാവുന്ന ഭാരത്തിന്‌ ചില ലിമിറ്റൊക്കെയില്ലേ.അതു പോലെ തന്നെ കാറില്‍ നിന്നും ആ ചേച്ചിയെ പരസഹായമില്ലാതെ വീട്ടിനുള്ളിലെത്തിച്ചല്ലോ..ഇതെങ്ങനെ സാധിച്ചു?? " സംവിധായകന്‍ അവിടില്ലാത്തതു കൊണ്ട്‌ ഞാന്‍ തല്‍ക്കാലം കുരുട്ടിനോട്‌ ഈ ചോദ്യങ്ങളൊക്കെ ചോദിച്ച്‌ ആശ്വസിക്കാന്‍ ശ്രമിച്ചു.

"കഥയില്‍ ചോദ്യമില്ല.." കുരുട്ട്‌ വളരെ ചുരുങ്ങിയ വാക്കുകളില്‍ എന്റെ അന്തമില്ലാതെ നീളുന്ന സംശയങ്ങള്‍ക്കെല്ലാം ഉത്തരം തന്നു


ആ നല്ലവനായ ചേട്ടന്‍ കട്ടിലിനടുത്ത്‌ ഒരു കസേരയിലിരുന്ന്‌ ചേച്ചിയെ സഹതാപത്തോടെ ഉറ്റു നോക്കാന്‍ തുടങ്ങി. അപ്പഴാണ്‌ ഞങ്ങളും നായികയുടെ മുഖം കാണുന്നത്‌.അങ്ങനൊരു നടിയെ ഇതു വരെ കണ്ടിട്ടില്ല.

" നല്ല നിഷ്കളങ്കമായ മുഖം.അല്ലേ??" കുരുട്ട്‌ സ്നേഹവത്സല്യങ്ങളോടെ പറഞ്ഞു.

"അതേയതെ. ആരാ ഇത്‌? വല്ല പുതുമുഖവുമായിരിക്കും"

ചേച്ചി നന്നായി വിയര്‍ക്കുന്നുണ്ട്‌.അതു കണ്ടിട്ടാണെന്നു തോന്നുന്നു ചേട്ടന്‍ കസേരയില്‍ നിന്നെഴുന്നേറ്റു. ഫാന്‍ ഓണാക്കാനായിരിക്കുംന്നാണ്‌ ഞാന്‍ വിചാരിച്ചത്‌.അവിടെ സംവിധായകന്‍ വീണ്ടും എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ചേട്ടന്‍ അത്യാവശ്യപ്പെട്ട്‌ എഴുന്നേറ്റത്‌ ചേച്ചി കിടക്കുന്ന കട്ടിലില്‍ പോയി ഇരിക്കാനായിരുന്നു. എവിടെയോ എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌... വിചാരിച്ചതു പോലെ ഈ ചേട്ടന്‍ അത്ര നല്ലവനൊന്നുമല്ലാന്നു തോന്നുന്നു. ആ പാവം ചേച്ചിയാണെങ്കില്‍ ഇതൊന്നും അറിയുന്നുമില്ല. ഞങ്ങള്‍ക്കാകെ ടെന്‍ഷനായി.

"ഇയാളിതെന്തു തെമ്മാടിത്തരമാ കാണിക്കുന്നത്‌!!" കുരുട്ട്‌ രോഷം പ്രകടിപ്പിച്ചു. .

"ശരിക്കും... വൃത്തികെട്ട മനുഷ്യന്‍!!" ഞാനും പ്രതിഷേധിച്ചു.

ഇത്രേം സിനിമയൊക്കെ കണ്ട പരിചയം വച്ച്‌ ഒരു കാര്യം ഉറപ്പാണ്‌. ആ പാവം നായികയെ അവള്‍ടെ വിധിയ്ക്ക്‌ വിട്ടുകൊടുത്തിട്ട്‌ ക്യാമറ ഇനി ഫാനിന്റെ മോളിലോ അല്ലെങ്കില്‍ ആകാശത്ത്‌ ചന്ദ്രന്റെ മുകളിലോ ഒക്കെ ഫോക്കസ്‌ ചെയ്യാന്‍ പോകും. തിരിച്ചു വരുമ്പോള്‍ കാണാന്‍ പോകുന്നത്‌ ആ ചേച്ചി യക്ഷിയെപോലെ മുടിയൊക്കെ പടര്‍ത്തിയിട്ട്‌ ഘോരഘോരം കരയുന്നതായിരിക്കും (അപ്പോഴെക്കും ബോധം വന്നിട്ടുണ്ടെങ്കില്‍). "ഹീശ്വരാ.ഞാനിനി എന്തിനു ജീവിച്ചിരിക്കണം..." എന്ന മട്ടില്‍ ചില ഡയലോഗ്സും ഉണ്ടാകും.

കാര്യം സിനിമയൊക്കെയാണെങ്കിലും ധാര്‍മികരോഷം അടക്കാന്‍ വയ്യാതെ ടിവീലെക്കും തുറിച്ചുനോക്കിക്കൊണ്ടിരുന്ന ഞങ്ങള്‍ക്ക്‌ അടുത്ത സീനില്‍ തീരെ പ്രതീക്ഷിക്കാത്തതാണു കാണേണ്ടി വന്നത്‌.ഞെട്ടീന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും..ഏതെങ്കിലും ഒരു സിനിമാ-സീന്‍ കണ്ടിട്ട്‌ ഇത്രയും ശക്തമായി ഞാന്‍ ഞെട്ടീട്ടുള്ളത്‌ ജുറാസിക്‌ പാര്‍ക്കില്‍ ഓര്‍ക്കാപ്പുറത്ത്‌ ദിനോസര്‍ അലറീപ്പഴാണ്‌.എന്താ സംഭവംന്നു വച്ചാല്‍ ഞങ്ങളു പ്രതീക്ഷിച്ച പോലെ ക്യാമറ എങ്ങും പോയില്ല. അവിടെ തന്നെ ഫോക്കസ്‌ ചെയ്തിരുന്നു. അത്രതന്നെ..

വേഗം റിമോട്ടൊക്കെ തപ്പിപ്പിടിച്ച്‌ ടി.വി ഓഫ്‌ ചെയ്ത്‌ ഞങ്ങള്‍ കുറച്ചു നേരം മൗനം ആചരിച്ചു.

"അയ്യോ ഇതെന്തു സിനിമ!!" കുരുട്ട്‌ പതുക്കെ ഞെട്ടല്‍ രേഖപ്പെടുത്തി

"ഇതിനി മറ്റേ ടൈപ്പ്‌ സിനിമ വല്ലതുമാണോ??" ഞാന്‍ എന്റെ പൊതുവിജ്ഞാനം എടുത്തു പ്രയോഗിച്ചു..

"ഏയ്‌ അതൊന്നും ടി.വീല്‍ കാണിക്കില്ല" കുരുട്ട്‌ ഫുള്‍-കോണ്‍ഫിഡന്‍സില്‍ പറഞ്ഞു

"എങ്കില്‍ പിന്നെ വല്ല അവാര്‍ഡ്‌ സിനിമയുമായിരിക്കും..ജീവിതം പച്ചയയി ആവിഷ്കരിക്കുന്ന തരത്തിലുള്ള വല്ലതും"

" ആയിരിക്കും..എന്നാലും ഇതിത്തിരി കൂടിപ്പോയി"

ഞാനും കുരുട്ടിനെ അഭിപ്രായത്തോട്‌ യോജിച്ചു. ഞങ്ങള്‍ പിന്നേം നല്ല കുട്ടികളായി നമ്മടെ പാവം ഡി.ഡി ഫോറിലേക്കു തന്നെ തിരിച്ചു പോയി. അതാവുമ്പോ ഇമ്മാതിരി അപകടങ്ങളൊന്നുമിലല്ലോ..

ഡെല്‍ഹിയില്‍ നടന്ന ഈ സംഭവത്തിന്റെ രണ്ടാം ഘട്ടം അരങ്ങേറിയത്‌ അങ്ങു ദൂരെ തിരുവനന്തപുരത്താണ്‌.ലീവിനു വീട്ടിലെത്തിയ കുരുട്ട്‌ ടിവിചാനലുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിന്നതിനിടയില്‍ പെട്ടെന്നൊരു മുഖം- ഞങ്ങള്‍ടെ അന്നത്തെ നായികയുടേത്‌. ആളെ ആരോ ഇന്റര്‍വ്യൂ ചെയ്യുകയാണ്‌. ഷക്കീല എന്നാണ്‌ പേരെന്നൊക്കെ കുരുട്ട്‌ നോട്ട്‌ ചെയ്തു.തിരിച്ചു വന്നിട്ട്‌ എന്റെയും സിനിമാപരിജ്ഞാനം വര്‍ദ്ധിപ്പിക്കണമല്ലോ..ഇന്റര്‍വ്യൂന്റെ ഇടയ്ക്കെപ്പോഴോ താന്‍ മോറലുള്ള സിനിമകളില്‍ മാത്രമെ അഭിനയിക്കൂ എന്ന്‌ നായിക ഒരു പ്രഖ്യാപിച്ചത്‌ കുരുട്ടിന്‌ ശരിക്കുമങ്ങ്‌ ബോധിച്ചു.

"നോക്കമ്മാ ഒരു പുതിയ നടി.നല്ല സിനിമകളിലെ അഭിനയിക്കുകയുള്ളൂന്നാണ്‌ പറയുന്നത്‌"

" പിന്നെ പിന്നെ അതാരാണെന്നു നിനക്കറിയുമോ?"

" പിന്നില്ലേ. ശരിക്കും നല്ല ബോള്‍ഡായ നടിയണ്‌. അറിയുമോ ഞങ്ങള്‌ ഇവര്‍ടെ ഒരു സിനിമ കണ്ടിട്ടുണ്ട്‌.പക്ഷെ ഇത്രയ്ക്കും വല്യ താരമാണെന്ന്‌ അറിയില്ലയിരുന്നു.."

പിന്നങ്ങോട്ട്‌ കുരുട്ടിന്‌ അമ്മയുടെ വക ഉപദേശങ്ങള്‍ടെ പെരുമഴയായിരുന്നു. അതില്‍ ഒരു തരി പോലും ചോര്‍ന്നു പോകാതെ എനിക്കും കിട്ടി-ഫോണ്‍ വഴി. എന്നാലെന്താ.. കണ്ണില്‍ കാണുന്ന എല്ലാ നടീനടന്മാരെപറ്റിയും അഭിപ്രായപ്രകടനം നടത്തുന്ന ഞങ്ങളോട്‌ ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഷക്കീലയെപറ്റിയും ധൈര്യമായി അഭിപ്രായിക്കാലോ..അങ്ങനെ ചുമ്മാതൊന്നുമല്ല..അവര്‍ടെ സിനിമ കണ്ടുള്ള പരിചയം വച്ചു തന്നെ.പക്ഷെ ഒരു ചിന്ന പ്രശ്നം..തല്‍ക്കാലം ഷക്കീലയുടെ ലുക്കിനെ പറ്റി മാത്രമേ പറയാന്‍ പറ്റൂ. ആക്ടിംഗ്‌ സ്കില്‍സിനെ പറ്റി വല്ലോരും ചോദിച്ചാല്‍ കുടുങ്ങും.. കാരണം ഞങ്ങള്‍ കണ്ട സീനിലെല്ലാം പാവം ഷക്കീല അഭിനയിക്കാന്‍ പറ്റാതെ ബോധം കെട്ടു കിടക്കുകയായിരുന്നല്ലോ.. .

85 comments:

  1. കൊച്ചുത്രേസ്യ said...

    ഭയങ്കര വാണിംഗ്‌: ഈ പോസ്റ്റില്‍ ഒരു സിനിമയുടെ കഥ സീന്‍ ബൈ സീന്‍ പറഞ്ഞിട്ടുണ്ട്‌.അതുകൊണ്ട്‌ സിനിമ കാണുന്നതിനു മുന്‍പ്‌ കഥ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടെങ്കില്‍ ഇതു ഈ വഴി വരരുതെന്ന്‌ അഭ്യര്‍ഥിക്കുന്നു :-)

    (ഏതാണ്ട്‌ ഒരു വര്‍ഷം മുന്‍പിട്ട ഒരു പോസ്റ്റിന്റെ മലയാളം വേര്‍ഷന്‍ ആണിത്‌. അന്ന്‌ അവിടെ വഴി തെറ്റി വന്ന വിന്‍സ്‌ 'ഇതു മലയാളത്തിലാക്കിക്കൂടെ' എന്ന്‌ ഒരു കമന്റിട്ടിരുന്നു. എന്തു ചെയ്യാം..അതിനെയൊന്നു മലയാളീകരിച്ചെടുക്കാന്‍ നീണ്ട ഒരു വര്‍ഷം വേണ്ടി വന്നു)

  2. അയല്‍ക്കാരന്‍ said...

    ആ നടിയെ കണ്ടാല്‍ എങ്ങനെയിരിക്കും? ഞാന്‍ ആ പടം കണ്ടിട്ടുണ്ടോ എന്നറിയാനാ........

  3. മൂര്‍ത്തി said...

    :)
    ആംഗലേയം ഞാന്‍ വായിച്ചിട്ടുണ്ട്. ചിലപ്പോള്‍ അതില്‍ എന്റെ കമന്റും ഉണ്ടായിരിക്കും.

  4. Mary said...

    aarum thenga udachilla...njan udachekkam alle kochu?

    Btw, kochus, I got married :)(to my luv for the past 3 yrs). it was on April 7th.

  5. :: VM :: said...

    ത്രേസ്യാമ്മോ,
    ഷക്കീല / മരിയ/ രേഷ്മ സിന്ധു ടീമുകളെ കേരലത്തിന്റെ പുത്ഥന്‍ താലമുറക്കു പരിചയെപ്പെടുത്തുന്ന പുണ്യകര്‍മ്മമാണു സൂര്യാ ടി.വി യുടെ ശനിയാഴ്ഹ്ചപടങ്ങള്‍!

    പണ്ടു ബാച്ചിയായിരുന്നപ്പോള്‍ ഒരെണ്ണം വിടാറിലാരുന്നൂ.

    അല്ലാ ഈ കുരുട്ട് എന്നത് ആര? ബ്രദറാ? ഷക്കീലയെ അറീയിലെനോ

    ഒന്നുകില്‍ അവന്‍ മഹാ പാവം.. അല്ലേല്‍, ലോകൈക വേന്ദ്രന്‍! മൈന്‍ഡിറ്റ് ;)

  6. Unknown said...

    മ്മ്മ്മ്... തുടക്കത്തിലേ തോന്നി ഈ ബസിന്റെ റൂട്ട് ഏതു വഴിയാന്നു...

    കുരുട്ടിനന്നു എത്ര വയസുണ്ട്??? അല്ല.... ഷക്കീലയെ അറിയത്തില്ല എന്നു പറഞ്ഞക്കൊണ്ടു ചോദിച്ചതാ... :-)

    പിന്നെ ആ ചേച്ചിക്കിത്തിരി വേറ്റ് കൂടിയെന്നു വെച്ചു അതു ബ്ലോഗില്‍ എഴുതാന്‍ പാടുണ്ടോ കൊച്ചെ? :-)

    പോരട്ടെ... പോരട്ടെ... കണ്ടിട്ടുള്ള സിനിമകളുടെ മുഴുവന്‍ ലിസ്റ്റും ഇട്ടേരു ഞാന്‍ മമ്മിക്കു അയചു കൊടുത്തേക്കാം :-)

    പിന്നെ.. ഈ ശനിയാഴ്ച എന്റെ ഒത്തുകല്യാണമാ ...

  7. കുഞ്ഞന്‍ said...

    ശ്ശൊ എന്തിനാ ആ ടിവി ചാനല്‍ മാറ്റിയത്,അല്ലെങ്കില്‍ ബാക്കി കൂടി എഴുതൂ..

  8. പ്രിയ said...

    അയ്യേ ഈ കൊച്ചുത്രെസ്യകൊച്ചിത്രക്ക് ജികെ കുറഞ്ഞതാരുന്നോ?ച്ചേ മോശം. കേരളത്തിന്റെ രോമന്ചകുഞ്ജുകം (തെങ്ങക്കൊല ) ആയ ഷക്കീലയെ കണ്ടിട്ടു മനസിലായില്ലന്നോ?ആ ആനപോലത്തെ സ്ലിംബ്യൂട്ടി കണ്ടിട്ടും?

    സുര്യ എന്തിന്, ഒരിക്കല് ഏഷ്യാനെറ്റില് എന്തോ ഒരു പ്രോഗ്രാം കണ്ടപ്പോ ബ്രേക്കിനെടക്ക് ഒന്നു ബ്രേക്ക് എടുക്കാന് ഞാന് കിച്ചണില് പോയി വന്നപ്പോഴുണ്ടെടാ ഈ കിന്നാരതുമ്പി ചേച്ചി സ്ക്രീനില്. അതും രാത്രി വെറും ഒരു 8 - 8:30 ആയപ്പോ. ഞാന് ഞെട്ടിപ്പോയി മൊത്തം ഒരു സ്ഥലകാല വിഭ്രമം (സോറി ചാനല്കാല വിഭ്രമം ) പിന്നെയാ മനസ്സിലായേ പാതിരപ്പടതിന്റെ പരസ്യമായിരുന്നു.

    ആട്ടെ ഈ കുരുട്ടു ആരാ? അനിയന് ആണേല് ആ സിനിമ ടൈറ്റില് കാണിക്കുമോ തന്നെ ആ ടീ വി ഓഫ് ചെയ്തെനേലോ.

  9. Unknown said...

    അതുശരി! അപ്പൊ ശനിയാഴ്ച രാത്രി ഇരുട്ടില്‍ കുരുട്ടിന്റെ കൂട്ടത്തില്‍ ഉറങ്ങാതിരുന്നു് ചാനല്‍ മാറ്റലാണു് പണി അല്ലേ? ഉറക്കം കുറഞ്ഞാല്‍ സൌന്ദര്യം കുറഞ്ഞുപോവും എന്ന ചിന്തയൊന്നും ഇല്ല? സൌന്ദര്യം ഉണ്ടെങ്കിലല്ലേ കുറയൂ എന്നാണു് മറുപടിയെങ്കില്‍ ഞാനൊന്നും പറഞ്ഞില്ല. ‍:)

    ഈ ഷക്കീലേടെ തലച്ചോറല്ലേ നെഞ്ചത്തേക്കു് ഊര്‍ന്നിറങ്ങീന്നു് പറയണ കേട്ടതു്? :)

  10. G.MANU said...

    ആ സിനിമയുടെ പേര്‍ ...ഛെ ഞാനും മറന്നു.

    നിഷ്കളങ്കയായ ത്രേസ്സ്യയെന്തിനാ ഈ വേണ്ടാ ചാനത്സ് കാണുന്നെ.... വല്ല സുവിശേഷം ലൈവും കാണേണ്ട സമയത്ത്...

    പോസ്റ്റ് കലക്കി

  11. അനില്‍ശ്രീ... said...

    ദുഷ്ടന്മാര്‍, സൂര്യക്കാര്‍... ആ പരിപാടി അങ്ങ് നിര്‍ത്തിക്കളഞ്ഞു. എന്നാലും കൊച്ചേ മലയാളത്തില്‍ ഏറ്റവും വൃത്തിയുള്ള, ദിവസം മൂന്നു നേരം കുളിക്കുന്ന സിനിമാ നടികളെ അറിയാം എന്ന് പറഞ്ഞതിന് ചീത്ത വിളിച്ച മമ്മിയോടുള്ള പ്രതിഷേധം അറിയിച്ചു കൊള്ളുന്നു.

    പിന്നെ ആ പടത്തിന്റെ പേര് 'കിന്നാരം ചൊല്ലി ചൊല്ലി" എന്നല്ലേ.. കഥയുടെ തുടക്കം കേട്ടപ്പോള്‍ എന്റെ അപ്പുറത്തിരിക്കുന്ന കേശവന്‍ ചേട്ടന്‍ പറഞ്ഞു തന്നതാ..

  12. അഭിലാഷങ്ങള്‍ said...

    ഹ ഹ ... ങും...

    ഇതുമായി ബന്ധപ്പെട്ട് എനിക്ക് കുറേ പറയാനുണ്ട്.. അത് ഇവിടെ കമന്റ് ഏരിയയില്‍ പറഞ്ഞാല്‍ നീളം കൂടിപ്പോകും. അതുകൊണ്ട് എന്റെ ഒരു അനുഭവം ഒരു പോസ്റ്റായി ബാച്ചിലേഴ്സ് ക്ലബ്ബില്‍ ഇപ്പോള്‍ ഇടുന്നു. എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ബാച്ചിലേഴ്സ് ക്ലബ്ബിലേക്ക് സ്വാഗതം

    :-)

  13. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: വിഷയദാരിദ്ര്യം!!!& കലികാലം ശിവ ശിവ...

    ഓടോ:അടുത്ത ശനിയാഴ്ച സൂര്യാടീവി കിട്ടാത്തതിനു കേബിള്‍വാലയെ ചീത്ത വിളിച്ച കാര്യം പറഞ്ഞു കണ്ടില്ല...

  14. Anil cheleri kumaran said...

    ഷക്കീലയെ അറിയാത്ത മലയാളികളോ
    അത്ഭുതം !!!

  15. തോന്ന്യാസി said...

    ഹാവൂ....ഷക്കീലച്ചേച്ചി പാവമാണ്, നിഷകളങ്കയാണ് എന്നൊക്കെ പറഞ്ഞപ്പോ അന്നാരും വിശ്വസിച്ചില്ല......

    സാരമില്ല ഇപ്പോ ത്രേസ്യയുണ്ടല്ലോ എനിയ്ക്ക് കൂ‍ട്ടിന്, മതി എനിക്കതു മാത്രം മതി....

  16. കൊച്ചുത്രേസ്യ said...

    തെറ്റിദ്ധരിച്ചൂൂൂ തെറ്റിദ്ധരിച്ചൂൂ..
    കുരുട്ട്‌ എന്റെ അനിയനൊന്നുമല്ല..കൂട്ടുകാരിയാണേ...

  17. Kichu $ Chinnu | കിച്ചു $ ചിന്നു said...

    ഫീകരം !!! ഫയാനകം !!!!
    കൊച്ചുത്രേസ്യ എഴുതിയതാണൊ “കൊച്ചു ത്രേസ്യക്കു പറയാനുള്ളത് “ എന്ന റ്റൈറ്റിലില്‍ മലയാളം വാരികയില്‍ വന്ന പെണ്ണ് കാണാന്‍ വരുന്ന ചെക്കനുള്ള കത്ത്???

  18. പൈങ്ങോടന്‍ said...

    ആരാ ഈ ഷക്കീലാ?

  19. Kichu $ Chinnu | കിച്ചു $ ചിന്നു said...

    ഫീകരം !!! ഫയാനകം !!!!
    കൊച്ചുത്രേസ്യ എഴുതിയതാണൊ “കൊച്ചു ത്രേസ്യക്കു പറയാനുള്ളത് “ എന്ന റ്റൈറ്റിലില്‍ മലയാളം വാരികയില്‍ വന്ന പെണ്ണ് കാണാന്‍ വരുന്ന ചെക്കനുള്ള കത്ത്???

  20. Kichu $ Chinnu | കിച്ചു $ ചിന്നു said...

    ഫീകരം !!! ഫയാനകം !!!!
    കൊച്ചുത്രേസ്യ എഴുതിയതാണൊ “കൊച്ചു ത്രേസ്യക്കു പറയാനുള്ളത് “ എന്ന റ്റൈറ്റിലില്‍ മലയാളം വാരികയില്‍ വന്ന പെണ്ണ് കാണാന്‍ വരുന്ന ചെക്കനുള്ള കത്ത്???

  21. ഉപാസന || Upasana said...

    "Malayalam" varikayude April 18 nte pathippil kochuthresyayude "Nayam vykthamakkunnu" kandu. (Page No. 50)

    Congrats
    :-)
    Upasana

  22. Kaithamullu said...

    ഷക്കീലയെ കണ്ട് പേടിച്ച് ടീവി ഓഫാക്കി, ലൈറ്റണച്ച്, അന്യോന്യം നോക്കിയിരിക്കുന്ന കു.രുട്ടും കെ.ത്രേസ്യേം....
    -അയ്യേ,പറ്റിച്ചേ.....

  23. നജൂസ്‌ said...

    കൊച്ചുത്രേസ്യാ... അഭിനന്ദനങ്ങള്‍. കാണാത്തവര്‍
    ഇവിടെ നോക്കൂ...

  24. siva // ശിവ said...

    ഞാനെന്തു പറയാന്‍...

  25. Aadityan said...

    ഈങ്ങനെ ഒരു സിനിമയുടെ കഥ മുഴുവന്‍ പറഞ്ഞാല്‍ പിന്നെ മലയാള സിനിമ പ്രതിസണ്ടിയില്‍ അകാതിരിക്കുനതെങ്ങനെ ? പിന്നെ അമ്മ (സംഘടന) ഒക്കെ സിനിമ പിടിക്കുന്ന തിരക്കിലായത് കാരണം രക്ഷപെട്ടേക്കും.എന്നാലും ജയന് ശേഷം മലയാളത്തില്‍ ഒരു താരംഗം ഉണ്ടാക്കിയ (മലയാളത്തില്‍ മാത്രമോ?) മഹത് വക്ടിയെ തിരിച്ചരിയത്തത് മോശം അയ്‌യി പൊയ്
    എന്നിയും എഴുതുക്ക.നന്നായിതുണ്ട്
    മലയാളം പഠിച്ചു തുടങ്ങിയേ ഉള്ളു

  26. സംഭ്രമജനകന്‍ said...

    ഹാ ഹാ !! കഴിഞ്ഞ 2 വര്ഷം ആയി ഞാന്‍ ഇവിടെ തമിഴന്മാരോടും തെലുങ്കന്മാരോടും ഹിന്ദി ക്കരോടും അടി കൂടിയത്‌ മുഴുവന്‍ മലയാളം സിനിമ എന്ന് പറഞ്ഞാല്‍ ഷക്കീല അല്ല എന്ന് മനസിലാക്കിപ്പിക്കനാ

  27. Unknown said...

    അല്ലെലും ഈ അന്റി പടം കാണുവാന്നു വച്ചാല്‍
    നല്ല സുഖമുള്ള ഒരേര്‍പ്പാടാണു

  28. വേതാളം.. said...

    ആ പടം ഞാന്‍ കണ്ടിട്ടില്ലാന്നാ‍ തോന്നന്ണെ.
    ശ്ശോ ! ആ പേരൊന്നു ഓര്‍ത്തു വെക്കാന്‍ തോന്നിയൊ കൊച്ചു ത്രേസ്സ്യ കൊച്ചിനു? ഇതിപ്പൊ മനസ്സിലാകെ ഒരു റ്റെന്‍ഷന്‍ ആയീല്ലൊ മാ‍ഷെ?

  29. ശ്രീവല്ലഭന്‍. said...

    :-)

  30. SUNISH THOMAS said...

    ഷക്കീലയെ ഇന്റര്‍വ്യൂ ചെയ്ത എന്റെ സീനിയര് പറഞ്ഞതോര്‍മയുണ്ട്...

    മദ്രാസിലാണ് സംഭവം.

    ഫ്ളാറ്റില്‍ചെന്നു കതകില്‍ മുട്ടി.

    ഒരാള്‍ വന്നു കതകു തുറന്നു.

    അകത്തേക്കു വിളിച്ചു. അകത്തുകടന്നു.

    കതകു തുറന്നു തന്ന വേലക്കാരിയെപ്പോലെയിരിക്കുന്ന തടിച്ചു കറുത്ത ചേടത്തി അടുത്തുള്ള കസേരയില്‍വന്നിരുന്നിട്ടു ചോദിച്ചു.

    എന്തു വേണം??

    ഷക്കീല മാഡത്തെ കാണാന് വന്നതാ...

    ഞാന്‍ തന്നെ ആ മാഡം...!!

    !!???

    പത്തുമിനിട്ടുകൊണ്ട് ഇന്റര്‍വ്യൂ തീര്ന്നു!!!

  31. വിന്‍സ് said...

    കുരുട്ട് അനിയന്‍ അല്ലേ? അവന്‍ ചേച്ചിയെ ശപിച്ചു കാണും ചേച്ചി ഉറങ്ങാതിരുന്നതിനു :)

  32. സുനീഷ് said...

    ഷക്കീലാന്നു പറഞ്ഞാല്‍ ഈ ഉണ്ണിമേരി പോലുള്ള ഒരു മീനിന്‌റെ പേരല്ലേ?

  33. asdfasdf asfdasdf said...

    സൂര്യയില്‍ ഇപ്പോഴും ഷക്കുവിന്റെ പടങ്ങളിടുന്നുണ്ടോ ?
    വെറുതെയല്ല ഗള്‍ഫില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും സൂര്യ ടീവി കിട്ടാത്തത്.

  34. Rare Rose said...

    കൊച്ചൂ..,..ഹി..ഹി..കലക്കീട്ടാ..അങ്ങനെ നിഷ്കളങ്കയായ കൊച്ചുവിനു കുറച്ചു നേരത്തേക്കെങ്കിലും കഥയറിയാതെ ആട്ടം കാണേണ്ടി വന്നു..ഇതേയബദ്ധം എനിക്കും പറ്റിയേനെ..സിനിമയുടെ പേരു പക്ഷെ നേരത്തെ എഴുതികാണിച്ചതു കാണാനിടയായി..അന്നു പക്ഷേ അത്ഭുതമായിരുന്നു.ഇത്തരം സിനിമകളൊക്കെ ടി.വിയില്‍ കാണിക്കുമോന്നു...

  35. കൊച്ചുത്രേസ്യ said...

    അയല്‍ക്കാരന്‍,പൈങ്ങോടന്‍,വേതാളം,സുനീഷ്‌ എന്നീ പുണ്യാത്മാക്കലുടെ ശ്രദ്ധയ്ക്ക്‌- നിങ്ങള്‍ക്കു വേണ്ടി ഓരോ രൂപക്കൂടുകളും തലയ്ക്കു ചുറ്റും ഫിറ്റ്‌ ചെയ്യാന്‍ വേണ്ടി ഓരോ പ്രകാശവളയങ്ങളും (ഹാലോ) കൊറിയര്‍ ചെയ്തിട്ടുണ്ട്‌. എന്റെ ഒരു സന്തോഷത്തിനു വേണ്ടി നിങ്ങളതു സ്വീകരിച്ചേ പറ്റൂ...

    മൂര്‍ത്തീ നന്ദി. എനിക്കെല്ലാം ഓര്‍മ്മയുണ്ട്‌. എന്റെ പാവം ഇംഗ്ലീഷ്‌ ബ്ലോഗിനെ കമന്റിട്ട്‌ ധന്യമാക്കിയിട്ടുള്ള അപൂര്‍വ്വം ചിലരില്‍ മൂര്‍ത്തിയും ദിവയും വിന്‍സുമൊക്കെയുണ്ട്‌.

    മേരി തേങ്ങയൊക്കെ അവിടെ നില്‍ക്കട്ടെ. കല്യാണോം കഴിഞ്ഞ്‌ ബിരിയാണിച്ചെമ്പും കഴുകിവച്ചുകഴിഞ്ഞപ്പോഴല്ലേ ഇതൊക്കെ അറിയിക്കാന്‍ തോന്നിയുള്ളൂ.. പിണക്കമാണെങ്കിലും ഒരായിരം ആശംസകള്‍...

    വിമ്മേ ഒക്കെ എന്റെ തെറ്റ്‌. യുവതലമുറയുടെ കാണപ്പെട്ട ദൈവമാണ്‌ ഈ സൂര്യാടീവീന്നറിയാന്‍ ഒരുപാടു വൈകിപ്പോയി :-)
    കുരുട്ട്‌ എന്റെ കൂട്ടുകാരിയാണു കേട്ടോ.

    മഞ്ഞുതുള്ളീ ഒത്തുകല്യാണാശംസകള്‍..

    കുഞ്ഞാ പെട്ടെന്നൊരു ഷോക്കില്‍ മാറ്റിപ്പോയതാണേ. ബാക്കി കഥയ്ക്കു വേണ്ടി ഇങ്ങനെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു..ക്ഷമി..

    പ്രിയേ ഏഷ്യാനെറ്റും ഇമ്മാതിരി ജനോപകാരപ്രദമായ പരിപാടികള്‍ തുടങ്ങീത്‌ ഞാനറിഞ്ഞില്ലായിരുന്നു..

    സി.കെ ബാബൂ സൗന്ദര്യം കൂടിപ്പോയാലും വല്യ ബുദ്ധിമുട്ടാണെന്നേ.. അതല്ലേ ഇങ്ങനെ ഉറക്കമൊക്കെ കളഞ്ഞ്‌ ഞാന്‍ അതിനെ ഒന്നു കുറച്ചെടുക്കാന്‍ നോക്കുന്നത്‌..
    ഷക്കീലേടെ ഈ ന്യൂസ്‌ ഞാന്‍ കേട്ടിട്ടില. പക്ഷേ കുറച്ചു വര്‍ഷം മുന്‍പ്‌ ഏതോ ആക്സിഡന്റില്‍ പാവം മരിച്ചു പോയീന്നു കേട്ടിരുന്നു :-)

    ജിമനൂ എന്ത്‌ ചെയ്യാം ..അക്കാലത്ത്‌ ശാലോം ടിവിയൊന്നും ഇല്ലായിരുന്നെന്നേ. പിന്നെ സിനിമെടെ പേര്‌ ദാ താഴെ അനില്‍ശ്രീ പറഞ്ഞിട്ടുണ്ട്‌.പോയി ഒരു താങ്ക്സ്‌ പറയ്‌..

    അനില്‍ശ്രീ ഈ സിനിമയെ പറ്റി കുറച്ചൂടി ഡീറ്റെല്‍സ്‌ വേണമായിരുന്നു. അതു കൂടി കേശവന്‍ ചേട്ടനോട്‌ ചോദിച്ച്‌ ഒന്നു പറഞ്ഞു തരണം..

    അഭിലാഷേ ഈ വിഷയത്തെ പറ്റി പറഞ്ഞാലും പറഞ്ഞാലും അഭിലാഷിനു മതിയാവില്ലാന്ന്‌ എല്ലാര്‍ക്കും അറിയാമേ ;-))

    കുട്ടിച്ചാത്താ ചീത്തപറഞ്ഞാലും നന്നാവാത്ത കേബിള്‍വാലയായിരുന്നു. പിന്നെ വേറെ വഴിയൊന്നുമില്ലാത്തതു കൊണ്ട്‌ ഞങ്ങള്‌ സൂര്യാ റ്റീവി ക്ലിയറായി കിട്ടുന്ന ഏരിയയിലെക്ക്‌ താമസം മാറ്റി. സമാധാനമായോ?

  36. കൊച്ചുത്രേസ്യ said...

    അനില്‍കുമാറേ അതിലൊരു അത്ഭുതവുമില്ല.അക്കാലത്ത്‌ ഞങ്ങള്‍ക്ക്‌ മലയാളം സിനിമയെപറ്റി അറിയാനുള്ള ഏക സോഴ്സ്‌ ടീവീല്‌ വരുന്ന പാട്ടുകളായിരുന്നു.അതിലൊന്നിലും ഷക്കീലസിനിമകളിലെ പാട്ടൊന്നും വരാറില്ലല്ലോ..പിന്നെങ്ങനെ അറിയാന്‍..

    തോന്ന്യാസീ ഞാന്‍ വിശ്വസിക്കും.ഷക്കീലാ ഫാന്‍സ്‌ അസോസിയേഷന്റെ ജീവാത്മാവും പരമാത്മാവുമായ തോന്ന്യാസി പറഞ്ഞാല്‍ പിന്നെ അതില്‍പ്പരം ഒരു തെളിവു വേറെയുണ്ടോ :-)

    കിച്ചുപൊന്നൂ ആ പാതകവും എന്റെ വകയാണ്‌..

    ഉപാസനാ, നജൂസ്‌ നന്ദി.. അതും കണ്ടുപിടിച്ചു അല്ലേ :-)

    കൈതമുള്ളേ അതെയതെ എല്ലാരേം പറ്റിച്ചു. അഞ്ച്‌ മിനിട്ട്‌ ഡി.ഡി ഫോര്‍ കണ്ടിട്ട്‌ ഞങ്ങള്‌ പിന്നെം സൂര്യയിലെക്ക്‌ തന്നെ തിരിച്ചു പോയ കാര്യം ആര്‍ക്കും അറിയില്ലല്ലോ..

    ശിവകുമാറേ എന്തങ്കിലുമൊക്കെ പറയൂന്നേ..

    ജിഹേഷേ ശ്രീവല്ലഭാ ഒരു പുഞ്ചിരിയില്‍ എല്ലാം ഒതുക്കി അല്ലേ..

    ആദിത്യാ എന്തൊരു സിനിമാസ്നേഹം!!മലയാളം കഷ്ടി പഠിച്ചു വരുന്നേയുള്ളൂവെങ്കിലും ഷക്കീലയെ പറ്റി പറയുമ്പോള്‍ നൂറു നാവാണല്ലോ..

    സംഭ്രമജനകാ ഹി ഹി.. ഞാനെന്റെ സഹമുറിയകളോട്‌ അടികൂടിക്കൊണ്ടിരുന്നത്‌ മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ വെറെ നടന്മാരൊന്നും ഇല്ലാന്നുള്ള ധാരണ തിരുത്തനായിരുന്നു..

    അനൂപേ ശരിക്കും!!

    സുനീഷേ അപ്പോ ഗംപ്ലീറ്റ്‌ മേക്കപ്പാണെന്നാണോ പറഞ്ഞുവരുന്നത്‌!!എന്നാലും ഇങ്ങനത്തെ സത്യങ്ങളൊന്നും വിളിച്ചു പറയരുതേ..ഈ വാര്‍ത്ത എത്രയെത്ര ആരാധകഹൃദയങ്ങളെയാണ്‌ തകര്‍ക്കാന്‍ പോകുന്നതെന്നറിയുമോ..

    വിന്‍സേ കുരുട്ട്‌ എന്റെ കൂട്ടുകാരിയാണ്‌. (എന്റെ അനിയന്‍ ഈ ബ്ലോഗ്‌ വായിക്കാത്തതു ഭാഗ്യം.സഹോദരീഹത്യാശാപത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപെട്ടല്ലോ)

    കുട്ടന്‍മേന്നേ അപ്പരിപാടി നിര്‍ത്തീന്നാ അനില്‍ശ്രീ പറയുന്നത്‌. സൂര്യാടിവിക്കാര്‍ക്ക്‌ ഒരു സങ്കടഹര്‍ജി കൊടുത്തുനോക്കിയാലോ..

    Rare rose ഫിലിമിന്റെ പേരു കണ്ടാലും എനിക്ക്‌ പ്രത്യേകിച്ചൊന്നും മനസ്സിലാവാന്‍ പോകുന്നില്ലെന്നേ.അല്ലെങ്കില്‍ തന്നെ നമ്മടെ ടി.വീല്‌ സൂപ്പര്‍ഹിറ്റ്‌ എന്നും പറഞ്ഞു കാണിക്കുന്ന മിക്ക സിനിമകള്‍ടേം പേര്‌ ഞാനെവിടേം കെട്ടിട്ടുപോലുമുണ്ടാവാറില്ല :-)

  37. ഭൂമിപുത്രി said...

    ത്രേസ്യക്കുട്ടീടെ ഈ പോസ്റ്റും മറ്റ് കമനറ്റുകളും വായിച്ചു തീറ്ന്നപ്പോളോറ്ത്തതു കുറച്ചുകാലം മുന്‍പ് ഷക്കീലയുടെതായി വന്ന ഒരു പ്രസ്താവനയാണു
    ‘എന്റെ കുടുംബം കരകേറി,ഇനി ഞാന്‍ നല്ല റോളുകളെ ചെയ്യൂ’.

    ശ്രീവല്ലഭന്റെ ആ സ്മൈലി ഞാന്‍ വായിയ്ക്കുന്നത മറ്റൊരു തരത്തിലാണ്‍.
    കൂടുതല്‍ പറയാനുള്ളതു എന്റെ അടുത്ത പോസ്റ്റാക്കിയേക്കാം-
    അതിനുമുന്‍പെ,ഗൂഗിളിന്‍ എന്നോടുള്ള പിണക്കം മാറട്ടെ.

  38. രുദ്ര said...

    പണ്ട് യൂണി.ഹോസ്റ്റലില്‍ ടി.വി. റൂമിന് പുറത്ത് റെക്കോര്‍ഡ് നമ്പര്‍ ചെരുപ്പുകള്‍ കണ്ട് വീക്കെന്‍ഡിന് വീട്ടില്‍ പോവാതെ എന്നാ നല്ല പ്രോഗ്രാമാ ഇവളുമാര് കാണുന്നേന്ന് കരുതി അകത്ത് കയറിയപ്പോള്‍ ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് പരസ്പരം നോക്കാതെ എല്ലാരും കണ്ണുംനട്ട് നോക്കിയിരിക്കുന്ന ആ ചേച്ചിയെ കണ്ടത് അന്ന് അതേ രാത്രിയില്‍ ;)
    കമ്പനി മൊത്തം ഇല്ലാതിരുന്നതോണ്ട് 2മിനിറ്റില്‍ കൂടുതല്‍ അവിടെ നിക്കാനുള്ള വി.പവര്‍ പോരായിരുന്നു.

  39. Unknown said...

    ചാച്ചനെ കാണട്ടേ..ഞാന്‍ പറയുന്നുണ്ട്,നമ്മുടെ കൊച്ചു കൈവിട്ടു പോയോന്നൊരു സംശയമെന്നു...

    ഓ.ടോ:പിന്നെ കൊച്ചേച്ചി,ചേച്ചി പുലിയാണല്ലേ,മലയാളത്തിലെ ആര്‍ട്ടിക്കള്‍ വായിച്ചു കേട്ടോ...ഒന്നും പറയാനില്ല...

  40. Jay said...

    വെറുതെ ബാച്ചിപയ്യന്മാരെ വഴി തെറ്റിക്കാന്‍ ഓരോ പോസ്റ്റിട്ടോളും. ടൈറ്റില്‍ കണ്ടപ്പോള്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചു. ഇംഗ്ലീഷ് പോസ്റ്റ് പണ്ട് വായിച്ചത് ഓര്‍മ്മ വന്നു. എന്നാലും അത് മലയാളത്തിലാക്കാന്‍ ത്രേസ്യാമ്മയ്കെങ്ങനെ ധൈര്യം വന്നെന്നേ...ഹൌ ഡെയര്‍ യു ?....

  41. അയല്‍ക്കാരന്‍ said...

    അതേയ്, എനിക്ക് രൂപക്കൂട് അയച്ചുതരാമെന്ന് പറഞ്ഞതിന് താങ്ക് യൂ.
    ഞങ്ങളുടെ നാട്ടില്‍, അതായത് കോട്ടയത്ത് പേഴ്സിനെയാ രൂപക്കൂട് എന്ന് വിളിക്കുന്നത്. രൂപ വെയ്ക്കുന്ന കൂട് എന്ന് വിവക്ഷ. പള്ളിക്കിട്ടൊരു കൊട്ട് വ്യംഗ്യം.

  42. Joji said...
    This comment has been removed by the author.
  43. താരാപഥം said...

    ഷക്കിലാന്റി വരുന്ന കാലമായപ്പോഴേയ്ക്കും എന്റെ നല്ല കാലം കഴിഞ്ഞിരുന്നു. അതിനേക്കാള്‍ മുമ്പുള്ളവരെയാ പരിചയം. കുരുട്ട്‌, ബ്രദര്‍ ആയിരുന്നെങ്കില്‍ ബാക്കി കഥ ഗോപി. കൂട്ടുകാരിയായതുകൊണ്ട്‌ ---- മുഴുവനും എഴുതാമായിരുന്നു. ശ്ശെ അപ്പോഴേയ്ക്കും ചാനലിന്റെ ക്ലാരിറ്റിപോയതറിഞ്ഞില്ല.

  44. ആഷ | Asha said...

    അഭിലാഷ് ബാച്ചീടെ കഥ വായിച്ചൂ വന്നതു കാരണം കുറച്ചു വായിച്ചപ്പഴേ ബാക്കി ഞാനൂഹിച്ചു. :)

  45. smitha adharsh said...

    ഈ സിനിമ ഒക്കെ എപ്പഴാ ടി.വി യില്‍ വരുന്നേ...??? ഇപ്പോഴും എല്ലാ ശനിയാഴ്ചകളിലും ഉണ്ടോ? സത്യം പറയാലോ,ഞാന്‍ ഇതു വരെ,ഈ ഷക്കീല ചെച്ചിടെ ഒരു മുഴുനീള സിനിമ കണ്ടിട്ടില്ല....സത്യം ആയിട്ടും.. ചോട്ടാ മുംബൈ യില്‍ കക്ഷിയെ കണ്ടിട്ടുണ്ട്.... ഇനി,ടി.വി യില്‍ വരുന്നുണ്ടെങ്കില്‍ ഒന്നു അറിയിക്കണേ...പ്ലീസ്

  46. ഏറനാടന്‍ said...

    അയ്യോ! ഇതിപ്പോഴാ കാണുന്നത്, വായിക്കുന്നത്. സൂര്യാചാനലില്‍ പാതിരാപടം ഓഫാക്കി പോസ്റ്റ് ട്രാക്ക് മാറ്റിവിട്ടത് നന്നായി. അല്ലെങ്കില്‍ ഇവിടെ ബാച്ചികളുടെ പൂരക്കളം ആകുമായിരുന്നു! ഈ ഷക്കീല ആന്റി വരനെ തേടുന്നെന്ന് കേട്ടു. ദുബായില്‍ വരനെ തപ്പിനടക്കുന്നെന്നും അറിഞ്ഞു. ദില്‍ബാ മുന്നിലൊന്നും ചെന്ന് പെടല്ലേ കേട്ടോ? :)
    ഇപ്പോള്‍ തമിഴ് തെലുങ്ക് പടങ്ങളിലെ മുന്‍‌നിര നടികളുടെ (നയന്‍ താര, നവ്യനായര്‍, ഭാവന, മീരജാസ്മിന്‍ etc) ഭാവപ്രകടനം കണ്ടാല്‍ പാവം ഷക്കീല ആന്റി എത്ര നല്ലവളാ, മുഖത്ത് മാത്രമേ ഭാവമുള്ളൂ. ബാക്കി തുണികൊണ്ട് മൂടിയിട്ടിട്ടുണ്ടാവും. മിക്കതിലും.. :)

  47. കൊച്ചുത്രേസ്യ said...

    ഭൂമിപുത്രീ പറയാനുള്ളതൊക്കെ പോസ്റ്റാക്കുംന്നൊക്കെ ഭീഷണിപ്പെടുത്തി എന്നെ പേടിപ്പിക്കുകയാണോ. എനിക്കു സത്യമായും ഷക്കീലയോട്‌ ഒരു വിരോധവുമില്ല :-)

    രുദ്രാ ഇതിനാണ്‌ കിട്ടിയ അവസം കളഞ്ഞുകുളിക്കുകാന്നൊക്കെ പറയുന്നത്‌ :-)

    മൃദുല്‍ ഡോണ്ടൂ ഡോണ്ടൂ ഇതൊക്കെ കാരണവന്‍മാരോട്‌ അനുവാദം ചോദിച്ചിട്ടു ചെയ്യേണ്ട കാര്യമാണോ കുഞ്ഞേ..

    അജേഷെ അല്ലെങ്കില്‍ നേര്‍വഴിക്കാണല്ലോ ഇവിടുത്തെ ബാച്ചിപ്പയ്യന്‍മാര്‍ മുഴുവനും!! ഇതിനെ മലയാളത്തിലാക്കാന്‍ അത്രയ്ക്കൊക്കെ ധൈര്യം വേണോ..

    അയല്‍ക്കാരാ ഞങ്ങടെ നാട്ടിലൊക്കെ പള്ളിക്ക്‌ കൊട്ടു കിട്ടാന്‍ 'രൂപ താ' തന്നെ ധാരാളം :-)

    താരാപഥമേ അങ്ങയുടെ ഈ നിര്‍ഭാഗ്യത്തില്‍ ഖേദിക്കുന്നു :-(

    ആഷേ എന്നാലും അപ്പടി ഊഹിച്ചു കളഞ്ഞല്ലോ..മിടുക്കീ..

    സ്മിതാ എനിക്കു വല്യ ഐഡിയ ഇല്ല കേട്ടോ.. സൂര്യാ ടി.വീക്കാര്‌ ഇപ്പരിപാടിയൊക്കെ നിര്‍ത്തീന്ന്‌ വിവരമുള്ളവര്‌ കമന്റീട്ടുണ്ട്‌..ശരിയാണോ എന്തോ..

    ഏറനാടാ അതെന്താ ദില്‍ബനോടൊരു സ്പെഷ്യല്‍ വാണിംഗ്‌? ഷക്കീലച്ചേച്ചി ദില്‍ബന്റെ ഫാനാണോ?അതോ തിരിച്ചോ??

  48. 123456 said...

    ത്രേസ്യാമ്മച്ചി,

    കള്ളം പറയുന്നതിനും ഒരു അതിരൊക്കെ വേണം കെട്ടോ. കഴിഞ്ഞ ഡിസംബര്‍ 28ആം തിയതി (കള്ളു കുടിക്കാന്‍ ആലപ്പുഴക്കു പോയതിനു മുന്‍പേ) ത്രേസ്യാമ്മച്ചി തലശ്ശേരി ഓ.വി. റോഡിലെ സി.ഡി. ഷോപ്പില്‍ നിന്നും ഷക്കീലയുടെ "കല്ലുവാതുക്കല്‍ കത്രീന", "എണ്ണത്തോണി", "കാതര", "ഡ്രൈവിംഗ്‌ സ്കൂള്‍" എന്നീ സൂപ്പര്‍ഹിറ്റ്‌ സിനിമകളുടെ വീഡിയോ സി.ഡി. വാങ്ങിക്കൊണ്ട്‌ പോകുന്നത്‌ ഞാനും എന്റെ കൂട്ടുകാരും നേരില്‍ കണ്ടതാണല്ലോ. പോട്ടെ, പാവമല്ലേ, ജീവിച്ചു പൊയ്ക്കൊട്ടേ, എന്നു വിചാരിച്ച്‌ മിണ്ടാതിരുന്നപ്പോള്‍ പ്ലേറ്റ്‌ മാറ്റി വെക്കുന്നോ..??

    ത്രെസ്യാമ്മച്ചി അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പൊള്‍ ഷക്കീലയുടെ മാത്രമല്ല, സില്‍ക്‌ സ്മിത, അഭിലാഷ, സിന്ധു എന്നീ നടികളുടെ ഭാവാഭിനയം അടങ്ങിയ വീഡിയോ സി.ഡി. കൂടി കാണണമെന്നും, ഞങ്ങളെ അഭിപ്രായം അറിയിക്കണമെന്നും വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

  49. വേതാളം.. said...

    കൊച്ച്രേസ്സ്യേ,
    രൂപക്കൂടും വളയവും കൈപറ്റിയിരിക്കുന്നു.
    പഴയതു നാശമാകുംബോള്‍ സ്പെയര്‍ ആയി ഉപയോഗിക്കാല്ലൊ, നന്ദി.
    പിന്നെ ഷക്കീലയെ അറിയാത്തതു കൊണ്ടല്ലാട്ടോ ഞാന്‍ അങ്ങനെ എഴുതിയേ.ഇതുവരെ കണ്ട പടങ്ങളില്‍ നിന്നു കൊച്ച്രേസ്സ്യ തന്ന ഈ ചെറിയ ലിങ്ക് വച്ചു ഞാന്‍ എങ്ങനാ ആ പേരു കണ്ടുപിടിക്കാ? (ഞാന്‍ എന്തു മാത്രം കഷ്ട്ടപെട്ടുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?)

  50. Mary said...

    post onnum kanunnillallo? 7 divasamayi njan malabar express ennu explorer lu typiyittu sankadapedunnathu! vegam postuuu

  51. വി. കെ ആദര്‍ശ് said...

    പുതിയ ലക്കം വനിത യില്‍ കൊച്ചുത്രേസ്യയുടെ ബ്ലൊഗ് വിശേഷം കണ്ടു. അങ്ങനെ ബൂലോകം പ്രിന്റ് ലോകത്തെത്തട്ടെ. അഭിനന്ദനങ്ങള്‍

  52. ഭക്ഷണപ്രിയന്‍ said...

    കൊച്ചേ ഇവിടെ വരെ ഒന്ന്‍ ചെല്ലാമൊ?http://kizhakkan.blogspot.com/

  53. ഭക്ഷണപ്രിയന്‍ said...

    കൊച്ചിന്റെ ആംഗലേയ വഴി ഒന്നു കാട്ടി തരുമൊ?

  54. കൊച്ചുത്രേസ്യ said...

    പെണ്ണുപിടിയാ ആ സിഡികളൊക്കെ വാങ്ങിക്കൊണ്ടു പോകുന്നതു വരെയല്ലേ കണ്ടുള്ളൂ..അതിനു ശേഷം അതെല്ലാം കൂടി മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുന്നതു കണ്ടില്ലല്ലോ.. സമൂഹനന്മ മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ ഇത്തരം ആരോപണങ്ങളൊന്നും പുത്തരിയല്ല :-)

    വേതാളമേ ശ്ശൊ ഇപ്പഴല്ലെ ആ ബുദ്ധിമുട്ടു മനസ്സിലായത്‌. ക്ഷമി..എന്നിട്ട്‌ പേര്‌ പിടികിട്ടിയോ?

    Mary ചടപടേന്നു പോസ്റ്റു വരാന്‍ ഇതെന്ത്‌ പോസ്റ്റാപ്പീസോ.. :-))

    ആദര്‍ശ്‌ താങ്ക്സ്‌

    ആരുടെയൊക്കെയോ ആരാധകാ ആദ്യം തന്നെ ആ പേരു മാറ്റുന്നതിനെപറ്റി സീരിയസായി ഒന്നാലോചിച്ചൂടേ..വല്ല കുട്ടൂന്നോ ചിക്കൂന്നോ ഒക്കെയാണെങ്കില്‍ വിളിക്കാന്‍ ഒരു സുഖമുണ്ടായിരുന്നു :-)
    ആംഗലേയത്തിലുള്ള എല്ലാത്തിനേം ഞാന്‍ മലയാളീകരിച്ച്‌ ഇവിടെ കൊണ്ടു വന്നിട്ടോളം.അപ്പോള്‍ കണ്ടാല്‍ പോരേ..

  55. ഗുരുജി said...

    ഏതായാലും അക്കിടി പറ്റി എന്നു പറഞ്ഞാല്‍ മതിയല്ലോ...സുനിലിന്റെ കമന്റിലൂടെയാണ്‌ ഇവിടെയെത്തിയത്‌..ഇനി ഇതെല്ലാം ഒന്നു വായിക്കണം.പ്രശസ്തയാണെന്നു ഇനി പറയേണ്ടല്ലോ....ഒരുപാട് ആശംസകള്‍.

  56. കുറുമാന്‍ said...

    ആശംസകള്‍ വലിയ ത്രേസ്യാ..
    വനിത ഒന്ന് സ്കാനി ഇടൂ

  57. molus9 said...

    kollallodae

  58. പ്രവീണ്‍ ചമ്പക്കര said...

    കൊച്ചുത്രെസ്യ....വനിതയില്‍ ഒക്കെ പ്രത്യക്ഷപ്പെട്ടു എന്ന് കേട്ടു. ആശംസകള്‍......

  59. yousufpa said...

    വനിതയില്‍ കയറി പറ്റാന്‍ എന്ത് കൊടുത്തു.

  60. ഞാന്‍ ഇരിങ്ങല്‍ said...

    പോസ്റ്റ് നേരത്തേ വായിച്ചിരിന്നു.

    എന്നും ഒരേ കമന്‍ റ് എഴുതുന്നതെങ്ങിനെ എന്ന് കരുതി മിണ്ടാതിരിന്നു. പല പോസ്റ്റുകളും വായിക്കാനിരിക്കുന്നതേ ഉള്ളൂ.
    ഈ എഴുത്തിനെ ഒന്ന് പഠിക്കാന്‍ ശ്രമിക്കുകയാണ്.

    എന്‍ റമ്മേ ഇങ്ങനെയൊക്കെ എഴുതാനെങ്ങിനെ സാധിക്കുന്നു എന്ന് അസൂയയോടെ സ്നേഹത്തോടെ ചോദിച്ചിട്ടുണ്ട് മനസ്സില്‍.
    എങ്കിലും കണ്ണൂരുകാരിയല്ലേ.. അങ്ങിനെയല്ലേ വരൂ.. എന്ന് സ്വയം അഭിമാനിക്കും.

    എന്തായാലും എഴുത്തിലെ പ്രത്യേകതയാണ് കൊച്ചു ത്രേസ്യയെ നിലനിര്‍ത്തുന്നത്. വീണ്ടും വീണ്ടും സംഭവിക്കട്ടെ.

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  61. yousufpa said...

    കൊച്ചു ത്രേസ്യാ കൊച്ചേ...
    ഞാനിതിനു മുന്‍പ് ഒന്ന് കമന്റീര്‍ന്നു.അതിത്തിരി കടന്നുപോയീന്ന് സഹൃദയനായ ഒരു ബ്ലോഗര്‍ എന്നെ വിളിച്ചറിയിച്ചിരുന്നു.ഒന്ന് തമാശിച്ചതാണേ..അതിനൊരര്‍ത്ഥവും ഞാനുദ്ദേശിച്ചിട്ടില്ല.ദയവായി തെറ്റായിട്ടെടുക്കരുതേ..
    താങ്കളുടെ കഴിവിനെ വളരെ ആദരവോടെ കാണുന്ന ഒരു വ്യക്തിയാണ് ഞാനെന്ന് ഇതിനോടൊപ്പം സൂചിപ്പിക്കട്ടെ.
    വനിതയില്‍ വന്ന ആര്‍ട്ടിക്കിളിനെ കുറിച്ച് ഞാന്‍ മറ്റൊരു ബ്ലോഗില്‍ കമന്റീര്‍ന്നു അത് ശ്രദ്ദിച്ചു കാണുമെന്ന് വിശ്വസിക്കുന്നു.

    എല്ലാ നന്മകളും നേരുന്നു.

    കഴിയുമെങ്കില്‍ ഞാനിട്ട ആ കമന്റ് ഡെലീറ്റാവൊ..?

  62. Liju Kuriakose said...

    രസികരാജ്ഞിക്ക് അച്ചായന്‍ എന്ന കൊച്ചു ശിഷ്യന്റെ പ്രമാണം. ഇതുപോലെ എഴുതാന്‍ എന്നെ അനുഗ്രഹിക്കുക. കലക്കി. :-)

  63. ഭക്ഷണപ്രിയന്‍ said...

    ഇട്ടപ്പഴെ വിചാരിച്ച്ചതാ കൊച്ചിനീ നാമം പിടിക്കില്ലെന്നു!
    അസൂയയാണോ? ഒന്നുമല്ലേലും കുട്ടിച്ചാത്തന്‍ നിന്റെ നാട്ടുകാരനല്ലേ? നോട്ടിക്കുട്ടിയാണേല്‍ നല്ലപോലെ മലയാളം എഴുതാനറിയാവുന്ന ഒരു പെണ്ണും; നിന്നോളം വരില്ലെലും പോസ്ടിത്രേം ഇട്ടില്ലെലും. എന്തായാലും പേര് മാറ്റാന്‍ തന്നെ തീരുമാനിച്ചു. നിന്നിഷ്ടം എന്നിഷ്ടം. ഗസ്സേടില്‍ കൊടിത്തിട്ടുണ്ട്. സര്‍ക്കാര്‍ കാര്യം മുറ പോലെ നടക്കും.പിന്നെ കൊച്ചിനു കാണാന്‍ ഒരു പടമിട്ടിട്ടുണ്ട്. പോയി നോക്കു

  64. ഭക്ഷണപ്രിയന്‍ said...

    അയ്യോ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഈയിടെയായി വലിയ മറവി. ആ തന്മാത്ര ടീവീല്‍ കണ്ടേ പിന്നാ. എന്റെ അന്ത്യം അങ്ങിനെയവാതിരിക്കട്ടെ.
    മറന്ന കാര്യം ഇതാ . ആ വഴി ചിലര്‍ക്കൊക്കെ അറിയാല്ലോ. അവരൊക്കെ അത് തനിയെ കാട് തെളിച്ചു കണ്ടു പിടിച്ചതാണോ? അതോ ഇഷ്ടക്കാര്‍ ചിലര്‍ക്കെ പറഞ്ഞു കൊടുക്കൂ? കൊച്ചിന്റെ എഴുത്ത് സായിപ്പിന്റെ ഭാഷേല്‍ എങ്ങിനെയുന്ടെന്നു നോക്കാമെന്നു വിചാരിച്ചു! അക്ഷരമൊക്കെ അറിയാമോന്നരിയണ്ടെ?ഇഷ്ടമില്ലെന്കില്‍ വേണ്ട

  65. പാഞ്ചാലി said...

    ഷക്കീലയെ, അണ്ണി മിന്നിനിന്ന കാലത്തു, ചില മലയാളി നിര്‍മ്മാതാക്കളും സംവിധായകരും കൂടെ ഒരു സിനിമയില്‍ അഭിനയിക്കാനാണെന്നു പറഞ്ഞ് വിളിച്ചു "ശരിക്കു" അഭിനയിപ്പിച്ചിട്ടു അത് മുറിച്ചു നാല് സിനിമയിലാക്കി റിലീസ് ചെയ്തു കാശുണ്ടാക്കി എന്നൊരു കഥയും കേട്ടിട്ടുണ്ട്. പാവം ഷക്കീല!

    വനിതയില്‍ വന്നതറിഞ്ഞു. അഭിനന്ദനങ്ങള്‍!

  66. G.MANU said...

    ‘വനിത’ പേജില്‍ വന്നു വിലസിയ
    വനിതാരത്നം കൊച്ചുമിടുക്കി
    വളരുകവീണ്ടും മലയാളക്കരെ
    വിളയിച്ചീടുക ചിരിയും നോവും..

    കൊച്ചുത്രേസ്യക്ക് ഹൃദയം നിറഞ്ഞ വനിതാശംസകള്‍

    കസറു കൊച്ചേ ഇനിയും.....

  67. കൊച്ചുത്രേസ്യ said...

    ഗുരുജി,കുറുമാന്‍,molus9,പ്രവീണ്‍ നന്ദി

    അത്‌ക്കാ കമന്റ്‌ കടന്നുപോയീന്നൊക്കെ എനിക്കു തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ ക്രൂരമായി അതിനെ ഡിലീറ്റ്‌ ചെയ്തേനേ..വനിതയില്‍ കയറിപറ്റാന്‍ കൊടുത്തതിന്റെ കണക്കുകളൊക്കെ കാല്‍കുലേറ്റ്‌ ചെയ്തു വരികയായിരുന്നു. ഇനി അതു വേണ്ടല്ലോ അല്ലേ :-))

    ഇരിങ്ങല്‍ മാഷേ ഇതിനൊക്കെ എന്താ മറുപടി പറയുക!! ഒരു പാടു നന്ദി.

    അച്ചായോ അനുഗ്രഹിക്കാനൊക്കെ ഞാനാര്‌.. കൊച്ചുത്രേസ്യാനന്ദമയിയോ??

    ആകെമൊത്തം ആരാധകാ എന്റെ വാക്കുകളെ വളച്ചൊടിച്ച്‌ എനിക്കു നേരെ തന്നെ തിരിച്ചു വച്ചു അല്ലേ ;-))
    ഇംഗ്ലീഷ്‌ ബ്ലോഗിന്റെ ലിങ്ക്‌ ഞാനെന്റെ ശത്രുക്കള്‍ക്കു മാത്രമേ പറഞ്ഞു കൊടുക്കാറുള്ളൂ :-))

    പാഞ്ചാലീ നന്ദി..ഷക്കീലയെ പറ്റി അങ്ങനേം കഥകളുണ്ടോ..പാവം..

    ജീമനൂ നന്ദി

  68. ഭക്ഷണപ്രിയന്‍ said...

    ആഹ അതിപ്പം അങ്ങിനായോ?
    എന്റെ മടപ്പുര മുത്തപ്പാ ഈ കൊച്ചിനു രണ്ടു തല്ല് കൊടുക്കാനും അതുവഴി അതിന്റെ ശത്രുഘ്ണന്‍ സിംഹമാകാനുമുള്ള പെരുവഴി (അത് വേണ്ട ) ഒരു വഴി കാട്ടി താ. സൂക്ഷിച്ചോ ബന്ഗ്ലൂരെല്ലാം എന്റെ നാടുകാരാ.
    അയ്യോ കൊച്ചേ വെറുതെ പറഞ്ഞതാ. നീ നിന്റെ മാക്രി (സോറി തെറ്റിപ്പോയി) മാര്ക്ഷിസ്ട് അമ്മാവന്മാരോടോന്നും ഇതു പറഞ്ഞെക്കല്ലേ.
    പിന്നെ കൊച്ചു കാണിച്ചത് വളരെ മോസമായെന്നു പറയാതിരിക്കാന്‍ വയ്യ. കൊച്ചിനു വേണ്ടി ഞാന്‍ രണ്ടു പടം പോസ്ടീട്ടു നീ അവിടെ പോയൊരു കമന്ടിട്ടില്ലല്ലോ! മിണ്ടില്ല നിന്നോട് ഞാന്‍ കട്ടിയാ!

    പിന്നെ g മനു. ദിപസ്തംഭം മഹാസ്ച്ചര്യം എന്ന് പറഞ്ഞിട്ടു ഒരു നന്ദിയെ ഉള്ളോ ? ഒരു പരിപ്പ് വട്യെങ്കിലുംവാങ്ങി പോസ്ടിക്കൂടെ? ഒന്നുമല്ലേലും അവനെന്റെ നാട്ടുകാരനാ ഞങ്ങള് ഒരേ കോളേജിലാ പഠിച്ചേ.

  69. Anonymous said...

    All of your posts are marvellous. I have a small blog www.keralahrd.blogspot.com. Can you visit it.
    Thanks

  70. Kannan said...

    Hallo Thressya kutti

    Superb..i saw ur details in vanitha..then i thought of spending some time with your mischieves...mind blowing...excellent way of narrating incidents.keep going ..lots of creativity yet to come...

    regards
    kannan
    Bangalore

  71. Dinu said...

    kollam .. adipoli... Vanithayil kandittu ente friend aanu ee link thannathu.... njan oru blog pranthanayathukondu..

    orupadishtapettu.. ella postum vayikkuka ippo..

    njan Linux machineil aanu work cheyyunne.. thappi pidichu font install cheythu.. athu work cheythilla.. roomil chennu ente lappyil windowsil try cheythittum athra sheriyayilla.. innu ravile vannu linux machine boot cheythappo sangathi click ayee.. windowsinekal nannai vayikkam... !!


    ini vayichukonde irikkam... google readeril add cheythittundu....

    pinne ithu vare malayalathil commentan padichilla.. athukondanu manglish.. sorry

  72. തറവാടി said...

    രസിച്ചു :)

  73. Liju Kuriakose said...

    കൊച്ചുത്രേസ്യക്കൊച്ച് ഇത് ഒന്ന് വായിച്ച്. നമ്മള്‍ അച്ചായന്മാര്‍ക്കും അച്ചായത്തിമാര്‍ക്കും മാത്രം ഒരു സീക്രട്ട് ന്യൂസ്. ത്രേസ്യക്ക് കുറച്ച് കാശ് പൊടിക്കാന്‍ ഒരു എളുപ്പവഴി.
    http://achayanchinthakal.blogspot.com/2008/05/blog-post_07.html

  74. തിരുത്തല്‍‌വാദി said...

    എന്റെ ബ്ലോഗുകള്‍ ഒന്നും തന്നെ ഒരു അഗ്രിഗേറ്ററിലും വരാന്‍ അഗ്രിഗേറ്ററുകള്‍ വാഴുന്ന തമ്പുരാന്മാര്‍ സമ്മതിക്കാത്തതുകൊണ്ട് ഞാന്‍ ഈ ബൂലോഗത്തെ ഒരു സ്വതന്ത്ര പരമാധികാര അഗ്രിഗേറ്ററായി സ്വയം അവരോധിച്ചുകൊള്ളുന്നു.

    അല്ല പിന്നെ !

    എന്റെ ബ്ലോഗ് :

    caiadigalumcaladigalum.blogspot.com

  75. Unknown said...

    HELLO kochu,how to rite in mallu?no clu.got my gk abut computer.yet to learn so many things in life!!!!!!!keep up the good work

  76. ദിലീപ് വിശ്വനാഥ് said...

    ഛെ, ലജ്ജാവഹം. കേരളത്തിന്റെ ദേശീയ താരമായ ഷക്കീലയെക്കുറിച്ചറിയില്ല എന്നു പറയുന്ന മലയാളിയൊ?.. എന്തായാലും അറിഞ്ഞല്ലൊ.. അതു മതി..

  77. Sree said...

    Athimohamanu dinesha ennu parayaruthu......Ennu veluppine 2 mani muthal otta strech inu chechide blog okke vaayichu theertha oru paavam studyleave kaarananu adiyan(Peru Ajith..Veettukaaru kaaryam saadhikkan Sreekkutta ennu vilikkum..Veedu Alapuzha...Eppo padichu padichu EngineerinG 3rd yr aayi..Nirangi enkilum 4th year il ethiya mathi ennum praarthichu aravukaarane nokki machi pashu kidakkunnathu pole university xam um nokki kidakkunnu)...Enichu kore samshayangalum oru aavashyavum undu...

    Samshayangal....

    Eppo enthu cheyyunnu???Eppozhum Blore aano???
    Kalyanam kazhichu????Kazhichenkil eppo??Cherukkan enthu cheyyunnu


    Avashyangal..

    Ningalude kudumathinte oru group photam..athinakathu chechi ulpedunna ellarem onnu note cheythu tharanam..Illel pothiyan thenga kittiya pattide pole aakum


    Ennu nooraayiram pratheekshakalode

    Sreekuttan aka Ajit

  78. Sethunath UN said...

    കൊച്ചുത്രേസ്യേ.
    പോസ്റ്റ് ക‌ല‌ക്കി. :) ആ നിഷ്ക്ക‌ള‌ങ്കത ങ്ങട്ട് പെരുത്ത് കല‌ക്കി.
    ഇംകരിയസ് ബ്ലോഗ് ഏതെന്ന് പറഞ്ഞില്ലെങ്കില്‍ നേരിട്ട് വന്ന് മേടിക്കുന്നതായിരിയ്ക്കുമെന്ന് മുന്നറിയിപ്പ്.. ഭീഷണി.

  79. പിരിക്കുട്ടി said...

    ente kochu thresya kutty enikku ninne enthishtamennariyumo?
    i am waiting for ur posts
    please visit my post and send me a comment as a ashirvadham

  80. പിരിക്കുട്ടി said...

    hmmmmmmm
    enikku manassilayi aa film muzhuvan kandittundakum kalli.............
    njanokke enthui paavam shakkelayude photo allathe avare screenil polum kandittilla,,,,,,,,,,,,,,,
    nunachi paru.......

  81. Ammini said...

    Kollam kidilan.... vaayichu vaayichu time poyathe arinjilla....

  82. Unknown said...

    പ്രിയ്യ സുഹ്രത്തേ വിശാലന്‍ ചേട്ടന്റെ ചിരിയിടങളില്‍ നിന്നാണു ഈ LINK

    കിട്ടിയതു.ആദ്യം വിചാരിച്ചു നിങളെ പ്രോത്സാഹിപ്പിക്കുന്നതിനാണു LINK

    കൊടുത്ത് എന്നു.എന്നാല്‍ വയിചപ്പൊളല്ലെ ആ listil തന്നെ പേരു വരെണ്ട

    ആളു തന്നെയണു ഈ കൊച്ചുത്രേസ്യ ക്കൊച്ചെന്നു മനസിലയതു.അപ്പൊ

    ആദ്യ thanx to VISALAN CHETTAN കിടിലന്‍ ഘടികളെ പരിചയപ്പെടുതിന്നതിനും

    .പിന്നെ സുഹ്രത്തിനു നല്ല ഭാവുകങളും.

  83. ജനാൻ സജ്ജിദ് said...

    ഇവിടെ അരിയാതെ എത്തിപ്പെട്ടതാണു .വളരെ ഇഷ്ടപ്പെട്ടു.അഭിനന്തനങ്ങൾ

  84. The conceptseller said...

    Kochu you can be a good writer no doubt abt it.

  85. സുധി അറയ്ക്കൽ said...

    ഹാ ഹാ ഹാാ.കൊള്ളാരുന്നു.