Tuesday, May 20, 2008

ആന്‍,അനിത,അല്‍ക്കോട്ട്‌...

ഇഞ്ചിയുടെ പോസ്റ്റു വായിച്ച ആവേശത്തില്‍ നിന്നുണ്ടായതാണ്‌ ഈ അതിക്രമപോസ്റ്റ്‌.

എഴുത്തിനെക്കുറിച്ചുള്ള ലേഖനമോ അവലോകനമോ ആവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ആ പുസ്തകത്തിനെക്കുറിച്ചുള്ള നിങ്ങളുടെ ഓര്‍മ്മക്കുറിപ്പോ, അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു, എന്തുകൊണ്ട് അവരെ ഓര്‍ത്തിരിക്കുന്നു എന്നുള്ള കുറിപ്പുകളും സ്വീകരിക്കും.
- എന്ന്‌ ആ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്‌.ആ വാക്കു പാലിക്കും എന്നുള്ള പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ.

Little women by Louisa May Alcott

നിങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഗുഹ സന്ദര്‍ശിക്കുകയാണ്‌.അവിടെ ആ ഗുഹയുടെ ഭിത്തിയില്‍ ഒരുപാടു ചിത്രങ്ങള്‍.അതില്‍ ഒരു ചിത്രത്തില്‍ നിങ്ങളുടെ കണ്ണുടക്കുന്നു..ഞെട്ടല്‍,അത്ഭുതം,ആശ്‌ചര്യം,അന്തംവിടല്‍ തുടങ്ങി പലപല ഭാവങ്ങള്‍ നിങ്ങളില്‍ നിറയുന്നു-കാരണം ആ ചിത്രം നിങ്ങളുടേതായിരുന്നു.'ഇതിനെ ഭൂമിയിലെക്കു വിടണോ വേണ്ടയോ' എന്ന്‌ ദൈവം പോലും ചിന്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പുള്ള ഒരു കാലത്ത്‌ ഏതോ ഒരു കലാകാരന്‍ നിങ്ങളെ അതേപടി പകര്‍ത്തിവച്ചിരിക്കുന്നു!!

Little women എന്ന ഈ ബുക്ക്‌ വായിക്കുമ്പോള്‍ ഈ പറഞ്ഞതായിരുന്നു എന്റെ അവസ്ഥ.നാലു സഹോദരിമാരുടെ ജീവിതകഥ -അതാണ്‌ ഈ നോവലിന്റെ പ്രമേയം.അതില്‍ രണ്ടാമത്തെകുട്ടിയാണ്‌ ജോ. ജോയുടെ തലതിരിഞ്ഞ ചിന്തകള്‍,പ്രവര്‍ത്തികള്‍,തീരുമാനങ്ങള്‍-എല്ലാം എനിക്കു നല്ല പരിചയമായിരുന്നു.കാരണം ഞാനായിരുന്നു ജോ. ഓരോ സാഹചര്യത്തിലും ഞാന്‍ എങ്ങനെ പെരുമാറുമോ അതുപോലെ തന്നെ ജോയും പെരുമാറി. വിശ്വസിക്കാന്‍ പറ്റാത്തത്രയും സാദൃശ്യം ഞങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലുണ്ടായിരുന്നു. ആ കഥാപാത്രം വെറുമൊരു ഭാവനാസൃഷ്ടിയവില്ല എന്നും നോവലിസ്റ്റിന്റെ പരിചയത്തില്‍ ഇതേ സ്വഭാവമുള്ള ആരെങ്കിലും ഉണ്ടായിരുന്നിരിക്കുമെന്നും എനിക്കുറപ്പായിരുന്നു. പക്ഷെ 1868-ല്‍ പ്രസിദ്ധീകരിച്ച ഒരു ബുക്കിന്റെ പിന്നാമ്പുറകഥകള്‍ ആരോടു ചോദിക്കാന്‍!! എന്തായാലും നെറ്റില്‍ നിന്നു തന്നെ ഉത്തരം കിട്ടി.ഇതിലെ 'ജോ' എന്ന കഥാപാത്രം താന്‍ തന്നെയാണെന്ന്‌ നോവലിസ്റ്റ്‌ വെളിപ്പെടുത്തിയിട്ടുണ്ടത്രേ..

ഇത്രേമൊക്കെ കേട്ടിട്ടും ഈ ബുക്ക്‌ വായിക്കണമെന്നാഗ്രഹമുളവര്‍ ദേ ഇങ്ങോട്ടു വിട്ടോ http://www.online-literature.com/alcott/littlewomen/

Island Of blood by Anita Prathap

കുടുംബത്തൊരു മാധ്യമപ്രവര്‍ത്തകനുള്ളതുകൊണ്ട്‌ ഒരു റിപോര്‍ട്ടിംഗിനു പോവുമ്പോഴുള്ള സാഹസികതകളെപറ്റിയുള്ള വിവരണങ്ങളൊക്കെ കേട്ട്‌ കേട്ട്‌ ആകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു, അനിതാ പ്രതാപിന്റെ ബുക്ക്‌ കണ്ടതും 'ദാണ്ടെ ഒരു പത്രക്കാരി' എന്നോര്‍ത്ത്‌ ചാടിവീണത്‌ അതുകൊണ്ടാണ്‌. പിന്നെ അതിന്റെ കവര്‍ ചിത്രം- ബുക്ക്‌ ഒന്നു മറിച്ചു പോലും നോക്കാതെ വായിക്കാന്‍ തെരഞ്ഞെടുത്തത്‌ ആ ചിത്രം കാരണമാണ്‌. ഒരു രാത്രി മുഴുവന്‍ ഞാന്‍ അനിതാ പ്രതാപിന്റെ കൂടെ ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നു. പിന്നെപിന്നെ അനിതാപ്രതാപ്‌ രംഗത്തു നിന്നു മാറി. ഞാന്‍ മാത്രമായി അവിടെ. ആവേശം കൂടിക്കൂടി ഉള്ള ജോലി കളഞ്ഞ്‌ ഒരു പത്രക്കാരിയായാലോ എന്നു വരെ ചിന്തിച്ചു പോയി.ചുരുക്കിപ്പറഞ്ഞാല്‍ വായിച്ചു വായിച്ചു എന്റെ തലയ്ക്കുപിടിച്ച ബുക്ക്‌ എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന ഒന്നാണിത്‌.

Anne Frank: The Diary of A Young Girl

ഒരു പിറന്നാള്‍ സമ്മാനമായിട്ടാണ്‌ ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകള്‍ എനിക്കു കിട്ടുന്നത്‌. 'ഇതു വായിച്ച്‌ നീ കരയുമ്ന്നുറപ്പ്‌' എന്നൊരു ആമുഖത്തോടെ. ബുക്ക്‌ വായിച്ചും സിനിമ കണ്ടുമൊന്നും കരയുന്ന ടൈപ്പല്ല ഞാന്‍. അതുകൊണ്ടു തന്നെ ആ വെല്ലുവിളിയെ പുച്ഛിച്ചു തള്ളി.വായിച്ചു കുറച്ചെത്തിയിട്ടും കരയാനുള്ള വകയൊന്നും ആ ബുക്കിലില്ല എന്നുറപ്പായി. വിഷമവും 'ഇനിയെന്ത്‌' എന്ന ആകാംക്ഷയും അത്രമാത്രം..ആന്‍ഫ്രാങ്കിനെയും കുടുംബത്തെയും നാസികള്‍ ഒളിത്താവളത്തില്‍ നിന്നും പിടിച്ചെടുക്കുന്ന ചാപ്ടര്‍ വരെ. അതിനു ശേഷമുള്ള ചാപ്ടര്‍ തുടങ്ങുന്നത്‌ aann franks diary ends here എന്നൊ മറ്റോ ആണ്‌. അതു വായിച്ചതും വല്ലാത്തൊരു ഷോക്കായിരുന്നു. ഇത്രയും നാള്‍ കൂടെ നടന്ന ഒരാള്‍ കണ്‍മുന്നില്‍ വച്ച്‌ പെട്ടെന്ന്‌ മറഞ്ഞു പോയതു പോലെ ഒരു അമ്പരപ്പും ശൂന്യതയും. പിന്നീടൊന്നും വായിക്കാന്‍ പറ്റിയില്ല.കണ്ണു നിറഞ്ഞിട്ട്‌ ഒന്നും കാണുന്നില്ലായിരുന്നു.അന്ന്‌ ആ ബുക്കും കയ്യില്‍ പിടിച്ചിരുന്ന്‌ എത്ര സമയം കരഞ്ഞു എന്നോര്‍മ്മയില്ല. അങ്ങനെ എന്നെ കരയിച്ച രണ്ടാമത്തെ ബുക്ക്‌ എന്ന ബഹുമതി ഈ ബുക്ക്‌ നേടിയെടുത്തു.


ക്ഷമാപണം : ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പേരുകളുടെ ശരിയായ ഉച്ചാരണം എനിക്കറിയില്ല. ഒക്കെ തോന്നിയതു പോലെ വെച്ചുകാച്ചിയതാണ്‌. ആരെങ്കിലും തിരുത്തിതന്നാല്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഈ പോസ്റ്റ്‌ വീണ്ടും എഡിറ്റ്‌ ചെയ്യ്തു കുറ്റവിമുക്തമാക്കുന്നതാണ്‌.

46 comments:

  1. കൊച്ചുത്രേസ്യ said...

    ചുമ്മാ ഒരു സാഹസം... ആവേശം മൂത്താല്‍ ഞാന്‍ എന്തു കടുംകൈയും ചെയ്തുപോകും :-)

  2. Dinu said...

    the link has two "http://"s :) correct cheyyu ketto

  3. കൊച്ചുത്രേസ്യ said...

    Thanks dinu :-)

  4. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:“എന്നെ കരയിച്ച രണ്ടാമത്തെ ബുക്ക്‌ “ അപ്പോള്‍ ആദ്യത്തേത് ഏതാ?

    മൂന്നാമത്തേത് ഞാന്‍ പറയാം ഭാവീല്‍ “കൊച്ചുത്രേസ്യേടെ ലോകം” പുസ്തകമാക്കുമ്പോള്‍ അത്.{പ്രസാധകന്‍ കാശു തരാതെ മുങ്ങിയാല്‍ കരയൂലെ?}

  5. 420 said...

    എല്ലാ സ്ഥലംമാറ്റങ്ങള്‍ക്കും ബാഗില്‍ കൊണ്ടുപോകാറുള്ള പുസ്‌തകമാണ്‌ ഐലന്‍ഡ്‌ ഓഫ്‌ ബ്ലഡ്‌. വായിക്കാനെടുത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചുതരാത്ത സങ്കടം ഇപ്പോള്‍ വീണ്ടും..

  6. Unknown said...

    Anne Frank ജനിച്ചതു് ജര്‍മ്മനിയിലായിരുന്നല്ലോ. ഇംഗ്ലീഷ് നാവിനു് എപ്പോഴും അതിന്റേതായ ഉച്ചാരണമല്ലേ ആവൂ! അവളുടെ പേരു് ജര്‍മ്മന്‍ ഭാഷയില്‍ വേണമെന്നുണ്ടെങ്കില്‍ 'അന്നെ ഫ്രാങ്ക്'.

    അന്നെയുടെ ഡയറിക്കു് അവളുടെ തന്നെ രണ്ടു് വേര്‍ഷന്‍ ഉണ്ടു്. version a, version b. നെതര്‍ലന്‍ഡ്സിലെ ജനങ്ങള്‍ക്കു് ലോകയുദ്ധം വഴി അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും അവ സംബന്ധിച്ച ഡയറിക്കുറിപ്പുകളുമെല്ലാം യുദ്ധശേഷം ശേഖരിച്ചു് പ്രസിദ്ധീകരിക്കണമെന്നൊരു നിര്‍ദ്ദേശം റേഡിയോ വഴി കേട്ടതിനാല്‍ മിനുക്കി എഴുതിയതാണു് രണ്ടാമത്തെ വേര്‍ഷന്‍. അവളുടെ മരണശേഷം പിതാവു് Otto Frank (ഒട്ടോ ഫ്രാങ്ക്) അതു് പ്രസിദ്ധീകരിച്ചു് മകളുടെ ആഗ്രഹം നിറവേറ്റാനായി‍ ഒരു ചുരുക്കിയ വേര്‍ഷന്‍ (version c) നിര്‍മ്മിച്ചു. അതു് പുസ്തകമായി പുറത്തുവന്ന 1947-ല്‍ നെതര്‍ലന്‍ഡ്സില്‍‍ ‍sexual themes തുറന്നെഴുതുന്ന രീതി ഇല്ലായിരുന്നതിനാലും‍ ചുരുക്കല്‍ ഒരു ആവശ്യമായിരുന്നു. ഒട്ടോ ഫ്രാങ്കിന്റെ മരണശേഷം (1980) ബാസലിലെ 'ANNE FRANK-Fonds', ഒഴിവാക്കിയിരുന്ന ഭാഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു് അവളുടെ ഡയറിക്കുറിപ്പുകള്‍ക്കു് അന്തിമരൂപം നല്‍കുകയായിരുന്നു. 'അന്നെയുടെ ഡയറി ഇവിടെ അവസാനിക്കുന്നു' എന്നതു് അതിലെ അവസാനവാക്യം.

    12.06.1942-നു് പതിമൂന്നാം ജന്മദിനസമ്മനമായി ഡയറി ലഭിച്ചതുമുതല്‍ 01.08.1944 വരെയാണു് ഡയറിക്കുറിപ്പുകള്‍. 04.08.1944-നു് ഒളിവില്‍ കഴിഞ്ഞിരുന്ന എട്ടുപേരും അവരുടെ രണ്ടു് സഹായികളും അറസ്റ്റു് ചെയ്യപ്പെട്ടു. “എനിക്കു് കൂട്ടുകാരികളില്ല” എന്ന “കുമ്പസാരം” ഡയറി എന്ന ആശയത്തിന്റെ ആരംഭബിന്ദുവാക്കുന്ന അവള്‍ ഡയറിയില്‍ ‍സ്വയം കിറ്റി (Kitty) എന്ന കൂട്ടുകാരിയാവുന്നു. കിറ്റിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വെളിപ്പെടുത്തലുകളാണു് ഡയറിക്കുറിപ്പുകള്‍.

    കിറ്റിയോടുള്ള ആദ്യവാചകം:
    “ഇതുവരെ മറ്റാരുമായും കഴിയാത്തതുപോലെ എനിക്കു് എല്ലാക്കാര്യങ്ങളും വിശ്വസ്തതയോടെ നിന്നെ ഭരമേല്‍പിക്കുവാനാവുമെന്നും, നീ എനിക്കു് ഒരു വലിയ സഹായമായിരിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.” - 12.06.1942

    കോണ്‍സെണ്ട്രേഷന്‍ ക്യാംപുകളില്‍ 1944/45-ല്‍ ദാരുണമായി മരണപ്പെട്ട ഭാര്യയേയും രണ്ടു് പെണ്മക്കളെയും ഒട്ടോ ഫ്രാങ്ക് മാത്രം അതിജീവിച്ചു.

  7. നന്ദു said...

    ചിരിക്കാൻ വേണ്ടിയോടിവന്ന എന്നെ കരയിച്ചു!.

  8. ഭക്ഷണപ്രിയന്‍ said...
    This comment has been removed by the author.
  9. ഭക്ഷണപ്രിയന്‍ said...

    കൊച്ചേ നിനക്കു വല്ല "പുട്ടും കടലേം"കുറിച്ചോ കരിമീന്‍ പൊള്ളിച്ചേനേ പറ്റിയൊ വല്ലോം എഴുതിയാല്‍ പോരെ? ഇപ്പം കമന്റണേല്‍ ഈ പൊത്തണം എല്ലാം കുത്തിയിരുന്നു വായിക്കണം. ആംഗലേയം വല്ല്യ പിടീമില്ല.മെനക്കേടായല്ലൊ!!!!!!!!!!!!!

  10. Inji Pennu said...

    ആദ്യം ഫോര്‍മല്‍ ആ‍യിട്ട് സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു നന്ദി.

    ഇനി ശരിക്കും:

    അടിപൊളി ത്രേസ്യ! ഒരു പൂ ചോദിച്ചപ്പോ മൂന്നെണ്ണം തന്നതിനു. ഞാന്‍ ത്രേസ്യേടെ ഫേവിറേറ്റ് ബുക്സില്‍ ലിറ്റില്‍ വിമന്‍ കണ്ടിണ്ടായിരുന്നു. വായിച്ചിട്ടില്ല. അത് പക്ഷെ ഓണ്‍ലൈനില്‍ ഉണ്ടെന്ന്
    അറിയില്ലായിരുന്നു. അത് നന്നായി. പുസ്തകം കിട്ടാത്തവര്‍ക്ക് വായിക്കാലോ.

    അനിതാപ്രതാ‍പും അനെ ഫ്രാങ്കും എന്നേയും ഉഴുതുമറിച്ചവരില്‍ ചിലര്‍.

    വളരെ നന്നായി.

  11. Siju | സിജു said...

    എന്നാലും ആ ഒന്നാമത്തെ ബുക്കേതാ..

  12. jinsbond007 said...

    വായനയുടെ വിവരണം എനിക്ക് വളരെ ഇഷ്ടപ്പേട്ടു. വായിക്കാന്‍ ഇഷ്ടമാണെങ്കിലും വായിച്ച സ്ത്രീകള്‍ കുറവാണ് എന്നു തോന്നുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ വായിക്കുന്നത് സ്ത്രീ എഴുതിയതാണോ എന്നു നോക്കാറില്ല. ഇപ്പൊ പുസ്തകങ്ങളേക്കാളും പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും മറ്റുമാണ് വായിക്കാറ്. അതുകൊണ്ട് വളരെ നന്ദി.

    പിന്നെ, വായന എഴുത്താക്കിമാറ്റാന്‍ ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു. ചവറുകഥകള്‍ മുതല്‍ കട്ടി എന്നു പലരും പറയാറുള്ള തത്വചിന്ത വരെ വായിച്ചു നോക്കാറുണ്ടെങ്കിലും ഒന്നും റിവ്യൂ ചെയ്യാന്‍ തോന്നിയിട്ടില്ല. അല്ലെങ്കില്‍ കഴിഞ്ഞിട്ടില്ല. നമുക്കെഴുതണമെന്നു തോന്നുന്നത് മറ്റുള്ളവര്‍ കൂടുതല്‍ വ്യക്തമായി എഴുതിക്കാണുമ്പോളുള്ള സന്തോഷത്തിന് നന്ദി!!!

  13. Unknown said...
    This comment has been removed by the author.
  14. ഹാരിസ് said...

    നന്നായിരിക്കുന്നു ഉദ്ദ്യമം.

  15. Unknown said...

    കൊച്ചേച്ചി...ആദ്യം പറഞ്ഞ സംഭവം വായിച്ചിട്ടില്ല.മറ്റേതു രണ്ടും വായിച്ചിട്ടുണ്ട്.ഐലന്‍ഡ് ഓഫ് ബ്ലഡ് എനിക്കും പണി തന്നിട്ടുണ്ട്,ആ ഫീല്‍ഡില്‍ പോകാന്‍ പറ്റാതത്തിന്റെ വിഷമത്തില്‍ ഇരുന്ന നേരത്താ,ഈ ബുക്ക് ഒരു ജൂണിയര്‍ പെങ്കൊച്ച് ഈ ബുക്ക് തന്നത്.കൂടെ ഒരു ഡയലോഗും,Mridul,I Think Media Suits You More..എന്റെ ഒരു കാര്യം.....എന്റമ്മച്ചി,ആവേശം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു ആ ദിവസങ്ങളില്‍...

    പിന്നെ,ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ഒരു നുള്ളു നൊമ്പരമാണ് മനസ്സില്ലിപ്പോഴും...

  16. ഏറനാടന്‍ said...

    അപ്പോ ഇതായിരുന്നോ! ഇതൊക്കെ ഡിക്‍ഷണറിവെച്ച് മൊഴിമാറ്റം നടത്തി മസാലകോമഡി കേറ്റിയാണല്ലേ ബ്ലോഗില്‍ ഇടുന്നത്! ഹും ഞാനാരോടും പറയില്ലാട്ടോ. സീക്രട്ടായിട്ട് പ്രോമിസ്. :)

  17. asdfasdf asfdasdf said...

    ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍. 13ആം വയസുമുതല്‍ ഡയറിക്കുറിപ്പെഴുതാന്‍ മാത്രം അനുഭങ്ങളുണ്ടാവുന്നത് ചരിത്രം തന്നെയല്ലേ..
    വലിയത്രേസ്യയ്ക്ക് അഭിവാദ്യങ്ങള്‍.

  18. Unknown said...

    എല്ലായിടത്തും കയറി ഒന്നു ചിരിക്കാന്‍ വേണ്ടി മാത്രമാണ് കൊച്ചു ത്രേസ്യായുടെ ലോകത്തെക്ക്
    കയറിയത്
    എനിക്ക് വായന തീരെ കുറവാ
    അതു കൊണ്ട്
    ഇതിനെക്കുറിച്ചൊന്നും അറിയില്ല
    മഴ മഴ മഴ വന്നാല്‍ പോപ്പി കുട

  19. ഇട്ടിമാളു അഗ്നിമിത്ര said...

    ആദ്യത്തെ പുസ്തകം വായിച്ചിട്ടില്ല.. മറ്റു രണ്ടും എനിക്കും പ്രിയപ്പെട്ടതു തന്നെ..

  20. സാല്‍ജോҐsaljo said...

    മൂന്നെണ്ണം!

    :)

  21. പിരിക്കുട്ടി said...
    This comment has been removed by the author.
  22. സജീവ് കടവനാട് said...

    ഹെന്റമ്മച്ചീ, കയ്യിലിതൊക്കെ ഒണ്ടാര്‍ന്നല്ല്ലേ...

  23. പിരിക്കുട്ടി said...

    pinne njaan ee pusthakangalonnumm vayichittilla koche...........

    pinne enikkinganathe postinekkalum food priyan paranjathu polatheya ishtam

  24. ! said...

    അവലോകനം ഇഷ്ടായി

  25. Sandeep PM said...

    The number of books will grow continually, and one can predict that a time will come when it will be almost as difficult to learn anything from books as from the direct study of the whole universe. It will be almost as convenient to search for some bit of truth concealed in nature as it will be to find it hidden away in an immense multitude of bound volumes.

    Denis Diderot (1713 - 1784)

  26. ഭൂമിപുത്രി said...

    "നിങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഗുഹ.."
    മനസ്സിരുത്തിയാല്‍ ത്രേസ്യക്കുട്ടീയ്ക്ക് ഒരുപാട്ദൂരം സഞ്ചരിയ്ക്കാം ട്ടൊ.
    (ഈ സന്ദീപ് പറഞ്ഞതൊന്നും കണക്കാകണ്ട)

  27. Dhanya said...

    First book ne vellaan vere onnum illa.. enteem fav book athu tanne aanu.. think all girls can identify with jo :)

    pinne sorry for the english writing :(

  28. മൂര്‍ത്തി said...

    ആവേശം മൂത്ത് കടുംകൈ നടത്തിയതല്ലേ...കമന്റ് നമ്പര്‍ 28 എന്റെ വക...

  29. jijijk said...

    മൂര്‍ത്തിക്ക് ഒരു ഡിറ്റോ ഞങ്ങടേം വക

  30. Simy Chacko :: സിമി ചാക്കൊ said...

    കൊച്ചുത്രേസ്യാ കൊച്ചേ, കലക്കി. ഇതിലൊന്നും കേറി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ലന്കിലും ..

    ആഗലേയം പ്രധാന സമ്സാരഭാഷയായ പല നാടുകളിലൂടെ ചുറ്റിതിരിഞ്ഞോണ്ടിരിക്കു വാണേലും ആഗലേയ സാഹിത്യം വായിച്ചു രസിക്കാന്‍ ഇനീം നമ്മുക്കൊന്നും പറ്റനില്ല. ഇതു പോലെ ഉള്ള പരിചയപ്പെടുത്തലുകല്‍ എന്നേപ്പൊലുള്ള പരര്ക്കും ഉപകാരപ്രധമാണു.

    OT: സീരിയസ്സയും , നര്മ്മവും , യത്രാവിവിരനനമ്, ഇപ്പം ഇതാ നിരൂപണം .. എല്ലാം നാന്നാവുന്നുന്ട്. എല്ലാ വിഭാഗത്തിലുള്ള വായനക്കാരും ത്രേസ്യാ കൊച്ചിനുണ്ട്. അതുകൊണ്റ്റ്, ഒരു കൊച്ചു വട്ടത്തിമാത്രം ചുറ്റാനുമ്, എഴുതാനും ആഗ്രഹിക്കുന്ന ചില ഗ്രൂപ്പുകളില്‍ ഒക്കെ ചെന്നു പെട്ടെക്കല്ലെ ...

  31. മേരിക്കുട്ടി(Marykutty) said...
    This comment has been removed by the author.
  32. മേരിക്കുട്ടി(Marykutty) said...

    കൊള്ളാം അവലോകനം...വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.നീട്ടി വലിച്ചു കഥ മൊത്തം പറഞ്ഞു ബൊറടിപ്പിച്ചില്ല, എന്നാല്‍ പറയെണ്ടതെല്ലാം പറഞ്ഞു താനും!

  33. Anonymous said...

    പിന്നെ എന്നെ നന്നായി മലയാലം റ്റ്യ്പ് ചെയ്യന്‍ ഒന്നു ഹെല്പ് ചെയ്യാമൊ കൊചു ത്ര്സ്യ കൊചെ ( കൊചു ത്ര്സ്യൌദെ പ്രയം മുജെ നഹി പതാ) എന്നാലും കൊചു ത്ര്സ്യ കൊചെന്നു പരഞു പൊകുവാ‍ാ‍ാ. എന്റെ ഫ്ര്ന്ദ് അയചു തന്ന കൊചു റ്റ്രെസ്യൌദെ റ്റ്രൈയ്ന്‍ യത്ര ലിങ്ക് എന്നെഉം ബ്ലൊഗിങ്ല് ഇന്റെരെസ്റ്റെദ് ആക്കി..but i dont know how exactly people like u type almost all the letters ..pls help me..na????

  34. Anonymous said...

    ഞാന്‍ തിരുത്തിയല്‍ മതിയൊ???

  35. പാഞ്ചാലി said...

    കൊച്ചേ, പോസ്റ്റ് ഇഷ്ടപ്പെട്ടു കേട്ടോ.
    "പോളിഷ് അന്നെ ഫ്രാങ്ക്" രുത്ക ലസ്കിയെര്‍-ന്‍റെ Rutka's Notebook ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ (2006-ല്‍ പോളിഷ് പതിപ്പ് ഇറങ്ങി) ന്യൂസ് വായിച്ച ഉടന്‍ തന്നെ ഈ പോസ്റ്റ് കാണാനിടയായത്‌ തികച്ചും യാദൃശ്ചികമാവാം. 1943 മുതല്‍ രുത്കയുടെ കൂട്ടുകാരി സ്റ്റാനിസ്ലാവ സപിന്‍സ്ക സൂക്ഷിക്കുകയായിരുന്നത്രേ ആ ഡയറി.
    കൊല്ലപ്പെടുമെന്നുറപ്പായപ്പോള്‍ രുത്ക ഡയറി സപിന്‍സ്കയെ സൂക്ഷിക്കാനായി ഏല്‍പ്പിക്കുകയായിരുന്നു.

    രുത്കയുടെ നോട്ട്ബുക്കിനെക്കുറിച്ചു കൂടുതലായി ഇവിടെ കാണാം.

  36. Anonymous said...

    എനിക്കു നിങളുടെ ബ്ലോഗിംഗ് ഇഷ്ട്ടപ്പെട്ടു..എന്റെ ബ്ലോഗില്‍ ഒരു കമ്മന്റ് ഇടാമോ?
    നിങളെ പ്പോലുള്ള വലിയ വലിയ ആള്‍ക്കാര്‍ എന്റെ ബ്ലോഗില്‍ കമ്മന്റ് ഇട്ടതറിഞ്ഞാല്‍ മറ്റുള്ളവരും എത്താതിരിക്കില്ല.....

  37. riyaz ahamed said...

    'ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഗുഹ...'- ഭൂമിപുത്രി പറഞ്ഞതു കേട്ടില്ലേ.

    ശരിയാണത്.

  38. ഉഗാണ്ട രണ്ടാമന്‍ said...

    വളരെ നന്നായി...

  39. SUNISH THOMAS said...

    parama bore....!!!
    :(

  40. ponnu said...

    all your posts are good...came to know about you from vanitha.....
    wishing you all the best in ur life....

  41. ponnu said...

    got encouraged from u and started bloging...but...have confusions...now in "pause"....good work...

  42. ശാലിനി said...

    I am reading "little women" - 25th chapter -now. Thanks for the introduction! :)

  43. പാത്തക്കന്‍ said...

    little women വായിക്കാന്‍ ന്തനും തുടങ്ങി , 35th ചാപ്റ്ററില്‍ എത്തി നില്ക്കുന്നു..
    പരിചയപ്പെടുത്തിയതിനു കൊച്ചുത്രേസ്യയ്ക്ക്‌ ഒരുപാടു നന്ദി . വളരെ ചുരുക്കം ഇംഗ്ലീഷ് നോവലുകള്‍ മാത്രം അവസാനം വരെ വായിച്ചിട്ടുള്ള ഞാന്‍ വളരെ നല്ല ഒരു നോവല്‍ മിസ് ചെയ്യുമായിരുന്നു .
    thanks alot..!!

  44. രാജേശ്വരി said...

    Hi...Innaleyanu ee blog kandupidichathu....oro post-um rasichu vayichukondirikkukayanu...ee paranja 3 books-um enteyum fav-aaanu...appo oru comment idanam ennu thonni:-)...

  45. Soudh said...

    Kochu,,ente manassil charam moodikkidakkunna nombaramanu....Anne frak...ethrayo urakkam varatha ravukal enikku sammanichu aa kurinjipoocha..innu e blogiloode poyappol veendum aa poochayude oru maanthal manassilettu....

  46. കുഞ്ഞുറുമ്പ് said...

    Ann Frank Diaries വായിച്ചിട്ടുണ്ട്.. ബാക്കി ഒക്കെ വായിക്കണമല്ലോ