Tuesday, June 3, 2008

എന്റെ ദൈവവും ദേവാലയവും...

പണ്ടൊക്കെ തറവാട്ടിലെ കുരിശുവര നല്ല രസമായിരുന്നു. കൈയില്‍ കിട്ടുന്ന പിള്ളാരെയെല്ലാം പിടിച്ചോണ്ടു വന്ന്‌ അമ്മച്ചി ഒരു പായിലിരുത്തും. എന്നിട്ടു ഒരു കൊന്തേമെടുത്തു പിടിച്ച്‌ ആരംഭിയ്ക്കും.അതിനിടയ്ക്കു മടുത്തെങ്കില്‍ എഴുന്നേറ്റു പോകാം; ആര്‍ക്കെങ്കിലും ഇടയ്ക്കു വച്ച്‌ കുരിശുവരയില്‍ പങ്കെടുക്കണമെങ്കില്‍ അതുമാവാം.യാതൊരു നിബന്ധനകളുമില്ല.ഭിത്തിയില്‍ മൂന്നു ദൈവങ്ങള്‍ടെ പടങ്ങളുണ്ട്‌.അതില്‍ നോക്കിയാണ്‌ പ്രാര്‍ത്ഥന. ഒന്ന്‌ എല്ലാ ക്രിസ്ത്യന്‍ കുടുംബത്തിലുമുള്ള പടം തന്നെ- യേശു ക്രിസ്തു. പിന്നുള്ള രണ്ടു പേര്‍ സ്റ്റാലിനും ലെനിനുമാണെന്ന്‌ ചാച്ചന്മാര്‍ പറഞ്ഞു തന്നു. ഇവരില്‍ ആരോടാണ്‌ പ്രാര്‍ത്ഥിക്കേണ്ടതെന്നു ചോദിച്ചാല്‍ അമ്മച്ചി പറയും.. 'നീയങ്ങു പ്രാര്‍ത്ഥിക്ക്‌..അതില്‍ വേണ്ടവര്‍ പ്രാര്‍ത്ഥന പിടിച്ചെടുത്തോളും' എന്ന്‌. കുടുംബത്തില്‍ സത്യക്രിസ്താനികളും പള്ളിവിരോധികളും മാത്രമല്ല പല മതത്തിലും ജാതിയിലും നാട്ടിലും പെട്ട ആള്‍ക്കാരുണ്ട്‌. ഇവരിലാരുടെ മതമായിരിക്കും ശരിക്കുമുള്ളത്‌ എന്നതയിരുന്നു അക്കാലത്തെ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍. കുട്ടികളില്‍ യാതൊരു രീതിയിലുള്ള മതചിന്തകളും (രാഷ്ട്രിയവും)അടിച്ചേല്‍പ്പിക്കരുത്‌ എന്നതായിരുന്നു പപ്പയുടെ പോളിസി. കേട്ടാലുടനെ മതം മനസ്സിലാവുന്ന പേരുകള്‍ ഞങ്ങള്‍ക്കിടരുതെന്നും പപ്പയ്ക്കു നിര്‍ബന്ധമായിരുന്നു. മാമോദീസയും വേദപാഠവുമൊക്കെ മമ്മിയുടെ ആഗ്രഹപ്രകാരമാണ്‌ നടന്നത്‌.പ്രായപൂര്‍ത്തിയായപ്പോള്‍ കടിഞ്ഞാണ്‍ ഞങ്ങള്‍ക്കു വിട്ടു തരികയും ചെയ്തു.

ഹിന്ദു-മുസ്ലീം മെജോറിറ്റി ഉള്ള സ്ഥലത്താണ്‌ ഞങ്ങള്‍ താമസിച്ചിരുന്നത്‌.അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നം പള്ളിയില്‍ പോക്കായിരുന്നു.മിനിമം ഒരു മണിക്കൂര്‍ നേരം , പ്രാര്‍ത്ഥിച്ച കാര്യം തന്നെ തന്നെം പിന്നേം പറഞ്ഞുകൊണ്ടിരിക്കും. പറയുന്ന എനിക്കു തന്നെ ബോറടിക്കും..പിന്നല്ലേ ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്‌.. പ്രാര്‍ത്ഥന നമ്മുടെ മനസിലുണ്ടെങ്കില്‍ അതു ദൈവത്തിനു മനസ്സിലാവില്ലേ.. അതിങ്ങനെ വീണ്ടും വീണ്ടും അലറിക്കൂവി പറഞ്ഞാല്‍ മാത്രമേ ദൈവം പരിഗണിക്കുകയുള്ളോ...ഇങ്ങനെ പല ചോദ്യങ്ങളും വേദപാഠം ക്ലാസ്സില്‍ വച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്കി. അതിനെല്ലാം 'അരിയെത്ര.പയറഞ്ഞാഴി പോലുള്ള' ഉത്തരങ്ങളാണ്‌ കിട്ടിയത്‌. ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌,ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്‌ എന്നൊക്കെ. അതു മാത്രമല്ല പള്ളിയുടെ പല രീതികളും ഒരു ദേവാലയത്തിന്‌‍ യോജിച്ചതാണെന്ന്‌ എനിക്കു തോന്നിയിരുന്നില്ല. ക്രിസ്തുവാണ്‌ യഥാര്‍ത്ഥ ദൈവമെങ്കില്‍ അങ്ങാട്ടേയ്ക്കെത്താന്‍ ഇത്തരത്തിലുള്ള ഇടനിലക്കാര്‍ ആവശ്യമാണോ എന്നൊരു വലിയ ചോദ്യത്തോടെയാണ്‌‌ വേദപാഠപഠനം അവസാനിച്ചത്‌.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതത്തിലും ഈ ഇടനിലക്കാരുണ്ടെന്നു പിന്നീട്‌ മനസ്സിലായി.

ഈ മതങ്ങളൊക്കെ ചുമ്മാതാണ്‌, ശരിക്കും ദൈവം ആരാണന്ന്‌ ആര്‍ക്കും അറിയില്ല എന്നൊക്കെ പതുക്കെ പതുക്കെ തോന്നിതുടങ്ങി.മതത്തെ പറ്റി എറ്റവും തൃപ്തികരമായ ഒരുത്തരം കിട്ടിയത്‌ ഇതാണ്‌- മതം എന്നാല്‍ അഭിപ്രായമാണ്‌. അതായത്‌ ദൈവം ഇങ്ങനെയൊക്കെയായിരിക്കാം എന്നുള്ള അഭിപ്രായം.ഉറപ്പൊന്നുമില്ല. എതാണ്‌ കുരുടന്‍ ആനയെ കണ്ടതു പോലെയാണ്‌ ഓരോ മതക്കാരും ദൈവത്തെ വര്‍ണ്ണിക്കുന്നത്‌. അതുകൊണ്ടു തന്നെ ഒരു മതത്തിനു വേണ്ടിയും രക്തം തിളപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ശരിയോ തെറ്റോ എന്നറിയാത്ത ഒരു കാര്യത്തിനു വേണ്ടി എന്റെ എനര്‍ജി എന്തിനു കളയണം.. പത്തു പേര്‍ എന്റെ ചുറ്റുമിരുന്ന്‌ പതിനഞ്ചു തരത്തില്‍ ദൈവത്തെ വ്യാഖ്യാനിച്ചാലും എന്നെ അതു ബാധിക്കില്ല.നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..അതു തന്നെ..

അങ്ങനെ മതങ്ങള്‍ടെ കാര്യത്തില്‍ ഒരു തീരുമാനമായി.ഇനി എനിക്കൊരു ദൈവത്തെ വേണം.ദൈവമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്‌. ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊരു ദൈവത്തിനെ വേണം. അതെന്റെ ആവശ്യമാണ്‌. ഞാനെന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ;ഒക്കെ നീ കാരണമാണ്‌; എന്നു കുറ്റപ്പെടുത്താന്‍, ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഓടിവന്നു സഹായിക്കാന്‍ എന്നുവേണ്ട എനിക്കു വേണ്ടി മാത്രം നിലകൊള്ളുന്ന അമാനുഷികശക്തിയുള്ള ഒരു ദൈവം.അതിനങ്ങനെ രൂപമോ ഭാവമോ ഒന്നും വേണ്ട. മഥുരയിലെ അമ്പലത്തിലാണെന്നു തോന്നുന്നു, കൃഷ്ണന്റെ വിഗ്രഹം വല്ലപ്പോഴുമൊക്കെയേ ഭക്തര്‍ക്കായി തുറന്നു കൊടുക്കൂ. അതിലെ ആഭരണങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോവുംന്ന്‌ പേടിയാണത്രേ. അങ്ങനെ മനുഷ്യനെ പേടിച്ച്‌ ഒളിച്ചിരിക്കേണ്ട ഗതികേട്‌ എന്റെ ദൈവത്തിനില്ല. തിരുപ്പതീലെ കഥ മറ്റൊന്നാണ്‌. സ്വന്തമായി എത്ര സ്വത്തുവകകളുണ്ടെന്ന്‌ ദൈവത്തിന്‌ യാതൊരു പിടിയുമില്ല. ദാരിദ്ര്യം മാറ്റിത്തരണംന്നു അപേക്ഷിക്കാന്‍ വേണ്ടിയൊക്കെ ഭക്തരെത്തുന്ന സ്ഥലമാണതെന്നോര്‍ക്കണം. എന്റെ ദൈവത്തിന്‌ ഇത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല.തൊണ്ട പൊട്ടി പ്രാര്‍ത്ഥിച്ചാല്‍ മാതമേ ചെവി കെള്‍ക്കൂ എന്ന കുറവും എന്റെ ദൈവത്തിനില്ല. ദൈവത്തിനു വേണ്ടിയുണ്ടാക്കിയ so-called ആരാധനാലയങ്ങളിലുള്ള ഹാജര്‍ പരിശോധിച്ച്‌ എന്നെ വിധിക്കുന്ന ഒരാളല്ല ഈ ദൈവം. ഇന്ന ദിവസം ഞാന്‍ ചിക്കന്‍ കഴിച്ചു, അടുത്ത ദിവസം ഞാന്‍ പച്ചക്കറിയെ കഴിച്ചുള്ളൂ അല്ലെങ്കില്‍ അതിന്റടുത്ത ദിവസം ഞാന്‍ പട്ടിണി കിടന്നു-ഇതൊന്നും എന്റെ ദൈവത്തിനു വിഷയമല്ല. ഞാനെന്തു കുപ്പായമാണിട്ടത്‌ എന്നു നോക്കി എനിക്കു തരുന്ന അനുഗ്രഹങ്ങളില്‍ ഈ ദൈവം ഒരു കുറവും വരുത്തില്ല. അപ്പപ്പോള്‍ വായില്‍ വരുന്ന ദൈവങ്ങളുടെ പേരാണ്‌ ഞാന്‍ ഈ ദൈവത്തെ വിളിക്കുക. ഞാന്‍ ഏതു ആരാധനാലയങ്ങളില്‍ പോയാലും ദൈവത്തിനൊരു പരാതിയുമില്ല. അമ്പലങ്ങളിലെ നിശബ്ദത എനിക്കിഷ്ടമാണ്‌. ആളൊഴിഞ്ഞ പള്ളിയിലെ ഏകാന്തതയും. ഇതൊക്കെ എന്റെ ദൈവത്തിനറിയാം.ചുരുക്കിപ്പറഞ്ഞാല്‍ എന്റെ സ്വാര്‍ത്ഥപരമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്തുണ്ടാക്കിയ ഒരു ദൈവം. അതു കൊണ്ടു തന്നെ ഈ ദൈവത്തിനു വേണ്ടി ഞാന്‍ ഒരു ശുപാര്‍ശയും നടത്തില്ല. വാദിക്കുകയുമില്ല. എന്റെതു മാത്രമായി എനിക്കു വേണ്ടി മാത്രമായി ആ ദൈവം നിലകൊള്ളട്ടെ.

ഇനി എന്റെ പ്രിയപ്പെട്ട ദേവാലയം;ജീവിതത്തിന്റെ നല്ലൊരു ഭാഗവും ത്രിച്ഛംബരം ക്ഷേത്രത്തിന്റെയും രാജരാജേശ്വരി ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളിലാണ്‌ ഞാന്‍ കഴിച്ചു കൂട്ടിയത്‌. പിന്നെ ചുറ്റുവട്ടത്ത്‌ കുറച്ചു മുസ്ലീം പള്ളികളും ഒരു കൃസ്ത്യന്‍ പള്ളിയും.അത്രേം കാലത്തെ പരിചയം കൊണ്ട്‌ ആ ആരാധനാലയങ്ങളെ ഞാനിഷ്ടപ്പെട്ടു പോവേണ്ടതാണ്‌. പക്ഷെ അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ആരാധനാലയം പറശ്ശിനി മുത്തപ്പന്റമ്പലമാണ്‌. മുത്തപ്പന്‍ ആരാണെന്ന്‌ എനിക്കറിയില്ല. ഞാന്‍ ആരാധിക്കാറുമില്ല. പക്ഷെ ആ അമ്പലം എനിക്കു പ്രിയപ്പെട്ടതാണ്‌.ഒരു ആരാധനാലയത്തില്‍ നിന്നു ഞാനെന്തെക്കെയാണോ പ്രതീക്ഷിക്കുന്നത്‌ അതവിടെയുണ്ട്‌. എന്ററിവില്‍, അവിടെ മതവും ജാതിയുമൊന്നുമില്ല.ഭക്തര്‍ക്ക്‌ ഒരു ഡ്രസ്‌കോഡുമില്ല. പാവപ്പെട്ടവനോ പണക്കാരോ എന്ന് ഭേദമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും കൊടുക്കുന്ന പയറും ചായയും. അതു പോലെ തന്നെ ഉച്ചയ്ക്കത്തെ ഊണും.ആ ഒരമ്പലം കൊണ്ടു മാത്രം കഴിഞ്ഞു പോവുന്ന ഒരു പാടു ദരിദ്രകുടുംബങ്ങളുണ്ട്‌ എന്നു കേട്ടിട്ടുണ്ട്‌. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇങ്ങനത്തെ പുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാന്‍ മനസ്സുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ആരാധന.അല്ലാതെ ആ പണം കൊണ്ട്‌ ദൈവത്തിനു മാലയും വളയും വാങ്ങിയിടുന്നതല്ല.. എല്ലാവരെയും സമന്മാരായി കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ദൈവികത്വം. ജാതിമതഭേദമില്ലാതെ അവിടെ വന്നുപോകുന്ന ആള്‍ക്കരുടെ ഇടയിലൂടെ പറശ്ശിനി അമ്പലത്തിന്റെ ഉള്ളിലൂടെ നടന്ന്‌ അപ്പുറത്തെ വാതിലും കടന്ന്‌ കണ്ണഞ്ചിക്കുന്ന തിളക്കത്തോടെ ഒഴുകുന്ന പുഴയും നോക്കി നില്‍ക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സമാധാനം...അതിനു തുല്യമായി ഈ ലോകത്തില്‍ മറ്റൊന്നുമില്ല..

101 comments:

  1. കൊച്ചുത്രേസ്യ said...

    ഇതൊക്കെ എന്റെ മാത്രം ചിന്തകളും നിഗമനങ്ങളുമാണ്‌.ആരും വാളും കൊന്തയുമെടുത്ത്‌ എന്റെ പുറകെ പായരുത്‌.പ്ലീസ്‌..

  2. Sree said...

    aadyamaayittu oru post choodode vaayichu..Ishtaayii...Sherikkum Ishtaayiii

  3. മേരിക്കുട്ടി(Marykutty) said...

    പുതിയ പോസ്റ്റ്‌ ഇട്ടല്ലോ...വായിച്ചു നോക്കട്ടെ...

  4. മേരിക്കുട്ടി(Marykutty) said...

    വായിച്ചു...
    പക്ഷേ കൊച്ചേ, ഇതൊക്കെ പറയാന്‍ മാത്രമേ പറ്റൂ. കൊച്ചിനെ പോലെയുള്ളവര്‍ക്കു പ്രവര്‍ത്തിക്കാനും പറ്റുമായിരിക്കും....

    ഏതു ദൈവമാണു ശരി,ഏതാണു തെറ്റ്‌ എന്നാലോചിച്ചു വലയേണ്ടി വരുന്ന എനിക്ക്‌ ഇതൊന്നും മനസ്സിലാവില്ല...

  5. കൊച്ചുത്രേസ്യ said...

    മേരിക്കുട്ടി ഏതാണു ശരി, ഏതാണു തെറ്റ്‌ എന്നു മനസ്സിലാവാത്തതു കൊണ്ടല്ലെ ഞാന്‍ സ്വന്തമായി ഒരു ദൈവത്തെ ചിന്തിച്ചുണ്ടാക്കിയത്‌ :-)

  6. Dinu said...

    almost close to my concept :) nice one

  7. പ്രിയ said...

    ഞാനിതങ്ങു ക്വോട്ടുവാണട്ടോ ത്രേസ്യകൊച്ചേ

    "ഒരു ആരാധനാലയത്തില്‍ നിന്നു ഞാനെന്തെക്കെയാണോ പ്രതീക്ഷിക്കുന്നത്‌ അതവിടെയുണ്ട്‌. എന്ററിവില്‍, അവിടെ മതവും ജാതിയുമൊന്നുമില്ല.ഭക്തര്‍ക്ക്‌ ഒരു ഡ്രസ്‌കോഡുമില്ല. പാവപ്പെട്ടവനോ പണക്കാരോ എന്ന് ഭേദമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും കൊടുക്കുന്ന പയറും ചായയും. അതു പോലെ തന്നെ ഉച്ചയ്ക്കത്തെ ഊണും.ആ ഒരമ്പലം കൊണ്ടു മാത്രം കഴിഞ്ഞു പോവുന്ന ഒരു പാടു ദരിദ്രകുടുംബങ്ങളുണ്ട്‌ എന്നു കേട്ടിട്ടുണ്ട്‌. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇങ്ങനത്തെ പുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാന്‍ മനസ്സുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ആരാധന.അല്ലാതെ ആ പണം കൊണ്ട്‌ ദൈവത്തിനു മാലയും വളയും വാങ്ങിയിടുന്നതല്ല.. എല്ലാവരെയും സമന്മാരായി കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ദൈവികത്വം. "

  8. തറവാടി said...

    ബുദ്ധിയും ബോധവും ഏറ്റുമുട്ടുമ്പൊളും സ്വന്തം അതിര്‍ത്തി അറിയുകയും ചെയ്യുക , നല്ല കുറിപ്പ് :)

  9. പ്രവീണ്‍ ചമ്പക്കര said...

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..അതു തന്നെ..

  10. Baiju Elikkattoor said...

    Common Sense, thy name is Kochuthressia..!

  11. കുഞ്ഞന്‍ said...

    കൊചുത്രേസ്യാന്നുള്ള പേരിനെ ചിലപ്പോള്‍ ചോദ്യം ചെയ്തൂന്ന് വരും..ജാഗ്രത..


    കൊച്ചുത്രേസ്യക്ക് എന്തായാലും നല്ലതേതന്ന് തിരിച്ചറിയാനുള്ള വിവരവും വിവേകവും ഉണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. ഇങ്ങനെ എല്ലാ കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കുമല്ലൊ.. എന്റെ കാര്യത്തില്‍ ഇപ്പോഴും പറഞ്ഞുതന്നിരിക്കുന്നതും കേട്ടു വളര്‍ന്നതില്‍നിന്നും ഒരു അണുവിട മാറിട്ടില്ലെന്നു മാത്രമല്ല വേറിട്ടുള്ള ചിന്താശേഷിയും ഇല്ല... ചിലപ്പോള്‍ ദൈവകോപം ഉണ്ടാകുമെന്ന ഭയമായിരിക്കാം..എന്നാലും മറ്റു ദൈവങ്ങളെയൊ അവരെ ആരാധിക്കുന്നവരെയൊ തള്ളിപ്പറയുകയൊ ഒറ്റക്കണ്ണാല്‍ നോക്കുകയൊ ചെയ്തിട്ടില്ല.

  12. വിന്‍സ് said...

    ഗ്രേറ്റ്!!! റിലീജിയസ് ഫണാറ്റിക്കുകളുടെ മുമ്പിലും പള്ളിയിലും അമ്പലത്തിലും സ്ഥിരം കമ്പ്ലൈന്റ് പറഞ്ഞു പോവുന്നവരുടെ ഒക്കെ മുമ്പിലും ഒരിക്കലും വാദിച്ചു ജയിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍. തര്‍ക്കിച്ചു തര്‍ക്കിച്ചു ഞാന്‍ തന്നെ മടുത്തെറിഞ്ഞു കളഞ്ഞ കാര്യങ്ങള്‍.

    പണ്ടു സണ്‍ഡേ സ്കൂളിലും മറ്റും പോവാന്‍ നേരത്ത് എന്നേ പോലെ റബറും തോട്ടത്തില്‍ വട്ടു കളിച്ചു നടക്കല്‍ ആയിരുന്നോ കൊച്ചു ത്രേസ്യാക്കും പരുപാടി. സണ്‍ഡെ സ്കൂളിലും പള്ളിയിലും പോവാത്ത ദിവസങ്ങളില്‍ അച്ചന്‍ വൈകിട്ടു വീട്ടില്‍ അന്വേഷിച്ചു വരുമായിരുന്നു. അച്ചനെ ദൂരെ നിന്നു കാണുമ്പോളേക്കും ഞാനും അനിയനും വീടിന്റെ മച്ചില്‍ കയറി ഇരിക്കും. ആ ഓരോ ഓര്‍മ്മകള്‍.

  13. കാര്‍വര്‍ണം said...

    എന്നെയും വളരെ കണ്‍ഫ്യൂസ് ചെയ്യിക്കുന്ന ഒരു പ്രശ്നം.
    നാട്ടിലെ തിരക്കില്ലാത്ത ചെറിയ അമ്പലത്തില്‍ പോകാന്‍ എനിക്കിഷ്ടമാണ്. ചിലപ്പോള്‍ പാളയം പള്ളിയിലെ നിശബ്ദതയില്‍ ഇരിക്കാനും ഏറെ ഇഷ്ടം. അസ്വസ്തമായിരിക്കുന്ന മനസിനെ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ പരിസരങ്ങള്‍ എന്നെ വളരെ സഹായിച്ചിട്ടും ഉണ്ട്.

  14. ഹരിത് said...

    എന്‍റെ ദൈവമേ, ഈ കൊച്ചിനെന്നാ പറ്റി. ഇന്നലെ വരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ.

    ഇതാ തിയോളജിയിലൊരു പുതു പുത്തന്‍ ബ്രാഞ്ച്: കൊച്ചുത്രേസ്യോളജി.

    കോച്ചു ത്രേസ്യോപനിഷത്ത്: ഇതു ഞങ്ങള്‍ ഹിന്ദുക്കള്‍ക്കു.

    കൊച്ചുത്രേസ്യാമനിഫെസ്റ്റോ: ഇതു സഖാക്കള്‍ക്കു.

    മുസ്ലീങ്ങള്‍ പാവങ്ങള്‍ രക്ഷപ്പെട്ടു.

    ഇപ്പൊ ദൈവത്തെ പോലും ഐ പി ആര്‍ നിയമത്തില്‍ കൊച്ചു പേറ്റന്‍റു ചെയ്തു.
    ദൈവമേ രക്ഷതു.

  15. ഗോപക്‌ യു ആര്‍ said...

    beginning of a new++++matham.....[religion]...kochutresia matham!

  16. Unknown said...

    വളരെ നല്ല ചിന്ത.. അഭിനന്ദനങ്ങള്‍..

    പക്ഷെ.. ഇടനിലക്കാരുടെ ആവശ്യം വേണ്ടെന്നോ..? അങ്ങനെയൊന്നും പറയല്ലേ... ദൈവകോപമുണ്ടാവും...

    പിന്നെ ഈ ഡീക്കന്മാരെന്തിനാണീ നീളമുള്ള കുപ്പായുമിട്ടോണ്ട്‌ നടക്കുന്നത്‌?..
    അവര്‍ക്കുവേണ്ടിയാണോ..? നമ്മള്‍ക്കുവേണ്ടിയല്ലേ... അവരീ കഷ്ടപ്പാടു സഹിക്കുന്നത്‌...? അതെങ്കിലും ഓര്‍ക്കുക...

  17. ആവനാഴി said...

    കൊച്ചുത്രേസ്യയുടെ ചിന്തകളോടു ഞാന്‍ പരിപൂര്‍ണ്ണമായി യോജിക്കുന്നു.

    വളരെ നല്ല ലേഖനം കൊച്ചുത്രേസ്യേ.

  18. Jay said...

    എന്റെ മനസ്സിത്ര മനോഹരമായി മനസ്സിലാക്കാന്‍ തനിക്കെങ്ങനെ കഴിഞ്ഞെടോ കൊച്ചേ. താനെന്റെ മനസാക്ഷിസൂക്ഷിപ്പുകാരിയാ ?. എന്റെ മനസ്സിനോട്, ചിന്തകളോട് (രണ്ടും ഒന്നാണെങ്കില്‍ അങ്ങനെ) ഒക്കെ അടുത്തുനില്‍ക്കുന്ന ഒരു പോസ്‌റ്റ്. മോള്‍ക്ക് ചാച്ചന്‍ ഫൈവ് സ്റ്റാര്‍ മേടിച്ചു തരാവേ.

  19. Simy Chacko :: സിമി ചാക്കൊ said...

    എന്റെ ദൈവവും ത്രേസ്യേടെ ദൈവവും സഹോദരങ്ങളണെന്നു തോന്നുന്നു. നല്ല സാമ്യം.

    തത്വ ചിന്തകളേത്തേ വരാത്തതെന്നു ഒര്ത്തിരിക്കുവരുന്നു. ആ സ്ത്രീധനപ്പൊസ്റ്റ് കഴിഞ്ഞു ചിന്തകളധീകം കണ്ടില്ല

    ഒ.ടൊ: പല നസ്രാണി പയ്യന്മാരും നമ്മുറ്റെ റൂബിന്‍ ഡീക്കന്റെ ദൈവത്തിന്റെ ആള്ക്കാരാ; സുക്ഷിച്ചോ, പുരനിരഞ്ഞു നില്ക്കണ സമയമല്ലെ ?

  20. ഹരിയണ്ണന്‍@Hariyannan said...

    ത്രേസ്യാ മതത്തിനെ സൃഷ്ടിച്ചൂ...
    ത്രേസ്യാ ദൈവത്തെ സൃഷ്ടിച്ചു...
    ത്രേസ്യാ ദേവാലയത്തെ സൃഷ്ടിച്ചു...

    ഇനി ഒരു കൊന്തയോ രുദ്രാക്ഷമോ എടുത്ത് റഡിയായിക്കോളൂ.. “ത്രേസ്യാമ്മ”യുടെ അനുഗ്രഹം വാങ്ങാന്‍ ക്യൂവാരിക്കും!!

  21. Anphy said...

    എന്റെ സ്വാര്‍ത്ഥപരമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്തുണ്ടാക്കിയ ഒരു ദൈവം" tds best definition of god i hav ever cum across
    hats off to u.gr8 post."

  22. Indu said...

    ഇന്നെന്താ ഇത്ര സീരിയസ്...കൊച്ചിന്റെ കോമെഡി വായിചു കുറച്ചു ചിരിക്കാന്‍ വന്നതാ..എന്തായാലും നന്നായിട്ടുണ്ട് കേട്ടൊ...

  23. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഉവ്വുവ്വേ ത്രേസ്യ പള്ളീൽ പോയപ്പോൾ ദൈവങ്ങളെല്ലാം ഇറങ്ങിഓടിയ കാര്യം ഇന്നലെത്തെ വാഷിംഗ്ടൺ പോസ്റ്റിലൂം ഉണ്ടായിരുന്നു. അതല്ലെ സ്വന്തം ദൈവം ഉണ്ടാക്കിയേക്കാമെന്ന് വച്ചത്.

    ത്രിശങ്കുസ്വർഗം എന്നു കേട്ടിട്ടുണ്ടാ?

    ഓടോ: പറശ്ശിനി മഠപ്പൂരയിലെ പയറൊക്കെ കൊള്ളാം എന്നാലും ചില ശ്വാനവീ‍രന്മാരു മണത്ത് മണത്ത് നടക്കുന്നകാണുമ്പോൾ ചൂമ്മാഒരു ഒരു... യേയ് പേടിയാ എനിക്കാ!

  24. അനലന്‍ said...

    ജാതിയും മതവും എന്തിനാണെന്ന് കൊച്ചുത്രേസ്യക്ക് അറിയില്ല അല്ലേ. ഒരു സാമ്പിള്‍ എന്റെ പോസ്റ്റില്‍. http://kandathu.blogspot.com/2008/06/blog-post.html വായിച്ചിട്ടു പറയൂ ജാതിയും മതവും വേണോ എന്ന്. ജാതിക്കും മതത്തിനും വേണ്ടി ഇവിടെ ആരും അടികൂടുന്നില്ല. എല്ലാവര്ക്കും വേണ്ടത് ആ പേരില്‍ കിട്ടുന്ന പണവും അധികാരവും ആനുകൂല്യങ്ങളും.

  25. വര്‍ക്കിച്ചന്‍ : DudeVarkey said...

    വാളെടുത്തവന്‍ വാളാലേ എന്നല്ലേ കര്‍ത്താവുപറഞ്ഞിട്ടുള്ളത്‌, അതു കൊണ്ട്‌ വാളെടുക്കുന്നില്ല, പകരം കൊന്തേം കുരിശുമായി വരാം.

    നമ്മുടെ ഒരു പോലീസ്‌ ടീമിനേ ബെംഗളൂരുക്ക്‌ വിടുന്നുണ്ട്‌, സ്വന്തമായി ദൈവത്തെ സൃഷ്ടിച്ച സ്വാമിനി കൊച്ചുത്രേസ്യാനന്ദ ദിവ്യാനന്ദമയീടെ അശ്രമം റെയിഡ്‌ ചെയ്യാന്‍... കൂടെ ഡിഫിക്കാരും ഒണ്ട്‌... മാനാഭിമാനം കാത്തുസൂക്ഷിക്കണേല്‍ ഓടിക്കോ.. ഓ മൈ ഗോഡ്‌, സി.ഐ.ഡീസ്‌... എസ്കേപ്പ്‌.

  26. പകിടന്‍ said...

    നന്നായി ചിന്തിക്കുന്നു....ചിന്തിപ്പിക്കുന്നു...

  27. Sandeep PM said...

    സ്റ്റാലിന്‍ ദൈവം ആയിരുന്നു അല്ലെ . അതായിരിക്കും കൊച്ചു ത്രേസ്യ anticommunist ആയി പോയത് .

    കൊച്ചു ത്രേസ്യ സീരിയസ് ആയാല്‍ കാക്ക കൊക്കാകുമോ ?
    കണ്ടറിയെണ്ടാതാണ്.

    എന്നെ അടിക്കല്ലും ... ഞാന്‍ കരയും :)

  28. ഗുരുജി said...

    കൊചുത്രേസ്യ..
    ഞാന്‍ ആദ്യാമായിട്ടാണിവിടെ.
    പക്ഷേ ഒന്നേ പറയാനുള്ളൂ...
    You said it!
    You said it!
    and
    You said it!

  29. Joji said...

    "കൊച്ചിസം" പുതിയ മതം/ജാതി

  30. Unknown said...

    (കൊ. + ത്രേ.) = കൊത്ത്രേ!

    അപ്പൊ നരകത്തില്‍ വച്ചു് കാണാം! :) or better :( ?

  31. Anish Thomas (I have moved to http://anishthomas.wordpress.com/ ) said...
    This comment has been removed by the author.
  32. Riaz Hassan said...

    ellam thikanjavarku enthum parayam...onumillathavanu daivam thanne sahayam...

  33. Kiranz..!! said...
    This comment has been removed by the author.
  34. Kiranz..!! said...

    കൊച്ചമ്മച്ച്യോ...ഈ എരിയേല്‍ക്കൂടിപ്പോയി ഒരു കമന്റടിക്കണേങ്കി വിശാലന്റെ ഗഡാംബൂച്ചി സ്റ്റൈലില്‍ ഇടതു ചാടി വലതു മറിഞ്ഞ് താറും പാഞ്ചി പോകണമെന്ന് നമതിന്റെ ബ്ലോഗില്‍ മുന്നറിയുപ്പുണ്ടാര്‍ന്നു.ഭാഗ്യം..ഇപ്പോ ഇന്റര്‍വെല്ലു ടൈമാണെന്നു തോന്നുന്നു.

    അല്ലേലും അലമ്പ് പിള്ളേര്‍ക്കിങ്ങനത്തെ ചിന്തകളായിപ്പോ.പറഞ്ഞു വന്നതെന്താന്നു വെച്ചാല്‍ സെയിം പിച്ചാന്‍ ആ കൈയൊന്നു നീട്ട്യേ...:)
    അതേയ്..ആ വനിതേലെങ്ങാണ്ടു വാര്‍ത്ത വന്ന കട്ടിംഗം വല്ലതുമുണ്ടോ കയ്യില്‍ ?

  35. നാടന്‍ said...

    അല്ലാ ... അപ്പോ നിങ്ങള്‍ നമ്മുടെ നാട്ടുകാരിയാ അല്ലേ ?? നമ്മട വീടും ത്രിച്ചംബരം അമ്പലത്തിന്റെ അടുത്തൊക്കെ തന്നെ ...

  36. Liju Kuriakose said...

    എന്റെ കൊചുത്രേസ്യേ പറഞ്ഞത് മിക്കവാറും ശരി തന്നെ, പക്ഷെ ഇതെല്ലാം പറഞ്ഞപോലെ പാലിക്കുവാന്‍ നമുക്ക് പറ്റുമോ.

    പിന്നെ പ്രാര്‍ത്ഥന ഒറ്റക്ക് നടത്തിയാല്‍ കൂടുതലും എന്നതാ പ്രാര്‍ത്തിക്കുന്നേ, എനിക്ക് അത് കിട്ടണേ എന്റെ മോനത് കിട്ട്ണേ ഇത്യാദി അല്ലേ. അപ്പൊ പ്രാര്‍ത്ഥന ഒരു സമൂഹത്തില്‍ ആകുമ്പോള്‍ അത് കുറച്ച് കൂടി സമൂഹത്തിന് വേണ്ടി ആകും. എന്റെ മോന് എംബിബീസ് കിട്ടണെ കുഞ്ഞന്നാമ്മേടെ മോന്‍ തോക്കണേ എന്നൊന്നും നാം ഒരു സമൂഹത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കില്ലല്ലൊ.

    പിന്നെ ഇപ്പോള്‍ കാണുന്ന തനിയെ പ്രാര്‍ത്ഥനകളുടെയും കുഴപ്പം എന്താണെന്ന് വെച്ചാല്‍. എല്ലാം ഒരു കാര്യസാധ്യത്തിനുള്ള പരിപാടി ആണ്. പണ്ട് ഒക്കെ പ്രാര്‍ത്ഥന എന്നതിന് പകരം നമസ്കാരം എന്നാണ് (കേരളക്രൈസ്തവര്‍) പറഞ്ഞിരുന്നത്. അതായത് ദൈവത്തെ നമസ്കരിക്കല്‍ അല്ലെങ്കില്‍ സ്തുതിക്കല്‍. അപ്പൊ ഈ കാര്യസാധ്യപരിപാടി മാത്രമായി പ്രാര്‍ത്ഥന മാറാതിരിക്കാനാണ് സമൂഹത്തില്‍ വച്ച് എഴുതപ്പെട്ട പ്രാര്‍ത്ഥനകള്‍ പ്രാര്‍ത്ഥിക്കുന്നത്.
    പിന്നെ പ്രാര്‍ത്ഥിക്കാന്‍ പള്ളി വേണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും വേണം എന്ന്. കാരണം പ്രാര്‍ത്ഥന ഒരിക്കലും ഒരു സ്വകാര്യം അല്ല, അത് സാമൂഹികം ആണ്. The Highest form of prayer is Social prayer - Dr. William Barclay ഇതിനു പിന്നില്‍ അല്പം സൈക്കോളജിയും ഉണ്ട്. അത് അറിയാവുന്നത് കൊണ്ട് മിണ്ടുന്നില്ല.:-)

    പിന്നെ ദൈവവും നാമും തമ്മില്‍ ഇടനിലക്കാര്‍ വേണ്ട പക്ഷെ നമ്മുടെ കൂടെ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആളുള്ളത് നല്ലതല്ലെ. എനിക്ക് വേണ്ടി ഞാനും കൂടെ കുറച്ച് നല്ലവരും എന്ന് ചിന്തിക്കരുതോ ഇടനിലക്കാര്‍ എന്ന് ചിന്തിക്കതെ.

    പിന്നെ ഒരു ദൈവത്തില്‍ വിശ്വസിക്കുക, അത്കൊണ്ട് ത്രേസ്യ പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട്. പിന്നെ ഒരു സര്‍വ്വധര്‍മ്മസമഭാവം നല്ലതാണ്. Belief without extremism is the best Relief.

    ആന ഉദാഹരണം അല്ലാതെ മറ്റൊരു ഉദാഹരണം ഞാന്‍ പറയാം. നമുക്ക് ചങ്ങനാശ്ശേരി വരെ പോകണം, അതാണ് നമ്മുടെ ലക്ഷ്യം, അത് തെങ്ങണാ വഴിയും പോകാം എംസി റോഡ് വഴിയും പോകാം ആലപ്പുഴ വഴിയും പോകാം ബൈപ്പാസ് വഴിയും പോകാം. അതു കൊണ്ട് തെങ്ങണാ വഴി തെറ്റും ബൈപ്പാസ് വഴി ശരിയും എന്ന് പറയാന്‍ ഒക്കുമോ. പക്ഷെ എല്ലാ‍ വഴിയിലൂടെയും പോകണം എന്നും പറയാന്‍ ഒക്കുമോ. നമുക്ക് ഒരു വഴി വേണം. അത്ര മാത്രം.

    അല്പം നീളുകയും ഓവര്‍ ആവുകയും ചെയ്തെങ്കില്‍ അനിയനോട് ക്ഷമിക്കുക. ഇത് എന്റെ വിശ്വാസം അത് എന്നെ രക്ഷിക്കട്ടേ:-)

  37. സൂര്യോദയം said...

    കൊച്ചുത്രേസ്യേ... നല്ല പോസ്റ്റ്‌... നല്ലൊരുശതമാനം ഭാഗവും എന്റേതിനുസമാനമായ ചിന്താഗതി..

    അതായത്‌, പ്രാര്‍ത്ഥിക്കുന്നവന്‌ ഇന്ന സ്ഥലം എന്നൊന്നില്ല, എവിടെ നിന്ന് വേണമെങ്കിലും ദൈവത്തോട്‌ പ്രാര്‍ത്ഥിക്കാം, ഇടനിലക്കാര്‍ ആവശ്യമില്ല, പിന്നെ, ഡെമോണ്‍സ്റ്റ്രേഷന്റെ ആവശ്യമില്ല, കതകടച്ചിരുന്ന് ആരും കാണാതെ പ്രാര്‍ത്ഥിക്കാം. അല്ലാതെ നാലാള്‍ കാണ്‍കെ കെട്ടിമറിഞ്ഞ്‌ കമിഴ്‌ന്ന് വീഴലും കൂവിവിളിയും വേണമെന്നില്ല..

    പിന്നെ, നേര്‍ച്ചകൊടുത്തും അത്‌ സാധിച്ച്‌ തന്നാല്‍ ഇത്‌ തരാം എന്നൊക്കെപ്പറഞ്ഞും പ്രലോഭിപ്പിക്കേണ്ടകാര്യമില്ല.. നല്ല പ്രവര്‍ത്തിയും ചിന്തയും സഹജീവികളോടുള്ള സഹായവും മറ്റ്‌ ആരാധനകളേക്കാളും ദൈവത്തിന്‌ ഇഷ്ടമായിരിക്കണം.

  38. krish | കൃഷ് said...

    ഇടക്കിടക്ക് സീരിയസ്സാവണ ഈ കൊച്ചിനെ കൊണ്ട് തോറ്റു. ഇനീപ്പ എന്താ വിളിക്ക്യാ.. കൊച്ചുത്രേസ്യാമയി സ്വാമിനികള്‍ എന്നോ മദര്‍ ത്രേസ്യാ എന്നോ.

    എന്തായാലും ഒരുകൂട്ടം ചിന്തിച്ചു ചിന്തിച്ചു കൂട്ടുന്നുണ്ടല്ലേ. ഓവര്‍ സീരിയസ്സാകാതെ നോക്കണേ.

    പിന്നെ കൊച്ചിനു മനസ്സില്‍ ഇഷ്ടമുള്ളത് പ്രാര്‍ത്ഥിക്കാമല്ലോ.

  39. d said...

    ഞാനും ഉണ്ട് കൂടെ..

    കൊച്ചു ത്രേസ്യേടെ ദൈവത്തെ എനിക്ക് പിടിച്ചു.. ഞാനും ഇങ്ങനൊരാളെ തപ്പി നടക്കുവാ..

  40. പാമരന്‍ said...

    കൊള്ളാം നല്ല ദൈവ സങ്കല്‍പ്പം.

    ഇത്രയുമൊക്കെ ആകാമെങ്കില്‍ ദൈവം ഇല്ലാതെയും ആകാം.

  41. Chumma Vannatha said...

    I feel these are the 'chinthas' of a normal person whose life moves very smoothly without any major obstacles & who is in the ki ndergarten level of spirituality(like most of us.Most of us are in the KG level & never ever will be promoted from that level in our life because of lack of proper advise).

    We will never feel the spiriuality in a church/temple as long as we have no idea of waht is happening.Most of the christians attend the Holy mass of sunday as a routine that was practised(forced) from childhood.Nobody never knows what each part of the mass implies.If we know this & then attend the mass the mass will be different experience irrespective of the priest,church,crowd & the location.
    The sad thing is there are not much spiritual gurus who can explain & lead us in these things.In my opinion a real spiritual guru is a person who can talk(discuss) about God/Prayer to another spiritual guru of a different religion.But most of the priests are like somewaht scraed of other religion(like xian priests scared of hindu temple,gods & will advise people not to take poojicha things & all...stupidity)

    regarding idanilakar, they are not just idanilakar(I am talking about real ones not the fake ones).There are some people who has attained a higher level of spirituality through prayers,studies,worships,fastings etc.there are xian priests & hindu sanyasis like this.Their spirituality level is so high that they are able to lead the normal people like us .

    Most of the people or people who cliam to be intelligent have a 'pucham' towards the xian retreats where people pray loud & clap hands etc(iam not saying all the retreat centres are good).But hhow many of you ahve seen the happiness & calmness people experiencing after attending a retreat?These are the people who is undergoing major difficulties in their life like critical diseases for themselves or near /dear ones,major finacial problems etc.Only those people can whole heartedly pray their while 'intelligent' ones will just view them as if they are fools.but not, remmeber they are getting a better experience than you & you are missing something.Like achayan said there is psychological factoe involed.also spiritual & biological factors.

    you know how curing is happening in retreats.This is same as yoga.Since yoga gives more biological explanation 'intelligent' people will accept & retreat gives more of spiritual expalnation.In retreat people experince cold & hot experiences & retreat epains that as holy spirit.Same thing happens in yoga & yoga gives more biological explanation(i think this is kundalini experience in yoga not sure)

    want to write more...anyway Iam tired of commenting..:) going back to work
    I like all your posts kochuthresia.....

  42. Jo said...

    "മതത്തെ പറ്റി എറ്റവും തൃപ്തികരമായ ഒരുത്തരം കിട്ടിയത്‌ ഇതാണ്‌- മതം എന്നാല്‍ അഭിപ്രായമാണ്‌. അതായത്‌ ദൈവം ഇങ്ങനെയൊക്കെയായിരിക്കാം എന്നുള്ള അഭിപ്രായം.ഉറപ്പൊന്നുമില്ല."

    That's a beautiful vision about religion. I think religion is related to one's ego and I think as long as ego exists in this world religion is just one of the reason to satisfy our ego.

  43. 123456 said...

    എന്റെ അഭിപ്രായത്തില്‍ ലോകത്തിലേക്കും വെച്ചു എറ്റവും വലിയ ഫ്രാഡുകള്‍ നമ്മുടെ കത്തനാന്മാരാണ്‌. രൂപ-താാ, രൂപ-താാ എന്നീ ചിന്ത മാത്രമേ ഉള്ളു. എം.ജി.സോമന്‍ പറഞ്ഞ പോലെ "അന്യന്‍ വിയര്‍ക്കുന്ന കാശും കൊണ്ട്‌ അപ്പവും തിന്ന്, വീഞ്ഞും കുടിച്ചു, കൊണ്ടാസായിലും ബെന്‍സിലും കയറി നടക്കുന്ന പളുപളുത്ത കുപ്പായക്കാര്‍.."

    കേരളത്തിലെ കത്തോലിക്കാ രൂപ-താാ കളില്‍ (10 രൂപ-താ ഉണ്ടായിരുന്നപ്പോള്‍) എഴു രൂപ-താാ കളില്‍ വെ(ബി)ഷപ്പുമാര്‍ക്ക്‌ സഞ്ചരിക്കാന്‍ ബെന്‍സ്‌ ഉണ്ടായിരുന്നു. സമുദായ ഉദ്ഥാരണം.. ഫൂൂൂൂൂ...

    (ഞാന്‍ ഒരു നല്ല കത്തോലിക്കനാ.. അതായത്‌ നത്തോലിക്കന്‍.. ഹി ഹി ഹി)

    പിന്നെ ത്രെസ്യാമ്മച്ചിക്ക്‌ വിവരവും, വിദ്യാഭ്യാസവും, ബുദ്ധിയും, ബോധവും ഒക്കെ വെച്ചു തുടങ്ങി എന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം. പിന്നെ മുത്തപ്പന്റെ അമ്പലം ഒരു കിടു അമ്പലം തന്നെയാ..!! അതു ഞാനും സമ്മതിക്കും.

  44. yousufpa said...

    സുന്ദരികളില്‍ അതി സുന്ദരി നീ ഹല്ലേലൂയാ...

    തെമ്മാടിക്കുഴിയില്‍ സ്പെയ്സ് ബുക്ക് ചെയ്തോ..?

  45. Jayasree Lakshmy Kumar said...

    കൊച്ചു ത്രേസ്യ..നമോവാകം. ഉഗ്രന്‍ ചിന്തകള്‍. ഇഷ്ടമായി, ശരിക്കും:)

  46. The Common Man | പ്രാരബ്ധം said...

    വിശ്വാസം വേണ്ടതു മനസ്സിലാണു എന്നതിനു ഒരു സംശയവും ഇല്ല. പക്ഷേ വിശ്വാസികള്‍ ഒരു സമൂഹമായി ഒന്നു ചേരുമ്പോള്‍ അവിടെ രണ്ടു കാര്യങ്ങള്‍ നടക്കുന്നു.

    1. ഞാന്‍ എന്റെ വിശ്വാസം ഒരു സമൂഹത്തിന്റെ മുമ്പില്‍ ഏറ്റു പറയുന്നു. ദൈവം എന്ന മഹാശക്തിയോടുള്ള പൂര്‍ണ്ണ വിധേയത്വത്തിന്റെ ഒരു പ്രകടനം.

    2. ഞാന്‍ എന്നതിലുപരി , ഞാനും എന്റെ സഹോദരരും എന്ന ഒരു സാമൂഹിക ബോധം ഉടലെടുക്കുന്നു.

    ദൈവം എന്നതു ചില പ്രത്യേക സ്ഥലങ്ങളില്‍ ചെല്ലുന്നവര്‍ക്കു മാത്രം അനുഭപ്പെടുന്ന ഒന്നല്ല എന്ന കാര്യത്തോടു ഞാനും യോജിക്കുന്നു. സ്പെഷ്യലിസ്റ്റ് ആശുപത്രികള്‍ പോലെ, സ്പെഷ്യലിസ്റ്റ് പള്ളികളും അമ്പലങ്ങളും മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന കാലമാണല്ലോ ഇതു. ഈ പ്രവണത നിരുല്‍സാഹപ്പെടുത്തേണ്ടതു തന്നെ. പക്ഷേ, മലയാറ്റൂര്‍ മല കയറാനും, ശബരിമല കയറാനും, ഹജ്ജിനു പോകാനുമൊക്കെ വിശ്വാസികള്‍ അനുഷ്ഠിക്കുന്ന ത്യാഗങ്ങള്‍, വലിയ മാനസിക പരിവര്‍ത്തനത്തിനും വിശ്വാസ അനുഭവങ്ങള്‍ക്കും കാരണമാകാറുണ്ട്‌.

    യേശു പറഞ്ഞതു തന്നെ കാര്യം: എന്റെ വിശ്വാസം എന്നെ രക്ഷിക്കും, ത്രേസ്സ്യാമ്മേടെ വിശ്വാസം ത്രേസ്സ്യാമ്മേനേം.

  47. പാത്തക്കന്‍ said...

    "ഹൃദയം ദേവാലയം ...
    മാനവ ഹൃദയം ദേവാലയം.."
    അവനവനു പൂജിക്കാം ..
    നിര്മലം ആണെങ്കില്‍ പൂജിക്കപ്പെടാം .....

  48. പാത്തക്കന്‍ said...

    "ഹൃദയം ദേവാലയം ...
    മാനവ ഹൃദയം ദേവാലയം.."
    അവനവനു പൂജിക്കാം ..
    നിര്മലം ആണെങ്കില്‍ പൂജിക്കപ്പെടാം .....

  49. Manasu Parayunna Karyangal said...

    Chinthakalum, Nigamanangalum valare nannayitundu Kochu thressya koche!!!

  50. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    എല്ലാ പരമമായ സത്യങ്ങള്‍ കൊച്ചുത്രെസ്യേ ... ആംഗലേയത്തില്‍ പറഞാല്‍ "കുഡ്ന്ട് എഗ്രീ മോര്‍". ഈ ശ്രീകൃഷ്ണ ലീല പോലുള്ള ചില സീരിയലുകള്‍ കാണുമ്പോള്‍ എനിക്കും തോന്നാറുണ്ട്, ഇങ്ങനെ പോയി കൈക്കൂലി കൊടുത്താലേ ഭഗവാന്‍ നമ്മളെ ഗൌനിക്കൂ? അങ്ങനാണേല്‍ ഇങ്ങോര്‍ ഭയങ്ങര ജാടയാണല്ലോ എന്ന്. അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭംഗിയായും മറ്റുള്ളവര്‍ക് ബുദ്ധിമുട്ടില്ലാതെയും ചെയ്യുന്നവനല്ലേ യഥാര്‍ത്ഥ ഭക്തന്‍?അതെ പോലെ ഒരിക്കലെ പോയുള്ളുവെന്കിലും പറശ്ശിനിക്കടവ് ക്ഷേത്രം എനിക്കും ക്ഷ പിടിച്ചു :) അവിടുത്തെ പയര്‍ ഉഗ്രനല്ലേ?

  51. Unknown said...

    മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
    എന്ന് ശ്രിനാരായണ ഗുരു ദേവന്‍ പറഞ്ഞതാണ്
    അതിന്റെ ശരി.ഇവിടെ എന്തിനാണ് മതം

  52. Dream Hunter said...
    This comment has been removed by the author.
  53. Dream Hunter said...

    kochuthresya koche...
    Bloginte lokathu valare late ayyi vanna oru sadhu S/W ingineeru anu njan. Pakshe angayude postukal enne flat akki kalanju..
    oru divasam muzhuvan irunnu njan ellam vayichu theerthu. Thanks.. Big Thanks. veendum enne vayanayude lokhathekku thirike kondu vannathinu.. ennal ithinu oru side effect koodi undu ithu enne ente managerinte roomilekkum kooti kondu pokunnu.. :( :( Innale deadline thanna work thottu nokkittu polum illa.. ;)
    Thanum thante oru DELIVERYum ennu manasil paranjengilum purathu paranjilla. Avide thenga moshtichathinu police stationil pettu poya pavam kallane pole thala kunichu ninnu. upama sheri ayi illa alle... enne kondu ithrakku okke pattuuu.. hmmmm...

    Enthayalum njan Blogukalude pandara FAN ayi mari.. prathyekichu small thresia ude eee small lokhavum..

    good luck..

  54. റോളക്സ് said...

    'വിവാഹിതരെ ഇതിലെ' എന്ന ബാലചന്ദ്ര മേനോന്‍ സിനിമയില്‍ ഇന്നസെന്റ് ബാലചന്ദ്ര മേനോനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ..... "ഈ പ്രായം എന്ന് പറയുന്നത് പ്രാര്‍ത്ഥിക്കാന്‍ അല്ല.. കുറച്ചു ദൈവത്തെ ഒക്കെ കുറ്റം പറയാനുള്ളത് ആണെന്നു.... കുട്ടികളും വയസ്സു കാലവും ഒക്കെ ആകുമ്പോള്‍ തനിയെ വിളിക്കും" എന്ന്...... (I dont exactly remember the dialogue) അതു പോലെ ആണോ ....

    ചുമ്മാ പറഞ്ഞതാട്ടോ ...... എഴുത്ത് കലക്കിയിട്ടുണ്ട്...

  55. Unknown said...

    സീരിയസ് പോസ്റ്റാണല്ലേ...

    വലിയ അഭിപ്രായങ്ങളും വാദഗതികളും നിരത്താന്‍ ഞാന്‍ ആളല്ല.ചില കാര്യങ്ങളോട് യോജിക്കുന്നു..ചിലതിനോട് ശക്തമായി വിയോജിക്കുന്നു...

    ഇത്രയും Delicate ആയ ഒരു വിഷയം രസകരമായി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍ !!

  56. യാരിദ്‌|~|Yarid said...

    നേരത്തെ പോസ്റ്റ് കണ്ടു ,വായിക്കാന്‍ സമയം കിട്ടിയിരുന്നില്ല, നല്ലൊരു പോസ്റ്റ്, നല്ല ചിന്തകളും...!!!

  57. Anonymous said...

    ഹല്ലോ mam..(Kochutresya koche..)..ഇറ്റ്സ് എ ഫന്റ്റാസ്റ്റിക് പോസ്റ്റ്..യു.നോ..ഒണ്‍ ഒഫ് മയ് ഫാവിറിറ്റ് സബ്ജെക്റ്റ്സ്, മതം- ദൈവം എക്കാലവും അതെന്റെ ഇഷ്ട്ട വിഷയമാണ്. പരസ്പര സ്നേഹം അതാനെണ്ന്റെ അഭിപ്രായത്തില്‍ മതം. (സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങില്‍ വേന്ടാ, ദ്രോഹിക്കാതിരിക്കുക) -പിന്നെ ദൈവം!!!!!!പേരന്റ്റ്സ് ഇന്റ്റെര്‍ കാസ്റ്റ് മാരിയേജ് ആയത് കൊന്ട് (യാ‍..ലവ് മാരിയേജ്)എനിക്ക് പ്രത്യേകിച്ച് ഒരു ദൈവത്തെയും പ്രീണിപ്പിക്കേന്ടതായി വന്നില്ല.എന്റെ ഭാഗ്യം:) പക്ഷെ ദൈവമുന്ടോ എന്ന ചോദ്യം 9th തൊട്ടേ ഞാന്‍ എന്റെ പല ഫ്രന്റ്സുമായം ചര്‍ച്ച ചെയ്യു മായിരുന്നു. എന്നെ എതെന്‍ഗിലും ദൈവത്തോട് ആഭിമുഖ്യം ഉള്ളവനാക്കാന്‍ അവര്‍ (boys nd girls)ഇപ്പോഴും ശ്രമിക്കാറുന്ട്. പക്ഷേ ദൈവമുണ്ടോയെന്നു ചോദിച്ചാല്‍ ഞാന്‍ അജ്ഞേയതാ വാദിയാണു..അതെ “ദൈവമുണ്ടോയെന്ന് അറിയില്ല“..ഉണ്ടെന്നോ ഇല്ലെന്നോ ആര്‍ക്കും ഉറപ്പിച്ച് പറയാനാകില്ല അതല്ലേ ശരി??????

  58. annamma said...

    ആറാം ദിവസം ദൈവം മണ്ണാല്‍ സൃഷ്ട്ടിച്ചു മര്‍ത്യനെ
    ഏഴാം ദിവസം മര്‍ത്യന്‍ കല്ലാല്‍ ദൈവത്തേയും തഥാ.

    കുഞ്ഞുണ്ണി മാഷിന്റെ വരികളാണ്

  59. Unknown said...

    Eee Chinthakal mikkathum oru minimum kannurukarante chinthakalumayi samyamullathanu...
    Ennirunnalum.. Oru parassini vasi enna nilakku ente naadine kurichu vayichappol kulirukori... Ellam Muthappante Anugraham Akam... Enthayalum.. Dyvangalile Kammunistu Karananu... Njangalude Ponnu Muthappan... Ithoru Viswasm mathramanengilum..


    Manoj Parassini

  60. Anonymous said...

    "മതം എന്നാല്‍ അഭിപ്രായമാണ്‌. അതായത്‌ ദൈവം ഇങ്ങനെയൊക്കെയായിരിക്കാം എന്നുള്ള അഭിപ്രായം."

    അതു തന്നെയാ മതം. ആരാ അല്ലെന്നു പറയാന്‍?
    കൊച്ചുത്രേസ്യ തന്നെ ശരി..

    അപ്പൊ ദൈവം ?
    എന്റെ അഭിപ്രായം/മതം : ദൈവം ഒരു ഉത്തരം ആണു. നമുക്കു അറിയാന്‍ പാടില്ലാത്ത ചോദ്യങ്ങള്ക്കും പ്രശ്നങ്ങള്‍ക്കും ഉള്ള ഏറ്റവും എളുപ്പം ഉള്ള ഉത്തരം . 'കണ്ണടച്ചു വിശ്വസിക്കാന്‍' പറ്റിയ ഒരു ഉത്തരം. :-D


    അല്ലേ?

  61. Unknown said...

    അതേ.. മതത്തേ പറ്റി ഇങ്ങനെ ഒന്നും പറയാന്‍ പാടില്ല.. ഇതിന്റെയെല്ലം പിന്നിലുള്ള്തു തീവ്രമായ ഇടതുപക്ഷ രാഷ്ട്രീയലക്ഷ്യം ഒന്നു മാത്രമാ..

    സംശയം ഉണ്ടേല്‍ ഇന്നത്തേ മനോരമയിലേ "വിപ്ലവം പാഠപുസ്തകതിലൂടെ" എന്ന ലേഖനം വായിച്ചു നോക്കു ..

    "... ജാതിയും മതവും വേണ്ടെന്നു പഠിപ്പിക്കുന്നതു എന്തിനാണു? ജാതിയും മതവും ഉള്ളതാണോ സമൂഹത്തിലേ പ്രശ്നം? ജാതിയുടെ അടിസ്ഥാനതില്‍ സംവരണം എര്‍പ്പെടുത്തിയിട്ടുള്ള ഒരു രാജ്യമാണിതെന്നോര്ക്കണം. ഇതിന്റെയെല്ലം പിന്നിലുള്ള്തു ഇടതുപക്ഷ രാഷ്ട്രീയലക്ഷ്യം ഒന്നു മാത്രം."


    (ഇവനേ പോലെ ഉള്ളവര്‍ക്കും
    കൊടുക്കണം ഗദ!!)

  62. JK said...

    കൊച്ചുത്രേസ്യ ചേച്ചീ, ഞാന്‍ കഴിഞ്ഞ ദിവസം തന്റെ പോസ്റ്റുകള്‍ മുഴുവന്‍ ഡൗണ്‍ലോഡ്‌ ചെയ്തെടുത്ത്‌ വായിച്ചു. എനിക്ക്‌ ഇഷ്ടപ്പെട്ടു കെട്ടൊ. ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഓള്‍ ദ ബെസ്റ്റ്‌.

  63. Unknown said...

    പോസ്‌റ്റ്‌ വായിച്ചു. വളരെ പ്രസക്തമായ നിരീക്ഷണമാണ്‌.
    ഞാനും ഇങ്ങനെയൊക്കെ ചിന്തിക്കുകയും കുറെ അന്വേഷിച്ച്‌ അലയുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷേ, ത്രേസ്യ ഉണ്ടാക്കിയ പോലെ ഒരു ദൈവത്തെ ഉണ്ടാക്കേണ്ടി വന്നില്ല. അതിന്റെ മുമ്പ്‌ ഇസ്‌്‌ലാം സ്വീകരിച്ചു. ഇസ്‌്‌ലാമില്‍ എത്തിപ്പെട്ടു എന്നതാണ്‌ ശരി.
    എല്ലാ മതങ്ങളും പഠിക്കൂ. നിലവിലുള്ള എല്ലാ മതങ്ങള്‍ക്കുമിടയില്‍ അത്ഭുതകരമായ ഒരു കോമണ്‍ ഫാക്ടറുണ്ട്‌. പഠിച്ചുവരുമ്പോള്‍ പ്രസന്നമായ ഒരു ഭാവത്തിലേക്കെത്തും. എനിക്ക്‌ കിട്ടിയ ഉത്തരം ഒന്ന്‌. ത്രേസ്യക്കോ മറ്റാര്‍ക്കെങ്കിലുമോ വേറെ ഉത്തരങ്ങള്‍ കിട്ടുമായിരിക്കും. നമ്മുടെയെല്ലാം വ്യക്തിത്വങ്ങള്‍ പോലെ വ്യത്യസ്‌തമായിരിക്കും ഉത്തരങ്ങളും. നമ്മുടെ അന്വേഷണങ്ങളെ ഏറ്റവും ശരിയായ രീതിയില്‍ തൃപ്‌തിപ്പെടുത്തുന്നതെന്തോ അത്‌ സ്വീകരിക്കുക.
    നന്മ നേരുന്നു.

  64. Unknown said...

    kochu tressya koche, valare nannayittundu.kurachengilum chindikkan kazhivullavarkke engane ezhuthan kazhiyu.njan ella daivangaleyum vilikkarundu. aapathil aaru vili kelkkunno avaranu ente daivam.Best wishes kochu.

  65. Sharu (Ansha Muneer) said...

    മനസ്സില്‍ പലപ്പോഴും തോന്നിയിട്ടുള്ളതൊക്കെയാണ് കൊച്ചുത്രേസ്യ പറഞ്ഞതും. പിന്നെ സ്വന്തമായി ഇതുവരെ ഒരു ദൈവത്തെ ഡിസൈന്‍ ചെയ്തിട്ടില്ലെന്നു മാത്രം. നല്ല പോസ്റ്റ്

  66. Shabeeribm said...

    നല്ല കുറിപ്പ് :)

  67. ഉഗാണ്ട രണ്ടാമന്‍ said...

    നല്ല ലേഖനം കൊച്ചുത്രേസ്യേ...

  68. Anonymous said...

    “ക്രിസ്തുവാണ്‌ യഥാര്‍ത്ഥ ദൈവമെങ്കില്‍ അങ്ങാട്ടേയ്ക്കെത്താന്‍ ഇത്തരത്തിലുള്ള ഇടനിലക്കാര്‍ ആവശ്യമാണോ“......ഞനും കുരെ നലയി അലൊചികുന്ന കര്യമനതു .......wht jesus said are...I'm the way,truth n life..വക്യം എതാനെന്നു ഒര്‍മയുഇല്ല....എന്തയലും കൊചുത്രെസയുദെ ലറ്റെസ്റ്റ് പൊസ്റ്റ് ഉഗ്രന്‍

  69. shahir chennamangallur said...

    യുക്തിവാദം ഇപ്പോഴും ഉണ്ടോ ? ... എന്റെ അറിവില്, അതിക പേരും ഇപ്പൊ ദൈവികമായ ഒരു അടിസ്ഥാനത്തില് വിശ്വസിക്കുന്നുണ്ട് എന്നാണ് . എന്റെ നാട്ടുകാരനായ ഹമീദ് ചെന്നമങ്ങല്ലുര് ഒരിക്കല് പ്രസംഗിക്കുന്നത് ഞാന് കേട്ടിരുന്നു," ഞാന് ഒരു യുക്തി വാദി അല്ല , മറിച്ച് ദൈവത്തില് വിശ്വസിക്കുന്നു, പക്ഷെ അനുഷ്ടാനങ്ങളില് വിശ്വസിക്കുന്നില്ല എന്ന് ". അല്ല ഇതാണോ ഇപോ യുക്തിവാദം.. ?
    യഥാര്ത്ഥത്തില് യുക്തിവാദിക്കും ഒരു ദൈവം ഇല്ലേ ? ആത്യന്തികമായി അവ്യക്തതയല്ലേ ഇവരുടെ ചിന്തകള് ?

  70. ഗോര്‍ഗ്ഗ് said...

    ഒരുകാലത്ത് എനിക്കുണ്ടായിരുന്ന അതേ ചിന്തകള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി വായിച്ച പോലെ തോന്നി. പക്ഷേ എന്നെ അലട്ടിയ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ എന്റെ കയ്യില്‍ ഉത്തരം ഉണ്ട്... കൂടുതലും ത്രേസ്സ്യകൊച്ചിന്റേതുമായി ഒക്കുന്നുണ്ടെങ്കിലും പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ഇല്ല... ഒരേ കാര്യം ഒരുപാടു തവണ അലറിക്കൂവുന്നതല്ല പ്രാര്‍ത്ഥന. (അങ്ങിനെ ചെയ്യുന്നവരും ഉണ്ട്). അതിന്റെ ഉത്തരം മനസ്സ്, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

    എന്തായാലും എനിക്ക് ഇതൊന്നും അന്വേഷിച്ച് അലയേണ്ടി വന്നിട്ടില്ല. ഉത്തരങ്ങള്‍ എന്നെ തേടി വരികയായിരുന്നു...കൊ.തേ യുടെ കാര്യത്തിലും അങ്ങിനെ തന്നെ സംഭവിക്കും എന്ന് ഉറപ്പുണ്ട്..

  71. VINOD said...

    i am so glad to read such a good blog , my convictions about god is very very close to your ideas, i use to spent a lot of my time in our church and was given an oppurtunity by my father to think freely about religions
    i wish we have more threseas like you around because if we have more thinking women the society will change

  72. ആരോ said...
    This comment has been removed by the author.
  73. അഹങ്കാരി... said...

    ഓടോ :
    നിങ്ങള്‍ക്ക് മത്സരിക്കാവുന്ന ഒരൂ മത്സരം ( ബ്ലോഗ് ഇവന്റ് ) ഇതാ ഞാന്‍ അവതരിപ്പിക്കുന്നു...

    ബ്ലോഗ് ഓസ്കാര്‍...(നിങ്ങ്gഅള്‍ക്ക്കും സ്വയം നോമിനേഷന്‍ സമര്‍പ്പിക്കാം)

    ഇതാ ഇവിടെ നോക്കൂ ബ്ലോഗ് ഓസ്കാര്‍

  74. shahir chennamangallur said...

    എനിക്ക് പറയാനുള്ളത് ഒരു കുറിപ്പായി ഇട്ടിട്ടുണ്‍്ട്

  75. chakrus... said...

    Hi kochu..mathi ketto serious aayathu.. enikku ishtapedunnilla.. enikku chirikkanam.vekam itte next post..pleeez kochu..:(

  76. Unknown said...

    പ്രിയ്യ സുഹ്രത്തേ വിശാലന്‍ ചേട്ടന്റെ ചിരിയിടങളില്‍ നിന്നാണു ഈ LINK

    കിട്ടിയതു.ആദ്യം വിചാരിച്ചു നിങളെ പ്രോത്സാഹിപ്പിക്കുന്നതിനാണു LINK

    കൊടുത്ത് എന്നു.എന്നാല്‍ വയിചപ്പൊളല്ലെ ആ listil തന്നെ പേരു വരെണ്ട

    ആളു തന്നെയണു ഈ കൊച്ചുത്രേസ്യ ക്കൊച്ചെന്നു മനസിലയതു.അപ്പൊ

    ആദ്യ thanx to VISALAN CHETTAN കിടിലന്‍ ഘടികളെ പരിചയപ്പെടുതിന്നതിനും

    .പിന്നെ സുഹ്രത്തിനു നല്ല ഭാവുകങളും.

  77. ഭക്ഷണപ്രിയന്‍ said...

    ത്രേസ്യാ കൊച്ചു ഉറക്കമാണെന്ന് തോന്നുന്നു. ഈ ഏഴാം ക്ലാസ്സിലെ പുസ്തകത്തെ പറ്റിയുള്ള കോലാഹലങ്ങള്‍ ഒന്നും കണ്ടില്ലേ? ഒരു ഉത്തരവാദിത്വം ഉള്ള മലയാളി എന്ന നിലയില്‍
    പ്രതികരിക്കാത്തതെന്തെ

  78. വിക്രമാദിത്യന്‍ said...

    കൊച്ചു ത്രേസ്സ്യ,
    താങ്കളുടെ ലോകത്ത് വൈകിയ്യാണ് വന്നു പെട്ടത്. വന്നപൂല്‍ എത്താന്‍ ഇത്രയും വൈകിയതില്‍ ഒരു ചെറിയ മനസ്താപം. ചിന്തകളും, ആശയങ്ങളും, അവ അവതരിപ്പിക്കുന്ന രീതിയും ഉഷാര്‍. റോയലായി ഒരായിരം ആശംസകള്‍.
    വിക്രമാദിത്യന്‍

  79. Cartoonist said...

    കൊതിപ്പിക്കുന്ന ബ്ലോഗര്‍മാരെ കാണണമെങ്കില്‍ കൊത്രേ തന്നെ എഴുതണം. വര്‍ക്കിച്ചന്‍, നാടന്‍, അച്ചായന്‍, പാമരന്‍, ഗുരുജി, ചുമ്മാ, പെണ്ണുപിടിയന്‍, ബ്ലോഗ്ഗിങ്ങ് പയ്യന്‍, CID സാമു, കുഞ്ചുക്കുറുപ്പ്, അജ്ഞാതന്‍, അഹങ്കാരി, തമിഴന്‍, ഒന്നൂല്യെങ്കില്‍‍ ഭക്ഷണപ്രിയന്‍ എങ്കിലും.... ഒരൊറ്റയെണ്ണം എന്നോട് ‘കമാ’ന്ന് മിണ്ടീട്ടില്ല, ഈ നിമിഷം വരെ.

    മരിച്ചാലോന്ന് ആലോചിക്യാ...

  80. meera said...

    Beautifully written.

  81. ഭൂമിപുത്രി said...

    “ജാതിമതഭേദമില്ലാതെ അവിടെ വന്നുപോകുന്ന ആള്‍ക്കരുടെ ഇടയിലൂടെ പറശ്ശിനി അമ്പലത്തിന്റെ ഉള്ളിലൂടെ നടന്ന്‌ അപ്പുറത്തെ വാതിലും കടന്ന്‌ കണ്ണഞ്ചിക്കുന്ന തിളക്കത്തോടെ ഒഴുകുന്ന പുഴയും നോക്കി നില്‍ക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സമാധാനം...”

    ഈ വരികളില്‍ വലീയ ഒരു സത്യമുണ്ട് ത്രേസ്യക്കുട്ടീ!
    ഒരു ദേവാലയത്തിനകത്തുകൂടി കയറിയിറങ്ങുമ്പോള്‍
    തുറക്കുന്ന വാതിലനപ്പുറം
    വിശാലതയുടെ പ്രഭാപൂരം-
    അതങ്ങിനെയേ ആകൂ.

    ഇതെഴുതാ‍ന്‍ തോന്നിച്ചതാരാണ്‍?
    അതുതന്നെ ആള്‍!

  82. അനിയന്‍കുട്ടി | aniyankutti said...

    അലക്കീ കൊത്രേ...

    ജാതിക്കും മതത്തിനും അതീതമാണ്‌ നമ്മുടെ സംസ്കാരമെന്നു നാഴികയ്ക്കു നാല്‍പ്പതു വട്ടം പറയുകയും എന്നാല്‍, സകലമാന ഇടങ്ങളിലും ജാതി-മത-വിവേചനങ്ങള്‍ കുത്തിക്കേറ്റുകയും ചെയ്യുന്ന അതീവസുന്ദരമായ നമ്മുടെ പാരമ്പര്യം കണ്ട് വട്ടു പിടിക്കുന്നതിനിടയില്‍ ഇങ്ങനെയുള്ള എന്തെങ്കിലുമൊക്കെ വായിക്കുന്നതു തന്നെ എന്തൊരു സുഖമാണ്‌ !

    ജാതിയും മതവുമൊക്കെ മനുഷ്യനു വേണ്ടിയാണ്‌ സംസാരിക്കേണ്ടത്, അല്ലാതെ മനുഷ്യന്‍ അവയ്ക്കു വേണ്ടിയല്ല.

    കൊത്രേ, ഒരിക്കല്‍ക്കൂടി അഭിവാദ്യങ്ങള്‍!

  83. കൊച്ചുത്രേസ്യ said...

    സമയക്കുറവു നിമിത്തം ഇങ്ങോട്ടെക്കൊന്നും എത്തിനോക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി

  84. വിന്‍സ് said...

    കൊച്ചു ത്രേസ്യേ...എഴുത്തു നിര്‍ത്തിയോ കൊച്ചേ...അതോ വീട്ടുകാരു കെട്ടിച്ചു വിട്ടോ??

  85. Sumi said...

    Thaankalude postukal ellaam valare athyaarrtthiyode vaayicchu theertthu njaan...mathatthekkuricchulla ee post valare nanaayirikkunnu. enthe pinne post onnum kandilla? aazhchayiloru divasam njaan ivide vannu nokkaarundu puthiya lekhanagal vallathum undo ennu...innum niraashayode madangunnu :)....Ezhuthoo please....

  86. ഉപാസന || Upasana said...

    മഹറോണ്‍ ചൊല്ലി പുറത്താക്കും.
    സൂക്ഷിച്ചോ
    :-)
    ഉപാസന

    ഓ. ടോ: ബിസിയാണ്. :-(

  87. riyaz ahamed said...

    ആഹാ! വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.

  88. സഹയാത്രികന്‍...! said...

    പോസ്റ്റ് കൊള്ളാം....അടിപൊളി എനിക്കിത് വളരെ ഇഷ്ടപ്പെട്ടു...!

  89. ബയാന്‍ said...

    പേടിച്ചു പേടിച്ചു മനുഷ്യന്‍ ഒരോരോ നാട്ടില്‍ ഒരോരോ തരം ദൈവത്തെ ഡിസൈന്‍ ചെയ്തു, നമുക്കും സ്വയം ഒരാളെ ഡിസൈന്‍ ചെയ്യാം. അല്ലെ. എന്തിനു, അയ്യേ, ഷെയിം ഷെയിം , ഞാനൊരാണല്ലെ, ഞാനെതിനാ പേടിക്കുന്നെ..ദൈവം ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ, സംഭവിക്കേണ്ടതൊക്കെ സംഭവിക്കും.

    ത്രേസ്യ: സ്വന്തം ദൈവസങ്കല്പത്തെ ഡിസൈന്‍ ചെയ്തെടുക്കുമ്പോഴും എഴുത്തില്‍ തുരുമ്പെടുക്കുന്ന മതാഭിപ്രായങ്ങളെ ഒന്നു തലോടിപ്പോയോ എന്നൊരാശങ്ക. ദാ പെണ്ണായലുള്ള കുഴപ്പം.

  90. ഗൗരിനാഥന്‍ said...

    ഇവിടെ എത്താന്‍ ഇത്തിരി വൈകി പോയി..എന്നാലും എത്തിയപ്പൊ പരമ സന്തോഷം..ഈ ഭൂമിലിലെ ചില സ്രിഷ്ടികള്‍ കാണുമ്പൊ, എന്തെ സൂര്യനും ഭൂമിയും കൂട്ടി ഇടിക്കത്തെ എന്നൊക്കെ ചിന്തിചു..എല്ലാവരും പറയും പോലെ അതു നമ്മുടെ ദൈവത്തിന്റെ സ്രിഷ്ടിയാ..മൂപ്പരുടെ അത്ര നല്ല ഡിസൈനര്‍ വേറെ ഇല്ല്യന്നും അറിയുന്നു..എങ്കില്‍ കൊള്ളാം മൂപ്പരെ ഒന്നു കണ്ടു കളയാം എന്ന് വെച്ചാല്‍ തുടങ്ങുകയായി..ത്രേസ്യ പറഞ്ഞ കോലാഹലങ്ങള്‍..അവസാനം അമ്പലവും ,പള്ളിയും വേണ്ടെന്നു വച്ച്, മനുഷ്യത്തമുണ്ടെലെല്‍ മൂപ്പരെന്നെ കാണാന്‍ എത്തും എന്നും സങ്കല്‍പ്പിച്ച് നടക്കുമ്പോഴാണ് ഈ വഴി വന്നത്..ഈ വഴിയും കൊള്ളാം കേട്ടോ..
    എങ്കിലും കൊന്തക്കരേയും വാള്‍ക്കാരെയും ഒന്ന് സൂക്ഷിച്ചേരെ.......

  91. Prakash said...

    Hi Kochutresya,

    Njan Prakash, from Mumbai. Verute bore adichapol (Officil) Malyalam google parathiyappol, kandathanu kochutrasya postukal.

    Nannayittundu. Thudarnum vayikkanam ennu thonnunnu enna karyam thanne postukal nallathu ennathinu ardham alle.

    Ente email id pvarma148@gmail.com
    pracashv@rediffmail.com

  92. അയ്യേ !!! said...

    great!!!

  93. Able said...

    നല്ല നിരീക്ഷണങ്ങള്‍. പക്ഷേ അനുഭവം ഗുരു എന്നു വിശ്വസിക്കുന്നയാളി ന്റെ അനുഭവത്തിലെ ദൈവത്തെ ഇനിയും കണ്ടെത്തിയിട്ടില്ല എന്നു നല്ല ഉറപ്പ്. ഇനിയും സമയം ഒരുപാട് കിടക്കുന്നു അല്ലേ..
    എന്തായാലും എഴുത്തിന്റെ ഒഴുക്ക് ഇഷ്ടമായി കേട്ടോ.

  94. Anonymous said...

    Are you really a woman writer? Or a camouflaged male writer? Unbelievable! Your mind exudes genius. and writing express your thoughts amply clear...
    I never expect such brilliant thinking from kerala women.. whom I had no high opinions at all ,,,(personal matters..because in my young age they had ignored me!!)

  95. H1B Express :) said...

    Excellent Post. I wish every one with some commonsense left in their brain will agree with these thoughts.

  96. കിത്തൂസ് said...

    ത്രേസ്യാമ്മേ, നന്നായിട്ടുണ്ട്. ഞാനും സമാന ചിന്താഗതിക്കാരനാണ്. Keep writing.

  97. Rahul C Raju said...

    "...Dear god, did u make mankind after we made you?????..."

  98. പാക്കരൻ said...

    ഞാനും ഈ രീതിയില്‍ ചിന്തിക്കുന്നവന്‍ തന്നെ, പിന്നെ വീട്ടിലെ അച്ഛനും അമ്മക്കും മറ്റുള്ളവര്‍ക്കും നമ്മളെ കൊണ്ട് സമാധാനക്കേട് ഉണ്ടാവരുതല്ലൊ അതുകൊണ്ട് അവര്‍ പറയുന്നത് ശരിവച്ച് ജീവിച്ചു പോന്നു.

  99. പഥികൻ said...

    ഇറ്റാലിയൻ വിശേഷങ്ങൾ വഴി ആണു ഇവിടെ എത്തിയത്.. Simply amazing way of writing. എന്റെ ഇന്നത്തെ half ഡേ തന്റെ ബ്ലോഗ് വായിച്ചു കടന്നു പോയി...എന്നാലും ഈ പോസ്റ്റ് കണ്ടപ്പോൾ ഒരു കമന്റ് എഴുതാതിരിക്കാൻ കഴിയുന്നില്ല..hmmmm.ഇനി കുറച്ചു പണി ചെയ്യാൻ നോക്കട്ടെ..

  100. രാജാവിന്റെ മകന്‍ said...

    ത്രേസിയാമചേടത്തിയുടെ ബ്ലോഗു വായിച്ചതില്‍ "എന്റെ ദൈവവും ദേവാലയവും" വായിച്ചപ്പോള്‍ മനസിലായത് എഴുതേണ്ടത് എഴുതേണ്ട രീതിക്ക് എഴുതണം എന്നാണു, കാരണം ഇത് പോലൊരു സംഭവം ഞാനുമെഴുതി ഒരു പ്രൈവറ്റ്‌ ചാറ്റ് സൈറ്റില്‍ വലിയ തായിട്ടൊന്നും എഴുതിയില്ല
    മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,.? മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു,.? മനുഷ്യനെ ആര് സൃഷ്ടിച്ചു എന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ ഈ വരികളിലെ തെറ്റെന്താണ്? ഇതിനു കിട്ടിയ പ്രതികരണങ്ങള്‍ കാണിക്കാന്‍ പറ്റാത്തത് കൊണ്ട് ലിങ്ക് തരില്ല പിന്നെ ഈ ബ്ലോഗ്‌ ഞാനതില്‍ കമന്റായി ഇട്ടതില്‍ ഖേദിക്കുന്നു

  101. Unknown said...

    ഇന്ന് നൈറ്റ്‌ ഡ്യൂട്ടിക്കിടെ ടീ ബ്രേക്കിൽ റിമയുടെ പടം കണ്ടു ഗ്രിഹലക്ഷ്മി മരിച്ചു നോക്കിയതാ . അപ്പോഴാ ബ്രിട്ടാസിന്റെ അമ്മച്ചിയെ കുറിച്ചുളള ഒരു ലേഖനം കണ്ടേ . അതിൽ ഒരു വികൃതിയായ ദീപ്തി എന്ന പേരക്കുട്ടി അമ്മച്ചിയോട് " ഇവരിൽ ആരോടാ പ്രാര്‍ത്ഥിക്കേണ്ടതെന്നു " ചോദിച്ചത് വായിച്ചു . അപ്പോഴാ കുറെ മുൻപ് വായിച്ചാ ഇ പോസ്റ്റ്‌ ഓർമവന്നത് . വീണ്ടും ഒന്ന് കൂടി പോസ്റ്റ്‌ വായിച്ചു :)