Thursday, May 7, 2009

വീണ്ടും ബിലാത്തിവിശേഷങ്ങൾ...

കണ്ണൂരിലെ ഞങ്ങൾടെ കുരുമുളക്‌ എസ്റ്റേറ്റ്‌ അത്ര വലുതൊന്നുമല്ല..വീടിന്റെ മുറ്റത്തെ ഒരു പ്ലാവും അതിൽ ചുറ്റിപ്പറ്റി ഒരു കുരുമുളകു വള്ളിയും.. അത്രയുമേയുള്ളൂ.. എന്നിട്ടും കൂടി വല്ലപ്പോഴും മമ്മി കുരുമുളകു പെറുക്കാൻ കമ്പനിക്കു വിളിക്കുമ്പോൾ എന്തൊക്കെ ഒഴിവുകഴിവുകളാണ്‌ പറഞ്ഞിരുന്നത്‌!!എന്റെ പുച്ഛമൊന്നും വകവയ്ക്കാതെ പാവം മമ്മി ഇത്തിരിയുള്ള കുരുമുളകിനെ പെറുക്കി ഉണക്കിപ്പൊടിച്ചു കുപ്പീലാക്കി വയ്ക്കും. അതിന്റെ മഹത്വം എനിക്കു മനസിലായത്‌ ഇതിനിടയ്ക്ക്‌ ഇവിടെ കുരുമുളകു പൊടി വാങ്ങാൻ ചെന്നപ്പോഴാണ്‌. വില കണ്ട്‌ എന്റെ കണ്ണു തള്ളി പുറത്തേക്കു വീണില്ലെന്നേയുള്ളൂ. ഞങ്ങടെ വീട്ടുമുറ്റത്ത്‌ ചുമ്മാ ഉരുണ്ടുകളിച്ചിരുന്ന സാധനമാണ്‌ ഇവിടെ വി.ഐ.പി. ആയി ഞെളിഞ്ഞിരിക്കുന്നത്‌. എന്തായാലും ഞാൻ യു.കെ വിടുന്നതു വരെ കുരുമുളകു കഴിക്കുന്നില്ലെന്ന്‌ ദൃഢപ്രതിജ്ഞ എടുത്തു. ഇനി തിരിച്ച്‌ വീട്ടിൽ ചെന്നിട്ടു വേണം വയറു നിറയെ നല്ല ഫ്രഷ്‌ കുരുമുളകു കഴിക്കാൻ...


അപ്പോൾ പറഞ്ഞുവന്നന്താണെന്നു വച്ചാൽ, ഇത്തിരിയെങ്കിലും പിശുക്കിന്റെ അസുഖമുള്ളവർക്ക്‌ വളരെ ഈസിയായി ഹാർട്ടറ്റാക്ക്‌ വന്നു കിട്ടാൻ എല്ലാ സെറ്റപ്പുമുള്ള സ്ഥലമാണ്‌ യു.കെ. ചുമ്മാ മാർക്കറ്റു വഴിയോ ടൗൺ സെന്റർ വഴിയോ ഒക്കെ ഒന്നു നടന്ന്‌ ഓരോരോ സാധനങ്ങളുടെ വില നോക്കിയാൽ മതി. കാര്യം ഒരക്കമോ രണ്ടക്കമോ ഒക്കെയേ ഉണ്ടാവൂ. പക്ഷെ എന്നെപ്പോലുള്ള ഇന്ത്യൻസിന്റെ തലച്ചോറിൽ അതു രെജിസ്റ്റർ ചെയ്യപ്പെടുന്നത്‌ പൗണ്ടിലല്ലല്ലോ..നമ്മടെ പാവം ഇന്ത്യൻ റുപീസിലല്ലേ.. പ്രൈസ്‌ടാഗ്‌ കാണുമ്പോഴേ നമ്മടെ പൗണ്ട്‌-ടു-റുപ്പീസ്‌ കൺവേർട്ടർ അങ്ങ്‌ ഓട്ടോമാറ്റികായി ഓണായിപ്പോകും. പിന്നത്തെ കഥയൊന്നും പറയേണ്ടല്ലോ.. ഇവിടായതുകൊണ്ടാണ്‌ ഇതിനിങ്ങനെ സാദാ ഷോപ്പിൽ ഇരിക്കേണ്ടി വന്നത്‌; ഇന്ത്യയിലായിരുന്നെങ്കിൽ അന്തസായി വല്ല ബാങ്ക്‌ലോക്കറിലും കയറ്റി ഇരുത്തിയേനേ.. എന്നു മനസിൽ പറഞ്ഞ്‌ അങ്ങു സ്ഥലം വിടും.


ഇനി വല്ലയിടത്തും യാത്ര പോകണമെങ്കിലോ.. പബ്ലിക്ക്‌ ട്രാൻസ്പോർട്ട്‌ എന്ന പേരിൽ തേരപ്പാരാ ഓടുന്ന ട്രെയിൻ,ബസ്‌, ട്യൂബ്‌ തുടങ്ങി പല ടൈപ്പ്‌ സംഭവങ്ങളുണ്ട്‌. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.. യാതൊരു മനുഷ്യപ്പറ്റുമില്ലാത്തെ സാധനങ്ങൾ.. ഇവിടെ അരമണിക്കൂർ ബസ്‌യാത്രയ്ക്കുള്ള കാശുംകൊണ്ട്‌ എനിക്ക്‌ ഇന്ത്യയുടെ ഒരറ്റത്തു നിന്ന്‌ മറ്റേയറ്റം വരെ പോയിവരാം. ചുമ്മാതാണോ ഇവിടെല്ലാരും സ്വന്തമായി വണ്ടി വാങ്ങുന്നത്‌.. പാവങ്ങൾ..ഒരു നിവർത്തിയുമില്ലതെ വാങ്ങിപ്പോവുന്നതാണെന്നേ.. ങ്‌ഹാ.. അവിടെ എത്രയെത്ര ബസുകളും ട്രെയിനുകളുമൊക്കെ കട്ടപ്പുറത്തിരികുന്നു. ഒന്നിനെയെടുത്ത്‌ ചുരുട്ടിക്കൂട്ടി ഇങ്ങോട്ടു കൊണ്ടു വരാനേ ഉണ്ടായിരുന്നുള്ളൂ.. ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ലല്ലോ..പിന്നെ തീരേം ചിലവില്ലാത്ത മറ്റൊരു മാർഗമുണ്ട്‌ കേട്ടോ.. ഒരു മൂളിപ്പാടും പാടി നീട്ടി വലിച്ചങ്ങു നടന്നാൽ മതി. ഇത്തിരി സമയം കൂടുതലെടുക്കുമെന്നേയുള്ളൂ.. നടക്കുന്നത്‌ ആരോഗ്യത്തിനു മാത്രമല്ല, പോക്കറ്റിനും വളരെ നല്ലതാണെന്ന്‌ ഇപ്പോൾ മനസിലായി.


ഇനിയിവിടുത്തെ ടൂറിസ്റ്റ്‌ പ്ലേസുകളെപറ്റി കുറച്ചു പരദൂഷണം പറയട്ടെ.. അതിനെ പറ്റിയുള്ള വിവരണങ്ങളൊക്കെ നെറ്റിൽ നിന്നും വായിച്ച്‌ ഇതെന്തോ വല്യ സംഭവമാണ്‌ എന്നൊക്കെ മാനം മുട്ടെ പ്രതീക്ഷിച്ചായിരിക്കും നമ്മടെ പോക്ക്‌.ഇവിടുത്തുകാർക്ക്‌ പാർക്കും കല്ലും ചെടിയും പ്രതിമകളുമൊക്കെ ടൂറിസ്റ്റ്‌ പ്ലേസുകളാണെന്ന്‌ നമ്മളെങ്ങനെ അറിയാൻ.. മിക്ക സ്ഥലത്തും ആ എൻട്രി ഫീ കൊടുക്കുന്ന സ്ഥലത്തു മാത്രം സാമാന്യം നന്നായി തന്നെ ഞെട്ടലും അത്‌ഭുതവുമൊക്കെ തോന്നുമെങ്കിലും അതിനപ്പുറത്തേക്കു കാര്യമായി യാതൊരു വികാരവും തോന്നില്ല. ഇത്രേം കാശും മുടക്കി കാണാനുള്ള വഹയൊന്നുമിതിലില്ല എന്നൊരു നിരാശ മാത്രം. ഒരുദാഹരണത്തിന്‌ ഞാൻ ഇവിടെ ലണ്ടൻ ഐ കാണാൻ പോയി. ചെന്നു നോക്കെപ്പോഴെന്താ.. നമ്മടെ ഉത്സവപ്പറമ്പിലൊക്കെ കാണില്ലേ..വട്ടത്തിൽ കറങ്ങുന്ന തൊട്ടിലൂഞ്ഞാൽ. അതിന്റെ ഇത്തിരി പരിഷ്കരിച്ച രൂപം. പിന്നേ ഇത്രേം കാശു മുടക്കീതല്ലേ എന്നു വിചാരിച്ച്‌ കഷ്ടപെട്ടു ബുദ്ധിമുട്ടി "ശ്ശൊ.. ഇതൊരു ഭയങ്കര സംഭവം തന്നെ!!" എന്നൊക്കെആശ്ചര്യപ്പെടാൻ ശ്രമിച്ചു.. അല്ലാതെന്തു ചെയ്യാൻ...


എന്നാൽ ശരി ഒന്നു റോഡിലേക്കിറങ്ങിയേക്കാം എന്നു വച്ചാലോ.. നമ്മടെ നാട്ടിലൊക്കെ വണ്ടികളും മനുഷ്യരും എന്തൊരു ഒരുമയോടെയാണ്‌ കഴിഞ്ഞ്‌ പോകുന്നത്‌. റോഡ്‌ ക്രോസ്‌ ചെയ്യുകയാണെങ്കിൽ ഓരോ വണ്ടിയെയും കടത്തി വിട്ട്‌ പതുക്കെപ്പതുക്കെ നമ്മളങ്ങ്‌ ക്രോസു ചെയ്തോളും.. ഒരു സിഗ്നലിന്റെയും സഹായമില്ലാതെ... ബാംഗ്ലൂരാണെങ്കിൽ വണ്ടികളൊക്കെ മിക്കപ്പോഴും ട്രാഫിക്‌ ജാമിൽ കുടുങ്ങിക്കിടക്കുന്നതു കൊണ്ട്‌ നമ്മക്ക്‌ ഇഷ്ടം പോലെ സമയമെടുത്ത്‌ റോഡ്‌ ക്രോസ്‌ ചെയ്യാനും പറ്റും.. പക്ഷെ ഇവിടങ്ങ്നൊന്നുമല്ല.. റോഡ്‌ ക്രോസ്‌ ചെയ്യണമെങ്കിൽ ഒരു ബട്ടണും ഞെക്കി കാത്തു നിൽക്കണം.. സിഗ്നലണ്ണൻ പച്ചവെളിച്ചം കാണിച്ചാലേ റോഡ്‌ ക്രോസ്‌ ചെയ്യാൻ പറ്റൂ..ഇനീപ്പോ അതൊന്നും മൈൻഡാക്കാതെ അങ്ങ്‌ ഓടിക്കടക്കാൻ നോക്കിയാലോ.. ഒക്കെ ക്യാമറയിൽ പിടിക്കുന്നുണ്ടത്രേ.. ചുമ്മാ പറയുന്നതായിരിക്കും.. എന്നാലും ഞാൻ റിസ്കെടുക്കാറില്ല..ഇവിടുത്തെ ജയിലിൽ വല്ല സാൻഡ്‌വിച്ചും കഴിച്ച്‌ കിടക്കാനുള്ള പേടി കൊണ്ടൊന്നുമല്ല.. ജയിൽ വാസത്തിനു പകരം വല്ല ഫൈനുമാണ്‌ ശിക്ഷയായി കിട്ടുന്നതെങ്കിലോ.. എന്റമ്മേ.. പുണ്ട്‌-റുപീ കൺവേർട്ടർ.


കാര്യം വല്യ സമ്പൽസമൃദ്ധിയൊക്കെയാണെങ്കിലും ഈ നാട്ടിൽ ഏറ്റവും കൂടുതൽ സഹതാപമർഹിക്കുന്ന രണ്ടു കൂട്ടരുണ്ട്‌. കുട്ടികളും പട്ടികളും. രണ്ടിനും ഒരു സ്വാതന്ത്ര്യ‌വുമില്ല. കുട്ടികളെ പ്രാമിലിടും.പട്ടികളെ ചെയിനിലിടും.. പാവങ്ങൾ ഇത്തിരിയെങ്കിലും ഒന്നു ഒച്ചപ്പാടാക്കാൻ ശ്രമിക്കുമ്പോഴേ 'ഷട്‌ അപ്പ്‌" എന്നും പറഞ്ഞ്‌ അങ്ങു നിശബ്ദമാക്കിക്കളയും. അതുങ്ങള്‌ പിന്നെ മിണ്ടാതെ അങ്ങ്‌ ഒതുങ്ങിയിരുന്നോളും. കാണുമ്പോൾ അങ്ങു വിഷമം തോന്നും. വല്ലയിടത്തും ഇറങ്ങി നടന്ന്‌ അലപ്പറയും ബഹളവുമൊക്കെയായി കുറ സാധങ്ങളും വലിച്ചു വാരിയിട്ടില്ലെങ്കിൽ പിന്നെന്തോന്നു കുട്ടിത്തം!! അതു പോലെ തന്നെ മനസമാധാനമായി ഒന്നു കുരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെന്തു പട്ടിത്തം!! ഇവിടെ ഞാൻ താമസിക്കുന്ന വീട്ടിൽ ഒരു റൂമിൽ ഒരു ഫാമിലിയാണ്‌ താമസിക്കുന്നത്‌. അവിടെ ഒരു മൂന്നാലു വയസുള്ള ഒരു കുഞ്ഞുമുണ്ട്‌. അതൊരിത്തിരി ഉറക്കെ ചിരിച്ചാലോ കരഞ്ഞാലോ പാട്ടു പാടിയാലോ ഒക്കെ അവൾടെ അമ്മ വഴക്കു പറയും.. ബാക്കി റൂമുകളിൽ താമസിക്കുന്നരെ ഡിസ്റ്റർബ്‌ ചെയ്യുന്നൂന്നും പറഞ്ഞ്‌. വേറാരോടും കൂട്ടു കൂടാനും സമ്മതിക്കില്ല. ആകെ പേടിയാണ്‌.ഇങ്ങനെയുള്ള ഈ നാട്ടിലാണത്രേ പിള്ളേരെ കണ്ണുരുട്ടി കാണിച്ചാൽ വരെ പോലീസു കേസെടുക്കുമെന്നു കേട്ടിട്ടുള്ളത്‌.. ഒക്കെ മനുഷ്യമ്മരു വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെനാണു തോന്നുന്നത്‌.


ഓക്കെ.. കുട്ടികളും പട്ടികളും കഴിഞ്ഞാൽ ഈ രാജ്യത്ത്‌ ഇപ്പോൾ ഏറ്റവും കൂടുതൽ സഹതാപം കിട്ടേണ്ടത്‌ ആർക്കാണെന്നറിയുമോ.. ഈ പാവം എനിക്ക്‌.. കഴിഞ്ഞ ആഴ്ച സ്കോട്ട്‌ലാൻഡിൽ പോവാൻ വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയതാണ്‌. അപ്പോഴല്ലേ ആ‍ ഒടുക്കത്തെ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത്‌. എലിപ്പനി, തക്കാളിപ്പനി, ചൂടുപനി, സാദാപനി തുടങ്ങി പല വെറൈറ്റി പനികള്‌ സുലഭമായ ഒരു നാട്ടിൽ നിന്നും വന്ന എനിക്കിതൊന്നും വല്യ പ്രശ്‌നമായിരുന്നില്ലെന്നേ.. രണ്ടു പാരസാമോളും വിഴ്‌ങ്ങി അങ്ങു പോയിവരാം എന്നു വിചാരിച്ചിരുന്നതാണ്‌. പക്ഷെ എന്തു ചെയ്യാം.. ഇവിടുള്ളോരു സമ്മതിക്കുന്നില്ല.. എനിക്കു പനി പിടിച്ചാലോ എന്ന സ്നേഹം കൊണ്ടൊന്നുമല്ല, ഞാൻ ആ പനി ഇവിടെ കൊണ്ടു വന്നു പകർത്തിയാലോ എന്നു പേടിച്ചിട്ടാണ്‌. അതു മാത്രമോ.. ഇപ്പോൾ തൽക്കാലം എങ്ങോട്ടും കറങ്ങാൻ പോവണ്ട എന്നാണ്‌ സഹപ്രവർത്തകർടെ വക മുന്നറിയിപ്പ്‌. അതനുസരിക്കാതിരിക്കാനും പറ്റില്ല. കഷ്ടകാലത്തിനു വല്ല പനിയും വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടു പോവാൻ അവരല്ലേയുള്ളൂ. അതുകൊണ്ടെന്താ.. സ്കോട്‌ലാണ്‌ യാത്രയ്ക്കു വേണ്ടി ബുക്ക്‌ ചെയ്ത റൂം,ട്രെയിൻ ടിക്കറ്റ്‌, ബസ്‌ടിക്കറ്റ്‌ തുടങ്ങി എല്ലാത്തിന്റെയും കാശ്‌ ഒറ്റയടിക്ക്‌ പോയിക്കിട്ടി. ആ ദുഃഖത്തിൽ നിന്ന്‌ ഒന്നു കരകയറാൻ വേണ്ടിയാണ്‌ ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റിട്ടത്‌.. , ഈ നാടിനെ നാലു കുറ്റം പറഞ്ഞപ്പോൾ എന്താണെന്നറിയീല്ല ; വല്ലാത്ത ഒരു മനസമാധാനം...

120 comments:

  1. കൊച്ചുത്രേസ്യ said...

    എന്താണെന്നറിയില്ല.. ഇപ്പോ പരദൂഷണം പറയാൻ നല്ല മൂഡ്‌..
    :-))

  2. Calvin H said...

    കണ്ണൂരിലെ ഞങ്ങൾടെ കുരുമുളക്‌ എസ്റ്റേറ്റ്‌ അത്ര വലുതൊന്നുമല്ല..വീടിന്റെ മുറ്റത്തെ ഒരു പ്ലാവും അതിൽ ചുറ്റിപ്പറ്റി ഒരു കുരുമുളകു വള്ളിയും.. അത്രയുമേയുള്ളൂ..

    എന്തിനാ അധികം? അതിലും എരിവുള്ളത് വീട്ടില്‍ തന്നെ ഉണ്ടല്ലോ :)

  3. നായര്‍ said...

    ഹോട്ടലില്‍ പോയി ലൈറ്റായിട്ടെന്തുണ്ടെന്നു ചോദിച്ച കസ്റ്റമറോട് ട്യൂബുണ്ട് എന്നു മറുപടി പറഞ്ഞ വെയിറ്ററെക്കുറിച്ച് മനോരമയില്‍ വായിച്ചേക്കുണൂ. നിങങ ട്യൂബില്‍ യാത്രയും ചെയ്യുമോ? ബിലാത്തിയല്ലയിത്, ബിളഞ്ഞ ലാത്തി

  4. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    പോരട്ടെ ഓരോന്നോരോന്നായി പോരട്ടെ

  5. കേഡി കത്രീന said...

    കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയുമൊക്കെ അവിടെ ഒപ്പിച്ചല്ലോ!അഭിനന്ദനം!ങാ പിന്നെ കുരയ്കാനാകാത്ത പട്ടിയുടെ ചേതോവികാരം മനസ്സിലാക്കുന്നു...:))

  6. ജയരാജന്‍ said...

    സിഗ്നൽ ഒന്നുമില്ലാത്തിടത്ത് വെറുതെ ഒന്ന് റോഡിൽ കയറി നോക്കൂ, അവർ ക്രോസ്സ് ചെയ്യുന്നത് വരെ വണ്ടി നിറുത്തിത്തരും. (ഇവിടെയൊക്കെ അങ്ങനെയാ, അവിടെയും ഒന്ന് ട്രൈ ചെയ്ത് നോക്ക്, ഒത്താലായി :))

  7. സുല്‍ |Sul said...

    "ശ്ശൊ.. ഇതൊരു ഭയങ്കര സംഭവം തന്നെ!!" എന്നൊക്കെആശ്ചര്യപ്പെടാൻ ശ്രമിച്ചു.. അല്ലാതെന്തു ചെയ്യാൻ..

    എനിക്കും സമാധാനമായി.. ഇനി അങ്ങോട്ട് കെട്ടിയെഴുന്നള്ളേണ്ടല്ലൊ. ഓഹ് അവിടെ പോയവന്മാര്‍ പറയുന്ന പൊങ്ങച്ചം മാത്രമേ ഇത്രെം കാലം കേട്ടിരുന്നുള്ളൂ..

  8. krish | കൃഷ് said...

    "ഇങ്ങനെയുള്ള ഈ നാട്ടിലാണത്രേ പിള്ളേരെ കണ്ണുരുട്ടി കാണിച്ചാൽ വരെ പോലീസു കേസെടുക്കുമെന്നു കേട്ടിട്ടുള്ളത്‌.. ഒക്കെ മനുഷ്യമ്മരു വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെനാണു തോന്നുന്നത്‌."

    ചുമ്മാ ഒന്നു ട്രൈ ചെയ്തു നോക്കൂ.. കേസെടുക്കുമോന്ന് നോക്കാല്ലോ.

    (കുറെക്കാലം നമ്മളെയൊക്കെ അടിമകളാക്കി ഭരിച്ചവരുടെ നാട്ടിലെ പിള്ളേരെയെങ്കിലും ഒന്നു കണ്ണുരുട്ടി കാണിച്ചു പേടിപ്പിച്ച്, ആ വിഷമം തീര്‍ക്കാലോ.)

  9. കല്യാണിക്കുട്ടി said...

    paavam kochuthresya..................
    ini ippol pound to indian rupee covert cheyyaan nikkanda ...ulla manasamaadaanam koodi kappalu kayarum..........

  10. Unknown said...

    പന്നിപ്പനി ബ്ളോഗിലൂടെ പകരുമോ? കമന്റ്‌ ഇടാന്‍ പോലും പേടി ആവ്ണൂ ലോ . . . .

  11. Sayuri said...

    Enjoyed reading.
    Kurumulak kurache ullengilum nalla assal kanthari veettil undallo.
    (Oh, nadukadathi yirikkukayanallo alle.)

  12. Rajesh said...

    അമ്മച്ചി ഇത് കലക്കി. നഴ്സറി കഴിയുമ്പോഴേ എനിക്ക് americayil പോണം englandil പോണം, indiayil ജീവിക്കാന്‍ പറ്റില്ല, എന്നും പറഞ്ഞു നടക്കുന്ന പിള്ളേരും ഇത് വായിക്കണം.
    കേരളത്തിന്‌ പുറത്തു ഇന്ത്യ എന്ത് എന്നരിഞ്ഞില്ലെങ്ങിലും കുഴപ്പമില്ല, പക്ഷെ ടൂര്‍ പോകുവാനെങ്ങില്‍ ഇന്ത്യക്ക് പുറത്തെ പോകൂ എന്ന് പറയുന്ന ഒരു ന്യൂ മിട്ട്ലെ ക്ലാസ്സ്‌ ട്രവേല്ലെര്സ് ഉണ്ടിപ്പോ. അവരും ഇത് വായിക്കണേ.

    ഇത് പോലെ കുറെ മിഥ്യ ധാരണകള്‍ ഉണ്ട്. അതെല്ലാം ഭവതിക്കു മനസ്സിലായി പ്രൊജക്റ്റ്‌ തീരുന്നതിനു മുന്‍പ് അതിനെകുരിചോക്കെ എഴുതണേ.

  13. Junaiths said...

    കൊ.ത്രെ. പണ്ട് പെപ്പര്‍ സ്പ്രേ വാങ്ങാന്‍ പോയതോര്‍മ്മവരുന്നു ......
    (ഓഫ്‌) പൌണ്ട് കാരണം കൊച്ചുവിന്റെ തടിയല്‍പ്പം കുറയുമോ?

  14. ദേവന്‍ said...

    കൊച്ചു ത്രേസ്യ ലണ്ടനിലെത്തിയോ? സന്തോഷമായി, ലണ്ടന്‌ അതു തന്നെ വരണം :)

  15. വാനമ്പാടി said...

    nice.. its really tension free

  16. സൂര്യോദയം said...

    ഓ.. കുറ്റീം പറിച്ച്‌ നാട്‌ വിട്ടത്‌ അറിഞ്ഞില്ല.. സോറി...

    പിന്നേയ്‌.. കുട്ടീം പട്ടീം നന്നായി... :-)

  17. ചെലക്കാണ്ട് പോടാ said...

    വെയിറ്റിംഗ് ഫോര് മോര് പരദൂഷണംസ്....

  18. വിന്‍സ് said...

    ഇവിടെ ഒരു മലയാളി കടയില്‍ വച്ചു കേട്ടത്...

    കസ്റ്റമര്‍: ഹോ ഈ പൂവന്‍ പഴത്തിനു എന്തൊരു വില, നിങ്ങള്‍ക്കു നാട്ടിലെ വിലക്കു വിറ്റാല്‍ എന്താ?

    കടക്കാരന്‍: താന്‍ ഇനി നാട്ടില്‍ പോയി പൂവന്‍ പഴം വിഴുങ്ങിയാല്‍ മതി, വച്ചിട്ടു പോടൈ

  19. ലേഖ said...

    വളരെ നന്നായി.. ഇപ്പോ ത്രേസ്യ കുട്ടി നോര്‍മലായല്ലോ അല്ലെ?

  20. Lathika subhash said...

    വായിച്ചു.
    അഭിനന്ദനങ്ങള്‍!

  21. ഉറുമ്പ്‌ /ANT said...

    ഈ നാടിനെ നാലു കുറ്റം പറഞ്ഞപ്പോൾ എന്താണെന്നറിയീല്ല ; വല്ലാത്ത ഒരു മനസമാധാനം...

  22. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    കുട്ടിത്തം പട്ടിത്തം .. ഇതു ത്രേസ്യത്തം ! ശ് ശ് ...ഉള്ളകാര്യം പറഞ്ഞേക്കാം പന്നിപ്പനിസീസണൊക്കെ കഴിഞ്ഞിട്ടു പനിയില്ലാന്നുറപ്പിച്ചതിനു സേഷം വന്നാമതി തിരിച്ച്. ഇവിടെ ഒരു ദൃതിയുമില്ലാ...

  23. ഗന്ധർവൻ said...

    അപ്പോൾ കേരളം തന്നെ 'ദൈവത്തിന്റെ സ്വന്തം നാട്‌' അല്ലേ?

  24. മാനസ said...

    ഇത്തവണ പതിവ് ഉഷാറ് ഇല്ലല്ലോ...
    missng that '' kochuthresia touch '' ...

  25. Jayasree Lakshmy Kumar said...

    ഹ ഹ. ഈ പൌണ്ട് കൺ‌വേർട്ടർ തുടക്കത്തിൽ എനിക്കും ഒരു പ്രശ്നമായിരുന്നു. പിന്നെ ശീലമായി. പിന്നെ പട്ടിയെ ചങ്ങലക്കിടുന്ന പോലെ ബെൽറ്റിട്ടു നടത്തുന്ന കുട്ടികളെ ത്രേസ്യാക്കൊച്ചു കണ്ടില്ലേ? അതും ഒണ്ടു കെട്ടോ ഇവിടെ.
    നഗരത്തിലെ കാഴ്ചകൾ ത്രേസ്യാക്കൊച്ചു പറഞ്ഞ പോലെ ബോറിങ് ആണു. പക്ഷെ ഇവിടത്തെ ഗ്രാമങ്ങൾ അതിമനോഹരവും ശാന്തവുമാണു. പറ്റിയാൽ ഗ്രാമങ്ങളിലേക്കു ഒരു സവാരി നടത്തു
    പിന്നെ വെറൊരു കാര്യം. ഇവിടെ ഒരു ഷോർട്ട് വിസിറ്റ് ആണെങ്കിൽ, ജി.പി റെജിസ്ട്രേഷൻ സാധ്യമല്ലെങ്കിൽ, അസുഖങ്ങളൊന്നും വരാതെ സൂക്ഷിക്കണേ. ഒരു ഹോസ്പിറ്റൽ അഡ്മിഷൻ കൊണ്ടു മുടിഞ്ഞു പോകും

  26. അരുണ്‍ കരിമുട്ടം said...

    കുരുമുളകിനേ കറുത്ത പൊന്ന് എന്ന് പറയുന്നത് വെറുതെ അല്ലന്ന് മനസ്സിലായോ?
    പിന്നെ ലണ്ടന്‍ ഐ കണ്ടിട്ട് നടത്താന്‍ ശ്രമിച്ച ആ പ്രകടനം,
    "ശ്ശൊ.. ഇതൊരു ഭയങ്കര സംഭവം തന്നെ!!"
    അത് കലക്കി

  27. yousufpa said...

    ചുമ്മാ കമ്പനി എന്ന് പറഞ്ഞിരിക്കാതെ പരദൂഷണക്കെട്ട് അഴിച്ചു വിടൂന്നേയ്...

    പിന്നെ ആ പന്നിപ്പ(നി)ടക്കവുമായി ഇങ്ങോട്ട് വന്നാല്‍ വിവരമറിയും കേട്ടൊ.

  28. വാഴക്കോടന്‍ ‍// vazhakodan said...
    This comment has been removed by the author.
  29. വാഴക്കോടന്‍ ‍// vazhakodan said...

    ഈ പരദൂഷണ മൂട് കളയല്ലേ! പോരട്ടെ ഇങ്ങനെ വരി വരിയായി!:)

  30. റാഷിദ് said...

    ഫോറിൻ കറൻസി – റുപീസ് കൺ‌വേർട്ടിംഗ് എനിക്കുമുണ്ടായിരുന്നു; ഗൾഫിൽ എത്തിയ സമയത്ത്. ഇപ്പോൾ അത് മാറി കിട്ടി, കുറച്ചു കഴിയട്ടെ ത്രേസ്യേ, അതങ്ങ് മാറിക്കോളും

  31. Vanaja said...

    പോസ്റ്റിനേക്കാള്‍ ഇഷ്ടമായത് ദേവന്റെ കമന്റ്.
    :)
    അധികം താമസിപ്പിക്കാതെ ആ ഒബാമയുടെ നാട്ടിലൂടൊന്നു പോണേ..ലവന്മാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഇതു തന്നെ വഴി.

  32. കണ്ണനുണ്ണി said...

    രസ്സായിട്ടോ..ശ്ശൊ കൊച്ചു ത്രേസ്യ ഒരു സംഭവം തന്നെ...

  33. നിരക്ഷരൻ said...

    കറക്കം തുടങ്ങി അല്ലേ ?
    ലണ്ടന്‍ ഐ കഴിഞ്ഞു, സ്ക്കോട്ട്‌ലാന്‍ഡ് ചീറ്റിപ്പോയി. സാരമില്ല തുടങ്ങിയതല്ലേയുള്ളൂ. ഇനീം എത്ര കാശ് പോകാന്‍ കിടക്കുന്നു. തേംസ് നദിയിലെ ബോട്ട് യാത്ര,മാഡം ടുസോട്ട് മ്യൂസിയം,ബക്കിങ്ങ്ഹാം പാലസ്, ടവര്‍ ബ്രിഡ്‌ജ്, ഗ്രീന്‍‌വിച്ച്, സാന്‍‌വിച്ച്..., അങ്ങനെ ലണ്ടന്‍ ഒന്ന് തീര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ അയര്‍ലണ്ടും, വേല്‍‌സുമൊക്കെ തീര്‍ക്കാം. എന്നിട്ടും ബാങ്കില്‍ പണം കുമിഞ്ഞ് കിടക്കുകയാണെങ്കില്‍ ഷെങ്കണ്‍ വിസ ഒരെണ്ണം അടിച്ച് യൂറോപ്പ് മൊത്തം കറങ്ങാം. ങാ.. പിന്നെ ഷെങ്കണ്‍ വിസ കിട്ടിയില്ലെങ്കില്‍ ഹോട്ടല്‍ ബുക്കിങ്ങും,കോച്ച് ബുക്കിങ്ങും,ഫ്രെഞ്ച് എമ്പസി വരെയുള്ള വണ്ടിക്കാശും,വിസാ ഫീസുമൊക്കെയായി ഏറ്റവും കുറഞ്ഞത് ഒരു 300 പൌണ്ട് ആ വഹയിലും പോയിക്കിട്ടും.പൌണ്ട്-റുപ്പീസ് കണ്‍‌വെര്‍ട്ടര്‍ എടുത്ത് ഗുണിച്ചോളൂ:) അതാ ഞാ‍ന്‍ ആദ്യമേ പറഞ്ഞത് ഇനിയെത്ര പോകാന്‍ കിടക്കുന്നു... :):)
    (എന്നെ അടിക്കാന്‍ വരണ്ട. ഞാന്‍ ഓടി)

  34. ഹന്‍ല്ലലത്ത് Hanllalath said...

    കൊള്ളാം...
    പന്നിപ്പനി എന്തായി.. :)

  35. പകല്‍കിനാവന്‍ | daYdreaMer said...

    :)

  36. smitha adharsh said...

    ഹി..ഹി..ഹി...അത് കലക്കി..
    കുറെക്കാര്യത്തിനു സെയിം പിന്ച്ച്..
    കുറച്ചു ദിവസം കഴിഞ്ഞാല്‍ ശീലമാകും..
    ഇവിടെ വന്ന കാലത്ത്,ഈ തേങ്ങയുടെ വിലയെ ഇന്ത്യന്‍ രൂപയിലാക്കി ഞാന്‍ കുറെ നെടുവീര്‍പ്പ് ഇട്ടിട്ടുണ്ട്..

  37. Anonymous said...

    GOOD ONE!!

  38. ബിച്ചു said...

    ഇന്ത്യ എന്തന്നെറിയാന്‍ സെന്‍സ് ഉണ്ടാവണം സെന്സിടിവിടി ഉണ്ടാവണം സെന്സിബ്ലിടി ഉണ്ടാവണം അല്ലെങ്കില്‍ ഇന്ത്യയുടെ പുറത്തു പോകണം ....

  39. ബിച്ചു said...
    This comment has been removed by the author.
  40. Typist | എഴുത്തുകാരി said...

    പരദൂഷണം കുറച്ചുകൂടി ആവായിരുന്നൂട്ടോ. പെട്ടെന്നു് കഴിഞ്ഞുപോയി.

  41. Anonymous said...
    This comment has been removed by the author.
  42. ബിനോയ്//HariNav said...

    കൊച്ചുത്രേസ്യാക്കൊച്ചേ, ഇവിടെക്കിട്ടുന്ന "കാശ്" പോരാത്തോണ്ട് കൂടുതല്‍ "കാശ്" കിട്ടണ ബിലാത്തിയില്‍ പോയി, "കാശ്" കൈയ്യില്‍ കിട്ടാന്‍ തൊടങ്ങിയപ്പോള്‍ "കാശ്" ചെലവാക്കാന്‍ മടിച്ച്, ഉള്ള "കാശ്" മുഴുവന്‍ ബാങ്കിലിട്ട് "കാശ്"കാരിയാവാനാണ് പൂതിയല്ലേ. വെറുതെയല്ല outsourcing നിര്‍ത്തുന്നതാ നല്ലതെന്ന് ലവന്മാര്‍ പറയുന്നത്. മനുഷ്യന് ഇത്രേം പിശുക്കു പാടില്ല :)

  43. Anonymous said...

    :) എന്റെ ബ്ലോഗിന്റെ ആനിവേഴ്‌സറിയാണു ...
    on "Saturday, 23 May, 2009" I welcome u "little rose"

    പരദൂക്ഷണം അത്ര നല്ലതല്ല..
    but ur post roksssss...

  44. Nisha/ നിഷ said...

    എന്റെ ചേച്ചീ...
    ഈ പരദൂഷണം.. കൊള്ളാം...
    കണ്ട നാടിനെ വര്‍ണ്ണിക്കുന്നവര്‍ക്കിടയില്‍..
    ഒരു ചെയിഞ്ച് അല്ലെ????

    കുരുമുളകു പെറുക്കാന്‍ എന്നെയും അമ്മ വിളിക്കാറുണ്ട്...
    എന്റെ മടി.. ചേച്ചിയേയും കടത്തി വെട്ടും....
    ഇപ്പോ ചിന്തിക്കാ...
    ഞാന്‍ ബിലാത്തിയിലൊന്നും പോയി ബോധം കേടാനില്ലാ... ഇനി പതുക്കെ അമ്മയുടെ കൂടെ കൂടാം ല്ലെ???

  45. രായപ്പന്‍ said...

    “ഇവിടായതുകൊണ്ടാണ്‌ ഇതിനിങ്ങനെ സാദാ ഷോപ്പിൽ ഇരിക്കേണ്ടി വന്നത്‌; ഇന്ത്യയിലായിരുന്നെങ്കിൽ അന്തസായി വല്ല ബാങ്ക്‌ലോക്കറിലും കയറ്റി ഇരുത്തിയേനേ..“

    അത് കലക്കി

  46. Patchikutty said...

    ഹ ഹ... പിന്നെ ഈ CONVERTER ഓടോമാടിക് ആയി പ്രവര്‍ത്തനം നിന്നോളും അപ്പൊ ഷോപ്പിംഗ്‌ തുടങ്ങാം...സര്‍വസാധാരണം ആണീഅസുഖം.സാലറി കിട്ടുമ്പോ എങ്ങിനെയാ CONVERTER WORKING ആണോ ? എന്നെ പോലെ അപ്പൊമാത്രം NOT WORKING ആണോ ? പിന്നെ london eye... ആ പറഞ്ഞത് സത്യം തന്നെ...പിന്നെ ബക്കിങ്ങ്ഹാം പാലസ്, എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നെന്നോ എനിക്ക് അവിടെ ചെന്നപ്പോ ഒരുമാതിരി... പിന്നെ ആ ഗ്രീനറിയും പ്രക്രതീസംരക്ഷണവും ഒക്കെ എനിക്കങ്ങു പിടിച്ചു.നല്ല ശുദ്ധവായു...കാശു പോയവിഷമതിനു ഇത്രേം പറഞ്ഞതൊക്കെ കൊള്ളാം...സമ്മതിച്ചു...അവിടുത്തെ നല്ലതിനെ കുറിച്ചും പോസ്ടണം കേട്ടോ.

  47. jayanEvoor said...

    ഈശോയേ! ഞനെന്നതെക്കെയാ ഈ കേക്കുന്നേ!!? ലണ്ടനീ വരാനുള്ള കിടുതാപുകളെല്ലാം ഒപ്പിച്ചു വരുവാരുന്നു.... ഓ! ഇനീപ്പം വരണ്ടാ, അല്യോ?

    കലക്കന്‍ എഴുത്ത്!

  48. Unknown said...

    വല്ലയിടത്തും ഇറങ്ങി നടന്ന്‌ അലപ്പറയും ബഹളവുമൊക്കെയായി കുറ സാധങ്ങളും വലിച്ചു വാരിയിട്ടില്ലെങ്കിൽ പിന്നെന്തോന്നു കുട്ടിത്തം!! അതു പോലെ തന്നെ മനസമാധാനമായി ഒന്നു കുരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെന്തു പട്ടിത്തം!!

    അത് കലക്കി..

  49. കൊച്ചുത്രേസ്യ said...

    കാൽവിൻ എത്ര എരിവുണ്ടായിട്ടെന്താ കാര്യം.. കുരുമുളകിനു പകരം എന്നെ അരച്ചു കറിയിലിടാൻ പറ്റില്ലല്ലോ :-(

    പാത്തുമ്മാന്റെ ആടേ ഇവിടൊക്കെ എല്ലാർക്കും സ്വന്തമായി ട്യൂബുണ്ട്‌. ബൈക്കിലിരിക്കുന്നതു പോലെ അപ്രത്തേക്കും ഇപ്രത്തേക്കും കാലിട്ടിരുന്ന്‌ ഒറ്റ പറപ്പിക്കലാണ്‌.. നമ്മടെ ലുട്ടാപ്പി കുന്തത്തിലു പോവുന്നതു പോലെ :-)

    ഇന്ത്യാഹേറിറ്റേജ്‌ വിശേഷങ്ങളിങ്ങനെ അനർഗള നിർഗളമായി വന്നു കൊണ്ടേയിരിക്കും..അവസാനം നിർത്തിപ്പോവാൻ പറഞ്ഞേക്കരുത്‌ :-)

    കേഡികത്രീനാ ഒപ്പിക്കലൊന്നും തുടങ്ങീട്ടില്ല.. ഇപ്പോ ഒക്കെ ഒന്നു കണ്ടു മനസിലാക്കി വരുന്നതേയുള്ളൂ..


    ജയരാജേ ഉവ്വ.. സ്റ്റിക്കറൊട്ടിച്ചതു പോലെ ഞാനീ ലണ്ടൻ റോഡിൽ പടമായിക്കിടക്കുന്നതു കാണണം അല്ലേ.. ആഗ്രഹം മനസിലിരിക്കട്ടെ..

    സുല്ലേ എന്റെ വകയും പൊങ്ങച്ചങ്ങളു വരാനിരിക്കുന്നതേ ഉള്ളൂ.. ബക്കിംഗ്‌ഹാം പാലസിൽ ചെന്നപ്പോൾ റാണി ഓടിവന്നു 'ഞങ്ങളെയൊക്കെ മറന്നോടീ കൊച്ചേ' എന്നു പറഞ്ഞ സംഭവമൊക്കെ നിങ്ങളോടു ഞാൻ പറയൂല്ലാന്നു വിചാരിച്ചോ..

    കൃഷേ എന്നിട്ടു വേണമല്ലോ 'കൊച്ചിനെ കണ്ണുരുട്ടിക്കാണിച്ചതിന്‌ ഇന്ത്യക്കാരി അറസ്റ്റിൽ' എന്നു നമ്മടെ നാട്ടിലെ ടീവീലൊക്കെ ന്യൂസ്‌ഫ്ലാഷ്‌ വരാൻ..പിന്നെ ഇന്റർവ്യൂ ആയി ബഹളമായി..എനിക്കിതിനൊന്നും സമയമില്ലേ..

    കല്യാണിക്കുട്ടീ ഇതു വേണംന്നു വച്ചു കൺവേർട്ട്‌ ചെയ്യുന്നതല്ലോ.. അങ്ങ്‌ ആയിപ്പോവുന്നതല്ലേ :-(

    Khasaq കമന്റിട്ടിട്ടു പോയി രണ്ടു പാരസമോൾ വിഴുങ്ങിയാൽ മതി..ഒരു കുഴപ്പവുമുണ്ടാവില്ല..

    Sayuri :-) ഈ പേരെനിക്കിഷ്ടപ്പെട്ടു കേട്ടോ.memoirs of geisha -വായിച്ച ഹാംഗോവറിലിട്ട പേരെങ്ങാനുമാണോ ഇത്‌?

  50. കൊച്ചുത്രേസ്യ said...

    Rajesh സത്യം..എന്റെ ഒരുപാടു തെറ്റിദ്ധാരണകൾ തിരുത്തപ്പെടും എന്നു തോന്നുന്നു.. എനിക്കിപ്പോ എന്താണ്‌ തോന്നുന്നതെന്നോ.. ഷോപീസൊക്കെ കുറച്ചേയുള്ളെങ്കിലും മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്ന ഒരു ഷോകേസ്‌ പോലെയാണ്‌ ഈ നാട്‌.. ഇന്ത്യയാണെങ്കിൽ ഒരുപാടു വെറൈറ്റി സാധനങ്ങൾ അടുക്കും ചിട്ടയുമില്ലാതെ നിറച്ചു വച്ചിരിക്കുന്ന ഒരു സ്റ്റോർറൂം പോലെയും.ശരിക്കും ആസ്വദിക്കണമെന്നുള്ളവർക്ക്‌ അവസങ്ങൾ ഇവിടുത്തേതിന്റെ പതിൻമടങ്ങുണ്ട്‌..

    junaith മനപ്രയാസം കാരണം തടികൂടുമോ എന്നാണു പേടി :-)

    ദേവൻ മാഷേ ലണ്ടന്‌ ഇതൊന്നും വന്നാൽ പോരാ.. മാഷും കൂടി ഇങ്ങോട്ടു വന്നാലേ ലണ്ടനൊരു പാഠം പഠിക്കൂ

    Rimmi നന്ദി

    സൂര്യോദയം സോറി സ്വീകരിച്ചിരിക്കുന്നു..ഇതാ പറയുന്നത്‌ പത്രമൊക്കെ മുടങ്ങാതെ വായിക്കണമെന്ന്‌..

    ചെലക്കാണ്ട്‌ പോടാ പരദോഷണമോക്കെ നിർത്തി ഡീസന്റാവാൻ നിങ്ങളൊന്നും സമ്മതിക്കില്ല അല്ലേ..

    വിൻസേ അത്രേയുളൂ‍ൂ കഴിച്ചില്ലെങ്കിൽ മരിച്ചു പോവും എന്ന കണ്ടീഷനിലുള്ള സാധനങ്ങൾ മാത്രമേ ഇവിടുന്നു കഴിക്കാൻ പാടുള്ളൂ എന്നാണ്‌ എന്റെ വിനീതമായ അഭിപ്രായം:-)

    ബാജി,Lekha,ലതി,ഉറുമ്പ്‌ നന്ദി

    കു.ക.കു.കെട്ടവനേ അങ്ങനെ പറയരുത്‌.. ഇതൊക്കെ നിങ്ങൾക്കു കൊണ്ടുതരാനല്ലേ ഞാനിവിടെ വന്നിരിക്കുന്നതു തന്നെ..:-)

    ഗന്ധർവ്വൻ ഞാനങ്ങനെ ഒരുപാടു സ്ഥലങ്ങളൊന്നും കണ്ടിട്ടില്ല.. കണ്ടിടത്തോളം നമ്മുടെ ഇന്ത്യ കഴിഞ്ഞേയുള്ളൂ ഏതു നാടും.

    മാനസ :-)

    ലക്ഷ്മി പറ്റിയാൽ ഗ്രാമങ്ങളിലേക്ക്‌ ഒരു യാത്ര പോവണമെന്നുണ്ട്‌. അവസാനം അതും കണ്ടു വന്ന്‌'എന്നാലും നമ്മടെ കിനാശേരീടത്രേം ഒക്കൂല' എന്നും പറഞ്ഞ്‌ പോസ്റ്റിടേണ്ടി വരുമോ :-)

    അരുൺ കറുത്ത പൊന്നിന്റെ ഗുട്ടൻസൊക്കെ ഇപ്പോഴാണു പിടികിട്ടുന്നത്‌ :-)

    യൂസുഫ്‌പ പരദൂഷണം പറയാൻ വേണ്ടി മാത്രം കമ്പനീന്ന്‌ രണ്ടു ദിവസം ലീവെടുത്താലോ..

    വാഴക്കോടാ :-)

    റാഷിദ്‌ അതുമാറിവരുമ്പോഴേക്കും എനിക്കു തിരിച്ചുപോവാനുള്ള സമയമായിട്ടുണ്ടാവും :-)

  51. കൊച്ചുത്രേസ്യ said...

    വനജേ അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്‌.. എല്ലരെയും മര്യാദ പഠിപ്പിക്കാൻ.. ഞാനാരാ.. ഇന്ത്യയിൽ നിന്നും വന്ന ഗുണ്ടയോ!! പാവം ഞാനിവിടെ സാൻഡ്‌വിച്ചും കടിച്ചുപറിച്ചു ജീവിക്കുന്നതു നിങ്ങൾക്കൊന്നും പിടിക്കുന്നില്ല അല്ലേ :-)

    കണ്ണനുണ്ണീ താങ്ക്സേ..

    നിരക്ഷരാ പ്യാടിപ്പിക്കുന്നോ..ബൈദബൈ ഇവിടെയീ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർകായി വല്ല ആനുകൂല്യവുമുണ്ടോ :-)

    hAnLLaLaTh,പകൽക്കിനാവൻ :-)

    smitha ഇവിടെ വന്നതിൽ പിന്നെ തേങ്ങയുടെ ഭാഗത്തേക്കു പോലും ഞാൻ നോക്കാറില്ല..നോക്കിയാൽ ഷോക്കടിക്കുംന്നുറപ്പാണ്‌..

    Lekha താങ്ക്സ്‌

    bidhad ഇതു പണ്ട്‌ നമ്മടെ മമ്മൂട്ടിക്കാ ലണ്ടനിൽ വന്നപ്പോൾ പറഞ്ഞതല്ലേ :-)

    എഴുത്തുകാരീ ഇനീം എന്തെങ്കിലും തിക്താനുഭവങ്ങൾ ഉണ്ടായാൽ ഞാൻ വീണ്ടും വന്നു നോൺസ്റ്റോപ്പായി പരദൂഷണം പറയാം കേട്ടോ..

    ബിനോയ്‌ കാശുകാരിയാവാനുള്ള പൂതി കൊണ്ടൊന്നുമല്ല. 'കാശ്‌ ഇന്നുവരും ,നാളെ പോവും, മറ്റന്നാളു വരുമോ എന്നറിയില്ല' എന്നു കേട്ടിട്ടില്ലേ.. അതുകൊണ്ടാണ്‌ :-)

    ബ്ലോഗിംഗ്‌ പയ്യാ ഹാപ്പി ബ്ലാനിവേഴ്സറി :-)

    ജ്വാലാമുഖീ ഹാവൂ എന്റെ ബ്ലോഗ്‌ വായിച്ച്‌, ഒരു തലതിരിഞ്ഞ മകളെങ്കിലും നന്നായല്ലോ.. എനിക്കു സന്തോഷമായി..


    രായപ്പാ താങ്ക്സ്‌

    Patchikutty ഇല്ല,അതല്ലേ അത്ഭുതം!! സാലറി ഇട്ടുമ്പോൾ കൺവേർട്ടർ പ്രവർത്തിക്കാറില്ല.. ഇതൊരു രോഗമാണോ ഡോക്ടർ..

    jayanEvoor ഇപ്പോ വരണ്ട.. തൽക്കാലം ഈ കാട്ടിൽ ഒരു സിംഹം മതി :-)

    Nisant :-)

  52. Suraj P Mohan said...

    ഇവിടെ അരമണിക്കൂർ ബസ്‌യാത്രയ്ക്കുള്ള കാശുംകൊണ്ട്‌ എനിക്ക്‌ ഇന്ത്യയുടെ ഒരറ്റത്തു നിന്ന്‌ മറ്റേയറ്റം വരെ പോയിവരാം.
    പിന്നേ ഇത്രേം കാശു മുടക്കീതല്ലേ എന്നു വിചാരിച്ച്‌ കഷ്ടപെട്ടു ബുദ്ധിമുട്ടി "ശ്ശൊ.. ഇതൊരു ഭയങ്കര സംഭവം തന്നെ!!" എന്നൊക്കെആശ്ചര്യപ്പെടാൻ ശ്രമിച്ചു.. അല്ലാതെന്തു ചെയ്യാൻ...
    ഇത്തവണയും തകര്‍ത്തു.
    അവിടെ ഒരു പണീം ഇല്ലാന്ന് തോന്നുന്നു... പാവം കമ്പനി!!!

  53. വിഷ്ണു | Vishnu said...

    " ഈ നാടിനെ നാലു കുറ്റം പറഞ്ഞപ്പോൾ എന്താണെന്നറിയീല്ല ; വല്ലാത്ത ഒരു മനസമാധാനം..."
    സത്യം...ഞാനും കമ്പനി തരാം.

    കൊച്ചു ത്രേസ്യ ചേച്ചി പറഞ്ഞ പോലെ ഇവിടുതുകര്ക്ക് കുട്ടികളും പട്ടികളും മാത്രം മതി. പക്ഷെ സ്കൊട്ട്ലന്റ്റ്റ്‌ മിസ്സ്‌ ആകരുത്. കിടിലന്‍ സ്ഥലമാണ്‌

  54. ചേച്ചിപ്പെണ്ണ്‍ said...

    abhinadanagal!

    kochoonu comment ezhuthan mathramannu nan blogger aayathu...
    eee vishala lokathilekku nanum ...

  55. ചേച്ചിപ്പെണ്ണ്‍ said...

    eee comment engananavo malayalathil ezhuthunnathu ?
    Kochu daivatheppoleyanallo ..comment postunna ellarkum marupadi kodukkunnundallo ...

  56. മരമാക്രി said...

    അലോ, ഇങ്ങെത്തി എന്നറിയുന്നതില്‍ സന്തോഷം. ഞാനും ലണ്ടന്‍ ഭാഗത്തൂടെ നടപ്പുണ്ട്. സൂക്ഷിച്ചോണം.

  57. ചേച്ചിപ്പെണ്ണ്‍ said...

    kochu, actually kochuvinu comment post cheyyan vendi matramanu nan blogger id create cheythathu...
    ippozhathe dinacharyayilonnanu
    ravile kochu enthelum ezhuteettondo ennu nokkal ! mikkathum 2-3 times vayichittundu. pinne enikku oru cheriya aagraham undu eee kadinjoolpottiyude kadinjool post nu oru "AVATHARIKA " ezhuthi tharanam ...samayam kittumbo mathi.

    parazzini muthappanum , ente karangachira muthappanum iniyum orupad ezhuthan kochuvine anugrahikkate ...

  58. Febin Joy Arappattu said...

    veendum veendum bilathi visheshangal porattey....

  59. ചേച്ചിപ്പെണ്ണ്‍ said...

    KOCHUNEPPATTI MANASSIL VICHARIKKUBO SINDHU JOYEEDE ROOPAMANU MASASSIL VARUNNATHU ... ( THADIYE PPATTI POSTUKALIL MENTION CHEYTHATHUKONDAKUM ) SUNDU JOYE ARIYILLE .. EKM NIYOJAKAMANDALATHILE KV THOMASINETHIRE THOTTA STHANARTHI ...

  60. കൊച്ചുത്രേസ്യ said...

    suraj പണി ഇല്ലാന്നോ!! എന്റെ കയ്യിൽ നിന്നും മേടിക്കും കേട്ടോ..

    വിഷ്ണു സ്കോട്‌ലാൻഡിൽ ഒരിക്കലെങ്കിലും പോയിട്ടേ ഞാൻ യു.കെ വിടൂ..കളരിപരമ്പര ദൈവങ്ങളാണേ സത്യം :-)

    chechipennu ഈ കുഞ്ഞുലോകത്തിലേക്കു സ്വാഗതം. കമറ്റ്‌ ഏതു ഭാഷയിൽ വേണമെങ്കിലും എഴുതിക്കോളൂ.. ഞാൻ മലയാളത്തിൽ വായിച്ചെടുത്തോളാം. പിന്നെ അവതാരിക എഴുതാൻ മാത്രമൊന്നും ഞാനായിട്ടില്ല കേട്ടോ.. അല്ലെങ്കിലും സ്വന്തം ബ്ലോഗിന്‌ അവനവൻ തന്നെ അവതാരിക എഴുതുന്നതല്ലേ അതിന്റെ ഒരു ശരി :-)
    പിന്നെ കാണാൻ സിന്ധുജോയിയെ പറ്റിയുണ്ടെന്നു പറഞ്ഞതൊന്നും ആകുട്ടി കേൾക്കണ്ട.. അല്ലെങ്കിൽ തന്നെ തോറ്റു തൊപ്പിയിട്ട കലിപ്പിലായിരിക്കും.ഇതും കൂടി കേട്ടാൽ...

    febin വിശേഷങ്ങളിങ്ങനെ വരിവരിയായി വന്നുകൊണ്ടേയിരിക്കും :-)

  61. കൊച്ചുത്രേസ്യ said...

    മാക്രീ ഞാനല്ലല്ലോ.. മാക്രിയല്ലേ സൂക്ഷിക്കേണ്ടത്‌ .നോക്കീം കണ്ടുമൊക്കെ നടന്നാൽ മാക്രിക്കു കൊള്ളാം:-)

  62. ചേച്ചിപ്പെണ്ണ്‍ said...

    thanks for ur warm welcome....

    enkilum ....
    avatharikayude karyam marakkanda ... samayam kittubo mathi ( shsho .ithu valya pulivalayallo ennu thonnunnudo ?"

  63. ചേച്ചിപ്പെണ്ണ്‍ said...

    I 've read almost all the post , today I show ur posts to my colligue . (enikku chirikkan mathramalla mattullavar chirikkunnathu kananum ishtamanu ) .
    I think there is lots of similarities between u & me .

    1. We two r phy. graduates

    2. Just like u i too can't resist my laugh , temper & sentiments

    pinne oru kunju upadeshavumundu

    kochu ezhuthiyathu muyuvan vayichu orupaad sneham thonniyathu kondu parayukayanu ....
    kelyanam avumbol ee sheelam okke mattanam ketto ...
    alle avidullor thettidharikkum ...
    ( swantham anubhavatheenu parayukayannu )

    my blog : kadinjoolpotty.blogspot.com


    snehapoorvam
    chechi

  64. ചേച്ചിപ്പെണ്ണ്‍ said...

    similarities continous ..

    3 . Like u i too like painting ...

    4 . I too used to pray infront of my idavaka temble ( temble near my house )

    5 i too love nature & like travelling ....

  65. ചേച്ചിപ്പെണ്ണ്‍ said...

    bhavanasoonyam vayikkaruth ketto ..

    athu kochoonu ishtappedilla
    am sure!

  66. Unknown said...

    അതു ശരി ആണ്...
    തോറ്റത് ചിലപ്പോള്‍ സിന്ധു ജോയ് സഹിച്ചെന്ന് വരും...
    പക്ഷെ ഇത്...അതു കുറച്ചു കടന്ന കൈ ആയിപ്പോയില്ലേ????

  67. poor-me/പാവം-ഞാന്‍ said...

    സ്വദേശാഭിമാനം എന്നു കേട്ടിട്ടുണ്ട്‌ "പരദേശാപമാനം" എന്നു ഇപ്പോളാണു ഞാന്‍ കേള്‍ക്കുന്നത്...

  68. SajanChristee said...

    :-( :-( അല്ല അല്ല മാറിപ്പോയി :-) :-)

  69. AdukalaVishesham said...

    njan orru veliya fan annu blog yinthe.... but was always lazy to put comments.... UK vishesham vaayichappol i couldnt resist putting comments... exactly my feelings when i landed in US few years back....

  70. BILJO ISSAC said...

    Kochuthressya kollalo alu...???

    njannum innu oru blog thudangi keto...

    http://kutthikuruppukal.blogspot.com/

  71. haari said...

    ബിലാത്തി വിശേഷങ്ങള്‍ കൊള്ളാം
    ചേച്ചിയും ചേട്ടനും നാട്ടിലേക്കു രക്ഷപെട്ടിരിക്കുമെന്നു പ്രതീക്ഷിക്കുന്നു

  72. Shinoj said...

    ശരിയാ.. ഈ പൌണ്ട് കണ്‍വേര്‍ഷന്‍ കാരണം ഞാനും കൊറേ കഷ്ടപെട്ടതാ... പിന്നെ കുരക്കാത്ത പട്ടിയും കളിക്കാത്ത കുട്ടിയും.. കൊള്ളാം. നല്ല പോസ്റ്റ്...

  73. FR said...

    സ്കോട്ട്ലാണ്ടുകാര്‍ എന്തോ പുണ്യം ചെയ്തിടുണ്ട്. അല്ലെങ്കില്‍ അപകടം ഇത്ര അടുതെത്തിയിട്ടു മാറിപോകുമോ??

  74. Binu.K.V said...

    “തന്നെ മനസമാധാനമായി ഒന്നു കുരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെന്തു പട്ടിത്തം“-
    കൊള്ളാം..

  75. ചേച്ചിപ്പെണ്ണ്‍ said...

    kochchu ,

    bilaththivisheshngal - old version sk pottekkadu appooppan launch cheythathalle ? deshaththinte kadhayil !

    kopchchuvinte ezhuth priya as ne ormippikkunnu ?
    kochchu priyaye vayichchittundo ?
    will u publish ur email id ?
    fake name il orennam putheeth undakkiyalum mathi ..

    So that i can send u some nice
    ( touching ) reading stuff

  76. ആരോ said...

    kure kaalathinu sheshamaanu blog vaayikkunnath...angaadiyil(londonil) thottathinu bloginodu....alle?..kalakki...

  77. ഹാഫ് കള്ളന്‍||Halfkallan said...

    ത്രേസ്യാ ചേടത്തീ . . അവിടെ കുരക്കാന്‍ സാധിക്കനില്ല എന്നതിനലനല്ലേ വിഷമം

  78. Junaiths said...

    ഒരു മാസം കഴിഞ്ഞിരിക്കുന്നു,പുതിയ പരദൂഷണ പരചൂഷണ കഥകള്‍ ഒന്നും കാണുന്നില്ല..സ്വയന്‍ ഫ്ലു എങ്ങാനും .....?ദൈവമേ...

  79. കൊച്ചുത്രേസ്യ said...

    chechippennu ഇതൊരുമാതിരി ബാലരമയിലെ 'ഇരട്ടകളെ കണ്ടുപിടിക്കുക' പരിപാടി പോലുണ്ടല്ലോ :-)
    പിന്നെ 'വായിക്കബിൾ' ആയ എന്തും kochuthressia@gmail.com -ലേക്ക്‌ അയച്ചാൽ മതി. ഞാൻ ഇവിടുന്നു പിടിച്ചെടുത്തോളാം.Thanks

    Nisant അദന്നെ...

    poor-me മലയാളത്തിൽ അങ്ങനെയും ഒരു വാക്കുണ്ടോ!! ഇനീപ്പം ലണ്ടനിലായതു കൊണ്ടു മലയാളമൊന്നും ഓർമ്മ വരാത്തതാണോ പോലും..

    SajnChristee ങും ങും...

    Suvi അപ്പോൾ ഞാൻ മാത്രമല്ല അല്ലേ, പന്തം കണ്ട പെരുച്ചാഴി പോലായത്‌.. ആശ്വാസം :-)

    BILJO ISSAC പുതിയ ബ്ലോഗിനു ദീർഘായുഷ്മാൻ ഭവ: :-)

    haaari ഇല്ല. ഞാൻ ഉടനെ തന്നെ തിരിച്ചു നാട്ടിലേക്കു കെട്ടുകെട്ടിക്കോളും എന്നുള്ള ശുഭപ്രതീക്ഷയിൽ അവരിവിടെതന്നെ കഴിഞ്ഞു കൂടുന്നുണ്ട്‌

    Crazy Mind :-)

    FR ബുഹഹ എന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ഒരു സ്കോട്‌ലാൻഡിനും കഴിയില്ല.. കഴിഞ്ഞ വീക്കെൻഡിൽ ഞാൻ സ്കോട്‌ലാൻഡ്‌ പര്യടനത്തിലായിരുന്നു :-)

    Binu.K.V :-)

    ആരോ അങ്ങനെയും പറയാം :-)

    ഹാഫ് കള്ളന്‍ അല്ലെന്നേ..ബാംഗ്ലൂരില്‌ പട്ടീടെ കുര കേട്ടു കേട്ട്‌ അങ്ങു ശീലമായിപ്പോയി.. ഇവിടിപ്പോ അതൊന്നും കേൾക്കാത്തപ്പോൾ ഒരു ബുദ്ധിമുട്ട്‌ :-)

    junaith അയ്യോ ഇല്ലില്ല..കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി യാത്രയോടു യാത്രയാണ്‌.. പിന്നെ ബാക്കിയുള്ള സമയം മുഴുവൻ സിനിമ കാണലും.. എല്ലാത്തിനും കൂടി സമയംകിട്ടണ്ടേ..പാവം ഞാൻ..

  80. ചേച്ചിപ്പെണ്ണ്‍ said...

    kidachchachcha ?

  81. Unknown said...

    Why no updates?....yours is a really nice blog...u may dont find me in comment box...but am ur freqnt reader..

  82. Muneer said...

    പോസ്റ്റ്‌ ഒന്നും കാണുന്നില്ലല്ലോ ദൈവമേ..
    സംശയമില്ല, ഇംഗ്ലീഷില്‍ ബ്ലോഗ്‌ എഴുതിക്കാണും. മലയാളികളുടെ അത്രയും ക്ഷമ സായിപ്പന്മാര്‍ക്ക് പണ്ടേ ഇല്ല. അവര്‍ എടുത്തിട്ട് പെരുമാറി അല്ലെ?

  83. ഹാഫ് കള്ളന്‍||Halfkallan said...

    ത്രേസ്യാ ചേടത്തിയെ പാക്കാണ്ട പിടിച്ചോ ???? !!!!

  84. ഇയ്യാക്കു... said...

    ബുഹഹ...
    അങ്ങനെ ഞാനും പഠിച്ചേ...
    സംഭവം മൊത്തത്തില്‍ കലക്കീട്ടാ...
    ആ chechippennu പറഞ്ഞപോലെയാ എനിക്കും തോന്നിയേ..
    ശരിക്കും വായികുമ്പോള്‍ സിന്ധു ജോയിനെയാ ഓര്‍മ്മ വരുന്നേ...
    എന്തന്നരിയില്ലട്ടോ..

  85. Karthumbi said...

    Happy reading...!

  86. haari said...

    എവിടെയാണ് ത്രേസ്യ കൊച്ചെ ?
    ഒരു വിവരവും ഇല്ലല്ലോ ?

  87. ചേച്ചിപ്പെണ്ണ്‍ said...

    kochoo ,ബാക്കിയോല്ലോര്ടെ ക്ഷമ ഇങ്ങനെ പരീക്ഷിക്കരുത്‌ ....
    ഇങ്ങനെ സിനിമ കാണാന്‍ തുടങ്ങിയാല്‍ ..കണ്ണിന്റെ ഫ്യൂസ് അടിച്ചുപോകും ...
    ഇനി എന്നെക്കൊണ്ട് പറയിക്കരുത്‌ ...( എന്താ ഭീഷണിയാ ണോന്നോ ? അതെന്നു വിചാരിച്ചോ !)
    ഇനീപോ കമന്റ്സിന്റെ കാര്യത്തില്‍ സെഞ്ചുറി അടിച്ച്ചലെ അടുത്ത പോസ്റ്റ്‌ ഇടൂ എന്നുണ്ടോ ?

  88. SUNISH THOMAS said...

    namaskaram. annan thirumbi vandachu....

    :)

  89. j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

    ഇനി തിരിച്ച്‌ വീട്ടിൽ ചെന്നിട്ടു വേണം വയറു നിറയെ നല്ല ഫ്രഷ്‌ കുരുമുളകു കഴിക്കാൻ......................എനിക്കു വയ്യ..............

    ഒരു വാക്കു പറഞ്ഞാല്‍ പോരെ...കൊറിയറയച്ചു തരില്ലയോ....

  90. Rakesh R (വേദവ്യാസൻ) said...

    വളരെ വൈകിയാണ് ബൂലോഗത്ത് എത്തിച്ചേര്‍ന്നത്. പക്ഷെ എന്റെ കൊച്ചുത്രേസ്യേ... കൊച്ചിന്റെ ആദ്യത്തെ കത്തി വായിച്ചു തുടങ്ങിയതാ... പിന്നെ അവസാനത്തെ വാക്കത്തി വരെ തീര്‍ത്തപ്പോഴെ സമാധാനാമായുള്ളു. ഇപ്പൊ പിന്നെ ഒരൊറ്റ വിഷമമേ ഉള്ളു, കൊച്ചെന്താ അടുത്ത പോസ്റ്റ് ഇടാത്തേന്ന്....
    ഓ. ടോ : ഞാന്‍ തുടങ്ങിയ ബ്ലോഗിലേയ്ക്ക് വല്ലപ്പോഴും വരണം...
    http://dharmayudham.blogspot.com/

  91. PONNUS said...

    ആദ്യമായിട്ടാണ് ഒരു ബ്ലോഗ്‌ വായിച്ചു കമന്റ് ഇടുന്നത് , എല്ലാ പോസ്റ്റും വായിച്ചു . വളരെ നന്നായിട്ടുണ്ട്. ലണ്ടനില്‍ പോയി കത്തിയുടെ മൂര്‍ച്ച കുറഞ്ഞോ എന്നൊരു സംശയം ? കുരുമുളക് എസ്റ്റേറ്റ്‌ എങ്ങനെ പോകുന്നു ?

  92. Ashly said...

    സായിപ്പ് തട്ടിയൊ ? കാണുന്നില്ലാ....എവിടെ പൊയീ?????

  93. aan said...

    അങ്ങനെ കൊച്ച് പോസ്റ്റ്‌ ഇടാത്ത ഒരു മാസം കടന്നു പോയി.... !!! അല്ല.. എന്താ സംഭവിച്ചത് ??

  94. രാജന്‍ വെങ്ങര said...

    ഇതു കൊടുങ്കാറ്റിനു മുന്നുള്ള ശാന്തത ആണോ?..? അല്ലാ...ഒച്ചയും അനക്കമൊന്നും കുറച്ചു ദിവസമായി കേള്‍ക്കാറില്ലാ....എന്തു പറ്റി?.വരട്ടേ പുതിയ പോസ്റ്റു അതിവേഗം..കാത്തിരിക്കാന്‍ അത്ര ക്ഷമ കിട്ടുന്നില്ല..

  95. aan said...

    x-(

  96. aan said...

    കൊച്ചു എന്തെങ്കിലും എഴുതിവിട് ! :(

  97. aan said...

    100 സെഞ്ചുറി അടിച്ചേ ....ഹൊ ഹൊയ് !

  98. Aisibi said...

    101 ഞാന്‍ ദക്ഷിണ വെച്ചു... ഞമ്മന്റാള്‍ക്കരെയൊന്നും കിട്ടീലെ ഔടുന്നും?

  99. yetanother.softwarejunk said...

    കൊച്ചുത്രേസ്യ, ഒരു ഓഫ് ടോപ്പിക്ക്.

    മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.

  100. Liju Kuriakose said...

    ത്രേസ്യാ സ്കോച്ചേ ഒത്തിരി നാളുകൂടി കൊച്ചിന്റെ ഒരു പൊസ്റ്റ് വായിചു.

    ഭക്ഷണം ഒക്കെ എങ്ങനാ ഇനി നാട്ടി വന്നിട്ടേ ഒള്ളോ? :-)

  101. Junaiths said...

    ഹല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ...ഏതെങ്കിലും പാവപെട്ടവന്റെ ജീവിതം കൊഞ്ഞാട്ടയാക്കിയോ?അത് കൊണ്ടാണോ കാണാത്തെ..സ്മാള്‍ തീഫ്‌.

  102. നിരഞ്ജന്‍ തംബുരു said...

    ത്രേസ്യക്കൊച്ചേ
    കുരുമുളകിന്റെ എരിവു പോലെ ആണ് വാക്കുകളും
    എരിവു കൂടിക്കൊണ്ടെയിരിക്കുന്നു...
    എനിക്കെരിച്ചിട്ടു വയ്യ ഇത്തിരി വെള്ളം തരുവോ
    അയ്യോ സോറി ഒന്നാന്തരം പിശുക്കി ആണല്ലോ
    യു എ ഇ യില്‍ പൈപ്പ് വെള്ളം കിട്ടില്ല
    കൂളര്‍ ആണ് എനിക്കാണേല്‍ തണുപ്പ് പിടിക്കുകെമില്ല
    സാരമില്ല
    പുതിയ ബ്ലോഗര്‍ ആണ് ഇത് സാമ്പിള്‍ ആണ്

  103. smitha adharsh said...

    പുതിയ വിശേഷങ്ങള്‍ ഒന്നിമില്ലേ ത്രേസ്യാ കൊച്ചെ?

  104. തൃശൂര്‍കാരന്‍ ..... said...

    നന്നായിട്ടുണ്ട് ...അടുത്ത പരദൂഷണങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു..
    ഹൃദയപൂര്‍വ്വം

  105. Unknown said...

    ഓണാശംസകള്‍ !!!

  106. Niya said...

    Evidaaanu...enthelumoke kuthi kurich iduu..
    Onsite engane..adich polikkunoo..atho bhayankara paniyaano

  107. haari said...

    ഓണാശംസകള്‍

  108. ചേര്‍ത്തലക്കാരന്‍ said...

    കൊച്ഛെ എവിട ഇപ്പോൾ, പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ?

  109. Anonymous said...

    യു എസ് ഇലും സ്ഥിതി ഏതാണ്ട് ഇതുപോലൊക്കെ തന്നെയാ ...
    ഹോ യു.ക്കെയില്‍ എന്നെപോലെ ദുരിതം അനുഭവിക്കുന്ന ഒരു മലയാളി ഉണ്ടെന്നു അറിഞ്ഞപോ എന്തൊരു സമാധാനം ....ആശ്വാസമായി.....

  110. മാഹിക്കാരെ ഇതിലെ ഇതിലെ.... said...

    The workd is a book. And those who do not travel read only a page.മുന്‍പ് Saint Augustine പറഞ്ഞതായി വായിച്ചതോര്‍ക്കുന്നുണ്ട്. എഴുത്തുകാരന്‍ സക്കറിയ UKയിലെ ഗ്രാമങ്ങളെക്കുറിച്ച് എഴുതിയത് വായിച്ചപ്പോഴും മറ്റൊരു മുഖം UK യ്ക്ക് ഉണ്ടാകുമെന്ന് വിചാരിച്ചില്ല. ആ ‘മുഖ’ വര്‍ണ്ണന നന്നായി. ഓരോരൊ സ്ഥലത്തും എങ്ങിനെ എത്തിപ്പെടുന്നു എന്നും എഴുതിയാല്‍ എപ്പോയെങ്കിലും ഞങ്ങള്‍ക്കും വരാന്‍ തരായി!Saint Augustine നെ എപ്പോഴെങ്കിലും കാണാനിടയായാല്‍ നിങ്ങള്‍ രണ്ടുപേരും മാത്രമല്ല ഞങ്ങള്‍ക്കും ഒത്തിരി ബഡായി പറയാലോ കൊച്ചെ!!

  111. robezy said...

    absolutely wonderful...!!

    keep blogging

  112. ജിജു said...

    ee loakam evide poyi??

  113. Unknown said...

    fantastic, excellent
    kadappadu: ushadeedi(idea star singer)

  114. പരദേശി said...

    sambhavam sukhiyan.. kandupidichathu santhoshaayi.. enthaannariyilla.. paradooshanathinoru vallatha mood..

  115. Muralee Mukundan , ബിലാത്തിപട്ടണം said...

    ആരടാ..ഈ എലിയുടെ തട്ടകത്തിൽ എന്നു കയറിനോക്കിയപ്പോ....
    അമ്മോ..അവിടെയിതാ...ബുലോഗത്തെ പുപ്പുലി !!
    വണക്കം .... ഇവിടേ വന്നതറിഞ്ഞീല്ല..കേട്ടൊ..
    ഈ പരദൂഷണം കലക്കീൻണ്ട്..ട്ടാ.

  116. Chackochi said...

    ee boologathil koody thendy thirinju nadannapool vazhy thetty kayariyathanu ivide .. vayichuthudangiyappol pinne nirthan kazhinjilla ..nalla stayilan ezhuthu.. valare valare nannayirikkunnu... evideyokyo.. cheriya neetalukall..nombarangall..

  117. Bijoy said...

    Dear Sir/Madam

    We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

    you could find more about us and our project here: http://enchantingkerala.org/about-us.php

    we came across your website:http://www.malabar-express.blogspot.com/

    We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

    as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

    pls free to contact me for any further clarification needed or even if its just to say hi.


    warm regards


    For Enchanting Kerala

    Bibbi Cletus

    Format to be used for linking to Enchanting Kerala.org

    Kerala's Finest Portal : Kerala Information

  118. Sam's said...

    vellakkar pandu ivide ninnu kutteem parichu kondu oodumbol polum, avare oru malayalee kochu ingane akki kalayum ennu vicharichu kanilla. enthayalum kollam..keep blogging.

  119. Midhin Mohan said...

    കൊള്ളാമല്ലോ കുരുമുളക്......

  120. Anonymous said...

    എന്റെ കേരളം എത്ര സുന്ദരം അല്ലെ .. നന്നായി ട്ടുണ്ട്.. ആശംസകൾ