Monday, August 8, 2011

കൊച്ചൂസ് കിച്ചൺ..

ആദ്യം തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പറയാം (ഞെട്ടൽ ഓപ്ഷണൽ ആണ്. താല്പര്യമുള്ളവർ മാത്രം ഞെട്ടിയാൽ മതി).

ബ്ലോഗ്‌ലോകത്തിന്റെ ഒരു കോണിൽ “കൊച്ചൂസ് കിച്ചൺ“ (http://kochuskitchen.blogspot.com) തുറന്നു പ്രവർ‌ത്തനം ആരം‌ഭിച്ചിരിക്കുന്നു.ടൻ ട ടേൻ... ഇതിന്റെയൊക്കെ വല്ല ആവശ്യം ഒണ്ടാരുന്നോ എന്ന് വണ്ടറടിക്കുന്നവർക്കായി കഥ ഇതു വരെ...

ബേസിക്കലി ഞാനൊരു ഭക്ഷണപ്രേമിയാണ്. ഫുഡുമായി ബന്ധപ്പെട്ട എന്തും എനിക്ക് പെരുത്തിഷ്ടമാണ്. അതിപ്പോ ഭക്ഷണശാലകളായാലും ശരി, മാഗസിനുകളിലെ റെസിപ്പീകളായാലും ശരി, ടീവീലെ കുക്കറി ഷോകളായാലും ശരി, ഫുഡുണ്ടാ‍ക്കുന്നവരായാലും ശരി ഫുഡുമായി എന്തെലും ബന്ധമുള്ള സം‌ഭവങ്ങലുണ്ടോ അതിനെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. അതു പോലെ എന്തു ഫുഡും കഴിച്ചു നോക്കാനുള്ള ഒരു പരീക്ഷണമനോഭാവം അതും പണ്ടുമുതലേ ഉണ്ട്. അപ്പോ എല്ലാം കൂടി കൂട്ടിയുരുട്ടി വെച്ച് അവസാനം സംഭവിച്ചതെന്താന്നു വച്ചാൽ ഞാനങ്ങ് ഉരുണ്ടുരുണ്ടു വരാൻ തുടങ്ങി. ഓരോരോ കുപ്പായക്കടകളിൽ കയറി നമ്മക്ക് ഒരു രീതീലും പാകമാവത്ത കുപ്പായങ്ങൾ കാനുമ്പോഴൊക്കെ അന്തരാത്മാവീന്ന് ഒരു ദുഖം വരുംന്നല്ലാതെ അതിനെ മാറ്റാനൊന്നും ഞാൻ കാര്യമായി മെനക്കെട്ടിരുന്നില്ല. പറയാൻ മറന്നു. കുഴിമടി - അതു വിട്ടൊരു പരിപാടീം എനിക്കില്ലായിരുന്നു.

അങ്ങനെയിരിക്കേ വിധിയുടെ വിധാനം കൊണ്ട് ഞാൻ ബിലാത്തിയിലെത്തി. കുറെ ചുറ്റിക്കറക്കമൊക്കെ കഴിഞ്ഞ് പിന്നീടൊന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോൾ തലയിലൊരു മിന്നൽ. എന്തായാലും ഒന്നും ചെയ്യാനില്ല. എന്നാൽ പിന്നെ കുറച്ച് ആരോഗ്യപരിരക്ഷ നേടിയാലോ. വണ്ണമൊകെ കുറച്ച് നല്ല സ്റ്റൈലൻ കുപ്പായങ്ങളിൽ കയറിക്കൂടിയാലോ എന്ന്. പിന്നെ അതിനുള ഗവേഷണമായി. ശരീരത്തിനു പ്രത്യെകിച്ചൊരു ഗുണവുമില്ലാത്തെ സാധനങ്ങളൊക്കെ ഫുഡിൽ നിന്നും ഒഴിവാക്കി തുടങ്ങി. കാർബോഹൈഡ്രേറ്റുകൾ മാക്സിമം കുറച്ച് പ്രോടീൻ കണ്ടന്റ് കൂട്ടാൻ തുടങ്ങി. പഞ്ചസാര, എണ്ണ, മൈദ ഒക്കെ മാക്സിമം ഒഴിവാക്കി തുടങ്ങി. അങ്ങ്നേയങ്ങനെ ഞാൻ നന്നാവലിന്റെ ട്രാക്കിൽ കേറാൻ തുടങ്ങി.

പക്ഷെ എത്ര കാലം. നമ്മക്കൊരു മനസാക്ഷിയില്ലേ. ഓരോരോ കടകളിലിരുന്ന് എന്റെ ഫെവറൈറ്റ് പുട്ടറ്റംസ് കണ്ണും കലാശവുമൊക്കെ കാണിക്കുന്നു. ച്ഛെ അതിൽ നിരയെ മൈദയാ, പഞ്ചാര്യാ, നെയ്യാ എന്നൊക്കെ ബുദ്ധി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹൃദയം ഒരു മാതിരി കൊച്ചുപിള്ളാരെ പോലെ അലമ്പാക്കുന്നു. ഇങ്ങനെ എത്ര കാലം എനിക്കെന്റെ മനസാക്ഷിയെ വഞ്ചിച്ചു ജീവിക്കാൻ കഴിയും. അങ്ങനെ ഞാൻ ഒരു കടുത്ത തീരുമാനമെടുത്തു-ഹൃദയത്തെയും ബുദ്ധിയെയും നാവിനെയും ഒരു പോലെ സമാശ്വസിപ്പിച്ചു കൊണ്ട്. അദായത്, കഴിക്കണമെ ന്നു തോന്നുന്ന സാധങ്ങ്നളൊക്കെ കഴിക്കും. യാതൊരു കുറ്റബോധവുമില്ലാതെ. പക്ഷെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം. എന്നിട്ടെന്റെ തല പ്രവർ‌ത്തിപ്പിക്കും. എന്തിന്. ഈ സാധങ്ങ്നൾ‌കൊക്കെ ഹെൽ‌ത്തി ആൾട്രനേറ്റീവ്സ് കണ്ടു പിടിക്കാൻ. ഗൂഗിളല്ലേ വിടർ‌ന്നുവിശാലമായി കിടക്കുന്നത്. പിന്നെ ഉഡായിപ്പ് ട്രിക്ക്സ് നിറഞ്ഞുതുളുമ്പുന്ന എന്റെ തലച്ചോറും. പിന്നെന്താ പ്രശ്നം. അങ്ങനെ ഞാൻ അടുക്കളയിൽ കയറി അങ്കം കുറിച്ചു. യെസ്. കുറെ ഫ്ലോപ്പായി, കുറെ ഫ്ലോപിന്റെ ഫ്ലോപ്പായി. പക്ഷെ കുറെ ഹിറ്റുകളും ഉണ്ടായി. പതിയെ പതിയെ ഇത് ഞാനങ്ങ് എൻ‌ജോയ് ചെയ്യാൻ തുടങ്ങി. ക്രിയെറ്റിവിറ്റിക്ക് ക്രിയേറ്റിവിറ്റി, ഇമാജിനേഷൻ` ഇമാജിനേഷൻ, പരീക്ഷണത്തിന്` പരീക്ഷണം, ടേസ്റ്റിന് ടേസ്റ്റ്, അവസാനം ഫുഡിന് ഫുഡ്. ഒരു മാതിരി എനിക്കിഷ്ടമുള്ള സം‌ഭവങ്ഗ്നളെല്ലാം അടങ്ങിയ ഒരു പാക്കേജ് ആയിരുന്നു ഈ പുതിയ ഹോബി. ഫ്രെൻ‌ഡ്സ് സർക്കിലിൽ തന്നെ ഒരുപാടു ഗിനിപിഗ്സ് നെഞ്ചും വിരിച്ചു മുന്നോട്ടു വന്നതു കൊണ്ട് ഇരകൾ‌ക്കും ഫീ‌ഡ്ഡ്-ബാക്കുകൾക്കും പഞ്ഞമുണ്ടായില്ല. പിന്നെ ഉണ്ടാക്കുന്ന സാധനങ്ങളുടെ പടമെടുത്ത് ദൂരെയുള്ള ഫ്രെൻ‌ഡ്സിന് അയച്ചുകൊടുക്കുക വഴി എന്റെ ഫോടോഗ്രാഫി സ്വപ്നങ്ങളും പൂവണിഞ്ഞു.

പക്ഷെ ഇവിടൊക്കെ ഒരു പ്രശ്നമുണ്ടായിരുന്നു. കുക്കിം‌ഗിനു വേണ്ടി സ്പെൻ‌ഡ് ചെയ്യേണ്ടി വരുന്ന സമയം. എന്നെപോലെ രാവിലെ (ഒക്കെ നല്ലോണം വൈകി) എഴുന്നേറ്റ് പകുതി ബോധത്തിൽ ഓഫീസിലേക്കോടുന്ന ഒരു ഉദ്യോഗസ്ഥയെ സംബന്ധിച്ചിടത്തോളം റ്റൈം ഒരുപാട് ഇമ്പോർട്ടന്റാണ്. അടുത്ത പ്രശ്നം എന്റെ പിശുക്കും.ഈ രണ്ട് പ്രശ്നങ്ങളെയും അഡ്രസ് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. പ്രിപറേഷനും കുക്കിം‌ഗിനും കഴിക്കാനും ഒക്കെ കൂറ്റി മാക്സിമം ഒരു മണിക്കൂർ. അതും ലോക്കലി കിട്ടുന്ന ഇൻ‌ഗ്രേദിയന്റ്സ് ഉപയോഗിച്ചു മാത്രം. അതായിരുന്നു അടുത്ത ചലഞ്ച്. അതിലേക്കായി പുതിയ റെസിപ്പീകൾ കണ്ടുപിടിച്ചു, നാടുചുറ്റി നടക്കുമ്പോൾ കണ്ണിലും വായിലും പെട്ട പല ഫുഡിനെയും അഴിച്ചുപണിത് പുതിയ രൂപത്തിലാക്കി.സാധാരണ ഉപയൊഗിക്കുന്ന ഇൻ‌ഗ്രേഡിയന്റ്സിനു പകരം പോഷകസമൃദ്ധവുംവും വിലകുറഞ്ഞതും നമ്മുടെ ചുറ്റും ലഭ്യമായതുമായ ഇൻ‌ഗ്രേദിയന്റ്സ് ഉപയൊഗിച്ചു. അങ്ങനെ മുന്നോട്ടു പോയപ്പോഴാണ് ഇത് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചത്. എന്നെ പോലുള്ള ചലഞ്ച്സ് ദൈനംദിന ജീവിതത്തിൽ നേരിടുന്ന എത്രയോ പേരുണ്ട്. അവർക്കൊക്കെ ഇമ്മാതിരി റെസിപ്പീസ്- അതായത് ഈസി-ഫാസ്റ്റ്- ലോകോസ്റ്റ്-ഹെൽത്തി റെസിപ്പീസ് എത്ര മാത്രം ഉപയോഗപ്രദമാകുമെന്നും. എന്നെപോലെ ചിന്തിക്കുന്നവർ വേറെയും ഉണ്ടാകുമല്ലോ..കൊച്ചൂസ് കിച്ചൺ പിറവിയെടുത്തത് അവിടുന്നാ‍ണ്. നിങ്ങൾ‌ക്ക് വായിക്കാം പരീക്ഷിക്കാം പരീക്ഷിച്ചു പരാജയപ്പെട്ടാൽ എന്നെ ചീത്തവിളിക്കാം (ഇത് ഒരു ഫോർ‌മാലിറ്റിക്ക് പറഞ്ഞൂന്നെയുളൂ .അതേ പോലെ പാലിക്കണമെന്നില്ല കേട്ടോ) , ഇനി എന്തെലും കുഴപ്പം കണ്ടാൽ അത് കമന്റായി ഇടാം, ഇനീം റെസിപ്പീസ് ഹെൽ‌ത്തി ആക്കാനുള്ള സജഷൻസ് ഉണ്ടെങ്കിൽ അതും സ്വീകരിക്കുന്നതാണ്.

പിന്നൊരു കാര്യം. ഒരുപക്ഷെ ട്രെഡിഷണൽ കുക്കിം‌ഗിന്റെ നിയമങ്ങളെയും രീതികളെയും ഒക്കെ വെല്ലുവിളിക്കുന്നതാവും എന്റെ റെസിപ്പീസ്. ആദ്യം കാണുമ്പോൾ ഒരു ഞെട്ടലൊക്കെ ഉണ്ടാകുമായിരിക്കും. പിന്നെ പിന്നെ അങ്ങ് ശീലമായിക്കോളുമെന്നേ. ഒന്നൂലേലും ഫുഡടിക്കാനും ഫുഡുണ്ടാക്കാനും കൂടിയല്ലേ നമ്മുടെ ജീവിതം. അപ്പോ എന്നും ഒരു റൂട്ടീനിൽ ഒരേ ടൈപ് ഭക്ഷണങ്ങൾ അതും ഹെൽ‌ത്തിനെ പറ്റി ഒരു ബോധവുമില്ലാതെ മണിക്കൂരുകളോളം സ്പെൻഡ് ചെയ്ത് ഉണ്ടാക്കുന്ന് ബോറിം‌ഗ് പരിപാടി- അതു മാറ്റി അടുക്കളജീവിതം ഉല്ലാസപ്രദമാക്കൂ, നമ്മടെ ഇമാജിനേഷനും ക്രിയേറ്റിവിറ്റിയും ചിറകു വിരിച്ചു പറപ്പിക്കൂ, കുക്കിം‌ഗിൽ നിന്നും ഫ്രീ കിട്ടുന്ന സമയം മറ്റു വിനോദങ്ങൾ‌ക്കായി ഉപയൊഗിക്കൂ, ശരീരത്തിനു വല്യ തട്ടുകേടൊന്നുമില്ലാത്തെ ഫുഡാണുണ്ടാക്കുന്നതെന്ന ശാന്തിയും സമാധാനവും നേടൂ .. ഹല്ല പിന്നെ

എന്നാപിന്നെ ഞാനടുക്കളേലോട്ടു കേറട്ടെ..

36 comments:

  1. Sujeesh n m said...

    അങ്ങട് കേറൂ കൊച്ചു-ത്രേസ്യാകൊച്ചേ.... :-)

  2. മുകിൽ said...

    ഹൌ! കലക്കീട്ടോ. ഈ പോസ്റ്റു പോലത്തെ വിഭവങ്ങള്‍ പോരട്ടെ..റെഡി. നേരിടാന്‍.

  3. sm sadique said...

    എന്തായാലും ഇത്രയുമായ സ്ഥിതിക്ക് ഇനി പോരട്ടെ. ഒന്നുമില്ലങ്കിലും വായിച്ച് വെള്ളമിറക്കാമല്ലോ ? ചിലതൊക്കെ പരിക്ഷിക്കുകയുമാവാം.

  4. Rajesh said...

    Kollaam Ammachi. 'Julie and Julia' enna oru cinema undu, onnu kandu nokkoo. Ammachikku bloginulla nalla oru idea athil kittum. Oru divasam oru dish vechu undaakki, athu blogil post cheytha oru kuttiye payti aanu, inspired by another valiya cook.

    Nannaayittu aahaaram kazhichu kondum shareeram fit aayirikkaanokke pattum ketto. Jnan thanne udaaharanam (ambada jnane!). Onnu manassu vechaal mathi.

    Anyways all the best to you.

  5. മെഹദ്‌ മഖ്‌ബൂല്‍ said...

    ഹ ഹ ഹ .... കൊച്ചു ത്രേസ്യ അടുക്കളായിലോട്ടു ചെന്നാട്ടെ .. അതാകും ബൂലോകത്തിനു നല്ലത് ..

  6. കുഞ്ഞൂസ് (Kunjuss) said...

    തേടിയ വള്ളി കാലില്‍ ...! ഹോ, ഒന്നു വേഗം അടുക്കളയിലേക്കു കേറൂ എന്റെ ത്രേസ്യക്കൊച്ചേ...

  7. yousufpa said...

    ഹായ്..ന്ന.. ങ്ങ്ട് പോരട്ടെ ഐറ്റംസായിട്ട്....

  8. രജിത്ത് രവി said...

    ഒരു സാള്‍ട്ട് & പെപ്പര്‍ കാരണം എന്തെല്ലാം കാണണം...:P

    എന്തൂട്ട് ഹെല്‍ത്ത് ഓരോ ഡിഷും ഇങ്ങട് പോരട്ടെ....

  9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    കൊച്ച്‌ ഏതായാലും ഇത്ര മെനക്കെടുന്നു എന്നാല്‍ പിന്നെ ഓരോ പാകറ്റ്‌ ഇങ്ങോട്ട്‌ അയച്ചും കൂടി തന്നിരുന്നെങ്കില്‍
    കൊച്ചിനതൊരു പ്രത്യേക സന്തോഷം തരും ഇല്ലെ
    ?

  10. ajith said...

    കൊച്ചുത്രേസ്യാ...വായ്ക്കുരുചിയായിട്ട് വല്ലതും കഴിച്ച കാലം മറന്നു. എന്നാപ്പിന്നെ വേഗമാവട്ടെ, കൊച്ച് അടുക്കളേലോട്ട് ചെല്ല്..

  11. ammaalu said...

    BEST WISHES KOCHU THRESSYA KOCHE

  12. വെമ്പള്ളിനിവാസി said...
    This comment has been removed by the author.
  13. വെമ്പള്ളിനിവാസി said...

    നിങ്ങള്‍ മൊത്തത്തില്‍ ഒരു സംഭവം തന്നെ.... ഞാന്‍ ഒരു കൊച്ചുത്രേസ്സ്യ ഫാന്‍ യെന്നു പറഞ്ഞാല്‍ മതിയെല്ലോ.... മൊത്തം ബ്ലോഗ്സും weekend ല്‍ വായിച്ചു തീര്‍ത്തു...

  14. മൻസൂർ അബ്ദു ചെറുവാടി said...

    ഇനി അതും സഹിക്കണോ ... :-)
    ന്നാലും ഫുഡ്‌ എന്ന് കേട്ടാല്‍ ഞാനും കൂടും.

  15. cloth merchant said...

    ധൈര്യമായിട്ട്
    തുടങ്ങൂ..ആശംസകള്‍.

    (ഗിനി പിഗ്ഗുകള്‍ക്ക്)

  16. ചാര്‍ളി (ഓ..ചുമ്മാ ) said...

    ഫുഡും, കുക്കിങ്ങും നമുക്കും ഒരു വീക്ക്നെസ്സ് തന്നെ..! ചിലപ്പോഴെല്ലാം ട്രെഡിഷണൽ കുക്കിം‌ഗിന്റെ നിയമങ്ങളെയും രീതികളെയും ഒക്കെ വെല്ലുവിളിച്ചിട്ടുമുണ്ടാവും..

    എന്നും കരുതി കൊച്ചുനേപ്പോലേ കുക്കിങ്ങിന്റെ
    ആരും കാണത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെപ്പോലെ അലയുന്ന വേറാരും കാണില്ല കേട്ടോ..
    ആശംസകള്‍...(ഒരു ബക്കറ്റ് വെള്ളം എപ്പോഴും കരുതണേ..)

  17. Syam Sasidharan said...

    All the best. any way i can try na...

  18. Syam Sasidharan said...
    This comment has been removed by the author.
  19. ചീരു said...

    Njanum experiments nadathunna oru cook aanu.

  20. shareef said...

    Sal and Pepper Knadooollee..
    Sangathi Ungranutoo

  21. പഥികൻ said...
    This comment has been removed by the author.
  22. Echmukutty said...

    അപ്പോ വരട്ടെ, പുതിയ റെസിപ്പികൾ...

  23. Manoraj said...

    റെസിപ്പികള്‍ വഴി ഒന്ന് പോയി നോക്കട്ടെ..

  24. കാഴ്ചകളിലൂടെ said...

    ഹും പണ്ട് സുന്ദരി ഇഡ്ഡലി ഉണ്ടാക്കി നോക്കി വൈഫിന്റെയും അമ്മയുടെയും ചീത്തവിളി കുറെ കേപ്പിച്ചത് പോര അല്ലെ ? (sambahavam granda keto)

  25. കാഴ്ചകളിലൂടെ said...
    This comment has been removed by the author.
  26. Prabhan Krishnan said...

    നമസ്കാരം..!
    മ്മളാദ്യാണ് ഇവിടെ..
    സംഗതിയൊക്കെ ഇഷ്ട്ടായി.
    എന്താച്ചാ..ഈ പാചകവും,വാചകവും നമുക്കും പ്രിയം തന്നെ.
    അതോണ്ട്..യിനീം വരും.
    ഐശ്വര്യമായിട്ട് തുടങ്ങിക്കോളൂ..!
    ആശംസകള്‍..!!

  27. Unknown said...

    Athe.... flop aya expirements onum ivide idalle... :)

  28. Philip Verghese 'Ariel' said...

    ഹലോ
    കൊച്ചു ത്രേസ്സിയ
    താങ്കളുടെ ബ്ലോഗകത്തില്‍ ഒന്ന് കേറി നോക്കി
    പെരുത്ത ഇഷ്ടം തോന്നി. പക്ഷെ ചില വാക്കുകള്‍
    ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ആ അക്ഷര പ്പിശാചിനെ
    ഒഴിവാക്കാം എന്നു തോന്നുന്നു
    അല്‍പ്പം കൂടി ശ്രദ്ധിക്കുക
    പുറകെ വരുന്നവരുടെ കൂട്ടത്തില്‍ ഞാനും
    കൂടി
    നന്ദി
    നമസ്കാരം
    വീണ്ടും കാണാം
    സമയം കിട്ടിയാല്‍ എന്റെ ബ്ലോഗകം കൂടി ഒന്ന്
    കയറിക്കാണാന്‍ ക്ഷണിക്കുന്നു
    വളഞ്ഞ വട്ടം പി വി ഏരിയല്‍
    സിക്കന്ത്രാബാദ്

  29. Ashly said...

    ഇന്‍ ഫാക്‌റ്റ്, ഈ ഐഡിയ സൂപ്പര്‍. ഐ തിങ്ക്‌, നല്ല മൈലേജ്ജ് ഉള്ള ഐഡിയയാണ്. ഓള്‍ ദി ബെസ്റ്റ്‌.

    (ഈ പോസ്റ്റ്‌ അക്രമം ഇപ്പഴാ കാണുന്നു.)

  30. Unknown said...

    കൂടുതല്‍ ഐറ്റംസ് പോരട്ടെ.ബാച്ചിലേഴ്സ് കിച്ചനില്‍ ഉണ്ടാക്കാനൊക്കെ പറ്റുന്നതാണേല്‍ പെരുത്ത് സന്തോഷം :)

  31. Philip Verghese 'Ariel' said...

    കൊള്ളാം
    കൊച്ചു ത്രേസ്സു
    പോരട്ടങ്ങനെ പോരട്ടെ
    കൂടുതല്‍ വിഭവങ്ങള്‍ പോരട്ടെ
    നന്ദി നമസ്കാരം

  32. bindz said...

    നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍...... പരീക്ഷ്ഷ്ണങ്ങളെ ഇഷ്ട്ടപെടുന്ന എനിക്ക് വളരെ ഇഷ്ട്ടപെട്ടു
    എന്റെ ഒരു പരാജയപെട്ട പരേക്ഷ്ഷണ കഥ ഇതിലുണ്ട്
    http://kuttikurikkal.blogspot.com/2010/12/blog-post.html

  33. Rishad said...

    ഇവിടെ ആദ്യമായാണ് .. എഴുത്തിന്‍റെ ശൈലി അടിപോളിയാട്ടോ ..ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു ..ആശംസകള്‍

  34. ജയരാജ്‌മുരുക്കുംപുഴ said...

    aashamsakal............

  35. Shahid Ibrahim said...

    ഒരിക്കലും മടുക്കാത്ത ഒരു കാര്യമുണ്ടെങ്കില്‍ അത് ഫുഡ്‌ അടി ഒന്ന് മാത്രം ആണ്.

  36. Unknown said...

    കലക്കി... ഞാനും ഒരു ഭക്ഷണപ്രേമിയാണു.. ഒരു പാടല്ല, കഴിക്കുന്ന ഐറ്റംസിന്റെ വൈവിധ്യത്തിലാണു താത്പര്യം.... പഴേ പോസ്റ്റിൽ ഞാൻ കുറച്ച് ഹോട്ടൽസ് സജസ്റ്റീട്ടാ..