Saturday, July 21, 2007

മുഖാമുഖം

റസ്റ്റോറണ്ടില്‍ തിരക്കു കൂടിവരികയാണ്‌.നല്ല കേരളാ ഊണിന്റെ ഹൃദ്യമായ സുഗന്ധം അന്തരീക്ഷത്തില്‍ തളം കേട്ടി നില്‍ക്കുന്നു.വിശന്നു തലതല്ലിക്കരയുന്ന വയറിന്റെ പരാതി കേട്ടില്ലാന്നു നടിച്ച്‌ അവളിരുന്നു.വേറോന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ചുറ്റും വായ്‌നോക്കിയിരിക്കുമ്പോഴാണ്‌ ആ പെണ്‍കുട്ടി കണ്ണില്‍പെട്ടത്‌.നല്ല ഭംഗിയുള്ള കുട്ടി.പക്ഷേ ഇത്രേം മുറുകിയ കുപ്പായമിട്ടാല്‍ ശാസംമുട്ടില്ലേ!! എങ്ങനെ വലിച്ചുകേറ്റിയോ എന്തോ? ചിലപ്പോള്‍ വീട്ടുകാരെല്ലാരും കൂടി ശ്രമിച്ച്‌ കേറ്റിക്കൊടുത്തതാവും. ആ രംഗം മനസ്സിലോര്‍ത്തപ്പൊഴേക്കും അവള്‍ക്ക്‌ ചിരി പൊട്ടി.

"അല്ലെങ്കിലും ഈ പെണ്ണുകാണലൊക്കെ വീട്ടില്‍ വച്ചു നടത്തുന്നതു തന്നെയാ നല്ലത്‌.ഈ ചമ്മല്‍ ഒഴിവാക്കമല്ലോ?"

'ഏതു ചമ്മല്‍!!!' എന്ന മട്ടില്‍ അവള്‍ അയാളെ നോക്കി. പാവം -അവളുടെ ചിരി കണ്ട്‌` അയാള്‍ തെറ്റിദ്ധരിച്ചു പോയതാണ്‌.

"ഏയ്‌ അങ്ങനൊന്നുമില്ല. ഞാനാ പറഞ്ഞത്‌ വീട്ടില്‍ വെച്ചു വേണ്ടാന്ന്‌" അവള്‍ ക്ലിയറാക്കി.

"അല്ല ഞാനുദ്ദേശിച്ചത്‌... ഇതിപ്പോ ഇയാള്‍ക്ക്‌ ഒറ്റയ്ക്കു വരേണ്ടി വന്നില്ലേ അതാ.."

"അതൊന്നും സാരമില്ല.അല്ലെങ്കിലും എന്റെ കാര്യം പറയാന്‍ ഞാന്‍ മാത്രം പോരേ??"

ഇനിയെന്തു പറയും എന്ന്‌ രണ്ടുപേരും ഗാഢമായി ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വെയ്റ്റര്‍ മെനുവും കൊണ്ടു വന്നത്‌.ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തൊടെ അയാള്‍ പറഞ്ഞു.

"എന്താ വേണ്ടതെന്നു വെച്ചാല്‍ ഓര്‍ഡര്‍ ചെയ്തോളൂ"

മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത്‌ "കപ്പ+ഫിഷ്‌ കറി" എന്ന മനോഹരമായ വാക്കുകളായിരുന്നു.ഒരു കൊച്ച്‌ ടൈറ്റാനിക്‌ മുങ്ങാന്‍ മാത്രം ഉമിനീരിറക്കി, സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

"എനിക്ക്‌ ഒരു ചായ മാത്രം മതി"

"ശരി നമുക്ക്‌ കാര്യത്തിലേക്കു കടക്കാം.അധികം സംസാരിക്കാത്ത ടൈപ്പാണല്ലേ?"'

ദൈവമേ. ഇതു വീട്ടില്‍ വെച്ചവാത്തത്‌ എത്ര നന്നായി.ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക്‌ കൂട്ടത്തോടെ ഹാര്‍ട്ടറ്റാക്ക്‌ വന്നേനേ' എന്നു സൈലന്റായ ഒരാത്മഗതത്തിനു ശേഷം അവള്‍ ചോദിച്ചു.

"അതെന്താ അങ്ങനെ തോന്നീത്‌??"

"അല്ല ഇത്രേം നേരം കണ്ടതു വച്ച്‌ ഒരു ശാന്തപ്രകൃതമാണെന്നു തോന്നി."

എത്ര ഭീകരമായ തെറ്റിദ്ധാരണ!!! 'നിന്നെ ഞാന്‍ തല്ലാത്തത്‌ നീ തിരിച്ചു തല്ലുമെന്ന്‌ പേടിച്ചിട്ടു മാത്രമാണെന്ന്‌ പറഞ്ഞ കൂട്ടുകാരനെ മസ്സിലോര്‍ത്ത്‌ അവളറിയിച്ചു.

"അയ്യോ ഞാനങ്ങനെയൊന്നുമല്ല.പിന്നെന്താന്നു വച്ചാല്‍ ഒരല്‍പ്പം കൂടുതല്‍ നേരെ വാ നേരെ പോ മട്ടാണ്‌ ആ ഒരു പ്രശ്നമേയുള്ളൂ."

"അതൊരു നല്ല കാര്യമല്ലേ??"

"അനുഭവം അങ്ങനെയല്ല"

"പിന്നേ ബാക്കി കാര്യങ്ങളൊക്കെ.. അതായത്‌...ദൈവവിശാസിയാണോ?"

"ഞാന്‍ ഭയങ്കര ദൈവവിശ്വാസിയാ.എന്തു ചെയ്യുമ്പഴും പ്രാര്‍ത്ഥിച്ചിട്ടേ തുടങ്ങാറുള്ളൂ."

"ഞാനുമതെ.എല്ലാ ഞായറാഴ്ചയും പിന്നെ കടമുള്ള ദിവസങ്ങളിലും പള്ളീല്‍ പോവും. ഇനി എങ്ങാനും ആ ദിവസം പോവാന്‍ പറ്റീല്ലെങ്കില്‍ അതിനടുത്ത ദിവസം പോവും. ഇവിടെ ഏതു പള്ളീലാ പോവാറുള്ളത്‌??"

"ഞാന്‍ ഇവിടെ പള്ളീലൊന്നും പോവാറില്ല. വീട്ടില്‍ പോവുമ്പോള്‍ വല്ലപ്പോഴും പോകും.അതുതന്നെ പണ്ടു കൂടെപ്പഠിച്ചവരേം പരിചയക്കാരേം ഒക്കെ ഒറ്റയടിക്ക്‌ കാണാന്‍ വേണ്ടിയാ.."

"പിന്നെ വിശ്വാസിയാന്ന്‌ പറഞ്ഞത്‌??"

"'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്‌.പള്ളിവിശ്വാസിയല്ല.പിന്നെ കഴിഞ്ഞ ഒരഞ്ചാറു വര്‍ഷത്തെ കണക്കു നോക്കുകാണേല്‌ പള്ളിയെക്കാളും അമ്പലത്തിലാ ഞാന്‍ പോയിട്ടുള്ളത്‌"

"അതെന്താ ഹിന്ദുമതത്തോട്‌ വല്ല ചായ്‌വും ഉണ്ടോ??"

"ഏയ്‌ അങ്ങനൊന്നുമില്ല. വീടിന്‌ കൂടുതലടുത്ത്‌ അമ്പലമായിരുന്നു.പിന്നെ അവിടെ പോയാല്‍ ഒച്ചേം ബഹളോമൊന്നുമില്ലാതെ പ്രാര്‍ത്ഥിക്കാലോ.അതു മാത്രമല്ല,ആ അമ്പലത്തില്‌ ഇടയ്ക്കിടയ്ക്ക്‌ ഫ്രീയായി ഭക്ഷണോം തരാറുണ്ട്‌"

"അപ്പോള്‍ പള്ളീന്നുള്ള ലെറ്റര്‍ എങ്ങനെ കിട്ടും??"

ഓ പിന്നേ ബാക്കിയെല്ലാം തികഞ്ഞല്ലോ?അല്ലെങ്കിലും ഈ കാലഘട്ടത്തില്‍ പള്ളീന്നുള്ള ലെറ്ററല്ല; എയിഡ്‌സിന്റെ ടെസ്റ്റ്‌ റിസള്‍ട്ടാ കല്യാണത്തിനു മുന്‍പ്‌ കൈമാറേണ്ടത്‌ എന്ന്‌ പറഞ്ഞാലോ?? അല്ലെങ്കില്‍ വേണ്ട ഇയാളെ കണ്ടിട്ട്‌ ഒരു ലോലഹൃദയനാന്നാ തോന്നുന്നത്‌.ചിലപ്പോ താങ്ങീന്നു വരില്ല.മനസ്സില്‍ വന്നത്‌ അടക്കി അവള്‍ പറഞ്ഞു,

"അതൊന്നും പ്രശ്നമുണ്ടാവില്ല. വീട്ടീന്ന്‌ കൃത്യമായി പള്ളിക്കുള്ള സിറ്റിംഗ്‌ -ഫീസ്‌ സോറി പിരിവ്‌ കൊടുക്കാറുണ്ട്‌"

"ഓക്കെ ഓക്കെ പിന്നെ ഒഴിവുസമയത്തൊക്കെ എന്താ ചെയ്യുന്നത്‌??"

"കയ്യീ കിട്ടുന്നതെന്തും വായിക്കും, ചുമ്മാ കറങ്ങാന്‍ പോകും, ആരെങ്കിലും കൂടെയുണ്ടെങ്കില്‍ നോണ്‍-സ്റ്റോപ്പയി വര്‍ത്താനം പറയും, സഹിക്കാന്‍ പറ്റാത്തത്ര മൂഡുണ്ടെങ്കില്‍ മാത്രം കുറച്ചു പെയിന്റിംഗ്‌ ചെയ്യും, ഇതിനൊന്നും തോന്നുന്നില്ലെങ്കില്‍ ചുമ്മാ കിടന്നുറങ്ങും"

"ഞാന്‍ ഒഴിവുള്ളപ്പോഴൊക്കെ പാട്ടു കേള്‍ക്കും"

അതെല്ലാരും ചെയ്യുന്നതല്ലേ,പ്രത്യേകിച്ചു പറയാനുണ്ടോ എന്ന ചോദ്യം കഷ്ടപ്പെട്ടു വിഴുങ്ങുന്നതിനിടയില്‍ കുടിച്ചോണ്ടിരുന്ന ചായ അവളുടെ മൂക്കില്‍ കയറി വിക്കിപ്പോയി

"കല്യാണം കഴിക്കാന്‍ പോവുന്ന ആളെപറ്റി എന്തെങ്കിലും സങ്കല്‍പ്പം??"

ദൈവമേ ലോകത്തിലെ ഏറ്റവും ബോറായ ചോദ്യം. ഇതിനൊക്കെ എന്തുത്തരം പറയും.കല്യാണത്തെപറ്റിയേ വെല്യ അഭിപ്രായമില്ല;പിന്നെയല്ലേ ...മൗനം വിദ്വാനു ഭൂഷണം..

"പറഞ്ഞോളൂ ഞാന്‍ ഒന്നും വിചാരിക്കില്ല" അയാള്‍ വിടാനുള്ള ഭാവമില്ല.

ചാടിയെഴുനേറ്റ്‌ അറ്റന്‍ഷനായിനിന്ന്‌ 'കളരിവിളക്കു തെളിഞ്ഞതാണോ, കൊന്നമരം പൂത്തുലഞ്ഞതാണോ" എന്ന പാട്ടു പാടനാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.അതിനു ശേഷം കണ്ണ്‌ തുരുതുരാ അടച്ചുതുറന്ന്‌,കാലിന്റെ പെരുവിരല്‍ കൊണ്ട്‌ സെമിസര്‍കിള്‍ വരച്ച്‌, ഈ പാട്ടില്‍ പറഞ്ഞ യോഗ്യതകളുള്ള ഒരാളാണ്‌ എന്റെ സങ്കല്‍പ്പത്തില്‍ എന്നും കൂടി പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയായി.പുറത്തേക്കു വന്ന ചിരി കടിച്ചുപിടിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു

"എനിക്ക്‌ അങ്ങനെ സങ്കല്‍പ്പമൊന്നുമില്ല"

"എനിക്ക്‌ നാടന്‍ പെണ്‍കുട്ടിയേയാണിഷ്ടം.. യു നോ ഈ സാരിയൊക്കെയുടുത്ത്‌ ആ ടൈപ്പ്‌.. മനസ്സിലായില്ലേ"

അപ്പം ഇതാണ്‌ ഈ മനപ്പൊരുത്തം മനപ്പൊരുത്തമ്ന്ന്‌ പറയുന്നത്‌.ഹോ ഇത്രേം നേരം സംസാരിച്ചതില്‍ യോജിപ്പുള്ള ഒരു കാര്യമെങ്കിലുമുണ്ടല്ലോ.അവള്‍ സമധാനിച്ചു.

"എനിക്കുമതേ.സാരിയൊക്കെയുടുത്ത്‌ നിറയെ മുടിയൊക്കെയുള്ള കുട്ടികളെ എനിക്ക്‌ ഭയങ്കര ഇഷ്ടമാണ്‌.സത്യം പറയാലോ.. ഈ കാവ്യാമാധവനോടൊക്കെ എനിക്ക്‌ മുഴുത്ത അസൂയയാണ്‌. അതെങ്ങനാ ചിലര്‍ക്കൊക്കെ ദൈവം കണ്ണും മൂക്കുമില്ലാതെ വാരിക്കോരി കൊടുക്കും. ബാക്കിയുള്ളവരോടോ ഒരുമാതിരി ചിറ്റമ്മ നയോം.സാരീടെ കാര്യമാണെങ്കില്‍ വേറൊരു ട്രാജഡി. രണ്ടു മീറ്റര്‍ നീളമുള്ള ദുപ്പട്ട മാനേജ്‌ ചെയ്യാന്‍ പറ്റുന്നില്ല.അഞ്ചാറു മീറ്റര്‍ നീളമുള്ള സാരീടെ കാര്യം പിന്നെ പറയണ്ടല്ലോ?"

കയ്യിലിരുന്ന തൂവാല കൊണ്ട്‌ മുഖത്തെ വിയര്‍പ്പൊപ്പി അയാള്‍ പറഞ്ഞു."സമയം കുറച്ചായി നമുക്കിറങ്ങാം"

"ശരി ശരി " അവള്‍ ചാടിയെഴുന്നേറ്റു

"അതിനു മുന്‍പ്‌ ഒരു കാര്യം കൂടി. ഇത്രേം നേരം ഞാന്‍ മാത്രമാണല്ലോ ചോദ്യങ്ങള്‍ ചോദിച്ചത്‌. ഇയാള്‍ക്ക്‌ എന്നോടൊന്നും ചോദിക്കാനില്ലേ?"

അവള്‍ ഒന്നാലോചിച്ചു.കുറച്ചു നേരമായി ഒരു ചോദ്യം ചോദിക്കണമെന്നു വിചാരിക്കുന്നു.അങ്ങു ചോദിച്ചാലോ??

"ഒരു കാര്യം ചോദിക്കണമ്ന്നുണ്ട്‌.പക്ഷെ സാധരണ ഈ ചോദ്യം ആണുങ്ങള്‍ക്കിഷ്ടപ്പെടാറില്ല.അതുകൊണ്ട്‌ വേണ്ടാന്നു വെച്ചിരിക്കുകയായിരുന്നു. ഒന്നും വിചാരിക്കരുത്‌"

"ഇല്ല ധൈര്യമായി ചോദിച്ചോളൂ. ഞാന്‍ ഒന്നും വിചാരിക്കില്ല"

"ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??"


-ശുഭം-

85 comments:

  1. Satheesh said...

    ഇതായിരുന്നോ ആ പറഞ്ഞ പരൂക്ഷ ? എനിക്കിന്നലേ സംശയമുണ്ടായിരുന്നു. :-)
    എന്നിട്ടെന്തു സംഭവിച്ചൂന്നും കൂടി പറയൂ!
    എന്തായാലും വിവരണം കലക്കീട്ട്ണ്ട്! ‘അറ്റന്‍ഷനായി നിന്ന് കളരിവിളക്ക് പാടുമ്പഴ്‘ ആ പാവത്തിന്റെ മുഖഭാവം സങ്കല്പിക്കുമ്പോഴേക്ക് ചിരി കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല!

    btb.. തേങ്ങ എന്റെ വകയാണോ ദൈവമേ!

  2. കൊച്ചുത്രേസ്യ said...

    ഈ സംഭവത്തിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചു മണ്ണടിഞ്ഞവരോ ആയി എന്തെങ്കിലും ബന്ധമുണ്ടെന്ന്‌ ചാടിക്കേറി വിചാരിച്ചേക്കരുത്‌..പറഞ്ഞേക്കാം...

    സതീഷ്‌മാഷേ കേട്ടല്ലോ..ആ തേങ്ങ തന്നതു കൊണ്ട്‌ ഞാന്‍ ക്ഷമിച്ചിരിക്കുന്നു..

  3. മൂര്‍ത്തി said...

    :)

  4. ഗുപ്തന്‍ said...

    എന്നാലുമ്ം ത്രേസ്യാക്കൊച്ചേ ആ ലാസ്റ്റ്ചോദ്യം ഒഴിവാക്കാമായിരുന്നു...

    ആ പയ്യനു പെണ്ണുകാണല്‍ ഫോബിയ വന്ന് അവന്‍ നിത്യബ്രഹ്മചാരിയായി പണ്ടാരമടങ്ങാനാണ് സാധ്യത. അല്ലെങ്കില്‍ നാട്ടിലെ പാലത്തുമ്പില്‍ നിന്നെങ്ങാനും വല്ല യക്ഷിയെയും വിളിച്ചിറക്കി കല്യാണിക്കും.. ഇപ്പം ലെവളുമ്മാരു മാത്രമല്ല്യോ സാരീമുടുത്ത് റ്റേപ്പ് റെകോഡറില്‍ പാട്ടും വച്ചു നടക്കുന്നെ!!!

  5. ഗുപ്തന്‍ said...

    ഓഫ്. അപ്പോള്‍ ഞങ്ങളെല്ലാം പ്രാര്‍ത്ഥിച്ചിട്ടും പരീക്ഷ ഫ്ലോപ്പീഡിസ്കായി അല്യോ... സതീഷിനിട്ട മറുപടികണ്ടു... അതങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതി :)

  6. Mr. K# said...

    ആ പൈസ ഇപ്പൊ വേണ്ട, സ്ത്രീധനത്തില്‍ നിന്നും കുറച്ചോളൂ എന്നു പറഞ്ഞോ അയാള്‍? :-)

  7. Unknown said...

    എല്ലാ ഞായറാഴ്ചയും പിന്നെ കടമുള്ള ദിവസങ്ങളിലും പള്ളീല്‍ പോവും
    സംഭവം ഒടുവില്‍ ഇങ്ങനെയായത് എന്തായാലും നന്നായി. ചെറുക്കന്‍ വലിയ കടക്കാരനാണെന്ന് തോന്നുന്നു. ക്രെഡിറ്റ് കാര്‍ഡ് എടുത്ത് കാണും. കടമുള്‍ല ദിവസമല്ലാം പള്ളിയില്‍ പോകുകയാണെങ്കില്‍ ഞാനൊക്കെ പള്ളീലച്ചനാവേണ്ടി വന്നേനെ. :-)

  8. Anonymous said...

    :)

  9. സാല്‍ജോҐsaljo said...

    ബാക്കി 3.50 പൈസ..

  10. സാല്‍ജോҐsaljo said...

    തെറതികൊച്ചേ...

    ബെര്‍ളീടെ പടത്തിലെ നായിക വേഷം കട്ട്!!!!!

  11. സാല്‍ജോҐsaljo said...

    ദൈവത്താണേ ഇനി ഈ വഴി ഞാന്‍ വരുവേല..

    എന്നെയൊഴിച്ച് എല്ലാരേം ഈ കൊച്ച് പറ്റിച്ചു.. ബ് ഹ ഹ ഹാ....

    ലെറ്റര്‍ മേടിക്കാന്‍ പള്ളീ ചെന്നാലല്ലേ, പള്ളീ മണികേള്‍ക്കൂ!!!! അപ്പ പ്രാര്‍ത്ഥിക്കുന്നതെങ്ങിനെ...???? ടഗ് ടടേന്‍!

  12. കൊച്ചുത്രേസ്യ said...

    മനൂ ഞാന്‍ ചോദിക്കും. ഒന്നും ചോദിച്ചില്ലെങ്കില്‍ മോശമല്ലേ??പിന്നെ ആ യക്ഷീടെ ഐഡിയ അപ്പോള്‍ വന്നില്ല.ഇല്ലെങ്കില്‍ സജ്ജസ്റ്റ്‌ ചെയ്യാമായിരുന്നു.

    കുതിരവട്ടന്‍ @‌ ഈ പൈസ കുറച്ചാല്‍ സ്ത്രീധനത്തുക ഒരു നെഗറ്റീവ്‌ വാല്യൂ ആയിപ്പോകും :-)

    ദില്‍ബാ ഇങ്ങനൊരു മന്ദബുദ്ധി ആയിപോയല്ലോ. ആ കടമല്ല ഈ കടം.ഇതു വേറെ.ഏതെങ്കിലും സത്യകൃസ്ത്യാനികളോടു ചോദിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടും.(നോക്കിക്കോ ഈ തമാശ ഞാന്‍ വേറെ എവിടെയെങ്കിലും പ്രയോഗിക്കും.എന്റെ തലേലുദിച്ചതാന്നും പറഞ്ഞ്‌)

    സാല്‍ജോ ഈപോസ്റ്റും മറ്റേ പോസ്റ്റുമായി കൂട്ടിക്കുഴക്കരുത്‌. ഞാന്‍ പറഞ്ഞല്ലോ ഇതു ഭാവന വെറും ഭാവന. പിന്നെ ആ പറഞ്ഞ പൈസ കറക്ടാണോ..എനിക്കു ബില്ലു കാണണം. ഒരു കാര്യം കൂടി-ബേര്‍ളീടെ പടത്തീന്ന്‌ എന്നെ കട്ടാക്കാനും മാത്രം ഇയാളു വളര്‍ന്നിട്ടില്ല. ഞാന്‍ ഡബിള്‍ റോളിലഭിനയിയ്ക്കും. കാണണോ??

    തുളസി,വേണു,മൂര്‍ത്തി-സ്മെയിലിക്കു താങ്ക്സ്‌..

  13. കൊച്ചുത്രേസ്യ said...

    പിന്നെ ഈ മറുപടിയിലെവിടെയെങ്കിലും 'ഞാന്‍' എന്നു കണ്ടാല്‍ 'അവള്‍' എന്നു തിരുത്തിവായിക്കാനപേക്ഷ. (എഴുതിയെഴുതി നായികയുമായി താദത്മ്യം പ്രാപിച്ചു പോയതുകൊണ്ടുള്ള ഒരു മിസ്‌റ്റേക്കാണ്‌)

  14. Kaithamullu said...

    - ത്രേസ്യാക്കൊച്ചേ, ദേ ആ അവസാന കമെന്റ് പോസ്റ്റിനെ കടത്തിവെട്ടി.
    അതൊന്നൂടെ ഒന്ന് പറഞ്ഞേ!

  15. സു | Su said...

    :) ഹാവൂ രക്ഷപ്പെട്ടു. ഇവളുടെ കൂടെ ജീവിതം ഷെയര്‍ ചെയ്യേണ്ടിവരുമോന്ന് പേടിച്ചിരുന്നു. ഭാഗ്യം! ചായയുടെ പൈസ മാത്രം. വേണമെങ്കില്‍ ഷെയര്‍ ചെയ്യണമെന്നില്ല മുഴുവന്‍ കൊടുത്തോ എന്ന് പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞില്ല. ഇറങ്ങിയപ്പോള്‍‍ത്തന്നെ അമ്മച്ചിയെ വിളിച്ചു. “ഇനി ഇത്തരം ഏടാകൂടങ്ങളെ കാണാന്‍ എന്നെ വിടരുത്. ഞാന്‍ കണ്ടുപിടിച്ച് പറഞ്ഞോളാം.”

  16. കണ്ണൂസ്‌ said...

    'ഞാന്‍' ന്ന് കണ്ടതൊക്കെ 'അവള്‍'ന്ന് വായിച്ചു. പക്ഷേ ദേ ഇതിനെന്താണാവോ വായിക്കേണ്ടത്?

    പിന്നെ ആ യക്ഷീടെ ഐഡിയ അപ്പോള്‍ വന്നില്ല.ഇല്ലെങ്കില്‍ സജ്ജസ്റ്റ്‌ ചെയ്യാമായിരുന്നു

    :-)

  17. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ് : ബാച്ചിക്ലബ്ബില്‍ നിന്നും ഒരാളെ പറഞ്ഞ് വിടുമ്പോള്‍ അയ്യാള്‍ടെ കൂടെ ജീവിതം ഷെയര്‍ ചെയ്യാന്‍ പോകുന്ന മറ്റേ ആളോട് സഹതാപം തോന്നേണ്ട കാര്യം ഇതുവരെ ഇല്ലായിരുന്നു.

    പക്ഷേ ദൈവമേ ‘ആ പാപിയെ’(ആരാന്നു പറയണ്ടല്ലോ-ഇതിനും മാത്രം വല്യപാപം എന്താണാവോ‍ ആ പാവം ചെയ്തത്) കാത്തോളണേ....

  18. ഗിരീഷ്‌ എ എസ്‌ said...

    ഒരുപാടിഷ്ടമായി..
    നര്‍മ്മത്തിന്റെ മറ്റൊരു അനുഭവം കൂടി...
    അഭിനന്ദനങ്ങള്‍

  19. സാല്‍ജോҐsaljo said...

    ഇതിനു ദൈവം ചോദിക്കും! ഞാനൊന്നും പറേന്നില്ല... തെറതികൊച്ചു വെല്ലുവിളിച്ചാ പിന്നെ ഞാനൊന്നും പറേന്നില്ല... എന്നെ ഞരമ്പാന്നു വിളിക്കും ആരേലും!!!!

  20. എതിരന്‍ കതിരവന്‍ said...

    su/സു:
    ഇത്രേ ഒള്ളോ? എന്റെ പെണ്ണുകാണല്‍ കഥ ‘ബ്രദര്‍ ഇന്‍ ലോ’ എന്ന പോസ്റ്റിലുണ്ട്.
    എന്നിട്ടും ഞാന്‍ കെട്ടി.

    ഏടാകൂടം എന്റെയൊപ്പമുണ്ട്.

    സു, രക്ഷപെട്ടൊ രക്ഷപെട്ടോ, ഓടിയ്ക്കോ ഓടിയ്ക്കോ.

  21. അഞ്ചല്‍ക്കാരന്‍ said...

    “എന്താ വേണ്ടതെന്നു വെച്ചാല്‍ ഓര്‍ഡര്‍ ചെയ്തോളൂ"

    മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത്‌ "കപ്പ+ഫിഷ്‌ കറി" എന്ന മനോഹരമായ വാക്കുകളായിരുന്നു.ഒരു കൊച്ച്‌ ടൈറ്റാനിക്‌ മുങ്ങാന്‍ മാത്രം ഉമിനീരിറക്കി, സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

    ആത്മവഞ്ചന പാടില്ല കൊച്ചേ. (കൊച്ചുത്രേസ്യായെ ഞാനങ്ങ് ലോപിപ്പിച്ച്.) ഇവിടെ “കപ്പ + ഫിഷ് കറി” എന്നിടത്ത് ആദ്യം എഴുതിയത് “പുട്ട് + കടലക്കറി” എന്നല്ലേ. സത്യം പറയണം. സത്യം മാത്രമേ പറയാവൂ.

    ഓ.ടോ: പോസ്റ്റ് കൊള്ളാം. പേര് “എന്റെ പേണ്ണുകാണലിന്റെ ഓര്‍മ്മക്ക്” എന്നതായിരുന്നു കൂടുതല്‍ സ്യൂട്ടബ്ല്.

  22. ദിവാസ്വപ്നം said...

    "ഞാന്‍ ഇവിടെ പള്ളീലൊന്നും പോവാറില്ല. വീട്ടില്‍ പോവുമ്പോള്‍ വല്ലപ്പോഴും പോകും.അതുതന്നെ പണ്ടു കൂടെപ്പഠിച്ചവരേം പരിചയക്കാരേം ഒക്കെ ഒറ്റയടിക്ക്‌ കാണാന്‍ വേണ്ടിയാ.."

    :-)


    കപ്പ-ഫിഷ് കറി പാഴ്സലാക്കാമായിരുന്നു

  23. mazha said...

    കൊച്ചു ത്രേസ്യ ക്കുഞ്ഞേ
    അറിഞ്ഞൊ
    പ്രതിഭ പട്ടീല്‍
    ഭാരതത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്
    അതും .............

    ഞാനും ഉടച്ചു ഒരു തേങ്ങ.....

  24. സാബു ജോസഫ്. said...
    This comment has been removed by the author.
  25. Kumar Neelakandan © (Kumar NM) said...

    രസിച്ചു. പക്ഷൊയിച്ചുകഴിഞ്ഞപ്പോള്‍ ഒരു ആഗ്രഹം ബാക്കി നില്‍ക്കുന്നു. ഇതിലെ ആ നായകകഥാപാത്രത്തിന്റെ ബ്ലോഗുകൂടി ഇനി ഒന്നു കാണണം. അവന്റെ വെര്‍ഷന്‍ കൂടി അറിഞ്ഞിരിക്കാമല്ലോ!

    (ഞാന്‍ ഓടണോ നില്‍ക്കണോ?)

  26. Visala Manaskan said...

    എന്തിറ്റാ പെട! സൂപ്പര്‍ പോസ്റ്റ്.

    “സഹിക്കാന്‍ പറ്റാത്തത്ര മൂഡുണ്ടെങ്കില്‍ മാത്രം കുറച്ചു പെയിന്റിംഗ്‌ ചെയ്യും“ ത്രേ!! :)

    ആ ഞാനും അവളും കമന്റും ഞെരിച്ചു.

  27. SUNISH THOMAS said...

    മൊത്തം കലക്കീട്ടൊണ്ട്. വേവ് ലെങ്ത് പിടികിട്ടി.
    :-)

    ഓഫ്
    ഡാ സാല്‍ജോ നീ പേടിക്കേണ്ടെടാ...

    ആ ബെര്‍ളീടെ പടത്തില്‍ ത്രേസ്യാക്കൊച്ച് ഡബിള്‍ റോളില്‍ അഭിനയിച്ചോട്ടെ.

    ഞാനല്ലേ വില്ലന്‍?

    ക്ളൈമാക്സില്‍ സലീം കുമാറായ നിന്നെ നായകനാക്കിത്തരുന്ന കാര്യവും ഞാനേറ്റു.

  28. ഡാലി said...

    കൊച്ചു, കൊള്ളാം.
    പള്ളിയ്ക്കുള്ള സിറ്റിങ്ങ് ഫീസ് കൊടുത്താലും നമസ്കാരം ഒക്കെ പഠിച്ചു വച്ചോ കൊച്ചൂസേ. അല്ലേല്‍ പിന്നേം പിരിവ് കൂടും. :)

  29. Praju and Stella Kattuveettil said...

    ഇതു കൊള്ളാല്ലൊ..അപ്പൊ വെറുതെയല്ല കപ്പ+മീന്‍ കറി ഒാഡര്‍ ചെയ്യാഞ്ഞതല്ലേ..

  30. Santhosh said...

    പരീക്ഷ ഒഴിഞ്ഞല്ലൊ, ആല്ലേ. പ്രാര്‍ഥന ഫലിച്ചു:)

  31. Dinkan-ഡിങ്കന്‍ said...

    എന്തായാലും ചെയ്തതു മഹാ ചെയ്ത്തായി പോയി :)

    ഇപ്പോ പാസായോ അതോ? “സേ“യ്യ്ക്ക് വേണ്ടി വെയ്റ്റു ചെയ്യുകയാനൊ?

  32. കൊച്ചുത്രേസ്യ said...

    കൈതമുള്ളേ എന്നെ പരീക്ഷിക്കരുത്‌. ഇത്രേം കടുകട്ടിയായ വാക്കൊക്കെ ഒരുപ്രാവശ്യം എടുത്തു പ്രയോഗിച്ചതു തന്നെ ധാരാളം.

    സൂ ഈ കഥയ്ക്ക്‌ ഇങ്ങനൊരു അവസാനമില്ല. ഞാന്‍ കേസു കൊടുക്കും

    കണ്ണൂസേ അത്‌ അക്ഷരപിശാശാ. സജസ്റ്റ്‌ 'ചെയ്യിക്കാമായിരുന്നു' എന്നാണ്‌ ശരിയായ വാക്ക്‌ (എന്റമ്മോ .എന്തൊക്കെ നോക്കിയാലാ ഒന്നു ജീവിച്ചുപോകാന്‍ പറ്റുക...)

    ചാത്താ ഡോണ്‍ഡൂ ഡോണ്‍ഡൂ.സമീപഭാവിയില്‍ തന്നെ ചാത്തനും ഇതുപോലൊരു പോസ്റ്റിടേണ്ടിവരും. അന്നു പറയാം ശേഷം

    ദ്രൌപദീ ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം

    സാല്ജോ ഇങ്ങനങ്ങു പിണങ്ങിയാലോ?? ചുമ്മാതിരുന്ന എന്റെ വായില്‍ കോലിട്ടു കുത്തി വെല്ലുവിളിപ്പിച്ചതല്ലേ
    ...

    എതികതിരവാ മാഷിനു വരെ പെണ്ണു കിട്ടീന്നുള്ളതാ എന്റേം ഒരാശ്വാസം. എന്റെ മാവും ഒരിക്കല്‍ പൂക്കും

    അഞ്ചല്‍ക്കരാ അത്‌ കപ്പ+ഫിഷ്‌കറി എന്നു തന്നെയായിരുന്നു. പുട്ട്‌ന്നൊക്കെ കണ്ടിട്ട്‌ ഓര്‍ഡര്‍ ചെയ്യാതെ വിടാനോ..ശിവ ശിവ ..

    ദിവാ സത്യം ഞാനെവിടേം തുറന്നു പറയും :-)

    മഴേ ആ ഇതെന്താ അവാര്‍ഡ്‌ സിനിമ പോലെ ഒരു കമന്റ്‌??എനിക്കൊന്നും മനസ്സിലായിലെങ്കിലും തേങ്ങ സ്വീകരിച്ചിരിക്കുന്നു.

    കുമാര്‍ മാഷേ ഇല്ലത്ത ഒരാള്‍ക്കെവിടുന്നാ ബ്ലോഗ്?? ഈ പോസ്റ്റിന്റെ രണ്ടാമത്തെ കമന്റ്‌ ഒരു പത്തുപ്രാവശ്യം ഉറക്കെ വായിച്ചേ... ഓടുന്നോ..നില്‍ക്കവിടെ.. ഞാന്‍ ഓടിപ്പിടിക്കും..ങ്ഹാ

    വിശാലാ ഇന്നാ പിടിച്ചോ ഒരു വെല്യ താങ്ക്സ്.

    സുനീഷിനു പിടികിട്ടിയ ആ വേവ്‌ ലെങ്ത് എന്താണെന്ന്‌ മര്യാദയ്ക്കു പറയുന്നോ അതോ ഞാന്‍ പറയിക്കണോ??
    പിന്നെ പടത്തില്‍ ആരെ നായകനാക്കണമെന്ന്‌ബെര്‍ളി തീരുമാനിച്ചോളും. വില്ലന്‍ വല്ല കളിതോക്കും പിടിച്ചവിടെ നിന്നാല്‍ മതി കേട്ടോ..

    ഡാലീ ചുമ്മാ പേടിപ്പിക്കല്ലേ.പ്ലീസ്‌.

    സ്റ്റെല്ലൂസേ ഗൊച്ചുഗള്ളീ എല്ലാം മനസ്സിലായി അല്ലേ..

    ഡിങ്കാ അധികം സിമ്പതന്തിയൊന്നും വേണ്ട കേട്ടോ .പിന്നെ പരീക്ഷ ..അതിന്റെ കാര്യം ചോദിക്കാനും പറയാനും പാടില്ലെന്ന്‌ പണ്ടേതോ മഹാന്‍ പറഞ്ഞിട്ടുണ്ട്‌ :-)

  33. Kumar Neelakandan © (Kumar NM) said...

    കൊച്ചു ത്രേസ്യേ ഈ പോസ്റ്റ് വായിക്കുന്നതു പോരേ? ഇനി അതിന്റെ കമന്റും കൂടി വായിക്കണോ? വായിക്കാം പക്ഷെ കമന്റുകൂടി വായിക്കണമെങ്കില്‍ കാശ് ഇതു പോരാ..

    അങ്ങനെ എന്തെങ്കിലു ‘കുളു’ ഉണ്ടെങ്കില്‍ അത് പോസ്റ്റിന്റെ അവസാനം വയ്ക്കണം. ഹല്ല പിന്നെ!

    ഞാന്‍ ഒരു സ്മൈലി ഇവിടെ തേങ്ങയായി അടിച്ചിട്ട് ഓടി.

  34. Sreejith K. said...

    ക്ലൈമാക്സ് കലക്ക്കി. ആ കല്യാണാലോചന അതോടെ റ്റാറ്റാ-ബൈബൈ ആയിക്കാണും, അല്ലേ.

    ബൈ ദ വേ, പെണ്ണുകാണാന്‍ വരുന്നവര്‍ക്കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ക്ക് ഇത്രേം ബോറ് അഭിപ്രായമാണോ? ഡേയ്, ദില്‍ബാ, പച്ചാളം, സാന്റോ, ചാത്താ, നമുക്ക് ഈ പണിക്ക് പോണ്ടെഡേയ്. ഒരു കാര്യവുമില്ലെഡേയ്

  35. sreeni sreedharan said...

    ശ്രീജി, ഇതൊക്കെ ഇപ്പഴെങ്കില്‍ മനസിലായതു തന്നെ ഭാഗ്യം അല്ലെ?
    കൊച്ചുത്രേസ്യേ നന്ദീണ്ട് ട്ടാ

  36. കൊച്ചുത്രേസ്യ said...

    ശ്രീജിത്ത്‌ & പച്ചാള്‍സ്‌ ഇങ്ങനെ ഡെസ്പാവേണ്ട ഒരു കാര്യവുമില്ല. 'എവരി ഡോഗ് ഹാസ് എ ഡേ' എന്ന പ്രമാണത്തില്‍ വിശ്വസിക്കൂ. എല്ലാം ശുഭമാകും :-)

  37. തമനു said...

    ഷെയറ് കൊടുക്കേണ്ടിവന്നാല്‍ ഒത്തിരിക്കാശാകും എന്നു കരുതിയാണല്ലേ കപ്പ+ഫിഷ് കറിക്കു പകരം ചായ പറഞ്ഞത്‌...? അപാര ബുദ്ധി തന്നെ.

    ഇപ്രാവശ്യോം കലക്കി. :)

    ദില്‍ബന്റെ കടക്കമന്റാണ് കമന്റുകളില്‍ സൂപ്പര്‍.. :)

  38. ശ്രീ said...

    നന്നായിട്ടുണ്ട്...
    :)

  39. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: “സമീപഭാവിയില്‍ തന്നെ ചാത്തനും ഇതുപോലൊരു പോസ്റ്റിടേണ്ടിവരും. അന്നു പറയാം ശേഷം” ശരി അന്നു പറയാന്‍ ആളിവിടുണ്ടാവും അല്ലേ!!!

    ബുഹാഹാ ചാത്തനൊരു സീരീസാ ഉദ്ദേശിക്കുന്നത്..
    ഇപ്പോഴുള്ള ബാച്ചി ക്ലബ്ബ് അംഗങ്ങളൊക്കെ മനസ്സുവെച്ചാല്‍ ക്ലബ്ബിലു “സ്ത്രീ”യെ തോല്പിക്കുന്ന ഒരു മെഗാ യ്ക്ക് തന്നെ തുടക്കമിടാം അടുത്തിടെ പിരിഞ്ഞ് പോവാന്‍ കച്ചകെട്ടുന്നവര്‍ മെഗായ്ക്ക് മിനിമം ഒരു എപ്പിഡോസെങ്കിലും എഴുതണമെന്ന് നിബദ്ധന വച്ചാലോ?

  40. ഇടിവാള്‍ said...

    കൊച്ചുത്രേസ്യ said...
    പിന്നെ ഈ മറുപടിയിലെവിടെയെങ്കിലും 'ഞാന്‍' എന്നു കണ്ടാല്‍ 'അവള്‍' എന്നു തിരുത്തിവായിക്കാനപേക്ഷ. (എഴുതിയെഴുതി നായികയുമായി താദത്മ്യം പ്രാപിച്ചു പോയതുകൊണ്ടുള്ള ഒരു മിസ്‌റ്റേക്കാണ്‌)





    അത്താണു..അത്താണിദിലെ ഹൈലൈറ്റ് !!!

    ആ താദാത്മ്യം പ്രാപിച്ചതോര്‍ത്ത് പൊട്ടിച്ചിരിച്ചു!!! ഹഹഹ! അലക്കന്‍ പോസ്റ്റ്..യമണ്ടന്‍..

  41. കുട്ടന്‍സ്‌ | S.i.j.i.t.h said...

    ത്രേസ്യാക്കൊച്ചേ,
    ഈ പോസ്റ്റോടെ നര്‍മ്മത്തിന്റെ കാറ്റഗറിയില്‍ ലേഡി വിശാലമനസ്കന്‍ (വിശാലമനസ്ക) എന്ന പേര്‍ നിങ്ങള്‍ അടിച്ചു മാറ്റിയിരിക്കുന്ന വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നൂ...
    പിന്നെ എന്നാലും ചായേടെ ഷെയര്‍ ചോദിച്ചത് മോശമായിപ്പോയീട്ടോ..ഞാനാണെങ്കില്‍ അപ്പൊത്തന്നെ ഇങ്ങിനെ ഒരു മറുമൊഴി തന്നേനെ..”ചായക്ക് ഷയറിടും എന്നറിഞ്ഞാരുന്നേല്‍ ഒരു പഴമ്പൊരീം കൂടി ഓര്‍ഡര്‍ ചെയ്യാരുന്നൂ “ :)
    ഏതായാലും കലക്കി..

    ഈ ഡയലോഗ് പിടിച്ചു : 'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്‌.പള്ളിവിശ്വാസിയല്ല‘

    ഒ.ടോ : ഏതായിരുന്നൂ റെസ്റ്റോറന്‍ഡ്...കപ്പയും-മീനും ആയത്കൊണ്ട് അത് മാസ് ആവാനാണു സാധ്യത...

  42. ദീപു : sandeep said...

    അവസാനം എഴുതിയ -ശുഭം- മനസ്സിലായില്ല ;)

    കിടിലം പോസ്റ്റ്‌...

    കുട്ടന്‍സ്‌ പറഞ്ഞപോലെ കപ്പയും-മീനും ആയത്കൊണ്ട് മാസ് ആണ്‌ മനസ്സില്‍ വന്നത്‌... അതിലെ ഉള്ളിലെ ഹാള്‍. പിന്നെ മെനുവില്‍ കപ്പയും മീനും ന്നു പറഞ്ഞപ്പൊ സംശയം...

  43. ഉണ്ണിക്കുട്ടന്‍ said...

    കുട്ട്യേടത്തിക്കു ശേഷമിതാ മറ്റൊരു കിടിലം പെണ്ണെഴുത്ത് എന്നാരെങ്കിലും പറഞ്ഞാല്‍ ഞന്‍ കയ്യടിക്കും വിസിലടിക്കും ..അല്ലാതെ ഞാന്‍ പറയേല..(പെണ്‍തല്ലു കൊള്ളാന്‍ വയ്യ)

    കൊച്ചുത്രേസ്യാക്കൊച്ചേ...അപ്പോ ഈ പെണ്ണുകാണാന്‍ പോകുമ്പോ എന്തു പറഞ്ഞാല്‍ നിങ്ങള്‍ക്കിഷ്ടമാകും എന്നു കൂടെ ഒരു പോസ്റ്റിടണം കേട്ടോ..എനിക്കല്ല..ദില്‍ബനാ അവനിപ്പോ കുറേ പെണ്ണുങ്ങളായി ചായയുടെ ഷെയര്‍ കൊടുക്കുന്നത് എന്നു കേട്ടു.

  44. ജാസൂട്ടി said...

    കൊച്ചു ത്രേസ്യ കൊച്ചിന്റെ ഏടാകൂടങ്ങളൊക്കെ ഞാന്‍ വായിക്കാറുണ്ട്...ചിരിക്കാറുമുണ്ട്...:)

    'മുഖാമുഖ'ത്തിലെ നായകനും നായികയും 'മാസ്സ് റെസ്റ്റൊറന്റ്' ഇല്‍ വച്ചൊന്നുമല്ലല്ലോ അല്ലെ കണ്ടതും മുട്ടിയതും...
    കാരണം ഈയിടെ മാസ്സ് റെസ്റ്റൊറന്റില്‍ പോയി കപ്പ+ഫിഷ്‌ കറി മൂക്കുമുട്ടെ അടിച്ചു കേറ്റി ചുറ്റുമൊന്നു കണ്ണോടിച്ചപ്പോള്‍ വെള്ളത്തില്‍ വീണ കോഴികുഞ്ഞിനെ പോലെ ഒരു പയ്യന്‍സ് ഉണ്ണിയാര്‍ച്ച പോലൊരു പെണ്ണിന്‍സിന്റെ മുന്നില്‍ ബ ബ ബ വക്കുന്നത് ഞാന്‍ കണ്ടിരുന്നു...അവളുടെ കയ്യിലാകട്ടെ ഒരു ചായ ഗ്ലാസ്സും...
    അതിവരാകാതിരിക്കട്ടെ...;)

    ഐസ്ക്രീമും ജൂസും മാത്രമിറക്കുന്ന നായികമാരില്‍ നിന്നും വ്യത്യസ്തമായി ചായ മതിയെന്നു പറഞ്ഞ കൊച്ചു ത്രേസ്യയുടെ നായികയെ ഞാന്‍ അഭിനന്ദിക്കുന്നു...

  45. Rasheed Chalil said...

    :)

  46. P Das said...

    :)

  47. Promod P P said...

    ആപ്പ ഊപ്പ കൈരളിയിലോ മാസ് ഹോട്ടെലിലൊ ഒയാസിസിലൊ ഒക്കെ ഇന്റെര്‍‌വ്യു (അതാണ് ചെക്കന്‍ കാണലിനെ പെണ്‍കിടാങ്ങള്‍ വിളിക്കുന്ന പേര്) വെച്ചാല്‍ ഇങ്ങനെ ഇരിക്കും. ആ TGI ലൊ, നൈറ്റ് വാച്ച്മാന്‍ പബ്ബിലോ,ഫോറത്തിനുള്ളിലെ ഫിരിഞ്ചീസ് പാനിയിലൊ ഇനി ഇപ്പൊ ഇതൊന്നും അല്ലെങ്കില്‍ നമ്മടെ സമേര്‍ഖണ്ഡിലൊ വെച്ച് നടത്താമായിരുന്നില്ലെ ഈ കൂടിക്കാഴ്ച്ക.. എന്റെ നോട്ടത്തില്‍ കേരളാ ഭക്ഷണത്തിന്റെ ഗന്ധം അടിച്ചതോടെയാണ് സംഗതി പാളിയത്. പിന്നെ ഒരു കാര്യം പറഞ്ഞ് സമാധാനിക്കാം മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ ആയിരുന്നെങ്കില്‍ 5 രൂപയ്ക്ക് ഒരു ചായ കിട്ടുകയും ഇല്ലാ. ഒരു കോള്‍ഡ് കോഫിക്ക് രൂഫാ 220 പ്ലസ് ടാക്സ് ആണ് ടാജില്‍( പൈസ പോയതിന്റെ വിഷമം എനിക്കല്ലെ അറിയു).

  48. കൊച്ചുത്രേസ്യ said...

    തഥാഗതാ അങ്ങനെ പറഞ്ഞു കൊടുക്ക്‌. മനുഷ്യന്‍ ചന്ദ്രനിലെത്തി. എന്നിട്ടും നമ്മടെ ആണ്‍കുട്ടികളൊക്കെ ഇപ്പഴും തിരുനക്കരെ തന്നെ. ഇവരൊക്കെ ഇനി എപ്പഴാ ഒന്നുയര്‍ന്ന്‌ ചിന്തിക്കാന്‍ പോകുന്നത്‌ ??

    പിന്നേ ടാജിലൊക്കെ പോവാറുണ്ടെന്ന്‌ എല്ലാവര്‍ക്കും മനസ്സിലായി കേട്ടൊ.സന്തോഷമായില്ലേ;-)


    തമനൂ അതു തന്നെ കാര്യം. ഈ പൈസ എന്നു പറയുന്ന സാധനം മരത്തീന്നു പറിച്ചെടുക്കുന്നതല്ലല്ലോ?

    ശ്രീ താങ്ക്സേ

    ചാത്താ ഞാനിവിടൊക്കെത്തന്നെ കാണും. പിന്നെ ആ സീരീസ്‌ ഒരു നല്ല ഐഡിയയാ.കുറെ നാളായി ഒരു അറുബോറു പ്രോഗ്രാം കണ്ടിട്ട്‌.

    ഇടിവാളേ താങ്ക്സേ. അല്ലെങ്കിലും ഒരു കലാകാരനേ മറ്റൊരു കലാകാരിയെ മനസ്സിലവുകയുള്ളൂ.

    കുട്ടന്‍സേ നിങ്ങള്‍ക്കൊക്കെ സമ്മതമാണെങ്കില്‍ എനിക്കും വിരോധമൊന്നുമില്ല. പക്ഷെ വിശാലന്റെ നല്ലപാതി സമ്മതിക്കുമോ?

    ദീപു ആ 'ശുഭത്തിന്‌ അങ്ങനെ പ്രത്യേകിച്ച്‌ അര്‍ത്ഥമൊന്നുമില്ല.ഒരു വഴിക്കു പോവുകയല്ലേ;ഇരിക്കട്ടെ എന്നു കരുതി ഇട്ടതാ.

    ഉണ്ണിക്കുട്ടാ കൂവും സോറി കൈയടിക്കും എന്നു പറഞ്ഞതിന്‌ ഒരു കോലുമുട്ടായി. പെണ്ണുകാണല്‍ചടങ്ങിനു തയാറായി ഏതെങ്കിലും പെണ്ണു വരുമോന്ന്‌ ആദ്യം നോക്ക്‌. ബാക്കിയൊക്കെ പിന്നെയല്ലേ??
    (അങ്ങു ചെന്നാ മതി;ഇപ്പ കിട്ടും-ഓരോരോ അത്യാഗ്രഹങ്ങള്‌ !!!)

    ജാസൂ അതെന്തായലും ഇവരല്ല.എനിക്കുറപ്പാ.

    ചക്കര,ഇത്തിരിവെട്ടം,സന്തോഷ്‌ എന്നിവര്‍ക്ക്‌ പ്രത്യേകം നന്ദി.

  49. Promod P P said...

    ടാജില്‍ പോയത് ഞാന്‍ അല്ല..വേറെ ഒരു മാന്യ ദേഹം ആണ്..ത്രേസ്യക്കറിയില്ല..

    പക്ഷെ കാശു കൊടുക്കാന്‍ ഞാന്‍ പോകേണ്ടി വന്നു എന്ന് മാത്രം..

    ഓ: ടോ : ഞാന്‍ ടാജില്‍ അതു പോലെ പോയാല്‍ എന്റെ വാമ ഭാഗം മാത്രമല്ല,11 വയസ്സായ എന്റെ മോളും എന്നെ ശരിപ്പെടുത്തും

    qw_er_ty

  50. Haree said...

    ആക്ച്വലി എന്താണീ പള്ളീലെ കടം?
    (സത്യകൃസ്ത്യാനികളെ ആരേയും കണ്ടു കിട്ടിയില്ല... ഇവിടെ ആരും വന്നു പോയുമില്ലേ? ആരും അതിനൊരു മറുപടി കമന്റിട്ടു കണ്ടില്ല!)

    പിന്നേ, ടാജേ! വല്ല വഴിവക്കിലും നിന്ന് കാറ്റും കൊണ്ട്, ഒരു രണ്ടുരൂപയുടെ കപ്പലണ്ടിയില്‍ അഡ്ജസ്റ്റ് ചെയ്യാനുള്ളതിന്... ടാജിലൊക്കെ വല്ല ഗേള്‍ഫ്രണ്ട്സിനേം കൊണ്ടുപോയാല്‍ പോരേ!!! അല്ലേല്‍ കല്യാണമൊക്കെ നിശ്ചയിച്ച്, വല്ല ഒന്നോ രണ്ടോ ആഴ്ച മുന്പൊക്കെ കൊണ്ടുപോവാം... (അപ്പോള്‍ പഴയ ഗേള്‍ ഫ്രണ്ട്സിനെ കണ്ടുമുട്ടുവാന്‍ ഇടയാകരുത്, ജാഗ്രതൈ!)
    --

  51. ദീപു : sandeep said...

    ടാജില്‍ പോകാന്‍ അത്രയ്ക്കു കാശൊന്നും ആവില്ല... കണ്ണൂര് നാലുകൊല്ലം തേരാപാര നടന്നപ്പോള്‍ എത്ര തവണ ടാജില്‍ കേറി ബിരിയാണി കഴിച്ചിട്ടുണ്ടെന്നോ... അതു കഴിഞ്ഞ്‌ നേരെ കവിതയില്‍ പോയി ഒരു സിനിമേം... :)

  52. SUNISH THOMAS said...

    വേവ് ലെങ്ത് എന്നാല്‍ ലാംഡ. അത്രയേ ഉദ്ദേശിച്ചുള്ളൂ.തല്ലരുത്!

  53. SUNISH THOMAS said...
    This comment has been removed by the author.
  54. SUNISH THOMAS said...

    ഞാന്‍ എന്‍റെ പേരു ക്ളാര എന്നാക്കുവാന്‍ പോകുവാ...

    ലാംഡ!!

    ലേലു അല്ലി ലേലു അല്ലി
    :)

  55. Siju | സിജു said...

    ഈ പെണ്‍പിള്ളേരൊക്കെ ഇങ്ങിനെ തുടങ്ങിയാല്‍.. ഹോ.. ആലോചിക്കാന്‍ കൂടി വയ്യ..

  56. അചിന്ത്യ said...

    കൊച്ചുത്രേസ്യകുമാരീ,
    ഗംഭീരായി.ഒരു ബീ കു സ്റ്റൈല്‍.
    എനിക്കതല്ല.നമ്മടെ ശ്രീജിത്തും, പച്ചാളോം ,ദില്‍ബൂമൊക്കെ ഇതു വായിച്ച് ഇതിലെ പാപ്പക്കുട്ടി നായകന്‍ ചോദിച്ച ചോദ്യങ്ങളൊന്നും ചോയ്ക്കാണ്ടിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ച് , ഹോട്ടല്‍ മാറ്റി, വാചകങ്ങള്‍ മാറ്റി,ഓര്‍ഡര്‍ മാറ്റി,അവസാനം പെണ്ണുകെട്ടാനുള്ള പ്ലാനും മാറ്റിവെക്കണ്ടി വരണതാലോചിക്കുമ്പഴാ.
    ത്രേസ്സ്യാക്കുട്ടിയ്ക്കുമ്മ

  57. കുറുമാന്‍ said...

    പരീക്ഷ കഴിഞ്ഞ ഹാങ്ങോവറില്‍ വന്ന കഥകലക്കി.

    ഞാന്‍ ഇവിടെ പള്ളീലൊന്നും പോവാറില്ല. വീട്ടില്‍ പോവുമ്പോള്‍ വല്ലപ്പോഴും പോകും.അതുതന്നെ പണ്ടു കൂടെപ്പഠിച്ചവരേം പരിചയക്കാരേം ഒക്കെ ഒറ്റയടിക്ക്‌ കാണാന്‍ വേണ്ടിയാ.."

    "പിന്നെ വിശ്വാസിയാന്ന്‌ പറഞ്ഞത്‌??"

    "'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്‌.പള്ളിവിശ്വാസിയല്ല. - ഇതു കലക്കി:)

  58. bodhappayi said...

    എഴുത്ത് വളരെ രസകരം... :)

  59. ജിം said...

    എന്നിട്ടെന്തായി.??
    അവള്‍ അവനെ വേണ്ടെന്നു വെച്ചോ..?? വെച്ചു കാണും.
    ഈ ബാംഗ്ലൂര്‍ മലയാളി പെണ്‍പിള്ളേര്‍ക്കൊക്കെ ഇതെന്തു പറ്റി..?
    ഇതുപോലൊരു പറ്റു പണ്ടെനിക്കും പറ്റിയതാണേ ;-)

  60. അമ്മു said...

    ത്രേസ്യ,

    വളരെ നല്ല പൊസ്റ്റ്...ഇനിയും തുടരൂ...

  61. ഷാഫി said...

    പടച്ചോനേ... ഇമ്മാതിരീസിന്‍റെ അട്ത്തൊന്നും കൊണ്ടോയി പെട്ത്തല്ലേ... അങ്ങനെയാണെങ്കി കണ്ണങ്ങു ചിമ്മീട്ട് കാണും. അത് മതീന്ന് വെക്കും. അതാ ഇതിലും ഭേദം.
    ഈ ടൈപ്പുകളെ തിരിച്ചറിയാനുള്ള വല്ല അടയാളോമുണ്ടോ ചേച്ചീ?

    nive post ട്ടാ..

  62. സൂര്യോദയം said...

    കൊച്ചുത്രേസ്യേ.... കിടിലന്‍.. അപാര റേഞ്ച്‌... പിന്നെ, ഫെമിനി സൊപ്പിന്റെ പരിമളം ഇതില്‍ പരന്നിട്ടില്ലെന്ന് പറഞ്ഞതിനാല്‍ മാപ്പ്‌ നല്‍കുന്നു :-) അഭിനന്ദനങ്ങള്‍

  63. അചിന്ത്യ said...

    എലോന്‍ ,
    ഈ ത്രേസ്സ്യാമ്മേനെ , അല്ലെന്ങ്കി ത്രേസ്സ്യാമ്മടെ ചേച്ചിപ്പെണ്ണ് മറിയാമ്മേനെ എനിക്കറിയ്വോ ന്നൊരു സംശയം

  64. അരവിന്ദ് :: aravind said...

    ഹഹ
    നല്ലോം രസിച്ചു കൊച്ചു ത്രേസ്യേ. :-)

    നല്ല ക്വാളിറ്റി തമാശ.
    മറു പോസ്റ്റുകളില്‍ ദില്‍ബന്റെ നമ്പര്‍ ഒപ്പം നില്‍ക്കുന്നു.

    പണ്ട് എന്റെ ചേച്ചി ചേച്ചീടെ ഒരു കൂട്ടുകാരി ഭയങ്കര തമാശക്കാരിയാ അവളുടെ കൂടെ നിന്നാല്‍ ഒത്തിരി ചിരിക്കാം എന്നൊക്കെ വീട്ടില്‍ പറയുമായിരുന്നു. ഞാന്‍ ചിന്തിക്കും..ഓ പിന്നേ! ഈ പെണ്‍പിള്ളേര് തമാശ പറഞ്ഞാല്‍ എന്നാ പറയാനാ! ഫുള്‍ ചളമായിരിക്കും എന്ന്.

    ഇപ്പോ തെറ്റ് മനസ്സിലാകുന്നു. എല്ലാ പോസ്റ്റും രസാവഹം.

    പണ്ടത്തെ ഒരു പോസ്റ്റിലെ, കണ്ണൂരില്‍ ട്രെയിനിറങ്ങുന്ന രംഗം..ഓര്‍ത്തോര്‍ത്ത് എനിക്ക് ചിലപ്പോ ചിരി പൊട്ടും. (വിശാലേട്ടന്റെ ഏതോ ജോലിക്കാരന്‍ ഹട്ട റോഡില്‍ ലോറിക്കടിയില്‍ കിടന്നു കൊണ്ട് നൂറേ നൂറില്‍ പോയ രംഗം ഓര്‍ക്കണ പോലെതന്നെ.)

    ആശംസകള്‍!

  65. അരവിന്ദ് :: aravind said...

    ഓഫിന് മാപ്പ്.

    ഈ അചിന്ത്യാമ്മയുടെ പ്രൊഫൈലിലെ ചിത്രം എന്നതാ?

    മുഖാമുഖം നിന്ന് "ബോണ്ടാ വേണോ" എന്ന് ആംഗ്യ ഭാഷയില്‍ ചോദിക്കുന്ന രണ്ട് പേരുടെ കൈകളുടെ ക്ലോസപ്പാ?

  66. asdfasdf asfdasdf said...

    ഈ കഥയ്ക്ക് ഇ. ഹരികുമാറിന്റെ ഏതോ ഒരു കഥയോട് സാമ്യം തോന്നുന്നു. ഏയ്.. വെറുതെ തോന്നിയതാവും അല്ലേ..

  67. മുല്ലപ്പൂ said...

    ത്രേസ്സ്യക്കൊച്ചേ,
    ഈ എഴുത്തിന്റെ ശൈലി എനിക്കങ്ങു നന്നായി പിടിച്ചു.
    കാര്യങ്ങളേ ഇത്ര ഭംഗിയായി എഴുതിവെക്കണു.
    എല്ലാ പൊസ്റ്റും വായിച്ചു. നന്നായി നര്‍മ്മം എഴുതുന്നു.
    തുടരൂ....

  68. വിന്‍സ് said...

    പെണ്ണു കാണാന്‍ വന്നിരിക്കുന്ന ആ പയ്യന്റെ വിഷമവും ചമ്മലും ഒക്കെ ആരോടു പറയാന്‍. അതിന്റെ ഇടയില്‍ ഇങ്ങനെ ഒക്കെയാ പെണ്ണുങ്ങള്‍ ചിന്തിക്കുന്നത് എന്നു കൂടി മനസ്സിലായാല്‍ പിന്നെ പറയണ്ടാ.

    എന്റെ കൂട്ടുകാരന്‍ ആദ്യമായി പെണ്ണു കാണാന്‍ പോയപ്പൊള്‍ ആകെ നെര്‍വസ് ആയിട്ടാണു പോയത്. അവന്റെ ഭാഗ്യം.... ആ ഒരു പെണ്ണിനെയെ അവനു ആദ്യമായും അവസാനവുമായി കാണെണ്ടി വന്നുള്ളു. കല്യാണം അടുത്ത കൊല്ലത്തേക്ക് ഉറപ്പിച്ചു. രണ്ടു മണിക്കൂറില്‍ അധികം ആണത്രെ വാതിലും തുറന്നിട്ട് രണ്ടു പേരും എല്ലാവരും കേള്‍ക്കെ സംസാരിച്ചത്.

  69. കൊച്ചുത്രേസ്യ said...

    തഥഗതാ അപ്പം പൈസയ്ക്കവശ്യമുണ്ടെങ്കില്‍ അങ്ങോട്ടു വിളിച്ചാല്‍ മതിയല്ലേ? നാട്ടുകാരേ പ്ലീസ്‌ നോട്‌ ദി പോയന്റ്‌...

    ഹരീ ഈ പള്ളീലെ കടം എന്നുവെച്ചാല്‍.... പ്ലീസ്‌ ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കൂ...

    ദീപൂ അല്ലെങ്കിലും നമ്മടെ കണ്ണൂരുള്ള പോലെ ഇവിടുണ്ടോ മുട്ടിനു മുട്ടിനു താജ്‌ :-)

    സുനീഷേ ഇപ്പം ഉള്ള പേരിനു തന്നെ ആവശ്യത്തിനു വൃത്തികേടുണ്ടല്ലോ? പിന്നെന്തിനാ മാറ്റുന്നത്‌?
    ലേലു ഞാന്‍ അല്ലിയിരിക്കുന്നു :-)

    സിജൂ വിഷമിക്കാതെ. ശ്രീജിത്തിനോടും പച്ചാള്‍സിനോടും പറഞ്ഞതേ ഇവിടേം എനിക്കു പറയാനുള്ളൂ.

    അചിന്ത്യാമ്മേ ഈ നാട്ടില്‍ കെട്ടാന്‍ കയറു പൊട്ടിച്ചു നില്‍
    ക്കുന്ന ആണ്‍കുട്ടികളുടെ ആത്മവീര്യം ഞാന്‍ കെടുത്തീന്നണോ പറഞ്ഞു വരുന്നത്‌ :-)

    ഉമ്മ ഞാന്‍ സ്വീകരിച്ചിരിക്കുന്നു.ദേ ഇപ്രത്തെ കവിളിലും കൂടി ഒന്നു വേണം (ഒരു കവിളിലു മാത്രമായി ഒന്നും വാങ്ങാന്‍ പാടില്ലാന്ന്‌ കര്‍ത്താവ്‌ പറഞ്ഞിട്ടുണ്ട്‌)

    പിന്നെ എന്റെ ചേച്ചി മറിയാമ്മയല്ല; അന്നമ്മയാണ്‌. അവളെ അറിയാന്‍ ചാന്‍സുണ്ടെന്നു തോന്നുന്നില്ല.

    കുറുമാനേ,ബോധപ്പായീ,അമ്മൂ താങ്ക്സേ.

    കുഞ്ഞൂട്ടീ ഒരു രക്ഷയുമില്ല മോനേ.ഒരനുഭവം വരുമ്പോള്‍ തന്നാലെ മനസ്സിലായിക്കോളും..

    സൂര്യോദയമേ താങ്ക്സേ. ഫെമിനിസോപ്പിന്റെ പരിമളം കലര്‍ത്താംന്ന് വെച്ചാല്‍ അത്‌ ചക്കയാണൊ മാങ്ങയാണൊന്ന്‌ എനിക്കറിയില്ലല്ലോ ;-)

    അരവിന്ദാ താങ്ക്സേ. നിവര്‍ത്തിയില്ലെങ്കില്‍ നീതിമാനും തമാശ പറഞ്ഞു പോകുന്ന്‌ കേട്ടിട്ടില്ലേ. അതാ.പിന്നെ കൊച്ചിനെ നോക്കിയിരുന്നാല്‍ മാത്രം പോര. ഇത്തിരി സമയം ബ്ലോഗിനും വേണ്ടി കൂടി നീക്കിവെയ്ക്കണേ..

    കുട്ടന്മേനോനേ അതു വെറുതെ തോന്നീതു തന്നെയാ. സംശയമില്ല.

    മുല്ലപ്പൂ താങ്ക്സേ

    വിന്‍സേ ഇതിലൊക്കെ ഇത്രയ്ക്ക്‌ ചമ്മാനും വിഷമിക്കാനുമില്ല. അവിടുന്ന്‌ ഒന്നും കട്ടോണ്ടു വരാനൊന്നുമല്ലോ പോവുന്നത്‌. അതുകൊണ്ട്‌` ധൈര്യമായി മുന്നോട്ടു പോയ്ക്കോ..

  70. അപ്പു ആദ്യാക്ഷരി said...

    :-)

  71. Unknown said...

    ചേച്ചി...കലക്കീ...അയ്യോ..എനിക്കിപ്പോഴും ചിരി നിര്‍ത്താന്‍ മേലേ..ഹോ,ആ പയ്യന്‍സിന്റെ ആ സമയത്തെ അവസ്ഥ..കിടു...

  72. കൊച്ചുത്രേസ്യ said...

    ജിമ്മേ (ഈശ്വരാ പേരു പറയുമ്പം തന്നെ പേടിയാകുന്നു) അവള്‍ക്കീ കാര്യത്തില്‍ ഒന്നും ചെയ്യേണ്ടി വന്നില്ല. വേണ്ടാന്നു വെയ്ക്കാന്‍ അവന്‍ തന്നെ മുന്‍കൈയെടുത്തു :-)


    അപ്പൂ,മൃദുല്‍ താങ്ക്സേ

  73. അമല്‍ | Amal (വാവക്കാടന്‍) said...

    ചാടിയെഴുനേറ്റ്‌ അറ്റന്‍ഷനായിനിന്ന്‌ 'കളരിവിളക്കു തെളിഞ്ഞതാണോ, കൊന്നമരം പൂത്തുലഞ്ഞതാണോ" എന്ന പാട്ടു പാടനാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.

    ത്രേസ്സ്യാമ്മേ, അടിപൊളി.

    പോസ്റ്റുകള്‍ എല്ലാം വായിച്ചു
    (മലയാളം മാത്രം ;))

    തകര്‍ക്ക്വ!

  74. മെലോഡിയസ് said...

    ങ് ഹും! രണ്ടാമത്തെ കമന്റില്‍ ഡിസ്‌ക്ലൈമര്‍ ഇട്ടെങ്കിലും വിശ്വസിക്കാന്‍ ഇത്തിരി പാടാ..കൊച്ചേ..

    പോസ്റ്റ് അസ്സല്‍ ആയിട്ടാ..

  75. അഭിലാഷങ്ങള്‍ said...

    മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത്‌ "കപ്പ+ഫിഷ്‌ കറി" എന്ന മനോഹരമായ വാക്കുകളായിരുന്നു.ഒരു കൊച്ച്‌ ടൈറ്റാനിക്‌ മുങ്ങാന്‍ മാത്രം ഉമിനീരിറക്കി, സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു. "എനിക്ക്‌ ഒരു ചായ മാത്രം മതി"!!

    'നിന്നെ ഞാന്‍ തല്ലാത്തത്‌ നീ തിരിച്ചു തല്ലുമെന്ന്‌ പേടിച്ചിട്ടു മാത്രമാണെന്ന്‌ പറഞ്ഞ കൂട്ടുകാരനെ മസ്സിലോര്‍ത്ത്‌ അവളറിയിച്ചു.‘

    സഹിക്കാന്‍ പറ്റാത്തത്ര മൂഡുണ്ടെങ്കില്‍ മാത്രം കുറച്ചു പെയിന്റിംഗ്‌ ചെയ്യും...


    ചിരിക്കാന്‍‌ ഒരുപാട് വക നല്‍‌കി ഈ പോസ്റ്റ്... ഇതൊക്കെ ഞാന്‍ ഇപ്പഴാ കാണുന്നത് ..

    കലക്കി.... സൂപ്പര്‍....

    [അഭിലാഷങ്ങള്‍]

  76. :: niKk | നിക്ക് :: said...

    കണ്ണൂര്‍ക്കാരിയാ?

  77. ചേര്‍ത്തലക്കാരന്‍ said...

    അവള്‍ ഒന്നാലോചിച്ചു.കുറച്ചു നേരമായി ഒരു ചോദ്യം ചോദിക്കണമെന്നു വിചാരിക്കുന്നു.അങ്ങു ചോദിച്ചാലോ??

    "ഒരു കാര്യം ചോദിക്കണമ്ന്നുണ്ട്‌.പക്ഷെ സാധരണ ഈ ചോദ്യം ആണുങ്ങള്‍ക്കിഷ്ടപ്പെടാറില്ല.അതുകൊണ്ട്‌ വേണ്ടാന്നു വെച്ചിരിക്കുകയായിരുന്നു. ഒന്നും വിചാരിക്കരുത്‌"

    "ഇല്ല ധൈര്യമായി ചോദിച്ചോളൂ. ഞാന്‍ ഒന്നും വിചാരിക്കില്ല"

    "ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??"



    Thressiyakochey,
    Aanungalude vila kalayaruthu pls!!!!!!!!!

  78. നിരക്ഷരൻ said...

    സത്യം പറ കൊച്ചേ, ഇതും പിന്നെ ചേച്ചീന്റേം അടക്കം എത്ര ഇന്റര്‍‌വ്യൂ കലക്കീട്ടുണ്ട് ?

  79. sakthikulangarabloggers said...

    Hi Kuchuthresia,

    Still new to the concept of blogging
    reall all your stories / postins
    Even I had read all from Vishalamanaskan

    This one was excellent

    chirichu chirichu oru paruvamai

    then will try to put this in malayalam

    tring to learn this

  80. jense said...

    അവസാനം അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതിലും ഭേതം ഒരു തോക്കെടുത് അവനെ അങ്ങ് വെടി വെക്കുകയായിരുന്നു...

  81. No name.. said...

    അല്ല ത്രേസ്യാ കൊച്ചേ... ഈ പോസ്റ്റും പിന്നെ ദേ http://dilbaasuran.blogspot.com/2007/07/blog-post_24.html ലാ പോസ്റ്റും തമ്മില്‍ വല്ല ബന്ദവും ഉണ്ടോോ???? അല്ല ഒരു സംശയം ചോദിച്ചെന്നേ ഉള്ളൂ..

  82. കൊച്ചുത്രേസ്യ said...

    കുട്ടുകുട്ടാപ്പി അതു മാത്രമേ കണ്ടുള്ളോ! ദാ ഈ നാലു പോസ്റ്റുകളും തമ്മിലുള്ള ബന്ധത്തെപറ്റി സി.ബി.ഐ. അനേഷണം നടന്നു കൊണ്ടിരിക്കുകയാണ്‌ ;-)

    http://dilbaasuran.blogspot.com/2007/07/blog-post_24.html
    http://bharananganam.blogspot.com/2007/07/blog-post_24.html
    http://ethiran.blogspot.com/2007/07/blog-post.html
    http://malabar-express.blogspot.com/2007/07/blog-post_21.html

  83. Unknown said...

    ഹ ഹാ ഹാ...
    കുറച്ചു വൈകിപ്പോയി ഇവിടെ എത്തിപ്പെടാന്‍. നന്നായി രസിച്ചു.
    ആശംസകള്‍.

  84. Shyamchandrathil said...

    Ah good one

  85. Shyamchandrathil said...

    Good one