Tuesday, September 9, 2008

ഇങ്ങനെയും ഒരവധിക്കാലം..

നമ്മുടെ നാട്ടിൽ ഡിപ്രഷൻ കൂടി വരുകയണത്രേ. അതിനെപറ്റി കുറെ ആർട്ടിക്കിൾസ്‌ ഒക്കെ വായിച്ചപ്പോഴാണ്‌ ഒരു കാര്യം എന്റെ ശ്രദ്ധയിൽപെട്ടത്‌. സാമാന്യം മോശമല്ലാത്ത ഒരു ഡിപ്രഷനിലേക്കു വഴിതിവീഴാനുള്ള എല്ലാ ചേരുവകളും ദൈവം സഹായിച്ച്‌ എനിക്കിപ്പോഴുണ്ട്‌. പോരാത്തതിന്‌ കുറച്ചു കാലമായി ലോകത്തിന്റെ ഗതിവിഗതികളെ പറ്റി ഓരോ മാതിരി ചിന്തകളും.. ഇങ്ങനെ അന്തോം കുന്തോമില്ലാതെ ചിന്തിച്ച്‌ അവസാനം നമ്മടെ ബുദ്ധനു കിട്ടിയ പോലെ വല്ല ബോധോദയവും എന്നെ തേടി വരുമെന്നൊക്കെ ആശ്വസിച്ചു നടക്കുകയായിരുന്നു. ബോധോദയം ഒന്നും കിട്ടീലെങ്കിലും അധികം താമസിയാതെ തന്നെ ഡിപ്രഷൻ എന്നെ തേടിവന്നേക്കുമെന്ന്‌ ആ ആർട്ടിക്കിൾസൊക്കെ വായിച്ചപ്പോൾ ഉറപ്പായി. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..വേഗം പോയി ബാഗും പാക്ക്‌ ചെയ്ത്‌ പത്തു ദിവസത്തെ ലീവുമെടുത്ത്‌ നാട്ടിലേക്കു വിട്ടു- കുറച്ചു ദിവസം മഴ ആസ്വദിക്കുക;പിന്നെയുള്ള ദിവസം വയനാടൻ കുന്നുകളിലും നിലമ്പൂർ കാടുകളിലൂടെയും അലഞ്ഞു തിരിഞ്ഞു നടക്കുക-ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ പിന്നെ ഡിപ്രഷനല്ല അതിന്റപ്പൂപ്പൻ വരെ വന്ന വഴിക്ക്‌ തിരിഞ്ഞോടിക്കോളുംന്നുറപ്പ്‌.

അവധികാലത്തിന്റെ ഒന്നാം ദിവസം അതിമനോഹരമായി കടന്നു പോയി. അതിരാവിലെ പെരുമഴയത്ത്‌ നനഞ്ഞു കുളിച്ചാണ്‌ വീട്ടിൽ ചെന്നു കയറിയത്‌. ചൂടുകാപ്പിയും പലഹാരങ്ങളുമൊക്കെ ഫിനിഷ്‌ ചെയ്തതിനു ശേഷം ഒരു മഴക്കാലത്തു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം തന്നെ ചെയ്തു. അതു തന്നെ-മഴ തകർത്തു പെയ്യുമ്പോൾ അകത്ത്‌ തലവഴി മൂടിപ്പുതച്ചു സുഖസുന്ദരമായി കിടന്നുറങ്ങി.ഇടയ്ക്ക്ക്‌ ഭക്ഷണം കഴിക്കാനും വാചകമടിക്കാനുമായി കുറച്ചു സമയത്തേക്ക്‌ ഉണർന്നതല്ലാതെ ബാക്കി സമയം മുഴുവൻ ഉറക്കം.അതു കൊണ്ടു തന്നെ വേണ്ടാത്തതൊക്കെ ചിന്തിച്ച്‌ മൂഡോഫാകാനുള്ള ഗ്യാപ്പൊന്നും കിട്ടിയില്ല.

രണ്ടാമത്തെ ദിവസം രവിലെ തന്നെ മമ്മി വന്ന്‌ വിളിച്ചുണർത്തി. അടുത്ത വീട്ടിലെ രോഹിണിയേച്ചി പറശ്ശിനി അമ്പലത്തിൽ പോകുന്നുണ്ടത്രേ.. "ഞാനും.. ഞാനും" എന്ന്‌ പറഞ്ഞ്‌ കുപ്പായം മാറാനോടീതാണ്‌.മമ്മി തടഞ്ഞു നിർത്തി. കുളിച്ചിട്ടെ അമ്പലത്തിൽ പോകാവൂ പോലും. പറശ്ശിനീല്‌ അങ്ങനത്തെ പതിവൊക്കെ എന്നു തുടങ്ങീന്നു ചോദിച്ചപ്പോഴാണ്‌ കഥ മനസിലായത്‌. രോഹിണിയേച്ചി&പാർട്ടിയുടെ ലക്ഷ്യം പറശ്ശിനി മാത്രമല്ല.ഒത്താൽ ആ വഴിക്കുള്ള മറ്റു ചില അമ്പലങ്ങളിലും ഹാജർ വയ്ക്കണമെന്നുണ്ടത്രേ..ഒറ്റയടിക്ക്‌ എല്ലാ ദൈവങ്ങളെയും കുപ്പീലാക്കാനുള്ള ശ്രമം. ചുമ്മാ മതവികാരം വ്രണപ്പെടുത്തേണ്ട എന്നു കരുതി ഓടിപ്പോയി ഷവറിന്റെ താഴെ തല വച്ച്‌ ഒന്നു നനച്ചെടുത്തു. ബാക്കിയൊക്കെ മഴയത്ത്‌ അങ്ങെത്തുമ്പോഴേക്കും നനഞ്ഞോളും.ആദ്യം ചെന്നെത്തിയത്‌ ഒരു കുഞ്ഞമ്പലത്തിൽ. പറശ്ശിനിമുത്തപ്പനെ പോലെ അത്ര വിശാലമനസ്കനല്ല ഈ അമ്പലത്തിലെ ദൈവം. അതു കൊണ്ട്‌ "എന്നെ കണ്ടാൽ അന്യമതക്കാരിയാണെന്നു തോന്നുമോ" എന്നൊരു ലുക്കോടെ ഞാൻ അമ്പലത്തിന്റെ പുറത്തു വഴിവിളക്ക്‌ പോലെ നിന്നു. ഇത്തിരി കഴിഞ്ഞപ്പോൾ രോഹിണിയേച്ചീടെ പേരക്കുട്ടികളായ അപ്പൂം കുഞ്ഞാണീം അമ്പലത്തിലെ പ്രസാദം കൊണ്ടു തന്നു. അവിലും മലരും ശർക്കരയുമൊക്കെ നെയ്യിൽ വിളയിച്ചത്‌.എനിക്കു പിന്നെ പണ്ടേ 'പ്രതിഷ്ഠയേതായാലും പ്രസാദം നന്നായാൽ മതി' എന്ന പോളിസിയാണ്‌. അതു കൊണ്ട്‌ രണ്ടു പ്രാവശ്യം കൂടി അവരെക്കൊണ്ട്‌ പ്രസാദം വാങ്ങിപ്പിച്ചു കഴിച്ച ശേഷം ഞാൻ ആ സ്ഥലം ചുറ്റിക്കാണാനിറങ്ങി.ഗൈഡുകളായി അവരെയും കൂട്ടി. ഒരു പാട്‌ പാടങ്ങളും തോടും പാലവുമൊക്കെയുള്ള പ്രകൃതിരമണീയമായ സ്ഥലം.കുടയൊക്കെ മടക്കി കയ്യിൽ പിടിച്ചിട്ട്‌ നനഞ്ഞു തന്നെ നടന്നു. അതിനൊരു പ്രത്യേക സുഖമാണ്‌. പിന്നേം ഒന്നുരണ്ടു കുഞ്ഞമ്പലങ്ങളുടെ മുന്നിലും കൂടെ വഴിവിളക്കായി നിന്ന ശേഷം നമ്മടെ പറശ്ശിനിയിലെത്തി. കറക്ട്‌ ഊണിന്റെ സമയം. പിന്നെന്താലോചിക്കാൻ.. ഊണൊക്കെ കഴിച്ച്‌ കുറച്ചു നേരം പുഴയും നോക്കിനിന്ന്‌ പറശ്ശിനിയിൽ നിന്നു മടങ്ങി. ങാ പറയാൻ മറന്നു.. അവിടുത്തെ ചന്തയിൽ നിന്ന്‌ ഒരു കുഞ്ഞു പട്ടിക്കുട്ടിപ്പാവയേയുംവാങ്ങി.മൂഡോഫാകുമ്പോൾ അതിനെപിടിച്ചു ഞെക്കി പോം പോം-ന്നു ഒച്ചയുണ്ടാക്കിപ്പിച്ച്‌ സമാധാനിക്കാലോ.

മൂന്നാംദിവസമായിരുന്നു വയനാട്ടിലേക്കു യാത്ര പുറപ്പെടേണ്ടിയിരുന്നത്‌.അതിനു മുൻപെ തന്നെ എല്ലാം സെറ്റപ്പാക്കിയിരുന്നു. വയനാട്ടിലും നിലമ്പൂരിലുമുള്ള ബന്ധുജനങ്ങളെയൊക്കെ തേടിപ്പിടിച്ച്‌ വിളിച്ച്‌ പറ്റുന്ന പോലൊക്കെ സ്നേഹിച്ചു- അവസാനം അവരെക്കൊണ്ട്‌ 'കണ്ടിട്ടെത്ര കാലമായെടീ;നിനക്കിങ്ങോട്ടൊക്കെ ഒന്നിറങ്ങിക്കൂടേ' എന്നു ചോദിപ്പിക്കുന്നതു വരെ സംഭാഷണം കൊണ്ടുചെന്നെത്തിച്ചു.അങ്ങനെ എല്ലാം ഓക്കെയായ സ്ഥിതിക്ക്‌ വണ്ടി കേറി അങ്ങു ചെന്നെത്തുകയേ വീണ്ടൂ. പ്ലാൻ ചെയ്ത പോലെ തന്നെ പോകാനുദ്ദേശിച്ച ദിവസം വണ്ടിയൊക്കെ കൃത്യമായി വയനാട്ടിലെത്തി;പക്ഷെ അതില്‌ ഞാനുണ്ടായിരുന്നില്ലാന്നു മാത്രം. മഴ കാരണം വീടിനു പുറത്തേക്കിറങ്ങാൻ വയ്യാത്ത അവസ്ഥ. കാലവർഷം ചതിച്ചു എന്നൊക്കെ പത്രത്തില്‌ വായിച്ചിട്ടുണ്ടായിരുന്നു..ഇതിപ്പം അനുഭവിക്കുകയും ചെയ്തു.രണ്ടു മൂന്നു ദിവസവും കൂടി മഴ തോരുന്നതും കാത്തിരുന്നു. യെവടെ...എന്നോടെന്തോ വൈരാഗ്യം തീർക്കാനെന്ന പോലെ മഴ അങ്ങഴിഞ്ഞാടുകയാണ്‌. ഇത്രേം കാലം 'ഹായ്‌ മനസ്സിനെ കുളിർപ്പിക്കുന്ന മഴ" എന്നൊക്കെ സാഹിത്യഭാഷയിൽ തട്ടിവിട്ടിരുന്ന ഞാൻ 'ഈ നാട്ടിൽ മഴ നിരോധിക്കണം" എന്നൊക്കെ വിപ്ലവം പറയാൻ തുടങ്ങി.നല്ലൊന്നാന്തരം ഒരവധിക്കാലം ഈ ദുഷ്ടൻ-മഴ കാരണം കുളംതോണ്ടിപ്പോകുന്നത്‌ കണ്ടോണ്ടിരിക്കുമ്പോൾ ആരായാലും ഡിപ്രഷനടിച്ചു പോകും.

കാത്തിരുന്ന്‌ ക്ഷമ നശിച്ചപ്പോൾ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ബാഗും തൂക്കി നേരെ തിരുവനന്തപുരത്തെത്തി. ചാച്ചന്റെ വീട്ടില്‌.അങ്ങോട്ടു പോവാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ല; 'മിഷൻ വയനാട്‌' ചീറ്റിപ്പോയതിന്റെ ക്ഷീണം എങ്ങനെങ്കിലും തീർക്കണമല്ലോ..ഇതാവുമ്പോ കണ്ണൂരു മുതൽ അങ്ങു തിരുവനന്തപുരം വരെ നീട്ടിവലിച്ചൊരു യാത്ര പോയാൽ അത്രേം ദു:ഖം കുറഞ്ഞു കിട്ടും..അവിടെ ചെന്ന്‌ വീട്ടുകരെപറ്റിയും നമ്മടെ സാമൂഹ്യസാംസ്കാരികനായകരെപറ്റിയുമൊക്കെ അറിയാവുന്ന പരദൂഷണങ്ങളൊക്കെ പങ്കു വച്ചു കഴിഞ്ഞപ്പോൾ തന്നെ ഇത്തിരിയൊരു ആശ്വാസം കിട്ടി .അപ്പോഴാണ്‌ കസിൻകുട്ടിയെ നാഗർക്കോവിലിൽ എഞ്ചിനീയറിങ്ങിനു കൊണ്ടു ചേർക്കാനുള്ള ഒരുക്കപ്പാടുകളൊക്കെ കാണുന്നത്‌. പിന്നെ ആ വണ്ടീടേ ഒരു സൈഡിൽ ഞാനും കയറിപറ്റി- 'ആന്റിക്കൊരു കൂട്ട്‌' എന്നൊക്കെ പറഞ്ഞ്‌. കോളേജിലെത്തി ഒരു അരമണിക്കൂറ്‌ ആ കോളേജുകാരുടെ വീരവാദം കേട്ടിരുന്നപ്പോഴേക്കും ജീവിതം തന്നെ മടുത്തു തുടങ്ങി. അവരില്ലായിരുന്നെങ്കിൽ നമ്മടെ രാജ്യത്തെ ടെക്നോളജിയുടെക്കെ പുക കണ്ടേനേന്നുള്ള മട്ടിലൊക്കെയാണ്‌ തട്ടി വിടുന്നത്‌. ഇനീം ആ വധം സഹിക്കാൻ പറ്റില്ലാന്നു തോന്നിയപ്പോൾ പതുക്കെ നീനുവിനെയും കൂട്ടി നുഴഞ്ഞ്‌ പുറത്തു ചാടി. അവളും എന്നെപ്പോലെ ബോറടിച്ചു തകർന്നിരിക്കുകയാണ്‌. ചേച്ചി എഞ്ചിനീയറിംഗ്‌ പഠിക്കാൻ പോകുന്നത്‌ അവളീ വധം സഹിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഞങ്ങള്‌ നേരെ കന്യാകുമാരിയിലേക്ക്‌ വിട്ടു. വിവേകാനന്ദപ്പറയിൽ ഒന്നു കയറിയിറങ്ങി തിരിച്ചെത്തി.അതു കൊണ്ട്‌ പ്രത്യേകിച്ചു ഗുണമുണ്ടായില്ല. ഓഫായ മൂഡ്‌ പിന്നെം ഓഫായിതന്നെ തുടർന്നു.

തിരിച്ചു ചാച്ചന്റെ വീട്ടിലെത്തിയിട്ട്‌ പിന്നങ്ങോട്ടു വായനായായിരുന്നു.ആ വീട്ടിലുണ്ടായിരുന്ന മാതൃഭൂമി,മലയാളം, മാധ്യമം തുടങ്ങിയ 'മ' പ്രസിദ്ധീകരണങ്ങളൊക്കെ തപ്പിപ്പിടിച്ചെടുത്തു വായിച്ചു തീർത്തു. വീടിനുള്ളിലെ സ്റ്റോക്ക്‌ തീർന്നപ്പോൾ പതുക്കെ ബേസ്‌മെന്റിലേക്കിറങ്ങി. അവിടെ പഴയ മാഗസിനുകളൊക്കെ കൂട്ടിയിട്ടിട്ടിട്ടുണ്ട്‌. സ്റ്റെപ്പിറങ്ങുമ്പോൾ മോളിൽ നിന്നൊരു കുഞ്ഞുശബ്ദം .

"ഞാൻ പോയി എടുത്തു തരാം ചേച്ചീ..അവിടെ പാമ്പുണ്ട്‌"

നോക്കുമ്പോൾ എന്റെ കസിൻകുട്ടനാണ്‌..മൂന്നാംക്ലാസുകാരൻ നന്ദു.

"അതെന്താ നിന്നെ കണ്ടാൽ പാമ്പു പേടിച്ചോടുമോ" ഞാൻ ചോദിച്ചു. അപ്പോഴാണ്‌ നന്ദുവും അങ്ങനെയൊരു പോസിബിലിറ്റിയെപറ്റി ചിന്തിക്കുന്നത്‌.

"നമ്മക്കു രണ്ടു പേർക്കൂടെ പോവാം" നന്ദൂന്റെ വക പരിഹാരം വന്നു.

അതു കറക്ട്‌..രണ്ടു പേരെ കണ്ടാൽ പാമ്പ് എന്തായാലും ജീവനും കൊണ്ടോടിക്കോളും.ഞാൻ അവനെയും കൂട്ടി സ്റ്റെപ്പിറങ്ങി.അവസാനത്തെ സ്റ്റെപ്പിൽ അവനെ കൊണ്ടു നിർത്തിയിട്ട്‌ ഉത്തരവിട്ടു.

"നന്ദു ഇവിടെ നിന്നാൽ മതി. എന്നിട്ട്‌ വല്ല പാമ്പും വരുന്നുണ്ടോന്ന്‌ നോക്ക്‌. ഞാൻ പോയി മാഗസിനെടുത്തിട്ടു വരാം."

ഞാൻ പോയി മാഗസിൻ കൂമ്പാരത്തിൽ മുങ്ങിതപ്പാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ ഒരനക്കം. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.സ്റ്റെപ്പിൽ നിർത്തിയിട്ടു വന്ന വിദ്വാൻ എന്റെ തൊട്ടു പുറകിൽ നിൽക്കുകയണ്‌.

"നിന്നോട്‌ ഞാൻ എവിടെ നിൽക്കാനാ പറഞ്ഞത്‌??" ഞാൻ സ്വരത്തിലൊക്കെ ദേഷ്യം വരുത്തി ചോദിച്ചു.

"അവിടെ.."നന്ദു സ്റ്റെപ്പിലേക്ക്‌ കൈ ചൂണ്ടിക്കാണിച്ചു..

"എന്നിട്ടിപ്പോ നീ എവിടാ നിൽക്കുന്നത്‌?" ഞാൻ കുറച്ചൂടെ ശബ്ദം കൂട്ടി

"ഇവിടെ.." നന്ദു കൂളായി ഉത്തരം പറഞ്ഞു.

ഇനി എന്തു പറയണംന്ന്‌ പിടികിടാത്തതു കൊണ്ട്‌ ഞാൻ അവനെ ഒന്നു നോക്കിപ്പേടിപ്പിച്ചിട്ട്‌ മാഗസിൻ-പെറുക്കലിലേക്കു തിരിച്ചു പോയി.

"ചേച്ചീ ഒരു ഇൻസെക്ട്‌ വന്ന്‌ ഇവിടൊക്കെ ഹോൾസുണ്ടാക്കി വച്ചിരിക്കുന്നു!" നന്ദു എന്തോ വല്യ കണ്ടുപിടിത്തം നടത്തിയ മട്ടിൽ പറഞ്ഞു.

"ഉണ്ടാക്കട്ടെ;അതിനു നിനക്കെന്താ" എന്തൊരു മലയാളം!! ഇവനെ രഞ്ജിനി ഹരിദാസാണോ മലയാളം പഠിപ്പിച്ചത്‌ എന്നൊക്കെ മനസ്സിലോർത്ത്‌ ഞാൻ കുറച്ചു ദേഷ്യത്തോടെ നന്ദൂന്റെ കണ്ടുപിടിത്തത്തെ അവഗണിച്ചു.

"ചേച്ചീ നോക്ക്‌..ഇവിടെ ഫുൾ ആ ഹോൾസാണ്‌!!"

അപ്പോ കാര്യം സീരിയസാണ്‌.ആ ഇൻസെക്ട്‌ ചില്ലറക്കാരനല്ലല്ലോന്നൊക്കെ വിചാരിച്ച്‌ ഞാൻ എത്തി നോക്കി. ഒന്നു നോക്കീതേയുള്ളൂ..പിന്നെ ചിരി കൺട്രോളു ചെയ്യാൻ പറ്റീല.ആരാണെന്നോ നന്ദൂന്റെ വില്ലൻ ഇൻസ്‌ക്ട്‌.. നമ്മടെ സ്വന്തം ആള്‌- കുഴിയാന!!

നന്ദൂന്‌ കുഴിയാനയെ അറിയില്ലേ!! എനിക്ക്‌ ഭയങ്കര അത്‌ഭുതംതോന്നി.കേരളത്തിൽ വളരുന്ന ഒരു കുട്ടി ആദ്യം പരിചയപ്പെടുന്ന ജീവികളാണ്‌ കുഴിയാനയും തുമ്പിയും പൂമ്പാറ്റയുമൊക്കെ.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ അവിടെ പടിഞ്ഞിരുന്ന്‌ അഞ്ചാറു കുഴിയാനകളെ പിടിച്ച്‌ നന്ദൂനേം കൂട്ടി മുകളിലെത്തി.എന്നിട്ട്‌ നല്ല വെളിച്ചത്തിൽ കാണിച്ചു കൊടുത്തു.അപ്പോഴേക്കും കാഴ്ച കാണാൻ നന്ദൂന്റെ നാലഞ്ച്‌ കൂട്ടുകരും കൂടി എത്തി.കുറെ നേരം കുഴിയാനകളെ പ്രദർശിപ്പിച്ച്‌ അതിനെ പറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തുകഴിഞ്ഞ്‌ കുഴിയുണ്ടാക്കാൻ വേണ്ടി ചെടിച്ചട്ടിയിൽ മണൽ നിറച്ച്‌ അതിൽ കൊണ്ടിട്ടു. അതിപ്പോ ഹോൾസുണ്ടാക്കുമെന്നും എനിട്ട്‌ അതിൽ താമസിക്കുമെന്നും അതിൽ വീഴുന്ന ഉറുമ്പിനെ കാലുതെറ്റിച്ച്‌ വീഴ്‌ത്തി തിന്നുമെന്നുമൊക്കെ ഒരുപാട്‌ മോഹനവാഗ്‌ദാനങ്ങൾ കൊടുത്തു.പീക്കിരികളൊക്കെ ആകാംക്ഷയോടെ നിൽക്കുകയാണ്‌.അവരുടെ മുഖത്തെ ഭാവങ്ങളൊക്കെ നോക്കി നിൽക്കുന്നതു തന്നെ നല്ല ടൈംപാസായിരുന്നു.കുറെ കഴിഞ്ഞിട്ടുംകുഴിയാനകൾക്കൊന്നും ഒരനക്കവുമില്ല.എനിക്കും പതുക്കെ ടെൻഷനാവാൻ തുടങ്ങി. കുഴിയാന കുഴിയുണ്ടാക്കിയില്ലെങ്കിൽ പിന്നെ ഞാൻ കൊടുത്ത വാക്കിനെന്തു വില... അതു കാണാതെ പിള്ളേരൊട്ടുപിരിഞ്ഞു പോവില്ല താനും.

"നിങ്ങളൊക്കെ ഇങ്ങനെ നോക്കി നിൽക്കുന്നതു കൊണ്ടാണ്‌ അത്‌ അനങ്ങാത്തത്‌.പോയിട്ട്‌ നാളെ വന്നു നോക്കൂ..അപ്പോഴേക്കും എല്ലാം റെഡിയായിട്ടുണ്ടാവും"

ഞാൻ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ വേണ്ടി ഒരു കുഞ്ഞു നുണ അടിച്ചു വിട്ടു.എന്റെ വാക്കും വിശ്വ്വസിച്ച്‌ എല്ലാരും പിരിഞ്ഞു പോയി. അവരൊക്കെ പോയിക്കഴിഞ്ഞിട്ടും എനിക്കൊരു സമാധാനവുമില്ല. എങ്ങാനും കുഴിയാന എന്നെ വഞ്ചിച്ചാലോ..കുഴിയൊന്നുമുണ്ടാക്കാതെ നിസ്സഹകരിച്ചാൽ മാനം പോകുനത്‌ എന്റെയാണ്‌. രാതി ഒരു എട്ടൊൻപതു മണി വരെ കാത്തു. കുഴിയാന മൈൻഡാക്കുന്നില്ല. നന്ദു ഉറങ്ങാൻ പോയ തക്കം നോക്കി ഞാൻ പതുക്കെ പുറത്തേക്കിറങ്ങി.എന്നിട്ട്‌ ചെടിച്ചട്ടിയിലെ മണലിൽ വിരലും കൊണ്ട്‌ അഞ്ച്‌ കുഴി കുഴിച്ചു. ഫൈനൽ-ടച്ചപ്പോക്കെ നടത്തി ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌ കുഴിയാനക്കുഴിയാക്കി. ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല. സമാധാനത്തോടെ കിടന്നുറങ്ങി.പിറ്റേന്നു രാവിലെ നന്ദൂന്റെ ആഹ്ലാദാരവങ്ങൾ കേട്ടാണ്‌ ഞാൻ എഴുന്നേറ്റത്‌. ചില്ലറക്കര്യം വല്ലതുമാണോ നടന്നിരിക്കുന്നത്‌!!

എന്തായാലും എന്റെ അവധിക്കാലത്തിന്റെ അവസാനത്തെ എപ്പിസോഡായിരുന്നു അത്‌. അന്നുച്ചയ്ക്ക്‌ ഞാൻ തിരുവനന്തപുരം വിട്ടു. ഐലൻഡ്‌ എക്സ്പ്രസ്സിൽ കയറി ബാംഗ്ലൂരേക്കു തിരിച്ചു വരുമ്പോൾ ഡിപ്രഷന്റെ പൊടി പോലുമുണ്ടായിരുന്നില്ല. അവധിക്കാലത്തിന്റെ മുക്കാൽ ഭാഗവും മഴയിൽ കുതിർന്ന്‌ പോയതിലൊന്നും ഒരു വിഷമവും തോന്നിയില്ല.ഇമ്മിണി കള്ളത്തരം കാണിച്ചാലെന്ത്‌ ആ പീക്കിരീസിന്റെ സന്തോഷം കാണാൻ പറ്റിയല്ലോ. നമ്മടെ ഡ്യൂക്കിലി കുഴിയാനകൾക്ക്‌ വരെ മനുഷ്യരെ ഇത്രയ്ക്ക്‌ സന്തോഷിപ്പിക്കാൻ പറ്റുമെന്ന്‌ സത്യമായും എനിക്കറിയില്ലായിരുന്നു. ഓരോ യാത്രകളും നമ്മളെ ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന്‌പറയുന്നത്‌ എത്ര സത്യം.

82 comments:

  1. Madhavan said...

    കൊച്ചു കൊച്ചു സന്തോഷങ്ങള്‍...

  2. Haree said...

    :-)
    വീടുണ്ടാക്കി കൊടുക്കുന്നവര്‍ക്കൊക്കെ ഇപ്പൊ വല്യ ഡിമാന്റാണേ, പ്രത്യേകിച്ചും തിരു.പുരത്ത്... കുഴിയാനക്കു വീടുണ്ടാക്കിയാണേലും കോണ്ട്രാക്ട് പണി തുടങ്ങിയല്ലോ! :-)

    ഈ ട്രയിനിലിങ്ങനെ തെക്കുവടക്ക് പോയിട്ട് എഴുത്തിനുള്ള സ്കോപ്പൊന്നുമുണ്ടായില്ലേ?
    --

  3. Nikhil Paul said...

    Onam kazhinjo?

  4. Nikhil Paul said...

    oh kitty

    September 12, Friday

  5. Unknown said...

    പാവം പിള്ളേര്‍.. പാവം കുഴിയാന ..

    (ഓണത്തിനു മുന്‍പ് തന്നേ വെക്കേഷന്‍ തുടങ്ങിയല്ലേ.)

  6. അജ്ഞാതന്‍ said...

    വട്ടാണല്ലേ..... ;0)

    കൊള്ളാട്ടോ..വെറുതെ പറഞ്ഞതാ...എന്തായാലും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍....

    പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

  7. FR said...

    "Ivane malayalam padippichathu ranjini Haridasamoo"
    Athu nanayi ishatapettu.Pinne Postum nannayi.

  8. ജയരാജന്‍ said...

    ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പത്ത് ദിവസമൊക്കെ അവധി കിട്ടുന്നതിന്റെ രഹസ്യവും കൂടിയൊന്ന് പറഞ്ഞ് താ കൊച്ച് ത്രേസ്യാ... ബാക്കിയുള്ളവന്മാരൊക്കെ ഒരു ദിവസത്തെ ലീവ് ചോദിച്ചാല്‍പ്പോലും എന്തോ അദ്ഭുതം കേട്ട പോലെ ഇരിക്കത്തേ ഉള്ളൂ മാനേജര്‍മാര്‌... പിന്നെ ആദ്യം തന്നെ 2-3 ദിവസത്തെ ലീവ് ഒക്കെ ചോദിച്ച്, കുറച്ച് കുറച്ച് കൊണ്ടുവന്ന് അവസാനം 1 ദിവസം മതി എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോ സമ്മതിക്കും... ഹ്മ്മ്മ്മ്മ്....

  9. ജിജ സുബ്രഹ്മണ്യൻ said...

    അതു കലക്കീ..കുഴിയാന കുഴി കുഴിച്ച വിദ്യ കലക്കീ..പാവങ്ങള്‍ നമ്മുടെ പിള്ളേറ്.കുഴിയാനയെയും തുമ്പിയെയും അട്ടയെയും ഒന്നും അവര്‍ കണ്ടിട്ടില്ല എന്ന് കേള്‍ക്കുമ്പോള്‍ എന്റെ ബാല്യം ഒക്കെ ഓര്‍മ്മ വരുന്നു.

  10. ശ്രീ said...

    “ഒരു മഴക്കാലത്തു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം തന്നെ ചെയ്തു. അതു തന്നെ-മഴ തകർത്തു പെയ്യുമ്പോൾ അകത്ത്‌ തലവഴി മൂടിപ്പുതച്ചു സുഖസുന്ദരമായി കിടന്നുറങ്ങി.ഇടയ്ക്ക്ക്‌ ഭക്ഷണം കഴിക്കാനും വാചകമടിക്കാനുമായി കുറച്ചു സമയത്തേക്ക്‌ ഉണർന്നതല്ലാതെ ബാക്കി സമയം മുഴുവൻ ഉറക്കം.”

    ഹോ... നമിച്ചു.

    എന്നാലും കുഴിയുണ്ടാക്കാനറിയാത്ത കുഴിയാനകളോ... [അന്യായമായി അവരെ പിടിച്ചതില്‍ പ്രതിഷേധിച്ച് അവര്‍ക്ക് അന്ന് പണിമുടക്ക് ആയിരുന്നിരിയ്ക്കണം]

    എന്തായാലും ഓണാശംസകള്‍!

  11. മേരിക്കുട്ടി(Marykutty) said...

    ഓണാശംസകള്‍....
    എഴുത്ത്‌ നന്നായി :)

  12. Muneer said...

    കുഴിയാനയുടെ കുഴിയിലേക്ക് ഉറുമ്പിനെ ഇട്ടു കൊടുത്തുള്ള പരീക്ഷണം വഴി എത്ര പിള്ളേരെയാ ഞാന്‍ കയ്യിലെടുത്തിട്ടുള്ളത് എന്നറിയാമോ..
    പതിവു പോലെ കലക്കി ട്ടോ.. ഒരു nostalgic effect. താങ്ക്സ്.
    ഓണാശംസകള്‍..

  13. G.MANU said...

    കുഴിയാനക്കുട്ടിക്ക് ഓണാശംസകള്‍ :)

  14. കായംകുളം കുഞ്ഞാട് said...

    വെക്കേഷനില്‍ ആയിരുന്നത്‌ കൊണ്ടാന്നോ പോസ്റ്റ് ഒന്നും കാണാഞ്ഞത് ? എന്തയാലും ഇരിക്കട്ടെ കുറച്ചു ഓണാശംസകള്‍

  15. vijayanakavj said...

    വളരെ നന്നായി സുഹ്രുത്തേ... :) ഓണാശംസകൾ

  16. ajeeshmathew karukayil said...

    നന്നായി, ഹ്യദയം നിറഞ്ഞ ഓണാശംസകള്‍....

  17. സജീവ് കടവനാട് said...

    കുഴിയെടുക്കാനൊക്കൊ മറന്നു അല്ലേ...
    ആശംസകള്‍
    ഓണാശംസകളാണേ...

  18. sakthikulangarabloggers said...

    Hi Kochuthresia,

    malayalam padipichathu ranjini haridasano
    athangu eshttapettu

    athe njal korenal ayi malyalathil bloganam, bloganam ennu vijarikunnu

    will see about that

    good

  19. അനിയന്‍കുട്ടി | aniyankutti said...

    പത്തു ദെവസം ലീവ് കിട്ട്യാല്‌ കുടുംബത്തിരുന്നൂടെടോ നിങ്ങക്ക്..?? കറങ്ങാന്‍ പോയേക്കണു... :)

    പക്ഷേ അതോണ്ട് വായിച്ചു വായിച്ചു സുഖം മാടിക്കൊണ്ട്റേന്‍... ഓക്കേവാ...?? :)

  20. Vellayani Vijayan/വെള്ളായണിവിജയന്‍ said...

    ഹായ്....
    എന്തൂട്ടാ സാധനം...
    കുഴിയാന... എന്ത് കുഴിയാന...
    ഗതകാലസ്മരണകളുണര്‍ത്തിയതിന് നന്ദി...
    ആശംസകള്‍.........
    വെള്ളായണി

  21. smitha adharsh said...

    എന്‍റെ ത്രേസ്യ കുട്ടീ...ഇപ്പോഴത്തെ പിള്ളേര്‍ക്ക് കുഴിയാനയെ പോയിട്ട് കാക്കയെ കണ്ടാല്‍ തിരിച്ചറിയാത്ത കാലമായി .... എന്തായാലും,ആ കുട്ടികള്ക്ക് ചെയ്തു കൊടുത്ത "സേവനം"...കലക്കി.. അത്,ബഹുത്ത് അച്ചാ..ആയിപ്പോയി കേട്ടോ..

  22. മിർച്ചി said...

    എന്തായാലും കൊച്ചു ത്രേസ്യാക്കൊച്ചിന്റെ ഡിപ്രഷനൊക്കെ മാറിയല്ലോ!

  23. സാജന്‍| SAJAN said...

    കുഴിയാനയും കൊച്ചുത്രേസ്യയും
    നല്ല ടൈറ്റില്‍,
    തിരുവനന്തപുരത്തെ കുഴിയാനകളല്ലേ?
    ഏതെങ്കിലും യൂണിയന്റെ സംസ്ഥാന നേതാക്കളാവും അവരാവുമ്പോ പണി ചെയ്യാണ്ടാല്ലോ പ്രസ്താവനകള്‍ ഇറക്കിയാല്‍ പോരേ‍, ഇനിയിപ്പൊ പിടിക്കുമ്പോ കൊല്ലം ജില്ലയിലെ കുഴിയാനകളെ പിടിച്ചു നോക്കൂ നല്ല അദ്വാനികളാ, സോറി അധ്വാനികളാ:)

  24. Sands | കരിങ്കല്ല് said...

    :)

  25. മാംഗ്‌ said...

    കുഴിയാന ഇല്ലാത്ത കുട്ടിക്കാലം കഷ്ടം എന്നാലും ഒരവധിക്കാലം ഓർക്കാനിതൊക്കെ ധാരാളം അല്ലേ?

  26. കുഞ്ഞന്‍ said...

    ഇതില്‍ നിന്നും മനസ്സിലാകുന്നത് കുഞ്ഞു കുട്ടികളോടൊപ്പം കളിയും ചിരിയുമായി കഴിഞ്ഞാല്‍ ഏത് ഡിപ്രഷനും പമ്പ കടക്കുമെന്ന്.

    എഞ്ചിനിയര്‍ പുള്ളേരെ പറ്റിപ്പറഞ്ഞത് നേരാണൊ അത്രക്കു വധമാണൊ അവര്‍..

    ഒരു പ്രതിഷേധം ദുഷ്ടന്‍ മഴ എന്നു വിളിച്ചതില്‍..ദുഷ്ട എന്നു വിളിച്ചിരുന്നെങ്കില്‍ പിനെയും സഹിക്കാമായിരുന്നു.

  27. krish | കൃഷ് said...

    കുഴിയാനയും കൊച്ചുത്രേസ്യയും കൊള്ളാം.

    'ബാംഗ്ലൂര്‍-കണ്ണൂര്‍-തിരോന്തരം എക്സ്പ്രസ്സ്‌' ഇപ്രാവശ്യം ഡാമുകളിലും കായലിലും പുഴയിലുമൊന്നും ഇറങ്ങിയില്ലേ. വെള്ളം കുറവായിരുന്നോ?

    ജയരാജേ, ആപ്പീസില്‍ നിന്നും ഇടക്കിടക്ക്‌ അവധി കിട്ടണമെങ്കില്‍ ചുമ്മാ പത്തേ-പത്തില്‍ ഒഴപ്പി പണിയെടുത്താല്‍ പറ്റൂല്ലാ. അതിനൊക്കെ ത്രേസ്യാമ്മേ കണ്ടു പഠിക്കണം. ഒരാഴ്ചത്തേക്ക്‌ അവധി ചോദിക്കേണ്ട താമസം 10 ദിവസമെങ്കിലും അനുവദിച്ചുകൊടുക്കും. അത്രക്ക്‌ കര്‍മ്മശീലയാണവര്‍. (അല്ലാതെ ത്രേസ്യാമ്മയെ ആപ്പീസില്‍ സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്‌ ചോദിക്കുന്നനിമിഷം തന്നെ അവധി കൊടുക്കുന്നതെന്നു പറയല്ലേ!)

    :)

  28. Unknown said...

    അയ്യോ..എന്നോട് സംസാരിച്ച കാര്യം ഒന്നും പറഞ്ഞിട്ടില്ല..വായിച്ചു തുടങ്ങിയപ്പോ ഓര്‍ത്തു ഇതു ആ അവധിക്കാലമാണല്ലോയെന്ന്..ഈ പോസ്റ്റിലൂടെ പാവം ഈ ഞാനും പ്രശസ്തനാകുമെന്നൊക്കെ...പക്ഷേ...എല്ലാം പോയി..!!!! പാവം ഞാന്‍..അല്ല,പഞ്ചപാവം ഞാന്‍ !!!

  29. Aneeshji / അനീഷ്ജി said...

    ഹാവു... കൊതി ആവുന്നു നാട്ടില് എത്തി മഴയത്ത് നടക്കാന്.......

  30. joice samuel said...

    :)

  31. അപ്പു ആദ്യാക്ഷരി said...

    ആട്ടെ, എന്തുകൊണ്ടാണ് ആ കുഴിയാനകള്‍ സ്വയം കുഴിയുണ്ടാക്കാഞ്ഞത്?

  32. Sherlock said...

    ഓണാശംസകള് :)

  33. തോന്ന്യാസി said...

    കുഴിയാനകള്‍ ഒരു കുട്ടിയാനയെക്കണ്ട് പേടിച്ച്....കുഴിയുണ്ടാക്കാന്‍ പോലും മറന്നു പോയി.......പാവങ്ങള്‍....

  34. മാലാഖന്‍ | Malaghan said...

    അപ്പൊ ഇതാണല്ലേ ഈ 'കാലവര്‍ഷം ചതിച്ചൂ' എന്നു പറയുന്നത്. കഷ്ടം തന്നെ കൊച്ചെ, അവസാനം അവന്‍ നിന്നെയും ചതിച്ചല്ലെ ? എന്തായാലും ഇനി കാലവര്‍ഷത്തിനോട് കൂട്ടില്ല... നമ്മുടെ കൊച്ചിനെ ചതിച്ച ടീംസ് അല്ലെ...

    പിന്നെ കുഴിയാന, സത്യം പറഞ്ഞാല്‍ സാജന്‍ പറഞ്ഞതാവാനാ സാധ്യത. അല്ലേല്‍ അന്നു പണിമുടക്കായിരിക്കും ! കേരളമല്ലെ ? സാമ്രാജ്യത്വത്തിന്നും അമേരിക്കയുടെ ബൂര്‍ഷാ നയങ്ങള്‍ക്കുമെതിരായി പണിമുടക്കാന്‍ കുഴിയാനകള്‍ക്കും സ്വാതന്ത്ര്യമുണ്ട്...

  35. Kichu $ Chinnu | കിച്ചു $ ചിന്നു said...

    കലക്ക്ണ്ണ്ട്ട്ടാ :)

  36. പിരിക്കുട്ടി said...

    ente koche,..............
    thante oru bhagyam ingane idakkide vinodhayaathrayokke nadathallo?

    kuzhiyanaye patti oru blogil kandu....
    njaan kuzhinokki nadannittu onnum kandilla .....

    pillrkku samadhanam ayallo?
    kochinu ..sthrothram..

  37. PIN said...

    ഒരു ചെറിയ തോട്ടിയും വടിയും കൊണ്ട്‌ ആ കുഴിയാനകളെ ചട്ടം പഠിപ്പിക്കാൻ ഒന്നു ശ്രമിച്ചുകൂടായിരുന്നോ? ചിലപ്പോൾ അവ കുഴികൾ കുഴിച്ചേനെ...

  38. നിരക്ഷരൻ said...

    പഴശ്ശിനിക്കടവ് മുത്തപ്പാ...ചന്തേന്ന് വാങ്ങിയ പട്ടിക്കുട്ടിപ്പാവയെ ഈ വെവരമില്ലാത്ത പെങ്കൊച്ച് ഞെക്കിക്കളിക്കുന്നത് അങ്ങ് ക്ഷമിച്ചേക്കണേ. പട്ടി അങ്ങയുടെ സന്തതസഹചാരിയാണെന്ന് ‘പ്രതിഷ്ഠയേതായാലും പ്രസാദം നന്നായാല്‍ മതിയെന്ന്’ പറഞ്ഞ് നടക്കുന്ന ഈ കൊതിച്ചിത്രേസ്യാക്കൊച്ചിന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ലേ ?
    കാത്തോളണേ....

    :) :)

  39. പാരസിറ്റമോള്‍ said...

    പ്രിയപ്പെട്ട കൊച്ചേ, പോസ്റ്റ്‌ കലക്കി പതിവു പോലെ ഒന്നു രണ്ട്‌ ഫോട്ടോ കൂടിയിടാമായിരുന്നു. ഒരായിരം ഓണാശംസകള്‍

  40. ആഷ | Asha said...

    കുഴിയാന നനവില്ലാത്ത മണ്ണിലല്ലേ സാധാരണ കുഴികുത്താറ്. ചെടിച്ചട്ടിയിലെ മണ്ണ് അങ്ങനെയല്ലാത്തതു കൊണ്ടാവും പാവം കൊച്ചുത്രേസ്യയെ കൊണ്ടു കുത്തിപ്പിച്ചത്. :))

  41. ആഷ | Asha said...

    പാവം എന്നതു കൊണ്ട് ഞാൻ ഉദ്ദേശിച്ചത് കൊച്ചുത്രേസ്യയെ അല്ല കുഴിയാനയേ ആണേ.

  42. Unknown said...

    ഈ ഐ.ടി കമ്പനികള്‍ ലേ ഓഫ് നടത്തുന്ന കണ്ടാണോ കൊച്ചേ പുതിയ ബിസിനസ്സ് ‌- ഏതായാലും കൊള്ളാം "കുഴിയാന ഹൗസിങ്ങ് കോപൊറേഷണ്‍ കെയര്‍ ഓഫ് കൊച്ചുത്രേസ്യാ കെയര്‍ ഓഫ് കൊച്ചുത്രേസ്യാ" എന്നു റജിസ്റ്റര്‍ ചെയ്തോള്ളൂ ഈ സ്ഥപനം :)

  43. ഉപാസന || Upasana said...

    എനിക്കു പിന്നെ പണ്ടേ 'പ്രതിഷ്ഠയേതായാലും പ്രസാദം നന്നായാൽ മതി' എന്ന പോളിസിയാണ്‌

    This is an attractive line.
    :-)
    Upasana

  44. Aisibi said...

    ജന്മം കൊണ്ട് ഒരു ആറ്റൻ കോയിക്കോട് മാപ്ലച്ചിയാണെങ്കിലും അമ്പലങ്ങളും പുരാണങ്ങളും എന്നും എന്റെ ഒരു വീക്ക്നെസ്സാ... ഒരിക്കൽ വയനാട് എള്ളുമന്ദം എന്ന ഒരു കൊച്ചു ഗ്രാമത്തിൽ കാമ്പിനു പോയപ്പോൾ, അതിരാവിലെ അവിടുത്തെ പുഴയിലൊക്കെ കുളിച്ചു അവിടുള്ള അമ്പലത്തിൽ പോയി...കൂട്ടുകാരികളും ഉണ്ട് കൂടെ.. പോകുന്ന വഴി മുഴുവൻ എനിക്ക് ട്രയിനിങ്ങാ, എങ്ങനെ തൊഴണം, എങ്ങനെ പ്രദക്ഷിണം വെക്കണം, എങ്ങനെ പ്രസാദം വാങ്ങണം... അവിടെയെത്തി എല്ലാം വളരെ ഭംഗിയായി തീർന്നു, പൂജാരിയുടെ അടുത്ത് നിന്ന് ഞാൻ കൈയൊക്കെ നീട്ടി പ്രസാദം വാങ്ങി, പൂജാരിയോട് വളരെ ബഹുമാനത്തിൽ പറഞ്ഞു, “താങ്ക്സ്”!!! പൂജാരിക്ക് ചെറുതായി ചിരി പൊട്ടി, മൂപ്പരു പറഞ്ഞു “വെൽക്കം”!!!

  45. എതിരന്‍ കതിരവന്‍ said...

    ഐശിബി, അതാണ്‍ സ്പിരിറ്റ്! ശാന്തിക്കാരനെക്കൊണ്ട് ‘വെല്‍ക്കം’ പറയിപ്പിച്ചു.

    ഇതൊരു ജോക്കായിട്ട് എല്ലാരോടും പറഞ്ഞോട്ടെ?

  46. Aisibi said...

    ഹ ഹ എനിക്ക് പ്രശ്നമൊന്നുമില്ല പറയുന്നതിൽ, പക്ഷെ മതവികാരങ്ങൾ വ്രണപ്പെടുത്താതെ നോക്കണം. ഞാൻ കേറി അശുദ്ധമാക്കിയതിൽ പെടരുത് ഇതും. ഇപ്പോഴൊക്കെ പേടിയാ ദൈവത്തെ കൂറിച്ച് വരെ പറയാൻ. മൂപ്പിലാൻ ചിരിച്ചാലും, മൂപ്പിലാന്റെയ് സ്രിഷ്ടികൾ ചിരിക്കില്ല :)

  47. Unknown said...

    nannayittundu kochuthressyakoche.onam engane undayirunnu?. onasamsakal

  48. Unknown said...

    njanum varatte ee valiya lokathekk???..njan oru pavam anu..idhokke vayichu vayichu ippo valladhum ezhudhan thonni....adhoru shariyanoo?..

  49. Unknown said...

    njanum varatte ee valiya lokathekk???..njan oru pavam anu..idhokke vayichu vayichu ippo valladhum ezhudhan thonni....adhoru shariyanoo?..

  50. ഷിബിന്‍ said...

    thresya koche......
    ennalum nilambur trip mudangi, alle??
    ini enna aa nashtam nikathuka?? nilambur kaadukalum vellachaatavum teak muesum-um tresiayude paada parsanathinaayi kathirikkunnu..

    othiri snehathode...

    oru nilambur-kkaaran

  51. Unknown said...

    nilambhor vanathil aadu mekkan.....njanum varatteyoo ninde koode.........koottilla koottilla ennariyam ......ennalum njan varum ninde koode....(changambhuzha faisal..).arum endha ennod mindathadhu....njananenkil janmathil keralam kanatha oru pavam .....

  52. കുഞ്ഞിക്കിളി said...

    I love ur blogs!! Keep writing... Make it more frequent!

  53. yousufpa said...

    വ്യത്യസ്തയാമൊരു ബ്ലോഗറാം ത്ര്യേസ്യയെ,
    സത്യത്തിലാരും തിരിച്ചറിഞ്ഞീല.

  54. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഏതോ ഉറുമ്പിനെപ്പിടിച്ച് കുഴിയാനേടെ മൊഖം മൂടി ഫിറ്റ് ചെയ്ത് ആ പീക്കിരീസിന്റെ മുന്നില്‍ ആളാവുമ്പോള്‍ ഓര്‍ക്കണമായിരുന്നു.

  55. സഹയാത്രികന്‍...! said...

    അടിപൊളി...!ഓണത്തിന് മുന്നേ നാട്ടില്‍ പോയി ആഘോഷിക്കുകയാരുന്നോ...? എന്തായാലും പാവം പിള്ളാരെ സന്തോഷിപ്പിക്കാന്‍ കണ്ടു പിടിച്ച മാര്‍ഗം കൊള്ളാം...ഇതൊക്കെ വായിക്കുമ്പോള്‍ എന്തൊക്കെയോ തിരികെ കിട്ടുന്നപോലെ...!

  56. Liju Kuriakose said...

    kochu thresyayum kuzhiyaanayum sangathi kollaam :-)

  57. Anonymous said...
    This comment has been removed by the author.
  58. Anonymous said...

    അല്ലാ... ഇതു വായിച്ചപ്പോള്‍ എനിക്കൊരു കപ്പ്‌ ബൂസ്റ്റ്‌ കുടിച്ചതു പോലെ ആയിരുന്നു...

    ആ എനര്‍ജി ബൂസ്റ്റര്‍ നു ഡിപ്രഷനോ?????
    :O
    tin2

  59. കൊച്ചുത്രേസ്യ said...

    madhavan അതു തന്നെ.കൊച്ചു കൊച്ചു വലിയ സന്തോഷങ്ങൾ :-)

    ഹരീ തിരുവനന്തപുരം മുഴുവൻ കുഴിക്കാനുള്ള കരാറേറ്റെടുത്താലോന്നൊരു ആലോചനയുണ്ട്‌:-)

    നിഖിൽ :-)

    കുഞ്ഞൻസ്‌ അതിന്റെ കൂടെ 'പാവം കൊച്ചുത്രേസ്യ' എന്നും കൂടി കൂട്ടിച്ചേർക്കൂ :-)

    അജ്ഞാതാ അപ്പറഞ്ഞ സാധനം ഇത്തിരിയുണ്ടോ എന്നും സംശയമില്ലാതില്ല :-)

    fahad നന്ദി

    ജയരാജ്‌ ഞാൻ ഓഫീസിലിരുന്നിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ലാന്ന്‌ മാനേജർക്കു നന്നായറിയാം.അതു തന്നെ സീക്രട്ട്‌ :-)


    കാന്താരിക്കുട്ടീ സത്യം..ഇപ്പോൾ ടിവിയാണ്‌ പിള്ളാരുടെ ഏറ്റവും വലിയ ഗുരു. ഇതിനിടയ്ക്ക്‌ എന്റെ ഒരു കസിൻകുട്ടിയിരുന്ന്‌ പദപ്രശ്നം പൂരിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ടു.'മുക്കുവർക്ക്‌ ഇതു വന്നാൽ കോളാണ്‌'-ഇതായിരുന്നു ചോദ്യം. അവള്‌ കൂളായി എഴുതി-'സുനാമി'.എന്ന്‌. കുറ്റം പറയാൻ പറ്റുമോ..അവൾക്ക്‌ ചാകരയെക്കാൾ കേട്ടു പരിചയം സുനാമിയെ ആണല്ലോ :-)

    ശ്രീ അതിപ്പോ മഴയില്ലെങ്കിലും മൂടിപ്പുതച്ച്‌ കിടന്നുറങ്ങാൻ എനിക്കു വല്യ ഇഷ്ടമാണ്‌.

    മേരിക്കുട്ടീ താങ്ക്സ്‌..

    muneer ഞാനും കുട്ടിപ്പട്ടാളത്തെ കറക്കിയെടുത്തിരുന്നത്‌ ഇതിന്റെയൊക്കെ സഹായത്തോടെയായിരുന്നു. കുഴിയാനയെ കൊണ്ട്‌ കുഴി കുഴിപ്പിച്ചും തുമ്പിയെ കൊണ്ട്‌ കല്ലെടുപ്പിച്ചും അതിന്റെ വാലിൽ നൂലു കെട്ടി പറപ്പിച്ചും (സോറി തുമ്പീ)അട്ടകളെ അരിമുറുക്കു പോലെ ചുരുട്ടിയും തൊട്ടാവാടീടെ ഇല മടക്കിയും..ശ്ശൊ എന്തൊക്കെ വിദ്യകളായിരുന്നു!!

    ജിമനൂ ആശംസകൾ സ്വീകരിച്ചിരിക്കുന്നു.കുഞ്ഞിപിള്ളാർടെ കൂടെ കളിച്ച്‌ മറന്നു പോയതൊക്കെ വീണ്ടും ഓർമിച്ചെടുക്കാൻ തീരുമാനിച്ചു.

    കായംകുളം കുഞ്ഞാടേ പോസ്റ്റിടണംന്നൊരു ഉൾവിളിയുണ്ടായാൽ വെക്കേഷനിലാണെങ്കിലും അതിട്ടിരിക്കും. തോന്നീലാന്നുള്ളതാണ്‌ സത്യം:-)

    vijayankavi.അജീഷ്‌മാത്യൂ നന്ദി

    കിനാവേ മറന്നു..ഒക്കെ മറന്നു

    sakthikulangarabloggersചുമ്മാ വിചാരിച്ചിരിക്കാതെ ധൈര്യമായി മലയാളത്തിൽ ബ്ലോഗെന്നേ..എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു

    അനിയൻകുട്ടീ 'ലോകമേ തറവാട്‌' എന്നാണെന്റെ പോളിസി. അപ്പോ പിന്നെ കറങ്ങുന്നതും കുടുംബത്തിരിക്കുന്നതും ഒരുപോലല്ലേ..

    വിജയൻമാഷേ നന്ദി

    smitha adharsh ഒരു കണക്കിന്‌ കുട്ടികളെയും കുറ്റം പറയാൻ പറ്റില്ല. ഇതൊക്കെ അവർക്കും കാണിച്ചു കൊടുക്കാനും ഇപ്പോൾ ആർക്കും സമയമില്ലല്ലോ..

    മിർച്ചീ അതൊക്കെ പമ്പ കടന്നു

    സാജാ ചിലപ്പോൾ അതായിരിക്കും കാരണം. എനിക്കാണെങ്കിൽ കണ്ണൂരിലെ കുഴിയാനകളെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ.നാടിനനുസരിച്ച്‌ അവിടുത്തെ കുഴിയാനകളുടെയും സ്വഭാവത്തിൽ മാറ്റം വരുമെന്ന്‌ ആരറിഞ്ഞു!!

    കരിങ്കല്ലേ ആ കരിങ്കല്ലിലും ഒരു ചെറുചിരി വന്നല്ലോ..സന്തോഷമായി :-)

    മാംഗ്‌ അങ്ങനെ കഷ്ടം തോന്നുന്നതൊക്കെ നമ്മൾക്കല്ലേ..ഇപ്പോഴത്തെ കുട്ടികൾക്ക്‌ ഇതൊന്നും പ്രശ്നമേയല്ല.

    കുഞ്ഞാ എഞ്ചിനീയർ പിള്ളേരല്ല വധിച്ചതു..ആ കോളേജ്‌ നടത്തിപ്പുകാരാണ്‌ :-)
    ആ പ്രതിഷേധം ഞാൻ കണ്ടില്ലാന്നു നടിച്ചിരിക്കുന്നു:-)

    കൃഷേ ഇത്രേം വെള്ളം കണ്ട ഒരവധിക്കാലം ഇതു വരെ ഉണ്ടായിട്ടില്ല. എന്തൊരു മഴ!!

    മൃദുൽ അവധിക്കാലത്തെ നല്ല ഓർമ്മകൾ മാത്രമേ ഞാനിവിടെ പങ്കുവച്ചിട്ടുള്ളൂ ബുഹഹ;-)

    അനീഷ്ജീ അതിന്റെ സുഖമൊന്നു വേറെ തന്നെയാണ്‌ കേട്ടോ..

    മുല്ലപ്പൂവേ :-)

  60. കൊച്ചുത്രേസ്യ said...

    അപ്പൂ അതെനിക്കുമറിയില്ല. മണ്ണിനനകത്തേക്കു പോകുന്നതു കണ്ടു..പിന്നെ യാതൊരനക്കവുമില്ല.ഇനീപ്പം ശ്വാസം മുട്ടി മരിച്ചു പോയിക്കാണുമോ പോലും

    ജിഹേഷ്‌ താങ്ക്സ്‌

    തോന്ന്യാസീ അങ്ങനൊരു പോസിബിലിറ്റിയും തള്ളിക്കളയാൻ പറ്റില്ല :-)

    മാലാഖാ കുഴിയാനകൾക്കും ഹർത്താലോ!!

    കിച്ചു&ചിന്നു താങ്ക്സേ

    കുറ്റ്യാടിക്കാരാ :-)

    പിരിക്കുട്ടീ പിള്ളേർടെ സമാധാനമല്ലേ എന്റേം സമാധാനം. അതുകൊണ്ട്‌ അവർക്ക്‌ സ്ത്രോത്രം

    pin അതിന്‌ കുഴിയാനകളൊക്കെ മണ്ണിന്റടിയിലേക്ക്‌ മുങ്ങിക്കളഞ്ഞില്ലേ..പിന്നെങ്ങനെ ചട്ടം പഠിപ്പിക്കാൻ..

    നിരക്ഷരാ മുത്തപ്പന്റെ പട്ടികളോട്‌ എനിക്കു പണ്ടേ കുറച്ച്‌ ഇഷ്ടക്കേടുണ്ടെന്ന്‌ മുത്തപ്പന്‌ നന്നായിട്ടറിയാം:-)

    പാരസിറ്റമോളേ ഫോട്ടോ ഒന്നും എടുക്കാനുള്ള മൂഡില്ലായിരുന്നു.

    ആഷേ ഞാൻ മണ്ണല്ല; മണലാണ്‌ ഇട്ടുകൊടുത്തത്‌. വേണംന്നു വച്ചാൽ നല്ല സ്റ്റൈലൻ കുഴി കുത്താവുന്നതേ ഉള്ളൂ.അപ്പോ അതിനൊക്കെ അഹങ്കാരം..രണ്ടാമത്തെ കമന്റ്‌ ഞാൻ കണ്ടില്ല കേട്ടോ :-)

    ടെസി അതു തന്നെ സംഭവം. കുഴിയാനസംരക്ഷണസമിതി എന്നൊരു ട്രസ്റ്റും രൂപീകരിച്ച്‌ അതിനു വേണ്ടി (എനിക്കു വേണ്ടിയും)പിരിവെടുക്കൻ പോയാലോ എന്നൊരു പ്ലാൻ ഉണ്ട്‌.

    ഉപാസനാ നന്ദി

    ഐസിബി അതു കലക്കി.അമ്പലത്തിലായാലും നമ്മള്‌ മാനേർസ്‌ മറക്കാൻ പാടില്ലല്ലോ അല്ലേ :-)

    എതികതിരവാ എന്റെ ബ്ലോഗിലെ കമന്റ്സിൽ നിന്നും കിട്ടുന്ന ജോക്കുകൾ പ്രചരിപ്പിക്കാനുള്ള അവകാശം എനിക്കു മാത്രമാണെന്നും പറഞ്ഞ്‌ ഞാൻ ബ്ലോഗ്‌ കോടതിയിൽ കേസിനു പോവുമേ :-)


    resmi നമ്മക്കൊക്കെ എന്നും ഓണമല്ലേ..!! ബ്രഡും ചായയുമൊക്കെയായി ഒരു തകർപ്പൻ ഓണസദ്യായിരുന്നു ഇത്തവണ :-)

    faisal ചുമ്മാ വാ..ബ്ലോഗ്‌ലോകത്തിന്റ്‌ വാതിലുകൾ താങ്കൾക്കായി തുറന്നുകിടക്കുന്നത്‌ കാണുന്നില്ലേ..നിലമ്പൂർ കാട്ടിൽ ആടിനേം കൊണ്ട്‌ പോണംന്നുള്ള ആഗ്രഹമൊക്കെ കൊള്ളാം.ഫോറസ്റ്റുകാരുടെ കണ്ണിൽ പെടാതെ ഒളിച്ചു കയറേണ്ടി വരുമെന്നേ ഉള്ളൂ :-)

    aalkootathil taniye നിലമ്പൂരിനെ അങ്ങ്നനെ വെറുതെ വിടാൻ ഞാനുദ്ദേശിച്ചിട്ടില്ല. കുറച്ചു അവധിദിവസങ്ങൾ അടുപ്പിച്ചു കിട്ടിയാലുടൻ ഞാൻ അവിടെ എത്തുന്നതാണ്‌.

    Kunjikili സന്തോഷം

    അത്‌ക്കാ :-)

    കുട്ടിച്ചാത്താ ശ്ശൊ ഇത്രേം ഭീകരമായ ഐഡിയ എനിക്കപ്പോൾ തോന്നീലല്ലോ..ആ മുഖംമൂടി ഐഡിയയേ..

    അശോക്‌ നന്ദി

    അച്ചായാ കുഴിയാനയ്ക്കും വേണ്ടേ ഒരു കമ്പനി :-)

    tin2 ഡിപ്രഷനൊക്കെ വന്നും പോയുമിരിക്കും. ഏതായാലും ആ 'ബൂസ്റ്റ്‌' പ്രയോഗത്തിന്‌ ഒരു സ്പെഷ്യൽ നന്ദി :-)

  61. നവരുചിയന്‍ said...

    സ്വന്തം ആയി ഒരു കുഴി പോലും ഉണ്ടാകാന്‍ അറിയാത്ത കുഴിയാനയോ ???

    കുഴിയാനയുടെ വീട് നിര്‍മാണം ലൈസെന്‍സ് ഇല്ലാതെ ഏറ്റെടുത്ത് നടത്തിയ കൊച്ചു ത്രേസ്യ യുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ചു നാളെ കേരളത്തില്‍ ഹര്‍ത്താല്‍

  62. വിജയലക്ഷ്മി said...

    kutti kalam ormikaan nalloru post.nanmakal narunnu,veendum varam.

  63. Ashly said...

    dude...long time...no see...???

  64. keraladasanunni said...

    enikk eppOzhum ozhivANu, kAraNam njAn pensioner.leave AghOshichcha rIthi ugran. paRRiyAl ente blog vAyikkuka palakkattettan

  65. keraladasanunni said...

    enikk eppOzhum ozhivANu, kAraNam njAn pensioner.leave AghOshichcha rIthi ugran. paRRiyAl ente blog vAyikkuka palakkattettan

  66. keraladasanunni said...

    leave chilavazhichcha reethi baghu keemam. bhaagyam.enikk ennum leave aakunnu. kaarannam njaanoru pensionkaaran.idakk blogil kurikkaarund,ningalute okke pingaami aayi.

    view "palakkattettan"

  67. Tince Alapura said...

    എഴുത്ത്‌ നന്നായി :)

  68. മുസാഫിര്‍ said...

    മഞ്ചാടിക്കാര്‍ എങ്ങാനും ഇതു വായിച്ചാല്‍ നമ്മുടെ ചുറ്റുമുള്ള ജീവികള്‍ എന്ന പേരില്‍ ഒരു സീ ഡി ഇറക്കിയേനേ.എന്തായാലും അവധിക്കാലം രസകരമായി.

  69. പ്രയാസി said...

    പക്കിയെപ്പിടിച്ചും കുഴിയാനക്കു കുഴിയുണ്ടാക്കിയും നടക്ക്..!!!

    എന്തായാലും പോസ്റ്റ് കൊള്ളാം..:)

  70. Sethunath UN said...

    കൊറച്ച് ബാക്ക് ലോഗ് ഉണ്ടായിരുന്ന് കൊ.ത്രേ യുടെ ബ്ലോഗില്‍. ഇന്ന് തീര്‍ത്തു.
    പിള്ളേരെ പറ്റിച്ചിട്ടാണേലും ഡിപ്രഷന്‍ മാറിയല്ലോ. കല്യാണപ്രായമെത്തിയ പിള്ളേര്‍ക്ക് പറ്റീതല്ല ഇദ്.
    ഒക്കെ വായിച്ച് സന്തോഷിച്ചു. കേട്ടോ. പോര‌ട്ടെ.

  71. ബയാന്‍ said...

    പറശ്ശിനിക്കടവു അമ്പലത്തില്‍ പോകുന്നവഴിയുള്ള ചന്ത കുഞ്ഞുങ്ങളെയും കൂട്ടി അമ്പലത്തില്‍ പോകുന്നവര്‍ക്ക് ഒരു പാര തന്നെയാ..

    രണ്ടാഴ്ചമുന്‍പ് ‘വിസ്മയ‘ യില്‍ നിന്നുമിറങ്ങി അമ്പലത്തിലും ഒന്നുപോയേക്കാമെന്നു കരുതി ഇറങ്ങി നടന്നപ്പോള്‍ മകന്‍ വശിയോര ചന്തക്കാരുടെ വലയില്‍ കിടന്ന് പിരണ്ടു, ത്രേസ്യ വരെ വീഴുന്നു, പിന്നല്ലെ നാലുവയസ്സുകാരന്‍ മകന്‍.

  72. കൊച്ചുത്രേസ്യ said...

    നവരുചിയാ ഹർത്താലിന്റന്നു വണ്ടിയോടിച്ചാൽ കുഴിയാനകൾടെ വക കല്ലേറും തീകത്തിക്കലും മറ്റു കലാപരിപാടികളുമുണ്ടാകുമോ?

    കല്യാണി നന്ദി

    Ashly ഞാൻ ഇവിടൊക്കേതന്നെയുണ്ട്‌. ഇത്തിരി പണിത്തിരക്കിലായിപ്പോയി

    keraladasanunni;Tince ഇവിടെ വന്നതിനു നന്ദി.

    മുസാഫിർ ശരിക്കും ഇങ്ങനുള്ള ജീവികളെ പറ്റിയൊക്കെ ആരെങ്കിലും സി-ഡി. ഇറക്കിയിരെന്നെങ്കിൽ കുട്ടികൾക്ക്‌ ഉപകാരപ്പെട്ടേനേ..

    പ്രയാസി ഹി ഹി.. ഇങ്ങനെ നടക്കുന്നതിലുമുണ്ടൊരു സുഖം :-)

    നിഷ്‌കളങ്കാ :-)

    യരലവ വഴിയോരചന്തകൾ എന്നും എന്റെ വീക്‌നെസ്സാണ്‌. പ്രത്യേകിച്ചും അവിടുത്തെ കുഞ്ഞു പാവക്കുട്ടികൾ. കീചെയ്ന്റെ അറ്റത്ത്‌ കൊളുത്തിയിടുന്ന ടൈപ്പില്ലേ..അത്‌.മേടിച്ച്‌ ബാഗിലിടും. എന്നിട്ട്‌ ഏതെങ്കിലുമൊക്കെ പീക്കിരീസിനെടുത്തു കൊടുക്കും :-)

  73. ചിരിപ്പൂക്കള്‍ said...

    നല്ല പോസ്റ്റ്. കൊച്ചു ത്രേസ്യക്കും, കുഴിയാനക്കും ആശംസകള്‍

  74. ദിലീപ് വിശ്വനാഥ് said...

    എന്റമ്മോ, പിള്ളേരെപറ്റിക്കാന്‍ കൊച്ചുത്രേസ്യ കഴിഞ്ഞിട്ടേ ഉള്ളൂ...

  75. കൊച്ചുത്രേസ്യ said...

    ചിരിപ്പൂക്കൾ നന്ദി. കുഴിയാനയ്ക്കുള്ള ആശംസകൾ ഞാനിനി നാട്ടിൽ പോവുമ്പോൾ കൊടുക്കാം കേട്ടോ:-)

    വാല്മീകീ ഞാൻ മാക്സിമം ശ്രമിച്ചാലും പിള്ളേരെയൊക്കെയേ പറ്റിക്കാൻ പറ്റൂ :-(

  76. ഏകാന്തപഥികന്‍ said...
    This comment has been removed by the author.
  77. ഏകാന്തപഥികന്‍ said...
    This comment has been removed by the author.
  78. ഏകാന്തപഥികന്‍ said...

    'lavanum lavalkkum ...' enthu patti..

    pettennu angadu apprathyakshamayi..?? commentidamennu vicharichappam kanananilla..!!

  79. navaneeth said...

    അങ്ങനെ ഡിപ്രഷന്‍ അനിക്സ്പ്രയ് (പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍ ) ആയതു നന്നായി...

  80. കരുണാമയം said...

    http://karunamayam.blogspot.com/

  81. Josjin said...

    KIdu... :)

  82. വിനീഷ് said...

    'പ്രതിഷ്ഠയേതായാലും പ്രസാദം നന്നായാൽ മതി'

    Lokasamadhanathinulla nalloru mudravakyam