Sunday, June 10, 2007

മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ..

"എടുത്തോ പിടിച്ചോ" എന്ന മട്ടില്‍ തീരുമാനമെടുക്കുന്ന സാധാരണ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു പാടാലോചിച്ചു.അഭിപ്രായം ചോദിച്ചു ചൊദിച്ച്‌ കൂടപ്പിറപ്പുകളുടെ തല തിന്നു.ഒടുവില്‍ "വരും വരായ്കകള്‍ അനുഭവിക്കേണ്ടത്‌ നീ മാത്രമാണ്‌. ഒരു ഹെല്‍പ്പിനും ഞങ്ങളെ നോക്കണ്ട" എന്നുള്ള ശക്തമായ പിന്തുണ കിട്ടിയപ്പോഴാണ്‌ ഇതുമായി മുന്നോട്ടു പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചത്‌.സംഭവം വേറൊന്നുമല്ല- ഞാന്‍ എന്റെ പേരു മാറ്റുകയാണ്‌.4 വര്‍ഷം തലപുകച്ച്‌ എന്റെ വീട്ടുകാരിട്ട പേരല്ല.2 സെക്കന്റ്‌ നേരം കഷ്ടപ്പെട്ടാലോചിച്ച്‌ ഞാനിട്ട എന്റെ ബ്ലോഗ്‌നാമം. എന്റെ പുതിയ പേരു കണ്ടിട്ട്‌ 'അയ്യോ ഇവളിപ്പം മരുന്നു കഴിക്കുന്നില്ലേ" എന്നൊക്കെ വിധിയെഴുതുന്നതിന്‌ മുന്‍പ്‌ എന്റെ വിശദീകരണം കേള്‍ക്കണമ്ന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എല്ലാരെയും പോലെയല്ല, ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്‌ 2 സെറ്റ്‌ അപ്പനമ്മമാര്‍ ഉണ്ട്‌. തെറ്റിദ്ധരിക്കരുത്‌. അതില്‍ ഒരു സെറ്റ്‌ തലതൊട്ടപ്പന്‍-തലതൊട്ടമ്മ ജോഡിയാണ്‌. മാമ്മൊദീസാ സമയത്ത്‌ പിള്ളേരെ എടുത്തോണ്ടു നില്‍ക്കുന്നതില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നില്ല ഇവരുടെ കടമകള്‍.തല തൊട്ട പിള്ളേരെ ദൈവവഴിക്കു വളര്‍ത്തേണ്ടത്‌ ഇവരാണ്‌.ഇതില്‍ ഏതെങ്കിലും പിള്ള തല തെറിച്ചവരായി പോയാല്‍ ഇവരാണ്‌ ഉത്തരം പറയേണ്ടത്‌ എന്നാണു വെപ്പ്‌. ഈ ഒരു risk അറിയുന്നതു കൊണ്ടാണൊ എന്തോ, എന്റെ മാമ്മോദീസാ ചടങ്ങിന്‌ നിവൃത്തിയുള്ളവരാരും വന്നില്ല.അവസാനം വേറെ വഴിയൊന്നുമില്ലാതെ എന്റെ വെല്ലിച്ചനും അമ്മച്ചിയും ആ സാഹസത്തിനു തയ്യാറായി.'ചെറുപുഷ്പം' എന്ന പേരായിരുന്നു എനിക്കു വേണ്ടി കണ്ടുവച്ചിരുന്നത്‌. അങ്ങനെ മാമ്മോദീസാ പരിപാടികള്‍ ആരംഭിച്ചു."കൊച്ചിനെന്തു പേരിടും" എന്ന്‌ അച്ചന്‍ ചോദിച്ചതിന്‌ "ചെറുപുഷ്പം"ന്ന്‌ നല്ല മണി മണി പോലെ വെല്ലിച്ചന്‍ ഉത്തരം കൊടുത്തു.അതും കേട്ടോണ്ട്‌ എന്റെ നെറ്റിയില്‍ കുരിശു വരയ്ക്കാന്‍ വന്നപ്പോഴാണ്‌ അച്ചന്‍ എന്റെ മുഖം കണ്ടത്‌‌."ചെറുപുഷ്പമ്ന്നോ..ഇതിനെയോ..ഇതിന്റെ മുഖത്തു നോക്കീട്ട്‌ പുഷ്പമ്ന്നൊക്കെ പറയാന്‍ എങ്ങനെ തോന്നി" എന്നു മനസ്സില്‍ വിചാരിച്ച്‌ അച്ചന്‍ പറഞ്ഞു."നമ്മക്ക്‌ കൊച്ചുത്രേസ്യ എന്നിടാം. രണ്ടും ഒന്നു തന്നെയാണല്ലോ?" കേട്ടതു പാതി കേള്‍ക്കാത്തതു പാതി വെല്ലിച്ചന്‍ സമ്മതിച്ചു.എന്തെങ്കിലും നിവര്‍ത്തിയുണ്ടായിരുന്നെങ്കില്‍ 'മാ നിഷാദാ" എന്നൊക്കെ പറഞ്ഞു ഞാന്‍ പ്രതിഷേധിച്ചിരുന്നേനേ. പക്ഷേ എന്തു ചെയ്യാം.. ഇന്നത്തെ പോലെ തന്നെ അന്നും ഉറക്കം എന്റെ ഒരു weakness ആയിരുന്നു.അങ്ങനെ എന്നോടൊരഭിപ്രായവും ചോദിക്കാതെ എല്ലാരും കൂടി എന്നെ കൊച്ചുത്രേസ്യ ആക്കി.

ആ പേര്‌ എവിടെയും ഉപയോഗിക്കാത്തതു കൊണ്ട്‌ ആദ്യമൊന്നും കുഴപ്പമില്ലയിരുന്നു.5 വയസ്സയപ്പൊള്‍ വേദപാഠത്തിനു ചേര്‍ന്നു (സോറി ചേര്‍ത്തു).അവിടെയാണെങ്കില്‍ സ്കൂളിലിട്ട പേരിനൊക്കെ പുല്ലുവിലയാണ്‌. നാക്കെടുത്താല്‍ പള്ളീലെ പേരേ വിളിക്കൂ.അതു മാത്രമല്ല.. അതിന്റെ അറ്റത്ത്‌ വീട്ടുപേരും ചേര്‍ക്കും. അങ്ങനെ 1 km നീളത്തിലുള്ള പേരും 3 km നീളത്തിലുള്ള വീട്ടുപേരും ചുമന്നു കൊണ്ട്‌ നീണ്ട ആ പത്തു വര്‍ഷങ്ങള്‍ ഞാന്‍ ഒരു വിധത്തില്‍ കഴിച്ചു കൂട്ടി. ക്ലാസ്സിലെ എല്ലാവര്‍ക്കും വല്ല അന്നമ്മ,മറിയാമ്മ, ഇട്ടൂപ്പ്‌,ഏലിക്കുട്ടി എന്നൊക്കെയായിരുന്നെങ്കില്‍ ഒരു പ്രശ്നവുമില്ലായിരുന്നു.എന്തു ചെയ്യാം അവര്‍ടെയൊക്കെ വീട്ടുകാര്‌ നല്ല ജില്ല്‌ ജില്ല്‌-ന്നുള്ളാ പേരുകളാണിട്ടിരിക്കുന്നത്‌. എന്റെ പേരു കേട്ടാലോ, ആദ്യം മനസ്സിലേക്കോടിയെത്തുന്നത്‌ ഒരു കുശുമ്പി ചേടത്തിയുടെ രൂപവും.അതു പിന്നേം സഹിക്കാം.ഈ കൂട്ടത്തിലെ കുട്ടികളെയെങ്ങാനും ടൗണില്‍ വെച്ചു കണ്ടുമുട്ടി പോയാലോ- അലറിവിളിക്കും "കൊച്ചുത്രേസ്യേ കൊച്ചുത്രേസ്യേന്ന്‌" അവര്‍ക്കെന്റെ മര്യാദയ്ക്കുള്ള പേരറിയാം.എന്നാലും ഒന്നു കളിയാക്കണം അത്രേയുള്ളൂ."ഈശ്വരാ ഭൂമി പിളര്‍ന്നു പോയിരുന്നെങ്കില്‍" എന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങള്‍....

ഇങ്ങനെ സഹിക്കാതായി വന്നപ്പോഴാണ്‌ എന്റെ സങ്കടം മമ്മിയെ അറിയിച്ചത്‌."ഓ ഇതൊക്കെ ഒരു വിഷയമാണോ .എന്റെ പള്ളീലെ പേരും അതു തന്നെയല്ലേ.എന്നിട്ടെനിക്കൊരു കുഴപ്പോം ഉണ്ടായിട്ടില്ലല്ലോ".ഒന്നു സഹതപിക്കുക പോലും ചെയ്യാതെ തള്ളിക്കളയാനുള്ള ശ്രമമാണ്‌.

"മമ്മിയെ പോലെ വയസ്സും പ്രായവുമായവര്‍ക്കിടുന്ന പോലാണോ ഒരു ചെറുവാല്യക്കാരിയായ എനിക്കിങ്ങനത്തെ പേരിടുന്നത്‌"

"ശ്ശൊ അതിന്‌ നീ പെട്ടെന്ന്‌ വേദപാഠം പഠിച്ച്‌ പാസ്സാകാന്‍ നോക്ക്‌.പിന്നെ പ്രശ്നമൊന്നുമില്ലല്ലോ?"

"ദൈവമേ പ്രശ്നമൊന്നുമില്ലെന്നൊ? മമ്മി ഒന്നാലോചിച്ചു നോക്കിയേ. കല്യാണത്തിന്റെ സമയത്ത്‌ അച്ചന്‍ ചോദിക്കുന്നത്‌ "...ഈ നില്‍ക്കുന്ന കൊച്ചുത്രേസ്യയെ ഭാര്യയായി സ്വീകരിക്കാന്‍ നിനക്കു സമ്മതമാണോ..?? കലാബോധമുള്ള ഏതെങ്കിലും ഒരുത്തന്‍ യെസ്‌ പറയുമോ"?

മമ്മിയ്ക്കു കാര്യത്തിന്റെ seriosness മനസ്സിലായി. ഞാന്‍ കത്തിക്കയറാന്‍ തുടങ്ങി.

"അല്ലെങ്കിലും ആരെങ്കിലും വെല്ലിച്ചനെ കൊണ്ട്‌ പേരിടീപ്പിക്കുമോ?കുറെ കാടു വെട്ടിത്തെളിച്ചു കൃഷി ചെയ്യാംന്നല്ല്ലതെ 'കല' എന്ന സാധനം ആ സൈഡീക്കൂടെ പോയിട്ടുണ്ടോ? പപ്പേടെ വീട്ടുകാരായിരുന്നെങ്കില്‍ നല്ല ഇടിവെട്ട്‌ പേരിട്ടിരുന്നേനേ. ഏന്റെ വിധി.."

സ്വന്തം അപ്പനെ പറയുന്നത്‌ ഒരു മകളും സഹിയ്ക്കില്ല.ആ സന്ദര്‍ഭത്തില്‍ എല്ലാരും ചെയ്യുന്നതു തന്നെ മമ്മിയും ചെയ്തു. തിരിച്ച്‌ എന്റെ അപ്പനെ കുറ്റം പറഞ്ഞു..

" ഓ പിന്നെ അങ്ങു ചെന്നാല്‍ മതി.നിന്റെ ആന്റിമാര്‍ടെ പേരെന്താണെന്ന്‌ അറിയുമോ?

എന്തൊരു ചോദ്യം.. സ്വന്തം പപ്പേടെ സ്വന്തം അനിയത്തിമാരുടെ പേരുകളാണെ ചോദിക്കുന്നത്‌.ചില നേരത്ത്‌ ഈ മമ്മി..

" റെജീനേം റീത്തേം.. .പേരിടുകാണെങ്കില്‍ അങ്ങനെ വേണം. അല്ലതെ..""

എടീ അതവരുടെ വീട്ടില്‍ വിളിക്കുന്ന പേരാ.അവര്‍ടെ സ്കൂളിലെ പേര്‌ മേരിക്കുട്ടീന്നും ത്രേസ്സ്യാമ്മാന്നുമാ."

ഞാന്‍ കര്‍ത്താവിനു സ്തുതി പറഞ്ഞു പോയി.അവര്‍ടെ പോലെങ്ങാനുമാണെങ്കില്‍ 24X7 ഈ പേരു സഹിക്കേണ്ടി വന്നേനേ.. ഇതിപ്പോ കണ്ണേല്‍ കൊള്ളാന്‍ വന്നത്‌ പുരികത്തേല്‍ കൊണ്ടിട്ട്‌ പോയി.

അതോടു കൂടി ആ പേരിനോട്‌ പണ്ടുണ്ടായിരുന്ന ആ വെറുപ്പ്‌ കുറഞ്ഞു. അങ്ങനെ തീര്‍ത്തും ഇല്ലാതായി എന്നു പറയാന്‍ പറ്റില്ല. ഓഫിസില്‍ വച്ച്‌ എന്റെ ഒരു ഫ്രണ്ട്‌ ഈ പേരു വിളിച്ചപ്പോള്‍ ഞാന്‍ അക്രമാസക്തയായതാണ്‌.പക്ഷെ അതെല്ലാം കഴിഞ്ഞിട്ട്‌ കുറേ വര്‍ഷങ്ങളായി.ഇപ്പം തമാശക്കു പോലും എന്നെ ആരും അങ്ങനെ വിളിക്കാറില്ല.violent ആകും എന്നു പേടിച്ചിട്ടായിരിക്കും.അങ്ങനെ അതിനെ മിസ്സ്‌ ചെയ്തിരിക്കുമ്പോഴാണ്‌ ബ്ലോഗ്‌ തുറന്നത്‌.അതില്‌ എന്തു പേര്‌ വേണം എന്നു ചോദിക്കേണ്ട താമസം,കൊച്ചുത്രേസ്യാന്ന്‌ അറിയാതെ ടൈപ്പിപ്പോയി.അതിന്‌ ആംഗലേയമേ മനസ്സിലാകൂ(എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്‌).എനിക്കാണെങ്കില്‍ ഈ പേരിന്റെ correct spelling-ഉം അറിയില്ല.അങ്ങനെയാണ്‌ ഞാന്‍ അതിനെ ഇംഗ്ലീഷീകരിച്ച്‌ പരിഷ്കാരിയാക്കി little flower എന്നാക്കിയത്‌.പിന്നെ ഇപ്പോള്‍ ജീവനും കൊണ്ടോടി മലയാളത്തിലേക്കു വന്നപ്പഴതാ ആകെ ഒരു പൊരുത്തക്കേട്‌.മലയാളം ബ്ലോഗിന്റെ കൂടെ 'ലിറ്റില്‍ ഫ്ലവര്‍' എന്നു കേള്‍ക്കുമ്പോള്‍ പിസ്സയ്ക്കു side-dish ആയി തേങ്ങാചമ്മന്തി എന്നൊക്കെ പറയുമ്പോലെ ഒരു .. ഒരു.. ഇത്‌..

അങ്ങനെ ഞാന്‍ 'ലിറ്റില്‍ ഫ്ലവര്‍'-ന്റെ കോട്ടും ടൈയുമൊക്കെ വലിച്ചെറിഞ്ഞ്‌ വീണ്ടും ആ പഴയ കൊച്ചുത്രേസ്യ ആയിരിയ്ക്കുകായാണ്‌.

..അനുഗ്രഹിച്ചാലും.. ആശീര്‍വദിച്ചാലും....

40 comments:

  1. കെവിൻ & സിജി said...

    കൊച്ചുത്രേസ്യക്കുട്ടീ, എന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിന്റെകൂടെ.

  2. ശാലിനി said...

    കൊച്ചുത്രേസ്യേ,

    സമാനമായ ദുഖം അനുഭവിച്ച ഒരു ഏലിയാമ്മ. ഹൊ ഈ കാരണവന്മാര്‍ ഇടുന്ന ഓരോ പേരുകളേ.

    കൊച്ചുത്രേസ്യാ പുണ്യവതി, ലോകം നേടിയ ഭാഗ്യവതി... എന്നൊ മറ്റോ ഒരു പാട്ട് മിഷ്യന്‍ലീഗിന്റെ വകയില്ലേ.

    എല്ലാ പോസ്റ്റുകളും വായിച്ചു. നന്നായിട്ടുണ്ട്.

  3. -B- said...

    മകളേ.. നിന്നെ ഇതാ ആഞ്ഞനുഗ്രഹിച്ചിരിക്കുന്നു.

    ഈ മാമ്മോദീസാ ഏര്‍പ്പാട് ഞങ്ങള്‍ ഹിന്ദുക്കള്‍ക്കില്ലാത്തത് എത്ര നന്നായി. ഹോ.. അല്ലെങ്കില്‍ വല്ല നാരായണിയമ്മ എന്നോ കുഞ്ഞികുറുമ്പ എന്നോ ഒക്കെ....

  4. തമനു said...

    ശ്ശൊ ... ഈ കിടിലന്‍ എഴുത്തൊക്കെ കാണുമ്പോ അസൂയ മൂക്കുന്നു എനിക്ക്‌. ഞാനൊക്കെ എഴുത്ത് നിര്‍ത്താന്‍ പോവാ...

    കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്നെ ഞരമ്പു രോഗികളുടെ ലിസ്റ്റില്‍ ആരെങ്കിലും പെടുത്തുമോ എന്നു പേടിച്ച്‌, തല്‍ക്കാലം പേര് മാറ്റത്തിന് ആശംസകള്‍ മാത്രം.

  5. സു | Su said...

    കൊച്ചുത്രേസ്യാന്നുള്ള പേരെനിക്കിഷ്ടാ.(എന്റെ പേരത് അല്ലാത്തതുകൊണ്ടാവും). അങ്ങനെയൊക്കെ പേരുള്ളവരോട് എനിക്കൊരടുപ്പവും തോന്നും. ഏതായാലും പേരു മാറ്റി പിന്നേം മാറ്റി വന്നതില്‍ സന്തോഷം. സ്വാഗതം.

    qw_er_ty

  6. Vanaja said...

    നന്നായി എഴുതിയിരിക്കുന്നു.
    O.T
    കുറച്ചു കൂടി വലിയ ഫോണ്ട്‌ ഉപയോഗിക്കുമോ. പ്രായമായില്ലേ കണ്ണൊന്നും അത്ര പറ്റുന്നില്ല.:)

  7. ആഷ | Asha said...

    അനുഗ്രഹിച്ചിരിക്കുന്നു ആശീര്‍വദിച്ചിരിക്കുന്നു.
    ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ ലച്ചം ലച്ചം പിന്നാലെ!

    കഞ്ഞി കറിയും വെയ്കേണ്ട സമയത്ത് അതു ചെയ്യാതെയാണീ ആശീര്‍വാദം.തുറന്നപ്പോ മുഴുവന്‍ വായിക്കാണ്ടേ പോവാന്‍ തോന്നിയില്ല. ഇതിന്റെ വരും വരായ്കകള്‍ ഞാനൊറ്റയ്ക്ക് അനുഭവിക്കണമല്ലോ. അതു കൊണ്ട് ഞാനോടട്ടെ അടുക്കളയിലേക്ക് :)

    തമനൂസ് സാറ് എഴുത്ത് നിര്‍ത്തുകയോ. വാശിക്കെഴുതൂന്നേ ഞങ്ങളെ പോലുള്ള വായനക്കാര്‍ക്കാ അതിന്റെ ഗുണം.

  8. K.P.Sukumaran said...

    നാരായണ .... നാരായണാ ...

  9. Kaithamullu said...

    കൊച്ചുത്രേസ്യാക്കൂട്ടീ,
    ഹാ...എത്ര സുന്ദരമായ വിളി!(മുന്‍പില്‍ കൊച്ചും പിന്നില്‍ കുട്ടിയും)
    കൈതമുള്ളിന്റെ അനുഗ്രഹങ്ങള്‍, ആശീര്‍വാദങ്ങള്‍!
    (നൊന്തോ, ഇല്ലല്ലോ?)

  10. അരവിന്ദ് :: aravind said...

    ത്രേസ്യാന്നുള്ളത് ട്രീസായുടെ മലയാളമല്യോ? ങ്ങാ ..എന്നൊക്കെ സമാധാനീര്.

    പേരു വച്ച് കുറേ ഞാനും അനുഭവിച്ചതാ..സോറി..എന്റെ അപ്പന്‍..ആ വഴി ഞാനും.അതൊക്കെ പണ്ടെഴുതീട്ടൊണ്ട്.

    ലിറ്റില്‍ ഫ്ലവര്‍ നല്ല പേര്. പണ്ട് ഒരിടത്ത് “ഗട്ടര്‍ ഫ്ലവര്‍” എന്ന പേരില്‍ ഞാന്‍ കുറേ വിലസീതാ.

    യ്യോ വന്ന കാര്യം പറയാന്‍ മറന്നു.
    അനുഗ്രഹിച്ചിരിക്കുന്നു.

    പേരെന്നായാലും ബ്ലോഗ് നന്നായാല്‍ മതി എന്നല്ലേ? അതുണ്ട്.

  11. deepdowne said...

    ഇത്ര നീളമുള്ള പോസ്റ്റുകള്‍ ഞാന്‍ വായിക്കുന്നതോ കമന്റിടുന്നതോ വിരളം. പക്ഷേ ഇത്‌ വായിച്ചുവായിച്ചുവന്നപ്പോള്‍ മുഴുവന്‍ വായിച്ചുപോയി! അത്ര സ്‌മൂത്തായി എഴുതിയിരിക്കുന്നു! അനുഗ്രഹങ്ങളും ആശീര്‍വ്വാദങ്ങളും!
    ഇത്‌ വേറൊരു കാര്യം ഓര്‍മ്മിപ്പിച്ചു: കോളേജില്‍ ഒരു കല്യാണി ഉണ്ടായിരുന്നു. സുന്ദരിയും നല്ലവളും. ആണ്‍പിള്ളേരുടെ ഹരമായിരുന്നു. കല്യാണിയെന്ന പേരൊന്നുച്ചരിക്കാനോ അവളെക്കുറിച്ചെന്തെങ്കിലും പറയാനോ നൂറുനാവായിരുന്നു ആണ്‍പിള്ളേര്‍ക്ക്‌: 'കല്യാണി അത്‌ ചെയ്തു, കല്യാണി ഇത്‌ ചെയ്തു...' ഇതു തന്നെയായിരുന്നു എപ്പോഴും. ആ പേരിന്‌ കോളെജിലൊരു ഗമയുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ അവള്‍ക്കത്‌ പഴഞ്ചനാണെന്ന വിഷമമുണ്ടായിരുന്നില്ല. കോളെജിനടുത്തുള്ള ജ്യൂസ്‌-ഫോട്ടോസ്റ്റാറ്റ്‌-സ്റ്റേഷനറി കടയിലാകട്ടെ ഭാര്‍ഗ്ഗവി എന്ന ഒരു നല്ലവളായ ചേച്ചിയുമുണ്ടായിരുന്നു. അവര്‍ക്ക്‌ തന്റെ പേര്‌ പഴഞ്ചനാണെന്ന പരിഭവമായിരുന്നു എപ്പോഴും. ഭാര്‍ഗ്ഗവീനിലയത്തിലെ ഭാര്‍ഗ്ഗവിയുടെ കാര്യവും കല്യാണിയുടെ കാര്യവും ഒക്കെ പറഞ്ഞ്‌ ഞാന്‍ ആ ചേച്ചിയെ എപ്പോഴും സമാധാനിപ്പിക്കുകയും ആ പേര്‌ മോശമല്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു.

  12. മാവേലികേരളം(Maveli Keralam) said...

    കൊച്ചു ത്രേസ്യാ

    നല്ല ഹ്യൂമറാ. ഇനി പേരു ത്രേസ്യാന്നായാലെന്നാ, മറിയേന്നായാലെന്താ, എഴുതാന്‍ താന്‍ മിടുക്കിയാ. അതാണ് കാര്യം.

    ഈ ബ്ലോഗു തൊടങ്ങുമ്പോള്‍ ഈ കമ്പ്യൂട്ടറിലെ പേരിടീല്‍ വല്ലാത്ത ഒരു ചതിയാ. ഒരു കണക്കിനു കംപ്യൂട്ടര്‍ സമ്മതിച്ച് ഒരു പേരു കിട്ടിയ സമാധാനത്തോടെ ഒന്നു നിവര്‍ന്നു നിക്കാമെന്നു വിചാരിച്ചു വരു‍മ്പോമ്പോഴക്കാ ഉദ്ദേശിയ്ക്കാത്ത ഓരൊ ചോദ്യാവലികളു വരുന്നത്. ആണാണോ പെണ്ണാണോ?

    ഏതായാലും ഞനെന്റെ പേരൊന്നും മറ്റൊള്ളോര്‍‍ക്കു വേണ്ടി മാറ്റാനുദ്ദേശിയ്ക്കുന്നില്ല. അതവിടെത്തന്നെ കിടക്കട്ടെ. ‍

  13. മൂര്‍ത്തി said...

    തുടര്‍നും എഴുതുക...നല്ല രസമുണ്ട്..ഒഴുക്കും...

  14. Siju | സിജു said...

    കൊച്ചു ത്രേസ്യാ കൊച്ചേ..
    മാമോദീസ മുങ്ങൂന്ന കൊച്ചു ത്രേസ്യ, സാത്താനേ നിന്നെയും നിന്റെ സകല സൈന്യങ്ങളേയും നിന്റെ സകല വഞ്ചനയേയും ഉപേക്ഷിക്കുന്നു (3)
    സാത്താനേ ഞാന്‍ ഉപേക്ഷിക്കുന്നു..
    മിശിഹായേ ഞാന്‍ സ്വീകരിക്കുന്നു..

    അപ്പൊ എല്ലാം പറഞ്ഞ പോലെ..

  15. ഗുണ്ടൂസ് said...

    Anugrahichirikkunnu.. :-)

  16. മുസാഫിര്‍ said...

    കൊച്ചു ത്രേസ്യക്കൊച്ചേ എന്നു മനസ്സിനക്കരെ എന്ന സിനിമയില്‍ ജയറാം നസീറിന്റെ ശബ്ദത്തില്‍ വളരെ മധുരമായി വിളിക്കുന്ന രംഗം ഓര്‍ത്തുപോയി ഇതു വായിച്ചപ്പോള്‍.

  17. Sarah said...

    I tried to type in manglish and it isn't working.. So here we go.. I absolutely enjoyed reading about the birth of little flower( kochu thresia!!) You have such a knack in writing..

  18. yetanother.softwarejunk said...

    ente kochuthresya koche...
    ayyo sorry violent aavaruthu ;-)

    "churu pushpam" ..athum nalla peralle?

  19. മനോജ് കുമാർ വട്ടക്കാട്ട് said...

    നന്നായി. നല്ല തീരുമാനം കൊച്ചുത്രേസ്യേ :)

  20. Dinkan-ഡിങ്കന്‍ said...

    ചുരുക്കി കൊ.ത്രേ എന്ന് വിളിക്കാമോ?
    അല്ല ഇഷ്ടായില്ലെങ്കില്‍ നീട്ടി തന്നെ വിളിക്കാം :)

  21. വിന്‍സ് said...

    ഇതു ത്രേസ്യായുടെ രണ്ടാമത്തെ പോസ്റ്റ് ആണു ഞാന്‍ ഇപ്പം വായിക്കുന്നതു. ശെരിക്കും കലക്കുന്നുണ്ട്. പ്രെത്യേകിച്ചും എഴുതുന്നതിന്റെ ആ ഒരു ന്യാക്ക് ഉഗ്രന്‍.

  22. "കഥാവശേഷന്‍" said...

    അടിപൊളി.................ഗംഭീരം.വളരെ ഇഷ്ടപ്പെട്ടു

  23. Rasheed Chalil said...

    “ആലം ദുനിയാവില്‍ എത്രയോ പേരുകളുണ്ട്. എന്നിട്ടും എന്റെ ബാപ്പക്കും ഉമ്മാക്കും കിട്ടിയ പേര്... പണ്ടാരടങ്ങാന്‍” എന്ന് പറയുമായിരുന്ന പത്താം ക്ലാസ്സില്‍ കൂടെ പഠിച്ച ബീരാനെ ഓര്‍ത്തു.

    പേരു മാറ്റം (മാത്യുമറ്റം എന്നൊക്കെ പറയും പോലെയുണ്ടല്ലേ) ആശീര്‍വധി(ദി)ച്ചു.

  24. ഏറനാടന്‍ said...

    "കൊച്ചേ" എന്നല്ലേ മാലോകരെന്നും വിളിക്കുക കൊച്ചുത്രേസ്യായേ? വയസ്സാം കാലത്തുമീ വിളി വരുമ്പോ ഒരു സുഖമല്ലേ കേള്‍ക്കാന്‍.

    പേരിടാനുള്ള സ്വാതന്ത്യം സ്വയം വരാനുള്ള അവകാശം എന്നു വന്നുഭവിക്കുമോ ആവോ. കൊച്ചുങ്ങള്‍ വലുതാവുമ്പളാണ്‌ മറ്റാരാണ്ടോ ഇട്ട പേരും താങ്ങി ജീവിക്കണമല്ലോ എന്ന ധര്‍മ്മസങ്കടത്തിലാവുന്നത്‌.

    എന്റെ പേര്‌ 'സാലി' എന്നറിയുമ്പോള്‍ അതൊരു ക്രിസ്ത്യാനി പെണ്ണിന്‍ പേരല്ലേ എന്നാ അദ്യം ചോദിക്കുന്നതേയ്‌. അതോണ്ട്‌ ഞാന്‍ സ്വയം പേര്‌ പരിപോഷിപ്പിച്ചാലോന്നാലോയിക്കുന്നു:
    'സാലിഖാന്‍' മതി. (സല്‍മാന്‍ ഖാന്‍ ആരേലുമാവും എന്നുകരുതും)

  25. ഉണ്ണിക്കുട്ടന്‍ said...

    രണ്ടു പുണ്യാളന്‍മാര്‍ കാവല്‍ നില്‍ക്കുന്ന ഒരു പേരാ പള്ളീല്‍ എനിക്കിട്ടിരിക്കുന്നത്.. അതെന്താ എന്നിനിക്കൊരു ഡൌട്ട് ഉള്ളതു കൊണ്ട് ഇപ്പൊ പറയുന്നില്ല. അതൊരു തരത്തില്‍ നല്ലതാ കല്യാണത്തിനു പള്ളീല്‍ വിളിച്ചു ചൊല്ലുമ്പൊ അതു ഞാനാണെന്ന് ആര്‍ക്കും മനസ്സിലാകില്ലല്ലോ..യേത്.? പക്ഷെ വീട്ടുകാരിട്ട പേരിനെ തള്ളിപ്പറയതു കൊ.ത്രേസ്യേ.
    കൊച്ചു ത്രേസ്യ എന്ന പേരിനിപ്പോ എന്താ ഒരു കുറവ്..? പക്ഷെ എന്റെ കൊച്ചിനു ഞാനാപ്പേരു ഇടില്ലാട്ടോ.. ഒരു ജില്‍ പേരു കണ്ടു വെച്ചിട്ടുണ്ട്..പറയൂല്ല..

  26. മിടുക്കന്‍ said...

    ഡവുട്ട് : ത്രേസ്യാന്ന് വെച്ചാ പൂവെന്നാണൊ മലയാളം ..?

    അങ്ങനെയെങ്കില്‍ കൊള്ളാമല്ലൊ..!
    മുല്ലത്രേസ്യ, ചെമ്പരത്തി ത്രേസ്യ, :)

  27. ഗിരീഷ്‌ എ എസ്‌ said...

    ഈ പേര്‌
    എനിക്കൊരുപാടിഷ്ടമാണ്‌..
    പേരില്‍ തന്നെയുണ്ട്‌..
    ഒരു തമാശ..
    മനസ്‌ വഴിവിടുമ്പോള്‍ ഇവിടെയെത്താറുണ്ട്‌...
    ത്രേസ്യ എന്തെഴുതിയാലും അത്‌എത്ര മസില്‌ പിടിച്ച്‌ വായിച്ചാലും അറിയാതെ ചിരിച്ചുപോകാറുണ്ട്‌...
    ഈ പേര്‌ കേള്‍ക്കുമ്പോള്‍ കൊച്ചുത്രേസ്യ പറഞ്ഞ പോലെ പുറകില്‍ വാലൊക്കെയുള്ള നല്ല നാടന്‍ അച്ചായത്തിമാരെ തന്നെയാണ്‌ മനസില്‍ വരുക...

    പണ്ട്‌ ദൂരദര്‍ശനിലുണ്ടായിരുന്ന ജ്വാലയായി എന്ന സീരിയലിലെ അനില അവതരിപ്പിച്ച കഥാപാത്രമാണ്‌ ഈ പേര്‌ കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത്‌...

    വെളുത്ത ചട്ടേം മുണ്ടും..തലയില്‍ അല്‍പം നരയും..പിന്നെ ഒരു കാലന്‍കുടയും....

    ഈ ഭാവം ഇന്നും നാട്ടുമ്പുറത്തുള്ള സ്നേഹസമ്പന്നരായ അമ്മച്ചിമാരെ ഓര്‍മ്മപ്പെടുത്തുന്നു..വളര്‍ന്നതൊക്കെ നല്ല ക്രിസ്ത്യാനികളുടെ കൂടെയായത്‌ കൊണ്ട്‌ എന്തോ ഒരു മമതയാണ്‌ അവരോടും ആ പേരുകളോടും...
    പഠിക്കുന്ന സമയത്തും അവരുടെയിടയില്‍ തന്നെയായിരുന്നു...ആകെയുണ്ടായിരുന്ന 15 പേരില്‍ 13 പേരും നല്ല പുല്‍പ്പള്ളി അച്ചായത്തിമാരും അച്ചായന്മാരും...

    എന്തായാലും
    ഇനിയും നല്ല നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു...

  28. നിരക്ഷരൻ said...

    കൊച്ചേ നന്നായിരിക്കുന്നു. നല്ല രസികന്‍ എഴുത്ത്.

    എന്റെ പേരെനിക്കും ഇഷ്ടമല്ലായിരുന്നു ഈ അടുത്ത കാലം വരെ. എന്തായാലും കൊച്ചിന്റെ ഈ പോസ്റ്റ് കണ്ടതുകൊണ്ട് ഒരു ഗുണമുണ്ടായി. ഈ വിഷയത്തെപ്പറ്റ് ഒരു പോസ്റ്റ് എഴുതാനുള്ള ത്രെഡ് എനിക്കും കിട്ടി. റൊമ്പ നന്‍‌റി.

  29. കൊച്ചുമുതലാളി said...

    :)ഫൈന്‍...

  30. Sharu (Ansha Muneer) said...

    കിടിലന്‍ എഴുത്ത്.... തകര്‍ത്തിട്ടുണ്ട്.... :)

  31. Unknown said...

    ശ്ശൊ ... ഈ കിടിലന്‍ എഴുത്തൊക്കെ കാണുമ്പോ അസൂയ മൂക്കുന്നു എനിക്ക്‌. ഞാനൊക്കെ എഴുത്ത് നിര്‍ത്താന്‍ പോവാ...
    തല്‍ക്കാലം പേര് മാറ്റത്തിന് ആശംസകള്‍ മാത്രം.
    yellavarkum yente namaskaram.njan SANTHOSH from dubai (thrissur)yette yella kootukarkum namude yellavarudeyum priyapetta kochu trsiya kochinum thanks.my email santhoshpv2007@gmail.com

  32. Unknown said...

    ചെയ്തുപോയ തെറ്റുകളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌ ന്യായവും എളുപ്പവുമാണ്‌. എന്നാല്‍ വീണ്ടും തെറ്റുകള്‍ ചെയ്യില്ല എന്ന്‌ ദൃഢപ്രതിജ്ഞേടുക്കാന്‍ വളരെ വിഷമകരമാണ്‌.

    ഒരൌണ്‍സ് സഹായം ഒരു ടണ്‍ പ്രസംഗത്തേക്കാള്‍ ഉപകാരപ്രദമാണ്.
    *** ബള്‍വര്‍

    ഞാന്‍ മാറുന്നു, മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഞാനായിതന്നെ തുടരുന്നു. അതാണ് ജീവിതം.
    ***ഗാന്ധിജി

    മനുഷ്യന് മാറ്റം സംഭവിക്കുന്നത് അപൂര്‍വമാണ്. വിശ്വാസങ്ങള്‍ എത്രമാറിയാലും ഹൃദയം പഴയതുപോലെ തന്നെ.
    *** മുറെ കെമ്പ്ടന്‍

  33. Unknown said...

    സന്യാസിമാര്‍ക്കും താപസന്‍മാര്‍ക്കും സൌന്ദര്യം കിട്ടുന്നത്‌ മെലിഞ്ഞിരിക്കുമ്പോഴാണ്‌. നാല്‍ക്കാലികള്‍ക്ക്‌ സൌന്ദര്യം കിട്ടുന്നത്‌ കൊഴുത്തിരിക്കുമ്പോഴാണ്‌. പുരുഷന്‍മാരുടെ സൌന്ദര്യം അവരുടെ അറിവാണ്‌. സ്ത്രീകള്‍ സൌന്ദര്യപൂര്‍ണിമ നേടൂന്നതോ വിവാഹിതരാവുമ്പോഴും

  34. Unknown said...

    അസൂയ വിഡ്ഢിയുടെ ദുഃഖമാണ്‌.
    15)ഒരു സ്ത്രീയോട്‌ അവള്‍ സുന്ദരിയാണെന്നു പറയുക, താമസ്സിയാതെ അവള്‍ വിഡ്ഢിയായി മാറും

    വിഡ്ഢികള്‍ സ്വപ്നം കാണുന്നു ,ബുദ്ധിമാന്‍ പ്രവര്‍ത്തിക്കുന്നു

    ഭയം വിഡ്ഢിക്ക്‌ ബുദ്ധിശക്തി നല്‍കുന്നു
    12)സമ്പത്ത്‌ ബുദ്ധിശാലിയെ സേവിക്കുന്നു, വിഡ്ഢിയോട്‌ ആജ്ഞാപിക്കുന്നു

    ആവശ്യം വരുമ്പോള്‍ വിഡ്ഢിയായി ചമയാന്‍ കഴിയാത്തവന്‍ ബുദ്ധിമാനല്ല

  35. Unknown said...

    ഏറ്റവും വിഡ്ഢിയായ ഒരു വനിതയ്ക്കു പോലും ഏറ്റവും സമര്‍ത്ഥനായ ഒരു പുരുഷനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പക്ഷേ വിഡ്ഢിയെ മെരുക്കാന്‍ സമര്‍ത്ഥയായ വനിത തന്നെ വേണം

    വിഡ്ഢികളുടെ നീണ്ട ജീവിതത്തേക്കാള്‍ വിലപ്പെട്ടതാണ്‌ ബുദ്ധിമാണ്റ്റെ ഒരു ദിവസത്തെ ജീവിതം.
    5)ആറു കാര്യങ്ങള്‍ കൊണ്ടാണ്‌ ഒരു വിഡ്ഢി അറുയപ്പെടുന്നത്‌; കാരണമില്ലാത്ത ദേഷ്യം,ലക്ഷ്യ്മില്ലാത്ത്‌ അന്വേഷണം, ലാഭമില്ലത്ത സംസാരം, അഭിവൃദ്ധിയില്ലാത്ത മാറ്റം,അപരിചിതനെ വിശ്വസിക്കല്‍, ശത്രുക്കളെ സുഹൃത്തുക്കളായി തെറ്റിദ്ധരിക്കല്‍.
    6)തനിക്കറിവില്ല എന്ന്‌ അറിവില്ലാത്ത അറിവില്ലാത്തവന്‍ മരമണ്ടന്‍

    സ്ത്രീകളുടെ ഉപദേശം മഹിമയുള്ള കാര്യമൊന്നുമല്ല, എങ്കിലും അതു കേള്‍കാത്തവന്‍ വിഡ്ഢിയാണ്‌

  36. അന്തിപ്പോഴൻ anthippozhan said...

    കൊച്ചുത്രേസ്യയാണു താരം: (ബലേ ഭേഷ്‌! ത്രേസ്യക്കൊച്ചേ, ബലേ ഭേഷ്‌! നോം ഇരുന്നിടത്തുനിന്നെഴുന്നേറ്റുനിന്നു കയ്യടിച്ചുപോയി. ഏതാനും നാൾമുമ്പു ചുമ്മാ ഒന്നു നടക്കാനിറങ്ങിയതാണു ഒരു വൈകുന്നേരം. മൊത്തത്തിൽ സഞ്ചരിക്കാനൊത്തില്ലെങ്കിലും കുറെവഴി ഒറ്റയടിക്കു നടന്നുതീർത്തു, ത്രേസ്യാക്കൊച്ചിന്റെ ബ്‌ലോകത്തിലൂടെ. അപ്പോളെഴുതിവച്ച കുറിപ്പ്‌ അങ്ങനെതന്നെ ഇവിടെപ്പേസ്റ്റട്ടെ. ഒരു കോപ്പി എന്റെ പരസ്യപ്പലകയിലുമൊട്ടിച്ചിട്ടുണ്ട്‌.)
    ***********************************

    എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാകുന്നു ഇന്നു്; എന്നുപറഞ്ഞാൽ 2008 ഒക്ടോബർ 25 ശനിയാഴ്ച. കൃത്യമായിപ്പറഞ്ഞാൽ സൗദി സമയം രാവിലെ 10.30നും 11.30നും ഇടക്കുള്ള ശുഭവും ശുഭകരമല്ലാത്തതുമായ മുഹൂർത്തം.(പെണ്ണുങ്ങൾക്കു ശുഭം. ആണുങ്ങൾക്ക്‌ അശുഭം. വഴിയേ വ്യക്തമാകും.) എന്തെന്നാൽ ഈ മുഹൂർത്തത്തിലാണു(ഞാൻ രണ്ടു പക്ഷതിലും ചേരാത്ത ന്യൂട്രലാകുന്നു-അർഥം നിങ്ങളെങ്ങനേയെട്‌, നിങ്ങളായി എന്റെ പാടായി) ഞാൻ ഇതുവരെ ധരിച്ചു വെച്ചിരുന്ന പ്രപഞ്ച ധാരണകളെയൊക്കെ 'മകിടം തറിക്കുന്ന', 'കുരുത്തി തിറിക്കുന്ന' ഒരു സംഭവമുണ്ടായതു്.

    പണ്ട്‌ അപ്പിയിടാനിരുന്ന ന്യുട്ടൺചേട്ടന്റെ തലയിൽ ആപ്പിൾ വീണപോലെ. ലോകത്തിന്റെ(എന്റെ എന്നു പറയാൻ മാത്രം സങ്കുചിതനല്ല ഞാൻ. എന്റെ വിശാലകാഴ്ചപ്പാടിനു തെളിവായിക്കോട്ടെ!) ചില വിശ്വാസങ്ങളെ കീഴ്മേൽ മറിക്കുന്ന സംഭവം. ഈമുഹൂർത്തത്തിലത്രേ ഞാൻ ആദ്യമായി 'കൊച്ചുത്രേസ്യയുടെ ലോക'ത്തു ചെന്നുകയറിയതു്.

    ഭഷ്ട്‌! ഇതാണോ ഇത്രവലിയകാര്യം? ഇതൊരുമാതിരി, ചില ത്രില്ലർ സിനിമകളിൽ കൊല്ലപ്പെടാൻ പോകുന്ന നായിക രാത്രിയിലെന്തോ ശബ്ദം കേട്ടു ഞെട്ടിയുണർന്ന് അതാരാണെന്നന്വേഷിച്ചു ഒരു പ്രത്യേക മ്യൂസിക്കിന്റെ അകമ്പടിയോടെ ഇരുട്ടിലൂടെ നടത്തി മനുഷേന്റെ ചങ്കിടിപ്പു കൂട്ടീട്ട്‌ ഒടുവിൽ തട്ടുമ്പുറത്തോടുന്ന ഒരെലിയെ കാണിച്ചു ആളെ വടിയാക്കുന്ന പോലത്തെ പണിയായിപ്പോയല്ലോ എന്നു പറയാൻ വരട്ടെ. മൊത്തം കേക്ക്‌. (അല്ലെങ്കി അലുവ. ഒന്നു പോവ്‌വ്വാ!)

    അന്നു് ആപ്പിളു വീണതിന്റെ പിറകു പുള്ളിക്കാരനുണ്ടായ വെളിപാടാണല്ലൊ ഏറ്റവും വലിയപാട്‌. അതുപോലെ ഇതും. ഒരു പെണ്ണൊരുമ്പെട്ടാൽ ഇങ്ങനെ ആവ്വ്വോ എന്നു ഞാൻ അത്ഭുതപരതന്ത്രശാലിയായ കുറുക്കനായി. അമ്മയാണെ നേരു്.

    എന്റെയൊരു അനുഭവം വച്ചു് ഒരു പെണ്ണിനു ഒരു ഇന്ദിരാഗാന്ധിയാവാം, മാർഗ്ഗരറ്റ്‌ താച്ചറാവാം. അതുമല്ലെങ്കിൽ ഒരു എം.എസ്‌. സുബ്ബലക്ഷ്മിയോ, മാക്സിമം ഒരു മഡോണയോ ആകാം. അക്ഷരമുറ്റത്തു് ഒരു പി.വൽസലയൊ മഹാശ്വേതാദേവിയൊ ഒരു അഗതാക്രിസ്റ്റിയോ വരെയും കണ്ടിട്ടുണ്ടു്. വേളൂർക്കൃഷ്ണൻകുട്ടിയെയോ വി.കെ.എൻ നേയോ ഒരു ആനന്ദക്കുട്ടനെയോ പോലും സാരിചുറ്റിയോ ചുരിദാറിട്ടോ കാണാനുള്ള അവസരമുണ്ടായിട്ടില്ല. പി.നരേന്ദ്രനാഥിനോ മറ്റേതെങ്കിലും എമണ്ടന്മാരായ സാഹിത്യശാസ്ത്രജ്ഞന്മാർക്കോ തങ്ങളുടെ ഭാവനയിലോ കൽപനയിലോ പോയിട്ടു് ഉർവശിയിൽപ്പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഗാര്യം!

    ഇതിപ്പോ പച്ചജീവനത്തേ തന്നെ എന്റെ മുന്നിൽ കൊച്ചുത്രേസ്യാമ്മച്ചിയെ 'ഇച്ചിരിബൂലൊഗ'ത്തു കണ്ടപ്പോൾ ഞാൻ (അത്ഭുത)പെട്ടുപോയതിൽ ആ ഭൂതമൊ ഈഭൂതമോ ഇല്ലല്ലോ!
    നർമത്തിന്റെ കിരീടംവെച്ചതും വെക്കാത്തതുമായ രാജാക്കന്മാരും ഭടജനങ്ങളും ആണുങ്ങൾ മാത്രമാണെന്നുകണ്ടു് അവർക്ക്‌ ആത്മാർഥമായി സമ്മതിദാനാവകാശം വിനിയോഗിച്ചുപോന്ന ഒരു വോട്ടറുടെ മുന്നിലേക്കു എതിരാളിക്കൊരു പോരാളിയായി കച്ചമുറുക്കി ത്രേസ്യാക്കൊച്ചു തട്ടിലിറങ്ങിയപ്പോൾ മെയ്യുകണ്ണാക്കിയും കണ്ണുമെയ്യാക്കിയും ഞാൻ എഴുന്നേറ്റുനിന്നു കയ്യടിച്ചുപോയി. അമ്മസത്യം.

    ഭാരതീയരുടെ സ്വന്തം അമ്മത്രേസ്യയെ കൂപ്പിയ കൈകൾ കൊണ്ടു കേരളീയരുടെ സ്വന്തം കൊച്ചുത്രേസ്യാക്കു ക്ലാപ്‌...ക്ലാപ്‌....ക്ലാപ്പ്‌ !! അങ്ങനെ ഇന്നേവരെ മൊത്തമായി ആണുങ്ങൾക്ക്‌ ചെയ്തിരുന്ന വോട്ടു ഇന്നുമുതൽ ചില്ലറയായി പെണ്ണുങ്ങൾക്കും നൽകാൻ ഞാൻ കൊച്ചുത്രേസ്യയുടെ ബ്ലോഗസുഖമനുഭവിച്ചു (തീരുമാനി)ചിരിക്കുന്നതായി എല്ലാ പുല്ലിംഗ പുല്ലന്‌മാരെയും തെര്യപ്പെടവെച്ചു കൊള്ളുന്നു. (എങ്കിലുമെന്റെ കൂട്ടരേ ഇപ്പഴും ഒരു സംശയം ബാക്കി; ഇത്തൂലികാനാമത്തിനു പിന്നിൽ ഒരു ബാലിക തന്നെയോ? തെറ്റിധരിക്കല്ല്, ചെമ്പരത്തിപ്പൂ പറിച്ചു കാണിച്ചാലും ചങ്കാണെന്നു പറയാൻ മടിയുള്ളവരുടെ കാലമല്ലേ?!)

  37. Phayas AbdulRahman said...

    kollaaamallo videon.... aadyaayittaa ivide.. enthaayaalum sangathy kalakki.. :)

  38. Pyari said...

    "പിസ്സയ്ക്കു side-dish ആയി തേങ്ങാചമ്മന്തി എന്നൊക്കെ പറയുമ്പോലെ ഒരു .. ഒരു.. ഇത്‌.." എന്റെ അവസ്ഥ ഇപ്പോള്‍ അങ്ങനെയാ ... hi hi hi ...


    "കൊച്ചു ത്രെസ്സിയ yude lokam " - aa perinu thanne kodukkande nooril nooru!
    kochu thressia koche ennu neetti thanne vilikkaam njaan... (visualisation - "manassinakkarayile" sheelayude oru kochu roopamaanu!!!)

    (google transliteration work cheyyunnilla. current poyi.. laptopnte back up theeraarumaayi.. athu kondu pettennu comment ittittu innathe vaayana nirthatte.. )

    pettennu thanne thirikeyethum..

  39. arshad said...

    ente sontham macu pinneyum malayalathinodu padavettan sramikkunnu athu kondu veendum mangleeshilekku.. nalla post..

    Oru rasakaramaya sambhavam.. ente kochu gramathil oru suhruthu..pulliyude peru "thangal"...nattaru athine alankolappeduthi , pullikku perittu "thanja".. kanumpozhey vili varum.."eda thanjaye nee engotta".. adheham valuthayi.. valiya panakkaranum pramaniyum okke aayi.. ennalum nattarude vili mariyilla.. appol aaro upadeshichu nee paperil parasyam koduthu peru mattoo...

    Scene 2, take 1

    Pulli kurey chilavakki perokke matti vilathiyil ninnum nattilethi aadya divasam onnu purathekkirangi.. nammude kunju vazhiyiloodi kavalayil ethi.. de varunnu oru parichayakkaran.. aadya dialog " eda thanjayee nee perokke mattiyennu kettu..ennathada thanja ninte puthiya peru....." bakki parayendalloo...

    :D

  40. Sulfikar Manalvayal said...

    ഓ. അതിനിപ്പം എന്നാ എന്നെ.
    അങ്ങ് പോയെക്കണം. ഈ പോക്കണം കേട്ട പേരൊക്കെ നോക്കിയെച്ചും കണ്ടെച്ചും വന്നാല്‍ ആകെ നാറുമെന്നെ.

    നേരത്തെ ആരോ പറഞ്ഞ പോലെ, പേര്‍ എന്നാ ആയാലെന്താ. ബ്ലോഗു നന്നായാല്‍ പോരെ.

    അതന്നെ കാര്യം. ഇനി അത് ശരിയായാലോ . നടക്കട്ടെ കാര്യങ്ങള്‍.