ആദ്യം തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പറയാം (ഞെട്ടൽ ഓപ്ഷണൽ ആണ്. താല്പര്യമുള്ളവർ മാത്രം ഞെട്ടിയാൽ മതി).
ബ്ലോഗ്‌ലോകത്തിന്റെ ഒരു കോണിൽ “കൊച്ചൂസ് കിച്ചൺ“ (http://kochuskitchen.blogspot.com) തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.ടൻ ട ടേൻ... ഇതിന്റെയൊക്കെ വല്ല ആവശ്യം ഒണ്ടാരുന്നോ എന്ന് വണ്ടറടിക്കുന്നവർക്കായി കഥ ഇതു വരെ...
ബേസിക്കലി ഞാനൊരു ഭക്ഷണപ്രേമിയാണ്. ഫുഡുമായി ബന്ധപ്പെട്ട എന്തും എനിക്ക് പെരുത്തിഷ്ടമാണ്. അതിപ്പോ ഭക്ഷണശാലകളായാലും ശരി, മാഗസിനുകളിലെ റെസിപ്പീകളായാലും ശരി, ടീവീലെ കുക്കറി ഷോകളായാലും ശരി, ഫുഡുണ്ടാക്കുന്നവരായാലും ശരി ഫുഡുമായി എന്തെലും ബന്ധമുള്ള സംഭവങ്ങലുണ്ടോ അതിനെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. അതു പോലെ എന്തു ഫുഡും കഴിച്ചു നോക്കാനുള്ള ഒരു പരീക്ഷണമനോഭാവം അതും പണ്ടുമുതലേ ഉണ്ട്. അപ്പോ എല്ലാം കൂടി കൂട്ടിയുരുട്ടി വെച്ച് അവസാനം സംഭവിച്ചതെന്താന്നു വച്ചാൽ ഞാനങ്ങ് ഉരുണ്ടുരുണ്ടു വരാൻ തുടങ്ങി. ഓരോരോ കുപ്പായക്കടകളിൽ കയറി നമ്മക്ക് ഒരു രീതീലും പാകമാവത്ത കുപ്പായങ്ങൾ കാനുമ്പോഴൊക്കെ അന്തരാത്മാവീന്ന് ഒരു ദുഖം വരുംന്നല്ലാതെ അതിനെ മാറ്റാനൊന്നും ഞാൻ കാര്യമായി മെനക്കെട്ടിരുന്നില്ല. പറയാൻ മറന്നു. കുഴിമടി - അതു വിട്ടൊരു പരിപാടീം എനിക്കില്ലായിരുന്നു.
അങ്ങനെയിരിക്കേ വിധിയുടെ വിധാനം കൊണ്ട് ഞാൻ ബിലാത്തിയിലെത്തി. കുറെ ചുറ്റിക്കറക്കമൊക്കെ കഴിഞ്ഞ് പിന്നീടൊന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോൾ തലയിലൊരു മിന്നൽ. എന്തായാലും ഒന്നും ചെയ്യാനില്ല. എന്നാൽ പിന്നെ കുറച്ച് ആരോഗ്യപരിരക്ഷ നേടിയാലോ. വണ്ണമൊകെ കുറച്ച് നല്ല സ്റ്റൈലൻ കുപ്പായങ്ങളിൽ കയറിക്കൂടിയാലോ എന്ന്. പിന്നെ അതിനുള ഗവേഷണമായി. ശരീരത്തിനു പ്രത്യെകിച്ചൊരു ഗുണവുമില്ലാത്തെ സാധനങ്ങളൊക്കെ ഫുഡിൽ നിന്നും ഒഴിവാക്കി തുടങ്ങി. കാർബോഹൈഡ്രേറ്റുകൾ മാക്സിമം കുറച്ച് പ്രോടീൻ കണ്ടന്റ് കൂട്ടാൻ തുടങ്ങി. പഞ്ചസാര, എണ്ണ, മൈദ ഒക്കെ മാക്സിമം ഒഴിവാക്കി തുടങ്ങി. അങ്ങ്നേയങ്ങനെ ഞാൻ നന്നാവലിന്റെ ട്രാക്കിൽ കേറാൻ തുടങ്ങി.
പക്ഷെ എത്ര കാലം. നമ്മക്കൊരു മനസാക്ഷിയില്ലേ. ഓരോരോ കടകളിലിരുന്ന് എന്റെ ഫെവറൈറ്റ് പുട്ടറ്റംസ് കണ്ണും കലാശവുമൊക്കെ കാണിക്കുന്നു. ച്ഛെ അതിൽ നിരയെ മൈദയാ, പഞ്ചാര്യാ, നെയ്യാ എന്നൊക്കെ ബുദ്ധി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹൃദയം ഒരു മാതിരി കൊച്ചുപിള്ളാരെ പോലെ അലമ്പാക്കുന്നു. ഇങ്ങനെ എത്ര കാലം എനിക്കെന്റെ മനസാക്ഷിയെ വഞ്ചിച്ചു ജീവിക്കാൻ കഴിയും. അങ്ങനെ ഞാൻ ഒരു കടുത്ത തീരുമാനമെടുത്തു-ഹൃദയത്തെയും ബുദ്ധിയെയും നാവിനെയും ഒരു പോലെ സമാശ്വസിപ്പിച്ചു കൊണ്ട്. അദായത്, കഴിക്കണമെ ന്നു തോന്നുന്ന സാധങ്ങ്നളൊക്കെ കഴിക്കും. യാതൊരു കുറ്റബോധവുമില്ലാതെ. പക്ഷെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം. എന്നിട്ടെന്റെ തല പ്രവർത്തിപ്പിക്കും. എന്തിന്. ഈ സാധങ്ങ്നൾകൊക്കെ ഹെൽത്തി ആൾട്രനേറ്റീവ്സ് കണ്ടു പിടിക്കാൻ. ഗൂഗിളല്ലേ വിടർന്നുവിശാലമായി കിടക്കുന്നത്. പിന്നെ ഉഡായിപ്പ് ട്രിക്ക്സ് നിറഞ്ഞുതുളുമ്പുന്ന എന്റെ തലച്ചോറും. പിന്നെന്താ പ്രശ്നം. അങ്ങനെ ഞാൻ അടുക്കളയിൽ കയറി അങ്കം കുറിച്ചു. യെസ്. കുറെ ഫ്ലോപ്പായി, കുറെ ഫ്ലോപിന്റെ ഫ്ലോപ്പായി. പക്ഷെ കുറെ ഹിറ്റുകളും ഉണ്ടായി. പതിയെ പതിയെ ഇത് ഞാനങ്ങ് എൻജോയ് ചെയ്യാൻ തുടങ്ങി. ക്രിയെറ്റിവിറ്റിക്ക് ക്രിയേറ്റിവിറ്റി, ഇമാജിനേഷൻ` ഇമാജിനേഷൻ, പരീക്ഷണത്തിന്` പരീക്ഷണം, ടേസ്റ്റിന് ടേസ്റ്റ്, അവസാനം ഫുഡിന് ഫുഡ്. ഒരു മാതിരി എനിക്കിഷ്ടമുള്ള സംഭവങ്ഗ്നളെല്ലാം അടങ്ങിയ ഒരു പാക്കേജ് ആയിരുന്നു ഈ പുതിയ ഹോബി. ഫ്രെൻഡ്സ് സർക്കിലിൽ തന്നെ ഒരുപാടു ഗിനിപിഗ്സ് നെഞ്ചും വിരിച്ചു മുന്നോട്ടു വന്നതു കൊണ്ട് ഇരകൾക്കും ഫീഡ്ഡ്-ബാക്കുകൾക്കും പഞ്ഞമുണ്ടായില്ല. പിന്നെ ഉണ്ടാക്കുന്ന സാധനങ്ങളുടെ പടമെടുത്ത് ദൂരെയുള്ള ഫ്രെൻഡ്സിന് അയച്ചുകൊടുക്കുക വഴി എന്റെ ഫോടോഗ്രാഫി സ്വപ്നങ്ങളും പൂവണിഞ്ഞു.
പക്ഷെ ഇവിടൊക്കെ ഒരു പ്രശ്നമുണ്ടായിരുന്നു. കുക്കിംഗിനു വേണ്ടി സ്പെൻഡ് ചെയ്യേണ്ടി വരുന്ന സമയം. എന്നെപോലെ രാവിലെ (ഒക്കെ നല്ലോണം വൈകി) എഴുന്നേറ്റ് പകുതി ബോധത്തിൽ ഓഫീസിലേക്കോടുന്ന ഒരു ഉദ്യോഗസ്ഥയെ സംബന്ധിച്ചിടത്തോളം റ്റൈം ഒരുപാട് ഇമ്പോർട്ടന്റാണ്. അടുത്ത പ്രശ്നം എന്റെ പിശുക്കും.ഈ രണ്ട് പ്രശ്നങ്ങളെയും അഡ്രസ് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. പ്രിപറേഷനും കുക്കിംഗിനും കഴിക്കാനും ഒക്കെ കൂറ്റി മാക്സിമം ഒരു മണിക്കൂർ. അതും ലോക്കലി കിട്ടുന്ന ഇൻഗ്രേദിയന്റ്സ് ഉപയോഗിച്ചു മാത്രം. അതായിരുന്നു അടുത്ത ചലഞ്ച്. അതിലേക്കായി പുതിയ റെസിപ്പീകൾ കണ്ടുപിടിച്ചു, നാടുചുറ്റി നടക്കുമ്പോൾ കണ്ണിലും വായിലും പെട്ട പല ഫുഡിനെയും അഴിച്ചുപണിത് പുതിയ രൂപത്തിലാക്കി.സാധാരണ ഉപയൊഗിക്കുന്ന ഇൻഗ്രേഡിയന്റ്സിനു പകരം പോഷകസമൃദ്ധവുംവും വിലകുറഞ്ഞതും നമ്മുടെ ചുറ്റും ലഭ്യമായതുമായ ഇൻഗ്രേദിയന്റ്സ് ഉപയൊഗിച്ചു. അങ്ങനെ മുന്നോട്ടു പോയപ്പോഴാണ് ഇത് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചത്. എന്നെ പോലുള്ള ചലഞ്ച്സ് ദൈനംദിന ജീവിതത്തിൽ നേരിടുന്ന എത്രയോ പേരുണ്ട്. അവർക്കൊക്കെ ഇമ്മാതിരി റെസിപ്പീസ്- അതായത് ഈസി-ഫാസ്റ്റ്- ലോകോസ്റ്റ്-ഹെൽത്തി റെസിപ്പീസ് എത്ര മാത്രം ഉപയോഗപ്രദമാകുമെന്നും. എന്നെപോലെ ചിന്തിക്കുന്നവർ വേറെയും ഉണ്ടാകുമല്ലോ..കൊച്ചൂസ് കിച്ചൺ പിറവിയെടുത്തത് അവിടുന്നാണ്. നിങ്ങൾക്ക് വായിക്കാം പരീക്ഷിക്കാം പരീക്ഷിച്ചു പരാജയപ്പെട്ടാൽ എന്നെ ചീത്തവിളിക്കാം (ഇത് ഒരു ഫോർമാലിറ്റിക്ക് പറഞ്ഞൂന്നെയുളൂ .അതേ പോലെ പാലിക്കണമെന്നില്ല കേട്ടോ) , ഇനി എന്തെലും കുഴപ്പം കണ്ടാൽ അത് കമന്റായി ഇടാം, ഇനീം റെസിപ്പീസ് ഹെൽത്തി ആക്കാനുള്ള സജഷൻസ് ഉണ്ടെങ്കിൽ അതും സ്വീകരിക്കുന്നതാണ്.
പിന്നൊരു കാര്യം. ഒരുപക്ഷെ ട്രെഡിഷണൽ കുക്കിംഗിന്റെ നിയമങ്ങളെയും രീതികളെയും ഒക്കെ വെല്ലുവിളിക്കുന്നതാവും എന്റെ റെസിപ്പീസ്. ആദ്യം കാണുമ്പോൾ ഒരു ഞെട്ടലൊക്കെ ഉണ്ടാകുമായിരിക്കും. പിന്നെ പിന്നെ അങ്ങ് ശീലമായിക്കോളുമെന്നേ. ഒന്നൂലേലും ഫുഡടിക്കാനും ഫുഡുണ്ടാക്കാനും കൂടിയല്ലേ നമ്മുടെ ജീവിതം. അപ്പോ എന്നും ഒരു റൂട്ടീനിൽ ഒരേ ടൈപ് ഭക്ഷണങ്ങൾ അതും ഹെൽത്തിനെ പറ്റി ഒരു ബോധവുമില്ലാതെ മണിക്കൂരുകളോളം സ്പെൻഡ് ചെയ്ത് ഉണ്ടാക്കുന്ന് ബോറിംഗ് പരിപാടി- അതു മാറ്റി അടുക്കളജീവിതം ഉല്ലാസപ്രദമാക്കൂ, നമ്മടെ ഇമാജിനേഷനും ക്രിയേറ്റിവിറ്റിയും ചിറകു വിരിച്ചു പറപ്പിക്കൂ, കുക്കിംഗിൽ നിന്നും ഫ്രീ കിട്ടുന്ന സമയം മറ്റു വിനോദങ്ങൾക്കായി ഉപയൊഗിക്കൂ, ശരീരത്തിനു വല്യ തട്ടുകേടൊന്നുമില്ലാത്തെ ഫുഡാണുണ്ടാക്കുന്നതെന്ന ശാന്തിയും സമാധാനവും നേടൂ .. ഹല്ല പിന്നെ
എന്നാപിന്നെ ഞാനടുക്കളേലോട്ടു കേറട്ടെ..
Monday, August 8, 2011
Tuesday, August 2, 2011
ഒരിടത്തൊരു അച്ഛനും മോളും...
‘പപ്പേ ഈ കാൽടെക്സിനെങ്ങനാ കാൽടെക്സെന്നു പേരു വന്നത്?’
‘ഇവിടെ പണ്ട് ആ പേരിലെങ്ങാനും ഒരു പെട്രോൾ പമ്പുണ്ടാർന്നു. അങ്ങനെ ആണെന്നു തോന്നുന്നു. നീയീ സൈഡിലേക്ക് മാറി നടക്ക് മോളേ. വണ്ടി വരുന്നതു കാണുന്നില്ലേ’
കൈയിലെ പപ്പയുടെ പിടിത്തം മുറുകുന്നു. ഇത്തിരി അയച്ചാൽ ഞാൻ ഓടിപ്പോയി ഏതെങ്കിലും വണ്ടിക്ക് അട വെയ്ക്കും എന്നു വിചാരിച്ചാവും.
‘ശ്ശൊ ഇവിടാരുന്നൊ കെസാർടീസീ ബസ്റ്റ്‌റ്റാൻഡ്. ഞാനിതു ശ്രദ്ധിച്ചിട്ടില്ലാരുന്നു’
‘ഇതിവിടെ കുറെനാളായിട്ടുണ്ടല്ലോ. നീ പ്രൈവറ്റ് ബസിനു മാത്രം കേറുന്നതു കൊണ്ടല്ലേ. മൊളെ എന്തൊക്കെ പറഞ്ഞാലും സ്റ്റേറ്റ്ബസിന്റെ ആ ഒരിത്....(സ്റ്റേറ്റ്ബസുകളുടെ ഗുണങ്ങൾ..)‘
‘ഹ്മ്. പപ്പെ ഒരു മിനിട്ടേ. ഞാനാ ഉന്തുവണ്ടിക്കാരന്റെടുത്തൊന്നു ശകലം നെല്ലിക്ക വാങ്ങട്ടെ,
‘ഹ്മ്. ബാഗിങ്ങു തന്നിട്ട് ശ്രദ്ധിച്ചു പോ. ഇരൂട്ടാ. ചെളീലൊന്നും ചവിട്ടാണ്ട് പോണം കേട്ടൊ’
‘ നല്ല ആരോഗ്യമുള്ള നെല്ലിക്ക. നമ്മടെ ഇവിടെ ഇതു കിട്ടുംന്ന് എനിക്കറിയത്തില്ലാരുന്നു‘
‘ഇതൊക്കെ കർണാടകേന്നു വരുന്നതല്ലേ. നിനക്കിതാ ബാംഗ്ലൂരിലെ മാർക്കറ്റീന്നു മേടിച്ചാ പോരാരുന്നോ. ഇവിടങ്ങളിലൊക്കെൈട്ടുന്നത് ചെറിയ ടൈപ്പ് നെല്ലികയല്ലേ.ചില്ലിക്കാന്നു പറയുന്ന സാധനം..... (കർണ്ണാടകയിലെ നെല്ലിക്കാ കൃഷി/വിപണനത്തെ പറ്റിയുള്ള വിവരങ്ങ്ങാൾ...)
‘ എനികു വെശക്കുന്നു. ഇവിടടുത്തെങ്ങാണ്ട് ഇന്ത്യൻ കോഫീ ഹൌസില്ലേപ്പേ’
‘പിന്നില്ലേ. എന്നാ അങ്ങോട്ടു നടക്കാം. ബസ് വരാൻ ഇനീം സമയമുണ്ടല്ലോ. അല്ല. നീയിതെന്തിനാ ആ പശൂന്റെ മുതുകത്തോട്ടു കേറുന്നേ.. ഇങ്ങോട്ടു മാറി നടക്കെടീ..”
“യ്യോ അതു പശുവാണോ. ഞാം വിചാരിച്ചു വല്ല ബൈക്കും നിർത്തിയിട്ടിരിക്കുന്നതാണെന്ന്‘“
“ശ്രദ്ധിച്ചു നോക്കി നടക്കെന്റെ മോളെ” (ടോൺ അഭ്യർത്ഥനയുടേതല്ല, ശാസനയുടേതാണ്)
“യീക്ക്. പപ്പേ ഞാൻ ചാണകം ചവുട്ടി. വ്രിത്തികെട്ട പശൂൂൂൂൂ..“
“ഹ്മ്. ഇതു തന്നാ പറഞ്ഞത്. സാരമില്ല. ബസ്സ്റ്റാൻഡിൽ ചെന്നിട്ട് കഴുകീട്ടു വരാം’
“ ശ്ശ്. ചാണകം മണക്കുന്നുണ്ടോ പപ്പേ..”
‘ഇല്ലെടീ. നീ പോയി കഴുകീട്ടു വാ.”
(ലൊക്കേഷൻ ഇന്ത്യൻ കോഫീ ഹൌസ്. മട്ടൻ കട്ലേറ്റ് തീർന്നു പോയതിന്റെ ദു:ഖത്തിൽ ഇരിക്കുന്ന ഞാൻ)
“കട്ലേറ്റ് അടുത്ത പ്രാവശ്യം മേടിച്ചു തരാടീ. ഇപ്പോ നീ നെയ്രോസ്റ്റ് കഴിക്ക്. നല്ല മൊരിഞ്ഞ നെയ്രോസ്റ്റ്. നീ ഒന്നു കഴിച്ചു നോക്ക്”
“അതു പിന്നെ പപ്പ അങ്ങനല്ലേ പറയുള്ളൂ. ഇന്ത്യൻ കോഫീ ഹൌസിലെ പാത്രം കഴുകിയ വെള്ളം കിട്ടിയാലും പപ്പ പറയും നല്ല ടേസ്റ്റാനെന്ന്”
“പിന്നേ അങ്ങനൊനുമില്ല. നിനക്കറിയാഞ്ഞിട്ടാ. ഇത്രെം വൃത്തിയുള്ള ഹോട്ടൽ വേറെ ഉണ്ടാവില്ല. ഏ.കെ.ജിടെ ഐഡിയയാ ഇത്. മുടിയൊന്നും പാറി വീഴാതിരിക്കാനാ ഇവിടുത്തെ പണിക്കാരു തൊപ്പിയൊക്കെ വച്ചു നടക്കുന്നത്”
(നെയ്രൊസ്റ്റിനു മെമ്പൊടിയായി ഇന്ത്യൻ കോഫീ ഹൌസിന്റെ ചരിത്രം)
തിരിച്ചു ബസ്‌സ്റ്റാൻദിലേക്ക്.
“ഇതു തന്നാണൊ നിന്റെ സീറ്റ്. നല്ലോണം നോക്ക്’“
“ആന്നേ. ഇതു കണ്ടില്ലേ നമ്പറ്”
“എന്നാപ്പിന്നെ ബാഗൊക്കെ ആ സൈഡിലെക്ക് മാറ്റി വെയ്ക്ക്. കാലു വെയ്ക്കാൻ സ്ഥലമില്ലേ. കുറച്ചു കഴിയുമ്പോൾ ആ ജനലടച്ചേക്ക്. കാറ്റടിച്ച് ജലദോഷം പിടിക്കണ്ട. പിന്നെ സീറ്റു മുന്നോട്ടും പിന്നോട്ടും ഒക്കെ ആക്കുമ്പോൾ പുറകിലിരിക്കുന്ന ആളെ നോക്കീട്ട് ചെയ്യനം. തുമ്മെന്ന് അങ്ങ് താഴ്തിയേക്കരുത്. പുറകിലുള്ളവരുടെ ദേഹത്തു പോയി ഇടിക്കും. പിന്നെ നിന്റെ കൈയും എവിടെം കുടുങ്ങാതെ നോക്കിക്കോണം.ടിക്കറ്റെന്ത്യേ. പെട്ടെന്ന് എടുക്കാവുന്ന സ്ഥ്ലലത്ത് തന്നെ വെച്ചേക്ക്. രാത്രീൽ വണ്ടി നിർത്തുമ്പോ ഇറങ്ങി ദൂരെയെങ്ങും പോകണ്ട കേട്ടോ. നിനക്ക ചില്ലറ വല്ലോം വേണോ വഴിക്ക് ചായ കുടിക്കാൻ...”
“എന്റെ പപ്പെ ഞാനിതാദ്യമായിട്ടാണോ ബാംഗ്ലൂരേക്ക് ബസിനു പോകുന്നത്. പപ്പ പൊക്കോന്നേ.’
(പിന്നെം അവിടേം ഇവിടെം ഒക്കെ നോക്കി എല്ലാം ശരിയാണോ എന്നൊകെ ഉറപ്പുവരുത്തിക്കൊണ്ട് നിൽക്കുകയാണ്)
“ ഇതിപ്പോ ഓട്ടം കഴിഞ്ഞ് വന്ന വല്ല വണ്ടീമായിരിക്കുമോ പോലും .എങ്കീ പിന്നെ എഞ്ചിൻ തണുത്തിട്ടുണ്ടാവില്ല. ഇവമ്മാരെ ഒന്നും വിശ്വസിക്കാാൻ കൊള്ളില്ലെന്നേ”
“യേയ്. ഒന്നൂല്ലേലും ഇത് ഗവണ്മെന്റ് വണ്ടിയല്ലേ. അവരങ്ങനൊകെ ചെയ്യുമോ?”
(അവിടെ ഇൻസ്പെക്ഷൻ നടത്തുന്നതിനിടെ എന്റെ ‘ആക്കലൊന്നും’ അവിടങ്ങ് രെജിസ്റ്റർ ചെയ്യപ്പെടുന്നില്ല)
“പപ്പേ ഇറങ്നെന്നേ, വണ്ടി വിടാൻ പോവാ”
“എന്നാ ശരി മോളേ. അവിടെ ചെന്നപാട് വീട്ടിലേക്ക് വിളിച്ചെക്കണം കേട്ടോ. മമ്മി ചുമ്മാ ടെൻഷനടിക്കും”
(ഉവ്വേ ഉവ്വേ.. എത്തണ്ട സമയം കഴിഞ്ഞല്ലോ, അവളു വിളിച്ചില്ലേടീന്ന് നാഴികയ്ക്ക് നാപ്പതു വട്ടം മമ്മിയോട് ചോദിക്കുന്ന ആളാണ് ഒക്കേം മമ്മീടെ ടെൻഷനെ പറ്റി ടെൻഷനാവുന്നത്)
“വിളിക്കാം പപ്പേ. പപ്പേം വീട്ടിലെത്തീട്ട് വിളിക്ക് കേട്ടൊ. ഇവിടുന്നാവുമൊമ്പോ പപ്പേടെ സ്റ്റേറ്റ്ബസു തന്നെ ഇഷ്ടം പോലെ കിട്ടൂലോ“(പിന്നെം ഒരു ‘ആക്കൽ’ കൂടി വേസ്റ്റ് ആയി
“ശരീടി മോളേ. എന്നാ ഞാനിറങ്ങിയേക്കുവാ”
പുറത്തെ മഴയിൽ ധൃതിയിൽ നടന്ന് ഇരുട്ടിലേക്കു മറയുന്ന വെള്ളഷർട്റ്റും മുണ്ടുമിട്ട രൂപം. ഉള്ള നാടു മുഴുവൻ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മോളാണെങ്കിലും കൂടെ നടക്കുമ്പോൾ ഇള്ളക്കുട്റ്റികളെ കൊണ്ടുനടക്കുന്നതു പോലെ കൈയിൽ മുറുകെ പിടിച്ചേ നടക്കൂ. ബെല്ലും ബ്രേക്കുമില്ലാതെ നടക്കുകയാണെങ്കിലും ആ സ്നേഹത്തിന്റെ തണലിൽ പൂച്ചക്കുട്ടിയെ പോലെ പതുങ്ങിക്കിടക്കാനാണ് ഇടയ്ക്കിടെ ബഹളം വച്ചങ്ങോട്ടു കയറിചെല്ലുന്നതും. ലവ് യൂ..

Saturday, July 16, 2011
സാള്‍ട് ആന്‍ഡ് പെപ്പര്‍ പോസ്റ്റ്...
സുഹൃത്തുക്കളേ,
ഗൂഗിള്‍ ബസിലെ ഒരു ആക്രാന്തചര്‍ച്ചയില്‍ (ഭക്ഷണത്തപ്പറ്റിയാണെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ) പലരും ഉദാരമായി സംഭാവന ചെയ്ത വിവരങ്ങള്‍ ചേര്‍ത്തു വച്ചാണ് ഈ ലിസ്റ്റുണ്ടക്കിയിരിക്കുന്നത്. കേരളത്തില്‍ തെക്കുവടക്കായി ചിതറിക്കിടക്കുന്ന നാടന്‍ രുചികളുടെ ഒരു ശേഖരം. ഓരോ സ്ഥലങ്ങളിലൊക്കെ ചെന്നിട്ട് 'ശ്ശൊ ഇവിടെങ്ങാണ്ടൊരു ചായക്കട ഉണ്ടാരുന്നൂന്ന് കേട്ടിട്ടുണ്ടല്ലോ, നല്ല ഉണ്ടമ്പൊരി കിട്ടുന്നത്, ആരാ പറഞ്ഞേന്നോര്‍മ്മയുണ്ടാരുന്നേല് വിളിച്ചു ചോദിക്കാരുന്നു??' എന്നൊക്കെ നഷ്ടബോധിച്ച് നിന്നിട്ടില്ലേ? അതൊഴിവാക്കാന്‍ വേണ്ടീട്ടാണ് ഈ പരിപാടീം കൊണ്ട് ഞാനിറങ്ങീത്. കള്ളുഷാപ്പുകള്‍,ചായക്കടകള്‍,തട്ടുകടകള്‍,ഹോട്ടലുകള്‍ എനുവേണ്ട കിട്ടിയ എല്ലാ വിവരങ്ങളും ഇതില്‍ കുത്തിക്കൊള്ളിച്ചിട്ടുണ്ട്. ജില്ല അനുസരിച്ചാണ് സോര്‍ട്ട് ചെയ്തിരിക്കുന്നത്. പലര്‍ക്കും ഇതില്‍ ഇനിയും കൂട്ടിച്ചേര്‍ക്കാനും ഒരുപാടുണ്ടാവും. ഇതില്‍ ഉള്‍പ്പെടുത്തിയ കടകളെ പറ്റി തന്നെ കൂടുതല്‍ വിവരങ്ങള്‍ തരാനും (കൃത്യമായ വഴി, അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍).നിങ്ങള്‍ വിവരങ്ങളിങ്ങോട്ടു തന്നാല്‍ മതി. എടുത്തു ലിസ്റ്റില്‍ ഒട്ടിക്കുന്ന കാര്യം ഞാനേറ്റു. വേണ്ടവര് വേണ്ടവര് ഇതിന്റെ പ്രിന്റ് ഔട് എടുത്തോണ്ടു പോയി ഇവിടങ്ങളിലൊക്കെ ചെന്ന് അങ്കം കുറിക്കുകയും ചെയ്തോളൂ..
അപ്പോ പറഞ്ഞ പോലെ. പറ്റുന്നോരൊക്കെ സഹായിക്ക് കേട്ടോ. ഒന്നൂലേലും പുട്ടടീടെ കാര്യമല്ലേ :-))
https://spreadsheets.google.com/spreadsheet/pub?hl=en_US&hl=en_US&key=0AvmRTnKQbNGYdEMxZ1lmV244UnRpVGZ2dUllb25tWUE&output=html
ഈ ലിസ്റ്റുണ്ടാക്കിയതിന് കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്റെ (http://keralahahaha.blogspot.com/) വക സമ്മാനം :-))))

Subscribe to:
Posts (Atom)