ഉണങ്ങി വരണ്ട് സഹാറാമരുഭൂമി പോലെയുള്ള ഒരു വര്‍ഷമാണ് കടന്നു പോകുന്നത്.ബ്ലോഗിംഗ് തുടങ്ങി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് എടുത്തു പറയാനായി ഒന്നുമില്ല.ഇക്കൊല്ലം നടപ്പില്‍ വരുത്തണമെന്നാഗ്രഹിച്ചിച്ചിട്ടും നടക്കാതെ പോയ ഒരു പാട് ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍... എല്ലാമൊന്നും പറ്റില്ലെങ്കിലും അതില്‍ കുറച്ചെങ്കിലും ഇനി ശേഷിക്കുന്ന പത്തിരുപത് ദിവസങ്ങള്‍ കൊണ്ട് എനിക്കു ചെയ്തു തീര്‍ക്കണം.അതിന്റെ ആദ്യപടിയായിട്ടാണ് പണ്ടെങ്ങോ ഉപേക്ഷിച്ച പെയിന്റ് ബ്രഷ് കൈയിലെടുത്തത്.കുറെക്കാലമായി നിര്‍ത്തി വച്ചിരുന്ന ഒരു ഹോബി.ഒരു പുതിയ തുടക്കത്തിന്റെ പ്രതീകമാവട്ടേന്നു കരുതി ആദ്യം തന്നെ പെയിന്റ് ചെയ്തത് ഒരു ഫീനിക്സ് പക്ഷിയെ (ദാ താഴെ)
(പാറ്റേണ്‍ നെറ്റില്‍ നിന്നും കോപ്പിയടിച്ചതാണ്)
ഇനി ഒരു യാത്രയാണ്. പ്ലാനിംഗൊക്കെ ഏകദേശം പൂര്‍ത്തിയായി.'ആലിന് കായ പഴുത്തപ്പോള്‍ കാക്കയ്ക്കു വായ്പ്പുണ്ണ്' എന്നൊക്കെ പറയുന്ന പോലെ ഒരു പനി വന്നു കയറിയിട്ടുണ്ട്. അതിനെ എങ്ങനെയെങ്കിലും തള്ളിപ്പുറത്താക്കണം.എന്നിട്ടു വേണം യാത്ര തുടങ്ങാന്‍..എല്ലാം മനസ്സില്‍ വിചാരിച്ച പോലെ തന്നെ പൂര്‍ത്തിയാക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു
അപ്പോ എല്ലാം പറഞ്ഞ പോലെ.. വീണ്ടും കാണും വരെ വിട....
50 comments:
ശല്യം തീര്ന്നൂന്നൊന്നും ആരും മോഹിക്കണ്ട. ഞാന്‍ തിരിച്ചു വരും..
ഇതെങ്ങോട്ടാ കൊച്ചേ?
യാത്രാ മംഗളങ്ങള്‍..
എല്ലാം ശുഭമായി പെട്ടെന്ന് തന്നെ തിരിച്ച് വരൂ...
അയ്യോ പെയിന്റിങ്ങ് നന്നായി എന്നു പറയാന്‍ വിട്ടു....
വര നന്നായി ട്ടൊ. കോപ്പിയടിച്ചെങ്കിലും കൊച്ച് ഒപ്പിച്ചല്ലൊ :)
യാത്രക്കിടയില്‍ ദുബായിലെത്തിയാല്‍ ഒന്നറിയിക്കണേ, രണ്ടു തരാനാ :)
-സുല്‍
പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും നമുക്കു അടുത്ത വര്‍ഷം സന്ധിക്കും വരെ വണക്കം..!
പെയിന്റിങ്ങ് നന്നായിട്ടുണ്ട്, ആഗ്രഹങ്ങള്‍ സഫലമാകട്ടെ..
മംഗളം(മനോരമയല്ല)നേരുന്നു ഞാന്‍, സഖി...
ഉറങ്ങാന്‍ പോവുന്നതല്ലല്ലോ യാത്രയെന്ന് ഉദ്ദേശിച്ചത് അല്ലേ?
--
ചാത്തനേറ്:
എവിടേക്കാ യാത്ര?
ആമസോണ്‍ വനാന്തരങ്ങളിലെ പെരുമ്പാമ്പുകളേ സഹാറയിലേ ഒട്ടകങ്ങളേ അന്റാര്‍ട്ടിക്കയിലെ ധ്രുവക്കരടികളേ അന്യഗ്രഹജീവികളേ നിങ്ങളെ ദൈവം കാത്തുകൊള്ളട്ടേ.
[ബ്ലോഗേര്‍സ് കുറച്ച് കാലത്തേക്ക് തടി കയ്ച്ചലാക്കി]
ഓടോ:ഈ പടം വരച്ച കൊച്ചിന്റെ അനിയനു ഒരു ആശംസകള്‍. നാണയമില്ലേ ചേച്ചീ അടിച്ചു മാറ്റാന്‍
അല്ല കൊച്ചുത്രേസ്യക്കുട്ടി, അറിയാഞ്ഞിട്ടു ചോദിക്ക്യാ,
കേരളത്തിലെങ്ങാന് പോണുണ്ടോ?
കുറച്ചു പാലും മുട്ടയും ചിക്കന്‍ ഫ്രൈയും കരുതിക്കോളുട്ടോ.
അരി കിട്ടാനില്ലാന്നു കേട്ടു.
ശുഭയാത്ര!
Weird... I typed up a message asking you why you weren't writing anymore and if you were on a vacation or something..but I deleted the comments without posting it. ippam dhaa ithu kaanunnu. have a good time on your time off. I hope you will have lot of stuff to write about.
വിടമാട്ടെ.........
ആ പെയിന്റിംഗ് വെളുത്ത പ്രതലത്തില്‍ കറുത്ത പെയിന്റ് കൊണ്ടു ചെയ്താല്‍ നല്ലതാരുന്നേനെ.... (വെറുതെ ഒന്നു വിമര്‍ശിച്ചു നോക്കിയതാ....)
അപ്പം ശരി.
ക്രിസ്തമസ് പുതുവല്സരാശംസകള്....
അല്ല യാത്ര നാട്ടിലേക്കാണോ? ഇവിടെ മൊത്തം ബോമ്പായി നിറഞ്ഞിരിക്കയാ.. മിനിയാന്ന് ബോമ്പുണ്ടാക്കികൊണ്ടിരിക്കെ പൊട്ടി ഒരാള്‍ മരിച്ചു. ഇന്നലെ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയറിലൊരു ബോമ്പു കുടുങ്ങി പൊട്ടിത്തെറിച്ചു. എന്തായാലും ശുഭയാത്ര നേരുന്നു. എത്രയും വേഗം തിരിച്ചെത്തുക, ബൂലോഗത്തേക്ക്..
bon voyage!
(യാത്ര അയക്കണോരു് പറയണ കേട്ടിട്ടൊള്ളതാ! അര്‍ത്ഥം അറിയില്ല. ഇനീപ്പോ, എല്ല് വായിലെന്നോ, വായ്ക്കു് എല്ലില്ലെന്നോ മറ്റോ ആണു് അര്ത്ഥോങ്കി ചുമ്മാ ക്ഷമിച്ചേരു്! അറിവില്ലായ്മ കൊണ്ടല്ലേ?)
യാത്രാ മംഗളങ്ങള്‍!
വീണ്ടും കാണാം:)
പോസ്റ്റും,കമന്റ്സും വായിച്ച് കവിയുടെ ഹൃദയംതേങ്ങുയാണ്. ഇബ്ടെ ഈസ്പോട്ടില് ബെച്ചൊരു ത്രേസ്യായണം പൊട്ടിച്ചാടുകയാണ്.കവി കണ്ണീരന്വേഷിച്ചു പരക്കം പാഞ്ഞു, കിട്ടിയില്ല! ഒക്കെ സീരിയലുകാരു
കൊട്ടേഷന്‍ വച്ചിരുന്നു. ഗൃദയരക്തമ്മുക്കിയെഴുതാമെന്നുകരുതി,നടക്കൂലാ ബ്ലോക്കാ,ബ്ലോക്ക്...
അപ്പഴേയ്ക്കും ആമ്പിള്ളേരു തുപ്പലംതൊട്ടെഴുതി!!! ആപഴയ ഈണത്തില്‍.
മറ്റൊരു ത്രേസ്യയെ കാട്ടിലേയ്ക്കയക്കുന്നൂ.....
ദുഷ്ടനാം എന്തോകുന്ത്രാണ്ടം വീണ്ടും--ഇതാ..
എല്ലി ഹോഗിത്തേ?
എല്ലി ആയാലും തുമ്പ മജാ മാടി
എല്ലാം മനസ്സില്‍ വിചാരിച്ചതു പോലെ തന്നെ നടക്കുമെന്നേ...
ആശംസകള്‍...
പിന്നെ, പെയിന്റിങ്ങ് നന്നായിട്ടുണ്ട്.
:)
ഇതാണപ്പോ ആ ഗോപി മഞ്ചൂരിയന് ഗോപിയാക്കിയ പെയിന്റിംഗ്.
യാത്രാസ്വപ്നങ്ങള്‍ എല്ലാം മംഗളമായി വിചാരിച്ചതു പോലെ നടക്കട്ടേ.
(തിരികെ വരുമ്പോ ഞങ്ങള്‍ക്ക് വായിക്കാന്‍ ഒരു പാട് ഐറ്റംസും കൊണ്ടാവും വരികയെന്നെനിക്കുറപ്പാണ്.)
യാത്രാമംഗളങ്ങള്‍..
ഇത്തവണ ചിരിച്ചത് ചാത്തനേറ് കണ്ടിട്ടാ
.
ശുഭയാത്ര്+ആശംസകള്‍!
എനിക്ക് മനസ്സിലായി. കല്യാണം കഴിക്കാന്‍ പോകുക ആണല്ലേ(എന്റെ ഒരു ബുദ്ധി). പാവം(കെട്ടാന്‍ പോകുന്നവന്)
കൊച്ചു ത്രേസ്യാ,
നടക്കാതെ ബാക്കിയുള്ള ആഗ്രഹങ്ങള്‍ കൂടി ഈ വര്‍ഷം വിടപറയും മുന്‍പേ ചെയ്തു തീര്ക്കാനാകട്ടെ.
യാത്രാമംഗളങ്ങള്‍...
ബക്ര്രീദ് -ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍...
ഹരിശ്രീ.
hmm...
BON VOYAGE...
i was surprised...
njan ithinte draft readyaaki mail aaakinokumpol daa kochum pokuannu...
kalyanamaano???
enthaayalum all the best...
njan onnu nannaavana pokuaa ;-)
nannayittu thirichu varum :D
("enna nee thirichu vannathu thanne" ennaanno?? :D )
യാത്രാമംഗളം നേരുന്നു.
ചിത്രം നന്നായി.
കൊച്ചെങ്ങ്ടാ പോണെ?
കിടിലന്‍ വര.
എങ്ങോട്ടാ പോകുന്നതു? സന്ന്യാസം ആണോ ലക്ഷ്യം? ഹിമാലയത്തിലേക്കാണോ യാത്ര?
എന്തായാലും എല്ലാ ആശംസകളും.
ini enna upasana onne chirikkaa.
Veendum varika vegam...
akalangalil oru pottaayi nee prathyakshappetuka...
njangal zrothaakkaLutye oru samgham ivide veethiyilekke nottamayachche kaaththirikunnu
:)
ennum snEhaththOte
upaasana
മനസ്സില്‍ വിചാരിച്ച പോലെയെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെ.
പോയി വേഗം വന്നോളണം..
കൊച്ചുത്രേസ്യേ,
ആഗ്രഹിക്കുന്നതൊക്കെ സഫലമാകട്ടേ.
എല്ലാ വിധ യാത്രാ മംഗളങ്ങളും നേരുന്നു:)
പിന്നേയ്.... പെയിന്റിംഗ്......!?! അല്ലെ വേണ്ട.. ഒറ്റ വാക്കില്‍ പറയാം.
കൊള്ളാം:)
കൊച്ചേ,ഏതെങ്കിലും പള്ളിക്കാര് കരോളില്‍ ക്രിസ്സ്മസ്സ് അപ്പൂപ്പന്റെ വേഷം തന്നുവോ, ഈ സീസണില്‍ തന്നെ പോകുവാന്‍?! ക്രിസ്തുമസ്സ് തീരുമ്പോഴേക്കും വന്നേക്കണം.. യാത്രാമംഗളങ്ങള്‍..
പുതു വര്‍ഷത്തിലേക്കുള്ള യാത്രയ്ക്ക് എല്ലാ മംഗളങളും. ഇക്കൊല്ലം ഒരു ചിറാപുഞ്ചി പോലെയാവട്ടെ എന്നാശംസിക്കുന്നു..
അപ്പോള്‍ ഇനി അടുത്ത വര്‍ഷം കാണാം..കാണണം :))
യാത്രാ മംഗളങ്ങള്‍
ശുഭയാത്ര.....ആശംസകള്‍...
ഒന്നായ നിന്നയിഹ രണ്ടെന്നു കാണേണ്ടി വരുമോ തിരികെ വരുമ്പോള്‍? മംഗളാശംസകള്‍.
ദാണ്ടെ കിടക്കുന്നു, കൊച്ചിനോരു ഹാപ്പീ ജേര്‍ണി പറയാന്‍ തൂടങ്ങിയപ്പോ കീമാനും കുന്ത്രാണ്ടവുമെല്ലാം കുഴപ്പത്തില്‍. തിരിച്ചു വന്നപ്പോഴോ എല്ലാരും വന്നൂ പൊയീ. എന്നാലും പറയുന്നു. യാത്ര അടിപൊളിയാവട്ടെ. യാത്രാവിവരണ കലക്കന്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.
ചിത്രം നന്നായിട്ടുണ്ട്...
വേഗം തിരിച്ചു വരണേ!!
യാത്രാമംഗളങ്ങള്‍...
പുതുവല്സരാശംസകളും...!
എല്ലാം ഉദ്ദേശിച്ചത് പോലെ ഭംഗിയായി നടത്തിയിട്ട് വേഗം തിരിച്ചുവരണേ..
We Miss you...
Take Care
നാട്ടുകാര്‍ കരുതിയിരിക്കുക.
കൊച്ചുത്രേസ്യ പരോളില്‍
ഒന്നായ നിന്നെയിഹ രണ്ടായി കാണ്മതിനു..ബൂലോക കണ്ണു സദാ മിന്നുന്നു കൊച്ചുത്രേസ്യേ.
എല്ലാം നന്നായി വരട്ടെ...ഒരു സ്പെഷ്യല്‍ മെഴുകുതിരി പള്ളീലൊന്നു കത്തിച്ചേക്കണെ....
അല്ലാ എങ്ങോട്ടാ? വേഗം വരുമല്ലോ അല്ലേ..
കണ്ണൂരിലേക്കാണോ..കുറച്ച് സീനിയേഴ്സ് ഇപ്പോ കണ്ണൂരിലിറങ്ങിയിട്ടുണ്ട്!
അടിപൊളി ആയിട്ടുണ്ട് ... ഞങ്ങള്‍ കുറച്ചു പേരു ഇവിടെ കൊച്ച് ത്രേസ്സ്യ ടേ ഫാന്‍സ് ആയി മാറി... സൂപെര്‍ ആയിട്ടുണ്ട്.. എങ്ങനെയാ പറഞ്ഞു അറിയിക്കെന്ടെന്നു അറിയാണില്ല.. കിടിലം, കലക്കന്‍.. ഇനീം ഇനീം എഴുതണം...
ഇടക്ക് ഒരു പോസ്റ്റ് ഇല് കൊടുത്തിരുന്ന പിക്ച്ചേര്‍സ് ഉം നന്നായിട്ടുണ്ട്... അടുത്ത പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു....
You became a blog superstar...
ഉദ്ദിഷ്ടകാര്യങ്ങള്‍ ഉടനെ സാധിച്ചു തിരിച്ചുവരൂ. ഞങ്ങള്‍ കാത്തിരിക്കുന്നു. കൊച്ചുത്രേസ്യ ഇല്ലാത്ത എന്റെ ചിത്രപ്രശ്നങ്ങള്‍ ചുക്കില്ലാത്ത കഷായം പോലെ ആയിപ്പോകുമല്ലോ.
“ദേ മനുഷേനേ..ആ പണ്ടാരക്കാലി കെട്ടീപ്പെറുക്കി വരണുണ്ടെന്നു കത്തു വന്നിരിക്കുന്നു...നോക്കി നില്‍ക്കാതെ തിന്നാന്‍ കൊള്ളാവുന്നതൊക്കെ പെറുക്കി പത്തായത്തില് വക്ക്. ഭിത്തി മുയുവന്‍ ആ ഒരുമ്പെട്ടോള് കരിക്കട്ട കൊണ്ട് പടം വരച്ചു കൊളാക്കും. പുട്ട് കൊടം ഒരെണ്ണം കൂടി വാങ്ങണോല്ലോ എന്റെ അന്തോണീസു പുണ്യാളാ.”
എവിടെയാണോ എന്തൊ...
എതോ ഒരമ്മച്ചിയുടെ വിലാപങ്ങള്‍..
ബൂലോകത്തിലെ മണ്ടത്തരങ്ങള്‍ക്കു ഒരവസാനവുമില്ലെ..!? (തിരിച്ചു വരുമെന്നു..!)
അടുത്ത വീട്ടിലെ കന്നട ഹുഡുകിയുടെ കോലം അടിച്ചുമാറ്റി പോസ്റ്റിയതും പോരാ.. ഫീനിക്സ് പക്ഷീന്നു..ബു ഹാ ഹ ഹ..
കൊച്ചേ അധികം കറങ്ങാതെ പെട്ടെന്നിങ്ങു പോന്നേക്കണം കേട്ടൊ.. എല്ലാര്ക്കും ക്വട്ടേഷന്‍ കൊടുക്കണ പാര്‍ട്ടിയാ.. തിരിച്ചുവരുമ്പൊ കൈയ്യും കാലൊക്കെ യഥാ സ്ഥാനത്തുണ്ടായിരുന്നാ മതിയായിരുന്നു..:(
എന്റെ വക ഇ,ക്രി,പു (അഥവാ ത്രി ഇന്‍ വന്‍)ആശംസകള്‍..:)
ചെറുപുഴ കലക്കാന്‍ പോയതാണോ.................
ഹി ഹി
ഹി
ചെറുപുഴ കലക്കാന്‍ പോയതാണോ.................
സോറി ഇതു ഞാനാ..... ചുള്ളന്
കൊച്ചു ത്രേസ്യാ,
"ഹൃദ്യമായ ക്രിസ്തുമസ്സ് പുതുവല്‍സര ആശംസകള്‍"
അത് ശരി...ത്രേസ്യക്കൊച്ച് നിര്‍ത്തി പോയാ....
എന്തൂട്ടാണാവോ ഇതിനു പറ്റീത്....
[പെയിന്റിങ് പണിക്കാരിയാണല്ലേ...അല്ലാ..ബ്രഷ് വീണ്ടും കയ്യിലെടുത്തൂ എന്നു കണ്ടത് കൊണ്ട് ചോദിച്ചതാ..തല്ലരുത്..]
നാട്ടുകാരേ..മഹത്തായ കേരള പര്യടനം പൂര്‍ത്തിയാക്കി ഞാന്‍ കന്നഡനാട്ടില്‍ തിരിച്ചെത്തി.. ദൈവം സഹായിച്ച് പോയ വഴിക്ക് ബന്ദ്, ഹര്‍ത്താല്‍,ബസ് പണിമുടക്ക് തുടങ്ങിയ പ്രതിബന്ധങ്ങളൊന്നുമുണ്ടായില്ല. എന്നെ യാത്രയാക്കാനെത്തിയവര്ക്ക് തരാനായി കുറച്ചു നന്ദി കൊണ്ടുവന്നിട്ടുണ്ട്. വഴക്കൊന്നുമുണ്ടാകാതെ അതു സ്വീകരിച്ച് എല്ലാരും ഹാപ്പിയാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Post a Comment