Monday, April 20, 2009

ബിലാത്തിവിശേഷങ്ങൾ...

അങ്ങനെ അവസാനം എന്റെ കമ്പനിക്കു നല്ല ബുദ്ധി തോന്നി. എന്താണെന്നല്ലേ.. അവരെന്നെ ഇന്ത്യയിൽ നിന്ന്‌ ഗെറ്റൗട്ട്‌ അടിച്ചു. എത്ര കാലമായി കമ്പനീടെ വായിൽ നിന്ന്‌ 'ക്വിറ്റ്‌ ഇന്ത്യാ' എന്ന ആഹ്വാനം കേൾക്കാൻ കാത്തിരിക്കുകയായിരുന്നെന്നറിയുമോ.. നാടു വിട്ടു പോവാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല, ഈ ഓൺസൈറ്റോടു കൂടി നാട്ടുകാരുടെ ഉത്കണ്ഠക്കൊരു അറുതി വന്നോളും. കല്യാണം കഴിഞ്ഞ്‌ പന്തലീന്നങ്ങോട്ടിറങ്ങുന്നതിനു മുൻപേ 'വിശേഷമൊന്നുമായില്ലേ' എന്നും ചോദിച്ച്‌ ക്ഷമ പരീക്ഷിക്കുന്ന അഭ്യുദയകാംകക്ഷികളെ കണ്ടിട്ടില്ലേ.. ഏതാണ്ടതു പോലെ ചിലരുണ്ട്‌.. ഐ.ടി.യിലാണ്‌ പണി എന്നു കേട്ടലുടനെ ചോദിക്കും- 'ഓൺസൈറ്റൊന്നുമായില്ലേ' എന്ന്‌ . ഇത്തരക്കാരെ കൊണ്ടു പൊറുതിമുട്ടി അവസാനം സ്വന്തം കയ്യിൽനിന്ന്‌ കാശും മുടക്കി വല്ലയിടത്തും ഓൺസൈറ്റ്‌ പോയി വന്നാലോ എന്നു വരെ ചിന്തിച്ചു പോയിട്ടുണ്ട്‌. എന്തായലും അത്തരം കടുംകൈ ഒന്നും വേണ്ടി വന്നില്ല.. കമ്പനി തന്നെ കനിഞ്ഞു. ഓൺസൈറ്റിന്റെ പേപ്പർ കയ്യിൽ കിട്ടിയപ്പോൾ മുതൽ സമയം കളയാതിരുന്നു പ്ലാനിംഗ്‌ തുടങ്ങിയതാണ്‌. ക്ലയന്റ്‌ സൈറ്റിൽ വന്നിട്ട്‌ എന്തൊക്കെ പണിയെടുക്കണം എന്നതൊന്നുമല്ല കേട്ടോ ഞാൻ പ്ലാൻ ചെയ്തത്‌. അല്ലെങ്കിലും അതൊക്കെ എന്റെ ബോസ്‌ ആഞ്ഞുപിടിച്ചിരുന്ന്‌ ചെയ്തു തീർത്തിട്ടുണ്ട്‌.എന്തിന്‌ രണ്ടു പേർ ഒരേ കാര്യത്തിന്‌ ടൈം വേസ്റ്റ്‌ ചെയ്യണം! അതുകൊണ്ട്‌ ഞാൻ പ്ലാൻ ചെയ്തത്‌ ലണ്ടനിൽ പോയിട്ട്‌ കറങ്ങാൻ പോവേണ്ട സ്ഥലങ്ങളെ പറ്റിയായിരുന്നു. അതും കൂടി ബോസിനോടു ചെയ്യാൻ പറഞ്ഞാൽ അഹങ്കാരമായിപ്പോവില്ലേ... അതുകൊണ്ട്‌ ഞാൻ തന്നെ അങ്ങു ബുദ്ധിമുട്ടാം എന്നു വച്ചു.


യാത്രയെ പറ്റി പറഞ്ഞപ്പോഴേ ലണ്ടനിൽ നിന്നും ചേച്ചി വിളിച്ച്‌ മുന്നറിയിപ്പു തന്നിരുന്നു- നല്ല തണുപ്പാണ്‌, അതിനു പറ്റിയ കുപ്പായമൊക്കെയിട്ടു വേണം വരാൻ എന്ന്‌. ഭയങ്കര അനുസരണാശീലമായതു കൊണ്ട്‌ ഉള്ളിത്തൊലി പോലുള്ള ഒരു കോട്ടൺ കുപ്പായവുമിട്ടാണ്‌ ഇവിടെ വന്നിറങ്ങിയത്‌. ഫ്ലൈറ്ററിങ്ങിയപാടെ ഒരു ചേട്ടനെ നോക്കി വച്ചു . ഏയ്‌ തെറ്റിദ്ധരിക്കണ്ട. അങ്ങേരു പോവുന്നതിന്റെയൊക്കെ പുറകെ പോവാനാണ്‌. എനിക്കീ എയർപോർട്ടിലെ പരിപാടികളൊന്നും വല്യ പരിചയമില്ലല്ലോ.. അങ്ങേർക്കാണെങ്കിൽ ഒക്കെ മനപാഠമാണെന്നു മട്ടുംഭാവോം കണ്ടപ്പോൾ തോന്നി. പിന്നാലെ തന്നെ വച്ചു പിടിച്ചു. അവസാനം അങ്ങേര്‌ അങ്ങു ബഗേജ്‌ റീക്ലെയ്ം ചെയ്യുന്ന സ്ഥലത്തു ചെന്നെത്തി നിന്നു. ഒരു പത്തടി മാറി ഞാനും നിന്നു. . സ്വന്തം മകളെ നല്ല വിശ്വാസമായതു കൊണ്ട്‌ എന്റെ പപ്പ പെട്ടിയുടെ മുകളിൽ വെണ്ടക്കാ അക്ഷരത്തിൽ എന്റെ പേരുവിവരങ്ങളൊക്കെ എഴുതിവച്ചിടുണ്ട്‌. അതു പോരാഞ്ഞ്‌ കുരുട്ടിന്റെ വക കുറെ ചിത്രപ്പണികളും. ഞാൻ സ്വന്തം പെട്ടി കണ്ടാലും തിരിച്ചറിയാതെ പോവാൻ എല്ലാ ചാൻസുമുണ്ടെന്നു പറഞ്ഞാണ്‌ രണ്ടു പേരുടെയും വക ഈ ക്രൂരകൃത്യങ്ങൾ. അതൊക്കെ നാട്ടുകാര്‌ കണ്ട്‌ എന്റെ മാനം പോകുന്നതിനു മുൻപേ പെട്ടി കൈക്കലാക്കി എത്രയും പെട്ടെന്ന്‌ സ്ഥലം കാലിയാക്കണമല്ലോ. അതു കൊണ്ട്‌ അതങ്ങു നിന്നു വരുന്നതു കാണുമ്പോഴേ ഓടിപ്പോയി എടുക്കാൻ പാകത്തിന്‌ റെഡിയായിട്ടാണ്‌ നിൽപ്പ്‌. ഏതാണ്ടൊരു മണിക്കൂർ ആ നിൽപ്പു നിന്നിട്ടുണ്ടാവും. എന്റെ പെട്ടി മാത്രം കാണാനില്ല. ഞാനിങ്ങനെ ബ്ലിങ്കസ്യാ എന്ന മട്ടിൽ നിൽക്കുന്നതു കണ്ടാവണം ഒരു ഫോറിനപ്പൂപ്പൻ എന്നെ സഹായിക്കാൻ വന്നു. ഞാൻ വന്ന ഫ്ലൈറ്റിന്റെ ഡീറ്റെയ്‌ല്സൊക്കെ ചോദിച്ചു മനസിലാക്കി ആ അപ്പൂപ്പൻ എന്നേയും കൊണ്ട്‌ ഹാളിന്റെ മേറ്റ്‌ അറ്റത്തുള്ള ഒരു കൺവേയർ ബെൽറ്റിനടുത്തെക്കു പോയി. അവിടതാ എന്റെ വർണ്ണശബളമായ പെട്ടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്‌ കറങ്ങിനടക്കുന്നു. ഞാൻ നിന്ന സ്ഥലം മാറിപ്പോയിരുന്നു. എന്തായാലും ചമ്മി കുളം തോണ്ടി പെട്ടീം വലിച്ചോണ്ട്‌ ഒരുവിധത്തിൽ അവിടുന്ന്‌ എസ്കേപ്പായീനു പറഞ്ഞാൽ മതിയല്ലോ..


ചേച്ചീം ചേട്ടനും പുറത്ത്‌ കടലയൊക്കെ കൊറിച്ചോണ്ട്‌ എന്നേം കാത്തു നിൽപ്പുണ്ട്‌. ഞാനിത്രേം വൈകിയിട്ടും രണ്ടു പേർക്കും യാതൊരു ടെൻഷനുമില്ല.


"നിന്റെ ഫ്ലൈറ്റിന്റെ 'ബഗേജ്‌ ഡെലിവേർഡ്‌' എന്നു ഡിസ്പ്ലേ ചെയ്തിട്ട്‌ ഒരു മണിക്കൂറായി.അപ്പോഴേ എനിക്കുറപ്പായിരുന്നു നീ വേറെ വല്ലയിടത്തും വായ്നോക്കി നിൽക്കുകയായിരിക്കും എന്ന്‌"


ഇത്രേം കാലം കഴിഞ്ഞ്‌ കാണുന്ന അനിയത്തിയെ ഒരു ചേച്ചി ഇങ്ങനാണോ സ്നേഹിക്കേണ്ടത്‌. ഞാനും വിട്ടു കൊടുത്തില്ല. അവൾക്കു വേണ്ടി അവൾടെ അമ്മായിയമ്മ കൊടുത്തുവിട്ട മാങ്ങപ്പഴവും ചക്കപ്പഴവുമൊക്കെ ഞാൻ കഴിച്ചു തീർത്തൂന്നും അതിനൊക്കെ ഭയങ്കര മധുരമായിരുന്നൂന്നും പിന്നെ അവൾക്കായി എടുത്തു വച്ച ചിപ്സ്‌/അച്ചാർ ഐറ്റംസൊക്കെ തൂക്കം കൂടുതലായതു കൊണ്ട്‌ എയർപ്പോർട്ടിൽ നിന്നും തിരിച്ചു കൊടുത്തു വിട്ടെന്നുമൊക്കെയുള്ള സന്തോഷവാർത്തകളൊക്കെ ഞാനും അറിയിച്ചു. ചുമ്മാ ഒരു ചിന്ന പ്രതികാരം.


ഇനി അവളെ വക ഇൻസ്പെൿഷനാണ്‌. "നിന്റെ സ്വെറ്ററെവിടെ, ജാക്കറ്റെവിടെ,, എന്റെ ദൈവമേ ഇവളു സോക്സിട്ടില്ല, നിന്നോടു ഞാൻ പ്രത്യേകം പറഞ്ഞതല്ലേ.' എന്നൊക്കെ അവളോരോരോ കുറ്റം കണ്ടുപിടിക്കുകയാണ്‌. ഞാൻ അതിനൊന്നും ചെവികൊടുക്കാതെ അങ്ങു നടന്ന്‌ എയർപ്പോർട്ടിനു പുറത്തെത്തി. യെന്റമ്മച്ചീ.. നിന്ന നിൽപ്പിൽ ആരോ പിടിച്ചു ഫ്രീസറിൽ കയറ്റിയതു പോലെ .ഒടുക്കത്തെ തണുപ്പ്‌. പിന്നെ ഞാനങ്ങു എക്സ്ട്രാ ഡീസന്റായിപ്പോയി. നല്ല അനുസരണയുള കുഞ്ഞാടായി അവൾ പറഞ്ഞ കുപ്പായങ്ങളൊക്കെ അവിടെ തന്നെ നിന്ന്‌ വലിച്ചു കയറ്റി എന്റെ താമസസ്ഥലത്തേക്കു പുറപ്പെട്ടു.


താമസിക്കാൻ കണ്ടുവച്ച വീടൊക്കെ കിടിലം. എല്ലാ സൗകര്യങ്ങളുമുണ്ട്‌. ഓഫീസിൽ നിന്നും വളരെയടുത്ത്‌. എല്ലറ്റിനുമുപരിയായി അതൊരു നദീതീരത്തും. അതും അങ്ങനെ ഡ്യൂക്കിലി നദിയൊന്നുമല്ല.വിശ്വപ്രസിദ്ധമായ തെംസ്‌ നദിയാണ്‌ അവിടെ നീണ്ടു നിവർന്നൊഴുകുന്നത്‌. ആനന്ദലബ്ധിക്കിനി എന്തു വേണം. ഇനി മുതൽ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ്‌ തെംസ്‌ നദിയുടെ തീരത്തൂടെ നടക്കാൻ പോവുന്നു. അങ്ങനെയങ്ങനെ ഓൺസൈറ്റ്‌ കഴിയുമ്പോഴെക്കും ഞാൻ മെലിഞ്ഞ്‌ ഐശ്വര്യാറായിപ്പരുവത്തിലാവുന്നു- ഞാനാ നദിയും നോക്കി നിന്ന്‌ കേട്ടിപ്പൊക്കിയ സ്വപ്നങ്ങൾക്ക്‌ കയ്യും കണക്കുമില്ല. എന്തായാലും രണ്ടു ദിവസം കഴിഞ്ഞപോൾ ചില സത്യങ്ങളൊക്കെ മനസിലായി. തെംസ്‌നദിയായാലും നാട്ടിലെ കുപ്പം പുഴയായാലും നമ്മടെ സ്വന്തം മടി മാറിയാലേ നടക്കാനും ഓടാനുമൊക്കെ പോവാൻ പറ്റൂ. അതു മാറാത്തിടത്തോളാം കാലം നേരം വൈകിയെഴുന്നേറ്റ്‌ നേരെ ഓഫീസിലേക്കു പായാനാണ്‌ ഹെന്റെ വിധി.


എന്തായാലും ഞാൻ വന്നു കയറിയതോടെ ആ വീട്ടിൽ താമസിച്ചു കൊണ്ടിരുന്നു മറ്റു കുട്ടികളൊക്കെ നാടു വിട്ടു പോയി. ലോംഗ്‌ വീകെൻഡായിരുന്നു. അതു കൊണ്ട്‌ അവരൊക്കെ പാരീസിലേക്കും റോമിലേക്കുമൊക്കെ ടൂറു പോയതാണ്‌. നേരത്തെ ഒന്നും ബുക്ക്‌ ചെയ്യാത്തതു കൊണ്ട്‌ എനിക്ക്‌ അവരു പോവുന്നതും നോക്കി അസൂയ മൂത്തു നിൽക്കാനേ പറ്റിയുള്ളൂ. ഏതായാലും തൽക്കാലത്തേക്ക്‌ ആ വീട്ടിൽ ഞാൻ ഒറ്റക്കായി.പകലൊന്നും കുഴപ്പമില്ല. രാത്രിയിലാണു പ്രശ്നം. പണ്ടു വായിച്ച കഥകളിലേയൊക്കെ പ്രഭുക്കന്മാരെ ഓർമവരും.കാസിലുകളിലോക്ക്‌ പ്രേതമായി അലഞ്ഞുതിരിഞ്ഞുനടക്കുന്ന പ്രഭുക്കന്മാരില്ലേ. അവരെ. അപ്പോൾ പിന്നെ സ്വാഭാവികമായും പേടിയാവും. അതും കൂടാതെ ഇവിടുത്ത്‌ വീടുകളിലൊക്കെ തടി പാകിയിരികുകയാണ്‌. അതുകൊണ്ട്‌ അപ്പുറത്തെ വീട്ടിലൂടെ ആളു നടന്നാലും നമ്മ്ടെ വീട്ടിലൂടെ നടക്കുന്നതു പോലെ തോന്നും. ഇനിയിതും പോരാഞ്ഞ്‌ മനുഷ്യരെ പേടിപ്പിക്കാൻ വേണ്ടി എന്റെ വീടിന്റെ ഓണറ്‌ ഒരു പരിപാടീം കൂടി ചെയ്തു വച്ചിട്ടുണ്ട്‌. ഒരുമാതിരിപ്പെട്ട സ്ഥലങ്ങളിലൊക്കെ ഫുൾലെംഗ്ത്‌ മിറർ ഫിറ്റ്‌ ചെയ്തു വച്ചിരിക്കുകയാണ്‌. രാത്രിയാവുമ്പോൾ ചുമ്മാ അവനവന്റെ പ്രതിബിംബം കണ്ടു ഞെട്ടി ജീവൻ പോവും. എന്തായാലും ഒരാഴ്ച ആ വീട്ടിലൂടെ പല സ്റ്റൈലിൽ പേടിച്ചു നടന്നതിനു ശേഷം ഞാൻ പെട്ടീം ഭാണ്ഡോമൊക്കെയെടുത്ത്‌ വേറൊരു വീട്ടിലേക്കു ചേക്കേറി. ഇവിടാണെങ്കിൽ നിറച്ചും ആൾക്കാരുണ്ട്‌. അതുകൊണ്ട്‌ എനിക്കാണെങ്കിൽ ഇപ്പോൾ അപാരമായ ധൈര്യവും.. ഇവിടേം ഇടയ്ക്കൊക്കെ കാൽപെരുമാറ്റമൊക്കെ കേൾക്കാറുണ്ട്‌.. പക്ഷെ അരു മൈൻഡാക്കുന്നു.. ഇനിയിപ്പോൾ ഒരു പ്രേതപ്രഭുക്കന്മാരെയും പേടിക്കാതെ എനിക്കു രാത്രിയിൽ ഉറങ്ങാതിരുന്ന്‌ നെറ്റിൽ ബ്രൗസ്‌ ചെയ്ത്‌ ടൂറൊക്കെ പ്ലാൻ ചെയ്യാം.. ബ്ലോഗെഴുതാം..സിനിമ കാണാം.. ജീവിതത്തെ ചുമ്മാ കയറി അങ്ങു സ്നേഹിക്കാൻ തൽക്കാലം ഇത്രയുമൊക്കെ കാരണങ്ങൾ പോരേ..

73 comments:

  1. കൊച്ചുത്രേസ്യ said...

    നാടു വിട്ടാലും ബ്ലോഗു വിടാൻ പാടില്ലെന്നല്ലേ പണ്ടുള്ളോരു പറഞ്ഞിട്ടുള്ളത്‌ :-)

  2. Umesh::ഉമേഷ് said...

    കുട്ട്യേടത്തിയെപ്പോലെ, വക്കാരിയെപ്പോലെ വിദേശത്തും വിശേഷങ്ങളുമായി വരൂ. വല്ലഭയ്ക്കു ബ്ലോഗും ആയുധം എന്നല്ലേ!

  3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    "തെംസ്‌നദിയായാലും നാട്ടിലെ കുപ്പം പുഴയായാലും നമ്മടെ സ്വന്തം മടി മാറിയാലേ നടക്കാനും ഓടാനുമൊക്കെ പോവാൻ പറ്റൂ.--"

    നല്ല രസമുള്ള ശൈലി, ഇപ്പോഴും കാത്തുസൂക്ഷിച്ചിരിക്കുന്നു. തണുപ്പടിച്ച്‌ അതൊന്നും കേടാക്കല്ലെ

  4. അയല്‍ക്കാരന്‍ said...

    പഴയ ഒരു സിനിമയുടെ പേരു നാവിന്‍‌തുമ്പത്തുണ്ട്. പക്ഷേ ഓര്‍മ്മ കിട്ടുന്നില്ല....

    എന്തായാലും വെല്‍കം റ്റു ഓണ്‍സൈറ്റ് ഊട്ടി.

  5. സുനീഷ് said...

    മണ്ടന്മാര്‍ ലണ്ടനില്‍ എന്നാണോ അയല്‍ക്കാരാ?

  6. Calvin H said...

    ഭൂതപ്രേതാദികള്‍ക്ക് പേരു കേട്ട നഗരമാണ് ലണ്ടന്‍.. പ്രത്യേക്കിച്ചും തേംസ് നദി എന്നു പറയുന്നത് എല്ലാ കൊല്ലവും ഏപ്രില്‍ മെയ് മാസങ്ങളില്‍ ആത്മാക്കള്‍ നീന്തികുളിക്കാന്‍ വരുന്ന സ്ഥലമല്ലേ...
    അടുത്തുള്ള വീടുകളിലൊക്കെ ഓലറ്റ് കഴിക്കാന്‍ ആത്മാക്കള്‍ വരും എന്നാണ് കേട്ടിട്ടുള്ളത്... ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. എന്നാലും പേടീക്കേണ്ട ട്ടോ ... പ്രതങ്ങള്‍ പണ്ടേ ക്ഷമാശീലരാണ് :)

  7. ദിവാസ്വപ്നം said...

    :-)

    london visheshangal poratte..

  8. ശ്രീവല്ലഭന്‍. said...

    ങേ ലണ്ടനില്‍ ഇങ്ങനെ ഒരു അത്യാഹിതവും സംഭവിച്ചോ. ചുമ്മാതല്ല ലണ്ടനില്‍ ഇപ്പോള്‍ സായിപ്പന്മാര്‍ എല്ലാരും മലയാളം പഠിയ്ക്കാന്‍ ശ്രമിക്കുന്നു എന്നൊരു വാര്‍ത്ത കണ്ടിരുന്നു. തെംസ് നദി തിരിഞ്ഞൊഴുകുന്നതായും :-)

  9. ..:: അച്ചായന്‍ ::.. said...

    ഇന്ത്യ രക്ഷപെട്ടു .. ജയ് ഹോ :D

  10. ശ്രീ said...

    അപ്പൊ നാടുകടത്തിയല്ലേ? :)

    ഇനി കുറേ നാള്‍ അവിടത്തെ വിശേഷങ്ങള്‍ പങ്കു വയ്ക്കൂ...

  11. Sherlock said...

    കടുവയെ പിടിക്കുന്ന കിടുവയോ?... പാവം ഭൂതങ്ങള് :)

  12. കുഞ്ഞന്‍ said...

    കൊ. ത്രേ. ജി..


    എല്ലാവിധ ആശംസകളും നേരുന്നു. ജീവിത സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കട്ടെ..!


    ഡ്രാക്കുള ഉണ്ടായി ഇനി ഡ്രാക്കുളി ഉണ്ടാകരുത്..!

  13. അനില്‍ശ്രീ... said...

    ഇതാണ് പറയുന്നത് ഏതൊരു.....അല്ല,,, കൊച്ചുത്രേസ്യക്കും ഒരു ദിവസം വരുമെന്നു,.. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസീ,....

    അങ്ങനെ അവിടെ എത്തി അല്ലേ... പുതിയ പരിപാടികള്‍ക്ക് ആശംസകള്‍...

  14. കുറുമ്പന്‍ said...

    ലണ്ടനീ പോയതോണ്ടാണോ എന്തോ?
    എന്തോ ഒരു കൊറവുള്ള പോലെ....
    ആ..പിന്നേയ്...
    നോക്കീം കണ്ടുമൊക്കെ നിന്നോണം...കെട്ടോ...

  15. Physel said...

    അപ്പൊ ലണ്ടനിനി എങ്ങോട്ട്‌ പോവും.....(ഒന്നു രക്ഷപ്പെടാനേയ്‌!!)

  16. കല്യാണിക്കുട്ടി said...

    kochu thresyaye naadu kadathi alle.........
    ini ippo kore aviduthe visheshangal parayu..........
    ini adhavaa valla draakkulla chettanmaarum varuvaanenkil thanne blog id koduthekku....vaayichirunnu chirichotte paavangal.........
    nice writings...........


    :-)

  17. Ashly said...

    കൊള്ളാം..ലണ്ടണ്‍ ഇങ്ങനെ തന്നെ അനുഭവിക്കാനും മറ്റും എന്ത് പാവം ചയ്തു ???
    പണ്ട് ഇന്ത്യ ഭരിച്ചു എന്ന് വച്ച്, ഇങ്ങനെ ശിഷിക്കണോ ?

    PS : ഒരു പഴയ മൂവി ഉണ്ടായിരുന്നല്ലോ ? ".......മാര്‍ ലണ്ടനില്‍ "

    Nice post, looking for more of ur trip and On site adventure

  18. ബിച്ചു said...
    This comment has been removed by the author.
  19. ബിച്ചു said...

    കൊ. ത്രേ. കൊ..

    ഒരു കാട്ടില്‍ ഒരു സിംഹം എന്ന പോലെ ഒരു വീട്ടില്‍ ഒരു പ്രേതം ....
    താന്‍ ധൈയര്മായി ഇരി...

    ഇന്ത്യയോടെ ചെയ്ത ദ്രോഹാത്തിന്‍ ഇങ്ങനെ തന്നെ നമ്മള്‍ പകരം വീട്ടും ...

  20. പകല്‍കിനാവന്‍ | daYdreaMer said...

    നല്ല കാലം വന്താച്ച് ... (നാട്ടുകാര്‍ക്ക്.. )
    :)

  21. Rajesh said...

    ചുമ്മാതല്ല , പുതിയ പോസ്ടിനിത്രയും സമയമെടുതതല്ലേ. അവിടുന്നും 2 മണിക്കൂര്‍ ദൂരത്തില്‍, Essex -ഇലാനെ അടിയന്റെ ഓഫീസ്. ഇപ്പോള്‍ കൊച്ചിയിലും.
    അമ്മച്ചിയുടെ ഇപ്പോഴത്തെ structure എന്ടാനെന്നറിയില്ല എന്നാലും please ദയവു ചെയ്യ്തു ഐശ്വര്യാ റായിയെ പ്പോലെയാകരുതെ. I mean എല്ലും തോലുമാകരുതെയെന്നു. please

  22. സുല്‍ |Sul said...

    ഡ്രാക്കുള ഉണ്ടായി
    ഇനി ഒരു ഡ്രാക്കുളി ഉണ്ടാവരുത്... :)

    കുഞ്ഞാ...
    -സുല്‍

  23. അനൂപ് said...

    അങ്ങനെ നമ്മളെ ഇത്രേം കാലം അടക്കി ഭരിച്ച വെള്ളക്കാര്‍ക്കിട്ടു അവസാനം നമ്മള്‍ ഒരു പണി പണിതു... അവന്മാര്‍ക്കിത് തന്നെ വേണം... :)
    എത്ര നാള്‍ ഉണ്ട് വിദേശ വാസം...??
    പോസ്റ്റുകളില്‍ റെഡ് ബസ്, ഓക്സ്ഫോര്‍ഡ്, കെംബ്രിട്ജ്, ലോര്‍ഡ്സ് എന്നീ സ്മാരകങ്ങളുടെ പടങ്ങള്‍ സഹിതം ഉള്ള വിവരണം വേണേ...

  24. ബാജി ഓടംവേലി said...

    എല്ലാവിധ ആശംസകളും നേരുന്നു....

  25. പാര്‍ത്ഥന്‍ said...

    അപ്പൊ ഭൂതത്തിനേം ഭാവീനേം ഒന്നിന്യേം പേടില്യേ.

  26. ബോണ്‍സ് said...

    അപ്പോള്‍ ഇനി ലണ്ടന്‍ കഥകള്‍...പ്രേതങ്ങള്‍ പിടിച്ചില്ലെങ്കില്‍ അല്ലെ? ആശംസകള്‍

  27. ഗുപ്തന്‍ said...

    ത്രേസ്യാമ്മോ അങ്ങനെ ഇങ്ങെത്തി അല്ല്യോ..

    കല്യാണമൊന്നും ആയില്ലേലും വിശേഷം എന്തേലും ആയാല്‍ അറിയിക്കണേ :) ന്നുവച്ചാല് പനി ജലദോഷം ഉദ്യോഗക്കയറ്റം അങ്ങനെ വല്ലതും ....

  28. Kaithamullu said...

    അപ്പോ കാലാപാനി!
    എത്ര നാളാ?

    ഹെന്റമ്മച്ചിയേ... ലണ്ടന്മാര്‍ ഒന്നിച്ച് തെംസില്‍ ചാട്വോ എന്തോ!

  29. ചെലക്കാണ്ട് പോടാ said...

    കാസിലൊക്കെ കാലിയായി കാണും കൊച്ചേ...

    കൊച്ചവിടെത്തിയതും എക്സ്.പ്രഭുക്കന്മാരെല്ലാം സ്കൂട്ടായി കാണും.....

    അവര്ക്കും ഉണ്ടാകില്ലേ കൊതി...മനസ്സമാധാനത്തോടെ അലഞ്ഞ് തിരിഞ്ഞ് നടക്കാന്...

    ഒന്നിനെയെങ്കിലും കണ്ടാല് ഒന്ന് പറയണേ..അവരും വൈറ്റ് ആന്ഡ് വൈറ്റ് ആണോ എന്ന്....

  30. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    കുറെ കാലമായി പോസ്റ്റ് ഒന്നുമില്ലല്ലോ എന്ന് വിചാരിച്ചതായിരുന്നു. പ്രഭുക്കന്മാരെ പേടിച്ചിരിപ്പായിരുന്നല്ലേ?
    ബിലാത്തിക്കുളത്ത് (അല്ലേല്‍ വേണ്ട, പുഴയില്‍) അടിച്ചു പൊളിക്കൂ...

  31. ഉഗാണ്ട രണ്ടാമന്‍ said...

    അപ്പൊ നാടുവിട്ടുവല്ലെ...?

  32. വാഴക്കോടന്‍ ‍// vazhakodan said...

    ഞാന്‍ പണ്ട് ലണ്ടനില്‍ പോയപ്പോള്‍ അവിടത്തെ ഒരു ജങ്ഷനില്‍ ഉള്ള ചായക്കട ഇപ്പോഴും ഉണ്ടോ ആവോ?
    വരാനുള്ളത് ഒരു ഓട്ടോ പിടിച്ചായാലും വരും എന്നതും പണ്ടാരോ പറഞ്ഞു! :)

  33. Jayasree Lakshmy Kumar said...

    അപ്പൊ ഇദെപ്പൊ എത്തി?!! തൊട്ടടുത്തല്ലെങ്കിലും ഞാനും ഈ പരിസരത്തൊക്കെ തന്നെ ഒണ്ടു കെട്ടോ :)

  34. Zebu Bull::മാണിക്കൻ said...

    "ഭൂതപ്രേതപിശാചുക്കള്‍ ഇങ്ങനെയിരിക്കും" എന്നൊരു ധാരണ മനസ്സിലുള്ളതുകൊണ്ടാണ്‌ രാത്രികാലങ്ങളില്‍ കണ്ണാടികണ്ടു നിരന്തരം ഞെട്ടിക്കൊണ്ടിരുന്നത്; യഥാര്‍‌ത്ഥ ഭൂപ്രേപികള്‍ക്ക് പ്രതിഛായയില്ലല്ലോ ;-)

  35. പി.സി. പ്രദീപ്‌ said...

    ങാഹ അങ്ങ് ലണ്ടനില്‍ എത്തിയോ! എത്തേണ്ടിടത്ത് എന്തായാലും എത്തി.
    ഇനിയെങ്കിലും നന്നായി മടങ്ങി വരൂ.:)

  36. തറവാടി said...

    :))

  37. Typist | എഴുത്തുകാരി said...

    അപ്പോ ലണ്ടനില്‍ എത്തി അല്ലേ? ഇനി അവിടത്തെ വിശേഷങ്ങളാവട്ടെ.

  38. ജയരാജന്‍ said...

    "രാത്രിയാവുമ്പോൾ ചുമ്മാ അവനവന്റെ പ്രതിബിംബം കണ്ടു ഞെട്ടി ജീവൻ പോവും" ഇതിനിപ്പോ രാത്രി തന്നെ ആവണോ? പകലും ഞെട്ടലിന് കുറവൊന്നുമില്ലല്ലീ :)

  39. കേഡി കത്രീന said...
    This comment has been removed by the author.
  40. കേഡി കത്രീന said...

    ഞാൻ പണ്ടു ലൻഡനിൽ ആയിരുന്നപ്പോൾ!!?...പട്ടാളക്കാർ പറയുമ്പോലുള്ള പോസ്റ്റുകൾ ഇനി പ്രതീക്ഷിക്കാമല്ലേ? ഇവിടെ കാണിച്ച ധൈര്യം അവിടെ എടുക്കല്ലേ..സായിപ്പു പിടിച്ചകത്താക്കും.

  41. കേഡി കത്രീന said...
    This comment has been removed by the author.
  42. Vipin vasudev said...

    Kidilan thanne

  43. Promod P P said...

    പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയിലെ ജനങ്ങളെ ദ്രോഹിച്ച ദേഷ്യം 62 കൊല്ലം മുൻപ് അവർ ഇവിടം വിട്ടു പോയിട്ടും എനിക്ക് തീർന്നിട്ടില്ല.

    ഇപ്പോഴാ ഒരു സമാധാനമായത്..

    ഇനി ബ്രിട്ടീഷുകാരുടെ കാര്യം കട്ടപ്പൊഹ

    ത്രേസ്യാമ്മേ.. ഓൺസൈറ്റ് തീരും മുൻപേ ബിലാത്തിയെ ആന കടന്ന കരിമ്പിൻ തോട്ടം പോലെ ആക്കി മാറ്റുമല്ലൊ അല്ലെ!! തെംസ് നദിയെ ഗതിമാറ്റി ഒഴുക്കണം കെട്ടൊ

    ഓ ടൊ: ഒന്നും മിണ്ടാതെ മുങ്ങിയതിന്റെ പിഴ തിരിച്ചു വരുമ്പോൾ ഈടാക്കുന്നതാണ്

  44. ഉപാസന || Upasana said...

    രാത്രിയാവുമ്പോൾ ചുമ്മാ അവനവന്റെ പ്രതിബിംബം കണ്ടു ഞെട്ടി ജീവൻ പോവുംപകലായാലും അങ്ങിനെ തന്നെയല്ലേ?

    വിവരണം രസകരമാണ്
    :-)
    ഉപാസന

  45. ബ്ലോക്കുട്ടന്‍ ! said...

    കെ . പി കേശവ മേനോനും ,കെ.പി .എസ് മേനോനും ശേഷം ആദ്യമായാണു ഈ ബിലാത്തി എന്നുള്ള വാക്ക് കേള്‍ക്കുന്നത് .........
    congrats.. അങ്ങനെ കടല് കടന്നു ............

  46. നിരക്ഷരൻ said...

    ഇങ്ങോട്ട് വരുന്നുണ്ടെന്ന് ഒരു കരക്കമ്പി കിട്ടിയപ്പോ മുതല്‍ വരവേല്‍ക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു. എവിടെ വന്നാല്‍ കാണാം? കാലത്തേ എഴുന്നേറ്റ് തേംസ് നദീന്റെ സൈഡില് ഐശ്വര്യാ റായിയെപ്പോലത്തെ ഒരു കിഴവിയെ(വേറെ ആരേം കിട്ടീലേ ഉപമിക്കാന്‍?, അതിന് വയസ്സായി കൊച്ചേ :)
    അന്വേഷിച്ചാല്‍ മതിയോ ? :):)

    എന്തായാലും കൊച്ചിങ്ങ് വന്നത് നന്നായി. ആരെ ഏല്‍പ്പിച്ച് നാട്ടിലേക്ക് മടങ്ങുമെന്ന് ആലോചിച്ച് വെഷമിച്ച് ഇരിക്കുവായിരുന്നു. ഇനി ഇവിടത്തെ കാര്യങ്ങളൊക്കെ നേരാംവണ്ണം നോക്കിക്കോണേ ? നോം ജൂലായില്‍ ക്വിറ്റ് ഇംഗ്ലണ്ടാ‍ക്കുന്നു.

  47. yousufpa said...

    ഏയ്..ഒരിയ്ക്കലും വിടാന്‍ പാടില്ല..ബ്ലോഗായസ്സ്യ നമഹ:

    ത്രേസ്സ്യാമ്മച്ചി എവിടെപ്പോയീന്ന് ഭയപ്പെട്ടിരിയ്ക്ക്യായിരുന്നു കുഞ്ഞാടുകള്‍. അപ്പൊ സായിപ്പിന്‍റെ നാട്ടീല്‍ കവാത്ത് നടത്തുന്നത് ഇപ്പഴല്ലേ അറിഞ്ഞത്.

    തന്തോയം

  48. കുട്ടന്‍സ്‌ | S.i.j.i.t.h said...

    അങ്ങിനെ വേണം ലണ്ടന്....

  49. Febin Joy Arappattu said...

    kollaammm.... ini aa naadu oru vazhi aakeetu ponnaaa mathi... :)

  50. വികടശിരോമണി said...

    നന്നായി,കൊച്ചേ.ഇനി സായിപ്പന്മാരു സഹിക്കട്ടെ:)

  51. ബിനോയ്//HariNav said...

    കൊച്ചുത്രേസ്യാക്കൊച്ചേ കളമൊന്നു മാറ്റിച്ചവിട്ടിക്കോ. പണ്ട് ബ്രൊം സ്റ്റോക്കര്‍ക്കും ഇങ്ങനെയൊക്കെയാ പ്രചോദനമുണ്ടായത് :)

    എന്തായാലും സായിപ്പന്‍‌മാര്‍ക്ക് അങ്ങനെതന്നെ വേണം :)

  52. krish | കൃഷ് said...

    അങ്ങനെ അക്കരെയക്കരെ ലണ്ടനിലും എത്തിപ്പെട്ടു അല്ലേ.. അല്ലേലും അവന്മാര്‍ ഇച്ചിരി അനുഭവിക്കട്ടെ.

    ‘ലണ്ടനിലെ മണ്ടത്തരങ്ങള്‍‘ ഉടന്‍ കാണുമല്ലോ.. അല്ലേ കൊച്ചേ.

  53. Suraj P Mohan said...

    ഇത്തരക്കാരെ കൊണ്ടു പൊറുതിമുട്ടി അവസാനം സ്വന്തം കയ്യിൽനിന്ന്‌ കാശും മുടക്കി വല്ലയിടത്തും ഓൺസൈറ്റ്‌ പോയി വന്നാലോ എന്നു വരെ ചിന്തിച്ചു പോയിട്ടുണ്ട്‌.

    സത്യം!!!

    കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  54. ഷിബിന്‍ said...

    ഞാനും വിചാരിച്ചു ഇത് എവിടെ പോയി എന്ന്..... എത്ര നാളായി കണ്ടിട്ട്...
    ഇപ്പോള്‍ കിട്ടിയത്: ലണ്ടന്‍ നിവാസികള്‍ പാലായനം തുടങ്ങി..............

  55. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    കണ്ണാ... മഗ്ഗെടുത്തുകാണുമല്ലോ ല്ലെ?
    പിന്നെ ബ്ലാങ്കൂര്ന്ന് മേടിച്ച തെര്‍മ്മല്‍ഡ്രസ്സാണെങ്കില്‍ അലക്കല്ലേ, പ്ലീസ്.
    അലക്കിയാ പിന്നെ ലതു നിന്റെ കുട്ടിക്കിടാനേ പറ്റൂ.
    ബാക്കി പറ്റിയ അബധങ്ങളൊക്കെ ദേ ഇവിടുണ്ട്. [ http://mochinga.blogspot.com/2008/12/blog-post_18.html (പിന്നെ കൊച്ചുന്` ഇതിനല്ലേ സമയം, അതും ഓണ്‍സൈറ്റീന്ന് !)]പുത്യേത് വല്ലതും പറ്റിച്ചോണ്ട് വരണേ പ്ലീസ്!

  56. hi said...

    kollaam :)

  57. chinthakan said...

    യെന്റമ്മച്ചീ.. നിന്ന നിൽപ്പിൽ ആരോ പിടിച്ചു ഫ്രീസറിൽ കയറ്റിയതു പോലെ. അതുകറക്റ്റ്. തണുപ്പ് രാജ്യങ്ങളില്‍ ആദ്യമയിട്ടു പോകുന്ന മലയാളികള്‍ എയർപ്പോർട്ടിനു പുറത്തെത്തുമ്പോള്‍ 'അമ്മച്ചീ ' യുടെ വകഭേദങ്ങള്‍ പല ഈണത്തിലും ഭാവത്തിലും ഇങ്ങനെ വിളിക്കുമെന്നാണ് ശാസ്ത്രം. (അനുഭവം ഗുരു..)

  58. മൂരാച്ചി(mooraachi) said...

    കൊള്ളാം നല്ല ഹ്യൂമര്‍സെന്‍സ് :-)
    ഇനി ലണ്ടന്‍ വിശേഷങ്ങള്‍ പോരട്ടെ

  59. deepdowne said...

    ബിലാത്തിവിശേഷങ്ങള്‍ നന്നായി. കൂടുതല്‍ പോരട്ടെ :)

  60. ഞാന്‍ ഇരിങ്ങല്‍ said...

    കടലുകടന്നു അല്ലേ..
    ഇനി തെംസിന് പണിയായി എന്ന് പറഞ്ഞാൽ മതിയല്ലോ..

    എഴുത്ത് അത്ര വിശേഷായില്ല ഇത്തവണ.

    സ്നേഹപൂർവ്വം
    ഇരിങ്ങൽ

  61. Kochans said...

    കൊച്ചു ത്രേസ്യ,ഇനി ഇംഗ്ലീഷുകാര്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുമോ?
    നാട് ഏതായാലും ബ്ലോഗ് നന്നാവണം.

  62. ഷാഫി said...

    ഇനി മടിയൊക്കെ മാറി ത്രേസ്യ തെംസ്‌ നദിക്കരയില്‍ ജോഗിങ്ങിനു പോയി എന്നു തന്നെ വെക്കട്ടെ. എന്നാലും എത്ര കണ്ട്‌ മെലിയാനാ? അതിമോഹത്തിനുമില്ലേ ഒരതിരൊക്കെ?

  63. Anonymous said...

    ബിലാത്തി വിശേഷങ്ങൾ ഇഷ്ടപ്പെട്ടു.ആശം സകൾ

  64. ബഷീർ said...

    ബിലാത്തി വിശേഷങ്ങൾ ഓടിച്ച് വായിച്ചു. ഒരിക്കൽ കൂടി നടന്ന് വായിക്കാൻ പിന്നെ വരാം..ആശംസകൾ

  65. അങ്കിള്‍ said...

    ത്രേസ്യകൊച്ച് ക്യാമറ എടുത്തിട്ടില്ലായിരുന്നോ. ആ ഹീത്രൂ വിമാനത്താവളത്തിനെ ഒന്നു രണ്ടു പടം കൂടി ഇടാമായിരുന്നു.

  66. Gini said...

    മാഷേ,
    ലങ്ടനിലയാലും "മലബാര്‍ എക്സ്പ്രസ്സ്" ഉള്ളിടത്തോളം കാലം ഇവിടുല്ലോര്‍ക്ക് സ്വൈര്യം കിട്ടില്ലല്ലോ.. :)
    ചുമ്മാ പറഞ്ഞതാണ്‌ കേട്ടോ. നല്ല സ്റ്റൈലന്‍-ഗമണ്ടന്‍ ലണ്ടന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    take care..

  67. Sureshkumar Punjhayil said...

    Kollam ..nannayirikkunnu...! Ashamsakal...!!!

  68. Anonymous said...

    londonil poyi njangale okke maranno? pudiya post onnum kandillaa!

  69. poor-me/പാവം-ഞാന്‍ said...

    ലണ്ടനിലെ പ്രേതങള്‍ക്കൊന്നും പറ്റല്ലെ എന്റെ പുണ്ണ്യ്യാളാ!

  70. navaneeth said...

    Quit ഇന്ത്യ quit ഇന്ത്യ എന്ന് പണ്ട് നമ്മള്‍ പറഞ്ഞപോലെ, quit കൊച്ചുത്രേസ്യ എന്ന് അവര്‍ വളരെ അടുത്ത് തന്നെ പറയും..

    nice post though!

  71. jp said...

    ലണ്ടനില്‍ ഇപ്പൊ കഷട കാലമാ

  72. വിഷ്ണു | Vishnu said...

    "സ്വന്തം കയ്യിൽനിന്ന്‌ കാശും മുടക്കി വല്ലയിടത്തും ഓൺസൈറ്റ്‌ പോയി വന്നാലോ എന്നു വരെ ചിന്തിച്ചു പോയിട്ടുണ്ട്‌"

    കോ ത്രെ കോ ചിന്തിച്ചതല്ലേ ഉള്ളു ....ഞാന്‍ ആ കടുംകൈ ചെയ്തു ....രണ്ടര വര്‍ഷം ടെക്നോപാര്‍ക്കില്‍ ഇരുന്നു സ്വപ്നം കണ്ട ലണ്ടന്‍ കാണാന്‍ പണി വരെ ഉപേക്ഷികേണ്ടി വന്നു.

    പോസ്റ്റ്‌ കിടിലന്‍....കലക്കിടുണ്ട്

  73. Muralee Mukundan , ബിലാത്തിപട്ടണം said...

    കിടിലൻ എഴുത്ത്...
    ഞാൻ ലണ്ടനിലെ സക്ഷാൽ മണ്ടൻ!