പുരാവസ്തുസ്മാരകങ്ങൾ നോക്കി ‘ഓ എന്തു ചുമ്മാ ഇടിഞ്ഞു പൊളിഞ്ഞു വീണത് നോക്കി എന്തോന്നാസ്വദിക്കൻ ’ എനു പുച്ഛിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഗ്രയിലെയും മറ്റും കൊട്ടാരാവശിഷ്ടങ്ങലിലൂടെയും ഹംപിയിലൂടെയും ഒക്കെ പോയി വന്നപ്പോൾ അത്തരം പ്രദേശങ്ങളോടുള്ള താല്പര്യം കൂടി വരാൻ തുടങ്ങി. നമുക്കു മുന്നേ അവിടെ ആളുകൾ എങ്ങേയാണു ജീവിച്ചിരുന്നതിന്റെ തെളിവുകൾ.. ഇന്നിന്റെ കണ്ണിലൂടെ ഇന്നലെകളെ കാണാനുള്ള അവസരമാണ് ഈ അവശിഷ്ടങ്ങൾ നൽകുന്നതെന്നൊക്കെ ആലങ്കാരികമായി വേണമെങ്കിൽ പറയാം... എപ്പോഴോ ഹംപിയെ പറ്റി വായിച്ചപ്പോഴാണ് അങ്ങു ദൂരെ ഇറ്റലിയിൽ പോംപി എന്നൊരു സംഭവമുണ്ടെന്ന് ആദ്യമായി അറിഞ്ഞത്.. ഹംപിയെ പോലെ തന്നെ ഉപേക്ഷിക്കപ്പെട്ട നഗരം. ഹംപിയുടെ തകർച്ചയ്ക്കു കാരണം മനുഷ്യർ തമ്മിലുള്ള യുദ്ധമായിരുന്നെങ്കിൽ പോംപിയിൽ വില്ലനായത് പ്രകൃതി തന്നെയാണ്. ഒരു അഗ്നിപർവതസ്ഫോടനത്തിന്റെ രൂപത്തിൽ..
റോമിൽ നിന്നും രണ്ടു-മൂന്നു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ നേപിൾസിലെത്തും. അവിടെ നിന്നും പോംപിയിലേക്ക് ഇടവിട്ടിട്ടിടവിട്ട് ലോക്കൽ ട്രെയിൻ സർവീസുണ്ട്.പൊതുവെ ഒരു ടൂറിസ്റ്റിനു ഇഷ്ടപ്പെടാനുള്ള ഒന്നും പോംപിയിലില്ല എന്നു ഞാൻ വെറുതെ തെറ്റിധരിച്ചതാണെന്ന് ലോക്കൽ ട്രെയിനിലെ തിരക്കു കണ്ടപ്പോൾ മനസിലായി.പക്ഷെ ഏറ്റവും കോമഡിയായി തോന്നിയത് യാത്രയിലുടനീളം കണ്ടുമുട്ടിയ കപിൾസിനെയാണ്. പോംപി പോലെ മുച്ചൂടും തകർന്നു തരിപ്പണമയി കിടക്കുന്ന ഒരു ദുരന്തസ്ഥലത്ത് റൊമാൻസാഘോഷിക്കാൻ വന്നിരിക്കുന്നവർ!! എന്താണതിനു പിന്നിലെ ചേതോവികാരം എന്ന് ഇപ്പോഴും എനിക്കു മനസിലായിട്ടില്ല!!!
പോപി സ്കാവി സ്റ്റേഷനിൽ ട്രെയിനിറങ്ങിയാലുടനെ തന്നെ കാണാം പോമ്പി റൂയിൻസിന്റെ പ്രവേശനകവാടം.അങ്ങോട്ടു കയറിയപ്പോൾ ഞാൻ ആദ്യം തന്നെ തിരഞ്ഞത് വെസൂവിയസിനെയായിരുന്നു.. അതെ മൌണ്ട് വെസൂവിയസ് എന്ന അഗ്നിപർവതം.. പോംപിയുടെ കാലൻ.. ചുറ്റും ഒരേ പോലെ കാണുന്ന മലകളിൽ ഏതാണ് ആ ഭീകരൻ എന്നു തിരിച്ചറിയാൻ ഒരു പാഴ്ശ്രമം. AD79-ൽ ഇതു പോലെ ഒരു സാധാരണദിവസമായിരുന്നു അതും.. വരാൻ പോകുന്ന ആപത്തിനെ പറ്റി യാതൊരു ഊഹവുമില്ലാതെപോംപിയിലെ ജനങ്ങൾ അവരോർടെ പണീം ചെയ്തുകൊണ്ടു നടക്കുന്നു. പെട്ടെന്നാണ് ആകാശത്ത് ഇരുട്ടുപരത്തിക്കൊണ്ട് എട്ടു കിലോമീറ്റർ അകലെയുള്ള വെസൂവിയസ് പൊട്ടിത്തെറിച്ചത്.. ആദ്യം നഗരത്തെ ചാരത്തിൽ മൂടി. അധികം താമസിയാതെ ആ നഗരത്തെ അതിലെ എല്ലാ സർവചരാചരങ്ങളോടും കൂടെ ലാവ മൂടി..രണ്ടു ദിവസം നീണ്ടു നിന്ന ലാവാപ്രവാഹം ഒന്നും രണ്ടും വർഷമല്ല.. നൂറ്റാണ്ടുകളോളം പോംപിയും സമീപനഗരമായ ഹെർകുലേനിയവും മനുഷ്യദൃഷ്ടിയിൽ നിന്നും മറഞ്ഞുകിടന്നു..1600 വർഷങ്ങൾക്കു ശേഷം 1599-ൽ സാർനോ നദിയെ അണ്ടർഗ്രൌണ്ടിലൂടെ വഴി തിരിച്ചു വിടാൻ വേണ്ടി ടണൽ കുഴിക്കുമ്പോഴാണ് അവിചാരിതമായി താഴെ മൂടിക്കിടന്ന പോംപിയിലെ ഒരു മതിൽ കണ്ടെത്തിയത്.. പിന്നീീടു നടന്ന എക്സ്കവേഷനിലൂടെ ആ നഗരത്തെ പുറത്തെടുക്കാൻ തുടങ്ങി..ഇപ്പോൾ ഏതാണ്ട് 160,000 ഏക്കറോളം പോംപിയെ പുറത്തെടുത്തു കഴിഞ്ഞത്രേ! ദാ താഴെ പോംപിയിലെ ഒരു തെരുവും സൈഡിൽ വീടുകളുടെ അവശിഷ്ടവും പിന്നെ അതിനെ നോക്കിപ്പേടിപ്പിച്ചു കൊണ്ടു നിൽക്കുന്ന വെസൂവിയസും..
ദുഷ്ടൻ വെസൂവിയസിന്റെ ക്ളോസപ്..
ലാവ ഉറഞ്ഞ് കോൺക്രീറ്റ് പോലെ മോൾഡായതു കൊണ്ട് അതിനു താഴെ പോംപി കാര്യമായ കേടുപാടുകളൊന്നുമില്ലാതെ വർഷങ്ങളോളം സംരക്ഷിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾക്കു മുൻപുള്ള റോമൻ ജീവിതത്തിന്റെ നേർക്കാഴ്ച പോലെ.. ടൈംമെഷീനില്ലാതെ തന്നെ ഭൂതക്കാലത്തിലെക്കൊരു തിരിച്ചു പോക്കാണ് ഇന്നത്തെ പോംപി. എക്സ്കവേഷനിൽ പുറത്തു വന്നത് ഇന്നത്തെ വാസ്തുവിദ്യയോടു കിടപിടിക്കുന്ന കെടിടങ്ങൾ, ടെംപിളുകൾ, മനോഹരമായ ചുമർചിത്രങ്ങൾ,പാത്രങ്ങൾ എല്ലാത്തിനുമുപരി ലാവയിൽ പൊതിഞ്ഞു ഭദ്രമായി കിടക്കുന്ന മനുഷ്യ/മൃഗശരീരങ്ങളും!! നല്ല മനക്കട്ടിയുള്ളവർ മാത്രം താഴത്തെ പടങ്ങൾ കണ്ടാൽ മതി കേട്ടോ..
ദാ പോംപിയിലെ കെട്ടിടാവശിഷ്ടങ്ങൾ.. ഇക്കൂട്ടത്തിൽ എല്ലാമുണ്ട്.. തെരുവുകൾ,വീടുകൾ, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്സ്, പൊതു കുളിമുറികൾ, മൂത്രപുരകൾ (പുരാതനറോമിൽ ഈ മൂത്രപുരകളിലെ മൂത്രമൊക്കെ വല്യ ഭരണിയിൽ സംഭരിച്ച് അതു കുപ്പായത്തിനു ബ്ളീച്ചായി ഉപയോഗിച്ചിരുന്നത്രേ),ആരാധനാലങ്ങൾ, വിനോദ സ്ഥലങ്ങൾ, ആംഫിതീയേറ്ററുകൾ അങ്ങനെയങ്ങനെ ഒരു നഗരത്തിനു വേണ്ട എല്ലാം..
ദാ അപ്പോളോ ദേവന്റെ പ്രതിമ!! ഒരു പരിക്കും പറ്റാതെ നിൽക്കുന്നതു നോക്കിക്കേ.. ഇതിനു എതിർഭാഗത്ത് ഡാനാദേവിയുടെയും പ്രതിമയുണ്ട്.. അതു പക്ഷെ കുറെ തകർന്നു പോയി..
ഇതു കണ്ടിട്ട് നമ്മുടെ തെയ്യത്തിന്റെയും കഥകളിയുടെയും ഒക്കെ ഒരു ലുക്കില്ലേ.. ഒരു വീടിനുള്ളിൽ കണ്ടതാണ്.. ചിലപ്പോൾ വല്ല പൂജാമുറിയുമായിരിക്കും.. അതു പറഞ്ഞപ്പോഴാണ്.. ഇവിടെ നിന്നും നമ്മുടെ ലക്ഷ്മീദേവിയുടെ ഒരു പ്രതിമയും കിട്ടിയിട്ടുണ്ടത്രേ.. കച്ചവടത്തിനിടയിൽ കൈമാറി എത്തിയതായിരിക്കും.. ആ പ്രതിമ ഇപ്പോൾ നേപിൾസിലെ മ്യൂസിയത്തിലാണ്..
ദാ ഈ സ്വിമ്മിംഗ് പൂൾ പോലെയുള്ള സംഭവം കണ്ടോ.. റോമാക്കാർക്ക് കുളിമുറികളോടുള്ള പ്രത്യേക താലപര്യം (റോമൻ ബാത്ത്)ഓർത്ത് ഞാൻ വിചാരിച്ചു ഇതു അവരുടെ ബാത്ടബ്ബാണെന്ന്.. പക്ഷെ അതിനു മാത്രം വലിപ്പമില്ല.. കൂടാതെ ഇതു പ്രതിഷ്ഠിച്ചിരിക്കുന്നത് മെയിൻ റൂമിലും. പിന്നെ ഗൈഡ് വായിച്ചപ്പോഴണ് മനസിലായത് അതു ഫൌണ്ടെയ്ൻ ആണത്രേ.. മിക്ക വീടുകളിൽ ഇതുണ്ടായിരുന്നത്രേ.. റോമ്മക്കരുടെ ഫൌണ്ടെയ്ൻ പ്രേമം മറന്നു പൊയ എന്നെ പറഞ്ഞാൽ മതിയല്ലോ..
പോംപിയെ കണ്ട് ഞെട്ടലും സഹതാപവും ആശ്ചര്യവുമൊക്കെ അനുഭവിച്ചു കഴിഞ്ഞ് ഇനി അടുത്ത ലക്ഷ്യം.. ഇരയെ കണ്ടു.. ഇനി കാണേണ്ടത് വേട്ടക്കാരനെയാണ്.. വെസൂവിയസിന്റെ മുകളിലേക്ക്..
പോംപിയിൽ നിന്നും ട്രെയിനിൽ ഹെർകുലേനിയം സ്റ്റേഷനിലിറങ്ങിയാൽ അവിടെ നിന്നും ഷട്ടിൽ ബസുകളുണ്ട് വെസൂവിയസിന്റെ മുകളിലേക്ക്. (ഈ ഹെർകുലേനിയവും അന്നതെ അഗ്നിപരവതസ്ഫോടനത്തിൽ തകർന്നതാണ് മൺമറഞ്ഞു പോയി പിന്നെ കുഴിച്ചെടുത്തതാണ് ). ചുരം കയറുന്നതു പോലെ ചുറ്റിചുറ്റി വെസൂവിയസിന്റെ മുകളിലേക്ക്.. ക്രേറ്റർ വരെ വണ്ടി പോവില്ല.. പാർക്കിംഗ് ഏരിയയിൽ ഇറങ്ങി പിന്നെ ഒരു 800 മീറ്ററോളം മണ്ടക്കം മണ്ടക്കം നടന്ന് മല കേറണം.. സാദാ മലയല്ല.. സാക്ഷാൽ അഗ്നിപരവതം. അതും ഇപ്പോഴും പൊട്ടൂലാന്നു ഗ്യാരണ്ടിയൊന്നുമില്ലാത്ത സംഭവം.. 1950-ൽ ആണത്രേ ഇതു ലാസ്റ്റ് പൊട്ടിയത്.. ഇപ്പോൾ തല്ക്കാലം ഉറക്കത്തിലാണ്.. ഇടയ്ക്കിടയ്ക്ക് പുകയൊക്കെ വരുംന്നേയുള്ളൂ.. ഈ ഉറക്കം വെറുതെ നാട്യമാണെന്നും ഉള്ളിൽ പ്രഷർ കൂടികൂടി ഒരു ഭീകരപൊട്ടിത്തെറി എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നും മുന്നറിയിപ്പുണ്ട്.. അതു കാരണം ഇവിടുത്തെ ഭൂചലനങ്ങളും ആക്ടിവിറ്റീസുമൊക്കെ എപ്പോഴും നിരീക്ഷണത്തിലാണ്.. എന്തയാലും തല്ക്കാലം വാണിംഗൊന്നും ഇല്ലെങ്കിലും കുട്ടികഥകളിലൊക്കെ വായിച്ചപോലെ ഉറങ്ങിക്കൊണ്ടിരിക്കുന്ന രാക്ഷസന്റെ ദേഹത്തൂടെ നടക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയോടെയാണ് ഞാനാ മല കയറിയത്.. പക്ഷെ പറയാതിരിക്കാൻ വയ്യ.. അതിമനോഹരമായ വ്യൂ.. അങ്ങു ദൂരെ നേപിൾസിന്റെ കടലോരപ്രദേശവും കടലും കാണാം.. നടക്കുന്ന വഴിയാണെങ്കിലോ ഒരു മാതിരി മണലിലൂടെ നടക്കുനതു പോലെ.. ലാവ പൊടിഞ്ഞ ചരലും മണ്ണുമാണ്.. തെന്നീം തെറിച്ചും ഒരു വിധം മുകലിലെത്തിപ്പെട്ടൂന്നു പറഞ്ഞാൽ മതിയല്ലോ..
‘നരകത്തിന്റെ വായ’ (mouth of hell) എന്ന അഗ്നിപർവതമുഖം (crater). ഒറ്റ നോട്ടത്തിൽ അഗ്നിപർവത്തതിന്റെ മോൾഭാഗം ആരോ ബോംബിട്ടു തകർത്തതു പോലെ തോന്നും.. നിറയെ ചരലും കല്ലും മണ്ണും നിറഞ്ഞ ഒരു ഭീമാകാരൻ കുഴി!! അതൊന്നു ചുറ്റിവരണമെങ്കിൽ തന്നെ വേണം അരമുക്കാൽ മണിക്കൂർ. ദാ ഏതാണ് ഇതു പോലിരിക്കും.. (ഇതു ഫോടോയുടെ ഫോടോ എടുത്തതാണ് )
ദാ ഇതു ഞാൻ അതിനെ എന്റെ കാമറയിൽ പകർത്താൻ ശ്രമിച്ചത്.. എതയൊക്കെ സർക്കസ് കളിച്ചിട്ടും അതിന്റെ ഒരറ്റം മാത്രമേ കാമറയിൽ കൊണ്ടുള്ളൂ.. പിന്നെ അധികം വാശി പിടിച്ചാൽ ചിലപ്പോൾ ഞാനും കാമറയും കൂടെ വേലീം പൊളിച്ച് അഗ്നിപരവത്തിന്റെ വായിലേക്കു വീണെക്കുമെന്ന് പേടിച്ചു മാത്രം ഒക്കെ ഒന്നു മിതമാക്കി..
ഈ വായിൽ നിന്നാണ് പോംപിയുടെയും ഹെർകുലിനിയത്തിന്റെയും നാശം സംഭവിച്ഛതെന്നോർത്തപ്പോൾ ഹൃദയത്തിൽ ഒരു മിന്നല്‍. ദാ ലാവ പോയ വഴി കൊണ്ടാ.. ചുമ്മാ മനുഷ്യരെ കൊല്ലാൻ വേണ്ടിയുള്ള പോക്ക്!!
വെസൂവിയസിന്റെ ഓർമയ്ക്കായി അതിന്റെ മുകളിൽ നിന്നും ഒന്നുരണ്ടു ലാവക്കല്ലുകളും എടുത്ത് മടങ്ങുമ്പോൾ ആകെ ടെൻഷൻ. മുകളിലേക്കു കയറി പോയ പോലല്ല.. അഗ്നിപർവതത്തിന്റെ ഭീകരതയും, താഴെ തകർന്നു തരിപ്പണമായ പോംപിയും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ പിന്നെ വഴിയരികിലുള്ള വീടുകലിലെക്കു നോക്കാൻ തന്നെ പേടി.. എന്തു വിശ്വസിച്ചാണ് ഇത്രയും വലിയ ഒരപകടത്തിന്റെ ചുവട്ടിൽ ഇവർ ജീവിക്കുന്നത്. നിഗമനങ്ങളനുസരിച്ചു നോക്കുകയണെങ്കിൽ മുന്നറിയിപ്പില്ലാതെ പണ്ടത്തെ പോലെ ഒരു സ്ഫൊടനമുണ്ടായാൽ ഇപ്പോൾ ഏതാണ്ട് 500,000-ത്തോളം ആളുകളാണ് അപകടത്തിൽ പെടാൻ പോകുന്നത്.. മറ്റു നാശനഷ്ടങ്ങൾ വേറെയും. അത്രയ്ക്ക് ജനസാന്ദ്രതയാണ് ഈ പ്രദേശങ്ങളിൽ.. ഈ ഒരു അപകടസാധ്യതയെ പറ്റി ടാക്സിക്കാരനോടു ചോദിച്ചപ്പോൾ അങ്ങേർ ചിരിച്ചു കൊണ്ടു പറഞ്ഞു.. ‘വെസൂവിയസ് അവരെ ചതിക്കില്ലത്രേ..’. പോംപിയോടു ഇതേ വെസൂവിയസ് കാണിച്ച വിശ്വാസവഞ്ചന തൊട്ടപ്പുറത്തു കണ്ടതു കൊണ്ട് ഞാനത്ര ശുഭാപ്തിവിശ്വാസിയല്ല. എന്നാലും അന്നാട്ടുകാരുടെ പ്രതീക്ഷ പോലെ വെസൂവിയസ് പൊട്ടാതിരിക്കട്ടെ. ഇനി അഥവാ പൊട്ടിയേ തീരൂന്നാണെങ്കിൽ തന്നെ എല്ലാവർക്കും രക്ഷപെടൻ ഇഷ്ടം പോലെ സമയം കൊടുത്ത് സാവധനത്തിൽ പൊട്ടട്ടെ.. ചരിത്രത്തിൽ ഇനിയും ഒരു പോംപിയും കൂടി സംഭവിക്കാതിരിക്കാട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കാനല്ലേ നമ്മളെ കൊണ്ടു പറ്റൂ....
പോംപിയെ പറ്റി ഒരു നല്ല BBC ഡോക്യുമെന്ററി ഇവിടുണ്ട്.. താല്പര്യമുള്ളവർക്കു കാണാം
http://www.youtube.com/watch?v=ACwwPfCGykA&feature=fvw
(ഇതോടു കൂടി ഞാൻ ഇറ്റാലിയൻ പര്യടനം അവസാനിപ്പിച്ച് നിന്നും പെട്ടിയും ഭാണ്ഡവുമെടുത്ത് തിരികെ യു.കെ.യിൽ എത്തിയതായി അറിയിച്ചു കൊള്ളുന്നു...)
Friday, August 20, 2010
Subscribe to:
Post Comments (Atom)
41 comments:
ടൈം-മെഷീനില്ലാതെ ഇറ്റലിയുടെ ഭൂതകാലത്തിലേക്കൊരു യാത്ര....
:))
കൊള്ളാം. അപ്പോൾ പോംപിയേയും അനുഭവിച്ചു. കെട്ടും കിടയ്ക്കയുമായി യു കെ യിലെത്തി. അപ്പോൾ ഇനി ആരും ഇറ്റാലിയൻ വിശേഷങ്ങൾക്കു വേണ്ടി വായും തുറന്നിരിക്കണ്ടാന്ന്! ഓണാശംസകൾ.
Buona descrizione. L'Italia è veramente sorprendente. La prossima volta che visita Scandinavia. Se si ottiene il tempo di leggere anche questo. :)
"Felice Onam.."
Ammachi, thamaashakku vendiyaanu ingade post pratheeshichirikkunnathu. pakshe ippo thonnunnu ningal oru SK Pottakkad pole aarengilum akkumennu. You are a good travel writer.
പെണ്ണായത് കൊണ്ട് മാത്രം കൂടുതല്‍ കമന്റുകള്‍ കിട്ടുന്നു എന്ന കൊച്ചുവിന്റെ
സ്റ്റേറ്റ്മെന്റില്‍ പ്രതിഷേധിച്ച് (വിവരണം രസകരം ആണെങ്കിലും) കമന്റിടാതെ പോകുന്നു....
ഇത്രയൊക്കെയേ മ്മളെ കൊണ്ട് പറ്റൂ
ഇനി ഇറ്റലിയിലേക്ക് പോകുന്ന ബൂലോഗരുടെ കഷ്ട്ടകാലം...ഇനി ..ഉന്തുട്ടെഴുതാനാ... അവിടെ ബക്കിയുള്ളത് ?
അവിടത്തെ സകല കുണ്ടാമണ്ടികളെ കുറിച്ചും വാരിപ്പെറുക്കി എഴുതി കളഞ്ഞില്ലേ...
ഇനീതെല്ലാം കൂടി തുന്നിക്കൂട്ടി ഒരുപുസ്തകമാക്കണം കേട്ടൊ....കൊച്ചൂ
മലയാളത്തിന് കിട്ടുന്ന വേറിട്ട ഒരു യാത്രവിവരണഗ്രന്ഥം..!
ഈ ഇറ്റാലിയൻ വിശേഷങ്ങൾ അത്യുഗ്രനാക്കിതീർത്തതിന് അഭിനന്ദനങ്ങൾ....
ഒപ്പം ഓണാശംസകളും കേട്ടൊ ഗെഡിച്ചി.
ഹൊ! എന്തൊരു ധൈര്യം! അഗ്നിപർവതത്തിന്റെ വായിലല്ലേ എത്തിനോക്കീട്ട് വന്നേ.. !
പിന്നേയ്.. ആ കഥകളീടേം തെയ്യത്തിന്റേം കാര്യം പറഞ്ഞത് എനിക്ക് ക്ലിയറായില്യ.. ചെലപ്പൊ എന്റെ സിസ്റ്റം ഫോട്ടോ നേരെ കാണിക്കാഞ്ഞിട്ടാവും...
വേറൊരു കാര്യം,ഈ ഹെർകുലേനിയവും അന്നതെ അഗ്നിപരവതസ്ഫോടനത്തിൽ തകർന്നതാണ് മൺമറഞ്ഞു പോയി പിന്നെ കുഴിച്ചെടുത്തതാണ് എന്നത് ‘ലാവ മറഞ്ഞുപോയി‘ എന്നല്ലേ വേണ്ടത്? ചുമ്മാ എന്തേലും ചോദിക്കണ്ടേന്ന് കരുതി ചോദിച്ചതാ.. :)
മൂത്രം കൊണ്ട് ബ്ലീച്ച് ചെയ്യാമെന്നത് നല്ല കണ്ടുപിടുത്തം തന്നെ.. ഒന്ന് ട്രൈ ചെയ്താലോ?
കൊച്ചുത്രേസ്യാക്കൊച്ചേ, ചരിത്രത്തില്‍ ഇച്ചിരി കമ്പം കയറിയിരിക്കുന്ന സമയമാണ്. അതോണ്ടുതന്നെ പോസ്റ്റ് ക്ഷ പിടിച്ചൂട്ടാ :)
മുന്‍കാല പോസ്റ്റുകളെ പോലെ കൂടുതല്‍ വിവരിക്കാന്‍ തയ്യാറാകാത്തത് പോലെ, തിടുക്കത്തില്‍ ഒറ്റപോക്ക്.... എന്നാലും ഇഷ്ടത്തോടെ വായിച്ചു.
അപ്പോൾ തീർന്നു, ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റേയും ഇന്നും കെട്ടടങ്ങാത്ത അഗ്നിപർവ്വതത്തിനു മുകളിൽ ജീവിക്കുന്നവരുടേയും കഥ പറഞ്ഞ് അവസാനിപ്പിച്ചു, നന്ദി, വാക്കുകളും ചിത്രങ്ങളും നൽകിയ വിവരത്തിന്, ആനന്ദത്തിന്.
നാപ്പോളി വരെ പോയിട്ട് നല്ല pizza കഴിച്ചില്ലേ?? പിന്നെ Pompeii നെ പോംപെയി എന്നാണ് വായിക്കുന്നേ :)
haari said...
പെണ്ണായത് കൊണ്ട് മാത്രം കൂടുതല്‍ കമന്റുകള്‍ കിട്ടുന്നു എന്ന കൊച്ചുവിന്റെ
സ്റ്റേറ്റ്മെന്റില്‍ പ്രതിഷേധിച്ച് (വിവരണം രസകരം ആണെങ്കിലും) കമന്റിടാതെ പോകുന്നു....
ഇത്രയൊക്കെയേ മ്മളെ കൊണ്ട് പറ്റൂ
**********************************
cut paste.......
പാഞ്ചാലീ :-))
മുകിൽ പോംപി അനുഭവിക്കാനുള്ളതൊക്കെ പണ്ടേ തന്നെ അനുഭവിച്ചു കഴിഞ്ഞു :-))
പ്രിൻസ് അതെ ,, അപ്പറഞ്ഞതു തന്നെ.. (എന്തുവാണോ എന്തോ. ഹാപ്പി ഓണംന്നോ മറ്റോ മാത്രം മനസിലായി..)
രാജേഷ്,..നന്ദി.. ഇപ്പോൾ യാത്രകളുടെ ദിവസങ്ങളാണ്.. അതൊക്കെ മറന്നു പോകുന്നതിനു മുൻപു സ്റ്റോർ ചെയ്തു വെയ്ക്കാനുള്ള ഡയറി കൂടിയാണീ ബ്ളോഗ്..:-)
ഹാരി,ആളവാന്തൻ :-))). പെണ്ണായ്തു കമന്റുകൾ കിട്ടുന്നു എന്നുള്ളതു എന്റെ നിരീക്ഷണമല്ല.. അത്തരം നിരീക്ഷണങ്ങൾ പല ദിക്കിൽ നിന്നും കേട്ടിട്ടുണ്ട്, കേട്ടുകൊണ്ടിരിക്കുന്നുണ്ട്.. അതിനെ ഒന്നു കളിയാക്കിയതാണാ ബസ് :-D
ബിലാത്തിപ്പട്ടണം.. താങ്ക്സ്.. ഇനിയും അവിടെ ഒരുപാടുണ്ട്.. ഞാൻ വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ :-)
മൈലാഞ്ചീ ആകാംക്ഷയും കൊണ്ടു നോക്കീതാണ്.. അല്ലാണ്ടു ധൈര്യം കൊണ്ടല്ല.. അതിനിടെ അതൊന്നനങ്ങുന്നതായി പോലും തോന്നിയിരുന്നേൽ ഞാൻ ചാടിയോടിയേനേ.. ധൈര്യത്തിന്റെ കൂടുതൽ കൊണ്ട് :-D
കഥകളി,തെയ്യംന്നൊകെ പറഞ്ഞത് എനിക്കാ ചിത്രപ്പണി കണ്ടപ്പോൽ കഥകളിയുടെയൊക്കെ കിരീടത്തിലെ ചിതപ്പണി പോലെ തോന്നി.. അത്രേയുള്ളൂ..
മൺമറഞ്ഞൂന്നൊക്കെ സാഹിത്യം പറഞ്ഞതല്ലേ.. ആദ്യം ലാവ വന്നു മൂടി, പിന്നെ അതിന്റെ മേലെ മണ്ണും വന്നു മൂടി :-D
മൂത്രബ്ളീച്ച്- ട്രൈ ചെയ്തു നോക്ക്.. വിജയിച്ചാൽ അതൊരു വ്യവസായമായി വളർത്തിയെടുക്കാം :-P
ബിനോയ്,റിസ്,ശ്രീനാഥൻ താങ്ക്സ്
kachu അതിനു മുന്നേ തന്നെ പിസ കഴിച്ചു കഴിച്ച് ആരെങ്കിലും പിസാന്നു പറഞ്ഞാൽ ഓടുന്ന അവസ്ഥയിലായിരുന്നു.. പോംപായ് എന്നാണു കറക്ട് പ്രൊനൺസേഷൻ എന്നു തോന്നുന്നു.. പക്ഷെ അവിടെ ഉള്ളവരൊക്കെ പോംപി എന്നാണു പറയുന്നത് (അഥവാ എങ്ങനാണു എനിക്കു മനസിലായത്..). പോമ്പായ്യ്ക്കും പോംപിയ്ക്കും ഇടയ്ക്കുള്ള ഏതു രൂപത്തോടെയും പറയാം എന്ന കൺക്ളൂഷനിലാണ് ഞാനെത്തിപ്പെട്ടത്.. :-D
പോംപിയെ പറ്റി ഒരു നല BBC ഡോക്യുമെന്ററി ഇവിടുണ്ട്.. താല്പര്യമുള്ളവർക്കു കാണാം
http://www.youtube.com/watch?v=ACwwPfCGykA&feature=fvw
പാവത്തിന്റെ ആഗ്രഹമല്ലേ സാധിച്ചു കൊടുത്തേരെന്നേ. ആ ചൈനാക്കാരന് പറഞ്ഞതുകേട്ടില്ലേ, അടുത്തവട്ടം ചൈനയില്‍ ചെല്ലണമെന്ന്. അവിടെ ഒരു അഗ്നിപര്‍വ്വതത്തിന്റെ കുറവുണ്ടത്രേ..!
"പിന്നെ അധികം വാശി പിടിച്ചാൽ ചിലപ്പോൾ ഞാനും കാമറയും കൂടെ വേലീം പൊളിച്ച് അഗ്നിപരവത്തിന്റെ വായിലേക്കു വീണെക്കുമെന്ന് പേടിച്ചു മാത്രം ഒക്കെ ഒന്നു മിതമാക്കി.."
നന്നായി ... അല്ലെങ്കില്‍ ചിലപ്പോള്‍ അതിനകത്തുകൂടി ഭൂമിയുടെ മറ്റേവശത്ത് അമേരിക്കയിലോ മറ്റോ എത്തിപ്പോയേനെ ... അടുത്ത പോസ്റ്റിനുള്ള വകുപ്പു നഷ്ടമായില്ലേ...?
:) verey nice thressya
:) thanks for the trip !!! :)
Superb !
www.tourismworlds.com
നന്നായിരിക്കുന്നു.. തിരക്കുകള്‍ മാറ്റിവച്ചും കൂടുതല്‍ ബ്ലോഗുക.. ബ്ലോഗൂരം നെറ്റിലെ ഉണ്ണിത്രേസ്യയായി വിളങ്ങുക. ആയുഷ്മതി ഭവഃ .. ഇനി കാലുതൊട്ടുവന്ദിച്ച് എണീറ്റോളൂ..
കൊച്ചു ത്രേസ്യയുടെ ബ്ലോഗുള്ളതു കൊണ്ട് ഇത്രേം നന്നായി വെസൂവിയസിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞു..നല്ല വിവരണം..പുതിയ യാത്രയുടെ വിശേഷങ്ങളുമായി എളുപ്പം വരൂ...
"""ടൈം-മെഷീനില്ലാതെ ഇറ്റലിയുടെ ഭൂതകാലത്തിലേക്കൊരു യാത്ര...."""""
ഇഷ്ടത്തോടെ വായിച്ചു.Thanks
വെറുതെ മനുഷനെ പേടിപ്പിക്കാന്‍...
ഓരോരുത്തര് കിടക്കുന്ന കിടപ്പ് കണ്ടില്ലേ ?
നന്നായിരിക്കുന്നു ഈ വിവരണം
ആശംസകള്‍
:) well written
യാത്രാ വിവരണമൊക്കെ രസമായി വായിച്ചു :0
പക്ഷെ
കൊ ത്രെ കൊ AD 79 കഴിഞ്ഞ് 1600 കൊല്ലം കഴിയുമ്പോള്‍ എങ്ങനാ 1599 ആകുന്നത്?
അതു മാത്രം മനസ്സിലായില്ല :(
Wanted to talk to you..
please send your contact details to
livestylemagazine@gmail.com
regards
www.malayalamemagazine.com
well done kochu...rasikan ezhutthu thanne. recent posts onnum ille? time kittathirunnittano atho 'yathra' illanjitto....anyway.. i enjoyed....
നല്ല സമയത്താണ് ഈ പോസ്റ്റ് വായിച്ചത്. അടുത്ത മാസം ഇറ്റലിക്കു പോകാൻ ഒരവസരമുണ്ട്. പോംപിയെക്കുറിച്ചാലോചിച്ചിട്ടില്ലായിരുന്നു. അവിടെയും ഒന്നു പോണം. വിവരണങ്ങൾക്കു നന്ദി
ഹമ്പിയിലും പോമ്പിയിലും പോയിട്ടില്ല. പോണം ഇപ്പത്തന്നെ. :)
Kollaam. Nalla photography yum
Ernakulam jillayile kure cheriya
theriya chayakadkal vittupoyi.
Prathyekichu Mattancheriyilea
Rahmathulla Hotel (Kayikka's).
Avide M F Hussain vanittundu.
Pinne oru padi sthalangul undu.
pompi..vayichu..photos kandu..nannayittundu..
http://www.malabar-express.blogspot.in/2010/08/blog-post.html
ഈ ലിങ്ക് പൊട്ടിപ്പോയി :(
തുപ്പല് കൂട്ടി ഓടിച്ചു എന്ന് തോന്നുന്നു, എനിക്ക് ആ ലിങ്ക് വര്‍ക്ക് ചെയ്ന്നുണ്ട്.
Ini angottoru yathra Venda.thanks kochu.......
Very nice ....
Post a Comment