Thursday, November 28, 2013

മടി ഈസ് ദ മദര്‍ ഓഫ് മുടന്തന്‍‌ന്യായങ്ങള്‍...

സമയം അതിരാവിലെ ആറര.

പിരമിഡിന്റുള്ളില്‍ മമ്മി കിടക്കുന്നതു പോലെ,പുതപ്പു കൊണ്ട് ആടമൂടം മൂടി ഉറങ്ങുന്ന നായിക.  കുട്ടിനിക്കറും കുട്ടിസോക്സും കളറ്‌ ശൂസും വിക്രമന്‍ ടീഷര്‍ട്ടുമിട്ട് നായികയെ തുറിച്ചു നോക്കുന്ന ഒരു  ഭീകരപ്രശ്നം, അഥവാ നായകന്‍.

നായകന്റെ ലക്ഷ്യം - നായികയെ എങ്ങനേലും ജിമ്മിലെക്കു വലിച്ചോണ്ടു പോകുക
നായികയുടെ ലക്ഷ്യം- എന്തു ജുദ്ദം ചെയ്തിട്ടായാലും ശരി, കിടക്കയില്‍ അള്ളിപ്പിടിച്ചു കിടന്നുറങ്ങുക

നായകന്റെ പഞ്ചാരവാക്കുകള്‍, വഴക്ക്, കളിയാക്കല്‍,ഭീഷണി തുടങ്ങിയ യുദ്ധതന്ത്രങ്ങളെ ഒക്കെ നായിക തന്റെ നിശ്ചയദാര്‍‌ഢ്യം കൊണ്ട് അതിജീവിച്ചു. നായകന്‍ പത്തൊന്‍പതാമത്തെ അടവിലേക്ക്.. പ്രലോഭനം

" നീ ഒന്നാലോചിച്ചു നോക്കിക്കേ. മെലിഞ്ഞു കഴിഞ്ഞാല്‍ എന്തു സുന്ദരിയാവുമെന്ന്"

"എനിക്ക് സൗന്ദര്യം വേണ്ട. ബാഹ്യമായ സൗന്ദര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല"

" നീ ഒന്നു മെലിഞ്ഞിട്ടു വേണം നിനക്ക് ചെറിയ സൈസിലുള്ള കുറച്ച് സ്റ്റൈലന്‍ കുപ്പായങ്ങള്‍ വാങ്ങിച്ചു തരാന്‍"

"എനിക്കാരും കുപ്പായം മേടിച്ചു തരണ്ട.  മെലിഞ്ഞു കഴിയുമ്പോ ഇടാനുള്ള ചെറിയ കുപ്പായങ്ങള്‍ ഇപ്പോ തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്"

"ആഹാ അപ്പോള്‍ പകുതി പണി കഴിഞ്ഞു,. ഇനി മെലിയുകേം കൂടി ചെയ്താല്‍ മതീലോ. എണീക്ക്..ബാ പൂവാം"

"ഇങ്ങനെ ക്രൂരനാവരുത്. കഷ്ടപ്പെട്ട് പകുതി പണി വരെ ഞാന്‍ ചെയ്തു തീര്‍‌ത്തില്ലേ. ഇനി ഞാനൊന്നു ഉറങ്ങിവിശ്രമിച്ചിട്ട് ബാക്കി പണി ചെയ്യാംന്നേ. പ്ലീസ്.."


ശേഷം:
നായകന്‍ കണ്‍ഫ്യൂഹ: നായിക ബാക്ക് റ്റു സ്ലീപ്പഹ:

12 comments:

 1. ജിമ്മി ജോണ്‍ said...

  "ഇങ്ങനെ ക്രൂരനാവരുത്. കഷ്ടപ്പെട്ട് പകുതി പണി വരെ ഞാന്‍ ചെയ്തു തീര്‍‌ത്തില്ലേ. ഇനി ഞാനൊന്നു ഉറങ്ങിവിശ്രമിച്ചിട്ട് ബാക്കി പണി ചെയ്യാംന്നേ. പ്ലീസ്.."

  നമിച്ചു, നായികേ... :)

 2. Aarsha Abhilash said...

  :) pling!

 3. Rajesh said...

  Kochu, assuming your good self is the heroine, please, this could turn very unfunny in the future.

  It is philosophical to say that one dont believe in outside beauty and bla bla, but all this matters too, and more so in a life long relationship.

  You are lucky to have a hero who push you to the gym. Heed him. The benefits are many fold.

  Forgive me for 'advising':)-

 4. Echmukutty said...

  ഈ ജിമ്മ്, എക്സര്‍ സൈസ്,യോഗ, നടക്കല്... ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന് പറഞ്ഞാല്‍ ഒരക്ഷരം മനസ്സിലാവാത്ത നായകന്മാര്‍ എമ്പാടുമുണ്ട്..
  എന്നിട്ട് സൂര്യ നമസ്ക്കാരം ചെയ്യുമ്പോ ഒരു നായിക മോന്ത കുത്തി നമസ്ക്കരിച്ചു... സൂര്യന്‍ വരെ അന്തം വിട്ടു പോയി..( ഉറങ്ങി വീണതാ )
  സൂര്യനല്ലേ ആള്‍... കണ്‍ മുന്പിലു പകലു എന്തൊക്കെ നടക്കുന്നു... അങ്ങേര്‍ക്ക് വല്ലതും മനസ്സിലായതായി എവിടേങ്കിലും വന്ന് സാക്ഷി പറഞ്ഞിട്ടുണ്ടോ?
  നായിക വീണതും അങ്ങോര്‍ക്ക് തിരിഞ്ഞില്ല..


  കൊച്ചു ഉഷാറായിട്ടുണ്ട്...

 5. ajith said...

  നാളെയാവട്ടെ............(എന്നാണ് എന്നും വിചാരിക്കുന്നത്)

 6. ചാര്‍ളി (ഓ..ചുമ്മാ ) said...

  അതു ശരി.. ദീ വീട്ടില്‍ നായികയ്ക്കാണോ ശിക്ഷ....

 7. Regi said...

  അവിടത്തെ പോലെ ഇവിടെയും

 8. Unknown said...

  നമിച്ചു എന്‍റെ പൊനോഓഓ ....... :p

 9. Soudh said...

  Pakshe njan nayakante koodeyanu....gyml poyal manassum sareeravum nammmudue varuthiyil nilkkam....

 10. ശ്രീ said...

  ആ പാവം നായകന്റെ കാര്യമോര്‍ക്കുമ്പോ... :)

 11. മൈലാഞ്ചി said...

  ഈയിടെയായി ബ്ലോഗുകള്‍ നോക്കാന്‍ സമയം കണ്ടെത്താറില്ലായിരുന്നു.. ഇന്ന് രണ്ടും കല്പിച്ച് ചുട്ടവായനയാ...

  ആ നായകന്റെ വല്യേ പതിപ്പ് ഇവടേം ണ്ട്.. കഷ്ടകാലത്തിന് അങ്ങേര് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ലക്ചററും... ചുമ്മാ ഒരു കയ്യുവേദനയോ തോളുകഴപ്പോ പറയാന്‍വയ്യ.. സ്ഥിരം വ്യായാമം ചെയ്യാന്‍ പറഞ്ഞട്ടും കേക്കാത്തേന്റെ വക കിട്ടും.. ചുരിദാറ് ടൈറ്റായോ എന്ന് ഡൌട്ടടിക്കാന്‍ വയ്യ, ഏതെങ്കിലും പെണ്ണുങ്ങള് തടിച്ചെന്നോ മെലിഞ്ഞെന്നോ പറയാന്‍ വയ്യ (രണ്ടായാലും വരും നിര്‍ദ്ദേശം, തടിച്ചവരെ കണ്ടാല്‍ വല്യ താമസമില്ല ഇവടെ ഒരാളും അങ്ങനെയാവാന്‍ എന്ന്.. മെലിഞ്ഞോരെ കണ്ടാല്‍ കണ്ടോ അവരൊക്കെ സ്ഥിരം എക്സര്‍സൈസ് ചെയ്യുന്നോരാ എന്ന്...)

  മര്യാദക്ക് മടിപിടിക്കാനും സമ്മതിക്കില്യ....

 12. സുധി അറയ്ക്കൽ said...

  ഹാ ഹാ ഹാാ.എന്നാ എടപാടാ ദ്‌.!!!!