Sunday, September 30, 2007

നയം വ്യക്തമാക്കുന്നു

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുകയും അര മണിക്കൂര്‍ നേരം മാത്രം സംസാരിക്കുകയും ചെയ്ത ഒരാള്‍ക്ക്‌ ഇത്രയും നീണ്ട കത്തെഴുതുന്നതില്‍ ചെറിയ വിഷമമുണ്ട്‌. എന്നാലും പറയാനുള്ളത്‌ എപ്പഴായാലും പറയണമല്ലോ. അതെത്രയും വേഗമാകുന്നോ അത്രയും നല്ലത്‌. അതു കൊണ്ട്‌ നേരെ കാര്യത്തിലേക്കു കടക്കട്ടെ.

എന്നത്തേക്കു കല്യാണം വയ്ക്കണം എന്നു ചോദിച്ചു കൊണ്ട്‌ ഇന്നലെ വീട്ടില്‍ നിന്നു ഫോണ്‍ വന്നിരുന്നു. അവരോട്‌ മറുപടി പറയുന്നതിനു മുന്‍പ്‌ എനിക്കു ചില കാര്യങ്ങള്‍ പറയാനും അറിയാനുമുണ്ട്‌. ഇതു വരെ വന്ന പ്രൊപ്പോസല്‍സിലൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിച്ചിരുന്ന ഒരു കാര്യമുണ്ട്‌-സ്ത്രീധനം. അതിനെ പറ്റിയാണ്‌ എനിക്കറിയാനുള്ളത്‌. അങ്ങനെയൊന്നും ചോദിച്ചിട്ടില്ല; ഇഷ്ടമുള്ളത്‌ തന്നാല്‍ മതിയെന്നു പറഞ്ഞതായി അറിഞ്ഞു. തുറന്നു പറയട്ടെ; ഇങ്ങനെയൊരു ഉത്തരത്തിനു പകരം 'വേണം' അല്ലെങ്കില്‍ 'വേണ്ട' എന്നൊരു ഉറച്ച ഉത്തരം പറയാന്‍ പറ്റുമെങ്കില്‍ അതാണു നല്ലത്‌.അനാവശ്യമായ ഒരു ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. ഇതൊക്കെ കാര്‍ന്നോന്‍മാര് ‍തീരുമാനിക്കട്ടെ എന്നു പറഞ്ഞ്‌ ഒഴിഞ്ഞു മാറാന്‍ എനിക്കു പറ്റില്ല. കാരണം എന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ഞാന്‍ കൂടി ഇടപെട്ടാണ്‌ തീരുമാനമെടുത്തിരുന്നത്‌. ആ തീരുമാനങ്ങളിലൊക്കെ സാമ്പത്തികം ഒരു പ്രധാന മാനദണ്ഡമായിരുന്നു താനും.അതുകൊണ്ടു തന്നെ എന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്രയും വലിയ ഒരു കാര്യം വരുമ്പോള്‍ കയ്യും കെട്ടി മാറി നിന്ന്‌ പറയുമ്പോള്‍ ഓടി വന്ന്‌ കല്യണം കഴിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്‌. ഇനി കുറച്ചു കൂടി വിശദമായി തന്നെ പറയാം.

തികച്ചും സാധാരണമായ ഒരു ഇടത്തരം കുടുംബമാണ്‌ എന്റേത്‌. എന്നു വച്ചാല്‍ പെട്ടെന്നു കുടുംബത്തിലാര്‍ക്കെങ്കിലും അസുഖമോ മറ്റത്യാവശ്യങ്ങളൊ വരുമ്പോള്‍ താളം തെറ്റുന്ന സാമ്പത്തിക നിലയുള്ള ഒരു കുടുംബം.അവിടേയ്ക്ക്‌ ഇത്രയും വലിയ ഒരു സാമ്പത്തികബാധ്യത വരുമ്പോഴുള്ള ബുദ്ധിമുട്ട്‌ ഊഹിക്കാന്‍ കഴിയുമല്ലോ??ഇനി അതല്ല, സാധാരണ അച്ഛനമ്മമ്മാര്‍ ചെയ്യുന്നതു പോലെ ആയകാലത്തു തന്നെ മക്കളുടെ വിവാഹത്തിനു വേണ്ട പണം ഒരു പക്ഷെ അവര്‍ കരുതി വച്ചിട്ടുണ്ടാവാം. എനിക്കറിയില്ല..പക്ഷെ അതു സ്വീകരിക്കാനും ചില ബുദ്ധിമുട്ടുകളുണ്ട്‌. ഒന്നമതായി ഇത്രയും പണം എന്റെ വീട്ടുകാര്‍ അങ്ങോട്ടു തരേണ്ടതെന്തിന്‌ എന്നെനിക്കു മനസ്സിലാകുന്നില്ല. ശരിയാണ്‌. ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കു കടന്നു വരുമ്പോള്‍ അവളുടെ കാര്യം കൂടി നോക്കണം ..അതിനു കൂടുതല്‍ പണം വേണം.. ഈ ന്യായങ്ങളൊന്നും നമ്മുടെ കാര്യത്തില്‍ ബാധകമല്ലല്ലോ.. കാരണം എനിക്കു സ്വന്തമായി ഒരു ജോലിയുണ്ട്‌..വരുമാനമുണ്ട്‌...അതുകൊണ്ടു തന്നെ എന്റെ കടന്നു വരവ്‌ നിങ്ങള്‍ക്കൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്നു തോന്നുന്നില്ല. ഇനി മുതിര്‍ന്നവര്‍ പറയാറുള്ള മറ്റൊരു വാദം—ഒരു കുടുംബജീവിതത്തിന്‌ അടിത്തറയിടാന്‍ ഈ പണം ഉപയോഗിക്കാം എന്ന്‌. പക്ഷെ അതു രണ്ടു കൂട്ടരുടെയും ചുമതലയല്ലേ?? ഒരാള്‍ മാത്രം മൂലധനമിറക്കിയ ഒരു ബിസിനസ്സില്‍ പിന്നീടുണ്ടാവുന്ന എല്ലാ കാര്യങ്ങളും സ്വാര്‍ത്ഥതയില്ലാതെ പങ്കുവയ്ക്കപ്പെടണം എന്നുപറയുന്നത്‌ ന്യായമാണോ??


സ്ത്രീധനം എന്നത്‌ അച്ഛ്നമ്മമാര്‍ സ്വന്തം മകള്‍ക്കു കൊടുക്കുന്ന ഒരു ഗിഫ്റ്റാണ്‌ എന്നു പറഞ്ഞ്‌ ന്യായീകരിക്കുന്നവരുണ്ട്‌. എന്തായാലും അത്രേം വലിയ ഒരു തുക സമ്മാനമായി തരാനുള്ള കഴിവൊന്നും എന്റെ അച്ഛനമ്മമാര്‍ക്കില്ല എന്നെനിക്കറിയാം. എന്നിട്ടും അവരത്‌ തരാന്‍ തയ്യാറായതിനു പിന്നില്‍, അതില്ലാതെ ഈ കല്യാണം നടക്കില്ല എന്ന നിസ്സഹായത മാത്രമാണ്‌ എനിക്കു കാണാന്‍ കഴിയുന്നത്‌. അതു മാത്രമല്ല, മക്കള്‍ക്കു വേണ്ടി പണമുണ്ടാക്കുന്ന യന്ത്രങ്ങള്‍ എന്ന നിലയിലല്ല ഞാനവരെ കാണുന്നത്‌. എനിക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ട അവര്‍ ഈ പ്രായത്തില്‍ വിശ്രമിക്കുന്നതിനു പകരം എന്റെ വിവാഹത്തിനു പണം സംഘടിപ്പിക്കാന്‍ വേണ്ടി ഓടി നടക്കുന്നത്‌ കാണാന്‍ ഒരു മകളെന്ന നിലയില്‍ എനിക്കു വിഷമമുണ്ട്‌.. എനിക്കു മാത്രമല്ല; സ്വന്തം കാലില്‍ നില്‍ക്കാനായി,ഇനിയെങ്കിലും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നാഗ്രഹിക്കുന്ന ഏതു പെണ്‍കുട്ടിക്കും അപമാനമാണ്‌ ഈയൊരവസ്ഥ.

ഇനി നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. സ്ത്രീധനം വേണ്ട എന്നാണ്‌ തീരുമാനമെങ്കില്‍ ഈ എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ ചിലതെങ്കിലും നിങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റി എന്ന്‌ എനിക്കാശ്വസിക്കാം. പുറമേ നിന്നൊരു സഹായവുമില്ലാതെ നമ്മള്‍ക്ക്‌ ജീവിക്കാന്‍ പറ്റും. ഇപ്പോള്‍ നമ്മുടെ കയ്യില്‍ എന്തൊക്കെയുണ്ട്‌ എന്നു കണക്കെടുക്കാതെ പൂജ്യത്തില്‍ നിന്നു തുടങ്ങാന്‍ ഞാന്‍ തയ്യാറാണ്‌.

ഇനി അതല്ല ‘സ്ത്രീധനം വേണം’ എന്നാണ്‌ നിങ്ങളുടെ നിലപാടെങ്കിലും ഞാന്‍ കുറ്റം പറയില്ല. കാരണം യാതൊരു കഷ്ടപ്പടുകളുമില്ലാതെ വെറുതെ കുറച്ചു പണം കിട്ടിയാല്‍ വേണ്ടാന്നു വയ്ക്കാനുള്ള മഹാമനസ്കതയൊന്നും എനിക്കുമില്ല.നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ. ക്രിസ്ത്യന്‍ രീതിയനുസരിച്ച്‌ കുടുംബസ്വത്തിന്റെ ഒരു ഭാഗം നിങ്ങള്‍ക്കു കിട്ടുമെന്ന കാര്യം ഞാന്‍ മറക്കുന്നില്ല. അതുകൊണ്ട്‌ നിങ്ങള്‍ക്കീ വിവാഹം ഒരു നഷ്ടക്കച്ചവടമായിപ്പോകാതിരിക്കാന്‍ ഞാന്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുന്നു.നിലവില്‍ നമ്മളുടെ പക്കലുള്ള സ്വത്തിന്റെ കണക്ക്‌ നമുക്കു താരതമ്യം ചെയ്യാം..(ഭാവിയില്‍ കിട്ടാനിടയുള്ളവ ഇപ്പോള്‍ കണക്കിലെടുക്കേണ്ട. കാരണം അതു കിട്ടുമെന്ന്‌ ഉറപ്പൊന്നുമില്ലല്ലോ).എന്നിട്ട്‌ ആരുടെ ഭാഗത്താണോ സ്വത്ത്‌ കുറവുള്ളത്‌ അവര്‍ അത്രയും പണം മറ്റേയാള്‍ക്കു കൊടുക്കണം. അറിയാം നാട്ടില്‍ നടപ്പില്ലാത്ത കാര്യമാണെന്ന്‌. പക്ഷെ സ്വന്തമായി പണം കൈകാര്യം ചെയ്യുകയും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകള്‍ നന്നായിട്ടറിയുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്‌ തുറന്നു പറയട്ടേ.. ഈ കച്ചവടത്തില്‍ ലാഭമുണ്ടായില്ലെങ്കിലും നഷ്ടമൊന്നും ഉണ്ടാവരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.

ഇനി ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ ഒരു തീരുമാനമെടുക്കണം എന്നൊരു അപേക്ഷയുണ്ട്‌.ഈ കല്യാണം നടക്കുമോ ഇല്ലയോ എന്നറിഞ്ഞിട്ടു വേണം ലീവിന്‌ അപേക്ഷിക്കാന്‍.ചെയ്യാന്‍..ഷോര്‍ട്ട്‌ നോട്ടീസില്‍ കുറച്ചു ലീവ്‌ ഒപ്പിച്ചെടുക്കാനുള്ള ഒരു സോഫ്ട്‌വെയര്‍എഞ്ചിനീയറുടെ കഷ്ടപ്പാടിനെ പറ്റി ഞാന്‍ പറയാതെ തന്നെ നന്നായിട്ടറിയാമല്ലോ.

-എന്നു സ്വന്തം(?) .....


*സമര്‍പ്പണം: നാലേക്കര്‍ സ്ഥലം വാങ്ങിയിടുന്നതിലും ലാഭം രണ്ട്‌ ആണ്‍കുട്ടികളെ ദത്തെടുക്കുന്നതാണെന്നു പ്രഖ്യാപിച്ച എന്റെ കൂട്ടുകാരിക്ക്‌.

ഈ പോസ്റ്റിലൂടെ ആരെയും കുറ്റക്കാരായി വിധിക്കാന്‍ എനിക്കുദ്ദേശ്യമില്ല.ആരാണു കുറ്റക്കാര്‍ എന്നെനിക്കറിയില്ല എന്നതാണ്‌ സത്യം. തികച്ചും ഏകപക്ഷീയമായ ചില സംശയങ്ങളാണ്‌ ഈ പോസ്റ്റിലുള്ളത്‌. ഇതിനു മറുവാദങ്ങളുണ്ടാവാം..ഉത്തരം അറിയുന്നവര്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ. ഞാനൊരു തീരുമാനത്തിലെത്തിക്കോട്ടെ പ്ലീസ്‌..

169 comments:

  1. കൊച്ചുത്രേസ്യ said...

    ഒരന്തോം കുന്തോമില്ലാതെ ആലോചിച്ചു കൂട്ടിയ കുറെ കാര്യങ്ങള്‍..ഇതിനൊക്കെ ഉത്തരം തരാനും മാത്രം വിവരമുള്ളവര്‍ ഈ ബ്ലോഗ്‌ദുനിയയിലുണ്ടാവും എന്ന പ്രതീക്ഷയില്‍ ഇവിടെ പോസ്റ്റുന്നു

  2. Unknown said...

    മുകളില്‍ പറഞ്ഞ എല്ലാ വാദങ്ങളോടും യോജിക്കുന്നു എങ്കിലും അവസാനം പറഞ്ഞ സ്വത്തിന്റെ കണക്കെടുപ്പൊന്നും എനിക്ക് പിടിച്ചില്ല. സ്വത്തും പണവും നോക്കി ബാലന്‍സ് ചെയ്യാന്‍ ഇത് ബിസിനസ് ഒന്നുമല്ലല്ലോ. (എന്റെ അഭിപ്രായങ്ങള്‍ മാത്രമാണ്)

    ഒരു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുമ്പോള്‍ എനിയ്ക്ക് ഇങ്ങോട്ട് പണം തരേണ്ടത് (ഇനി അങ്ങോട്ട് കൊടുക്കലായാലും)എന്തിനാണ് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. പണം വാങ്ങാതെ കല്ല്യാണം കഴിയ്ക്കാനും കുടുംബം പുലര്‍ത്താനും ശേഷിയുള്ളവര്‍ കല്ല്യാണം കഴിച്ചാല്‍ പോരേ?

    ജോലിയൊന്നുമില്ലാത്ത പയ്യന്‍ കല്ല്യാണം കഴിച്ച് സ്ത്രീധനം കിട്ടിയ പൈസ കൊണ്ട് ഓട്ടോറിക്ഷ വാങ്ങി ഓടിയ്ക്കുന്നതൊക്കെ പല തവണ കണ്ടിട്ടുണ്ട്. ഒരു സ്ത്രീയെ വിവാഹം ചെയ്യുക എന്നുള്ളത് പ്രതിഫലം പറ്റി ചെയ്യാന്‍ മാത്രം വലിയ ത്യാഗമാണോ? അപ്പോള്‍ അതിന്റെ പവിത്രതയും മൂല്യവും ഒക്കെ എവിടെ?

    ഓടോ: കിടക്കട്ടെ എന്റെ വകയും കുറച്ച് ചിന്തയും ചോദ്യവും. പറ്റിയ ഒരു പോസ്റ്റ് കണ്ടപ്പോള്‍ കൊണ്ട് വന്ന് തട്ടിയതാണ് ത്രേസ്യാച്ചേച്ച്യേയ്.. :-)

  3. കൊച്ചുത്രേസ്യ said...

    ദില്‍ബാ അതുശരി. ഞാനിവിടെ ചിന്തിച്ച്‌ ചിന്തിച്ച്‌ ‌പ്രാന്തായിയിരിക്കുമ്പഴാല്ലേ കുറെ ചിന്തകളും കൂടി കൊണ്ടുവന്ന്‌ ഇവിടെ തട്ടിയത്‌ :-)

    പിന്നെ ആ പണത്തിന്റെ കണക്കെടുപ്പൊക്കെ സ്ത്രീധനം വേണം എന്നു നിര്‍ബന്ധമുള്ളവരോടെ ഉള്ളൂ. കണ്ടു പരിചയം വച്ചു പറയട്ടെ, പെണ്ണു കാണല്‍ തൊട്ട്‌ കല്യാണം വരെയുള്ള ആ സമയത്തുള്ള ഓരോ ഇടപാടുകള്‍ കണ്ടാല്‍ ബിസിനസ്സല്ലാന്ന്‌ ആരും പറയില്ല :-(

  4. ഗിരീഷ്‌ എ എസ്‌ said...

    കത്ത്‌ നന്നായിട്ടുണ്ട്‌..
    ഒരു പക്ഷേ ആര്‍ക്കും തോന്നാവുന്ന ചില യാഥാര്‍ത്ഥ ചിന്തകള്‍ ഒരുമിച്ച്‌ വെച്ചതിന്റെ സൗന്ദര്യമുണ്ട്‌...
    സ്ത്രീധനം..
    അനിവാര്യതയാണോ അല്ലയോ..എന്നുള്ള കാര്യത്തിന്‌ ഒറ്റവാക്കിലൊരു ഉത്തരമാണ്‌ മനസില്‍ വരുന്നത്‌..
    അല്ല...
    പക്ഷേ ഇവിടെ നഷ്ടക്കച്ചവടം വരരുത്‌ എന്ന്‌ കൊച്ചുത്രേസ്യ തന്നെ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ നിഗമനം അസാധ്യമാവുന്നു...
    പിന്നെ സ്ത്രീധനം വേണ്ട എന്ന വാക്കു കേള്‍ക്കുമ്പോഴേക്കും ഓടി പോയി കല്ല്യാണം കഴിക്കുന്ന പുതുതലമുറയോടും വിയോജിപ്പാണെനിക്ക്‌...
    സ്ത്രീധനം ആഗ്രഹിക്കാത്തൊരാളുടെ മനസിന്റെ പുണ്യം വലുതായിരിക്കാം..പക്ഷേ സ്വഭാവപുണ്യം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു...(ഇത്‌ പെണ്ണുകിട്ടാതായപ്പോള്‍ സ്ത്രീധനം വേണ്ട എന്നു പറഞ്ഞ ഒരു പാവം സുഹൃത്തിന്‌ സമര്‍പ്പിക്കുന്നു)
    ഉപജീവനത്തിന്‌ ജോലിയുള്ള രണ്ടുപേര്‍ക്ക്‌ സുഖമായി ജീവിക്കാന്‍ സ്ത്രീധനമൊന്നും വേണം എന്നു തോന്നുന്നില്ല..പിന്നെ സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ (പേടിപ്പിച്ച്‌ കളഞ്ഞൂ ട്ടോ)ക്ക്‌ അത്തരത്തിലൊരു ബന്ധമല്ലെ വീട്ടുകാരും കണ്ടെത്തൂ...
    എന്തായാലും സ്ത്രീധനത്തോടുള്ള വിയോജിപ്പ്‌ അറിയിക്കട്ടെ...

    നല്ല പോസ്റ്റ്‌-അഭിനന്ദനങ്ങള്‍

  5. കുഞ്ഞന്‍ said...

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു, മനം പോലെ മങ്കല്യം നടക്കട്ടെ..

    സ്തീ തന്നെ ധനമെന്ന ചിന്താഗതിയിലാണു ഞാന്‍ കല്യാണം കഴിച്ചത്. എനിക്കു കല്യാണകാര്യം ആലോചിക്കുമ്പോള്‍,ഞാന്‍ ഉന്നയിച്ചിരുന്ന കാര്യങ്ങള്‍, പെണ്ണിന് നല്ല വിദ്യഭ്യാസം ഉണ്ടായിരിക്കണം,പരാധീനതകളുള്ള വീട്ടില്‍ നിന്നായിരിക്കരുത് അതായിത്, മൂന്ന് നാലു പെണ്ണുങ്ങള്‍ കെട്ടിക്കാനാവാതെ പുര നിറഞ്ഞു നില്‍ക്കുക,അവരെ കെട്ടിക്കേണ്ട ബാദ്ധ്യത എന്റെ തലയിലാകുക, നാളെ എനിക്കും അവള്‍ക്കും എന്തെങ്കിലും ഒരു വീഴ്ച ഉണ്ടാകുകയാണെങ്കില്‍ ഒരു കൈ താങ്ങ് അവളുടെ വീട്ടില്‍ നിന്നുണ്ടാവുന്ന അവസ്ഥയുള്ളവരായിരിക്കണം(നിര്‍ബന്ധമില്ല,ആഗ്രഹം മാത്രം)...പിന്നെ സുന്ദരിയായിരിക്കണം,ഞാന്‍ സുന്ദരനല്ലെ, കൂടെ പോകുമ്പോള്‍ ആരും പറയരുത് അവന്‍ ത്യാഗം ചെയ്തതാണ്,അമ്മായിയപ്പന്റെ പൂത്ത പണം കണ്ട് അംഗവൈകല്യമുള്ള അവളെ കെട്ടിയത്, എന്നിങ്ങനെയൊക്കെ ഹിഡന്‍ നിബന്ധനകളും ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞാല്‍പ്പിന്നെ ഞാനെവിടെ കഴിയുന്നുവൊ അവിടെ അവളുണ്ടായിരിക്കണം. അതായിത് ഞാന്‍ ഗള്‍ഫിലും അവള്‍ നാട്ടിലും, അങ്ങിനെയൊരവസ്ഥയുണ്ടാകുകയാണെങ്കില്‍ ഞാന്‍ നാട്ടില്‍ ജോലികണ്ടെത്തും(കല്യാണം കഴിഞ്ഞു അവളെ ഗള്‍ഫില്‍ കൊണ്ടുപോകാമെന്നു വാക്കു കൊടുക്കാന്‍ പറ്റില്ല, പക്ഷെ ഞാനവിടെയും അവളവിടെയും ആയി നില്‍ക്കാന്‍ എനിക്കിഷ്ടമല്ല, അതു വ്യക്തമായി ഞാന്‍ കല്യാണമാലോചിച്ചുവരുന്നവരോടു പറഞ്ഞിരുന്നു,ഗള്‍ഫിലെ ജോലികണ്ടിട്ടെന്നെ കല്യാണം കഴിക്കേണ്ടാന്ന്)

    ഇനി കൊച്ചുത്രേസ്യയുടെ നയത്തിലേക്കു വരാം..വളരെയധികം ശരിയുള്ള നയം..പെണ്ണിനെ വില പറഞ്ഞു കല്യാണം ചെയ്തിട്ട് ആ രൂപകൊണ്ട് ഞെളിഞ്ഞു നടക്കുന്നവര്‍ ആണുങ്ങളല്ല. ഒരു പെണ്ണിനെ സ്വന്തം കാലില്‍ നിന്നു പോറ്റാന്‍ കഴിവുള്ളവന്മാരു മാത്രം കല്യാണം കഴിച്ചാല്‍ മതി. പെണ്ണു തന്നെ ധനമെന്നു ചിന്താഗതിയുള്ളവന്‍, അവന്‍ ഒരിക്കലും തന്റെ മാതപിതാക്കന്മാരെ തലയിലേക്കു തന്ത്രപൂര്‍വ്വം സ്ത്രീധനക്കാര്യം എടുത്തിടുകയില്ല. കല്യാണം കഴിഞ്ഞാല്‍പ്പിന്നെ രണ്ടുപേര്‍ക്കും ഉത്തരവാദിത്വം ഒരുപോലെയാണ്. അങ്ങിനെ ചിന്തിക്കുകയാണെങ്കില്‍ പെണ്ണിനെ നോക്കാനെന്നും പറഞ്ഞു ധനം വാങ്ങുന്നതില്‍ യാതൊരു നീതിയുമില്ല. ഒരു പക്ഷെ നീതിയുണ്ടെന്നു പറഞ്ഞാല്‍ പുരുഷനെ നോക്കാനും ധനം പെണ്ണിന് ചെക്കന്‍ വീട്ടുകാര്‍ നല്‍കണം..(ഈയൊരവസ്ഥ ഗള്‍ഫ് നാടുകളിലുണ്ട് പെണ്ണുവീട്ടുകാര്‍ക്ക് പുരുഷധനം നല്‍കണം,അതായിത് കാറ് വീട് എന്നിവ സ്വന്തമാ‍യിട്ടുണ്ടെങ്കില്‍ മാത്രം കല്യാണം, കഴിവില്ലാത്തവന്‍ മൂത്തു നരച്ചു നില്‍ക്കും)

    എഴിതിവന്നപ്പോള്‍ എന്തൊക്കെയൊ എഴുതി,വായിച്ചു നോക്കാതെ കമന്റുന്നു..

  6. സഹയാത്രികന്‍ said...

    കൊച്ചുത്രേസ്യേ... പറഞ്ഞതിനോട് യോജിക്കാതെ വയ്യ... പക്ഷേ "ആരുടെ ഭാഗത്താണോ സ്വത്ത്‌ കുറവുള്ളത്‌ അവര്‍ അത്രയും പണം മറ്റേയാള്‍ക്കു കൊടുക്കണം" ഇതങ്ങട്ട് മനസ്സിലായില്ല....പിന്നെ ഈ കുട്ടിക്ക് മതാപിതാക്കളുടെ കഷ്ടപ്പാട് കാണാനുള്ള ഒരു മനസ്സുണ്ടായീലോ.... അതന്നെ ഭാഗ്യം...

    ദില്‍ബന്‍ പറഞ്ഞപോലെ പെണ്‍കുട്ടിയെ കല്ല്യാണം എന്തിനാണു പണവും കൂടി ചോദിക്കണേന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവണില്ല.

    എന്തായാലും സ്ത്രീധന സമ്പ്രദായത്തോടുള്ള എന്റെ എതിര്‍പ്പ് ഞാന്‍ പ്രകടിപ്പിക്കുന്നു(ആകെ പ്രശ്നാവോ...?)
    :)

  7. കൊച്ചുത്രേസ്യ said...

    ദ്രൗപദീ അഭിപ്രായത്തിനു നന്ദി. ഇതൊരു നഷ്ടക്കച്ച്വടമാകരുത്‌ എന്നു പറയുന്നതിനു മുന്‍പു തന്നെ മറ്റുള്ള എല്ലാ ഓപ്ഷന്‍സും ഇവിടെ പറഞ്ഞിട്ടിട്ടുണ്ട്‌. പിന്നെ പലപ്പോഴും കേട്ടിട്ടുള്ള ഒരു വാദമാണത്‌-ക്രിസ്ത്യന്‍ സമുദായത്തില്‍ ആണ്‍കുട്ടികള്‍ക്ക്‌ കുടുംബസ്വത്ത്‌ കിട്ടും. പെണ്‍കുട്ടികള്‍ക്ക്‌ ആ ഒരവകാശമില്ലല്ലോ എന്ന്‌. ആ വാദത്തെ ഒന്നു സോള്‍വ്‌ ചെയ്യാന്‍ നോക്കി എന്നെ ഉള്ളൂ.

    സോഫ്റ്റ്‌വെയര്‍ എഞ്ചീ എന്നു കേട്ടു ഞെട്ടുകയൊന്നും വേണ്ട കേട്ടോ. എന്റെയൊരു ഡോക്ടര്‍ സുഹൃത്തിന്റെ കാര്യം പറയട്ടെ. അവളു ഡോക്ടറായതു കൊണ്ട്‌ വരുന്ന ബന്ധമൊക്കെ ഡോക്ടേഴ്സിന്റേത്‌. അതുകൊണ്ടു തന്നെ ഒടുക്കത്തെ സ്ത്രീധനവും ചോദിക്കുന്നു. കയ്ച്ചിട്ടിറക്കനും വയ്യ മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന അവസ്ഥേലാ അവള്‍. സത്യം പറയാലോ ഒന്നും പഠികാതെ വീട്ടിലൊതുങ്ങി കൂടുന്ന പിള്ളേരോട്‌ ചിലപ്പോള്‍ അസൂയ തോന്നിപ്പോകാറുണ്ട്‌

  8. Unknown said...

    സമൂഹത്തില്‍ കാലാകലങ്ങളില്‍ തുടര്‍ന്നു വരുന്ന ചില ആചാരങ്ങള്‍ക്ക് ആധുനീക സമൂഹത്തില്‍ യാതൊരു നീതീകരണവുമില്ല . അതിലൊന്നാണ് സ്ത്രീധനം . ഭൂതകാലത്തില്‍ ഉണ്ടാക്കി വെച്ചിട്ടുള്ള മുഴുവന്‍ ആചാരങ്ങളും അപ്പടി പാലിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ല എന്ന് യുവതലമുറ സധൈര്യം പ്രഖ്യാപിക്കാന്‍ സമയമായി .

    ഒരു യുവാവ് കല്യാണം കഴിക്കേണ്ടത് , അവന് സ്വന്തമായി ഒരു ഭാര്യയെ സംരക്ഷിക്കാനുള്ള കഴിവ് ഉണ്ടാകുമ്പോഴാണ് . അഥവാ അവന്റെ വരുമാനം തികയുന്നില്ലെങ്കില്‍ ജോലിയുള്ള ഒരു വധുവിനെ കണ്ടെത്താവുന്നതാണ് . അല്ലാതെ പെണ്‍ വീട്ടുകാരുടെ പണം കൊണ്ട് ജീവിതം തുടങ്ങാം എന്ന് കരുതുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ആണിന് ഭൂഷണമല്ല . ജീവിതം തുടങ്ങുന്നത് തന്നെ ഒരു വില പേശലിലൂടെ കച്ചവട മനോഭാവത്തോടെയാണെന്നത് എത്ര മോശമാണെന്ന് യുവതലമുറ തിരിച്ചറിയണം .

    സ്ത്രീയാണ് ധനം എന്നും , സ്ത്രീധനം എന്നത് പാപധനം ആണെന്നും മനസ്സിലാക്കി യുവാക്കള്‍ സ്ത്രീധനരഹിത വിവാഹം മാത്രമേ ഞാന്‍ ചെയ്യൂ എന്ന് പ്രതിജ്ഞ എടുക്കണം !

    വെറുതേ പറയുന്നതല്ല , സ്ത്രീധനം എന്ന ആ അവിശുദ്ധധനത്തില്‍ രക്ഷിതാക്കളുടെ കണ്ണീരും ശാപവുമുണ്ട് !

    അതേപോലെ , സ്ത്രീധനം വാങ്ങാന്‍ നാണമില്ലാത്ത പുരുഷനെ കല്യാണം കഴിക്കുകയില്ല എന്ന് യുവതികളും പ്രതിജ്ഞ എടുക്കണം ! സ്ത്രീധനം മോഹിക്കുന്ന ഒരു ആണിനെ ഭര്‍ത്താവായി കിട്ടിയില്ലെങ്കിലെന്താ ?

    എന്നാല്‍ ഇവിടെ ഒരു ഒഴിവ് കഴിവ് പറയും . പ്രായമായവര്‍ പറയുന്നു , ഞങ്ങള്‍ എന്ത് ചെയ്യും എന്ന് . പ്രായമായവരെ ഇക്കാര്യത്തില്‍ ധിക്കരിക്കണം എന്നേ ഞാന്‍ പറയൂ !

    ( നടക്കില്ല എന്നെനിക്കറിയാം , എന്നാലും ഈ പോസ്റ്റ് വായിച്ചപ്പോഴുണ്ടായ ധാര്‍മ്മിക രോഷത്തില്‍ എഴുതിപ്പോയതാണ് . )

  9. കൊച്ചുത്രേസ്യ said...

    കുഞ്ഞാ ഈ പറഞ്ഞതൊക്കെ തികച്ചും ന്യായമായ കാര്യങ്ങളാണ്‌. പക്ഷെ ഇങ്ങനെയുള്ള വളരെ കുറച്ചു പേരേ ഉള്ളൂ. എന്റെ നയം ശരിയാണെന്നു തന്നെയാണ്‌ എന്റെ വിശ്വാസം . പക്ഷെ ഒഴുക്കിനെതിരെ നീന്തുന്നതിനും ഒരു പരിധിയില്ലേ??

    സഹയാത്രികാ ഞാപറഞ്ഞത്‌ കൃസ്ത്യന്‍ സമുദായത്തെ മാത്രം മുന്‍നിര്‍ത്തിയാണ്‌. ഇത്തരം ഒരേര്‍പ്പാറ്റിനെ ചോദ്യം ചെയ്തപ്പോഴൊക്കെ കെട്ടിരുന്ന ന്യായീകരണം..പിന്നെ മാതാപിതാക്കള്‍ടെ കഷ്ടപ്പാട്‌ കാണാന്‍ എല്ലാരുമൊന്നും തയാറല്ല. സ്ത്രീധനം ഒരവകാശമാണ്‌ എന്ന മട്ടില്‍ പെരുമാറുന്ന പെണ്‍കുട്ടികളെയും ഞാന്‍ കണ്ടിട്ടുണ്ട്‌.

  10. Sherlock said...

    ഓ ടോ :

    എന്റെ ഒരു സുഹൃത്തിന്റെ അവസ്ഥ നോക്ക്:

    അവള്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന ഒരു മത ന്യുന പക്ഷ സമുദായത്തില്‍ ജനിച്ച്..സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ക്കുള്ളില്‍ നിന്നു പഠിച്ചു വളര്‍ന്ന് ഇപ്പോള്‍ സാമാന്യം നല്ല സാലറിയില്‍ ജോലിചെയ്യുന്നു. അവള്‍ക്കു വന്ന ഒരാ‍ലോചന: ചെക്കന്റെ തന്തയ്ക്ക് വേണ്ടത് ഇത്രമാത്രം..

    200 പവനും കാറും(ഹോണ്ട സിറ്റി) പിന്നെ
    അഞ്ചു ലകഷം രൂപ ഡെപ്പോസിറ്റും...

    ഇതൊക്കെ ഒന്നു അവസാനിപ്പിക്കണ്ടായോ?

  11. Mubarak Merchant said...

    പ്രിയ കൊച്ചു ത്രേസ്യാ,
    അത്യാവശ്യം ജീവിക്കാന്‍ ചുറ്റുപാടുള്ള ഒരു ചെറുപ്പക്കാരന്‍ കഷ്ടപ്പെട്ട് നേടിയ വിദ്യാഭ്യാസവും അതിന്റെ ഫലമായി ലഭിച്ച ജോലിയും പ്രായോഗിക ബുദ്ധിയും മാത്രം കൈമുതലായുള്ള ഒരു പെണ്‍‌കുട്ടിയെ സ്ത്രീധനമോ മറ്റൊരുവിധത്തിലുള്ള സ്വത്തോ ഒന്നും വേണ്ടാ എന്നുറച്ച് വിവാഹം ചെയ്യാന്‍ തീരുമാനിച്ചു ഈയിടെ. തുടര്‍ന്ന് വന്ന രണ്ട് മാസം ആ രണ്ട് വ്യക്തികളുടെ ജീവിതത്തില്‍ അവര്‍ കടന്നു പോകേണ്ടിവന്ന പരീക്ഷണങ്ങള്‍ ഒരു മലയാളം സിനിമ പോലെ ത്രസിപ്പിക്കുന്നതാണ്. ത്രേസ്യയുടെ ചിന്താ ശകലങ്ങളുടെ നേര്‍ വിപരീതം എന്ന് തന്നെ പറയാന്‍ കഴിയുന്ന ആ കഥകള്‍ ഇപ്പോളും തുടരുന്ന പരീക്ഷണ ഘട്ടം വിജയകരമായി തരണം ചെയ്യാന്‍ സാധിച്ചാല്‍ രണ്ട് പേരും ചേര്‍ന്ന് എഴുതുന്നതാണ് :)

  12. Sreejith K. said...

    കണ്ണൂരിലും ഉണ്ടോ സ്ത്രീധനം? സ്തീധനം ഒന്നും വാങ്ങാന്‍ പറ്റൂല എന്നാണല്ലോ എന്റെ അമ്മ പറഞ്ഞത്? :)

    ത്രേസ്യാക്കൊച്ചിന്റെ നയങ്ങളോട് യോജിക്കുന്നു. സ്ത്രീധനം വാങ്ങുന്നത് പോക്രിത്തരം തന്നെ. പക്ഷെ കല്യാണത്തിനു മുമ്പ് സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഇതെന്തോന്ന് പൊതുതിരഞ്ഞെടുപ്പോ. ഹിഹി. എന്തായാലും കൂട്ടുകാരിക്കും ത്രേസ്യാക്കൊച്ചിനും നല്ല ആലോചനകള്‍ വരട്ടേയെന്നും അതില്‍ മികച്ചത് തന്നെ നടക്കട്ടെ എന്നും ആശംസിക്കുന്നു.

    ബൈ ദ വേ, ആണ്‍കുട്ടികളെ ദത്തെടുക്കുന്നത് അത്ര ലാഭകരമായ ബിസിനസ്സ് ഒന്നും അല്ലെന്ന് കൂട്ടുകാരിയോട് പറഞ്ഞേരെ. ആണ്‍പിള്ളാരെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെ എന്നറിയണമെങ്കില്‍ എന്റെ അമ്മയെ ഒന്ന് വിളിച്ച് ചോദിച്ചാല്‍ മതിയാകും ;)

  13. Santhosh said...

    അപ്പോ, സ്ത്രീധനത്തിന്‍റെ സാധുതയില്‍ കൊച്ചുത്രേസ്യപ്രശ്നം തീരുമാനമായില്ലേ?

  14. വേണു venu said...

    സ്ത്രീ ധനം പോലെ പുരുഷധനം കൊടുക്കുന്ന ചില സമൂഹങ്ങളെക്കുറിച്ചും വായിച്ചിട്ടുണ്ടു്. അംഗസംഖ്യയുടെ അള‍വൊരു മാനദണ്ടമാവുന്നതു പോലെ.
    പെണ്മക്കളും‍‍ പെങ്ങന്മാരും ഒരു ഭാരമാകാത്ത സമൂഹം സ്വപ്നം കണ്ടുകൊണ്ടു്.:)

  15. പ്രയാസി said...

    മൂന്നു ചേട്ടന്മാരും സ്ത്രീധനം വാങ്ങാതെ ആധര്‍ശധീരന്മാരായി കല്യാണം കഴിച്ചു!
    അതിലൊരാള്‍ എന്നോടു ഇപ്പോള്‍ പറയുന്നതു
    കാശു വാങ്ങാതെ കല്യാണം കഴിച്ചാ കല്യാണത്തിനു കൂടില്ലെന്നാ...!

    സ്ത്രീധനം വാങ്ങിയില്ലെങ്കില്‍ സമൂഹത്തിനു മുന്നില്‍ ഒരു വിലയുമില്ലാത്രെ!
    വരുന്ന മഹിളകള്‍ക്കും കാശും കൊണ്ടു വരാത്തതു കൊണ്ടു ഒരു ഉത്തരവാധിത്തം ഇല്ലാത്രെ!

    വേറൊരാള്‍ പറയുന്നതു സ്ത്രീധനം വാങ്ങിയാല്‍ എന്നെ കൊല്ലുമെന്നാ!

    ചേട്ടന്മാരു തമ്മില്‍ അടിച്ചു ജയിക്കട്ടെ! ജയിക്കണ ആളു പറയണതെ ഞാന്‍ കേള്‍ക്കൂ...

    ഈ സ്തീധനം കണ്ടു പിടിച്ചവനെ എന്റെ കൈയ്യില്‍ കിട്ടിയാലുണ്ടല്ലൊ!..$#@#*&^$#@#

    ഈ സില്ലി കാര്യത്തിനു ടെന്‍ഷനടിക്കാതെ കൊച്ചു ധൈര്യമായിരിക്ക്!
    ചോദിക്കണ കാശു മുഴുവന്‍ സന്തോഷത്തോടെ കൊടുക്കണം! അതു ക്യാമറയില്‍ പിടിക്കണം (തെഹല്‍ക്ക)ജീവിതകാലം മുഴുവന്‍ ബ്ലാക്ക്മെയില്‍ ചെയ്തൂടെ!...:)


    ഓ:ടോ:കൂടെ ജോലി ചെയ്യുന്ന സൌദിചെക്കനോടു നീയെന്താ കെട്ടാചരക്കായി നില്‍ക്കുന്നതെന്നു ചോദിച്ചു!
    പെണ്ണിനു കൊടുക്കാനുള്ള മഹര്‍(‍സ്ത്രീധനം)ഇല്ലാത്രെ!

  16. മെലോഡിയസ് said...

    അപ്പൊ സീരിയസായി പറഞ്ഞ സ്ഥിതിക്ക് സീരിയസായി തന്നെ പറയാം..

    ഞാനും സ്തീധനം എന്ന ഏര്‍പ്പാടിനോട് കടുത്ത വിയോജിപ്പുള്ള ആളാണ്‍. സ്തീധനം എത്രയെന്ന് ചോദിക്കുന്നില്ല. ഇഷ്ട്ടമുള്ളത് തന്നാല്‍ മതിയെന്ന് പറയുന്നത് തന്നെ എനിക്കത്ര ഇഷ്ട്ടമുള്ള ഏര്‍പ്പാടല്ല. ( ഇതെന്റെ വ്യക്തിപരമായ അഭിപ്രായം). ചോദിക്കുന്നില്ല എങ്കില്‍ പിന്നെ അത് വേണ്ട എന്ന് തന്നെ പറയാന്‍ എന്താ ഇത്ര വിഷമം? അപ്പോള്‍, അതിന്റെ അര്‍ത്ഥം, കിട്ടിയാല്‍ കൊള്ളാം പോരുന്നത് ഇങ്ങ് പോന്നോട്ടെ എന്നല്ലെ? ഇനി സ്‌ത്രീധനം കൊടുത്തു എന്ന് തന്നെ വെക്കുക. ചിലപ്പോള്‍ അവരുടെ മനസില്‍ വിചാരിച്ചതിനേക്കാളും കുറവാണ് നമ്മള്‍ കൊടുത്തത് എങ്കില്‍ അതിന്റെ മുറുമുറുപ്പ് പിന്നീട് കേള്‍ക്കേണ്ടി വരും. ഒരു കണക്കിന് നേരിട്ട് സ്‌ത്രീധനം ചോദിച്ചുവരുന്നവര്‍ തന്നെയാണ് ഭേദം എന്ന് തോന്നിപോയ സംഭവങ്ങള്‍ എന്റെ അനുഭവത്തിലുണ്ട്.

    എന്റെ അനുഭവത്തില്‍ നിന്ന് പറയാം. എന്റെ പെങ്ങള്‍ക്ക് ഒരു കല്യാണ ആലോചന വന്നു. പയ്യന്‍ വന്ന് കണ്ട് പോയതിന് ശേഷം, പിറ്റേന്ന് എന്നെ വിളിച്ച് പയ്യന്‍ തന്നെ നേരിട്ട് പറഞ്ഞതാണ് ഇങ്ങനെ “ എനിക്ക് പെണ്‍കുട്ടിയെ ഇഷ്ട്ടമായി. കാര്യം തുറന്ന് തന്നെ പറയട്ടെ, എന്റെ പെങ്ങള്‍മാരെ കെട്ടിച്ച് വിടാന്‍ എനിക്ക് നല്ലൊരു തുക ചിലവായിട്ടുണ്ട്. അത് എനിക്ക് എന്റെ കല്യാണത്തിലൂടെ തിരിച്ച് പിടിക്കണം” അതായത് പുള്ളിക്കാരന് ഇതൊരു ബിസിനസ് ഡീല്‍ പോലെ. അല്ല, ഒരു കച്ചോടം തന്നെ എന്നാണ് എനിക്ക് തോന്നിയത്. ഇങ്ങനെയും ചിന്തിക്കുന്നവര്‍ ഉണ്ടാകാം.

    സ്‌ത്രീധനം അച്ഛന്മമ്മാര്‍ കൊടുക്കുന്ന ഗിഫ്‌റ്റോ? എനിക്കങ്ങിനെ ഒരിക്കലും തോന്നിയിട്ടില്ല. അവര്‍ അവരുടെ ഒരു ആയുഷ്‌ക്കാലം മുഴുവന്‍ ചോര നീരാക്കി സമ്പാദിച്ചതായിരിക്കും. അത് ഒരു മാതിരി തട്ടിപറിച്ച് വാങ്ങുന്നത് പോലെയെ എനിക്ക് സ്‌ത്രീധനം എന്ന് കേള്‍ക്കുമ്പോള്‍ തോന്നാറുള്ളു..

    ചെക്കനും പെണ്ണിനും ജോലിയുണ്ടെങ്കില്‍, അല്ലെങ്കില്‍ ചെക്കന്റെ വരുമാനമനുസരിച്ച് ചെലവ് ചെയ്യാന്‍ കെട്ടികൊണ്ടു വരുന്ന പെണ്ണ് ശ്രദ്ധിച്ചാല്‍ ( ഒരു പരിധി വരെ ചെക്കനും), ജീവിതത്തില്‍ അവര്‍ പരസ‌പരം വേണ്ട രീതിയില്‍ ശ്രദ്ധിച്ചാല്‍ സാമ്പത്തിക ഭദ്രതയും മറ്റും കൈവരും എന്നാണ് എന്റെ അടിയുറച്ച വിശ്വാസം. സാമ്പത്തിക ഭദ്രതയുണ്ടാക്കാന്‍ സ്‌ത്രീധനം വേണമെന്ന് പറയുന്നവരോട് എന്റെ മറുപടി ഇതാണ്.

    സ്ത്രീധനമെന്നല്ല, അതിനോടു അനുബന്ധിച്ച എല്ലാകാര്യത്തിനോടും എനിക്ക് കടുത്ത എതിര്‍പ്പാണ്. ഞങ്ങളുടെ നാട്ടില്‍ ഒരു ഏര്‍പ്പാടുണ്ട്. കല്യാണം കഴിഞ്ഞ് അടുക്കള കാണല്‍ എന്നൊക്കെ പറഞ്ഞു. ടി.വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍ , തുടങ്ങി പഴക്കുല വരെ വണ്ടിയുടെ മുകളില്‍ കെട്ടി വെച്ച് ഒരു മാതിരി ഗാനമേളക്കാരും, നാടക ട്രൂപ്പുകാരും പോകുന്നത് പോലെ ചെക്കന്റെ വീട്ടിലേക്ക് ഒരു പോക്ക്. അതും സ്‌ത്രീധനമായിട്ട് തന്നെ വേണം കരുതാന്‍ . പക്ഷെ, എതിര്‍ക്കുന്നവരും തന്റെ ഊഴം വരുമ്പോള്‍ പോരുന്നതിങ്ങോട്ട് പോരട്ടെ എന്ന രീതിയില്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ നമ്മള്‍ പൊട്ടന്മാരാകും..

    കുഞ്ഞന്‍ : ചെക്കനെ നോക്കാന്‍ ധനം പെണ്ണിന് നല്‍കണം എന്നല്ല അതിന്റെ അര്‍ത്ഥം. കുഞ്ഞന്‍ പറഞ്ഞത് ഇസ്‌ലാമില്‍ മഹര്‍ എന്ന് പറയും. അതില്ലാതെ ഇസ്‌ലാം നിയമപ്രകാരം ഒരു വിവാഹം നടക്കില്ല. ആ തുക പൂര്‍ണ്ണമായും പെണ്ണിന് അവകാശപ്പെട്ടതാകുന്നു. എത്രയെന്ന് തീരുമാനിക്കേണ്ടതും പെണ്ണ് തന്നെ. അത് അവിടെ ചൂഷണം ചെയ്യുന്നു എന്നു മാത്രം. ( പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ അത് തിരുത്തണം )

    പറഞ്ഞ് പറഞ്ഞ് കൂടിപ്പോയൊ എന്നൊരു സംശയം....
    കൊച്ച്ത്രേസ്യക്കും കൂട്ടുകാരിക്കും നിങ്ങളുടെ മനസിനിണങ്ങിയ ആളെ തന്നെ കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ഓക്കെ..അപ്പോ ഞാന്‍ എന്റെ സീരിയസ് ഭാവം വിട്ടു....

  17. മെലോഡിയസ് said...

    പറഞ്ഞ് പറഞ്ഞ് കാടു കയറിയതിന്റെ ഇടക്ക് ഒരു കാര്യം പറയാന്‍ വിട്ട് പോയി. ഇങ്ങനെയൊക്കെ ചോദിക്കാന്‍ ഒരുത്തിയെങ്കിലും ഉണ്ടായല്ലൊ..അഭിനന്ദനങ്ങള്‍ !!!..

  18. Unknown said...

    ഒരു ഹാസ്യനടന്‍ രോഗബാധിതനായി ആശുപത്രിയിലെത്തിയപ്പോള്‍ അവിടത്തെ ജീവനക്കാര്‍ അതൊരു തമാശയാണെന്നു് കരുതി പൊട്ടിച്ചിരിച്ചത്രേ! മുന്‍വിധിയില്‍നിന്നും പൂര്‍ണ്ണസ്വതന്ത്രരാവാന്‍ നമുക്കാര്‍ക്കുമാവില്ലല്ലോ. എങ്കിലും, ഈ വിഷയത്തില്‍ എന്റെ അഭിപ്രായം അറിയിക്കുന്നു. അന്തിമതീരുമാനം ബന്ധപ്പെട്ട വ്യക്തികളുടേതാണെന്നതു് വ്യക്തം.

    ഒരുമിച്ചു് ജീവിച്ചു്, ഒരുമിച്ചു് വര്‍ദ്ധക്യത്തിലെത്താന്‍ ആഗ്രഹിക്കുന്ന രണ്ടു് വ്യക്തികള്‍ തമ്മില്‍ ചെയ്യേണ്ടുന്ന ഒരു ഉടമ്പടി ആണു് എന്റെ അഭിപ്രായത്തില്‍ വിവാഹം. സ്ത്രീധനമോ, പുരുഷധനമോ കിട്ടിയാല്‍ മാത്രം രൂപമെടുക്കുന്ന ഉടമ്പടി വിവാഹമല്ല, കച്ചവടമാണു്. വിവാഹജീവിതത്തിനു് മുന്നോടിയായി പരസ്പരം ഒരു തുറന്ന സംഭാഷണത്തിനു് തയ്യാറായാല്‍ ഭാവിയിലെ പല പ്രശ്നങ്ങളും ഒഴിവാക്കാമെന്നു് തോന്നുന്നു. "ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനു് മുന്‍പു് ആദ്യമായി നീ സ്വയം ചോദിക്കേണ്ടതു് അവനുമായി/അവളുമായി, വാര്‍ദ്ധക്യത്തിലോളം നല്ല സംഭാഷണങ്ങള്‍ സാദ്ധ്യമാവുമോ" എന്നതായിരിക്കണം എന്നു് പറഞ്ഞതുവഴി നീറ്റ്‌സ്‌ഷെ ദാമ്പത്യജീവിതം ഒരു ദീര്‍ഘസംഭാഷണമായി വിവക്ഷിക്കുകയായിരുന്നു. ദാമ്പത്യത്തിലെ ബാക്കി കാര്യങ്ങളെല്ലാം കാലാന്തരേ അവസ്ഥാന്തരം സംഭവിക്കുന്നവയാണു്.

    സ്ത്രീധനസമ്പ്രദായം തീര്‍ച്ചയായും നമ്മുടെ സമൂഹത്തിന്റെ ഒരു ശാപമാണു്. പണം വിവാഹജീവിതത്തിന്റെ നിബന്ധന ആയിക്കൂടാ. പക്ഷേ, ആദര്‍ശം മൂത്തു് പണമേ വേണ്ട എന്നൊക്കെ പറയുന്നതു് അബദ്ധമേ ആവൂ. ഒരു കഷണം റൊട്ടിപോലും ആരും നമുക്കു് വെറുതെ തരികയില്ല. ഈ ലോകത്തില്‍ യാതൊന്നും വെറുതെ ലഭിക്കുകയില്ല. ശുദ്ധവായു പോലും ശ്വസിച്ചാലേ ശ്വാസകോശത്തിലെത്തൂ. നമ്മള്‍ കൈവരിച്ച ജീവിതനിലവാരത്തില്‍നിന്നും താഴേക്കു് പോയിക്കൊണ്ടുമാത്രം സാധിക്കുന്ന ഒന്നായിരിക്കരുതു് വിവാഹം എന്നെനിക്കു് തോന്നുന്നു. വിവാഹം അന്തിമാര്‍ത്ഥത്തില്‍ രണ്ടു് മനുഷ്യരുടെ വ്യക്തിപരമായ കാര്യമാണെന്നു് അംഗീകരിക്കുമ്പോഴും, സമൂഹത്തിലെ ദുരാചാരങ്ങളെ വിമര്‍ശിക്കുമ്പോഴും, അതേ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണു് നമ്മള്‍ എന്ന സത്യം മറക്കാതിരിക്കാനും നമുക്കു് കഴിയണം. പ്രായോഗികത കൈവിട്ടാല്‍ നമ്മള്‍ നമ്മോടുതന്നെ ഉത്തരവാദിത്തമില്ലാത്ത വെറും സ്വപ്നജീവികളായി മാറും.

    "ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുകയും, അരമണിക്കൂര്‍ നേരം മാത്രം സംസാരിക്കുകയും ചെയ്ത ആളുമായി" ഒരു തുറന്ന ആശയവിനിമയത്തിലൂടെ അനുയോജ്യമായ ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

    അതോടൊപ്പം, "ഡോളര്‍ അടയാളത്തില്‍" തട്ടിവീഴാത്ത, പരസ്പരസ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു നല്ല ദാമ്പത്യജീവിതവും!

  19. Joe said...

    Hmmm...Good thoughts. What about the girl’s parents offering lacks? I observed - The process is if a girl child is born in a family, there would be a saving kept or “consciously accumulated" for her marriage. This makes the girls side offers a whopping amount to offer as gift.
    Though the boy says "I-do-not-want-gift" in first night she proudly says my father said "he deposited xx amount for us” :-)

    So i would suggest that before the engagement let the boy and girl decide how to deal with "Gift", Let them talk about it openly rather than usual "kappi panchara adi" .

    Thanks.

    Disclaimer : Just my t

  20. Inji Pennu said...

    നല്ല ചിന്തകള്‍ ത്രേസ്യാ.

    ഇത് ‘സ്ത്രീധനം’ എന്ന പേരുള്ളതുകൊണ്ടാ‍ണോ ഇതിനു ഇത്ര പൊളിറ്റിക്കല്‍ പ്രശ്നങ്ങള്‍ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഇപ്പൊ ഒരു
    സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍ പെണ്ണിനോട് ഒരു പത്താം ക്ലാസ്സുകാരന്‍ വന്ന് കെട്ടിക്കോളാം പത്ത് പൈസ സ്ത്രീധനം വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞാല്‍ എത്ര പെണ്ണുങ്ങള്‍ കെട്ടും അറേഞ്ച്ഡ് മാരേജില്‍?
    അറേഞ്ച്ഡ് മാരേജ് എന്ന് പറയുന്നത് രണ്ട് ആളുകള്‍ അല്ല രണ്ട് കുടുംബങ്ങളുടെ കൂട്ടായ്മയാണ്. അതിനു രണ്ട് ഹൃദയങ്ങള്‍ ചേരുന്നു എന്നൊക്കെയുള്ള സ്യൂഡോ സങ്കല്പങ്ങള്‍ തിരുകികയറ്റാന്‍ നോക്കുമ്പളാണ് ആകെ ഡിംഗോളിഫിക്കേഷന്‍ എന്ന് തോന്നുന്നു.

    സ്ത്രീധനം പ്രശ്നല്ലാ‍ന്നൊന്നുമല്ല പറ്യണത്. മറ്റൊരു തരത്തില്‍ ചിന്തിക്കണതാണ്.

  21. myexperimentsandme said...

    ആദര്‍ശത്തിന്റെ അങ്ങേയറ്റമാണെങ്കില്‍ പെണ്‍‌കുട്ടി മാത്രം മതി. കൂടിവന്നാല്‍ കല്ല്യാണത്തിന്റെ അന്ന് ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും. കഴുത്തില്‍ കിടക്കുന്ന കിലോക്കണക്കിന് സ്വര്‍ണ്ണം, അമ്പത്തയ്യായിരത്തിന്റെ സാരി... ഇതൊക്കെയും ചെറുക്കന്റെ വീട്ടിലേക്ക് തന്നെ. ആദര്‍ശമാണെങ്കില്‍ അതൊന്നും വേണ്ട എന്ന് പറയണം. പെണ്ണിന് പെണ്ണിന്റെ വീട്ടില്‍ നിന്ന് കിട്ടുന്ന വീതമോ? (സ്ഥലം ഇറ്റിസി, ഇറ്റിസി). ഇനി ആദര്‍ശം ഒന്നുകൂടിയുണ്ടെങ്കില്‍ ആര്‍ഭാടമായ എ/സി ഓഡിറ്റോറിയം, ആയിരം പേര്‍ക്ക് സദ്യ...

    അപ്പോള്‍ എന്താണ് കട്ട് ഓഫ്?

    സ്ത്രീധനം ഡിമാന്റ് ചെയ്യുന്നവര്‍ ഒന്നാലോചിക്കുക-കല്ല്യാണം ആലോചിക്കുന്ന പെണ്‍‌കുട്ടിയെ തങ്ങളുടെ പെങ്ങളായി (ആ സമയം മാത്രം മതി. അല്ലെങ്കില്‍ പിന്നെ കെട്ടല്‍ നടക്കില്ല). മിക്കവാറും വേണ്ട എന്ന് പറയുമോ? ആ... ചുമ്മാ കിട്ടുന്ന പൈസയല്ലേ...

    എന്ത് വേണമെന്ന് ചോദിക്കുന്ന പെണ്‍‌വീട്ടുകാരുമുണ്ട്. ഒന്നും വേണ്ട, പെണ്ണിനെ മാത്രം മതി എന്ന് ആണ്‍‌വീട്ടുകാര്‍ ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ മതി (നടക്കുമോ?). അദ്ധ്വാനിച്ചുണ്ടാക്കുന്ന പൈസകൊണ്ട് ജീവിക്കുന്നതിനുണ്ട് ഒരു സുഖം (റഫ: വീണ്ടും ചില വീട്ടുകാര്യങ്ങള്‍). വേണ്ടത് സ്വല്പം ധൈര്യം, മനുഷ്യത്വം, പണത്തിനുമപ്പുറമുള്ള ചിന്ത, ചെറുക്കന് ഉപദ്രവമാകാത്ത രീതിയിലുള്ള ദുരഭിമാനം (എന്റെ കാശുകൊണ്ട് ഞാന്‍ പെണ്‍‌കുട്ടിയെ പോറ്റിക്കൊള്ളാം...).

    നല്ല വിദ്യാഭ്യാസം, ജോലി ഇവയൊക്കെയുള്ള പെണ്‍‌കുട്ടികള്‍ക്ക് എന്തായാലും ഇത്തരം തീരുമാനങ്ങളെടുക്കാം. സ്ത്രീധനമൊന്നും വാങ്ങാതെ തന്നെ കെട്ടാന്‍ തയ്യാറായ പയ്യന്മാരെയും കിട്ടു(മായിരിക്കും). വിദ്യാഭ്യാസമോ കുടുംബ”മഹിമ” യോ ഇല്ലാത്ത പെണ്‍‌കുട്ടികള്‍ക്കും കിട്ടും ഇതുപോലെ ചെറുക്കന്മാരെ. പക്ഷേ അതിനുള്ള മനസ്സ് ആണ്‍‌വീട്ടുകാര്‍ക്കുണ്ടാവണം. ആണിനും. ആദ്യം വേണ്ടത് എല്ലാരും വാങ്ങുന്നൂ, ഈ ഞാനും വാങ്ങുന്നു എന്ന നിലപാട് മാറ്റുക എന്നതാണ്.

    ഇനി സ്ത്രീധനം വാങ്ങാതെ കല്ല്യാണം കഴിച്ചു. പെണ്‍‌കുട്ടിയുടെ വീട്ടില്‍ അത്യാവശ്യം കാശൊക്കെയുണ്ട്. ഒരു ബിസിനസ്സ് തുടങ്ങണം. ലോണില്ലാ പൈസായായി അമ്മായിയപ്പന്റെ കൈയ്യില്‍ നിന്ന് വാങ്ങാമല്ലോ. ബിസിനസ്സ് ലാഭമാകുകയാണെങ്കില്‍ തിരിച്ച് കൊടുക്കുക. ബിസിനസ്സ് പൊട്ടിയാലോ?

    ഇനി കൊടുക്കാന്‍ വകുപ്പില്ലാത്ത അമ്മായിയപ്പനാണെങ്കിലോ? അതൊരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കുക. പൈസയില്ല. വേറേ വഴി നോക്കണം. ആരോടെങ്കിലും കടം വാങ്ങിച്ചാണെങ്കിലും എന്തെങ്കിലും ചെയ്യുക. അത് പിന്നെ ചെറുക്കന്റെയും പെണ്ണിന്റെയും ഉത്തരവാദിത്തം. കുടുംബം പോറ്റുന്ന സാധാരണ പ്രശ്‌നങ്ങള്‍. അപ്പോള്‍ ആ പൈസയില്ലാത്ത അമ്മായിയപ്പനെ കല്ല്യാണത്തിനു മുന്‍പ് പൈസയ്ക്ക് ഡിമാന്റ് ചെയ്ത് നാടുമുഴുവന്‍ ഓടിക്കുന്നതെന്ത് പാപമായിരിക്കും?

    പിന്നെ ഈ പോസ്റ്റിന്റെ കാര്യമാണെങ്കില്‍‍, കൊച്ചുത്രേസ്യയെ കെട്ടുക എന്ന ഗംഭീരന്‍ റിസ്കാണ് പയ്യന്‍ എടുക്കുന്നത്. അതിന് എന്ത് കൊടുത്താല്‍ മതിയാകും? (എന്നെ തല്ലരുത്... തല്ലരുത്... ഒന്ന് കണ്ണുരുട്ടിയാല്‍ മതി) :)

  22. ശ്രീ said...

    സ്ത്രീധന സമ്പ്രദായം ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു. പോസ്റ്റിനോട് 80 % യോജിക്കുന്നു.

    പലരും അഭിപ്രായപ്പെട്ടതു പോലെ പരസ്പരം സമ്പത്ത് പങ്കു വയ്ക്കുക എന്ന ഐഡിയ ഉള്‍‌ക്കൊള്ളാനാകുന്നില്ല.

  23. മനോജ് കുമാർ വട്ടക്കാട്ട് said...

    ജോലിയുള്ള പെണ്ണിനെ കെട്ടുമ്പോഴെന്നല്ല, ജോലിയില്ലാത്ത പെണ്ണിനെ കെട്ടുമ്പോ‍ഴും സ്ത്രീധനം കൊടുക്കരുത്/വാങ്ങരുത്.

    (ഒരു പെണ്ണിനെ പോറ്റാന്‍ കഴിയാത്തവന്‍ പിന്നെന്തിന് കല്ല്യാണം കഴിക്കാന്‍ തുനിഞ്ഞിറങ്ങണം?)

  24. Rasheed Chalil said...

    ത്രേസ്യാ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഈ പോസ്റ്റിന് അഭിനന്ദങ്ങള്‍. ഒന്നും വേണ്ട... പെണ്ണ് മാത്രം മതി എന്ന് പറഞ്ഞ മറ്റൊരുത്തന്‍.

    ഒടോ: വക്കാരി മച്ചോ... ആ റിസ്ക്ക് ... ഒരു റിസ്ക്ക് തന്നെ.

  25. സാല്‍ജോҐsaljo said...

    സ്ത്രീധനം വേണ്ട!

    ;)

  26. ജാസൂട്ടി said...

    ഇത്തരം ഒരു പോസ്റ്റിട്ടതിനു അഭിനന്ദനങ്ങള്‍...ഒന്നു കല്യാണം കഴിക്കണമെങ്കില്‍ എന്തെല്ലാം നൂലാമാലകള്‍ :)

    " ഞാന്‍ സ്ത്രീധനം വാങ്ങില്ല. എന്റെ അഭിപ്രായത്തില്‍ 'സ്ത്രീ' യാണ്‌ യതാര്‍ത്ഥ ധനം " എന്നു പറഞ്ഞു നടന്ന പലരും ലക്ഷങ്ങള്‍ സ്ത്രീധനം ലഭിക്കുമെന്നറിഞ്ഞപ്പോള്‍ ആദര്‍ശം വാക്കുകളില്‍ മാത്രം ഒതുക്കി പണത്തിന്റെ പിറകേ പോയ കഥകള്‍ എനിക്ക് അറിയാവുന്നതാണ്‌. അത്തരക്കാരെ അകറ്റിനിര്‍ത്താന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്കാവട്ടെ.
    ദാമ്പത്യജീവിത്തില്‍ പരസ്പര വിശ്വാസവും സ്നേഹവുമാണ്‌ പണത്തേക്കാള്‍ പ്രധാനമെന്നു കരുതുന്നവരുമുണ്ട് ലോകത്തില്‍. അങ്ങനെ ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിലാണ്‌ യതാര്‍ത്ഥ വിജയം എന്നു തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  27. Unknown said...

    സ്ത്രീധനം വാങ്ങാതെ കെട്ടിയ മറ്റൊരുവന്‍ എന്ന നിലയ്ക്കു പറയുകയാണ്. ചെറുക്കനും പെണ്ണിനും കല്യാണം കഴിക്കണമെന്ന്‌ നല്ല ആഗ്രഹവും പിന്നെ ഇത്തിരി തന്റേടവുമുണ്ടെങ്കില്‍ സ്ത്രീധനം ഔട്ട്‌. ഉറപ്പ്‌.

    അല്പം തന്റേടം വേണ്ടിവരുന്നു എന്നത്‌ നമ്മുടെ ചുറ്റുപാടുകളുടെ പ്രത്യേകത കൊണ്ടാണ്. പെട്ടെന്നൊരു ചൂലെടുത്ത്‌ അടിച്ചു വൃത്തിയാക്കാന്‍ പറ്റുന്ന സാമൂഹിക പരിസരമൊന്നുമല്ല നമ്മുടേത്‌.

    ഇത്‌ പെട്ടെന്നു പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു വിഷയമല്ല. എന്തായാലും പോസ്റ്റ്‌ നന്നായി - കൊച്ചേസ്രേയ്‌.

  28. സഖാവ് said...

    ഡിയര്‍

    വളരെ ഏറെ ദുരുപയോഗം ചെയ്യപ്പെട്ട ഒരു വാക്കല്ലെ ‘സ്ത്രീധനം‘. എനിക്കു തോന്നുന്നതു നമ്മുടെ മാതാപിതാക്കള്‍ അവരുടെ പേരക്കുട്ടികള്‍ക്കായി അവരുടെ നല്‍കുന്ന ഒരു പങ്ക്. അങ്ങിനെ ഒരു സദുദ്ദേശ്യം അല്ലേ അതിനുള്ളത്.

    പിന്നെ എന്തു കൊണ്ട് സ്ത്രീ പുരുഷനു കൊടുക്കുന്നു? വിവാഹ ശേഷം സ്ത്രീ പുരുഷന്റെ കുടുംബത്തിലേക്കണു പോകുന്നതു. സ്വഭാവികമായ്യും അവരുടെ ഭാവി തലമുറ അവിടെ ആണു വളരുന്നതു.

    ഇന്നു ഈ സാഹചര്യം മാറി എങ്കിലും (അണുകുടുംബങ്ങള്‍)പിന്നീടും പുരുഷന്റെ ഷെയര്‍ അവിടേക്കു വരും.

    പിന്നെ ഇന്നു സ്ത്രീധനം ദുരുപയോഗം ചെയ്യുന്നതിനു സ്ത്രീകള്‍ക്കും പങ്കില്ലേ? കുറച്ചു മാതാപിതാക്കളെങ്കിലും (എന്റെ അറിവിലുള്ളവര്‍)സ്ത്രീധനം അവരുടെ പേരക്കുട്ടികള്‍ക്ക് കിട്ടത്തക്ക വിധത്തില്‍ നിക്ഷേപങ്ങള്‍ ആക്കുകയ്യോ, അല്ലെങ്കില്‍ ജോയിന്റ് നിക്ഷേപങ്ങള്‍ ആക്കുകയ്യോ ആണു പതിവ്. ഇങ്ങനെ ഉള്ള പണം ഉപയോഗിക്കുബോള്‍‍ അതു ഉഭയസമ്മതപ്രകരമവില്ലെ?

    പിന്നെ ഇന്നു പുരുഷന്‍മരേക്കാള്‍, പെണ്‍കുട്ടികള്‍ അല്ലേ സ്ത്രീധനത്തിനായ്യി വാശി പിടിക്കുന്നേ. അതവര്‍ക്കു ഒരു സ്റ്റാ‍റ്റസ്സ് സിംബെല്‍ ആണു(ഈ ബ്ലോഗ് ഉടമ എതിരാണെങ്കിലും). ഞാന്‍ സ്ത്രീധനം വേടിച്ചാണു കെട്ടുന്നത് എന്നറിഞ്ഞാല്‍ എന്റെ കൂട്ടുക്കാര്‍ എന്റെ തൊലി ഉരിക്കും.

    തെറ്റുണ്ടെങ്കില്‍ തിരുത്തണം,
    നെല്ലും പതിരും തിരിക്കണം,
    എരിതീയ്യില്‍ ജ്വലിക്കണം പതിരെല്ലാം
    നെല്ലെല്ലാം കാത്തീടാം നല്ലൊരു നാളേക്കായ്യി..

  29. കൊച്ചുത്രേസ്യ said...

    സുകുമാരന്‍ മാഷേ പറഞ്ഞതിനോട്‌ യോജിക്കുന്നു. പക്ഷെ ഈ പ്രശ്നത്തിലെ ഒരു കീറാമുട്ടിയും മാഷ്‌ പറഞ്ഞിട്ടുണ്ട്‌ 'പ്രായമായവരുടെ എതിര്‍പ്പ്‌'... ഇതിനെ എത്ര പേര്‍ക്ക്‌ ചെറുത്തു നില്‍ക്കാന്‍ പറ്റും??

    ജിഹേഷ്‌- ഇപ്പോഴുള്ള ഇടത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ അവസ്ഥയൊക്കെ ഏതാണ്ടിതു പോലെ തന്നെയാണ്‌.
    ആ പയ്യനെ ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍... എടുത്തു ബാങ്ക്‌ ലോക്കറില്‍ വയ്ക്കാമായിരുന്നു :-)

    ഇക്കാസ്‌ ആ പറഞ്ഞ പ്രശ്നങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ആ പെണ്‍കുട്ടി കുറച്ചു പണവും കൊണ്ടു വന്നിരുന്നെങ്കില്‍ തീരാമായിരുന്ന പ്രശ്നങ്ങളാവും അതെന്നു തോന്നുന്നില്ല.

    ശ്രീജിത്‌ കണ്ണൂരെല്ലാവരും 'ഞാന്‍ ഒരു രക്തഹാരം അങ്ങോട്ട്‌;കുട്ടി ഒരു രക്തഹാരം ഇങ്ങോട്ട്‌' എന്ന തളത്തില്‍ ദിനേശന്‍ പോളിസിയിലാണ്‌ വിവാഹം കഴിക്കുന്നതെന്ന്‌ വിചാരിച്ചോ? സ്ത്രീധനം എന്നു പേരില്‍ കൈമാറുന്ന കാര്യങ്ങള്‍ മാത്രമല്ല ആ വാക്കു കൊണ്ട്‌ ഞാനുദ്ദേശിച്ചത്‌.വിവാഹത്തിനു വേണ്ടി ആണ്‍വീട്ടുകാരെ അപേക്ഷിച്ച്‌ ഒരു പെണ്‍വീട്ടുകാര്‍ക്ക്‌ ചെയ്യേണ്ടി വരുന്ന ഏത്‌ അധികചെലവും ആ ഗണത്തില്‍ പെടുത്താം (ഉദാ ആഭരണം,പണം തുടങ്ങിയവ)

    പിന്നെ ആണ്‍കുട്ടികളെ വളര്‍ത്തുന്നതിനെ പറ്റി അത്ര മോശം അഭിപ്രായമാണോ അമ്മയ്ക്കുള്ളത്‌. ഒരു തെങ്ങ്‌ മണ്ടരി ബാധിച്ചുപോയെന്നു കരുതി എല്ലാ തെങ്ങിനേം അടച്ചാപേക്ഷിക്കാന്‍ അമ്മ പറയുമോ? ;-)

  30. കൊച്ചുത്രേസ്യ said...

    സന്തോഷ്‌ ആ ലിങ്കിനു നന്ദി.അതിനെ ആദ്യപകുതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്‌ ഞാനും ഉദ്ദേശിച്ചത്‌. പക്ഷെ അതില്‍ ആ പ്രവചനത്തിന്റെ ഭാഗം വന്നപ്പോള്‍ എന്റെ റിലേ വിട്ടു പോയി. ഞാനത്‌ അവിടെ പോയി ഒന്നു ചോദിച്ചു മനസ്സിലാക്കട്ടെ.

    വേണു തല്‍ക്കാലം ആ ഒരവസ്ഥ സ്വപനം കാണാന്‍ മാത്രമേ പറ്റൂ :-(

    പ്രയാസീ തെഹല്‍ക്ക ഐഡിയ കൊള്ളം. പക്ഷെ ആദ്യം സ്വന്തം വീട്ടുകാരു തന്നെ കുടുംബത്തീന്നു പുറത്താക്കും :-(

    മെലോഡിയസ്‌ ആ 'അടുക്കള കാണല്‍' ചടങ്ങു പോലെ തന്നെ വേറൊരു കാര്യവുമുണ്ട്‌. ഞങ്ങടവിടെ ഹിന്ദൂസില്‍ സ്ത്രീധനമില്ല എന്നാണു വെപ്പ്‌. എന്റെ ഒരു കൂട്ടുകാരീടെ കല്യാണത്തിന്‌ എത്ര ആഭരണമിടണമെന്നു തീരുമാനിക്കാന്‍ വേണ്ടി ആ കുട്ടീടെ അച്ഛന്‍ പയ്യന്‍ വീട്ടുകാരുടെ അടുത്തേക്ക്‌ ചാരന്മാരെ അയച്ചു പോലും. ആ കുടുംബത്തിലെക്ക്‌ ഇതു വരെ വന്ന പെണ്‍കുട്ടികള്‍ക്ക്‌ എത്ര ആഭരണമുണ്ടായിരുന്നൂന്നറിയാന്‍. ചോദിക്കാത്ത സ്ഥിക്ക്‌ എന്തിനാ കൊടുക്കുന്നത്‌ എന്ന്‌ ഞാന്‍ ചോദിച്ചപ്പഴാ അറിഞ്ഞത്‌ -അതാണു പോലും അവരുടെ രീതി (ഏതു കാസ്റ്റാണെന്നറിയില്ല). നേരിട്ടൊട്ടു പറയുകേമില്ല; എന്നാല്‍ ഒളിച്ചു കണ്ടു പിടിക്കുകയും വേണം.

  31. കൊച്ചുത്രേസ്യ said...

    മുടിയനായ പുത്രാ
    ..പക്ഷേ, ആദര്‍ശം മൂത്തു് പണമേ വേണ്ട എന്നൊക്കെ പറയുന്നതു് അബദ്ധമേ ആവൂ ..
    സമ്മതിക്കുന്നു.പക്ഷെ അതു കൊടുക്കേണ്ട ബാധ്യത ഒരാള്‍ക്കു മാത്രമാണോ??

    ..സമൂഹത്തിലെ ദുരാചാരങ്ങളെ വിമര്‍ശിക്കുമ്പോഴും അതേ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണു് നമ്മള്‍ എന്ന സത്യം ..

    ഈ പോയിന്റില്‍ തന്നെയാണ്‌ ഞാനും വഴിമുട്ടി നില്‍ക്കുന്നത്‌.

    ജോ ഞാന്‍ ഒരു കൂട്ടരെ മാത്രമല്ല കുറ്റപ്പെടുത്തുന്നത്‌. എത്ര ചോദിച്ചാലുംകൊടുക്കാന്‍ തയ്യാറാകുന്ന പെണ്‍വീട്ടുകാരും കുറ്റക്കാര്‍ തന്നെ. പക്ഷെ ഒരിടത്തരം കുടുംബത്തില്‍ തങ്ങളുടെ പണക്കൊഴുപ്പ്‌/അഹങ്കാരം കാണിക്കാന്‍ വേണ്ടി സ്ത്രീധനം കൊടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്‌. അതു ചെയ്തില്ലെങ്കില്‍ പെണ്‍കുട്ടികള്‍ വീട്ടിലിരുന്നു പോകും എന്ന നിസ്സഹായത കാരണം കൊടുക്കുന്നവരാണ്‌ ഭൂരിഭാഗവും.

    ഇഞ്ചീ ഈ സോഫ്ട്‌വെയര്‍ എഞ്ചിനീയര് Vs പത്താം ക്ലാസ്‌ പയ്യന്‍ എന്ന കാര്യത്തില്‍ ഒരു മുടിയനായ പുത്രന്റെ കമന്റിനോട്‌ ഞാന്‍ യോജിക്കുന്നു.
    .. നമ്മള്‍ കൈവരിച്ച ജീവിതനിലവാരത്തില്‍നിന്നും താഴേക്കു് പോയിക്കൊണ്ടുമാത്രം സാധിക്കുന്ന ഒന്നായിരിക്കരുതു് വിവാഹം ..

    എന്റെ ഇവിടുത്തെ ചോദ്യം ഇതാണ്‌ ഒരേ പോലെ പഠിച്ച്‌ ഒരേ ശമ്പളം പറ്റുന്ന രണ്ടു സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാര്‍ തമ്മില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അവിടെ സ്ത്രീധനം കൊടുക്കേണ്ട ആവശ്യമെന്താണ്‌??

  32. സൂര്യോദയം said...

    കൊച്ചുത്രേസ്യയുടെ ചിന്തകളില്‍ പലതും മുന്‍പ്‌ ചിന്തിച്ചിട്ടുള്ളതുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഒരു പുതുമയുണ്ട്‌.

    കൃത്യമായ കണക്കെടുപ്പൊന്നുമില്ലാതെയുള്ള ഒരു വിവാഹബന്ധമാവും നല്ലത്‌... പക്ഷെ, രണ്ട്‌ കുടുംബങ്ങളും തമ്മില്‍ കാര്യമായ സാമ്പത്തിക അന്തരങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക, പിന്നെ, കണ്ടീഷന്‍സ്‌ എല്ലാം വിവാഹം കഴിക്കാന്‍ പോകുന്ന ആണും പെണ്ണും തമ്മില്‍ മാത്രമാകുക (അതായത്‌ ജോലിയുടെ കാര്യം, ഭാവി ഉദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ) എന്നതൊക്കെയാണ്‌ പ്രധാനമായും ശ്രദ്ധിക്കേണ്ടതുള്ളൂ എന്ന് തോന്നുന്നു.

  33. കൊച്ചുത്രേസ്യ said...

    വക്കാരീ
    ..ആദ്യം വേണ്ടത് എല്ലാരും വാങ്ങുന്നൂ, ഈ ഞാനും വാങ്ങുന്നു എന്ന നിലപാട് മാറ്റുക എന്നതാണ്..
    അതാണു വേണ്ടത്‌. പക്ഷെ എത്ര പേര്‍ തയ്യാറാകും ??
    "ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം
    നേരു നേരുന്ന താന്തന്റെ സ്വപ്നം"
    എന്ന കവിതാശകലം ചുമ്മാ ഓര്‍മ്മവന്നു പോകുന്നു.
    പിന്നെ ആ കമന്റിലെ അവസാനത്തെ പാരഗ്രാഫ്‌ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട്‌ കണ്ണുരുട്ടി കാണിക്കുന്നുമില്ല :-)

    പടിപ്പുരേ.. 'പെണ്ണിനെ പോറ്റുക' എന്നു പറയുന്നിടത്തും ചില പ്രശ്നങ്ങളുണ്ട്‌.അതൊരു തരം ഔദാര്യമല്ലേ.'പയ്യന്‍ എല്ലാം തയാറാക്കി വെയ്ക്കട്ടെ;എന്നിട്ടു ഞാനങ്ങു വന്നു കേറാം' എന്നുപെണ്ണ്‌ ചിന്തിച്ചാല്‍ അതും ശരിയല്ല എന്നാണ്‌ എനിക്കു തോന്നുന്നത്‌. ഒരു പങ്കുവെയ്ക്കലല്ലേ ഇവിടെ വേണ്ടത്‌??

    ശ്രീ സമ്പത്തു പങ്കു വയ്ക്കുക എന്ന ആശയം മോളില്‍ പറഞ്ഞ കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്‌

    സാല്‍ജോ വേണ്ടെങ്കില്‍ വേണ്ട. പക്ഷെ പെങ്ങന്മാരെ എങ്ങനെ കെട്ടിയ്ക്കാമെന്നാ വിചാരിച്ചിരിക്കുന്നത്‌? ;-)

    ജാസൂ ഒരു കല്യാണം കഴിക്കണമെങ്കിലുള്ള നൂലാമാലകള്‍ അറിയാന്‍ പോണേയുള്ളൂ മോളേ :-)

    കാണാപ്പുറം അഭിപ്രായത്തിനു നന്ദി

    സഖാവേ കുട്ടികള്‍ കഴിഞ്ഞല്ലേയുള്ളു പേരക്കുട്ടികളൊക്കെ. പിന്നെ ഈ കിട്ടിയ സ്ത്രീധനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്കു വല്യ റോളൊന്നുമില്ലെന്നാണ്‌ എനിക്കു മനസ്സിലാക്കാംന്‍ കഴിഞ്ഞിട്ടുള്ളത്‌. പിന്നെ ആ 'പുരുഷന്റെ ഷെയര്‍' വരുമെന്ന്‌ ഉറപ്പൊന്നുമെയില്ലല്ലോ. കാലത്തിന്റെ കുത്തൊഴുക്കില്‍ എന്തൊക്കെ സംഭവിക്കാം (അനുഭവം ഗുരു).ഏതോ ഒരു കാലത്ത്‌ കിട്ടാന്‍ പോകുന്ന സ്വത്തിന്റെ പേരും പറഞ്ഞ്‌ ഇപ്പോള്‍ കണക്കു പറഞ്ഞു വാങ്ങുന്നത്‌ ശരിയാണോ??

  34. കൊച്ചുത്രേസ്യ said...

    സൂര്യോദയം
    ...കണ്ടീഷന്‍സ്‌ എല്ലാം വിവാഹം കഴിക്കാന്‍ പോകുന്ന ആണും പെണ്ണും തമ്മില്‍ മാത്രമാകുക ..
    ഇപ്പറഞ്ഞതാണ്‌ എന്റേം അഭിപ്രായം (ആഗ്രഹവും) ;-)

    ഇനി അല്ല നാട്ടുനടപ്പാനുസരിച്ച്‌ പോവേണ്ടിവന്നാല്‍,സമ്പത്തിന്റെ കൃത്യമായ കണക്കെടുക്കല്‍ എന്നകാര്യത്തില്‍ എന്റെ നിലപാട്‌` വ്യക്തമാക്കട്ടെ. ഇങ്ങോട്ടു ഒരാള്‍ കണക്കു പറഞ്ഞു ചോദിക്കുകയാണെങ്കില്‍ തിരിച്ചങ്ങോട്ടും ചോദിക്കാം.ഇത്രേമൊക്കെ ചോദിക്കാനും/കൊടുക്കാനുമുള്ള അര്‍ഹതയുണ്ടോ എന്നു രണ്ടു കൂട്ടര്‍ക്കും ബോധ്യമാവുമല്ലോ.

  35. അരവിന്ദ് :: aravind said...

    ഇതൊക്കെ ഈ അറേന്‍‌ജ്‌ഡ് മാര്യേജിന്റെ കൊഴപ്പാണ്.
    അല്ലേ വേണ്ട, അറേന്‍‌ജ്‌ഡ് മാര്യേജ് എന്ന്വച്ചാ സ്ത്രീധനം അറേന്‍‌ജ് ചെയ്യാനുള്ള ഒരു സെറ്റപ്പാണ് എന്നു വിചാരിച്ചിരിക്കുന്ന ചിലരുടെ കൊഴപ്പാണ്.

    എന്നാല്‍ സ്ത്രീധനം എന്ന പേരിലോ അല്ലാതെയോ‍ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന ടി തുക, ഓരോ സാഹചര്യത്തിനനുസരിച്ചാണ് തെറ്റോ ശരിയോ എന്ന് തീരുമാനിക്കുന്നത്.

    സ്ത്രീധനം, എന്റെ മകന് ഇരുനൂറ് പവനും ഒരു കാറും എന്ന രീതിയില്‍ ചോദിക്കുന്നത് കട്ട പോക്രിത്തരം ആകുന്നു. ചോദിക്കുന്നത് ആരായാലും, ചെക്കന്റെ അകന്ന അമ്മാവനായാലും പിന്നെ ആ ചെക്കനെ കെട്ടരുത്. ജീവിതം നാശാകും.

    ഒന്നും വേണ്ട പെണ്ണിനെ മതി, പിന്നെ നിങ്ങള്‍‌ക്കിഷ്ടമുള്ളത് ആയ്കോട്ടെ, എന്നു പറയുന്നവരും ചെറ്റകളാണ്. ചാണകത്തില്‍ മുക്കിയ ചൂലുണ്ടെങ്കില്‍ ഉപയോഗിക്കാം.

    സ്ത്രീധനം വേണ്ട...എന്ന് പറഞ്ഞ്, വിവാഹം കഴിച്ച ശേഷമോ അതിനു മുന്‍പോ, പെണ്ണിന്റെ വീട്ടുകാര്‍ സ്വമനസാലെ പെണ്‍കുട്ടിക്ക് വല്ല ധനവും കൊടുത്താല്‍ അത് സ്വീകരിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. അത് പെണ്‍‌കുട്ടിയുടെ അക്കൊഉണ്ടില്‍ തന്നെയിട്ടാല്‍ അത്രയും നന്ന്. കല്യാണം കഴിച്ചത് പെണ്ണിനെയാണ്, പെണ്ണിന്റെ അപ്പനെയല്ല. എങ്കിലും കല്യാണം കഴിക്കുന്നതോടെ കുടുംബബന്ധങ്ങള്‍ വളരുകയാണ്, ബട്ട് കീപ്പ് എ റെ‌സ്പെക്റ്റബിള്‍ ഡിസ്റ്റന്‍‌സ്.

    പെണ്ണിന്റപ്പന് പൂത്തകാശുണ്ടെങ്കില്‍ എന്തെങ്കിലും മണിയായി തന്നാല്‍ നിരസ്സിക്കേണ്ട കാര്യോല്ല. ഇത്തരം സാഹചര്യങ്ങളില്‍ ആത്മാഭിമാനം ഓവറാക്കരുത്. അമ്മായി അപ്പനല്ലേ!

    ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം : ഇങ്ങനെ ലഭിക്കുന്ന തുക, ഭാര്യയുടെ, അമ്മായി അപ്പന്റെ അറിവോടെയോ, ഉപദേശം വഴിയോ മറ്റോ തന്നെ വിനയോഗിച്ചാല്‍ ഏറ്റവും നന്ന്. അല്ലാതെ സ്വന്തം/സ്വന്തം വീട്ടുകാരുടെ ഇഷ്ടത്തിനും മാത്രം പുട്ടടിക്കുന്നത്, മഹാ ബോറാണ്.

    പിന്നെ ധനം അങ്ങോട്ടും കൊടുക്കാം. സാഹചര്യം അത്തരത്തിലാണെങ്കില്‍. ഒരു കുഴപ്പവുമില്ല.

    ധൈര്യായി ഇരി പെങ്ങന്മാരേ..നാട്ടിലൊക്കെ നല്ല ചൊണയുള്ള പയ്യന്മാരുണ്ടെന്നാ അറിവ്.

    കൊച്ചുത്രേസ്യക്ക് അഭിവാദ്യങ്ങള്‍.

    കൃസ്ത്യാനിയായിരുന്നേല്‍, ഒരനിയനുണ്ടാരുന്നേല്‍ ഞാനൊന്നാലോചിച്ചേനെ. :)

  36. Kaithamullu said...

    കൊച്ച് ത്രേസ്യാക്കൊച്ചിന്റെ പോസ്റ്റ് കണ്ടിട്ട് ഒന്നും പറയാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് തോന്നിയതിനാല്‍ മാത്രം ചര്‍ച്ചയില്‍ ഇടപെടാതെ ചില അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നു:

    മൂന്നനയത്തിമാരെ ചോദിച്ച സ്ത്രീധനം നല്‍കി കെട്ടിച്ചയച്ച ശേഷമാ ഞാനെന്റെ കാര്യത്തിലേക്ക് കടന്നത്(ഓരോ കല്യാണശേഷവുമുണ്ട് ധാരാളം ചടങ്ങുകള്‍- അടുക്കള കാണല്‍ മുതല്‍ അവരുടെ വീട്ടിലെ ജനനമരണവിവാഹങ്ങള്‍, ഓണം,വിഷു,ഉത്സവങ്ങള്‍; പിന്നെ പെങ്ങന്മാരുടെ പ്രസവം മുതല്‍ കുട്ടികളുടെ ജീവിതദശകളിലെ ഓരോ ഘട്ടങ്ങളും.....)

    ഞാന്‍,ആ‍ദര്‍ശധീരന്‍,കെട്ടും മുന്‍പ് പെണ്‍‌വീട്ടുകാരോട് പറഞ്ഞു:നോ ജാതകം, നോ സ്ത്രീധനം!

    പിന്നീട് ഭാര്യാവിട്ടുകാര്‍ തമ്മില്‍ ഭാഗം വയ്പിന് കടിപിടിയും അടിയുമായപ്പോള്‍ ഞാന്‍ പറഞ്ഞു: ഞങ്ങള്‍ക്കൊന്നും വേണ്ടാ.ഉള്ളതെല്ലാം നിങ്ങള്‍ വീതിച്ചെടുത്തോ!

    ഇന്നാള്‍ ഭാര്യയുമായി നടന്ന ഒരു “സൌഹൃദസംഭാഷണ“ മധ്യേ അവള്‍ സ്നേഹപൂര്‍വം മൊഴിഞ്ഞ മൊഴികള്‍ താഴെ:

    ‘നിങ്ങടെ അച്ഛന്‍ ആളെ വിട്ട് എന്റെ ജാതകക്കുറിപ്പ് വാങ്ങി നോക്കിച്ച ശേഷമാ വിവാഹനിശ്ചയത്തിന്ന് ‍ സമ്മതിച്ചത്”

    -“ഗുരുവായൂര്‍ സ്ഥലം വാങ്ങാന്‍ കാശ് പോരാതെ വന്നപ്പോ നിങ്ങള്‍ കൊണ്ട് പോയി വിറ്റതെനിക്ക് കിട്ടിയ സ്വര്‍ണമല്ലേ...”

    -‘എനിക്ക് ഒന്നും വേണ്ടാ എന്ന് പറഞ്ഞ് ചേട്ടന്മാര്‍ക്ക് വിട്ടു കൊടുത്ത തൃശ്ശൂര്‍ ടൌണിലെ ആ 14 സെന്റിനിപ്പൊ എന്താ വെലയെന്നറിയാമോ- സെന്റിന് 20 ലക്ഷം’

    -‘മോനും മോളും കല്യാണപ്രായാവാറായി, നിങ്ങടെ ആദര്‍ശധീരന്‍ പോളിസി ഇപ്പഴും നടത്തി കാണിച്ച് തരണം എന്നെ”

    ഏയ്, കേളന് ഒരു കുലുക്കവുമുണ്ടായിട്ടല്ല ഇതെഴുതിയത് ട്ടാ, പാലം ഭദ്രമാണോന്ന് ഒന്ന് പരിശോധിക്കണമെന്ന് തോന്നിയത് കൊണ്ടാ!

  37. Unknown said...

    വക്കാരിമച്ചാനേ,
    ആത്മാര്‍ത്ഥമായി സ്ത്രീധനം വേണ്ട പെണ്ണിനെ മാത്രം മതി, സത്യം പറഞ്ഞാല്‍ പെണ്ണിന്റെ ദേഹത്ത് വസ്ത്രം പോലും വേണമെന്നില്ല എന്ന് പറഞ്ഞതിന് പെണ്ണിന്റെ കൈയ്യില്‍ നിന്ന് തന്നെ കിട്ടിയ അടി 2 നുള്ള് 2. ഇതാണ് പ്രശ്നം ആദര്‍ശധീരരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും മര്‍ദ്ദിയ്ക്കണോ? ;-)

  38. മഴവില്ലും മയില്‍‌പീലിയും said...

    വീട്ടുകാരെ ഉപേക്ഷിച്ച് ജോലിയും കൂലിയും ഇല്ലാതിരുന്ന എന്റെ കൂടെ ഇറങ്ങി വന്ന അവളുടെ മനസ്സ് അന്നും ഇന്നും വല്യ ധനമായി തോന്നുന്നു....കോടിക്കണക്കിനു രൂപകൊടുത്താലൊ വാങ്ങിയാലൊ കിട്ടാത്ത ഒരു നല്ല മനസ്സിന്റെ ഉടമയെ കൊച്ചുത്രേസ്യ . കിട്ടട്ടെ..എന്റെ ആശംസകള്..

  39. ത്രിശങ്കു / Thrisanku said...

    ഒരു സംശയം ‍
    “പെണ്ണിനു ജോലിയുണ്ടെങ്കില്‍ സ്ത്രീധനം വേണ്ട”

    നൊ ഡൌണ്‍പേമെന്റ്, ഒണ്‍ളി‍ മന്ത് ലി ഇന്‍സ്റ്റാള്‍മെന്റസ് ? :)

    സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയറെ, വലിയ ഫിഷ് ബോണ്‍ അനാലിസിസ് ഒന്നും വേണ്ട കേട്ടാ. ആദര്‍ശങ്ങള്‍ പറയാന്‍ എളുപ്പമാണ്, പ്രാക്റ്റിക്കലായി ചിന്തിക്കുക.

  40. ഇടിവാള്‍ said...

    ദില്‍ബന്‍ ആളു ശരിയല്ല! മുള്ളുമുരിക്കുമ്മേ കേറ്റാറായി ;)

    അറബി നാട്ടിലൊക്കെ ചെക്കമ്മാരു പെണ്ണുങ്ങള്‍ക്കാ “ധനം” കൊടുക്കുന്നത്!

    കല്യാണചെലവുകള്‍ക്കായി ഇവ്ടെ മില്യണ്‍സല്ലേ കൊടുക്കുന്നത് “മാര്യേജ് ഫണ്ടുകളും ബാങ്കുകളും”..


    അരവിന്ദന്റെ തീയറി കൊള്ളാം ;)


    എന്നോട്ം വീട്ടുകാരോടും കല്യാണത്തിനു മുന്‍പ് “എന്തൊക്കെയാ ഡിമാന്റ്” എന്നു ചോദിച്ചപ്പോ, “ഞങ്ങളുടെ ഇടയില്‍ അങ്ങനൊരു സിസ്റ്റം ഇല്ലെന്നാ” പറഞ്ഞത്! അവരു ഞെട്ടി ;) സത്യം..


    തെക്കന്‍ കേരളത്തിലാനു കൂടുതല്‍ ഈ ചോദിച്ചു വാങ്ങല്‍ കണ്ടു വരുന്നത്. പിന്നെ വടക്കന്‍ മലബാര്‍ മുസ്ലീം സമുദായത്തിലും..

    വര്‍ഗ്ഗീയത പറഞ്ഞതല്ല കേട്ടോ.. പ്രാദേശിക വികാരം ഇളക്കി വിട്ടതുമല്ല!

    സ്ത്രീധനം പോലുള്ള ഇമ്മാതിരി മൂരാച്ചിത്തരങ്ങള് ‍തുലയട്ടേ!!!

  41. കണ്ണൂരാന്‍ - KANNURAN said...

    കണ്ണൂരില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ഉണ്ടെന്നു തോന്നുന്നില്ല.. കൊടുക്കാന്‍ വിചാരീക്കുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കം നോക്കലും പതിവില്ല... ഇതു വെറുതെ പറയുന്നതല്ല... അനുഭവത്തിലൂടെ തന്നെ... കൃസ്ത്യന്‍ സമൂഹത്തിന്റെ കാര്യം അറിയില്ല.. മറ്റുള്ളവരുടെ കാര്യമാ പറഞ്ഞത്..

  42. കുറുമാന്‍ said...

    ഇടിവാള് പറഞ്ഞത് പോലെ സ്ത്രീധനം എന്ന മൂരാച്ചി നയത്തോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയുന്നില്ല (എനിക്ക് രണ്ട് പെണ്‍കുട്ടികളായത് കാരണമാണെന്ന് തെറ്റിദ്ധരിച്ചാല്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല).

    2001 ജനുവരി ഒന്ന് പുതുവര്‍ഷദിനത്തില്‍ ആദ്യമായി പെണ്ണുകാണാന്‍ പോയി കോയമ്പത്തൂരില്‍. അപ്പോ തന്നെ, സ്പോട്ടില്‍ ഉറപ്പിച്ചു. എന്താ ഡിമാന്റ് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് രണ്ടേ രണ്ട് കാര്യം, ഒന്ന് കല്യാണം തൃശൂര്‍ ജില്ലയിലെവിടെയെങ്കിലും വച്ച് നടത്തണം (ഗുരുവായൂരില്‍ വച്ച് നടത്തപെട്ടു), രണ്ട് സദ്യ കെങ്കേമമായിരിക്കണം. അതിലപ്പുറം നോ ഡിമാന്റ്സ്.

  43. d said...

    കൊച്ചു ത്രേസ്യ വ്യക്തമാക്കിയ നയങ്ങള്‍ വായിച്ചു.. പാര: 2,3 & 4 കോപ്പി ചെയ്തു വെക്കാം.. എങ്കിലും ഇതൊക്കെ നടപ്പില്‍ വരുന്ന കാര്യമാണോ എന്റെ ദൈവമേ!

  44. ഉപാസന || Upasana said...

    Upaasanakke kettENTa praayam aayittilla. AakumpOL Ethenkilum penne kettaan thayyaaRaayi vannaal kaashe vaaNGaatheyE kettoo. athum paththu kaashillaththa veettil ninnE kettoo. kaaranam upaasanakke aRiyaam Financial problems moolamulla vishamaNGaL.
    So...
    :)
    Upaasana

    Off Topic: Dowry vENta kuRachch "thwairyam" thannal mathiyE...

  45. ഹരിശ്രീ said...

    “ സ്ത്രീ തന്നെ ധനം “

  46. Inji Pennu said...

    “.. നമ്മള്‍ കൈവരിച്ച ജീവിതനിലവാരത്തില്‍നിന്നും താഴേക്കു് പോയിക്കൊണ്ടുമാത്രം സാധിക്കുന്ന ഒന്നായിരിക്കരുതു് വിവാഹം ..” - അപ്പൊ അത് ഒരുതരം ബിസിനസ്സ് തന്ന്യാണ്.

    അപ്പൊ അത് തന്ന്യേ ത്രേസ്യേ....ചിലര്‍ വിചാരിക്കും സേം ലെവല്‍ അല്ല, കല്ല്യാണം കഴിയുന്ന ഉടനേ ഒരു കോടീശ്വരന്‍ ആവണമെന്ന്, ഒട്ടും താഴ്ന്ന് പോവാന്‍ ഇഷ്ടല്ല.

    ഇനി സ്ത്രീധനം മേടിച്ചില്ലെങ്കില്‍ തന്നെയോ,
    - പെണ്ണിന്റെ വീട്ടില്‍ കെട്ടിക്കാന്‍ പ്രാ‍യമായ രണ്ടനിയത്തിമാര്‍ കൂടിയുണ്ട്. പെണ്ണിനു അപ്പനില്ല. എങ്കില്‍ അവിടേം ചെക്കന്മാര്‍ അത് ഒരു പോയിന്റായിട്ടെടുക്കും. കാരണം അനിയത്തിമാരെ കെട്ടിക്കേണ്ട ചുമതല കൂടി തന്റേതാകുന്നു. ഹൊ! ഭീകരം ഇങ്ങിനെ ചിന്തിക്കണ മനുഷ്യന്മാര്‍ എന്നൊക്കെ കരുതി നടുങ്ങണ്ട. ഇങ്ങിനെയൊക്കെ തന്നെയാണ് എല്ലായിടത്തും.

    - ശരി പത്താം ക്ലാസ്സല്ല സേം വിദ്യാഭ്യാസം ആണെങ്കില്‍, ചെറുക്കനു നല്ല ജോലിയുണ്ട്, വാടക വീട്ടിലാണ് താമസമെങ്കില്‍, ചെറുക്കനു അഞ്ചു പെങ്ങന്മാരുണ്ട്, അവരേം കൂടി കെട്ടിക്കണം, ചെറുക്കനാണ് അത് ചെയ്യേണ്ടെങ്കില്‍ അവിടെ പെണ്ണുങ്ങടെ വീട്ടുകാര് കാലു മാറും.

    - ഈ സ്ത്രീധനം വേണ്ടാ വാങ്ങിച്ചില്ല്യാ എന്നൊക്കെ ധീരമായി പ്രസ്താവിക്കുന്ന പലരും നോക്കീം കണ്ടും ആണ് കെട്ടുന്നതു. എന്റെ ഒരു കൂട്ടുകാരന്‍ കളിയായിട്ട് പറഞ്ഞിരുന്നതുപോലെ, ഒരൊറ്റ പൈസ സ്ത്രീധനം വാങ്ങില്ല.ഒരു റബ്ബര്‍ എസ്റ്റേറ്റ് അച്ചായന്റെ ഒറ്റ മോളെ കെട്ടും. :-)
    അപ്പോള്‍?

    - തീരെ വിദ്യാഭ്യാസമില്ലാത്ത ആണുങ്ങള്‍ ജോലിയുള്ള വരുമാനമുള്ള പെണ്ണിനെ നോക്കി നടക്കുന്നു. ആ പെണ്‍കുട്ടി വളരെ പാവപ്പെട്ട വീട്ടിലെയാണെങ്കില്‍ (അപ്പോള്‍ പെണ്ണ് സമ്മതിക്കും), അയാള്‍ അവളുടെ ജോലിയും വരുമാനവും കണ്ടിട്ടാണ് കെട്ടിയതെങ്കില്‍ അതും ഒരു തരം സ്ത്രീധനം തന്നെയല്ലേ?

    - നമ്മുടെ നാട്ടില്‍ നേര്‍സ് എന്ന് പറയുന്നത് എന്തോ കുറഞ്ഞ ജോലിയായിരുന്നു. ഇപ്പോഴല്ല കേട്ടൊ, ആണുങ്ങളും പോവുന്നു. മലയാളികളുടെ കാ‍പട്യമായിരുന്നു നഴ്സ് ജോലിയെ പുച്ഛിക്കല്‍. ആ‍ പാവം കഷ്ടപ്പെടുന്ന പെണ്‍കുട്ടികളെ കെട്ടാന്‍ അധികം ആര്‍ക്കും ഇഷ്ടല്ല, ജോലി മോശല്ല്യോ. റബ്ബര്‍ വെട്ടുന്നവനു പോലും ‘ദുരഭിമാനാ’. പക്ഷെ ഈ പെണ്‍കുട്ടികള്‍ ഒന്ന് അമേരിക്ക, ഇംഗ്ലണ്ട് അവിടെയൊക്കെ ഒന്ന് പോട്ടേ, പിന്നെ അടിച്ചെടുത്തോണ്ട് പോവും. അവരും ചോദിക്കില്ല പത്ത് പൈസ സ്ത്രീധനായിട്ട്, വിസ മതിയല്ലോ? :)

    - കല്ല്യാണം കഴിഞ്ഞാല്‍ തീരുമോ? കുഞ്ഞുണ്ടാവുമ്പൊ ചെക്കന്‍ വീട്ടുകാര്‍ എന്തു ചെയ്തു? പെണ്ണിന്റെ വീട്ടുകാര്‍ എന്തു ചെയ്തു എന്നൊക്കെ ഉണ്ട്...

    സൊ, അതാണ് പറഞ്ഞത് ‘പൈസ’ എന്ന് ചോദിക്കുമ്പോള്‍ മാത്രാണ് അവിടെ ഇതിനു ഭയങ്കര വികാരങ്ങള്‍ കടന്ന് വന്ന്...ച്ഛീ സ്ത്രീധനം എന്നൊക്കെ കണ്ണുമടച്ച് ഒരു പറച്ചില്‍.

    ഇങ്ങിനെയല്ലാണ്ട് കണക്ക്പറഞ്ഞ് പത്ത് പൈസക്ക് വരെ പറഞ്ഞ് മേടിക്കുന്നവരുണ്ട്. അവരെ ഒഴിവാക്കുകയാണ് നല്ലത്.

  47. sandoz said...

    ഹൗ...ഭീകര ചര്‍ച്ചയാണല്ലോ...

    എങ്കില്‍ ഞാനും എന്റെ നയം വ്യക്തമാക്കുന്നു...
    എനിക്ക്‌ അഞ്ച്‌ പൈസ സ്ത്രീധനം വേണ്ടാ...
    പക്ഷേ ഒറ്റ നിര്‍ബന്ധം മാത്രം..
    എക്സ്‌-മിലിട്ടറിക്കാരന്റെ ഒറ്റമകളേ മാത്രേ ഞാന്‍ കെട്ടൂ...
    അങ്ങനെയൊരു പെണ്ണിനെ കിട്ടിയാല്‍ കാശ്‌ അങ്ങോട്ടു കൊടുക്കാനും തയ്യാറാണു....
    [ക്വാട്ട കിട്ടണ കുപ്പി അമ്മായപ്പന്‍ മറിച്ച്‌ വിറ്റാല്‍...എനിക്ക്‌ അമ്മായപ്പന്‍ ഇല്ലാണ്ടാവും...ഞാന്‍ ജയിലിലും..]

  48. Pramod.KM said...

    കണ്ണൂരില്‍ സ്ത്രീധന സമ്പ്രദായം അത്ര ഭയങ്കരമായ രീതിയില്‍ ഇല്ല(മുസ്ലീം സമുദായത്തില്‍ ഒഴികെ) എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.അതുകാരണം വടക്കുള്ള ചില ചെറുക്കന്മാര്‍ പെണ്ണന്വേഷിച്ച് തെക്കോട്ടു പോകുന്ന പ്രവണത ഉണ്ടെന്നും, സ്ത്രീധനം കൊടുക്കേണ്ടല്ലോ എന്നു കരുതി തെക്കുള്ള പെണ്‍കുട്ടികള്‍ വടക്കോട്ട് ആണന്വേഷിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു.:)

  49. Unknown said...

    സ്ത്രീധനം പല തരത്തിലാണ് എന്ന് ഇപ്പോഴല്ലേ മനസ്സിലായത്. പെണ്ണിന്റെ കുടുംബത്ത് കെട്ടിക്കാന്‍ വേറെ മക്കളുണ്ടോ, സ്വത്തുണ്ടോ, വിദ്യാഭ്യാസമുണ്ടോ, ജോലിയുണ്ടോ എന്നൊക്കെ നോക്കി പീഡിപ്പിയ്ക്കുന്നതും സ്ത്രീധനമാണ്. സ്ത്രീകളോ അവരുടെ വീട്ടുകാരോ ഇതൊന്നും നോക്കറുമില്ല്ലല്ലോ. അപ്പൊ ബേസിക്കലി ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ടത് പുരുഷന്മാര്‍ സ്ത്രീകളെ വിവാഹം ചെയ്ത് പീഡിപ്പിയ്ക്കുന്നു എന്നാണ്. പാവം സ്ത്രീകള്‍!

  50. Haree said...

    ഇത്രേം ചര്‍ച്ച നടക്കുകേം, അതിനൊക്കെ ഇടയ്ക്കിടെ വന്ന് കൊച്ചുത്രേസ്യ മറുപടി പറയുകേം ചെയ്തതുകൊണ്ട്, ഇതുമൊരു ‘കഥ’യല്ലെന്നു കരുതുന്നു. പോസ്റ്റ് വായിച്ചു, ചില കമന്റുകളും ഓടിച്ചു വായിച്ചു. എനിക്കു തോന്നിയത് പറയാം:
    • സ്ത്രീധനം വാങ്ങില്ല എന്നാണ് എന്റെയും നിശ്ചയം. ബട്ട്, വക്കാരി പറഞ്ഞതുപോലെ എവിടെയാണ് കട്ട് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. കല്യാണത്തിന് സ്വര്‍ണ്ണമൊന്നുമിടരുത്, ആര്‍ഭാടമാകരുത് എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ പെണ്‍‌വീട്ടുകാര്‍ക്ക് സമ്മതിക്കുവാന്‍ പറ്റുമോ? (കൊച്ചുത്രേസ്യയുടെ വീട്ടില്‍ നടക്കുമോ? സ്വര്‍ണ്ണമൊന്നുമില്ലാതെ ചെന്നാല്‍ പെണ്‍‌വീട്ടുകാര്‍ക്കാണ് കൊറച്ചില്‍ എന്നല്ലേ വീട്ടിലും പറയാറ്?)

    • ഇനി സ്വര്‍ണ്ണമൊക്കെ ഇട്ടു കല്യാണം നടത്തി, പിറ്റേന്ന് തന്നെ എല്ലാം കൂടി ഒരു കെട്ടാക്കി പെണ്‍‌വീട്ടുകാരുടെ അടുത്ത് തിരികെ ഏല്‍പ്പിക്കാന്‍ ചെന്നാല്‍ അതെങ്ങിനെയാവും അവരെടുക്കുക? പെണ്‍‌വീട്ടുകാരെ അപമാനിച്ചതായിട്ടാവില്ലേ?

    • സത്യത്തില്‍ നമ്മുടെ സാമൂഹികവ്യവസ്ഥിതിക്കാണ് പ്രശ്നം. കൊച്ചുത്രേസ്യയുടെ വീട്ടിലെ ബുദ്ധിമുട്ടും മറ്റും മനസിലാക്കി, ഇപ്പോള്‍ ഇങ്ങിനെയൊക്കെ പറയുന്നു. കൊച്ചുത്രേസ്യയ്ക്കൊരു ആണ്‍കുട്ടിയുണ്ടായി, കെട്ടിക്കാറാവുമ്പോള്‍ ഒരുപക്ഷെ, കൊച്ചുത്രേസ്യയാവും മകനുവേണ്ടി വില പേശുന്നത്!!! (കൊച്ചുത്രേസ്യ ഒരു ഉദാ. മാത്രം!)

    • ഇനി ഒന്നും വാങ്ങാതെ കല്യാണമൊക്കെ കഴിഞ്ഞു, പിന്നീട് ഒരു അത്യാവശ്യം വന്നു. പെണ്‍‌വീട്ടുകാരോട് ചോദിക്കുന്നതില്‍ തെറ്റുണ്ടോ? സത്യത്തില്‍ വിവാഹം മൂലം ബന്ധുവാവുകയും, സ്നേഹബന്ധങ്ങളുണ്ടാവുകയുമൊക്കെയാണെങ്കില്‍, പരസ്പരം സഹായം ചോദിക്കുന്നതിലും സ്വീകരിക്കുന്നതിലും തെറ്റുണ്ടോ? അതിനേയും സ്ത്രീധനത്തിന്റെ പരിധിയില്‍ വരുത്തണമോ?
    • ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ്: പിന്നെ ഈ പോസ്റ്റിന്റെ കാര്യമാണെങ്കില്‍‍, കൊച്ചുത്രേസ്യയെ കെട്ടുക എന്ന ഗംഭീരന്‍ റിസ്കാണ് പയ്യന്‍ എടുക്കുന്നത്. അതിന് എന്ത് കൊടുത്താല്‍ മതിയാകും? ഹി ഹി ഹി... വക്കാരി താങ്ക്സ്... :)
    --

  51. sandoz said...

    അപ്പോള്‍ ചിലര്‍ പറഞ്ഞ്‌ വരണത്‌....ഒന്നും നോക്കരുത്‌,പെണ്ണാണോ..എങ്കില്‍ കെട്ടിക്കോണം എന്നാണോ....
    പെണ്ണിന്റെ വീട്ടിലെ അവസ്ഥ നോക്കരുത്‌...
    എന്നല്‍ പെണ്ണിനു ചെക്കന്റെ അവസ്ഥ നോക്കാം..
    ഹൗ...ഇനി പെണ്ണുകാണാന്‍ പോകുമ്പോള്‍ അവസ്ഥ നോക്കണതും പീഡനത്തിന്റെ ലിസ്റ്റില്‍ വരുമോ ആവോ...

    [അവസ്ഥേടേ അര്‍ഥം അവസ്ഥയെന്ന് തന്നെയല്ലേ..]

    പ്രസംഗിക്കുന്ന ചിലര്‍ എത്ര കൊടുത്തിട്ടാ ഒരു മംഗലം ഒപ്പിച്ചേന്ന് പറഞ്ഞാല്‍ കൊള്ളാം..

    [ഞാന്‍ രണ്ടും കല്‍പ്പിച്ചാണു]

  52. കുറുമാന്‍ said...

    ഒരു പ്രൈവറ്റ് കമ്പനിയില്‍ വെറും ഒരു ടെക്നീഷ്യനായിരുന്ന, ഷുഗര്‍ മൂലം കണ്ണിന്റെ കാഴ്ച കുറഞ്ഞ്, വളണ്ടിയര്‍ റിട്ടയര്‍മെന്റ് എടുത്ത് വീട്ടില്‍ വെറുതെ ഇരിക്കുന്ന അച്ഛന്റേയും, വീട്ടമ്മയാ‍യ അമ്മയുടേയും മൂത്തമകളാണ് ഞാന്‍ ആദ്യമായി പെണ്ണുകാണാന്‍ പോയ കുട്ടി. അവള്‍ക്ക് താഴെ ഗ്രാജുവേഷന് പഠിക്കുന്ന ഒരനുജന്‍. പെണ്‍കുട്ടിക്ക് കോയമ്പത്തൂരിലെ തന്നെ ഒരു ചെറിയ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ചെറിയ ഒരു ജോലി. വിദ്യാഭ്യാസം ഗ്രാജുവേഷന്‍. സ്വന്തമായി ഇരിക്കുന്ന ഒരു വീടുണ്ട് എന്നല്ലാതെ മറ്റ് സമ്പാദ്യങ്ങളോ, നീക്കിയിരുപ്പോ, ബാങ്ക് ബാലന്‍സോ ഒന്നുമില്ല. ചില ദിവസങ്ങളില്‍ ഒരുനേരം പോലും ഭക്ഷണം കഴിക്കാനില്ലാത്ത സാഹചര്യത്തിലാ‍ണ് വളര്‍ന്നതെന്ന് പെണ്ണുകാണാന്‍ പോയപ്പോള്‍ തന്നെ പറഞ്ഞിരുന്നു. പിന്നെ മറ്റൊരു പെണ്ണുകാണലിനെ കുറിച്ചാലോചിക്കാതെ അവിടെ വച്ച് തന്നെ സമമതം അറിയിക്കുകയായിരുന്നു.

    പിന്നെ ഘോരം ഘോരം സ്ത്രീധനത്തിനെതിരെ പ്രസംഗിക്കുന്ന ചില (ഈ ചില എന്ന വാക്ക് കാണാതെ ഇവിടെ ഇനി ആരും ചന്ദ്രഹാസം ഇളക്കണ്ട) കൊച്ചമ്മമാരുണ്ട്. അവര്‍ സ്വന്തം കുടുംബത്തില്‍ നിന്നും ഇറങ്ങുന്നത് ശരീരം കാണാത്തയത്രം പൊന്നും, കൈനിറയെ പണവും, കാറും മറ്റുമായിട്ടാണ്, അവരുടെ അനുജത്തിമാരേയും അതു പോലെ തന്നെ പറഞ്ഞയക്കുകയും ചെയ്യും, ചേട്ടന്മാരുടേം, അനുജന്മാരുടേം കല്യാണം വരുമ്പോള്‍ നാത്തൂന്‍ സ്ഥാനത്ത് നിന്ന് കണക്ക് പറഞ്ഞ് വാങ്ങുകയും ചെയ്യും.

    ആകാശത്തിനു കീഴെ കാണുന്ന എന്തിനെകുറിച്ചും പ്രസംഗിക്കാന്‍ വളരെ എളുപ്പം, സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ മുതിരുന്നവര്‍ കേവലം തുച്ഛം.

  53. Ziya said...

    സ്ത്രീധനം സമൂഹത്തെ ബാധിച്ച കാന്‍‌സര്‍ ആണെന്നതില്‍ സംശയമില്ല. അതിനെതിരേ സാധ്യമായ ഇടങ്ങളിലൊക്കെ ശബ്‌ദിച്ചവനും പ്രവര്‍ത്തിച്ചവനാണ് ഞാന്‍. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി സ്ത്രീധനം വാങ്ങാതിരിക്കുക എന്ന പാതകം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവനുമാണ് ഞാന്‍.
    നയാ പൈസ സ്ത്രീധനം വാങ്ങാതെ ഞാന്‍ വിവാഹം കഴിച്ചു. സംശയിക്കണ്ട, നോക്കീം കണ്ടും ഉളള വീട്ടില്‍ നിന്നുമല്ല ഞാന്‍ വിവാഹം കഴിച്ചത്. വളരെ സാധാരണ ഇടത്തരം വീട്ടില്‍ നിന്ന്.
    എനിക്കൊരു ഡിമാന്‍ഡേ ഉണ്ടായിരുന്നുള്ളൂ...പെണ്ണ്‌ നല്ലതായിരിക്കണം...സൌന്ദര്യത്തിലും വിദ്യാഭ്യാസത്തിലും....
    ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മഹര്‍ എന്ന വിവാഹമൂല്യം അങ്ങോട്ട് നല്‍‌കിയാണ് ഞാനവളെ സ്വന്തമാക്കിയത്. അവള്‍ക്ക് ജോലിയുമില്ല.
    ദൈവാനുഗ്രഹത്താല്‍ സന്തോഷത്തോടെ ഞങ്ങള്‍ കഴിയുന്നു.

    ഇപ്പോളിതാ എന്റെയൊരു പ്രിയസ്നേഹിതന്‍ യാതൊരു സാമ്പത്തികലക്ഷ്യവുമില്ലാതെ ഒരു കുട്ടിയെ വരിക്കാനൊരുങ്ങുന്നു.

    അപ്പോള്‍ പറഞ്ഞു വന്നത്....

    സ്ത്രീധനമെന്ന ഈ ദുരാചാരം ഇത്രമേല്‍ വ്യാപിച്ചതിന്റെ ഉത്തരവാദിത്തം ഈ സമൂഹത്തില്‍ പുരുഷനു മാത്രമാണെന്ന് പറയുന്നതില്‍ എനിക്ക് നല്ല വിയോജിപ്പുണ്ട്...

    കാശുള്ള അപ്പന്മാരുടെ പെണ്മക്കളുടെ വിവാഹം കണ്ടിട്ടുണ്ടോ കൊച്ചുത്രേസ്യക്കൊച്ചേ?
    കാ‍ശൊള്ള അപ്പന്മാര്‍ കൊടുക്കണ സ്ത്രീധനത്തൊക വല്ലതും കേട്ടിട്ടുണ്ടോ കൊച്ചേ?
    കാശുള്ള വീട്ടിലെ തള്ളമാര്‍ സ്ത്രീധനത്തില്‍ വെലപേശുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എപ്പോഴെങ്കിലും?

    ഉള്ളവന്‍ കാശുകൊടുത്താര്‍മ്മാദികുമ്പോള്‍ ഇല്ലാത്തവന്റെ മകള്‍ ഇറങ്ങിപ്പോകണമെങ്കിലും ഒത്തിരി കാശ് വേണമെന്നായിരിക്കുന്നു...

    ഇത്ര കിട്ടിയാലേ കെട്ടൂ എന്ന നിലപാട് പ്രാകൃതവും ക്രൂരവുമാണ്...അതു പോലെ മരുമക്കളെ വിലക്കു വാങ്ങുന്ന പെണ്‌വീട്ടുകാരുടെ നടപടിയും ലജ്ജാകരമാണ്.

    നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയട്ടേ..
    സ്ത്രീധനക്കാര്യത്തില്‍ പെണ്ണിനു പാര പെണ്ണാണ്. അത് അമ്മായി അമ്മയുടെയും നാത്തൂന്റെയും രൂപത്തില്‍ വരും. ഒരിക്കലും തൃപ്തിയാവാത്ത വിലപേശല്‍ നടത്തുന്ന കാര്യത്തിലും സ്ത്രീധനത്തുക കുറഞ്ഞാല്‍ പീഡിപ്പിക്കുന്ന കാര്യത്തിലും പെണ്ണു തന്നെയാണ് മുന്നില്‍ എന്നത് സൌകര്യപൂര്‍വ്വം കാണാതിരിക്കരുത് ഫെമിനിസ്റ്റുകള്‍.

  54. അരവിന്ദ് :: aravind said...

    ഡേയ് ഡേയ്...ആരും അലമ്പുണ്ടാക്കരുത് . അടി വീണാല്‍ ഞാന്‍ സ്പോട്ടീന്ന് സ്കൂട്ടാകും.

    പെണ്ണിന്റെ ചുറ്റുപാട് നോക്കുന്നത് സ്ത്രീധനമായി കൂട്ടാന്‍ പറ്റുമോ? എനിക്കറിയാന്മേല.
    എനിക്കറിയാവുന്ന ഒരു കേസില്‍, ചെക്കന്‍ സ്ത്രീധനമായി അന്‍പത് ലക്ഷം ചോദിച്ചു. വീട് വാങ്ങാനാത്രേ...പെണ്ണിന്റെയമ്മയും പെണ്ണും നല്ല ചുണയുള്ളവരായിരുന്നത് കൊണ്ട് ചെക്കനെ ശ്..ശ്..എച്യൂസ്‌മീ എന്ന് വിളിച്ച് അടുത്ത് വരുത്തി, എന്നിട്ട് മെല്ലപ്പറഞ്ഞു.

    "വിട്ടു പോഡേയ്"

    സംഗതി നല്ല ചുറ്റുപാടുള്ള കുടുംബാണ്, പെണ്ണിന്റെ സ്വത്തെല്ലാം കാലക്രമേണ അവര്‍ക്കു തന്നെയാണ് എന്നിട്ടും പൈസ ഒറ്റയടിക്ക് വേണം..അസ് സ്ത്രീധനം. വ്യത്യാസം ഉണ്ട് എന്ന് തോന്നുന്നു.

    പഠിപ്പ്, ഉദ്യോഗം, സാമ്പത്തിക നില ഇവയൊക്കെ നോക്കി കെട്ടുന്നത് സ്ത്രീധനാ?
    തേങ്ങ് കയറ്റക്കാരന്‍ ദിവാരന്‍ ചേട്ടനെന്നാ കുഴപ്പം! കുടിയില്ല, വലിയില്ല, നല്ല ആരോഗ്യം, ഗ്ലാമറും (പ്രത്യേകിച്ച് കുറിയാണ്ടുടുത്ത് കൊണ്ട്, തോട്ടി തോളേ ബാലന്‍സ് ചെയ്ത് ആ വരവ് കണ്ടാല്‍).എന്നിട്ട് അധികാരി എഞ്ചീനിയറിംഗ് പാസ്സായ മകള്‍ക്ക് എന്തേ ദിവാരേട്ടനെ അലോചിച്ചില്ല? ദിവാരേട്ടന്‍ സ്ത്രീധനം ചോദിക്കുംന്ന് വിചാരിച്ചോ?

    (പാവം ദിവാരേട്ടന്‍ അവസാനം കോന്നീലെ ആനപാപ്പാന്റെ മോളേ കെട്ടി.)

  55. Unknown said...

    അരവിന്ദേട്ടാ,
    ആ ഉദാഹരണം തകര്‍ത്തു. ഹ ഹ ഹ.. ;-)

    ഓടോ:അലമ്പ് നഹി നഹി. ഡീസന്റ് ഹും ഹേ ഹോ..

  56. Unknown said...

    ഒരു ചെറിയ വിശദീകരണം ആവശ്യമായിത്തീര്‍ന്നോ? ഒരു വ്യക്തിയുടെ മാനസികനിലവാരം ഞാന്‍ അളക്കുന്നതു് അവന്റെ/അവളുടെ പണക്കിഴിയുടെ ഭാരം കൊണ്ടല്ല. ജീവിതത്തിലെ പ്രശ്നങ്ങള്‍ ഒരു പരസ്പരധാരണയിലൂടെ പരിഹരിക്കപ്പെടണമെങ്കില്‍ നിലവാരമുള്ള ആശയവിനിമയം സാദ്ധ്യമാവണം. ബൌദ്ധിക-സാംസ്കാരികതലങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം തമ്മില്‍ തമ്മില്‍ മനസ്സിലാക്കാന്‍ കഴിയാത്തവരുമായോ, പങ്കാളിയുടെ ദോഷം കണ്ടുപിടിച്ചു് പീഡിപ്പിക്കുന്നതില്‍ ആനന്ദം കാണുന്ന sadist-കളുമായോ ഒരുമിച്ചു് ജീവിച്ചു് ആകെയുള്ള ഒരു ജീവിതം നരകതുല്യമാക്കുന്നതു് ആശാസ്യമാണെന്നു് എനിക്കു് തോന്നുന്നില്ല. masochist-കളും ഈ ലോകത്തില്‍ ഉണ്ടെന്നതു് മറക്കുന്നുമില്ല.

    ആണായാലും, പെണ്ണായാലും സ്വന്തജീവിതത്തിലെ മര്‍മ്മപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ടതു് അവരവര്‍ തന്നെയാണു്. കാരണം, ഉപദേശികള്‍ ഉറങ്ങാന്‍ പോകുമ്പോഴും സ്വന്തജീവിതവുമായി പൊരുതാന്‍ അവര്‍ മാത്രമേ ഉണ്ടാവൂ.

    ഉപദേശം പോലെ എളുപ്പമായിരുന്നു ജീവിതമെങ്കില്‍!

  57. Unknown said...

    ഇതോടെ ഈ നാടകത്തിലെ എന്റെ അഭിനയം കഴിഞ്ഞു. ഞാന്‍ ഒരുമാസത്തെ അവധിക്കു് പോകുന്നു. എല്ലാവര്‍ക്കും എല്ലാവിധ നന്മകളും നേരുന്നു.

  58. ആഷ | Asha said...

    കൊച്ചുതേസ്യയുടെ ചിന്താഗതിയോട് ചേര്‍ന്നു പോവുന്ന ഒരാളെ തന്നെ കിട്ടട്ടേയെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

  59. Satheesh said...

    കൊച്ചുത്രേസ്യേ, കാര്യായിട്ടാണോ ഈ എഴുതിയിരിക്കുന്നത്??
    ചര്‍ച്ച നടക്കട്ടെ, ഞാനായിട്ട് അലമ്പുണ്ടാക്കുന്നില്ല! :)

  60. simy nazareth said...

    കൊച്ചുത്രേസ്യ കൊച്ചേ / ചേച്ചീ / ത്രേസ്യേ.

    എഴുതിയതിനോടെല്ലാം പൂര്‍ണ്ണമായി യോജിക്കുന്നു. അന്‍പതൊന്‍പത് കമന്റ് വായിക്കാനുള്ള ശേഷി ഇല്ലാത്തോണ്ട് വായിക്കുന്നില്ല.

    എന്നാലും കണക്കെടുപ്പും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കൊടുപ്പും വാങ്ങലും ഒന്നും വേണ്ട.

    ജോലി ഒന്നും ഇല്ലെങ്കിലും സ്ത്രീധനം കൊടുക്കരുത്. പോക്കറ്റു മണി ആയിട്ടും അല്ലാതെയും ഒന്നും. ഷെയര്‍ ഒന്നും കെട്ടിക്കുമ്പൊ പറഞ്ഞ് ഉറപ്പിക്കേണ്ട കാര്യം ഇല്ല. ഇതെന്താ ബിസിനസ്സ് ആ?

    ഒരു പത്തുപവന്റെ സ്വര്‍ണ്ണമോ റോള്ഡ് ഗോള്‍ഡോ ഇട്ടോണ്ടു വന്നാല്‍ കല്യാണത്തിനു പെണ്ണിനെ കാണാന്‍ ഒരു ഭംഗി ഒക്കെ കാണും.. മിക്കവാറും ജീവിതത്തിലെ ആകെ ഒറ്റ കല്യാണമല്ലേ.. അതോണ്ടാ.

    പിന്നെ ആയകാലം മുതല്‍ക്കേ പല പ്രണയങ്ങളും പരാജയപ്പെട്ട ഒരു ഗള്‍ഫ് മലയാളി എന്ന നിലയില്‍ വീട്ടുകാരുടെ ഇപ്പൊഴത്തെ അഭിപ്രായം - നീ മിണ്ടാതെ ഇരുന്നാല്‍ മതി, ഇനി ഞങ്ങള്‍ പറയുന്നിടത്ത് കഴുത്തുനീട്ടിയാല്‍ മതി, പെണ്ണുകാണാന്‍ പോവുമ്പൊ എനിക്കൊന്നും വേണ്ട എന്നൊന്നും തട്ടിയേക്കല്ലും, അവരുടെ അച്ചനും അമ്മയ്ക്കും ഇഷ്ടമുള്ള എന്തേലും തന്നാല്‍ നമ്മളായിട്ട് വേണ്ട എന്നുപറയല്ലും, നമ്മള്‍ ഒന്നും ചോദിക്കില്ല, അവരൊന്നും തന്നില്ലേലും നമുക്ക് ഒരു പരാതിയും ഇല്ല, എന്നൊക്കെ ആണ്. ഇതേ സിറ്റ്വേഷന്‍ ഒരുപാട് ആണുങ്ങടെ വീട്ടില്‍ കാണും എന്ന് തോന്നുന്നു. ഈ പ്രതിസന്ധിയെ ഞാന്‍ മറികടക്കുകയാണെങ്കില്‍ ഒരു പേഴ്സണല്‍ ഈമെയില്‍ അയച്ചേക്കാം.

    - സിമി.

  61. Sathees Makkoth | Asha Revamma said...

    കൊച്ചുത്രേസ്യയുടെ ആ അവസാനം പറഞ്ഞ കണക്കെടുപ്പ് ഒഴിച്ച് ബാക്കികാര്യങ്ങളോട് യോജിക്കുന്നു. ആഗ്രഹപ്രകാരമുള്ള ധീരനായ ഒരു സുന്ദരകോമളവീരനെ കിട്ടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
    ധീരന്‍ എന്ന് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല. ഇന്നത്തെ നമ്മുടെ ചുറ്റുപാടുകളില്‍ സ്ത്രീധനം വേണ്ട എനിക്ക് പെണ്ണ് മതി എന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടിയെ കെട്ടാനായി മുന്നോട്ട് വരണമെങ്കില്‍ ആണ്‍കുട്ടിയ്ക്ക് ചില കടമ്പകള്‍ കടക്കേണ്ടതായുണ്ട്. മുന്‍പ് വന്ന കമന്റുകളില്‍ ചിലതില്‍ അതിനേക്കുറിച്ചൊക്കെ സൂചിപ്പിച്ചിട്ടുണ്ടന്ന് തോന്നുന്നു.
    സ്വന്തം കഴിവില്‍ വിശ്വാസവും പാര്‍ട്ട്ണര്‍ക്കും രക്ഷിതാക്കള്‍ക്കും തണലും നല്‍കാന്‍ താന്‍ പ്രാപ്തനാണന്ന് സ്വയം മന‍സ്സിലാക്കാനുള്ള കഴിവുമുണ്ടങ്കില്‍ ഏതൊരാണിനും സ്ത്രീധനമില്ലാതെ തന്നെ വിവാഹത്തിലോട്ട് നീങ്ങാം. അത് പല പെണ്‍കുട്ടികള്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കും സാന്ത്വനമേകും.

  62. സു | Su said...

    കാശുള്ള പെണ്മക്കളുടെ വീട്ടുകാര്‍ കൈയയച്ച് കൊടുക്കും.

    കാശ് ആവശ്യമുള്ള ചെറുക്കന്മാരുടെ, മാതാപിതാക്കന്മാര്‍ ചോദിച്ചു വാങ്ങും. ആവശ്യം എന്നത് ആര്‍ത്തിയായി കൂട്ടരുത്.

    എന്റെ കൈയില്‍ ഇവളെ പോറ്റാന്‍ കാശുണ്ട്, എനിക്കു കണക്കുപറയേണ്ട ആവശ്യമില്ല എന്നുള്ള ചെറുക്കന്മാരും ഉണ്ടാവും. അപ്പോ, അവളുടെ മാതാപിതാക്കള്‍, അവരുടെ കഴിവിനനുസരിച്ച് കൊടുക്കുന്നത് അയാള്‍ വാങ്ങും.

    ഞങ്ങളുടെ മോള്‍ക്ക്, അവളുടെ ഭാവിസുരക്ഷിതമായിരിക്കാന്‍, ഞങ്ങളല്‍പ്പം പൊന്നും പണവും കൊടുക്കും എന്ന മാതാപിതാക്കന്മാരും ഉണ്ടാവും.

    ഇത്രയും കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. ഒട്ടും വാങ്ങാത്തവരേയും പരിചയം ഉണ്ട്.

    എനിക്കു വല്യ ജോലിയുണ്ട്, എന്നെ വേണേല്‍ വന്ന് കെട്ടീട്ട് പോടാ എന്ന അഹങ്കാരമുള്ളവരുടെ സ്ഥിതി എനിക്കറിയില്ല. ഇതുവരെ അങ്ങനെ ഒരു മഹാവനിതയെ ഞാന്‍ കണ്ടില്ല. ജോലിയുള്ളവരെയല്ല, അങ്ങനെ പറയുന്നവരെ.

    പിന്നെ ചെറിയൊരു പോസ്റ്റ് ഞാനും വെച്ചിരുന്നു. അവിടെ കുറേപ്പേര്‍ അഭിപ്രായവും പറഞ്ഞിരുന്നു. ഇത്ര മഹത്തരം പോസ്റ്റ് ഒന്നുമല്ലാട്ടോ. ചെറിയ പോസ്റ്റ്.

    http://suryagayatri.blogspot.com/2006/09/blog-post_16.html

    അങ്ങനേയും നടക്കാം എന്ന് എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയപ്പോള്‍ ഇട്ട പോസ്റ്റ്.

  63. simy nazareth said...
    This comment has been removed by the author.
  64. വിന്‍സ് said...

    achanum ammayudeyum kaala sesham makkal baakki undengil swathu eethayalum makkalkku kittum. pakshe neerathey thanney ezhuthi vachittilla engil makkal thammil vazhakkaakum, adi pidi bahalam aavum. pretheykichu makkalil onno rando peer pennum, mattullavar aanungal aanengil. ithokkey ozhivaakkan aayirikkaam maatha pithaakkal pen kuttikaley kettichu vidumbol avarkkavakaasa pettathenna reethiyil nalloru thuka koduthu vidunnathu.

    ini swathum panavum illatha maatha pithaakkal athinaayi maathram ullathellaam panaya peduthi sthreedhanam undaakki koduthu vidunnathum athu ellam nashttapeduthiyittu undakkiyedutha panam aanennu manassilaakkiyathinu shesham athu vaangunnathinodum, choodhichu vaangunnathinodum enikku vallatha ethirppaanu.

    athey samayam laksha prabhukkal aaya maatha pithaakkal avarudey pen kuttikaley kettichu vidumbol avarudey avakaasam enna reethiyil, allengil avarkku avakaasa petta swathu enna reethiyil panamoo swathoo nalkunnathil orethirppum njaan kaanunnilla. kaaranam appanteyum ammayudeyum swathu athu enthokkey paranjaalum makkalkkulla kai muthal thanney alley??

    pakshe aana vaa polikkunnathu kandu annaan vaa polikkaruthu.

  65. വിന്‍സ് said...

    achanum ammayum choora neerakki undakkiyathu ennokkey paranju pala yogyanmarum ividey kanaa kuna ezhuthi vidunnundu. ee achanum ammayum okkey choora neerakkiyathu aarkku veendiyaanu ennu koodi orkkanam. avarudey makkalkku veendi. ee choora neerakki undakkiya swathinte oru bhagam swantham molkku koduthu vidunnathiney enthinu puchikkanam?? athu GIFT enna peerilaayalum enthinte peerilaayalum athil kuttam parayan onnum illa.


    choora neerakkiya swathokkey pinney appurathey veettiley avarachanteyum thankammayudeyum makkalkku kodukkanoo GIFT aayittu???

    ethra valiya kochu thresya aayalum mukalil inji pennu paranjathu pooley paranjaal oru ettaam class maathram vidyabhyasam ulla oral vannittu sthreedhanam onnum veenda penniney kettichu tharamoo ennu choodhichal, athippam ayyal ethra yogyanum midukkanum aanengil poolum kochu thresya adyam parayum veenda ennu, athinu shesham kochu thresyayude maatha pithaakkal parayum ente moley ettaam classukaranu kettichu kodukkaano ennu.

  66. കൊച്ചുത്രേസ്യ said...

    എനിക്കു വല്യ ജോലിയുണ്ട്, എന്നെ വേണേല്‍ വന്ന് കെട്ടീട്ട് പോടാ എന്ന അഹങ്കാരമുള്ളവരുടെ സ്ഥിതി എനിക്കറിയില്ല. ഇതുവരെ അങ്ങനെ ഒരു മഹാവനിതയെ ഞാന്‍ കണ്ടില്ല

    ഒരാളിതാ ഇവിടെ..ഇഞ്ചിയോടു ചോദിച്ച അതേ ചോദ്യം ഞാനിവിടേം ചോദിക്കട്ടെ..

    ഒരേ പോലെ പഠിച്ച്‌ ഒരേ ശമ്പളം പറ്റുന്ന രണ്ടു സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാര്‍ തമ്മില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അവിടെ സ്ത്രീധനം കൊടുക്കേണ്ട ആവശ്യമെന്താണ്‌??


    സൂ പറഞ്ഞിരിക്കുന്ന ആ അഹ്ങ്കാരത്തിന്റെ മറ്റൊരു വേര്‍ഷനാണിത്‌.ഈ ചോദ്യം ഒരഹങ്കാരമല്ല; ആത്മവിശ്വാസമായിട്ടാണ്‌ എനിക്കു തോന്നുന്നത്‌. സ്വന്തമായി ഒരു വ്യക്തിത്വമുണ്ട്‌ എന്ന ഒരു തിരിച്ചറിവ്‌.

    കാശ് ആവശ്യമുള്ള ചെറുക്കന്മാരുടെ, മാതാപിതാക്കന്മാര്‍ ചോദിച്ചു വാങ്ങും. ആവശ്യം എന്നത് ആര്‍ത്തിയായി കൂട്ടരുത്
    സോറി .ഇതെനിക്കു മനസ്സിലായില്ല

  67. സു | Su said...

    അഹങ്കാരത്തിന്റെ മറ്റൊരു വേര്‍ഷന്‍ അല്ല, ആത്മവിശ്വാസം. അതു രണ്ടും വേറെ തന്നെയാണ്.(എന്റെ അഭിപ്രായം)

    സ്വന്തമായി വ്യക്തിത്വം ഉണ്ടെന്ന ആത്മവിശ്വാസം എന്ന അഹങ്കാരം(ഞാന്‍ പറഞ്ഞതല്ല) ഉണ്ടെങ്കില്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക്, സോഫ്റ്റ്വെയര്‍ എഞ്ചിനീയറെത്തന്നെ, കല്യാണം കഴിക്കണമെന്നില്ല. കല്യാണമേ കഴിക്കണമെന്നില്ല. കെട്ടിക്കാതെ വീട്ടില്‍ നിന്നുപോയാല്‍ നാട്ടുകാരു ചോദിക്കുമ്പോള്‍, ഇപ്പറഞ്ഞ ആത്മവിശ്വാസാഹങ്കാരം ഒലിച്ചുപോകുമോ കൊച്ചുത്രേസ്യാ മാഡം? അങ്ങനെയൊരു ചാന്‍സ് നോക്കിയാലോ? അതും ഒരു ആത്മവിശ്വാസം മുറുക്കെപ്പിടിക്കലാണല്ലോ. ;) ആത്മവിശ്വാസം എന്നത് ഇല്ലാത്തതുകൊണ്ടാണോ ചില, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സ്ത്രീകളൊക്കെ, സ്ത്രീധനവും പൊന്നും കൊടുത്ത് കല്യാണത്തിനു തയ്യാറാവുന്നത്?


    രണ്ടു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സുഹൃത്തുക്കള്‍ തമ്മില്‍ കല്യാണം കഴിക്കുമ്പോള്‍, സ്ത്രീധനം പ്രശ്നമാവില്ല. പക്ഷെ, അപരിചിതര്‍ ആവുമ്പോള്‍, ചെറുക്കന്റെ വീട്ടുകാര്‍ക്ക് (ചെറുക്കന് അങ്ങനെ ഇല്ലെങ്കില്‍ക്കൂടെ) ചിലപ്പോള്‍ സ്ത്രീയെ മാത്രമല്ല, അവള്‍ കൊണ്ടുവരുന്ന ധനത്തിലും ഒരു നോട്ടം കാണുമായിരിക്കും. വ്യക്തിത്വം ഇല്ലാഞ്ഞിട്ടൊന്നുമല്ല അത്. സമൂഹത്തിന്റെ മനസ്ഥിതി കാരണം ആണ്. അവരും അതിനോടൊപ്പം നീങ്ങേണ്ടി വരുന്നു.

    കാശ് ആവശ്യമുള്ള ചെറുക്കന്മാരുടെ, മാതാപിതാക്കന്മാര്‍ ചോദിച്ചു വാങ്ങും. ആവശ്യം എന്നത് ആര്‍ത്തിയായി കൂട്ടരുത്.

    എന്നുവെച്ചാല്‍, കാശ് ആവശ്യമുണ്ടെങ്കില്‍, സ്ത്രീധനം ആവശ്യമുണ്ടെങ്കില്‍, അവര്‍ക്കതുകൊണ്ട് എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍, അവര്‍ പെണ്‍ വീട്ടുകാരോട് ചോദിച്ചുവാങ്ങും. അതൊരു ആര്‍ത്തിയായിട്ട്, അത്യാഗ്രഹമായിട്ട് കാണരുത് എന്നാണ് അര്‍ത്ഥം.

  68. sreeni sreedharan said...

    കൊച്ചുത്രേസ്യേ,
    ഒരു ബെസ്റ്റ് പോം‍വഴി ഉണ്ട്...
    വീട്ടുകാര് അങ്ഡ് കല്യാണം ഉറപ്പിക്കുക, ഒരേ സോഫ്റ്റ്വേര്‍ കമ്പനിയോ വേറെ വേറെയോ എന്തോ ആവട്ടെ. കെട്ടുക; എന്നിട്ട് ചെക്കന്‍റെ വീട്ടിലോട്ട് പെണ്ണും പോണ്ട പെണ്ണിന്‍റെ വീട്ടുകാര് കൊടുക്കുന്ന റബ്ബര്‍ എസ്റ്റേറ്റും വേണ്ടാ, സ്വന്തമായിട്ട് അധ്വാനിച്ച് , വീട് വച്ചോ വാടകയ്ക്കോ രണ്ടുപേരും കൂടി അങ്ഡ് കഴിയുക, അതല്ലെ അതിന്‍റെ ഒരു ന്യായം?

  69. Inji Pennu said...

    ത്രേസ്യാ
    അതാണ് ഐഡിയലി വേണ്ടത്. നടക്കേണ്ടതും. പക്ഷെ ഇന്ത്യന്‍ സമൂഹം എക്സിസ്റ്റ് ചെയ്യുന്നതു അമ്മാവനും അനിയനും അനുജത്തിയും ഒക്കെയുള്ളതാ‍ണ്. ഈ കല്ല്യാണം എന്ന സംഗതി നടക്കുന്നത് രണ്ട് ഫാമിലീസ് തമ്മിലാണ് നമ്മള്‍ എത്ര അല്ല എന്ന് സ്ഥാപിക്കാന്‍ നോക്കിയാലും.

    ഇതിപ്പൊ രണ്ട് അനാഥര്‍ ആണെന്ന് കരുതൂ, അവിടെ അവര്‍ക്ക് ഫാമിലിയില്ല, മറ്റൊന്നും ഇല്ല. ഇങ്ങിനെയാണെങ്കില്‍ അത് സംഭവിക്കാന്‍ എളുപ്പമാണ്. പക്ഷെ നമ്മുടെ സാമൂഹ്യചുറ്റുപാടില്‍
    രണ്ട് ഫാമിലികള്‍ തന്നെ ചേരുന്ന അവസ്ഥ വരുമ്പോഴാണ് സ്ത്രീധനം അല്ലെങ്കില്‍ എകോണമിക്കല്‍ ബാക്ഗ്രൌണ്ടും കൂടി മാച്ച് ചെയ്യേണ്ടി വരുന്നതും അല്ലെങ്കില്‍ നമ്മള്‍ വരുത്തുന്നതും. അറേഞ്ചഡ് മാരേജില്‍ പെണ്ണിന്റേം ആണിന്റേം പൊരുത്തം എങ്ങിനെ മനസ്സിലാവും? അതും പ്രവാസി മലയളികള്‍ മിക്കവരും വെറും രണ്ട് പ്രാവശ്യം കണ്ടിട്ട് മാത്രാവും കല്യാണം കഴിക്കുന്നത്. അവിടെ എന്താണ് പൊരുത്തം? അതുകൊണ്ടാണ് ഫാമിലീസ് എല്ലാം നോക്കുന്നത്, വിദ്യാഭ്യാസം സേം, ധനം സേം അങ്ങിനെ. ഇത് ഞാന്‍ തെറ്റ് പറയില്ല കാരണം എല്ലാ പൊരുത്തങ്ങളും ഉണ്ടാവണം പിന്നീട് ഭാവിയില്‍ ഭാവിക്കരുത് എന്ന് കരുതിയിട്ടാണല്ലോ അപ്പനും അമ്മയും കല്ല്യാണത്തിനു മുന്‍കൈ എടുക്കുന്നത്. അല്ലെങ്കില്‍ രണ്ട് പേര്‍ തീരുമാനിച്ച് അപ്പനേം അമ്മേനെം കല്ല്യാണത്തിനു വിളിച്ചാല്‍ പോരേ?
    ഇത് ആണുങ്ങള്‍ മാത്രമല്ലല്ലോ, നല്ല വിദ്യാഭാസമുള്ള പൈസയുള്ള പെണ്ണും കല്ല്യാണം നോക്കുമ്പൊള്‍ തീര്‍ച്ചയായും വളരെ ചൂസി ആവും. അത് ആര്‍ക്കാണ് അപ്പര്‍ ഹാന്റ് കിട്ടുക, അതനുസരിച്ചാണ് സമൂഹത്തില്‍ നടക്കുന്നത്.

    (ഇതൊക്കെ പറഞ്ഞതുകൊണ്ട് സ്ത്രീധന മരണങ്ങള്‍ ഇല്ലാന്നോ അതു വെച്ച് ദ്രോഹം ഇല്ലാന്നൊ മറ്റൊന്നുമല്ല. അത് വേറെ ടോപ്പിക്ക് ആണ്)

    തീര്‍ച്ചയായും സ്ത്രീധനം ചോദിക്കുന്നവനെ ഞാന്‍ കെട്ടില്ല എന്നുള‍ളത് അഹങ്കാരമല്ല, വളരെ നല്ല പെണ്‍കുട്ടികള്‍ക്ക് വേണ്ടുന്ന ആത്മവിശ്വാസം തന്നെയാണ്. നല്ലൊരു പ്രോത്സാഹിപ്പിക്കേണ്ട കാഴ്ചപ്പാടാണ്. പക്ഷെ അതിനു മറ്റു പല
    “സ്ത്രീധന” സൈഡും ഉണ്ടെന്ന് പറഞ്ഞതാണ്. അതും കണക്കിലെടുക്കുമ്പോള്‍ ആണ് ആദ്യത്തെ കമന്റില്‍ പറയുന്ന ഡിംഗോളിഫിക്കേഷന്റെ പ്രശ്നം എനിക്ക്....

    ഈ ലവ് മാരേജില്‍ തന്നെ വളരെ വണ്ണമുള്ള ചെറുക്കനേയൊ പെണ്ണിനേയൊ അല്ലെങ്കില്‍ സൌന്ദര്യമില്ലാത്ത ഒക്കെ ആരെങ്കിലും അഗാധമായി പ്രേമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
    ഇവിടെപ്പോലും അങ്ങിനെയാണ്. സൊ, ഓരോ ലെവലിലും അങ്ങിനെ ഒരു മാച്ചിങ്ങ് ഉണ്ട് ഫിസിക്കല്‍ മെന്റല്‍ എക്കോണമിക്കല്‍, രണ്ട് പേര് ചേരുമ്പോള്‍. പല തരത്തിലാണെന്ന് മാത്രം. അതാണ് ആദ്യത്തെ കമന്റില്‍ പറഞ്ഞത്, ഇതിനീ ‘സ്ത്രീധനം’ എന്ന പേരിട്ടതുകൊണ്ടാണ് ഇങ്ങിനെ ഒരു ഈവിള്‍ സെറ്റ് അപ്പ് പോലെ വന്നത്.

    (പിന്നെ ഇത് ഇന്ത്യയിലെ സെറ്റ് അപ്പ് ഒന്നുമല്ല. മെഡീവില്‍ യൂറോപ്പിലുണ്ടായിരുന്ന സെറ്റ് അപ്പ് എടുത്ത് നമ്മള്‍ വീട്ടിലു വെച്ചു. അത്രമാത്രം. അവര് കൊറച്ചൊക്കെ നന്നായി, നമ്മളൊട്ട് നേരെ ആയതുമില്ല അല്ലെങ്കില്‍ യൂറോപ്പ്യന്‍സ് കാണിന്നതുപോലെ പോലെ ഡൌവ്രി എന്ന് പ്രത്യക്ഷ്മായി പറയില്ല, ബട്ട് നോക്കീം കണ്ടും കെട്ടും..അത്രതന്നെ)

  70. കുഞ്ഞന്‍ said...

    ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍...

    സൂ പറഞ്ഞത് “എന്നുവെച്ചാല്‍, കാശ് ആവശ്യമുണ്ടെങ്കില്‍, സ്ത്രീധനം ആവശ്യമുണ്ടെങ്കില്‍, അവര്‍ക്കതുകൊണ്ട് എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍, അവര്‍ പെണ്‍ വീട്ടുകാരോട് ചോദിച്ചുവാങ്ങും. അതൊരു ആര്‍ത്തിയായിട്ട്, അത്യാഗ്രഹമായിട്ട് കാണരുത് എന്നാണ് അര്‍ത്ഥം“ സൂ ഇതിനെയാണു മലയാളത്തില്‍ ബിസിനെസ്സെന്നും ആംഗുലേയത്തില്‍ കന്നാലികച്ചവടം എന്നു പറയുന്നത്.

    കാര്യം കാണണമെങ്കില്‍ കഴുത-കാലു പിടിയ്ക്കണം അല്ലെങ്കില്‍...വീട്ടിലിരിക്കുമൊ?

  71. Inji Pennu said...

    സൂ
    ഇതെങ്ങിനെയാണ് “അവര്‍ പെണ്‍ വീട്ടുകാരോട് ചോദിച്ചുവാങ്ങും. അതൊരു ആര്‍ത്തിയായിട്ട്, അത്യാഗ്രഹമായിട്ട് കാണരുത് എന്നാണ് അര്‍ത്ഥം.” - കാശ് ആവശ്യമുണ്ടെങ്കില്‍ പെണ്‍ വീട്ടുകാരോട് എങ്ങിനെ ചോദിക്കും? അത് എങ്ങിനെയാണാ റൈറ്റ് കിട്ടുന്നത്? അതൊരു റൈറ്റല്ല ആണായാലും പെണ്ണാ‍യാലും. അതെ തെറ്റാണ്. അങ്ങിനെ റൈറ്റ് ഉണ്ടെന്ന് കരുതുന്നതാണ് തെറ്റ്. ഒരിക്കലും അതൊരു റൈറ്റ് അല്ല.

  72. വിന്‍സ് said...

    inganey kaasu aavasyam ulla athu pariharikkaan aayi vivaaham kazhikkunna, choodhichu vaangunna maatha pithaakkal..... IVARKKONNUM YAATHORU ULUPPUM ILLEY suhrutheyy???

    kaasinithiri aavasyam ondu athu kondu makaney kettichu tharanamengil pathu laksham tharanam ennu parayunnavarudey GUTS... hoo bhayankaram. inganey ullavar makkaley janippikkaan poovaruthu ennaanu ente vykthi paramaya abhiprayam.

  73. സു | Su said...

    കുഞ്ഞാ, അതിനു കച്ചവടം എന്നാണ് പറയുന്നതെങ്കില്‍, ഇത്ര സ്ത്രീധനം - പൊന്നും പണവും- നിങ്ങളുടെ കുട്ടിയ്ക്ക് കൊടുക്കണം എന്ന് പറഞ്ഞ് കേരളത്തില്‍ ഇതുവരെ നടന്നതും, നടക്കാന്‍ പോകുന്നതുമായ കല്യാണങ്ങളൊക്കെ, ബിസിനസ്സ് അഥവാ കന്നാലിക്കച്ചവടം എന്നാണോ അറിയപ്പെടുന്നത്? അതു ഞാനറിഞ്ഞില്ല.

    ഇഞ്ചിപ്പെണ്ണേ,

    അങ്ങനെ ഒരു റൈറ്റ് ഉണ്ടെന്നല്ല പറഞ്ഞത്. അങ്ങനെ ഒരു കാര്യം ആണ്‍‌വീട്ടുകാര്‍ ചെയ്യുമ്പോള്‍, അതിനെ ആര്‍ത്തിയായിട്ടൊന്നും കൂട്ടേണ്ട എന്നാണ് പറഞ്ഞത്. റൈറ്റ് നോക്കുകയാണെങ്കില്‍, സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത് എന്നൊക്കെയല്ലേ? അതൊക്കെ ആരു നോക്കുന്നു? കല്യാണം ഏകദേശം ഒത്തു എന്നു വിചാരിക്കുമ്പോഴാണ് സ്ത്രീധനം കടന്നുവരുന്നത് എന്നുണ്ടെങ്കില്‍, മിക്കവാറും ജനങ്ങള്‍, കൊടുക്കാന്‍ തയ്യാറാകും. പാവപ്പെട്ടവര്‍ പ്രത്യേകിച്ചും. കല്യാണം നടക്കാതെ, കുട്ടി, വീട്ടിലിരിക്കട്ടെ എന്നു വിചാരിക്കാന്‍, അവര്‍ക്ക് ആത്മവിശ്വാസം പോലും തുണയുണ്ടാവില്ല. ജോലിയുള്ളവരായാല്‍പ്പോലും.

  74. Mr. K# said...

    കൊച്ചു ത്രേസ്യ പറഞ്ഞപോലെ രണ്ടു പേരും സോ‍ഫ്റ്റ്വെയര്‍ എങ്ജിനീയര്‍മാരാണെങ്കില്‍ സ്ത്രീധനവും കൊടുക്കണ്ട.

    തന്നെക്കാള്‍ ഉയര്‍ന്ന ജോലിയും ശമ്പളവും ഉള്ള പുരുഷനെ കല്യാണം കഴിച്ച് ജീവിതകാലം മുഴുവന്‍ അവനെ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഭാരത സ്ത്രീകളാണ് ഈ സ്ത്രീധന സമ്പ്രദായത്തിനു കാരണം. ഇതിനൊരു മാറ്റം ആവശ്യമാണ്.

    ഏതെങ്കിലും ഒരു സോഫ്റ്റ്വെയര്‍ എങ്ജിനീയര്‍ ഒരു കര്‍ഷകയുവാവിനെ കല്യാണം കഴിച്ച് ഈ നാറിയ വ്യവസ്ഥിതിക്ക് ഒരു മാറ്റം വരുത്തുന്നതും നോക്കിയിരിക്കുകയാണ് ഞാന്‍. അത് ഉടനെ ഉണ്ടാവും എന്നു തോന്നുന്നു. താല്പര്യം ഉണ്ടെങ്കില്‍ പറയണം കേട്ടോ. ഈ വ്യവസ്ഥിതിക്കൊരു മാറ്റം, കല്യാണം കഴിക്കുന്ന സോഫ്റ്റ്വെയര്‍ സുന്ദരിക്ക് പുരുഷധനം, ആ പയ്യനൊരു അടിപൊളി ജീവിതം, എനിക്കിത്തിരി കമ്മീഷന്‍... എല്ലാം നടക്കും. വിവാഹശേഷം ജോലിക്കു പോകണം എന്നു പോലും നിര്‍ബന്ധമില്ലാത്ത പയ്യന്മാരുണ്ട്.

  75. കൊച്ചുത്രേസ്യ said...

    സു അഹങ്കാരത്തിന്റെ മറ്റൊരു വേര്‍ഷനാണ്‌ ആത്മവിശ്വാസം എന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം.പക്ഷെ അതു രണ്ടും തമ്മിലുള്ള ഗ്യാപ്‌ ഒരു ഗ്രേ ഏരിയയാണ്‌. ആ ഏരിയയെ എന്തായി കാണണമെന്നുള്ളത്‌ നോക്കുന്നയാളിന്റെ കാഴ്ചപ്പാടിനനുസരിച്ച്‌ മാറും.

    കെട്ടിക്കാതെ വീട്ടില്‍ നിന്നുപോയാല്‍ നാട്ടുകാരു ചോദിക്കുമ്പോള്‍, ഇപ്പറഞ്ഞ ആത്മവിശ്വാസാഹങ്കാരം ഒലിച്ചുപോകുമോ കൊച്ചുത്രേസ്യാ മാഡം?

    ഇതുവരെ പോയിട്ടില്ല. ഇനിയൊട്ടു പോകുമെന്നും തോന്നുന്നില്ല :-)

  76. Shine said...

    എന്നെ കല്ലെറിയരുതെ..

    കൊച്ചുത്രേസ്യ ഇത്രയും നീട്ടിവലിച്ചു ഒരു പോസ്റ്റെഴുതി, കമന്റിതാ സെഞ്ച്വറി അടിക്കാന്‍ പോകുന്നു! ഒരി ദിലീപ് പടത്തിലെ മഞുജുവാര്യര്‍ റോള്‍ (ഞാനൊന്നും വിശദമാക്കില്ല!)എടുത്ത ത്രേസ്യ എന്താണു ഉദ്ധ്യേശിച്ചതെന്നു ഒരാള്‍ക്കും മനസ്സിലാകാത്ത പോലെ!
    എന്തായാലും ഈ ഭൂലോകത്തു ഇതു മനസ്സിലാക്കാന്‍ ഒരാള്‍ പോലും ഇല്ലാതായിപ്പോയല്ലൊ!
    ചര്‍ച്ച നടക്കട്ടെ...

  77. കൊച്ചുത്രേസ്യ said...

    ഷൈനേ ഇയാളുദ്ദേശിച്ചതെന്താണെന്ന്‌ എനിക്കു മനസ്സിലായില്ല. അല്ലെങ്കില്‍ തന്നെ ഉത്തരം കിട്ടാത്ത ചിന്തകളുമായി ഇരിക്കുമ്പഴാണോ ഇമ്മാതിരി കടംകഥകള്‍ കൊണ്ടു വരുന്നത്‌? :-)

  78. ഗുപ്തന്‍ said...

    സംഗതി ഈ സ്ത്രീധനം സ്ത്രീധനം എന്നൊക്കെ പറേന്നത് ഒരു ദുഷിച്ച ഏര്‍പ്പാടാണേലും ആ വര്‍ഗത്തിലെ ചിലതിനെ സഹിക്കുന്നതിനു മാസാമാസം ശംബളോം വയസ്സാം‌കാലത്ത് പെന്‍ഷനും കൊടുക്കണ്ട ഏര്‍പ്പാടാ...

    നയം മനസ്സിലായില്ലേ... സ്വഭാവംനോക്കി കാശുവാങ്ങിക്കുക !!!

    ഓഫ്: മൊകളില്‍ സീരിയസ്സായി ചര്‍ച്ചിക്കൊണ്ടിരിക്കുന്ന ചേച്ചിമാരുടെ ശ്രദ്ധക്ക്.. ഇത് കൊച്ചുത്രേസ്യ എന്ന ഭയങ്കരിയും സഹിക്കാന്‍ പ്രയാസമുള്ളവളുമായ സ്ത്രീയോട് മാത്രം ഉള്ള കമന്റ് ആകുന്നു. അടി ഒരാള്‍ടെ കയ്യീന്ന് കൊണ്ടാല്‍ മതിയല്ലാ... തിരുമ്മല്‍ ദേവാ...

  79. ഗുപ്തന്‍ said...

    ഒരഭിപ്രായം കൂടിയുണ്ട്... സ്ത്രീധനം കൊടുത്ത് കെട്ടപ്പെട്ട (കെട്ടും‌മൂട്ടിലായ എന്നുമ്പറയും!!!) അമ്മച്ചിമാരും സ്ത്രീധനം വാങ്ങിച്ചുതിന്ന് പള്ള വീര്‍പിച്ച അച്ചായന്മാരും അച്ചടക്കത്തോടെ മാറിനിന്ന് ചര്‍ച്ച നാളത്തെ വധൂവരന്മാരായ ബാച്ചികളെ ഏല്പിക്കേണ്ടതാണ്...

    ഉണ്ട് ഏമ്പക്കോം വിട്ടിട്ട് വേദാന്തം പറയാന്‍ നല്ല സുഖാണേ....

  80. സു | Su said...

    “ഒരേ പോലെ പഠിച്ച്‌ ഒരേ ശമ്പളം പറ്റുന്ന രണ്ടു സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാര്‍ തമ്മില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അവിടെ സ്ത്രീധനം കൊടുക്കേണ്ട ആവശ്യമെന്താണ്‌??


    സൂ പറഞ്ഞിരിക്കുന്ന ആ അഹ്ങ്കാരത്തിന്റെ മറ്റൊരു വേര്‍ഷനാണിത്‌.ഈ ചോദ്യം ഒരഹങ്കാരമല്ല; ആത്മവിശ്വാസമായിട്ടാണ്‌ എനിക്കു തോന്നുന്നത്‌. സ്വന്തമായി ഒരു വ്യക്തിത്വമുണ്ട്‌ എന്ന ഒരു തിരിച്ചറിവ്‌.”

    ഇതിന്റെ അര്‍ത്ഥം, ആ അര്‍ത്ഥമല്ല എന്നാണോ പറഞ്ഞത്? ആ അഹങ്കാരത്തിന്റെ മറ്റൊരു വേര്‍ഷന്‍ ആണിത്, ആത്മവിശ്വാസം, എന്നല്ലേ പറഞ്ഞത്? അധികം നേരമായില്ലല്ലോ പറഞ്ഞിട്ട്?


    ഇനി വളരെ സിമ്പിള്‍ ആയ ഒരു ചോദ്യം ചോദിക്കട്ടെ മാഡം?

    സോഫ്റ്റ്വെയര്‍ എഞ്ചിനീയറും, വ്യക്തിത്വം, ആത്മവിശ്വാസം (അഹങ്കാരമല്ല എന്ന് മാറ്റിപ്പറഞ്ഞത് വകവെച്ചു) എന്നിവ ഉള്ളവളുമായ, മാഡം, കല്യാണം കഴിക്കുമ്പോള്‍, സ്ത്രീധനം കൊടുക്കണോ എന്നുള്ള ചോദ്യം, എന്തിനു ബ്ലോഗിലിട്ടു?

  81. ഏറനാടന്‍ said...

    കൊച്ചുത്രേസ്യാകൊച്ചിന്റേയീ വിഷയമൊരു ഗഹനമായ വിഷയമാണെന്നാലും എനിക്കും നയം വ്യക്തമാക്കാനൊരു മോഹം..

    സ്ത്രീ തന്നെ വിലമതിക്കാനാവാത്തൊരു ധനമാണെന്ന പരമാറ്ത്ഥം അറിയാത്ത മണുക്കൂസചെക്കന്മാരും അവരുടെ ബന്ധുക്കാരും ആണവരെകൊണ്ട് സ്ത്രീധനം വാങിപ്പിക്കുന്നത്.. സ്ത്രീധനം വാങിയ പലരും സ്ത്രീകളുടെ വാലാട്ടികള്‍ ആയി ജീവിതം തള്ളിനീക്കുന്ന പച്ചപരമാറ്ത്ഥം പലയിടത്തും പലപ്പോഴും കണ്ടിരിക്കുന്നു! സ്വകാര്യനിമിഷങളില്‍ പോലുമീ സ്ത്രീഭരണം ഉണ്ടാകാറുണ്ട് എന്ന ഞെട്ടിക്കും സത്യം കേട്ട് ഞാന്‍ എത്രയോ വട്ടം ഞെട്ടിയിരിക്കുന്നു, എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിട്ട്..!

    അതോണ്ട് ഞാന്‍ പെണ്ണ് കെട്ടിയപ്പോള്‍ ധനമോ സ്വത്തോ ഒന്നും വാങിയില്ല. എന്റെ വീട്ടിലാരും വാങിയിട്ടില്ല, കൊടുത്തിട്ടില്ല. എല്ലാവരും സന്തുഷ്ടകുടുംബം നയിക്കുന്നുതാനും. എന്നാല്‍ മറ്റുചിലകാരണങളാല്‍ എന്റെ വിവാഹജീവിതം വിജയിച്ചില്ലെന്നുമാത്രം, സ്ത്രീധനം കൊണ്ടല്ലെന്നുമാത്രം...

    ദാറ്റ്സ് ഓള്‍ യുവറ് ഓണര്‍...!

  82. simy nazareth said...

    സു, സു-ന്റെ ഒരു കമന്റിനു മറുപടി ഇട്ട് ഞാന്‍ ഡിലീറ്റ് ചെയ്തായിരുന്നു.

    “ഇത്ര മഹത്തരം പോസ്റ്റ് ഒന്നുമല്ലാട്ടോ. ചെറിയ പോസ്റ്റ്.“

    - ഇത് എന്താണ് സാധനം എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ഈ പോസ്റ്റ് മഹത്തരം ആണെന്നാണോ സു ഉദ്യേശിച്ചത്? അതോ ആക്കിയതാണോ? (സു-ന്റെ ബാക്കി കമന്റുകള്‍ കണ്ടിട്ട് അങ്ങനെ ആണു തോന്നുന്നത്). അതിന്റെ കാര്യമെന്താണ്? അതുവരെ വിഷയാധിഷ്ടിതമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന സു ഈ ഒരു ഡയലോഗിലൂടെ നശിപ്പിച്ചു.

    അഹങ്കാരവും ആത്മവിശ്വാസവും: സ്വല്പം അഹങ്കരിച്ചാലും തെറ്റില്ല. ഒരു തെറ്റുമില്ല. മലയാളികള്‍ പേടിത്തൊണ്ടന്മാരും മിണ്ടാപ്പൂച്ചകളും ഏറാന്മൂളികളും ആവുന്നതിന്റെ പ്രധാന കാരണം അഹങ്കാരമാവുമോ എന്നുവിചാരിച്ച് മിണ്ടാതിരിക്കുന്നതാണ്. അഹങ്കാ‍രത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിര്‍‌വരമ്പ് വളരെ നേര്‍ത്തതാണ്. അതുകൊണ്ടുതന്നെ അല്പം അഹങ്കാരം ആയാലും ഒരു കുഴപ്പവും ഇല്ല. ഓരോ എം.ബി.എ. സ്കൂളുകളില്‍ മലയാളികള്‍ കയറിപ്പറ്റാത്തതിന്റെയുമും, എന്തിനു, ഉപരിപഠനം സ്വപ്നം കാണാത്തതിന്റെയും പോലും കാരണം ഈ ആത്മവിശ്വാസക്കുറവാണ്. അഹങ്കാരം ആവുമോ എന്നുള്ള ഭയം. ആത്മവിശ്വാസം ഇല്ലാതാവരുത്. അഹങ്കാരം പാടും.

    സ്ത്രീധനം സ്ത്രീയെ വില്‍പ്പനച്ചരക്ക് ആക്കുന്ന ഏര്‍പ്പാടാണ്. കാശും സെക്സും വേലക്കാരിയും കൂട്ടുകാരിയും കുട്ട്യോള്‍ടെ അമ്മയും ഒക്കെ ഒരുമിച്ച് കിട്ടുന്ന ഒരേര്‍പ്പാട്. അതില്‍ നിന്ന് കാശെങ്കിലും ഒഴിവാക്കുന്നതിനെ സു എതിര്‍ക്കുന്നതെന്തിനാണ്? സമൂഹം ഇതുവരെ ഇങ്ങനെ ഒക്കെ പോയതുകൊണ്ട് ഇനിയും പോവണം എന്നാണോ?

    മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍
    മാറ്റുമതുകളീ നിങ്ങളെത്താന്‍

    എന്നൊക്കെ ആരോ പറഞ്ഞിട്ടു പോയി.

    ഇവിടെ പ്രശ്നം കൊച്ചുത്രേസ്യ എന്ന പെണ്‍കുട്ടിയാണ് പ്രശ്നം ഉന്നയിക്കുന്നത് എന്നാണ്. നട്ടെല്ല് കാണിക്കേണ്ടത് ആണ്‍കുട്ടികളാണ്. ബാച്ചി സിങ്കങ്ങളാണ്. (ഞാനുമൊരു ബാച്ചിശിങ്കം. എനിക്ക് ഇതൊക്കെ പറയാന്‍ അര്‍ഹതയുണ്ട്).

    കൊച്ചുത്രേസ്യേ, ജീവിതത്തില്‍ ആദര്‍ശങ്ങള്‍ പലപ്പോഴും കഞ്ഞിവെച്ചു തരുന്നില്ല എന്നത് നേരാണ്. പലപ്പോഴും സാഹചര്യങ്ങള്‍ കൊണ്ട് ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടിയും വരുന്നു. Life is seldom black or white, but shades of grey. എങ്കിലും കൊച്ചുത്രേസ്യയുടെ ചിന്തയെ മാനിക്കുന്നു. കൊച്ചുത്രേസ്യയ്ക്ക് ആവശ്യം എന്നുകാണുന്ന വിട്ടുവീഴ്ച്ചകള്‍ ചെയ്യൂ, വിട്ടുവീഴ്ച്ച ചെയ്യാന്‍ ഒട്ടും പറ്റില്ല എന്നുതോന്നുന്ന കാര്യങ്ങളില്‍ മുറുകെപ്പിടിക്കൂ.

    - സിമി.

  83. സു | Su said...

    സിമി സര്‍,

    ഞാനിവിടെ, ആക്കാന്‍ വന്നതല്ല. സ്ത്രീധനസമ്പ്രദായം, അല്ലെങ്കില്‍, വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനത്തിന്റെ ആവശ്യകത, അനാവശ്യകത, കൊടുക്കണോ വേണ്ടയോ എന്നൊക്കെയുള്ള ചര്‍ച്ചയ്ക്കായി, പോസ്റ്റിലൂടെ, കൊച്ചുത്രേസ്യാമാഡം ക്ഷണിച്ചതിനനുസരിച്ച്, മറ്റു ബൂലോകരെപ്പോലെ വന്നതാണ്. പലരും പല അഭിപ്രായവും പറഞ്ഞല്ലോ. അവരോടൊന്നും സാറിന് ഒരു ചോദ്യവും ഇല്ലേ? അതോ ചോദിക്കാന്‍ ധൈര്യം ഇല്ലേ? മറ്റുള്ളവര്‍ എന്തു പറയുന്നു, ആക്കിയതാണോ അല്ലാത്തതാണോയെന്നൊക്കെ കൊച്ചുത്രേസ്യാമാഡത്തിനു വിടുന്നതല്ലേ നല്ലത്? ഞാന്‍ ഈ പോസ്റ്റ് വായിച്ചിട്ട് എന്റെ അഭിപ്രായം പറയുന്നു. അത്രയേ ഉള്ളൂ. പിന്നെ, ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ട്, അതെന്തോ വല്യ സംഭവമാണെന്ന മട്ടില്‍ ഓടിച്ചെന്നിട്ട് അയ്യടാ എന്നാവേണ്ട എന്നു കരുതിയാണ് മുന്നറിയിപ്പ് കൊടുത്തത്.

    അപ്പോ, നമുക്ക്, സ്ത്രീധനം വേണോ വേണ്ടയോ എന്നതിനെപ്പറ്റി ചര്‍ച്ച നടത്താം അല്ലേ?

  84. Mr. K# said...

    ഛെ, എന്താ സിമീ ഇത്, ഒരു വരിക്ക് ഒന്നരപ്പേജ് മറുപടിയോ!!

    സ്ത്രീധനം സ്ത്രീയെ വില്‍പ്പനച്ചരക്കാക്കുന്ന ഇടപാടല്ല മാഷേ, കൂടുതല്‍ കൊള്ളാവുന്ന ആമ്പിള്ളേരെ കിട്ടാന്‍ വേണ്ടി ചിലവാക്കുന്നതാണ്. പുരുഷനാണ് വില്‍പ്പനക്ക്. സ്ത്രീധനം വാങ്ങാതെ കല്യാണം കഴിക്കാന്‍ അമ്പിള്ളേര്‍ തേരാപ്പാര നടക്കുന്നു.

    ഇല്ലാത്ത കാശുണ്ടാക്കി കൊമ്പത്തേക്ക് കെട്ടിച്ചയക്കാന്‍ നോക്കുന്ന കാരണവന്മാരാണ് മണ്ടന്മാര്‍. ഒരേ നിലവാരത്തിലുള്ളവര്‍ തമ്മിലാണെങ്കില്‍, അല്ലെന്കില്‍ ഒരല്പം താഴെയാണെങ്കില്‍ സ്ത്രീധനവും വേണ്ട. ചിലപ്പോള്‍ ഇങ്ങോട്ട് കിട്ടിയെന്നുമിരിക്കും.

  85. കൊച്ചുത്രേസ്യ said...

    സൂ ഒരു പോയിന്റ്‌ പറഞ്ഞിട്ട്‌ അതഹങ്കാരമാണെന്നു പറഞ്ഞു.ആ പോയിന്റിനെ തന്നെ മറ്റൊരു രീതിയിലെടുത്താല്‍ ആത്മവിശ്വാസമായി കാണാം എന്നു ഞാനും പറഞ്ഞു. അതേ ഞാനുദ്ദേശിച്ചുള്ളൂ.

    ഇനി സിംപിളായ ചോദ്യത്തിന്‌ സിംപിളായി തന്നെ പറയട്ടെ. ഞാനിട്ട പോസ്റ്റില്‍ തന്നെ ഇതിന്‌ ഉത്തരവുമുണ്ട്‌.സ്ത്രീധനത്തെ പറ്റിയുള്ള എന്റെ അഭിപ്രായങ്ങളും സംശയങ്ങളുമാണീ പോസ്റ്റ്‌,മനസ്സിലായില്ലെങ്കില്‍ പറയാം..ആത്മവിശ്വാസവും വ്യക്തിത്വവുമുള്ള ഒരാളെന്ന നിലയ്ക്ക്‌ എന്റെ എന്തു കുറവു നികത്താനാണ്‌ സ്ത്രീധനം പയ്യന്‌ കൊടുക്കേണ്ടത്‌ എന്നറിയാനുള്ള ആഗ്രഹം/അവകാശം എനിക്കുണ്ട്‌.ഇതിനൊക്കെ ഞാന്‍ കാണാത്തമറുവശങ്ങളുണ്ടാവുമല്ലോ. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതറിയാനാണ്‌ ഈ പോസ്റ്റിട്ടത്‌. പോസ്റ്റു വായിച്ച്‌ (കമന്റുകള്‍ വായിച്ചല്ല) ഇനിയുമെന്തെങ്കിലും വിശദീകരണം വേണമെന്നുണ്ടെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്‌

    പിന്നെ ഈ 'മാഡം' സംബോധന കഴിയുമെങ്കില്‍ ഒഴിവാക്കണം. ഇതൊരു സൗഹൃദചര്‍ച്ചയല്ലേ. അവിടെന്തിനാ ഇങ്ങനെയുള്ള ഫോര്‍മാലിറ്റീസ്‌.

  86. കൊച്ചുത്രേസ്യ said...

    കുതിരവട്ടന്‍ നമ്മുടെ നാട്ടിലെ കാര്യം തന്നെയാണോ പറയുന്നത്‌!!!

  87. Mr. K# said...

    1.സ്ത്രീധനം സ്ത്രീയെ വില്‍പ്പനച്ചരക്കാക്കുന്ന ഇടപാടല്ല മാഷേ, കൂടുതല്‍ കൊള്ളാവുന്ന ആമ്പിള്ളേരെ കിട്ടാന്‍ വേണ്ടി ചിലവാക്കുന്നതാണ്. പുരുഷനാണ് വില്‍പ്പനക്ക്.

    2.സ്ത്രീധനം വാങ്ങാതെ കല്യാണം കഴിക്കാന്‍(സോഫ്റ്റ്വെയര്‍ എഞ്ജിനീയറെ)ആമ്പിള്ളേര്‍(പണിയൊന്നുമില്ലാത്ത) തേരാപ്പാര നടക്കുന്നു.

    3.ഇല്ലാത്ത കാശുണ്ടാക്കി കൊമ്പത്തേക്ക് കെട്ടിച്ചയക്കാന്‍ നോക്കുന്ന കാരണവന്മാരാണ് മണ്ടന്മാര്‍.

    4. ഒരേ നിലവാരത്തിലുള്ളവര്‍ തമ്മിലാണെങ്കില്‍, അല്ലെന്കില്‍ ഒരല്പം താഴെയാണെങ്കില്‍ സ്ത്രീധനവും വേണ്ട. ചിലപ്പോള്‍ ഇങ്ങോട്ട് കിട്ടിയെന്നുമിരിക്കും.


    എല്ലാത്തിനും നമ്പറിട്ടിട്ടുണ്ട്. ഏതൊക്കെ പോയന്റാണ് നമ്മുടെ നാടിനു ബാധകമല്ലാത്തെ എന്നോന്നു പറയാമോ കൊച്ചുത്രേസ്യാ?

  88. simy nazareth said...

    ഓ.ടോ:
    സു:

    :-) തെറ്റിദ്ധരിച്ചെങ്കില്‍ ശമി. ഞാന്‍ സാറല്ല. എഞ്ജിനീ‍ര്‍.

    ബാക്കി കമന്റു മൊത്തം വായിച്ചില്ല. എല്ലാരെയും ചീത്തവിളിക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ മൊത്തം വായിക്കാന്‍ പേഷ്യന്‍സ് കിട്ടിയില്ല. മുടിയനായ പുത്രന്റെ കമന്റുകള്‍ മാത്രം തിരക്കിപ്പിടിച്ച് വായിച്ചു.

    ടോ:
    അഹങ്കാരത്തെപ്പറ്റിയും സ്ത്രീധനത്തെപ്പറ്റിയും ഉള്ള എന്റെ കനപ്പെട്ട അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.

    കുതിരവട്ടാ, പെണ്ണിനെ കെട്ടാന്‍ എനിക്കു കാശുതരുമ്പൊ സത്യത്തില്‍ ഞാനല്ലേ വില്‍പ്പനച്ചരക്ക്? ഗള്‍ഫ് മലയാളിക്ക് ഒരു റേറ്റ്, എഞ്ജിനിയറിനും ഡോക്ടറിനും വേറെ റേറ്റ്, അമേരിക്കന്‍ മലയാളിക്ക് മുന്തിയ റേറ്റ്.

    ഓ.ടോ:
    എന്തരോ :-) എനിക്കു ഉറക്കം വരുന്നു.

  89. Mr. K# said...

    കണ്ടോ കൊച്ചു ത്രേസ്യേ, സിമി പറഞ്ഞിരിക്കുന്നത്.

    കുതിരവട്ടാ, പെണ്ണിനെ കെട്ടാന്‍ എനിക്കു കാശുതരുമ്പൊ സത്യത്തില്‍ ഞാനല്ലേ വില്‍പ്പനച്ചരക്ക്? ഗള്‍ഫ് മലയാളിക്ക് ഒരു റേറ്റ്, എഞ്ജിനിയറിനും ഡോക്ടറിനും വേറെ റേറ്റ്, അമേരിക്കന്‍ മലയാളിക്ക് മുന്തിയ റേറ്റ്.

    ഇതു തന്നെയല്ലേ ഞാനും പറഞ്ഞത്?

  90. സു | Su said...

    ശരി. അങ്ങനെയല്ലേ? അപ്പോള്‍ എന്റെ വ്യക്തമായ ഒരു അഭിപ്രായം പറയാം.

    വില പേശുന്ന യാതൊരു ബന്ധങ്ങള്‍ക്കും തലകുനിച്ചുനില്‍ക്കേണ്ട കാര്യം കൊച്ചുത്രേസ്യയ്ക്കില്ല. വേറെ ആരോടെങ്കിലും ആണെങ്കില്‍ ഞാനിത്രേം ഉറപ്പിച്ച് പറയില്ല. പക്ഷെ കൊച്ചുത്രേസ്യയുടെ സാഹചര്യം - പഠിപ്പ്, വ്യക്തിത്വം ഉണ്ടെന്ന കാഴ്ചപ്പാട്, ആത്മവിശ്വാസം- ഇതെല്ലാം കണക്കിലെടുത്ത് പറയുന്നു, ഇഷ്ടമുള്ളൊരു ബന്ധം, എല്ലാത്തരത്തിലും,- പഠിപ്പ്, ജോലി- തുടങ്ങിയവ വരുന്നതുവരെ കല്യാണം കഴിച്ച് ഓടേണ്ട കാര്യമില്ല. അച്ഛന്റേയും അമ്മയുടേയും പൈസ കുട്ടികള്‍ക്ക് കൊടുക്കും. അതില്‍ ഒന്നും വിചാരിക്കാനില്ല. പക്ഷെ, കല്യാണം എന്നൊരു കരാറില്‍ അങ്ങനെ പൈസ കൊടുത്ത് കെട്ടിപ്പോകേണ്ട കാര്യം കൊച്ചുത്രേസ്യയ്ക്കില്ല. ഇക്കാലത്ത്, അങ്ങനെ അല്ലാത്ത ഇഷ്ടം പോലെ പുരുഷ്ന്മാര്‍ ഉണ്ടാവും. അവരിലൊരാള്‍ വന്ന്, കൊച്ചുത്രേസ്യയുടെ മാതാപിതാക്കന്മാരെ കണ്ട്, വിവാഹം തീരുമാനിച്ച് പോകും. അതുവരെ കാത്തിരിക്കുക. പിന്നെ നാട്ടുകാര്‍. അവര്‍ക്ക് ഇതൊന്നുമല്ല, ചാകുന്നതുവരെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവും. അതങ്ങനെ നീണ്ടുകിടക്കും. അവരെയൊക്കെ കണക്കിലെടുക്കാന്‍ പോയാല്‍ നമ്മുടെ ജീവിതം കട്ടപ്പൊകയാവും. നാട്ടുകാരെ ബഹുമാനിക്കുക. അത്രയേ വേണ്ടൂ. തലയില്‍ ഏറ്റി നടക്കേണ്ട എന്നര്‍ത്ഥം. വരുന്ന ആലോചനകളില്‍, ഏതെങ്കിലും കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമായെങ്കില്‍, അതായത്, ചെറുക്കന്‍, കൊച്ചുത്രേസ്യയ്ക്ക് അനുയോജ്യന്‍ ആണെന്ന് വീട്ടുകാരോടൊപ്പം കൊച്ചുത്രേസ്യയ്ക്ക് ബോദ്ധ്യമുണ്ടെങ്കില്‍, കല്യാണം കഴിക്കുക. സമൂഹത്തിന്റെ ഒരു രീതിയനുസരിച്ച്, ചിലപ്പോള്‍ കാശ്, ചോദിക്കാതെ തന്നെ കൊടുക്കേണ്ടിവരും. എന്നുവെച്ചാല്‍, ഇത്രയും ഞങ്ങളുടെ മകനെ കെട്ടുന്നവനു കൊടുക്കും എന്നു മാതാപിതാക്കന്മാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ കൊടുത്തോട്ടെ. അതവരുടെ ആഗ്രഹം. പക്ഷെ, ഒന്നും ഉറപ്പിച്ച് - ഇത്ര വേണം എന്നോ, വേണ്ട എന്നോ ഉറപ്പിച്ച് - പറയാത്തവരുമായി ഒരു ബന്ധം വേണമോയെന്ന് ആലോചിക്കുക. അല്ലെങ്കില്‍, ജ്യോത്സ്യനെക്കണ്ട് അവരുടെ മനസ്സില്‍ എന്താണെന്നറിയുക.
    സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ വേണമൊന്നുമില്ല. ഇക്കാലത്തെ സാഹചര്യമനുസരിച്ച്, ഒരു ജോലി വേണം. അത്, കൊച്ചുത്രേസ്യയുടെ പഠിപ്പിനു യോജിച്ച പഠിപ്പാണോയെന്ന് നോക്കുക. നല്ലൊരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറേക്കാളും നല്ലൊരു മനുഷ്യനെ വിവാഹം കഴിക്കുക. കുറച്ച് വൈകിപ്പോയാല്‍, നാട്ടുകാരുടെ ആശങ്ക കൂടും എന്നല്ലാതെ ഒന്നും സംഭവിക്കില്ല. മാതാപിതാക്കന്മാരെ പറഞ്ഞു മനസ്സിലാക്കിക്കുക. ബന്ധുക്കളും നാട്ടുകാരും കൂടെ ചോദിക്കുന്ന ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ചാണ്, മക്കളെ ഓടിക്കാന്‍ പല മാതാപിതാക്കന്മാരും കച്ചകെട്ടിയിറങ്ങുന്നത്.

    ഞാന്‍ സ്ത്രീധനത്തിനെതിരാണ്. മകള്‍ക്ക് എന്തെങ്കിലും കൊടുക്കണോ വേണ്ടയോ എന്നത്, മാതാപിതാക്കന്മാരുടെ മാത്രം കാര്യമാവണം, തീരുമാനമാവണം എന്ന് എന്റെ അഭിപ്രായം. ചോദിച്ചു, വിലപേശുന്ന ഒരാള്‍ക്കും, തങ്ങളുടെ ഓമനപ്പുത്രിയെ കെട്ടിച്ചുകൊടുക്കില്ലെന്ന് കരുതുന്ന ഒരു പുലരിയിലേക്ക് ലോകം എന്നെങ്കിലുമൊരിക്കല്‍ കണ്ണുതുറക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

    അപ്പോ, ഒക്കെ പറഞ്ഞതുപോലെ. വിവാഹം കേമമായിട്ടൊന്നും ഇല്ലെങ്കിലും സാരമില്ല. എനിക്കു ഒരു പെട്ടി ചോക്ലേറ്റോ, പത്ത് പന്ത്രണ്ട് ഫ്ലേവറില്‍ ഐസ്ക്രീമോ ഒക്കെ മതി.
    ഹാവൂ....കമന്റടിച്ച് കൈവേദനിച്ചു. നാളെ ഒഴിവാണല്ലോ എന്നൊരു ആശ്വാസം മാത്രം.

    എന്റെ ഏതെങ്കിലും കമന്റ് ആര്‍ക്കെങ്കിലും ഇഷ്ടമായില്ലെങ്കില്‍ ക്ഷമിച്ചുകളയുക. അല്ലെങ്കില്‍ നിങ്ങളൊക്കെ മനുഷ്യര്‍ ആണെന്നും പറഞ്ഞ് ഇരിക്കുന്നതെന്തിനാ?

    എന്ന് സു എന്ന ഒരു പാവം വീട്ടമ്മ.(പാവമാണെങ്കിലും അഹങ്കാരത്തിന് ഒട്ടും കുറവില്ലെന്ന് പലരും പറയും. ഞാനത് കാര്യമാക്കാറേയില്ല.)

  91. മാവേലി കേരളം said...

    കൊച്ചുത്രേസ്യയ്ക്കൊരു കമന്റിടണമെന്ന് ഇന്നലെത്തൊട്ടു വിചാരിയ്ക്കുന്നു.

    സമയം കിട്ടിയതിപ്പഴാ.

    കൊച്ചു ത്രേസ്യ എഴുതിയതു ഞാന്‍ ശരിയ്ക്കു മനസിലാക്കിയെങ്കില്‍, ത്രേസ്യ ഇങ്ങനെ ഒരു കത്ത് ആ 30 മിനിറ്റ് മാത്രം പരിചയപ്പെട്ട വ്യക്തിയ്ക്ക് അയച്ചുകൊടുത്തു എന്നാണ്‍്.

    ഇവിടെ ബ്ലോഗേഴ്സ് ഓരോരുത്തരും പല അഭിപ്രായങ്ങള്‍ പറഞ്ഞു, പലരും ഇനിയും പലതും പറയും, ചില കാംന്റുകള്‍ വിചാരിച്ചതിനു നേരെ എതിരായിരിയ്ക്കും.

    പക്ഷെ എയ്ക്കറിയാനുള്ളത്‍ ത്രേസ്യയ്ക്കു മറുപടി കിട്ടിയോ? അദ്ദേഹം എന്താണ് എഴിതിയിരിയ്ക്കുന്നത്? ഭാവിയില്‍ ഭര്‍ത്താവാകാന്‍ അദ്ദേഹം‍ യോഗ്യനാണ് എന്നു ത്രേസ്യയ്ക്കു തോന്നിയോ? 30 മിനിട്ടിനുള്ളില്‍ അതെങ്ങനെ മനസിലാക്കും എന്നുള്ളത് ഒരു കുഴഞ്ഞ സംഗതിയാണ്. പണ്ട് ത്രേസ്യ അതിനേക്കുറിച്ചൊരു പോസ്റ്റ് ഇട്ടിരുന്നു.

    അതില്‍ നിന്നും ത്രേസ്യ അതൊരു great കൂടിക്കാഴ്ച എന്നെഴുതിയതായി എനിയ്ക്കു തോന്നിയില്ല എങ്കിലും, ഒകെ എന്നു തോന്നുന്നു.

    അപ്പോള്‍ ഇനി പണത്തിന്റെ പ്രശ്നം.

    എവിടെയാണ് ഭാര്യഭര്‍തൃജീവിതത്തില്‍ പണം വരുന്നത് എന്നു നോക്കാം. ഒരു പുതിയ ജീവിതത്തിനു പണം ആവശ്യമാണ്. പക്ഷെ അതു സ്വന്തമായി ഉണ്ടാക്കാന്‍ പലര്‍ക്കും കഴിയും. എന്നിട്ടും എന്തിനാണ് കല്യാണത്തോടനുബന്ധിച്ച് ഒരു ബാര്‍ഗയിനിം ഒക്കെ നടത്തി, അല്ലെങ്കില്‍ നിങ്ങള്‍‍ക്കിഷ്ടമുള്ളതു താ എന്നു പറഞ്ഞ് പെണ്‍‌വീട്ടുകാരുടെ യോഗ്യതപരീക്ഷിയ്ക്കുന്നത് എന്നുള്ളത് വിവാഹത്തിനു തയാറാകുന്ന ഒരു പെണ്‍കുട്ടിയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കാവുന്ന കാര്യങ്ങളാണ്.

    പൊതുവെ ആളുകള്‍ പല കൂട്ടത്തിലാണ്.ചിലര്‍ ആചാരങ്ങളെ അതുപോലെ സ്വീകരിയ്ക്കുന്നതിഷ്ടമായവര്‍, ചിലര്‍ ആചാരങ്ങളെ കാലാകാലം അനുസരിച്ച് മാറ്റണം എന്നു പറയുന്നവര്‍. ത്രേസ്യ എന്റെ അഭിപ്രായത്തില്‍,ഇതില്‍ രണ്ടാമത്തെ കൂട്ടത്തിലാണ്. ഞാന്‍ നൂറുശതമാനവും തന്നോടു യോജിയ്ക്കുന്നു.

    പക്ഷെ വിവാഹം കഴിയ്ക്കാന്‍ വരുന്ന വ്യക്തി, ത്രേസ്യയുടെ ഈ വേറിട്ട ചിന്തകളെ എങ്ങനെ കാണുന്നു എന്നുള്ളതാണ് ഇവിടെ കാതലായ പ്രശനം. ബ്ലോഗ്ഗേഴ്സ് എന്തു പറയുന്നു എന്നുള്ളതല്ല, അവരുടെ അഭിപ്രായാം അറിയാനാണെങ്കില്‍, ഭൂരി‍പക്ഷവവും ത്രേസ്യപറയുന്നതില്‍ ശരികാണുന്നുണ്ട്.

    അതുകോണ്ട്, ത്രേസ്യയെ വിവാഹം കഴിയ്ക്കന്‍ ആഗ്രഹിയ്ക്കുന്ന വ്യക്തിയ്ക്ക് ത്രേസ്യയുടെ ഈ വെറിട്ട ചിന്തകള്‍ അംഗീകരിയ്ക്കാന്‍ ആകുമോ എന്നറിയുക. അവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമാണ് പണത്തിന്റെ ചോദ്യം. അവിടെ ഒരു തരം മണ്‍സാ‍ാ കുണസാ പറഞ്ഞാല്‍, ‘വീട്ടുകാരു തീരുമാനിയ്ക്കട്ടെ‘ എന്നൊക്കെ പരഞ്ഞാല്‍, സംഗതി ശരിയല്ല എന്നുള്ളതാണ് എന്റെ നിഗമനം. ഞാന്‍ ഉപദേശിയ്ക്കുകയല്ല, എന്റെ അഭിപ്രായം പറയുകയാണ്.

    പിന്നെ നേരത്തെ തന്നെ ചിലരൊക്കെ തമാശയായായിട്ടാണെങ്കിലും പറയുകയുണ്ടായി, ത്രേസ്യയുടെ ചിന്ത ഒരു റിസ്ക് ആണ്, എന്ന്. അതൊരു പൊതു കാഴ്ചപാടാണ്, തുറന്നു പറയുന്ന പെണ്ണിനെ റിസ്ക് ആയി കണുക, എന്നാല്‍ അഴ്കൊഴാന്നിരിയ്ക്കുന്ന ഒന്നുമങ്ങോട്ടു തീര്‍ത്തുപരയാത്തവര്‍ക്കു ശാലീനത, അടക്കം ഒതുക്കം, സ്തീത്വം ഒക്കെ വെറുത അങ്ങു കല്‍പ്പിച്ചു കൊടുക്കും.

    കടലു കടന്നക്കരെ പോയാലും അമ്മയുടെ സാരിത്തുമ്പിനെ കാണുന്ന ആണ്‍കുട്ടികള്‍ ഇന്നുമൂണ്ട്,എന്നുള്ളതു സത്യമാണ്. അവര്‍ക്കു സ്വയമായി ഒന്നും തീരുമാനിയ്ക്കന്‍ ഉള്ള കഴിവില്ല, അങ്ങനെയാണ് അവര്‍ വളര്‍ന്നിരിയ്കുന്നത്, അല്ലെങ്കില്‍ വളര്‍ത്തിയിരിയ്ക്കുന്നത്. അല്ലാത്തവരും ധാരാളമുണ്ട്.

    കല്യാണപ്രായമായ ഒരാണ് വീട്ടുകാരു തീരുമാനിയ്ക്കട്ടെ എല്ലാം എന്നു പറയുന്നത് അത്ര മഹത്വമായി ഞാന്‍ കാണില്ല. ഞങ്ങള്‍ക്കു രണ്ടു പെണ്‍കുട്ടികളുണ്ട്, അങ്ങനെ പറയുന്ന ഒരാണിന്റെ കൂടെ ഞങ്ങള്‍ അവരെ കല്യാണം കഴിച്ചു കൊടുക്കില്ല. ഇതില്‍ ചിലര്‍ കുടൂംബ സ്നേഹം കലര്‍ത്തും. ഒരു കുടുംബത്തിള്ള ആണും പെണ്ണും, അച്ഛനും അമ്മയും തമ്മില്‍ ആഴത്തിലുള്ള ഒരു ബന്ധമുണ്ട്. പക്ഷെ അതു confromity യില്‍ അധിഷ്ഠിധമായാല്‍ ചിലരൊക്കെ അവിടെ സഹിയ്ക്കും, ഇന്നു നമ്മുടെ കുടുംബങ്ങളില്‍ സാധാരണ കാണപ്പെടുന്നതാണ്`, ഇത്. ഒന്നുകില്‍ അവിടെ ഏറ്റവും കൂടുതല്‍ economic potential ഉള്ള ആളിനെ conformity യുടെ പേരില്‍ കുടുംബത്തിനു വേണ്ടി ത്യാഗിയാക്കുക, അല്ലെങ്കില്‍ അയാളു മറ്റുള്ളവരെ എല്ലാം അടക്കി ഭരിയ്ക്കുക.

    കഴിവുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവരുടെ കഴിവനുസരിച്ച് പുലരുവാന്‍ ഉതകുന്ന സ്നേഹത്തിലും സാഹോദര്യത്തിലും അടിസ്ഥാനപ്പെടുത്തിയ ഒരു കുടൂംബ ബന്ധമാണ് യധാര്‍ദ്ധ കുടുംബം. അതിന്റെ അടിസ്താനം സ്വാതന്ത്യവും, സ്നേഹവുമാ‍്ണ്.പണം കോണ്ട് ഇതുണ്ടാക്കന്‍ പറ്റില്ല.

    അതായത് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിമനുസരിച്ചുള്ള ഒരു ബന്ധമാണ് ഉണ്ടാകേണ്ടത്. ത്രേസ്യയുടെ വ്യക്തിത്വത്തിനു ചേരുന്ന വ്യക്തിയാണോ അദ്ദേഹം എന്ന് അറിയേണ്ടി യിരിയ്ക്കുന്നു.

    പിന്നെ പണം ആവശ്യമില്ല എന്നു ഞാന്‍ പറയില്ല. ഞങ്ങട മക്കള്‍ക്കാണ് ഞങ്ങട പണം മുഴുക്കെ. പക്ഷെ കല്യാണം കഴിയ്ക്കാന്‍ വരുന്നവന്‍ കാശ് എന്നൊരു വാക്കു മീണ്ടിയാല്‍ അപ്പോള്‍ ഞാന്‍ പറയും, ഇവിടെ നിങ്ങള്‍ക്കു പെണ്ണീല്ല എന്ന്, അതു പോര ഞങ്ങള്‍ക്കു പണം വേണം എന്ന് ഞങ്ങട മക്കള്‍ പറയില്ല എന്ന ഉറപ്പില്‍ തന്നെയാണ് അതു പറയുന്നത്.

    പെണ്ണിന്റെ അച്ഛനുമമ്മയും ഉണ്ടാക്കുന്ന കാശിന് അവളെ കല്യാണം കഴിയ്ക്കുന്ന വീട്ടുകാര്‍ക്കെന്താണ് കൂടുതല്‍‍ അവകാശം? എനിയ്ക്കറിഞ്ഞുകൂടാ,
    ഞങ്ങട മക്കള്‍ക്കുള്ള സ്വത്ത് അവരുടെ പേരിലേ ഞങ്ങള്‍‍ കൊടുക്കു, അതിനാരും ബാര്‍ഗയിന്‍ ചെയ്യേണ്ട കാരമില്ല,അതിനു വിവാഹവുമായി യാതൊരു ബന്ധവുമില്ല. ആ സ്വത്തു കൈകര്യം ചെയ്യാനുള്ള കഴിവ് അവര്‍ക്കുണ്ടാക്കി ക്കൊടുക്കേണ്ടതും ഞങ്ങട ചുമതലയാണ്. അതവര്‍ ആര്‍ക്കും കൊടുക്കേണ്ട് എന്നല്ല, ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരുന്ന് ആലോചിച്ച് വേണം അ പണം എങ്ങനെ ചിലവാക്കണം എന്നു തീരുമാനീയ്ക്കാന്‍. കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വീടിന്റെ ചുമതല ഭാര്യയുടേതും കൂടിയാണ്. പക്ഷെ അതില്‍ തന്റെ സ്വത്ത് ഏതു തരത്തില്‍ പ്രയോജനപ്പെടുത്തണം എന്നുള്ളത് അവരുടെ തീരുമാനമാണ്. അല്ലാതെ ചെറുക്കന്റെ അച്ഛന്റെ ഏകപ്ക്ഷീയമായ തീരുമാനമല്ല എന്നു ചുരുക്കം.

    ഭാര്യയ്ക്കു മാത്രം ബാങ്ക് അകൌണ്ട് അതില്‍ ഭര്‍ത്താവിനു inferiority complex ഉണ്ടാകാം. ഇവിടെയാണ് ത്രേസ്യ പറഞ്ഞ ന്യായീകരണം, അതുപോലെ തുല്യ ബാങ്ക് ബാലന്‍സുള്ള ഒരാളായിരിയ്ക്കണം ഭര്‍ത്താവും എന്ന്. അല്ലെങ്കില്‍ അതു ബാലന്‍സു ചെയ്യണം എന്ന്.
    എന്നു പറഞ്ഞതു കോണ്ട്, ബാങ്ക് ബാലന്‍സു ഉണ്ടെങ്കില്‍ മാത്രമേ വിവാഹം ക്ഴിയ്ക്കാവു എന്നുള്ളതല്ല.

    പണം ഒരുപാധിമാത്രമാണ്. മനുഷ്യന്റ് ഗുണങ്ങള്‍ക്കോ, കുടുംബ സ്നേഹത്തിനോ പകരം നില്‍ക്കാന്‍ അതിന് ഒരിയ്ക്കലും സാധിയ്ക്കില്ല. നല്ല കഴിവും ഗുണങ്ങളും ഉള്ള വ്യക്തിയ്ക്ക് പണം ഉണ്ടാക്കുക ഒരു പ്രശനമല്ല. ഇഷ്ടം പോലെ പണമുള്ള ഒരാളിന് യാതൊരു എകോണൊമിക് സെന്‍സുമില്ലാത്ത ഒരു ഭാര്യവന്നാല്‍, ഏതാനും കൊല്ലം കോണ്ട് കുത്തുപാള അടുപ്പിയ്ക്കും. അതു മറിച്ചും സംഭവിയ്ക്കാം.

    ഇത്രയുമൊക്കെ യാണ് ത്രേസ്യക്കൊച്ചേ മനസില്‍‍ വന്നത്. അതുകോണ്ട്, ത്രേസ്യ ഒരു unique individual ആണ് എല്ലാവരും അങ്ങനെ തന്നെയാണ്. ത്രേസ്യയുടെ ആശയങ്ങളുമായി ഏറെക്കുറെ പൊരുത്തപ്പെടാന്‍ കഴിയുന്ന അല്ലെങ്കില്‍ പരസ്പരം മനസിലക്കാന്‍ കഴിയുന്ന ഒരു വ്യക്തി വേണം. അതു തികച്ചും ന്യായമാണ്. പക്ഷെ നല്ല ധൈര്യം വേണം. വേറിട്ടു ചിന്തിയ്കൂനവരെ സമൂഹം എപ്പോഴും ഒറ്റപ്പെടുത്താന്‍ ശ്രമിയ്ക്കും. പക്ഷെ ആ ഒറ്റപ്പെടല്‍ ഒരു സ്വാതന്ത്യമാണ്.

    ത്രേസ്യയ്ക്ക് എല്ലാ നന്മകളും നേരുന്നു.

  92. സു | Su said...

    ഇനി ആര്‍ക്കെങ്കിലും ഉപദേശം വേണമെങ്കില്‍...
    മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്.(ഈശ്വരാ...അങ്ങനെ വല്ല നമ്പറും ഉണ്ടാവുമോ? ലാലേട്ടന്‍ ചതിക്കുമോ? ഏയ്...ഇല്ല)

    കലണ്ടറില്‍ എഴുതിയിടാന്‍ മറക്കരുത്.

    അപ്പോ ത്രേസ്യേ ശുഭരാത്രി, ശുഭവെളുപ്പാന്‍ കാലം.

    എന്റമ്മോ! സമയം ഇത്രയൊക്കെ എപ്പോ ആയി?

  93. Unknown said...

    കൊച്ച്ത്രേസ്യ ആരെ കല്ല്യാണം കഴിയ്ക്കണം എന്ത് ചെയ്യണം എന്നൊക്കെ ധാരാളം ഉപദേശങ്ങള്‍ വന്ന് കഴിഞ്ഞു. എനിക്ക് പറയാനുള്ളത് വേറെയാണ്. ഈ വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയ കൊച്ചുത്രേസ്യയെ അഹങ്കാരി എന്ന് മുദ്രകുത്തുന്നതിനോടും ഒറ്റപ്പടുത്തുന്നതിനോടും ശക്തിയായ വിമര്‍ശനം രേഖപ്പെടുത്തുന്നു. (ഒറ്റപ്പെടുത്തി എന്നല്ല അങ്ങനെ ഒരു ഗ്യാപ്പ് നമ്മള്‍ കൊടുക്കണ്ടല്ലോ)

    ബാച്ചികള്‍ കടന്ന് വരൂ, ബാച്ചികള്‍ക്കല്ലേ ഇവിടെ വോയ്സുള്ളൂ. അങ്കോം കണ്ട് താളീം ഒടിച്ചവര്‍ക്ക് എന്തും പറയാം.

  94. mazha said...

    സ്ത്രീധനം ചൊദിക്കുന്നവര്‍ തുലയട്ടെ....
    ത്രേസ്സ്യക്കു നല്ല ഒരു ചെരുക്കനെ കിട്ടട്ടെ

  95. ഞാന്‍ ഇരിങ്ങല്‍ said...

    കൊച്ചുത്രേസ്യ,
    താങ്കള്‍ക്ക് ‘ഹാസ്യറാണിപ്പട്ടം’ ഒരു കമന്‍റില്‍ ഞാന്‍ നല്‍കിയിരുന്നു. ദാ ഈ നയം വ്യക്തമാക്കലിലൂടെ താങ്കള്‍ വ്യക്തിത്വം ഒന്നു കൂടി വികസിച്ചിരിക്കുന്നു.

    കമന്‍റിലൂടെ പലരും വല്യ വല്യ കാര്യങ്ങളൊക്കെ പറയും പ്രവര്‍ത്തിയില്‍ പലരും നേരെ എതിരായിരിക്കും. ജീവിതമാണ് ആലോചിച്ച് യുക്തമയ തീരുമനമെടുക്കുവാന്‍ കൊച്ചു ത്ര്യേസ്യ്യ്ക്ക് കഴിയും എന്നു തന്നെ കരുതുന്നു.

    ഒരു കണ്ണൂരുകാരനാണെങ്കിലും വിവാഹം കഴിച്ചീരിക്കുന്നത് കണ്ണൂരില്‍ നിന്നല്ല. അതു പോലെ സ്ത്രീധനം വാങ്ങിയിട്ടും ഇല്ല. സ്ത്രീധനം എത്രവേണം എന്ന് ചോദിച്ചിരുന്നു. ചോദിക്കരുത് പറയരുത് എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എന്നിട്ട് ഒന്നും ഇല്ലാതെയാണോ പെണ്‍കുട്ടി വന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്നു തന്നെ പറയാം. എന്നാല്‍ ഒരു തരി ബിസ്സിനസ്സ് ഡീലും നടത്തിയിട്ടില്ലെന്ന് തലയുയര്‍ത്തി നിന്ന് എനിക്ക് പറയുവാന്‍ കഴിയും. കല്യാണ ചടങ്ങിന്‍റെ കാര്യം മാത്രമേ ആ സമയത്ത് സംസാരിച്ചുള്ളൂ. കാരണം കണ്ണൂരിലുള്ള ചടങ്ങുകളില്‍ നിന്ന്‍ വിത്യസ്തമാണ് മറ്റു പല സ്ഥലങ്ങളിലേയും കല്യാണ ചടങ്ങുകള്‍.

    ശ്രീജിത്ത്, പ്രമോദ്, കണ്ണൂരാന്‍ എന്നിവര്‍ പറഞ്ഞതു പോലെ കണ്ണൂരില്‍ സ്ത്രീധന സമ്പ്രദായം ഇല്ലെന്നു തന്നെ പറയാം ഹിന്ദു സമുദായങ്ങളില്‍. എന്നാല്‍ മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ അത്ര മോശമല്ലാത്ത രീതിയില്‍ സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. അത് ഒരുഅവകാശമായി തന്നെ കൊണ്ടു പോകുന്നവരാണ് ഈ പറഞ്ഞ രണ്ടു സമുദായക്കാരും.


    വിവാഹത്തിന് മുമ്പ് പറഞ്ഞ അത്രയും വല്യ ‘അറ’ ഇല്ലെന്ന് പറഞ്ഞ് വിവാഹത്തിന്‍ റെ രണ്ടാം ദിവസം മൊഴിചൊല്ലിയ ആളുകളെയും എനിക്കറിയാം.
    അതു പോലെ സ്ത്രീധനത്തിനെതിരെ ശക്തമായികൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ഞങ്ങളുടെ കൂ‍ടെ എന്നും നടന്നിരുന്ന സുഹൃത്ത് കല്യാണം കഴിച്ച് സമയ്ത്ത് സ്ത്രീധനം കൊടുത്തില്ലെന്ന് പറഞ്ഞ് മൊഴിചൊല്ലി ബന്ധം വേര്‍പെടുത്തിയ സംഭവവും എനിക്കറിയാം.

    മുകളില്‍ പറഞ്ഞ രണ്ട് സംഭവങ്ങളിലും മുസ്ലീം സമുദായക്കാ‍രാണെങ്കില്‍ ക്ര് സ്തീയ സമുദായത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ജില നിയമങ്ങള്‍ കാരണം അതായത് പെണ്‍കുട്ടിയെ കല്യാണം കഴിച്ചു കൊടുത്തു കഴിഞ്ഞാല്‍ രക്ഷിതാക്കളുടെ സ്വത്തിന് അവള്‍ക്ക് ഒരു അധികാരവും ഇല്ലെന്നുള്ള നിയമം പലപ്പോഴും കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ സ്ത്രീധനം കൂടുതല്‍ വാങ്ങി പോകുവാന്‍ പോലും നിര്‍ബന്ധിക്കുന്ന അവസ്ഥയും നിലവില്‍ ഉണ്ട്. എന്‍ റെ ഒരു സുഹൃത്ത് കല്യാണം കഴിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് സ്ത്രീധനം കൂടുതല്‍ കൊടുക്കണം എന്ന് നിര്‍ബന്ധം പിടിച്ച സംഭവം എനിക്ക് നേരിട്ട് അറിയാം. ‍അതിന് കാരണം വിവാഹശേഷം സ്വത്തില്‍ ഒരു ബന്ധവും ഉണ്ടാവില്ലെന്ന് നിയമം ഉള്ളതുകൊണ്ടാണ്.

    കൊച്ചു ത്രേസ്യ അവസാനവരികളില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ല.
    ഇത്രയും ഗഹനവും യുക്തമായ ചിന്തയും പേറുന്ന അധികം പോസ്റ്റുകള്‍ ബ്ലോഗില്‍ ഇല്ല എന്നതു കൊണ്ടു തന്നെ താങ്കളുടെ മനസ്സിന്‍റെ ശക്തയെ അഭിനന്ദിക്കുവാനും ഈ അവസരം ഉപയോഗിക്കുന്നു. എന്തൊക്കെയാണെങ്കിലും ജീവിതമാണെന്ന ബോധത്തോടെ തീരുമാനങ്ങളെടുക്കുക. പ്രാക്ടിക്കല്‍ ലൈഫില്‍ പലപ്പോഴും ചില വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും അതൊരു തോല്‍ വിയാ‍യി കാണേടതില്ല. വരാന്‍ പോകുന്ന വിജയത്തിനുമുമ്പുള്ള ഒരു ചെറുത്തു നില്‍പ്പ് മാത്രമായി കണ്ടാല്‍ മതി.

    അഭിപ്രായത്തിനും ആദര്‍ശത്തിനും എല്ലാത്തിനും വലുത് ജീവിതമാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
    സ്നേഹപൂ‍ര്‍വ്വം
    ഇരിങ്ങല്‍

  96. ഞാന്‍ ഇരിങ്ങല്‍ said...

    ഒരു കാര്യം പറയാന്‍ വിട്ടു.
    കൊച്ചു ത്രേസ്യയെ ‘അഹങ്കാരി’ എന്ന് പറയാന്‍ ശ്രമിച്ചതിനെ ശക്തമായി എതിര്‍ക്കുന്നു. അത്തരക്കാര്‍ സ്വയം തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും

    ഒരു കാര്യം പറയാന്‍ ശ്രമിക്കുന്നതിനെ അഹങ്കാരം എന്ന് പറഞ്ഞ് എവിടേയും ‘സ്വയം’ വല്യ വിവരം ഉണ്‍ടെന്ന് ഞെളിഞ്ഞ് നടക്കുന്നവര്‍ക്ക് കൊച്ചു ത്ര്യേയെ പോലുള്ള ഊര്‍ജ്ജസ്വലമായ സ്ത്രീരതനങ്ങള്‍ മാതൃകയകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  97. സുനീഷ് said...

    ത്രേസ്യാക്കൊച്ചിന് കൊടുക്കണമെന്നുണ്ടെങ്കില് സ്ത്രീധനം കൊട്, ഇല്ലേ വേണ്ടാ, കൊടുക്കേണ്ടാ… അത്രയല്ലേ ഉള്ളൂ കാര്യം…
    ഇത് അപ്പനോടും അമ്മയോടും ചോദിച്ചപ്പോള് അവരെന്തു പറഞ്ഞു? കൊടുക്കെണ്ടാന്ന് അവരും തീരുമാനിച്ചെങ്കില് സ്ത്രീധനം ആവശ്യമില്ലാത്ത ചെറുക്കനെ തപ്പിക്കന്ടു പിടിക്കാന് പറ.

    എന്റഭിപ്രായത്തില് കാശാവശ്യമുള്ള സമയത്ത് ആവശ്യമുള്ള സാധനം തന്നെയാണ്. കട്ടും, കൊന്നും, കടത്തിയുമുള്ളതല്ലാതെ നേരായ മാര്‍ഗ്ഗത്തില് നിന്നുള്ളതായിരിക്കണം എന്നു മാത്രം. പിന്നെ അതിന്റെ പേരില് പെണ്ണിനേയും, പെണ്ണിന്റെ അപ്പനേയും, അമ്മയേയും കൊല്ലാക്കൊല ചെയ്യരുത് എന്നു മാത്രം.

  98. മിടുക്കന്‍ said...

    ഒടുക്കമെന്നായി കൊച്ചുത്രേസ്യാകൊച്ചേ..?
    ആ പയ്യന്‍ ഇതിന് മറുപടി തന്നോ..? അവന് സമ്മതമാണോ.?
    നമ്മളൊക്കെ എന്നാ പറഞ്ഞിട്ടെന്നാ കാര്യം..?
    പയ്യന്‍സിന്റെ മറുപടി അല്ലേ അറിയേണ്ടത്..?
    ഷൊര്‍ട്ട് നോട്ടീസില്‍ ലീവ് സാങ്ക്ഷന്‍ ആയെന്ന് കരുതിക്കൊട്ടെ....

  99. പ്രിയംവദ-priyamvada said...
    This comment has been removed by the author.
  100. സാല്‍ജോҐsaljo said...

    ഒരു നൂറാശംസകള്‍!

  101. കൊച്ചുത്രേസ്യ said...

    ഇവിടെ വന്ന്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ആദ്യം തന്നെ പറയട്ടെ.. ഈ കത്ത്‌ തികച്ചും സാങ്കല്‍പ്പികമാണ്‌.അതു കൊണ്ടു തന്നെ ഇതിന്‌ ഒരു മറുപടിയും കിട്ടാനില്ല.എനിക്കു പരിചയമുള്ള പല പെണ്‍കുട്ടികളുടെയും മനസ്സിലുള്ള ഒരാശയക്കുഴപ്പമാണ്‌ ഈ പോസ്റ്റിലൂടെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്‌.എത്ര പണം കൊടുത്തും മരുമകനെ വിലയ്ക്കു വാങ്ങാന്‍ കഴിവുള്ള സമ്പന്നകുടുംബത്തിന്റെയോ എത്ര ശ്രമിച്ചാലും അതിനു പറ്റാത്ത ദരിദ്രകുടുംബത്തിന്റെയോ പ്രതിനിധിയല്ല.അത്യാവശ്യം വന്നാല്‍ കഷ്ടപ്പെട്ട്‌ എങ്ങനെയെങ്കിലും പണം സംഘടിപ്പിക്കാന്‍ കഴിവുള്ള ഇടത്തരം കുടുംബത്തിന്റെ പ്രതിനിധിയാണ്‌ ഞാന്‍.ഇവിടെ ഞാനറിഞ്ഞിടത്തോളം പെണ്‍കുട്ടികളുടെ മനോഭാവം(ഇതിന്‌ അപവാദങ്ങളുമുണ്ടാവാം; പക്ഷെ അളവു വളരെ കുറവാണ്‌)ലക്ഷങ്ങള്‍കൈക്കൂലി കൊടുത്താലേ കിട്ടൂ എന്നുള്ള ഒരു ജോലി നേടാന്‍ വേണ്ടി പണംകൊടുക്കുന്നതു പോലെയാണ്‌.ആദര്‍ശമനുസരിച്ചാണെങ്കില്‍ കൈക്കൂലി കൊടുക്കരുത്‌. പക്ഷെ സ്വന്തം ജീവിതം കരപറ്റണമെങ്കില്‍ അതു കൊടുത്തേ പറ്റൂ.ഇതിലേതു വികാരമാണ്‌ മുന്നിട്ടു നില്‍ക്കുന്നതെന്നനുസരിച്ച്‌ ഇതിലൊരു വഴി തിരഞ്ഞെടുക്കും. അത്രേയുള്ളൂ.

    പിന്നെ സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ എന്ന്‌ പലവട്ടം ഇവിടെ കടന്നു വന്നത്‌ അത്‌ എനിക്കേറ്റവും പരിചയമുള്ള ഒരു വിഭാഗമായതു കൊണ്ടാണ്‌.മാത്രമല്ല ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ തീരെയില്ലാത്ത ജോലിയും.വളര്‍ന്ന സാഹചര്യവും ചെയ്യുന്ന ജോലിയുമൊക്കെ കൊണ്ടാവാന്‍ ഞാനാരെക്കാളും താഴെയല്ല;മുകളിലുമല്ല പക്ഷെ തുല്യമാണ്‌ എന്നൊരു തോന്നല്‍ എനിക്കുണ്ട്‌. അതുകൊണ്ടാണ്‌ ഇങ്ങനെയുള്ള സംശയങ്ങള്‍ എനിക്കുണ്ടായതും.ഇവിടെ പലരും പറഞ്ഞതു പോലെ ഒരു എട്ടാം ക്ലാസ്സുകാരനെ കെട്ടില്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ പറ്റും.അതേറ്റവും എളുപ്പമുള്ള വഴി. പക്ഷെ ഞാനിവിടെ ചോദിക്കുന്നത്‌ ഏകദേശം തുല്യമായ ജീവിതസാഹചങ്ങളുള്ള ഒരാളെ വിവാഹം കഴിക്കുന്നതിനെ പറ്റിയാണ്‌ .അതൊരു അതിമോഹമോ ആര്‍ത്തിയോ അല്ല; തികച്ചും ന്യായമായ അവകാശമാണ്‌ എന്നു തന്നെയാണ്‌ എന്റെ വിശ്വാസം.

  102. Rajeeve Chelanat said...

    വളരെ തെളിമയോടെയും സത്യസന്ധതയോടെയും കാര്യം പറഞ്ഞുവന്ന് ഒടുവില്‍ കൊച്ചുത്രേസ്യ നയം അല്‍പ്പം അവ്യക്തമാക്കിയോ എന്ന് സംശയം.

    കമന്റുകളുടെ അസാംഗത്യമാണെങ്കില്‍ അപാരം. പുരുഷമേധാവിത്വം, സ്വത്തുടമാ-പിന്തുടര്‍ച്ച സമ്പ്രദായം, ഇവയൊക്കെ സ്പര്‍ശിക്കാമായിരുന്നു ചര്‍ച്ചകളില്‍. അതുണ്ടായതുമില്ല. ഒരു മരുന്നിനുപോലും.

    എങ്കിലും, ആദ്യത്തെ ചില ഖണ്ഡികകളിലെ പ്രകടിപ്പിച്ച വികാരങ്ങള്‍ ആലോചനാമ്ര്‌തം.

    സ്നേഹപൂര്‍വ്വം

  103. ഇടിവാള്‍ said...

    (( പെണ്ണിനെ കെട്ടാന്‍ എനിക്കു കാശുതരുമ്പൊ സത്യത്തില്‍ ഞാനല്ലേ വില്‍പ്പനച്ചരക്ക് ))

    ദത് പോയന്റ് !!!

    ചെല മൊതലുകളെ ഒക്കെ കെട്ടിയാല്‍ പിന്നെ ജീവിതം കോഞ്ഞാട്ടയായെന്നു പറയാനൊണ്ടോ? അതിനാവും ചെലരു അഡ്വാന്സായി കാശു ചോദിച്ചു മേടിക്കുന്നേ ! സ്വന്തം ജീവിതത്തിനാണിവര്‍ വിലപേശുന്നത്. കാശു കൊടുത്തു മേടിച്ച കളിപ്പാട്ടം എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത് ഉടമ്മയല്ലേ? അവരതു ചിലപ്പോ ഒസൂക്ഷിച്ചു കൊണ്ടു നടക്കും, ചിലപ്പോ തലി നിലത്തുടച്ചു കളയും, കയ്യും കാലും ഒടിക്കും, ചീത്തവിളിക്കും! സഹിച്ചോ പുരുഷന്മാരേ....

    സാന്റോസേ.. ഹിഹി.. ചൊറിഞ്ഞുകൊണ്ടെയിരിക്കും അല്ലേ? അങ്ങനെ അടുത്തു തന്നെ ഒരു എക്സ്-മിലിട്ടറിക്കാരന്റെ മോള്‍ സുമംഗലയാവുന്നതു കാണാനാവുമെന്നു കരുതുന്നു!

  104. ഇടിവാള്‍ said...

    യ്യോ..

    അരവിന്ദന്റെ കമന്റു വായിച്ച് ചിരിച്ച് മറിഞ്ഞ് കെട്ടാ !!


    പെണ്ണിന്റെ എവീട്ടിലെ സെറ്റപ്പു നോക്കുന്നതു സ്ത്രീധനമാണെന്നു വരുകില്‍. പെണ്‍പിള്ളേര്‍ക്കു വീട്ടുകാര്‍ ആലോചിക്കുന്നതും അല്പം കഴിവുള്ള പയ്യനെ തന്നെ ആവുമല്ലോ>?

    സോഫ്റ്റ്വേര്‍ എഞ്ചിനീയറെപ്പിടിച്ച് സ്ത്രീധനവിരോധിയായ അപ്പന്‍ തെങ്ങേറ്റക്കാരനു കൊടുക്കില്ലല്ലോ?

    ഒരു പാലമിട്ടാ അങ്ങോട്ടു മാത്രം നീളം കൂടാന്‍ എന്താണു കാരണം സാര്‍ ?

    നടപ്പു ശരിയ്യല്ലാഞ്ഞിട്ടാവും അല്ലേ?

  105. ഉണ്ണിക്കുട്ടന്‍ said...

    സ്ത്രീധനം എന്താണെന്നു പോലുമറിയാത്ത സത്യകൃസ്ത്യാനിയായ ഒരാളിവിടെ ഉണ്ട്. ദയവു ചെയ്തു അങ്ങോടു കാശു ചോദിക്കരുത്. ഇല്ല അത് കൊണ്ടാ.. തല്ലുണ്ടാക്കാനുള്ള ടോപ്പിക്ക് തന്നെ തപ്പിയെടുത്തല്ലേ..

  106. Shine said...

    ത്രേസ്യാ ഞാന്‍ കടങ്കഥ പറഞ്ഞതല്ലാ...!

    വിവാഹപ്രായമെത്തിയ ഒരു പെന്‍‌കുട്ടി സ്വന്തം ചുറ്റുപാടുകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഇത്രയും ഡീറ്റയില്‍ ആയി പോസ്റ്റിയപ്പോള്‍ അഹങ്കാരത്തിന്റെ ആള്‍‌രൂപം ആത്മവിശ്വാസത്തിന്റെ മൂര്‍ത്തീഭാവം എന്നൊക്കെ വിളിച്ചു അധിക്ഷേപിക്കുന്നു!...
    ചിലര്‍ കമന്റിത്തല്ലുന്നു!...
    മറ്റു ചിലര്‍ അറിയാത്തതായി നടിക്കുന്നു!...
    ഇതിലൊക്കെ ശക്തമായി പ്രതിഷേധിച്ചു ത്രേസ്യ തന്റെ നിലപാടുകള്‍ സാങ്കല്‍‌പികമാണെന്നു പ്രഖ്യാപിക്കുന്നു!...
    ഒരിക്കല്‍ കൂടി,
    ത്രേസ്യയെ മനസ്സിലാക്കാന്‍ ത്രേസ്യയുടെ മനസ്സു മനസ്സിലാക്കാന്‍ ഈ ബ്ലോഗുലോകത്തിലാരുമില്ലാതായിപ്പോയല്ലോ...
    ഞാന്‍ കടങ്കഥ പറഞ്ഞതല്ല ത്രേസ്യാ...
    ബ്ലും..ഞാന്‍ മുങ്ങി... ;)

  107. Shine said...

    എന്റമ്മച്ചിയേ...

    നമ്മട സച്ചിന്റെ റെക്കാര്‍ഡ് തകര്‍ത്തു കേട്ടാ 106 നോട്ടൌട്ട്!

    ബ്ലും... ഞാന്‍ വീണ്ടും മുങ്ങി

  108. Vanaja said...

    ഇങനെയൊരു പോസ്റ്റിടാന്‍ തന്റേടം കാണിച്ച കൊച്ചു ത്രേസ്യയ്ക്ക് അഭിനന്ദനങള്‍..
    പോസ്റ്റിനുള്ള മറുപടി
    *****************
    വിവാഹ ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ളത് മന പൊരുത്തമാണ്. അത് ഏകദേശം ഒരേ ചിന്താഗതിയും വ്യക്തിത്വവും ഉള്ളവരായാല്‍ ലഭിക്കും എന്നു തോന്നുന്നു.പിന്നീട് ജീവിതത്തില്‍ സംഭവിച്ചേക്കവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പണത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല.അതിന് വിവേകബുദ്ധിയും,വിവരവുമാണ് (അത് വിദ്യാഭ്യാസം കൊണ്ട് കിട്ടണമെന്നില്ല) വേണ്ടത്.അതുകൊണ്ട് ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും തങളുടെ കാഴ്ചപ്പാടുകളോടും, ചിന്താഗതികളോടും ചെര്‍ന്നു പോകും എന്നു തോന്നുന്നവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതാവും നല്ലത്.

    ഒരിക്കലും, സ്ത്രീധനം ചോദിച്ചു വാങ്ങുന്നവനെ കെട്ടിയാലും, മാവേലി കേരളം പറഞ്ഞ പോലെ “എല്ലാം വീട്ടുകാരു പറയുന്ന പോലെ” അല്ലെങ്കില്‍ ‘നിങ്ങളു നിങടെ കൊച്ചിനന്താന്നു വച്ചാല്‍ കൊട്” എന്നൊക്കെ മണ്‍സാ കൊണ്‍സാ പറയുന്നവനെ കെട്ടരുത്. സ്വന്തമായി ഒരു വ്യക്തിത്വമില്ലെന്നുള്ളതിനു തെളിവാണത്.

    പിന്നെ, മാതാപിതാക്കള്‍ തങളുടെ കുട്ടികള്‍ക്ക് കൊടുക്കുന്ന സ്വത്ത് വാങുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതിന് അതില്‍ കവിഞ് ഒരു പ്രാധാന്യവും കൊടുക്കരുതെന്നു മാത്രം.

    കൈതമുള്ളിന്റെ കമന്റിനോടുള്ള അഭിപ്രായം
    *********************************
    ഞങ്ങള്‍ ഒരിക്കലും കുടുംബ സ്വത്ത് (രണ്ടുപേരുടെയും)വേണ്ടെന്നു പറയില്ല. പക്ഷേ ,മറ്റ് ദുരന്തങളോ ദുരിതങളോ ഒന്നും ഉണ്ടായില്ലെങ്കില്‍. അതില്‍ നിന്നും ഒരു പൈസ പോലും ഞങള്‍ എടുക്കില്ല,(ശ്ശ്..ഇക്കാര്യം ആരോടും പറയല്ലേ..എവിടുന്നാ പാര വരുന്നതെന്നറിയാന്‍ പറ്റില്ല. ഭാഗ്യത്തിന് ബ്ലോഗ്ഗു വായിക്കുന്ന ബന്ധുക്കളാരും ഇല്ല.) എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങള്‍ക്ക് വിനിയോഗ്ഗിക്കണമെന്നാണാഗ്രഹം. ഇക്കാര്യം ആദ്യം മുന്നോട്ടു വച്ചത് അദ്ദേഹമല്ല, അദ്ദേഹിയെന്ന ഈ ഞാന്‍ തന്നെയാണ്. യാതൊരുളുപ്പുമില്ലാതെ ഈ ആത്മപ്രശംസ ഞാന്‍ നടത്തുന്നതെന്താന്നു വച്ചാല്‍ ഇങനെ ചില സ്തീകളും ഈ ലോകത്തുണ്ടെന്നറിയിക്കാന്‍ വേണ്ടി മാത്രം.

    കൊടുക്കുന്നെങ്കില്‍ അങ്ങു കൊടുത്താല്‍ പോരെ, എന്തിനിവിടെ പറയുന്നുവെന്നാണെങ്കില്‍, വീട്ടുകാര്‍ക്കോ , സഹോദരങ്ങള്‍ക്കോ മറ്റു സാമ്പത്തിക ബുദ്ധിമുട്ടില്ലെങ്കില്‍ ആ പണം അവര്‍ക്കു നല്‍കുന്നതിനേക്കാള്‍ നല്ലത് പലതരത്തില്‍ കഷ്ടപ്പെടുന്ന നമ്മുടെ മറ്റു സഹജീവികള്‍ക്കു നല്‍കുന്നതല്ലേ. അതുകൊണ്ട് അങ്ങനെയുള്ള മണ്ടത്തരം ആരും കാണിക്കാതെ ഇതൊരു മാതൃകയാക്കാവുന്നതാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം.

    ഓ.ടോ
    ഇതു പുളുവടിയൊന്നുമല്ല. കാരണം ഞാനെങോട്ടുമോടി പോകുന്നുവൊന്നുമില്ല. ഇവിടൊക്കെതന്നെ കാണും.:))

  109. Vanaja said...

    രണ്ടു ദിവസമായി ഒരു കമണ്ടിടണമെന്നു വച്ചു പലതവണ ഈ വഴി വന്നതാണ്. പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല. കല്യാണം കഴിച്ച് പിള്ളാരൊക്കെയായാലുള്ള ഓരോ പ്രശ്നങളേയ്....

  110. എതിരന്‍ കതിരവന്‍ said...

    വനജ:
    കൊടു കൈ.
    പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം.

  111. വിദ്യാര്‍ത്ഥി said...

    ഏതൊക്കെ സമൂഹങ്ങളിലാണോ സ്ത്രീകള്‍ക്ക് വിവാഹശേഷവും സ്വന്തം അച്ഛനമ്മമാരുടെ സ്വത്തില്‍ അധികാരം ഉള്ളതു്‌, ആ സമൂഹങ്ങളില്‍ സ്ത്രീധനം അനാവശ്യവും അനാചാരവും ആണു്‌. പക്ഷെ ഈ അധികാരം ഇല്ലാത്ത സമൂഹങ്ങളില്‍ സ്ത്രീധനം സ്ത്രീകള്‍ക്കു ഗുണകരവുമാണു്‌. കല്യാണം കഴിഞ്ഞു എന്ന ഒരു കാരണം കൊണ്ടു മാത്രം പാരമ്പര്യ സ്വത്തില്‍ അധികാരം സ്ത്രീക്കു നഷ്ടപ്പെടാന്‍ പാടില്ല.
    കൊച്ചുത്രേസ്യ: പിന്നീടു്‌ ആങ്ങളമാരുമായി ഒരു സ്വത്തു തര്‍ക്കത്തിനു എന്തിനു ചാന്‍സു കൊടുക്കണം?

  112. Aravishiva said...

    ഇത്രയും കോമ്പ്ലിക്കേറ്റടായുള്ളൊരു ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞ് കൂടുതല്‍ കോമ്പ്ലിക്കേറ്റടാക്കുന്നില്ല.

    അവനവന്റെ ബുദ്ധിയും,നട്ടെല്ലും വിവേകവും അവരവരുടെ നിലപാടെടുക്കാന് എല്ലാവരേയും‍ പ്രേരിപ്പിയ്ക്കട്ടെ.

    പിന്നെ പോസ്റ്റിനെപ്പറ്റി..കമന്റിന്റെ എണ്ണം കൊണ്ടു മാത്രമല്ല.

    കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ബ്ലോഗില്‍ വായിച്ച ഏറ്റവും നല്ല പോസ്റ്റ്...ദൂരവ്യാപകമായി ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയൊരു പോസ്റ്റ്.മുന്‍പ് പലരും അവതരിപ്പിച്ച വിഷയമായിരുന്നിട്ടു കൂടി കൊച്ചുത്രേസ്യയുടെ അവതരണത്തിന്റേയും ശൈലിയുടേയും പ്രത്യോകതകൊണ്ടാവാം ഓരോ വായനക്കാരനേയും ആഴത്തില്‍ സ്പര്‍ശിച്ച പൊസ്റ്റ്.

    ഭാവുകങ്ങള്‍...കൊച്ചുത്രേസ്യയുടെ ആര്‍ജ്ജവം സ്ത്രൈണഭാവങ്ങളെ അടിയറവു വെച്ചുകൊണ്ടുള്ള ഫെമിനിസ്റ്റ് ടൈപ്പ് അല്ലാത്തതുകൊണ്ട് തീര്‍ത്തും ബഹുമാനമ്ര്ഹിയ്ക്കുന്നു..

    നല്ല നല്ല പോസ്റ്റുകള്‍ ഇനിയും പോരട്ടേയ്

  113. jinsbond007 said...

    എനിക്ക് ഈ പോസ്റ്റ് ഏതായാലും ഇഷ്ടമായി. കല്യാണത്തിന്റെ കാര്യം ചിന്തിക്കാനുള്ള വകതിരിവാകാത്തതുകൊണ്ട് കാര്യപ്പെട്ട കമന്റൊന്നും ഇടുന്നില്ല.

    കുടുംബങ്ങളുടെ കൂട്ടായ്മയാണോ കല്യാണം, അതോ മനസ്സുകളുടെയോ എന്നൊന്നും മനസ്സിലാവാത്തതു കൊണ്ട്, കല്യാണം എപ്പോഴായാലും വിളിക്കാന്‍ എന്നെ മറക്കണ്ട എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.

    പിന്നെ വ്യക്തിപരമായി എന്റെ ഒരഭിപ്രായം, ജോലിയുള്ള ഒരു പെണ്ണിനെ കെട്ടിക്കൊണ്ടു വരുമ്പോള്‍, പെണ്ണിന്റെ വീട്ടുകാര്‍ക്ക് നമ്മളല്ലേ സ്ത്രീധനം കൊടിക്കേണ്ടത് എന്നു തോന്നാറുണ്ട്.(ഇതു വീട്ടില്‍ പറഞ്ഞാല്‍ ചേച്ചിയുടെ കല്യാണസമയത്ത് എവിടെയായിരുന്നെടാ വേദാന്തം എന്ന് ചോദിക്കാനിടയുള്ളതു കൊണ്ട് പറഞ്ഞിട്ടില്ല!).

  114. jinsbond007 said...

    നേരത്തെ കമന്റിട്ടതിനു ശേഷമാണ്, മറ്റു കമന്റുകളിലേക്ക് നോക്കിയത്. എല്ലാം വായിക്കാന്‍ പറ്റിയില്ല. എങ്കിലും ഞാന്‍ ഒരാറുമാസം മുമ്പ് എന്റെ ക്ളാസിലെ എല്ലാ പെങ്കുട്ടികളോടും ഒരു ചോദ്യം ചോദിച്ചു, "സ്വന്തം ഭര്‍ത്താവിന് തന്നേക്കാള്‍ ക്വാളിഫിക്കേഷന്‍ ഉണ്ടാവുന്നതാണോ ഇഷ്ടം ഇല്ലാത്തതാണോ ഇഷ്ടം എന്ന്", എല്ലാവര്‍ക്കും തന്നേക്കാള്‍ ക്വാളിഫിക്കേഷന്‍ വേണം, വേറെ ഒന്നിനും അല്ലാ, നാലാളുടെ മുമ്പില്‍ പറഞ്ഞു നടക്കാന്‍...

    ഈ പൊങ്ങച്ചം പറയല്‍ സംസ്കാരത്തിന്റെ ഭാഗമായെ ഞാന്‍ സ്ത്രീധനത്തെ കാണുന്നുള്ളൂ...

    പിന്നെ കല്യാണം കഴിച്ച് പരിചയം ഇല്ലാത്തതു കൊണ്ട്, കൂടുതല്‍ വിവരം ഇല്ല...

    എനിക്ക് ഒരു പെണ്ണിനെ കണ്ടിഷ്ടാവുകയും, അവള്‍ക്ക് എന്നെ ഇഷ്ടാവുകയും, എന്റെ വീട്ടീക്കൊണ്ടുവന്നു നിര്‍ത്താന്‍ പറ്റിയ സ്വഭാവമുള്ള പെണ്ണാവുകയും ചെയ്താല്‍ എനിക്ക് സ്ത്രീധനം ഉണ്ടെങ്കിലും പ്രശ്നമില്ല, ഇല്ലെങ്കിലും പ്രശ്നമില്ല...

  115. ഷാഫി said...

    നല്ല പോസ്റ്റ്. അതു പോലെ നല്ല അഭിപ്രായങ്ങളും.
    ബ്ലോഗിലിങ്ങനെ കമന്‍‌റാമെന്നല്ലാതെ സ്ത്രീധനമെന്ന ദുരാചാരത്തിനെതിരെ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ എത്ര പേര്‍ തയാറാകും എന്നൊരു ചോദ്യമുണ്ട്.

  116. Murali K Menon said...

    ഞാന്‍ വായിച്ചീട്ടും കമന്റൊന്നും ഇടണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. കാരണം സ്ത്രീധനം എന്ന വിഷയം ഒരുപാടു കാലത്തെ ചര്‍ച്ചകള്‍ക്ക് കേരള ജനത സാക്ഷ്യം വഹിച്ചതാണ്. പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായിട്ടില്ല എന്നാണ് സൂവിനെ പോലെയുള്ളവരുടെ കമന്റില്‍ നിന്നും മനസ്സിലാവുന്നത്. ആ കമന്റാണ് എന്നാല്‍ എന്റെ അഭിപ്രായവും എഴുതാമെന്ന് വിചാരിച്ചത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്ന് പറയാന്‍ മിടുക്കരാണു മലയാളികള്‍. കാരണം അവരില്‍ 99 ശതമാനവും ബുദ്ധിജീവികളാണ്. ദില്‍ബു പറഞ്ഞതുപോലെ പെണ്ണിനെ പോറ്റാന്‍ കഴിവില്ലാത്തവന്‍ ഒരു കുടുംബത്തിനുവേണ്ടി ആഗ്രഹിക്കേണ്ടതില്ല. സമ്മന്തത്തിന്റെ കാലം കഴിഞ്ഞുപോയി എന്ന് മനസ്സിലാക്കാത്തവരാണ് പ്രശ്നക്കാര്‍. വിവാഹത്തിനു മുമ്പ് സംസാരിക്കേണ്ടത് പരസ്പരം ജീവിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് സംശയമില്ല, അതില്‍ നിന്റെ ഭാഗത്ത് നിന്ന് എന്തു കിട്ടും എന്നല്ല, മറിച്ച് എനിക്ക് ഇതാണു ജോലി, എന്റെ വരുമാനം ഇന്നതാണ്, ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിതാണ്. അതുമായ് പൊരുത്തപ്പെടാനാവുന്ന ഒരാളാണോ, അങ്ങോട്ടും ഇങ്ങോട്ടും....അതായിരിക്കണം മാനദണ്ഡം. പക്ഷെ എന്റെ വീട്ടില്‍ ഞാനൊരു പുത്രനോ പുത്രിയോ ആണ് അച്ഛനുണ്ടാക്കിയ മുതലൊന്നും നാളെ മുതല്‍ എനിക്ക് വേണ്ട എന്ന നയവുമില്ല. ഞാനിത് എവിടേയും പറയാന്‍ ധൈര്യം കാണിക്കുന്നത് ജീവിതത്തില്‍ അത്തരം സംഭാവനകളില്ലാതെ, പറയാതെ, ചോദ്യങ്ങളില്ലാതെ ലളിതമായ് കൂട്ടിക്കൊണ്ടു വന്ന ഒരു പെണ്‍‌കുട്ടി എന്റെ കൂടെ ഉണ്ടെന്നുള്ള ബലത്തില്‍ തന്നെയാണ്. ഇത്തരം ചിന്തകള്‍ എല്ലാ അവിവാഹിതരായവര്‍ക്കും നല്ലതിനുവേണ്ടിയായിരുന്നു എന്നത് സന്തോഷം തരുന്നു.

  117. ഉപാസന || Upasana said...

    upasankke oru idea sthree dhanamaayi kochchuthresyayuTE BLOgILE ella postukaluteYUM PRINTED COPY (athayathe blog samaharam) eduththe chekkante veettukaarkke angade kodukkwa... enthaa...
    pinne "ELLAM SHUBHAM"
    Pinne avar kaashe chodhikkilla.
    :)
    upasana

    Off Topic : Kaththe sankalpikamaaNenne upaasana karuthunnilla :)

  118. Unknown said...

    ത്രേസ്യാമ്മോ...

    ആദ്യമേ തന്നെ ബെര്‍ളിച്ചായനൊരു നന്ദി പറഞ്ഞോട്ടെ, പുള്ളീടെ റീ-മിക്സില്‍ നിന്നാണ് ഇങ്ങോട്ടുള്ള വഴി കിട്ടിയത്.

    ശരി, കമിങ് റ്റു ദ പായിന്റ്.

    DISCLAIMER: I AM AGAINST DOWRY SYSTEM

    ഇവിടത്തെ മെയിന്‍ പ്രശനം എന്നത് സ്ത്രീധനം ആണല്ലോ. എന്റെ ഒരു എളിയ അഫിപ്രായം രേഖപ്പെടുത്തിക്കോട്ടെ. എനിക്കിത് വരെ ഒരു കല്യാണം പോലും കഴിഞ്ഞിട്ടില്ല എന്ന ഒരു ഡ്രാ ബാക്ക് ഉണ്ടെങ്കിലും ഇതു പറയാന്‍ ഞാന്‍ ധൈര്യപ്പെടുന്നു.

    ഇപ്പൊ നാട്ടിലെല്ലാരും(ഒരു വിഭാഗത്തിലെ എല്ലാരും) സ്ത്രീധനം വാങ്ങുന്നു, കല്യാണം കഴിക്കുന്നു, ഊണു കഴിക്കുന്നു, ഫ്രൈഡ് റൈസ് കഴിക്കുന്നു... അങ്ങനെ കഴിക്കുന്നു. ഇതിനിടയ്ക്ക് ഞാന്‍ പെണ്ണു കാണാന്‍ ചെല്ലുമ്പോള്‍, ഞാന്‍ പറയുന്നു, എനിക്ക് സ്ത്രീധനം വേണ്ടാ എന്ന്. ആക്ച്വലി, എല്ലാരും നല്ല വിലക്കു വില്‍ക്കുന്ന ഒരു ഉല്‍പ്പന്നം, ഒരു കച്ചവടക്കാരന്‍ മാത്രം വില കുറച്ചു കൊടുത്താല്‍ സ്വാഭാവികമായും ഏതൊരു കസ്റ്റമര്‍ക്കും അതിന്റെ ഗുണ നിലവാരത്തില്‍ സംശയം ജനിക്കും. അല്ലെങ്കില്‍, ആ പ്രോഡക്റ്റില്‍ എന്തോ കാര്യമായ പ്രശനം ഉള്ളത് കൊണ്ടായിരിക്കുമോ വിലകുറച്ചു കൊടുക്കുന്നത് എന്ന സംശയം വരാം.

    ഈ ഒരു സാഹചര്യത്തില്‍, ഏറ്റവും യോഗ്യനായ ഒരു യുവാവ്, കുറച്ചു നേരത്തേക്കെങ്കിലും, ഒരു കുടുമ്പത്തിന്റെ മുന്നിലെങ്കിലും സംശയത്തിനു പാത്രമാകുന്നു എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു യുവര്‍ ഓണര്‍...

    ശരിയല്ലേ? അപ്പോള്‍ സ്ത്രീധനം ചോദിച്ചാലും ഇല്ലെങ്കിലും ആപ്പ് ഡീസന്റ് ബാച്ചിലേഴ്സിനു തന്നെ.!!

    (തമാശയെ തമാശയായും കാര്യത്തെ കാര്യമായും കാണാന്‍ താല്പര്യപ്പെടുന്നു)

    എന്ന് സ്വന്തം
    പൊന്നൂസ്

  119. Unknown said...

    ബൈ ദ ബൈ, മിസ്സ് ത്രേസ്യാ...

    ശീഘ്രമേവ ഗുഡ്ഡു സത്പതി പ്രാപ്തിരസ്തുഃ

    (ആശംസിക്കാന്‍ മറന്നു പോയി!!)

  120. yetanother.softwarejunk said...

    "Start from Zero"; I like it.

    More over it is a combined responsibility(കൂട്ടുത്തരവാദിത്വം).

    രണ്ടു പേരുടേയും സ്വത്തു തൂക്കി നോക്കണം എന്നു പറയാന്‍ കാണിച്ച ചങ്കൂറ്റം അപാരം തന്നെ.it is what happening in USA. At the time of divorce they have to divide their combined wealth to TWO equal portions. Hence they afraid to get married ;-)

  121. മുസ്തഫ|musthapha said...

    ഇന്നലെയാണ് പോസ്റ്റും മൊത്തം കമന്‍റുകളും വായിച്ച് തീര്‍ത്തത്.

    കൊച്ചുത്രേസ്യയുടെ പോലെ ചിന്തിക്കാന്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ചേ സ്ത്രീധനം എന്ന ദുഷിച്ച ഏര്‍പ്പാട് ഇല്ലാതാവൂ...

    ഇടിവാള്‍ പറഞ്ഞത് പോലെ മുസ്ലീം സമുദായത്തിലും ക്രിസ്ത്യന്‍ സമുദായത്തിലും തന്നെയാണ് ഈ ഏര്‍പ്പാട് ഏറ്റവും കൂടുതലായി കണ്ട് വരുന്നത്. മറ്റുള്ളവര്‍ക്കിടയില്‍ ഇത് പൊതുവെ വളരെ കുറവാണെന്നാണ് തോന്നിയിട്ടുള്ളത്.

    എന്‍റെ മോനിത്ര കിട്ടി, അല്ലെങ്കില്‍ എന്‍റെ മോള്‍ക്കിത്ര കൊടുത്തു എന്നത് അഭിമാനമായി പറഞ്ഞ് നടക്കുന്ന സമൂഹത്തിനിടയില്‍ അതിനോട് സമരസപ്പെടാന്‍ സാധാരണക്കാരനും പാവപ്പെട്ടവനും നെട്ടോട്ടമോടുന്നിടത്താണ് സ്ത്രീധനമെന്ന വിപത്തിന്‍റെ ഏറ്റവും സങ്കടകരമായ അവസ്ഥ.

    സ്ത്രീധനം ചോദിച്ച് വാങ്ങിക്കുന്നവരില് ചിലര് പറഞ്ഞ് കേള്ക്കുന്ന ഒരു ന്യായമുണ്ട് ‘പെങ്ങളെ കെട്ടിച്ചത് ഇത്ര കൊടുത്താണ്….’ അല്ലെങ്കില് ‘സ്വര്ണ്ണം ആദ്യം തരണം…. കെട്ടിക്കുന്ന പെങ്ങള്ക്ക് കൊടുക്കാനാണ്….’ ഇങ്ങിനെയുള്ളവര് സ്ത്രീധനം ഒപ്പിക്കാനുള്ള എല്ലാ ബുദ്ധിമുട്ടുകളും നല്ലവണ്ണം അനുഭവിച്ചവരായിരിക്കും. എന്നിട്ടും അവരും ചോദിക്കുന്നത് സ്ത്രീധനം തന്നെ.

    സ്ത്രീധനം തുറന്ന് ചോദിക്കന്നതിന് പകരം ചെറിയ മീനിനെ കൊരുത്ത് വലിയ മീനിനെ പിടിക്കുന്ന ഒരേര്പ്പാടാണ് കുറച്ച് കാലാമായി ഞങ്ങളുടെ ഭാഗത്തൊക്കെ കണ്ട് വരുന്നത്.

    25 പവന് സ്വര്ണ്ണം ചെറുക്കന്റെ വീട്ടുകാര് വിവാഹത്തിന് മുന്പ് പെണ്കുട്ടിക്ക് ഇട്ട് കൊടുത്ത് നാട്ടുകാരുടെ മുന്നില് അഭിമാനത്തോടെ ‘ഞങ്ങള് മോള്ക്ക് 25 പവന് കൊണ്ടു പോയി കൊടുത്തു’ എന്ന് പറഞ്ഞ് ഞെളിയുമ്പോള്…. ഞങ്ങള്ക്ക് 100 പവന് സ്വര്ണ്ണം സ്ത്രീധനമായി വേണമെന്ന ഒരു ഹിഡന് അജണ്ട അവിടെ നടപ്പിലാക്കുകയാണ്.

    ‘ഒന്നമതായി ഇത്രയും പണം എന്റെ വീട്ടുകാര്‍ അങ്ങോട്ടു തരേണ്ടതെന്തിന്‌ എന്നെനിക്കു മനസ്സിലാകുന്നില്ല….’ എന്ന കൊച്ചുത്രേസ്യയുടെ ചോദ്യം തന്നെയാണ് ഈ വിഷയത്തിലെ ഏറ്റവും പ്രസക്തമായ കാര്യം.

    ഈ ചോദ്യം ഓരോ പുരുഷനും സ്വയം ചോദിക്കട്ടെ! ആത്മാര്ത്ഥമായ ഒരുത്തരം കണ്ടെത്തുമ്പോള് പിന്നെ ഒരു പെണ്കുട്ടിക്കും സ്ത്രീധനത്തിന്റെ പേരില് ദുഃഖിക്കേണ്ടി വരില്ല.

    സ്ത്രീധനം വേണ്ടാതെ വിവാഹം കഴിക്കാന്‍ ഒരാള്‍ തയ്യാറായാലും ‘ഒന്നുമില്ലാതെ അവളെ എങ്ങിനെ ഇറക്കി വിടും’ എന്ന് പരിതപിക്കുന്ന മാതാപിതാക്കളുടെ ചിന്താഗതി കൂടെ മാറിയാലേ ഈ വിപത്തിന്‍റെ കടയ്ക്കല്‍ കോടാലി വെയ്ക്കാനാവൂ... അല്ലെങ്കില്‍ ‘വേണ്ട’ എന്ന് പറയുമ്പോഴും ‘എന്തെങ്കിലുമൊക്കെ തടയും’ എന്ന പ്രതീക്ഷ കെട്ടാന്‍ വരുന്നവന്‍റെയോ അവന്‍റെ കുടുംബത്തിന്‍റേയോ മനസ്സിന്‍റെ അടിത്തട്ടില്‍ ഊറിക്കിടക്കും.

    ഇങ്ങിനെയൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ ഒരോ ദിര്‍ഹം ചിലവാക്കുമ്പോഴും എന്‍റെ ഭാര്യ ഓര്‍മ്മിപ്പിക്കും ‘ഇക്കാ നമുക്കൊരു പെണ്‍കുട്ടിയാണ്... ട്ടാ...’ ഞാനും ചിന്തിക്കും ‘അതെ, എനിക്കൊരു പെണ്‍കുട്ടിയാണ്...’ അങ്ങിനെ ചിന്തിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കും ആവുന്നില്ല. കാരണം ഒരു പെണ്‍കുട്ടി പിറന്നത് മുതല്‍ തന്നെ അവളെ വിവാഹം ചെയ്തയക്കാനായി പൈസ കരുതിവെക്കുന്ന ഭൂരിപക്ഷമുള്ള ഒരു സമൂഹത്തിലാണ് ഞങ്ങളും ജീവിക്കുന്നത്. പക്ഷെ, സ്ത്രീധനം എന്ന വിലപേശലുമായി വരുന്ന ഒരുത്തനും ഞങ്ങളുടെ മകളെ വിവാഹം കഴിച്ച് കൊടുക്കില്ല... പകരം അങ്ങിനെയുള്ള ഒരുത്തനെ വേണ്ടാ എന്ന് ചങ്കുറപ്പോടെ പറയാനുള്ള ആത്മവിശ്വാസവും കരുത്തും അവള്‍ക്ക് പകര്‍ന്ന് നല്‍കും (ഇഫ് ഗോഡ് വില്ലിങ്ങ്).

    ഈ പോസ്റ്റും 111 കമന്‍റുകളും വായിച്ചതിന് ശേഷം എന്‍റെ നല്ലപാതി പറഞ്ഞത് ഇതായിരുന്നു... “പല പല അഭിപ്രായങ്ങളും കാണുമ്പോഴാണ് സ്ത്രീധനമെന്ന പരിപാടി വരും തലമുറയിലെങ്കിലും ഇല്ലാതാവും എന്ന പ്രതീക്ഷ ഇല്ലാതാവുന്നത്’

  122. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:
    ബൂലോഗത്തുള്ള 99% ബാച്ചികളോട് ചോദിച്ചാലും ഞങ്ങളൊക്കെ സ്ത്രീധനത്തിനെ ശക്തമായി എതിര്‍ക്കുന്നു എന്നാവും മറുപടി.

    എന്നാപ്പിന്നെ കെട്ടിക്കാണിക്കൂ എന്ന് ചോദിച്ചാല്‍ അടിമുടി സ്വര്‍ണ്ണത്തില്‍ കുളിച്ച പെണ്ണിന്റെ കൂടെയുള്ള വിവാഹഫോട്ടോ എങ്ങനെ പുറത്താക്കും?

    ചര്‍ച്ച ചോദിച്ച് വാങ്ങുന്ന, അല്ലെങ്കില്‍ പരോക്ഷമായെങ്കിലും സൂചിപ്പിക്കുന്ന സ്ത്രീധനത്തെക്കുറിച്ചാണെങ്കില്‍ എതിര്‍ക്കുന്നു.

    ചെക്കന്റെ അമ്മേം അച്ഛനും ഇത്തിരി വിദ്യാഭ്യാസമുള്ളവരാണെല്‍ ഒരു പരിധി വരെ സ്ത്രീധനം അകന്ന് നില്‍ക്കും അതോണ്ട് കെട്ടാന്‍ പോണ പയ്യന്‍സിന്റെ വിദ്യാഭ്യാസം മാത്രമല്ല മാതാപിതാക്കളുടെയും കൂടി വിദ്യാഭ്യാസ യോഗ്യത അറിഞ്ഞിട്ട് കെട്ടിയാ മതി.

    ഓടോ: കൊച്ച് ത്രേസ്യാക്കൊച്ചേ കൊച്ചിന്റെ നിബന്ധനകള്‍ അക്കമിട്ട് എഴുതിയിരുന്നെങ്കില്‍ മാര്യേജ് ബ്യൂറോക്കാര്‍ക്ക് കൊടുക്കുന്ന കാശ് ഒഴിവാക്കായിരുന്നു. ഈ പോസ്റ്റിനെത്ര ഹിറ്റ് കിട്ടി?

  123. G.MANU said...

    good one threesya good one

  124. Unknown said...

    സ്ത്രീധനം എന്ന വസ്തുത, എത്ര എതിര്‍ക്കപ്പെട്ടാലും, അതിന്റെ ഒമ്നിപ്രസന്‍സ് ഉണ്ടാവും. എന്തായാലും ഒരു പെണ്‍കുട്ടിയും, പിറന്ന വീട്ടില്‍ നിന്നും ഒന്നും വാങ്ങാതെ (ശരിക്കും പറഞ്ഞാല്‍ ഒന്നും കൊടുക്കപ്പെടാതെ) വരന്റെ വീട്ടിലേക്ക് പോകപ്പെടുന്നില്ല. പെണ്ണിനു വേണ്ടാ എന്ന് പെണ്ണ്(അല്ലെങ്കില്‍ പെണ്ണും ചെക്കനും) തന്നെ പറഞ്ഞാലും, പെണ്‍‌വീട്ടുകാര്‍ ഒരു ചില കാര്യങ്ങള്‍ ചെയ്യുക തന്നെ ചെയ്യും. അതൊക്കെ കാലാകാലങ്ങളായി നമ്മുടെ നാട്ടില്‍ നടന്നു വരുന്ന ഒന്നാണ്. ഇതൊക്കെ മാറണം മാറ്റണം എന്നൊക്കെ പറയുന്നവര്‍ പോലും സ്വന്തം മക്കള്‍ക്ക് ഇതൊക്കെ ചെയ്യും. ആണ്‍മക്കള്‍ ഉള്ളവരാകട്ടെ, മരുമോള്‍ കൊണ്ട് വരുന്നത് സ്വീകരിക്കുക തന്നെ ചെയ്യും. അല്ലാതെ, ഇതൊക്കെ നിന്റെ വീട്ടില്‍ വച്ചിട്ടിങ്ങു പോന്നാ മതി എന്ന് പെണ്ണിനോട് പറയുമോ? ഇല്ല തന്നെ.

    ഇനി ഈ സമ്പ്രദായം മാറണമെങ്കില്‍, പോളിയോ നിര്‍മ്മാര്‍ജ്ജനം നടത്തുന്ന പോലെ വരുന്ന ഓരോ തലമുറയും ഇത് എന്താണെന്നറിയാതെ തന്നെ കെട്ടിച്ച് വിടണം. അങ്ങനെ ആയാല്‍, അഞ്ചോ ആറോ തലമുറകള്‍ കൊണ്ട് ഇല്ലാതാക്കാവുന്ന് ഒന്നാണ് സ്ത്രീധനം.

    പിന്നെ ഒരു കാര്യം. എന്നെപോലെയോ ചാത്തനെപ്പോലെയോ ഉള്ള കടും വെട്ട് ടീംസിനെയൊക്കെ കെട്ടാം എന്ന് തീരുമാനിക്കാന്‍ തക്ക മഹാ മനസ്കതയുള്ള ഒരു പെണ്ണിനെ കണ്ടാല്‍, അങ്ങോട്ട് കൊടുക്കണം പൊന്ന്!

  125. krish | കൃഷ് said...

    തേസ്യാക്കൊച്ചേ (പേര് തിരിച്ചിട്ടതാ,
    വൈകിയാ ഇത് കണ്ടത്. അന്തോം കുന്തോം ഇല്ലാതെ ചിന്തിച്ച് കൂട്ടിയതിലും ഇച്ചിരി കാര്യം ഉണ്ട്. ആലോചന വല്ലതും മുറുകി വരുന്നുണ്ടോ. (എല്ലായിടത്തും സ്ത്രീധനം വാങ്ങിയാണ് കല്യാണം കഴിക്കുന്നത്. എന്നാല്‍ ഇവിടെയുള്ള ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ പുരുഷധനം കൊടുത്ത് വേണം പെണ്ണിനെ കെട്ടാന്‍. പുരുഷധനം എന്നാല്‍, പണം,വിലയുള്ള മുത്തുമാലകള്‍, ആഭരണങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി പലതും. കാശുണ്ടെങ്കില്‍ ഒരാള്‍ക്ക് എത്ര വേണമെങ്കിലും കെട്ടാം. നോ പരിധി.
    ആണ്‍കുട്ടി ജനിക്കുന്നതിനേക്കാള്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോളാണ് ഇവര്‍ക്ക് സന്തോഷം കൂടുതല്‍.)

  126. എതിരന്‍ കതിരവന്‍ said...

    പൊന്നമ്പലം:
    കേരളത്തില്‍ സ്ത്രീധനസമ്പ്രദായം (ഹിന്ദുക്കളുടെ ഇടയില്‍) “കാലാകാലങ്ങളാ“യോ “തലമുറകളാ“യോ നടന്നുവരുന്ന ഒന്നല്ല. മരുമക്കത്തായം തകര്‍ന്നു കഴിഞ്ഞിട്ട് വലിച്ചു കയറ്റിക്കൊണ്ടു വന്നതാണ്. അന്‍പതോ അറുപതൊ കൊല്ലങ്ങള്‍ പോലും ആയിട്ടില്ല.

    ക്രിസ്ത്യാനികളുടെ ഇടയില്‍ അതിനും മുന്‍പ് ഉണ്ടായിരുന്നോ? അറിയില്ല.

    ആചാരങ്ങള്‍ വന്നു കയറാന്‍ അധികം സമയം വേണ്ട. വളരെ ലളിതമായിരുന്ന മലയാളിക്കല്യാണങ്ങള്‍‍ എങ്ങനെയായെന്നു നോക്കുക.

  127. അഭിലാഷങ്ങള്‍ said...

    ^%$&*&^....

    ഹലോ...

    സ്ത്രീധനം...! മാങ്ങാത്തൊലി...!!

    ഞാന്‍‌ തന്റെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ട്..
    ഒരോന്നിനും കൊടുത്ത ‘ലേബല്‍‘ പ്രകാരം 13 പ്രാവശ്യം കൊച്ചുത്രേസ്യ ‘നോര്‍മ്മലാ’യിട്ടും 2 പ്രാവശ്യം ‘സീരിയസ്സായിട്ടു’ മാണ് കാണുന്നതു. കൊച്ചുത്രേസ്യാകൊച്ചേ, ദയവ് ചെയ്ത് ‘ഞാന്‍‌ സീരിയസ്സായി’ എന്ന ലേബല്‍‌ ഈ ബ്ലോഗ്ഗില്‍‌ ഒരുപാട് സൃഷ്ടിക്കരുതേ... പ്ലീസ്..! അല്പം ചിരിക്കാം എന്ന് കരുതിയാണ് ഈ ബ്ലോഗിലെ തന്റെ വിശേഷങ്ങളും മറ്റ് ബ്ലോഗുകളിലെ പുരാണങ്ങളും വായിക്കാനെത്തുന്നത്. അപ്പോഴാണ് സ്ത്രീധനവും, ആനമുട്ടയും.. !! കുന്തം..!! കൊച്ചുത്രേസ്യാ, ദയവായി വീണ്ടും ‘നോര്‍മ്മലാകൂ’. അല്ലാതെ ഇങ്ങനെ ‘സീരിയസ്സാകാന്‍‌‘ തുടങ്ങിയാല്‍, സീരിയസ്സായി സീരിയസ്സായി, അവസാനം പിന്നീടെഴുതുന്ന പോസ്റ്റുകളുടെ ലേബല്‍‌ ‘ഞാന്‍‌ അബ്‌നോര്‍മ്മലായി’ എന്നെഴുതേണ്ടിവരും... അതുകൊണ്ട്, പ്ലീസ്സ്....പ്ലീസ്..പ്ലീ..

    അഭിലാഷ് (ഷാര്‍ജ്ജ)

  128. Anivar said...

    ദാ ഇവിടെ ഒന്നു കോറുന്നു. കേരള സമ്പദ്​വ്യവസ്ഥയുടെ നട്ടെല്ല് സ്ത്രീധനം

  129. ഉണ്ണിക്കുട്ടന്‍ said...

    പൊന്നമ്പലം , കൊച്ചുത്രേസ്യക്കു ഉടനെ നല്ല ലഡ്ഡു കിട്ടട്ടെ എന്നല്ലേ നീ ആശംസിച്ചത്..?

  130. വിന്‍സ് said...

    ennittevidey varey aayi kaaryangal? kochu thresyaye kettikkumo, kochu thresya kettumoo?

  131. Navi said...

    ഇപ്പോഴാ വായിച്ചത്...
    പറഞ കാര്യങളെല്ലാം ശരി തന്നെ..
    arranged marrieage ലല്ലേ ഇങനത്തെ പ്രശ്നങളുള്ളൂ.. ഇഷ്ട്ടപെട്ടു കെട്ടുന്ന കല്യാണത്തില്‍ ഈ പരിപാടി ഇല്ലല്ലോ.. അപ്പൊ അതാ നല്ലത്..
    എനിക്കീ arranged കല്യാണത്തൊട് പണ്ടെ അലര്‍ജിയായിരുന്നു.
    ലോകത്തെ വെല്ലുവിളിച്ച് ഇഷ്ട്ടപെട്ട പെണ്ണിനെ കെട്ടുമ്പോള്‍ കിട്ടുന്ന ആ അഭിമാനമുണ്ടല്ലോ.. അത് വളരെ വലുതാണ്..
    കണ്ട് സെലക്റ്റ് ചെയ്യാന്‍ ഇഷ്ട്ടം പോലെ ആളല്ലേ ഇവിടെ..
    അപ്രതീക്ഷിതമായി കണ്ട്മുട്ടി ഇഷ്ട്ടപെട്ട് കല്യാണം കഴിച്ച ഒരാളാ ഞാന്‍...

  132. ഹാരിസ് said...

    സഖാവെ,ജീവിതത്തിന്റെ വരവുചിലവ് പുസ്തതകത്തില്‍,ചില വരവുകള്‍ ഒന്നില്‍കൂടുതല്‍ എഴുതുക.ചില ചിലവുകളാവട്ടെ എഴുതാന്‍ മറന്നെ പോകുക.കണക്കുകൂട്ടി വരുംബോള്‍ ലാഭമെ ഉണ്ടാകൂ.

  133. അനംഗാരി said...

    പ്രിയ കൊച്ചുത്രേസ്സ്യക്ക്,
    കൊച്ചുത്രേസ്യയുടെ ബ്ലോഗ് ഇപ്പോഴാണ് വായിക്കുന്നത്.

    ഇന്‍ഡ്യാ മഹാരാജ്യത്ത് സ്ത്രീധന നിരോധന നിയമം നിലവില്‍ ഉണ്ട്. നമ്മള്‍ ഭാരതീയര്‍ ഒരു നിയമം ഉണ്ടാക്കുമ്പോള്‍ അത് എങ്ങിനെ നടപ്പിലാക്കാമെന്നല്ല ചിന്തിക്കുക,മറിച്ച് അതിനെ എങ്ങിനെ മറികടക്കാം എന്നാണ്.അതിനായുള്ള പഴുതുകളാവും നമ്മള്‍ ആലോചിച്ചെടുക്കുക.ഒരു ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്ന് ആ രാജ്യത്തിന്റെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടമോ അത് നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥസംവിധാനമോ ഇല്ല എന്നതാണ്.
    17 വര്‍ഷങ്ങള്‍ക്ക് മുന്‍‌പ്,ഇന്‍ഡ്യയിലെ സ്ത്രീധനനിരോധന നിയമങ്ങളുടെ ചരിത്രം സംബന്ധിച്ച് ഞാന്‍ എറണാകുളം സെന്റ് ആന്റണീസ് ഹൈസ്ക്കൂളിലെ പെണ്‍കുട്ടികള്‍ക്ക് ഒരു ക്ലാസ് എടുക്കുമ്പോള്‍ അവരില്‍ പലരും എന്നോട് ചോദിച്ചത് ചേട്ടന്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങുമോ എന്നായിരുന്നു.അന്ന് ഞാന്‍ വാങ്ങില്ല എന്നാണ് മറുപടി പറഞ്ഞത്.മാത്രമല്ല അവരെ കൊണ്ട് സ്ത്രീധം നല്‍കി ഞങ്ങള്‍ വിവാഹിതരാ‍കില്ല എന്ന് പ്രതിജ്ഞയും എടുപ്പിച്ചു.അവരില്‍ എത്രപേര്‍ സ്ത്രീധനം നല്‍കിയും അല്ലാതെയും വിവാഹം കഴിച്ചിരിക്കും എന്ന് എനിക്ക് നിശ്ചയമില്ല.
    എന്നാല്‍ എന്റെ കാര്യത്തില്‍ എനിക്ക് പൂര്‍ണ്ണമായി ഉറപ്പ് പറയാന്‍ കഴിയും.
    എന്റെ വിവാഹത്തിനു ഞാന്‍ നല്‍കുന്ന സ്വര്‍ണ്ണം മാത്രം ധരിച്ചാല്‍ മതിയെന്നാണ് ഞാന്‍ നിര്‍ബന്ധം പിടിച്ചത്.ഒരു തരി സ്വര്‍ണ്ണമൊ, പണമോ,കാറോ,വീടോ മറ്റ് ആഡംബര വസ്തുക്കളോ ഞാന്‍ വാങ്ങിയില്ല.വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
    ഇവിടെ കമന്റിയവരില്‍ സ്ത്രീധനം നല്‍കിയും, വാങ്ങിയും വിവാഹിതരായവരെ നമുക്ക് കാണാന്‍ കഴിയും.അതില്ലാതെ വിവാഹിതരായവരേയും.
    എനിക്ക് ഇത്ര സ്വര്‍ണ്ണം നല്‍കിയാലേ ഞാന്‍ വിവാഹം കഴിക്കൂ എന്ന് വാശി പിടിക്കുന്ന സ്ത്രീകളും,പുരുഷന്മാരും ഇന്ന് കൂടുതലാണ്. യുവതലമുറയില്‍ പെട്ട നല്ലൊരു ശതമാനം ആണും പെണ്ണും, തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുകൂലമായി കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്.അതിന് അവര്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്ഥിതിയാണിന്ന്.
    ഒന്നുമാത്രം പറയാനാഗ്രഹിക്കുന്നു.
    ഇന്‍ഡ്യാ രാജ്യത്തെ ഒരു ഉത്തമ പൌര എന്ന നിലയില്‍ നിയമത്തെ അനുസരിച്ച് ജീ‍വിക്കുക.
    സസ്നേഹം,
    അനംഗാരി.

  134. ഉറുമ്പ്‌ /ANT said...

    ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയിട്ടിന്നേവരെ, ദൈവമേ ഇതു ഞാന്‍ വായിക്കാതെ വിട്ടതെന്ത്‌? എന്നു സ്വയം ചോദിപ്പിച്ച ഒരേ ഒരു പോസ്റ്റാണ്‌ ഇത്‌. അസാമാന്യ വ്യക്തിത്വമുള്ളവര്‍ക്കേ ഇങ്ങിനെ ചിന്തിക്കാനാവൂ. സ്വന്തം സ്വത്വത്തെക്കുറിച്ച്‌ അഭിമാനബോധമുള്ള പെണ്‍കുട്ടികള്‍ക്കു മാത്രം ചോദിക്കാനാവുന്ന ചോദ്യങ്ങള്‍. ആഗ്രഹിക്കുന്നതരം ജീവിതം കെട്ടിപ്പടുക്കാന്‍ ഇത്തരം ഇശ്ചാശക്തി അത്യാവശ്യം തന്നെ. ആഗ്രഹങ്ങള്‍ നിറവേറട്ടെ എന്നാശംസിക്കുന്നു.

  135. Nammal Thammil said...

    സ്ത്രീധനത്തിനെതിരെ സംസാരിചാല്‍ എന്തു പറ്റും? Live Kalleru. See ഒരു മുസ്ലീം പുരൊഹിതെന്റെ അനുഭവം(In vadakkan kerala). സ്ത്രീധനമുള്ള കല്യാണതിനു ദയവു ചെയ്തു ക്ഷണിക്കരുതു എന്ന അധ്ദ്ഹത്തിന്റെ Sticker പലരും വീടിന്റെ Calling bellil ottichuknondu സഹൊദരിമാരുടെ അഭിമാനത്തിനു സഹോദരന്മാരുടെ ഐക്യദാര്‍ഡ്യമ്മ് ഓതുന്നു.

    http://www.youtube.com/watch?v=6RwUMJNt-Jg
    http://www.youtube.com/watch?v=C00OHGyhhJQ

  136. കിഷോർ‍:Kishor said...

    കൊച്ചുത്രേസ്യയുടെ ലോകത്തില്‍ ഇന്നാണ് ഞാന്‍ ആദ്യം വരുന്നത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഈ പോസ്റ്റില്‍ തന്നെ കമന്റാനും പോകുന്നു!

    ഈ സ്ത്രീധനവും പണ്ടവും മറ്റും അറേന്‍‌ജ്‌ഡ്-മാര്യേജ് എന്നതിന്റെ ദൂഷ്യവശമല്ലേ? ജാതിയും മതവും സാമ്പത്തികവും സ്ത്രീധനവും ഒക്കെ നോക്കി നടത്തുന്ന അറേന്‍‌ജ്‌ഡ്-മാര്യേജ് ഒരു കച്ചവടം തന്നെയാണ്. ഈ കച്ചവട-കല്യാണത്തിന്റെ വിപരീതമാണ് പ്രണയ വിവാഹം. അങ്ങിനെയാകുമ്പോള്‍ സ്ത്രീധനവും മറ്റു കണ്ടീഷനുകളും താനെ ഇല്ലാതെയാകില്ലേ? ഈയൊരു അവസ്ഥയിലേക്കല്ലേ നമ്മുടെ കല്യാണങ്ങള്‍ നീങ്ങേണ്ടത്?...

  137. bbb said...
    This comment has been removed by the author.
  138. bbb said...

    sangahty kollamm.........

    Pandu oru kadha vaayichittillee...Rajavu nagnanaanennu ellarkum ariyaam....

    athu parayan oru mady..........

    njangade kottayathu oke Sthreedhanam illathe sathyamaayittum oru kalyanaam polum nadakkathillaa........

    wht 2 do...?

  139. yousufpa said...

    houe entey thantedy kochey!!!!

  140. ഭൂമിപുത്രി said...

    പ്രീയപ്പെട്ട ത്രേസ്യക്കുട്ടി,എന്റെ ബ്ലൊഗില്‍വന്നു ഇങ്ങോട്ട് നയിച്ചതിനു വളരെവളരെ സന്തോഷം!
    ഞാന്‍ theoretical ആയി എഴുതിയ ചിലനിലപാടുകള്‍,ജീവിതത്തില്‍ പകര്‍ത്താന്‍ കെല്‍പ്പുള്ള,നട്ടെല്ലുള്ള ഒരു ‘പെണ്‍സിംഗം’ഈ തമാശക്കാരിക്കുട്ടിയിലൊളിഞ്ഞുകിടപ്പുണ്ടെന്നു കാണ്‍മ്പോള്‍,എനിയ്ക്ക് എം.ടി ബാധിയ്ക്കുന്നു-
    ‘ത്രേസ്യേ,നീയെനിയ്ക്ക് പിറക്കാതെപോയ മകളോ?’ :)
    ഇനി സീരിയസ്സായി ഞാനുമൊന്നു ചോദിയ്ക്കട്ടെ?
    ഈ ലേഖനം ഏതെങ്കിലുമൊരു നല്ല വാരികയ്ക്കയച്ചുകൂടെ? Gender issuesനു ഒന്നോരണ്ടൊ പേജുകള്‍ നീക്കിവെയ്ക്കുന്ന പ്രസിദ്ധീ‍കരണങ്ങളുണ്ട്.ഈ മലയാളനാട്ടില്‍ ഇങ്ങിനെയൊക്കെ ചിന്തിയ്ക്കുന്ന പെണ്മണികളുണ്ടെന്നു കുറച്ചുപേരെങ്കിലുമറിയട്ടെ..ത്രേസ്യക്കുട്ടി ആര്‍ക്കെങ്കിലുമൊക്കെ ഒരു പ്രചോദനമായേക്കും.

    തല്ക്ക്കാല്‍മിത്രയും..ഇനി ഞാനീകമന്റുകളൊക്കെയൊന്നു വായിച്ചു ബൂലോകമീ കൊച്ചുവിപ്ളവം എങ്ങിനെയുള്‍ക്കൊണ്ടെന്നു നോക്കട്ടെ.

  141. Sandeep PM said...

    പോസ്റ്റ് ഇപ്പോഴാണ് കാണുന്നത് . എന്നെക്കാള്‍ തന്റെടമുള്ള ഒരു പെണ്സിന്ഗം എന്ന നിലയ്ക്ക് എന്റെ പ്രണാമം.
    സീരിയസ് ആയി പറഞ്ഞതാണ് കേട്ടോ.
    എനിക്കറിയാവുന്ന പെങ്കുട്ടികള്‍ക്കെല്ലാം ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്‌. വിപ്ലവത്തില്‍ എനിക്കും ഒരു പങ്ക് ഇരിക്കട്ടെ

  142. Ralminov റാല്‍മിനോവ് said...

    താങ്കളുടെ കത്തു് കിട്ടി. ശരിക്കു് പറഞ്ഞാല്‍ ഞെട്ടിപ്പോയി. സ്ത്രീധനവിരോധിയായ എന്നോടു് തന്നെ വേണമായിരുന്നോ ഈ ചോദ്യം ? കൂടിക്കാഴ്ചയ്ക്കു് സമയം തന്നപ്പോള്‍ തന്നെ ആവാമായിരുന്നില്ലേ ഈ ചോദ്യം ? കത്തെഴുതി നാട്ടുകാരെ അറിയിക്കണമായിരുന്നോ ?
    താങ്കളുടെ ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നതോടൊപ്പം ഒരു വിയോജനവും കുറിക്കാന്‍ താത്പര്യപ്പെടുന്നു.
    വിവാഹശേഷം താങ്കളുടെ സംരക്ഷണം എന്റെ ഉത്തരവാദിത്തമാണെന്നാണു് ഞാന്‍ മനസ്സിലാക്കുന്നതു്. അതായതു് കുടുംബച്ചെലവു് വഹിക്കാന്‍ താങ്കള്‍ക്കു് ബാദ്ധ്യതയില്ലെന്നു് തന്നെ. എന്നാല്‍ ഇതൊരിക്കലും താങ്കളുടെ ജോലിയേയോ പ്രഫഷണനേയോ ബാധിക്കേണ്ടതില്ല. താങ്കള്‍ സമ്പാദിക്കുന്ന പണം താങ്കള്‍ക്കു് മാത്രം അവകാശപ്പെട്ടതുമായിരിക്കും. ഒരു കുടുംബം പോറ്റാന്‍ കഴിവുണ്ടെന്ന ഉത്തമബോദ്ധ്യമുള്ളതുകൊണ്ടാണു് ഒരു വിവാഹത്തിനു് തയ്യാറായതു്.
    മറ്റൊരു കാര്യം. വിവാഹത്തിനു് ആര്‍ഭാടം വേണമെന്നോ വേണ്ടെന്നോ എനിക്കു് നിര്‍ബന്ധമില്ല. കഴിവുള്ളവര്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്തുകൊള്ളട്ടെ. അതു് നാട്ടുകാരെ ബോധിപ്പിക്കാനും ആളു ചമയാനുമാകരുതു് എന്നു് മാത്രം.
    പരിചയമില്ലാത്തവര്‍ക്കു് കത്തെഴുതി പരിചയമില്ല.നിറുത്തട്ടെ. ഇതു് എന്റെ വീട്ടുകാരുടെ കൂടി നിലപാടാണെന്നു് ഞാന്‍ അറിയിക്കട്ടെ.

    എന്നു്.....

  143. കൊച്ചുത്രേസ്യ said...

    അനക്കമില്ലാതെ കിടന്നിരുന്ന ഈ പോസ്റ്റില്‍ വീണ്ടുമൊരു ചര്‍ച്ച തുടങ്ങുന്നു എന്നു കണ്ടതില്‍ വളരെ സന്തോഷം.

    ഭൂമിപുത്രീ/ദീപൂ എന്റെ ഈ ചിന്തകള്‍ ശരിയാണെന്ന്‌ എനിക്കുറപ്പുണ്ട്‌..പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഇതെത്ര മാത്രം പ്രായോഗികമാണെന്നുള്ളതാണ്‌ പ്രശ്നം.ഇത്തരം നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ ഒരു പെണ്‍കുട്ടിയ്ക്ക്‌ സ്വന്തം വീട്ടുകാരില്‍ നിന്നുള്ള പിന്തുണ അത്യാവശ്യമാണ്‌.മിക്ക പെണ്‍കുട്ടികളും പരാജയപ്പെട്ടു പോകുന്നത്‌ അവിടെയാണെന്നാണ്‌ എനിക്കു തോന്നുന്നത്‌.

    റാല്‍മിനോവ്‌ കത്തിനു നന്ദി..കൂടിക്കാഴ്ചയില്‍ ഇത്തരം നിലപാടുകള്‍ തുറന്നു പറയേണ്ടിയിരുന്നില്ലേ എന്ന ചോദ്യം..എന്റെ ഒരനുഭവം പറയട്ടെ..ഇതു പോലെ ഒരു കൂടിക്കാഴ്‌ചയില്‍ ഞാനെന്റെ നിലപാടുകളൊക്കെ അക്കമിട്ടറിയിച്ചു..പ്രധാനമായും മതവിശ്വാസം,സാമ്പത്തികം ഈ രണ്ടു കാര്യങ്ങളിലുമുള്ള നിലപാടുകള്‍.. എന്തായാലും 'കുട്ടിക്ക്‌ മാനസികമായി വല്ല പ്രശ്നങ്ങളുമുണ്ടോ'എന്നും ചോദിച്ച്‌ പിറ്റേ ദിവസം തന്നെ ബ്രോക്കര്‍ വീട്ടിലെത്തി. എനിക്ക്‌ അങ്ങനെയുള്ള കുഴപ്പങ്ങളൊന്നുമില്ല എന്ന്‌ വിശ്വസിച്ചിരുന്ന പപ്പയ്ക്കും മമ്മിയ്ക്കും വല്യ ഷോക്കായിരുന്നു ആ സംഭവം. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കാം. പക്ഷെ പെണ്ണുകാണല്‍ പോലുള്ള ആദ്യസ്റ്റേജില്‍ തന്നെ തുറന്നുപറച്ചിലുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നാണ്‌ ഇപ്പോള്‍ തോന്നുന്നത്‌ :-)

  144. ഭൂമിപുത്രി said...

    ശരിയാണ്,പെണ്‍കുട്ടികള്‍ പലപ്പോഴും നിസ്സഹായരാകുന്നത് മാതാപിതാക്കളെ ഓര്‍ക്കുമ്പോളാണ്‍.
    എങ്കിലും ഒന്നുമാത്രം ഉറപ്പാക്കാന്‍ ശ്രമിയ്ക്കുക-ഈ വ്യക്തിത്വം ഉള്‍ക്കൊള്ളാന്‍ തക്കആത്മവിശ്വാസം
    ഉള്ള ഒരാളെയാണ് അവസാനം തിരഞ്ഞെടുക്കുക യെന്നുത്.
    സെന്‍സിബിള്‍ ആയിട്ടുള്ള ഒരാളാണെങ്കില്‍ ഈ ഒരൊറ്റ പോസ്റ്റ്വായിയ്ക്കാന്‍ കൊടുത്താല്‍ മതിയല്ലൊ ആളെമനസ്സിലാക്കാന്‍ :)

    കൂടുതല്‍ വായനകള്‍ക്കായി Workers forum എന്നബ്ലോഗിലും ഈ ലിങ്ക് കൊടുത്തുട്ടൊ.

  145. ഭൂമിപുത്രി said...

    പറയാന്‍ വിട്ടുപോയി-വര്‍ത്തമാന മലയാളിമനസ്സിന്റെ പരിഛേദമൊന്നു കാണാനായിട്ട്
    ഈ കമ്മന്റുകളൊക്കെ കുത്തിയിരുന്നുവായിച്ചു.
    കൂടുതല്‍പ്പേരും കൊച്ചുത്രേസ്യയുടെ കാഴ്ച്ചപ്പാടിനോട്
    അനുകൂലമായ നിലപാടാണെടുത്തത് എന്നതില്‍ സന്തോഷംതോന്നിയെങ്കിലും,ചില സ്ത്രികളില്‍നിന്നുതന്നെ പ്രതിലോമമായ ഒരു സമീപനം കണ്ടപ്പോള്‍ അത്ഭുതോന്നുകയും ചെയ്തു.

  146. Ralminov റാല്‍മിനോവ് said...

    യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതു് കൊണ്ടു് തത്ക്കാലം ഒരു ഷോക്കുണ്ടായെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും എന്നു് തന്നെയാണു് എന്റെ പക്ഷം. കാര്യം പറഞ്ഞാല്‍ ഭ്രാന്താണെന്നു് കരുതുന്നവരുടെ കൂടെ ആയുഷ്‌കാലം കഴിക്കണമെന്നോ ?
    അറേഞ്ച്ഡ് മാര്യജ് എന്ന പേരുണ്ടെങ്കിലും യാതൊരു വിധ തയ്യാറെടുപ്പുകളുമില്ലാതെയാണു് ദമ്പതികള്‍ ജീവിതത്തിനു് തയ്യാറെടുക്കുന്നതു്.
    പങ്കാളിയാകാന്‍ തയ്യാറെടുക്കുന്ന ആളോടു് ഇഷ്ടാനിഷ്ടങ്ങളും കാഴ്ചപ്പാടുകളും മുന്‍കൂട്ടി പറഞ്ഞാല്‍ ഒരിക്കലും വേര്‍പെടുത്താന്‍ പറ്റാത്ത ബന്ധനത്തില്‍ കുടുങ്ങാതെ രക്ഷപ്പെടാനെങ്കിലും പറ്റും (കൃസ്ത്യന്‍ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും).
    കത്തു് കിട്ടിയതില്‍ വ്യസനമല്ല ഞെട്ടലാണു് ഞാന്‍ പ്രകടിപ്പിച്ചതു്. പിന്നീടു് ചിന്തിച്ചപ്പോള്‍ കത്തിലൂടെയെങ്കിലും നിലപാടു് വ്യക്തമാക്കാന്‍ തയ്യാറായ താങ്കളെ അഭിനന്ദിക്കുന്നു.
    മറ്റൊന്നു്, ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും താങ്കള്‍ക്കുള്ള അഭിമാനവും ആത്മവിശ്വാസവും കുറയേണ്ടതില്ല. എന്റെ അപ്പന്റെ സ്വത്തു് കണ്ടിട്ടല്ല ഞാന്‍ ജീവിക്കുന്നതു് എന്നു് എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നന്നായറിയാം. അവര്‍ എനിക്കു് തന്ന വിദ്യാഭ്യാസത്തിനും സ്നേഹത്തിനും ഞാന്‍ എന്നേക്കും അവരോടും കടപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു കടപ്പാടു് താങ്കള്‍ക്കു് താങ്കളുടെ മാതാപിതാക്കളോടുണ്ടെന്നു് അറിയുന്നതില്‍ സന്തോഷം.
    കൂടിക്കാഴ്ചയില്‍ ഞാന്‍ നിലപാടു് വ്യക്തമാക്കിയിരുന്നെങ്കില്‍ എന്നെ ഭ്രാന്തനെന്നു് വിളിക്കുമായിരുന്നോ ? സ്ത്രീക്കും പുരുഷനും വ്യത്യസ്തനിയമമാണോ ആവോ?

  147. വിന്‍സ് said...

    കൊച്ചു ത്രേസ്യാക്ക് എന്തൊക്കെ ഡിമാന്‍ഡ്സാ?? മതപരമായ കാര്യങ്ങള്‍ താന്‍ എന്താണു വച്ചതു, പള്ളിയില്‍ പോവാന്‍ നിര്‍ബന്ധിക്കരുതു എന്നാണോ?? :)സാമ്പത്തികം എന്നുദ്ധ്യേശിച്ചതു എന്താണു?

    ചുമ്മാ ശാദി ഡോട്ട് കോമിലോ മറ്റോ ഒന്നു കറങ്ങി നോക്കിയപ്പം ഈ പുന്നാര മോളുമാരുടെ ഒക്കെ ഡിമാന്റ് കണ്ടു പേടിച്ചു പോയി. മാസ്റ്റേര്‍സ്, പി എച്ച്ഡി, ഇന്‍ജീനീയറ്, ഡോക്ടറ് അങ്ങനെ ഒക്കെ ഉള്ളതിനെ ഒക്കെ മാത്രം മതിയത്രേ ഇവര്‍ക്കു. എന്താ ഡിമാന്‍ഡ്സ്...എന്തിനു വേണ്ടീ??

    കൊച്ചു ത്രേസ്യായെ ഇത്രയും നാളായിട്ടു ആണൊരുത്തന്‍ പൊക്കി കോണ്ടു പോവാത്തതെന്നാ എന്നാ ഞാന്‍ ഓര്‍ക്കുന്നത് :) :) :)

  148. യാരിദ്‌|~|Yarid said...

    പോസ്റ്റ് വായിച്ചു. ഇതു വായിച്ചു കമന്റിടാന്‍ മാത്രം വിവരമൊന്നുമില്ല. എന്നാലും പറയാതിരിക്കാന്‍ കഴിയില്ല.

    തിരുവനന്തപുരത്തും കൊല്ലത്തുമാണ്‍ ഏറ്റവും കൂടുതല്‍ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലമെന്നു ഞാന്‍ കേട്ടിട്ടുണ്ട്. കേട്ടിട്ടുള്ളതു മാത്രമല്ല അനുഭവവുമുണ്ട്. ഇവിടങ്ങളില്‍ ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു കൊടുക്കുന്നതു ഭീമമായ രീതിയിലുള്ള പോക്കറ്റ് മണിയും[ ഈപോക്കറ്റു മണിയെന്നു പറയുന്നതും ലക്ഷക്കണക്കിനു വരും കെട്ടൊ] , പിന്നെ രണ്ടാമതായാണ്‍ സ്ത്രിധനം എന്നുള്ള ഏറ്‌പ്പാടും വരുന്നത്. അതു മിക്കവാറും ലക്ഷക്കണക്കിനു രുപയും കാറും, ഭൂമിയുമൊക്കെയായിരിക്കും. ഒരു കുടുംബത്തിലെ ഒരു പെണ്ണും രണ്ടാണുമാണുള്ളതെങ്കില്‍ ആ പെണ്‍കുട്ടിയെ കല്യാണം കഴിച്ഛയക്കാനായി ചിലവാക്കുന്ന പണം മറ്റു രണ്ടു മക്കള് വഴി തിരിച്ചു കിട്ടുക എന്നുള്‍ല വളരെ സിമ്പിളായ ഒരു വഴിയാണ്‍ ഇവിടങ്ങളില്‍ 99.99 ശതമാനം അള്‍ക്കാരും ചെയ്യുന്നത്. ഇതിനവരെ കുറ്റം പറയാന്‍ സാധിക്കുകയില്ല, സ്ത്രിധനം വാങ്ങാതെ കല്യാണം കഴിക്കാന്‍ എത്ര ചെറുപ്പക്കാറ്‌ ഇന്ന് തയ്യാറാകും. അങ്ങനെ തയ്യാറായാല്‍ തന്നെ അവരുടെ വീട്ടുകാരതു സമ്മതിക്കുമൊ? അഥവാ സമ്മതിച്ചാല്‍ തന്നെ പെണ്കുട്ടിയുടെ വീട്ടുകാരതിനെ വിചാരിക്കുന്നത് അവരു ചുമ്മാ നാണം കെടൂത്താനായി സ്ത്രീധനം വേണ്ട എന്നു പറയുന്നതായാണ്‍. ഇതു പറയാന്‍ കാരണം എന്റെ വീട്ടിനടുത്തുള്ള ഒരു പെണ്‍‌കുട്ടിയുടെ കല്യാണാലോചന വന്നപ്പോള്‍ പയ്യന്റെ വീട്ടുകാറ് പറഞ്ഞു നിങ്ങളുടെ മകള്‍ക്കു നിങ്ങളു കൊടുക്കുന്നതു മതി. ഞങ്ങളായിട്ടൊന്നും ചോദിക്കില്ല എന്നു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ അച്ചന്‍ തിരിച്ചു പറഞ്ഞതു, ഞങ്ങളത്ര ദരിദ്രവാസികളൊന്നുമല്ല. എന്റെ മകള്‍ക്കു ഞാനിത്ര സ്വറ്‌ണ്ണവും പണവും കൊടുക്കുമെന്നാണ്‍.

    മറ്റൊന്ന് പെണ്‍കുട്ടിയെ കല്യാണം കഴിപ്പികുന്ന സമയത്ത് പെണ്ണിന്റെ അച്ചന്‍ പറയും. എന്റെ എല്ലാം എന്റെ മരുമകനും മകള്‍ക്കുള്ളതായിരിക്കുമെന്ന്. അവസാനം കല്യാണം കഴിയുമ്പോഴായിരിക്കും അറിയുന്നതു. ഇരിക്കുന്ന വീടും പുരയിടവും, എല്ലാം കടത്തിലാണെന്ന്. അവസാനം വന്നു കേറിയ ചെക്കന്‍ ഒരു ബാധ്യതയുടെ മുകളില്‍ അതെല്ലാം ക്ലിയറ്‌ ചെയ്യേണ്ട അവസ്ഥയും. അതു കൊണ്ട് കല്യാണതിനു മുന്നെ തന്നെ കൊടുക്കുനെങ്കില്‍ കൊടുക്കുന്ന സ്ത്രിധനത്തിന്റെ കാര്യം ക്ലിയറ് ചെയ്താല്‍ ഇത്തരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ല.

    മിക്കവാ‍റുമെല്ലാവരും ചുമ്മാ പ്രസംഗിക്കുകയും എന്നാലതൊട്ടു പ്രവറ്‌ത്തിച്ചു കാണുകയും ചെയ്യാത്തവരാണ്‍. ഇവിടെ കമന്റിട്ടവരില്‍ എത്ര പേറ്‌ക്ക് ധൈര്യമായി പറയാന്‍ സാധിക്കും. ഞാന്‍ സ്ത്രീധനം വാങ്ങില്ലായെന്ന്. കല്യാണം കഴിച്ചഹ്വ‌ക്കു പറയാന്‍ സാധിക്കുമൊ താനൊന്നും വാങ്ങിക്കാതെയൊ കൊടുക്കാതെയൊ ആണ്‍ കല്യാണം കഴിച്ചതെന്നു. വെറുതെ വന്ന് കമന്റിട്ടാല്‍ പോര. അതു നടപ്പിലാക്കാനുള്ള ഇഛാശക്തികൂടെ ഈ കമന്റിടുന്നവരു കാണിക്കട്ടേ.

    പണ്ടൊരിക്കല്‍ ഒരു വളരെ പ്രശസ്തയായ കവയിത്രിയും ഫെമിനിസ്റ്റുമായ ഒരു സ്ത്രീ സ്ത്രീധനത്തെക്കുറിച്ചും അതിന്റെ ദോഷത്തെക്കുറിച്ചും വാചാലമായി പ്രസംഗിച്ചു നടന്നിട്ടു അവരുടെ മകളുടെ കല്യാണത്തിനു ശരീരം നിറയെ ജുവലറിയുമായ്യാണ്‍ മണ്ടപത്തില്‍ കയറിയത്. അതിന്റെ ചിത്രമൊക്കെ അന്നത്തെ പത്രങ്ങളിലുമൂണ്ണ്റ്റായിരുന്നു.

    അപ്പോള്‍ പറഞ്ഞു വന്നതു പ്രസംഗിച്ഛിട്ടു കാര്യമില്ല, ആരെലും എന്തെലും ചെയ്യാനുണ്ടെങ്കില്‍ ചെയ്തു കാണിക്കണം. വലിയ വായില്‍ പ്രസംഗിച്ചിട്ടൊരു കാര്യവുമില്ല..

    പിന്നെ ഫെമിനിസ്റ്റെന്നു പറഞ്ഞ് നടക്കുന്ന വകകളെ ക്കോണ്ടൊരു കാര്യവുമില്ല, പറയുന്നതൊനും പ്രവ‌റ്ത്തിക്കുന്നതൊന്നു, സ്വന്തം കാര്യം വരുമ്പോള്‍ ഇതൊന്നും അവറ്‌ക്ക് ബാധകമല്ല.

    പിന്നെ ഞാന്‍ എന്റെ കാര്യമൊന്നും പറയുന്നില്ല. ഇതുവരെ കല്യാണം കഴിച്ചില്ല, അതിനുള്ള പ്രായമായില്ല എന്നു അമ്മ ഇന്നലെയും പറഞ്ഞു. [വരുന്ന ജൂലെയില്‍ 28 ആകും. ഇനിയെന്നാണൊ എനിക്കു പ്രായമാകുന്നത!!്..മറ്റൊരു തരത്തിലതു ശരിയുമാണ്‍. ഇപ്പൊ ഞാനൊരു ഫ്രീ ബേഡാണ്‍. എനികു തോന്നിയതൊക്കെ ചെയ്യാം, തോന്നിയിടത്തു പോകാം, തോന്നുമൊപ്പോല്‍ വീട്ടില്‍ കയറിച്ചെല്ലാം. കല്യാണം കഴിച്ചാല്‍ പോയില്ലെ എല്ലാം..]
    ഞാന്‍ സ്ത്രീധനം വാങ്ങിക്കുകയില്ലെന്നൊ ഒന്നും പറയുകയില്ല. ഞാനൊരു ആദറ്‌ശവാനായ ഒരാളൊന്നുമല്ല. അതു സാഹചര്യങ്ങളെ ആശ്രയിച്ഛിരിക്കും..

    പിന്നെ കൊച്ചു ത്രേസ്യായെ ഞാന്‍ ഇത്തരമൊരു തീരുമാനമെടുത്തതില്‍ അകമഴിഞ്ഞു അഭിനന്ദിക്കുന്നു[ അതു വേണ്ടെങ്കില്‍ തിരിച്ചെടുത്തിരികുന്നു..]..എല്ലാ രീതിയിലും തന്നെ..:)

  149. യാരിദ്‌|~|Yarid said...

    പിന്നെ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ സ്വത്ത് കണു മാത്രം കല്യാണം കഴിക്കില്ല എന്നൊരു തീരുമാനം പണ്ടെ എടുത്തിട്ടുണ്ട്. വിദ്യഭ്യാസം വേണം, ജോലിയുണ്ടായാലും ഇല്ലെങ്കിലും പ്രശനമില്ല, ഐശ്വര്യാറായിയല്ലെങ്കിലും അത്യാവശ്യം സൌന്ദര്യം.ആള്‍ക്കാരോടിടപഴകാന്‍ വേണ്ട ലോകപരിച്ചയം ഇതെല്ലാം ഒത്തു വന്നാലെ കല്യാണം ഉള്ളു..;) ഇങ്ങനെയുള്ള ആരെങ്കിലുമുണ്ടൊ ഈ ബുലോകത്തില്‍..??:D

  150. വിന്‍സ് said...

    ഹഹഹ വഴി പോക്കന്‍ :) അമ്മ പറഞ്ഞില്ലേ പ്രായം ആയില്ല എന്നു, അപ്പോള്‍ ബൂലോകത്താരുണ്ടായിട്ടെന്തു കാര്യം?? :)

    പിന്നെ താങ്കള്‍ ആദര്‍ശ വാദി ഒന്നും അല്ല എന്നു പറഞ്ഞല്ലോ, സ്ത്രീധനം ചോദിക്കില്ല, എനിക്കു നിങ്ങളുടെ മോളേ മാത്രം മതി എന്നു തീരുമാനിക്കാന്‍ ഒത്തിരി ആദര്‍ശം ഒന്നും വേണ്ടുവ്വേ.

    പിന്നെ പെണ്ണിന്റപ്പനോ അമ്മയോ എന്റെ മകളെ ഇത്രയും ഇത്രയും കൊടുത്തേ വിടൂ എന്നു പറഞ്ഞാല്‍ അതില്‍ കെട്ടാന്‍ പോവുന്ന ചെക്കനും വീട്ടുകാരും കുറ്റവാളികള്‍ അല്ല. അതു വേണ്ടെന്നൊരുത്തനും പറയത്തും ഇല്ല. നിങ്ങളുടെ മോളു, നിങ്ങളുടെ പണം അതു കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ നിങ്ങള്‍ക്ക് ചെയ്യാം എന്നേ ഞാനും പറയത്തുള്ളു. ഭൂരിപക്ഷവും ഇങ്ങനെ ആണു നടക്കുന്നതു. അവിടെ ആണു കുഴപ്പം. സ്ത്രീധനം മോഹിച്ചു കെട്ടാന്‍ പോവുന്നവരോട് ഇവിടെ പെണ്ണില്ല എന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ കേരളത്തില്‍. സ്ത്രീധനം വാങ്ങാതെയും കൊടുക്കാതെയും കെട്ടുന്ന എത്രയോ പതിനായിരങ്ങള്‍ ഉണ്ട് കേരളത്തില്‍. ഈ ബൂലോകത്തു തന്നെ ഉണ്ട് മിനിമം ഒരു പത്തിരുപത്തി അഞ്ചു പേരെങ്കിലും.

    ‘നിങ്ങള്‍ എന്തു പ്രതീക്ഷിക്കുന്നു’ എന്ന പെണ്‍ വീട്ടുകാരുടെ ചോദ്യത്തില്‍ തുടങ്ങുന്നു സ്ത്രീധന പ്രശ്നം.

  151. എതിരന്‍ കതിരവന്‍ said...

    ആരെങ്കിലും കണക്കെടുപ്പ് നടത്തുന്നെങ്കില്‍ ഇതാ:

    ഞാനും എന്റെ രണ്ടു ചേട്ടന്മാരും സ്ത്രീധനം വാങ്ങിയിട്ടില്ല.
    എന്റെ അഞ്ചു സഹോദരിമാര്‍ക്കും സ്ത്രീധനം കൊടുത്തിട്ടുമില്ല.
    അഞ്ചും മൂന്നും എട്ട് എന്റെ കുടുംബത്തില്‍ തന്നെ.

    എന്റെ ഭാര്യയുടെ അനുജത്തിയ്ക്കും സ്ത്രീധനം കൊടുക്കേണ്ടി വന്നിട്ടില്ല.

  152. യാരിദ്‌|~|Yarid said...

    എടെയ് വിന്‍‌സ് ഞാന്‍ പറഞ്ഞത് ശരിക്കുമൊന്നു വായിച്ചു നോക്കു. സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നെ പറഞ്ഞുള്ളു. പിന്നെ ഇവിടെ വന്ന് സ്ത്രീധനത്തിനെതിരെ കമന്റിട്ട ആള്‍ക്കാരില്‍ എത്രപേര്‍ സ്ത്രീധനം വാങ്ങിക്കാതെയൊ, കൊടുക്കാതെയോ കല്യാണം കഴിച്ചിട്ടുണ്ട്, ഈ കമന്റിട്ട അളുകളില്‍ അവറ്‌ക്ക് മക്കളുണ്ടെങ്കില്‍ സ്ത്രിധനംകൊടുക്കാതെയാണ്‍ അല്ലെങ്കില്‍ വാങ്ങിക്കാതെയാ‍ണ്‍ കല്യാണം കഴിപ്പിച്ഛതെന്ന് സത്യസന്ധമായി പറയാന്‍ കഴിയുമൊ? ചുഅമ്മാ സംസാരിക്കാന്‍ പണച്ചിലവില്ലല്ലൊ അല്ലെ...;) വെറുതെ ഇവിടെക്കിടന്നു സംസാരിക്കുമെന്നല്ലാതെ സ്വന്തം കാര്യം വരുമ്മ്പോള് എല്ലാം സ്വാഹ. അപ്പോള്‍ സ്ത്രീധനവും വേണം, എല്ലാം വേണം. വെറുതെ വായിട്ടലച്ചിട്ടു കാര്യമില്ല..എല്ലാത്തിലും ഇരട താപ്പാണെ നമ്മുടെ ആള്‍ക്കാരു.. പിന്നെ താന്‍ പറഞ്ഞ പത്തിരുപത്തന്‍ച്ചു പേര്‍. അത് ഞാന്‍ നേരത്തെ പറഞ്ഞ 99.99 ഇല്‍ ബാക്കി വരുന്നവര്‍ മാത്രം.അവരെ ഞാന്‍ ആത്മാറ്ത്ഥമായി തന്നെ അഭിനന്ദിക്കുന്നു..:) ഇവിടെക്കിടന്നു അലച്ചാല്‍ സ്ത്രിധനം ഒഴിവാക്കാനും സാധിക്കുകയില്ല..:)

  153. വിന്‍സ് said...

    വഴിപോക്കാ...താങ്കളെ കൊച്ചാക്കാന്‍ പറഞ്ഞതല്ല, പക്ഷേ ചോദിച്ച സ്ഥിതിക്കു ഞാന്‍ പറയാം.

    എന്റെ വിവാഹം അതിപ്പം അറേഞ്ചായാലും അല്ലേലും ഞാന്‍ സ്ത്രീധനം ചോദിക്കില്ല. എന്റെ വീട്ടുകാരെ കൊണ്ട് ചോദിപ്പിക്കത്തും ഇല്ല. അവര്‍ ചോദിക്കത്തും ഇല്ല. പക്ഷേ എന്റെ മോള്‍ക്കു ഞാന്‍ ഇത്രേം ഇത്രേം കൊടുക്കും എന്നു പറഞ്ഞാ അതു വേണ്ട ചേട്ടാ എന്നു ഞാന്‍ പറയത്തും ഇല്ല, ഇനി അതു തരാം ഇതു തരാം എന്നൊക്കെ പറഞ്ഞിട്ടു കിട്ടിയില്ലേല്‍ പിന്നെ എന്നാ കോപ്പിനാടെ ഇപ്പം ഒണ്ടാക്കാം എന്നു പറഞ്ഞതെന്നു അങ്ങേരോടു ചിലപ്പോള്‍ ചോദിച്ചേക്കാം പക്ഷേ അതിന്റെ പേരില്‍ ആരെയും നാണം കെടുത്താനോ തന്നിട്ടേ ബാക്കി ഉള്ളൂ എന്നൊക്കെയോ ഞാന്‍ എന്റെ ജന്മത്തു പറയത്തില്ല.

    പിന്നെ താങ്കള്‍ പറഞ്ഞതു സത്യമാ.... നമ്മള്‍ ഇവിടേ വാ ഇട്ടലച്ചാ ഇതൊക്കെ തീരുമോ അല്ലേ :)

  154. യാരിദ്‌|~|Yarid said...

    ഹ ഹ വിന്‍സെ താനെന്നെ കൊച്ചാക്കിയെന്നൊന്നും ഞാന്‍ പറഞ്ഞില്ല. തന്റെ ഒരു കാഴ്ചപ്പാടുകള്‍ ഞാന്‍ തന്റെ ബ്ലോഗില്‍ വായിച്ചിട്ടുണ്ടായിരുന്നു. തന്റെ ചില നിലപാടുകളോട് ഭയങ്കരമായി അനുകൂലിക്കുന്ന ഒരാളാ ഞാന്‍.. ( ആ മോഹന്‍ലാലിനെ അങ്ങു ഭീകരമായി പുകഴ്ത്തി പറയുന്നതൊഴിച്ചാല്‍..;)]

    നമ്മുടെ ആള്‍ക്കാരു നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ മണിക്കുറുകളൊളം ചുമ്മാ ചറ്‌ച്ച ചെയ്യും. അതൊന്നു പറയാനെ ഞാന്‍ ശ്രമിച്ചുള്ളൂ..

    അപ്പൊ ഈ പാവപ്പെട്ട വഴിപോക്കന്‍ ഈ വഴീന്നു പോകുകയാണെ, വഴിതെറ്റി ഇങ്ങനത്തെ വഴികളിലേക്ക് കയറാതിരിക്കാന്‍‍ ശ്രമിക്കാം..:)

  155. jense said...

    വളരെ രസകരവും അതിലേറെ നിഗൂടമായ ഒരു വാക്കാണ് സ്ത്രീധനം.... ഇതില്‍ എഴുതിയ ത്രെസ്യാമ്മചിയുടെ കത്ത് ആദ്യം വായിച്ചു... അതില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങലോടും ഞാന്‍ യോജിക്കുന്നില്ലെന്കിലും ഒരു എഴുപത് ശതമാനം കാര്യങ്ങലോടും യോജിക്കുന്നു... എന്റെ അഭിപ്രായത്തില്‍ ഓരോരുത്തരും ആ വാക്കിനെ കാണുന്ന ചിന്താങതിയിലാണ് വത്യാസം ഇരിക്കുന്നത്... എന്റെ അഭിപ്രായത്തില്‍ സ്ത്രീധനം ചോദിച്ചു വാങ്ങന്ടിയ ഒരു കാര്യമല്ല... അങ്ങനെ ചെയ്യുന്നതിനോടും എനിക്ക് എതിര്‍പ്പാണ്... എന്റെ അഭിപ്രായത്തില്‍ സ്ത്രീധനം എന്ന് പറയുന്നത് പെണ് വീട്ടുകാര്‍ ആ കുട്ടിക്ക് കൊടുക്കുന്ന, അല്ലെങ്ങില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവള്‍ക്ക് അവകാശ പെട്ട ഒരു വിഹിതം ആണ്... അത് അവരുടെ കഴിവിനനുസരിച്ച് അവര്‍ക്കിഷ്ടമുന്ടെന്കില്‍ കൊടുക്കണ്ടിയതാണ്... തന്റെ വീടിലെ കുട്ടിക്ക് എന്തെങ്കിലും കൊടുക്കണോ വേണ്ടയോ എന്നുള്ളത് ആ കുട്ടിയുടെ അപ്പനും അമ്മയും ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്... പിന്നെ ഇതൊന്നും വാങ്ങാതെ കേട്ടുമെന്നു പറയുന്ന ചെട്ടന്മാരോടും ചെചിമാരോടും ഒക്കെ പറയന്‍ എനിക്കൊന്നേ ഒള്ളു.. ഇത്രയും അധര്‍ഷം പറയുന്ന നിങ്ങള്‍ എന്കില്‍ കല്യാണത്തിന്നു അഭരണമോ വില കൂടിയ വസ്ത്രങ്ങലോ ഒന്നും ധരിക്കുന്നത് കൊണ്ടു കാര്യമില്ല... നിങ്ങളുടെ വീക്ഷണത്തില്‍ അതും ഒരു സ്ത്രീധനം അല്ലെ?... ആരെയും സന്കടപ്പെടുതാണോ ആര്ക്കും ദേഷ്യം വരാനോ അല്ല ഞാന്‍ പറഞ്ഞത്... എന്റെ ചിന്താഗതി ഞാന്‍ നിങ്ങളുമായി പങ്കു വെച്ചു എന്ന് മാത്രം...

  156. Sinochan said...

    കുഞ്ഞച്ചന്‍ പറഞ്ഞതു പോലെ സ്ത്രീധനം എന്ന വാക്കിന്റെ അര്‍ത്ഥം പലരീതിയില്‍ വ്യാഖ്യാനിക്കുന്നതു കൊണ്ടാണ് ഈ പ്രശ്നങ്ങള്‍. ഇങ്ങനെ ഒരു system ഉണ്ടായതിനു പിന്നില്‍ തന്നെ കാരണങ്ങള്‍ ഉണ്ടാവാം. നമ്മുടെ മാതാപിതാക്കള്‍ സമ്പാദിക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം എല്ലാ മക്കള്‍ക്കുമായി വീതിച്ചു കൊടുക്കുക എന്നൊരു concept പണ്ടു മുതലേ ഉണ്ടായിരിക്കണം. എന്നാല്‍ കാലക്രമേണ പെണ്മക്കള്‍ ഭര്‍ത്താക്കന്മാരുടെ വീട്ടില്‍ പോയി നില്‍ക്കുകയും അവരുടെ കുടുംബത്തിന്റെ ഭാഗമാകുകയും ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ഉണ്ടാക്കുന്ന സമ്പാദ്യങ്ങള്‍ മറ്റൊരു കുടുംബത്തിലേക്കു പോകുകയോ അല്ലെങ്കില്‍ അവര്‍ അതു വിക്കുകയോ ഒക്കെ ചെയ്യുന്നതിന്റെ ഭാഗമായായിരിക്കം സ്ത്രീധനം എന്ന സമ്പ്രദായം ഉണ്ടായത്. വിദേശങ്ങളില്‍ ഒക്കെ കാരണവന്മാര്‍ പിള്ളേര്‍ക്ക് കാര്യമായി ഒന്നും തന്നെ സമ്പാദിച്ചു കൊടുക്കറില്ല. എന്നാല്‍ നമ്മുടെ കാര്‍ണവന്മാര്‍ക്ക് അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു. അതു അന്യാധീനപ്പെട്ട് പോകുന്നതു കാണാന്‍ വയ്യാത്തതിനാലോ അല്ലെങ്കില്‍ മറ്റൊരു കുടുംബത്തിലെ ചെറുക്കന്‍ വന്ന് നമ്മുടെ സമ്പത്ത് നശിപ്പിക്കുന്നതു കാണണ്ടല്ലോ എന്നു വിചാരിച്ചാവണം അവര്‍ പെണ്മക്കള്‍ക്ക് അവരുടെ വീതത്തിനു പകരം സ്ത്രീധനം ആയി നല്‍കി തുടങ്ങിയത്. എന്നാല്‍ കാലക്രമേണ അതിന്റെ രീതിയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. സ്ത്രീധനപ്രശ്നങ്ങള്‍ കൂടുതലും സംസ്കാരമില്ലാത്ത കുടുംബത്തിന്റെയും ആള്‍ക്കരുടെയും പ്രശ്നമായാണ് എനിക്കു തോന്നുന്നത്. നമ്മള്‍ പെണ്മക്കളെ കെട്ടിക്കുമ്പോള്‍ ചെറുക്കനു എത്ര ഏക്കര്‍ സ്തലം ഉണ്ട് അല്ലെങ്കില്‍ എത്ര ശംബളം ഉണ്ട് എന്നൊക്കെ തിരക്കാറുണ്ടല്ലോ? അതേപോലെ ചെറുക്കന്‍ കൂട്ടര്‍ പെണ്ണിന്റെ വീതം എത്രയുണ്ടെന്നു നോക്കുന്നു. ഇതൊക്കെ നല്ല ഉദ്ദേശത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ നല്ലത്. നമ്മുടെ സമൂഹത്തില്‍ മൊത്തത്തില്‍ വന്നിരിക്കുന്ന മൂല്യശോഷണം ആണു ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഏതെങ്കിലും പെണ്‍ വീട്ടുകാര്‍ ഒത്തിരി ശംബളം ഒന്നു ഇല്ലാത്ത വല്ല്യ സാമ്പത്തികം ഇല്ലാത്ത ഒരു വീട്ടിലെ നല്ല ചെറുക്കനു മകളെ കെട്ടിച്ചു കൊടുക്കുമോ? പിന്നെ എന്തിനാ‍ണ് സ്ത്രീധനം ഇത്ര issue ആക്കുന്നത്. ആണ്‍കുട്ടികള്‍ക്കു കൊടുക്കുന്ന പോലെ പെണ്‍കുട്ടികള്‍ക്ക് വീതം കൊടുത്താല്‍ തീരുന്ന പ്രശ്നങ്ങളല്ലെ ഉള്ളൂ ഇതില്‍, ഇത്തിരി നന്നായി ചിന്തിച്ചു നോക്കിയാല്‍?

  157. അപ്പുണ്ണി said...

    kochuthrasyakoche,In our place we are recieving only one. either dowery or share.If the share given to a daughter at the time of marriage as gold/cash will give her a confidence that she also start her life with a capital not from zero.It cover the immediate expences of the marriage and gold remains as an asset with full liquidity.I dont have the opinion to compell the parents for more money and dont marry anyone who stick on the amount.
    Best wishes

    Otayan

  158. അപ്പുണ്ണി said...

    kochuthrasyakoche,In our place we are recieving only one. either dowery or share.If the share given to a daughter at the time of marriage as gold/cash will give her a confidence that she also start her life with a capital not from zero.It cover the immediate expences of the marriage and gold remains as an asset with full liquidity.I dont have the opinion to compell the parents for more money and dont marry anyone who stick on the amount.
    Best wishes

    Otayan

  159. അപ്പുണ്ണി said...

    kochuthrasyakoche,In our place we are recieving only one. either dowery or share.If the share given to a daughter at the time of marriage as gold/cash will give her a confidence that she also start her life with a capital not from zero.It cover the immediate expences of the marriage and gold remains as an asset with full liquidity.I dont have the opinion to compell the parents for more money and dont marry anyone who stick on the amount.
    Best wishes

    Otayan

  160. ചങ്ങാതി said...

    ഇവിടെ പുതിയ ആളായതു കൊണ്ടാണു പോസ്റ്റാൻ താമസിച്ചത്‌. ചർച്ച കഴിഞ്ഞു പൊയെങ്കിലും ഒരു കാര്യം പറയണമെന്ന് തോന്നി. സ്ത്രീധനം വേണ്ട എന്ന അഭിപ്രായം തന്നെ ആണെനിക്ക്‌. പക്ഷെ ഇതേ ആദർ ശം തന്നെ വെച്ചു പുലർത്തുന്ന എത്ര പുരുഷന്മാർ കാണും തങ്ങളുടെ ജീവിത സാഹചര്യങ്ങളിലും താഴ്‌ന്ന നിലയിൽ ഉള്ള ഒരു പെൺകുട്ടിക്ക്‌ ജീവിതം കൊടുക്കാൻ, വിരലിൽ എണ്ണാൻ മാത്രമേ കാണു എന്നറിയാം. കാരണം സ്ത്രീധനമായൊന്നും ചൊദിച്ചില്ലെങ്കിലും നല്ല കാശുള്ള വീട്ടിലെ ഏക സന്താനത്തിനെ തിരഞ്ഞു പിടിച്ചു കല്യാണം നടത്തുന്ന വിദ്വാന്മാരും നമുക്ക്‌ ചുറ്റുമുണ്ട്‌. അതു പോലെ തന്നെ സ്ത്രീ ഭാഗവും അത്ര മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കുന്ന ഒരു സന്ദർഭമാണു മകനു, അല്ലെങ്കിൽ സഹോദരനു കല്യാണം നിശ്ചയിക്കുന്ന സമയം. സ്ത്രീധനമായി ഞങ്ങൾ ഒന്നും ചോദിക്കുന്നില്ല എന്നാദ്യം തന്നെ പറയും. പാവം പെൺകുട്ടിയുടെ വീട്ടുകാർ ഇവരെത്ര നല്ലവർ, ഭൂമിയിൽ അവതരിച്ച മാലാഖക്കൂട്ടങ്ങൾ എന്നാശ്വസിക്കുമ്പോളാണു അടുത്ത ഡയലോഗ്‌. ഇവന്റെ (പയ്യന്റെ എന്ന് വിവക്ഷ) ഏറ്റവും മൂത്തവനു കിട്ടിയതു 150 പവനും 10 ലക്ഷം രൂപയും ആണു, രണ്ടാമത്തെ ചേട്ടനു കിട്ടിയതു 100 പവനും കാറും, 10 ലക്ഷവും. അല്ല ഞങ്ങൾ പറഞ്ഞെന്നേ ഉള്ളു എന്ന് കൂട്ടി ചേർക്കും. പാവം പെൺ വീട്ടുകാരുടെ ആശ്വാസം ഊർദ്ധശ്വാസം വലിക്കാൻ പിന്നെ വല്ലതും വേണോ...

    ഓ.ടോ - നാട്ടിലുള്ള പയ്യന്മാരൊക്കെ എന്തു ചെയ്യുന്നെടേയ്‌.. പാവം പെൺകുട്ടികൾക്കു LIFE കൊടുക്കാൻ നമ്മളൊക്കെയല്ലേ ഉള്ളൂ. ചുമ്മാ സ്ത്രീധന പ്രശ്നം പറഞ്ഞിരിക്കാതെ സമത്വ സുന്ദര ലോകം സൃഷ്ടിക്കാൻ നമ്മളാൽ ആകുന്നതു ചെയ്യൂ സുഹ്രുത്തുക്കളേ..

  161. Unknown said...

    Read this article, and i know its too late to reply. But just trying to see this in a different angle. According to christian tradition, wedding is taken care by boys family. Now an average wedding expense comes 4 to 5 lakhs rupees. oru saadarana aalkku (even if he is a s/w enginner) ee amount undakkan athra eluppa pattilla ennu aarkkum manasilakumallo. appo sthreedanam venda ennu parayunnu aal nere eethelum bankil poyi kurachu paisa eduthu kalyanam nadathanam. correct? Illengil appante bankil ninnum athum edukkanam.

    Ini angane nadathiyal thanne, kalyanam kazhinju thaamasikkan ulla veedu,yaathra cheyyan car,veettilekku venda baakki ellam, athinellam koode adutha loan. angane pokum jeevitham.

    Ini ee post il dowry kku ethire potti thericha ente priyappetta penganmaril ethra per, kalyanathinu idenda ornaments, saree etc de karyathil compromise cheythu(cheyyum)? Ningalude brothers dowry vaangi kalyanam kazhichappol athinethire ningal react cheythirunno(cheyyumo)? Melpparanjathellam ente maathram abhiprayangal aanennu paranju kollatte, koodathe cherukante veettukar kalyana chilavukal vahikkunna tradition ilum.

  162. Annakkutty said...

    സ്ത്രീധനത്തിന്റെ കാര്യത്തില്‍ ആരാണ് കൂടുതല്‍ വില്ലന്‍ എന്നും അന്വേഷിക്കണ്ടേ . എന്റെ ഒരു പെണ്സുഹൃത്തിന്റെ കാര്യം (വിധി) എടുക്കാം. ടി കക്ഷി വിദ്യാഭ്യാസപരമായും, പുരോഗമനപരമായ ചിന്ത്ടങതിക്കാരും ഉള്ള ഒരു കുടുംബത്തില്‍ പെടുന്നു. സ്ത്രീധനം വാങ്ങാന്‍ വരുന്നവരോടും ഈ പുരോഗമന വാദം തന്നെ. എന്നെ പോറ്റാന്‍ കഴിവില്ലെന്കി എന്തിനു എന്നെ കെട്ടണം. ടി കക്ഷിയെ കുറ്റം പറയാന്‍ പറ്റില്ല :). ഞാന്‍ എന്റെ മകനെ പൈസ കൊടുത്താണ് പഠിപ്പിച്ചതെന്നും, അത് കൊണ്ട് (അത് കൊണ്ട് മാത്രം , പ്ലീസ് തെറ്റിധരിക്കരുത്, വേറെ ദുരുദ്യേശം ഒന്നും ഇല്ല ), ഇരുപതു ലക്ഷം എങ്കിലും വേണം എന്നൊക്കെ പറഞ്ഞു വരുമ്പോ എന്താ ചെയ്യ. ടി കക്ഷിയുടെ വിവാഹിതയായി. സ്ത്രീധന തല്പരനല്ലാത്ത ഒരാളെ തന്നെ കിട്ടി. പക്ഷെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സ്ത്രീധ്നതല്പരരയിരുന്നു :(. അവര്‍ നല്ല പോലെ വാങ്ങി. വാങ്ങിയത് പുത്രന് കൊടുക്കാതെ എടുക്കുകയും ചെയ്തു.

  163. Anonymous said...

    Hi Kochu,

    Everyody want imitate the Europeans in everything.. Dress, Style, Sex... then why none of these people are afrid of their approches toward the marriage..? ornaments... did you ever see awestern bride with 100 kg gold.. heavy dressing..? and with dowry... gifted Cars..?

  164. Pyari said...
    This comment has been removed by the author.
  165. Pyari said...
    This comment has been removed by the author.
  166. Pyari said...
    This comment has been removed by the author.
  167. Bimal Raj said...

    ഞാന്‍ ഈ പോസ്റ്റ്‌ ഇപ്പോഴാ കണ്ടതും വായിച്ചതും. ഇപ്പോഴേക്കും കൊച്ചു ത്രേസ്യ 'ത്രേസിയമ്മ' ആയിക്കാണും എന്ന് വിചാരിക്കുന്നു..

    സ്ത്രീധനം ഒരു സംഭവമേ അല്ല!!

    ലോകം നില നില്‍ക്കുന്ന ഒരു നിയമം ഉണ്ട്... "Survival of the fittest "... ആരെല്ലാം എന്തെല്ലാം ചെയ്താലും ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും.

    ഇപ്പോഴത്തെ (അല്ലെങ്ങില്‍ ഇതുവരെ ഉള്ള) ഇന്ത്യന്‍ രീതിയില്‍ കൂടുതലും അച്ഛന്‍ അമ്മ മാര്‍ ആണ് പെണ്ണിന് ചെറുക്കനെ കണ്ടു പിടിക്കുന്നത്‌. അപ്പൊ, പെണ്ണിനെ നോക്കാന്‍ കഴിവുള്ള ഒരുത്തനെ കണ്ടു പിടിക്കാനേ ശ്രമിക്കു. അവിടെ competition നു സാദ്യത വരും. അപ്പൊ, ചെറുക്കനു 'വല്ലോം' ഓഫര്‍ ചെയ്യും! ഇത് സ്വാഭാവികം.
    ഇത് (രണ്ടു ഭാകത്തും) കഴിവിനെ അനുസരിച്ചിരിക്കും!..
    some places/society allows marriage of one or more wives.. in that cases competition for getting women would be more and they would offer the same 'വല്ലോം' to the girls family!

    In earlier times the 'വല്ലോം' used to be land, cows etc and now it is mainly money and gold.

    ഇനി, ഇതൊന്നും ഇല്ലെന്നു നമ്മള്‍ വിചാരിക്കുന്ന US /UK യില്‍ മിടുക്കനായ പയ്യനെ കിട്ടാന്‍ dating യിന്റെ പേരില്‍ എന്തെല്ലാം കോപ്രായം കാട്ടുന്നു! അവരും ചെറുക്കന്‍ മാര്‍ക്ക് 'വേറെ വല്ലോം' കൊണ്ടുക്കുന്നുണ്ട്, for sure !

  168. രശ്മി വാവ said...

    പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്നിടത്ത് തിരിച്ചും എന്തെങ്കിലും പറയാന്‍ പറ്റും. സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കാതെ വിവാഹം നടക്കുന്നിടത്തും അതുണ്ട് ( കൊച്ചുത്രേസ്യ പറഞ്ഞ, ചെറുക്കന്‍ വീട്ടിലേക്ക് ചാരന്മാരെ അയക്കുന്ന ഇടപാട്, ചെറുക്കന്‍ വീട്ടുകാരുടെ കാര്യം അന്വേഷിച്ചു കണ്ടുപിച്ചില്ലെങ്കിലും പെണ്ണിന്റെ ഷെയര്‍ വിവാഹസമയത്തു തന്നെ കൊടുത്തു ബാധ്യത തീര്‍ക്കുക ഒക്കെ ), എന്നാലോചിക്കുമ്പോഴാണ് ശരിക്കും നിസ്സഹായത.

  169. Soudh said...

    Abhiprayam parayathe pokunnnathu sariyallathondu 5 varsham kazhinja postinu njanum reply tharunnu.kochu,,ente father kadutha sthreedana virodhi..neendu parannu kidakkunna the gum thoppum vayalum kanda sakalarum varunnathu.father naanam keduhti vidum.avasanam oru chekkan vannu..njan thangalude then gum vayalum kudi mohikkunnudu.pakshe athenikko kuttikko swnthamayi Venda.angu thengayidubol kurachu ilaneer,,vayal koyyumbol aipam nellu itherem than all mathi.vishamayamillatha choru kazhikkanulla kothikondanu..father pottichirichupoyi.ipo aa ilaneer weakness karana ellattintem avakashi..