Friday, November 23, 2007

അന്വേഷണവും കണ്ടെത്തലും...

ഒരു മാതിരി കുളയട്ട കടിച്ച അവസ്ഥ. എത്ര ശ്രമിച്ചിട്ടും അയാളെ പറ്റിയുള്ള ചിന്തകള്‍ കുടഞ്ഞെറിയാന്‍ പറ്റുന്നില്ല. ഭക്ഷണം കഴിക്കുമ്പോള്‍,ടി വി കാണുമ്പോള്‍, ചുമ്മാ ബാല്‍ക്കണിയില്‍ നിന്നോണ്ട്‌ റോഡില്‍ കൂടി പോകുന്നവരെ വായ്‌നോക്കുമ്പോള്‍,കമ്പ്യൂട്ടറിലേക്കും നോക്കി മിഴിച്ചിരിക്കുമ്പോള്‍ എന്നു വേണ്ട ബോസിന്റെ വായില്‍ നിന്ന്‌ കൊട്ടക്കണക്കിന്‌ ചീത്ത കേള്‍ക്കുമ്പോള്‍ പോലും ചിന്തമണ്ഡലത്തില്‍ മുഴുവന്‍ അയാള്‍ നിറഞ്ഞുനില്‍ക്കുകയാണ്‌. സാധാരണഗതിയില്‍ ഞാനങ്ങനെയൊരു ടൈപ്പൊന്നുമല്ല. ഇങ്ങനെ എത്ര പേരെ ദിവസോം കാണുന്നു.കണ്ട പാടെ അതങ്ങു മറക്കും. അല്ലെങ്കില്‍ തന്നെ മറവീടെ കാര്യത്തില്‍ ഞാന്‍ കുപ്രസിദ്ധയാണ്‌. പ്രത്യേകിച്ചും ആളുകളെ ഓര്‍ത്തുവെയ്ക്കുന്ന കാര്യത്തില്‍. പണ്ടൊരു ബന്ധൂനെ 'ആളെ മനസ്സിലായില്ലാ'ന്നും പറഞ്ഞ്‌ വീട്ടില്‍ കേറാന്‍ സമ്മതിക്കാത്തതുകൊണ്ട്‌ എന്തൊക്കെ കുടുംബപ്രശ്നങ്ങളാ ഉണ്ടായതെന്നോ. ആ ഞാനാണ്‌ വഴിയില്‍ കണ്ട എതോ ഒരു മനുഷ്യനെ പറ്റി ചിന്തിച്ചു ചിന്തിച്ച്‌ പ്രാന്തായിക്കൊണ്ടിരിക്കുന്നത്‌..

എന്താന്നറിയില്ല ആദ്യം കണ്ടപ്പോള്‍ തന്നെ അയാള്‍ക്കെന്തോ പ്രത്യേകതുയുള്ള പോലെ ഒരു തോന്നല്‍!!ബര്‍മുഡയും ടീഷര്‍ട്ടുമിട്ട ,നല്ല പൊക്കമുള്ള ഒരു മനുഷ്യന്‍ റോഡ്‌സൈഡിലൂടെ അങ്ങു ദൂരേന്ന്‌ ഓടി വരുന്നു. അയാള്‍ അടുത്തെത്താനായപ്പോഴെക്കും ബസ്സു വിട്ടു പോയി. ഓ പറയാന്‍ മറന്നു.. ഞാന്‍ ബസ്സിലായിരുന്നു കേട്ടോ. ജോലിയൊക്കെ കഴിഞ്ഞ്‌ വൈകുന്നേരം തിരിച്ച്‌ വീട്ടിലേക്കു പോകുന്ന വഴി. ആ സമയത്ത്‌ പല പ്രായത്തിലുമുള്ള മനുഷ്യര്‍ ഇങ്ങനെ ഓടുന്നതും ചാടുന്നതും കസര്‍ത്തുകാകാണിക്കുന്നതുമൊക്കെ എന്നും കാണുന്നതാണ്‌. അതൊന്നും ഞാനങ്ങനെ ശ്രദ്ധിക്കാറില്ല.ഒരു കണ്ണില്‍ കൂടി നോക്കി മറ്റേ കണ്ണില്‍ കൂടി അങ്ങു വിട്ടു കളയും - അത്രേയുള്ളൂ. പക്ഷെ ഇയാള്‍...

പിന്നെയും ഇടയ്ക്കിടക്ക്‌ വിധി ഞങ്ങളെ കൂട്ടിമുട്ടിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ ആ സ്റ്റോപ്പില്‍ ബസ്സ്‌ നിന്നപ്പോള്‍ അയാള്‍ ഓടിയോടി കൃത്യം അവിടെയെത്തി- അങ്ങനെ ആദ്യമായിട്ട്‌ അയാളെ ക്ലോസപ്പിലൊന്ന്‌കാണാന്‍ പറ്റി.ആ മുഖത്തെ ഒരു നിശ്ചയദാര്‍ഢ്യം, ഏകാഗ്രത, ഇടം വലം നോക്കാതെ നല്ല സ്റ്റഡി-വടിയായുള്ള ഓട്ടം - വെറുമൊരു വ്യായാമത്തിനു വേണ്ടിയല്ല അയാള്‍ ഓടുന്നതെന്ന്‌ എന്റെ ആറാമിന്ദ്രിയത്തില്‍ നിന്നൊരു സിഗ്നല്‍ വന്നു.എന്തോ ഒരു ലക്ഷ്യമുണ്ടിയാള്‍ക്ക്‌..പക്ഷെ എന്ത്‌?? എന്തെങ്കിലും സംശയം തോന്നിയാല്‍ അതു തീര്‍ക്കാതെ പിന്നെ എനിക്ക്‌ ഒരു സമാധാനവുമുണ്ടാവില്ല. അതുകൊണ്ട്‌ അടുത്ത സീറ്റില്‍ ഇരുന്നുറങ്ങുന്ന സോനൂനെ സര്‍വശക്തിയുമെടുത്ത്‌ കുലുക്കിയുണര്‍ത്തി എന്റെ സംശയം അങ്ങു ചോദിച്ചു.സോനു എന്റെ സഹപ്രവര്‍ത്തകയും സഹമുറിയയുമാണ്‌. "ഓഫീസിലും വീട്ടിലും നിന്നെ സഹിക്കുന്നതു പോരേ..ഈ ബസിലെങ്കിലും എനിക്കല്‍പ്പം സമാധാനം തരൂ"എന്നു കൈയും കൂപ്പി പറഞ്ഞിട്ട്‌ ആ കുട്ടി പിന്നേം ഇരുന്നുറങ്ങാന്‍ തുടങ്ങി. ചോദിച്ച ചോദ്യത്തിനൊന്നുമല്ല ഉത്തരം കിട്ടീതെങ്കിലും പിന്നെ ഞാന്‍ ശല്യപ്പെടുത്താനൊന്നും പോയില്ല. ഇക്കാര്യത്തില്‍ ഇനി ആരുടെയും സഹായം തേടില്ലെന്നും സ്വന്തമായി കണ്ടു പിടിക്കുമെന്നും അന്ന്‌ അവിടെ ആ ബസ്സിലിരുന്ന്‌ ഞാന്‍ ഒരു ഉഗ്രശപഥം ചെയ്തു.

പിന്നെ നിരീക്ഷണങ്ങളുടെ നാളുകളായിരുന്നു. അയാളുടെ രൂപവും ഭാവവും മാത്രമല്ല..വേറൊരു പ്രത്യേകത കൂടി ഞാന്‍ കണ്ടു പിടിച്ചു. അയാള്‌ വെറുംകയ്യോടെയല്ല ഓടുന്നത്‌ ഒരു കയ്യില്‍ ഒരു ചെറിയ വടിയും മറ്റേ കയ്യില്‍ വാക്കി-ടോക്കി പോലെയുള്ള എന്തോ ഒരു സാധനവുണ്ട്‌.ഇനീപ്പം അതെന്തിനാണെന്നും കൂടി കണ്ടു പിടിക്കണം.എന്റെ ജോലിഭാരം കൂടി.എപ്പഴും ഒരേ ചിന്ത.ദൈവം എന്നെ പടച്ചു വിട്ടതു തന്നെ ഈ രഹസ്യം കണ്ടു പിടിക്കാനാണെന്ന്‌ ഒരു തോന്നല്‍.

അങ്ങനെ ഞാന്‍ തന്നെ പല തിയറികളുമുണ്ടാക്കുകയും പൊളിക്കുകയും പിന്നേം ഉണ്ടാക്കുകയും ചെയ്തോണ്ടിരുന്ന ഒരു ദിവസം...ട്രാഫിക്‌ ജാമില്‌ കുടുങ്ങി ബസ്‌ കുറെ വൈകിയാണ്‌ ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയത്‌. ബസില്‍ നിന്നിറങ്ങി ഒന്നു നടു നിവര്‍ത്ത്‌ ചുറ്റും നോക്കുമ്പോള്‍...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റീല്ല.നമ്മടെ കഥാനായകനതാ കുറച്ചു മുന്‍പിലായി ഓടിപ്പോകുന്നു.തേടിയ വള്ളി ഓള്‍മോസ്റ്റ്‌ കാലില്‍ ചുറ്റീന്ന്‌ തന്നെ എനിക്കു തോന്നി.ഇതു പോലൊരു അവസരം ഇനി കിട്ടാനില്ല.ഞാനെന്തിന്‌ ചുമ്മാ ഓരോന്നൂഹിച്ചു കണ്ടു പിടിക്കണം. ഉള്ള സംശയങ്ങളൊക്കെ നേരിട്ടങ്ങ്‌ അയാളോടു ചോദിച്ചാല്‍ പോരേ.പിന്നൊട്ടും താമസിച്ചില്ല. അയാളുടെ പുറകെ തന്നെ വെച്ചു പിടിച്ചു.പെട്ടെന്നെടുത്ത തീരുമാനമായതു കൊണ്ട്‌ സോനൂനോടൊന്ന്‌ പറയാന്‍ പോലും പറ്റീല്ല.പക്ഷെ എന്റെ ഓട്ടം കണ്ടപ്പഴേ സോനൂന്‌ കാര്യം മനസ്സിലായി.ഒരു നിമിഷം സ്തംഭിച്ചു നിന്നിട്ട്‌ സോനൂം എന്റെ പുറകേ ഓടാന്‍ തുടങ്ങി."ബയ്യാ..ബ്രദര്‍ പ്ലീസ്‌ സ്റ്റോപ്പ്‌" എന്നും വിളിച്ചു പറഞ്ഞോണ്ടാണ്‌ എന്റെ ഓട്ടമെങ്കില്‍ 'പാഗല്‍ രുക്‌ ജാ' എന്നു കൂവിക്കൊണ്ടാണ്‌ സോനു ഓടുന്നത്‌.

കുറച്ചങ്ങോടീട്ടും അയാളു നില്‍ക്കുന്നില്ല..മാത്രമല്ല ഞങ്ങള്‍ തമ്മിലുള്ള ദൂരം കൂടി വരികയും ഞാനും സോനുവുമായുള്ള ദൂരം കുറഞ്ഞു വരികയും ചെയ്തോണ്ടിരിക്കുകയാണ്‌.അങ്ങനെ ഒടുവില്‍ അയാളങ്ങു ദൂരെ ഓടി മറയുകയും സോനു എന്റെ ദുപ്പട്ടയില്‍ പിടി കൂടുകയും ചെയ്തതോടെ ഞാന്‍ ഓട്ടം നിര്‍ത്തി.എനിക്കിങ്ങനെ ഓടീം ചാടീമൊന്നും ശീലമില്ലല്ലോ.അതിന്റെ കൂടെ ആകെപ്പാടെ നിരാശയും..പട്ടിയെപ്പോലെ അണച്ചോണ്ട്‌ ഞാന്‍ ആ റോഡ്‌ സൈഡില്‌ വെറും മണ്ണിലേക്കിരുന്നു. സോനു എന്റെ പുറം തടവി ആശ്വസിപ്പിക്കുന്നതിന്റെ കൂടെ തന്നെഹിന്ദീലെന്തൊക്കെയോ ചീത്തേം പറയുന്നുണ്ട്‌.

ഞങ്ങളിരുന്നത്‌ ഒരു ജ്യൂസു കടേടെ മുന്നിലാണ്‌.ചുമ്മാ വഴിയരികിലൊരു മേശേമിട്ട്‌ പഴങ്ങളൊക്കെ ഇടിച്ചു പിഴിഞ്ഞ്‌ ജ്യൂസുണ്ടാക്കുന്ന ടൈപ്പില്ലേ- അത്‌. ഞങ്ങളുടെ ഓട്ടോം എന്റെ പരവേശോം ഒക്കെ കണ്ടോണ്ടിരുന്ന ആ കടക്കാരന്‍ പുറത്തേക്കിറങ്ങിവന്ന്‌ സോനൂനോട്‌ കാര്യം ചോദിച്ചു.

"ഏയ്‌ ഒന്നുമില്ല.. ജ്യൂസു കുടിക്കാന്‍ വന്നതാ. രണ്ട്‌ മിക്സ്‌ ജ്യൂസ്‌" സോനു പെട്ടെന്നു പറഞ്ഞു(ഞാനാരുന്നെങ്കില്‌ അപ്പോള്‍ കംപ്ലീറ്റ്‌ പുരാണോം പറഞ്ഞു കേള്‍പ്പിച്ചേനേ.സോനുവായതു കൊണ്ട്‌ ഇത്തിരി ബുദ്ധിപരമായി പ്രവര്‍ത്തിച്ചു)

എന്തായാലും 'ഇത്തിരി ജ്യൂസു കുടിക്കാന്‍ വേണ്ടിയാണോ ഇത്രേം ആക്രാന്തപ്പെട്ട്‌ ഓടിവന്നത്‌' 'എന്നൊരു സംശയത്തോടെ അയാളു ജ്യൂസുണ്ടാക്കി തന്നു. ഞാനിങ്ങനെ എന്തോ പോയ അണ്ണാനെപോലെ നിരാശപ്പെട്ട്‌ അവിടിരുന്ന്‌ അതും കുടിച്ചോണ്ടിരിക്കുകയാണ്‌. അപ്പഴാണ്‌ സോനൂന്റെ ചോദ്യം.-നമ്മടെ കടക്കാരനോട്‌.

"ഇപ്പോള്‍ ഒരാളിതുവഴി ഓടിപ്പോയില്ലേ..അയാളെ അറിയുമോ?"

"ഓ അയാള്‌ മിലിട്രീലാ..അല്ല ആയിരുന്നു.. അവിടുന്ന്‌ തലയ്ക്കു സുഖമില്ലാത്തതു കൊണ്ട്‌ പറഞ്ഞു വിട്ടതാ..എല്ലാ ദിവസവും ഇങ്ങനെ ഓടിക്കൊണ്ടിരിക്കും"

ഞാന്‍ ഒന്നു വിക്കിപ്പോയി ..ജ്യൂസ്‌ തലേല്‌ കേറി.

പതുക്കെ ഗ്ലാസ്സ്‌ അവിടെ വച്ച്‌ ഞാനെഴുന്നേറ്റു നടക്കാന്‍ തുടങ്ങി.പൈസേം കൊടുത്ത്‌ സോനു എന്റെ പുറകേയെത്തി. പക്ഷെ ഒന്നും മിണ്ടുന്നില്ല. ഒന്ന്‌ ഓട്ടക്കണ്ണിട്ടു നോക്കീപ്പം.സോനൂന്റെ മുഖമിങ്ങനെ ചുവന്നു തുടുത്ത്‌ തക്കാളി പോലിരിക്കുകയാണ്‌ -ദേഷ്യം കൊണ്ട്‌.അതു കണ്ടെങ്കിലും ഞാനടങ്ങേണ്ടതാണ്‌. പക്ഷെ അറിയാതെ ഒരാത്മഗതം എന്റെ വായീന്നു പുറത്തേക്കു വീണു പോയി

"എങ്ങാനും അയാളെന്റെ വിളി കേട്ടു നിന്നിരുന്നെങ്കില്‍, എന്റെ ചോദ്യം കേട്ടു കഴിയുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും റിയാക്ടു ചെയ്യുക??"

സോനു ഒന്നു നിന്നു..എന്നെ ഒന്നു നോക്കി..എന്നിട്ട്‌ തിരിഞ്ഞ്‌ ജ്യൂസ്‌ ഷോപ്പിലെക്കു നടന്നു.കാര്യം മനസ്സിലാകാതെ ഞാനും പുറകെ പോയി.

"അയാളോട്‌ ആരെങ്കിലും സംസാരിച്ചാല്‍ അയാള്‍ ഉപദ്രവിക്കുമോ?" സോനു ചോദിച്ചു

"ഏയ്‌..അതൊന്നുമില്ല. ചിലപ്പോള്‍ ഒന്നും മിണ്ടില്ല. പക്ഷെ ചിലപ്പോള്‍ ഒരു പാടു സംസാരിക്കും.ഇതു വരെ ആരേം ഉപദ്രവിച്ചതായി കേട്ടിട്ടില്ല" ചേട്ടന്‍ കിട്ടിയ ചാന്‍സിന്‌ ഉള്ള അറിവു മുഴുവന്‍ പകര്‍ന്നു തന്നു.

"ഹാപ്പി?" സോനു തിരിഞ്ഞ്‌ എന്നോടു ചോദിച്ചു.

"ഹാപ്പി" സത്യമായിട്ടും ഞാന്‍ ഹാപ്പിയായിരുന്നു.അറിയേണ്ടതൊക്കെ അറിഞ്ഞല്ലോ..

തിരിച്ചു വീട്ടിലേക്കു വരുന്ന വഴി സോനു എന്നോടു ചോദിച്ചു.

"ഞാനെന്തു കൊണ്ടാണ്‌ ആ കടക്കാരനോട്‌ ചോദിച്ച്‌ നിന്റെ സംശയം ക്ലിയര്‍ ചെയ്തതെന്നറിയുമോ??"

"ഇല്ല"

"എനിക്കുറപ്പാണ്‌.. ഈ സംശയം തീര്‍ക്കാന്‍ വേണ്ടി മാത്രം നീ ഒരു ദിവസം ലീവെടുത്ത്‌ ഇവിടെ കാത്തു നിന്ന്‌ ആ ഭ്രാന്തനോട്‌ സസാരിച്ചു നോക്കും. അന്നു പക്ഷെ നിന്നെ രക്ഷപെടുത്താന്‍ വേണ്ടി എനിക്കും കൂടി ലീവ്‌ കിട്ടീന്നു വരില്ല."

"ഞാനൊന്നും മിണ്ടീല.. എന്റെ കാര്യമല്ലേ..ചിലപ്പോള്‍ അങ്ങനേം സംഭവിച്ചൂന്നു വരാം...അതു മാത്രമല്ല, ഇത്രെം കാലത്തെ അനുഭവത്തില്‍ നിന്നും എനിക്കറിയാം..സോനൂന്റെ ഊഹങ്ങള്‍ അങ്ങനെയൊന്നും തെറ്റാറുമില്ല്ല..പ്രത്യേകിച്ചും എന്നെപറ്റിയുള്ളവ...

68 comments:

  1. നന്ദന്‍ said...

    ഠേ.. തേങ്ങ എന്റെ വക :)

    അരം പ്ലസ് അരം ഈസ് ഈക്വല്‍ റ്റു കിന്നരം.. മനസ്സിലായോ :)

  2. കൊച്ചുത്രേസ്യ said...

    കുഞ്ഞോരൊബദ്ധത്തിന്റെ കഥ..
    (ഇത്തിരി തലവര മാറിയിരുന്നെങ്കില്‍ സാമാന്യം വെല്യ ഒരബദ്ധമായിരുന്നേനേ..)

  3. ദീപു : sandeep said...

    :)

  4. മനോജ് കുമാർ വട്ടക്കാട്ട് said...

    ബെസ്റ്റ്. ബെസ്റ്റ് ഇന്‍‌വസ്റ്റിഗേഷന്‍!

  5. Haree said...

    കൊച്ചുത്രേസ്യയുടെ ഓട്ടത്തിന്റെ രഹസ്യമറിയാതെ എത്രപേരിനി ബാംഗ്ലൂര്‍ ജംഗ്ഷനില്‍ ടെന്‍ഷനടിച്ച് നില്പ്പുണ്ടാവുമോ ആവോ! “ഒരു എക്സ്-മിലിറ്ററിയെ, അതും പ്രായമായൊരാളെ, തലക്കു സുഖവുമില്ലാത്തയൊരാളെ; അയാളെയാണോ ഈ കൊച്ചുത്രേസ്യയ്ക്ക് പിടിച്ചത്!!!” എന്നോര്‍ത്ത് നെടുവീര്‍പ്പിടുകയാവും ചിലര്‍... :P

    ഹെഡറൊക്കെ കൊള്ളാം, അതിലേതാണ് സ്വന്തം തല?
    --

  6. Anonymous said...

    തേങ്ങയൊക്കെ സൂക്ഷിച്ചുടച്ചോണേ നന്ദാ...

    നാളെ ബാംഗ്ലൂര്‍ നഗരത്തി കൂടെ കൊച്ചുത്രേസ്യാകൊച്ചു തേങ്ങാപൂളും പിടിച്ചോണ്ടോടോരുതു....

    പിന്നെ... എല്ലാ ദിവസവും രാവിലെ ഞാന്‍ എന്റെ ക്യാബ് പിടിക്കാന്‍ ഓടാറുണ്ട്...

    നാളെ മുതല്‍ നോക്കാം പുറകെ ആരേലുമുണ്ടോന്നു....

    അങ്ങനെയെങ്ങാനും ചേച്ചിയെ പരിച്ചയപെടാന്‍ പറ്റിയാലോ....

    :-)

  7. Murali K Menon said...

    കാര്യം നിസ്സാരവും, എഴുത്ത് ഗുരുതരവും ആയതോണ്ട് രസിച്ച് വായിച്ചു. അസ്സലാ‍യി.

  8. Satheesh said...

    അല്ലാ അപ്പം ആ വാക്കിടോക്കിപോലത്തെ സാധനം എന്താ.? അതറിയാതെ ഇനി കിടന്നുറങ്ങാനും പറ്റില്ലല്ലോ!

  9. മഴത്തുള്ളി said...

    ഹഹഹ കൊള്ളാം, അപ്പോ നാളെ 2 കൊച്ചുത്രേസ്യമാരുടെ കൂട്ട ഓട്ടം കാണാം അല്ലെ ബാംഗ്ലൂരില്‍. ലൈവ് ആണോ ?

    അന്വേഷണം അടിപൊളി ആയി :)

  10. ഉറുമ്പ്‌ /ANT said...

    :))ചിരിത്രേസ്യ..!

  11. ഹാരിസ് said...

    വളിപ്പ്.

  12. സാക്ഷരന്‍ said...

    ണ്റ്റെ ത്റേസ്സ്യാക്കുട്യേ അപ്പ നീയാരുന്നോ ണ്റ്റെ പൊറകേ ഓടീത്‌...? ഞാനിതെന്താ കാര്യംന്നറിയ്യാതെ ജീവനും ഹാന്‍ഡിലെടുത്ത്‌ ഓടുവല്ലാരുന്നോ. ആ ജ്യൂസ്സു കടക്കാരന്‍ ന്നോടു പറഞ്ഞതെന്താന്നറിയ്യോ " പൊറകെ വരുന്ന പെണ്ണിന്ന് സ്വല്‍പ്പം ലൂസ്സാ ...വിട്ടോ മോനേന്ന്... "

  13. ദിലീപ് വിശ്വനാഥ് said...

    ആ വാക്കി-ടോക്കിയുടെ രഹസ്യം നമുക്കു കണ്ടുപിടിക്കണ്ടേ കൊച്ചുത്രേസ്യേ? എന്തായാലും അയാളെ വിടണ്ട കേട്ടോ. അതു കണ്ടുപിടിക്കാതെ എനിക്കു ഇനി ഉറക്കം വരില്ല.

  14. ധ്വനി | Dhwani said...

    രണ്ടേയുള്ളേലെന്നാ! ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കടി കുളയട്ടക്കടി തന്നെ!
    ''ഏയ്‌ ഒന്നുമില്ല.. ജ്യൂസു കുടിക്കാന്‍ വന്നതാ. രണ്ട്‌ മിക്സ്‌ ജ്യൂസ്‌" ഇതിത്തിരി കൂടുതല്‍ ചിരിപ്പിച്ചു!

    എനിക്കു കടിതുടങ്ങി! ആ വാക്കിടോക്കി പോലിരുന്ന സാധമെന്തായിരുന്നു? ഹൊഹൊ! യ്യോ!

  15. കുഞ്ഞന്‍ said...

    ഡിക്ടറ്റീവ് ശിരോമണി കൊച്ചുത്രേസ്യാ... കീപ്പ് ഇറ്റ് അപ്..!

  16. പ്രയാസി said...

    00499എന്തൊരു ഭാഗ്യദോഷിയാണാ പട്ടാളക്കാരന്‍..!
    അതിര്‍ത്തിയില്‍ നാടുകാക്കാന്‍ നിന്നവന്‍ പൂച്ചാണ്ടിയേയൊ മറുതായേയൊ കണ്ട് ഈ പരുവമായി..അതു പോലെന്തെങ്കിലും കണ്ടു പേടിച്ചാല്‍ ഭ്രാന്തുമാറുമെന്നാ ഡാക്കിട്ടറ് പറഞ്ഞിരുന്നത്.. ഇതിപ്പൊ പിറകെ ഓടിയിട്ടും ഒന്നു തിരിഞ്ഞു നോക്കാന്‍ അയ്യാള്‍ക്കു തോന്നിയില്ല..വിധി..! ത്രേസ്യക്കൊച്ചെ മനസ്സില്‍ നന്മയുടെ കണിക അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ വീണ്ടും അവിടെ പോകണം
    അയ്യാളെ കാണണം ആ പാവം ഒന്നു നോര്‍മ്മലായിക്കോട്ടെ..;)

  17. Sherlock said...

    അപ്പോ ഇന്നാളു ബാംഗ്ലൂരുണ്ടാ‍യ ഭൂമികുലുക്കത്തിന്റെ കാരണം മനസിലായി...ഹൊ അങ്ങേരുടെ പിന്നാലെയുള്ള ആ ഓട്ടം..:) :)

  18. ശ്രീലാല്‍ said...

    :).
    എനിക്കേറ്റവും ഇഷ്ടമായത് “ചേട്ടന്‍ കിട്ടിയ ചാന്‍സിന്‌ ഉള്ള അറിവു മുഴുവന്‍ പകര്‍ന്നു തന്നു.“ എന്നതാ. അറിയാതെ ചിരിച്ചുപോയി. ഫ്രേമിനു പുറത്തുള്ള ഒന്നിനെ എത്ര സൂക്ഷ്മവും രസകരവുമായാണ് കൊണ്ടുവന്നിരിക്കുന്നത്. !!

  19. Peelikkutty!!!!! said...

    ജ്യൂസ് കടക്കാരന്‍‌ കള്ളം‌ പറഞ്ഞതാ ത്രേസ്യേ..

    ....എന്നാലും‌ അയാളെന്തിനായിരിക്കും‌ ഓടിക്കോണ്ടിരുന്നേ..:)

  20. അനംഗാരി said...

    മിക്കവാറും പീലിക്കുട്ടിയെ പിടിക്കാനായിരിക്കണം:)
    ഓടിക്കോ.
    നാളെ ത്രേസ്സ്യാമ്മക്കുഞ്ഞിന് ഒരാള്‍ക്ക് പകരം രണ്ടാള്‍ ഓടുന്നത് കാണാമല്ലോ?

    കര്‍ത്താവെ, ഇതൊന്നും കാണിക്കാതെ എന്നെ അങ്ങോട്ട് എടുക്കണേ:)

  21. SUNISH THOMAS said...

    :) kollam.

  22. ഏ.ആര്‍. നജീം said...

    ഞാന്‍ ചിരിച്ചത് ഇതൊന്നും ഓര്‍ത്തല്ല.
    ആ മിലിട്ടറിക്കാരന്‍ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി ജീവനും കൊണ്ടോടുന്നത് ഓര്‍ത്തിട്ടാ..
    ഒന്നല്ലല്ലോ രണ്ടുപേരല്ലേ പുറകേ ഓടുന്നത് അയാളു നിക്കാനോ നല്ല കാര്യം :)

  23. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ആ ഓട്ടം നന്നായി

  24. കൊച്ചുത്രേസ്യ said...

    നന്ദാ മനസ്സിലായി മനസ്സിലായി :-)

    ദീപൂ താങ്ക്സേ

    പടിപ്പുരേ ഈ പ്രോത്സാഹനം കണ്ട്‌ ഇനീം ഇതു പോലുള്ള ഇന്വെസ്റ്റിഗേഷന്‍സ്‌ നടത്താന്‍ എനിക്കങ്ങ്‌ പ്രചോദനം കിട്ടിപ്പോയി :-)

    മുരളി മാഷേ നന്ദി

    സതീഷേ,വാല്‍മീകീ,ധ്വനീ അപ്പോള്‍ എനിക്കു മാത്രമല്ല അല്ലേ ഇങ്ങനെയുള്ള സംശയങ്ങള്‍..ഞാന്‍ അയാളോടുന്ന ആ റൂട്ട്‌മാപ്പ് തരാം..ഒന്നു പോയി ചോദിക്കാമോ?വെറുതേ വേണ്ട-ആദ്യം കണ്ടുപിടിക്കുന്നയാള്‍ക്ക്‌ റിസര്‍വ്‌ ബാങ്കും അതിനു ചുറ്റുമുള്ള ഒരേക്കറും ഞാന്‍ ഇഷ്ടദാനമായി എഴുതിത്തരുന്നതായിരിക്കും.

    ഹരീ അങ്ങനൊരു പോസ്സിബിലിറ്റെയെ പറ്റി ഞാനിപ്പഴാ ചിന്തിച്ചത്‌. പക്ഷെ ഞാന്‍ ‘ബയ്യാ ബ്രദര്‍‌‘ എന്നൊക്കെ വിളിച്ചാ ഓടിയത്‌..അതുകൊണ്ട്‌ തെറ്റിദ്ധരിക്കില്ലായിരിക്കും അല്ലേ..
    (പിന്നെ ഹെഡറിലുള്ളത്‌ എന്റെ തലയല്ല;ഈ ബ്ലോഗ് വായിക്കാനെത്തുന്നവരുടെ വിവിധ ഭാവങ്ങളാ..)

    ടെസ്സീ ഇത്തിരി സ്പെല്ലിംഗ്` മിസ്്റ്റേക്കുള്ള ആരോടുന്നതു കണ്ടാലും എനിക്കു പുറകേയോടാന്‍ തോന്നറുണ്ട്‌..ഒന്നു സൂക്ഷിച്ചോ. ;-)

    മഴത്തുള്ളീ കൂട്ടയോട്ടത്തിന്റെ തിയതിയൊക്കെ വഴിയേ അറിയിക്കാം കേട്ടോ.. വന്നതിനും വായിച്ചതിനും നന്ദി

    ഉറുമ്പേ താങ്ക്സ്..

    ഹാരിസേ.. അഭിപ്രായം എന്തായാലും മുഴുവന്‍ വായിക്കാനുള്ള സന്മനസ്സ്‌ കാണിച്ചല്ലോ..നന്ദി :-)

    സാക്ഷരാ കള്ളാ ‘അപ്പോള്‍‍ അതു സാറാരുന്നല്ലേ!!!‘ ഇനി പറ ആ വാക്കീടോക്കീം വടീം എന്തിനായിരുന്നു?ഇവിടെ ഒരു പാടു പേര്‍ക്ക്‌ അതറിയാനാഗ്രഹമുണ്ട്‌..
    പിന്നെ ആ ജ്യൂസു കടക്കാരന്‍ പറഞ്ഞത്‌ കാര്യമായിട്ടെടുക്കണ്ട കേട്ടോ..ചുമ്മാ നിങ്ങളു കേറി വയലന്റാകുംന്ന്‌ പേടിച്ച്‌ നുണ പറഞ്ഞതല്ലേ.. ;-)

    കുഞ്ഞാ ,ഈ സപ്പോര്‍ട്ടിനു നന്ദി. പക്ഷെ ഇനീം ഈ മാതിരി പണി കാണിച്ചാല്‍ എന്നെ മൊഴി ചൊല്ലുംന്ന് വീട്ടുകാരും കൂട്ടുകാരും വാണിം‌ഗ്‌ തന്നിട്ടുണ്ട്‌ :-(

    പ്രയാസീ അതു തന്നെ..നല്ല ഒരവസരമാ അയാളു കൈവിട്ടു കളഞ്ഞത്‌.. ഇനീപ്പോ പ്രയാസീടെ ഒരു ഫോട്ടോ (മേക്കപ്പില്ലാത്തത്‌) അയച്ചുകൊടുത്തു നോക്കാം..പാവം ഒന്നു നോര്‍മലായിക്കോട്ടെ അല്ലേ..

    ജിഹേഷേ അടി അടി.. സത്യം പറഞ്ഞാല്‍ ഈ സംഭവം നടക്കുന്നത്‌ ഡെല്‍ഹീലാ..ഇനീപ്പം എല്ലാരും കൂടി അവിടെ നടന്നിട്ടുള്ള ഭൂമികുലുക്കങ്ങളുടെ ഉ‍ത്തരവാദിത്തം മുഴുവന്‍ എന്റെ ചുമലില്‍ കെട്ടിവെയ്ക്കരുത്‌..പ്ലീസ്‌..

    ശ്രീലാലേ നന്ദി..

    പീലീ എന്റെ മനസ്സില്‍ പിന്നെം സംശയത്തിന്റെ വിത്തു പാകരുത്‌..പറഞ്ഞേക്കാം..

    അനാംഗരി മാഷേ ഇനീപ്പം ഈ നാട്ടിലൂടെ ആരോടിയാലും അതിനു പിന്നില്‍ ഞാനുണ്ടാവുമെന്നൊരു തെറ്റിദ്ധാരണയുണ്ടാവുമോ എന്തോ..പിന്നെ ആ‍ അവസാനം പറഞ്ഞ കാര്യം--ഞങ്ങളും കൂടി പ്രാര്‍‌ത്ഥിക്കണോ??

    സുനീഷേ ‘കൊല്ലാം‘ എന്നല്ലല്ലോ ‘കൊള്ളം’ എന്നു തന്നെയല്ലേ ഉദ്ദേശിച്ചത്??(ഈ ഇംഗ്ലീഷ്‌ ഭാഷേടെ ഓരോ പരിമിതികളേ!!)

    നജീമേ (അതി)സുന്ദരികളായ രണ്ടു പെണ്‍കുട്ടികള്‍ പുറകേയോടിയിട്ടും മൈന്റാക്കാതിരുന്ന ആ മനുഷ്യനെയാണോ ന്യായീകരിക്കാന്‍ നോക്കുന്നത്‌?കഷ്ടം :-)

    പ്രിയേ :-)

  25. വല്യമ്മായി said...

    വിവരണത്തിന് ആദ്യത്തേക്കാള്‍ ഒരു കയ്യടക്കം വന്നിട്ടുണ്ട്.ആശംസകള്‍

  26. ജാസൂട്ടി said...

    അപ്പോള്‍ സംഭവം ഡെല്‍ഹിയിലാണല്ലേ...സാരമില്ല ബാംഗ്ലൂര്‍ Nimhans ഉണ്ടല്ലോ അഡ്ജസ്റ്റ് ചെയ്യാം അല്ലേ...ഓട്ടം ഒട്ടും കുറക്കേണ്ട... :)

  27. asdfasdf asfdasdf said...

    രസകരമായി എഴുതിയിട്ടുണ്ട്.
    എങ്കിലും ഈ എഴുത്ത് എന്തിനാണെന്ന് മനസ്സിലായില്ല. ഒന്നു കൂടി വായിക്കട്ടെ.

  28. അഭിലാഷങ്ങള്‍ said...

    നമിച്ചിരിക്കുന്നു.

    ആ സോനുവിനെ....!

    "പാഗല്‍.... രുക്‌ ജാ‍..” എന്നെ ചിരിപ്പിച്ചെങ്കിലും.. എന്തോ, ഖല്‍ബിനലത്തൊരു വേദന!

    സഹനത്തിന് ദേശീയതലത്തില്‍ വല്ല അവാര്‍ഡോ മറ്റോ നല്‍കുന്നുണ്ടെങ്കില്‍ അത് ആ കുട്ടിക്ക് കിട്ടിയേനേ..

    ഓഫീസില്‍.. വീട്ടില്‍... ബസ്സില്‍ .. റോഡില്‍...ഹോ! പാവം കുട്ടി...

    എന്റെ പ്രാര്‍ത്ഥന: “അടുത്ത ജന്മമെങ്കിലും സോനൂന്റെ ലൈഫ് ടെന്‍ഷന്‍ ഫ്രീ ആക്കണേ ദൈവമേ..!“

    പ്രാര്‍ത്ഥനയുടെ ഹിന്ദി പരിഭാഷ:

    “മേ ഹുദാ സേ ദുവാ കര്‍ത്താഹൂ, അഗലേ ജന‌മ്‌ മേ സോനൂ മേരാ ദോസ്‌ത് ബന്‍‌കേ പൈദാ ഹോ!!”

    :-)

    -അഭിലാഷ്, ഷാര്‍ജ്ജ

  29. സഹയാത്രികന്‍ said...

    “'പാഗല്‍ രുക്‌ ജാ' എന്നു കൂവിക്കൊണ്ടാണ്‌ സോനു ഓടുന്നത്‌.
    സോനൂന്റെ ഊഹങ്ങള്‍ അങ്ങനെയൊന്നും തെറ്റാറുമില്ല്ല..പ്രത്യേകിച്ചും എന്നെപറ്റിയുള്ളവ...“

    സോനൂ കൊട്കൈ :)

    ഓ:ടോ: ത്രേസ്യാകൊച്ചേ ഒന്നുകൂടി കൊഴുപ്പിക്കായിരുന്നു
    :)

  30. മന്‍സുര്‍ said...

    കൊച്ചുത്രേസ്യാ....

    നല്ല എഴുത്തിന്‌ അഭിനന്ദനങ്ങള്‍

    നന്നായിരിക്കുന്നു എന്ന്‌ പറഞ്ഞ്‌ പുകഴ്‌ത്തുന്നില്ല...ഇനി ഇപ്പോ അതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിന്നില്ല...കൈയടികള്‍ വാരികൂട്ടിയിരിക്കുകയല്ലേ....ഇനി എന്താണാവോ അടുത്ത പുലിവാല്‍
    കാത്തിരിക്കുന്നു....കേള്‍ക്കാന്‍ അനുഭവിക്കാന്‍

    ത്രേസ്യോയം സ്വാഹാ,.....


    നന്‍മകള്‍ നേരുന്നു

  31. ഷാഫി said...

    പെണ്ണുങ്ങളോട് പറയാന്‍ പാടില്ലാത്തതാണ്, ന്നാലും പറയാതിരിക്കാന്‍ വയ്യ. ഈ പോസ്റ്റ് തരിമ്പും ഇഷ്ടമായില്ല.
    വിഷമിപ്പിക്കാനല്ല, ഭാവിയില്‍ ഇങ്ങനെ എഴുതാതിരിക്കാനാണ്.

  32. Unknown said...

    അന്വേഷണം കേമമായി.

    നല്ലത്.ഇനിയും എഴുതുക.അനുമോദനങ്ങള്‍

  33. ഗുപ്തന്‍ said...
    This comment has been removed by the author.
  34. ഗുപ്തന്‍ said...

    ഇത്തിരി തലവര മാറിയിരുന്നെങ്കില്‍ സാമാന്യം വെല്യ ഒരബദ്ധമായിരുന്നേനേ....

    സത്യം :)


    -Manu

  35. സാജന്‍| SAJAN said...

    കൊച്ചു ത്രേസ്യാ, അപ്പൊ കഴിഞ്ഞപോസ്റ്റില്‍ എഴുതിയത് പോലെ ഇതാണ് അതിന്റെ ഒരു രീതി..
    മനോഹരമായിരിക്കുന്നു:)

  36. ഉപാസന || Upasana said...

    ആദ്യമായാണ് കൊച്ചുത്രേസ്യയുടെ ഇതുപോലൊരു പോസ്റ്റ് വായിക്കുന്നത്
    കോമഡിയില്ല, സെന്റി ഇല്ല.

    പക്ഷെ വായിച്ചിരിക്കാന്‍ നല്ല രസം.
    സത്യമ്ം പറഞ്ഞ്ണതാ...
    വിവരണശൈലിയായിരിക്കും അതിന് കാരണം....
    അഭിനന്ദനങ്ങള്‍
    :)
    ഉപാസന

    ഓ. ടോ: സാക്ഷരാ... കുതിരവട്ടന്‍ ഇവിടെയൂള്ളപ്പോള്‍ വേറെയാരാ ഓടാന്‍. ഓന്‍ തന്നെ ഇതിന്റെ ആള്‍.

  37. കൊച്ചുത്രേസ്യ said...

    വല്യമ്മായീ നന്ദി

    ജാസൂട്ടീ അടി ..കല്യാണം കഴിഞ്ഞാലെങ്കിലും ഇക്കുട്ടി നേരെയാവുംന്ന്‌ പ്രതീക്ഷിച്ചതാ..ഒക്കെ വെറുതെ -പിന്നെ Nimhans-ലൊക്കെ നല്ല പരിചയമാണല്ലേ..ങും ങും..

    കുട്ടന്‍മേന്നേ ടാങ്ക്സുണ്ടേ.. ഇതെഴുതീത്‌ എന്തിനാണെന്നൊന്നും ആലോചിച്ച്‌ തല പുണ്ണാക്കണ്ട..എഴുതിയ എനിക്കു തന്നെ അറിയില്ല..പിന്നെയാ .....

    അഭിലാഷേ അതുതന്നെയാ എന്റേം ആഗ്രഹം.. അടുത്ത ജന്മത്തില്‍ സോനു അഭിലാഷിന്റെ ദോസ്തായി ജനിക്കണേന്ന്‌..അപ്പോഴെങ്കിലും എന്റെ കൂടെയുള്ള ജീവിതം സ്വര്‍ഗ്ഗമായിരുന്നൂന്ന്‌ ആ കുട്ടിക്കൊന്നു മന്‍സ്സിലാവൂല്ലോ ;-)

    സഹാ ആ രണ്ട്‌ വാക്യങ്ങളും എടുത്ത്‌ ചേര്‍ത്തുവെച്ചതിനെന്തോ ദുരുദ്ദേശ്യമുണ്ടല്ലോ..

    മന്‍സൂറേ നന്ദി

    ഷാഫീ വെര്‍തേ ടെന്‍ഷനടിപ്പിച്ചല്ലോ.പെണ്ണുങ്ങളോടു പറയാന്‍ പാടില്ലാത്ത കാര്യംന്നൊക്കെ കണ്ടപ്പോള്‍ ഞാന്‍ ചുമ്മാ... ഇതൊക്കെ പറയാന്‍ കൊള്ളാവുന്ന കാര്യം തന്നെയാ മാഷേ..

    fuljan നന്ദി

    മനൂ വായിച്ചതിനും കമന്റിയതിനും നന്ദി..
    ഇപ്പോ വീട്ടില്‍ നിന്നിറങ്ങി പെരുവഴീക്കൂടിയാ നടപ്പ്‌ അല്ലേ ;-)
    (ഇതിനി ഞാനുദ്ദേശിക്കുന്ന മനുവല്ലെങ്കില്‍ ക്ഷമിക്കണം കേട്ടാ)

    സാജാ അങ്ങനെ ഒരുവിധം ഞാന്‍ ശരിയായ ദിശയില്‍ നീന്താന്‍ തുടങ്ങി അല്ലേ..നന്ദി

    ഉപാസനേ ഈ പോസ്റ്റ്‌ ഒരു നിര്‍ഗുണപരബ്രഹ്മമാണെന്നാണോ പറഞ്ഞു വരുന്നത്‌..എന്നാലും സാരമില്ല ഇഷ്ടപ്പെട്ടല്ലോ അതുമതി ..

  38. കുതിരവട്ടന്‍ | kuthiravattan said...

    ഉപാസന പറഞ്ഞതിനോടു യോജിക്കുന്നു. കോമഡി ഇല്ല സെന്റി ഇല്ല. എന്നാലും വായിക്കാന്‍ നല്ല രസം.
    പോസ്റ്റ് നിര്‍ഗുണ പരബ്രഹ്മമാണെന്നല്ലാട്ടോ ഉദ്ദേശിച്ചത് :-)

    ഓടോ:
    ഉപാ‍സനേ, ഉം.. (ഇരുത്തി ഒന്നു മൂളിയതാ) :-)

  39. തോമാച്ചന്‍™|thomachan™ said...

    ഇഷ്ടായി post. ന്നാലും ഇചിരീം കൂടെ aim ആയ്ക്കമായിരുന്നുട്ടാ. ആ കൊച്ചു ത്രെസ്യന്‍ touch അല്പം miss ആയ പൊലെ

  40. ഹരിശ്രീ said...

    പതുക്കെ ഗ്ലാസ്സ്‌ അവിടെ വച്ച്‌ ഞാനെഴുന്നേറ്റു നടക്കാന്‍ തുടങ്ങി.പൈസേം കൊടുത്ത്‌ സോനു എന്റെ പുറകേയെത്തി. പക്ഷെ ഒന്നും മിണ്ടുന്നില്ല. ഒന്ന്‌ ഓട്ടക്കണ്ണിട്ടു നോക്കീപ്പം.സോനൂന്റെ മുഖമിങ്ങനെ ചുവന്നു തുടുത്ത്‌ തക്കാളി പോലിരിക്കുകയാണ്‌ -ദേഷ്യം കൊണ്ട്‌.അതു കണ്ടെങ്കിലും ഞാനടങ്ങേണ്ടതാണ്‌.

    കൊച്ചു ത്രേസ്യാ...

    നല്ല അന്വേഷണം.രസകരമായ വിവരണം...

  41. അലമ്പന്‍ said...

    "പാഗല്‍ രുക്‌ ജാ"

    ഹൊ ... ഈ സോനുവിന്റെയൊരു കാര്യം. സത്യമാണെന്നു കരുതി ഇതൊക്കെയിങ്ങനെ റോഡില്‍ നിന്ന്‌ വിളിക്കാമോ ?

    നന്നായിട്ടുണ്ട്‌.

  42. G.MANU said...

    nannayi mashey... a different style..

  43. ആഷ | Asha said...

    വായിച്ചു തുടങ്ങീപ്പോ യ്യ്യാരിവന്‍ കൊച്ചുത്രേസ്യയുടെ മനസ്സില്‍ കുടിയേറിയവന്‍ എന്ന് വിചാരിച്ചു സ്പീഡില്‍ വായിച്ചു വന്നപ്പോ ദാ കിടക്കുന്നു. ;)

    ഒരു കുഞ്ഞുസംഭവത്തെ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.
    അതിനാണ് കഴിവ് കഴിവെന്നു പറേണത് :)

    O.T. മറ്റേ ആഷ|asha തന്നെയിത് എന്തു ചെയ്യാം കുറേ നേരായി ശ്രമിക്കുന്നു ഒന്നു കമന്റാന്‍ We're sorry, but we were unable to complete your request.എന്നു ബ്ലോഗര്‍ ഏമാന്‍ പറയുന്നു. എന്നാ ഇങ്ങനെയെങ്കിലും കെടക്കട്ടെ

  44. സുമുഖന്‍ said...

    ആദ്യ പാരഗ്രാഫ്‌ വായിച്ചപ്പൊള്‍ കൊച്ചു ത്രേസ്സ്യ"ക്കും" പ്രേമമൊ എന്നു വിചാരിച്ചു. :-))നന്നായിട്ടുണ്ട്‌ എഴുത്ത്‌.

  45. ശ്രീ said...

    വായിക്കാനിത്തിരി വൈകി.
    “ഒരു കണ്ണില്‍ കൂടി നോക്കി മറ്റേ കണ്ണില്‍ കൂടി അങ്ങു വിട്ടു കളയും...”

    ഒരു ചെവിയില്‍‌ കൂടി കേട്ട് മറ്റേ ചെവിയില്‍‌ കൂടി കളയുക എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ ആദ്യാ...

    എന്തായാലും വേറെ ഒന്നും പറ്റാതിരുന്നത് തന്നെ ഭാഗ്യം. പോസ്റ്റ് പതിവു പോലെ ആയില്ല. എങ്കിലും വിവരണം കൊള്ളാം.

  46. ഉണ്ണിക്കുട്ടന്‍ said...

    അങ്ങനെ കൊച്ചുത്രേസ്യ തനിക്കു 'ചേരുന്ന' ഒരു ചെക്കനെ കണ്ടെത്തി..പക്ഷെ ചെക്കന്‍ ഓടിക്കളഞ്ഞു അല്ലേ..?

  47. നികൃഷ്‌ടജീവി said...

    "എനിക്കും ഇത്തിരി വട്ടുണ്ടെങ്കില്‍
    റോഡിലോടാര്‍ന്നൂ.“

    യ്യോ ..വേണ്ട..
    കൊച്ചുത്രേസ്യാമ്മ “ഫോറസ്റ്റ് ഹമ്പ്” ഈയ്യിടെ കണ്ടായിരുന്നോ..?

  48. d said...

    കൊള്ളാം.. അന്വേഷണ സപര്യ തുടരുക, ത്രേസ്യാ.. ആശംസകള്‍!!

  49. Navi said...

    ഓട്ടക്കാരെ മാത്രമേ നോക്കൂള്ളൂല്ലെ..

  50. Rasheed Chalil said...

    നോര്‍മ്മലായാല്ലേ.... അമ്പതേ...

  51. Rasheed Chalil said...

    നോര്‍മ്മലായല്ലേ... അമ്പതേ...

  52. നിരക്ഷരൻ said...
    This comment has been removed by the author.
  53. നിരക്ഷരൻ said...

    കൊച്ചുത്രേസ്യാകൊച്ച്‌, പി.ടി.ഉഷയെപ്പോലെ ഓട്ടക്കാരിയൊന്നുമാകാഞ്ഞതു നന്നായി. അല്ലെങ്കില്‍ പട്ടാളക്കാരനേയും ഓവര്‍ട്ടേക്കു്‌ ചെയ്തു്‌ ഓടിക്കളഞ്ഞേനേ.

    നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

  54. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:'പാഗല്‍ രുക്‌ ജാ' അരേ പഗലീ ന്നല്ലെ വിളിക്കേണ്ടത് ... ഈ സോനൂന്റെ ഒരു കാര്യം. ജ്യൂസിന്റെ കാശ് ആരു കൊടുത്തു?

    ഓടോ:ലീവ് കഴിഞ്ഞില്ലാ ഒന്നു മെയില്‍ ബോക്സ് ക്ലിയറാക്കാന്‍ കയറിയതാ.

  55. Unknown said...

    ഈ“ അന്വേഷണവും കണ്ടെത്തലും “മുഴുവന്‍ “ഡൂപ്“ ആണു. അന്നു മുന്‍പില്‍ ഓടിയതു ഞാന്‍ ആയിരുന്നു. എന്റെ പുറകെ ഒരു പെണ്ണൂം പിള്ള ഓടിവരുന്നതു കണ്ടു പേടിച്ചു ഞാന്‍ ജീവന്‍ പണയം വച്ചു മുന്‍പില്‍ ഓടുന്നു... അതിനു പുറകില്‍‍ വേറൊരു പെണ്‍കുട്ടി എന്തൊ പറഞ്ഞുകൊണ്ടു ഓടിവരുന്നതും കണ്ടു എനിക്കു വല്ലാത്ത പേടി തോന്നി. അതിനാണു എന്നെ ഭ്രാന്തന്‍‍ എന്നും മിലിറ്ററിക്കാരന്‍‍ എന്നും മറ്റും പറയുന്നതു, കര്ത്താവേ! ഇങ്ങനേയും നുണ എഴുതുമൊ. എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞാനിന്നു , ഇതു വായിച്ചിട്ട് ഇതു എഴുതി ഇല്ലായിരുന്നെങ്കിലേ നിങ്ങള്‍‍ അതെല്ലാം നേരെന്നു വിചാരിക്കത്തില്ലായിരുന്നോ? ശ്ശോ! ദൈവമായിട്ടാണേ എന്നെ ഇപ്പൊള്‍‍ ഇതു കാണിച്ചു തന്നതു! എന്ക്കു നേരത്തേ ഒരു സംശയം തൊന്നിയതാണു. ഈ കൊച്ചു എന്നെ എപ്പോഴും ബസില്‍ വച്ചു നോക്കി ഇരിക്കുമായിരുന്നെന്നേ.. എന്തിനാണെന്നു? പക്ഷെ അതു ഇങ്ങനെ ആകുമെന്നു ഒരു പ്രതീക്ഷയുമില്ലായിരുന്നു.
    ആദ്യമ്മയി കുട്ടിയുടെ ഒരു പോ സ്റ്റ് വായിച്ചതാണു. ഇത്ര അനായാസ്സമായി എഴുതാനുള്ള കഴിവു അഭിനന്ദനീയം തന്നെ.നല്ല തു. വീണ്ടും വീണ്ടും വായികാനുള്ള ഒരു ഉള്‍പ്രേരണ ഉണ്ടാവുന്നു. ആശംസകള്‍. (ക്ഷമിക്കണേ!)കുഞ്ഞുബി

  56. കൊച്ചുത്രേസ്യ said...

    കുതിരവട്ടാ അതെന്താ വെറുമൊരു മൂളലിലൊതുക്കിയത്‌.?? ഉപാസനയെ എടുത്തൊന്നു പെരുമാറെന്നേ..(ഞാന്‍ ഫുള്‍ സപ്പോര്‍ട്ട്‌)

    തോമാച്ചാ ഹരിശ്രീ മനൂജീ താങ്ക്സേ. .

    അലമ്പാ ചാത്താ അത്‌ സോനു എന്നെ ഉദ്ദേശിച്ചു പറഞ്ഞതല്ല..ഓടുന്ന വഴിക്ക്‌ വെര്‍തേ ഒരു പൊതുക്കാര്യം പറഞ്ഞൂന്നേയുള്ളൂ..

    ആഷേ ഒന്നു നിന്നു തന്നാലല്ലേ കുടിയേറ്റത്തിനും കുടിയിറക്കത്തിനുമൊക്കെ സ്കോപ്പുണ്ടായിരുന്നുള്ളൂ..ഇതയാള്‌ ഓടിരക്ഷപെട്ടില്ലേ ..

    സുമുഖാ ആ ചോദ്യം ഒരു വെല്ലുവിളിയായിട്ടെടുക്കണോ ഞാന്‍..

    ശ്രീ മലയാളഭാഷ വളര്‍ത്താന്‍ വേണ്ടി നമ്മളെകൊണ്ടാവുന്ന പോലെ ഓരോ സഹായങ്ങള്‍..അത്രേയുള്ളൂ

    ഉണ്ണിക്കുട്ടാ അതു തന്നെ.. എന്നോടൊന്ന്‌ സംസാരിച്ചു കഴിഞ്ഞാണ്‌ അയാള്‍ക്ക്‌ ഓടാന്‍ തോന്നിയതെങ്കില്‍ അത്ഭുതമില്ലായിരുന്നു. . ഇതിപ്പോ..

    നിക്രൂഷ്ടജീവീ അതിന്‌ വട്ട്‌ വേണംന്നൊന്നുമില്ല. ഇതുപോലെ ഒന്നോടിയാല്‍ മതി..അങ്ങനൊരു പട്ടം ഉടനടി കിട്ടിക്കോളും..പിന്നെ ഞാനങ്ങനെ ഇംഗ്ലീഷ്‌ സിനിമയൊന്നും കാണുന്ന ടൈപ്പല്ല കേട്ടോ (മനസ്സിലാവാത്തതു കൊണ്ടാ.. സത്യം)


    വീണേ നന്ദി

    നവീ ഓട്ടക്കാരാവാണംന്നൊന്നുമില്ല; എന്തെങ്കിലുമൊക്കെ കുഴപ്പമുള്ളവരാ ആദ്യം തന്നെ എന്റെ കണ്ണില്‍ പെടുക..

    ഇത്തിരീ ആവാനൊന്നുമില്ല.. ഞാന്‍ എപ്പോഴും നോര്‍മലല്ലേ...കുറച്ചധികം നോര്‍മലാണോന്നുവരെ ചിലപ്പോള്‍ എനിക്കു തോന്നാറുണ്ട്‌)

    നിരക്ഷരാ അതു ചിലപ്പോള്‍ സംഭവിക്കാം..

    കുഞ്ഞുബീ ദേ സാക്ഷരന്‍ ഓള്‍റെഡി അവകാശമുന്നയിച്ചിട്ടുണ്ട്‌ കേട്ടോ.ഇനീപ്പം എന്നെ ധര്‍മ്മസങ്കടത്തിലാക്കാതെ നിങ്ങള്‌ ടോസ്സിട്ടു തീരുമാനിയ്ക്ക്‌...

  57. ഉപാസന || Upasana said...

    ബൂലോകത്തെ പഞ്ചപാവവും, ആര്‍ക്കും ഒരു ദ്ര്)ഹവും ചെയ്യാത്തവനുമായ് ഔപാസനയെ തല്ലാന്‍ ഇതാ ഞാന്‍ പെങ്ങളെപ്പോലെ കരുതിയ ഒരാള്‍ മറ്റൊരു നല്ല വ്യക്തിയെ പ്രേരിപ്പിക്കുന്നു...
    ഉപാസനക്ക് വയ്യ...
    :(
    ഉപാസന

    ഓ. ടോ: കൊച്ചു ത്രേസ്യ ഉപാസനയെ തല്ലുക അത്ര എളുപ്പമല്ല ട്ടോ. എന്റെ പ്രൊഫൈല്‍ ഒന്നു നോക്കിയേക്ക്. പിന്നെ കുതിരവട്ടന്‍... ഞങ്ങള്‍ ഒരേ ദേശക്കാര്... ഒരേ ഗുരുവിന്റ്റ്റെ കളരിയില്‍ പഠിച്ച് തഴക്കം വന്നവര്‍...
    ഞങ്ങള്‍ തമ്മില്‍‌ത്തല്ലൂലാ കൊച്ചുത്രേസ്യാ‍ാ‍ാ‍ാ
    :)

  58. Roy said...

    കൊച്ചുത്രേസ്യക്കുട്ടി,
    വെറുതെ മോഹിപ്പിച്ചു കളഞ്ഞു. ആ മുഖം മനസ്സില്‍ നിന്നു മായുന്നില്ലാന്നൊക്കെ വായിച്ചപ്പോള്‍ കരുതി കൊച്ചുവിന്റെ മനസ്സിലും ആരോ കുടുങ്ങിയെന്ന്.
    എങ്കിലും നിരാശയില്ല, കൊച്ചുവിന്റെ ഒരു ലെവലില്‍ തന്നെയുള്ള ആളുടെ പിന്നലെയാണല്ലൊ ഓടിയത്‌.
    എന്നാലും എന്റെ പ്രാന്തേട്ടാ, നിങ്ങളുടെയൊരു ഗതികേട്‌...

  59. Vempally|വെമ്പള്ളി said...

    ആ മിലിട്രിക്കാരന്‍ നിന്നില്ലല്ലൊ- ഹൊ രക്ഷപെട്ടു. മിലിട്രിക്കാരോടൊക്കെ കേറി മുട്ടുക - ഡേന്‍ജ്ജറസ്!

    രസമായിട്ടെഴുതിയിരിക്കുന്നു.

  60. കുറുമാന്‍ said...

    ദൈവമേ, ധീരയും, അന്വേഷണ ത്വരയും (കൊരയല്ല) കൊച്ചുത്രേസ്യക്ക്, വാട്സണ്‍ പട്ടം കൊടുത്താരാധിക്കേണമെ, സോറി ആധരിക്കേണമേ

  61. ശ്രീവല്ലഭന്‍. said...

    അയ്യോ ഞാന്‍ ഇവിടുത്തെ ബഹളമോന്നും കണ്ടില്ലാരുന്നേ......
    വായിച്ചു കഴിഞ്ഞു കമന്‍റ് നോക്കിയപ്പോ കണ്ണ് തള്ളി. എത്ര കമന്റ്റാ വരുന്നത്!
    അടിപൊളി വിവരണം.
    ഏതായാലും ആകെ മൊത്തം ഇഷ്ടപ്പെട്ടു.

  62. Able said...

    അവതരണം നന്നായിരിക്കുന്നു, പിന്നെ ആത്മഗത ങ ള്‍ രസകരം തന്നെ ! വായിക്കാന്‍ വൈകിയതില്‍ ക്ഷമാപണം

  63. Soudh said...

    Ell arum kannu vaykkunnallo kochu.....

  64. Soudh said...

    Kochu adipoli

  65. Soudh said...

    Kochu adipoli

  66. Soudh said...

    Kochu adipoli

  67. Unknown said...

    kalakki tto, chirichu chirichu kannil ninnum vellam vannu

  68. സുധി അറയ്ക്കൽ said...

    കൊള്ളാം.നല്ല ഇഷ്ടായി.