Monday, February 11, 2008

മൗനത്തിന്റെ അര്‍ത്ഥം..

ദില്ലിഹാട്ടിലൂടെ വെറുതെ ചുറ്റിക്കറങ്ങി നടക്കുന്നതിനിടയിലാണ്‌ ആ കുട്ടി എന്റെ ശ്രദ്ധയില്‍ പെട്ടത്‌. കഷ്ടിച്ച്‌ ഒരു മൂന്നു വയസ്സു പ്രായം വരും. മറ്റു കുട്ടികളുടെ കൂടെ കളിച്ചു തിമിര്‍ക്കുകയാണ്‌. അവരു‍ടെ കൂടെവന്നവരൊക്കെ അങ്ങിങ്ങായി ഇരുന്നു വിശ്രമിക്കുന്നുണ്ട്‌. മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തായി ഈ കുഞ്ഞിനു മാത്രം എന്തോ ഒരു പ്രത്യേകത എനിക്കു തോന്നി.സാധാരണ കുട്ടികള്‍ ഇടയ്ക്കിടയ്ക്കൊക്കെ കൂടെ വന്നിരിക്കുന്നവരെ നോക്കി ചിരിക്കുകയോ മറ്റോ ചെയ്യും. ഈ കുഞ്ഞു മാത്രം കൂടെ വന്നവരെ ഒന്നു നോക്കുക പോലും ചെയ്യാതെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. 'ഇനിയിപ്പം കൂടെ ആരും ഇല്ലാത്തതു കൊണ്ടാണോ'- എനിക്ക്‌ വെറുതേ ഓരോരോ സംശയങ്ങള്‍ തോന്നാന്‍ തുടങ്ങി. ഞാന്‍ എന്റെ സംശയം കൂട്ടുകാരിയോടും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി അവിടിരുന്ന്‌ ആ കുട്ടിയെ നിരീക്ഷിക്കാന്‍ തുടങ്ങി..കുറെ സമയം കഴിഞ്ഞിട്ടും അവന്റെ അടുത്തേക്കു മാത്രം ആരും ചെല്ലുന്നില്ല.ലക്ഷണം വെച്ചു നോക്കുമ്പോള്‍ ഈ കുഞ്ഞ്‌ കൂട്ടം തെറ്റിവന്നതാവാനാണ്‌ സാധ്യത. എന്നാല്‍ അതങ്ങുറപ്പിക്കാനും പറ്റുന്നില്ല. വെറുമൊരു സംശയത്തിന്റെ പേരില്‍ അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും പോയി 'ആ കുഞ്ഞ്‌ നിങ്ങള്‍ടെയാണോ' എന്നൊന്നും ചോദിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ പതുക്കെ കുട്ടിയുടെ അടുത്ത്‌ ചെന്ന്‌ കുപ്പായത്തിലെക്കൊക്കെ ഒന്നെത്തി നോക്കി. എന്റെ കസിന്‍കുട്ടികളെയൊക്കെ ഇങ്ങനെ വല്ല തിരക്കിലും കൊണ്ടുപോകുമ്പോള്‍ ഒരു പേപ്പറില്‍ പേരും കോണ്ടാക്ട്‌ നമ്പറുമൊക്കെ എഴുതി ഡ്രസ്സില്‍ പിന്‍ ചെയ്തു വയ്ക്കാറുണ്ട്‌. എങ്ങാനും കാണാതെ പോയാല്‍ അറിയിക്കാന്‍ വേണ്ടി. ഈ കുഞ്ഞിന്റെ കാര്യത്തിലാണെങ്കില്‍ അതുമില്ല. സമയം ഇരുട്ടിതുടങ്ങി. തിരക്കു കൂടിക്കൂടി വരികയാണ്‌. ഞങ്ങള്‍ക്കും തിരിച്ചു വീട്ടിലെത്താനുള്ളതാണ്‌. ഇങ്ങനൊരു സംശയം തോന്നിയ സ്ഥിതിയ്ക്ക്‌ ആ കുഞ്ഞിനെ അവിടെ വിട്ടിട്ടു പോവാനും ഒരു വിഷമം.ഒരുപക്ഷേ ഞങ്ങളുടെ സംശയം ശരിയാണെങ്കിലോ..


അവസാനം ഞാന്‍ ഒന്നു ദില്ലിഹാട്ടു മുഴുവന്‍ കറങ്ങിവരാംന്നു തീരുമാനിച്ചു. കുട്ടി ശരിക്കും മിസ്സിംഗ്‌ ആണെങ്കില്‍ കൂടെയുള്ളവര്‍ ഈ സമയം കൊണ്ട്‌ അതറിഞ്ഞിരിക്കണം. നെഞ്ചത്തടീം നിലവിളീമായി നില്‍ക്കുന്ന ഒരമ്മയെ കണ്ടുപിടിയ്ക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. ഇനി അങ്ങനെ ആരേയും കണ്ടില്ലെങ്കില്‍ ഞങ്ങള്‍ടെ സംശയം തെറ്റാണെന്നുള്ള സമാധാനത്തോടെ തിരിച്ചു പോകാമല്ലോ.ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു തിരയാനിറങ്ങിയാല്‍ തിരിച്ചു വരുമ്പോഴേയ്ക്കും ആ കുഞ്ഞ്‌ വല്ല വഴിയ്ക്കും പോയാലോ.അതുകൊണ്ട്‌ കൂട്ടുകാരി അവിടെ തന്നെ ഇരിയ്ക്കാന്‍ തീരുമാനിച്ചു.


വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ആ തിരച്ചില്‍. നല്ല തിരക്ക്‌..അതിനിടയ്ക്ക്‌ എവിടെയൊക്കെ പോയി നോക്കാന്‍ പറ്റും..നടന്ന്‌ മടുത്ത്‌ അവസാനം ഞാന്‍ സെക്യൂരിറ്റിയുടെ അടുത്തു പോയി ഇക്കാര്യം പറയാംന്നു വെച്ചു. കാര്യം 'ഒരു കുട്ടി മിസ്സിംഗ്‌ ആണെന്നു കംപ്ലെയ്‌ന്റ്‌ കിട്ടീട്ടുണ്ടോ' എന്നങ്ങു ചോദിച്ചാല്‍ മതി. പക്ഷെ അങ്ങനൊരു കംപ്ലെയ്‌ന്റും ഇല്ലെങ്കില്‍ ഞാനെന്തിന്‌ അങ്ങനെ ചോദിച്ചു എന്നുള്ളതിനൊക്കെ എക്സ്പ്ലനേഷന്‍ കൊടുക്കേണ്ടി വരില്ലേ.. .'ചുമ്മാ .എനിക്കങ്ങനെ തോന്നി' എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ഞാനാകെ ആശയക്കുഴപ്പത്തിലായി നില്‍ക്കുമ്പോഴാണ്‌ അതു കണ്ടത്‌. ഒരു സെക്യൂരിറ്റി ചേട്ടനും, കൂടെ ആകെ ടെന്‍ഷനടിച്ച്‌ ഒരു സ്ത്രീയും അവിടൊക്കെ ഓടിനടക്കുന്നു. അപ്പോള്‍ എന്റെ സംശയം ശരിയാണ്‌. പോയി ചോദിച്ചപ്പോള്‍ അതു തന്നെ സംഭവം. ആ ചേച്ചീടെ കയ്യില്‍ നിന്നു വിട്ടു പോയതാണ്‌. തിരക്കിനിടയില്‍ കാണാതാവുകയും ചെയ്തു. അവര്‍ ആ കുഞ്ഞിനെ കാണാതായ സ്ഥലത്തു തന്നെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്‌. കുഞ്ഞാകട്ടെ ഇതൊന്നുമറിയാതെ ദില്ലിഹാട്ടിന്റെ മറ്റേ അറ്റത്തെത്തി കളിച്ചുതിമിര്‍ക്കുകയാണ്‌.


ഞാന്‍ അവരെയും കൂട്ടിക്കൊണ്ട്‌ സംഭവസ്ഥലത്തെത്തി. അവിടെ കുഞ്ഞിനെയും എടുത്തു പിടിച്ച്‌ കൂട്ടുകാരി അക്ഷമയോടെ കാത്തുനില്‍ക്കുന്നുണ്ട്‌. കുഞ്ഞാണെങ്കില്‍ സര്‍വ്വശക്തിയുമെടുത്ത്‌ ആ പിടിയില്‍ നിന്ന്‌ രക്ഷപെടാന്‍ നോക്കുന്നുണ്ട്‌.എങ്ങോട്ടോ ഓടിപ്പോവാന്‍ തുടങ്ങീപ്പോ ബലമായി പിടിച്ചു വെച്ചതാണ്‌. . അമ്മയെ കണ്ടതും കുഞ്ഞ്‌ വേഗം അങ്ങോട്ടു ചാടി.കൊച്ചും അമ്മേം കുഞ്ഞും കൂടി ആകെപ്പാടെ ഉമ്മകൊടുക്കലും ബഹളവും.ഇത്തിരി കഷ്ടപ്പെട്ടാലെന്താ സംഭവം ഒരുവിധത്തില്‍ ഹാപ്പി എന്‍ഡിംഗ്‌ ആയിത്തീര്‍ന്നല്ലോ. ഞങ്ങള്‍ രണ്ടു പേരും എന്തോ വല്യ കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിച്ചോണ്ട്‌ നില്‍ക്കുകയാണ്‌. സെക്യൂരിറ്റിചേട്ടന്‍ ഞങ്ങളോട്‌ താങ്ക്സ്‌ ഒക്കെ പറഞ്ഞ്‌ തിരിച്ചു പോയി. ഇനി ആ ചേച്ചീടെ വകയായും ഒരു നന്ദിപ്രകടനം വേണമല്ലോ. ഒന്നുമില്ലേലും നഷ്ടപ്പെട്ടു പോയീന്നു കരുതിയ കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചു കൊടുത്തില്ലേ. ആ സ്ത്രീ ഞങ്ങളെ വെറുതെ നോക്കികൊണ്ടു നില്‍ക്കുകയാണ്‌. ഒന്നും മിണ്ടുന്നുമില്ല. കുറച്ചുനേരം അങ്ങനെ നോക്കി നിന്നിട്ട്‌ പെട്ടെന്ന്‌ തിരിഞ്ഞൊരു നടത്തം.ഒരു നന്ദി വാക്കു പോലും പറയാതെ .. ഞങ്ങള്‍ അന്തംവിട്ടു നിന്നു പോയി. ആ സ്ത്രീയോട്‌ അപ്പോള്‍ തോന്നിയ ദേഷ്യത്തിന്‌ കയ്യും കണക്കുമില്ല. ചെയ്തു കൊടുത്ത ഉപകാരത്തിന്‌ ഇതിലും മാന്യമായ ഒരു പെരുമാറ്റം ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌.


പിന്നീട്‌ പലപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളില്‍ ആ നന്ദി കെട്ട സ്ത്രീ കടന്നു വന്നു. ആലോചിക്കുന്തോറും അവരോടുള്ള ദേഷ്യംകൂടിക്കൂടി വരികയായിരുന്നു.കൃത്യമായി പറഞ്ഞാല്‍ 2005-ലെ ദീപാവലിനാള്‍ വരെ ആ ദേഷ്യം അണുവിട കുറയാതെ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുകയും ചെയ്തു.


2005-ലെ ദീപാവലിയുടെ തലേദിവസം വൈകുന്നേരം ഓഫീസില്‍ സെലിബ്രേഷന്‍ ഉണ്ടായിരുന്നു. ആദ്യം അതിലൊന്നും പങ്കെടുക്കുന്നില്ലാന്നു തീരുമാനിച്ചിട്ട്‌ അവസാനനിമിഷമാണ്‌ പ്ലാന്‍ മാറ്റി അവിടെ തന്നെ കൂടാന്‍ തീരുമാനിച്ചത്‌. പരിപാടികള്‍ക്കിടിടയ്ക്ക്‌ എപ്പഴോ ഫോണെടുത്തു നോക്കുമ്പോള്‍ അതില്‍ അമ്പതോളം മിസ്‌ഡ്‌ കോളുകള്‍!!മുഴുവനും വീട്ടുകാരുടേതാണ്‌.ഫോണ്‍ മ്യൂട്ടാക്കി ബാഗിലിട്ടതു കൊണ്ട്‌ അറിയാതെ പോയതാണ്‌.എന്താ കാര്യംന്നു ചോദിക്കാന്‍ പപ്പയെ വിളിച്ചപ്പോള്‍ ലൈന്‍ പോകുന്നില്ല. നെറ്റ്വര്‍ക്ക്‌ ജാം.അപ്പോഴേയ്ക്കും വാര്‍ത്തയെത്തി.ഡെല്‍ഹിയില്‍ മൂന്നിടങ്ങളില്‍ ബോംബ്‌ബ്ലാസ്റ്റുണ്ടായെന്നും ഇനിയും ഉണ്ടാവാവാന്‍ സാധ്യതയുണ്ടെന്നും..അതിലൊന്ന്‌ സരോജിനീ നഗര്‍ മാര്‍ക്കറ്റിലാണ്‌.ഞങ്ങള്‍ അന്ന്‌ ഓഫീസില്‍ നിന്ന്‌ നേരത്തെയിറങ്ങി ആ മാര്‍ക്കറ്റിലെക്കു പോകാന്‍ പ്ലാനിട്ടിരുന്നതാണ്‌.ഒരു സഹപ്രവര്‍ത്തകന്റെ കല്യാണത്തിന്റെ ഷോപ്പിംഗിന്‌. അതു മമ്മിയോടു പറയുകയും ചെയ്തിരുന്നു. പ്ലാന്‍ മാറ്റിയ കാര്യമൊട്ടു പറഞ്ഞുമില്ല.ഞങ്ങള്‍ അവിടെയായിരിക്കുംന്നു പേടിച്ച്‌ വീട്ടുകാര്‍ എന്നെ കോണ്ടാക്ട്‌ ചെയ്യാന്‍ ട്രൈ ചെയ്തുകൊണ്ടിരുന്നതാണ്‌ ആ മിസ്‌ഡ്‌ കോള്‍സ്‌ മുഴുവന്‍. ഞാന്‍ ഫോണെടുക്കത്തതു കൊണ്ട്‌ പപ്പയും മമ്മിയുമൊക്കെ ആധി പിടിച്ചു നടക്കുകയാണ്‌. സെയ്ഫാണെന്നറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഒടുക്കത്തെ നെറ്റ്വര്‍ക്ക്‌ ജാം. ഏതാണ്ട്‌ ഒരു മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ്‌ വീട്ടിലെക്ക്‌ ലൈന്‍ കണക്ടായത്‌. അത്രേം നേരം പപ്പയും മമ്മിയും തീതിന്നോണ്ട്‌ ടി.വി.യും നോക്കിയിരിക്കുകയായിരുന്നു..എന്റെ പേരു കാണുന്നുണ്ടോ എന്നും നോക്കിക്കൊണ്ട്‌.


പപ്പയായിരുന്നു ഫോണെടുത്തത്‌.സാധാരണ പോലെ 'ഹലോ' എന്നൊന്നുമല്ല; ആകെ പേടിച്ചരണ്ട സ്വരത്തില്‍ 'ആരാ' എന്നൊരു ചോദ്യം മാത്രം... 'പപ്പാ ഇതു ഞാനാ' എന്നു പറഞ്ഞുകഴിഞ്ഞിട്ടും അപ്പുറത്തു നിന്നൊരു മറുപടിയുമില്ല .പപ്പ വെറുതെ ഫോണും പിടിച്ചു നില്‍ക്കുകയാണ്‌..ഒന്നും മിണ്ടുന്നില്ല.പപ്പ അത്രേം നേരം അനുഭവിച്ച ടെന്‍ഷന്‍ മുഴുവന്‍ ആ മൗനത്തിലൂടെ എനിക്കു മനസ്സിലായി. അപ്പോള്‍ എന്റെ മനസ്സിലെക്കോടിയെത്തിയത്‌ ദില്ലിഹാട്ടിലെ ആ അമ്മയുടെ പെരുമാറ്റമായിരുനു. കുഞ്ഞിനെ തിരിച്ചു കൊടുത്തതിന്‌ പകരമായി ഒരുവാക്കു പോലും പറയാതെ ഞങ്ങളെ വെറുതെ നോക്കിനിന്ന ആ അമ്മ. ആ മൗനത്തിലൂടെ , ആ ശൂന്യമായ നോട്ടത്തിലൂടെ ഞങ്ങളോട്‌ ഒരായിരം നന്ദികള്‍ പറയുകയായിരിക്കും അവര്‍ ചെയ്തത്‌. അവര്‍ക്ക്‌ തോന്നിയ ആശ്വാസവും കടപ്പാടും ഒരുപക്ഷെ വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്തതായിരിക്കും.ആ സംഭവത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ തോന്നുന്നത്‌ കുറ്റബോധമാണ്‌.കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നു വിചാരിച്ച്‌ ആ അമ്മയനുഭവിച്ച വേദനയ്ക്ക്‌ അവരോട്‌ ഒരാശ്വാസവാക്കു പോലും പറയാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ..

76 comments:

  1. കൊച്ചുത്രേസ്യ said...

    മറക്കാന്‍ പറ്റാത്ത ഒരു സംഭവം കൂടി..

  2. Mr. K# said...

    സീരിയസ് ആവണ്ടാട്ടോ :-)

  3. റോളക്സ് said...

    നല്ല ഒരു പോസ്റ്റ് :) പക്ഷേ എപ്പോഴും സീരിയസ് ആകണ്ടാട്ടോ .... ഒത്തിരി തമാശകള്‍ക്കിടയില്‍ ഇത്തിരി സീരിയസ് ആണു നല്ലത്

  4. പാമരന്‍ said...

    ഹാവൂ..

    ഇഷ്ടപ്പെട്ടു..!

  5. വിന്‍സ് said...

    എനിക്കിതാണു കൊച്ചു ത്രേസ്യായെ ഭയങ്കര ഇഷ്ടം. കുറേ പോസ്റ്റുകളീലൂടെ ചുമ്മാ ചിരിപ്പിച്ചേച്ചു മറ്റൊരു പോസിറ്റില്‍ ലൈന്‍ മാറ്റി കളയും.

  6. ഹരിശ്രീ (ശ്യാം) said...

    ഒന്നും പറയാന്‍ പറ്റുന്നില്ല. നഷ്ടപ്പെട്ടു തിരിച്ചു കിട്ടിയ കുട്ടിയെ പോലെ ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു അതുകൊണ്ടാ.

  7. Eccentric said...

    നല്ല പോസ്റ്റ്. ഹൃദയസ്പര്‍ശി.

  8. വിന്‍സ് said...

    തന്റെ ഈ പോസ്റ്റ് ഗൂഗിളിന്റെ ബ്ലോഗ് ലിങ്ക്സില്‍ ഇല്ലല്ലോ???

  9. Sapna Anu B.George said...

    ഹൃദയസ്പര്‍ശി,നല്ല ഒരു പോസ്റ്റ് .

  10. Vanaja said...

    കൊച്ചുത്രേസ്യക്ക് കുറ്റബോധമൊന്നും തോന്നേണ്ട കാര്യമില്ല. നിങ്ങളുടെ മൌനത്തിന്റെ അര്‍ത്ഥം അവര്‍ക്കും മനസ്സിലായിട്ടുണ്ടാവും.

  11. ശാലിനി said...

    ത്രേസ്യാകൊച്ചേ, ഇതുപോലെ ഒരു കുട്ടിയെ തിരിച്ചേല്പ്പിച്ചിട്ട് ആ സ്ത്രീയെന്താ ഒന്നും മിണ്ടാത്തത് എന്ന് ഞാനും വിചാരിച്ചിട്ടുണ്ട്. പിന്നീട് ഞാനും അത്തരം ഒരു സാഹചര്യത്തില്‍പെട്ടു, മോനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അന്തം വിട്ട് നിന്നപ്പോള്‍ നന്ദി പറയാന്‍ പറ്റാത്തത്ര ശൂന്യതയിലായിരുന്നു മനസും ബുദ്ധിയും.

    പോസ്റ്റുകളെല്ലാം ചൂടോടെതന്നെ വായിക്കാറുണ്ട്. കമന്‍റ് പലപ്പോഴും എഴുതാന്‍ പറ്റാറില്ല. ആ യാത്രാവിവരണങ്ങള്‍ !!! എന്താ പറയേണ്ടത് എന്നറിയില്ല ! അഭിനന്ദനങ്ങള്‍.

  12. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: അവരു ശരിക്കും ഒന്ന് നന്ദി പറഞ്ഞേനെ. ആ കുഞ്ഞിനെ കഴുത്തിലെ മാല നിങ്ങള്‍ അടിച്ചെടുത്തില്ലായിരുന്നെങ്കില്‍....

    (ഓടോ : സോറി. പറ്റുന്നില്ലാ‍ാ ഒരു പാര വയ്ക്കാണ്ടിരിക്കാന്‍)

    അന്ന് നിങ്ങളു ചെയ്തത പുണ്യത്തിനു പകരമാവും ബ്ലാസ്റ്റീന്ന് ദൈവം രക്ഷപ്പെടുത്തിയത്...:)

  13. ശ്രീ said...

    എന്തായാലും ഒരു നല്ലകാര്യം ചെയ്തു എന്ന സമാധാനത്തോടെ പോകാം. അല്ലാതെ നന്ദി ഒന്നും എപ്പോഴും പ്രതീക്ഷിയ്ക്കാനാകില്ല. ഇതിനു സമാനമായ ഒന്നിലേറെ അനുഭവങ്ങള്‍‌ എനിയ്ക്കും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ചെയ്തു കൊടുത്ത ഉപകാരം പാരയായ അനുഭവവും ഉണ്ട്.
    :)

  14. അഭിലാഷങ്ങള്‍ said...

    നല്ല പോസ്റ്റ് ത്രേസ്യേ..

    ഇത്തവണ ചിരിപ്പിച്ചില്ലേലും ഒരുപാട് ചിന്തിപ്പിച്ചു.

    എന്നാലും അധികം സീരിയസ്സവല്ലേ ത്രേസ്യേ, ലേബലില്‍ “ഞാന്‍ സീരിയസ്സായി” & “ഞാന്‍ നോര്‍മ്മലായി” എന്നതിന്റെ അനുപാതം യഥാക്രമം “1:10” എന്നതാവുന്നതാ ഭൂരിപക്ഷം ആളുകള്‍ക്കും ഇഷ്ടം എന്ന് തന്നെയാ എന്റെ മനസ്സ് പറയുന്നത്. എന്തായാലും ഈ വിഷയം എനിക്കിഷ്ടമായി എന്ന് അറിയിക്കട്ടെ. അമ്മമാരുടെയും അച്ഛന്മാരുടെയും മനസ്സിന്റെ വേവലാതികള്‍ ശരിയായി മനസ്സിലാവണേല്‍ നമ്മളും അവരുടെ അവസ്ഥയില്‍ എത്തണം എന്ന് എല്ലാ മാതാപിതാക്കന്മാരും പറയാറില്ലേ? 100% ശരിയാ അത്.

    ങും! ന്നാലും കിടക്കട്ടെ ഒരു ഓഫ് ടോപ്പിക്ക് :

    “അപ്പോ, സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ ബോംബ് വച്ചത് നീയല്ലാ?? ആര്‍ യു ഷുവര്‍???”

    :-)

  15. മലയാളി said...

    വളരെ നന്നായിട്ടുണ്ട് :-)

  16. മറ്റൊരാള്‍ | GG said...

    വളരെ സീരിയസ്സായ മൌനം!! Touching!

    എല്ലാ മൌനത്തിനും ഉണ്ടാകും ത്രേസ്യേ ഒരര്‍ത്ഥം!

  17. Mary said...

    kollam..
    nice post :)
    ithu Deepthy aanu ketto...(njanum oru Deepthy aanu ennu marupadi ayachille?)orma kanilal ennalum paranjoonne ullu!

    post othiri ishtayi..

  18. Kaithamullu said...

    കൊച്ച് റേസ്യാക്കൊച്ചേ,

    ഇപ്പഴും ണ്ടാ ആരെയെങ്കിലും ഇഷ്ടായാ തുറിച്ച് നോക്കി നിക്കണ ആ സ്വഭാവം?

    മാറ്റണ്ടാ, തത്ക്കാലം; ഒര് കരക്കെത്തട്ടേ!

  19. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ഹഹഹ പിന്നെം ചുറ്റിക്കറങ്ങി വന്നൊ..?
    ചിരിക്കുന്നത് ആയുസ്സിന് നല്ലതാ
    ഇനി ഇതുപോലെ സീരിയസാക്കല്ലെ കെട്ടൊ..ത്രേസ്യകൊച്ചേ...
    ചിലപ്പോള്‍ മൌനമ്പോലും വാചാലമാകും.ആ........

  20. കാലമാടന്‍ said...

    നല്ല പോസ്റ്റ്.

  21. krish | കൃഷ് said...

    ആഹാ അപ്പഴെക്കും സീരിയസ്സായാ.. ഈ കൊച്ചിന്റെ കാര്യം!!
    ഇപ്പ മനസ്സിലായല്ലോ അമ്മമാരുടെ സങ്കടം.

    ത്രേസ്യാക്കൊച്ചിന്റെ കൈയ്യിലകപ്പെട്ട കൊച്ചിന്റെ കാര്യം!! ചുമ്മാതല്ലാ അത് കൈകാലിട്ടടിച്ച് നിലവിളിച്ചത്. നോക്കി പേടിപ്പിച്ചാരുന്നോ?

    അന്ന് സരോജിനി നഗറില്‍ മാര്‍ക്കറ്റിംഗിന് പോകാന്‍ തോന്നാത്തത് നല്ല കാര്യം.

  22. Pongummoodan said...

    കൊച്ചുത്രേസ്യക്കൊച്ചേ പോസ്റ്റ്‌ ഒക്കെ ഉഗ്രനായിട്ടുണ്ട്‌. ഞാന്‍ ചോദിക്കാന്‍ വന്നത്‌ അതൊന്നുമല്ല. ഇതെങ്ങനെയാന്നേ ഈ പോസ്റ്റങ്ങ്‌ ചുട്ടിട്ട്‌ കഴിയുമ്പോഴേ ഇത്രക്ക്‌ കമന്‍റൊക്കെ അങ്ങ്‌ കിട്ടുന്നേ? ഹോ... അതിശയം തന്നെ കേട്ടോ.

    കടുത്ത അസൂയയോടെ
    പോങ്ങുമ്മൂടന്‍. :)

  23. Pongummoodan said...

    നന്നായിരിക്കുന്നു. വളരെ നല്ല പോസ്റ്റ്‌.

  24. സൂര്യോദയം said...

    അപ്പോ സീരിയസ്സും ആവാന്‍ പറ്റും അല്ലേ? :-) പിന്നെ, ആ കൊച്ചിനെ പിടിച്ച്‌ ആള്‌ മാറി വേറെ വല്ലോര്‍ക്കും കൊടുക്കുമോ എന്നായിരുന്നു എന്റെ പേടി.. ;-) ഇപ്പോഴത്തെ കാലത്ത്‌ സഹായം ചെയ്താല്‍ പാമ്പായി കഴുത്തില്‍ ചുറ്റലായത്‌ കൊണ്ട്‌ തോന്നിയതാ...

  25. ഉപാസന || Upasana said...

    നന്നായീട്ടോ കൊച്ചുത്രേസ്യാ.
    ഇതു പോലത്തെ ചിലതും ഇറ്റക്കൊക്കെ എഴുതുക
    :)
    ഉപാസന

  26. അനൂപ് said...

    ആത്മാംശം :) ...നന്നായി...
    വേറൊരു കാര്യം...ഈ ഫോണ്‍ ബാഗിനുള്ളില്‍ സൈലന്റ് മോഡില്‍ ഇടുന്ന പെണ്പില്ലെരെ പോലെ എനിക്ക് ദേഷ്യമുള്ള ഒരു വര്‍ഗം വേറെ ഇല്ല... സമ്മതിച്ചു നിങ്ങള്‍ക്കു പോക്കറ്റ് ഇല്ല...പക്ഷെ ഒന്നുമില്ലേലും vibrate മോഡില്‍ എന്ഗിലും ആ സാധനം ഒന്നിട്ടുടെ... വെപ്രാള പെട്ടു വിളിക്കുനവരടെ ടെന്‍ഷന്‍ കൂടി നിങ്ങള്‍ ഒന്ന് മനസിലാക്കണം....എനിക്ക് ഈ elite കൂടത്തില്‍ പെട്ട ഒരു സുഹൃതിനി ഉണ്ട്...അവളോട് ഈ കാര്യോം പറഞ്ഞു ഞാന്‍ ഉണ്ടാക്കിയിരിക്കുന അടികള്‍ക്ക് കണക്കില്ല... ഇത് പോലെ തന്നെ critical ആയ ഒരു സിറ്റുവേഷന്‍ ഇല വിളിച്ചിട്ട് ചുള്ളത്തി എടുത്തേ ഇല്ല...മനുഷ്യന്‍ വേവലാതിപെട്ടതിനു കൈയും കണക്കും ഇല്ല...

  27. അരവിന്ദ് :: aravind said...

    എന്നാലും ആ സ്ത്രീ നന്ദി പറയേണ്ടതായിരുന്നു. പോകുന്നതിന് മുന്‍പ്.

  28. മുസ്തഫ|musthapha said...

    കൊച്ചുത്രേസ്യയുടെ ആ തിരിച്ചറിവാണ് ശരി...

    കുഞ്ഞിനെ കാണാതെ ആധിപിടിച്ചിരുന്ന അവരുടെ മാനസീകാവസ്ഥ തന്നെയായിരിക്കും അവര്‍ക്ക് ഒന്ന് മിണ്ടാന്‍ പോലുമുള്ള കഴിവ് നല്‍കാതിരുന്നത്...

    അവര്‍ മനസ്സില്‍ നിങ്ങള്‍ക്കായി ഒരായിരം നന്ദിയും പ്രാര്‍ത്ഥനകളും അര്‍പ്പിച്ചിരിക്കും... ഉറപ്പ്!

  29. അരവിന്ദ് :: aravind said...

    ഓ.ടോ.

    അനൂപേ സെയിം.
    പക്ഷേ എന്റെ ശ്രീമതിയാണ് അതു പോലത്തെ വേറൊരു കക്ഷി. എത്ര വിളിച്ചാലും ഫോണ്‍‍ എടുക്കില്ല. ഒന്നുകില്‍ വേറെയെവിടെയെങ്കിലുമായിരിക്കും. കാറിലോ, ബാഗിലോ, ജോലി ചെയ്യുന്ന മേശയുടെ വലിപ്പിലോ, അല്ലെങ്കില്‍ എടുക്കാന്‍ മറന്നു പോയിരിക്കും.അല്ലെങ്കില്‍ ചാര്‍ജില്ല, ഇതുമല്ലെങ്കില്‍ സൈലന്റ് മൊഡില്‍. കഴിഞ്ഞ മാസം ഗേറ്റില്‍ കീ ഇല്ലാതെ ഞാന്‍ ഒരു മണിക്കൂര്‍ പുറത്ത് നിന്നു. വിളിച്ചിട്ട് വീടിനകത്തുള്ള അവള്‍ എടുക്കുന്നില്ല. ഇവിടെ ഗേറ്റിന് പുറത്ത് അസമയത്ത് വെയിറ്റ് ചെയ്യുക എന്നാല്‍ ആത്മഹത്യക്ക് തുല്യമാണ്. അത്രക്കാണ് കാര്‍ ഹൈ ജാക്കിംഗ്.
    അവളുടെ ഫോണ്‍ ബാഗിനകത്തും ബാഗ് വേറെയെവിടെയുമോ ആയിരുന്നത്രേ.
    അന്ന് ഞാന്‍ ഗേറ്റ് ചാടി അകത്ത് കയറി,(കറന്റടിക്കാഞ്ഞത് ഭാഗ്യം..ഇവിടെ ഇലക്ട്രിക് ഫെന്‍സാ)ആദ്യം ചെയ്തത്, ആ ഫോണെടുത്ത് വലിച്ചെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. നല്ലോരു ഫോണ്‍ ആയിരുന്നു. പറഞ്ഞിട്ടെന്താ ആ കാശ് പോയാലും വേണ്ടില്ല,ഇതിന്റെ ഓര്‍മ കാരണം അവളുടെ ഓര്‍മ മെച്ചപ്പെടട്ടേ എന്ന് കരുതി. എവടെ! ഫോണ്‍ പോയത് മിച്ചം.
    (പിന്നെ, ഫോണ്‍ അത്രക്ക് അങ്ങട് പൊട്ടി ചിതറും എന്നും ഞാന്‍ കരുതീലാ..കാര്‍പ്പെറ്റില്‍ എയിം ചെയ്തത് മാറിപ്പോയി, എറിഞ്ഞ ഫോര്‍സും ശ്ശി കൂടി!)

  30. Unknown said...

    2007ലെ താരോദയത്തെ കണ്ടെത്താന്‍ കോമ്രേഡ് ചത്തന്‍സ് സംഘടിപ്പിച്ച അഘില ബൂലോക മാമാങ്കത്തിലാണ്‍ ഇങ്ങനൊരു കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞത്, എന്നാലതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യമെന്നും വച്ചാ ബൂലോകത്തെ താങ്കളെ തപ്പി ഇറങ്ങിയത്. അപ്പൊ മഷേ കൊള്ളാംട്ടാ... നിങ്ങടെ ലോകം ഗംഭീരാണ്ട്ടാ..

  31. Unknown said...

    orupad nannai.padiv tamasha vitt serious aayi alle??? ippozhanu sharikkum normal aayad.....

  32. Murali K Menon said...

    ലേബലില്‍ പറഞ്ഞതുപോലെ “കൊച്ചു ത്രേസ്യ” സീരിയസ്സായി.

    നല്ല പോസ്റ്റ്

  33. simy nazareth said...

    കൊ.ത്രേ: നല്ല ഒബ്സര്‍വേഷന്‍ (ഒരു കുട്ടി ഒറ്റയ്ക്കാന്നു തിരിച്ചറിഞ്ഞത്). ഇത്രേം ഒക്കെ ചെയ്യാനായല്ലൊ.

    ഞാന്‍ ഇതോണ്ടാ, വീട്ടില്‍ ഒന്നും പറയാത്തെ. ഞാന്‍ എവിടെയാ, എന്തു ചെയ്യുവാ എന്നൊന്നും വീട്ടുകാര്‍ക്കറിയില്ല. വെറുതേ എന്തിനാ റ്റെന്‍ഷന്‍ അടിപ്പിക്കുന്നെ എന്നു വിചാരിക്കും.

  34. siva // ശിവ said...

    വളരെ നന്നായി....നല്ല വിവരണം....

  35. Anonymous said...

    നല്ല റ്റൈറ്റ് വിവരണം. കൊലപാതകം റിപ്പോര്‍ട്ടിംഗ് മുതല്‍ കുറ്റാന്വേഷണ കഥ വരെ ഓടും.



    **************

    വിട്ടുപോയീന്നു വിചാരിച്ചിരുന്ന ചിലമക്കള്‍ തിരികെ വരികയോ ഫോണ്‍‌വിളിക്കുകയോ ചെയ്താല്‍ ചില അപ്പന്മാര്‍ക്ക് ഷോക്ക് മാത്രം അല്ല ഹാര്‍ട്ട് അറ്റാക് വരെ ഉണ്ടാകാം.. ഇത്തിരി മൌനമൊക്കെ എന്തോന്ന്?

  36. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    നന്നായിരിക്കുന്നു

    ഇനിയെപ്പഴാ, സീരിയസ്സീന്നു മാറുകാ?

  37. Sethunath UN said...

    ചെയ്യും സ‌ല്‍ക്കര്‍മ്മ‌ങ്ങ‌‌ള്‍ക്ക്
    ഫ‌ല‌മിച്ഛിയ്ക്കൊല്ല ബാലേ.

    വ‌ള‌രെ ന‌ല്ല കാര്യമാണ് ചെയ്തത്.
    ത്രേസ്സ്യേടെ കാര്യം വിട്. ഇത‌ങ്ങനിങ്ങനൊന്നും പോവുകേല. എന്തെല്ലാം കാര്യം ചെയ്യാനൊള്ളതാ.

  38. ശെഫി said...

    ഇതേ പോലരുനുഭവം എനിക്കും ഉണ്ടായി. ജിദ്ദ എയര്‍ പോര്‍ട്ടില്‍ നാട്ടീന്നു വരുന്ന കസിനെ പിക്ക ചെയ്യാന്‍ പോയതായിരുന്നു. എയര്‍ ഇന്ത്യ പതിവു തെറ്റിച്ചില്ല രണ്ട്‌ മണിക്കൂര്‍ ലേറ്റ്‌,

    വെറുതെ സമയം കോന്നിരിക്കുമ്പോല്‍ ഒരു പാക്കിസ്ഥാനി പെണ്‍കുട്ടി വന്ന് മൊബിലീന്ന് ഒരു കാള്‍ ചെയ്തോട്ടെ ന്നു ചോദിച്ചു.. നാട്ടീന്നു വന്നതാത്രെ, രണ്ട്‌ മണിക്കൂറായി തെരഞ്ഞു നടക്കുന്നു. അവള്‍ടേ ഉമ്മയും ഉപ്പയും അവളെ തെരഞ്ഞ്‌ എയര്‍പോര്‍ട്ടിലെവിടെയൊ ഉണ്ട്‌.

    ഞാന്‍ ഫൊണ്‍ വിളിച്ച്‌ അവളിരിക്കുന്ന ലൊക്കേഷന്‍ ഒക്കെ പറഞ്ഞ്‌ കൊടുത്തു. 10 മിനിറ്റിനകം പിന്നേം മൂന്ന് തവണ എന്റെ ഫോണില്‍ വിളിച്ക്‌ അവര്‍ ലൊക്കേഷന്‍ ചോദിച്ചു . അവളെ പൊക്കാന്‍ അവളെ ഉപ്പേം ഉമ്മെം അനിയമ്മരൊകീ വന്നിട്ടുണ്ട്‌. ആകെപ്പാടെ കെട്ടിപിടുത്തോം ഒച്ചെം ബഹളൊം എന്നാ ഈ നേരത്തിനിടക്ക്‌ ഒരു താങ്ക്സ്‌ പോലും എനിക്ക്‌ അവരു തന്നില്ല.
    അല്ലേലും പാക്കിസ്ഥാനികളെ താങ്ക്സ്‌ ആര്‍ക്കു വേണം എന്നങ്ങ്‌ട്‌ സമാധാനിച്ചു

  39. ദിലീപ് വിശ്വനാഥ് said...

    വളരെ നല്ല കുറിപ്പ്. കൊച്ചുത്രേസ്യയുടെ നിരീക്ഷണപാടവം കൊള്ളാം.

  40. പപ്പൂസ് said...

    !

  41. ധ്വനി | Dhwani said...

    വായിച്ച് മനസ്സു നിറച്ചെടുക്കാന്‍ എന്തോ ഉള്ള നല്ലൊരു കുറിപ്പ്!

    :) ഇതിനു പകരം ഇത്തിരി സ്നേഹം!

  42. ശ്രീവല്ലഭന്‍. said...

    എന്ത്, കൊച്ചുത്രേസ്സ്യ സീരിയസ് ആയെന്നോ....
    ചെയ്തത് നല്ല കാര്യം....

  43. വിന്‍സ് said...

    കമന്റൊക്കെ വായിക്കാന്‍ പിന്നേം വന്നതാ...അതിനിടയില്‍ അരവിന്ദിന്റെ കമന്റ് വായിച്ചു കുറച്ച് ചിരിക്കാന്‍ ഉള്ള വക ഒത്തു. എന്റെ അമ്മയും സേം. ഇതു പോലൊരു സംഭവം ഞാനും അമ്മയും തമ്മില്‍ ഉണ്ടായി, ടെന്‍ഷന്‍ അടിച്ചു ഒരുമാതിരി വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍. എത്ര വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. പക്ഷെ ഫോണ്‍ എടുത്തു എറിയാന്‍ ഒന്നും പോയില്ല..... ആന പോലെ വലുതായെങ്കിലും പുള്ളിക്കാരി ഇപ്പോളും വീക്കു തരും :)

  44. Unknown said...

    അതേയ്..ഞാന്‍ ഇതു വായിച്ചോണ്ട് ഇരുന്നത് ഇപ്പം കോമഡി വരുമെന്നു ഓര്‍ത്തോണ്ടായിരുന്നു..

    കലക്കീ കൊച്ചേ...ശരിക്കും ടച്ചിംഗ് !!!

  45. നവരുചിയന്‍ said...

    നല്ല പോസ്റ്റ് ....

    പുട്ടിന്റെ ഇടക്ക് പീര പോലെ ... .... പായസത്തിന്റെ ഇടക്ക് അച്ചാറു പോലെ .. ഇടക്ക് ഇച്ചിരെ സീരിയസ് ആക്കുന്നത് നല്ലതാ ...

  46. മുസ്തഫ|musthapha said...

    "വിട്ടുപോയീന്നു വിചാരിച്ചിരുന്ന ചിലമക്കള്‍ തിരികെ വരികയോ ഫോണ്‍‌വിളിക്കുകയോ ചെയ്താല്‍ ചില അപ്പന്മാര്‍ക്ക് ഷോക്ക് മാത്രം അല്ല ഹാര്‍ട്ട് അറ്റാക് വരെ ഉണ്ടാകാം.."


    ഹഹഹഹ ഗുപ്താ.... കിടിലന്‍... ഈ പോസ്റ്റിലെ സീരിയസ്നസ്സിനെ വെള്ളം കുടിപ്പിച്ച കമന്‍റ് :)

  47. ബയാന്‍ said...

    അമ്മമാരുടെ മൌനമായ നോട്ടം, അല്ലെങ്കില്‍ ഒരു ദീര്‍ഘനിശ്വാസം - അതു നിര്‍വചിക്കാന്‍ ഭാഷയ്ക്കാവില്ല; ഇത്തരമൊരു പ്രമേയം ലളിതമായി പറഞ്ഞുവെച്ചിരിക്കുന്നുയിവിടെ, ത്രേസ്യ.. നിന്നെ കൊണ്ടു ഇതും പറ്റും, ഇതിനപ്പുറവും പറ്റും,. ഇനിയും സീരിയസ്സും ആവണം, നോര്‍മലും ആവണം.

  48. ഏറുമാടം മാസിക said...

    പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


    രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




    കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
    മൊബൈല്‍:9349424503

  49. ബഷീർ said...

    കര്‍മ്മം ചെയ്യുക ജീവിത ലക്ഷ്യം ..കര്‍മ്മഫലം തറുന്നീശ്വരനല്ലോ എന്നല്ലേ.... കൈവിട്ടു പോകുന്ന കൈകുഞ്ഞ്ങ്ങളെ കണ്ടാല്‍ ഇനിയും കരുണ യുണ്ടാവുക

  50. G.MANU said...

    ചിലപ്പോള്‍ മൌനത്തിലുമുണ്ട് ത്രേസ്സ്യേ വാചാലങ്ങള്‍..

    ദില്ലി സംഭവം നന്നായി.ദില്ലി ആയതുകൊണ്ട് പ്രത്യേകിച്ചും..

  51. കൊച്ചുത്രേസ്യ said...

    കുതിരവട്ടാ ഇടയ്ക്കിടയ്ക്കൊക്കെ സീരിയസ്` ആയില്ലെങ്കില്‍ ആത്മവഞ്ചന ആയിപ്പോകും :-)

    റോളക്സ്‌ താങ്ക്സ് ..പറഞ്ഞ പോലെ തന്നെ ഒത്തിരി തമാശയും ഇത്തിരി സീരിയസും-അതെ എന്നെകൊണ്ടു പറ്റൂ..

    പാമരാ,വിന്‍സ് ,ശ്യാം,eccentric,സ്വപ്നച്ചേച്ചീ താങ്ക്സേ

    വനജേ എന്നങ്ങ്‌ ആശ്വസിക്കാം അല്ലേ..

    ശാലിനീ നന്ദി

    ചാത്താ നന്നാവാന്‍ ഒരുദ്ദേശ്യോമില്ല അല്ലേ..കുട്ടിച്ചാത്തന്‍ എന്ന പേരു മാറ്റി പാരചാത്തന്‍ എന്നാക്കുമേ..

    ശ്രീ താങ്ക്സ്

    അഭിലാഷെ നിര്‍‌ദ്ദേശങ്ങളൊക്കെ വരവു വച്ചിരിക്കുന്നു.പിന്നെ അവിടെ ബോംബു വച്ചതാരാണെന്നറിയണോ..ഇങ്ങു വാ ചെവീല്‍ പറഞ്ഞു തരാം ..

    മലയാളീ,മറ്റൊരാള്‍,മേരി നന്ദി

    കൈതമുള്ളേ മരണം വരെ ഈ തുറിച്ചു നോട്ടം തുടരുന്നതായിരിക്കും

    മിന്നമിനുങ്ങ്‌,കാലമാടന്‍,മനസ്സ്‌ നന്ദി

  52. കൊച്ചുത്രേസ്യ said...

    പ്രയാസീ എന്താ ആ കുത്തിന്റെ അര്‍‌ത്ഥം..

    കൃഷേ ഞാനല്ല കൂട്ടുകാരിയാ കൊച്ചിനെ എടുത്തത്‌.എന്നെ കണ്ടതും ആ കൊച്ച്‌ കരച്ചില്‍ നിര്‍ത്തിയിരുന്നു.അതും പേടിച്ചിട്ടായിരുന്നു എന്നു പറഞ്ഞേക്കരുത്‌ :-)

    പോങ്ങുമ്മൂടാ അതിനു പിന്നില്‍ രഹസ്യമൊന്നുമില്ല..ഇതു മുഴുവന്‍ ഞാന്‍ തന്നെ പല പേരുകളില്‍ കമന്റിടുന്നതല്ലേ ;-)

    സൂര്യോദയം ഭാഗ്യത്തിന് അങ്ങനെയൊന്നും ഉണ്ടായില്ല.ശരിയാ ഇന്നത്തെ കാലത്ത്‌ ഉപകാരം ചെയ്യുന്നതും സൂക്ഷിച്ചു വേണം.

    ഉപാസനാ നന്ദി

    അരവിന്ദ്‌,അനൂപ് എനിക്കേറ്റവും കൂടുതല്‍ വഴക്കു കിട്ടുന്നത് ഈ മൊബൈല്‍‌ ഫോണ്‍ പരിപാടിക്കാണ്. വൈബ്രറ്ററൊക്കെ ഓണായിരിക്കും പക്ഷെ അതു വച്ചിരിക്കുന്ന ബാഗ്‌ വല്ലയിടത്തും ഒക്കെ ആയിപ്പോകും.അങ്ങനെയങ്ങു ശീലിച്ചു പോയി.എന്താ ചെയ്യുക..

    അഗ്രജാ,തല്ലുകൊള്ളീ,Mohd,മുരളിമാഷേ താങ്ക്സ്

    സിമീ വീട്ടില്‍ പറഞ്ഞില്ലെങ്കില്‍ അതിലും വല്യ പ്രശ്നമാകും..രാജ്യത്തെവിടെ പ്രശ്നമുണ്ടായാലും വീട്ടുകാരു ടെന്‍ഷനടിയ്ക്കും-ഞാന്‍ അവിടെയെങ്ങാനുമാണോ എന്നു വിചാരിച്ച്‌..അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്ന പെണ്‍കുട്ടിയായതുകൊണ്ടുള്ള ഓരോരോ ബുദ്ധിമുട്ടുകളേയ് ;-)

    ശിവകുമാര്‍ നന്ദി

    ഗുപ്താ ങും ങും അനുഭവം ഗുരു അല്ലേ.. എത്ര പ്രാവശ്യം അച്ഛന് ആശകൊടുത്തു പറ്റിച്ചിട്ടുണ്ട്‌ ;-)

    പ്രിയ,നിഷ്കളങ്കന്‍,ശെഫി,വാല്‍മീകീ താങ്ക്സ്

    പപ്പൂസേ ആശ്ചര്യം രേഖപ്പെടുത്തീതാ അല്ലേ..

    ധ്വനീ സ്‌നേഹത്തിനു നന്ദി..ഇന്നത്തെ കാലത്ത്‌ കൊടുക്കാനും വാങ്ങാനുമൊക്കെ പിശുക്കുകാണിക്കുന്ന ഒരു സാധനമല്ലെ ഈ സ്‌നേഹം.

    ശ്രീവല്ലഭാ,മൃദുല്‍,നവരുചിയാ,ബയാന്‍ നന്ദി

    പുതുകവിതേ എഴുതിതുടങ്ങിയാല്‍ നാല്‍പ്പത്തഞ്ചു വരീലൊന്നും നില്‍ക്കില്ല എന്റെ കവിത. അതോണ്ടു പങ്കെടുക്കുന്നില്ല :-)

    ബഷീര്‍,അനൂപ്‌,മനൂജി താങ്ക്സ്

  53. ചീര I Cheera said...

    നല്ലൊരു പോസ്റ്റ് ത്രേസ്യേ!

  54. പ്രയാസി said...

    കൊച്ചെ അതു കുത്തല്ല ..!

    മൌനമാ..

    "ആ മൗനത്തിലൂടെ , ആ ശൂന്യമായ നോട്ടത്തിലൂടെ ഞങ്ങളോട്‌ ഒരായിരം നന്ദികള്‍ പറയുകയായിരിക്കും അവര്‍ ചെയ്തത്‌. അവര്‍ക്ക്‌ തോന്നിയ ആശ്വാസവും കടപ്പാടും ഒരുപക്ഷെ വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്തതായിരിക്കും."


    ഈ പോസ്റ്റിനു അതിനെക്കാള്‍ നല്ലൊരു കമന്റ് കണ്ടില്ല..:)

    പപ്പൂസിനു കുത്തു കിട്ടാത്തോണ്ടവന്‍ ആശ്ചര്യച്ചതാ..;)

  55. ഹരിശ്രീ said...

    നല്ല പോസ്റ്റ് കൊച്ചുത്രേസ്യ...

  56. Visala Manaskan said...

    നല്ല പോസ്റ്റായിട്ടുണ്ട് കൊച്ചുത്രേസാജി. വര്‍ത്ത്!

    ഇത്തരം കുറെയധികം എക്സ്പീരിയന്‍സുകളുണ്ടായിട്ടുണ്ട് പറയാന്‍. പറഞ്ഞാല്‍ ബോറഡിച്ചേക്കും. എങ്കിലും പറയാതിരിക്കാന്‍ പറ്റണില്ല.

    1. മഠത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശിശുദിനത്തിന്റന്ന് ഡോണ്‍ബോസ്കോയുടെ മതിലിടിഞ്ഞ് വീണ് കുറെ കുട്ടികള്‍ മതിലിനടിയില്‍ പെടുകയും ഒരു കുട്ടി മരിക്കുകയുമുണ്ടായി. ഞാനാ ടൈമില്‍ സെമിത്തേരിയുടെ മതിലിന്റെ അവിടെ സേവി (കുപ്പിക്കായ) കളിച്ചോണ്ട് നിന്നതുകൊണ്ട് രക്ഷപ്പെട്ടു.

    എന്നെ കാണാതെ പരക്കം പായണ അമ്മ അന്നുടുത്തിരുന്ന മുണ്ട്, ഇഷ്ടികയുടെ കളറുള്ള ഒരു മുണ്ടായിരുന്നു. കാപ്പി കളര്‍ ജാക്കറ്റും!

    2. എന്റെ ക്ടാവിനെ ഒരു ദിവസം ലുലുവില്‍ വച്ച് മിസ്സായി. കുറെ തിരഞ്ഞ് ഓടി താഴെ സെക്യൂരിയില്‍ എത്തിയപ്പോള്‍ ചുള്ളത്തി അവിടെ കാലാട്ടി ഇരിക്കുന്നു. കൊച്ചിനെ കിട്ടിയിട്ടുണ്ട്.. എന്ന് കുറെ തവണ മൈക്കില്‍ കൂടെ വിളിച്ച് പറഞ്ഞെങ്കിലും ഞങ്ങള്‍ കേട്ടില്ലായിരുന്നു. റ്റെന്‍ഷന്‍ കൊണ്ട് ചെവിയൊക്കെ അടഞ്ഞ് പോയില്ലേ?

    3. അജ്മാന്‍ ഫെസ്റ്റിവലിന് പോയപ്പോള്‍ മൂന്ന് ലബനാനി കുട്ടികള്‍ റ്റെന്‍ഷനടിച്ച് റോഡിലേക്ക് എത്തിച്ച് നോക്കി ഇരിക്കണത് കണ്ടപ്പോള്‍ ഞാന്‍ ചെന്ന്, ‘മക്കളേ അടുത്തുവരൂ... ഫാദര്‍ ഏന്റ് മദര്‍ മാഫി മഹ്ജൂദ്? നിങ്ങള്‍ക്ക് വെള്ളം വേണോ പെപ്സി വേണോ?’ എന്ന് ചൊദിച്ചപ്പോള്‍, പൊക്കയുടെ വിറ്റമിന്‍ സി ഡ്രിങ്കും ലെയ്സിന്റെ മൂന്ന് പാക്കറ്റ് ചിപ്സും വാങ്ങി കൊടുക്കാന്‍ പറഞ്ഞു. ‘അപ്പോള്‍ വെറുതെയല്ല അവര്‍ നിങ്ങളെ ഇവിടെ ഇരുത്തി സ്കൂട്ടായത് ല്ലേ?’ എന്ന് ചോദിച്ചില്ല.

  57. അനൂപ് said...

    അരവിന്ദ് ജി...ജോബര്‍ഗില്‍ രാത്രി അസമയത്തുള്ള ഏതൊരു കറക്കവും ആത്മത്ത്യപരം ആണെന്നു അനുഭവതീന്നു എനിക്കും മനസിലായ ഒരു കാര്യാ... രണ്ട്‌ തവണയെ വന്നിട്ടുള്ളു എങ്ങിലും രാത്രി ഒറ്റക്ക് പൊറത്ത് ഇറങ്ങുനതിനെതിരെ എന്റെ ഓഫീസിലെ സകലമാന മനുഷ്യരും വന്നു ഒരു ചെറിയ പ്രഭാഷണ കല തന്നെ എന്റെ മേല് അടിചെല്‍പ്പിച്ചിട്ടുണ്ട്... മോതിരവിരലില് കെടക്കണ മോതിരം ഊരി വെച്ചില്ലേല്‍ പോന്നു മോനെ വിരല് കാണില്ല കൈയില് എന്ന് പറഞ്ഞത് കേട്ട് ഞാന്‍ പ്ലേനില്‍ കേറുന്നത് വരെ മോതിരം പൂഴ്ത്തി വെച്ചു... യ്യെ എനിക്കിഷ്ടല്ല ഒമ്പത് വെരലുമായി നടക്കാന്‍...
    എന്തായാലും അരവിന്ദ് ജിയെ പോലെ ഫോണ്‍ തല്ലി പൊട്ടിക്കാന്‍ ഒന്നും ഞാന്‍ പോയില്ല....അവള് എന്നെ കൊണ്ട് വേറെ മേടിപ്പിക്കും....അവളാര മോള്‍...
    പിന്നെ ത്രേസ്യ കൊച്ചെ... ആ സംഗതി കൊണ്ടു നടക്കുനത്തിന്റെ അടിസ്ഥാന ഉദ്ദേശം തന്നെ പരാജയപ്പെടുത്തുന്ന പരിപാടിയാ നിങ്ങളീ പെന്പില്ലെര്‍ കാണിച്ചു കൂട്ടനെ... ഉപദേശിക്കുകയാണ് എന്ന് കരുതരുത്... അതു ഒന്നുകില്‍ കൈയില്‍ കൊണ്ടു നടക്കുക...അല്ലെങ്കില്‍ അങ്ങു ഓഫ് ചെയ്തു ഇടുക...അടിച്ചിട്ടും എടുക്കാതെ വരുമ്പോള്‍ ആണ് ആള്‍ക്കാര്‍ക്ക് കലി/പ്രാന്ത്/ചിത്തഭ്രമം മുതലായവ വരുന്നത്...പപ്പ എത്ര ശാന്ത സ്വഭാവന്‍ ആണെന്നു പറഞ്ഞാലും അന്ന് കൈയടെ ഏഴയലത്തു ത്രേസ്യ കൊച്ചു നിന്നിരുന്നേല്‍ ആജീവനാന്തം, ചിരിക്കു ഇടത്തെ സൈഡ് ലേക്ക് ഒരു കോടല്‍ ഉണ്ടകതക്ക വിധം ഉള്ള ചാമ്പല്‍ കിട്ടിയേനെ എന്ന് എന്റെ മനസു പറയുന്നു...

  58. ലേഖാവിജയ് said...

    സീരിയസ്സായാലും നോര്‍മല്‍ ആയാലും ത്രേസ്യയുടെ എഴുത്ത് രസകരം.

  59. ഏ.ആര്‍. നജീം said...

    നന്നായി ഈ പോസ്റ്റ് . 62- ആമനായ ഞാന്‍ ഇനി എന്ത് പറയാന്‍. യോഗം പിരിയാന്‍ നേരം കൃതജ്ഞത പറയുന്നവരെ പോലെ.

    എന്നാലും ആ അമ്മയുടെ മൗനത്തില്‍ ഒരായിരം നന്ദിവാക്കുകള്‍ ഉണ്ടായിരുന്നു എന്നറിയാന്‍ വൈകിയത് ശരിയായില്ലട്ടോ... :)

  60. neermathalam said...

    :(...kannu nirangu

  61. ഡോക്ടര്‍ said...
    This comment has been removed by the author.
  62. ഫസല്‍ ബിനാലി.. said...

    Valare nalla post
    congrats...

  63. ഡോക്ടര്‍ said...

    കൊച്ചു ത്രെസേയ ....പതിവ് തമാശ വിട്ട സീരിയസ് ആവാനുള്ള പുറപ്പടാണോ???????? എന്തായാലും അടി പോളിയയിടുണ്ട്......അഭിനന്ദനങ്ങള്‍ .......

  64. ജിസോ ജോസ്‌ said...

    നന്നായി എഴുതിയിരിക്കുന്നു..!

  65. നിരക്ഷരൻ said...

    ഇടയ്ക്കൊക്കെ സീരിയസ്സായിക്കോ, പുട്ടിന് പീര എന്ന പാകത്തില്‍. അതില്‍ക്കൂടുതല്‍ വേണ്ടാട്ടോ ... :)
    നോര്‍മലായാലും, സീരിയസ്സായാലും മനുഷ്യന്മാരുടെ മര്‍മ്മത്തില്‍ തൊടേണ്ടത് എങ്ങിനെയാണ് കൊച്ചിന് കൃത്യമായിട്ടറിയാം. :) :)

  66. annamma said...

    ishtamayi

  67. കാനനവാസന്‍ said...

    കൊള്ളാം ത്രേസ്യേട്ടത്തീ...നല്ല പോസ്റ്റ്.
    2005ല്‍ ദീപാവലി സമയത്ത് ഞാനും ദില്ലിയില്‍ ഉണ്ടായിരുന്നതിനാല്‍ അന്നുണ്ടായ പരിഭ്രാന്തിയും നാട്ടിലുള്ളവരുടെ ടെന്‍ഷനും ഒക്കെ മനസിലാക്കാന്‍ പറ്റുന്നുണ്ട്.

    അപ്പോ ഫോണ്‍ സൈലന്റില്‍ ഇട്ടോണ്ടാ അറിയതിരുന്നതെന്നു വല്ലോം പറഞ്ഞാ വീട്ടുകാരു അടുത്ത കെ.കെ ക്കുകേറി ഡെല്‍ഹീല്‍ വന്നു തല്ലീട്ടു പോകും...

  68. ഗോര്‍ഗ്ഗ് said...

    നല്ലൊരു പോസ്റ്റ്... കൊ.തേ യുടെ(ഷോട്ട് ഫോമാ... തെറ്റിദ്ധരിക്കരുതേ) സീരിയസ് പോസ്റ്റുകളാണ് നോര്‍മലിനേക്കാള്‍ ചിലസമയത്തെങ്കിലും നല്ലത്... ഞാന്‍ രണ്ടുമൂന്നെണ്ണം വായിച്ചിരുന്നു... പ്രത്യേകിച്ച് അച്ഛ്ന്റെ പഴയകത്തിനേകുറിച്ചുള്ള ആ പോസ്റ്റ് .... സമാനമായ ഒരു അനുഭവം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, വല്ലാതെ സ്പര്‍ശിച്ചു...
    കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു...

  69. കൊച്ചുത്രേസ്യ said...

    rp ,പ്രയാസീ,ഹരിശ്രീ,വിശാല്‍ജി,ലേഖ,നജീം,നീര്‍മാതളം,ഫസല്‍,ഡോക്ടര്‍,തക്കുടു,നിരക്ഷരന്‍,ആനി,കാനനവാസന്‍, ഗോഗ്ഗര്‍‌ എല്ലാവര്‍ക്കും നന്ദി

  70. Sharu (Ansha Muneer) said...

    നല്ല പോസ്റ്റ്... :)

  71. Sathees Makkoth | Asha Revamma said...

    നല്ലവണ്ണം എഴുതിയിരിക്കുന്നു.ഇഷ്ടപ്പെട്ടു.

  72. Cynic said...

    തകര്‍പ്പന്‍ ബ്ലോഗ് കൊച്ചുത്രേസ്യാ.. നര്‍മ്മബോധത്തിന്നുള്ളില്‍ ഒളിച്ചിരിക്കുന്ന ആ sensitivity ഈ ലേഖനത്തില്‍ നിഴലിക്കുന്നു. May your tribe increase !!

  73. ആഷ | Asha said...

    നര്‍മ്മത്തിന്റെ മര്‍മ്മമറിയാവുന്നവളേ,
    സീരിയസ്നസിന്റെ മര്‍മ്മവും നന്നായറിയാമല്ലോ. :)

  74. കാശിത്തുമ്പ said...

    Another post which confirms 'silence can speak a 1000 words'. A good post. Keep up the good work.

  75. Sindhu Nair said...

    ippozhanu ee post kandathu... 2005le blastil samanamaya oru anubhavam enikkum undayi.. athu njan randu divasam munpu post cheythirunnu. evide nokkoo. www.sindhukodakara.blogspot.com

  76. Unknown said...

    Njan ee adutha samaytaanu ee blog kande ethiyath.Qatar enna pattikaatil ottapettu kayiyunna enikke bayankara santhosam aayi.Officil joli cheyyande ide irunnu vaayikumbol ulla santhosam...enikke vayya...........any way thanks alot.....