Saturday, February 16, 2008

ആ പ്രണയദിനത്തില്‍ സംഭവിച്ചത്‌..

തെങ്ങു പോലെ നീളത്തിലൊരു പയ്യനും തേങ്ങ പോലെ ഉരുണ്ടിട്ടൊരു പെങ്കൊച്ചും.ഓഫീസ്‌ കഴിഞ്ഞ്‌ മാര്‍ക്കറ്റില്‍ ചുറ്റാനിറങ്ങിയതാണെന്ന്‌ കണ്ടാലറിയാം.രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്‌. അവര്‍ നില്‍ക്കുന്നത്‌ ഒരു പൂക്കടയുടെ മുന്‍പിലാണ്‌.അവന്‍ ഒരു ചുവന്ന റോസാപ്പൂ വാങ്ങി എന്തോ പറഞ്ഞുകൊണ്ട്‌ അവള്‍ക്കു നീട്ടി. അവള്‍ ഒരു ചെറിയ ചമ്മലോടെ അതു വാങ്ങി.ഇപ്പോ എന്തോ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ തോന്നുന്നില്ലേ.ഇനി ഈ സംഭവം നടക്കുന്നത്‌ ഒരു വാലന്റൈന്‍സ്‌ ദിനത്തിലാണെന്നു കൂടി അറിയിക്കട്ടെ. ഇപ്പഴോ...സംഭവമൊക്കെ ഊഹിച്ചുകാണുമല്ലോ....


ഇനി ഈ സംഭവത്തിലെ നായികയ്ക്ക്‌ പറയാനുള്ളതെന്താണെന്നു കേള്‍ക്കാം.....


ചോദ്യം : കൊല്ലം കുറച്ചായില്ലേ ഈ സംഭവം നടന്നിട്ട്‌..ഇപ്പോഴും നന്നായി ഓര്‍മ്മയുണ്ടല്ലേ?


ഉത്തരം : പിന്നില്ലേ..ആ ദിവസത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും കുളിരു കോരും..

ചോ: ആദ്യമായിട്ടയിരുന്നല്ലെ വാലന്റൈന്‍സ്‌-ഡേയ്ക്ക്‌ പൂ കിട്ടുന്നത്‌??

ഉ: അതെ..അവസാനമായിട്ടും..


ചോ: നിങ്ങള്‍ തമ്മില്‍ എത്ര നാളത്തെ പരിചയമുണ്ടായിരുന്നു?


ഉ : ഞാന്‍ ആ ഓഫീസില്‍ ജോയിന്‍ ചെയ്ത അന്നു മുതല്‍.. അതായത്‌ ഒരു 7-8 മാസം. ഞങ്ങള്‍ ഒരേ പ്രൊജക്ടിലായിരുന്നു.


ചോ : ആ പ്രൊജക്ടില്‍ വേറെയും ആള്‍ക്കാരുണ്ടായിരുന്നല്ലോ. ഇവനു മാത്രമെന്താണ്‌ പ്രത്യേകത തോന്നിയത്‌?


ഉ: പ്രത്യേകതയോ..എന്തു പ്രത്യേകത?


ചോ: അല്ല..അന്ന്‌ വാലന്റൈന്‍സ്‌ ഡേയ്ക്ക്‌ നിങ്ങള്‍ ഇവന്റെ കൂടെയാണല്ലോ പുറത്തു പോയത്‌ ..


ഉ: വേറെയാരുടെയെങ്കിലും കൂടെ എന്തിനു പോകണം!! ബെറ്റ്‌ വച്ചു തോറ്റത്‌ അവനോടായിരുന്നല്ലോ?


ചോ: എന്നുവച്ചാല്‍??


ഉ: അതേയ്‌.. എന്തെങ്കിലും പൊട്ടക്കാര്യത്തിന്‌ ചുമ്മാ ബെറ്റ്‌ വയ്ക്കുക എനുള്ളത്‌ എന്റെ ഹോബിയാണ്‌.മിക്കപ്പോഴും തോല്‍ക്കും. അന്നത്തെ ബെറ്റ്‌ അവനുമായിട്ടായിരുന്നു. പതിവു പോലെ തന്നെ തോറ്റു..അതിന്റെ ട്രീറ്റ്‌ കൊടുക്കാന്‍ പോയതാ അന്ന്‌..


ചോ: പിന്നെ പിന്നെ.. കറക്ടായി വാലന്റൈന്‍സ്‌ ഡേയുടെ അന്നു തന്നെയോ?


ഉ: അതിന്‌ അന്ന്‌ അങ്ങനൊരു സംഭവമുണ്ടന്നൊക്കെ ആരോര്‍ത്തു.സമയോം സൗകര്യം ഒക്കെ ഒത്തു കിട്ടീപ്പോ അങ്ങു പോയി അത്രെയുള്ളൂ


ചോ: നിങ്ങള്‌ കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്‌ ചിരിച്ച്‌ നല്ല ജോളി മൂഡിലായിരുന്നല്ലോ?


ഉ: അതിപ്പോ.. ഈ ഓഫീസ്‌ ടൈം ഒന്നു കഴിഞ്ഞു കിട്ടിയാലീ ജോളി മൂഡൊക്കെ ഓട്ടോമാറ്റിക്കായി വരില്ലേ..പിന്നെ കൊച്ചുവര്‍ത്തമാനം..മിണ്ടാതേം പറയാതെമൊക്കെ നടക്കാന്‍ ഞങ്ങള്‌ അവാര്‍ഡ്‌ സിനിമയില്‍ അഭിനയിക്കുകയൊന്നുമായിരുന്നില്ലല്ലോ..


ചോ:എന്നാലും ഒന്നും അങ്ങോട്ടു ശരിയാകുന്നില്ലല്ലോ...ആ ചുവന്ന റോസാപ്പൂ..അതോ?


ഉ: ഓ അത്‌... മാര്‍ക്കറ്റിലെത്തീപ്പോ നോക്കുന്നിടത്തൊക്കെ എല്ലാര്‍ടേം കയ്യിലും റോസാപ്പൂ..എങ്കില്‍ പിന്നെ ഒന്നു മേടിച്ച്‌ കയ്യില്‍ പിടിച്ചേക്കാംന്ന്‌ എനിക്കും തോന്നി..


ചോ: പക്ഷെ അത്‌ അവനല്ലേ മേടിച്ചു തന്നത്‌?


ഉ: ങാ പൂ തരാനൊക്കെ പറഞ്ഞു നോക്കീപ്പഴാ കയ്യില്‍ കാശില്ലാന്ന്‌ മനസ്സിലായത്‌. പത്തു രൂപയ്ക്കു വേണ്ടി കാര്‍ഡു കൊടുക്കാന്‍ പറ്റുമോ..അതുകൊണ്ടാ അവന്‍ കാശു കൊടുത്തത്‌.

ചോ: ഓഹോ അപ്പോ പൂ തന്നപ്പോള്‍ ചമ്മിയതെന്തിനാ?

ഉ: പൂവും തന്നോണ്ട്‌ അവന്‍ ഒരു ഡയലോഗ്‌..'കയ്യില്‍ കാശില്ലാതെയാണോ ട്രീറ്റ്‌ തരാനിറങ്ങിയിരിക്കുന്നത്‌ ' എന്ന്‌. അഭിമാനമുള്ള ആരായാലും അതു കേട്ടാല്‍ ചമ്മിപ്പോകില്ലേ..

ചോ: അപ്പോള്‍ നിങ്ങള്‍ തമ്മില്‍ ഒന്നുമുണ്ടായിരുന്നില്ലല്ലേ. പിന്നെ ഇന്റര്‍വ്യൂന്റെ തുടക്കത്തില്‍ പറഞ്ഞതോ..ആ ദിവസത്തെ പറ്റി ഓര്‍ക്കുമ്പോള്‍ കുളിരു കോരുമെന്ന്‌ ?

ഉ: ഓ അതോ..ഫെബ്രുവരി മാസത്തില്‍ ഡെല്‍ഹിയിലെ കൊടും തണുപ്പത്ത്‌ നിരുലാസില്‍ പോയി രണ്ട്‌ ഐസ്‌ക്രീം കഴിച്ചു നോക്ക്‌... അപ്പോള്‍ അറിയാം കുളിരു കോരീതെന്തിനാണെന്ന്‌..

കഴിഞ്ഞു കഴിഞ്ഞു. ഇത്രേയുള്ളൂ ഇന്റര്‍വ്യൂ...ഇപ്പോ എല്ലാവര്‍ക്കും സത്യാവസ്ഥ മനസ്സിലായില്ലേ....

ഇനി ആ പൂ...അതിനു പകരം അവള്‍ ഒരു പൂച്ചെണ്ടു തന്നെ തിരിച്ചു കൊടുത്തു.ചുവപ്പു മാത്രമല്ല, മഞ്ഞേം റോസും വെള്ളേമൊക്കെ കളറുള്ള റോസാപ്പൂക്കള്‍ കൊണ്ടു തീര്‍ത്ത വെല്യോരു പൂച്ചെണ്ട്‌. കഴിഞ്ഞ വര്‍ഷം അവരുടെ - അവന്റേം ഈ ഇന്റര്‍വ്യൂ ചെയ്ത കൊച്ചിന്റേം - കല്യാണത്തിന്‌... പൂച്ചെണ്ടിന്റെ പടം ഇ-കാര്‍ഡായി അയച്ചുകൊടുത്തതു കൊണ്ട്‌ എനിയ്ക്ക്‌ അല്ലല്ല നമ്മടെ നായികയ്ക്ക്‌ ചില്ലിപ്പൈസ പോലും മുടക്കേണ്ടീം വന്നില്ല ..

അപ്പോ പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന്‌. അതായത്‌ വാലന്റൈന്‍സ്‌ ഡേയ്ക്കു ചുറ്റിയടിച്ചു നടക്കുന്ന ആണ്‍-പെണ്‍ ജോഡികളെല്ലാം 'ലത്‌' അല്ലാ എന്ന്‌... മനസ്സിലായില്ലേ.....

72 comments:

  1. കൊച്ചുത്രേസ്യ said...

    എല്ലാരും പ്രണയത്തെ പറ്റി പറയുന്നു..പിനെ ഞാന്‍ മാത്രമെന്തിനു മിണ്ടാതിരിക്കണം..’പ്യാര്‍‌ കിയാ തോ ഡര്‍നാ ക്യാ’ എന്നല്ലേ ശ്രീ സല്‍‌മാന്‍ അവര്‍കള്‍ പറഞ്ഞിട്ടുള്ളത്‌..ആ ഒരൊറ്റ ധൈര്യത്തിലാ അടി പാഴ്‌സലായി കിട്ടുംന്നുറപ്പുണ്ടായിട്ടും ഇതു പോസ്റ്റുന്നത്‌ :-)

  2. Anonymous said...

    കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം ...........

  3. ശ്രീവല്ലഭന്‍. said...

    ലിത് സ്റ്റൈല്‍ തന്നെ......പതിവുപോലെ ചിരിപ്പിച്ചു.

    ഏതായാലും കാശൊന്നുമില്ലതെ ചിലവു ചെയ്യാന്‍ പോയതു കഷ്ടം.

  4. Kaithamullu said...

    munkoor jamyaththinte oru 'smell' varunnuuuuu...kochuthresyakkochche!

  5. മറ്റൊരാള്‍ | GG said...

    ത്രേസ്യാക്കൊച്ചിന്റെ പ്രണയക്കുറിപ്പാണെന്ന് കരുതി ഓടി വന്നതാ..

    വായിച്ചു കഴിഞ്ഞപ്പം സത്യാവസ്ഥ മനസ്സിലായി!


    :)

    ഒരു ചെറിയ ചമ്മലോടെ ജോലിയിലേക്ക വിട വാങ്ങുന്നു.

  6. അരവിന്ദ് :: aravind said...

    ഉം.

  7. SUNISH THOMAS said...

    അങ്ങനെ വേണം, അങ്ങനെത്തന്നെ വേണം. ങ്ഹാ....!!!!

  8. റീവ് said...

    അങ്ങനെ അതും തീര്‍ന്നു അല്ലെ ത്രേസ്യാകൊച്ചേ... :)

  9. ഹരിത് said...

    ' എനിയ്ക്ക്‌ അല്ലല്ല നമ്മടെ നായികയ്ക്ക്‌ '

    അപ്പ തേങ്ങ പോലെ ഉരുണ്ടതാ... അല്ലിയോ?
    ഹഹഹഹഹഹ്

  10. Mr. K# said...

    പാവം ഉരുണ്ടിട്ടുള്ള പെങ്കൊച്ച്. എന്നിട്ട് ആ കൊച്ചിന് ഈ വാലന്റെന്‍സ് ഡേക്ക് ഒരു പൂ പോലും കിട്ടിയില്ലേ? ഇല്ലെന്ന് കൊച്ചു ത്രേസ്യ പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ലാ :-)

  11. ഗോര്‍ഗ്ഗ് said...

    "അപ്പോ പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന്‌. അതായത്‌ വാലന്റൈന്‍സ്‌ ഡേയ്ക്കു ചുറ്റിയടിച്ചു നടക്കുന്ന ആണ്‍-പെണ്‍ ജോഡികളെല്ലാം 'ലത്‌' അല്ലാ എന്ന്‌... മനസ്സിലായില്ലേ....."

    മനസ്സിലായി ത്രേസ്യക്കൊച്ചേ... മനസ്സിലായി ... ആദ്യത്തെ പാര(ഗ്രാഫ്)ഇല്‍ തന്നെ വാലുപൊക്കുന്നതു കണ്ടപ്പോഴേ എല്ലാം മനസ്സിലായി.... ഈ നിഷ്കളങ്കയാ‍യ കുഞ്ഞാടിനെ പ്രതിഷ്ടിക്കാന്‍ ബൂലോഗത്ത് ഒരു രൂ‍പക്കൂട് ഇല്ലാതെ പോയല്ലോ... :P

  12. Unknown said...

    ഖൊ ഖൊ... (ചുമച്ചതാണേയ്) :)

  13. അനൂപ് said...

    മൈകിള്‍ ക്രിച്ടന്‍ ന്‍റെ നോവല് വായിച്ച പ്രതീതി... ഒന്ന് രണ്ടു പ്രാവശ്യം വായിച്ചു കഴിഞ്ഞപ്പോഴാ സംഗതി പിടി കിട്ടിയത്... ആരാരോക്കെ ആണെന്നും എന്തോക്കെയാനെന്നും ഇപ്പൊ ഒരു ഏകദേശ ധാരണ കിട്ടി... :) പിന്നെ ഈ മിന്നുന്നതെല്ലാം പൊന്നല്ല എന്നാ വാദത്തെ ഞാന്‍ നൂറു ശതമാനം പിന്താങ്ങുന്നു... കൊച്ചിന്റെ നമ്പരും വരും ന്നെ ... നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ പാടി വടക്കോട്ടും നോക്കി ഇരുന്നോ.. എപ്പോഴാ നാഥന്‍ വരുന്നതെന്ന് പറയാന്‍ പറ്റില്യാലോ...

  14. പ്രയാസി said...

    ഞാന്‍ ഹാപ്പിയായ്..;)

  15. രാജഗോപാൽ said...

    th're-is-koche...veendum njan.. pathivulla "punch" kittiyilla..

  16. yousufpa said...

    idhentha aaley pattikya

  17. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ഹ്മം ഹ്മം..

  18. Haree said...

    ഏതായാലും ആ ശിവസേനക്കാരൊന്നും കാണാഞ്ഞതു നന്നായി... കണ്ടിരുന്നെങ്കിലവര്‍ ആ പയ്യനെ തട്ടിയേനേ, പൂ കൊടുക്കുവാണേലും നോക്കീം കണ്ടും കൊടുക്കണ്ടേ... ;)

    അപ്പോളാ ഇന്റര്‍വ്യൂ ചെയ്ത കൊച്ച്, ഒരു കാര്യോമില്ലാതല്ല ഇന്റര്‍വ്യൂ ചെയ്തത്... പാവം നായിക, നിഷ്കളങ്ക ആയതുകൊണ്ട് അപ്പോ അത് മനസിലായില്ല... ഇന്റര്‍വ്യൂ ചെയ്തവള്‍ പയ്യനേം കൊണ്ടു പോയപ്പോളല്ലേ സംഗതി പിടികിട്ടിയത്... ആ കരിഞ്ഞ റോസാപ്പൂ ഇപ്പോഴും പെട്ടിയിലുണ്ടോ? :)
    --

  19. മിടുക്കന്‍ said...

    സാങ്കേതികമായി ഇതില്‍ ചില തെറ്റുകള്‍ ഉണ്ട്..
    അത് കൊണ്ട് കൊച്ചു ത്രേസ്യ പറഞ്ഞത് അപ്പടി വിശ്വസിക്കാന്‍ വയ്യ.
    "....ഫെബ്രുവരി മാസത്തില്‍ ഡെല്‍ഹിയിലെ കൊടും തണുപ്പത്ത്‌..." ഫെബ്രുവരിയില്‍ ദില്ലിയില്‍ കൊടും തണുപ്പല്ല.. പ്രത്യേകിച്ച് ഫെബ്രുവരി 14 ആകുമ്പോഴേക്കും തണുപ്പിന്റെ അവസാനമായിട്ടുണ്ടാകും രാത്രിയില്‍ പോലും 22-25 ഡിഗ്രി യുള്ള സമയം ...അതു കൊണ്ട് കാലവസ്ഥ കാരണം നായിക കുളിരു കൊണ്ടു എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്....

    അപ്പോള്‍ നായിക കുളിര്‌ കൊരിയത് എന്തിന്..?
    മുന്‍‌കൂര്‍ തയ്യാറാക്കിയ 12 ചോദ്യങ്ങളും, ആളെ പറ്റിക്കാന്‍‌ (ബ്ലൊഗര്‍മാരേ ആര്‍ക്കും പറ്റിക്കാമല്ലോ ?).. ഹോംവര്‍ക്ക് ചെയ്ത് തയ്യാറാക്കിയ ഉത്തരങ്ങളും എഴുതുമ്പോള്‍ കൊച്ചുത്രേസ്യ ഓര്‍ത്തില്ല.

    പ്രത്യേകിച്ച് ഒരു വാല്ന്റയിന്‍ ദിനത്തില്‍ ഇങ്ങനെ ഒരു പോസ്റ്റ്.. നായികയെ പുണ്യാളത്തി ചമയിക്കുന്ന കുശുമ്പു നിറഞ്ഞ ഈ പോസ്റ്റ്, രാമസേതു കേസില്‍ കോടതിയില്‍ കേന്ദ്ര ഗവണ്മെന്റ് കൊടുത്ത സത്യവാങ്മൂലം പോലെയായി പൊയി...!
    ഇത് പിന്‍‌വലിച്ച് നായികയ്ക്ക് പറയാനുള്ളത് തുറന്ന് എഴുതാനുള്ള ചങ്കൂറ്റം, എഴുത്തുകാരിക്കുണ്ടാകണം...

    ങാഹാ.......!

  20. റീവ് said...

    മിടുക്കാ.. ത്രെസ്യകൊച്ച് അങ്ങനെയെങിലും സമധനിക്കാന്‍ നോക്കുകയല്ലേ.... :)

  21. കാര്‍വര്‍ണം said...

    കൊച്ചു ത്രേസ്യ നീതി പാലിക്കുക. സത്യം പറയുക. എന്നെന്ന്നും ബൂലോകരെ വടിയാക്കാമെന്നു കരുതരുത്.

  22. കാര്‍വര്‍ണം said...

    കൊച്ചു ത്രേസ്യ നീതി പാലിക്കുക. സത്യം പറയുക. എന്നെന്ന്നും ബൂലോകരെ വടിയാക്കാമെന്നു കരുതരുത്.

  23. G.MANU said...

    അപ്പോള്‍ നിങ്ങള്‍ തമ്മില്‍ ഒന്നുമുണ്ടായിരുന്നില്ലല്ലേ. പിന്നെ ഇന്റര്‍വ്യൂന്റെ തുടക്കത്തില്‍ പറഞ്ഞതോ..ആ ദിവസത്തെ പറ്റി ഓര്‍ക്കുമ്പോള്‍ കുളിരു കോരുമെന്ന്‌

    അപ്പോ ഡല്‍ഹിയിലെ പൂവിന്‍‌റെ ഗുണം അറിയാം ത്രേസ്യയ്ക്ക് അല്ലേ............

    അതല്ലേ ത്രേസ്യേ പൂവ്

    കൊടു കൈ

  24. ഉണ്ണിക്കുട്ടന്‍ said...

    മനുഷ്യനിത്രേം കുശുമ്പു പാടില്ല..

  25. ശെഫി said...

    മിന്നുന്നതല്ലാം പൊന്നല്ല, കിട്ടാത്ത മുന്തിരിക്കിപ്പഴും പുളിണ്ടു എന്തോ?

  26. ഉപാസന || Upasana said...

    കൊച്ചു ത്രേസ്യാ,

    ഒന്നൂടെ ഉഷാറാക്ക് മകാ‍ാളെ.
    :)
    ഉപാസന

  27. ദിലീപ് വിശ്വനാഥ് said...

    മണ്ണും ചാരി നിന്നവള്‍ ചെറുക്കനെയും അടിച്ചോണ്ട് പോയി അല്ലെ?
    എന്തായാലും കുളിരുകോരിയ സംഭവം കൊള്ളാം.

  28. വിന്‍സ് said...

    എങ്കിലും ഇന്റെര്‍വ്യൂ ചെയ്യ്ത കുട്ടിക്കു വല്ലാത്ത സംശയമായല്ലേ? കൊച്ചു ത്രേസ്യാ മൂലം ഒരു കുടുംബ ഭാവി കലങ്ങിയേനെ.

  29. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: അപ്പോള്‍ അന്ന് ഇന്റര്‍വ്യൂ ചെയ്ത കുട്ടി ബുര്‍ക്കയൊക്കെ ഇട്ട് നിങ്ങളുടെ പിന്നാലെ കൂടിയിരിക്കുവാരുന്നോ!!!

  30. സാക്ഷരന്‍ said...

    കൊല്ലം കുറച്ചായില്ലേ ഈ സംഭവം നടന്നിട്ട്‌..ഇപ്പോഴും നന്നായി ഓര്‍മ്മയുണ്ടല്ലേ?

  31. കൊച്ചുത്രേസ്യ said...

    ഗുപ്‌തോ ഇങ്ങനെ എത്രയെത്ര മാമ്പഴങ്ങള്‍!!(കുറ്റം പറയരുതല്ലോ എല്ലാത്തിന്റേം പുറകില്‍ കാക്കകളും ഉണ്ടായിരുന്നു) ;-)

    മൂര്‍ത്തീ നന്ദി

    ശ്രീവല്ലഭാ അതിനല്ലേ കാര്‍‌ഡ്‌ :-)

    കൈതമുള്ളേ ഞാനീ‍ പോസ്റ്റില് ഒരു പെര്‍ഫ്യൂം ബോട്ടില്‍ മുഴുവനെടുത്തു കൊട്ടീട്ടുണ്ടല്ലോ..എന്നിട്ടും ആ മണം കിട്ടിയോ!!

    മറ്റൊരാളേ സത്യാവസ്ഥ മന‍സ്സിലാക്കിയതിനു നന്ദി..

    അരവിന്ദേ എന്താ ഒരു മൂളല്‍..വന്നു വന്നു ഗുരൂനും ശിഷ്യയെ സംശയമായോ!!

    സുനീഷേ ങ്രൂരാ...

    Reev തീരാനോ!! അതിനു അതു തുടങ്ങീട്ടു പോലുമുണ്ടായിരുന്നില്ല :-)

    ഹരിത്‌ തേങ്ങയെന്താ അത്ര മോശം സാധനമാണോ ..പുറമെയിത്തിരി കട്ടിയാണെങ്കിലും ഉള്ളില്‍ നല്ല മയമല്ലേ ;-)

    കുതിരവട്ടാ പറഞ്ഞാല്‍ വിശ്വസിക്കില്ല...റോസു പോട്ടെ..ഒരു ചെമ്പര‍ത്തിപ്പൂവു പോലും കിട്ടീലെന്നേ :-(

    ഗോഗ്ഗര്‍‌ അതെയതെ ഈ ബൂലോഗത്തെ ഒരുമാതിരി രൂപക്കൂടുകളിലൊന്നും നമ്മുടെ നായിക ഒതുങ്ങില്ലെന്നേ :-)

    ദില്‍ബോ ഇതാണോ ഈ ‘വില്ലന്‍’ ചുമ?
    ;-)
    അനൂപേ അപ്പോ വടക്കോട്ടും നോക്കിയിരിക്കാം അല്ലേ.. എന്നാലും ഞാന്‍ ഇത്രേം കാലോംആ വടക്ക്ന്‍ നാട്ടിലൂടെ തെക്കുവടക്കു നടന്നിരുന്നല്ലോ..അപ്പോ ഈ ‘നാഥന്‍’ എവിടെ നോക്കി നില്‍ക്കുകയായിരുന്നോ എന്തോ!!

    പ്രയാസീ ഞാനും ഹാപ്പിയായി (ഇരിക്കട്ടെ ഒരു കമ്പനി)
    rajji അഭിപ്രായത്തിനു നന്ദി..

    ഇത്തിരിവെട്ടം താങ്ക്സ്

    അത്ക്കന്‍ ആര് ആരെ പറ്റിച്ചൂന്നാ??

    സജീ ഡോണ്ടൂ ഡോണ്ടൂ

    ഹരീ അക്കാലത്ത്‌ ശിവസേനക്കാരൊന്നും ഇത്ര സ്ട്രോംഗ്‌ അല്ലായിരുന്നു..പിന്നെ ഇന്ററ്വ്യൂ.അതിന്റെ പിന്നില്‍ ഇങ്ങെനെയൊരു നിഗൂഢോദ്ദേശ്യമുണ്ടെന്നു സത്യമായും ഞാനറിഞ്ഞിരുന്നില്ല..ഭാഗ്യത്തിന് വേണ്ടാത്തതൊന്നും വായില്‍ നിന്നു വീണില്ല :-))

  32. കൊച്ചുത്രേസ്യ said...

    മിടുക്കാ വെല്ലുവിളിക്കുന്നോ..ഒന്നു കുളിരു കോരാനുള്ള തണുപ്പൊക്കെ ഫെബ്രുവരീലുമുണ്ട്‌..ഞാന്‍ തെളിവുകള്‍ കൊണ്ടോന്ന്‌ ഇവിടങ്ങു നിരത്തി വെയ്ക്കുമേ :-)

    കാര്‍വര്‍‌ണീ യൂ‍ ടൂ‍ ബ്രൂട്ടസീ....

    മനൂജീ അല്ലെലും ഈ ഡെല്ലീലെ പൂവും കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നേ..അല്ല ഇതു മാഷിനെക്കാള്‍ നന്നായി അറിയാവുന്ന ആരുണ്ട്‌ ;-)

    ഉണ്ണിക്കുട്ടാ കുശുമ്പോ..അതെന്താ സാധനം? പുതിയ വല്ല ഫോണ്ടുമാണോ :-)

    ശെഫീ പുളി മാത്രമോ ഈയിടെയായിട്ട് മുന്തിരീലൊക്കെ വിഷാം‌ശോം കണ്ടെത്തീട്ടുണ്ടെന്നാ പത്രത്തില്‍ കണ്ടത്‌..അതല്ലെ ഞാനീ മുന്തിരിയെയൊന്നും കണ്ട ഭാവം പോലും നടിയ്ക്കാത്തത്‌ :-)

    ഉപാസനേ ഈ പ്രണയോം ഞാനും തമ്മിലുള്ള ഒരു ഇരിപ്പുവശം വെച്ചു നോക്കുമ്പോള്‍ ഇത്രേം ഉഷാറു തന്നെ ധാരാ‍ളം :-)

    വാല്‍മീകീ ആ കൊച്ച്‌ മണ്ണും ചാരി നില്‍ക്കുന്നത് ഇതിനുവേണ്ടി തന്നെയാണെന്ന്‌ എനിക്കു നേരത്തെ തന്നെ അറിയാമായിരുന്നു.. അതുകൊണ്ട്‌ ഞെട്ടലൊന്നും തോന്നീല്ല :-)

    വിന്‍സേ സംശയമൊക്കെ സ്വാഭാവികം.. എന്തായാലും ദൈവം സഹായിച്ച്‌ ഇന്റര്‍വ്യൂന്റെ സമയത്തു നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റി.. അതോണ്ട്‌ ആ കുടുംബം കലങ്ങാതെ രക്ഷപെട്ടു :-)

    കുട്ടിച്ചാത്താ എനിക്കും സംശയമുണ്ട്‌ :-)

    സാക്ഷരാ ഇതൊകെ അങ്ങനങ്ങു മറക്കാന്‍ പറ്റുമോ :-)

  33. നവരുചിയന്‍ said...

    ഈ പോസ്റ്റില്‍ മൊത്തത്തില്‍ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇല്ലെ എന്ന് ഒരു സംശയം .
    മികവരും ആ വഴിക്ക് വെച്ചു ആ പയ്യനെ കത്തി വെച്ചു ഓടിച്ചു കാണും . ഇല്ലെങ്ങില്‍ ട്രീറ്റ്‌ കൊടുത്ത സമയത്തു കൊച്ചിന്റെ ഒരു പോളിംഗ് കണ്ടു അവന്‍ പേടിച്ചു പോയി കാണും ..... ഇതില്‍ ഏതാ സത്യം ???

  34. അഭിലാഷങ്ങള്‍ said...

    തേങ്ങ പോലെ ഉരുണ്ട പെങ്കൊച്ചേ,

    (Ref:This Post. So, No Problem..)

    പിന്നെ,

    "പോരാ പോരാ നാളില്‍ നാളില്‍..
    ദൂരദൂരമുയരട്ടെ...
    ഭാരതഷ്മാ ദേവിയുടെ തൃപ്പതാകകള്‍..!"

    -വള്ളത്തോള്‍ (1878 -1958)

    "പോരാ പോരാ നാളില്‍ നാളില്‍..
    ദൂരദൂരമുയരട്ടെ..
    കൊച്ചുത്രേസ്യാ കൊച്ചിന്റോരോ ബ്ലോഗ് പോസ്റ്റുകള്‍!"

    - ഞാന്‍ (1979 - എപ്പോ വേണേലും തട്ടിപ്പോകാം)

    ഇതില്‍ വള്ളത്തോള്‍ ഉദ്ദേശിച്ചത് എന്തുമാകട്ടെ, ഞാന്‍ ഉദ്ദേശിച്ചത് ഈ പോസ്റ്റ് അത്ര “പോരാ പോരാ” എന്നുതന്നെയാണ് എന്ന കാര്യം ഇവിടെ ഉറക്കെ ഉറക്കെ പ്രഖ്യാപിക്കട്ടെ! ഈ പോസ്റ്റ് ഇതിനേക്കാള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരാളാണ് കൊ.ത്രേ എന്ന് നല്ല ബോധം ഉള്ളതുകൊണ്ടാണ് ഇത്തരം ഒരു അഭി-പ്രായം!

    ക്ഷമി... :-)

  35. ഡോക്ടര്‍ said...

    :-)

  36. Unknown said...

    ഞാന്‍ മുഴുവന്‍ വിശ്വസിച്ചു...
    അല്ലെങ്കിലും ഒരു നിഷ്കളങ്കക്കേ വേറൊരു നിഷ്ക്കളങ്കയെ പിടി കിട്ടൂ...
    കാണാന്‍ ഐശ്വര്യ റായെപ്പോലിരുന്നിരുന്നിട്ടും(യ്യോ!ജിട്ടോക്കീന്നു പിക് മാറ്റട്ടേ..)എനിക്കാദ്യമായി ഒരാള്‍ പ്രേമത്തോടെ പൂവു തന്നത് കല്യാണതിന്റെയന്നാണന്നേ..(അതെയതെ..കെട്ട്യോന്റെ കയ്യീന്നു തന്നെ..).
    സാരല്ല...കൊച്ചൂ..തേരാ നമ്പര്‍ ആയേഗാ..!
    പിന്നെ ദില്ലീലെ തണുപ്പത്ത് പുട്ടും കടലേം ഏതു മണ്ടനും അടിക്കും..
    ഐസ്ക്രീം കഴിച്ചു കുളിരുന്നവരാണ് യഥാര്‍ത്ഥ ബ്ലോഗ്ഗേഴ്സ്...ല്ലേ?

  37. Mary said...

    I dint like this post...
    I mean from what I have read on ur blog, i think u can write better...please dont post for the sake of posting..ente persnl opinion aanu :)

  38. തോന്ന്യാസി said...

    ഓ,... വെള്ളമിറക്കി കൊണ്ടുനടന്നത് കൈവിട്ടു പോയപ്പോ അഭിമുഖത്തിന്റെ മറ പറ്റി ആശ്വസിക്കാന്‍ ശ്രമിക്കുന്ന ത്രേസ്യാമ്മോ....
    സമ്മതിക്കണം...........ഇങ്ങളെയൊക്കെ

  39. ശ്രീ said...

    ഉം... ഇനീപ്പോ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയല്ലോ.

    ഇന്റര്‍വ്യൂ ചെയ്യുന്നതു കൊണ്ട് ഇങ്ങനേം ഗുണമുണ്ടല്ലേ?
    ;)

  40. റിനുമോന്‍ said...

    ethum kalakki...

  41. ശല്യക്കാരന്‍ said...

    "ഹരിത്‌ തേങ്ങയെന്താ അത്ര മോശം സാധനമാണോ ..പുറമെയിത്തിരി കട്ടിയാണെങ്കിലും ഉള്ളില്‍ നല്ല മയമല്ലേ" - തേങ്ങ വെള്ളം പോയ്യാല്‍ പിന്നെ ശുധ ശൂന്യവും. അപ്പോള്‍ ശരിക്കും കറക്റ്റ് ആകും

    വെറുതെ പറഞ്ഞതാ. പോസ്റ്റ് കൊള്ളാം

  42. കാട്ടുപൂച്ച said...

    ഇനി valentain`s സമ്മാനം പൂവല്ല AXE spray ആയിരിക്കും

  43. ശ്രീലാല്‍ said...

    കൊ.ത്രേ., എനിക്കെന്തോ നിങ്ങളെഴുതുന്ന ‘ഞാന്‍ സീരിയസ്സായി’ സീരീസ് വായിക്കാനാണിഷ്ടം...

  44. നിരക്ഷരൻ said...

    ആദ്യമായിട്ടും അവസാനമായിട്ടും പൂ തരുന്നത് എന്നൊക്കെ പറയാന്‍ വരട്ടെ കൊച്ചേ...
    ഇനിയെത്ര പൂക്കള്‍ കിട്ടാനിരിക്കുന്നു.
    :) :)

  45. Joji said...

    പൂവിനു പകരം ഒരുകുറ്റി പുട്ട് വങി തന്നിരുന്നെ‍ഗില്‍ ഇ story മറ്റെ പെങ്കുട്ടി എഴുതി വയിക്കാന്‍ പറ്റിയെനെ

  46. അല്ഫോന്‍സക്കുട്ടി said...

    എന്തൂട്ടാ ശരിക്കും പറ്റിയെ. എനിക്ക് സംഗതികള്‍ ശരിക്ക് പിടി കിട്ടിയില്ല, ഒന്നൂടി പോയി വായിച്ചു നോക്കട്ടെ.

  47. റീനി said...

    ത്രേസ്യാക്കുട്ടി, ഭാവനയുണ്ടല്ലോ! (സിനിമാനടിയല്ല, കേട്ടൊ).

    നന്നായിരിക്കുന്നു.

  48. പപ്പൂസ് said...

    ചോ: ഇതൊക്കെ ഇപ്പോ എന്തിനു പറയുന്നു?

    ഉ: (പതിഞ്ഞ ശബ്ദത്തില്‍) പുറത്തു പറയല്ലേ, അടുത്ത തവണ ഒരു പൂവു കിട്ടാനുള്ള ചാന്‍സ് കാണുന്നുണ്ട്. ഒരു മുന്‍കൂര്‍ ജാമ്യം...

    ഇതൂടി ചേര്‍ത്താല്‍ പൂര്‍ണ്ണം! ക്ലാസ്സ് ഡെവലപ്മെന്‍റ്...

    ഞാനിവിടില്ലാ.... :)

  49. കൊച്ചുത്രേസ്യ said...

    നവരുചിയാ അറിയില്ല..ചോദിക്കാന്‍ ഒരു ചാന്‍സ് കിട്ടീല്ല :-)

    അഭിലാഷ് അഭിപ്രായം വരവു വെച്ചിരിക്കുന്നു..എന്നാലും ആ വള്ളത്തോളിനെ ഇങ്ങോട്ടേക്കു വലിച്ചിഴയ്‌ക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ :-)

    ഡോക്ടര്‍‌ നന്ദി..

    ആഗ്നേയേ അതെയതെ വന്നു വന്നു സുന്ദരികള്‍ക്കൊന്നും -ഞാന്‍, ആഗ്നെയ ,ഐശ്വര്യ- ഈ നാട്ടില്‍ ഒരു ഡിമാന്‍ഡുമില്ലെന്നേ..(ചുമ്മാ ഒരു ബലത്തിനു കൂട്ടത്തില്‍ കൂട്ടീതാ..അഹങ്കരിക്കണ്ട) :-)

    Mary അഭിപ്രായത്തിനു നന്ദി

    തോന്ന്യാസി ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ :-)

    ശ്രീ എന്തെങ്കിലുമൊക്കെ പറയണ്ടേ ..ആരെങ്കിലും ഇമ്മാതിരി ഇന്റര്‍‌വ്യും കൊണ്ടു വരികയാ‍ണെങ്കില്‍ ഒന്നു സൂക്ഷിച്ചേക്ക്‌ കേട്ടോ :-)

    rins താങ്ക്സ്

    ശല്യക്കാരാ ഒരു കണക്കിനു ആ പറഞ്ഞതും ശരിയാണ് . താങ്ക്സുണ്ടേ..

    കാട്ടുപൂച്ചേ എന്തായാലും എനിക്കെന്താ..പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം എന്നല്ലേ..

    ശ്രീലാല്‍ ഈ കമന്റും ഒരു അംഗീകാരമാണ് :-)

    നിരക്ഷരാ കൊതിപ്പിക്കരുത്‌..ഹൊ അങ്ങനെയെങ്ങാനും ഒരു കാലം വന്നാല്‍....ഞാനൊരു പൂക്കട തുടങ്ങും :-))

    ഉണ്ണി പൂവിനു പകരം പുട്ടോ..ഹി ഹി..

    അല്‍ഫോന്‍സക്കുട്ടീ വന്നു വന്ന്‌ എന്റെ പോസ്റ്റും രണ്ടു മൂന്നു വട്ടം വായിച്ചാലേ മനസ്സിലാകൂ എന്നായോ..ഹോ അങ്ങനെ ഞാനും ഒരു ബുജിയായി :-)

    റിനീ നന്ദി

    പപ്പൂസേ എന്തിനു മുന്‍‌കൂര്‍ ജാമ്യം!! വരാനുള്ള പൂവൊന്നും വഴിയില്‍ തങ്ങൂല എന്നല്ലേ പ്രമാണം..ഒരുനാള്‍ എന്റെ മാവും പൂക്കും ച്‌ഛെ എന്റെ പൂവും വിരിയും :-)

  50. കാളിയമ്പി said...

    സത്യം പറഞ്ഞാല്‍ പരമബോറായിട്ടുണ്ട്...

    ...ങാഹാച്ഛീ..ഹാച്ഛീ...

    അല്ലേലും എനിയ്ക്കീ റോസാപ്പൂ അലര്‍ജിയാ..അല്ലാതെ ആക്കിത്തുമ്മിയതല്ല..

    (ഇവിടെ വന്നവരെന്താ മുഴുവന്‍ തുമ്മിയേച്ചും ചൊമച്ചേച്ചുമാണല്ലോ പോകുന്നത്..ഇനിയാ റോസാപ്പൂവില്‍ വല്ല മൊളകുപൊടിയോ മറ്റോ ഉണ്ടായിരുന്നോ ആവോ.?ആര്‍ക്കറിയാം.കണ്ണൂര്‍ക്കാരല്ലേ..ചെലപ്പം വെടിമരുന്നായിരിയ്ക്കും..
    (ഇതിന്റെ പേരില്‍ ഇനി ബാക്കി കണ്ണൂരുകാര്‍ എന്നെ തല്ലാന്‍ വരരുത്..ടോമിന്റെ പോലെ സ്വയം ഒരു കുഴികുത്തി അതിന്മേലൊരു വെള്ളക്കൊടിയും നാട്ടി ഞാന്‍..)

  51. annamma said...

    എന്നെ കണ്ടാ കിണം കട്ടോന്ന്‌ ചോദിച്ചപോലേയായീലേ കൊച്ചേ ഇത്‌.

  52. annamma said...

    എന്നെ കണ്ടാ കിണം കട്ടോന്ന്‌ ചോദിച്ചപോലേയായീലേ കൊച്ചേ ഇത്‌.

  53. നിഷ said...

    kochuthressia, nannayittundu. nalla post. vimarasakarude vaa adappikkunna oru post koodi idumallo....

  54. ജോഷി രവി said...

    അമ്പടാ.. അപ്പോ ദാണല്ലേ കൊച്ച്‌ത്രേസ്യയുടെ വലിയ ലോകം.. എത്താന്‍ അല്‍പം വൈകി ഈ ലോകത്തില്‍... ഒന്നേന്നു വായിച്ച്‌ തുടങ്ങണല്ലോ ഈശ്വരാ... എണ്റ്റെ കമണ്റ്റ്‌ ഗണപതിക്കു വെച്ച പോസ്റ്റ്‌ വല്യ തെറ്റില്ല...

    :)

  55. Sharu (Ansha Muneer) said...

    കൊള്ളാം.... :)

  56. Peelikkutty!!!!! said...

    യങ് ന്‍‌ ബൂട്ടിഫൂളായ നായികയ്ക്ക് വാലന്റൈന്‍‌സ്ഡെ ആണെന്ന് മനസ്സിലായില്ലാന്നു പറഞ്ഞാല്‍‌ല്‍‌ല്‍‌!!!!!!!!...എങ്ങനെ വിശ്വസിക്കും‌?????


    ദാറ്റ്സ് ആള്‍‌യുവറൊണര്‍‌ര്‍‌ര്‍‌;);)

  57. Doney said...

    ഏതായാലും ഇന്റര്‍വ്യൂ ചെയ്ത പെങ്കൊച്ചിനെയാണല്ലൊ അവന്‍ അടിച്ചെടുത്തത്....
    ആ പെങ്കൊച്ചിന് സംശയമുണ്ടാകാന്‍ പാടില്ലല്ലോ....
    അങ്ങനെ വാലന്റൈന്‍സ് ഡേയ്ക്ക് ‘ലങ്ങനെ’ കാണുന്നതെല്ലാം ‘ലത്’ അല്ലെന്നു മനസ്സിലായി...

  58. Teena C George said...

    കൊച്ചുത്രേസ്യാ പൂര്‍ണ്ണമായും അങ്ങ് നോര്‍മ്മല്‍ ആയില്ലാ എന്നു തോന്നുന്നു. അല്ലാ, പഴയ “ഞാന്‍ നോര്‍മ്മലായി” പോസ്റ്റുകളുടെ അത്ര പോരാ...

  59. Unknown said...

    ഹഹഹ....നല്ലോണം ചിരിച്ചു. സാക്ഷാല്‍ വി.കെ.എന്‍. പയ്യന്‍ കഥയില്‍ പറഞ്ഞമാതിരി ചിരിച്ച് ചിരിച്ച് മണ്ണുകപ്പി. കപ്പിയ മണ്ണ് തട്ടീക്കളഞ്ഞ് പിന്നേം ചിരിച്ചു....
    കൊച്ചുത്രേസ്യാമ്മോ... കലക്കി.. ആശംസകള്‍

  60. കൊച്ചുത്രേസ്യ said...

    അംബീ ശരിക്കും!!!

    അന്നമ്മോ എന്നെപോലുള്ള നിഷ്കളങ്കകളെയൊക്കെ സംശയിച്ചാല്‍ നരകത്തില്‍ പോകുമേ..പറഞ്ഞേക്കാം..

    നിഷേ സപ്പോര്‍ട്ടിനു നന്ദി..

    പുറക്കാടാ ഇതു തന്നെയാണ്‌ ആ ലോകം...വരാന്‍ വൈകീതൊക്കെ ഞാന്‍ ക്ഷമിച്ചിരിക്കുന്നു..

    ഷാരു താങ്ക്സ്‌

    പീലീ നമ്മളെപോലെ ആവശ്യത്തില്‍ കൂടുതല്‍ യങ്ങും ബ്യൂട്ടിഫുള്ളും ഒക്കെയാ നായികമാര്‍ക്ക്‌ എന്നും വാലന്റൈന്‍സ്‌ ഡേ ആണല്ലോ..അതോണ്ടാ മനസ്സിലാവാതെ പോയത്‌..
    (എന്നെയും പീലിയെയും നേരിട്ടു കണ്ടിട്ടുള്ളവര്‍ ഇതു വായിച്ച്‌ അക്രമാസക്തരാകരുത്‌ പ്ലീസ്‌..)

    ഡോണീ ഈ പോസ്റ്റിന്റെ സന്ദേശം മന്‍സ്സിലാക്കിയതില്‍ നന്ദി...

    ടീനാ അഭിപ്രായത്തിനു നന്ദി...എന്നെ നോര്‍മലാക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ..

    തല്ലുകൊള്ളീ സന്തോഷമായി കുഞ്ഞാടേ..

  61. ഭൂമിപുത്രി said...

    ആ പാവംത്രേസ്യക്കൊച്ചിനെ എല്ലാരുംകൂടിയിട്ടിങ്ങനെ...
    ഈട്രാജീക്കോമ്മഡിയിലൊരു
    സസ്പ്പെന്‍സൊളിപ്പിച്ചുവെച്ചവതരിപ്പിച്ച
    സ്റ്റൈല് അസ്സലായിട്ടൊ

  62. നാട്ടുകാരന്‍... said...

    കൊ:ത്രേ:
    കൊള്ളാം......ഹൊ!!! അവന്‍ തലനാരിഴക്കാ രക്ഷപ്പെട്ടതു അല്ലേ...

  63. Jith Raj said...

    പ്രിയ ത്രേസ്യാകൊച്ചേ,

    നിങ്ങളുടെയെല്ലാം ബ്ലോഗുകള്‍ കണ്ട് ആവേശം മൂത്ത് ഞാനും തുടങ്ങി ബ്ലോഗാന്‍. തുടങ്ങിയപ്പോഴാണു മനസ്സിലായത് ഇത് കുട്ടിക്കളിയല്ലെന്നു. ഇപ്പോള്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണു. കാരണം മറ്റൊന്നുമല്ല, മലയാളം അങ്ങോട്ട് വഴങ്ങുന്നില്ല. പ്രത്യേകിച്ചും കൂട്ടക്ഷരങ്ങളും ചില്ല് അക്ഷരങ്ങളും, എല്ലാം ഒരു മാതിരി ലോറി കേറിയ തവളെയേപ്പോലെയാണു. പക്ഷേ നിങ്ങള്‍ എല്ലാവരുടേയും പോസ്റ്റുകള്‍ വളരെ സുവ്യക്തമാണല്ലോ, ഇതെങ്ങനെ സാധിക്കുന്നു?

  64. യാരിദ്‌|~|Yarid said...

    :-s..

  65. റിനുമോന്‍ said...

    കൊച്ചുത്രേസ്യാ ചേച്ചിയെ മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ ഞാനും ഒരു ബ്ലോഗ് തുടങ്ങി...ചേച്ചിയുടെ ബ്ലോഗ് വായിച്ച പരിച്ചയമേ എനിക്കുള്ളൂ...പിഴവുകള്‍ മാത്രമെ കാണുകയുള്ളൂ...എങ്കിലും എന്‍റെ സ്വപ്നങ്ങള്‍ ഇനിയും മുന്നോട്ടു തന്നെ...

  66. എം.എസ്. രാജ്‌ | M S Raj said...

    ഡിയര്‍ കൊ.ത്രേ.

    കടന്നു പോയ ഒരു 'വരണ്ട' വാലന്‍റൈന്‍ ദിനത്തിന്‍റെ വേദന ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ മാറി

    :):)

  67. വിദേശി said...

    thumba chanakithe..........

  68. ബയാന്‍ said...

    എനിക്കു പണിയായി.

    ഇനി ഇടത്തും വലത്തും നോക്കാതെ വെച്ചു നീട്ടാലോ.

    ഒരു പൂവല്ലേ.

  69. ലേഖാവിജയ് said...

    ത്രേസ്യേ,എനിക്കൊന്നും മനസ്സിലായില്ല :(

  70. yousufpa said...

    ഞാനും കൊച്ചിന്‍റെ കൂടെ വന്നതു പോലെ അനുഭവിച്ചു.
    ഇനി എവിടെയിങ്കിലുമൊക്കെ പോയി അടിച്ചുപൊളിക്കൂ....
    ഞങള്‍ പ്രവാസികള്‍ക്കിത് അന്യം.

  71. ഫസലുൽ Fotoshopi said...

    എന്തരായാലും ഇന്റെര്‍വ്യൂകാരി കൊച്ച് ഇങ്ങനെ സംശയതോടെ നൂക്കാന്‍ പാടില്ലാരുന്നു

  72. sex secrets said...

    kollam,