Saturday, March 15, 2008

ജിമ്മില്‍ ഒരു ദിവസം..

"വീട്ടിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ സാധനങ്ങള്‍ വാങ്ങിക്കുന്ന കാര്യത്തില്‍ നീ കഴിഞ്ഞേയുള്ളൂ ആരും. ഇതു പോലെ രണ്ടണ്ണം കൂടി വാങ്ങിക്കുന്നതിനെപറ്റി എന്താ നിന്റഭിപ്രായം?"

അനിയന്‍ പതിവില്ലാതെ പുകഴ്ത്തുന്നതു കേട്ടാണ്‌ അങ്ങു ചെന്നുനോക്കീത്‌. ഇത്രേമൊക്കെ ബുദ്ധിപൂര്‍വ്വം ചിന്തിച്ച്‌ ഞാനെന്തു സാധനമാണ്‌ വാങ്ങീതെന്നറിയണമല്ലോ.

ഒന്നേ നോക്കിയുള്ളൂ..എന്റെ ഹൃദയം തകര്‍ന്നു പോയി. 'ഇനിയിവിടെ പലതും സംഭവിക്കും' എന്നു പ്രഖ്യാപിച്ചു കൊണ്ട്‌ ഞാന്‍ വാങ്ങി പ്രതിഷ്ഠിച്ചിരിക്കുന്ന എന്റെ എക്സസൈസ്‌ സൈക്കിള്‍!! അതിനു മുകളില്‍ ആ കണ്ണില്‍ ചോരയില്ലാത്തവന്‍ സോപ്പുവെള്ളത്തില്‍ മുക്കിപ്പൊക്കിയ ജീന്‍സ്‌ ഉണക്കാനിടുകയാണ്‌. കൂടാതെ ഫ്രീയായി ഒരുപദേശവും..

"ഡീ നീ ഇടയ്ക്കു വല്ലപ്പോഴും ഇതിന്റെ മുകളിലൊന്ന്‌ കേറിയിരിക്ക്‌. അല്ലെങ്കില്‍ ചിലപ്പോള്‍ സ്വന്തം അവതാരോദ്ദേശ്യം എന്തണെന്ന്‌ ഈ പാവം സൈക്കിള്‍ മറന്നു പോയാലോ"

കാര്യമൊക്കെ ശരിയാണ്‌.എന്താണെന്നറിയില്ല, എനിക്കാ സാധനത്തിന്റെ മുകളില്‍ കയറണമെന്ന്‌ ഒരിക്കലും തോന്നാറില്ല. അതു പോട്ടെ ഇത്തിരി ആരോഗ്യമുണ്ടായിക്കോട്ടേന്നു കരുതി അടുത്തൊരു യോഗാക്ലസ്സിനു ജോയിന്‍ ചെയ്തു. ജനുവരീല്‌. പൈസേം അടച്ച്‌ അതിന്റെ റസീറ്റും കൊണ്ട്‌ അവിടുന്നിറങ്ങീതാണ്‌.പിന്നെ ഇതു വരെ ആ പരിസരത്തേക്കു പോയിട്ടില്ല. എന്തായാലും ഫെബ്രുവരീല്‌ ക്ലാസ്സിന്റെ കാലാവധി കഴിഞ്ഞതോടെ ആ ടെന്‍ഷന്‍ തീര്‍ന്നു.അതിന്റെ ദുഖം തീര്‍ക്കാന്‍ വേണ്ടി ജിമ്മില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. ചേച്ചീം ഉണ്ടായിരുന്നു കൂട്ടിന്‌.എന്നിട്ടെന്തായി..അവള്‌ പോയി ജോയിന്‍ ചെയ്തു. ഞാന്‍ അതിവിദഗ്ദമായി മുങ്ങി വീട്ടില്‍ വന്നിരുന്ന്‌ ടി.വി. കണ്ടു.

ഇനീം ഇങ്ങനെ വിട്ടാല്‍ പറ്റില്ല; എന്നെ നന്നാക്കാന്‍ പറ്റുമോന്ന്‌ ഞാനൊന്നു നോക്കട്ടെ. എനിക്കു വാശിയായി. സാധാരണഗതിയില്‍ ഇത്തിരി നേരം വേറുതേയിരുന്നാല്‍ എത്ര വലിയ വാശിയാണെങ്കിലും അങ്ങു പൊയ്ക്കോളും. പക്ഷെ ഇത്തവണ എന്താണെന്നറിയില്ല ഉറങ്ങിയെഴുന്നേറ്റിട്ടും അതൊട്ടും കുറഞ്ഞില്ല. പിറ്റേദിവസം തന്നെ പോയി ജിമ്മിലെക്കു വേണ്ട കുപ്പായോം ഷൂസും ഒക്കെ വാങ്ങിച്ചു. ക്യാമറയെ സര്‍വശത്രുതയോടും കൂടി നോക്കുന്ന ഒരു ഫോട്ടോയുമെടുത്തു. എല്ലാം കൂടി ഒരു സഞ്ചിക്കകത്തു കുത്തി നിറച്ച്‌ ജിമ്മിലേക്കു വിട്ടു.

അവിടുത്തെ ചേച്ചി എന്റെ കാര്‍ഡില്‍ നിന്നും വേണ്ടത്ര കാശ്‌ വലിച്ചൂറ്റിയെടുത്തതോടെ ഞാന്‍ ഔദ്യോഗികമായി അവിടുത്തെ മെംബറായി. എന്നുതൊട്ടു വന്നു തുടങ്ങുമെന്നായി ചേച്ചി. ഞാന്‍ ഒരു വില്ലന്‍ ചിരിയും ചിരിച്ച്‌ എന്റെ ബാഗു പൊക്കി കാണിച്ചു.

"ഇന്ന്‌ ഇപ്പോള്‍ മുതല്‍"..

'ശ്ശൊ എന്തൊരു ശുഷ്കാന്തിയാ ഈ പെണ്ണിന്‌' എന്ന്‌ ആ ചേച്ചി മനസ്സിലോര്‍ത്തിട്ടുണ്ടാവണം. സത്യം നമ്മക്കല്ലേ അറിയൂ.. നാളെ മുതല്‍ വരാം എന്നും പറഞ്ഞ്‌ ഈ പടി ഇറങ്ങിയാല്‍ പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും എന്നെ കണ്ടു കിട്ടീന്നു വരില്ല. എന്തായാലും കുപ്പായമൊക്കെ മാറി മുടിയൊക്കെ കുതിരവാലു പോലെ കെട്ടിവച്ച്‌ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആകെയൊരു ആവേശം വന്നു പോയി. ആ ഒരു ലുക്ക്‌ വന്നിട്ടുണ്ട്‌. ഇനിയങ്ങു പോയി കസര്‍ത്തു കാണിച്ചാല്‍ മാത്രം മതി.

നിരനിരയായി പലതരം മെഷീനുകള്‍. അതിലൊക്കെ പല പല പോസുകളില്‍ കുറെ ആള്‍ക്കാര്‌. ഇരിക്കുന്നവര്‍, നില്‍ക്കുന്നവര്‍, കിടക്കുന്നവര്‍, ഓടുന്നവര്‍, ചാടുന്നവര്‍ എന്നു വേണ്ട വവ്വാലിനെ പോലെ തൂങ്ങിക്കിടക്കുന്നവര്‍ വരെയുണ്ട്‌ ആ കൂട്ടത്തില്‍ ഇതില്‍ ഏതു പോസിലാണ്‌ ഞാന്‍ ഹരിശ്രീ കുറിക്കേണ്ടത്‌ എന്നറിയാതെ അന്തം വിട്ടു നില്‍ക്കുമ്പോഴാണ്‌ എന്റെ ഇന്‍സ്ട്രക്ടര്‍ അങ്ങോട്ടു വന്നത്‌.ഒരു ആറടിയോളം പൊക്കം അതിനൊത്ത വണ്ണം. ഇറുകിപ്പിടിച്ചിരിക്കുന്ന ടീഷ്ര്ട്ട്‌. മസിലൊക്കെ ഇപ്പം പുറത്തു ചാടും എന്നുള്ള മട്ടില്‍ നില്‍ക്കുകയാണ്‌. തലേല്‌ ഒരു തൊപ്പീം. അങ്ങേരാണ്‌ എന്നെ ട്രെയിന്‍ ചെയ്യുന്നതു പോലും. ഗോലിയാത്തിന്റെ മുന്നില്‍ ദാവീദ്‌ നില്‍ക്കുന്നതു പോലെ ഞാന്‍ അങ്ങേരുടെ മുന്നില്‍ നിന്നു.

ആദ്യം തന്നെ വാം-അപ്‌. ഭയങ്കര എളുപ്പം. ചുമ്മാ കയ്യും കാലുമൊക്കെ പിരിക്കുകയും വളയ്ക്കുകയുമൊക്കെ ചെയ്താല്‍ മതി.ഞാന്‍ ചടപടാന്ന്‌ അതു കംപ്ലീറ്റ്‌ ചെയ്തിട്ട്‌ എല്ലാരേം അഹങ്കാരത്തോടെ ഒന്നു നോക്കി.അടുത്തത്‌ ട്രെഡ്‌മില്‍. എല്ലാം സെറ്റ്‌ ചെയ്തു വച്ചിട്ട്‌ അങ്ങേരങ്ങു പോയി.മടുക്കുമ്പോള്‍ ഇത്തിരിനേരം വിശ്രമിച്ചോളാനും പറഞ്ഞു.കിലോമീറ്ററുകളോളം നടന്ന്‌ സ്കൂളില്‍ പോയികൊണ്ടിരുന്ന ഞാനാണോ ഈ നാലു ചാണ്‍ പോലുമില്ലാത്ത സാധനത്തില്‍ നടന്നു മടുക്കാന്‍ പോകുന്നത്‌. അസംഭവ്യം.ഞാന്‍ സ്പീഡൊക്കെ കുറച്ച്‌ ഏതാണ്ട്‌ കടല്‍ക്കരയിലൂടെ കാറ്റും കൊണ്ടു നടക്കുന്ന ആ ഒരു സ്പീഡില്‍ നടക്കാന്‍ തുടങ്ങി.തൊട്ടപ്പുറത്ത്‌ ഇതേപോലെ നടപ്പുശിക്ഷയുമായി ഒരു പെണ്‍കുട്ടിയുണ്ട്‌.അതിങ്ങോട്ടു കേറി പരിചയപ്പെട്ടു. ആ കൊച്ചിനു പത്തു കിലോ കുറയണമത്രേ. എന്തിനാണോ എന്തോ!! ആ ശരീരത്തില്‍ നിന്ന്‌ ഇനി പത്തു കിലോയും കൂടി കുറഞ്ഞാല്‍ പിന്നെ കൊച്ച്‌ അരൂപിയായിപ്പോകുംന്നുറപ്പാണ്‌. ആദ്യമൊക്കെ എന്നെ പോലെ പതുക്കെ പതുക്കെ നടന്ന്‌ ഇത്തിരി കഴിഞ്ഞപ്പോള്‍ ആ കൊച്ചിന്‌ അഹങ്കാരം. സ്പീഡ്‌ കൂട്ടിക്കൂട്ടി അവസാനം ഓട്ടം തുടങ്ങി. അവിടം കൊണ്ടും നിര്‍ത്തീല.പിന്നെം സ്പീഡ്‌ കൂട്ടി അവസാനം പുറകെ പട്ടിയോടിക്കാന്‍ വരുന്നതു പോലെ നാലു കാലും പറിച്ചോടാന്‍ തുടങ്ങി.ഞാനും മടിച്ചു നിന്നില്ല. കണ്ണും പൂട്ടി സ്പീഡ്‌ കൂട്ടി. എന്തിനേറെ പറയുന്നു.ഭാഗ്യത്തിന്‌ സ്പീഡ്‌ കുറയ്ക്കാനുള്ള ബട്ടനില്‍ പിടികിട്ടീതു കൊണ്ട്‌ അവിടെ തല്ലിയലച്ചു വീണില്ല. 'ഒക്കേറ്റിനും ഒരു സമയമുണ്ട്‌ ദാസാ' എന്ന്‌ എന്നെ തന്നെ ആശ്വസിപ്പിച്ച്‌ ഞാന്‍ പിന്നേം നമ്മടെ കടല്‍ക്കര സ്പീഡിലെക്കു തിരിച്ചു പോയി.

ആത്മാര്‍ത്ഥത കൂടിപോയിട്ടാണെന്നു തോന്നുന്നു നടന്നു നടന്ന്‌ തൊണ്ടേലെ വെള്ളം വറ്റി. ഇറങ്ങി വെള്ളം കുടിക്കണമെങ്കില്‍ ആ കുന്തം ആരെങ്കിലും നിര്‍ത്തി തരണം. ഞാന്‍ എന്റെ ഇന്‍സ്ടക്ടറെ വിളിക്കാന്‍ ശ്രമിച്ചു. അങ്ങേരുടെ പേരൊന്നും അറിയാത്തതു കൊണ്ട്‌ 'എക്സ്യൂസ്‌മീ' എന്നാണ്‌ വിളിച്ചു കൂവുന്നത്‌. പക്ഷെങ്കില്‌ എന്റെ നടപ്പും കിതപ്പും ഒക്കെ കാരണം അതിലെ പല അക്ഷരങ്ങളും അവിടുന്നും ഇവിടുന്നുമൊക്കെ മുറിഞ്ഞു പോയി എതാണ്ട്‌ 'കിസ്‌ മീ' എന്നാണു പുറത്തേക്കു വരുന്നത്‌. ഇനീം ഇങ്ങനെ വിളിച്ചോണ്ടിരുന്നാല്‍ കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കും. ഭാരതസ്ത്രീകള്‍ടെ ഭാവശുദ്ധി ഞാനായിട്ട്‌ കളഞ്ഞുകുളിക്കണ്ടല്ലോ.അതുകൊണ്ട്‌ ഞാന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെഡ്‌മില്ലില്‍ നിന്നും ഒരുവിധത്തില്‍ ചാടിയിറങ്ങി.വെള്ളം കുടിക്കുന്നതിനും മുന്‍പേ തന്നെ പോയി അങ്ങേരുടെ പേരു ചോദിച്ചു മനസ്സിലാക്കി.

അടുത്തത്‌ ഒരു വടീം കൊണ്ടുള്ള പരിപാടിയാണ്‌. നമ്മടെ ചുക്കിലി വല അടിക്കാനുപയോഗിക്കുന ചൂലിന്റെ വടിയില്ലെ. അതു തന്നെ. അത്‌ കഴുത്തിനു പുറകീലുടെ വച്ച്‌ കയ്യിട്ട്‌ കുരിശില്‍ തറച്ച പോസില്‍ നിന്നിട്ട്‌ കുറെ കുനിയലും നിവരലും. ഒരു വിധത്തില്‍ ഞരങ്ങീം മൂളീമൊക്കെ ഒപ്പിച്ചു. പിന്നേം വേറൊരു മെഷീനില്‍. എതാണ്ട്‌ സൈക്കിള്‍ പോലിരിക്കും. സ്റ്റെപ്പര്‍ എന്നാണ്‌ പേര്‌. അതിന്റെ പെഡലില്‍ കയറി നിന്ന്‌ ചവിട്ടണം. അപ്പോള്‍ നമ്മളും അതിനനുസരിച്ച്‌ പൊങ്ങുകയും താഴുകയും ചെയ്യും. ആദ്യമൊക്കെ നല്ല രസമായിരുന്നു. കുതിരപ്പുറത്തിരിക്കുന്നതു പോലെ ഒരു തോന്നല്‍. സ്വയം ഝാന്‍സീറാണിയാണെന്ന്‌ സങ്കല്‍പ്പിച്ച്‌ പതിയെ ടക്ക്‌ ടക്ക്‌ എന്നൊക്കെ ശബ്ദമുണ്ടാക്കി ഞാന്‍ സാങ്കല്‍പ്പിക കുതിരയെ ഓടിച്ചു. കഷ്ടിച്ച്‌ രണ്ടു മിനിട്ടു കഴിഞ്ഞപ്പോഴെക്കും കുതിര വലിയാന്‍ തുടങ്ങി. കാലു വേദനിച്ചിട്ടാണെങ്കില്‍ ഒരു രക്ഷയുമില്ല. ഇടഞ്ഞു നില്‍ക്കുന്ന കുതിരയെ വലിച്ചോണ്ടു പോകുന്നത്രേം ആയാസം. ഞാന്‍ കുറച്ചു സമയം വെറുതെ നിന്നും പിന്നെ ഇടയ്ക്കിടയ്ക്കു പോയി സ്ലോ-മോഷനില്‍ വെള്ളം കുടിച്ചുമൊക്കെ ഒരു വിധത്തില്‍ സെറ്റ്‌ ചെയ്തത്രേം സമയം അതിന്റെ മുകളില്‍ കഴിച്ചു കൂട്ടി.

അങ്ങനെ ആദ്യദിവസത്തെ കലാപരിപാടികള്‍ അതിന്റെ ക്ലൈമാക്സിലേക്കു കടക്കുകയാണ്‌. അടുത്തത്‌ കട്ട പൊക്കല്‍ പരിപാടിയാണ്‌. ഡംബെല്‍സ്‌. ജോണ്‍(ഇന്‍സ്ട്രക്ടര്‍) രണ്ടെണ്ണം പുഷ്പം പോലെടുത്തു പിടിച്ചു. ഞാനും ആയാസമൊന്നും പുറത്തുകാണിക്കാതെ അതു പോലെ തന്നെ ചെയ്തു. ഇനി അതു പൊക്കുകയും താഴ്ത്തുകയും വേണം. അതു പൊക്കുമ്പോള്‍ ജോണിന്റെ കയ്യിലെ മസിലൊക്കെ അങ്ങു പൊങ്ങിവരികയാണ്‌. ഞാന്‍ എന്റെ കയ്യിലേക്കു നോക്കി. അവിടാണെങ്കില്‍ മസിലെന്നൊരു സാധനത്തെ പറ്റി കേട്ടുകേള്‍വി പോലുമില്ല. അതു മാത്രമോ പൊങ്ങി മോളില്‍ നില്‍ക്കേണ്ട എന്റെ ഡംബെല്‍സ്‌ അപ്പോഴും തറനിരപ്പില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തന്നെ നില്‍ക്കുകയാണ്‌. അതിനു മോളിലേക്കു പൊങ്ങപ്പെടുന്നില്ല. ഞാന്‍ നമ്മടെ കര്‍ണ്ണം മല്ലേശ്വരി വെയ്റ്റ്‌ എടുത്തു പൊക്കുമ്പം ചെയ്യുന്നതു പോലെ മുഖം കൊണ്ട്‌ ഓരോ ഗോഷ്ടിയൊക്കെ കാണിച്ച്‌ സര്‍വ്വശക്തിയുമെടുത്ത്‌ ശ്രമിച്ചു.വലിച്ചു കേറ്റിയ വെയ്റ്റ്‌ കുറയണമെങ്കില്‍ ഇതല്ല ഇതിലപ്പുറവും ചെയ്യേണ്ടി വരും മോളേ എന്നങ്ങു മനസ്സില്‍ പറഞ്ഞതെയുളൂ.. തലയ്ക്കുള്ളില്‍ കുഞ്ഞു കുഞ്ഞു പൂത്തിരികള്‍ കത്തുന്നതു പോലെ ഒരു ഫീലിംഗ്‌. വെയ്റ്റൊക്കെ ഒറ്റയടിക്കു കുറഞ്ഞു പോകുന്നതു പോലെ. അവസാനം കംപ്ലീറ്റ്‌ ഭാരവും പോയി അതുവഴി പറന്നുനടന്നേക്കും എന്നു തോന്നിയപ്പോള്‍ ഞാന്‍ ആടിയാടി പോയി അവിടെ ഒരു സീറ്റില്‍ മുറുക്കെ പിടിച്ചിരുന്നു. എനിക്കു തലകറങ്ങുന്നൂന്ന്‌ വിളിച്ചു പറയണംന്നുണ്ട്‌. പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല. അപ്പോഴാണ്‌ ആരോ കിളിക്കുഞ്ഞിന്റെ ശബ്ദത്തില്‍ 'ജോണ്‍..' എന്നു വിളിക്കുന്നതു കേട്ടത്‌. ആരോ അല്ല; ഞാന്‍ തന്നെയാണ്‌. ഇത്രേം നിസഹായയായി ഞാനിന്നു വരെ ആരെയും വിളിച്ചിട്ടില്ല. കുറച്ചു നേരം തലയ്ക്കുള്ളില്‍ നക്ഷത്രങ്ങളൊക്കെ മിന്നീം കെട്ടും കഴിഞ്ഞപ്പോള്‍ കാഴ്ചശക്തി തിരിച്ചു കിട്ടി. ജോണ്‍ ഒരു ഗ്ലാസ്സില്‍ വെള്ളവുമായി മുന്നില്‍ നില്‍ക്കുന്നുണ്ട്‌. നീട്ടിയ ഗ്ലാസ്സ്‌ വാങ്ങാതെ അവിടെ തന്നെ കിറുങ്ങിയിരുന്നു.പെട്ടെന്ന്‌ ബാധകേറിയ പോലെ അമാനുഷികശക്തിയോടെ ജോണിനെ തട്ടിമാറ്റി ഞാനോടി. വാളു വെയ്ക്കണംന്ന്‌ ആഗ്രഹം തോന്നുമ്പോള്‍ മര്യാദയൊക്കെ അതിന്റെ വഴിക്കു പോകൂല്ലോ. എന്തായാലും കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന്‌ ചെറുപ്പത്തില്‍ കുടിച്ച മുലപ്പാലു വരെ ശര്‍ദ്ദിച്ചു കഴിഞ്ഞതോടെ അന്നത്തെ കലാപരിപാടികള്‍ക്ക്‌ തിരശീല വീണു.

ഇപ്പോള്‍ പലരും പലരും വിചാരിക്കുന്നുണ്ടാകും ഈ ഒരു സംഭവത്തോടെ ഞാന്‍ തോറ്റു പിന്മാറിയെന്ന്‌. ഇല്ല സുഹൃത്തുക്കളേ.. കിറുങ്ങിയിരിക്കാന്‍ ഒരു കസേരയും വാളു വെയ്ക്കാന്‍ ഒരു വാഷ്‌ബേസിനും അവിടുള്ളിടത്തോളം കാലം ജിമ്മില്‍ പോകുന്നതില്‍ നിന്ന്‌ എന്നെ തടയാന്‍ ഒരു ശക്തിക്കുമാവില്ല. .

ഇനി ഈ ഒരാഴ്ചത്തെ കസര്‍ത്തു കൊണ്ട്‌ എനിക്കുണ്ടായ ഗുണങ്ങള്‍. എന്റെ ബോഡിയില്‍ ഇതു വരെ സാന്നിധ്യമറിയിക്കാതെ കഴിഞ്ഞുകൂടിയിരുന്ന പല മസിലുകളും ഇപ്പോള്‍ തല പൊക്കിയിരിക്കുന്നു.എങ്ങാനും ഒന്നു ചെറുതായനങ്ങുമ്പോള്‍ പോലും അതുങ്ങള്‍ സിഗ്നല്‍ തരുന്നു. ആ സിഗ്നല്‍ പലവഴിക്കു സഞ്ചരിച്ച്‌ അവസാനം നാവിലെത്തി ഹമ്മേ.. ഹാവൂ.. എന്നൊക്കെയൊള്ള ശബ്ദങ്ങളായി പുറത്തു വരുന്നു. ബെല്ലും ബ്രേക്കുമില്ലാതെ നടന്നോണ്ടിരുന്ന ഞാനിപ്പോള്‍ അടങ്ങിയൊതുങ്ങി റോബോട്ട്‌ നടക്കുന്നതു പോലെ നടക്കുന്നു. സ്റ്റെപ്പ്‌ കയറാന്‍ കയ്യും കാലുമൊന്നും സഹകരിക്കാത്തതു കൊണ്ട്‌ ലിഫ്റ്റിന്റെ ദയാദാക്ഷിണ്യത്തിനു വേണ്ടി കാത്തു നില്‍ക്കുന്നു.ചുരുക്കത്തില്‍ വേദനയില്ലാത്ത ആകെ രണ്ടേ രണ്ടു പാര്‍ട്ടുകളേ ഇപ്പോഴെന്റെ ശരീരത്തിലുള്ളൂ -നാക്കും കൈവിരലുകളും. ബാക്കിയെല്ലാം പണി മുടക്കിയ വിഷമം തീര്‍ക്കാന്‍ വേണ്ടി ഇതുങ്ങളെ രണ്ടിനേം വിശ്രമമില്ലാതെ പണിയെടുപ്പിക്കുകയാണ്‌.

ആകെമൊത്തം ടോട്ടല്‍ ഇപ്പോഴത്തെ എന്റെ അവസ്ഥ വര്‍ണ്ണിക്കാന്‍ പണ്ട്‌ എന്റെ ഒരു പോസ്റ്റിന്‌ മഹാകവി അരവിന്ദന്‍ കമന്റായി ഇട്ട കവിതാശകലം ഉദ്ധരിക്കട്ടെ..

"അംഗോപാംഗം ചതഞ്ഞൊടിഞ്ഞൂ...."

83 comments:

  1. കൊച്ചുത്രേസ്യ said...

    നോക്കിക്കോ.. ഒരു നാള്‍ ഞാനും...
    (ഇതൊരു വെല്ലുവിളിയല്ല; ആഗ്രഹമാണ്‌)

  2. krish | കൃഷ് said...

    ((((ഠേ!!))))

    ഒരു തേങ്ങയേറ്.. ചതഞ്ഞോ... ഒടിഞ്ഞോ..

    (ഇനി പോസ്റ്റ് വായിക്കട്ടെ)

  3. krish | കൃഷ് said...

    ‘ഗോലിയാത്തിന്റെ മുന്നില്‍ ദാവീദ്‌ നില്‍ക്കുന്നതു പോലെ അങ്ങേര്‍ എന്റെ മുന്നില്‍ നിന്നു.‘ ഇങ്ങനെയല്ലേ വേണ്ടിയിരുന്നത് കൊ.ത്രേ.

    “ബെല്ലും ബ്രേക്കുമില്ലാതെ നടന്നോണ്ടിരുന്ന ഞാനിപ്പോള്‍ അടങ്ങിയൊതുങ്ങി റോബോട്ട്‌ നടക്കുന്നതു പോലെ നടക്കുന്നു. സ്റ്റെപ്പ്‌ കയറാന്‍ കയ്യും കാലുമൊന്നും സഹകരിക്കാത്തതു കൊണ്ട്‌ ലിഫ്റ്റിന്റെ ദയാദാക്ഷിണ്യത്തിനു വേണ്ടി കാത്തു നില്‍ക്കുന്നു.ചുരുക്കത്തില്‍ വേദനയില്ലാത്ത ആകെ രണ്ടേ രണ്ടു പാര്‍ട്ടുകളേ ഇപ്പോഴെന്റെ ശരീരത്തിലുള്ളൂ -നാക്കും കൈവിരലുകളും.“

    ഹാവു.. ഇതുതന്നെ ധാരാളമല്ലേ..

    കസര്‍ത്ത് പിന്നെ തുടര്‍ന്നുവോ.. അതോ..
    വീണ്ടും പഴയപോലെ, ബസ്സില്‍ കയറിയാല്‍ ഡബ്ബിള്‍ ടിക്കറ്റ് ചോദിക്കാറുണ്ടോ?

  4. കുഞ്ഞന്‍ said...

    ഹഹ..

    എന്തായാലും കിസ് മി ആരും കേള്‍ക്കാഞ്ഞത് നന്നായി..!

    പിന്നെ ആദ്യമായി ചെല്ലുന്ന ദിവസം തന്നെ ഇത്രയും കാര്യങ്ങള്‍ ചെയ്യിപ്പിച്ച ആ മാസ്റ്ററെ എന്റെ കയ്യില്‍കിട്ടിയാല്‍....

    കിരീടത്തില്‍ കൊച്ചിന്‍ ഹനീഫ നടക്കുന്നതുപോലെ കൊ.ത്രേ. നടന്നതു കാണാന്‍ പറ്റീല്ലല്ലൊ..!

  5. d said...

    അപ്പോ ആരോഗ്യപരിപാലനത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുകാ അല്ലേ? ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ആശംസകള്‍..

    (ആ വാളു വെപ്പ് കലക്കി കേട്ടോ :))

  6. മൂര്‍ത്തി said...

    വല്ലവരും ഡമ്പല്‍സ് പൊക്കുന്നതിനെപ്പറ്റി വായിച്ചാല്‍ നമുക്ക് തൊണ്ടവേദനയെടുക്കും എന്ന് ഇന്നാണ് മനസ്സിലായത്..ചിരിച്ചിട്ടേയ്..

  7. നാട്ടുകാരന്‍... said...

    നി ന്തൊക്കെയാണു പടച്ചോനെ നടക്കാന്‍ പോണത്‌..ആ പാവം മല്ലേശ്വരിക്കുട്ടി ഫീല്‍ഡ്‌ ഔട്ട്‌ ആകും..ഇന്ത്യ സ്വര്‍ണം വാരിക്കൂട്ടും.. (വാളു ബെക്കാന്‍).......
    ലാത്തിരീല്‍ വെയ്റ്റ്‌ ലിഫ്റ്റിംഗ്‌ ആണുമ്ന്നും പറഞ്ഞു ആ പാവം അനിയന്‍ കുട്ടീനെ ഇങ്ങള്‍ കട്ടിലുമ്മലുന്ന് പൊന്തിച്ച്‌ കീപ്പട്ട്‌ ഇട്ടെന്നു കേട്ടല്ലാ.. ഉമ്മാന്റെ പൊറത്ത്‌ ബോസ്‌കിംഗ്‌ നടത്തി...ഇപ്പം ജിമ്മില്‍ പോവുണ്ടെന്നും പറഞ്ഞു രാവിലെ രണ്ടു ഇഷ്ടിക എടുത്തു കക്ഷത്തില്‍ ബച്ചാണു മ്മളെ കൊ:ത്രേ: നടക്കുന്നതെന്നാണു കേട്ടത്‌.ന്തായാലും മ്മളെ ബൂലോകത്തിനു ഒരു"മിസ്സ്‌.പോഞ്ഞിക്കര" ആണു കിട്ടിയത്‌..ഫയല്‍വി കൊ:ത്രേ കീ.................

  8. ഹരിത് said...

    ഈസ്റ്ററായിട്ടു, കൊച്ചു ത്രേസ്യാ ജിമ്മില്‍ വീണ്ടും പൊങ്ങപ്പെടട്ടെ എന്നു ആശംസകള്‍.

  9. ശ്രീവല്ലഭന്‍. said...

    കൊച്ചുത്രേസ്സ്യെ ......................(കിളിക്കുഞ്ഞിന്റെ ശബ്ദത്തില്‍),
    ഇതിന്റെ പുരോഗതി അറിയിക്കണേ. നമ്മള്‍ ഒരേ ഗമ്പനി products ആണെന്ന് പറഞ്ഞിട്ട്‌ എവിടം വരെ എത്തും എന്നൊന്നറിയണമല്ലോ. ഞാനിതാ ജിമ്മിലേക്ക് (3 മാസത്തിനു ശേഷം വീണ്ടും പുറപ്പെടുകയാണ്! (സത്യം!)

  10. Unknown said...

    ഹ ഹ... ജിമ്മില് പോയി (വെള്ളമടിക്കാതെ തന്നെ) വാളു വെച്ച ആദ്യ വനിത എന്ന് ഗിന്നസ് ബുക്കില് ചേര്ത്താലോ?

    പേടിക്കേണ്ട കേട്ടോ, ആദ്യത്തെ ഒരു രണ്ടാഴ്ചയേ ഈ വലിവും വേദനയുമൊക്കെ കാണൂ (അതു കഴീമ്പോ തന്നേ നിറുത്തിക്കോളും.. ;) )

  11. ദേവാസുരം said...

    ചേച്ചീ...

    ഈ ജിമ്മില്‍ പോകാന്‍ തുടങ്ങൂക എന്നതു വലിയ കാര്യം ഒന്നും അല്ലെന്നെ..

    ഞാന്‍ തന്നെ ഇപ്പൊ ഒരു 5-8 ജിമ്മില്‍ ജൊയിന്‍ ചെയ്ത് കഴിഞ്ഞു..

  12. ദിലീപ് വിശ്വനാഥ് said...

    ഭാഗ്യം ആ കൈവിരലുകള്‍ക്കൊന്നും പറ്റാതിരുന്നത്. അല്ലെങ്കില്‍ ഇതൊന്നും നമ്മള്‍ അറിയില്ലായിരുന്നു.

    അങ്ങനെ ഒരാഴ്ച കഴിഞ്ഞു അല്ലേ? രണ്ടാഴ്ച കഴിയുമ്പോള്‍ അടുത്ത പോസ്റ്റിടണേ.. സംഭവത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നു കാണണമല്ലോ..

    ജോണിനു സുഖമല്ലേ? ഇപ്പോഴും അവിടെത്തന്നെയില്ലേ?

  13. Vanaja said...

    കൊച്ചുത്രേസ്യാ ഞാനുമുണ്ട് കൂടെ.

    എന്റെ ഇപ്പോഴത്തെ അംഗലാവണ്യം കണ്ടിട്ട് പ്രിയതമന്‍ എകദേശം ഒരു കൊല്ലത്തോളമായി നിര്‍ബന്ധിക്കുന്നു യോഗ ചെയ്യാന്‍.മോന്‍ സമ്മതിക്കത്തില്ല എന്നു പറഞ് അതീന്നു രക്ഷപ്പെട്ടു. പിന്നെ ട്രെഡ്മില്ല് വാങ്ങാമെന്നായി. എനിക്കെന്നെ നല്ലപോലറിയാവുന്നകൊണ്ട് അതും വേണ്ട എന്നു പറഞ്ഞു.പിന്നെ നിര്‍ബന്ധം സഹിക്ക വയ്യാഞ്ഞ് ഇക്കഴിഞ്ഞ നവംബറില്‍ ഒന്നു വാങ്ങി. പനി,ചുമ,തണുപ്പ്, വിരുന്നുകാര്‍, വിരുന്നുപോകല്‍ എന്നിങ്ങനെ ഓരോ കാരണങ്ങള്‍ പറഞ്ഞ് കയറ്റം മാത്രം നടന്നില്ല. പിന്നെ ഷൂ വാങ്ങിട്ടാകാമെന്നു പറഞ്ഞു. അങ്ങനെ നാലു മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ തിങ്കളാഴ്ച ഷൂ വാങി .സോക്സ് വാങ്ങിയില്ല എന്നു പറഞ്ഞ് ഒഴിയാനുള്ള ഒരു സ്കോപ് ഉണ്ടായിരുന്നു. കണവന്റെ തന്റെ ഒരു ജോഡി സോക്സ് ഉടനടി ദാനം ചെയ്തതു വാങ്ങി സന്തോഷാശ്രുക്കള്‍ (ഉവ്വ )പൊഴിച്ചു കൊണ്ട് ഞാനും കസര്‍ത്തു തുടങ്ങിയിട്ടുണ്ട്.

    വരുന്ന ആറു മാസങ്ങള്‍ക്കുള്ളില്‍ ഹോളിവുഡിലേയും ബോളിവുഡിലേതുമടക്കം എത്ര മങ്കമാരുടെ കഞ്ഞികുടിയാണ് നമ്മള്‍ മുട്ടിക്കാന്‍ പോകുന്നത്. പാവങ്ങള്‍!!!ഹ ഹ ഹ

  14. പാമരന്‍ said...

    ഹ ഹ ഹ.. കലക്കന്‍!

    കസര്‍ത്തിന്‍റെ ഒന്നു രണ്ടു കുന്ത്രാണ്ടങ്ങള്‍ ഞാനും വാങ്ങി വെച്ചിട്ടുണ്ട്.. ഈ രാഹുകാലം കഴിയുംബം ഗുളികകാലം വെരും ഗുളികകാലം കഴിയുംബോഴേക്കും രാഹു വീണ്ടും എത്തും.. ഇതു രണ്ടും മാറിയാപ്പിന്നെ കഷ്ടകാലമാകുമല്ലോ..

  15. Haree said...

    എന്നിട്ടു ജിമ്മിലെ സാധനങ്ങള്‍ക്കൊന്നും ഇതുവരെ കുഴപ്പമൊന്നും പറ്റിയില്ലല്ലോ, അല്ലേ?

    ജിം കൊച്ചുത്രേസ്യ എന്നു ഇനിമുതല്‍ വിളിക്കാല്ലേ? ഒരു ബഹുമാനത്തിന്... :)
    --

  16. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    ഇനിയിപ്പോ പേടിക്കണം ... എവിടെയാ ഈ ജിം? ഇനി ആ വഴിക്കൊന്നും വരാതിരിക്കാനാ!

    പീ എസ്: ഇവിടെ ബ്ലോഗ്ഗേര്‍സ് അല്ലാത്തവര്‍ക്കു കമന്റാന്‍ പറ്റില്ലല്ലോ കൊച്ചു ത്രെസ്യെ? ഓപ്പണ്‍ ഐഡിക്കാരെയെന്കിലും സമ്മതിച്ചൂടെ?

  17. അഭിലാഷങ്ങള്‍ said...

    ജിം ജിം, ജിം ജിം...
    ജിം ജിം, ജിം ജിം...

    ജിം ഒക്കെ കഴിഞ്ഞ് ത്രേസ്യ നടന്നു വരുന്നതിന്റെ സീനില്‍ ഒരു ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് ഇട്ടുനോക്കിയതാ...

    ജിമ്മൊക്കെ കഴിഞ്ഞ് സ്ലിമ്മായി മാറി ബ്രൂസ്‌ലിയെ പോലാവും ത്രേസ്യ ...!! അങ്ങിനെയാണേല്‍ ഭാവിയില്‍ യിവളെ “ത്രേസ്‌ലി” എന്ന് വിളിക്കേണ്ടി വരും... (ജിം ‘അവസാനിച്ചാല്‍’ കരാട്ടേ ക്ലാസിനോ മറ്റോ ചേരാന്‍ ഉദ്ദേശമുണ്ടോ ആവോ!!?? )

    യെന്തൊക്കെ കാണണം യെന്റെ കര്‍ത്താവേ...! ജിമ്മില്‍ ആദ്യ ദിനം തന്നെ ഇത്രയൊക്കെ കസര്‍ത്ത് പഠിപ്പിച്ചു എന്നത് അത്ര വിശ്വാസയോഗ്യമല്ല...!! ങും...ഇന്ന് ഹോശന്ന പെരുന്നാളായതിനാലും ഇത് ഈസ്റ്റര്‍ വീക്ക് ആയതിനാലും ഇതുപോലെ അല്പം കള്ളമൊക്കെ പറഞ്ഞാലും കര്‍ത്താവ് അങ്ങട് ക്ഷമിച്ചോളും എന്ന കോണ്‍ഫിഡന്‍സാണല്ലേ? ങും.. നടക്കട്ടെ...

    ഏതായാലും, ഈ ജിം എത്രകാലം മുന്നോട്ട് പോകും എന്ന് കണ്ടറിയണം. (ത്രേസ്യ എത്രകാലം ഈ ജിമ്മില്‍ പൊകും എന്നതും കണ്ടറിയണം). ആദ്യദിനം കണ്ടപ്പോ ഏതായാലും ഞാന്‍ പണ്ട് ടൈപ്പ് റൈറ്റിങ്ങ് പഠിക്കാന്‍ പോയപോലാവില്ല എന്ന് കരുതുന്നു. കാരണം, asdfgf ;lkjhj asdfgf ;lkjhj asdfgf ഈ സംഭവം തന്നെ രണ്ടാഴ്ച ടൈപ്പിയിട്ടും മുന്നോട്ട് പ്രമോഷന്‍ തരാന്‍ ആ ടീച്ചര്‍ തയ്യാറല്ല എന്ന് കണ്ടപ്പോള്‍ അന്ന് ഉപേക്ഷിച്ചതാ ടൈപ്പിങ്ങ് പഠിക്കാനുള്ള മോഹം. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് 2 തവണ വീണ്ടും അഡ്മിഷന്‍ വാങ്ങി... എല്ലാത്തിന്റെയും നീളം കൃത്യം രണ്ടാഴ്ച ആയിരുന്നു... പഠിച്ചത് asdfgf ;lkjhj എന്ന മഹത്തായ കാര്യവും..

    ത്രേസ്യയുടെ ജിം ചരിതം ഇതുപോലെ ആകുമോ എന്ന് കണ്ടുതന്നെ അറിയാം...

    :-)

  18. മുസ്തഫ|musthapha said...

    രസികന്‍ പോസ്റ്റ് ത്രേസ്യാ...

    'എക്സ്യൂസ്‌മീ'

    ‘കിളിക്കുഞ്ഞിന്‍റെ ജോണ്‍ വിളി’

    ‘സിഗ്നലിന്‍റെ നാവിലെത്തല്‍‘

    എല്ലാം നന്നായി രസിച്ചു :)

  19. ഭൂമിപുത്രി said...

    ഇതാരപ്പാ..ശ്രീനിവാസന്റെ കൊച്ചനിയത്തിയോ?
    അധികംവൈകാതെതന്നെ ഒരു എവറസ്റ്റാരോഹണ'ശ്രമ' സഞ്ചാരസാഹിത്യോം രചിയ്ക്കണേ
    (ന്ന്ങ്ങനെ വിഡ്ഡിവേഷോംകെട്ടി നടന്നോട്ടൊ,ഞങ്ങള്‍ക്കതായിഷ്ട്ടം :) )

  20. Sharu (Ansha Muneer) said...

    കിടിലന്‍ പോസ്റ്റ്.... സൂപ്പര്‍

  21. ഏകാന്തപഥികന്‍ said...

    ഹ ഹ.. പോസ്റ്റ് നന്നായി...
    അങ്ങിനെ ജിമ്മില്‍ പോയി പണികിട്ടി ല്ലെ..

    മര്യാദക്ക് വീട്ടില്‍ കൊണ്ടിട്ട ‘സാധനത്തേല്‍’ കേറിയാല്‍ പോരായിരുന്നൊ..? അപ്പൊ ചൊറിയുമ്പോള്‍ അറിയുംന്ന് പറയുന്നതിതാണ്

  22. asdfasdf asfdasdf said...

    ഇല്ല സുഹൃത്തുക്കളേ.. കിറുങ്ങിയിരിക്കാന്‍ ഒരു കസേരയും വാളു വെയ്ക്കാന്‍ ഒരു വാഷ്‌ബേസിനും അവിടുള്ളിടത്തോളം കാലം ജിമ്മില്‍ പോകുന്നതില്‍ നിന്ന്‌ എന്നെ തടയാന്‍ ഒരു ശക്തിക്കുമാവില്ല. .

    കലക്കന്‍ പോസ്റ്റ് വലിയ ത്രേസ്യേ..

  23. അല്ഫോന്‍സക്കുട്ടി said...

    നമ്മളൊക്കെ ഖാത്തെ പീത്തേ ഗര്‍ കാ (ഹിന്ദിയാട്ടോ) അല്ലേ കൊച്ചെ. എന്തിനാ വെറുതെ വേണ്ടാത്ത പണിക്കൊക്കെ പോണെ. തടിയാണു നമ്മൂടെ സൌന്ദര്യം. അസൂയക്കാര്‍ പലതും പറയും, കേക്കാന്‍ പോണ്ട.

    ഇനി തടി കുറക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ എന്റെ പോലെ ഫ്രൂട്ട് ഡയറ്റിങ്ങ് ചെയ്യൂ. കാലത്ത് തൊട്ട് രാത്രി വരെ ഒന്നും തിന്നാണ്ട് ഫ്രൂട്ട് മാത്രം തിന്നാ, രാത്രി വയറു നിറച്ച് ബിരിയാണി കഴിക്കുക, ഇതു പോലെ ഒരാഴ്ച ചെയ്യണം.

  24. Sandeep PM said...

    രസിക്കണുണ്ട്‌!

  25. ശ്രീവല്ലഭന്‍. said...

    ഈ അല്ഫോന്‍സായുടെ കാര്യം. ഒരു ചാക്ക് fruits വച്ച് ഓരോ ദിവസോം വാങ്ങാന്‍ ആര് കാശു തരും? (എന്‍റെ കാര്യം ആണേ) :-)

  26. ബയാന്‍ said...

    വായിച്ചു; ഇനി ജിമ്മിനു പോവേണ്ട ആവശ്യം വരുമെന്നു തോന്നുന്നില്ല, ഇനി അങ്ങിനെ വല്ല മോഹോണ്ടെങ്കില്‍ ഒരാവര്‍ത്തി കൂടി വായിച്ചോളാമേ. ഇപ്പോ തന്നെ കുടല്‍മാല കാണാനില്ല. ഇനി വായിക്കണോ. ജിമ്മിനു പോണോ. തരിപ്പിനു ഒന്നു മേട്ടിയേ,

  27. യാരിദ്‌|~|Yarid said...

    ഗൊച്ഛു ത്രേസ്യ..:-S

  28. Riaz Hassan said...

    Ham hoge kamyaab,
    Ham hoge kamyaab,
    Ham hoge kamyaab ek din...
    man hai vishwas..pura hai vishwas...
    ham hoge kamyab ek din....

    best wishes...

  29. kichu / കിച്ചു said...

    കൊച്ചു...

    ഹ ഹ ഹ :)

    ( സ്കൂളില്‍ എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു,
    കൊച്ചുത്രേസ്യ.. അവളെ ഞാന്‍ കൊച്ചു എന്നാണ് വിളിച്ചിരുന്നത്)

    പോസ്റ്റ് വളരെ നന്നായി.

    എനീക്കും ഉണ്ടൊരു ട്രെഡ്മില്ല്... മൂപ്പരിപ്പോള്‍ കമ്പ്ലീറ്റ് റെസ്റ്റിലാണ്... അതെങ്ങനെ?? പണി വല്ലതും കൊടുത്താലല്ലേ...

    യോഗയും നിര്‍ത്തി....
    കാരണം നാട്ടില്‍ പോക്ക്... വന്നിട്ടു പിന്നെ ആ ഭാഗത്തേക്കേ നോക്കിയില്ല...

    എനിക്കു തോന്നുന്നത്, പല വീടുകളിലും കിടക്കുന്ന ട്രെഡ്മില്ലുകള്‍ സ്ക്രാപ്പായി തൂക്കി വിറ്റാല്‍ തന്നെ ലക്ഷപ്രഭു ആകാം എന്നാണ്.

    ആരെങ്കിലും ഒരുകൈ നോക്കുന്നോ???

  30. ഇടിവാള്‍ said...

    വൌ! കലക്കിട്ടാ ത്രേസ്യാമ്മേ.

    ആ വാല്‍ക്കഷ്ണ കവിതയും ഞെരിച്ചു!

  31. കാര്‍വര്‍ണം said...

    ജിം ത്രേസ്യേ,

    വല്ലതും നടക്കുമോ??
    പോസ്റ്റ് കലക്കീട്ടോ

  32. konchals said...

    ഇവിടെ ഓട്ടം ആണു, അല്ലാതെ ചുമ്മാ ഇമ്മാതിരി സാധനത്തില്‍ കയറാന്‍ ഒന്നും നമ്മളെ കിട്ടില്ല,,,, രാവിലെ മഴ, മഞ്ഞ്, പിന്നെ സഹ ഓട്ടക്കരികള്‍ എണീക്കാഞാല്‍ ഒക്കെ ഓടണ്ടാലൊ......

  33. റിനുമോന്‍ said...

    "ഇല്ല സുഹൃത്തുക്കളേ.. കിറുങ്ങിയിരിക്കാന്‍ ഒരു കസേരയും വാളു വെയ്ക്കാന്‍ ഒരു വാഷ്‌ബേസിനും അവിടുള്ളിടത്തോളം കാലം ജിമ്മില്‍ പോകുന്നതില്‍ നിന്ന്‌ എന്നെ തടയാന്‍ ഒരു ശക്തിക്കുമാവില്ല. ."
    ഇനിയും ജിമ്മിലെ വിശേഷങ്ങള്‍ പ്രതീഷിക്കാമല്ലോ...വായിച്ചു രസിച്ചപ്പോള്‍ 'ചേച്ചി...ഒരു പോസ്റ്റ് അങ്ങോട്ട് പോസ്റ്റാന്‍ വേണ്ടിയാണോ ജിമ്മിന് ചേര്‍ന്നത്‌ എന്ന് തോന്നി'

  34. നന്ദന്‍ said...

    ഒരു കാരണവശാലും വിട്ടു കൊടുക്കരുത്!! കര്‍ണ്ണം മല്ലേശ്വരി, കുഞ്ചുറാണീ ദേവി.. ജബ ജബ.. കൊച്ചുത്രേസ്യ!! ഹോ എന്റമ്മേ.. അടുത്ത ഒളിമ്പിക്സ്‌ (ചൈന കഴിഞ്ഞിട്ട് കേട്ടോ) നമുക്ക് ബാംഗ്ലൂരാക്കിയാലോ?? അല്ല യാത്ര ചെയ്ത്‌ കൊച്ചുത്രേസ്യയുടെ പ്രാക്ടീസ്‌ സമയം കുറയ്ക്കണ്ടാന്ന്‌ കരുതീട്ടാ പറഞ്ഞേ.. :)

    ഏതായാലും കിടിലം..

    അഡ്വാന്‍സ്‌ ആയി ഈസ്റ്റര്‍ ആശംസകള്‍.. :)

  35. തോന്ന്യാസി said...

    അന്നു കൊച്ചുത്രേസ്യ കയറി നിന്ന ഏതാണ്ടൊക്കെ കുന്ത്രാണ്ടങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധമായീന്നും, കൌണ്ടറിലിരുന്ന ചേച്ചീം,ആ ഇന്‍സ്ട്രക്ടറ് ചേട്ടനും കൂടി കൊങ്ങക്കു കേറിപിടിച്ചൂന്നും അന്നു മുതല്‍ കൊച്ചുത്രേസ്യ ജിമ്മെന്നുകേട്ടാല്‍ ചൂടുപാല്‍ കുടിച്ച പൂച്ചയെപ്പോലെ സ്ഥലം കാലിയാക്കുമെന്നുമൊക്കെ പറഞ്ഞുകേട്ടതു നേരാണോ?

  36. കൊച്ചുത്രേസ്യ said...

    കൃഷേ കസര്‍ത്ത്‌ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ബസില്‍ ഡബിള്‍ ടിക്കറ്റ്‌ ചോദിക്കുന്ന അവസ്ഥയില്‍ നിന്ന്‌ ടിക്കറ്റേ ചോദിക്കാത്ത അവസ്ഥയിലേക്കുള്ള(പാവം തോന്നീട്ടേ) രൂപാന്തരമാണ്‌ എന്റെ ലക്ഷ്യം :-)

    കുഞ്ഞാ ഇങ്ങനെയുള്ള 'കിസ്‌ മീ' ഒക്കെ അവര്‍ക്ക്‌ ശീലമായിരിക്കും. എന്നാലും എന്നെ ആ കൊച്ചിന്‍ ഹനീഫയോടുപമിച്ചത്‌ എന്റെ മനോവീര്യം തകര്‍ക്കാനല്ലേ.. ജോണ്‍ എബ്രഹാം, മിലിന്ദ്‌ സോമന്‍, റിതിക്ക്‌ ഇവരാരെയും കണ്ണില്‍ പെട്ടില്ലല്ലേ :-(

    വീണേ അതെയതെ..മുന്നോട്ടു വച്ച കാല്‍ പിന്നോട്ടില്ല..(ഈ ആവേശമൊക്കെ എത്ര ദിവസം കൂടിയുണ്ടാകുമോ എന്തോ..)

    മൂര്‍ത്തീ മറ്റുള്ളവര്‌ ഓരോരോ കോപ്രായം കാണിക്കുന്നതു കണ്ട്‌ എനിക്കും ചിരി വന്നിരുന്നു. ഇപ്പോഴില്ല..ഒന്നനുഭവിച്ചപ്പോഴെക്കും ആകെപ്പാടെ ഡീസന്റായിപ്പോയി..

    നാട്ടുകാരാ ഹി ഹി.. കര്‍ണ്ണം മല്ലേശ്വരിയൊക്കെ പുഷ്പം പോലെ പൊക്കുന്നത്‌ നൂറു കിലോയ്ക്കൊക്കെ മുകളില്‍ ഭാരമുള്ള സാധനമല്ലേ. ഞാനിതു വരെ ഒരു കിലോ വരെയെ എത്തിയുള്ളൂ.. നൂറു കിലോ..എന്റമ്മേ ആലോചിക്കുമ്പോള്‍ തന്നെ തലയ്ക്കുള്ളില്‍ പൂത്തിരി കത്തുന്നു..

    ഹരിത്‌ നന്ദിയുണ്ട്‌. ഈസ്റ്ററ്‌ കഴിഞ്ഞാലും ഈ ആശംസ നിലനില്‍ക്കൂലോ അല്ലേ. എനിക്കു ജിമ്മില്‍ പൊങ്ങണമെന്നൊന്നും ഒരാഗ്രഹവുമില്ല.. ഞാന്‍ പൊക്കാന്‍ ശ്രമിക്കുന്ന സാധനങ്ങളൊക്കെ ഒന്നു പൊങ്ങിക്കിട്ടിയാല്‍ മതിയായിരുന്നു :-)

    ശ്രീവല്ലഭാ ഈ ഒരാഴ്ച കഴിഞ്ഞപ്പോഴുള്ള സ്റ്റാറ്റസ്‌ തരാം. ഏതാണ്ട്‌ ഒരു അഞ്ചു കിലോയെങ്കിലും കുറഞ്ഞിട്ടുണ്ടാകണം.പിന്നെ ആകെയൊരു നിരാശാഭാവം. ജീവിതം മടുത്തപോലെയുള്ള മട്ടും ഭാവോം.
    (എന്റെ കാര്യമല്ല,ജോണിന്റെ കാര്യമാ പറഞ്ഞത്‌)

    കുഞ്ഞന്‍സേ ഈ മാതിരി വേദയൊക്കെയാണെങ്കില്‍ ഇപ്പരിപാടി രണ്ടാഴ്ച വരെയൊന്നും മുന്നോട്ടു പോവൂല്ലാന്നു തോന്നുന്നു..

    കണ്ണൂര്‍ക്കാരാ അതു ശരിയാ..ചേരുന്നത്‌ വല്യ കാര്യമൊന്നുമല്ല. പക്ഷെ അവിടെ കൃത്യമായി പോകുന്നവരെ പൂവിട്ടു പൂജിക്കണം.

    വാല്‍മീകീ സ്റ്റാറ്റസ്‌ കൃത്യമായി തരാന്‍ നോക്കാം. ജോണിന്റെ കാര്യം.. എന്തു പറയാനാ..കഷ്ടം..

    വനജേ സമധാനമായി. നമ്മളൊക്കെ ഒരേ പോലെ ചിന്തിക്കുന്നവരാണല്ലേ. എന്തെങ്കിലും പുതിയ ഒഴിവുകഴിവുകള്‍ വേണമെന്നുണ്ടങ്കില്‍ എന്നോടു ചോദിച്ചാല്‍ മതി കേട്ടോ.
    പാവം സിനിമാനടികള്‍.. വേറെന്തെങ്കിലും പണി കണ്ടുപിടിച്ചോളാന്‍ ഇപ്പഴേ നോട്ടീസ്‌ കൊടുത്താലോ. ഈ ബോളിവുഡ്‌/ഹോളിവുഡ്‌ സില്‍മാനടികളൊക്കെ കഞ്ഞിയാണ്‌ കുടിക്കുന്നതെന്ന്‌ ഇപ്പഴാ അറിഞ്ഞത്‌ കേട്ടോ :-)

    പാമരാ അതെയതെ.. നമ്മള്‍ ആരോഗ്യപ്രേമികള്‍ടെയൊക്കെ ഒരോരോ കഷ്ടപ്പാടുകളേയ്‌ :-(

    ഹരീ ഓരോരോ സാധനങ്ങള്‍ടെയൊക്കെ മുകളില്‍ കയറി നിന്ന്‌ ഒന്നും ചെയ്യാതെ ചുറ്റും വായ്‌നോക്കിനിന്നാല്‍ അതിനൊക്കെ വല്ലതും സംഭവിക്കുമോ. ആ ആദ്യത്തെ ദിവസത്തിനു ശേഷം ഇപ്പോ ഇതാ അവസ്ഥ.
    ആ പേരെനിക്കിഷ്ടപ്പെട്ടു.. ഇനിയിപ്പോ ഇത്തിരി ബഹുമാനിക്കുന്നതാ നിങ്ങളെടെയൊക്കെ ആരോഗ്യത്തിനു നല്ലത്‌..

    സന്ദീപ്‌ പറഞ്ഞതു പോലെ എല്ലാരേം കമന്റാന്‍ സമ്മതിച്ചിട്ടുണ്ട്‌.കണ്ടോ ഞാന്‍ ആളൊരു ജിമ്മാണെങ്കിലും ദുര്‍ബലരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കുമ്ന്ന്‌ ഇപ്പോള്‍ മനസ്സിലായല്ലോ..

    അഭിലാഷേ കരാട്ടേ, എയ്‌റോബിക്സ്‌ എന്നീ മേഖലകളിലും ഞാന്‍ നോട്ടമിട്ടിട്ടുണ്ട്‌. സമയം കിട്ടുന്നില്ല..അതാ പ്രശ്നം.
    പിന്നെ ആദ്യദിനം ഇത്രേം കസര്‍ത്ത്‌ കാണിച്ചതിന്‌ ഉത്തവാദി ഞാന്‍ മാത്രമാണ്‌ കേട്ടോ.. അഞ്ച്‌ മിനിറ്റ്‌ ചെയ്യാന്‍ പറയുന്ന കാര്യം പത്തു മിനിറ്റ്‌ ചെയ്തും ജോണ്‍ അങ്ങോട്ടോ ഇങ്ങോട്ടൊ ഒക്കെ മാറുമ്പോള്‍ ഓടിപ്പോയി കണ്ണില്‍ കണ്ട കുന്ത്രാണ്ടത്തിലോക്ക്‌ പാഞ്ഞു കേറിയുമൊക്കെ ആകെ പൊടിപൂരമായിരുന്നു. അങ്ങനൊന്നും ചെയ്യാന്‍ പാടില്ലാന്ന്‌ ഒറ്റ വാളുവെപ്പോടു കൂടി മനസ്സിലായി. ഇപ്പോള്‍ എന്റത്രേം അച്ചടക്കമുള്ള ആള്‍ ആ ജിമ്മില്‍ വേറെയില്ല. ശ്വാസം വിടുന്നതു പോലും ജോണിനോടു ചോദിച്ചിട്ടാണ്‌ :-)

    അഗ്രജാ നന്ദി (ദൈവമെ ഈ മനുഷ്യനെന്തു പറ്റി..പാരയൊന്നുമില്ലാത്ത കമന്റോ!!)

    ഭൂമിപുത്രീ ഒരു രണ്ടുമൂന്നു മാസം കൂടി കഴിയട്ടേന്നേ..എവറസ്റ്റൊക്കെ ഞാന്‍ കൂളായി ഓടിക്കേറുന്നതു കാണാം :-)

    ഷാരൂ നന്ദി

    ഏകാന്തപഥികാ ഇങ്ങനൊക്കെയല്ലേ ഓരോരോ പാഠങ്ങള്‍ പഠിക്കുന്നത്‌.. മടിയന്‍ മല ചുമക്കും എന്നൊക്കെ വെറുതെ പറയുന്നതല്ല കേട്ടോ.

    കുട്ടന്‍മേനോന്‍ നന്ദി

  37. കൊച്ചുത്രേസ്യ said...

    അല്‍ഫോന്‍സക്കുട്ടീ അതെയതെ തടിയിലാണ്‌ നമ്മടെയൊക്കെ സൗന്ദര്യം.നമ്മടെ ആന തടിച്ചിട്ടല്ലേ..എന്നിട്ട്‌ അതിനെന്താ സൗന്ദര്യത്തിനു വല്ല കുറവുമുണ്ടോ.. പിന്നെ ജിമ്മില്‍ പോകുന്നത്‌.. അതീ മെലിഞ്ഞ്‌ വള്ളിപോലിരിക്കുന്നവരുടെ പ്രശ്നങ്ങളൊക്കെ ഒന്നു മനസ്സിലാക്കാനല്ലേ ;-)
    ഫ്രൂട്ട്‌ഡയറ്റിന്റെ കാര്യം എന്നെ പഠിപ്പിക്കുന്നോ!!വല്ലതും വെച്ചുണ്ടാക്കാനുള്ള മടീം കൊണ്ട്‌ മിക്ക ദിവസവും ഇവിടെ ഫ്രൂട്ട്‌ഡയറ്റാണ്‌ :-)

    ദീപൂ താങ്ക്സ്‌

    ബയാനേ കുറച്ചു കൂടി വെയ്റ്റ്‌ ചെയ്യൂ.. ഇപ്പോ തല്‍ക്കാലം ബ്ലോഗര്‍മാരെയൊക്കെ പ്രതിനിധീകരിച്ച്‌ ഞാന്‍ പോകുന്നുണ്ടല്ലോ..

    വഴിപോക്കാ നന്ദി

    റിയാസ്‌ ഈ പ്രോത്സാഹനത്തിനു നന്ദി

    കൊച്ചൂ അതു തൂക്കി വില്‍ക്കണ്ട.എനിക്കൊരു ഐഡിയ.. ഇവിടെ പലരും കമന്റിയതു വച്ചാണെങ്കില്‍ കുറെപ്പേരുടെ വീട്ടില്‍ ഇതു പോലെ മോക്ഷം കാത്തു കിടക്കുന്ന പല സാധനങ്ങളുമുണ്ട്‌.ഇതൊക്കെ വച്ച്‌ നമുക്കൊരു ജിം തുടങ്ങിയാലോ..ട്രെഡ്‌ മില്ലിന്‌ വനജേടെ വീട്ടിലെക്കു വിടാം. സൈക്കിള്‍ എന്റെ വീട്ടില്‍ സെറ്റപ്പ്‌ ചെയ്തിട്ടുണ്ട്‌. പാമരന്റെ വീട്ടിലും എന്തൊക്കെയോ ഉണ്ട്‌. എല്ലാം കൂടി ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു സമത്വസുന്ദര ജിം. എപ്പടി??

    ഇടിവാളേ നന്ദി

    കാര്‍വര്‍ണ്ണീ നടന്നില്ലെങ്കില്‍ ഞാന്‍ നടത്തും.. ഹമ്മേ ഹാവൂ..

    കൊഞ്ചല്‍സ്‌ മഴ, മഞ്ഞ്‌, വെയില്‌ എന്നു വെണ്ട ആകെമൊത്തം ഈ ലോകം മുഴുവനും കൊഞ്ചലിന്റെ ഓട്ടത്തിനു വിഘാതമാ അല്ലെ..പാവം..ഇവിടെ ബാംഗ്ലൂരും സേം പ്രശ്നങ്ങളാ.. ങ്‌ഹാ നമ്മടെയൊക്കെ ഒരു വിധി..

    റിനുമോന്‍ ജിമ്മില്‍ ചെയ്യാനുള്ള അബദ്ധങ്ങളൊക്കെ ഞാന്‍ ഓള്‍റെഡി ചെയ്തു കഴിഞ്ഞു. അതുകൊണ്ട്‌ മിക്കവാറും ഇനി ഈ വിഷയത്തില്‍ പോസ്റ്റുണ്ടാവില്ലാന്നു തോന്നുന്നു :-)

    നന്ദന്‍ ഈ പ്രോത്സാഹനമൊക്കെ കാണുമ്പോള്‍ എനിക്കു കണ്ണു നിറയുന്നു. ഒരു ഒളിംക്സ്‌ നടത്താനുള്ള സ്ഥലമൊക്കെ ബാംഗ്ലൂരുണ്ടോ..ഇത്തിരി കേരളത്തിന്റേം തമിഴ്‌നാടിന്റേം അടുത്തുന്ന്‌ കടം മേടിക്കാം അല്ലേ..

    തോന്ന്യാസീ ഇതൊക്കെ തന്നെയായിരുന്നു ഞാനും പ്രതീക്ഷിച്ചത്‌.. പക്ഷെ ഭാഗ്യത്തിന്‌ അവിടുത്തെ സാധനങ്ങളൊക്കൊന്നും ഒരു പരിക്കും ഇതു വരെ പറ്റീട്ടില്ല. അല്ല; ഇനീം സമയമുണ്ടല്ലോ..

  38. nandakumar said...

    "ഇല്ല സുഹൃത്തുക്കളേ.. കിറുങ്ങിയിരിക്കാന്‍ ഒരു കസേരയും വാളു വെയ്ക്കാന്‍ ഒരു വാഷ്‌ബേസിനും അവിടുള്ളിടത്തോളം കാലം..." കിണ്ണം കാച്ചി പോസ്റ്റ്.
    പോസ്റ്റും കമന്റ്സും വായിച്ചപ്പോ ഒന്നു മനസ്സിലായി. ഈ ലോകത്ത് ഞാന്‍ ഒറ്റക്കല്ലെന്ന്. ആറ് കൊല്ലം മുന്‍പ് ഒന്ന് പോയിനോക്കിയതാ. ഒരു മാസം കൊണ്ട് നിര്‍ത്തി. ഇപ്പോള്‍, മാവേലിത്തന്‍പുരാന്റെ കൊച്ചുമോനാണോ എന്ന മട്ടില്‍ ആരെങ്കിലും എന്നെ നോക്കിയാല്‍ ഞാന്‍ പറയും.” മോനെ, ഇത് മസിലാ..മസില്‍..സറ്റൊമക്ക് മസില്‍..”
    ത്രേസ്യാമ്മക്ക് ആശംസകള്‍, ഇനിയും പോരട്ടെ..

  39. ശ്രീ said...

    ആ ജിമ്മില്‍ വന്ന കഷ്ട നഷ്ടങ്ങള്‍ക്കൊക്കെ ആരു സമാധാനം പറയുമോ എന്തോ...
    ;)

  40. അഗ്രജന്‍ said...

    കൊച്ചുത്രേസ്യ said...
    അഗ്രജാ നന്ദി (ദൈവമെ ഈ മനുഷ്യനെന്തു പറ്റി..പാരയൊന്നുമില്ലാത്ത കമന്റോ!!)

    ഉവ്വ്... ജിമ്മീ പോണ വെവരം അറിഞ്ഞിട്ടും ഞാന്‍ പാര വെക്കണം... ല്ലേ :)

  41. പപ്പൂസ് said...

    പപ്പൂസിന്‍റെ ഡയറിയില്‍ നിന്നും:

    March 15, 2008

    ഇന്ന് ജോണേട്ടനെ കണ്ടിരുന്നു. പല്ലു തൊഴിഞ്ഞ ഫയല്‍വാനെപ്പോലെ... പാവം തോന്നി. തല ഉയര്‍ത്തിപ്പിടിച്ചു മാത്രം ഞാന്‍ കണ്ടിട്ടുള്ള ആ മനുഷ്യന്‍റെ, കുനിഞ്ഞ്, മണ്ണിലേക്കു നോക്കിയുള്ള ആ നടപ്പ് കണ്ട് എനിക്ക് സഹതാപമോ വേദനയോ എന്തെല്ലാമോ ചേര്‍ന്ന ഒരു സമ്മിശ്രവികാരം സിരകളിലൂടെ കുത്തിയൊഴുകുന്നതായി തോന്നി... അടുത്തേക്കു ചെന്ന എന്നോട് ഒരു വാക്കുരിയാടാന്‍ പോലും അദ്ദേഹം തയ്യാറായില്ല. നാലു പെഗ്ഗ് അദ്ദേഹം ഒഴിച്ചു തീരുന്നതു വരെ ഞാന്‍ കാത്തു, അഞ്ചില്‍ ഞാന്‍ തടഞ്ഞു.

    "ജോണേട്ടാ..." ഞാന്‍ വിളിച്ചു.

    അദ്ദേഹം പിറുപിറുക്കാന്‍ തുടങ്ങി...

    "ആന.... ജിമ്മ്... കരിമ്പിന്‍ കാട്.... കൊച്ചുത്രേസ്യ...... ലാ..ലാ...ലലലാ...."

    ആ വാക്കുകളില്‍ നിന്ന് ചിലതൊന്നും എനിക്ക് കൂട്ടിവായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.

    ******************************

    March 17, 2008

    ഇന്ന് കൊച്ചുത്രേസ്യയുടെ പോസ്റ്റ് വായിച്ചു. ജോണേട്ടന്‍റെ അന്നത്തെ മാനസികാവസ്ഥയുടെ കാരണം എനിക്കു ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, ഒരു ചോദ്യം അവശേഷിക്കുന്നു.... എന്തിനായിരുന്നു, ആര്‍ക്കു വേണ്ടി?????

  42. Jishad said...

    ഈ പോസ്റ്റ് അതികം ചിരിപ്പിച്ചില്ല. പെട്ടെന്ന് തീര്ന്നപോലെയും തോന്നി.
    എന്റെ വായനയുടെ കുഴപ്പമാവാം.

  43. annamma said...

    കൊച്ചുത്രേസ്യ - ജിമ്മിനു മുന്‍മ്പ്‌.... ജിമ്മിനു ശേഷം
    ഇങ്ങനെ ഒരു ഫോട്ടൊ കൂടി ആവാമായിരുന്നു.

    ജോണ്‍ - കൊച്ച്‌ ജോയിന്‍ ചെയ്തതിനു മുമ്പ്‌....ശേഷം
    സാധിക്കുകയാണെങ്കില്‍ ഇതുപോലെ ഒരു ഫൊട്ടൊ കൂടി കൊടുത്താല്‍ കാര്യങ്ങളുടെ പുരോഗതി എളുപ്പത്തില്‍ മനസ്സിലാക്കാമായിരുന്നു.

  44. 123456 said...

    അപ്പോള്‍ ത്രേസ്യാമ്മച്ചിക്കും കല്യാണം കഴിക്കാന്‍ കൊതിയായിത്തുടങ്ങി അല്ലേ..?? അതിനു ജിമ്മില്‍ ഒക്കെ പോകണോ? ഇത്തിരി തടിയുള്ള പെണ്ണുങ്ങളെ ഇഷ്ടപ്പെടുന്ന ഒരുത്തനെ അങ്ങോട്ടു പ്രേമിച്ചാല്‍ പോരേ?

    പിന്നെ മാഡത്തിന്റെ ബ്ലോഗ്‌ ഞാന്‍ റെഗുലര്‍ ആയി വായിക്കാറുണ്ട്‌. നന്നായി എഴുതുന്നുണ്ട്‌ കേട്ടോ. ഇനിയും എഴുതണെ. ഞാന്‍ ഇടയ്ക്ക്‌ ഒക്കെ വന്നു കളിയാക്കിക്കൊള്ളാം. ഞാന്‍ ഓടി.

  45. jense said...

    ആ ശരീരത്തില്‍ നിന്ന്‌ ഇനി പത്തു കിലോയും കൂടി കുറഞ്ഞാല്‍ പിന്നെ കൊച്ച്‌ അരൂപിയായിപ്പോകുംന്നുറപ്പാണ്‌.

    സ്വയം ഝാന്‍സീറാണിയാണെന്ന്‌ സങ്കല്‍പ്പിച്ച്‌ പതിയെ ടക്ക്‌ ടക്ക്‌ എന്നൊക്കെ ശബ്ദമുണ്ടാക്കി ഞാന്‍ സാങ്കല്‍പ്പിക കുതിരയെ ഓടിച്ചു.

    ഈ രണ്ടു ഭാഗങ്ങള്‍ വളരെ ഇഷ്ടായി...

  46. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: കുറച്ച് പോസ്റ്റുകളുടെ ഇടവേളയ്ക്ക് ശേഷം അറിഞ്ഞ് ചിരിച്ചു. കണ്ട്രോള്‍ ചെയ്യാന്‍ പറ്റീല.

    അപ്പോള്‍ ഇനി എങ്ങനെ തിരിച്ചറിയും!!!
    അതുപോട്ടെ ഏത് ചെക്കനാ “50“ കിലോ കുറച്ച് വന്നാല്‍ കെട്ടിക്കോളാം എന്ന് പറഞ്ഞത്?

    അടുത്ത ദ്രോണാചാര്യാ അവാര്‍ഡ് ജോണേട്ടനു ഉറപ്പാ..

  47. sakthikulangarabloggers said...

    Hi kochuthresia,

    Nice post. Had a cholestrol check done

    Athinumunpu ella divasavum nadakuvayirunnu

    report clean

    nammal nall fitanam doctor sartete thannu

    humm enni nadakkanoki echiri pulikum

    hah haa

    blog nannaiirunnu

    waltaire

  48. Anonymous said...

    Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the MP3 e MP4, I hope you enjoy. The address is http://mp3-mp4-brasil.blogspot.com. A hug.

  49. Anonymous said...

    Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Celular, I hope you enjoy. The address is http://telefone-celular-brasil.blogspot.com. A hug.

  50. സുമുഖന്‍ said...

    ഇന്നലെ ടൈംസ്‌ ഓഫ്‌ ഇന്‍ഡ്യയില്‍ ഒരു പരസ്യം കണ്ടു.ഒരു ജിമ്മിന്റെ ഡിസ്ക്ലൈമര്‍ പരസ്യമാ..കൊച്ചു ത്രേസ്യയുടെ പടവും ഉണ്ടായിരുന്നു. ഡിസ്ക്ലൈമര്‍ ഇങ്ങനെ

    "ജിമ്മില്‍ പൊയാലും എന്തൊക്കെ ചെയ്താലും കുറയുന്ന തൂക്കം കഴിക്കുന്ന ഭക്ഷണത്തിനു ആനുപാതികമായിരിക്കും.ഉദാഹരണം കൊച്ചു ത്രേസ്യ[with photo]. ജിമ്മില്‍ വരുന്നതിനു മുന്‍പു 90 kg. വന്നതിനു ശേഷം 90.5 kg. ഇതിനു ഞങ്ങള്‍ ഒരു വിധത്തിലും ഉത്തരവാദി ആയിരിക്കുന്നതല്ല."

  51. Anonymous said...

    നന്ദി ത്രേസ്യെ നന്ദി ... ഇമ്മിണി വലിയ നന്ദി :)

  52. Linsu said...

    Hey... my first comment for ur post.. though i have read all ur posts... :)
    thudakkam mathre englishil olloo... pinne malayalathil typi kaanan aagraham ondu madi kaaranam inu vare thappi eduthilla athengane ennu... so manglish aayikotte allee.. ithu vare olla ella postsum vayichu... ithu enikkangu pidichu.... kaaranam enthaannallee... itheee anubhavathiloode kurechu divasam njnaum kadannu poi... :) itheeeee anubhavam... vaalu vekkal ulpade!! oru nimisham alochchu daivamee inee njan enganum aaano ee kathapathram ennu :D

    oru samsayam chodichotee... ee paranja gym enganum richmond roadil ullathaanno... :)

    kuree kaashu kalanju njanum successfully 3 weeks poi... :D ippo ninnu... continue cheyyum aaavo... nokkaaammm :)

    thresyakochu ezhuthunna reethi valare ishtam aanu... athu kondu thanne iniyum postan kaathirikkunnu :)

  53. കാര്‍ത്ത്യായനി said...

    “കിറുങ്ങിയിരിയ്ക്കാന്‍ ഒരു കസേരയും വാളു വെക്കാന്‍ ഒരു വാഷ്‌ബേസിനും..”രസിച്ചു മാഷേ...ആദ്യമായിട്ടാണ് ഈ വഴി..ആശംസകള്‍..
    എന്നിട്ട് ആ പാവം ജോണിന്റെ അവസ്ഥ എന്തായി??

  54. Mr. K# said...

    വണ്ണം കുറക്കണമെങ്കില്‍ ഭക്ഷണം കുറച്ചാ പോരേ ത്രേസ്യക്കൊച്ചേ. പാവം ജോണിന്റെ കഞ്ഞികുടി മുട്ടിക്കണോ? :-)

  55. Mary said...

    :)
    nannayi post...
    njanum chernnatha Jim lu...jolly cheythondirunna company lu Jim nu chernnu, jim dress, jim shoes okke vangi....aayirangal kayyil ninnu poyi kitty...pinne, ella masavum sambalathil ninnu jim fees-um..Jim lu mathram poyilla...
    pinne nadakkan thudangi...bangalore-Indiranagar park lu ennum ravile 10 round...athu valya kuzhappamillathe poyi kondirikkuvarunnu...appolanu oru divasam park lu thalli alachu veenathu...pinne athum nirthy..iniyippo aerobics ne cheram nnu vicharikkunnu!

  56. കൊച്ചുത്രേസ്യ said...

    പപ്പൂസ്‌ ദാ ജോണേട്ടന്റെ ഡയറി
    March 15, 2008
    ഇന്നു പപ്പൂസിനെ കണ്ടു. പതിവു പോലെ ബാറിനു മുന്നില്‍ തന്നെ കുറ്റിയടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടാല്‍ ഇപ്പോള്‍ കമ്പനിയ്ക്ക്‌ വിളിയ്ക്കും. കാണാത്ത മട്ടില്‍ നില്‍ക്കാം. ഞാന്‍ താഴെക്കും നോക്കി നടന്നു. രക്ഷയില്ല.. 'വൈകിട്ടെന്താ പരിപാടി'എന്നും ചോദിച്ചോണ്ട്‌ ആ കുരിശതാ അടുത്തേക്കു വരുന്നു. എന്നെ വലിച്ചുകൊണ്ട്‌ ബാറിനുള്ളിലേക്കു നടക്കുമ്പോള്‍ എതിര്‍ക്കാനായില്ല.ഇല്ല ഇവനില്‍ നിന്നും എനിക്കൊരു മോചനമില്ല. ഒഴിച്ചുതന്ന നാലു പെഗും കണ്ണുംപൂട്ടി അടിയ്ക്കേണ്ടി വന്നു.മനസ്സില്‍ കുറ്റബോധം നിറയുകയാണ്‌.. ആ കൊച്ചുത്രേസ്യ..ഇപ്പോള്‍ ട്രെഡ്‌മില്ലില്‍ കയറി ഓട്ടം തുടങ്ങിയിട്ടുണ്ടാകും. ഞാന്‍ ചെന്നാലെ അവള്‍ ഓട്ടം നിര്‍ത്തൂ..എനിക്കു പോണം..പോയേ തീരൂ..എന്റെ കയ്യില്‍ നിന്നും അഞ്ചാമത്തെ പെഗ്‌ തട്ടിപ്പറിച്ചു മേടിച്ച്‌ വിഴുങ്ങുന്ന പപ്പൂസിനോടപേക്ഷിച്ചു..

    "എന്റെ ജീവിതം ആന കയറിയ കരിമ്പിന്‍ കാടു പോലെയാക്കരുത്‌.. കൊച്ചുത്രേസ്യ അവിടെ കാത്തുനില്‍ക്കുന്നു സോറി കാത്ത്‌ ഓടുന്നു"

    ഓഹ്‌ ക്രൈസ്റ്റ്‌.. നാക്കു കുഴഞ്ഞതു കാരണം ഉദ്ദേശിച്ചതൊന്നും ക്ലിയറായി പുറത്തെക്കു വരുന്നില്ലല്ലോ.. അല്ല വന്നിട്ടും എന്താ കാര്യം..കിറുങ്ങിയിരിക്കുന്ന അവന്‌ ഇതു വല്ലതും തലയില്‍ കയറുമോ...
    ----
    പപ്പൂസേ ആ പാവം ജോണിനു വേണ്ടി ഞാന്‍ ചോദിക്കുകയാണ്‌..
    എന്തിനായിരുന്നു, ആര്‍ക്കു വേണ്ടി?????

  57. കൊച്ചുത്രേസ്യ said...

    nandanz ആ സ്റ്റൊമക്‌ മസില്‍ ഐഡിയ കൊള്ളാം . ഇനീ ആ മസില്‍ കൂടട്ടേ എന്നു ആശംസിക്കണോ. :-))

    ശ്രീ അതൊക്കെ ആദ്യമേ എഴുതി ഒപ്പിട്ടിട്ടുണ്ട്‌. എനിക്കെന്തെങ്കിലും പറ്റിയാല്‍ അവരും അവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ ഞാനും ഉത്തവരാദികളായിരിക്കില്ലെന്ന്‌.

    അഗ്രജാ എനിക്കു സമാധാനമായി. ഞാന്‍ ജിമ്മില്‍ പോയിതുടങ്ങീപ്പഴെ അഗ്രജനിത്രേം പേടി.. അപ്പോള്‍ ഒരു 3-4 മാസം കൂടി കഴിഞ്ഞാല്‍ പിന്നെ പേടി കാരണം ബ്ലോഗേ പൂട്ടിപ്പോകൂലോ..

    jishad അങ്ങനെയൊക്കെ തോന്നിയോ..ഇത്രേം നീളത്തിലെഴുതീട്ടും പെട്ടെന്നു തീര്‍ന്നൂന്നോ!!

    അന്നമ്മോ ഫോട്ടോയൊക്കെ പല പോസുകളില്‍ എടുത്തു വച്ചിട്ടുണ്ട്‌. ജോണിന്റെ ഫോട്ടോയും ഒപ്പിക്കാന്‍ നോക്കാം. എങ്ങനാ ചെന്നു ചോദിക്കുകാന്നാ.. ഫോട്ടോയൊക്കെ ചോദിച്ചാല്‍ തെറ്റിദ്ധരിച്ചാലോ..

    gigolo അപ്പോ ജിമ്മും കല്യാണവുമായി അഭേദ്യമായ ബന്ധമുണ്ടല്ലേ.. സത്യം പറയാല്ലോ.. ഒത്തുകിട്ടിയാല്‍ ഒരുത്തനെ കല്യാണം കഴിച്ചെക്കാംന്നുണ്ട്‌ .
    ഇത്തിരി തടിയുള്ള പെണ്ണുങ്ങളെ ഇഷ്ടപ്പെടുന്ന ഒരുത്തനെ പ്രേമിക്കാന്‍ ആവശ്യമുണ്ട്‌
    എന്നും പറഞ്ഞ്‌ പത്രത്തില്‍ ഒരു പരസ്യം കൊടുത്താലോ..

    കുഞ്ഞച്ചാ നന്ദിയുണ്ട്‌

    ചാത്താ തിരിച്ചറിയല്‍ ഒരു വല്യ പ്രശ്നമാണ്‌.സാരമില്ല നമ്മക്കെന്തെങ്കിലും പരിഹാരം കാണാം. '50 കിലോ കുറച്ചു വന്നാല്‍ കെട്ടിക്കോളാംന്ന്` ഇതുവരെ ഒരു ചെക്കനും പറഞ്ഞിട്ടില്ല.'അമ്പതു കിലോ കുറഞ്ഞു..ഇനിയെങ്കിലും കെട്ടാമോ'എന്നും ചോദിച്ചോണ്ടായിരിക്കും ഇനി ഞാന്‍ ഫീല്‍ഡിലേക്കിറങ്ങുന്നത്‌

    ശക്തികുളങ്ങരേ താങ്ക്സ്‌

    സുമുഖാ അങ്ങനെ പറയരുത്‌..ഭക്ഷണം കുറയ്ക്കനൊക്കെ പറ്റുമായിരുന്നെങ്കില്‍ ജിമ്മില്‍ പോകേണ്ട ഗതികേട്‌ വരുമായിരുന്നോ..

    സന്ദീപ്‌ നന്ദിയ്ക്കു നന്ദി. ഇനീം അങ്ങോട്ടുമിങ്ങോട്ടും നന്ദി പറഞ്ഞു പറഞ്ഞ്‌ നമ്മള്‍ ഇതൊരു 'നന്ദിഗ്രാം' ആക്കുന്ന ലക്ഷണമുണ്ട്‌.

    Mari/linsu ഇപ്രാവശത്തെ Readers digest ല്‍ നിന്നും അടിച്ചു മാറ്റിയ ഒരു ജോക്‌ . നമ്മളെ പോലെ ആരോഗ്യപ്രേമിയായ ഒരു ചേട്ടന്‍ ജിമ്മിലെ ആളോടു ചോദിക്കുന്നതാണ്‌.

    "Do you guys have a name for peaple like me who join and never show up?"

    "Yeah ..profit"

    എന്താന്നറിയില്ല .എനിക്കിത്‌ ചങ്കില്‍ കൊണ്ടു :-)

    കാര്‍ത്ത്യായനീ ജോണിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്‌ 'ദുരവസ്ഥ'

    കുതിരവട്ടാ ജോണിപ്പോ അങ്ങനെ മനസമാധനത്തോടെ കഞ്ഞി കുടിച്ചു കഴിയണ്ട..(മസിലൊക്കെ വച്ച്‌ ആരോഗ്യത്തോടെ നടക്കുന്ന മനുഷ്യരോട്‌ എനിക്കു പണ്ടേ കുശുമ്പാണ്‌)

  58. Kalesh Kumar said...

    Good one!

  59. അരവിന്ദ് :: aravind said...

    എന്തിറ്റാ പൂശ് ത്രേസ്യേ! ചിരിച്ച് ഒരു വഴിക്കായി..
    പോസ്റ്റിന്റെ ആകെയുള്ള തീമിലല്ല, ഇടക്ക് ഒരോരോ സെന്റന്‍സുകളിലാണ് ചിരി മുഴുവന്‍! സമ്മതിച്ചു!

    ഇന്നലെ ലാസ്റ്റ് പരീക്ഷ സുന്ദരമായി പൊട്ടിയപ്പോള്‍ തോന്നിയ ആ ഒരു വിഷമം (പഠിച്ച നേരത്ത് ഇരുന്നു ടി വി കണ്ടാ മത്യാരുന്നു എന്ന വിഷമം) മാറിക്കിട്ടി.
    വീട്ടിലും ഒരു സൈക്കിള്‍ ഇരിക്കണണ്ട്. ചില ദിവസം ഒരു ബാധ കയറിയത് പോലെ ചവിട്ടും. എട്ടു കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് ഇന്‍ ഫിഫ്റ്റീന്‍ മിനിട്ട്സ്, ഫുള്‍ റ്റെന്‍ഷന്‍.
    പക്ഷേ അത് കഴിഞ്ഞ് പിന്നെ രണ്ടാഴ്ച, വീരപാണ്യകട്ടബൊമ്മനില്‍ ശിവാജിഗണേശന്‍ കാലിലൊക്കെ ചങ്ങലയിട്ട് നടന്ന് വരണത് പോലെയാ നടപ്പ്.
    അടുത്ത മൂന്ന് നാല് മാസം കുഞ്ഞിന്റെ ജട്ടികള്‍ ഉണക്കാനും ശ്രീമതിയുടെ ഹാന്‍ഡ് ബാഗ് തൂക്കാനും എന്റെ ബെല്‍റ്റ് ഊരി കൊളുത്തിയിടാനും മറ്റും‍ ടി സൈക്കിള്‍ ഉപകരിക്കുന്നു.

    നാട്ടിലായിരുന്നപ്പോള്‍ ജിമ്മിലും ഡ്രൈവിംഗ് സ്കൂളിലും ചേര്‍ന്ന് കളഞ്ഞ കാശിന് കണക്കില്ല. ഹൈദ്രാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, ഗുര്‍ഗാവ് ഇങ്ങനെ പലയിടത്തും. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു നിരാശയാ.

  60. Joji said...

    സൈക്കിളിന്റെ കര്യം മുഴുവനും പരഞില്ലല്ലൊ !....
    ഒവെര്‍ weight കയരി കെടായ സൈക്കിള്‍ 3 പ്രാവശ്യം മാറ്റി തന്നില്ലെ ...
    ഞന്‍ പരഞതല്‍ലെ ഇ സൈക്കിള്‍ 100 KG വരെ ഉള്ള്വര്‍ക്കനു. അതില്‍ കൂടുതല്‍ weight
    ഉള്ള്വര്‍ industrial quality cycle വാങണും..

    By
    pro. Unni ( കട നടതിപ്പുകാരന്‍ ഉണ്ണി അവര്‍കള്‍)

  61. ഉണ്ണിക്കുട്ടന്‍ said...

    ഞാനും ജിമ്മില്‍ പോയിട്ടുണ്ട്. ഒരു ജിമ്മിലല്ല അഞ്ചാറു ജിമ്മുകളില്‍ പോയിട്ടുണ്ട്.. ഒരിടവും എനിക്കങ്ങു പിടിച്ചില്ല .. ആ ഒരു ലുക്കില്ല. പക്ഷെ അതത്ര ഉള്ള ബുദ്ധിമുട്ടുള്ള പരിപാടി ഒന്നുമല്ല..ഒരു പൊതി കപ്പലണ്ടിയും കൊറിച്ചു കൊണ്ടു ആള്‍ക്കാരുടെ കസര്‍ത്തു കാണാന്‍ എന്തു രസമാണെന്നോ..

    കലക്കി കേട്ടോ..(ജിമ്മു കലക്കീന്ന്)

  62. yousufpa said...

    വാള്‍ വെക്കാനാണെണീറ്റതല്ലേ....?
    ഞാന്‍ വിചാരിച്ചു വാശിയോടെ,
    വീണ്ടും കസര്‍ത്ത് കാണിക്കാനാണെന്ന്..!!
    അയ്യേ....
    ആ കാടായ കാടും,മേടായ മേടും-
    ഓടിച്ചാടി നടന്ന കൊച്ചു ത്രേസ്യ
    തന്നെയല്ലേന്നൊരു സംശയം.

    എനിയ്ക്ക് കവി അരവിന്ദന്‍റെ വരികളല്ല ഓര്‍മ്മ വരുന്നത്,
    "എന്തിനാ വെറുതെ ഇരിക്കണെ ച......മെ ചുണ്ണാമ്പിട്ട് പൊള്ളിക്കണേ..?"

  63. വേതാളം.. said...

    ന്റെ കൊച്ചുത്രേസ്സ്യെ എന്നാ കസര്‍താ ഈ കാണിച്ചെക്കണേ

    തല പൊക്കിയ മസിലുകളെ കെട്ടി താഴ്താതെ

    കൂടുതല്‍ കൂടുതല്‍ ആര്‍ജവത്തോടെ ജിമ്മില്‍ പോകു,

    (എനിക്കെന്നാ ചേതം?)

  64. Unknown said...

    എന്റമ്മൊ ഇതാണു ഞാന്‍ ജിമ്മില്‍ പോകാത്താത്

  65. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ജിം ജിം, ജിം ജിം...
    കൊച്ചുത്രേസ്യ..
    അപ്പോള്‍ അവിടുത്തെ കഷ്ടനഷ്ടങ്ങള്‍ക്ക് ആരു സമാധാമം പറയും,?

  66. Unknown said...

    ഹഹഹ... റോബോര്‍ട്ട് നടത്തം നല്ലോണം ആസദിക്കാന്‍ പറ്റി.. സ്വാനുഭവമാകാം അതിനു കരണം. നന്ന്

  67. Rare Rose said...

    കൊച്ചുത്രേസ്യേ...,ചിരിച്ചു ചിരിച്ചു ഞാന്‍ ചത്തേ...എഴുത്തു കലക്കന്‍..!!...ഈ വഴി ഇപ്പോളാ കണ്ടതു.....എന്തായാലും വന്നതു വെറുതെയായില്ലാട്ടോ.....നല്ലോരു ഗുണപാഠം കിട്ടി....ജിം എനിക്കൊന്നും പറ്റിയ പണിയേയല്ല എന്നു...:-)

  68. Rare Rose said...

    കൊച്ചുത്രേസ്യേ...,ചിരിച്ചു ചിരിച്ചു ഞാന്‍ ചത്തേ...എഴുത്തു കലക്കന്‍..!!...ഈ വഴി ഇപ്പോളാ കണ്ടതു.....എന്തായാലും വന്നതു വെറുതെയായില്ലാട്ടോ.....നല്ലോരു ഗുണപാഠം കിട്ടി....ജിം എനിക്കൊന്നും പറ്റിയ പണിയേയല്ല എന്നു...:-)

  69. ആഷ | Asha said...

    എന്റമ്മേ ഇതൊരു ഒന്നൊന്നരയലക്കായിരുന്നല്ലോ എന്റെ ത്രേസ്യാകുട്ടിയേ.
    കൊടുകൈ
    ഞാന്‍ ചിരിച്ചു മരിച്ചു.

  70. പുസ്തകപുഴു said...

    ബൂലോകത്തേയ്കു വന്ന ഒരു പുതുമുഖം എന്ന നിലയ്ക്ക് കണ്ടതൊക്കയും ഒരു അല്‍ഭുത മായാണ് തോന്നിയത്. വായിച്ച് നന്നായി ആസ്വദിച്ചു.
    പുസ്തകപുഴു

  71. കൊച്ചുത്രേസ്യ said...

    കലേഷ്‌ നന്ദി

    അരവിന്ദേ ആ വീരപാണ്ഡ്യകട്ടബൊമ്മന്‍ ഉപമ കലക്കി :-))

    ഉണ്ണി അവര്‍കളേ പച്ചക്കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടിപ്പോകുമേ. ആ സൈക്കിള്‌ ജീന്‍സ്‌ ഉണക്കാനിടാന്‍ മാത്രമെ ഉപയോഗിക്കുന്നുള്ളൂ.. അത്രയ്ക്ക്‌ ഭാരം പോലും താങ്ങാന്‍ വയ്യല്ലേ. ഇനി നമുക്ക്‌ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ വച്ചു കാണാം.. നോക്കിക്കോ ഈ കട ഞാന്‍ പൂട്ടിക്കും :-)

    ഉണ്ണിക്കുട്ടാ അതു തന്നെ പ്രശ്നം ഒരു ജിമ്മും മനസ്സിനു പിടിക്കുന്നില്ല. നമ്മടെ നിലയ്ക്കും വിലയ്ക്കുമനിസുരിച്ചുള്ളതൊന്നും ഈ ഇന്ത്യേലില്ലെന്നേ..

    അത്‌ക്കാ വീണ്ടും എഴുന്നേറ്റ്‌ കസര്‍ത്ത്‌ കാണിക്കാനൊക്കെ വേറെ ആളെ നോക്കണം. അപ്പണിക്ക്‌ എന്നെ കിട്ടൂല..

    വേതാളമേ പ്രോത്സാഹനത്തിനു നന്ദി.

    അനൂപേ അല്ലെങ്കിലിപ്പോ പോയിരുന്നേനേ.. ഇനീപ്പം കുറ്റം എന്റെ തലേല്‌ വച്ചോ കേട്ടോ :-)

    സജീ ആരു വേണെലും സമാധാനം പറഞ്ഞോട്ടെ. എന്തായാലും ഞാനില്ല

    പുറയൂര്‍, Rare rose,ആഷ,പുസ്തകപുഴു നന്ദി

  72. SUNISH THOMAS said...

    പോസ്റ്റ് കൊള്ളാം.


    അവിടെയുള്ള യന്ത്രങ്ങളൊക്കെ മെലിഞ്ഞു തുടങ്ങിയോ?

  73. ഹരിയണ്ണന്‍@Hariyannan said...

    കൊള്ളാം കൊ.ത്രേ.

    ഒരു പഴയഗാനം തികട്ടിവരുന്നു....ബ്വാ‍ാ‍ാ‍ാ..
    “ഞാഞ്ഞൂലിനും..ശീല്‍ക്കാരമോ...!!”

  74. ഭ്രാന്തനച്ചൂസ് said...

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി. ഇപ്പോള്‍ ഹരിയണ്ണന്‍ പാടിയ പോലെ ഒന്ന് മൂളാന്‍ തോന്നുന്നു.
    ഞാഞ്ഞൂലിനും..................................

  75. Siji vyloppilly said...

    ത്രേസ്യേ ആദ്യായാണ്‌ ഈ വഴിക്ക്‌.ചിരിച്ച്‌ ഒരു വഴിക്കാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.

  76. Biju Thomas said...

    രസികന്‍ പോസ്റ്റ് ...

  77. ഹാരിസ് said...

    നിരന്തരം എഴുതാത്തതില്‍ ഖേദിക്കുന്നു

  78. കാശിത്തുമ്പ said...

    നന്നായിട്ടുന്ട് ത്രേസ്യാക്കൊച്ചേ... ആ വാശി എനിക്കും കിട്ടിയിരുന്നെങ്കില്‍!!! ഹോ, ഒരു നാള്‍ ഞാനും....

    :)

  79. Simy Chacko :: സിമി ചാക്കൊ said...

    കൊച്ചുത്രേസ്യ കൊച്ചേ , ഒരു മൂന്നു ദിവസം കൊണ്ടു ത്രെസ്യെടെ മുപ്പതു പോസ്റ്റെന്കിലും വയിചെച്ച് മൊത്തത്തില്‍ ഉള്ള ഒരു കമന്റ് ആണ് കേട്ടോ,

    എല്ലാം നല്ല എഴുത്തുകള്‍ . ചിലതില്‍ കുറച്ചു കഴംബിന്റെ കുരവുണ്ടോന്നു ഒരു സംശയം ഉണ്ടെന്കിലും എഴുത്തിന്റെ ഒഴുക്കും ഭംഗിയും ഒക്കെ എല്ലാത്തിലും ഉണ്ട്.

    ഈ കൊച്ചുത്രേസ്യ കൊച്ചുത്രേസ്യ എന്ന് കേള്‍ക്കാനും കാണാനും തോടങ്ങിട്ടു കുറച്ചു നാളായി. ത്രെസ്യെടെ തന്നെ ഒരു പോസ്റ്റില്‍ മറ്റാര് മഹാന്‍ പറഞ്ഞ മാതിരി, ഈ പെമ്ബില്ലെരോക്കെ തമാഷിച്ചാല്‍ എന്തോരും തമാശ്തിക്കും എന്ന് വിച്ചരിചിരിക്കുവരുന്നെ,. ഞാന്‍ കണ്ട പെമ്ബില്ലരോക്കെ , നമ്മള്‍ ഒക്കെ എന്തേലും വളിപ്പ് അടിക്കുമ്പോ കുടുകുട ചിരിക്കുന്നതല്ലാതെ കൊച്ചുത്രേസ്യകൊച്ചിനെപൂലെ ഒന്നിനെ കണ്ടിട്ടേ ഇല്ലര്‍ന്നു. തെറ്റി എല്ലാം തെറ്റി , ത്രെസ്യടെ എഴുത്തെല്ലാം കിടിലന്‍ .

    ത്രേസ്യ സിരിയസ് ആയി എഴുതുന്നത് താമസകലെക്കള്‍ രസമാകുന്നുന്ദ്. ഇനി വരുന്ന പോസ്ടുകളിലോക്കെ അഭിപ്രായം പറയാന്‍ ഞാനുമുന്റാവും.
    -
    അക്ഷരതെട്ടുകലുറെ പാതി കുറ്റം എനിക്കും ബാക്കി ഗൂഗിലംമാവന്റെ ഇന്‍ഡിക് ട്രന്സിലറെരിനും

  80. വിനീഷ് said...

    ക്യാമറയെ സര്‍വശത്രുതയോടും കൂടി നോക്കുന്ന ഒരു ഫോട്ടോയുമെടുത്തു.

    Kalakkan post. ithrayum vaikiye vayikkan kazhinjulloo ennanu vishamam

  81. Soudh said...

    Ente Ponno,,kochuve, chirichu chirichu njan mariche...enikku vayyaye...

  82. Unknown said...

    idhum kalakki tto, officil irunnu chirikkunnathu kandittu, colleagues ellam vannu ethi nokki

  83. സുധി അറയ്ക്കൽ said...

    ഹോ.എന്റമ്മോ.




    എന്നാ അപാരൻ പ്രയോഗങ്ങളാ.ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ …………………………