Friday, July 25, 2008

എനിക്കൊന്നും പറ്റീല്ലാ...

ഇവിടെ ബാംഗ്ലൂരില്‍ എവിടൊക്കെയോ ബോംബ്‌ പൊട്ടീന്നോ ഇനീം പൊട്ടുമെന്നോ ഒക്കെ കേള്‍ക്കുന്നു. ഫോണ്‍ നെറ്റ്വര്‍ക്ക്‌ ജാമായിരിക്കുകയാണ്‌..മെയില്‍/ചാറ്റ്‌ ആക്സസ്‌ ഒട്ടില്ല താനും.പിന്നെ ആകെ ബ്ലോഗ്‌ മാത്രമേ പുറംലോകത്തേക്കൊരു വഴി കണ്ടുള്ളൂ.. ബങ്കലൂരു കൂട്ടുകാരെല്ലാവരും സുരക്ഷിതരെന്നു വിശ്വസിക്കുന്നു..ചാത്തന്‍ ,പീലി, ജിഹേഷ്‌ ,ഉപാസന, തഥഗതന്‍ മാഷ്‌ etc etc ..... എല്ലാവരും ഓക്കെയല്ലേ..

70 comments:

 1. Dinu said...

  Thanks god :)

 2. JiMM said...
  This comment has been removed by the author.
 3. കൊച്ചുത്രേസ്യ said...

  ബാംഗ്ലൂര്‍ വാസികളേ..ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ?

 4. Unknown said...

  കൊച്ചുത്രേസ്യ,
  ഒന്നും പറ്റിയില്ല എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ആര്‍ക്കും ഒന്നും പറ്റിയില്ല എന്നു് കരുതാന്‍ ഞാന്‍‍ ശ്രമിക്കുകയാണു്. വിവരത്തിനു് നന്ദി.

 5. ഉപാസന || Upasana said...

  Ella boolokarkkum...

  Upasana thattippOya karyam ithinal ariyiche kollunnu.
  Lal salam...
  :-(

  Ennum snEhaththOde
  Sunil | Upasana

 6. പ്രയാസി said...

  ആര്‍ക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ..
  കൊച്ചിനൊന്നും പറ്റില്ലാന്നു നല്ല വിശ്വാസമുണ്ട്..;)

 7. Ashly said...

  Disappoited to see ""എനിക്കൊന്നും പറ്റീല്ലാ...."

  Will not miss you next time.

  Sd-
  Maj.Gen. Kidu Markada Veera (BA,MBBS)

 8. Unknown said...
  This comment has been removed by the author.
 9. Ashly said...

  Glad to know you are safe. Hope all are safe and this kind of issues will not repeated in our city.

  We got the official announce meant to stay in office, do not go out. There is no more blasts till now. Traffic in Madivala etc are yet to resume, people who leaves E-city, can take the NICE road, or there is another road which connects to Whitefield area, anyone wants to direction, pls contact me.

  There were 7 blasts, and one death. All were low-intensity blasts

  Any unattended packages/baggage , inform Police. If you find them in your office, inform the office security too. Be co-operative to the security personals when they check your bags. Also, call your relatives/frnd and inform you are safe, if the phones goes dead, or if your phone is not working, they will be panic.

 10. Unknown said...

  ഇതെന്താ‍ാ പറ്റിയത് .ബോംബൊ ?? എന്നയിരുന്നു ?? നെറ്റ് ശരിയല്ലാത്തതിനാല്‍ ഒന്നും അരിഞ്ഞില്ല...

 11. ഭൂമിപുത്രി said...

  എല്ലാവരും സുരക്ഷിതരാണെന്നറിഞ്ഞ് സമാധാനം.
  (അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചുനോക്കി,
  ചിലരെക്കിട്ടി..ചിലരെക്കിട്ടീല്ല)

 12. അരവിന്ദ് :: aravind said...

  എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു.
  പറ്റിയാല്‍ ഇന്ന് ഓഫീസിനടുത്തുള്ള കൊളീഗ്സിന്റെ വീട്ടിലോ, ഹോസ്റ്റലുകളിലോ തങ്ങുക.
  ബൈക്കുള്ള/കാറുള്ള ആണ്‍കുട്ട്യോള്‍ ഒന്നുത്സാഹിച്ച് പെണ്‍കുട്ട്യോളെ സുരക്ഷിതമായി വീട്ടില്‍ കൊണ്ടു വിടുന്നുണ്ടെന്ന് കരുതുന്നു. ഓട്ടോയൊക്കെ ഇന്നിനി കിട്ട്വോ?

  ഇനീം പൊട്ടാന്‍ ഒന്നുമില്ല എന്ന് തോന്നുന്നു.

  (എന്നാലും അവന്മാര് അവിടേം പൊട്ടിച്ചല്ലോ. ശൊ!)

 13. Sherlock said...

  ഹാജര്‍...:)

 14. മാവേലി കേരളം said...

  ബാംഗളൂര്‍ ബ്ലാസ്റ്റിനേക്കുറിച്ചു കേട്ടപോള്‍‍ ആദ്യം മനസിലോ‍ടിയെത്തിയതു കൊച്ചുത്രേസയാ. പിന്നെ മറ്റൊള്ളോരും.

  എല്ലാവരും രക്ഷപെട്ടു എന്നു കേള്‍ക്കാന്‍ തല്പര്യപ്പെടുന്നു.

 15. വസന്തന്‍ said...

  ഞാന്‍ പോലും ഞെട്ടി!
  എന്തു ചെയ്യാം ഈ ചെകുത്താന്‍മാര് നന്നാവില്ല.

 16. ഹരിത് said...

  :) ആര്‍ക്കും കുഴപ്പില്ലെന്നറിയുന്നതില്‍ ആശ്വാസം.

 17. Ashly said...

  One more blast near RV College, don't have update about any major damage. Stay away from public area.

  Any unattended object, call Police

 18. ഹാരിസ് said...

  സന്തോഷം

 19. പൊറാടത്ത് said...

  ത്രേസ്യാക്കൊച്ചേ.. ഒന്നും പറ്റീല്ല്യ എന്നറിഞ്ഞതില്‍ സന്തോഷം..

  എന്നാലും.., ബാംഗളൂരിനെ പോലും വെറുതെ വിട്ടില്ല.., കശ്മലന്മാര്‍

 20. ഗുപ്തന്‍ said...

  thresyaammo :)

 21. ജിജ സുബ്രഹ്മണ്യൻ said...

  ബോംബ് സ്ഫോടനത്തിന്റെ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥിക്കുകയാ.. ആര്‍ക്കും ഒന്നും വരുത്തല്ലേ എന്നു. ഇതു കണ്ടപ്പോളാ ഒരു സമാധാനമായത്..

 22. krish | കൃഷ് said...

  ഹാവൂ‍ൂ... ആശ്വാസായി.

 23. കുട്ടന്‍സ്‌ | S.i.j.i.t.h said...

  അന്താരാഷ്ട്ര ഭീകരതാപട്ടികയിലേക്ക് ബാംഗ്ലൂര്‍ കൂടി..

  ഇവിടെ എല്ലാവരും സുരക്ഷിതര്‍..

  ഇതൊരു മുന്നറിയിപ്പാവാം....

  ഒരു സാമ്പിള്‍ വെടിക്കെട്ട്...

  ഈ കാലന്മാര്‍ക്കൊക്കെ നല്ല ബുദ്ധികൊടുക്കാന്‍ പ്രാര്‍ത്ഥിക്കാം ( ആരോട്..?????? )

 24. Febin Joy Arappattu said...

  thanks god.....

  pinne evide chennaalum oru bomb spodanam orapaaa alle? pandu delhiyil aarunnappo avidem pottiyarunnallo.... de ippo banglorum....

 25. കുഞ്ഞന്‍ said...

  ദൈവമെ എല്ലാവരും സുരക്ഷിതരായിരിക്കട്ടെ..

  ശ്രീയും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. ഒരു ദില്ലി വാല അവിടെ ഇന്നലെ ലാന്റ് ചെയ്തിട്ടുണ്ട് അയ്യപ്പാ അങ്ങേരേയും കാത്തുകൊള്ളേണമെ.

  ഈയൊരു പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍ കൊ ത്രേസ്യാ

 26. Inji Pennu said...

  aa okay

 27. എ.ജെ. said...

  ഇതിനൊക്കെ എപ്പോഴാണാവോ ഒരറുതി ...?

  എല്ലാരും സുരക്ഷിതര്‍ എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു...

 28. അനന്ദു said...

  Happy to know that you are safe...
  Thank God!!!

 29. അരൂപിക്കുട്ടന്‍/aroopikkuttan said...

  പാവം ടെസ്സിക്കെന്തു കെയറായിരുന്നു?

  നിനക്കാ സ്നേഹ.. തിരിച്ചില്ലാതായിപ്പോയല്ലോ കൊച്ചേ?
  അവരെപ്പറ്റി ഒരു വാക്കെങ്കിലും അന്വേഷിച്ചോ?
  (ശ്ശേ കോപത്തിന്റെ ഇമോട്ടി കാണണില്ലല്ലോ!)

  അല്ലാ..ഇത്രേം ബോംബു വാരിവിതറീട്ടും അവര്‍ക്കപ്പോ ലക്ഷ്യം തെറ്റി അല്ലേ?!

  കഷ്ടം,ബോംബിനുപോലും വേണ്ടാ?!

 30. കണ്ണൂസ്‌ said...

  ഓലപ്പടക്കമായിരുന്നു.

  സിമി ആണെന്നാണ് പറയുന്നത്. എല്ലാവരും സുരക്ഷുതര്‍ എന്നു കരുതുന്നു

 31. അഞ്ചല്‍ക്കാരന്‍ said...

  കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടാതെ സമാധാനത്തിലേക്ക് ബാംഗ്ലൂര്‍ തിരിച്ച് വരട്ടെ.

  ഓ.ടോ:
  കണ്ണൂസേ, ഈ സിമിയെ കുറേ നാളായി ബൂലോഗത്ത് കാണുന്നില്ല. എന്തൊരാണോ എന്തോ?

 32. Liju Kuriakose said...

  Kochuthresyayude address onnu venam. oru kochu atom bomb vekkana:-)

 33. സ്നേഹിതന്‍ said...

  വാര്‍ത്ത കണ്ടിരുന്നു. സുരക്ഷ ഭാഗ്യം പോലെ അല്ലെ?

  ബ്ലോഗര്‍മാര്‍ക്ക് അപകടമൊന്നുമില്ല എന്നറിഞ്ഞതില്‍ സമാധാനം.

 34. എതിരന്‍ കതിരവന്‍ said...

  ബാങ്ലൂരുള്ള സ്നേഹിതരെല്ലാം സുഖമായിരിക്കുന്നെന്നു കരുതുന്നു.

 35. അല്ഫോന്‍സക്കുട്ടി said...

  ദൈവത്തിന് നന്ദി

 36. Promod P P said...

  ത്രേസ്യാമ്മേ സ്ഥലത്തില്ല അല്ലെ.ചുമ്മാതല്ല ഫോണ്‍ ചെയ്താല്‍ കിട്ടാത്തത്.(മൊബൈല്‍ ലൈനുകള്‍ ജാം ചെയ്യുന്നതിനു മുന്‍പ്)

 37. നജൂസ്‌ said...

  ഇന്നലെ ബോംബ്‌ പൊട്ടിയെന്നറിഞപ്പോള്‍ ഇടനെഞ്ചിലൂടൊരു മിന്നല്‍. അനിയനവിടെയാണ്. 45 മിനുട്ടോളം നിര്‍ത്താതെ വിളിച്ചു. ബെല്ലടിക്കുന്നുണ്ടെങ്കിലും അവന്‍ ഫോണെടുക്കുന്നില്ല. പറയണൊ ബേജാറ്‌. അര മണിക്കൂര്‍ കഴിഞപ്പൊ ഒരു മെസ്സേജ് വന്നു. “ചത്തിട്ടില്ല ക്ലാസ്സിലാണ്” ഹൂ അപ്പോഴാണ് ശ്വാസം സാധാരണഗതിയിലായത്‌.

 38. നജൂസ്‌ said...
  This comment has been removed by the author.
 39. Rare Rose said...

  ബോംബ് പൊട്ടീന്നറിഞ്ഞപ്പോള്‍ വല്ലാതെ നടുങ്ങിപ്പോയി...കൊച്ചു ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നറിഞ്ഞ് സന്തോഷം......

 40. Anil cheleri kumaran said...

  അവന്‍മാര്‍ അവിടേം കളി തുടങ്ങിയല്ലേ..

 41. കൊച്ചുത്രേസ്യ said...

  ഞങ്ങള്‍ക്കൊന്നും പറ്റീല്ലാന്നറിഞ്ഞ്‌ സന്തോഷം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഈ വീക്കെന്‍ഡില്‍ ഒന്നു കറങ്ങാന്‍ പോവാനുള്ള എല്ലാ സെറ്റപ്പും ചെയ്തു വച്ചതാണ്‌. അപ്പഴാ ഈ സാമദ്രോഹികള്‍....
  ദാ ഇപ്പോ കോറമംഗലയില്‍ പൊട്ടാന്‍ മടിച്ചു കിടന്ന ഒരു ബോംബിനെ എല്ലാരും കൂടി നിര്‍വീര്യമാക്കീന്ന്‌ ന്യൂസ്‌. ഈ ബോംബ്‌ ഡിറ്റക്ടര്‍ എവിടെയാ വാങ്ങാന്‍ കിട്ടുകാന്ന്‌ ആര്‍ക്കെങ്കിലും അറിയുമോ.. ഒന്നു മേടിച്ച്‌ ബാഗില്‍ വയ്ക്കാനാണ്‌ .പിന്നെ എവിടെ വേണമെങ്കിലും ധൈര്യമായി പോവാലോ :-)

 42. കൊച്ചുത്രേസ്യ said...

  തഥേട്ടാ ഞാനിവിടൊക്കെ തന്നെയുണ്ട്‌. ഫോണും എന്റെ കൂടെത്തന്നെയുണ്ട്‌. വിളിച്ചിട്ടു കിട്ടാത്തതില്‍ ഒരത്ഭുതവുമില്ല.. ഈ വൊഡാഫോണ്‍കാര്‍ക്കു പണ്ടേ എന്നോടേന്തോ വിരോധമുള്ളതാണ്‌ :-(

  ഫെബിന്‍ പറഞ്ഞപോലെ ഇനി ഞാനാണോ പോലും അവര്‍ടെ ലക്ഷ്യം? അങ്ങനെയാണെങ്കില്‍ തന്നെ നാടു മുഴുവന്‍ ബോംബ്‌ വച്ച്‌ നാട്ടുകാരെ പേടിപ്പിക്കണോ. എന്റെ വീട്ടിലേക്ക്‌ ഒരു പീക്കിരിബോംബിട്ടാല്‍ പോരേ??

 43. മനോജ് കാട്ടാമ്പള്ളി said...

  സന്തൊഷം തന്നെ....

 44. പ്രയാസി said...

  ഇച്ചിരി സീരിയസ് പോസ്റ്റെന്നാ കരുതിയെ, അതോണ്ടാ പള്ളീലച്ചന്‍ സ്റ്റൈലില്‍ കമന്റിയത്,

  എന്നെ തല്ലരുത്..!

  കൊച്ചെ.. പീക്കിരി ബോമ്പൊന്നും പോരാ.. നല്ല തറവാട്ടില്‍ പിറന്ന ക്ലസ്റ്റര്‍ തന്നെ വേണം..
  തന്നെ പൊട്ടിക്കാന്‍.. ആര്‍ക്കാണാവൊ ആ ഭാഗ്യം..;)
  ഞാനിപ്പം ഇതുവഴിയൊന്നും വരാറില്ലേ.....

 45. smitha adharsh said...

  ഒന്നും പറ്റാതിരുന്നതിനു ദൈവത്തിന് നന്ദി..

 46. OAB/ഒഎബി said...

  എന്റെ മക്കള്‍ രണ്ടാളും സുരക്ഷിതറ്...
  ദൈവത്തിന്‍ നന്ദി..

 47. ശിക്കാരി ശംഭു said...

  ബാഗ്ലൂരിലെ എല്ലാവരും സുരക്ഷിതര്‍ എന്നറിഞ്ഞതില്‍ സന്തോഷം. ബോംബിനും വേണ്ടാ അല്ലേ..??

  പിന്നെ പ്രയാസി ത്രേസ്യാമ്മയെ പൊട്ടിക്കാന്‍ രണ്ടു ചാക്ക്‌ നിറച്ചു ജി.ബി.യു-28 അല്ലെങ്കില്‍ ജി.ബി.യു-43/ബി അയച്ചു തരട്ടോ..???

 48. JK said...

  haaaavooooooooooooo......

 49. Visala Manaskan said...

  ആര്‍ക്കും കുഴപ്പമൊന്നുമില്ല എന്നറിയുന്നതില്‍ സന്തോഷം.


  ഓ.ടോ: ഈ ബോംബ് പൊട്ടണ സൌണ്ട്, ഗര്‍ഭം കലക്കീടത്രക്കും വര്വോ?

 50. ശാലിനി said...

  ത്രേസ്യാക്കൊച്ചേ :)

 51. പ്രയാസി said...

  ശിക്കാരീ...
  കെ.ബിയും ജീബിയൊന്നും വേണ്ടാ..പറമ്പില്‍ ഒരുപാടു വിളഞ്ഞു നില്‍പ്പുണ്ട്,
  വല്ല എലിപ്പല്ലൊ.., പൂച്ച രോമോ.., അണ്ണാറക്കണ്ണന്റെ വാലൊ കിട്ടിയാല്‍ സന്തോസം.
  അണ്ണന്റെലാവുമ്പം അതൊക്കെ ഒരുഫാടു കാണുമല്ലൊ..;)

 52. Unknown said...

  thanks god.news kettappol aadhyam ormichathu kochuthressyakochine aayirunnu.aarkkum onnum pattiyilla ennarinjathil aashvasam.onnum sambhavikkathirikkatte.

 53. annamma said...

  ( എല്ലാവരോടും) ഇനിയിപ്പൊ കാറ്റു പോയാലും ഈ ബ്ലോഗിലോ, ഓര്‍ക്കുട്ടിലോ "ഞാന്‍ പോയി" എന്നെഴുതിയിട്ടു പോയിക്കോള്ളോ. വിവരം അറിയുന്നതു വരെയുള്ള ഈ ടെന്‍ഷനുണ്ടലോ , അതു ഭയങ്കരമാണ്‌.

 54. ശ്രീ said...

  ഭാഗ്യം.
  :)

 55. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

  ബെംഗ്ലൂരു പൊട്ടിയത് കുറച്ചു ഓലപ്പടക്കം ആണെന്നാ കേട്ടത്. ഇനി എന്നാണാവോ അവര്‍ വലിയ ബോംബും കൊണ്ടു വരുന്നതു? ഇവര്‍കെന്തിന്‍റെ കേടാ?

 56. nandakumar said...

  ബാംഗ്ലൂരില്‍ ബോംബു സ്ഫോടനം വീണ്ടും !

  നഗരത്തെ ഭീതിപ്പെടുത്തിയ വെള്ളിയാഴ്ചയിലെ സ്ഫോടന പരമ്പര തീര്‍ന്നതിനുശേഷം ശനിയാഴ്ചയാണ് വീണ്ടും ഒരു ബോംബ് പൊട്ടിയത്.നഗരത്തിനു സമീപം കസ്തൂരി നഗറിലാണ് രാവിലെ 11 മണിക്കു ശേഷം ‘ആല്‍ക്കോഹോളിക്കോ’ ലായനി അടങ്ങിയ RDXXX Old Monko എന്ന ഇനത്തില്‍പ്പെട്ട ഒരു ‘ഫുള്‍‘ ബോംബ് പൊട്ടിയത്. ബാംഗ്ലൂര്‍ ബ്ലോഗര്‍മാരായ നന്ദപര്‍വ്വം നന്ദകുമാര്‍, എടാകൂടം ജിഹേഷ്, ഉപാസന സുനില്‍ എന്നിവരോടൊപ്പം ശനിയാഴ്ച രാവിലെ നഗരത്തിലെത്തിയ ഒരു ദല്‍ഹി ബ്ലോഗറുമുണ്ടായിരുന്നു. ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ദല്‍ഹി ബ്ലോഗര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റി. ബോധം നശിച്ച്, ഉടുമുണ്ടുരിഞ്ഞ് തലച്ചോറ് വെളിയില്‍ വന്ന അവസ്ഥയിലാണ് പിന്നീട് അദ്ദേഹത്തെ കണ്ടെത്തിയത്.പിന്നീട് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അദ്ദേഹത്തെ കുളിമുറിയില്‍ കൊണ്ടുപോയി തലയിലും മുഖത്തും ദേഹത്തും പറ്റിയിരുന്ന തലച്ചോറു കഴുകിക്കളഞ്ഞു കുളിപ്പിച്ചു കിടത്തി! രാത്രി 9 മണിയോടെയാണത്രേ അദ്ദേഹത്തിനു ബോധം തിരിച്ചു കിട്ടിയത്!
  ഇനിയും ആല്‍കൊഹോളിക്കോ ബോംബാക്രമണ ഭീഷണി ഉള്ളതുകൊണ്ട് അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തെ ഇപ്പോള്‍ ഒരു രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ടെലിഫോണ്‍ ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

  (ശനിയാഴ്ച സന്ധ്യയോടെ കാണാതായ എടാകൂടം, ഉപാസന എന്നീ ബാംഗ്ലൂര്‍ ബ്ലോഗര്‍മാരെകുറിച്ച് ഇപ്പോള്‍ ഒരു വിവരുമില്ല!)

 57. ശ്രീ said...

  നന്ദേട്ടാ... അപ്പോ ആ ഭാഗത്തേയ്ക്ക് അന്ന് ഞാന്‍ വരാതിരുന്നത് ഭാഗ്യമായല്ലോ അല്ലേ?

  ന്നാലും ആ പാവം ഡല്‍ഹി ബ്ലോഗര്‍...
  ബോധം വേണോ... ശ്ശേ! ബോധം വീണോ? ;)

 58. ഹരീഷ് ശിവരാമൻ (പോങ്ങ്സ്) said...

  നന്ദേട്ടാ, ഏജന്‍സി മോഹവുമായി വന്ന ആ പാവം ബ്ളോഗ്ഗറെ ഈ പരുവത്തിലാക്കണ്ടായിരുന്നു... ആട്ടെ അടുത്ത വണ്ടിക്ക്‌ ഞാനും കേറട്ടേ? :)

 59. shery said...

  സുഹൃത്തെ,
  ബ്ലോഗ്ഗ് വായിച്ചു ..പിന്നീട് വിശദമായ അഭിപ്രായം നൽകാം .ഇപ്പൊ മറ്റൊരു കാര്യം പറയാ‍ാനാ കെട്ടോ ഈ കമന്റ്.. ഞാൻ ബ്ലോഗ്‌ ലോകത്തു പുതിയ ആളാണ്‌..പേര്‌ ഷെറി. ഒരു ചെറിയ വെബ്ബ്‌ പ്രോഗ്രാമറാണ്‌.
  യൂണീക്കോഡും മംഗ്ലീഷും എന്ന പേരിൽ ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്‌ ..പക്ഷെ ഇതുവരെ എവിടെയും ലിസ്റ്റ് ആയി വരാഞതു മൂലം ഇങിനെ ഒരു വഴി സ്വീകരിക്കുകയാണ്..സമയം ഉണ്ടെങ്കിൽ ആ
  ബ്ലോഗ്ഗ്‌ ഒന്നു വായിക്കാമോ?? അപേക്ഷയാണേ..
  അഡ്രസ്സ് ഇതാണ് "http://sherysworld.blogspot.com"ഇവിടെ ഞെക്കിയാൽ അവിടെ എത്തഉം എന്നു പ്രതീക്ഷിക്കുന്നു..(ലിസ്റ്റ് ചെയ്യ്തു വരുമോ എന്നര്രിയാത്തതുകൊണ്ട് മാത്രമാ കെട്ടോ ഈ വഴി സ്വീകരിച്ചതു ..ബ്ലോഗ് ഗുണമുള്ളതാണെങ്കിൽ താങ്കളുടെ സുഹൃത്തുക്കളോടും പറയണേ....)

 60. സുമയ്യ said...

  ഒന്നും പറ്റിയില്ല എന്നറിഞ്ഞതില്‍ സന്തോഷം,ഒപ്പം മറ്റുള്ളവരുടെ കാര്യം കൂടി ആരായാനുണ്ടായ ആ മനസ്സ് കൂടുതല്‍ ഇഷ്ടപ്പെട്ടു.

 61. yousufpa said...

  ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നേ...
  സമാധാനത്തിനായി പ്രാര്‍ത്ഥിക്കുക.
  www.mazhachellam.blogspot.com
  സന്ദര്‍ശിക്കാന്‍ താത്പര്യപ്പെടുന്നു.

 62. Unknown said...

  mathamillaatha jeevan -

  oru nagarathil oru bombu pottiyaal athil marikkunnavar ethra christian, ethra muslim, ethra hindu????

  No clue on who all are you, but bloggers like Sree, Ko thre Ko, Upasana, Chaathan all are close to heart. May God bless with us common sense...

  Qureishi

 63. അനോണിമാഷ് said...

  എന്നാലും ഈ സിമിയുടെ ഒരു കാര്യം!

  ഊരും പേരും ഇല്ലാത്തതു കൊണ്ട് എനിക്കൊന്നും പറ്റിയില്ല. ഈ അനോണിയായി ഇരിക്കുന്നത് കൊണ്ട് ഇങ്ങനെ ചില ഗുണഗണങ്ങളൊക്കെയുണ്ട് :)

 64. കൊച്ചുത്രേസ്യ said...

  അനോണിമാഷേ ആ ഐഡിയ കൊള്ളാലോ.. എനിക്കും അനോണിയാവണം. ഊരും പേരുമൊക്കെ പുറത്തുപറയുന്നവര്‍ടെ മേലേയ്ക്കേ ബോംബിടൂ എന്നു വാശിയുള്ള വല്ല ബോംബര്‍മാരുമാണെങ്കില്‍ രക്ഷപെട്ടില്ലേ :-)

  എല്ലാവര്‍ക്കും നന്ദി..

 65. കാവാലം ജയകൃഷ്ണന്‍ said...

  ഞാന്‍ വിവരം അറിഞ്ഞു ആഞ്ഞാഞ്ഞു ഞെട്ടി. ഞാനായിട്ടു തല്ലിക്കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്ന ഒരുത്തന്‍ ഉണ്ടവിടെ. അവനെങ്ങാനും ബോംബു പൊട്ടി ചത്താല്‍ പിന്നെ ഞാനാരെ തല്ലിക്കൊല്ലും???. ബോംബല്ല ആറ്റം ബോംബു പൊട്ടിയാലും ചാകാത്ത തൊലിക്കട്ടിയാ.

  ബാക്കി എല്ലാവരെയും ഓര്‍ത്തായിരുന്നു രണ്ടാമത്തെ ഞെട്ടല്‍. അവര്‍ക്കാര്‍ക്കും ഒന്നും പറ്റിയില്ല എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. (കൊച്ചു ത്രേസ്യക്കു വേണ്ടിയും ഒരു കൊച്ചു സന്തോഷം)

  ജയകൃഷ്ണന്‍ കാവാലം

 66. മിടുക്കന്‍ said...

  ഒന്നും പറ്റീല്ലേ..? നന്നായി.. :)
  അല്ലേലും ആറ്റംബൊംബിനെ തകര്‍ക്കാന്‍ നാടന്‍ ഗ്രനേഡിന് പറ്റുമോ..?

 67. Rejeesh Sanathanan said...

  ബാംഗ്ലൂര്‍ താമസമാക്കിയ മലയാളികളാണ് അവീടെ ബോംബ് പൊട്ടിയപ്പോള്‍ കേരളത്തില്‍ വിളിച്ച് ഇവിടെയും ബോംബ് വച്ചിട്ടുണ്ട് എന്ന് ഭീഷണി മുഴക്കിയത് എന്ന് പോലീസിനു സംശയമുണ്ട് കേട്ടോ...

 68. SUNISH THOMAS said...

  bomb pottiya samayathu engane oru thonnal undayallo. gud, keep it up.
  :)

 69. അരൂപിക്കുട്ടന്‍/aroopikkuttan said...

  പുതിയ ബോംബൊന്നും പൊട്ടിക്കുന്നില്ലേ കൊച്ചേ?!

 70. നവരുചിയന്‍ said...

  ഇതൊക്കെ എന്നെ കണ്ടു പടിക്ക് ... അന്ന് രാത്രി തന്നെ ഞാന്‍ നേരെ അങ്ങോട്ട് വന്നു ....ബോംബ് പേടിച്ചു ആരും ഇല്ല .... സുഖം ആയി നല്ല നാലു ബിയറും അടിച്ച് ക്യാമറയും തുക്കി നടന്നു ...എന്ത് ചെയാം പൊട്ടിയ പടക്കത്തിന് ആരോഗ്യം ഇല്ലാഞ്ഞത് കൊണ്ടു ഫോട്ടോസ് ഒന്നും എടുക്കാന്‍ തോന്നില്ല ..... ചെന്നൈയില്‍ നിന്നു വന്നത് കാരണം തണുത്തു മരവിച്ചു പോയി .... ഈ മാസം മൊത്തം അവിടെ കാണും