Friday, August 8, 2008

ഒരു പ്രണയസ്പെഷ്യലിസ്റ്റിന്റെ കേസ്‌ഡയറി..

ഏതാണ്ട്‌ രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ അമ്മച്ചിയോട്‌ പിണങ്ങി വീട്ടിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടുണ്ട്‌ ഞാൻ. ഒരു ഉടുപ്പും കയ്യിൽ പിടിച്ച്‌ റോഡിലൂടെ നടക്കുന്ന എന്നെ അടുത്ത വീട്ടിലെ ചേട്ടൻ കണ്ടുപിടിച്ച്‌ തിരികെ വീട്ടിൽ കൊണ്ടു ചെന്നാക്കുകയായിരുന്നു. അത്രക്കങ്ങ്‌ ലോകപരിചയമില്ലാത്തതു കൊണ്ട്‌ ആ ഒളിച്ചോട്ടശ്രമം പാളിപ്പോയെങ്കിലും വീട്ടുകാർടെ മുന്നിൽ നല്ല ഇമേജായി. ഇത്ര ചെറുപ്പത്തിലേ ഒളിച്ചോടി പ്രാഗദ്ഭ്യം തെളിയിച്ച ഞാൻ വലുതാവുമ്പോൾ വല്ലവന്റേം കൂടെ ഒളിച്ചോടുമെന്ന്‌ വീട്ടിലെല്ലാരും അങ്ങുറപ്പിച്ചു. അവർടെ ആ പ്രതീക്ഷ നിറവേറ്റാൻ പറ്റീല്ലല്ലോ എന്നുള്ളതാണ്‌ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുഃഖം. കുറ്റം എന്റേതല്ല. കൂടെയോടാൻ ആരും തയ്യാറായില്ല. അതിനു പ്രണയംന്നു പറയുന്ന ഒരു സാധനം വേണം പോലും. എന്നാൽപിന്നെ അതൊന്നു തപ്പിയെടുത്തേക്കാംന്നു വിചാരിച്ച്‌ ഗൂഗിളണ്ണനോടു ചോദിച്ചപ്പോ ഒരു സത്യം മനസിലായി.എല്ലത്തിനും ഉത്തരം തരുന്ന ഗൂഗിളിനു പോലും നിർവചിക്കാൻ പറ്റാത്ത ഒരേയൊരു സാധനമേ ഈ ദുനിയാവിലുള്ളൂ.. അതെ അദന്നെ..പ്രണയം. ഒന്നു സെർച്ച്‌ ചെയ്ത്‌ നോക്കിക്കേ..പത്തു പേര്‌ നൂറു തരത്തിൽ നിർവ്വചിക്കുന്നതു കാണാം. പിന്നെ ആരോ പറയുന്നതു കേട്ടു -താജ്മഹലിലേക്ക്‌ കുറേനേരം നോക്കിയിരുന്നാൽ നമ്മക്ക്‌ പ്രണയസംബന്ധിയായി എന്തൊക്ക്യോക്യോ തോന്നുമത്രേ.. അതായത്‌ പ്രണയമുള്ളവർക്ക്‌ അതു കൂടും, ഇല്ലാത്തവർക്ക്‌ പ്രണയം മുളപൊട്ടും. സംഭവം കൊള്ളാലോന്ന്‌ ഞാനും വിചാരിച്ചു. ഒത്താലൊത്തു എന്ന മട്ടിൽ അഞ്ചു പ്രാവശ്യം ഞാൻ താജ്മഹൽ കാണാൻ പോയിട്ടുണ്ട്‌. അതിലേക്ക്‌ സർവശക്തിയുമെടുത്ത്‌ സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്കു തോന്നീത്‌ പ്രണയമല്ല .. മറിച്ച്‌ സംശയമാണ്‌. താജിന്റെ മുകളിലത്തെ മകുടമില്ലേ..അതിലെ കല്ലുകൾക്കിടയിൽ ചെറിയ കറുത്ത വളയങ്ങളുണ്ട്‌.(സൂക്ഷിച്ചു നോക്കണം..എന്നാലേ കാണൂ.. നോക്കി നോക്കി അവസാനം തലവേദനയെടുത്താൽ എന്നെ പറയരുത്‌) അതെന്തിനു വേണ്ടിയുള്ളതാണെന്ന്‌.അവിടെ കണ്ട ഗൈഡുകളോടൊക്കെ ചോദിച്ച്‌ അവസാനം ഉത്തരവും കിട്ടി.. അതു മകുടം വൃത്തിയാക്കുന്നവർക്ക്‌ ചവിട്ടിക്കയറാൻ വേണ്ടിയാണു പോലും. എന്റെ ശല്യം സഹിക്കാതെ ചുമ്മാ ഒരു കാരണം പറഞ്ഞൊഴിവാക്കീതാണോ എന്നും അറിയില്ല. എന്തായാലും അതെങ്കിലത്‌.. പ്രണയമൊന്നും കിട്ടീലെങ്കിലും കുറെ സമയമായി അലട്ടിയ ചോദ്യത്തിനുത്തരം കിട്ടിയല്ലോ.

താജ്മഹലവിടെനിൽക്കട്ടെ; ഞാൻ പറഞ്ഞു വരുന്നത്‌ പ്രണയവും ഞാനുമായുള്ള ആ ഒരു ഇരിപ്പുവശത്തെ പറ്റിയാണ്‌.പലരും പറയുന്നതു കേട്ടിട്ടുണ്ട്‌- നോക്കീപ്പം പ്രണയം വന്നു,മിണ്ടീപ്പം പ്രണയം വന്നു, ഓർത്തപ്പം പ്രണയം വന്നു എന്നൊക്കെ.. ചുരുക്കിപ്പറഞ്ഞാൽ ഈ സംഭവത്തിന്‌ അവതരിക്കാൻ അങ്ങനെ പ്രത്യേകിച്ച്‌ കാലോം സമയോം ഒന്നും വേണ്ടാന്നാണ്‌ അനുഭവസ്ഥരുടെ സാക്ഷ്യപത്രത്തിൽ നിന്നും ഞാൻ മനസ്സിലാക്കീട്ടുള്ളത്‌.ആകെമൊത്തംടോട്ടലായി പറയുകയാണെങ്കിൽ മരണം പോലെയാണ്‌ പ്രണയവും.സമയോം കാലോം നോക്കാതെ ആരേം കേറി അറ്റാക്ക്‌ ചെയ്യും.രംഗബോധമില്ലാത്ത കോമാളീസ്‌. എന്നിട്ടും ബെല്ലും ബ്രേക്കുമില്ലാതെ നടക്കുന്ന എന്നെ ഇതെന്തു കൊണ്ട്‌ മൈൻഡാക്കുന്നില്ല എന്നുള്ളത്‌ ഉത്തരം കിട്ടാത്ത ചോദ്യം തന്നെയാണ്‌. എന്നാലും വിധിയെ ഞാൻ കുറ്റം പറയില്ല കേട്ടോ.. ഒന്നിലും നായികയാവാൻ പറ്റിയില്ലെങ്കിലും പല പ്രണയങ്ങളുടെയും സംവിധായകയും സ്ക്രിപ്റ്റ്‌റൈറ്ററും അഡ്‌വൈസറി കമ്മിറ്റിയുമൊക്കെയായി പ്രവർത്തിക്കാൻ എനിക്കവസരം കിട്ടിയിട്ടിട്ടുണ്ട്‌. എന്നു വച്ചാൽ നല്ലൊന്നാന്താരം ഒരു പ്രണയസ്‌പെഷ്യലിസ്റ്റ്‌.അതിനൊക്കെ എനിക്കെന്തു യോഗ്യത എന്നൊക്കെ ആരോപിക്കുന്നവരോട്‌ എനിക്കൊന്നേ ചോദിക്കാനുള്ളൂ.. ക്യാൻസർ വന്നവരാണോ നമ്മടെ നാട്ടിൽ ക്യാൻസർ സ്പെഷ്യലിസ്റ്റുകളാവുന്നത്‌? അതു പോലെ തന്നെ ഇതും.എന്റെ ഹോസ്റ്റലിലെ പെൺകുട്ടികളുടെയൊക്കെ പ്രണയപ്രശ്നങ്ങൾ ഞാൻ പുഷ്പം പോലെയാണ്‌ കൈകാര്യം ചെയ്തു കൊടുത്തിരുന്നത്‌. മിക്കതിന്റെയും പരിഹാരമായി 'കളഞ്ഞിട്ടു പോഡേയ്‌' എന്നൊക്കെയാണുപദേശിച്ചിരുന്നതെങ്കിലും ഒന്നു രണ്ടു കേസുകൾ വിജയകരമായി ക്ലോസ്‌ ചെയ്യാൻ പറ്റീട്ടുണ്ടുണ്ട്‌ കേട്ടോ. അതു പണ്ട്‌ ചക്ക വീണു മുയൽ ചത്ത പോലെയാണെന്നൊക്കെ അസൂയാലുക്കൾ ഇടയ്ക്കിടയ്ക്ക്‌ സൂചിപ്പിക്കാറുണ്ടെങ്കിലും ആ രണ്ടു കേസുകളും എന്റെ കേസ്‌ഡയറിയിലെ അഭിമാനകരമായ അധ്യായങ്ങളായിട്ടാണ്‌ ഞാൻ കാണുന്നത്‌.ആ രണ്ടു സംഭവങ്ങളും ഇവിടെ കുറിക്കട്ടെ. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടാലോ..

ഞാൻ ആദ്യമായി ഒരു പ്രണയത്തിൽ കേറി ഇടപെട്ടത്‌ ഒരു നട്ടപ്പാതിരയ്ക്കായിരുന്നു. ഹോസ്റ്റലിൽ ബോധം കെട്ടതു പോലെ ഉറങ്ങുന്ന എന്നെ വാതിലിൽ മുട്ടി മുട്ടി ഉണർത്തുകയായിരുനു. അടുത്ത റൂമിലെ പെൺകുട്ടി.ആ കുട്ടീടെ മൊബൈൽ വർക്കു ചെയ്യുന്നില്ലാ പോലും. പാതിരാത്രിയിൽ വിളിച്ചുണർത്തി മൊബൈൽ റിപ്പയർ ചെയ്യാനാവശ്യപ്പെടുന്നവരെ വിളിക്കാൻ പറയാൻ പറ്റിയ ചീത്തയേതാണെന്നാലോചിച്ചാണ്‌ കൊച്ചിന്റെ മുഖത്തേക്കു നോക്കിയത്‌. അപ്പോഴല്ലേ പിടികിട്ടീത്‌. സംഭവം ഞാൻ വിചാരിച്ച പോലല്ല; ഭയങ്കര സീരിയസാണ്‌. ഇതു ശരിയാക്കീലെങ്കിൽ പോയി കെട്ടിത്തൂങ്ങും എന്നൊരു ഭീഷണി കൊച്ചിന്റെ മുഖഭാവത്തിലുണ്ടോ എന്നൊരു സംശയം. വെറുതെ റിസ്കെടുക്കണ്ടാന്നു കരുതി വേഗം അകത്തേയ്ക്ക്‌ വിളിച്ചിരുത്തി മൊബൈൽ മേടിച്ച്‌ തിരിച്ചും മറിച്ചുമൊന്നു നോക്കി- അധികം ചിന്തിച്ചു സമയം കളയാതെ അതു തുറന്ന്‌ ബാറ്ററിയെടുത്ത്‌ ഒന്നു തുടച്ചു വൃത്തിയാക്കി തിരികെ വച്ചു.(എനിക്കാകെപ്പാടെയറിയാവുന്ന മൊബൈൽ റിപ്പയറിംഗ്‌ ടെക്നിക്കാണിത്‌).മുജ്ജന്മസുകൃതം കൊണ്ടാവണം അതേറ്റു. മൊബൈലിനു ജീവൻ തിരിച്ചു കിട്ടി. അന്ന്‌ ആ കൊച്ച്‌ എന്നെ നന്ദി പറഞ്ഞ്‌ നന്ദി പറഞ്ഞ്‌ കൊന്നില്ലെന്നേയുള്ളൂ. സംഭവമെന്താണെന്നോ.. ആ കൊച്ചും കൊച്ചിന്റെ ബോയ്ഫ്രണ്ടും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു പോലും. അതിനിടയ്ക്ക്‌ എന്തോ പറഞ്ഞ്‌ അടിയായി( പ്രേമിക്കുന്നവർ ഇതിനെ സൗന്ദര്യപ്പിണക്കം എന്നേപറയൂ) അപ്പോഴാണ്‌, സഹികെട്ടിട്ടാവണം ,മൊബൈൽ പണി മുടക്കീത്‌. അതു താൻ മനപ്പൂർവ്വം ചെയ്താണെന്ന്‌ ബോയ്ഫ്രണ്ട്‌ സംശയിക്കില്ലേ എന്നതായി കൊച്ചിന്റെ ജീവൻമരണപ്രശ്നം പണ്ടിങ്ങനെ പിണങ്ങി ഫോൺ കട്ട്‌ ചെയ്തതിൽ പ്രതിഷേധിച്ച്‌ ബോയ്ഫ്രണ്ട്‌ എന്തോ കടുംകൈ ചെയ്യുംന്നു ഭീഷണിപ്പെടുത്തിയത്രേ (എന്താണെന്നു കൃത്യമായി പറഞ്ഞില്ല; ആത്മഹത്യ ആയിരിക്കുംന്ന്‌ എന്നിലെ ശുഭാപ്തിവിശ്വാസി അങ്ങൂഹിച്ചു) തന്റെ നിരപരാധിത്വം തെളിയിക്കാൻ മൊബൈലിന്‌ വീണ്ടും ജീവൻ വച്ചാലേ പറ്റൂ. അവിടെയാണ്‌ ഞാൻ എന്ന രക്ഷക സീനിൽ വന്നത്‌. കൊച്ചിന്റെ കദനകഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ന്യായമായും എനിക്കു തോന്നിയ അഭിപ്രായം പറഞ്ഞു. ഒന്നു ബാറ്ററി ഡൗണായാലോ മൊബൈലിന്റെ റെയ്ഞ്ച്‌ പോയാലോ ഒക്കെ തകർന്നു പോയേക്കാവുന്ന ഒരു പ്രണയം വലിച്ചുനീട്ടി തുടർന്നു കൊണ്ടു പോവേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന്‌.. "ലവ്‌-ഈസ്‌-ലൈക്‌-ദാറ്റ്‌" എന്നാണ്‌ ഉത്തരം കിട്ടിയത്‌. പ്രത്യേകിച്ചൊന്നും മനസ്സിലാകില്ലാന്നുറപ്പുള്ളതു കൊണ്ട്‌ അപ്പറഞ്ഞതിന്‌ ഞാൻ വിശദീകരണമൊന്നും ചോദിച്ചില്ല. ആ കുട്ടി ബോയ്ഫ്രണ്ടിനെ പിന്നേം ഫോൺ ചെയ്ത്‌ ജസ്റ്റ്‌ അറ്റു പോവാൻ തുടങ്ങിയ ആ പ്രണയം പിന്നേം ഒട്ടിച്ചുവച്ചത്‌ ദാ ഈ രണ്ടു കണ്ണു കൊണ്ടും ഞാൻ കണ്ടതാണ്‌.. ഹോ അന്നെനിക്കു തോന്നിയ ഒരഭിമാനം!! അവർടെ പ്രണയത്തിന്റെ ഹിസ്റ്ററിയിൽ എന്റെ നാമം സുവർണ്ണലിപികളിൽ എഴുതപ്പെട്ടിട്ടുണ്ടാവുമെന്ന്‌ ഉറപ്പ്‌..


അടുത്ത കേസിൽ ഞാൻ പ്രണയത്തിന്റെ നടുക്കേക്ക്‌ ചാടിവീണതാണ്‌. സഹികെട്ടിട്ട്‌. പ്രണയം ദൂരെ നിന്ന്‌ നോക്കിക്കാണാൻ നല്ല കോമഡിയാണെങ്കിലും അതിലെ ചില കാര്യങ്ങളുണ്ട്‌ എനിക്ക്‌ സഹിക്കാൻ പറ്റാത്തതായിട്ട്‌.അതിലൊന്നാണ്‌ പോസസിവ്‌നെസ്സ്‌. ഞാൻ കണ്ടിട്ടുള്ള മിക്ക പ്രണയത്തിലും വില്ലനായിട്ടുള്ളത്‌ ഇപ്പറഞ്ഞ സംഭവമാണ്‌. ആദ്യം സൗഹൃദത്തിൽ തുടങ്ങും. പിന്നെ അതിന്റെ കൂടേ അൽപ്പസ്വൽപ്പം പോസസിവ്‌നെസ്സ്‌ കൂടി വന്നു ചേരും. അവസാനം സൗഹൃദം മൊത്തമായും പോസസീവ്‌നെസ്സിനു വഴിമാറും..പിന്നെ ലാസ്റ്റ്‌ സ്റ്റേജിൽ കംപ്ലീറ്റ്‌ സംശയം. അതോടു കൂടി ആ പ്രണയത്തിന്റെ ഗതി അധോഗതിയായിക്കോളും. എന്റെ കയ്യിൽ കിട്ടുമ്പോൾ മധൂന്റേം നീരജിന്റേം കേസും ഏതാണ്ടീ വഴിക്കായിരുന്നു.

ഒരു ഫ്രണ്ട്‌ മധുവിന്റെ ഫോണെടുത്ത്‌ ചുമ്മാ ഒരു നമ്പറിലേക്ക്‌ മിസ്‌ഡ്‌ കോൾ അടിക്കുന്നു.ആ മിസ്‌ഡ്‌ കോൾ കിട്ടിയ ആൾ (ഒരു ജുവാവ്‌) അതിന്റെ ഉറവിടം തേടി തിരിച്ചു വിളിയ്ക്കുന്നു. അപ്പോഴേക്കും ഇതിനു കാരണക്കാരനായ ഫ്രണ്ട്‌ രംഗത്തു നിന്നും പോയി കേട്ടോ. മധു ഫോണെടുക്കുന്നു. ഹലോ പറയുന്നു. ഡിം!! എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രണയം അവിടെ ആരംഭിച്ചു. പിന്നങ്ങോട്ടു വിളിയായി ഇങ്ങോട്ടു വിളിയായി..ഫുൾടൈം സംസാരം..പ്രണയം കൊടുമ്പിരി കൊണ്ടു. അവസാനം രണ്ടു പേരും തമ്മിൽ കാണാൻ തീരുമാനിക്കുന്നു. വാക്കുകളിലുള്ള സൗന്ദര്യം കാഴ്ചയിലുമുണ്ടോ എന്നറിയണമല്ലോ.. അവിടെ മധു കണ്ടത്‌ ഹിന്ദി സിനിമയിലെ ഏതോ ഒരു ഹീറോയെപ്പോലെ (ക്ഷമി..പേരു ഞാൻ മറന്നു പോയി) ഹാൻഡ്‌സം ആയ നീരജിനെയാണ്‌.ഏതായലും മധുവിന്റെ സൈഡ്‌ ഓക്കെയായി. നീരജിന്റെ ഭാഗത്തും പ്രശ്നങ്ങളൊന്നുമില്ല. മധുവിന്റെ കണ്ണ്‌ ,മൂക്ക്‌ ,മുടി ഇതിലേന്തോ വഴി അവിടെയും പാസ്‌മാർക്ക്‌ കിട്ടി. പ്രണയം പൂർവധികം ശക്തിയോടെ.. അങ്ങനെ ചുമ്മാ പ്രണയിച്ചു നടന്ന സമയത്താണ്‌ നീരജിന്‌ ഒരു സത്യം മനസിലാവുന്നത്‌. തന്റെ ഗേൾഫ്രണ്ടിന്‌ ഒരു ജേർണ്ണലിസ്റ്റാവാനുള്ള എല്ലാ വരപ്രസാദവുമുണ്ടെന്ന്‌. തന്നെ വിട്ടു പോവാൻ തയ്യാറാവാത്ത മധുവിനെ നിർബന്ധിച്ച്‌ അപേക്ഷ അയപ്പിച്ച്‌ അഡ്മിഷൻ മേടിച്ചെടുക്കുന്നു. അങ്ങനെ മധു ഡെൽഹിയിൽ എന്റെ റൂംമേറ്റായി എത്തുന്നു. നീരജ്‌ നാട്ടിലും. ഞാൻ ഈ കേസിൽ ഇടപെടുന്നതു വരെയുള്ള 'കഥ ഇതുവരെ' ആണ്‌ ദാ ഇപോൾ പറഞ്ഞു കഴിഞ്ഞത്‌.

ഒരു പ്രണയം ഇത്ര അടുത്ത്‌ കാണാൻ എനിക്കൊരു ചാൻസു കിട്ടുന്നത്‌ ആദ്യമായിട്ടായിരുന്നു. എനിക്കു തീരെ മനസിലാവാത്ത പല കാര്യങ്ങളും ആ പ്രണയത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന്‌ ഐസ്ക്രീം.. രണ്ടു പേരും പ്രോമിസ്‌ചെയ്തിട്ടുണ്ടത്രേ..ഇനി തമ്മിൽ കാണുന്നതു വരെ ഐസ്‌ക്രീം കഴിക്കില്ലാന്ന്‌. എന്തായാലും ഇങ്ങനത്തെ ഉറച്ച തീരുമാനങ്ങളൊക്കെ എടുക്കാൻ തയ്യാറായ സ്ഥിതിയ്ക്ക്‌ ഐസ്ക്രീമിനു പകരം കുടിയോ വലിയോ ഒക്കെ വേണ്ടാന്നു വയ്ക്കണംന്നായിരുന്നു പ്രോമിസെങ്കിൽ അറ്റ്ലീസ്റ്റ്‌ ആരോഗ്യമെങ്കിലും രക്ഷപെട്ടേനേ എന്ന്‌ ഞാനൊരിക്കൽ സൂചിപ്പിച്ചു. പ്രണയത്തിൽ മദ്യം,സിഗരറ്റ്‌ എന്നിവയെക്കാൾ പ്രാധാന്യം ഐസ്ക്രീമിനുണ്ട്‌ എന്നായിരുന്നു മറുപടി. പിന്നൊന്ന്‌ അവർ തമ്മിൽ വിളിക്കുന്ന പേരായിരുന്നു. നമ്മടെ സിനിമയിൽ ഒക്കെ കാണുന്നതു പോലെ ചക്കരേ പഞ്ചാരേ എന്നൊന്നുമല്ല..കംപ്ലീറ്റ്‌ ഷുഗർഫ്രീയായ പനീർ!! മധൂന്‌ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ്‌ പനീർ. അപ്പോ അങ്ങനെ വിളിക്കുമ്പോൾ സ്നേഹം ഇരട്ടിയായി തോന്നുമത്രേ.. (ആ ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!പ്രേമിക്കാത്തത്‌ എത്ര നന്നായി..)

പതുക്കെ പതുക്കെ പ്രണയത്തിന്റെ ഗതി മാറാൻ തുടങ്ങി. പയ്യന്‌ ഭയങ്കര സംശയം. പിരിയുന്ന സമയത്ത്‌ അവരെടുത്ത ഭീഷ്മപ്രതിജ്ഞകളൊക്കെ മധു പാലിക്കുന്നുണ്ടോ എന്ന്. തിരിച്ചങ്ങോട്ടും സംശയത്തിന്‌ ഒരു ഉറവുമുണ്ടായിരുന്നില്ല കേട്ടോ. ഐസ്ക്രീം കഴിക്കുന്നുണ്ടോ സിനിമ കാണുന്നുണ്ടോ എന്നൊക്കെയുള്ള ചെറിയ ചെറിയ സംശയത്തിൽ തുടങ്ങി വേറേ ഗേൾഫ്രണ്ട്‌/ബോയ്ഫ്രണ്ട്‌ ഉണ്ടോ എന്നുള്ള വലിയ സംശയങ്ങളായി മാറാൻ തുടങ്ങി. ഫോൺ വിളിച്ചാലെങ്ങാനും അപ്പുറത്ത്‌ എടുത്തില്ലെങ്കിൽ അത്‌ പുതിയ ഗേൾഫ്രണ്ടിന്റെ കൂടെ ആയതു കൊണ്ടാണ്‌ എന്ന്‌ മധു നിഗമനത്തിലെത്തിച്ചേരും. പിന്നെ ഉറക്കം പോവുന്നത്‌ എന്റെയാണ്‌. രാത്രി മുഴുവൻ കരഞ്ഞുകൊണ്ടിരിക്കുന്ന മധുവിനെ ആശ്വസിപ്പിക്കണമല്ലോ. വല്ലവരുടേയും പ്രണയത്തിനു വേണ്ടി ഞാൻ ഉറക്കം കളയേണ്ട അവസ്ഥ!! നീരജിന്റെ കാര്യമാണെങ്കിൽ അതിലും വല്യ കോമഡി. ഒരു ദിവസം രാത്രി എനിക്കൊരു കോൾ വരുന്നു. നീരജിന്റെയാണ്‌. മധൂനെ ഫോൺ വിളിച്ചിട്ട്‌ എടുക്കുന്നില്ലത്രേ. മധു റിപ്പോർട്ടിംഗിനു പോയിരിക്കുകയാണെനും അതുകൊണ്ടാണ്‌ ഫോൺ എടുക്കാത്തതെന്നുമൊക്കെ ഞാൻ പറഞ്ഞുമനസ്സിലാക്കിക്കാൻ നോക്കി. മധൂന്‌ വേറെ ബോയ്ഫ്രണ്ടുണ്ടെന്ന്‌ നീരജിന്‌ മനസിലായെന്നും അതുകൊണ്ട്‌ സത്യം പറഞ്ഞാൽ മതിയെന്നുമൊക്കെ പറഞ്ഞ്‌ പയ്യൻ സമാധാനം തരുന്നില്ല. അവസാനം സഹികെട്ട്‌ 'ങാ എങ്കിൽ പിന്നെ അങ്ങനെ തന്നെ' എന്നും പറഞ്ഞ്‌ ഞാൻ ഉപസംഹരിക്കാൻ തുടങ്ങുമ്പോഴതാ അപ്പുറത്തു നിന്ന്‌ ഒരു അപശബ്ദം. പയ്യൻ കരയുകയാണ്‌!! സത്യം പറഞ്ഞാൽ എനിക്കു സഹതാപമല്ല തോന്നിയത്‌;കൊല്ലാനുള്ള ദേഷ്യമാണ്‌. ചുമ്മാ കാര്യമില്ലാത്ത കാര്യത്തിനു വേണ്ടി ദുഃഖപുത്രനാവുകയാണ്‌. ദേഷ്യം വന്നാൽ പിന്നെ എനിക്കു പിന്നെ കണ്ണുകാണില്ല. അതു മുഴുവൻ പറഞ്ഞു തീർത്താലേ സമാധാനം കിട്ടൂ.ഇവിടെയും അതു തന്നെ സംഭവിച്ചു.അന്നേ വരെ കണ്ടിട്ടില്ലാത്ത ആ പയ്യനെ ഞാനൊരു പത്തു-പതിനഞ്ചു മിനിട്ടു നേരം നിർത്താതെ ചീത്തപറഞ്ഞു.എന്തൊക്കെ പറഞ്ഞു എന്നെനിക്കോർമ്മയില്ല.എന്തെങ്കിലും സംശയമുണ്ടെങ്കിൽ രണ്ടു പേരും തമ്മിൽ സംസാരിച്ച്‌ തീർക്കണമെന്നും, ഇനീപ്പോ അതിനു പറ്റുന്നില്ലെങ്കിൽ അവിടുത്തെ പണി ഉപേക്ഷിച്ച്‌ നീരജ്‌ ഡെൽഹിക്കു വരണമെന്നും എന്നിട്ടും സംശയം ബാക്കി നിൽക്കുകയാണെങ്കിൽ പ്രേമമൊക്കെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടേലിട്ടിട്ട്‌ രണ്ടും രണ്ടു വഴിക്ക്‌ പിരിഞ്ഞു പോണംന്നുമൊക്കെ ഞാൻ അതിനിടയ്ക്കു പറഞ്ഞു തീർത്തു.

ചെറിയൊരു പേടിയോടാണ്‌ അന്നുറങ്ങിയത്‌. ഈ പ്രേമിക്കുന്നവര്‌ എന്ററിവിൽ ഭയങ്കര ലോലഹൃദയരാണ്‌. അവർടെ പ്രേമത്തിന്റെ 'ആൽമാർത്താത' ചോദ്യം ചെയ്യപ്പെടുന്നതൊന്നും സഹിക്കില്ല. പിന്നൊന്നൂടിയുണ്ട്‌. എത്ര പിണങ്ങിയിരിക്കുകയാണെങ്കിലും ഒരാളെ വഴക്കു പറഞ്ഞാൽ അതു മറ്റെയാളും കൂടി ഏറ്റു പിടിച്ച്‌ ആകെ അലമ്പാക്കിക്കൊളും. ഇവിടേം അതു തന്നെ സംഭവിക്കുംന്നാണ്‌ ഞാൻ വിചാരിച്ചത്‌. രാവിലെ മധൂന്റെ വക ഒരു കരച്ചിൽയജ്ഞം നേരിടാനുള്ള തയ്യാറെടുപ്പിലാണ്‌ ഉറക്കമുണർന്നത്‌. നോക്കുമ്പോൾ ആ കുട്ടി ഭയങ്കര ഹാപ്പി. രണ്ടു പേരും കൂടി കുറെ നേരം സംസാരിച്ചുവത്രേ.അവസാനം നീരജ്‌ ജോലി വിട്ട്‌ ഡെൽഹിയിൽ എന്തോ ഒരു കോഴ്സിനു ചേരാനും ഒന്നു രണ്ടു കൊല്ലം കഴിയുമ്പോൾ രണ്ടു പേരും നാട്ടിൽ പോയി വീട്ടുകാരുടെ കൂടെ താമസിക്കാനും ഒക്കെ തീരുമാനമായി. രണ്ടു മൂന്നു വർഷമായി ആലോചിച്ചിട്ടു കിട്ടാത്ത പ്ലാൻ ആണ്‌ ആ പതിഞ്ചു മിനിട്ടുനേരത്തെ എന്റെ പ്രകടനം കൊണ്ട്‌ ഒറ്റയടിക്ക്‌ ശരിയായത്‌.

മേൽപ്പറഞ്ഞ രണ്ടു കേസുകളുടെയും ലേറ്റസ്റ്റ്‌ സ്റ്റാറ്റസ്‌ എനികറിയില്ല. ഞാൻ അതന്വേഷിച്ചിട്ടുമില്ല. നമ്മടെ പണി കഴിഞ്ഞു,ഇനീപ്പം അവരായി അവരുടെ പാടായി. അല്ലെങ്കിലും ഏറ്റെടുത്തു വിജയിപ്പിച്ച കേസുകൾടെയൊക്കെ പുറകേ നടക്കാൻ ഇവിടാർക്കാ സമയം?. എന്റെ സേവനം ആവശ്യമുള്ളവർ ഇനിയും ഈ സമൂഹത്തിൽ ഒരുപാടുണ്ടെന്ന്‌ എന്റെ മനസു പറയുന്നു. അങ്ങനെയുള്ളവർക്കായി ഒരു ആശ്രമം കെട്ടിപ്പൊക്കി അവടുത്തെ അമ്മ/ദേവിയായി സ്വയം അവരോധിച്ചാലോ എന്നും ഒരാലോചനയുണ്ട്‌. ഈസ്റ്റ്‌കോസ്റ്റ്‌ വിജയൻ ലൈനിൽ പറഞ്ഞാൽ..പ്രണയിക്കുന്നവർക്കായ്‌, പ്രണയിക്കാൻ തുടങ്ങുന്നവർക്കായ്‌..പ്രണയിച്ചു ബോറടിച്ചവർക്കായ്‌....

103 comments:

 1. കൊച്ചുത്രേസ്യ said...

  എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ..എന്റെ നമ്പർ 4444..

 2. പിരിക്കുട്ടി said...

  njaan thenga pottichu thresya koche.........

  enikkum venarunnu kurachu advices tharumo?

 3. സഹയാത്രികന്‍...! said...

  പഴയ പോസ്റ്റുകളുടെ അത്രേം ഇതെത്ത്യോ എന്നൊരു സംശയം...എന്നാലും ചില ഭാഗങ്ങള്‍ ശരിക്കും ചിരിപ്പിച്ചു...
  "ആ ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!! പ്രേമിക്കാത്തത്‌ എത്ര നന്നായി.." ആ സീന്‍ ഞാനൊന്ന് സങ്കല്പിച്ചു നോക്കി...ഹൊ അടിപൊളി...പക്ഷെ ചിരി നിര്‍ത്താന്‍ പറ്റുന്നില്ല്യ.

  "മേൽപ്പറഞ്ഞ രണ്ടു കേസുകളുടെയും ലേറ്റസ്റ്റ്‌ സ്റ്റാറ്റസ്‌ എനികറിയില്ല. ഞാൻ അതന്വേഷിച്ചിട്ടുമില്ല. നമ്മടെ പണി കഴിഞ്ഞു,ഇനീപ്പം അവരായി അവരുടെ പാടായി. അല്ലെങ്കിലും ഏറ്റെടുത്തു വിജയിപ്പിച്ച കേസുകൾടെയൊക്കെ പുറകേ നടക്കാൻ ഇവിടാർക്കാ സമയം?" ഈ പറഞ്ഞതില്‍ എനിക്കൊരു സംശയം...ശരിക്കും അവരടെ തല്ലുകിട്ടാതിരിക്കാന്‍ മുങ്ങി നടക്കുകയല്ലേ എന്ന് !

 4. കഥാകാരന്‍ said...

  പ്രണയം എന്നൊക്കെയ് കണ്ട്‌ വന്നു നോക്കിയതാ.... പ്രതീക്ഷിച്ചതു കിട്ടിയില്ലേങ്കിലും ശരിക്കും രസിച്ചു കെട്ടോ.......

 5. Mr. സംഭവം (ചുള്ളൻ) said...

  ആശ്രമത്തിന്റെ ഐഡിയ കൊള്ളാം, സ്വാമിനിയുടെ പേര് ഞാന്‍ നിര്‍ദേശിക്കാം "മാതാ ലൈന്‍ ഭഗവതി"

  ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മഹാകവി ശശി അണ്ണന്‍ എഴുതിയ വരികള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു

  "പ്രിയ കാമുകി കാമുകന്മാരെ
  പ്രണയം ഒരു മാരണം ആകും മുന്നേ നിങ്ങള്‍ അതില്‍ നിന്ന് മാറണം, ഇല്ലെങ്ങില്‍ നിങ്ങള്‍ക്ക് മരണം തന്നെ വരണം"

  ജയ് ഹൂടിബാബ ;-)

 6. ഭൂമിപുത്രി said...

  എംടി അങ്ങേരുടെ ഏറ്റവും ഭീകരസ്വപ്നത്തില്‍പ്പോലും കണ്ട്കാണില്ല ചരിത്രപ്രസിദ്ധമായ ആ വാചകം,ഇത്തിരിയുള്ളൊരീ
  കൊച്ചെടുത്ത് കൈകാര്യംചെയ്ത്,
  അതിന്റെ അലകും പിടിയും മാറ്റിക്കളയുംന്ന്!
  ദോഷം പറയരുതല്ലൊ,
  വായിച്ച്കഴിഞ്ഞപ്പോളെനിയ്ക്കും തോന്നുന്നുണ്ട് മരണത്തിനേക്കാളും അതൊക്കുക പ്രണയത്തിന്‍ തന്നെയാണെന്ന്.
  ഐ സല്യുട്ട് യൂ ത്രേസ്യക്കൊച്ചേ!

 7. Sarija NS said...

  ഒന്നു പ്രണയിക്കുന്നെ. എന്നിട്ടാകാം ആശ്രമമൊക്കെ ആരംഭിക്കുന്നത് :). അനുഭവം ഗുരു എന്നല്ലെ ആപ്തവാക്യം

 8. R. said...

  അടുത്താഴ്ച നാട്ടീ വന്നാ നേരിട്ടു ദര്‍ശനം കിട്ട്വോ?
  യ്യോ അതിനല്ല, ഉപദേശത്തിനാ. ;-)

 9. ശ്രീനാഥ്‌ | അഹം said...

  ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!


  :)

 10. രമേഷ് said...

  അയ്യോ എന്റെ ഫോണ്‍ കേടായീ...... കൊച്ച്( മാത/ദേവി മാരെ അങ്ങനെ വിളിക്കാവോ ആവോ? ) തന്ന നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ലാ..... അയ്യോ ആരെങ്കിലും ഒന്ന് സഹായിക്കണേ...
  :)

 11. -B- said...

  ഹോ! ഇതൊക്കെ വായിച്ചപ്പോളാ.. ഞാനെടപെട്ട പ്രേമക്കേസുകളെ പറ്റി പറയുവാണെങ്കില്‍.. അല്ലെങ്കില്‍ വേണ്ട...(അടികിട്ടിയ കഥ വാല്‍‍ക്കഷണം ചേര്‍ക്കേണ്ടി വരുമെന്നതു കൊണ്ടല്ല). :)

 12. Sands | കരിങ്കല്ല് said...

  കൊച്ചൂസേ.. പ്രണയം എന്താണെന്നറിയണം അത്രയല്ലേ ഉള്ളൂ... ഞാന്‍ ഇടക്കൊക്കെ പെട്ടുപോയിട്ടുള്ള സംഭവം ആണിതു്‌.

  പൊസ്സസ്സീവ് ആവാനുള്ള കഴിവില്ലാത്തതിനാലോ... തുമ്മിയാല്‍ തെറിക്കുന്ന മൂക്കു്‌ തെറിക്കട്ടെ എന്ന തോന്നല്‍ ഉള്ളതുകൊണ്ടോ... പ്രണയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിപ്പോവാന്‍ ശരിക്കങ്ങട്‌ സാധിച്ചിട്ടില്ല.

  കമ്പയിന്‍ സ്റ്റഡിയില്‍ താല്പര്യമുണ്ടോ? ;) ... യേതു്‌? :)

  - കല്ലു്‌, കരിങ്കല്ലു്‌.

  പി.എസ്: ഞാനും കണ്ടമാനം അഡ്വൈസറി-കമ്മിറ്റികളില്‍ വര്‍ക്ക് ചെയ്തിട്ടുള്ളതാ.. {Part of Resume}

 13. Sands | കരിങ്കല്ല് said...

  പറയാന്‍ മറന്നു... ആ കണ്ണിമാങ്ങാ പ്രയോഗം കലക്കി.

 14. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:ഡല്‍ഹീന്ന് കുറ്റീം പറിച്ച് പോന്നതിന്റെ സീക്രട്ട് ഇപ്പോള്‍ പിടികിട്ടി.

  ഓടോ: പണ്ടൊരു ഡ്യൂപ്ലിക്കേറ്റ് പ്രണയക്കേസ് പൊളിച്ച് വിപ്ലവമുണ്ടാക്കിയത് ഓര്‍മ്മ വരുന്നു.

 15. ശ്രീവല്ലഭന്‍. said...

  ആ ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!

  ചില അടിപൊളി പ്രയോഗങ്ങള്‍ ഇവിടെ കണ്ടു. ഇതു വളരെ നല്ല പോസ്റ്റ് ആയി തോന്നി. താജ്മഹലിലെ ചെറിയ വളയം. ഹൊ എന്ത് ബുദ്ധിമുട്ടിക്കാനും അതൊക്കെ കണ്ടു പിടിക്കാന്‍!!!

  എന്നതാണോ ഈ പ്രണയം എന്നൊക്കെ പറഞ്ഞാല്‍. ഇപ്പം അതെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടു വന്നതേ ഉള്ളു :-)

 16. Unknown said...

  ഇടപെട്ട രീതികള്‍ അത്ര നന്നായില്ലെങ്കിലും അതെഴുതിയ രീതി ക്ഷ പിടിച്ചു.

  വായിക്കുമ്പോള്‍ ഒര്‍ ചെറു ചിരിയോടെ വായിക്കാന്‍ പറ്റുകാന്നു പറയുന്നത് എഴുതിയയാളുടെ കൈപ്പുണ്യം തന്നെ.

  പിന്നെ ഒന്നു പ്രേമിച്ചു നോക്കുന്നതും നല്ലതാ, അതും ഒരനുഭവമാണ്, കാന്‍സര്‍ വന്നാലേ അതിന്റെ എഫക്ട് അറിയാന്‍ പറ്റൂ, അല്ലേല്‍ ചികിതിക്കാനും.

  അപ്പോ ശരി, വീണ്ടും കാണാട്ടോ...

 17. അല്ഫോന്‍സക്കുട്ടി said...

  "ഞാൻ വലുതാവുമ്പോൾ വല്ലവന്റേം കൂടെ ഒളിച്ചോടുമെന്ന്‌ വീട്ടിലെല്ലാരും അങ്ങുറപ്പിച്ചു. അവർടെ ആ പ്രതീക്ഷ നിറവേറ്റാൻ പറ്റീല്ലല്ലോ എന്നുള്ളതാണ്‌ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുഃഖം. കുറ്റം എന്റേതല്ല. കൂടെയോടാൻ ആരും തയ്യാറായില്ല."

  ഒളിമ്പിക്സില്‍ നിന്ന് ആരെയെങ്കിലും പറഞ്ഞു വിടട്ടെ കൂടെ ഓടാന്‍. വീട്ടുകാരുടെ പ്രതീക്ഷ നിറവേറ്റണ്ടെ.

 18. പ്രയാസി said...

  പോരാ കൊച്ചെ..

  അനുഭവിക്കാത്ത വിഷയമായോണ്ടാകും.. ചിലര്‍ കണ്ടാല്‍ പഠിക്കും ചിലര്‍ കൊണ്ടാലേ പഠിക്കൂ.. ഏതാണ്ടൊരേറു കിട്ടാന്‍ സമയമായി വരുന്നു..!

  ഓഫ്: കഷ്ടം..!താജ്മഹലിന്റെ മണ്ടക്കു മാത്രമെ നോക്കീള്ളൂ.. നാലുവശത്തുമുള്ള നാലുകുറ്റി പുട്ടു കണ്ടില്ലാരുന്നൊ..!

 19. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  Ohh my kochche...

 20. ആഗ്നേയ said...

  ഞാന്‍ ചോദിക്കുന്നു ക്യാന്‍സര്‍ ഉള്ളവരാണോ ക്യാന്‍സര്‍ സ്പെഷലിസ്റ്റുകള്‍ ആകുന്നത്..എന്റെ കൊച്ചൂ എവിടെ ആ പാദാരവിന്ദങ്ങള്‍?
  ഞാനൊന്നു നമിക്കട്ടെ..പ്ലീസ്.
  എന്തു കണ്ടാണെടീ നീയൊക്കെ എഴുതുന്നത് എന്നു ചോദിക്കുന്നവരോട് പറയാന്‍ ഒരു മറുപടി തപ്പി ഏഴുമാസമായലയുന്ന എന്നെ വെറും ഒരു നിമിഷം കൊണ്ടല്ലേ രക്ഷിച്ചത്..10-18വയസ്സുവരെ ഞാനും ഇതു കുറേ ആലോചിച്ചുനോക്കിയതാ..പിന്നെക്കേറി കെട്ടി..എന്നിട്ടിപ്പോ ഒരു ജീവപര്യന്തം കാലയളവായി..ഇപ്പളും ഞാനിടക്കിടെ അതോര്‍ക്കാറുണ്ട്...”യേ പ്യാര്‍ ക്യാ ഹോത്താ ഹേ?”
  “നിന്നെക്കണ്ടാ‍ല്‍ ലോകത്തൊരു മനുഷ്യനും തോന്നാതത സാധനം ”എന്ന് എന്റെ കെട്ട്യോന്‍...
  എനിക്കെന്തായാലും ഈ പോസ്റ്റ് വല്യ ഇഷ്ടായേ..:)
  “കോട്ടാ‍ന്‍ തൊടങ്ങ്യാ അന്തണ്ടാവില്ല...

 21. Babu Kalyanam said...

  :-))
  ചിരിച്ചു ചിരിച്ചു എനിക്ക് വയ്യായേ...
  നല്ല flow. ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്ത്തു എന്ന് പറയുന്ന പോലെ ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്ത്തു..

 22. കാര്‍വര്‍ണം said...

  prayaseede comment nte thazhe ente oru oppu

  (Odano atho vendayo ;-)

 23. ജിജ സുബ്രഹ്മണ്യൻ said...

  ആശ്രമം ഒരെണ്ണം തുടങ്ങൂന്നേ..പ്രണയത്തെ കുറിച് വല്ല സംശയവും വന്നാല്‍ തീര്‍ത്തു തരാന്‍ ഒരാളായല്ലോ...
  എന്നാലും 2-3 വയസ്സുള്ളപ്പോള്‍ ഒളിച്ചോടാന്‍ നോക്കിയ ആളല്ലെ..കലക്കി കേട്ടോ...

 24. അനില്‍@ബ്ലോഗ് // anil said...

  ഒരു കത്തികിട്ടിയിരുന്നെങ്കില്‍.....
  കുത്തിക്കൊല്ലാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...

 25. ജയരാജന്‍ said...

  എന്റെ സേവനം ആവശ്യമുള്ളവർ ഇനിയും ഈ സമൂഹത്തിൽ ഒരുപാടുണ്ടെന്ന്‌ എന്റെ മനസു പറയുന്നു. അങ്ങനെയുള്ളവർക്കായി ഒരു ആശ്രമം കെട്ടിപ്പൊക്കി അവടുത്തെ അമ്മ/ദേവിയായി സ്വയം അവരോധിച്ചാലോ എന്നും ഒരാലോചനയുണ്ട്‌. :)

 26. Typist | എഴുത്തുകാരി said...

  എനിക്കൊരു കാര്യത്തിലേ അസൂയയുള്ളൂ, അഞ്ചു പ്രാവശ്യം താജ് മഹല്‍ കാണാന്‍ കഴിഞ്ഞതില്‍.
  ഒരിക്കലെങ്കിലും ഒന്നു പ്രണയിച്ചുനോക്കെന്നേയ്, അതിത്തിരി സുഖോള്ള ഏര്‍പ്പാടുതന്നെയാ.

 27. Anoop Technologist (അനൂപ് തിരുവല്ല) said...

  കലക്കി !

 28. ദിലീപ് വിശ്വനാഥ് said...

  അപ്പോ അങ്ങനെ വിളിക്കുമ്പോൾ സ്നേഹം ഇരട്ടിയായി തോന്നുമത്രേ.. (ആ ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!പ്രേമിക്കാത്തത്‌ എത്ര നന്നായി..)

  ഹഹഹ.. അത് ഗലക്കി.

  എന്തരായാലും കൊച്ചിനെ നേരത്തെ പരിചയപെടാതിരുന്നത് കാര്യമായി.

 29. Bindhu Unny said...

  എനിക്കേറ്റോം ഇഷ്ടായത് ആ പനീറും കണ്ണിമാങ്ങാ അച്ചാറുമാണ്. കൊച്ചുത്രേസ്യയ്ക്ക് കണ്ണിമാങ്ങാ അച്ചാറെന്ന് വിളിക്കാന്‍ വേഗം ഒരു ബോയ്ഫ്രണ്ടിനെ കിട്ടട്ടെ. :-)

 30. yousufpa said...

  ത്രേസ്യാ കൊച്ചേ...വായിച്ചതിനു ശേഷം കമന്റ് എഴുതാം.

 31. Unknown said...

  കൊച്ചെ കൊച്ചുത്രേസ്യെ
  കൊച്ചു കൊച്ചു പ്രണയങ്ങള്‍ ഈല്ലാതെ എന്തു ജീവിതം

 32. Film Buff said...

  It's your Roman Catholic Syrian Catholic (RCSC) identiy that's preventing you to fall in love! Throw it away, it is fun!

 33. ഒരു “ദേശാഭിമാനി” said...

  Good presentation!
  :)

 34. :: VM :: said...

  ശ്ശെ !
  നുമ്മ ഒരു 10 കൊല്ലം മുമ്പ് പരിചയപ്പെടാതിരുന്നത് കഷ്ടായി ;) ആണേല്‍ ഞാനീ നേരം കൊണ്ട് ഒരു 10 പ്രണയവിവാഹമെങ്കിലും കഴിച്ചേനേ.. (ത്രേസ്യേ ബ്രോക്കറാക്കീട്ട്)

  ഹാ! ഓരോ അവതാരങ്ങള്‍ക്കും ഓരോ സമയമുണ്ടെന്നു പറയുന്നത് എത്ര ശരി ;)

 35. സൂര്യോദയം said...

  കൊച്ച്‌ ത്രേസ്യേ... ഈയുള്ളവനും കുറേ പ്രണയക്കേസുകളില്‍ ഇടപെട്ട്‌ (വേറെ നിവര്‍ത്തിയില്ലാത്തതിനാല്‍) നാട്ടുകാരുടേയും വീട്ടുകാരുടേയും ഒക്കെ തെറി കേട്ടിട്ടാണെങ്കിലും അവസാനം വിജയത്തിലെത്തിച്ചിട്ടുണ്ട്‌. ഏറ്റെടുത്ത എല്ലാ കേസുകളും.. അതുകൊണ്ട്‌..... :-)
  (അങ്ങനെ ആരും ഇതും പറഞ്ഞൊണ്ട്‌ ഈ വഴി വരണ്ടാ.. )

  പിന്നേയ്‌.. ആ 'കണ്ണിമാങ്ങാ അച്ചാറേ..' എന്നുള്ള വിളി കേള്‍ക്കാന്‍ ഏതൊരു കോന്തനാണാവോ ഈശ്വരാ ദുര്യോഗം എന്ന്‌ ആലോചിച്ചിട്ട്‌ .... :-))

 36. Unknown said...

  “ആകെമൊത്തംടോട്ടലായി പറയുകയാണെങ്കിൽ മരണം പോലെയാണ്‌ പ്രണയവും.സമയോം കാലോം നോക്കാതെ ആരേം കേറി അറ്റാക്ക്‌ ചെയ്യും.രംഗബോധമില്ലാത്ത കോമാളീസ്‌“

  തന്നെ????എപ്പോഴാണോ എന്റെ നമ്പര്‍ വരുന്നേ...

  പോസ്റ്റെവിടെ പോസ്റ്റെവിടെ എന്നു നോക്കി ഇരിക്കുവായിരുന്നു...കൊള്ളാം !!!

 37. അയല്‍ക്കാരന്‍ said...

  ഇത് ഒരു സോദ്ദേശ്യ പോസ്റ്റാണോന്ന് വര്‍ണ്ണ്യത്തിലാശങ്ക. കല്യാണാലോചനകള്‍ വരുന്ന കാലമാകുമ്പോള്‍ ഞാനെങ്ങും വേലി ചാടിയിട്ടില്ല എന്ന് തെളിയിക്കാന്‍ ഇതിലും നല്ലൊരു വഴിയില്ലതന്നെ....

 38. കാവലാന്‍ said...

  "എന്റെ നമ്പർ 4444....."

  ഈ നമ്പറത്ര ശരിയല്ല ത്രേസ്യാക്കൊച്ചെ.ആകെ നാലു നമ്പറും അതു മൊത്തം നാലും!!!
  ഈ നാലിനും പ്രണയത്തിനും തമ്മിലൊരു ചില്ലറബിസിനസുണ്ട്.
  സഹായിച്ചു കൊടുത്തവരോടൊന്നു ചോദിച്ചു നോക്കിക്കേ.

 39. ധ്വനി | Dhwani said...

  പ്രണയിയ്ക്കുന്നവരുടെ ആല്‍മാര്‍ത്താത ക്വസ്റ്റ്യന്‍ ചെയ്യാനും ഹെല്‍പ് ലൈന്‍ നമ്പരൊ?

  ഞാനും ഇതില്‍ അത്യാവശ്യം സ്മാര്‍ട്ടാ... സത്യാന്നേ... കണ്ണുരുട്ടാനും ഒച്ചയുണ്ടാക്കാനും അറിയാം... രാത്രിയില്‍ മിണ്ടിയും പറഞ്ഞും കിടക്കുന്ന സ്വഭാവമുള്ളതു കൊണ്ട് ഏതു രാത്രി വേണേലും ആര്‍ക്കും എന്തു പ്രശ്നവുമായി സമീപിയ്ക്കാം.
  പ്ലീസ്... ആശ്രമം തുടങ്ങുവാണേല്‍ ഞാനും സ്വാമിനി ആയിക്കോള്ളാം. പ്ലീസ്

 40. Unknown said...

  kochuthressyakoche kalakkiyittundu ketto.njanum orupadu upadesangal koduthittundu.athokke polinja charithrame ullu.enthayalum kannimanga achar kalakki.ente koche, pranayathilekkonnum eduthu chadalle, pinne ethu pole kochuthressyakochine kanan pattillallo enna sangadam kondu paranjatha.best wishes.

 41. കുറ്റ്യാടിക്കാരന്‍|Suhair said...

  ആ നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ല ത്രേസ്യാക്കൊച്ചേ...

  അല്ല, സഹായത്തിനു വേണ്ടിയൊന്നുമല്ല, വെറുതെ വിളിച്ചുനോക്കിയതായിരുന്നു...

  നല്ലപോസ്റ്റ്... :)

 42. KAMALA CLUB said...

  ഞങ്ങളും കുളത്തില്‍ ഇറങ്ങിയിരിക്കുന്നു, കേട്ടോ!
  www.kamalaclub.blogspot.com

 43. Rare Rose said...

  ഹ..ഹ..കലക്കീ ട്ടാ...എന്റെ കൊച്ചൂ...പ്രണയിച്ചില്ലെങ്കിലെന്താ ..ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്നു പറഞ്ഞു നിന്നിരുന്ന രണ്ടു പ്രണയങ്ങളല്ലേ പുഷ്പം പോലെ ശരിയാക്കി കൈയില്‍ കൊടുത്തത്...:)
  പിന്നെ കണ്ണിമാങ്ങാ വിളിക്കായി ഭൂലോകത്തെവിടെയോ കാത്തുനില്‍ക്കുന്ന ആ പാവം ചെറുപ്പക്കാരനെ ഓര്‍ക്കുമ്പോള്‍ മാത്രം ഒരു ദു:ഖം..:)

 44. നജൂസ്‌ said...

  കൊള്ളാം... പ്രണയം അങനെയൊന്നും വരില്ല കൊച്ചേ... അതിനെ തിരഞ്‌ നടന്നാല്‍ പ്രത്യേഗിച്ചും...

 45. smitha adharsh said...

  അപ്പൊ,അങ്ങനെ വരട്ടെ...2-3 വയസ്സുള്ളപ്പോള്‍ ഒളിച്ചോടാന്‍ നോക്കിയ കക്ഷിയാ അല്ലെ?അതിഷ്ടപ്പെട്ടു...കൂടെ കണ്ണിമാങ്ങാ അച്ചാറും..

 46. തോന്ന്യാസി said...

  "ഞാൻ വലുതാവുമ്പോൾ വല്ലവന്റേം കൂടെ ഒളിച്ചോടുമെന്ന്‌ വീട്ടിലെല്ലാരും അങ്ങുറപ്പിച്ചു. അവർടെ ആ പ്രതീക്ഷ നിറവേറ്റാൻ പറ്റീല്ലല്ലോ എന്നുള്ളതാണ്‌ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുഃഖം. കുറ്റം എന്റേതല്ല. കൂടെയോടാൻ ആരും തയ്യാറായില്ല."

  ഈ വരികള്‍ വായിച്ചപ്പോ സത്യത്തില്‍ എനിക്കു ദു:ഖം തോന്നി, ആ ദു:ഖം തീര്‍ക്കാന്‍ ഒരു ലൈനാപ്ലിക്കേഷന്‍ തയ്യാറാക്കിയതാ....പിന്നെയാ കണ്ണിമാങ്ങാ അച്ചാറേന്നുള്ള വിളി ഇഷ്ടല്ലാത്തോണ്ട് ആപ്ലിക്കേഷന്‍ ഞാന്‍ കീറിക്കളഞ്ഞു........

 47. സ്‌പന്ദനം said...

  എന്റെ സേവനം ആവശ്യമുള്ളവർ ഇനിയും ഈ സമൂഹത്തിൽ ഒരുപാടുണ്ടെന്ന്‌ എന്റെ മനസു പറയുന്നു. അങ്ങനെയുള്ളവർക്കായി ഒരു ആശ്രമം കെട്ടിപ്പൊക്കി അവടുത്തെ അമ്മ/ദേവിയായി സ്വയം അവരോധിച്ചാലോ എന്നും ഒരാലോചനയുണ്ട്‌. ഈസ്റ്റ്‌കോസ്റ്റ്‌ വിജയൻ ലൈനിൽ പറഞ്ഞാൽ..പ്രണയിക്കുന്നവർക്കായ്‌, പ്രണയിക്കാൻ തുടങ്ങുന്നവർക്കായ്‌..പ്രണയിച്ചു ബോറടിച്ചവർക്കായ്‌....
  എന്റെ മാഷേ വെറുതെ എന്തിനാ ഓരോ ഏടാകൂടം എടുത്തു തലയില്‍ വയ്‌ക്കുന്നത്‌. ഒരൊളിച്ചോട്ടം നടക്കട്ടെയെന്ന പ്രാര്‍ഥനയോടെ..
  :-)

 48. മാവേലി കേരളം said...

  ന്നാലും എന്റെ കൊച്ചുത്രേസ്യക്കൊച്ചേ
  വല്ലോരടേം പ്രണയത്തിനു മീഡിയേറ്റര്‍ ആയി നടന്നാല്‍‍ മതിയോ?:)‍ ‍

 49. അരവിന്ദ് :: aravind said...

  രസിച്ചൂ!
  :-)
  കൊച്ചുത്രേസ്യക്ക് മാത്രമാകുന്ന സ്റ്റൈലില്‍ എഴുതിയിരിക്കുന്നു.

 50. സമീര്‍ അലി I Samir Ali said...

  കമന്റ് എഴുത്ണ്ടാ എന്നണു വിചാരിച്ചതു...ഈ അടുത്തിടെ കമലഹാസന്‍ ഒരു interview-ല്‍ പറയുന്നതു കേട്ടു..ഒരു സ്രഷ്ടി ഉണ്ടാവാനാണു പ്രയാസം കൊഞ്ഞനാം കുത്താന്‍ എളുപ്പമാണന്ന്. To be frank എനിക്ക് ഈ 'സ്രഷ്ടി' അത്ര ഇഷ്ടപ്പെട്ടില്ല. കൊചുത്രെസ്യയാരാ...Life ല്‍ ചെറുതായെങ്കിലും നമ്മള്‍ എല്ലാ വികാരങ്ങളും അനുഭവിക്കാറില്ലേ...ആസ്വദിക്കാറില്ലേ....ആഗ്രഹിക്കാറില്ലേ...കുറച്ചു വായനക്കാരുണ്ട്ന്നു വച്ച് എന്തിനാ......ഈ ജാഡ

 51. Sharu (Ansha Muneer) said...

  (ആ ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!പ്രേമിക്കാത്തത്‌ എത്ര നന്നായി..)

  ഇതാ കിടിലന്‍ :)

 52. ഏറനാടന്‍ said...

  കൊ.ത്ര്യേ, ലവ് ഗുരു (സിനിമ) കണ്ടുവല്ലേ? അത് ഇത്രവരില്ല. ബൈ ദി ബൈ; സ്റ്റക്ക് ആയിപ്പോയ ലവ് ട്രാക്ക് ലെവലാക്കിത്തരുന്നതിനു വല്ല അഡ്വൈസും ഉണ്ടോ? എനിക്കല്ലാട്ടോ..:)

 53. ഹാരിസ് said...

  kashtam....!
  consult a docter Immediately.
  :)

 54. goooooood girl said...

  Feel good......

 55. Febin Joy Arappattu said...

  angane 4 pere oru vazhiyaaki alle???? enthayalum kidilam..... :)

 56. കൊച്ചുത്രേസ്യ said...

  എല്ലാവരുടെയും ശ്രദ്ധയ്ക്ക്‌.. ഞാന്‍ മഴ കാണാന്‍ വേണ്ടി നാട്ടിലെത്തിയിരിക്കുകയാണ്‌. തിരിച്ചെത്തിയ ശേഷം എല്ലാ പ്രണയ-പ്രശ്ന-ബാധിതരുടെയും വ്യാകുലതകള്‍ക്ക്‌ മറുപടി തരുന്നതായിരിക്കും.

 57. Aadityan said...

  നാട്ടില്‍ വന്നാല്‍ മഴ എന്ന സിനിമയുടെ DVD/CD മാത്രമേ കിട്ടു . ഭയങ്കര തിരക്കാണോ ഇപ്പോള്‍?
  പോസ്റ്റ് ഇന് പഴയ ഒരു സുഖമില്ലലോ ? (ഗീതയുടെ സൌന്ദരിയം പോലെ അല്ല .ശരിക്കും ).അടുത്തതില്‍ ശരിയാക്കണേ

 58. Aadityan said...
  This comment has been removed by the author.
 59. Unknown said...
  This comment has been removed by the author.
 60. krish | കൃഷ് said...

  കൊച്ച് ദേ പിന്നേം വെള്ളത്തില്‍.

  ഈ പ്രണയിസ്റ്റിന്റെ (പേര്‍ ഒന്നു ചുരുക്കിയതാ) ഓരോ കാര്യമേ. ആ കേസ് ഡയറിയില്‍ ഇത്രേ ഒള്ളോ?
  :)

 61. Unknown said...

  കൊച്ചുത്രേസ്യേ.. നന്നായോന്ന് അറിയില്ല, എന്തായാലും എനിക്ക് പിടിച്ചു.ആശ്രമത്തില്‍ അമ്മ ദേവിയായി ഇരിക്കുന്നതൊക്കെ നല്ല കാര്യാ.. ജയിലില്‍ സന്തോഷ് മാധവന്‍ മാര്‍ക്കൊരു കൂട്ടാകുമല്ലൊ.എല്ലാവരും അകത്തായപ്പൊള്‍ പുറത്തും നല്ല കോളാണെന്നാ കേള്‍വി..ശരി ശരി നടക്കട്ടെ..

 62. ശ്രീ said...

  "അതിനൊക്കെ എനിക്കെന്തു യോഗ്യത എന്നൊക്കെ ആരോപിക്കുന്നവരോട്‌ എനിക്കൊന്നേ ചോദിക്കാനുള്ളൂ.. ക്യാൻസർ വന്നവരാണോ നമ്മടെ നാട്ടിൽ ക്യാൻസർ സ്പെഷ്യലിസ്റ്റുകളാവുന്നത്‌?"

  ഇതു കറക്റ്റ്!

  രണ്ടെണ്ണമേ എടുത്തു പറയാനുള്ളോ? [എന്തിനാ അധികം അല്ലേ?]

 63. Unknown said...

  ഉവ്വ് ഞാന്‍ വിശ്വസിച്ചു.....!!!!!!!!!

  കാര്യമെന്തൊക്കെയാ‍യലും കൊച്ചിന്റെ എഴുത്തിനു ഒരു സ്വന്തം ശൈലിയുണ്ട്

 64. ഏകാന്തപഥികന്‍ said...
  This comment has been removed by the author.
 65. ഏകാന്തപഥികന്‍ said...
  This comment has been removed by the author.
 66. ഏകാന്തപഥികന്‍ said...

  മതി... മഴകൊണ്ട് തണുത്ത് ശരിക്കും ‘നോര്‍മ്മലായിട്ടു മതി’... ചിലപ്പൊള്‍ പ്രണയം വന്നേക്കും...

  എന്തായാലും തൊട്ടപ്പുറത്തെ ‘ഡസ്കില്‍’ നോക്കാതെ, പ്രണയം തേടി ഗൂഗിളില്‍ പോയ ഐ.ടി താരത്തെ സമ്മതിച്ചിരിക്ക്ണു... വെറുതെയല്ല ചെക്കന്മാരൊന്നും വരാത്തെ..!
  ദൈവമെ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ‘നൊമ്മടെ’യൊക്കെ ഗതിയെന്താവും...

  പ്രമേയത്തില്‍ പ്രത്യേകതയില്ലെങ്കിലും അവതരണത്തിലെ അനന്യത എടുത്ത് പറയേണ്ടിയിര്‍ക്കുന്നു...അതിനൊരു ‘കൊച്ചുത്രേസ്യ‘യെക്കൊണ്ടേ പറ്റൂ...

  “ആത്മഹത്യ ആയിരിക്കുംന്ന്‌ എന്നിലെ ശുഭാപ്തിവിശ്വാസി അങ്ങൂഹിച്ചു“ ഇത് ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു...

  ഇതു വായിക്കുമ്പോഴാണ് ഐ.ടി കുടുബങ്ങളിലെ പുതിയ പ്രശ്നങ്ങള്‍/പ്രവണതകള്‍ വായിച്ചതോര്‍ത്തത്... സമയമുണ്ടേല്‍ നോക്കിക്കോ..

  http://www.madhyamamonline.com/news_archive_details.asp?id=8&nid=197413&dt=8/12/2008

  ഏകാന്തപഥികന്‍..

 67. nandakumar said...

  അല്ലാ! എന്തൂട്ടണ് ഈ പ്രണയംന്ന് ച്ചാല്??

 68. മാലാഖന്‍ | Malaghan said...

  അല്ല മുന്നിലെ ക്യുബിക്കിളില്‍ ഇരുന്നു സമയം കളയുന്ന ആ ആന്ധ്രാക്കരിയൂടും അതിന്നപ്പുറത്തിരിക്കുന്ന സുന്ദരിക്കുട്ടിയോടും അതിന്നപ്പുരത്തിരിക്കുന്ന പ്രയമായെന്നു സ്വയം സമ്മതിക്കാത്താ ആ അന്റിയോടും നമ്മടെ കുഞ്ഞൂഞ്ഞിനു തോന്നിയ ആ 'വീക്കെന്‍സ്' ആണോ മാഷെ ഈ പ്രണയം ?

  അല്ലേ ?

  ശ്ശൊ ഗണ്‍ഫ്യൂഷനായലോ ദൈവമെ... ഞാനും വിട്ടു... അത്രയ്ക്കൊന്നും ഞാനും ആയിട്ടില്ല... ഗൂഗിളേട്ടന്‍ തോറ്റടത്ത്‌ തോല്ക്കാന്‍ എനിക്കു അഭിമാനമാണ്‌...

  ആ കണ്ണിമാങ്ങാ പ്രയോഗവും നിന്റെ ശുഭാപ്തി വിശ്വസവും എന്നത്തെയും പോലെ കിടിലന്‍ ആയിരുന്നൂ...

 69. ഉപാസന || Upasana said...

  നന്നായി, നല്ല ഒഴുക്കോടെ (ഈ പോസ്റ്റില്‍ അത് വ്യക്തമാണ്) എഴുതിയിരിയ്ക്കുന്നു. ഒട്ടും മടുപ്പില്ലാതെ വായിച്ചിരുന്നു.

  പക്ഷേ ചിരിപ്പിച്ച സീനുകള്‍ വളരെ കുറവ്, കണ്ണിമാങ്ങയടക്കം.
  എഴുതിയ സബ്ജക്ക്ടിന്റെ പ്രത്യേകതയായിരിയ്ക്കും.

  എഴുതാന്‍ പോകുന്ന തീമുകള്‍ (‘ചേടത്തി‘ പോലുള്ളവ) ശ്രദ്ധിച്ച് തിരഞ്ഞെടുത്താല്‍ കഥകള്‍ ഇനിയും കൊഴുപ്പിക്കാം.
  ആശംസകള്‍..!
  :-)
  ഉപാസന

 70. d said...

  ഹൊ! എന്നാലും ആ കണ്ണിമാങ്ങാ അച്ചാര്‍ :)

 71. അജ്ഞാതന്‍ said...

  ഒരു കേസ് പറയാന്‍ ഉണ്ടായിരുന്നു...എപ്പഴാ ഒന്നു ഫ്രീ ആവുക ;)

 72. PIN said...

  പല സംശയങ്ങളും ഉണ്ടായിരുന്നു. മുകളിൽ പറഞ്ഞ നമ്പരിൽ വിളിച്ചിട്ട്‌, ഈ നമ്പർ നിലവിലില്ലാ എന്ന കിളിനാദമാണ്‌ ലയിനിൽ കേട്ടത്‌.ഇനി അ കിളിയെ ഒന്നു ലയിനടിച്ചാലോ എന്നു വിചാരിക്കുന്നു..

 73. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

  ഞങ്ങളുടെ ഒരു പ്രശ്നം സോള്‍വ്‌ ചെയ്യാന്‍ ആളെ നോക്കി നടക്കുമ്പോളാണ് ... ആശ്രമം തുടങ്ങിയാല്‍ അറിയിക്കുമല്ലോ?

 74. ഷിജു said...

  എഴുത്തിന്റെ ശൈലി ഉഗ്രന്‍. എല്ലാ പ്രണയിതാക്കളും ഇതുപോലെ അല്ല കേട്ടോ.പിന്നെ “കണ്ണിമാങ്ങാ അച്ചാറേ“ എന്ന വിളി കലക്കി ....

 75. Pramod said...

  തമാശയായിട്ടാണെങ്കിലും, പ്രണയിക്കുന്നവര്‍ക്കായി (or for that matter, any relation) നല്ല 2 message ഉണ്ട് ഇതില്‍!! Nice!!

 76. എം.എസ്. രാജ്‌ | M S Raj said...

  കൊച്ചുത്രേസ്യേടത്തിയേ, കണ്ണിമാങ്ങാ അച്ചാറൊക്കെ കലക്കീട്ടൊണ്ട്. അതൊക്കെ അവിടെ നിക്കട്ടെ.

  എന്നാലും ഇത്രേം നിസാരമായി ഓരോരോ കേസുകെട്ടുകളു കൈകാര്യം ചെയ്യുന്നതു കേട്ടപ്പോ ഒരു പ്രണയിനി ഉണ്ടായിരുന്നെങ്കിലെന്നും അവള്‍ അവിടുത്തെ ഹോസ്റ്റല്‍ സഹവാസിയായിരുന്നെങ്കിലെന്നും അറിയാതെ മോഹിച്ചു പോയി. ഒന്നുവല്ലേലും ടകടകാന്നു കാര്യങ്ങള്‍ക്കു തീരുമാനം ആകുമല്ലോ!

 77. Unknown said...

  wow ...super. Enikkum vallatha asosam thonni....Vayichu kazichapol..Thanks chechi!!!

 78. Unknown said...

  wow ...super. Enikkum vallatha asosam thonni....Vayichu kazichapol..Thanks chechi!!!

 79. Anonymous said...

  (താജ്മഹലവിടെനിൽക്കട്ടെ; ഞാൻ പറഞ്ഞു വരുന്നത്‌ പ്രണയവും ഞാനുമായുള്ള ആ ഒരു ഇരിപ്പുവശത്തെ പറ്റിയാണ്‌. ഈ സംഭവത്തിന്‌ അവതരിക്കാൻ അങ്ങനെ പ്രത്യേകിച്ച്‌ കാലോം സമയോം ഒന്നും വേണ്ടാന്നാണ്‌ ഞാൻ മനസ്സിലാക്കീട്ടുള്ളത്‌.ആകെമൊത്തംടോട്ടലായി പറയുകയാണെങ്കിൽ മരണം പോലെയാണ്‌ പ്രണയവും.സമയോം കാലോം നോക്കാതെ ആരേം കേറി അറ്റാക്ക്‌ ചെയ്യും.രംഗബോധമില്ലാത്ത കോമാളീസ്‌.) വരികള്‍ക്കിടയില്‍ വായിച്ചതാണേ കൊഴപ്പമാ‍യീന്നാ തൊന്നുന്നെ!!!!!!

 80. കൊച്ചുത്രേസ്യ said...

  പിരിക്കുട്ടീ അഡ്‌വൈസൊക്കെ തരാം.. ദക്ഷിണ കറക്ടായി തരുമെങ്കിൽ മാത്രം..

  അശോക്‌ ഞാൻ മുങ്ങിനടക്കുന്നതൊന്നുമല്ല എന്നെയെങ്ങാനും കണ്ടാൽ അവര്‌ പിടി കൂടി പടമാക്കി പൂജാമുറിയിൽ കൊണ്ടു വയ്ക്കും. വെർതേയെന്തിനാ....

  കഥാകാരാ പ്രതീക്ഷിച്ചതു കിട്ടിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ കിട്ടിയല്ലോ..താങ്ക്സേ..

  ചുള്ളാ പേര്‌ റിജക്ടഡ്‌.. കടുപ്പം പോരാ. ഈ ആയുർവ്വേദമരുന്നുകൾടെയൊക്കെ പേരു പോലെ പറയുമ്പോൾ നാക്കുളുക്കണം. ഒന്നു കൂടി ശ്രമിച്ചു നോക്കൂ..

  ഭൂമിപുത്രീ താങ്ക്സേ

  സരിജേ പ്രണയം വരുന്നതും കാത്തിരുന്നാൽ ഈ ജന്മത്ത്‌ ആശ്രമത്തിന്റെ പണി നടക്കില്ല കുഞ്ഞേ..

  രജീഷ്‌ തൽക്കാലം ദർശനമൊന്നുമില്ല. ഉപദേശമൊക്കെ ഫോൺ വഴിയാണ്‌..

  ശ്രീനാഥ്‌ :-)

  രമേഷ്‌ ആദ്യം പോയി ഫോൺ നന്നാക്ക്‌. പ്രണയം വിജയിക്കാൻ ആദ്യം വേണ്ടത്‌ വർക്കിംഗ്‌ കണ്ടീഷനിലുള്ള ഒരു ഫോണാണ്‌. അതു കഴിഞ്ഞിട്ടാവാം ഉപദേശം

  ബിക്കു അടി കിട്ടിയതോ കിട്ടാൻ സാധ്യതയുള്ളതോ ആയ കേസുകൾ സൗകര്യപൂർവ്വം അങ്ങു മറന്നു കളയുന്നതാണ്‌ നമ്മളെ പോലുള്ള സ്പെഷ്യലിസ്റ്റുകൾടെ ആരോഗ്യത്തിനു നല്ലത്‌

  കരിങ്കല്ലേ പ്രണയത്തിന്റെ നിലയില്ലാക്കയം കണ്ട്‌ ജീവനും കൊണ്ടോടി രക്ഷപെട്ട ഒരു ഹതഭാഗ്യൻ(അതോ ഭാഗ്യവാനോ) ആണെന്ന്‌ എന്റെ ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞിരിക്കുന്നു.(ഏയ്‌.. കമന്റു വായിച്ചപ്പോ മനസ്സിലായതല്ലെന്നേ)

  കുട്ടിച്ചാത്താ പ്രണയം പൊളിച്ചൂന്ന്‌ പ്രത്യേകം പറയണ്ട. ചത്തൻ കൈ വച്ചൂന്നു കേട്ടപ്പോൾ തന്നെ മനസ്സിലായി ആ പാവം പ്രണയത്തിന്റെ ഗതി.

  ശ്രീവല്ലഭാ പ്രണയം എന്താണെന്ന്‌ എനിക്കും ഇതു വരെ പിടികിട്ടീട്ടില്ലേ. പക്ഷെ പ്രണയം എന്തല്ലാ എന്ന്‌ ഒരു ഏകദേശ ധാരണയുണ്ട്‌..

  നിഷാദ്‌ ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നു പഠിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌ :-)

 81. കൊച്ചുത്രേസ്യ said...

  അൽഫോൻസക്കുട്ടീ എങ്കിൽ പിന്നെ ഞാൻ വല്ല ചൈനക്കാരന്റെയും കൂടെ ഓടേണ്ടി വരും.അവരല്ലേ ഇപ്പോ ഒളിമ്പിക്സ്‌ മുഴുവൻ നിറഞ്ഞോടുന്നത്‌

  പ്രയാസീ കണ്ടു കണ്ടു ആ നാലു കുറ്റി പുട്ടും നടുക്ക്‌ ഒരു ഇഡ്ഡലിപ്പാത്രോം.അതല്ലേ നുമ്മടെ താജിന്റെ ഷേപ്പ്‌ :-)

  പ്രിയാ ഉണ്ണികൃഷ്ണാ ഇതെന്താ ഒരു മാതിരി സായിപ്പന്മാരു പറയുമ്പോലെ. സന്തോഷമാണോ സഹതാപമാണോ ദുഃഖമാണോ അതോ ഇനി വേറെ വല്ല ഭാവവുമണോ ആ കമന്റിലുള്ളത്‌?

  ആഗ്നേയാ ഞാൻ ധന്യയായി.

  ബാബുകല്യാണം നന്ദി

  കാർവർണ്ണം ഓഹോ അപ്പോ നിങ്ങളൊരു ഗ്രൂപ്പാ അല്ലേ.. നിൽക്കാതെ ഓടിക്കോണം ഇവിടുന്ന്‌..

  കാന്താരിക്കുട്ടീ എന്തു സംശയമുണ്ടെങ്കിലും മടിക്കാതെ ചോദിക്കണം കേട്ടോ

  അനിൽ എന്തിനാ കത്തി..സ്വയം കുത്താനോ അതോ എഴുതിയ എന്നെ കുത്താനോ :-)

  ജയരാജൻ :-)

  എഴുത്തുകാരീ,അനൂപ്‌,വാല്മീകീ,ബിന്ദു നന്ദി

  അത്‌ക്കാ ഇതു വരെ വായിച്ചു കഴിഞ്ഞില്ലേ!!

  ജയൻ അപ്പോ പ്രണയമൊന്നുമില്ലാത്തവർ ജീവിച്ചിട്ടു കാര്യമൊന്നുമില്ലെന്നാണോ പറഞ്ഞു വരുന്നത്‌..എന്നാലും എന്റെ മുഖത്തു നോക്കി ഇങ്ങനെ പറയരുതായിരുന്നു :-)

  filmbuff ഉവ്വ ഞാനല്ലേ RCSC identityപരിപാലിച്ചു കൊണ്ടു നടക്കുന്ന പുണ്യാത്മാവ്‌.. എന്റെ ഇടവകക്കാരു കേട്ടാൽ അടി പാഴ്സലായി വരും :-)


  ദേശാഭിമാനീ താങ്ക്സ്‌

  ഇടിവാളേ തന്നെ തന്നെ മഹാ കഷ്ടം .. പത്തു കൊല്ലം മുൻപ്‌ ഇടിവാളിന്റെ ഭാര്യ എന്നെ പരിചയപെട്ടിരുന്നെങ്കിൽ അവർടെ ജീവിതമെങ്കിലും ഞാൻ രക്ഷിച്ചെടുത്തേനേ..

  സൂര്യോദയം അപ്പോ ഇങ്ങേരിതിന്റെ ഉസ്താദാണല്ലേ..അനുഗ്രഹിച്ചാലും.

  മൃദുൽ ഇങ്ങനെ കയറു പൊട്ടിക്കാതെ.നമ്പറൊക്കെ അതാതിന്റെ സമയത്തു വരുംന്നേ..


  അയൽക്കാരാ കൊച്ചുഗള്ളൻ..എല്ലാം മനസ്സിലാക്കി..

  കാവാലാ അങ്ങനേം ഒരു ഗുലുമാലുണ്ടോ!! ഞാൻ നമ്പർ മാറ്റേണ്ടി വരുമോ?

  ധ്വനി വെൽക്കം വെൽക്കം.. എനിക്കൊരു അസിസ്റ്റന്റിന്റെ ആവശ്യമുണ്ട്‌. ശമ്പളമൊന്നും പ്രതീക്ഷിക്കരുത്‌ കേട്ടോ..

  resmi ഉപദേശത്തിനു നന്ദി..

  കുറ്റ്യാടിക്കാരാ ഇതു വെറുതെ വിളിച്ചു കളിക്കാനുള്ള നമ്പറല്ല. ജാഗ്രതൈ..

  kamala club വരവു വച്ചിരിക്കുന്നു. കുളത്തിൽ നിന്ന്‌ മടുക്കുമ്പോൾ പറഞ്ഞാൽ മതി..വന്ന്‌ വലിച്ചു കയറ്റിക്കോളാം.

  rare rose നന്ദി

  നജൂസേ അതു മനസ്സിലായതു കൊണ്ടല്ലേ ഈ സ്‌പെഷ്യലിസ്റ്റ്‌ പണിയിലേക്കു തിരിഞ്ഞത്‌

  smitha adarsh താങ്ക്സ്‌

  തോന്ന്യാസീ അയ്യോ അതു കീറി ബുദ്ധിമുട്ടേണ്ടിയിരുന്നില്ല. ഇവിടെത്തുമ്പോൾ ഞാൻ എന്തായാലും കീറി കളഞ്ഞിരുന്നേനേല്ലോ..

  സ്പന്ദനം ഏടാകൂടങ്ങൾ എടുത്തു തലയിൽ വയ്ക്കാതെ ഇന്നേ വരെ ആർക്കും മഹാന്മാരാകൻ പറ്റിയിട്ടില്ല;മഹതികളും. ഞാനും ആ വഴിക്കാണ്‌

  മാവേലികരളം ഇങ്ങനെ ഹൃദയത്തിൽ തറയ്ക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കാതെ.

  അരവിന്ദ്‌ :-)

  ദീപൂ ഇവിടെ ആര്‌ ആരെയാ കൊഞ്ഞനം കുത്തീത്‌!!! ജാഡയുടെ കാര്യത്തിൽ മാത്രം ഒരു രക്ഷയുമില്ല കേട്ടോ.. വായനക്കാരുണ്ടെങ്കിലും ഇല്ലെങ്കിലും അതിനൊരു കുറവും വരുത്തില്ല :-)

  ഷാരു നന്ദി

  ഏറനാടാ ഇത്തിരി പെട്രോളൊഴിച്ചു തീ കൊളുത്തിയാൽ മതി. എല്ലാ തടസങ്ങളും മാറിക്കോളും.

  ഹാരിസ്‌ അതെന്തിന്‌!!

  febinjoy താങ്ക്സ്‌

  ആദിത്യാ നോക്കാം കേട്ടോ..

  കൃഷേ ഇത്രേം തന്നെ ധാരാളം

  പറക്കൽ അയ്യേ ആ ടൈപ്പ്‌ ആശ്രമമൊന്നുമല്ല എന്റെ സങ്കൽപ്പത്തിൽ..

  ശ്രീ അതെയതെ. ഉള്ളതു കൊണ്ട്‌ ഓണം പോലെ

  thamzham നന്ദി

  ഏകാന്തപഥികാ ആ ലിങ്ക്‌ തുറക്കുന്നില്ല..

  നന്ദകുമാർ അതറിയാമെങ്കിൽ ഞാൻ ഈ പണിക്കു പോകുമോ :-)

 82. കൊച്ചുത്രേസ്യ said...

  n!x അത്‌ സാധാരണ പ്രണയമല്ല; ഇത്തിരി ഗ്രേഡ്‌ കൂടിയതാണ്‌. ഞങ്ങൾ സ്‌പെഷ്യലിസ്റ്റുകൾ അതിനെ 'വൺവേ പ്രണയം' എന്നാണ്‌ വിളിക്കാറ്‌

  ഉപാസനാ നന്ദി

  വീണാ :-)

  അജ്ഞാതാ ഞാനൊന്ന്‌ ഡയറി നോക്കീട്ട്‌ സമയം അറിയിക്കാം..

  pin ലൈനടിക്കുന്നതൊക്കെ കൊള്ളാം.. അവസാനം അവിടുന്ന്‌ തിരിച്ചിങ്ങോട്ട്‌ വല്ല അടിയും കിട്ടിയാൽ താങ്ങാനുള്ള ശക്തി ഇപ്പോഴേ സംഭരിച്ചു വച്ചേക്കൂ

  സന്ദീപ്‌ ആദ്യം നിങ്ങൾ പ്രശ്നം ഒന്നു ശരിക്കും ശക്തമാക്കൂ.. എന്നിട്ട്‌ ഞാൻ അവതരിക്കാം

  സ്നേഹിതാ എല്ലാ പ്രണയങ്ങളും ഒടുക്കം കുഴിയിൽ ചാടും എന്നൊന്നും ഞാനും വിചാരിക്കുന്നില്ല. പക്ഷെ കുഴീലേക്ക്‌ കാലും നീട്ടിയിരിക്കുന്ന പ്രണയങ്ങൾക്ക്‌ ഒരു സഹായമായി (തള്ളിയിടാനല്ല) ഞാനും എന്റെ ആശ്രമവും എപ്പോഴുമുണ്ടാകും

  പ്രമോദ്‌ താങ്ക്സ്‌

  രാജ്‌ അതെയതേ.. എന്തു ചെയ്യാം.. ഭാഗ്യമില്ലാതായിപ്പോയി.

  anu നന്ദി

  pangans എന്താണിവിടെ പ്രശ്നം? വരികൾക്കിടയിലൂടെ വായിക്കാൻ ഞാനിത്തിരി പിന്നോട്ടാണേ..

 83. Sapna Anu B.George said...

  കണ്ടതിലും വായിച്ചതിലും സന്തൊഷം കൊച്ചുത്രേസ്യാമ്മെ

 84. ഏകാന്തപഥികന്‍ said...

  സൈറ്റ് പ്രോബ്ലം ആയിരിക്കും..

  ഒന്നു കൂടി ട്രൈ ചെയ്തു നോക്കൂ...

 85. yousufpa said...

  കൊച്ചേ.............,
  ഞാനൊന്ന് തീരുമാനിച്ചു..!!?;ഞെട്ടല്ലേ...
  ആശ്രമത്തിനൊരു ബ്രാഞ്ച്..?.സമ്മതമല്ലേ?

 86. മാലാഖന്‍ | Malaghan said...

  അത്ക്കാ നല്ല ഐഡിയയാണു, ബട്ട് ത്രെസ്യക്കൊച്ചെ പോലീസ് റയിഡിന്നെത്തുമ്പൊ അദുക്കന്റെ കയ്യില്‍നിന്നും ആ സീഡികളുടെ ഒരു കോപ്പി എടുത്ത് അയച്ചേക്കണേ.. അഡ്രസ്സ് മാലാഖന്‍, ബ്ലാങ്കൂര്‌ ന്നു... ഇനി കൊറിയറാണെങ്കില്‍ മൊബൈല്‍ നമ്പരും 5555.

  ഭേഷാവുണുണ്ട് കാര്യങ്ങള്‍, കൊച്ചിന്റെ പോസ്റ്റും പിന്നെ കമെന്സ്സും പിന്നെ അതിന്റെ റിപ്ലൈയ്സും ... മിക്കവാറും എന്റെ സിസ്ത്തില്‍ അടുത്തുതന്നെ ബ്ലോഗ്സ്പോട്ടു ബ്ലോക്ക്‌സ്പോട്ടാക്കി കിട്ടും.

 87. പിരിക്കുട്ടി said...

  kochithevidaaaaaaaa
  naatil vannittu enna patti...
  ee nadinte avastha kandu antham vitta kuntham pole uriyadathe nilkkukayano?
  mazha kochu vannthode ivdannu aprathyakshamaaya matta

 88. ചെലക്കാണ്ട് പോടാ said...

  ആ ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!


  കൊച്ചേ ഡോണ്ട് വറി... സം കണ്ണിമാങ്ങാ ഇസ് സം വേര്‍ മെയ്ഡ് ഫോര്‍ യൂ....


  പണ്ട് ബസ്സില്‍ യാത്ര ചെയ്തിരുന്നപ്പോള്‍ കണ്ട ഓട്ടക്കാരനെ "കണ്ണിമാങ്ങേ" എന്ന് വിളിക്കുമെന്ന് വിചാരിച്ചതാ....

  പിന്നെ അത് ആകെ റൂട്ട് മാറിപ്പോയി.....

 89. SUNISH THOMAS said...

  ha..ha..ha.. kollam, kalakki.

 90. Praveen said...

  കൊള്ളാം നന്നായിട്ടുണ്ട്

 91. Muneer said...

  ഡോ.... കാത്തിരുന്നു എന്റെ ക്ഷമ നശിക്കുന്നു. എവിടെ അടുത്ത പോസ്റ്റ്?? ഈ പോസ്റ്റിന്റെ വയസ്സ് ഒരു മാസം ആകാനായില്ലേ?? ഒരു കാര്യം ഏല്പിച്ചാല്‍...

 92. അരൂപിക്കുട്ടന്‍/aroopikkuttan said...

  :)

  ഈ അഡ്രസ്സിരിക്കട്ടെ!
  ചിലപ്പോള്‍ ആവശ്യം വന്നേക്കും!

  4444..

  റോങ്ങ് നമ്പരാണെന്നാണല്ലോ പറയുന്നത്?!
  മനുഷ്യനെ പറ്റിക്കരുത്...
  ഒര്‍ എമര്‍സഞ്ചിക്ക് വിളിച്ചിട്ട്!!
  ശ്ശേ..!!

 93. കൊച്ചുത്രേസ്യ said...

  സപ്നാമ്മേ സന്തോഷം :-)

  അത്‌ക്കാ ആദ്യം എന്റെ ആശ്രമമൊന്നു പച്ച പിടിക്കട്ടെന്നേ..എന്നിട്ടു പോരേ ബ്രാഞ്ച്‌?

  മാലാഖാ എന്തിനാ കോപ്പിയാക്കുന്നത്‌? സിഡി അങ്ങനെ തന്നെ അയച്ചേക്കാം.കൂടെ പോലീസിനേം വിടാം. സിഡി സുരക്ഷിതമായി അവിടെ എത്തീന്‌ ഉറപ്പുവരുത്തണമല്ലോ :-)

  പിരീ ഞാനിവിടൊക്കെ തന്നെയുണ്ട്‌..നാട്ടിൽ പോയി വന്നതിന്റെ ഹാംഗ്‌ ഓവറിലാണ്‌..

  ചെ.പോ. എന്നാലിനി ആ ഓട്ടക്കാരനെ 'റൂട്ടു മാറിയ കണ്ണിമാങ്ങേന്ന്‌' വിളിച്ചാലോ :-)

  സുനീഷ്‌ :-)

  പ്രവീൺ നന്ദി

  മുനീർ പോസ്റ്റ്‌ പണിയാൻ കൊടുത്തിട്ടുണ്ട്‌.കിട്ടിയാലുടനെ ബ്ലോഗിലിടുന്നതാണ്‌.. :-)

  അരൂപിക്കുട്ടാ ആ എമർസഞ്ചി ഇപ്പഴും നിലവിലുണ്ടോ? അരൂപിക്കുട്ടന്റെ നമ്പറ്‌ ഞാൻ മനപൂർവം ബ്ലോക്ക്‌ ചെയ്തതാണ്‌.ആ നമ്പറില്‌ തൂങ്ങി ഇങ്ങു വന്ന്‌ എന്റെ കള്ളക്കളികൾ മുഴുവൻ കണ്ടു പിടിച്ച്‌ പോസ്റ്റാക്കിയാലോന്ന്‌ പേടിച്ചിട്ട്‌:-)

 94. Febin Joy Arappattu said...

  ithu kochu century adikkan nokki irikkuannu thonnunnu.... 100 comment kanditte adutha post ollu ennu vella shapadhom ondo? :)

 95. മറ്റൊരാള്‍ | GG said...

  എന്നാപ്പിന്നെ സെഞ്ച്വുറി അടിപ്പിച്ചിട്ടേ ഞാന്‍ അടങ്ങൂ.!

  ഒത്തിരിനാളായി ഈ ഭാഗത്തോട്ടൊക്കെ വന്നിട്ട്.


  “താമസിച്ചതിന് ക്ഷമാപണം”

 96. കൃഷ്‌ണ.തൃഷ്‌ണ said...

  ഒരു കമന്റിന്റെ വാലുപിടിച്ചാണിവിടെ വന്നത്..
  വന്നപ്പോള്‍ ഇതൊരു പൂരപ്പറമ്പാണെന്നറിഞ്ഞു..
  ഇവിടൊക്കെ തന്നെയുണ്ട് ഇപ്പോളും..തിരിച്ചുപോയിട്ടില്ല...

 97. Sathees Makkoth | Asha Revamma said...

  കൊള്ളാം.രസകരമായി വായിക്കാൻ കഴിഞ്ഞു.

 98. കല്യാണിക്കുട്ടി said...

  kochuthresya...,
  pranaya specialist kalakki...........avarude ippozhathe pranayathinte status onnarinjirikkunnathu nallatha.....athum namukku charithrathinte edukalil suvarnnalipikalil ezhuthicherkkaallooo..............
  very nice................

 99. Anonymous said...

  Hai,

  What happened to you? Could not see your post for the past one month.

 100. മാനസ said...

  നൂറാമത്തെ തേങ്ങ...
  നമ്മള്‍ പെണ്‍ പുലികള്‍ക്ക് അഭിമാനമായി ഒരു ''പ്രണയ specialist ''.......
  നന്നായി 'കൊച്ചെ...''

 101. mech said...

  puluvanenkilum vayikkan rasamundu...

 102. വിനീഷ് said...
  This comment has been removed by the author.
 103. വിനീഷ് said...

  പ്രണയിക്കുന്നവർക്കായ്‌, പ്രണയിക്കാൻ തുടങ്ങുന്നവർക്കായ്‌..പ്രണയിച്ചു ബോറടിച്ചവർക്കായ്‌....

  Kidilan