Sunday, January 18, 2009

കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...

പിള്ളേരെ "മുത്തേ.." എന്നുള്ള ഓമനപ്പേരു വിളിക്കുന്നത്‌ സർവ്വസാധാരണമാണ്‌. പക്ഷെ വിളിക്കുന്നത്‌ എന്റെ ചാച്ചനും വിളിക്കപ്പെടുന്നത്‌ ഞാനും ആകുമ്പോഴാണ്‌ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടത്‌.. പൊതുവേ എന്റെ ചാച്ചൻവർഗ്ഗം ആരെയും ഇത്തരം സ്വീറ്റായ ഓമനപ്പേരുകൾ വിളിക്കാറില്ല.നമ്മള്‌ ജനിച്ചപ്പോൾ മുതലിങ്ങോട്ട്‌ അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ള അബദ്ധങ്ങളുടെ ഓർമപ്പെടുത്തലായിരിക്കണം ഓരോ വിളിപ്പേരുകളും എന്ന്‌ അവർക്ക്‌ ഭയങ്കര നിർബന്ധമാണ്‌. അപ്പോഴാണ്‌ സ്വഭാവം കൊണ്ട്‌ യാതൊരു ഓമനത്തവും തോന്നാത്ത എന്നെ ഇങ്ങനെയൊക്കെ വിളിച്ചു സ്നേഹിക്കുന്നത്‌- അതും മലയാളത്തിൽ പണ്ടത്തെ റാങ്ക്‌ഹോൾഡറും ഇപ്പോഴത്തെ വാധ്യാരുമായ ചാച്ചൻ വിളിക്കുമ്പോൾ അത്‌ ആ വാക്കിന്റെ അർത്ഥമറിയാതെ വിളിച്ചുപോവുന്നതാണെന്നും കരുതാൻ വയ്യ. എന്തായാലും ആ പേരിനു പിന്നിലെ ദുരൂഹത ചാച്ചൻ തന്നെ വെളിപ്പെടുത്തിയിട്ടിട്ടുണ്ട്‌.ഏതോ നോവലിലെ തലതിരിഞ്ഞ കഥാപത്രമായ മുക്തകേശിയുടെയും എന്റെയും സ്വഭാവം തമ്മിലുള്ള സാമ്യം കൊണ്ട്‌, എന്നെ മുക്തകേശിയുടെ ഷോട്ട്‌ഫോമായ 'മുക്തേ..." എന്നു വിളിക്കുന്നതാണ്‌ കേൾക്കുന്നവര്‌ "മുത്തേ.." എന്നു തെറ്റിദ്ധരിക്കുന്നത്‌". മുക്തകേശിയുടെ സ്വഭാവമെന്താണെന്ന്‌ പറഞ്ഞുതന്നിട്ടില്ലെങ്കിലും രണ്ടു പ്രത്യേകാവസരങ്ങളിലെ എന്റെ പ്രകടനം കൊണ്ടാണ്‌ ഈ പേരു തന്നതെന്ന്‌ ചാച്ചൻ പറയുന്നത്‌.


1) ആനിച്ചേച്ചി-ഇബ്രാഹിം ചേട്ടൻ ഇഷ്യൂ -- രണ്ടു പേരും വളരെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായി വിജയകരമായി ഒരു വർഷത്തെ ദാമ്പത്യജീവിതം കംപ്ലീറ്റ്‌ ചെയ്യുന്നു.. ആ സന്തോഷത്തിന്‌ ഇബ്രാഹിംചേട്ടൻ സമ്മാനിച്ച കുപ്പായവുമായി ആനിച്ചേച്ചി അയൽക്കാരിയായ എന്റെ മമ്മിയെ കാണാനെത്തുന്നു... മമ്മി കുപ്പായത്തെ വാനോളം പുകഴ്‌ത്തുന്നു.. അതു കൊണ്ടു തൃപ്തി വരാതെ ചേച്ചി ആ വഴി ചുമ്മാ നടക്കുന്ന എന്നോട്‌ അഭിപ്രായം ചോദിക്കുന്നു.. ഞാൻ വളരെ സത്യസന്ധമായി "ഒരു രസവുമില്ല.. അല്ലേലും ഈ ഇബ്രാഹിം ചേട്ടന്‌ ഒരു സെലൿഷനുമില്ലാ" എന്നു പ്രഖ്യാപിക്കുന്നു...ആനിച്ചേച്ചി കലം പോലെ വീർത്ത മുഖവുമായി തിരിച്ചു പോവുന്നു.. മമ്മി എന്നെ വീടിനു ചുറ്റും ഇട്ടോടിക്കുന്നു..


2) വിൻസിച്ചേച്ചി ട്രാജഡി - ചേച്ചീടെ അച്ഛൻ മരിച്ചുപോയതായി അയൽവീട്ടിലേക്കു വിവരമെത്തുന്നു. ആ വീട്ടിലെ ഡോക്ടറാന്റിയും അടുത്ത അയൽവാസിയായ എന്റെ മമ്മിയും ഇക്കാര്യം എങ്ങനെ വിൻസിച്ചേച്ചിയെ മയത്തിൽ അറിയിക്കുമെന്ന്‌ കൂടിയാലോചിക്കുന്നു.. വിൻസിച്ചേച്ചിയുടെ ഭർത്താവായ സാജൻ ചേട്ടനെ വിളിച്ചുകൊണ്ടുവരാൻ എന്നെ നിയോഗിക്കുന്നു.. ഞാൻ അവർടെ വീട്ടിൽ ചെന്നു "ചേട്ടൻ ഇവിടില്ലാ" എന്ന മറുപടി കേട്ട്‌ ഒന്നും മിണ്ടാതെ തിരിച്ചു വരാൻ തുടങ്ങുന്നു. "എന്തിനാടീ കൊച്ചേ ചേട്ടനെ അന്വേഷിക്കുന്നത്‌.." എന്നു ചേച്ചി ചോദിക്കുന്നു.. "ഒന്നൂല്ല.. ചേച്ചീടെ പപ്പ മരിച്ചു പോയി..അതു പറയാൻ വേണ്ടിയാണ്‌ അവര്‌ ചേട്ടനെ വിളിക്കുന്നത്‌ " എന്നും അറിയിച്ച്‌ ഞാൻ കടമ നിർവഹിച്ച്‌ തിരിച്ചെത്തുന്നു.. മമ്മിയും ഡോക്ടറും തലയ്ക്കു കൈയ്യും വച്ച്‌ അന്തംവിട്ടു നിൽക്കുന്നു..


ഇങ്ങനെ കാര്യങ്ങളെ നയപരമായി ഡീൽ ചെയ്യുന്നതിൽ എനിക്കുള്ള അപാരമായ കഴിവു മാത്രമായിരുന്നില്ല വീട്ടുകാരുടെ തലവേദന.. ചിരി,കരച്ചിൽ,ദേഷ്യം എന്നീ മൂന്നു വികാരങ്ങളെ ഒരു രീതിയിലും കൺട്രോൾ ചെയ്യാനു കഴിവില്ലായ്‌മയും വല്യ പ്രശ്നമായിരുന്നു . ബാക്കിയുള്ള എല്ലാ പരിപാടികളും 'പിന്നെ' 'പിന്നെ' എന്നും പറഞ്ഞ്‌ മാറ്റിവച്ച്‌ അവസാനം പതിമൂന്നാം മണിക്കൂറിൽ ഓടിയലച്ചു ചെയ്തു തീർക്കുന്ന ഒരാളാണെങ്കിലും ഈ മൂന്നു കാര്യങ്ങളും ഞാൻ കഴിവതും പിന്നത്തേക്കു മാറ്റിവയ്ക്കാറില്ല. ചിരീം കരച്ചിലുമൊക്കെ എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമായതു കൊണ്ട്‌ കുഴപ്പമില്ല; പക്ഷെ ദേഷ്യത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല. എന്തെങ്കിലും അനിഷ്ടം തോന്നിയാൽ അതുടനെ തുറന്നുപറഞ്ഞില്ലേകിൽ പിന്നെ എനിക്കൊരു സമാധാനവുമില്ല. എല്ലാം കഴിഞ്ഞ്‌ മാക്സിമം ഒരഞ്ചുമിനിട്ടിനകം ദേഷ്യമൊക്കെ തീർന്ന്‌ ലാ ലാ ലാ പാടി അതുവഴി നടക്കും. അതുകൊണ്ടു തന്നെ ഞാനീ വെളിച്ചപ്പാടു മോഡിലേക്കു പോവുമ്പോൾ വീട്ടിലാരും തന്നെ മൈൻഡാക്കാറില്ല. അതുകൊണ്ട്‌ യാതൊരു കാര്യവുമില്ലാത്തതു കൊണ്ടാണ്‌.. എന്റെ ദേഷ്യത്തിന്‌ അത്രേമൊക്കെയെ ആയുസുണ്ടാകാറുള്ളൂ..പക്ഷെ വീട്ടുകാർക്ക്‌ ഇതൊക്കെ ശീലമാണെന്നു കരുതി പുറമെയുള്ളവർക്ക്‌ അങ്ങനെയാവണമെന്നില്ലല്ലോ.. അതു കൊണ്ടാണ്‌ എനിക്ക്‌ ജോലി കിട്ടി നാടു വിട്ടതു മുതൽ മമ്മി മുടങ്ങാതെ കൊന്തയെത്തിക്കാൻ തുടങ്ങിയത്‌.. പുന്നാരമോൾടെ കൂടെ താമസിക്കാൻ ഭാഗ്യം കിട്ടുന്നതാർക്കായാലും അവർക്ക്‌ അപാരമായ ക്ഷമാശീലം ഉണ്ടായിരിക്കണേ എന്ന്‌..


ഏതായാലും മമ്മീടെ പ്രാർഥന ദൈവം കേട്ടില്ല. ക്ഷമയും സഹനവുമൊക്കെ സിനിമാ/സീരിയൽ നടിമാരിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസമാണെന്നു വിശ്വസിക്കുന്ന കുരുട്ടിനാണ്‌ എന്റെ സഹവാസിയാവാൻ ഭാഗ്യം സിദ്ധിച്ചത്‌. . സൂര്യനു താഴെയുള്ള എന്തു കാര്യങ്ങളെപറ്റിയും രണ്ടു പേർക്കും സ്വന്തമായി അഭിപ്രായമുള്ളതു കൊണ്ട്‌ അഭിപ്രായവ്യത്യാസങ്ങളുടെ കാര്യത്തിലും ഒരു കുറവുമുണ്ടായിരുന്നില്ല. മണിക്കൂറുകളോളം ഇരുന്നു തർക്കിക്കും. തർക്കത്തിന്റെ തീവ്രതയൊക്കെ കണ്ടാൽ തോന്നും ഇനി ഈ ജന്മത്തിൽ രണ്ടും തമ്മിൽ മിണ്ടുകയേ ഇല്ല എന്ന്‌. വീട്ടിലാരെങ്കിലും അതിഥികളുണ്ടെങ്കിലാണ്‌ വല്യ പ്രശ്‌നം..അവരിങ്ങനെ പോലീസിനെ വിളിക്കണോ ഫയർഫോഴ്‌സിനെ വിളിക്കണോ എന്നൊക്കെ ആലോചിച്ച്‌ ടെൻഷനടിക്കുമ്പോഴേക്കും ഞങ്ങള്‌ തർക്കമൊക്കെ തീർന്ന്‌ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ കോമഡീമടിച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടക്കുന്നുണ്ടാവും.


ഇങ്ങനെയൊരു പൊട്ടിത്തെറിക്ക്‌ സാക്ഷിയാവാൻ ഭാഗ്യം സിദ്ധിച്ചതു എന്റെ സ്വന്തം മാതാശ്രീക്കു തന്നെയായിരുന്നു. പുന്നാരമോളെ സ്നേഹിക്കാൻ വേണ്ടി ഡെൽഹിയിൽ വന്നതായിരുന്നു മമ്മി. ഞാനും കുരുട്ടും കൂടിയുള്ള ലൈഫ്‌ ഒക്കെ കണ്ട്‌ സന്തോഷിച്ച്‌ 'ഏയ്‌ ഇവിടെ കുഴപ്പമൊന്നുമില്ല..കുരുട്ടുമായി നല്ല കൂട്ടാണ്‌. രണ്ടിനേം ഒരു വണ്ടിക്കു കെട്ടാം..' എന്നൊക്കെ ആശ്വസിച്ച്‌ കൊന്തയെത്തിക്കലും നേർച്ചകളുമൊക്കെ തൽക്കാലത്തേക്കൊന്നു നിർത്തിവച്ച സമയം. അങ്ങനെ ഒരു ദിവസം രാവിലെ കുളീം കഴിഞ്ഞിറങ്ങിയ മമ്മി കാണുന്നത്‌ പോരുകോഴികളെപ്പോലെ നിൽക്കുന്ന എന്നെയും കുരുട്ടിനേയുമാണ്‌.(ആ വഴക്കിന്റെ കാരണമൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല) മമ്മീടെ സമാധാനശ്രമങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട്‌ രണ്ടും പേരും ചവുട്ടിത്തുള്ളി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അദ്യം ഞാൻ.. പിന്നെ കുരുട്ട്‌.. (ശത്രുക്കൾ ഒന്നിച്ച്‌ വീട്ടിൽ നിന്നിറങ്ങാനോ.. നോ വേ..). സാധാരണ ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച്‌ ഒരു റിക്ഷയിൽ പോയി കുരുട്ട്‌ വഴിക്കൊരു ബസ്‌സ്റ്റോപ്പിലിറങ്ങും.. ഞാൻ റിക്ഷയിൽ തന്നെ ഓഫീസിലേക്കു പോവും അതാണ്‌ പതിവ്‌. അതിന്‌ ഞങ്ങൾക്കൊരു സ്ഥിരം റിക്ഷാക്കാരനുമുണ്ട്‌.എന്തായാലും ഞാനിങ്ങനെ വീട്ടിൽ നിന്നുമിറങ്ങി കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന്‌ റിക്ഷയിൽ കയറി.അങ്ങേരാണെങ്കിൽ റിക്ഷയെടുക്കാതെ കുരുട്ടിനെയും കാത്തു നിൽക്കുകയാണ്‌.


"ദൂസ്‌രീ മാഡം എവിടെ?" അങ്ങേരുടെ വക അനേഷണം.


അല്ലെങ്കിൽ തന്നെ കലിയിളകി നിൽക്കുന്ന എനിക്ക്‌ അങ്ങേരുടെ 'കുരുട്ട്‌' സ്നേഹം കൂടി കേട്ടപ്പോൾ പൂർത്തിയായി.


"എങ്കിൽ പിന്നെ ദൂസ്‌രീ മാഡത്തിനെയും കൊണ്ടു വന്നാൽ മതി"


എന്നും പറഞ്ഞ്‌ ആ ചേട്ടനെ ഒന്നു ദഹിപ്പിക്കുന്നതു പോലെ നോക്കീട്ട്‌ ചാടിയിറങ്ങി വേറെ റിക്ഷയിൽ പോയി കയറി. അപ്പോഴേക്കും അവിടെയെത്തിയ കുരുട്ട്‌ പുറകിലുള്ള റിക്ഷയിൽ കയറിക്കഴിഞ്ഞിരുന്നു. ഏവം വിധം ഞങ്ങടെ ആ പാവം റിക്ഷാചേട്ടൻ 'കടിച്ചതുമില്ല പിടിച്ചതുമില്ല' എന്ന മട്ടിൽ ഞങ്ങള്‌ പോവുന്നതു നോക്കി നിന്നു.


റിക്ഷകൾ രണ്ടും പുറപ്പെട്ട്‌ ഒരു രണ്ടു മിനിട്ട്‌ കഴിഞ്ഞിട്ടുണ്ടാവില്ല, കുരുട്ടിന്റെ വക ഫോൺകോൾ..


"എനിക്കൊരു പത്തു രൂപ വേണം.കയ്യിൽ ചില്ലറയില്ല" മയത്തിലൊന്നുമല്ല; കംപ്ലീറ്റ്‌ ദേഷ്യത്തിൽ..


അതിന്‌ എന്റടുത്ത്‌ കാശൊന്നും സൂക്ഷിക്കാനേൽപ്പിച്ചിട്ടില്ലല്ലോ..ഉണ്ടോ.." ഞാനും വിട്ടു കൊടുത്തില്ല..


"വല്യ ഡയലോഗോന്നും വേണ്ട.. കാശെടുത്തു പിടിക്ക്‌..എന്നിട്ട്‌ റിക്ഷ സ്ലോ ആക്ക്‌.. ഞാൻ വന്നു മേടിച്ചോളാം"


അതും കൂടി കേട്ടപ്പോൾ പിനെ മസിലു പിടിച്ചിരിക്കൻ പറ്റീല്ല. റിക്ഷ സ്ലോ ആക്കി പൈസേം കൊടുത്ത്‌ രണ്ടു പേരും ഹാപ്പിയായി പിരിഞ്ഞു. വൈകിട്ടു ഞങ്ങളെ രണ്ടു പേരെയും ഉപദേശിക്കാൻ വേണ്ടി പോയന്റ്‌സൊക്കെ തയ്യാറാക്കിവച്ചു കാത്തിരുന്ന മമ്മീടെ മുന്നിലേക്ക്‌ മദർ ഡയറീടെ ഐസ്‌ക്രീമും നക്കിക്കൊണ്ട്‌ പതിവുപോലെ തന്നെ കളീം ചിരീമൊക്കെയായി ഞങ്ങളെത്തി.രാവിലെ ഉണ്ടാക്കിയ വഴക്കിന്റെ യാതൊരു ചമ്മലുമില്ലാതെ. മമ്മിക്കൊരു സ്പെഷ്യൽ ഐസ്ക്രീമും കയ്യിലുണ്ടായിരുന്നു കേട്ടോ. ഒന്നൂല്ലേലും രാവിലെ തൊട്ട്‌ വൈകുന്നേരം പാവം ടെൻഷനടിച്ചോണ്ടിരുന്നതല്ലേ..


ആദ്യത്തെ വഴക്ക്‌ വീട്ടിനകത്തു വച്ചായിരുന്നെങ്കിലും അടുത്തത്‌ ഔട്ട്ഡോറിലായിരുന്നു. അതും കുറെക്കൂടി വിപുലമായ രീതിയിൽ..


ഇത്തവണത്തെ പ്രകടനത്തിനു സാക്ഷിയായത്‌ കുരുട്ടിന്റെ കൂട്ടുകാരിയാണ്‌. ഡെൽഹീല്‌ ജോലിയന്വേഷിച്ചു വന്നതായിരുന്നു ആ കുട്ടി.ഞങ്ങൾടെ കൂടെ താമസം.. തൽക്കാലം നമ്മക്കവളെ മീനു എന്നു വിളിക്കാം. പൊതുവെ ഞങ്ങൾടെ വീട്ടിൽ അതിഥികൾക്ക്‌ സ്‌പെഷ്യൽ കൺസിഡറേഷനൊന്നും കൊടുക്കാറില്ല. ഞങ്ങൾക്കാണെങ്കിൽ വല്യ ചിട്ടകളൊന്നും ഇല്ല താനും. തോന്നുന്ന സമയത്തു ഭക്ഷണം,ഉറക്കം, വാചകമടി,വയന,പിന്നെ കറങ്ങാൻ പോക്ക്‌..അതായിരുന്നു അന്നത്തെ ഞങ്ങൾടെ അക്കാലത്തെ ഒരു ലൈഫ്‌സ്റ്റൈൽ.. മീനുവാണെങ്കിൽ ഞങ്ങളുടെ ചിട്ടകളോട്‌, അതായത്‌ ചിട്ടയില്ലായ്മകളോട്‌ പൊരുത്തപ്പെടാനാവാതെ ശ്വാസം മുട്ടിക്കഴിയുകയാണ്‌..അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ എനിക്ക്‌ ആതിഥ്യമര്യാദയുടെ ബാധ കൂടി. മീനുവിനെ ഞങ്ങൾ വേണ്ടവിധത്തിൽ നോക്കുന്നില്ല എന്നൊക്കെയുള്ള കുറ്റബോധം. ഉടനെ കുരുട്ടിനെ വിളിച്ച്‌ ആ കുറ്റബോധം അങ്ങോട്ടേക്കും കൂടി പകർന്നു കൊടുത്തു. എന്തായാലും രണ്ടു പേരും കൂടി കൂടിയാലോചിച്ച്‌ മീനുവിനെ ആ വെള്ളിയാഴ്ച വൈകുന്നേരം ഔട്ടിംഗിനു കൊണ്ടു പോകാമെന്നു തീരുമാനിക്കുകയും ചെയ്തു. പാവം എപ്പോഴും വീട്ടിലടച്ചിരിക്കുകയാണല്ലോ..

അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരമായി. ഞാനും കുരുട്ടും ഓഫീസിൽ നിന്നും നേരെ മാർക്കറ്റിലേക്കു പോകണം.. മീനു റിക്ഷയിൽ മാർക്കറ്റിലേക്കെത്തണം.. എവിടെ വച്ചു കണ്ടുമുട്ടണമെന്നു ഞങ്ങൾ മീനുവിനെ ഫോൺ വിളിച്ചറിയിക്കും..ഇതൊക്കെയായിരുന്നു പ്ലാൻ. പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്തു തന്നെ കൃത്യമായും എന്തോ പണി കിട്ടിയതു കൊണ്ട്‌ ഞാൻ വൈകിപ്പോയി; അല്ല സാമാന്യം നന്നായി തന്നെ ലേറ്റായി. മാർക്കറ്റെത്തീപ്പോഴേ കാണാം കുരുട്ട്‌ ഞാൻ വരുന്ന ദിശയിലേക്കും നോക്കി വടി പോലെ നിൽക്കുനുണ്ട്‌. അടുത്തു ചെന്നിട്ടും യാതൊരു ഭാവഭേദവുമില്ല.. ഒടുക്കത്തെ സീരിയസ്‌..


"മീനു പുറപ്പെട്ടോ?" ഞാൻ 'ബിശ്യം' ചോദിച്ചു


അതിനു മറുപടിയൊന്നും കിട്ടീല്ല. തീ പറക്കുന്നതു പോലെ ഒരു നോട്ടം മാത്രം.


ഇതൊക്കെ കണ്ട്‌ ഞാൻ അടങ്ങുമോ.. അതിനു വേറെ ആളെ നോക്കണം..


" ഇന്തെന്താ ഒരു ഭാവാഭിനയം?"


"വൈകുന്നുണ്ടെങ്കിൽ വിളിച്ചു പറയണം.. കയ്യിൽ ഫോണുണ്ടായിരുന്നില്ലേ?" കുരുട്ട്‌ ഒന്നൂടെ തീ പറപ്പിച്ചു നോക്കി..


അതിനു മര്യാദയ്ക്ക്‌ 'ഓഫീസിൽ കുറച്ചു പണിയുണ്ടായിരുന്നു' എന്നങ്ങു പറഞ്ഞാൽ മതി. പക്ഷെ അങ്ങനൊക്കെ സമാധാനപരമായി സംസാരിച്ചാൽ ഞാൻ ഞാനല്ലാതായിപ്പോവില്ലേ..


"ഓ തോന്നീല്ല.. അങ്ങോട്ടും വിളിച്ചന്വേഷിക്കമായിരുന്നല്ലോ.. ഫോണൊക്കെ ഇവിടെയുമുണ്ടല്ലോ.."


അതും കൂടി കേട്ടതും കുരുട്ട്‌ സർവവെറുപ്പോടെ എന്നെ ഒന്നു നോക്കീട്ട്‌ വെട്ടിത്തിരിഞ്ഞ്‌ മാർക്കറ്റിനുള്ളിലേക്കു കയറിപ്പോയി. ഒരു മൂളിപ്പാട്ടും പാടി ഞാൻ പുറകെയും. ഞങ്ങളിങ്ങനെ മൗനജാഥ പോലെ കുറച്ചങ്ങു നടന്നതേയുള്ളൂ. കുരുട്ടിന്‌ മീനൂന്റെ കോൾ വന്നു. എവിടെ നിൽക്കണമെന്ന്‌ ഞങ്ങൾ പറയാത്തതു കൊണ്ട്‌ ആ കുട്ടി മാർക്കറ്റു വഴി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്‌.


"ഇപ്പോൾ എവിടാണെന്നു വച്ചാൽ അവിടെ തന്നെയങ്ങു നിന്നാൽ മതി. ഞാനങ്ങു വന്നോളാം" കുരുട്ട്‌ എന്നോടുള്ള ദേഷ്യം മുഴുവൻ മീനുവിനോടു തീർത്തു.


" അതിന്‌ മീനു നിൽക്കുന്നതെവിടാണെന്ന്‌ കുരുട്ട്‌ ഗണിച്ചറിയുമോ?" ഞാൻ ഇടയിൽ കയറി ചോദിച്ചു.


കുരുട്ടാകട്ടെ എന്റെ ചോദ്യത്തെ പുല്ലുപോലെ അവഗണിച്ച്‌ കോൾ കട്ട്‌ ചെയ്യാനൊരുങ്ങുകയാണ്‌. ഞാൻ ഒറ്റക്കുതിക്കലിന്‌ ആ ഫോൺ തട്ടിപ്പറിച്ചു മേടിച്ചു.എന്നിട്ട്‌ മീനു നിൽക്കുന്ന സ്ഥലമൊക്കെ ചോദിച്ചു മനസിലാക്കി. ഫോൺ തിരിച്ചു കൊടുത്തപ്പോൾ കുരുട്ടു മേടിക്കുന്നില്ല.. വാശി..ഞാൻ പിന്നെ നിർബന്ധിക്കാനൊന്നും പോയില്ലേ. അതെടുത്ത്‌ എന്റെ ബാഗിലേക്കിട്ടു. എന്നിട്ടു മീനൂന്റടുത്തേക്കു വിട്ടു. കുരുട്ടും പിന്നാലെയുണ്ട്‌..


ഞങ്ങളെ കണ്ടതും മീനു ആശ്വാസത്തോടെ അത്രേം നേരം അനുഭവിച്ച ടെൻഷനെപ്പറ്റിയൊക്കെ വിവരിക്കാൻ തുടങ്ങി. ഞാൻ അതിലൊന്നും താൽപ്പര്യമില്ലാതെ 'അവരായി അവരുടെ പാടായി' എന്ന മട്ടിൽ വല്ല വഴിക്കും നോക്കി നിൽക്കുകയാണ്‌. പെട്ടെന്നാണ്‌ മീനൂന്റെ വിവരണങ്ങളെ മൈൻഡാക്കാതെ കുരുട്ട്‌ അതിഭീകരമായി പൊട്ടിത്തെറിച്ചത്‌. മീനു ഒന്ന്‌ അന്തംവിട്ടു നിന്നിട്ട്‌ അവിടെ നിന്നു കരയാൻ തുടങ്ങി. അതോടെ എന്റെ രക്തവും പതഞ്ഞുപൊങ്ങൻ തുടങ്ങി. ഞാൻ കുരുട്ടിനെ നേരിട്ടു.ഒരഞ്ചു മിനിടു നേരം ഊക്കൻ വാദപ്രതിവാദങ്ങളുമായി അത്യുഗ്രൻ വഴക്ക്‌.പച്ചമലയാളത്തിൽ.. പറയാനുള്ളതൊക്കെ പറഞ്ഞ്‌ ഒന്നു ശാന്തമായി നോക്കീപ്പഴാണ്‌.. ആ ഏരിയയിലൂടെ പോയ സകലമനുഷ്യരും അവിടെ അമ്പരന്നു നിൽക്കുന്നു..


ഇനിയെന്തു ചെയ്യും!! കുരുട്ട്‌ എന്നെ കലിപ്പോടെ ഒന്നു നോക്കിയിട്ട്‌ മുന്നിൽ കണ്ട വഴിയേ അങ്ങു പോയി അപ്രതക്ഷ്യയായി. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാനും അതേ വഴിയിലേക്ക്‌ തന്നെ തിരിഞ്ഞു. അപ്പോഴാണ്‌ അവിടെ കരഞ്ഞു കൊണ്ടു നിൽക്കുന്ന മീനൂന്റെ കാര്യം ഓർത്തത്‌..


" മീനൂന്‌ വേണമെങ്കിൽ എന്റെ കൂടെ വരാം.. അല്ലെങ്കിൽ ഇവിടെ നിന്നു കരയാം.. എന്തു വേണമെനു തീരുമാനിച്ചോ.."


ആ പറഞ്ഞ രീതിയൊക്കെ കേട്ടൽ പിന്നെ ജീവനിൽ കൊതിയുള്ള ആരു എന്റെ കൂടെ വരില്ല. എന്നിട്ടും മീനു വന്നു. പാവത്തിനു വേറെ വഴിയൊന്നുമില്ലല്ലോ..


കുറച്ചങ്ങു നടന്നപ്പോഴേക്കും എന്റെ ദേഷ്യമൊക്കെ തണുത്തു. ഇനി കുരുട്ടിനെ കണ്ടു പിടിക്കണം. കുരുട്ടിന്റെ ഫോണാണെങ്കിൽ എന്റെ ബാഗിൽ കിടക്കുകയാണ്‌. ഞാൻ ശാന്തമായി ഒന്നാലോചിച്ചു നോക്കി. കുരുട്ട്‌ ഒറ്റയ്ക്ക്‌ പോവാനിടയുള്ള ഏക സ്ഥലം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി. എം ആണ്‌. അങ്ങോട്ടു തന്നെ വിട്ടു. ഊഹം തെറ്റിയില്ല.. എ.ടി.എമ്മിന്റെ ക്യൂവിൽ കുരുട്ടു നിൽക്കുന്നുണ്ട്‌. മീനു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഇനിയെന്തുചെയ്യണമെന്ന്‌ ഒരു പിടിയും കിട്ടാതെ റോഡിൽ കുറ്റിയടിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുരുട്ട്‌ ബാങ്കിൽ നിന്നിറങ്ങി നേരെ ഞങ്ങൾടെ അടുത്തേക്കു വന്നു. രണ്ടും കൽപ്പിച്ചാണ്‌ വരവെന്ന്‌ കണ്ടാലറിയാം.


മീനു ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്‌. എനിക്കു ചെറിയോരു പേടി തോന്നാതിരുന്നില്ല. കുരുട്ട്‌ നേരെ എന്റെ മുന്നിൽ വന്നു നിന്നു. എന്നിട്ട്‌ എന്നെ നോക്കാതെ അടുത്തുള്ള ഒരു കടയിലേക്ക്‌ ദൃഷ്ടിയുറപ്പിച്ച്‌ പറഞ്ഞു.


"എനിക്കു വിശക്കുന്നു"


" എങ്ങോട്ടു പോണം?" ഞാൻ വേറൊരു കടയിലേക്കു നോക്കി ചോദിച്ചു.


"എങ്ങോട്ടെങ്കിലും"


ഞാൻ പിന്നൊന്നും മിണ്ടാതെ നടന്ന്‌ അടുത്തുള്ള ഒരു റെസ്റ്ററൻറ്റിൽ ചെന്നു കയറി. പുറകെ കുരുട്ട്‌..അതിനും പുറകേ മീനു..


വെയ്റ്റർ വന്നു..ഞാൻ എനിക്കു തോന്നിയതു പോലൊക്കെ ഓർഡർ ചെയ്തു..ആരോടും ഒരഭിപ്രായവും ചോദിക്കാതെ..


" ഇതൊക്കെ കുരുട്ടിന്‌ ഇഷ്‌ടമാണോ?" മീനു പതുക്കെ എന്നോടു ചോദിച്ചു.


ഞാനും കുരുട്ടും പരസ്പരം നോക്കി..


" വായിൽ നാവുണ്ടല്ലോ..ഇഷ്ടമില്ലെങ്കിൽ ഇഷ്ടമല്ലാ എന്നു പറയാൻ" ഞാൻ മീനുവിനോടു പറഞ്ഞു..


" എനിക്കിഷ്ടമില്ലെങ്കിൽ ഞാൻ പറഞ്ഞോളാം..മീനു ബുദ്ധിമുട്ടണ്ട." കുരുട്ടും അറിയിച്ചു.


മീനു നിശബ്ദയായി. പുറമേ ഭയങ്കര സീരിയസായിട്ടാണ്‌ ഇരിപ്പെങ്കിലും എനിക്ക്‌ ഉള്ളിൽ ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുരുട്ടിന്റെ അവസ്ഥയും അതു തന്നെയാണെന്ന്‌ എനിക്കു മനസിലായി.. ചിരിക്കാൻ ഒരു ഗ്യാപ്‌ കിട്ടാൻ കാത്തിരിക്കുകയാണ്‌..


വെയ്‌റ്റർ ഒരു മെഴുകുതിരി കത്തിച്ച്‌ ഞങ്ങൾടെ നടുക്ക്‌ ടേബിളിൽ കൊണ്ടു വച്ചു‌. മൂന്നു പേരും ആ തിരിയിലേക്കു തന്നെ നോക്കിക്കൊണ്ടിക്കുകയാണ്‌. അപ്പോഴാണ്‌ പതിഞ്ഞ ശബ്ദത്തിൽ ഒരു ആത്മഗതം..മീനൂന്റെ വക..


"ഇവിടിപ്പോ ഉള്ള ചൂടൊന്നും പോരാഞ്ഞിട്ടണോ ഇങ്ങേര്‌ ഇതും കൂടി കൊണ്ടു വന്ന്‌ കത്തിച്ചത്‌!!"


അതോടു കൂടി ഞങ്ങൾടെ കൺട്രോൾ വിട്ടു. ഫ്രണ്ട്‌സ്‌ സിനിമയിൽ ശ്രീനിവാസൻ ചിരിക്കുന്നതു പോലെ അന്തമില്ലാത്ത ചിരി. അതികഠിനമായ ഒരു പിണക്കത്തിന്റെ അതിമനോഹരമായ പര്യവസാനം..

87 comments:

 1. കൊച്ചുത്രേസ്യ said...

  ഐശ്വര്യമായി ഒരു വഴക്കാളിപോസ്റ്റോടെ പുതുവർഷം തുടങ്ങാമെന്നു വച്ചു.. എല്ലാവർക്കും പുതുവൽസരാശംസകൾ :-)

 2. പിള്ളേച്ചന്‍‌ said...

  the post was good. i had a lot of experiences like u in my college days. Happy new year wishes

 3. ജയരാജന്‍ said...

  ഹോ, എത്ര നാളായി കൊച്ചുവിന്റെ ഒരു പോസ്റ്റ്‌ വായിച്ചിട്ട്‌? നന്ദി! :)

 4. Nivil Jacob said...

  കൊള്ളാം.. ഘംഭീരമായ്.. പുതുവര്‍ഷം ഇങ്ങിനെയാണെങ്കില്‍ ഇനി ഒരു വര്ഷം വിശ്രമമേ ഉണ്ടാകില്ലല്ലോ ചിരിയില്‍ നിന്ന്.. സത്യസന്ധമായി ഉത്തരം പറയും എന്നാ വിശ്വാസത്തില്‍ ചോദിക്കട്ടെ, ജീവിതത്തില്‍ ഇതിനു മാത്രം ഇന്സിടെന്റ്സ് സംഭവികുന്നുണ്ടോ??? നിങ്ങള്‍കും ഒരു ദിവസം 24 മണിക്കൂര്‍ തന്നെയല്ലേ ഉള്ളു?

 5. Babu Kalyanam said...

  പാതിരാത്രിയില്‍ എന്റെ "അലറിച്ചിരി" കേട്ടു സഹമുറിയന്‍ എണീറ്റു വന്നു പുതിയൊരു വഴക്കുണ്ടാവുന്ന ലക്ഷണമാ!!! smiley ഇട്ടാല്‍ ചിരിച്ച ചിരിയെ കളിയാക്കിയതു പോലെ ആവും.

  എന്തു പറയാനാ...എന്റെ വക ഒരു വലിയ നമിക്കല്‍ രേഖപ്പെടുത്തുന്നു.

 6. RR said...

  വന്നു വായിച്ചു പോയി. ഒന്നും പറയാതെ പോകാന്‍ ഒട്ടു തോന്നുന്നും ഇല്ല. ഇഷ്ടപ്പെട്ടു എന്ന് മാത്രം പറഞ്ഞിട്ട് സ്കൂട്ട് ചെയ്യുന്നു.

 7. മൂര്‍ത്തി said...

  പുതുവത്സരാശംസകള്‍.

  പല സ്ഥലത്തും ചിരിച്ചു..

  കുരുട്ടാ‍ണോ ഇത് ഫോര്‍മാറ്റ് ചെയ്തു തന്നത്? :)

  രണ്ട് പാരഗ്രാഫിനിടക്കുള്ള സ്പേസിസിങ്ങ് ചിലയിടത്ത് ശരിയായിട്ടില്ല. ശരിയാക്കുമല്ലോ.

 8. അയല്‍ക്കാരന്‍ said...

  ഡെല്‍ഹീലൊക്കെ കെയര്‍ഫുളാവണേ. ഇന്‍‌വേര്‍ട്ടറോ യൂപി‌എസോ ഉള്ള ചായക്കടയില്‍ കേറിക്കൂടാരുന്നോ?
  അറ്റ്ലീസ്റ്റ് ഒരു പെട്രോമാക്സ് എങ്കിലും ഉള്ളിടം?

  ഓ. ടോ
  മുക്തേ എന്ന് വിളിക്കുന്നത് തെക്കുള്ള ഒരു സിനിമാനടിയെ അതിന്‍‌റെ ചാച്ചന്‍ വിളിക്കണപോലാവാഞ്ഞാല്‍ കൊള്ളാം.

 9. Viswaprabha said...

  Both of you must be so lucky to get each other as companion!

  More than any laughter, the story kindles some soft senses, something that is midway between smiles and tears, somewhere within the mind.

  :)

 10. Mr. സംഭവം (ചുള്ളൻ) said...

  suuuuuuuuuperrrrrrrrr !! :)

 11. മാണിക്യം said...

  കൊചു കൊചു കുലുക്ക്സ്
  വലിയ വലിയ ചിരിസ്
  പുതുവത്സരാശംസാസ്[ലേറ്റായോ?]
  പോസ്റ്റിട്ട് കിട്ടാതാശംസിക്കാന്‍ പറ്റുമോ?

 12. Unknown said...

  ഹ ഹ ഹ.... ചേച്ചീം അനിയനും കൊള്ളാം... പാവം മീനൂസ്...

 13. പ്രയാണ്‍ said...

  ഉതിര്‍ന്നത് മുത്ത്... ഇനി ഉതിരാനുള്ളതും മുത്താവട്ടെ...ആശംസകള്‍....

 14. ശ്രീനാഥ്‌ | അഹം said...

  അഹംഭാവം ഒട്ടുമില്ലാത്ത എഴുത്ത്. കിടു!

 15. ശ്രീവല്ലഭന്‍. said...

  പുതുവത്സരാശംകള്‍!

  നയപരമായ ഡീലിംഗ്സ് ഇഷ്ടപ്പെട്ടു. :-)

 16. ഉണ്ണി ഹൈദ്രാബാദ് said...

  എകദേശം ഇതേ സ്വഭാവം തന്നെയാണു നമ്മടെ, ദേഷ്യം വന്നാ പിന്നെ മുന്നില്‍ നിക്കണതു ആരാ എന്നൊന്നും നാം നോക്കാറില്ല. ആ സമയത്തു അതിനു സമയം കിട്ടാറില്ല എന്നതു സത്യം. പണ്ടു ചേച്ചിയോടും, പിന്നെ സ്കൂളില്‍ ആയപോ കൂട്ടുകാരോടും, ജോലികിട്ടി ചെന്നൈയില്‍ എത്തിയപ്പോ സഹമുറിയന്‍ മാരോടും ഒക്കെ ആയി ഈ അടിപിടി. ഇപ്പൊ ഇവിടെ ഹൈദരാബാദില്‍ ഒറ്റക്ക്യായപോ ഇടക്ക്യൊക്കെ ഒന്നു അടിക്കൂടാനാ ഞാന്‍ ബ്ളോഗ്ഗില്‍ കയറിക്കൂടിയത്. ഇവിടാകും ബോ നിങ്ങള്‍ ഒക്കെ യുണ്ടല്ലോ...

 17. കുഞ്ഞന്‍ said...

  പോസ്റ്റ് വായിച്ച് അഭിപ്രായികരിക്കാന്‍ വന്നപ്പോള്‍ ദേ കിടക്കുന്നു ശ്രീഹരിയുടെ കമന്റ്...കുരുട്ടിനെ അനിയനാക്കിയത്...കൊ.ത്രേ.കു തന്നെ ഇതിനുത്തരം പറഞ്ഞേക്ക് ഇനി ഞാനെന്തെങ്കിലും പറഞ്ഞാല്‍ അതു വായിച്ച് കുരുട്ട് ഇയാളുമായി വഴക്കിട്ടാലൊ, അല്ലെങ്കില്‍ ഇയാല്‍ ചൂടായാലൊ ഷിപ്രചൂടിയല്ലെ ഷിപ്രചൂടി..!

  പുതുവത്സര ആശംസകള്‍..ഈക്കൊല്ലം സുമംഗലിയായിത്തീരട്ടെ ( മതം മാറിയൊ മാറാതെയൊ വേറെ പേര് സ്വീകരിക്കാനല്ലാട്ടൊ ആശംസിച്ചത് )

 18. Unknown said...

  ചൂടാകുംന്‍പോള്‍ നമ്മള്‍ വിചാരിക്കും നമ്മളാണ് സൂപ്പര്‍ ചൂടന്‍ മാര്‍ എന്ന് . ആരെങ്കിലും ,ഹൊ ! ഇവന്/വള്‍ക്ക് ഒടുക്കത്തെ ചൂടാ എന്ന് ആരെങ്കിലും ഒരു കോണ്‍പ്ലിമെന്ഡ് തന്നാല്‍ ഹായ് ഹാപ്പി .എന്ന പിന്നെ ആ ഇമേജ് തന്നെയാവട്ടെ എന്ന് വച്ച് അവന്‍മാരെ മിണ്ടാന്‍ അനുവദിക്കാത്ത രീതിയിലുള്ള ആക്രമണം ആയിരിക്കും.

  എന്നാല്‍ അതൊക്കെ നമ്മെളെക്കാളും ചൂടന്മാരെ ക്കാണുന്ന വരെ മാത്രം .അപ്പോ മനസ്സിലാവും ഹൊ ! ഇതിനു മാത്രം നമ്മള്‍ ആരുടെയെങ്കിലും അടുത്ത് പാപം ചെയ്തു ആവൊ എന്ന് !!!!!

  കാരണം ഇങ്ങിനെ ഒരു ഇമേജു മായാണു ജോലിക്ക് കേറിയത് .നിന്റ്റെ പഴയ സൊഭാവമൊന്നും അവിടെ എടുക്കരുതു എന്ന് പറ്ഞ്ഞ് വിട്ട വീട്ടുകാരോട് ,ഇവന്‍മാരൊന്ന് താഴത്ത് നിര്‍ത്തിയാലല്ലെ എനിക്കു കളരി എടുക്കാ‍ന്‍ പറ്റൂ ..എന്ന അവസ്തയായി എന്റെ എന്നു എങ്ങിനെ പറയും.

 19. നിലാവ് said...

  ത്രേസ്യ കൊച്ചെ .....ദേഷ്യം കൊണ്ടു വിറച്ചു പ്രഖ്യാപിച്ച വാക്കുകള്‍ കേട്ട് ഞാനൊന്നു നടുങ്ങി കേട്ടോ...
  'കുരുട്ട്' കൂട്ടുകാരിയല്ലേ..? ഇത്രയ്ക്കു മനസ്സിനിണങ്ങിയവരെ കൂട്ട് കിട്ടുന്നത് ഭാഗ്യമല്ലേ..

  പുതുവല്സരാശംസകള്‍ ...

 20. Unknown said...

  പറയാന്‍ വിട്ടു . എങ്ങിനെയ ഇത്ര സരസമായി എഴുതാന്‍ പറ്റണ് ........
  ഹൊ ! സമ്മതിക്കതെയ് തരമില്ല്യേ .....
  കൊള്ളാം .......

 21. G Joyish Kumar said...

  ആ മീനു ഇപ്പോള്‍? :)

 22. Ashly said...

  Very lovely.... :)

  Keep writing !!!

  Ashly A K

 23. സുനിൽ കൃഷ്ണൻ(Sunil Krishnan) said...

  ഒരു സംഭവം സരസമായി എങ്ങൻന അവതരിപ്പിയ്ക്കാം എന്നതിനു ഉദാഹരണമാണിത്.ബോറടിയ്കാതെ വായിച്ചു പോകാം.

  എന്നാൽ രസകരമായ ഒരു വായനയുടെ അവസാനം എന്താണു ആ വായനയിൽ നിന്നു എനിയ്ക്കു പുതിയതായി കിട്ടിയ ഒരു “അനുഭവം” എന്ന ആലോചിയ്ക്കുമ്പോൾ “ഒന്നുമില്ല” എന്നു പറയേണ്ടി വരുന്നു.ഏതു അനുഭവ കഥകളും അവതരിപ്പിയ്ക്കുമ്പോൾ അതിൽ പരോക്ഷമായ ഒരു സത്യം ഉണ്ടായിരിയ്കണം എന്ന് ഞാൻ കരുതുന്നു.ഈ വായന അതു നൽകിയില്ല.

  എങ്കിലും നന്നായി എഴുതാൻ കഴിവുണ്ട്.കൂടുതൽ വായനയിലൂടെ വളരെ മികച്ച രീതിയിൽ എഴുതാൻ സാധിയ്ക്കും..പുതു വത്സരാശംസകൾ !

 24. റാഷിദ് said...

  ഇഷ്ടായിട്ടാ! ബേം ബേം പോസ്റ്റിക്കൂടെ നിങ്ങക്ക്?

 25. Unknown said...

  ... എന്‍റെ ദൈവേ .....!! ഇതെന്താണ്????

  കിടിലന്‍ ...!!!ഇത്താണ് .....!!!തുമ്പേ ചെന്നകിതെ!!!!(പറയാന്‍ വാക്കില്ലാ)

  വളരെ ഭംഗിയായി എഴുതിയിട്ടുണ്ട് !!!കുരുട്ട് - കൊച്ച് സഖ്യം വീണ്ടും തകര്‍ത്തുട്ടോ...!!
  ഒറ്റ വാകില്‍ പറഞ്ഞാല്‍ "സക്കത്ത് ഹോട്ട് മകാ"!!!!!!

  ഇനിയും പോസ്റ്റുകള്‍ പോരട്ടെ.....
  (( ക്ലൈമാക്സ് വായിച്ചു ഇവിടെ ഓഫിസില്‍ ചിരിച്ചു തകര്‍ക്കുയാണ് :-) ))

 26. annamma said...

  "ചിരി,കരച്ചിൽ,ദേഷ്യം എന്നീ മൂന്നു വികാരങ്ങളെ ഒരു രീതിയിലും കൺട്രോൾ ചെയ്യാനു കഴിവില്ലായ്‌മയും വല്യ പ്രശ്നമായിരുന്നു ."

  ഊളന്‍പാറയിലെ ആ ഡോക്ടര് പ്രിസ്ക്രൈബ് ചെയ്ത മെഡിസിന്‍സ് മറക്കാതെ കഴിച്ചോളോട്ടാ .

 27. സഹയാത്രികന്‍...! said...

  പുതുവര്‍ഷമായി എന്തെ ഇതു വരെ കണ്ടില്ലല്ലോന്ന് ആലോചിക്കാരുന്നു...എന്തായാലും തുടക്കം നന്നായിട്ടുണ്ട്...അടിപൊളി...ഇനീം ഇതുപോലത്തെ ഭൂമികുലുക്കങ്ങള്‍ പ്രതീക്ഷിക്കുന്നു.... ഞങ്ങളെ നിരാശപ്പെടുത്തരുത്...!

 28. അക്കേട്ടന്‍ said...

  ഞാന്‍ കണ്ട, ഞാന്‍ വായിച്ച ഏറ്റവും നര്‍മ്മ ബോധമുള്ള ബ്ലോഗ് എഴുത്തുകാരി.... അഭിനന്ദനങ്ങള്‍..... എല്ലാം നന്നാവുന്നുണ്ട്.....

 29. Kaithamullu said...

  എന്റെ പൊന്ന് കര്‍ത്താവേ,

  ആ കുരുട്ടിനെ പെട്ടെന്ന് കെട്ടിച്ച് വിട്ട് ഈ ബാധയില്‍ നിന്ന് രക്ഷിക്കണേ.......

  ആമേന്‍!!

 30. നാട്ടുകാരന്‍ said...

  കൊള്ളാം......ഇങ്ങനത്തെ പോസ്റ്റുകള്‍ വല്ലപ്പോളും മാത്രമാണ്‌ കാണാന്‍ കിട്ടുന്നത്....അഭിനന്ദനങ്ങള്‍.........
  എവിടുന്നു കിട്ടി ഇതൊക്കെ?

  എന്‍റെ പേജ് കണ്ടിട്ടുണ്ടോ?

 31. ജിവി/JiVi said...

  നന്നായി ചിരിച്ചു. കുരുട്ടിന്റെയും കൊച്ചിന്റെയും വഴക്കടികള്‍ തുടരട്ടെ! പോസ്റ്റുകളും.

 32. Appu Adyakshari said...

  ഞാനും വായിച്ചു :-)

 33. sreeNu Lah said...

  പുതുവത്സരാശംസകള്‍ (വൈകിപ്പോയ)

 34. Sherlock said...

  nice one..:)

 35. പകല്‍കിനാവന്‍ | daYdreaMer said...

  എന്തായാലും പിണക്കം മാറീല്ലോ....അതുമതി... :)
  കൊള്ളാട്ടോ...

 36. Jayasree Lakshmy Kumar said...

  കൊള്ളാം
  അരം+അരം= ‘കിന്നാ‍രം’:)

  പാവം അമ്മ. കൊന്ത ചൊല്ലലിൽ നിന്നൊരു മോക്ഷം ഇനിയെന്ന്?!

 37. വിന്‍സ് said...

  തന്റെ ഒരു പോസ്റ്റ് കടം എടുത്തിട്ടുണ്ട്..പ്രശ്നം ഒന്നും ഉണ്ടാക്കില്ലല്ലൊ അല്ലേ....ഉണ്ടാക്കിയാല്‍ ഉണ്ട!!!

  പിന്നെ ഇതു നന്നായിട്ടുണ്ട്...ഞങ്ങളുടെ ഇടയിലുമുണ്ട് ഇങ്ങനെ കുറച്ചു പേര്‍, കണ്ടും കേട്ടും ഇരിക്കുന്നവര്‍ അവിടെ കത്തി കുത്തോ മറ്റോ നടക്കുമോ എന്നു പേടിച്ചു പോവും.

 38. ..:: അച്ചായന്‍ ::.. said...

  വീടുകാര് ഒകെ ഒരു അറ്റം കണ്ടു കാണും അല്ലേ മാഷേ :D നമിച്ചു പ്രഭോ ... സൂപ്പര്‍ എഴുത്ത് തന്നെ ...ഇപ്പൊ പറയും അത് ഇനി ഇങ്ങേരു പറഞ്ഞിട്ട് വേണോ അറിയാന്‍ എന്ന് :P മാഷേ അല്ലെ ആള് അതും പറയും അതിനപ്പുറവും പ്രതിക്ഷിക്കാം പിന്നെ ഇ കുരുട്ടിന് ബ്ലോഗ് ഒന്നും ഇല്ലേ

 39. ഹരിത് said...

  ആത്മപ്രശംസ! ആത്മപ്രശംസ!
  ഭാവുകങ്ങള്‍!

 40. നവരുചിയന്‍ said...

  കൊള്ളാം നന്നായി .... നല്ല പോസ്റ്റ് .. ഞാന്‍ പിന്നെ വഴക്കിട്ടാല്‍ വളരെ നല്ല പയ്യന്‍ ആണ് . ഒരിക്കല്‍ വീടിലെ ടി വി എടുത്തു പുറത്തേക്ക് എറിഞ്ഞു കളഞ്ഞിട്ടു നാട് വിട്ടു പോയതാ .... റിമോട്ട് കിട്ടാത്ത ദേഷ്യത്തില്‍ ..... പിന്നെ വീടുകാര് പിടിച്ചോണ്ട് വന്നു

  ഓടോ : ഞങ്ങടെ നാട്ടില്‍ 'മുത്തേ' എന്ന് വിളിക്കുന്നത് തലേല്‍ ഒന്നും ഇല്ലാത്തവരെ ആണ് . ഒരു സൈഡില്‍ കൂടി പറഞ്ഞതു മറ്റെ സൈഡില്‍ കൂടി അങ്ങ് പോയ്കോളും

 41. തറവാടി said...

  രസികന്‍ പോസ്റ്റ് :)

 42. ചെലക്കാണ്ട് പോടാ said...

  മീനൂന്‍റെ ഡയലോഗ് ഇഷ്ടമായി....
  പിന്നെ ആ രണ്ട് ഇന്‍സിഡന്‍റസും....(മുക്തേ എന്ന വിളിപ്പേര് കിട്ടാനിടയാക്കിയ)

 43. കഥാകാരന്‍ said...

  കുറേ നാളായി ഇങോട്ടു വന്നിട്ട്‌.. ഏതായാലും വന്നതു വെറുതെ ആയില്ല....

 44. neermathalam said...

  mezhukithiri katha kalakki.....
  :)

 45. Varsha Vipins said...

  Njan sthiram vayanakkariyanu..I was in pune for an year ,n had a loving roomie like this..ithe polulla sceneukal pala thavana avarthikapettittundu..so othiri chirichu..palathum orthu..nandi..:)

 46. VINOD said...

  kollam very well writeen , pavam kuru , i am recommending him for the next noble price for non violence (vere aranalkilum kayyi vechu pokum)

 47. പകിടന്‍ said...

  നന്നായി ചിരിപ്പിച്ചു....ചീച്ചു ചീച്ചു മയിച്ചു

 48. Jo said...

  APPO VATTAANALLE????????

 49. വെറും പാഴ് said...

  chirichu chirichu kannil ninnum vellam vannu...

  super machuuuu..super....

 50. സൂര്യോദയം said...

  കൊച്ചുത്രേസ്യാക്കൊച്ചേ... പാട്‌ പെടും..... ;-) (ആര്‌? എന്ത്‌? എന്നൊന്നും ചോദിക്കരുത്‌... എല്ലാരും...) :-))

 51. Unknown said...

  ഇയാള്‍ കാരണം ഇന്നു ഞാന്‍ ശരിക്കും ചമ്മി. ഓഫീസില്‍ ഫ്രീ ടൈം കിട്ടിയപ്പോഴാണ് ഇതു വായീച്ചത്‌. അറിയാതെ ഉച്ചത്തില്‍ ചിരിച്ചു പോയി. അതും 2 തവണ. ചിരിച്ചു കഴിഞ് തിരിനു നോക്കിയപ്പോ ബാക്കിയെല്ലാവരും എന്നെ തന്നെ നോക്കുന്നു.

 52. ഷിബിന്‍ said...

  ഒന്നു ബ്ലോഗാന്‍ ഇത്രയും വൈകരുത്, ട്ടോ.. എന്തായാലും കാത്തിരുപ്പ് പാഴായില്ല.... പോരട്ടെ ഇനിയും...

 53. [ boby ] said...

  Rasikan post.... Commentadikkaathe rakshayilla... Kurippum meenuvum rasippichu...

 54. anamika said...

  kochuthressia koche.....

  sangathy kalakki.... enikk orthorth chiri varunnu... njaanum oru munshundikkaariyaa..ithupole frndsnte aduth adikoodal entem shtiram hobby aarunnu :P

 55. ഉപാസന || Upasana said...

  Umm...
  Good Behaviour
  :-)

 56. സുദേവ് said...

  നിങ്ങളെയൊക്കെ വായിച്ചു വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി !!!!! അത് കൊണ്ടു എന്റെ ബ്ലോഗ് വായിച്ചു ഒരു കംമെന്റെന്കിലും ഇടാനുള്ള ധാര്‍മിക ഉത്തരവാദിത്തം (പ്ലീസ് ..പ്ലീസ് ...പ്ലീസ് ) കാണിക്കണേ!!!
  http://ksudev.blogspot.com/

 57. jp said...

  Aha.. Kollamallo

 58. navaneeth said...

  'തേങ്ങ' ആരും ഉടച്ചില്ല.. അതും ന്യൂയീര്‍ പോസ്റ്റ് ആയിട്ട്.. മോശം മോശം.. കിടക്കട്ടെ എന്റെ വക
  ""ട്ടോ"".....

  കൊച്ചെ ഇനി 3rd പാര്ട്ടി പേരുകള്‍ വരുമ്പോ അത് ആരാ എന്താ എന്നുകൂടെ വെകേണ്ടി വരും എന്നാ തോനുന്നെ.. കുരുട്ടിനെ "അവനും" , "അനിയനും" ഒക്കെ ആക്കി.. ഈ പോക്ക് പോയാല്‍ കുരുട്ടു മിക്കവാറും ഒരു പട്ടിയോ പൂച്ചയോ ആകേണ്ടത് കാണേണ്ടിവരും...

  പോസ്റ്റ് രസായി.. നല്ലൊരു ഫ്രണ്ടിനെ കിട്ടന്നമെന്കില്‍ ഭാഗ്യം ചെയണം.. കുറച്ചൊന്നും അല്ല, ഒത്തിരി പുണ്യം തന്നെ വേണം... എന്നെ പോലെ... ;-)

 59. ajith said...

  Eninkkum oru koottukaaranundu....Avanum kuruttu thanneyaa....ente roomilaa...engineer aanennu paranjittu oru prayojanavum illaa...kochintey kuruttineppoley thanne vazhakkaliyaa avanum...

 60. ajith said...

  Ippol pstinginu valiya gap undaavunnallo...enthu sambhavichu? AAvanaazhiyile ayudhangal theernnu thudangiyo.....
  Ethayalum ee kuruttu kollaalo..oru prabandham ezhuthanulla scope undu....
  Pinne Randuperkkum Kochinte familykku special aayittum Ente New Year aasamsakal.....

 61. Unknown said...

  അറിവില്ലായ്മയ്ക്ക് ഷെമിഷബേഗൂ... അപ്പോ ആച്ച്വലി ആരാ കുരുട്ട്?
  ബൈ ദ് വേ പറയാന്‍ വന്നത് അഥായിരുന്നില്ല. ബാച്ചികള്‍ക്ക് പാചകം പിടിയില്ല എന്നൊരു ആക്ഷേപം ഉന്നയിക്കുക ഉണ്ടായല്ലോ അതിനു പ്രതികരണം ഇവിടെ :)

 62. പിരിക്കുട്ടി said...

  :}

 63. Anonymous said...

  alla atharanu koode ollathu a padathil? on your profile?

 64. ][ Rahul~ said...

  എന്റെ കൊച്ചേ, എഴുതി തകര്‍ക്കുവാന്നല്ലോ...സംഭവം ചെറുതന്നേലും സാധനം സ്വയമ്പന്‍... ഈ കണ്ണൂരുകാരനായ എനിക്കു പോലും ഒരു പാലാ സ്ലാങ്ങില്‍ രണ്ടു വീശ്‌ വീശാന്‍ തോന്നുന്നു...ഒന്നാന്തരം ഫ്രീ സ്റ്റൈല്‍ എഴുത്ത്‌...ബഹു ജോര്‍..നടക്കട്ടെ... നടക്കട്ടെ...

 65. കൊച്ചുത്രേസ്യ said...

  prem kumar അപ്പോൾ കോളേജ്‌ ഡേയ്‌സ്‌ കഴിഞ്ഞതോടെ ഡീസന്റായി എന്നാണോ പറഞ്ഞുവരുന്നത്‌ :-)

  ജയരാജാ അങ്ങോട്ടും നന്ദി

  Nivil ഇതൊക്കെ സംഭവിക്കാൻ 24 മണിക്കൂർ തന്നെ ധാരാളമല്ലേ..

  ബാബു കല്യാണം സഹമുറിയൻ വഴക്കുണ്ടാക്കിയാൽ വിട്ടു കൊടുക്കരുത്‌.. ഇടിച്ചുകൂട്ടി ഒരു മൂലയ്ക്കിട്ടിട്ട്‌ സമാധാനമായി അലറിച്ചിരിച്ചോളൂ

  RR വന്നു രണ്ടു വാക്കു പറഞ്ഞിട്ടു പോവാൻ തോന്നിയല്ലോ. നന്ദി

  മൂർത്തീ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്യുന്നതിനു മുൻപ്‌ കുരുട്ടിനെ ഈ ഏരിയയിലേക്ക്‌ അടുപ്പിക്കാറില്ല:-)ഞാൻ തന്നെയാണ്‌ ഫോർമാറ്റ്‌ ചെയ്തത്‌; സ്പേസിംഗ്‌ അൽക്കുൽത്തായതു കണ്ടിരുന്നു.. ഇപ്പോ ശരിയാക്കിയിട്ടുണ്ട്‌..

  അയൽക്കാരാ ആ ചായക്കടയിൽ പവർകട്ടൊന്നുമല്ലായിരുന്നെന്നേ.. ആരെങ്കിലും വന്നിരുന്നാലുടനെ മെഴുകുതിരീം പൊക്കിക്കൊണ്ടു വന്ന്‌ ടേബിളിന്റെ നടുക്ക്‌ ഫിറ്റ്‌ ചെയ്യും. അതും പോരാഞ്ഞ്‌, കേട്ടാലുറക്കം വരുന്ന സ്ലോ-മ്യൂസിക്കും പ്ലേ ചെയ്യും.. എന്താ ചെയ്ക :-(

  വിശ്വപ്രഭ :-)

  chullan thaaaaanksssss:-)

  മാണിക്യം നല്ല നല്ല കമന്റ്‌സ്‌ :-)..പുതുവത്സരാശംസകൾ ലേറ്റായിട്ടൊന്നുമില്ല.. ഡിസംബർ 31 വരെ ആശംസ സ്വീകരിക്കുന്നതായിരിക്കും

  ശ്രീഹരീ കുരുട്ട്‌ എന്റെ സഹമുറിയ/കൂട്ടുകാരി ആണ്‌. ഷമിഷ ബേഗി (കറക്ട്‌ കന്നടയാണ്‌.. ആരും തിരുത്താൻ വരണ്ട) . ബാച്ചി പാചകം ഞാനൊന്നു വിശകലനം ചെയ്തു നോക്കട്ടെ.. അഭിപ്രായം പിന്നാലെ അറിയിക്കുന്നതാണ്‌..

  Prayan മുത്ത്‌ പോലൊരു കമന്റ്‌.. നന്ദി

  ശ്രീനാഥ്‌, ശ്രീവല്ലഭൻ താങ്ക്സ്‌

  ഉണ്ണീ ബ്ലോഗിൽ അടികൂടാൻ എന്നെ പ്രതീക്ഷിക്കണ്ട.. ഞാനിപ്പോൾ സമാധാനമാർഗത്തിലാണ്‌ :-)

 66. കൊച്ചുത്രേസ്യ said...

  കുഞ്ഞാ ക്ഷിപ്രചൂടി പ്രയോഗം പെരുത്തിഷ്ടപ്പെട്ടു.. ആശംസ വരവു വച്ചിരിക്കുന്നു.. ഇനീപ്പം ആ 'സു-ഉം കൂടിയേ ആവാൻ ബാക്കിയുള്ളൂ.. ബാക്കിയൊക്കെ തികഞ്ഞു-സുന്ദരി,സുശീല,സുമുഖി,സുചരിത :-))

  thamizhan എന്നാലും ഒന്നു ചൂടായി തീരുമ്പോൾ ഒരു സമാധാനമാണ്‌.. പിന്നത്തേക്കൊന്നും മനസിൽ വയ്ക്കേണ്ടല്ലോ.. ജോലിസ്ഥലത്തെ ആ ദുരവസ്ഥ- ഒരു ചൂടനു/ചൂടിയ്ക്കു ഇതിൽപ്പരമൊരു പ്രതിസന്ധി നേരിടാനില്ല.. പാവം തമിഴൻ :-(

  നിലാവ്‌ സത്യം..ഇമ്മാതിരി കൂട്ടു കിട്ടുന്നത്‌ ഭാഗ്യം തന്നെ..

  Namaskar ഞങ്ങളെല്ലാവരും ഇപ്പോൾ ബാംഗ്ലൂരാണ്‌.. മീനു ഇടക്കിടക്കു ഞങ്ങൾടെ വീട്ടിൽ വരും.. വന്നു പോയിക്കഴിയുമ്പോൾ തന്നെ ആരെങ്കിലും ഈ സംഭവം എടുത്തിടും.. അതല്ലേ ഈ സംഭവം യാതൊരു തേയ്മാനവും സംഭവിക്കാതെ ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നത്‌

  Ashly Thanks :-)

  സുനിൽ കൃഷ്ണൻ അഭിപ്രായത്തിനു നന്ദി. അനുഭവകഥകളിൽ എന്തെങ്കിലും സാരാംശം മനപൂർവം തിരുകികയറ്റാൻ ശ്രമിച്ചാൽ എഴുത്ത്‌ വല്ലാതെ കൃത്രിമമായി പോവും എന്നാണ്‌ എനിക്കു തോന്നുന്നത്‌. ഓരോ സംഭവവും ഒരു സുഹൃത്തിനോടു പറയുന്നതു പോലെ വിവരിക്കുക മാത്രമാണ്‌ ഈ ബ്ലോഗിലൂടെ ഞാൻ ചെയ്യുന്നത്‌..അതിൽ ഗുണപാഠത്തിനൊന്നും സ്കോപില്ലെന്നു തോന്നുന്നു.. ചില ഫീലിംഗ്‌സ്‌ പങ്കു വയ്ക്കുക- അതും അനുഭവകഥകളുടെ ധർമത്തിൽ പെടില്ലേ..

  റാഷിദ്‌ അയ്‌ന്‌ ഈട്‌ത്തെ തെരക്കൊന്നൊയ്‌ഞ്ഞാലല്ലേ ബേം ബേം പോസ്റ്റാൻ കയ്യൂ :-)

  lijen ങും കേട്ടിട്ടുണ്ട്‌ കേട്ടിട്ടുണ്ട്‌.. ഇപ്പറഞ്ഞ കന്നടയൊക്കെ ദിവസവും റേഡിയോ മിർച്ചീല്‌ കേൾക്കുന്നതാണ്‌!! തുമ്പ നന്ദി..

  അന്നമ്മോ ഇതിനൊന്നും മരുന്നില്ല പോലും. ഇതു പോലൊക്കെ തന്നെ അങ്ങു ജീവിച്ചു തീർക്കാൻ പറഞ്ഞു ഊളൻപാറേലെ ഡോക്ടർ :-)

  വഴിപോക്കൻ ഇമ്മാതിരി ഭൂമികുകുക്കങ്ങളൊക്കെ ഇടക്കിടക്കേ ഇവിടെ സംഭവിക്കാറുണ്ട്‌.. പക്ഷെ അതൊന്നും പോസ്റ്റാക്കാനും മാത്രമൊന്നുമില്ലെന്നേ..

  അക്കേട്ടൻ നന്ദി

  കൈതമുള്ളേ കെട്ടിച്ചു വിടാൻ ഞാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്‌.. ഈ ബാധയിൽ നിന്ന്‌ എനിക്കുമൊരു മോചനം വേണ്ടേ..


  നാട്ടുകാരൻ, ജിവി, അപ്പു,Sreenu Guy,sherlock, പകൽകിനാവൻ താങ്ക്സ്‌

  ലക്ഷ്മി മമ്മിയിപ്പോ കൊന്ത ചൊല്ലി ചൊല്ലി ശീലമായി പോയി.. ഇനി നിർത്തുമെന്നു തോന്നുന്നില്ല :-)

  വിൻസ്‌ എടുത്ത പോസ്റ്റ്‌ ഇയാളു കൊണ്ടു പോയി പുഴുങ്ങിത്തിന്ന്‌.. അതുകൊണ്ടെന്തെങ്കിലും പ്രശ്നമുണ്ടായാൽ സ്വയം അനുഭവിച്ചോണം :-)

  അച്ചായൻ കുരുട്ടിനും എന്തോ ബ്ലോഗുണ്ട്‌.. ഇംഗ്ലീഷിൽ.. രണ്ടു-മൂന്നു കൊല്ലമായി അതിന്‌ അനക്കമൊന്നുമില്ല.. ഇതിനിടയ്ക്കിരുന്നു വിലപിക്കുന്നതു കേട്ടു- അതിന്റെ ലോഗിനും സൈറ്റുമൊക്കെ മറന്നു പോയീന്നും പറഞ്ഞ്‌..

 67. കൊച്ചുത്രേസ്യ said...

  ഹരിത്‌ ഹല്ല പിന്നെ..എന്റെ ബ്ലോഗിൽ ഞാൻ വേറെ വല്ലോരേം പ്രശംസിക്കാനോ!! നടന്നതു തന്നെ :-)

  നവരുചിയാ ടി.വി എടുത്തെറിയാനോ!! ഞാൻ എത്ര ചൂടായാലും യാതൊരു നാശനഷ്ടവുമുണ്ടാക്കാറില്ല..ഒരു സർട്ടിഫൈഡ്‌ പിശുക്കി ആയതിന്റെ ഗുണം ;-)

  തറവാടി,ചെലക്കഅണ്ട്‌ പോടാ, കഥാകാരൻ,neermathalam, Varsha,Vinod താങ്ക്സ്‌

  പകിടാ കമന്റ്‌ വായിച്ച്‌ ഞാനും ചീച്ചു ചീച്ചു മയിച്ചു

  Jo ഏയ്‌ അങ്ങനൊന്നുമില്ല; അല്ല ഇനീപ്പോ കുറച്ച്‌ ഉണ്ടോ ആവോ..

  മനസ്‌ നന്ദി

  സൂര്യോദയം ചത്താലും ഞാൻ അതു ചോദിക്കൂല :-)

  കൊസ്രാക്കൊള്ളി,boby,അനാമിക താങ്ക്സ്‌

  ഉപാസന അതെയതെ.. എനിക്കും ചിലപ്പോൾ തോന്നാറുണ്ട്‌ :-)

  സുദേവ്‌ :-)

  jp,നവനീത്‌,ajith,പിരിക്കുട്ടി നന്ദി

  kariyachan ആ മാലാഹക്കുട്ടികൾ രണ്ടും ഈ ബ്ലോഗിന്റെ കാവൽക്കാരണ്‌ :-)

  rahul എന്തിനാ പാലാസ്ലാങ്ങിൽ വീശുന്നത്‌.. നമ്മ കണ്ണൂർക്കാർക്ക്‌ തന്നെ നല്ല സ്റ്റൈലൻ സ്ലാങ്ങില്ലേ :-))

 68. തോമാച്ചന്‍™|thomachan™ said...

  ശരിയാ ത്രേസ്യ കൊച്ചെ.... ഇന്‍ഡോ അമേരിക്ക ആണവ കരാറിനെ പറ്റിയോ, ആഗോള സാമ്പത്തിക മന്ദ്യത്യെ പറ്റിയോ ഒക്കെ പറഞ്ഞു ഉടകുനതിലും (2 beer ചെന്നാല്‍ പിന്നെ ഇതൊക്കെയാ ഞങ്ങളുടെ റൂമിലെ ഒടക്കല്‍ topics..അതോണ്ടാ) എത്രയോ നല്ലതാ ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു ഉടക്കുകള്‍...

 69. കുഞ്ഞാപ്പി said...

  അല്ല കൊച്ചേ… ഈ വർഷത്തെ പത്മശ്രീ കൊച്ചിനും ഉണ്ടെന്നാണല്ലോ കേട്ടിരുന്നതു. എന്നിട്ടെന്തുപറ്റി? ഇനി അതു കിട്ടിയില്ലാന്നു വെച്ചു കലാഭവൻ മണിച്ചേട്ടനെ പോലെ ബോധം കെട്ടൊന്നും വീണേക്കല്ലേ… :)

  എഴുത്തിഷ്ടപ്പെട്ടു… എപ്പോഴത്തേയും പോലെ…

 70. ചാളിപ്പാടന്‍ | chalippadan said...

  അപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി അമ്മക്ക് കൊന്ത എത്തിക്കാനുള്ള നേരം വരെ കിട്ടില്ലാന്നു..

 71. ഉസ്മാന്‍ പള്ളിക്കരയില്‍ said...

  ചുണ്ടില്‍ ഒരു പുഞ്ചിരി ബാക്കിനിര്‍ത്തിയ ഈ രചന അതീവസുന്ദരം...

 72. വെളിച്ചപ്പാട് said...

  എന്തൊക്കെ സഹിക്കണം ബ്ലോഗനാര്‍കാവില്‍ പരദൈവങ്ങളേ...?

 73. വിജയലക്ഷ്മി said...

  Ethaayaalum puthuvarsham podipodichhu mole...cirichhu chirichhu mannukappeennu paranjaamathiyallo? nalla post..

 74. Sathees Makkoth | Asha Revamma said...

  അല്ല. ഡെൽഹീന്നിങ്ങ് പോന്നതാണോ? അതോ...

 75. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

  ഒരു വീട്ടിലോ, നാട്ടിലോ, സ്കൂളിലോ ഒന്നും ഒന്നിച്ചുണ്ടാവഞ്ഞത് ഭാഗ്യം
  എങ്ങെനെ സഹിക്കും മാഷെ നിങ്ങളെ

 76. Dixon Thomas said...

  kochuuse
  visit my site
  your are invited to get bored
  dixon

 77. Ammus said...

  koche valare nannayitundu ee post enatheyum pole. suhruthukalodopamula pazheya kalangale orma varunu.ithepole orikalelum sambhavikatha arum undakilla.pakshe ithine ithra manoharamaki avatharipicha kochinu abhinandanangal!!

 78. മാനസ said...

  :}

 79. Unknown said...

  എന്റെ ത്രേസ്യാമ്മ കൊച്ചെ,
  ഓരോ കഥകളെ........ ദുബായിലെ ഇ ചൂടില്‍ ജോല്യിയുടെ ഇ ഭാരത്തില്‍.......കുറച്ചു നേരം എല്ലാം മറന്നു. തളിപരംബിലെ അലിന്കള്‍ തിയേറ്ററും........ബാംഗ്ലൂരിലെ മാനസിക രോഗിയും, വിമാന യാത്രയും, കുരിട്ടിന്റെ വഴാക്കും....... മമ്മയുടെ പാചകവും........ആദ്യമായിട്ടാണു ബ്ലോഗ്‌ വായിക്കുന്നത്......നല്ല രസം ഉണ്ട് കേട്ടോ........

 80. Anoop Raghavan said...

  Good work. :)

 81. രാജന്‍ വെങ്ങര said...

  ഇതെന്താ അഞാതവാസത്തിലാണൊ
  ?ഒരു കാര്യം ഞാന്‍ കര്യായിട്ടു പറയ്യാ...എത്രയും വേഗം പുതിയ പോസ്റ്റ് ഇട്ടില്ലെങ്കില്‍,അല്ലെങ്കില്‍ ഇതിനു പ്രതികരിച്ചില്ലെങ്കില്‍,ഞാന്‍ വല്ല ക്വട്ടേഷന്‍ പാര്‍ട്ടിയേയും സമീപച്ചെന്നിരിക്കും,പിന്നെ എന്നെ കോടതികയറ്റരുതു.പറഞ്ഞില്ലെന്നു വേണ്ട.ക്ഷമക്കും ഒരു അതിരുണ്ട്...

 82. InnalekaLute OrmmakaL said...

  രസകരമായ ഓര്‍മ്മകുറിപ്പുകള്‍ വളരെ നന്നായിട്ടുണ്ടു്‌.[:)] അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു !
  ഞങ്ങളും മുക്തേ........ എന്നു വിളിച്ചോട്ടെ ?

 83. Rajeev Daniel said...

  കൊച്ചിന്റെ പോസ്റ്റ്‌ ഓരോന്നായി വായിക്കുകയായിരുന്നു. ഇടയ്ക്കു വച്ച് ബോര്‍ ആയി തുടങ്ങിയാര്‍ന്നു. പക്ഷെ ഇതു കലക്കി.

 84. arshad said...

  ho ee varshathinte or pokke... njan oru aravindan fan aayittu athine oru bench markakki nattarekkondellam vayippippan thudangiyittu kaalam eere aayi.. appozhanu adheham aake biji(busy) aayi posting okke niruthiyathu.. pinne oru ulvili pole puthiya post vannu.. angorodulla prabhavam koodi njan theerumanichu..ingine thamasha kuthaka muthalalimare oru padam padippikkanamennu.. angine.. ente jolisamayathil oru 2 manikkoor koodi kootti..started reading kodakapuranam.. appol thooni.. ini ingorum oru moorachi aay ezhuthu niruthiyaloo.. appo dee kidakkunnu adhehathinte postil idhehathinte post parasyam... angine ivide ethi... :). impress aayi sharikkum impress aayi... nalla avatharana shaili... will be back to read more

 85. Unknown said...
  This comment has been removed by the author.
 86. Josjin said...

  Kidu..

 87. Anish Philip said...

  ഇത്തരത്തില്‍ ഉള്ള പിണക്കങ്ങള്‍ സ്വന്തം അനുഭവത്തില്‍ ഒള്ളത് കൊണ്ടാകാം നന്നായി ഇഷ്ടപ്പെട്ടു..............