Sunday, May 16, 2010

ഇറ്റാലിയൻ വിശേഷങ്ങൾ..(1)

യൂ.കെ.യിൽ എത്തിയപ്പോൾ മുതൽ ഞാൻ വളരെ ആത്മാർത്ഥമായി വർക്ക്‌ ചെയ്തു കൊണ്ടിരുന്ന രണ്ടു പ്രോജക്ടുകളാണ്‌ മിഷൻ ഫ്രാൻസും മിഷൻ ഇറ്റലിയും. (കമ്പനി എനിക്കു തന്ന പ്രോജക്ടും മറ്റൊരു വഴിക്കങ്ങനെ നടക്കുന്നുണ്ടു കേട്ടോ..) എത്രയോ കാലങ്ങളായി സ്വപ്നം കണ്ടിരുന്ന സ്ഥലങ്ങളാണെന്നോ.. ഇതിപ്പോ കയ്യെത്തും ദൂരത്ത്‌.. ഈ അവസരം പാഴാക്കിക്കളഞ്ഞാൽ ഞാൻ പോലും എന്നോടു ക്ഷമിക്കില്ല- ദൈവത്തിന്റെ കാര്യം പിന്നെ പറയാനുണ്ടൊ.. എങ്ങനെ അവിടൊന്നു ചെന്നെത്താമെന്നതിനെ പറ്റിയുള്ള അന്വേഷണങ്ങൾ, ഗവേഷണങ്ങൾ, അഭിപ്രായങ്ങൾ, കണക്കുകൂട്ടലുകൾ (ഇമ്മിണി കാശുചെലവുള്ള പരിപാടിയാണേയ്‌..). അങ്ങനെ അവസാനം ഇക്കഴിഞ്ഞ ഈസ്റ്റർ അവധിക്കാലത്ത്‌ മിഷൻ ഫ്രാൻസ്‌ വിജയകരമായി(?) പൂർത്തിയാക്കി. കാണണമെന്നു വിചാരിച്ചതൊക്കെ കണ്ടു.. എന്നാലും ഒരു തൃപ്തിയില്ലായ്മ. ഒരു ടൂർ ഓപറേറ്റർ വഴിയാണ്‌ പോയത്‌. ചുമ്മാ ബസിലിരിക്കും, ഓരോ സ്ഥലവുമെത്തുമ്പോൾ ഇറങ്ങിച്ചെന്ന്‌ 'ശ്ശൊ പറഞ്ഞപോലെത്തന്നെ ഇതു കൊള്ളാലോ'ന്നു ആശ്ചര്യപ്പെടും,കുറെ ഫോടോയെടുക്കും, പിന്നേം തിരികെ ബസിലേക്ക്‌. അതിപ്പോ ടൂർ കമ്പനി വഴിയല്ല, അന്നാട്ടിലെ പരിചയക്കാരുടെ സഹായത്തോടെ പോയാലും ഇതു തന്നെ അവസ്ഥ. നമ്മളായിട്ട്‌ ഒന്നും ചെയ്യേണ്ടതില്ല.ഇങ്ങനാണോ ഒരു യാത്ര പോവേണ്ടത്‌! ഒരു നാടിനെ അറിയേണ്ടത്‌!! അതുകൊണ്ടു തന്നെ ഇറ്റലി യാത്രയ്ക്ക്‌ ഞാൻ രണ്ടും കൽപ്പിച്ച്‌ ആ റിസ്ക്‌ എടുക്കാൻ തീരുമാനിച്ചു. സ്വയം തീരുമാനിച്ച്‌, സ്വയം പ്ലാൻ ചെയ്ത്‌ സ്വന്തമായി നടത്തുന്ന ഒരു യാത്ര...അറിയാത്ത നാട്‌, അറിയാത്ത ഭാഷ..കൂട്ടിക്കൊണ്ടു പോയി സ്ഥലം കാണിച്ചു തരാൻ പരിചയക്കാരില്ല .എല്ലാം കൊണ്ടും പെർഫക്ടായ ഒരു 'സാഹസിക' ഇറ്റാലിയൻ യാത്ര. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്ന മട്ടിലുള്ള രണ്ടു സഹയാത്രികരെ കൂടി സംഘടിപ്പിച്ചു കഴിഞ്ഞതോടെ മിഷൻ ഇറ്റലി ശരിക്കും ചൂടു പിടിച്ചു.


പിന്നെയങ്ങോട്ടു 3 ആഴ്ചകളോളം പ്ലാനിംഗ്‌ ആയിരുന്നു.പണ്ടു സ്കൂളിലെ ഹിസ്റ്ററി ക്ലാസിൽ പോലും ഞാൻ ഇത്രയും ആത്മാർത്ഥമായി ഒരു നാടിനെപറ്റിയും വായിച്ചു പഠിച്ചിട്ടില്ല. 'ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ' -ഇതായിരുന്നു ഞങ്ങൾടെ പ്ലാനിംഗിന്റെ ബേസ്‌ ലൈൻ. ഇനിയിപ്പോ ഇതൊക്കെ വായിച്ച്‌ ആർക്കെങ്കിലും ഇറ്റലിയിൽ പോകണമെന്നു തോന്നിയാൽ, ദാ ഈ സംഭവങ്ങളൊക്കെ ഒന്നു മനസിലാക്കി വച്ചാൽ മതി.

1)http://www.trenitalia.com

ഇതു ഇറ്റലീടെ റെയിൽവേ വെബ്‌ സൈറ്റ്‌ ആണ്‌. മടിശീലയുടെ കനമനുസരിച്ച്‌ പല ടൈപ്പ്‌ ട്രെയിനുകൾ സെലക്ടു ചെയ്യാം അതിൽ ഏറ്റവും ഡ്യൂക്കിലിയാണ്‌ റീജിയണൽ ട്രെയിനുകൾ. ടിക്കറ്റ്‌ ചാർജ്‌ തീരെ കുറവ്‌, അതുകൊണ്ടെന്താ.. സ്പീഡും അത്‌ പോലെ തന്നെ തീരെക്കുറവ്‌. കൂട്ടത്തിൽ ഏറ്റവും അഹങ്കാരിയാണ്‌ യൂറോസ്റ്റാർ ട്രെയിൻ.(പേരൊന്നാണെങ്കിലും ഇതിനു ഫ്രാൻസ്‌, ബെൽജിയം, നെതർലാൻഡ്‌സ്‌,ലണ്ടൻ ഒക്കെ കണക്ട്‌ ചെയ്തോടുന്ന യൂറോസ്റ്റാറുമായി ഒരു ബന്ധവുമില്ല കേട്ടോ..). മുടിഞ്ഞ ചാർജാണ്‌. പക്ഷെ എത്തേണ്ട സ്ഥലങ്ങളിലൊക്കെ ശടേ പൂക്ക്‌-ന്ന്‌ എത്തിച്ചു തന്നോളും.പിന്നെ ഇതിന്റെ രണ്ടിന്റേം ഇടക്ക്‌ ഇന്റർസിറ്റി ട്രെയിനുകളും തേരാപ്പാരാ ഓടുന്നുണ്ട്‌. ഇനീപ്പോ ഇതിലും സ്പീഡിൽ എത്തണമെന്നു തോന്നിയാൽ ഫ്ലൈറ്റ്‌ പിടിക്കേണ്ടി വരും.(ഇറ്റലിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾടെയെല്ലാം അടുത്തു വിമാനത്താവളങ്ങളുണ്ട്‌.) ട്രെയിൻ ടിക്കറ്റൊക്കെ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യാം.അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ തന്നെ 'ടിക്കറ്റിംഗ്‌ മെഷീൻസ്‌' ഉണ്ട്‌. അതിന്‌ അഞ്ചാറു ഭാഷകൾ മനസിലാകും.ദൈവാധീനംകൊണ്ട്‌ നമ്മുടെ ഇംഗ്ലിഷും അതിൽ ഒന്നാണ്‌.

2)http://www.atac.roma.it/

ഇതാണ്‌ റോമിന്റെ ബസ്‌ ഇൻഫർമേഷൻ സൈറ്റ്‌. കംപ്ലീറ്റ്‌ ബസുകളുടെ വിവരങ്ങളും ഇതിലുണ്ട്‌. എന്നാൽ പിന്നെ ഇതിൽ നോക്കി ആവശ്യം വന്നേക്കുമെന്നു തോന്നുന്ന ബസ്‌നമ്പറൊക്കെ കാണാപാഠം പഠിച്ചിട്ടു പോയേക്കാമെന്നു വിചാരിക്കുന്നവരുടെ ശ്രദ്ധക്ക്‌... രാത്രി പന്ത്രണ്ടു മണി കഴിഞ്ഞാൽ റോമിലെ സാധാരണ ബസ്‌ സർവ്വീസ്‌ സ്റ്റോപ്‌ ചെയ്യും. പിന്നെ നേരം വെളുക്കുന്നതു വരെ നൈറ്റ്‌ സർവ്വീസ്‌ ആണ്‌. അതു കൊണ്ട്‌ കാണാപാഠം പഠിക്കുമ്പോൾ നൈറ്റ്‌ സർവ്വീസ്‌ ബസുകൾടെയും കൂടി നമ്പർ ഓർത്തു വച്ചാൽ നല്ലത്‌. ഇനി ടിക്കറ്റിന്റെ കാര്യം. ബസിൽ കയറിയിട്ട്‌ 'ചേട്ടാ ഒരു ടിക്കറ്റു നോക്കട്ടെ' എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. അവിടെ കണ്ടക്ടർമാരൊന്നുമില്ല. ഡ്രൈവർമാർക്കാണെങ്കിൽ ഇമ്മാതിരി ഇടപാടുകളിലൊന്നും ഒരു താൽപ്പര്യവുമില്ല താനും. എന്നാൽ പിന്നെ ടിക്കറ്റൊന്നും വേണ്ടായിരിക്കും എന്നൊന്നും ചാടിക്കയറി മോഹിച്ചു പോയേക്കരുത്‌. ബസിൽ കയറുന്നതിനു മുൻപു തന്നെ ടിക്കറ്റ്‌ മേടിച്ചിരിക്കണം. ഒരു മാതിരിപ്പെട്ട എല്ലാ കുഞ്ഞു കടകളിലും ടൊബാക്കൊ ഷോപ്പുകളിലുമൊക്കെ ബസ്‌ ടിക്കറ്റ്‌ കിട്ടും. അതും മേടിച്ചോണ്ട്‌ ബസിൽ കയറിയാൽ പിന്നേം ഒരു പണിയും കൂടി ബാക്കിയുണ്ട്‌-'ടിക്കറ്റ്‌ വാലിഡേഷൻ'.എല്ലാബസിന്റെയും ഉള്ളിൽ ഒന്നു രണ്ടു സ്ഥലത്തു ഒരു കുഞ്ഞു മഞ്ഞ ബോക്സ്‌ കാണാം.ഈ ടിക്കറ്റിനെ അതിന്റെ വായിലേക്കു വച്ചു കൊടുക്കുക. അതു കരകരാന്ന്‌ അപ്പോഴത്തെ ടൈമും ഡേറ്റുമൊക്കെ പ്രിന്റ്‌ ചെയ്തു കഴിഞ്ഞാൽ ടിക്കറ്റ്‌ നമ്മക്കിങ്ങോട്ടു തിരിച്ചെടുക്കാം.പിന്നെ സമാധാനമായി അങ്ങ്‌ യാത്ര ചെയ്തോളുക.. 'ഓ ഇതൊക്കെ ആരു നോക്കാനാ' എന്നും വിചാരിച്ച്‌ ടിക്കറ്റൊന്നുമെടുക്കാതെ ബസിനെ പറ്റിച്ചു കളയാം എന്നൊന്നും വിചാരിക്കണ്ട.നമ്മടെ നാട്ടിലേതു പോലെ തന്നെ ടിക്കറ്റ്‌ ചെക്കേഴ്സ്‌ ഏതു നിമിഷവും പ്രത്യക്ഷപെട്ടേക്കാം. ടിക്കറ്റില്ലെങ്കിലും, ഇനീപ്പം ടിക്കറ്റുണ്ടായിട്ടും അതു വാലിഡേറ്റു ചെയ്യാൻ മറന്നു പോയാലുമൊക്കെ ഫൈനടയ്ക്കേണ്ടി വരും. 'ടൂറിസ്റ്റാണ്‌, വിവരമില്ലാത്തതു കൊണ്ടാണ്‌' എന്നൊന്നും പറഞ്ഞാലൊന്നും ഒരു രക്ഷയുമില്ല. അപ്പോൾ ടിക്കറ്റെടുക്കണം എന്ന കാര്യത്തിൽ ഇനി സംശയമൊന്നുമില്ലല്ലോ. ഇനീപ്പോ ഏതു ടിക്കറ്റെടുക്കണമെന്നാലോചിക്കാം. 3-4 ടൈപ്പ്‌ ടിക്കറ്റുകളുണ്ട്‌. ദാ ലത്‌ താഴെ..

BIT- വാലിഡേറ്റു ചെയ്തു കഴിഞ്ഞാൽ 75 മിനിറ്റു വരെ ഈ ടിക്കറ്റുപയോഗിച്ചു യാത്ര ചെയ്യാം- ബസിലും മെട്രോയിലും..

BIG- ഒരു ദിവസത്തേക്കു മുഴുവൻ വാലിഡാണ്‌.. മതിയാവുന്നതു വരെ ബസിലും മെട്രൊയിലും കയറി ഇറങ്ങാം.

BTI- ഒറ്റ ടിക്കറ്റിൽ 3 ദിവസം മുഴുവൻ കഴിഞ്ഞുകൂടാം.ആരും ചോദിക്കാൻ വരില്ല...

പിന്നേം ഉണ്ട്‌ ഒന്നു രണ്ടു ടിക്കറ്റുകൾ വേറെ. അതിന്റെയൊക്കെ ഡീറ്റെയ്ൽസ്‌ ദാ മോളിൽ പറഞ്ഞ സൈറ്റിൽ പോയാൽ കിട്ടും.


ബസ്‌ മാത്രമല്ല കേട്ടോ, മെട്രോയും റോമിലുണ്ട്‌.ലണ്ടനിലേപ്പോലെ കണ്ടമാനം മെട്രോയൊന്നുമില്ല.. ആകെപ്പാടെ രണ്ടു ലൈനേയുള്ളൂ..Line A-യും B-യും . അതു കൊണ്ടു തന്നെ വളരെ ഈസി. രണ്ടു മെട്രോയും റോമിന്റെ ഹൃദയഭാഗമായ റോമാ ടെർമിനിയിൽ വച്ചു മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ.അതു കൊണ്ട്‌ ഒരു ലൈനിൽ നിന്നും മറ്റേ ലൈനിലേക്കു മാറണമെങ്കിൽ, റോമാ ടെർമിനിയിൽ ഇറങ്ങി മാറിക്കയറിയാൽ മതി. ങാ പറയാൻ വിട്ടു.. മെട്രൊയ്ക്കുള്ളിൽ ടിക്കറ്റ്‌ വാലിഡേഷനുള്ള ഡിങ്കോൾഫി ഒന്നും ഇല്ല. അതു മെട്രോ സ്റ്റേഷനുകളിൽ അങ്ങിങ്ങായി ഫിറ്റ്‌ ചെയ്തു വച്ചിരിക്കുകയാണ്‌. അതു കൊണ്ട്‌ മെട്രോയിൽ കയറുന്നറ്റിനു മുൻപു തന്നെ ടിക്കറ്റ്‌ വാലിഡേറ്റ്‌ ചെയ്യാനെങ്ങാനും മറന്നാൽ.. പിന്നത്തെ കാര്യം സ്വാഹ..

(ഇനിയൊരു സീക്രട്ട്‌.. നാലു ദിവസം റോമിലൂടെ തേരാപാരാസഞ്ചരിച്ചിട്ടും ഞാൻ എവിടെയും ഒറ്റ ടിക്കറ്റ്‌ ചെക്കറെ പോലും കണ്ടില്ല!!! )


3)http://www.roninrome.com/

ഇതു ഗവൺമന്റ്‌ വെബ്സൈറ്റൊന്നുമല്ല.ഒരു പ്രൈവറ്റ്‌ വെബ്സൈറ്റ്‌. റോമിനെ പറ്റി ഒരു ടൂറിസ്റ്റ്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം അതിലുണ്ട്‌. അത്‌ ഒരു രണ്ടു-മൂന്നാവൃത്തി വായിച്ചു നോക്കിയാൽ പിന്നെ റോമിൽ ജീവിച്ചു പോകേണ്ടതെങ്ങനെ എന്നു റോമാക്കാര്‌ നമ്മളോടു ചോദിച്ചു മനസിലാക്കേണ്ടി വരും. ഒറ്റയടിക്ക്‌ അത്രയും വിവരമാണ്‌ കൂടികിട്ടുന്നത്‌.


4)http://www.ricksteves.com

ടൂർ ഗൈഡിനു കൊടുത്ത കാശുണ്ടായിരുന്നെങ്കിൽ ഒന്നു രണ്ടു സ്ഥലങ്ങളും കൂടി കാണാമായിരുന്നു എന്നു വിചാരിക്കുന്ന എന്നെപ്പോലുള്ള ദരിദ്രവാസി സഞ്ചാരികളുടെ കാണപ്പെട്ട ദൈവമാണിങ്ങേര്‌. യൂറോപ്പിലെ ഒട്ടുമിക്ക സ്ഥലങ്ങളുടെയും ഓഡിയോ ടൂർ ഡൗൺലോഡ്‌ ചെയ്യാൻ പറ്റും. അതും കൊണ്ട്‌ നമ്മക്കു പോവേണ്ട സ്ഥലത്തെത്തുക. ഓഡിയോയുടെ കൂടെ സൈറ്റിലുണ്ടായിരുന്ന മാപ്പ്‌ തുറക്കുക. ഓഡിയോ സ്റ്റർട്ട്‌ ചെയ്യുക. പിന്നൊക്കെ അങ്ങേരു പറഞ്ഞു തന്നോളും. ആ മാപ്പനുസരിച്ചങ്ങു പോയാൽ മാത്രം മതി.


അപ്പോൾ പറഞ്ഞു വന്നത്‌ ഇതൊക്കെയാണ്‌ ഞങ്ങൾ നടത്തിയ തയ്യാറെടുപ്പുകൾ എന്നാണ്‌. ഇതിനിടയ്ക്ക്‌ ഞങ്ങൾടെ പ്ലാനിലൊന്നും പെടാത്ത ഒരു കാര്യവും കൂടി സംഭവിച്ചു. അങ്ങ്‌ ഐസ്‌ലാൻഡിൽ ആർക്കും ഒരുപദ്രവവുംണ്ടാക്കാതെ നിന്ന ഒരു അഗ്നിപരവതം യതൊരു പ്രകോപനവുമില്ലാതെ പൊട്ടിത്തെറിച്ച്‌ ആ പൊഹ മുഴുവൻ നമ്മടെ യു.കെ,യൂറോപ്പ്‌ എയർസ്പേസിലേക്കു പറത്തി വിട്ടു. അതെങ്ങാനും ക്ലിയറായില്ലെങ്കിൽ ഞങ്ങൾടെ ട്രിപ്പിന്റെ കാര്യം കട്ടപ്പൊക!!എന്തായാലും ഞങ്ങളെ കുറച്ചു ദിവസം തീ തീറ്റിച്ച്‌ അവസാനം അഗ്നിപർവതം കലാപരിപടികളൊക്കെ താൽക്കാലികമായി ഒന്നു നിർത്തി വച്ചു. അങ്ങനെ അഖിലലോക തൊഴിലാളി ദിനത്തിൽ ലണ്ടൻ ഹീത്രോവിൽ നിന്നും പറന്നു പൊങ്ങിയ അൽ-ഇറ്റാലിയ വിമാനത്തിൽ ഞങ്ങൾ മൂന്നു ഭാരതീയനാരികൾ ഓരോ ബാക്‌പാക്കും ഒരു കെട്ടു പേപ്പറുകളും (പോവേണ്ട സ്ഥലങ്ങളെപറ്റിയുള പ്രിന്റൗട്ടുകളും മാപ്പുകളും), കുറച്ചു യൂറോകളും (ഇറ്റലിയില്‌ പൗണ്ടിനു പുല്ലുവിലയാണ്‌), പിന്നെ കുന്നോളം ആകംക്ഷയും വാനോളം സ്വപ്നങ്ങളുമായി ഞങ്ങളുടെ ഇറ്റാലിയൻ യാത്ര ആരംഭിച്ചു.


വായനക്കാർക്കായി ഒരു കുഞ്ഞു ഗോമ്പറ്റീഷൻ- : ഐസ്‌ലാൻഡിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിന്റെ പേര്‌ Eyjafjallajokull എന്നാണത്രെ. ഉച്ചാരണം ദാ ഇങ്ങനെ--yah-FYAHâ€-plah-yer-kuh-duhl. ഇതു തെറ്റിക്കാതെ പത്തുപ്രാവശ്യം ഉറക്കെ പറയുക

മുന്നറിയിപ്പ്‌: സമയവും ആരോഗ്യവും ഉള്ളവർ മാത്രം ഇപ്പണിക്കു പോയാൽ മതി...

58 comments:

  1. കൊച്ചുത്രേസ്യ said...

    ആശിച്ചു മോഹിച്ചു നടത്തിയ ഒരു യാത്രയാണിത്. ഇതിനെ പറ്റി എഴുതിയില്ലെങ്കിൽ പിന്നെന്തെഴുതിയിട്ടെന്താ..
    :-)

  2. Junaiths said...

    തേങ്ങ ഉടക്കട്ടെ ബാക്കി വായിച്ചിട്ട് (((((ഠോ))))

  3. Junaiths said...

    കോ.ത്രെ.തിരിച്ചു വന്നപ്പം വിമാന ടിക്കറ്റ് വാലിഡേറ്റ് ചെയ്താരുന്നോ?സത്യം പറ,
    ബാക്കി വിശേഷങ്ങളുമായ്‌ പോരട്ടെ അടുത്ത മൂന്നാല് പോസ്റ്റുകള്‍ (ഫ്രെഞ്ചിലും ഇറ്റാലിയനിലുമൊന്നുമല്ല മലയാളത്തില്‍ തന്നെ )

  4. ഭക്ഷണപ്രിയന്‍ said...

    Bentornato Kochuthraesyakkochae

  5. ഷിബിന്‍ said...

    ഹോ എന്റെ ത്രേസ്യ കൊച്ചെ.. എത്ര നാളായി ഈ വഴിക്ക് വന്നിട്ട്.... കാത്തിരുന്നു കണ്ണ് കഴച്ചു...പോയ നാട്ടിലൊന്നും നെറ്റ് ഇല്ലാരുന്നോ?/? എന്തായാലും ബാക്കി വിശേഷങ്ങള്‍ ഉടനെ പ്രതീക്ഷിക്കുന്നു...

  6. sijo george said...

    ഈസ്റ്റ് ഹാം മീറ്റിന്റെ (ഈറ്റിന്റെ)പ്രചോദനത്തിലാണോ വീണ്ടും തുടങ്ങിയത്..എന്തായാലും നന്നായി.. :) ഒരു പാരീസ്-ഇറ്റലി യാത്ര ഞങ്ങളും പ്ലാൻ ചെയ്തോണ്ടിരിക്കുവാ..എന്തായാലും ‘കൊച്ചിനെ’ വിളിച്ച് കൺസൾട്ട് ചെയ്തിട്ടേ ബാക്കിയുള്ളു. അപ്പോൾ എഴുത്ത് തുടരുക.. ഞാനൊരു വൈകി വന്ന വായനക്കാരാനായത്കൊണ്ട് പഴയ പോസ്റ്റ്കളൊക്കെ വായിച്ച് വരുന്നതേയുള്ളു..

  7. ശ്രീ said...

    അതു ശരി. അപ്പോ അവിടെ പോയിട്ടും ഇങ്ങനെ തേരാ പാരാ യാത്രയും ചെയ്തോണ്ട് നടക്കു... സോറി പറക്കുവാണല്ലേ?

    എന്തായാലും ഇതൊക്കെ എപ്പോഴും കിട്ടുന്ന ഭാഗ്യമല്ലല്ലോ... അല്ലേ?

  8. hi said...

    :)

  9. Muralee Mukundan , ബിലാത്തിപട്ടണം said...

    ഞങ്ങൾക്കീവെബ്ബും കിബ്ബുമൊന്ന് നോക്കി യാത്ര ചെയ്യാനറിയില്ല...
    അടുത്തുതന്നെ നടത്താൻ ഉദ്ദേശിക്കുന്ന റോമൻ റോന്തുചുറ്റലിണ് ഗൈഡായി വരാൻ ഈ മൂന്നുനാരികളിൽ ഒരാളെ ഇപ്പോളിതാ ഫുള്ളായി സ്പോൺസർ ചെയ്യ്തിരിക്കുന്നു ...കേട്ടൊ കൊച്ചേ

    അത്യുഗ്രനവതരമായിരുന്നു ഈ ഇറ്റാലിയൻ പരേഡ്...
    ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള ,ഒരു യാത്രികന് വേണ്ട സകല കുണ്ടാമണ്ടിയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്ട്ടാ‍ാ...

  10. മൻസൂർ അബ്ദു ചെറുവാടി said...

    ഇറ്റലിക്കാരുടെ കാര്യം തീരുമാനമായി.
    ഇതുപോലെ നീണ്ട ഗ്യാപ് വേണ്ട ത്രേസ്യേ... പോസ്റ്റുകള്‍ക്ക്

  11. ചേച്ചിപ്പെണ്ണ്‍ said...

    കൊച്ചുവേ .. ഇത് കേന്ദ്രം ഇടക്കാലാശ്വാസം തരണ പോലെ ആയല്ലോ ..
    തന്നോ ന്നു ചോയ്ച്ച തന്നു ..
    ന്നിട്ട് വല്ലോം തികഞ്ഞോ എന്ന് ചോദിച്ച ഇല്ലെനും ...
    പോസ്റ്റ്‌ പെട്ടെന്ന് തീര്‍ന്നു പോയ നിരാശയില്‍ എഴുതിയതനെ .. ഷമി ..
    എന്തായാലും കലൂര്‍ പള്ളിയില്‍ മെഴുതിരി കത്തിക്കാതെ തന്നെ നീ ഒരു പോസ്റ്റ്‌ ഇട്ടല്ലോ .. ദൈവാധീനം
    എന്നാലും ഞാന്‍ ഓര്‍ക്കുവാര്‍ന്നു ഈ പുണ്യാളന്റെ ഒരു ശക്തിയെ , മെഴുതിരി കത്തിച്ചാലോ എന്ന് ആലോചിച്ച്ചാതെ ഉള്ളൂ അപ്പഴേക്കും നീ പോസ്റ്റ്‌ ഇട്ടല്ലോ ...

  12. ചേച്ചിപ്പെണ്ണ്‍ said...

    അങ്ങ്‌ ഐസ്‌ലാൻഡിൽ ആർക്കും ഒരുപദ്രവവുംണ്ടാക്കാതെ നിന്ന ഒരു അഗ്നിപരവതം യതൊരു പ്രകോപനവുമില്ലാതെ പൊട്ടിത്തെറിച്ച്‌ ആ പൊഹ മുഴുവൻ നമ്മടെ യു.കെ,യൂറോപ്പ്‌ എയർസ്പേസിലേക്കു പറത്തി വിട്ടു..
    ആരാ പറഞ്ഞെ പ്രഗോപനം ഒന്നും ഇല്ലാര്‍ന്നു എന്ന് ?
    ഒരു ഗോമ്പടീശന്‍ യീ പോസ്റ്റിലെ READERS നു വേണ്ടി ..

    " Eyjafjallajokull എന്നാണത്രേ ഐസ്‌ലാന്റില്‍ പൊട്ടിത്തെറിച്ച അഗ്നിപര്‍വതത്തിന്റെ പേര്. ഇത്തരം പേരൊക്കെ എത്രനാളാ ക്ഷമിക്കുന്നത്...ആരായാലും പൊട്ടിത്തെറിച്ചുപോവൂല്ലേ "

    യിത് യാര് പറഞ്ഞു ? ..

  13. ചാര്‍ളി (ഓ..ചുമ്മാ ) said...

    യ്യോ.. ഈ കൊച്ചിപ്പോഴും ഉണ്ടൊ..? ( ഏതോ സായിപ്പ് കെട്ടിയെടുത്തൂന്നു വിചാരിച്ചു)
    ഇമ്മിണി വല്യത്രേസ്യായായിട്ടൂം പേര് മാറ്റിയില്ലേ..?

  14. ഉപാസന || Upasana said...

    മാര്‍‌പാപ്പയെ കണ്ടില്ലേ ??

  15. ഉറുമ്പ്‌ /ANT said...

    ഒഹ്, കൊച്ചുത്രേസ്യയെ കണ്ടിട്ട് നാളെത്രായി . :(
    ഇനീപ്പൊ ഒരു നാലഞ്ച് പോസ്റ്റ് ഉടൻ പ്രതീക്ഷിക്കുന്നു. ആ ഇറ്റലിക്കാര് കൊച്ചുത്രേസ്യയെ കെട്ടുകെട്ടിക്കുന്നതു വരെയുള്ള ചരിത്രം.
    ചേച്ചിപ്പെണ്ണിനു നന്ദി, ഇങ്ങനൊരു സംഭവം നടന്നതറിയിച്ചതിന് :)

  16. Appu Adyakshari said...

    യെസ്.... ഇനി ഇറ്റലിപോയതുപോലായി.. ബാക്കി പോരട്ടെ ത്രേസ്യേ...

  17. Sulthan | സുൽത്താൻ said...

    പാവം ഇറ്റലിക്കാർ, അഗ്നിപർവ്വതം പൊട്ടിയപ്പോൾ, അവരറിഞ്ഞോ, അതിനെക്കാൾ വലിയ ഒരു കുരിശ്‌, ബാക്ക്‌പാക്കുമായി വരുന്നുണ്ടെന്ന്?. അല്ല, എന്നിട്ടെന്തായി. ഇറ്റലിയിലെ ഒരു വിധം മദമാസ്‌ മുഴുവൻ മലയാളം പഠിച്ചോ?.

    എന്റെ കൊ.കൊ.

    എഴുതുമ്പോൾ നീട്ടി വലിച്ച്‌ എഴുതണം എന്ന് പറയുന്നില്ല. പക്ഷെ, മരുന്നിന്‌, ഒരു ഫോട്ടോ, പോട്ടെ, അര ഫോട്ടോ, ഛെ, ഒരു കാൽ ഫോട്ടോയെങ്കിലും വെറുതെ വീശാമായിരുന്നില്ലെ. അതെങ്ങനെ, ക്യാമറ ക്ലിക്കി ക്ലിക്കി നടന്നതല്ലതെ, ഫിലീം അപ്പോഴും കടയിൽ-തന്നെയല്ലെ.

    അടിക്കരുത്‌, ഞാൻ ഇനി ഈ വഴി വരില്ല.

    ഇസ്മയ്‌ലി രണ്ട്‌ മൂന്നെണ്ണം ദാ, ഇവിടെ വെച്ച്‌ പോവുന്നു.

    Sulthan | സുൽത്താൻ

  18. Pyari said...

    ഹോ.. കൊച്ചിനെ ബ്ലോഗ്‌ ലോകത്ത് കാണാത്തതിന്റെ കാര്യം ഇതായിരുന്നു അല്ലെ? ഇറ്റാലിയന്‍ വിശേഷങ്ങള്‍ നന്നായി. രണ്ടു ദിവസം മുമ്പും കൂടി കൊചെന്താ ഇപ്പോള്‍ എഴുതാത്തെ എന്ന് ഓര്‍ത്തതാ.. ബിലാത്തി ചേട്ടന്റെ ബ്ലോഗ്‌ കണ്ടപ്പോള്‍! എന്തായാലും സമാധാനമായി. :)

  19. മത്താപ്പ് said...

    എന്തായാലും വന്നതല്ലേ, ഇനീപ്പോ ഒരു നാലഞ്ചു പോസ്റ്റ് എങ്കിലും ഇട്ടിട്ടു പോയാ മതി ട്ട്വോ....

    off:ഇവടെ ടിക്കററ് കുത്തണ യന്ത്രോന്നും ഇല്യാട്ടോ, സ്വന്തം ബ്ലോഗല്ലേ, ആയിനോടൊരു സ്നേഹോക്കെ വേണ്ടേ???

  20. Rakesh R (വേദവ്യാസൻ) said...

    അവസാനം വന്നു ല്ലേ :)

    ഇനി പോവരുത് :)

  21. ചെലക്കാണ്ട് പോടാ said...

    ആ ഓഡിയോ വിവരണം കേട്ടതല്ലാതെ ഒരിടത്തേലും പോയോ. ഒരു ടൂര്‍ പോലും ടൂര്‍.(അസൂയ അസൂയ)

  22. കണ്ണനുണ്ണി said...

    ടൂറിന്റെ ബാക്കി അപ്ഡേറ്റ് കൂടെ വേഗം പോരട്ടെ

  23. കണ്ണനുണ്ണി said...

    ടൂറിന്റെ ബാക്കി അപ്ഡേറ്റ് കൂടെ വേഗം പോരട്ടെ

  24. സ്വപ്നാടകന്‍ said...

    ഇവിടെ കമന്റുന്നത് ആദ്യമായാണു..

    പോസ്റ്റ് കൊള്ളാം..നല്ല വിവരണം..ആനമയിലൊട്ടകം എല്ലാം ഉള്‍ക്കൊള്ളിച്ചിരികുന്നു..!!
    പക്ഷേ ബാക്കി ഇറ്റാലിയന്‍ വിശേഷങ്ങള്‍ എവിടെ..?എപ്പൊ തരും??ഇങ്ങള്‍ സിസിലീല്‍ പോയോ??..

  25. അഭി said...

    ബാക്കി കൂടി വേഗം പോരട്ടെ

  26. latha said...

    :)

  27. Unknown said...

    ഫ്ലാഷ് ന്യൂസ്‌ - മേക്കപ്പില്ലാത്ത രചനാശൈലി കൊണ്ട് ജനലക്ഷങ്ങളുടെ മനസ്സില്‍ ഇടംനേടിയ ത്രേസ്യകൊച്ചിന്‍റെ "എന്‍റെ ഇറ്റാലിയന്‍ പ്രൊജക്റ്റ്‌" എന്ന അനുഭവകുറിപ്പ് (സഞ്ചാര സാഹിത്യം) റെയിന്ഗോ ബുക്സ് പബ്ലിഷ് ചെയ്യുന്നു .. ടെന്‍ടെേേേേടേങ് !!!

    (ഹല്ല.. വല്ലതും നടക്കുമോ ? )

  28. സഹയാത്രികന്‍...! said...

    കൊ.ത്രെ.കൊ... ഇടയ്ക്കിടെ ഇതെവിടെക്കാ മുങ്ങണേ. ഇങ്ങനെ പോയാ ശരിയാകൂല്ലാ. എന്നും ഇല്ലേലും ഇടക്കിടെയെങ്കിലും ഇവിടെ വന്നു ഹാജര്‍ വച്ചിട്ടു പൊയ്ക്കോളോ. എന്തൊക്കെ ആയാലും, കഴിഞ്ഞ പ്രാവശ്യത്തത്രേം ഇടവേളയുണ്ടായില്ലല്ലോ എന്നാശ്വസിക്കാം.
    ഭാരതീയ നാരികളുടെ സംഭവ ബഹുലമായ യാത്രാ വിശേഷങ്ങള്‍ ഉടന്‍ പ്രതീക്ഷിച്ചുകൊണ്ട്...!

  29. കൊച്ചുത്രേസ്യ said...

    junaith വിശേഷങ്ങളൊക്കെ ഇനി അനർഗളനിർഗളമായി വന്നുകൊണ്ടിരിക്കും. ഇറ്റാലിയനും ഫ്രഞ്ചുമൊന്നും വേണ്ടാന്നു പറഞ്ഞതു കൊണ്ടു മാത്രം മലയാളത്തിലായിരിക്കും ഇനിയും പയറ്റ് :-)

    ഭക്ഷണപ്രിയാ ഇതെന്നോടും വേണ്ടായിരുന്നു (എന്ത്!!) :-P

    കൊസ്രാക്കൊള്ളീ കാത്തിരുന്നു കണ്ണു കഴപ്പിച്ചതിനു താങ്ക്സ് :-)

    {sijo} ഓ..ഇതിനങ്ങനെ പ്രചോദനമൊന്നുമില്ല.. നാട്ടുകാരെ ഫ്രീ ആയി ഇറ്റലി കാണിക്കാമെന്നു വച്ചു.ചുമ്മാ ഒരു പരോപകാരം..
    (എന്നും കരുതി കൺസൾട്ടേഷൻ ഫ്രീ ആയിരിക്കില്ല കേട്ടോ... )

    ശ്രീ നാടുവിട്ടൂന്നു വിചാരിച്ചു സ്വഭാവം മാറില്ലല്ലോ..അതുകൊണ്ട് ഇവിടെയും തേരാപാരാ നടക്കുന്നു:-)

    അബ്കാരീ :-))

    ബിലാത്തിപ്പട്ടണം ഞങ്ങൾ മൂന്നു പേരും വരാൻ റെഡിയാണു കേട്ടോ.. ഒന്നും പേടിക്കണ്ട.. ചുറ്റിച്ചു ചുറ്റിച്ചു ഒരു വഴിക്കാക്കിത്തരാം :-)

    ചെറുവാടീ ഏയ് ഇല്ലില്ല.. ഇറ്റലിക്കാരെ നോം വെറുതെ വിട്ടു.. നല്ല തങ്കപ്പെട്ട മനിശമ്മാരാ അവരെല്ലാരും :-)

    ചേച്ചിപ്പെണ്ണേ എല്ലാം കൂടി ഒറ്റപോസ്റ്റിൽ കുത്തിക്കൊള്ളിക്കാനും മാത്രം എനർജിയില്ലെനിക്ക്.. അതു കൊണ്ടാ കഷ്ണം കഷ്ണമായി എഴുതാമെന്നു വച്ചത് :-(

    ഗോമ്പറ്റീഷന്റെ ഉത്തരം എനിക്കറിയാം..പക്ഷേങ്കിൽ വിനയം കാരണം പറയാൻ പറ്റില്ല ;-)

  30. കൊച്ചുത്രേസ്യ said...

    ചാർളീ അതുശരി.. ഞാൻ പണ്ടാരമടങ്ങീന്നും വിചാരിച്ച് ഹാപ്പിയായിരിക്കുകയായിരുന്നു അല്ലേ.. പേരൊന്നും മാറ്റാൻ പ്ളാനില്ല.. അപ്പനപ്പൂപ്പന്മാരായിട്ട് ഇട്ടതല്ലേ.. അതവിടെ കിടന്നോട്ടെന്നേ..

    ഉപാസനേ മാർപ്പാപ്പേടെ നാട്ടിലൊക്കെ പോയിരുന്നു.. പക്ഷെ തമ്മിൽ കാണാൻ ഞങ്ങൾ രണ്ടു പേർക്കും സമയം കിട്ടിയില്ല. പാവം മാർപ്പാപ്പയ്ക്കു വല്യ സങ്കടമായീന്നു തോന്നുന്നു :-)

    ഉറുമ്പേ,അപ്പൂ ഇറ്റലീചരിതം ആട്ടക്കഥ കഴിഞ്ഞേ ഞാനിനി വിശ്രമിക്കുന്നുള്ളൂ..

    സുൽത്താനേ ഇറ്റലിക്കാർ കുരിശു കണ്ടു ഞെട്ടാനോ!! അവിടേ എങ്ങോട്ടു നോക്കിയാലും കുരിശേ കാണാനുള്ളൂ :-)
    ചുമ്മാതെ ഒരു പോസ്റ്റിൽ ഫോട്ടോ തിരുകിക്കേറ്റാൻ പറ്റുമോ.. ഇനി വരും കാല പോസ്റ്റുകളിലെ നിറയെ ഫോട്ടോസായിരിക്കും..നോക്കിക്കോ:-)

    {Pyari} ബ്ളോഗൊക്കെ നിർത്തി നന്നാവാൻ പോയതായിരുന്നു.. നന്നായി നന്നായി ബോറടിച്ചപ്പോ തിരിച്ചെത്തി.. അത്രേയുള്ളൂ :-)

    മത്താപ്പ് ബ്ളോഗിനോടുള്ള സ്നേഹം കൊണ്ടു മാതമല്ലേ ഇടക്കിടെ വന്ന് അതിനെ ഉപദ്രവിക്കണ്ടാന്നു വെച്ചത് :-)

    വേദ വ്യാസാ ഇനിയെങോട്ടു പോവാൻ.. ഇവിടൊക്കെ തന്നെ ഉണ്ടാവുമെന്നേ..

    കണ്ണനുണ്ണീ അപ്ഡേറ്റുകളിനി ലക്ഷം ലക്ഷം പിന്നാലേന്നുള്ള മട്ടിൽ വന്നുകൊണ്ടേയിരിക്കും :-)

    അഭീ ബാക്കി ഇപ്പം വരും.. ജസ്റ്റ് വെയ്റ്റേ..

    സ്വപ്നാടകാ സിസിലിയിൽ പോയില്ല.. അവിടെം കൂടി പോവാൻ ലീവ് ചോദിച്ചാൽ ചിലപ്പോ സിസിലിയിൽ തന്നെ കുടിലും കെട്ടി താമസിക്കേണ്ടി വന്നിരുന്നേനേ..അതു കൊണ്ടു വേണ്ടാന്നു വച്ചു :-)

    latha :-)

    lijen ഞാനിത് സീക്രട്ടാക്കി വച്ചതായിരുന്നു.. ഗമ്പ്ളീറ്റ് ഔട്ടാക്കിയല്ലേ..

    വഴിപോക്കാ എന്തുചെയ്യാം. മുങ്ങുകാന്നുള്ളത് ഇപ്പോ എന്റെ ഒരു ഹോബിയായിപ്പോയി :-)

  31. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    പ്രിയ കൊ ത്രെ കൊ, ഒരൊറ്റ പടം പോലും ഇടാത്തതിലുള്ള അഗാധമായ പ്രതിഷേധം ആദ്യം.

    ടികറ്റ് ചെക്കറെ കാണാഞ്ഞതില്‍ വിഷമിക്കണ്ടാ നമ്മളെ പോലെ ഉള്ള ഒരു നാലു മല്ലൂസ് ഒരഞ്ചുദിവസം അവിടെ ഒന്നു കറങ്ങിയാല്‍ പിന്നെ അവര്‍ ദിവസവും ചെക്കറെവച്ചോളും.

  32. Ashly said...

    ആഹഹ.....നമ്മ എത്തി ല്ലേ...ഞാന്‍ വിചാരിച്ചു ബ്ലോഗ്‌ പ്രിന്റ്‌ എന്ടുത്തു കത്തിച്ചു ചാമ്പല്‍ ആകിന്നു..

    ബാകി വായിക്കാന്‍ കാത്തിരിയ്ക്കുന്നു.

  33. angelheart said...

    കൊള്ളാം.... അടിപൊളി... ;)

  34. Suraj P Mohan said...

    കൊറേ നാള് കാണാഞ്ഞപ്പോള്‍ കരുതി വല്ല സായിപ്പിന്‍റെയും പെടലിക്ക്‌ തൂങ്ങിയിട്ടുണ്ടാവും എന്ന് :) . ദാ ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു.
    കലക്കിയിട്ടുണ്ട്.

  35. Suraj P Mohan said...

    ഗോമ്പറ്റീഷനില്‍ വിജയിച്ചാല്‍ എന്തെങ്കിലും സമ്മാനം ഉണ്ടോ?

  36. ചേച്ചിപ്പെണ്ണ്‍ said...
    This comment has been removed by the author.
  37. ചേച്ചിപ്പെണ്ണ്‍ said...

    @suraj
    സമ്മാനം ഉണ്ടാവും .. .. സമ്മാനമായി കൊച്ചു ത്രേസ്സ്യ അടുത്ത പോസ്റ്റ്‌ ഉടന്‍ തന്നെ ലോഞ്ച് ചെയ്യുന്നതാണ്‌ ...
    ഇതില്‍ പരം എന്ത് സമ്മാനം ആണു വേണ്ടത് ?
    (ഞാന്‍ ഓടുന്നു .. ഓടി .. യീ കൊച്ച് താമസിയാതെ എന്നെ ബ്ലോക്ക്‌ ചെയ്തേക്കും !)

    ചോദ്യം ഞാന്‍ ഒന്നോടെ കോ. പേ. ചെയ്യുന്നു

    ഒരു ഗോമ്പടീശന്‍ യീ പോസ്റ്റിലെ READERS നു വേണ്ടി ..

    " Eyjafjallajokull എന്നാണത്രേ ഐസ്‌ലാന്റില്‍ പൊട്ടിത്തെറിച്ച അഗ്നിപര്‍വതത്തിന്റെ പേര്. ഇത്തരം പേരൊക്കെ എത്രനാളാ ക്ഷമിക്കുന്നത്...ആരായാലും പൊട്ടിത്തെറിച്ചുപോവൂല്ലേ "

    യിത് യാര് പറഞ്ഞു ? ..

  38. Manoraj said...

    അങ്ങിനെ ഞാനിപ്പോൾ ഒരു സ്ഥലം കൂടി കാണാൻ തെയ്യാറെടുക്കുകയാ.. നിരക്ഷരൻ കുറേ നാളായി എന്നെ ഓരോ സ്ഥലങ്ങൾ കാട്ടിയും വിശദീകരിച്ചും കൊതിപ്പുക്കുന്നു. ദേ, ഇപ്പോൾ സജിയച്ചായൻ എന്റെയൊപ്പം ഈജിപ്തിൽ മമ്മിയും പിരമിഡും കണ്ടുകൊണ്ടിരിക്കുകയാ.. കഴിഞ്ഞ ദിവസം സിയാഷെമീന്റെ കൂടെ ബ്രിസ്ബേനിലും ലൂർദ്ദിലും തിരുവനന്തപുരത്തും ഒറ്റയടിക്കൊന്ന് പോയി.. ദേ ഇപ്പോൾ പുതിയൊരു യാത്ര കൂടി..
    ഇറ്റലി കുറച്ച് വർഷം മുൻപ് വരെ എനിക്ക് അന്നം തന്നിരുന്ന നാടാണ്. തെറ്റിദ്ധരിക്കണ്ട, ഞാൻ ജോലിചെയ്തിരുന്നത് ഒരു ഇറ്റാലിയൻ കൊളാബൊറേറ്റഡ് കമ്പനിയിലാണ്. അവിടെയുള്ള വിശേഷങ്ങൾ കേൾക്കാൻ പരമാവധി മുടങ്ങാതെ വരാൻ നോക്കാം. പിന്നെ എന്തൊക്കെയാണേലും കേരളത്തിലെ ബസ്സ് സർവ്വീസിന്റെ ഒരു ഇത് ഇല്ല അവിടെയല്ലേ :) അറ്റ് ലീസ്റ്റ് ഒരു മിന്നൽ പണിമുടക്ക് നടത്താനെങ്കിലും അവർക്കൊക്കെ കഴിയോ?

  39. കൊച്ചുത്രേസ്യ said...

    ഇന്ത്യഹെറിറ്റേജ് പടപ്രതിഷേധം വരവു വച്ചിരിക്കുന്നു. അടുത്ത പോസ്റ്റ് മുതൽ പടം തട്ടീട്ട് നടക്കാൻ പറ്റാണ്ടാവും..നോക്കിക്കോ..


    Captain Haddok ഓ.. ബ്ളോഗ് ചാമ്പലാക്കാൻ മണ്ണെണ്ണയും തീപ്പെട്ടിയുമൊക്കെയായി വന്നതായിരുന്നു.. പിന്നെ വേണ്ടാന്നു വച്ചു :-)

    ജഗദ്വാസീ :-)


    Suraj പിന്നില്ലേ.. ഗോമ്പറ്റീഷനിൽ വിജയിക്കുന്നവർക്ക് ആ വോൾകാനോയുടെ വായിലേക്ക് ഒരു വിനോദയാത്ര.. വിമാനത്തിൽ കൊണ്ടു പോയി അതിന്റെ നേരെ മുകളിലെത്തുമ്പോൾ ഡിംന്ന് താഴേക്കിടും.. ഭയങ്കര രസമായിരിക്കും :-)

    ചേച്ചിപ്പെണ്ണേ പേടിക്കണ്ട. ആരെയും ബ്ളോക്ക് ചെയ്യാത്ത സമത്വസുന്ദര ബ്ളോഗാണിത്. എന്തായാലും സജസ്റ്റ് ചെയ്ത സമ്മാനം ഭീകരമായിപ്പോയി :-)

    Manoraj ഇങ്ങനെ ചുറ്റീം കറങ്ങീം ഒക്കെ നടക്കുന്നതല്ലേ ജീവിതം.. ചുമ്മാ വാ :-)

  40. വിനുവേട്ടന്‍ said...

    ഇറ്റാലിയന്‍ യാത്രാവിവരണം രസകരമായി കൊച്ചുത്രേസ്യ...

    ഒരു സംശയം... 75 മിനിറ്റ്‌ വാലിഡിറ്റിയുള്ള ടിക്കറ്റുമായി കയറിയിട്ട്‌ ട്രാഫിക്ക്‌ ജാമില്‍ പെട്ട്‌ അതില്‍ കൂടുതലായിപ്പോയാലത്തെ അവസ്ഥ എന്തായിരിക്കും? അതോര്‍ത്തിട്ട്‌ പേടിയാകുന്നു...അതുകൊണ്ട്‌ എന്തായാലും യൂറോപ്യന്‍ യാത്ര വേണ്ടെന്ന് വച്ചു.

  41. vnkovoor said...

    നീണ്ട ആറുമാസത്തെ ഇടവേളക്ക് ശേഷം കൊച്ജു വീണ്ടും വന്നിരിക്കുന്നു..എന്നേലും ഇത് കുറച്ചു കടന്ന കയ്യായി പോയി കൊച്ചെ..
    ഡെയിലി ഗൂഗിള്‍ രീടെര്‍ തുറന്നു ചെക്‌ ചെയ്യം വല്ല updatum ഉണ്ടോന് ...യാത്ര ആരംപിച്ചുനു പറഞ്ഞു കൊതിപിച്ചു വീണ്ടും പോയി....എപോഴാ ഇതിന്റെ ബാക്കി?

  42. krish | കൃഷ് said...

    കൊ.ത്രേ., ഫോട്ടം കാണട്ടെ, എന്നിട്ട് തീരുമാനിക്കാം ഇറ്റലിയില്‍ പോയോ അതോ പ്ലാനിംഗ് മാത്രേ ഉണ്ടായിരുന്നുവോ എന്ന്.
    :)

  43. yousufpa said...

    :)

  44. Anonymous said...

    കൊച്ചുത്രേസ്യക്കൊച്ചേ, എനിക്കൊന്നു മെയിലാവോ? id കണ്ടില്ലാല്ലോ....

  45. ചേച്ചിപ്പെണ്ണ്‍ said...
    This comment has been removed by the author.
  46. ചേച്ചിപ്പെണ്ണ്‍ said...

    പണ്ട് .. ( ന്നു വച്ചാ ജാംബവാന്റെ കാലത്ത് എന്ന് അര്‍ത്ഥമില്ല കേട്ടോ ) ഗൃഹലക്ഷ്മീല് ശ്രീബാല k മേനോന്‍ എഴുതുവായിരുന്നു ..( ഇപ്പൊ പുള്ളിക്കാരി സത്യന്‍ അന്തിക്കാടിന്റെ ശിഷ്യ ആണ് ,സംവിധാന സഹായി ) കൊച്ചുവിന്റെ എഴുത്ത് പലപ്പോഴും ശ്രീബാലയുടെ അന്നത്തെ കൊച്ചു കൊച്ചു വിശേഷങ്ങളെ ഓര്‍മ്മിപ്പിക്കുന്നു ..

  47. ചേച്ചിപ്പെണ്ണ്‍ said...

    ayyo aa post enthiye ?


    monu font ayachu thannu അതോണ്ട് വായിക്കാന്‍ പറ്റി ..


    കഴിഞ്ഞ പോസ്ടിനെലും കൊച്ചു ടച് ഇതിനാ .

    ഇഷ്ടായി ..

  48. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    രണ്ടാമത്തെ പോസറ്റ് വന്നു എന്നു http://malabar-express.blogspot.com/2010/05/2.html കേട്ട് അതില്‍ ഞെക്കിയിട്ട് പോസ്റ്റും ഇല്ല കമ്പിയും ഇല്ല എവിടെ പോയി?

  49. |santhosh|സന്തോഷ്| said...

    പോസ്റ്റ് പതിവു പോലെ നന്നായിരിക്കുന്നു കൊച്ചു ത്രേസ്യാ


    (ഇത് കൊച്ചുത്രേസ്യയുടെ ബ്ലോഗോ ചേച്ചിപ്പെണ്ണിന്റെ ബ്ലോഗോ?!ദെത്ര കമന്റാ?) :) :)

  50. Unknown said...

    :D

  51. Sulfikar Manalvayal said...

    ഇതിപ്പോള്‍ ഒരുമാതിരി ..... ഇലയിട്ടു ചോറില്ല എന്നാ പോലെയായി.
    ഇപ്പോള്‍ കിട്ടും കിട്ടും എന്ന് കരുതി. ഏതായാലും ഇലക്കു മുമ്പിലിരുന്നു പോയില്ലേ ഇനി ചോരുണ്ടിട്ടെ പോകുന്നുള്ളൂ.
    പപ്പടവും, കായ വറുത്തതും, പുളിശ്ശേരിയും, അച്ചാറും ഒക്കെ നന്നായിരിക്കുന്നു കേട്ടോ. അതൊക്കെ ആദ്യം തന്നതോണ്ട് വളരെ രസകരമായി. സമയം പോയതറിഞ്ഞില്ല.
    ഇനി ഉണ്ണാന്‍ തയാറായി അടുത്ത പോസ്റ്റിലേക്ക് നീങ്ങുന്നു.

  52. Raneesh said...

    ബുലോകത്തു കണ്ണുരുകാരുടെ അഭിമാനം .....
    കോ.ത്രേ. സിന്ദാബാദ്.........
    പോരട്ടങ്ങനെ പോരട്ടെ....
    ഓരോന്നായി പോരട്ടെ ....

  53. Manju Manoj said...

    കൊച്ചുത്രെസ്യടെ ബ്ലൊഗ് തുടക്കം മുതൽ‌ വായിക്കറുണ്ടായിരുന്നു ഞാൻ‌.... ഇടക്കു കുറെ നാൾ‌ കാണതെ ആയപ്പോൾ‌ മിസ്സ് ചെയ്തു എന്നു പറഞ്ഞാൽ‌ പോലും അധികം അവില്ലാ... വീണ്ടൂം കണ്ടതിൽ‌ സന്തൊഷം...

  54. ശ്രീവല്ലഭന്‍. said...

    Eyjafjallajokull എന്നതിന് പകരം ' കൊച്ചുത്രേസ്സ്യ' എന്ന് കുറെ പ്രാവശ്യം പറഞ്ഞാല്‍ പോരെ? :-)

    ഇപ്പോഴാണ് ഇതൊക്കെ ഇവിടെ എഴുതിയിരുന്നു എന്ന് കാണുന്നത്. തുടരുമല്ലോ.

  55. ഹേമാംബിക | Hemambika said...

    കോ ത്രെ, നന്നായിരിക്കുന്നു. ഇനിയിപ്പോ ഞാനൊക്കെ എന്തെഴുതും. ഏതായാലും ഇറ്റലിക്കാര്‍ തങ്കപ്പെട്ട മനുഷേരു തന്നാ. ഞാന്‍ ഗ്യാരന്റി. ജര്‍മനിയിലെ എന്റെ ഏറ്റവും നല്ല സുഹൃത്ത്‌ ഇറ്റലിക്കാരിയാ.
    (ജര്‍മനിലെക്കും വരൂ കേട്ടോ, പറയണം )

  56. Shinoj said...

    എന്റീശ്വരാ ! ഇങ്ങനെ എല്ലാം ട്രിപ്പ്‌ പ്ലാന്‍ ചെയ്യാന്‍ പറ്റും അല്ലെ !!!!

    ഞാന്‍ മിക്കവാറും സ്ഥലത്ത് എന്തിയിടന് അവിടെ എന്തോകെ ഉണ്ടെന്നു സെര്‍ച്ച്‌ ചെയ്യാറ് ! ഇനി എങ്കിലും പോകുന്നതിനു മുന്നേ ഒരു ബേസിക് പ്ലന്നിംഗ് എങ്കിലും ചെയ്യണം എന്ന് ഇന്ന് തീരുമാനിച്ചു !

  57. സാജന്‍ said...

    കൊച്ചുത്രേസ്യ കൊച്ചെ.. ഏത്ര നാളായി കണ്ടിട്ട്?? ഏന്നെ മനസ്സില്‍ ആയില്ല അല്ലെ.. പണ്ട് ഒരു ദിവസം വഴി തെറ്റി കയറിയത കൊച്ചിന്റെ ബ്ലോഗേല്‍. അങ്ങനെ ഒരു പോസ്റ്റ്‌ വായിച്ചു പിന്നെ വാശിയായി 3 ദിവസം കൊണ്ട് മുഴുവന്‍ തിര്‍ത്തു പിന്നെ അടുത്തതിന് വേണ്ടിയുള്ള കാത്തിരിപ്പായി. അങ്ങനെ ഏരിക്കുംപോഴാണ് പെട്ടന്ന് കൊച്ചിനെ കാണാതായത്. അന്ന് വിമാന യാത്ര പോവ്വാ ഏന്നും പറഞ്ഞു പോയതല്ലേ ? കുറെ നാള്‍ ഏന്നും വന്നു നോക്കുമായിരുന്നു... ഇനി വല്ല സയിപിനെയും കെട്ടി അവിടെ കൂടിയോ ഏന്നു പോലും ചിന്തിച്ചു. അങ്ങനെ ഏന്നു ഗൂഗിള്‍ വഴി പോയപ്പോളാണ് കൊച്ചിന്റെ ബ്ലോഗേല്‍ ഒന്ന് കയറി നോക്കാം ഏന്നു വച്ചത്. ഏന്തായാലും സമാധാനമായി. തിരിച്ചു വന്നല്ലോ. ഇനി ഇത് മുഴുവന്‍ വായിച്ചു തീര്‍ക്കണ്ണം.. hammoo eani malayalathel eakuthan vayya maduthu,, eathrayum njn orkutel type chythu paste chythatha.. ee malayam blog eazhuthunnathu eangana koche?? onnu paranju tharane arangelum plz.. u r doing gr8,, blog r touching,, than sharikkum veetele orale pole thanne tonnunnu,, tkx 4 ur posts,, keep doing...

    aa malayalam eazhuthunna eangane yanennu arenngelum paranju tharane,, my FACE BOOK --- http://www.facebook.com/sajanbasu

    ORKUT --- http://www.orkut.co.in/Main#Profile?uid=4880261916223652719

  58. Anonymous said...

    ഇപ്പോഴാ ഈ ബ്ലോഗ് കണ്ടത്. ഇഷ്ടമായി.. ഇനിയും കുറെ വായിക്കാനുണ്ട്.. ഇറ്റലി ട്രാവഏലോഗ് വായിച്ചു (അവസാനത്തെത്തില്‍ നിന്നു ആദ്യത്തെദിലേക്കാരുന്നെങ്കിലും) ആ സ്ഥലങ്ങള്‍ പോയി കണ്ട ഒരു എഫെക്ട്...