ഞങ്ങളുടെ ആദ്യലക്ഷ്യം വത്തിക്കാൻ ആയിരുന്നു.പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതു പോലെ വത്തിക്കാൻ റോമിന്റെ ഭാഗമല്ല.ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണിത്. സ്വന്തമായി തപാൽ സിസ്റ്റവും സ്റ്റാമ്പുകളും, പാസ്പോർട്ടും എന്തിനു നാണയങ്ങൾ വരെയുണ്ടു പോലും ഈ രാജ്യത്തിന്. മറ്റൊരു പ്രത്യേകത, UNESCO യുടെ വേൾഡ് ഹെറിടെജ് സൈറ്റിൽ ആകെയൊരു രാജ്യത്തെയേ മുഴുവനായും ഉൾപ്പെടുത്തിയിട്ടുള്ളൂ.. അതിതാണ്!! കതോല്ക്കാ സഭയുടെ ആസ്ഥാനം എന്ന് പ്രത്യേകത കൂടാതെ നല്ലൊരു കലാകെന്ദ്രം കൂടിയാണിത്.. ഇവിടുത്തെ വത്തിക്കാൻ മ്യൂസിയത്തെ പറ്റി പറയുന്നതു കേൾക്കണോ.. അവിടുത്തെ ഓരോ പെയിന്റിംഗും ആസ്വദിക്കാൻ ഒരു മിനിട്ടു വച്ചു ചെലവാക്കുകയാണെങ്കിൽ മുഴുവൻ കണ്ടു തീരാൻ നാലു വർഷം വേണ്ടി വരുമത്രേ.. അത്രയ്ക്കു വലുതാണ്. എന്തായാലും അത്ര സ്പീഡിലൊന്നും ആസ്വദിക്കാനുള്ള കഴിവില്ലാത്തതു കൊണ്ട് ഞങ്ങൾ മ്യൂസിയം ഒഴിവാക്കി നേരെ സെന്റ് പീറ്റെർസ് ബസിലിക്കയിലേക്കു വിട്ടു.
ഉരുളൻ തൂണുകളുടെ ഇടനാഴിയിൽ നിന്നു കടന്നു ചെല്ലുന്നതു റോമിലെ ഏറ്റവും വലിയ പിയാസയായ സെന്റ് പീറ്റേർസ് സ്ക്വയറിലെക്കാണ്. ബെർണിനി ഡിസൈൻ ചെയ്ത ഈ പിയാസയുടെ ഒത്ത നടുക്കായി പേര് അന്വർത്ഥമാക്കികൊണ്ട് ഉയർന്നു നില്ക്കുന്നസാക്ഷി (witness) എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ ഒബ്ലിക്സ്.
ദാ താഴെ സെന്റ് പീറ്റേഴ്സ് സ്ക്വയറും 'സാക്ഷി'യും.
(മുൻകൂർ ജാമ്യം.. ചാറ്റൽ മഴയത്ത് ബസിലിക്കയുടെ ടെറസിൽ വലിഞ്ഞു കേറി എടുത്ത പടമാണിത്. ക്ലാരിറ്റി ഇത്രയൊക്കെയേ ഒത്തുവന്നുള്ളൂ)
ഇതാ ബസിലിക്കയും.. ലോകപ്രശസ്തമായ അതിന്റെ മകുടവും (Dome)
ദാ നോക്ക്..
പീയാറ്റ ഇതാ നിങ്ങൾക്കായി..
ഇതാ ഡോമിന്റെ ഉൾഭാഗം ക്യാമറയിൽ പകർത്താൻ ശ്രമിച്ചത്. ഇതിന്റെ ശരിക്കുമുള ഭംഗിയോടു ഒരു രീതിയിലും നീതി പുലർത്താൽ ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല.. എനനലും ഒരു ഏതാണ്ട് ഒരു ഐഡിയ കിട്ടാൻ സഹായിച്ചേക്കാം.
പിന്നെ എടുത്തു പറയാനുള്ളത് ബസിലിക്കയുടെ ഭിത്തിയിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്ന മാലാഖമാരുടെ രൂപങ്ങളാണ് .. താഴെ നിന്നു നോക്കുമ്പോൽ തീരെ ചെറിയ പെയിന്റിംഗ് ആയി തോന്നിയെങ്കിലും ശരിക്കും അടുത്തു കാണുമ്പോൾ അതു നല്ല വലുപ്പമുള്ള മൊസൈക് ചിത്രങ്ങളാണ് എന്നു ഡോമിൽ നിന്നു നോക്കിയാലേ മനസിലാവൂ..ദാ അതിലൊരു മാലാഖ..
ബസിലിക്കയോട് വിട പറഞ്ഞ് ഞങ്ങൾ നേരെ സ്പാനിഷ് സ്റ്റെപ്സിലേക്കു വിട്ടു.. പേരു കേൾക്കുമ്പോൾ സംഭവം സ്പെയിനിലാണെന്നു തോന്നുമെങ്കിലും, അല്ല റോമിൽ തന്നെയാണ്.. പെട്ടെന്നു കാണുമ്പോൾ യാതൊരു പ്രത്യേകതയും തോന്നില്ല.. മുകളിലെ പള്ളിയിലേക്കുള്ള സ്റ്റെപ്പുകൾ അത്ര തന്നെ. പക്ഷെ യൂറോപ്പിലെ ഏറ്റവും നീളവും വീതിയുമുള്ള സ്റ്റെപ്പുകളാണത്രേ.. മാത്രമല്ല.. സ്റ്റെപ്പുകൾ തുടങ്ങുന്നത് പിയാസാ സ്പാന (piazza spagna)-യിൽ നിന്നാണ് . ബെർനിനിയും മകനും തീർത്ത ഗംഭീരമായ ഒരു ഫൌണ്ടൈൻ ഉണ്ട് ഈ പിയാസയിൽ. വിശാലമായ സ്റ്റെപ്പുകളിൽ വെറുതെയിരുന്ന് ഭംഗിയാസ്വദിക്കുന്ന ജനക്കൂടം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. മേയ് മാസത്തിലാണ് ഈ സ്റ്റെപ്പുകൾ ഏറ്റവും സുന്ദരമാകുനത്.. പടികളിൽ നിറയെ അസെലിയസ് (azeleas) പൂക്കൾ വിരിയും. ദാ നോക്ക്.. പറയാൻ മറന്നു.. ഇവിടെവിടെയൊ ഒരു സ്പാനിഷ് അംബാസിഡർ താമസിച്ചതു കൊണ്ടാണത്രേ ഇതിനു സ്പാനിഷ് സ്റ്റെപ്സ് എന്നു പേരു വന്നത്..
സൈഡിലുള്ള ആ മഞ്ഞ കെട്ടിടം കണ്ടോ.. അതിലൊരു വീട്ടിലാണ് പ്രസിദ്ധ കവി ജോൺ കീറ്റ്സ് ജീവിച്ചതു മരിച്ചതും.. ഇപ്പോൾ അത് ഒരു മ്യൂസിയം ആയി കണ്വേർട്ട്ചെയ്തിരിക്കുകയാണ്.
ദാ താഴെ പിയാസയിലെ ഫൌണ്ടൈൻ.. ടൈബർ നദിയിൽ പണ്ടുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ ഒരു മീൻപിടിത്തബോട്ട് കൃത്യം ഈ സ്ഥലത്താണത്രേ അടിഞ്ഞത്. മുങ്ങുന്ന ബോട്ടിന്റെ ഷേപ്പാണ് ഈ ഫൌണ്ടൈനും.
ഇവിടെ നിന്ന് അഞ്ചു മിനിട്ട് നടന്നാൽ ട്രെവി ഫൌണ്ടൈൻൽ എത്തും. ഫോണ്ടൈനുകൾടെ നാടായ റോമിലെ ഏറ്റവും മനോഹരമായ ഫൌണ്ടൈൻ!!ചുമലിനു മുകളിലൂടെ ഈ വെള്ളത്തിലേക്കു കോയിൻ എറിഞ്ഞാൽ അയാൾ റോമിൽ തിരിച്ചെത്തുമത്രേ.. എന്തായാലും ഞങ്ങൾ മൂന്നു പേരും കയ്യിലുള്ളതിൽ വച്ചു ഏറ്റവും കുറഞ്ഞ വാല്യൂ ഉള്ള കോയിനെറിഞ്ഞു.. ഇനി എങ്ങാനും അതു സത്യമായെങ്കിലോ..
ദിവസം മുഴുവൻ കണ്ടു കൊണ്ടിരിക്കാം ഈ ഫൌണ്ടൈനും അതിലെ ശില്‍പ്പങ്ങളും.. അതിനായി തന്നെ ഇതിനു ചുറ്റും വട്ടത്തിൽ സ്റ്റെപ്പുകൾ കെട്ടിയിട്ടുണ്ട്-ഇരിക്കാൻ.. സാമാന്യം നല്ല ജനക്കൂട്ടവും. ഭംഗിയാണോ വലിപ്പമാണോ അതോ പെർഫക്ഷനാണോ മുന്നിട്ടു നില്ക്കുന്നതെന്നു പറയാൻ പറ്റില്ല.. അത്ര ഗംഭീരം.
ഇതാ നോക്ക്.. സമുദ്ര ദേവനായ നെപ്ട്യൂൺ ആണത്രേ നടുക്കുള്ളത്.. രണ്ടു കുതിരകളെ കണ്ടില്ലേ..അ തിലൊന്നു ശാന്തനും മറ്റേതു വികൃതിയും.. സമുദ്രത്തിന്റെ ഫ്ളക്ച്വേറ്റ് ചെയ്യുന്ന സ്വഭാവമാണത്രെ അതു സൂചിപ്പിക്കുന്നത്. ഇങ്ങനെ ഈ ഫൌണ്ടൈൻ-ലെ ഓരോ സംഭവത്തിനും ഓരോ അർത്ഥമുണ്ട്..
(ട്രെവി ഫൌണ്ടൈൻ മുഴുവൻ കവർ ചെയ്യാൻ എന്റെ ക്യാമറ പോര.. ബാക്കിയൊക്കെ നിങ്ങൾ ഇമാജിനേഷൻ വെച്ച് കംപ്ളീറ്റ് ചെയ്തോളൂ :-)) )
ഇനി പാൻതിയോൺ (Pantheon). പുരാതന റോമാക്കാരുടെ ‘എല്ലാ ദൈവങ്ങൾക്കും വേണ്ടിയുള്ള ടെംപിൾ’( Temple of every gods). കാണുമ്പോൾ വല്യ ഒരു കോൺക്രീറ്റ് കെട്ടിടം പോലെ തോന്നുമെങ്കിലും ഇതു അത്ര നിസാരമല്ല .. ഇതിന്റെ ഡോം ഉണ്ടല്ലോ. ഇന്നു വരെ ഒരറ്റകുറ്റപണികളും നടത്തേണ്ടി വന്നിട്ടില്ലാതെ കോൺക്രീറ്റ് മകുടങ്ങളിൽ (Domes ) ലോകത്തിലെ ഏറ്റവും വലുതാണിത് . 2000 വർഷങ്ങൾ പഴക്കമുണ്ടിതിന്.. എന്നിട്ടും!!!
ദാ ആ ഭയങ്കരൻ ഡോമിന്റെ ഒരു വശം.. ഇതിന്റെ ഒത്ത നടുക്ക് ഒരു ഓപണിംഗ് ആണ് അതിലൂടെ സൂര്യപ്രകാശം ടെംപിളിനുള്ളിലെക്കു വീഴും.. ഏതാണ്ട് നമ്മുടെ നടുമുറ്റം പോലെ ഒരു ഫീലിംഗ് ആണ്..
ഇനി പിയാസാ നവോനയിലെക്ക് (Piazza Navona) മൂന്നു ഫൌണ്ടൈനുകളാണ് ഈ പിയാസയിൽ. അതിൽ ഏറ്റവും വലുതും പ്രധാനവുമാണ് ‘നാലു നദികളുടെ ഫൌണ്ടൈൻ’ (Fontana dei Quattro Fiumi. ലോകത്തിലെ നാലു നദികലെ പ്രതിനിധീകരിക്കുന്ന നാലു രൂപങ്ങളുണ്ടിതില്. നൈൽ,ഡാന്യൂബ്,റിയോ ഡെല്ല പ്ളാറ്റാ, ഗംഗ.. അതെ നമ്മുടെ സ്വന്തം ഗംഗയും അതിലൊന്നാണ്!!.
ദാ ഈ രൂപമാണ് ഗംഗയെ പ്രതിനിധീകരിക്കുന്നത്
ദാ മോളിലത്തെ സംഭവത്തിലെ ഒരു കുഞ്ഞു സെക്ഷന്റെ കോസ്-അപ്. എന്തുമാത്രം ശ്രദ്ധിച്ചാണ് ഓരോ ഡീറ്റെയിൽസും ചെയ്തിരിക്കുന്നതെന്നു കണ്ടോ..
What you are now, we once were; what we are now, you shall be
ഇനി താഴെയുള്ള പടങ്ങളിലൂടെ ഒന്നു കണ്ണോടിക്കൂ...
(രണ്ടും http://en.wikipedia.org/wiki/Santa_Maria_della_Concezione_dei_Cappuccini ഇവിടുന്നെടുത്തതണ്..ഇവിടെ ഫോടോഗ്രാഫി സമ്മതിക്കില്ല.. ഇനി സമ്മതിച്ചാൽ തന്നെ ഞാനവിടെ നിന്നു ഫോക്കസും ശരിയാക്കി ഫോടോയെടുക്കുംന്നു വിചാരിച്ചോ... നടന്നതു തന്നെ..)


മനുഷ്യന്റെ എല്ലും പല്ലും തലയോട്ടിയുമൊക്കെയെടുത്ത് അലങ്കരിച്ച വച്ചിരിക്കുന്നതു കണ്ടാൽ ചങ്കു പറിഞ്ഞു വയറ്റിൽ കിടക്കും.. ചുമരിലെ അലങ്കാരങ്ങൾ തൂക്കു വിളക്കുകൾ എന്നു വേണ്ട നോക്കുന്നിടത്തെല്ലാം ഇതു തന്നെ പല പാറ്റേണിൽ..ഹെന്റമ്മോ അതൊരു ഒടുക്കത്തെ അനുഭവമായിരുന്നു.. ഈ സ്ഥലം എന്റെ സജഷനായിരുന്നിട്ടും കൊണ്ടു സഹയാത്രികർ എന്നെ തല്ലിക്കൊല്ലാതിരുന്നത് ഈ എല്ലും പല്ലും ഒക്കെ കണ്ട പേടി കൊണ്ടു മാത്രമായിരുന്നൂന്നു തോന്നുന്നു..
എന്തായാലും ഇതോടെ ഞങ്ങളുടെ റോമാപര്യടനത്തിനു തിരശീല വീഴുകയാണ്. പക്ഷെ വെയ്റ്റ്,... ഇറ്റലി എന്നു വച്ചാൽ റോം മാത്രമല്ലല്ലോ.. അടുത്ത പോസ്റ്റു മുതൽ ഇറ്റലിയിൽ ഞങ്ങൾ പോയ മറ്റു സ്ഥലങ്ങളെ ഈ ബ്ളോഗിൽ ഞാൻ വിവരിച്ചു വിവരിച്ചു ഒരു പരുവമാക്കുന്നതായിരിക്കും. ജാഗ്രതൈ..
(സ്പെല്ലിംഗ് മിസ്റ്റെക്കിന്റെ ഒരു സൂപർമാർക്കറ്റാണ് ഈ പോസ്റ്റെന്നറിയാം.. ഇതൊക്കെ തിരുത്തണമെങ്കിൽ ആളെ കൂലിക്കെടുക്കേണ്ടി വരും.. അതിനുള്ള് കപാസിറ്റിയില്ലാത്തോണ്ട് എല്ലാരും ക്ഷമി...)
41 comments:
റോമിലൂടെ ഓടിനടന്നുള്ള വിവരണങ്ങളൊക്കെ ഈ പോസ്റ്റോടെ കഴിഞ്ഞു.. ഇനി പെട്ടീം ഭാണ്ഡോം തൂക്കി ഇറ്റലിയുടെ മറ്റു ഭാഗങ്ങളിലേക്ക്..:-))
ആദ്യം തേങ്ങ....ഇനി വായിച്ചിട്ട് വരാം....
യാത്രാവിവരൺ നന്നായി. പിയത്ത നോക്കിനിന്നില്ലേ,കീറ്റ്സിന്റെ ഭവനം കണ്ടില്ലേ, ആ ബസലിക്കയിലെ ചിത്രങ്ങൾ ദർശിച്ചില്ലേ, ഒരിക്കലും വറ്റാത്ത സംസ്കാരത്തിന്റെ നീരുറവയിൽ നിന്ന് വെള്ളം കുടിച്ചില്ലേ? ജന്മം സഫലം!
കൊച്ചു .. ന്റമ്മേ .. തുടക്കത്തില്‍ ഓരോ ഫോട്ടോയും ഫുള്‍ സൈസ് ഇല് എടുത്തു നോക്കി നെടുവീര്‍പ്പിട്ടു .. അവസാനവും .. അത് പക്ഷെ ഒരു ഒന്നൊന്നര നെടുവീര്പ്പാരുന്നു :-/ ... അനുഫവങ്ങളുടെ ഒരു എല്‍ പീ സ്കൂള്‍ ആണല്ലേ കൊച്ചു ..
Angels and Demons വായിച്ചതിനു ശേഷം പിന്നെ ഇതാദ്യമാ "റോമില്‍ പോകുന്നത്"
:-)
മനോഹരം. ശരിയ്ക് ഒരു യാത്ര പോയ പോലെ. നല്ല പടംസ്.
പിന്നെ, അത് ഗംഗയാണ് എന്ന് എങ്ങനെയാ മനസിലായെ ?
പടങ്ങള്‍ക് വാട്ടര്‍ മാര്‍ക്ക് ഇടൂ, ട്ടാ.
ഹോ...കൊ.ത്രെ. കൊ ഒരു പ്രസ്ഥാനം തന്നെ...തമ്മസിച്ചിരിക്കുന്നു :)
പിന്നെ, കോപ്പി അടിക്കാന്‍ എല്ലാ തയ്യാറെടുപ്പും നടത്തി വന്നപ്പൊ എയുതാന് പരൂക്ഷയില്ലാ. ഒരു മുന്നറിയിപ്പും കൂടാതെ പരൂക്ഷ മാറ്റി വച്ചതു ശരിയായില്ല.
വളരെ നല്ല വിവരണം .
അവസാന ഭാഗം ആണ് കൂടുതല്‍ ഇഷ്ടം ആയതു
ബാക്കി കൂടെ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
നല്ല വിവരണം..
പഴയ റോം നഗരത്തിലെ ഡയാനയുടെ ടെമ്പിള്‍ കാണേണ്ടതാണ്..
പിന്നെ റോം പോക്കറ്റടിക്ക് കുപ്രസിദ്ധമാണ്...സൂക്ഷിച്ചോ...!
അമ്മച്ചി ഒരു art lover ആണെന്ന് തോന്നുന്നല്ലോ. അങ്ങിനെയെങ്കില്‍ യൂരോപിനോട് വിട പറയുന്നതിന് മുമ്പ് പാരീസിലെ ലൂവ്ര് മുസിയം കാണണം കേട്ടോ.
ആസ്വദിച്ചു, ത്രേസ്യക്കൊച്ചേ.
ഇനി എന്തിന്യാ..റോമില്‍ പോണ്...അത്ര നന്നായിട്ടല്ലേ കലക്കൻ ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കുന്നത്....
നല്ലതും ,ഇരുണ്ടതുമായ സകല പീസുകളും ഇതിലുണ്ട്.തീർച്ചയായും ഈ ഇറ്റാലിയൻ വിശേഷങ്ങൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കണം കേട്ടൊ കൊച്ചൂ...
ഓഫ് പീക്:-
നിലവറയിൽ പ്രേതങ്ങളൂടെ മുറികളിൽ കയറിയപ്പോൾ,കൊച്ചുവിനെ കണ്ട് പ്രേതങ്ങൾ പേടിച്ചുനിലവിളിച്ചു എന്ന്,കൂടെ വന്ന ഗെഡിച്ചികൾ പറഞ്ഞത് ശരിയാണോ...കൊച്ചൂ ?
അസൂയപ്പെടുത്തുന്ന ഒരു യാത്രയും അതിന്റെ സചിത്ര വിവരണവും... വളരെ നന്നായിരിക്കുന്നു...
'What you are now, we once were; what we are now, you shall be..' ഹെന്റമ്മേ.. ശവക്കല്ലറയിൽ എഴുതി വക്കാൻ ഇതിലും നല്ലഒരു സെന്റൻസ് ഇല്ല! മനുഷ്യനെ പേടിപ്പിക്കാൻ.. ആകെ മൊത്തം ടോട്ടൽ വളരെ നന്നായിരിക്കുന്നു.
:-)
കൊച്ചൂ! ഇഷ്ടായി നന്നായി മനസ്സില്‍ പതിയുന്ന വിവരണം...
വിവരണം നന്നായി കൊച്ചുത്രേസ്യേ. ലാ - പിയാറ്റ നേരിൽ കണ്ടുവല്ലോ.അഭിനന്ദനങ്ങൾ. ഈയിടെ എവിടെയോ വായിച്ചു. മൈക്കലാഞ്ചലോ ലാ പിയാറ്റ ചെയ്യുമ്പോൾ മേരിയുടെ രൂപമായി അതിൽ ചേർത്തത് അക്കാലത്തെ അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ഒരു ഗണിത ശാസ്ത്രഞ്ജയെ ആണെന്ന്. പോസ്റ്റിലെ വിവരണത്തേക്കാളും ചില ചിത്രങ്ങൾ എനിക്ക് കൂടുതൽ ഇഷ്ടമായെന്ന് പറയുമ്പോൾ വിവരണം മോശമായെന്ന് യാതൊരു അർത്ഥവും അതിനില്ല്ല കേട്ടോ.
Junaith :-)
ശ്രീനാഥൻ അതെ ഒരു തരത്തിൽ നോക്കിയാൽ ഒരു തീർത്ഥാടനമായിരുന്നു ഇത്..ഒരു പാടു കാലത്തെ ആഗ്രഹം.. ജൻമം സഫലം :-)
ഹാഫ് കള്ളാ രാത്രീലൊന്നുമെടുത്തു നോക്കിയേക്കല്ലേ.. പേടിച്ചു ചത്തു പോകും. ഇമ്മാതിരി അനുഭവങ്ങളൊക്കെ അങ്ങോട്ടു പോയി തപ്പിക്കണ്ടു പിടിക്കുന്നതല്ലേ :-)
വടക്കൂടാ :-)
ക്യാപ്റ്റാ ആ രൂപത്തിന്റെ കയ്യിൽ ഒരു പങ്കായമുണ്ട്. അതു ഗംഗയിലെ ഒഴുക്കിനെ സൂചിപ്പിക്കനാണ് പോലും. പിന്നെ അടുത്ത് ഏഷ്യയെ റെപ്രസന്റ് ചെയ്യാനായി ഒരു പന/തെങ്ങും. ആ തല മൂടി ഇരിക്കുന്ന രൂപം കൊണ്ടോ.. അത് നൈലാണു പോലും. അക്കലത്തു നൈലിന്റെ സോഴ്സ് അറിയില്ലായിരുന്നൂന്ന്. അതു ഇൻഡികേറ്റ് ചെയ്യാനാണ് അങ്ങനെ മുഖം മൂടിയിട്ടിരിക്കുന്നത്.. ഇതൊക്കെ പോവുന്നതിനു മുൻപു നടത്തിയ ഗവേഷണങ്ങളിൽ നിന്നും കിട്ടിയതാ..
വഴിപോക്കാ പരീക്ഷയൊക്കെ ഉണ്ടാവും.. സർപ്രൈസ് ടെസ്റ്റ് ആയിട്ട് :-)
അഭി നന്ദി
കുട്ടേട്ടാ ഡാനയുടെ ടെംപിൾ കണ്ടില്ല..പിയാസകൾ കണ്ടു കഴിഞ്ഞ് അതിനൊന്നു സമയമുണ്ടായിരുന്നില്ല.. പിന്നെ പൊക്കറ്റടി.. അങ്ങോട്ടു പോവുന്നൂന്നു കേട്ടതേ എല്ലാരും വാൺ ചെയ്തതാണ്.. പക്ഷെ ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടായില്ല. മാത്രമല്ല അത്തരത്തിലൊരു സെക്യൂരിറ്റി പ്രശ്നം ഉള്ള സ്ഥലമായും തോന്നിയില്ല.
Rajesh ലൂവ്ര് മ്യൂസിയത്തിൽ ഞാൻ പോയിരുന്നു.. പക്ഷെ ക്യൂവിലെ വെയ്റ്റിംഗ് ടൈം 3 മണിക്കൂർ!! അതുമല്ല അത്രയും കലാസൃഷ്ടികളൊക്കെ ഒരുമിച്ചു കാണുമ്പോൾ എനിക്കു തലകറങ്ങും. അതു കൊണ്ടു തന്നെ മ്യൂസിയം പോലുള്ള സ്ഥലങ്ങലിൽ പോയി നിരത്തി വച്ചിരിക്കുന്ന സംഭവങ്ങൾ കാണാൻ വല്യ താല്പര്യമില്ല.. എല്ലാം അതിന്റെ ഒറിജിനൽ പ്ലേസിൽ പോയി കാണുക.. അതാണിഷ്ടം.. എന്തായാലും ലൂവ്ര് ചുറ്റി നടന്ന് പിന്നെ കുറെയൊക്കെ അകത്തേക്ക് ഒളിഞ്ഞു നോക്കി കണ്ട് അവിടം വിട്ടു.. ആ കെട്ടിടസമുച്ചയോം പിരമിഡുകളും എല്ലാം തന്നെയുണ്ട് ഒരു ഒന്നൊന്നര കാഴ്ച. :-)
മുകിൽ നന്ദി
ബിലാത്തിപ്പട്ടണം പ്രേതങ്ങളിങ്ങനെ എത്രയെണ്ണത്തെ ദിവസോം കാണുന്നതാ.. ഞങ്ങൾക്കാണെങ്കിൽ നിലവിളിക്കാൻ പോയിട്ട് ശ്വാസം വിടാൻ പോലും പേടിയായിരുന്നു :-)
ജിമ്മി താങ്ക്സ്
സിജോ.. ഇന്നു ഞാൻ, നാളെ നീ എന്നുള്ളതിന്റെ ഒരു പരിഷ്കരിച്ച രൂപം.. സത്യം .. മനുഷ്യനെ പേടിപ്പിക്കാനായിട്ട്..
rahool :-)
റിസ് താങ്ക്സ്
Manoraj മേരി തീരെ യംഗ് ആണെന്നും പറഞ്ഞ് എന്തോ കോണ്ട്രവേർസി ഉണ്ടായെന്നു കേട്ടിട്ടുണ്ട്.. പക്ഷെ ഈ മോഡൽ-സംഭവം ഞാനാദ്യമായ കേല്‍ക്കുന്നത്. ചിത്രം ഇഷ്ടപ്പെട്ടാലും എഴുത്തിഷ്ടപ്പെട്ടാലും ഒരു പോലെ സന്തോഷം.. രണ്ടും നമ്മടെ സ്വന്തം ആയതു കൊണ്ട്.. :-))
മനോഹരമായിരിക്കുന്നു കൊച്ചേ.. ഈ ജന്മത്ത് ഇവിടെ ഒന്നും നേരിട്ട് പോകലുണ്ടാവില്ല.. പകരം വക്കാന്‍ ഇതുണ്ടല്ലോ.. അതു മതി..
വിവരണം ഇതു പോലെത്തന്നെ ഒട്ടും പിശുക്കാതെ എഴുതുക.. എന്നെപ്പോലുള്ള പാവങ്ങള്‍ക്ക് അതൊക്കെയല്ലെയുള്ളൂ ഒരാശ്വാസം..
പക്ഷെ വത്തിക്കാന്‍ മ്യുസിയം കാണാതിരുന്നത് ശെരിക്കും നഷ്ടം ആണ്. Michael Angelo ഇരുന്നും കെടന്നും വരച്ച എല്ലാ ഒറിജിനല്‍ പടങ്ങളും ശില്പങ്ങളും അവിടെ കാണാരുന്നു.
അയ്യോ , അത് കഷ്ടമായി പ്പോയി. ജ്ഞാനും നാല് മണിക്കൂറോളം ഖില് നിന്ന്, Louvru കാണാന്‍. എവിടെ പോയാലും മുസിയം ജ്ഞാന്‍ സ്കിപ് ചെയ്യുകയാ ചെയ്യാറ് (ഒരു ഫോട്ടോഗ്രാഫര്‍ ആയിട്ട് പോലും). പക്ഷെ മോണോലിസ, Assisi ഒക്കെ ഒറിജിനല്‍ എന്ന് കേട്ടപ്പോ കണ്ടു കളയാം എന്ന് വച്ചു. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം ആയി അത് മാറി എന്റമ്മച്ചി. 1790 കളില്‍ ഒരു കൊട്ടാരം മുസിയം ആക്കുക എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ അതെന്ട് സംഭവം ആയിരിക്കും എന്ന്. ഇനി എപ്പോഴെങ്ങിലും പറ്റുമെങ്ങില് കാണൂ.
jnanum ivite yokke poyittullathaanenkilum ,annatthethu bhakthiyute kazhcchakal aayirunnu
puram kaazhcchakal ippol ithilooteyaanu kantathu.
ഒരു ഡൌട്ട് ചോദിച്ചോട്ടേ? ഈ മാലാഖ മാലാഖ എന്നുപറയുന്നത് ആണോ പെണ്ണോ? ഫോട്ടോ കണ്ടാല്‍ ആണിനെപ്പോലെയുണ്ട്. കറക്റ്റ് സ്ഥലത്ത് എല വന്നുമറഞ്ഞതുകൊണ്ട് ഒന്നും അങ്ങട്ട് ഒറപ്പിക്കാനും വയ്യ. അതുകൊണ്ടാ ചോദിച്ചത്...
പറഞ്ഞു കേട്ടിടുണ്ട്...ഇറ്റലിയില്‍ കൂടെ ഉള്ള ഒരു യാത്ര...കാലത്തിനു പിറകിലേക്ക് പോവുന്ന പോലെ ആണെന്ന്... അതെങ്ങനെ എന്ന് മനസിലായില്ലെങ്കിലും...വിവരണം ഹൃദ്യമായി.
പ്രാഗില്‍ ഒരു സ്കെലിടന് ചര്‍ച്ച് ഉണ്ട്. ഇത് വായിച്ചപ്പോ ഓര്‍മ്മ വന്നു. എന്റമ്മച്ചീ ,എല്ലിനും പല്ലിനും ഒക്കെ എന്താ വില!
നന്നായി പോസ്റ്റ്
"ഇറ്റലി എന്നു വച്ചാൽ റോം മാത്രമല്ലല്ലോ.. "
ശരിയാണു. ഇതൊക്കെ പലടത്തുനിന്നും കേട്ടും കണ്ടും അറിഞ്ഞിട്ടുള്ളതാണു.
പ്രധാന സ്ഥലങ്ങളിൽ നിന്നകന്ന് ആ നാടിന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് ആ നാടിനെപ്പറ്റി അറിയുക( വീ കെ യുടെ ബ്ലോഗിലാണെന്ന് തോന്നുന്നു ഇതുലോലുണ്ട്), എന്നിട്ട് ഞങ്ങളെപ്പോലുള്ള “കുളത്തിലെ തവളകൾക്ക്” കാണിച്ചു തരിക.
മൈലാഞ്ചീ റോമൊക്കെ അവിടെ നില്ക്കട്ടെ, കർണ്ണാടക വിശേഷങ്ങലെന്താ അവിടെ സഡൻ ബ്രേക്കിട്ടു നില്‍ക്കുന്നത്? അതിനെ ഒന്നു ചലിപ്പിക്കൂന്നേ..
യക്ഷൻ ഹ്മ്മ്.. അതിനൊക്കെ കുറെക്കൂടി സമയം വേണം.. ആ സമയം കൊണ്ട് കുറച്ചു സ്ഥലങ്ങളും കൂൂടി കാണാമെന്നു വെച്ചു..
രാജേഷ് ലൂവ്ര് എന്തൊ എന്റെ ഡ്രീം ഡെസ്റ്റിനേഷൻ അല്ല .. അതുകൊണ്ടു തന്നെ അതിനായി ഇനി ഒരു യാത്ര ഉണ്ടാവുമെന്നു തോന്നുന്നില്ല. കണ്ടു തീർക്കാനുള്ള ലോകം വലുതും ജീവിതം ചെറുതുമാവുമ്പോൾ ഇങ്ങനെ ചിലതു സ്കിപ് ചെയ്യേണ്ടി വരുന്നു.. അത്ര മാത്രം :-))
കല്യാണപ്പെണ്ണേ :-)) ഭക്തി ഒരിക്കലും എന്റെ ഇന്റ്രസ്റ്റ് അല്ലാത്തതു കൊണ്ട് അതിനു വേണ്ടി സമയം ചിലവഴിക്കേണ്ടി വന്നില്ല..
നായന്റെ മോൻ മാലാഖ ആണാണോ പെണ്ണാണോ എന്നറിഞ്ഞാലേ അത്തരമൊരു കലാസൃഷ്ടി എനിക്കാസ്വദിക്കാൻ കഴിയൂ എന്നൊന്നുമില്ല.. അതുകൊണ്ടു തന്നെ അതിനെ പറ്റി ഗവേഷണമൊന്ന്നും നടത്തിയുമില്ല :-))
കണ്ണനുണ്ണീ സത്യം :-))
ഹേമാംബിക പ്രാഗിൽ പോണൊ വേണ്ടയോ എന്നുള്ള കൂലംകഷമായ ചർച്ച നടനു കൊണ്ടിരിക്കുകയാണ്.. പോയി ഒന്നൂടെ പേടിക്കേണ്ടി വരുമോ :-))
kalavallabhan ഞാനും ഒരു കുളത്തിലെ തവള തന്നെയാണ്.. ശാരിയാണ് ഒരു നാട്ടിലെത്തി അവിടെ നാട്ടുകാരെ പോലെ ജീവിക്കുമ്പോഴാണ് ആ നാടിനെ കൂടുതലറിയാൻ പറ്റുന്നത്.. അല്ലാതെ ഒരു ടൂറിസ്റ്റിന്റെ കണ്ണു കൊണ്ടു നോക്കിയാൽ അന്നാടിന്റെ തികച്ചും വ്യത്യസ്ത്മായ ഒരു മുഖമേ കാണാൻ പറ്റൂ..
കണ്ണ് കൊണ്ട് കാണുന്ന റോമായെക്കാല് എത്രയോ മനോഹരമായിരിക്കുന്നു കൊച്ചു ത്രേസ്യയുടെ വാക്കുകളിലെ റോമ...
ഇനി പടിഞ്ഞാറിന്റെ ആലപ്പുഴയും, ചെരിഞ്ഞ ഗോപുരവും, സിസിലിയും അങ്ങിനെ അങ്ങിനെ ഓരോന്നിനായി കാത്തിരിക്കുന്നു...
(ഞങ്ങൾക്കു പിന്നെ വഴിയിൽ കണ്ടവരെല്ലാം ടൂറിസ്റ്റ് എയ്ഞ്ചൽസായിരുന്നു ;-))).
ഒക്കെ കണ്ടു. കൊതി മുട്ടിയിട്ടു വയ്യ!
എന്നേലും ഞാനും പോവും ഇവിടൊക്കെ കൊച്ചുത്രേസ്യക്കൊച്ചുചേച്ചീ!
ഉം, ഗൊള്ളാം
കൊള്ളാം കൊച്ചു.. നന്നായിരിക്കുന്നു..
പിന്നെ വത്തിക്കാന്‍ കാണാന്‍ നല്ല സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ.. അതിനു ഒരു ഇരുണ്ട പശ്ചാത്തലം കൂടി ഉണ്ടത്രേ. പറഞ്ഞു കേള്‍ക്കുന്നത് രണ്ടാം ലോകമഹായുദ്ധം തുടങ്ങി കുറെ വെട്ടിപ്പിടിക്കലുകളുടെ manipulation നടന്ന സ്ഥലമാണെന്നാണ്. അധികാരത്തിനു വേരിപൂണ്ടു നടന്നിരുന്ന ചില പോപുമാരുടെ നികൃഷ്ട ചെയ്തികളുടെ അവശിഷ്ടങ്ങളും അവിടെയുണ്ടാത്രേ..അങ്ങനെ എന്തെങ്കിലും കണ്ടുവോ..?
നമ്മുടെ DAN BROWN എഴുതിയ ANGELS & DEMONS എന്നാ നോവല്‍ ഇത്തരം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇപ്പോള്‍ അവിടെ " PATH OF ILLUMINATION" കാണാനുള്ള തിരക്കാണെന്ന് കേട്ടു..?
ലോകനാഥന്റെ ഭൂമിയിലെ വക്താക്കളുടെ ആസ്ഥാനം.
അളവില്ലാത്ത സമ്പത്തിന്റെയും, അധികാരത്തിന്റെയും കേന്ദ്രം.
എന്തൊരു ദൈവീകത ..!
വിവരണം നന്നായിട്ടുണ്ട് ത്രേസ്സ്യാക്കൊച്ചേ...റോമിലൊക്കെ ചുളുവിന് ഒന്ന് കറങ്ങിയടിച്ച് വന്ന പോലെ...നന്ദി.
ഇപ്പോള്‍ പോകട്ടേ.. കൊച്കുത്രേസ്സ്യാ ട്രാവല്സില് അടുത്ത യാത്രയ്ക്കും വരാം.
What you are now, we once were; what we are now, you shall be
ഇത് എന്നെ വല്ലാതെ ആകര്‍ഷിച്ചു!! വത്തിക്കാനിലെ നാല് വര്‍ഷം നീണ്ടു നില്ക്കുന്ന ചിത്രക്കാഴ്ചകളെക്കാള് ഒരുപാട് അര്‍ത്ഥം അവസാനം സന്ദര്‍ശിച്ച സ്ഥലത്തിനു ഉണ്ടെന്നു തോന്നുന്നു..
ട്രാവലോഗ്സ് ഒക്കെ ഇന്നാ വായിച്ചേ കലക്കൻ കൊച്ചൂ..യാത്രയിൽ കണ്ട കാഴ്ചകൾ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം :))...പിന്നെ നിങ്ങക്കൊന്നും അറിയാത്തതുമീ പോസ്റ്റിൽ വരേണ്ടിയിരുന്നതുമായ വലിയ ഒരു ചരിത്ര വസ്തുത അറിയോ? ഈ കപ്പൂച്ചിൻ മങ്ക്സിന്റെ വസ്ത്രങ്ങളുടെ നിറമുള്ളോണ്ടാണുപോലും നുമ്മടെ കപ്പൂച്ചിനോ കോഫിക്ക് ആ പേര്. അറിയാമോ ;;))))))))..
എല്ലാരും ഇതൊക്കെ വായിച്ച് ഓടിവിക്കീപ്പോയി ചരിത്രം തപ്പുമ്പോ ഞാൻ മാത്രം azeleas സെർച്ച് ചെയ്തതൊരു അസുഖമാണോ ഡോക്ടർ?
മനോരാജേ ഇട്ടിക്കോര, ഹൈപേഷ്യ എന്നൊക്കെ പറയാനെന്താ ഒരു മടി?:)))
ഒരിക്കൽകൂടെ ചിത്രങ്ങൾ വലുതാക്കി നോക്കി എല്ലാം വായിക്കേം ചിത്രങ്ങൾ കാണേം ചെയ്യുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്ത ഒരു ഫീൽ..ഇത്തരം പ്രതിമകൾ, വാസ്തുശില്പങ്ങൾ, ഡ്രൈ ആയതും എന്നാൽ വെള്ളനിറമുള്ളതും ആയ സ്ഥലങ്ങൾ(ചുണ്ണാമ്പുപാറകൾ ഉള്ള സ്ഥലം, വെള്ളമാർബിൾ ഒക്കെ)ഒക്കെ കാണുമ്പോ നമ്മടെ റെയർ റോസിന്റെ പഴയൊരു കവിതയാണോർമ്മ വരിക
“പേരുചൊല്ലി വിളിക്കുന്ന അറിയാഇടങ്ങൾ”:)))
ആഗ്നേയ : പറഞ്ഞത് ശരിതന്നെ. ഫ്രാൻസിസ് ഇട്ടിക്കോരയെന്നും ഹൈപേഷ്യയെന്നും പറയാൻ മടിയുണ്ടായിട്ടല്ല. മറിച്ച് ഫ്രാൻസിസ് ഇട്ടിക്കോര എന്ന് പറയുന്നതിലും നല്ലത് വിക്കീപീഡിയ എന്ന് പറയുന്നതാണല്ലോ. അപ്പോൾ ഇങ്ങിനെ പറഞ്ഞാൽ സംശയമുള്ളവർ വിക്കിയിൽ നോക്കി കാര്യങ്ങൾ മനസ്സിലാക്കിക്കോളും എന്ന് കരുതി.:) പിന്നെ, ആ പുസ്തകത്തെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിട്ടുമുണ്ട്. (ഇവിടെ പരസ്യം പതിക്കുന്നില്ല):)
കൊച്ചുത്രേസ്യേ : ഇപ്പോൾ മനസ്സിലായല്ലോ എവിടെയാ കൃത്യമായിട്ട് വായിച്ചതെന്ന്. ഹൈപേഷ്യ എന്ന പേര് ഇനി ടി.ഡി.രാമകൃഷ്ണന്റെ ഭാവനയാണോന്ന് ഒരു സംശയവും ഉണ്ടായിരുന്നു. അതാ അത്രക്കങ്ങോട്ട് വിട്ട് പറയാതിരുന്നേ.:)
അതി മനോഹരമായ വിവരണം...http://keralaebook.blogspot.com/
Very good!
ഗണിതം പഠിക്കാനും
പഠിപ്പിക്കാനും... GeoGebra_Malayalam Video Tips
Post a Comment