Thursday, November 15, 2012

ഇന്നത്തെ സ്പെഷ്യൽ - പഴങ്കഞ്ഞി...

          

    



 കുക്കറി ഷോകൾ , അതിപ്പോ ഏതു ഭാഷയായാലും കുഴപ്പമില്ല, ആരെങ്കിലും തവീം ചട്ടീമായി ടിവി സ്ക്രീനിൽ തിരിഞ്ഞു കളിക്കുന്നതു കണ്ടാലുടനെ സവ്വ പണീം വിട്ട് 20-20 മാച്ച് കാണുന്നത്രേം ആവേശത്തിൽ അതു കണ്ടു തീക്കുന്ന ഒരാളെന്ന നിലയ്ക്കു പറയട്ടെ. കുക്കിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളുണ്ടല്ലോ. ആശയരൂപീകരണം (conception), നിർവഹണം (execution, അവതരണം presentation) എന്നിവ. ഈ മൂന്നിനേം ഒരു സൊല്ലയുമില്ലാതെ തരണം ചെയ്യാൻ പറ്റിയ ഏറ്റോം ഈസിയായ ഒരു വിഭവമുണ്ട്, അത് ഇന്നേ വരെ ഒരു കുക്കറി ഷോകളിലും വിളമ്പിയൊട്ടു കണ്ടിട്ടുമില്ല. പൊതുവെ വീടുകളിൽ മാത്രം കാണപ്പെടുന്ന ഈ വിശിഷ്ട വിഭവമാണ്‌ സാക്ഷാൽ കഞ്ഞി. ഇതുണ്ടാക്കാൻ വേണ്ടി മണിക്കൂറുകളോളം ഇരുന്ന് പ്ളാൻ ചെയ്യേണ്ട കാര്യമില്ല. പെട്ടെന്ന് ഒരോളത്തിനു പോയി ഉണ്ടാക്കാം. ഇനീപ്പോ പാചകമാണെങ്കിലോ. ഇത്തിരി അരീം വെള്ളോമുണ്ടായായാൽ കഞ്ഞിയായി. ഇത്ര സമയമേ അടുപ്പത്തിരിക്കാവൂ എന്നുള്ള പിടിവാശിയൊന്നും കഞ്ഞിക്കില്ല.കുറെ കൂടി വെന്തു പോയാലും ശരി, കഞ്ഞിക്ക് അതിന്റെ ആ ഒരുകഞ്ഞിത്തംനഷ്ടപ്പെടില്ല.ഈ ഒരു പ്രത്യേകത കാരണമാണ്‌ ബാച്ചിലർ മടകളുടെ ദേശീയഭക്ഷണമായി കഞ്ഞി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. ഇനീപ്പോ അവസാനത്തെ കടമ്പ- അവതരണം- അതാണെങ്കിൽ കഞ്ഞിക്ക് പുല്ലുവിലയാണ്‌. പൊന്നു കൊണ്ടുണ്ടാക്കിയ പാത്രത്തിൽ വിളമ്പിയാലും കഞ്ഞി കഞ്ഞിക്കു തോന്നുന്നതു പോലെ ഒഴുകിപരന്നു കിടക്കും. യാതൊരു വിധ വെച്ചുകെട്ടലുകളുമില്ല, കൃത്രിമത്വമില്ല, അലങ്കാരങ്ങളുമില്ല. .അതാണ്‌ നമ്മടെ കഞ്ഞി. ഈ കഞ്ഞി പോലെ plain & simple ആയ ഒരു കഞ്ഞിസ്പെഷ്യൽ ഹോട്ടലിനെയാണ്‌ ഇവിടിപ്പോ പരിചയപ്പെടുത്തുന്നത്.

    


  
       എം.സി റോഡ് വഴി കൊല്ലം ജില്ലയിലൂടെ പോവുമ്പോൾ ചടയംഗലത്തിനും നിലമേനും കൃത്യം നടുക്കാണ്‌ (രണ്ടു സ്ഥലങ്ങളിലേക്കും ഏതാണ്ട് 3 കി. മീ.) ഈ കഞ്ഞി സ്പെഷ്യൽ ജനാദ്ദന ഹോട്ടൽ. ഒരു വല്യ വളവും തിരിഞ്ഞങ്ങു ചെല്ലുന്ന പാടേ റോഡ്സൈഡിൽ തന്നെ ഒരു കൊച്ചു വീട്. മുൻപിലുള്ള ബോഡില്ലെങ്കി അതൊരു ഹോട്ടലാണെന്നു പോലും മനസിലാവില്ല. ഇനിയങ്ങോട്ട് കേറിച്ചെന്നാലോ.. ശരിക്കും ഒരു വീട്ടിലേക്കു കേറുന്നതു പോലെ. ആകപ്പാടെ രണ്ടു വല്യ മേശകളും അതിനു ചുറ്റും കുറെ സ്റ്റൂളുകളും. ഒരു സൈഡിൽ വിറകടുപ്പിൽ കരിക്കലത്തി വെള്ളമോ പാലോ എന്തോ തിളയ്ക്കുന്നു. സാധാരണ ഹോട്ടലുകളിലേതു പോലെ നമ്മളെ സേവിച്ചേ അടങ്ങൂ എന്ന മട്ടിലുള്ള വെയ്റ്റർമാരില്ല. ആകെയുള്ളത് ജനാർദ്ദന ചേട്ടനും ഭാര്യ ശശികല ചേച്ചിയും. ചേട്ടാ ശകലം കഞ്ഞിയെടുത്തേഎന്നു പറഞ്ഞാലുടനെ ഒരു സ്റ്റീൽ പാത്രത്തി കഞ്ഞി മുന്നിലെത്തും. അതും സാദാ കഞ്ഞിയല്ല. പൊറോട്ടയുടെയും ചപ്പാത്തിയുടെയുമൊക്കെ കടന്നുകയറ്റം കാരണം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാക്ഷാൽ പഴങ്കഞ്ഞി. ഒറ്റയ്ക്കല്ല, കൂടെ കുറച്ച് പരിവാരങ്ങളുമായിട്ടാണ്‌ കഞ്ഞിയുടെ വരവ്. മോളിൽ ഒഴുകിപരന്നിരിക്കുന്ന മോര്‌, കൂടെ കപ്പപുഴുക്കിന്റെ ഒരു കൊച്ചു കൂന, തൊട്ടു നക്കാൻ അച്ചാറ്, കടിച്ചു തിന്നാൻ പച്ച മുളക് അങ്ങനെയങ്ങനെ. ഇത്തിരൂടെ  ലാവിഷായേക്കാം എന്നുണ്ടെങ്കിൽ ജനാദ്ദന സ്പെഷ്യ മീറിയോ ച്ക്കകറിയോ കൂട ഓർ ചെയ്യുകേം ചെയ്യാം. ഇത്തിരി തിരക്കൊഴിഞ്ഞ സമയമാണെങ്കിൽ നാട്ടുവർത്തമാനവും ഹോട്ട ചരിത്രവുമൊക്കെയായി ജനാദ്ദന ചേട്ട കൂടെ ഇരിക്കും. കൂടെ നമ്മളെ ഭക്ഷണം കഴിപ്പിക്ക്വേം  ചെയ്യും. വയറ്റില് ഇത്തിരി പോലും സ്ഥലമില്ലാത്തതു കൊണ്ടു മാത്രം കപ്പപ്പുഴുക്കിനോട് തോറ്റു പിൻമാറാ ശ്രമിച്ച എന്നെ അത് കുറച്ചേയുള്ളൂ, അങ്ങിനെ വിളമ്പീതു കൊണ്ട് കുറെ ആയി തോന്നുന്നതാണ്‌ എന്നുമ്പറഞ്ഞ്  പ്രോൽസാഹിപ്പിച്ച് കഴിപ്പിച്ച് പിന്നേം ഞാ വലിയാൻ തുടങ്ങീപ്പോ അവിയ കൊണ്ടു വന്ന്‌ പാത്രത്തിലേക്കു തട്ടീട്ട് ഇനി ടേസ്റ്റൊന്നു മാറ്റിയാൽ കുറച്ചൂടെ കഴിക്കാൻ പറ്റും. ആ മീൻകറി മാറ്റീട്ട് ഇനി കുറച്ച് അവിയൽ കൂട്ടി കഴിച്ച് നോക്ക്. അതു മടുക്കുമ്പോ അടുത്ത കറി കൂട്ടി കഴിച്ചാൽ മതിഎന്നായി. ഇത്രേം സ്നേഹത്തോടെം ആത്മാർത്ഥതയോടെം ആരെങ്കിലും ഭക്ഷണം കഴിപ്പിക്കാൻ നോക്കുകയാണെങ്കി നമ്മള്‌ കപ്പയല്ല , കപ്പ വിളമ്പിയ പാത്രം വരെ കഴിച്ചു പോകും.ഇല്ലേ??


  
വർത്തമാനകാലത്തി നിന്ന് ഭൂതകാലത്തിലേക്കു പോവാം. ഏതാണ്ടൊരു പത്തു വർഷം മുപു വരെ പൊറോട്ടയും ചപ്പാത്തിയുമൊക്കെ മെയിൻ ഭക്ഷണമായിരുന്ന ഒരു സാദാ ഹോട്ടാലായിരുന്നു ഇതും. ഒരു ദിവസം ഭക്ഷണം തികയാതെ വന്നപ്പോൾ അറ്റകൈക്ക് തലേന്നത്തെ കഞ്ഞി ബാക്കിയുണ്ടായിരുന്നത് ഉള്ള കറീം കൂട്ടി അങ്ങു വിളമ്പി. അതോടെ കഞ്ഞി കേറി ക്ളിക്കായി. കഞ്ഞിക്ക് ഫാൻസ് കൂടിക്കൂടി വന്നപ്പോ ജനാദ്ദന ചേട്ട ഹോട്ടലിന്റെ മെയിൻ ഐറ്റം പഴങ്കഞ്ഞി ആക്കി മാറ്റുകേം ചെയ്തു. രാവിലെ  ഏഴു മണി മുതൽ പതിനൊന്നു വരെയാണ്‌ ഈ പഴങ്കഞ്ഞി വിളമ്പൽ. കഞ്ഞി പോലെ തന്നെ സൂപ്പർസ്റ്റാറായ വേറൊരു സംഭവമുണ്ട് ഇവിടെ .മീൻകറി. ഉപ്പും മുളകുമൊക്കെ നന്നായി ചേർന്ന്, വിരലു കടിച്ചു പോകുന്നത്രേം ടേസ്റ്റാണിതിന്‌. കിട്ടിയാലൊരു റെസിപ്പീ പോയാലൊരു വാക്ക് എന്നും വച്ച് അതിന്റെ റെസിപ്പീകൈക്കലാക്കാൻ ഞാനൊരു ശ്രമം നടത്തി. സോറി, ഞങ്ങളിത് പാരമ്പര്യമായി കൈമാറി വരുന്നതാണ്‌, ന്യൂക്ളിയർ ബോംബിന്റെ ഫോമുല പോലെ സൂക്ഷിക്കുന്നതാണ്‌ .ഷെയർ ചെയ്യാ പറ്റില്ല എന്നൊരു മറുപടിയാണ്‌ പ്രതീക്ഷിച്ചത്. പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് ചേട്ടൻ അവിടിരുന്ന് ഒക്കേം വിശദമായി പറഞ്ഞു തരാ തുടങ്ങി. ഇനി ഞങ്ങളുടെ റെസിപ്പീ-കൈമാറ്റ സംഭാഷണത്തിലേക്ക്.

ചേട്ടൻ : മീൻ വെട്ടിക്കഴുകി വാരി കുട്ടയി വെള്ളം വാന്നു പോകാനായ് വെയ്ക്കും.

(
മീൻകറി ഉണ്ടാക്കി ബാംഗ്ളൂ രാജ്യത്തെ പ്രജകളെ ഞെട്ടിക്കണമെന്ന ദുഷ്ടലാക്കോടെ ഞാൻ ഒക്കേം കുറിച്ചെടുക്കാ തുടങ്ങി. കുട്ടയ്ക്കു പകരം അരിപ്പ മതീന്നു തീരുമാനിക്കുകയും ചെയ്തു)


ചേട്ടൻ: മീൻ മുളകും മഞ്ഞപ്പൊടീം ഉപ്പുമിട്ട് വെള്ളം നന്നായി വെട്ടി തിളയ്ക്കണം

(
ഇത്​‍ ഈസി. ഇപ്പറയുന്ന സാധങ്ങളൊക്കെ ബാംഗ്ളൂരും കിട്ടും)

ചേട്ടൻ: തിള നന്നായി വന്നു കഴിയുമ്പോൾ ഉടനെ അടുപ്പി നിന്ന് വിറകു വലിക്കണം

(
ഇതും ഈസി. അയ്യോ വെയ്റ്റ്.. വിറകു വലിക്കാനോ. എന്റെ ഗ്യാസടുപ്പിൽ നിന്നെങ്ങനെ വിറകു വലിയ്ക്കും??)

ഞാൻ: ചേട്ടാ ഗ്യാസടുപ്പാണെങ്കിൽ സിമ്മിലിട്ടാ മതിയാവും അല്ലേ?

ചേട്ടൻ: ഇവിടെ ഗ്യാസും ഫ്രിഡ്ജുമൊന്നുമില്ല. വിറകടുപ്പേ ഉള്ളൂ. വിറകു വലിച്ചാൽ പിന്നെ ഒന്നര മണിക്കൂറോളം അതിലെ  കനലു കൊണ്ട്‌ മീൻ വെന്ത് വെള്ളം വറ്റണം.

(
അഞ്ചാം നിലയിലുള്ള ഫ്ളാറ്റില് വിറകടുപ്പു കൊണ്ടു വച്ച് സ്മോക്ക് അലാം അടിപ്പിച്ച് അന്നാട്ടിലെ ഫയർ- എഞ്ചിനുകൾക്ക് ഓട്ടം കൊടുക്കണോ എന്ന് ആലോചിച്ച് കൊണ്ടിരുന്ന ഞാൻ ആ ഒന്നര മണിക്കൂ പാചക സമയം കൂടി കേട്ടതോടെ മിഷൻ-മീൻകറി ടപ്പേന്നു ഡ്രോപ് ചെയ്തു)

എന്റെ ഉള്ളിലെ ധർമ്മസങ്കടം മനസിലാക്കാതെ ചേട്ടൻ മുഴുവ റെസിപീം പറഞ്ഞു തരികയും ചെയ്തു. ഒക്കേം കൈയളവായതു കൊണ്ട് ടീസ്പൂൺ/ടേബിൾസ്പൂൺ/ലിറ്റർ അളവുകോലിലൊന്നും അല്ലാന്നു മാത്രം. എന്നാലും കിട്ടിയ റെസിപീ ഞാൻ ഇവിടെ പങ്കു വെയ്ക്കാം. വിറകടുപ്പും സമയവും സർവ്വോപരി നല്ലോണം ക്ഷമയും ഉള്ളവർ മാത്രം പരീക്ഷിച്ചു നോക്കുക.

ഒക്കേം കേട്ടു കഴിഞ്ഞപ്പോഴാണ്‌ എനിക്കൊരു സംശയം ഉണ്ടായത്. ഈ മീൻകറി പത്തു ദിവസം വരെ കേടാകാതിരിക്കും എന്നാണ്‌ എനിക്കു കിട്ടിയ വിവരം. ഫ്രിഡ്ജില്ലാത്തെ ചേട്ടൻ ഇതെങ്ങനെയാണ്‌ കേടാവാതെ സൂക്ഷി ക്കുന്നത്. സംഭവം എന്താണെന്നോ. മീൻചട്ടി  വച്ച പാത്രം (ഏതു കറി ആയാലും ഇതു ബാധകം) അടച്ചു വച്ചിരിക്കുന്ന മൂടി/അടപ്പ് പെട്ടെന്നെടുത്ത് മാറ്റണം പോലും. കറിയിലെ ആവി കാരണം അടപ്പില് തങ്ങി നില്ക്കുന്ന വെള്ളത്തുള്ളികൾ കറിയിലേക്കു വീഴാതിരിക്കാനാണത്രേ ഇത്. അല്ലെങ്കിൽ ന്യൂസ് പേപ്പർ വച്ച് അടച്ചാലും മതി. എന്തായാലും ഇങ്ങനെ ആവിച്ചു വീഴുന്ന വെള്ളത്തുള്ളികളാണത്രേ കറികളെ പെട്ടെന്നു കേടാക്കുന്ന വില്ലൻ. വീട്ടിൽ വയറു വിശക്കുമ്പോ എന്തേലുന്മൊക്കെ തട്ടി ക്കൂട്ടി കഴിച്ചു ബാക്കിയുള്ളത് ഫ്രിഡ്ജിലെടുത്തു വെയ്ക്കാൻ സുന്ദരമായി മറന്ന്  പിറ്റേ  ദിവസം രാവിലെ വളിച്ചു പുളിച്ച കറിയും നോക്കി ഇതു ചീത്തയാക്കിയ ബാക്ടീരിയകളെ ഞാനിപ്പോ തല്ലിക്കൊല്ലുംഎന്നു കൊലവിളി നടത്തുന്ന എനിക്ക് കിട്ടിയ വിലയേറിയ ഒരു അറിവായിരുന്നു ഇത്.


എല്ലാ ദിവസവും എന്തിന്‌ ബന്ദു ദിവസം പോലും ഈ ഹോട്ടൽ തുറക്കും. ഇത്രേം ഫേമസ് ആണെങ്കിൽ പുറത്ത് വല്യ ഓഡറുക ഒക്കെ എടുക്കാലോ എന്നൊരു ബിസിനസ് ലാക്കു ചോദ്യത്തിന്‌ ചേട്ടൻ ഉള്ള കാര്യം പറഞ്ഞു. "ഇവിടാകെ ഞങ്ങൾ രണ്ടു പേരുമേ ഉള്ളൂ വെയ്ക്കാനും വിളമ്പാനുമൊക്കെ. ഞങ്ങളെ കൊണ്ട് പറ്റുന്നത്രയേ ഉണ്ടാക്കാറുള്ളൂ എന്ന്‌. ഇങ്ങനെ ആണെങ്കിലും  നേരത്തെ വിളിച്ചു പറഞ്ഞാൽ നല്ലൊന്നാന്തരം മീ അച്ചാ ഉണ്ടാക്കി വെയ്ക്കും കേട്ടോ. കഞ്ഞി കൂടാതെ മറ്റു വിഭവങ്ങളുമുണ്ട് ഇവിടെ. രാത്രി പതിനൊന്നു-പതിനൊന്നര വരെയൊക്കെ കട തുറന്നിരിക്കേം ചെയ്യും


മൂക്കറ്റം വെട്ടിവിഴുങ്ങി റെസിപീകളും പൊടിക്കൈകളുമൊക്കെ വശത്താക്കി ഇറങ്ങുമ്പോൾ ഞാ ഒരു സങ്കടം പങ്കു വച്ചു. പലപ്പോഴും രാവിലെ  റൂട്ടിൽ പോവാറുണ്ട്, പക്ഷെ ഏഴു മണി ആവാതെ കട തുറക്കാത്തതു കൊണ്ട് കേറി പഴങ്കഞ്ഞി കഴിക്കാൻ പറ്റില്ലാന്ന്. അതിനെന്ത് , വന്നു മുട്ടി വിളിച്ചാൽ മതി കഞ്ഞി തരാംന്നു ചേട്ടനും. ഇത്രേം ഷോട് നോടീസില്‌ ഒക്കേം എങ്ങനെ റെഡിയാക്കും എന്നായി ഞാൻ. അതിനു കിട്ടിയ മറുപടിയിലെ ആ സ്നേഹം ഒന്നു മതി , ആരായാലും ആ കടയിൽ സീസടിക്കറ്റെടുത്തു പോവും. 

പഴങ്കഞ്ഞി ഇവിടെപ്പോഴുമുണ്ടല്ലോ, പിന്നെ അതിനു കൂട്ടിനൊരു ചമ്മന്തി അരക്കാനല്ലേ. അതിനിപ്പോ ഒത്തിരി സമയമൊന്നും വേണ്ടല്ലോഎന്ന്

ഇനി പറ. ഇതിനെ ഹോട്ടലെന്നു വിളിക്കണോ അതോ വീടെന്നു വിളിക്കണോ?



===============
ഇന്നാ പിടി അഡ്രസും ഫോൺ നമ്പറും. വഴി കിട്ടീലെങ്കിൽ ഫോൺ വിളിച്ച് ചോയ്ച്ചു ചോയ്ച്ചു പോയാൽ മതി :

ജനാർദ്ദന ഹോടൽ
നിലമേൽ,കുരിയോട്
ചടയമംഗലം
കൊല്ലം
ഫോൺ:9746422764
================
ഇത്‌ മീൻകറീടേ റെസിപീ. ഓർത്തെടുത്തത് ഞാനായതു കൊണ്ട് അവ്ടിടേം ഇവിടേം എന്തേലുമൊക്കെ വിട്ടു പോവാൻ സാധ്യതയുണ്ട്. അതൂടെ മനസിൽ വച്ചിട്ടു വേണം ഇതു ട്രൈ ചെയ്യാൻ:


മീൻ വെട്ടിക്കഴുകി കുട്ടയിലിട്ട് കുറച്ചു സമയം വെയ്ക്കുക. വെള്ളം വാർന്നു പോവാനാണിത്. അതിനു ശേഷം വെള്ളത്തിൽ അല്പം ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയുമിട്ട് മീൻ വേവിക്കുക. വെള്ളം നന്നായി തിളച്ചു കഴിയൂമ്പോൾ അടുപ്പിൽ നിന്നു വിറകു വലിക്കുക. അടുപ്പിലെ കനലിന്റെ ചൂടിൽ ഒന്നരമണിക്കൂറോളം മീൻ വേവാൻ വയ്ക്കുക. അപ്പോഴേക്കും മീനിൽ നിന്നിറങ്ങിയ വെള്ളമൊക്കെ വറ്റി മീനിൽ പിടിച്ചിട്ടുണ്ടാവും. ഇങ്ങനെ വെന്ത മീൻലേക്ക് അല്പം തേങ്ങാ വറുത്തരച്ചതും  വാളൻ പുളിയും കുടമ്പുളിയും ഉലുവയും ചേർത്ത് നന്നായി വേവിക്കുക. ഇനി ഒരല്പം എണ്ണയിൽ കടുകു വറുത്ത് അതിലേക്ക് വെളുത്തുള്ളി ഇടണം. വെളുത്തുള്ളി നന്നായി ചുവന്നു വരുമ്പോൾ ഇതിലേക്ക് എരിവിനും കളറിനും ആവശ്യാനുസരണം മുളകു പൊടി ഇട്ട് പച്ചമണം മാറുന്നതു വരെ  ഇളക്കുക. ഇത് നേരത്തെ തയ്യാറാക്കി വച്ചിർക്കുന്ന മീൻകറിയിലേക്ക് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ മീൻകറി മിനിമം ഒരു രാത്രിയെങ്കിലും കഴിഞ്ഞ്‌ എരിവും പുളിയുമൊക്കെ നന്നായി പിടിച്ചു കഴിഞ്ഞിട്ട് വേണം വിളമ്പാൻ

28 comments:

  1. ആൾരൂപൻ said...

    വീടെന്നു തന്നെ വിളിച്ചോ ത്രേസ്യക്കൊച്ചേ.

  2. ആൾരൂപൻ said...

    കുക്കിങ്ങിന് മൂന്നല്ല, നാലാണ് പ്രധാന ഘട്ടങ്ങൾ. അതിൽ നാലാമത്തേതും അതിപ്രധാനമായതും ഈ ബ്ലോഗിൽ വിട്ടുപോയതുമായ ഘട്ടമാണ് തീറ്റ. ഭോജനം എന്ന് വേണമെങ്കിൽ നല്ല മലയാളത്തിൽ പറയാം. Consumption എന്ന് വേണമെങ്കിൽ ഇംഗ്ലീഷിലും പറയാം. തിന്നാനല്ലേ ഈ കുക്കിങ്ങ്?

    മൂന്നു ഘട്ടങ്ങൾ ഉള്ളത് കുക്കിങ്ങിനല്ല; "കുക്കറി ഷോ"യ്ക്കാണ്. അതല്ലേ കൊച്ചേ,ശരിക്കും ഉദ്ദേശിച്ചത്? കുക്കറി ഷോയിൽ, എങ്ങനെ തിന്നാം എന്നു കൂടി വേണമെങ്കിൽ കാണിക്കാവുന്നതേയുള്ളു. അപ്പോൾ അതിനിടയിൽ ഒരു കമേഴ്സ്യൽ ബ്രെയ്ക്കും നല്ല രണ്ട് പരസ്യങ്ങൾ കൊടുക്കാനുള്ള അവസരവും കിട്ടുകയും ചെയ്യും.

    കഞ്ഞിയേക്കാൾ എളുപ്പത്തിൽ ഉണ്ടാക്കിക്കാണിക്കാവുന്ന ഒരു പാചകം വർഷങ്ങൾക്ക് മുമ്പേ ഞാൻ എന്റെ ബ്ലോഗിൽ
    ചേർത്തിരുന്നു. പക്ഷേ അതിന്റെ നിലവാരം വളരെ ഉയർന്നതായിരുന്നതിനാൽ ആരും വായിച്ചില്ലെന്നു മാത്രം.

    കൊച്ചേ, ഈ കഞ്ഞി സ്പെഷ്യൽ വീട് ഹോട്ടലിന് സീസൺ റ്റിക്കറ്റ് ഏർപ്പാടാക്കാൻ ജനാർദ്ദനൻ ചേട്ടൻ തീർച്ചയാക്കുകയാണെങ്കിൽ ഞാൻ ഇവിടെ ഒരു കൗണ്ടർ വേണമെങ്കിൽ തുറക്കാം, അറിയിച്ചാൽ മതി.

  3. വിനുവേട്ടന്‍ said...

    പഠിച്ചു ... ഞാൻ പഠിച്ചു ഈ മീൻ കറി... ഇനിയൊന്ന് പരീക്ഷിച്ച് നോക്കിയിട്ട് തന്നെ കാര്യം... നാളെ തന്നെ ടെസ്റ്റ് ചെയ്യാൻ പോകുന്നു...അപ്പോൾ മല്ലിപ്പൊടി ചേർക്കാൻ പാടില്ല അല്ലേ?

    കൊച്ചു അപ്പോൾ ബൂലോഗത്ത് തന്നെ ഉണ്ടല്ലേ?


  4. Raman No Axe said...

    കഞ്ഞി കുടിച്ച പാത്രത്തിന്റെ പൈസ മേശപ്പുറത്തു വെച്ചിട്ടു പോയാല്‍ മതി!

  5. Kavya said...

    കഴിഞ്ഞ അഞ്ചാറ് കൊല്ലമായിട്ട് കൊല്ലത്തില്‍ നാലഞ്ചു തവണ വീതമെങ്കിലും ആ റൂട്ടില്‍ യാത്ര ചെയ്യണതാ...
    എന്നിട്ടും നിന്നെ മാത്രം കണ്ടിട്ടില്ലല്ലോ,ന്റെ കഞ്ഞിഹോട്ടലേ..:(

    കൊച്ചേച്ചീ നന്ദീണ്ട്ട്ടാ...ഇനീപ്പോ ക്രിസ്മസ് യാത്രേലാവട്ടെ..കേറിയേച്ചേയുള്ളൂ ബാക്കി കാര്യം..:)

  6. ajith said...

    കൊച്ചുത്രേസ്യക്കൊച്ചേ...!!!

  7. കാഴ്ചകളിലൂടെ said...

    പുതിയ വിഭവങ്ങളുമായി ഉടന്‍ വീണ്ടും വരുക

  8. Ashly said...

    പഴം കഞ്ഞിയാല്‍ എന്താ, എഴുത്ത് പതിവ് പോലെ ബിരിയാണി ആണ്.

  9. niDheEsH kRisHnaN @ ~അമൃതംഗമയ~ said...

    അപ്പോ ഇനി കൊല്ലത്ത് പോകാന്‍ ഒരു കാരണം കൂടി ...
    ഈ ഹോട്ടെലിനെ പറ്റി അടുത്ത നാളില്‍ ഒരു ടി വി ഷോ ഉണ്ടായിരുന്നു , അന്നേ കരുതിയിരിക്കുവാണ് ഒരു ദിവസത്തിനായ് ....
    നന്നായി എഴുതി

  10. vettathan said...

    പല വീടുകളിലും കറികള്‍ സൂക്ഷിക്കുന്നത് ഇങ്ങിനെ തന്നെയാണ്.ചെറുപ്പക്കാര്‍ക്ക് ഒരു അവബോധം ഉണ്ടാക്കാന്‍ ഈ ബ്ലോഗിന് കഴിയും.

  11. Unknown said...

    കൊച്ചുത്രേസ്യാ....ഏറെക്കാലത്തിനുശേഷമാണല്ലോ ബൂലോകത്ത് ഒരു പോസ്റ്റുമായിട്ട് കാണുന്നത്..കുക്കറിഷോയുമായിട്ടുള്ള വരവ് ഗംഭീരമായിട്ടുണ്ട്... അടുത്തകാലത്ത് ഏതോ ഒരു ചാനലിലും കഞ്ഞിക്കടയേക്കുറിച്ച് വാർത്ത വന്നിരുന്നു... അത് ജനാർദ്ദനൻ ചേട്ടന്റെ ഈ ഹോട്ടലിനേക്കുറിച്ചാണെന്ന് തോന്നുന്നു..

    ഈ പോസ്റ്റുകൂടി വായിച്ചുകഴിഞ്ഞപ്പോൾ കഞ്ഞിയോടുള്ള കൊതി കൂടിയോ എന്നൊരു സംശയം... :)

  12. റോസാപ്പൂക്കള്‍ said...

    മീന്‍ കറിയുടെ പ്രധാന ഇനമായ കുടം പുളിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ .

    എന്തായാലും സംഗതി വയര്‍ നിറച്ചു :)

  13. Mélange said...

    ithenthayalum undakki nokkunnudu.Result pinne parayam.

  14. Mélange said...

    Oh,ithe maathiriyulla oru recipe njan munpe post cheythittundu ketto.ithu muzhuvan vayichappo athorma vannu.Kikkidilan curry aanu athu.

    http://www.desimelange.com/2011/04/coastal-special-fish-curry-from-kerala.html

  15. Manoraj said...

    കൊച്ചുത്രേസ്യയുടെ കല്യാണം കഴിഞ്ഞെന്നും ബ്ലോഗായിരുന്നു സ്ത്രീധനമായി കൊടുത്തതെന്നുമായിരുന്നു കേട്ടത് :) ഏതായാലും കണവന്‍ സ്ത്രീധനമായി കിട്ടിയ ബ്ലോഗ് വില്‍കുകയോ പണയം വെക്കുകയോ ചെയ്യാതെ ഇപ്പോഴും കൊച്ചുത്രേസ്യക്ക് തന്നെ ഉപയോഗിക്കുവാന്‍ തന്നത് കൊണ്ട് മടിയായിരുന്നു കാരണം എന്ന് ഊഹിക്കുന്നു. കുറേകാലത്തിന് ശേഷം ഇവിടെ കണ്ടതില്‍ സന്തോഷം. ഒപ്പം വിവാഹജീവിതത്തിന് (കേട്ട വാര്‍ത്ത സത്യമെങ്കില്‍ ) ആശംസകളും.

    കുക്കറി പോസ്റ്റ് നന്നായി. ടിപ്പിക്കല്‍ ത്രേസ്യപോസ്റ്റിന്റെ റെസിപ്പിയുണ്ട്. നല്ല വിവരണം. രസകരമായിട്ട് തന്നെ ഹോട്ടലിനെ പരിചയപ്പെടുത്തി. നാട്ടിന്‍‌പുറങ്ങളില്‍ ഇത്തരം ഒട്ടേറെ നല്ല ഹോട്ടലുകള്‍ (വീടുകള്‍ എന്ന പരാമര്‍ശം ശരിയെന്ന് തോന്നുന്നു) ഒട്ടേറേയുണ്ട്. പക്ഷെ നമ്മള്‍ ഇന്ന് തേടുന്ന ഷമര്‍മ്മയും പിസ്സയും കിട്ടില്ലെന്ന് മാത്രം.

  16. അനില്‍@ബ്ലോഗ് // anil said...

    ഇവിടൊക്കെ ഉണ്ടല്ലെ? :)

  17. perooran said...

    Star Biriyani katha Yathra Magazininil vayichu.e
    Ennai Kathiri onnu pareekshikkanam...

  18. Soudh said...

    Kochu ee hotel ente veedinaduthanu..athukondu thanne kothi moothittum aa pazhankkanjji taste nokkan ithuvare pattiyittilla.....nammalu sthreekalu enganeya swantham gramathile hotelile Keruka.....oru vazhi njn kandittundu......parcel.....

  19. ചെലക്കാണ്ട് പോടാ said...

    ഇനി ആ റൂട്ടിലൂടെ പോകുവാണേല്‍ ട്രൈ ചെയ്യണം...

  20. haari said...

    "പണ്ടേ കഞ്ഞി ഇപ്പോൾ പഴങ്കഞ്ഞിയും" എന്നൊരു ചൊല്ലുണ്ടല്ലൊ മലബാറിൽ ല്ലെ?? )‌-

  21. ഇന്ദു said...

    ചേട്ടൻ: ഇവിടെ ഗ്യാസും ഫ്രിഡ്ജുമൊന്നുമില്ല. വിറകടുപ്പേ ഉള്ളൂ. വിറകു വലിച്ചാൽ പിന്നെ ഒന്നര മണിക്കൂറോളം അതിലെ കനലു കൊണ്ട്‌ മീൻ വെന്ത് വെള്ളം വറ്റണം.

    3rd flooril virak adupp illathond njaanum ividam vech nirthi.

  22. Echmukutty said...

    കഞ്ഞി ഹോട്ടല്‍ കേമം. എഴുത്ത് പണ്ടേ കേമമാണല്ലോ.

    അഭിനന്ദനങ്ങള്‍ , കേട്ടൊ.

  23. എം.എസ്. രാജ്‌ | M S Raj said...

    ദൈവമേ, ഇനിയിപ്പോ ഈ ഓട്ടലും തപ്പിപ്പോകേണ്ടി വരുമോ, ഈ വിശേഷപ്പെട്ട കഞ്ഞി-മീൻ കറി സഖ്യവുമായി ഒന്നു കക്ഷിചേരാൻ?

  24. Soudh said...

    Ellarum ente nattil vanno?

  25. sakthikulangarabloggers said...

    Hi Kochuthresia nalla pani kitti,

    Friday sharjah manamayil ninnu puthiya manchattiyum vangi, ee sarkas thudangi. Thenga varukuka ennu vachal athu veruthe varukano / mulakum malliyum ok ettu varukano. Confusion theerkan friend ne vilichu ennittu nattilum vilichu. Randuththaram varupine kurichu opinion kitti. Pinne ethu arakkan neram mixi pinangi (Bharya naattil poyittu satyamattum athil thottittila) pinnedu ayalkararude sahayam thedi (athellam eduthu matti 2nd flloril ninnum 5th flooril kondu i arachu).

    Eduthu chattiyil vechathum kure neram kazingu. Stove off ayo ennoru samshayam. Ee manchattil choodu thangathe potti (puthiya chatti vangiya ethu 3/4 divasam engilum kanji vellam aozikukayo venam (pinnedu oro ISD vilichu naatil chodichappam mansialayi)

    Avasam ethu oru aluminium chattiyil aki enganeyo vevichu. Eniku nalla taste ayitu thoni. Ennal koodeyulla Satheesh eri kooduthalanum , puli pidichillaa ennum ok paranju. Kakaku thank kunju ponkunjannenanalo. Athukondu njan athu kariyamakiyila.

    Pakshe ammachiyane njan eni meencurry undakilla.

    Waltaire Joseph

  26. Unknown said...

    കൊച്ചമ്മച്ചി, അടിപൊളി.എങ്ങനെ സാധിക്കുന്നു.

  27. കണ്ണന്‍ നായര്‍ said...

    Adipoli...:)

  28. കുഞ്ഞുറുമ്പ് said...

    ഞാനിവിടെ വൈകി വന്ന വിരുന്നുകാരി ആ.. എന്തായാലും ഒരു പഴങ്കഞ്ഞി കുടിച്ച സുഖം.. ഞാനും ആ മീങ്കറി ബാംഗ്ലൂർ ഒന്ന് പയറ്റണം എന്നാ തോന്നുന്നേ