Thursday, November 29, 2012

പൂവ്വാ റൈറ്റ്....

തന്റേതല്ലാത്ത കാരണത്താൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ആളാണു ഞാൻ. അവരു തന്നു ഞാൻ മേടിച്ചു എന്നല്ലാതെ എനിക്കാകാര്യത്തിൽ യാതൊരു മനസറിവുമില്ല.സത്യം പറഞ്ഞാൽ ഞാൻ ആകെപ്പാടെ ഇച്ചിരിയെങ്കിലും മര്യാദയ്ക്ക് വണ്ടിയെടുത്തത് ലൈസൻസ് ടെസ്റ്റിന്റന്നു മാത്രമാണ്‌. പൊതുവെ ഡ്രൈവിംഗിന്റെ ടെൻഷനൊന്നുമില്ലാതെ പാസഞ്ചർ സീറ്റിലിരുന്നു വായ്നോട്ടവും കമന്റടീം ഒക്കെയായി യാത്ര ചെയ്യാൻ ഇഷ്ടമുള്ളൊരു കുഴിമടിച്ചിയാണു ഞാൻ. പിന്നെന്തിനാ എത്തിക്കേറി ലൈസൻസിന്‌ അപ്ളൈ ചെയ്തതെന്നല്ലേ. ഉള്ളതു പറയാലോ, ബാംഗ്ളൂർ നഗരത്തിൽ സ്വന്തമായി ഒരു അഡ്രസ് പ്രൂഫുണ്ടാക്കുക എന്നതല്ലാതെ യാതൊരു ദുരുദ്ദേശ്യോം എനിക്കില്ലാരുന്നു. പക്ഷേങ്കിൽ ലൈസൻസ് കിട്ടിക്കഴിഞ്ഞപ്പോൾ എന്താന്നറിയില്ല, ശരിക്കും വണ്ടി ഓടിക്കാൻ പഠിച്ചാലോന്ന് ഭയങ്കര അത്യാഗ്രഹം. ഡ്രൈവിംഗ് സ്കൂളിലെ കാറിൽ ആശാന്റടുത്തു ഒരു ജോഡി ക്ളച്ചും ബ്രേക്കുമുള്ളതു കൊണ്ടു മാത്രമാണ്‌ എന്റേം നാട്ടുകാരുടേം തടി കേടാക്കാതെ ഞാൻ ക്ളാസൊക്കെ കംപ്ളീറ്റ് ചെയ്തത് എന്നൊരു തിരിച്ചറിവ് ഉള്ളതു കൊണ്ട് നല്ല പേടീം. തന്നെ ഓടിക്കുമ്പോ ഈ കുന്തമൊക്കെ നമ്മളു തന്നെ ആലോചിച്ചു പിടിച്ചു ചവിട്ടണമല്ലോ.അതു മാത്രമാണേൽ പോട്ടെ, ഇതിപ്പോ അതിന്റെ കൂടെ സ്റ്റിയറിംഗ് തിരിക്കുകേം വേണം ഗിയറു മാറ്റുകേം വേണം.ഒരാളു തന്നെ ഇതൊക്കേം ചെയ്യുകാന്നു വച്ചാൽ....


അങ്ങനെയിരിക്കേ കസിൻ ചെക്കൻ വീട്ടിൽ വന്നു. അവനാണെങ്കിൽ കണ്ണു വിരിഞ്ഞ പ്രായം മുതൽക്കേ വണ്ടീം തള്ളിക്കൊണ്ടു നടക്കുന്നവൻ. എന്റെ അത്യാഗ്രഹം കേട്ട പാടേ ‘ഒന്നും പേടിക്കണ്ട ചേച്ചീ, ചേച്ചിയെ ഒരു ഡ്രവിംഗ് പുലിയാക്കീട്ടേ ഇനി വിശ്രമമുള്ളൂ’ എന്ന് അവൻ. കൂടാതെ എന്നെക്കാളും മണ്ടികളും/മണ്ടൻമാരുമായ ആരെയൊക്കെയോ ഡ്രൈവിംഗ് പഠിപ്പിച്ചെടുത്ത ട്രാക്ക് റെക്കോഡും കൂടി അവനുണ്ടെന്നു കേട്ടാതോടെ ഞാനും എന്തൊക്കെയോ പ്രതീക്ഷിച്ചു പോയി. . ആദ്യം തന്നെ എന്റെ ഇപ്പോഴത്തെ ഡ്രൈവിംഗ് പരിജ്ഞാനനിലവാരം അവനറിയണമത്രേ. അതു ന്യായം. എന്നാലല്ലേ എവിടെ തുടങ്ങണമെന്ന് തീരുമാനിക്കാൻ പറ്റൂ. അതിലേക്കായി എന്റെ സ്വന്തം ചേച്ചി അവളുടെ കാറ്‌ സംഭാവന തന്നു. അങ്ങനെ ഞങ്ങൾ കന്നിയങ്കത്തിനു പുറപ്പെട്ടു. ഞാൻ ഡ്രൈവിംഗ് സീറ്റിൽ. അവൻ പാസഞ്ചർ സീറ്റിൽ. ചേട്ടൻ ബാക്ക് സീറ്റിൽ. എന്തായാലും അര മണിക്കൂർ കഴിഞ്ഞു തിരിച്ചെത്തിയ പാടേ അവൻ രാജി വച്ചൊഴിഞ്ഞു. ചേട്ടൻ കാർ  ഷെഡ്ലിട്ടു കവറിട്ടു മൂടുകേം ചെയ്തു. കൂടുതലൊന്നും പറ്റീല്ല. അവൻ നിരന്തരമായി ഹാൻഡ് ബ്രേക്ക്ട്ടതു കൊണ്ട് (ഞാൻ ബ്രേക്ക് ചവിട്ടാത്തതു കൊണ്ടാണെന്നു പ്രത്യേകം പറയേണ്ടല്ലോ) അതിന്റകത്തെ ഏതോ വള്ളി പറിഞ്ഞു പോയീന്ന്!!


അടുത്ത ഗുരു പപ്പയായിരുന്നു. പപ്പ ഒരു സാത്വികനും സർവ്വോപരി ആ ഒരു പൊസിഷനിലിക്കുന്നതു കൊണ്ടു മാത്രം എന്റെ തന്തയ്ക്കു വിളിക്കാൻ പറ്റാത്തതു കൊണ്ടും ആ ഡ്രൈവിംഗ് പഠനം സമാധാനപൂർണ്ണമായിരുന്നു. പക്ഷെ ഒരു പ്രശ്നമേയുള്ളൂ. ആദ്യത്തെ അരമണിക്കൂർ പപ്പേടെ വക തിയറി ക്ളാസാണ്‌ . യന്ത്രങ്ങളുടെ പ്രവർത്തന രീതിയെ പറ്റി. എനിക്കാണെങ്ക്ല് തിയറിയൊന്നും വേണ്ട. എവിടെയാ എപ്പഴാ പിടിച്ചു വലിക്കേണ്ടത് ,ചവിട്ടേണ്ടത്‌ എന്നു മാത്രം അറിഞ്ഞാൽ മതി. അങ്ങനെ ഇത്തിരി അഭിപ്രായവ്യത്യാസങ്ങളൊക്കെയായി പഠനം പുരോഗമിക്കുമ്പോഴാണ്‌ ആ അത്യാഹിതം സംഭവിച്ചത്. ഞനൊരു ദിവസം വണ്ടി റിവേർസെടുത്തു. രണ്ടു സൈഡിലും മതിലുള്ള ഒരു റോഡിൽ വച്ച്. വണ്ടി റോഡിനു പെർപെൻഡിക്കുലറായി പൊസിഷൻ ചെയ്തു എന്നു മാത്രമല്ല കൃത്യമായി മുന്നോട്ടെടുത്ത് മുന്നിൽത്തെ മതില്ലും ഇടിച്ചു, പിന്നോട്ടോടി പിന്നിൽത്തെ മതില്ലും ഇടിച്ചു. എന്തായാലും അതോടെ പപ്പേടെ വണ്ടീം ഷെഡിലായി ആ പഠനോം സഡൻ ബ്രേക്കിട്ടു.അതും പോരാതെ ഞാൻ ലീവിനു വരുന്നൂന്നറിഞ്ഞാൽ പപ്പ ആ വണ്ടി ചങ്ങലയിട്ടു കെട്ടി വെയ്ക്ക്വേം ചെയ്യും. പപ്പേം ഞാനുമായി ജനറേഷൻ ഗ്യാപ്പുള്ളതു കൊണ്ടാവും ഈ പ്രശ്നമൊക്കെയുണ്ടായതെന്നും സമാധാനിച്ച് ഞാൻ അടുത്തതായി സമീപിച്ചത്  അനിയനെയാണ്‌. അവൻ ആകെ ഒറ്റ ദിവസമേ എന്നെ പഠിപ്പിച്ചുള്ളൂ. ‘ഡീ ഗിയറു മാറ്റുക എന്നു പറഞ്ഞാൽ ഗിയറു പറിച്ചെടുത്തു മാറ്റുക എന്നല്ല’ എന്ന വിലയേറിയ ഉപദേശം തന്നോണ്ട് അവനും ജീവനും കൊണ്ടോടി. പതിയെ പതിയെ ഞാൻ വീട്ടിലുണ്ടെന്നറിഞ്ഞാൻ ഗസ്റ്റുക്കളൊന്നും വരാതായി. എന്തിന്‌ “മാമാ എന്നെ ഒന്നു ഡ്രൈവിംഗ് പഠിപ്പിക്കാമോ?” എന്ന എന്റെ ചോദ്യം ഭയന്ന് അമ്മാവന്മാരു ഫോൺ പോലും വിളിക്കാതായി. അങ്ങനെ  എല്ലാർക്കും ഒരു പേടിസ്വപ്നമായി എന്ന തിരിച്ചറിവിൽ ഞാൻ എന്റെ ഡ്രൈവിംഗ് സ്വപ്നങ്ങൾ കുഴിച്ചു മൂടി.



അങ്ങനെയിരിക്കേ എന്റെ കല്യാണം കഴിഞ്ഞു. ഉള്ള സ്വപ്നങ്ങളെല്ലാം പങ്കു വച്ച കൂട്ടത്തിൽ ഞാനെന്റെ ഡ്രൈവിംഗ് സ്വപ്നങ്ങളെ പറ്റീം പറഞ്ഞു. “അത്രേയുള്ളോ നമ്മക്കിപ്പം ശരിയാക്കാം” എന്ന മറുപടി കേട്ടപാടേ ഞാൻ വാൺ ചെയ്തതാണ്‌. ഇങ്ങനെ പറഞ്ഞ പല ഗുരുക്കൻമാരും അവസാനം ഡ്രൈവിംഗ് തന്നെ മതിയായി വണ്ടി ഷെഡിൽ കേറ്റിയ കാര്യം. അപ്പോ വാശി. എന്നാപ്പിന്നെ ആയ്ക്കോട്ടെ എന്നു ഞാനും വച്ചു. അങ്ങനെ ഡ്രൈവിംഗ്പഠനത്തിന്റെ  രണ്ടാം ഘട്ടം ആരംഭിച്ചു. എന്നും രാവിലെ അഞ്ചു മണിക്ക് ഉണർന്ന് പഠനം. എനിക്കാണെങ്കില്‌ ഏഴുമണിയാവാതെ സെൻസറുകളൊന്നും പ്രവർത്തിച്ചു തുടങ്ങൂല്ല. ആ ഞാൻ അഞ്ചു മണിക്ക് ഡ്രൈവിംഗ് പഠിക്കുന്നതൊന്നാലോചിച്ചു നോക്ക്. അതും പോരാതെ എനിക്കൊരു വല്യ പ്രശ്നമുണ്ട്. ആരേലും എന്തേലും പറഞ്ഞാൽ അങ്ങു ബ്ളൈൻഡായി അതനുസരിക്കില്ല. ആ പറഞ്ഞതു ശരിയാണോ എന്നൊക്കെ കാര്യകാരണസഹിതം ആലോചിച്ചുറപ്പു  വരുത്തിയതിനു ശേഷമേ അനുസരിക്കൂ. സാധാരണ ലൈഫിൽ ഇത് വല്യ കുഴപ്പമുള്ള സ്വഭാവമല്ല. പക്ഷെ ഡ്രൈവിംഗ്ല് ഇതു വല്യ പ്രശ്നമാണ്‌. ഒരുദാഹരണത്തിന്‌ ‘ബ്രേക്ക് ചവിട്ട്’ എന്ന് പറഞ്ഞാൽ ഞാൻ അതിന്റെ കാര്യകാരണങ്ങളൊക്കെ ആലോചിച്ചതിനു ശേഷമേ ചവിട്ടൂ. അപ്പഴ്ത്തേക്കും ആ സിറ്റ്വേഷനൊക്കെ കഴിഞ്ഞു പോയിട്ടാവും. പിന്നെ ജന്മനാ ഉള്ള ലെഫ്റ്റും റൈറ്റും കൺഫ്യൂഷൻ. അതും പോരാതെ വെപ്രാളോം. എന്തായാലും ഇതിനെയൊക്കെ ഓവർകം ചെയ്ത് രണ്ടു മൂന്ന് ട്രാഫിക് ജാം ഒക്കെ ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും ഏതാണ്ടൊക്കെ ശരിയായി.ഏറ്റോം വല്യ പ്രശ്നം കേറ്റത്തീന്നു വണ്ടി നിർത്തീട്ടെടുക്കുന്നതായിരുന്നു. എങ്ങനൊക്കെ നോക്കിയാലും കുറച്ചു ദൂരം പിന്നോട്ടുരുണ്ടിട്ടേ വണ്ടി മുന്നോട്ടു കേറൂ. ഒരു ദിവസം ഒരു കേറ്റത്തിൽ ഹമ്പ്. ഞാൻ സ്പ്പീഡൊക്കെ കുറച്ചു വന്നപ്പോഴേക്കും വണ്ടി നിന്നു പോയി. തൊട്ടു പുറകിൽ  ഒരു ബസ്. വണ്ടിയെടുക്കാൻ  ശ്രമിച്ചാൽ പിന്നോട്ടുരുണ്ട് ബസിനിടിയ്ക്കും എന്നുറപ്പ്. എടുത്തില്ലേൽ പിന്നിലുള്ള വണ്ടിക്കാരുടെ ചീത്ത കേട്ട് കണ്ണു പൊട്ടും. എന്തും വരട്ടെ എന്നും വിചാരിച്ച് വണ്ടി ഒരെടുക്കലങ്ങെടുത്തു. അന്ന് എന്റെ ലൈഫിൽ ആദ്യമായിട്ട് കേറ്റത്തീന്ന് പിന്നോട്ടുരുളാതെ ഞാൻ വണ്ടിയെടുത്തു!!


അങ്ങനെ പുരോഗമിച്ച് പുരോഗമിച്ച് ലോംഗിനു പോവുമ്പോ പത്തുനൂറു കിലോ മീറ്റർ ഒക്കെ ഓടിക്കാൻ തുടങ്ങിയെങ്കിലും ഇൻസിറ്റി  ഡ്രൈവിംഗ് അപ്പോഴും ശരിയായിട്ടില്ല. കാര്യം വേറൊന്നുമല്ല. കാല്കുലേഷൻ മിസ്റ്റേക്ക്. ഒരു സൈക്കിളുകാരൻ വന്നാൽ ഞാൻ കാർ ഒതുക്കി  സൈഡ് കൊടുക്കും. കാറാണു വരുന്നതെങ്ക്ല് ഞാൻ ചിലപ്പോ എന്റെ കാറ്‌ സൈഡിൽത്തെ കാനയിലേക്ക് മാറ്റിക്കൊടുക്കും. ലോറിയോ ബസോ ഒക്കെയാണെങ്കിൽ  ഞാൻ അതൊക്കെ പോവുന്നതു വരെ എന്റെ വണ്ടി നിർത്തിയിടും. ആ ഞാനെങ്ങനെ സിറ്റി ട്രാഫിക്കിലൂടെ തുഴയാനാണ്‌. അങ്ങനെ ലോംഗ് ഡ്രൈവുകളായി എന്റെ വിഹാരരംഗം. സാധാരണ അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങും. ഞാൻ പൂട്ടിയ കണ്ണു തുറക്കാതെ അങ്ങനെ തന്നെ പോയി കാറിന്റെ പിൻസീറ്റിലേക്കു ചരിയും.. അതില്‌ തലയിണയും  ബ്ളാങ്കറ്റും ഒക്കെ സ്റ്റോക്ക് ചെയ്തു വച്ചിട്ടുണ്ട്. ഒരു എട്ടു മണി ഒക്കെ ആവുമ്പോഴേ ഞാൻ കണ്ണു തുറക്കൂ. അപ്പോഴേക്കും വണ്ടി വല്യ തിരക്കില്ലാത്ത വല്ല ബൈപാസിലോ ഹൈവേയിലോ ഒക്കെ എത്തീട്ടുണ്ടാവും. അവിടുന്നു ഞാൻ സ്റ്റിയറിംഗ് വീൽ  ഏറ്റെടുക്കും. ഇത്തിരികുഴപ്പം പിടിച്ച റോഡാണെന്നു തോന്നുമ്പോ ഞാൻ വണ്ടി തിരിച്ചേൽപ്പിച്ച്  പാസഞ്ചർ സീറ്റിൽ വന്നിരുന്ന് പ്രകൃതിനിരീക്ഷണം നടത്തും.പത്രം വായിച്ചു കേൾപ്പിക്കും, കലപിലാ വർത്തമാനം പറയും, കറുമുറാ തിന്നോണ്ടിരിക്കും അങ്ങനെ ആകെ ബിസിയാവും. ഡ്രൈവ് ചെയ്യാത്തതു കൊണ്ട് ആ സമയത്ത്  എന്നെക്കൊണ്ട് ഒരുപദ്രവുമില്ലാന്നു വിചാരിക്കരുത്. സത്യം പറഞ്ഞാൽ ഡ്രൈവു ചെയ്യുന്ന എന്നെക്കാൾ അപകടകാരിയാണ്‌ ഡ്രൈവ് ചെയ്യാത്ത ഞാൻ.പ്രധാന കാരണം ഡ്രൈവ് ചെയ്യുമ്പോ ഞാൻ ടെൻഷൻ കാരണം റോഡിൽ മാത്രമേ നോക്കൂ. ഡ്രൈവ് ചെയ്യാത്തപ്പോ ഫുൾ റിലാക്സ്ഡ് ആണല്ലോ. ആ ഏരിയേലുള്ള സർവ്വ കാഴ്ചകളും കാണും. അതു കൊണ്ട് ലാവിഷായി പ്രശ്നങ്ങളുണ്ടാക്കുകേം ചെയ്യും.

അതിന്‌ ഒരു സാമ്പിളായി മാണ്ഡ്യ സംഭവം പറയാം. ഞങ്ങള്‌ പതിവു പോലെ അതിരാവിലെ തുടങ്ങിയ യാത്രയാണ്‌. ഉച്ചയാവുമ്പോഴേക്കും കണ്ണൂരെത്തുക എന്നതാണു ലക്ഷ്യം. ഞാൻ ബ്രേക്ക്ഫാസ്റ്റൊക്കെ കഴിഞ്ഞ്  പതിവു  വാചകമടീം വായ്നോട്ടോമൊക്കെയായി ഇരിക്കുന്നു.വണ്ടി ബാംഗ്ളൂർ- മൈസൂർ ഹൈവേയിലെ മാണ്ട്യയിലെത്തുന്നു. ഞാൻ ഒരു കരളലിയിപ്പിക്കുന്ന കാഴ്ച കാണുന്നു. റോഡിന്റെ  അങ്ങേ സൈഡിൽ ഒരു വൃദ്ധൻ ആൾകാരോട് വണ്ടി നിർത്താൻ അഭ്യർത്ഥിക്കുന്നു. അങ്ങേർക്ക് റോഡ് ക്രോസ് ചെയ്യാനാണെന്ന് ഒറ്റയടിക്ക് മനസിലായി. ഒറ്റ ദുഷ്ടൻമാരും വണ്ട് നിർത്തുന്നില്ല. ചീറിപ്പായുന്ന വണ്ടികൾക്കിടയിലൂടെ
 ആ വൃദ്ധൻ ഞങ്ങളുടെ റോഡിലേക്കുള്ള ഡിവൈഡർ വരെ എത്തി. എന്റെ സഹജീവിസ്നേഹം വഴിഞ്ഞൊഴുകാൻ തുടങ്ങി. ‘വണ്ടി നിർത്ത്’ ഞാൻ അലറി. വണ്ടി സഡൻ ബ്രേക്കിട്ടു. ഞങ്ങടേതു മാത്രമല്ല, അതിനു പിന്നിൽ വന്ന വണ്ടികളും . ‘ഒരു പാവം മനുഷ്യൻ, അങ്ങേരു ക്രോസു ചെയ്തിട്ടു മതി വണ്ടി പോവുന്നത്’ ഞാൻ പ്രഖ്യാപിച്ചു.. ‘ഡീ അങ്ങേരു ക്രോസ് ചെയ്തു വരുമ്പോഴേക്കും ഒരു സമയമാകും. നമ്മക്കാ സമയം കൊണ്ട് കുറെ ദൂരം ഓടിപ്പിടിക്കാം’. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ക്രൂരമായ സജഷൻ. ‘ അങ്ങനെ എല്ലാരും വിചാരിച്ചാൽ അയാൾക്ക് ഒരിക്കലും ക്രോസ് ചെയ്യാൻ പറ്റില്ല. നമുക്കു നഷ്ടപ്പെടാൻ ഏതാനും മിനിട്ടുകൾ മാത്രം. ആ വൃദ്ധനോ.. ഇതിപ്പോ നമ്മളു നിർത്തീതു കൊണ്ടാ പിന്നിലുള്ള വണ്ടികൾക്കൊക്കെ നിർത്തേണ്ടി  വന്നത്. അല്ലെങ്കിൽ ഒറ്റയൊരുത്തൻ നിർത്തുമായിരുന്നോ’ എന്റെ ധാർമ്മികരോഷം അണപൊട്ടിയൊഴുകി. പുറകിലുള്ള വണ്ടിക്കാരൊക്കെ ഹോണടീം ചീത്തവിളീം. ഞാൻ ഒക്കേം സഹിച്ചു. ഒരു നല്ലകാര്യത്തിനല്ലേ. അങ്ങനെ ആ വൃദ്ധൻ ,അയാളുടെ ഒപ്പം റോഡ് ക്രോസ് ചെയ്യുന്ന കുറച്ച് ആൾക്കാരുമുണ്ട് മന്ദം മന്ദം വന്ന് ഞങ്ങളുടെ വണ്ടിക്കു മുന്നിലെത്തി. ‘സാർ ക്ഷമിക്കണം കുറച്ചു സമയം ഒന്നു നിർത്തിത്തരണം’ ആ പാവം അപേക്ഷിച്ചു. ആയ്ക്കോട്ടെ അങ്ങേരു ക്രോസ് ചെയ്യാനെത്ര സമയം വേണം. അത്രെം നേരമൊക്കെ വണ്ടി നിർത്തിയിടുന്നതു  കൊണ്ട് വല്യ നഷ്ടമൊന്നുംല്ലല്ലോ. ആ വൃദ്ധനും കൂടെ വന്നവരും റോഡില്‌  നില്ക്കുകയാണ്‌. കൂടെ കുറച്ചു പേർ കൂടി വന്നു. പതിയെ പതിയെ അവിടെ ഒരു ജനക്കൂട്ടം രൂപപ്പെട്ടു. സംഭവം പന്തിയല്ലാന്ന്
 എനിക്കും തോന്നിത്തുടങ്ങി. കാര്യമന്വേഷിച്ചപ്പോഴെന്താ കാവേരിനദീഇഷ്യൂവിന്റെ എന്തോ വിധിയിൽ പ്രതിഷേധിച്ച്  അവര്‌ ഹൈവേ ഉപരോധിക്കുന്നതാണത്രേ. ആരും വണ്ടി നിർത്താത്തതു കൊണ്ട് തടയാൻ പറ്റാതെ അവരു വിഷമിച്ചു നിൽക്കുമ്പോഴാണ്‌  ’എന്നെ തടയൂ പ്ളീസ്‘ എന്ന മട്ടിൽ ഞങ്ങൾ വണ്ട് നിർത്തി റോഡ് ബ്ളോക്കാക്കിക്കൊടുത്തത്. റോഡു തടയലും ഉപരോധോം കുത്തിയിരിപ്പും  സമ്മേളനോം പ്രസംഗോം പോലീസുവരലും അറസ്റ്റു ചെയ്യലും ഫോടോയെടുപ്പും ഒക്കെ യഥാവിധി കഴിഞ്ഞ് രാത്രി ഒരു എട്ടര-ഒൻപതു മണിയോടെ ഞങ്ങള്‌ കണ്ണൂരെത്തി. പിന്നിലെ വണ്ടികളിൽ നിന്ന് പലഭാഷകളിൽ അപ്പനു വിളി  കേട്ട്  എന്റെ പാവം പപ്പ കണ്ണൂരെ വീട്ട്ലിരുന്ന് എന്തോരം പ്രാവശ്യം ചുമച്ചിടുണ്ടാവുംന്നുള്ളതിന്‌ കൈയും കണക്കുമില്ല. പിന്നെ ഏതു സംഭവത്തിനും ഒരു പോസ്റ്റീവ് സൈഡുണ്ടല്ലോ. ആദ്യമായിട്ട്
 ഞാൻ ഒരു പ്രതിഷേധപ്രകടനം ഇത്രേം അടുത്തുന്നു ലൈവായി കണ്ടു എന്നതാണ്‌ ഇതിലെ ആ ഏക  പോസ്റ്റീവ് വശം.


എല്ലാം കഴിഞ്ഞ് തളർന്നവശരായി വീട്ടിലെത്തീപ്പോ അവ്ടുത്തെ ഇൻ-ഹൗസ് വ്യാകുലമാതാവിന്റെ വക കുത്തുവാക്കുകൾ ‘“എന്തോരം നേരമായെടീ. നീയാണോ വണ്ടി ഓടിച്ചത് ഇത്രേം ലേറ്റാവാൻ?” എന്ന്

അല്ല മമ്മീ അവളു വണ്ടി ഓടിക്കാതെ ഫ്രീ ആയി രുന്നതു കൊണ്ടു മാത്രമണ്‌ ഇത്രേം വൈകീത്”
മരുമകന്റെ വക ഉത്തരം.

ഞാൻ എല്ലാം സഹിച്ച് ചവിട്ടിത്തുള്ളി അകത്തേക്കു പോയി. ഹല്ല പ്ന്നെ. ഡ്രൈവ്
ചെയ്താൽ പ്രശ്നം ചെയ്തില്ലേൽ പ്രശ്നം. ഈ ലോകം മുഴുവൻ എനിക്കെതിരാണ്‌.. കപടമീ ലോകത്തിൽ ശകലം മനുഷ്യത്വമുണ്ടായിപ്പോയാതാണെന്റെ ഏറ്റോം വല്യ പരാജയം...

54 comments:

  1. Rajesh said...

    Ammachi, welcome back. late aayi vannaalenda, latest aayi thanne vannu, nannaayittundu.

    I had always wondered, why nobody writes blogs on their driving lesson experiences. If I had the talent to write I would have.

    anyways, thank you, very good read.

  2. കാഴ്ചകളിലൂടെ said...

    കൊച്ചുത്രേസ്യ ,
    വളരെ മനോഹരമാകുന്നു എഴുത്ത് എന്ന് പറയാതെ വയ്യ. തൊട്ടടുത്ത വീട്ടിലെ കൊച്ചു (ഇമ്മിണി വല്ലിയ) വന്നു വീട് വിശേഷം പറയുന്ന മാതിരി ഒഴുക്കോടെ വായിക്കാന്‍ സാധിക്കുന്നു. തമാശ നന്നായി വഴങ്ങുന്നുണ്ട്. വീണ്ടും വീണ്ടും എഴുതുക. ആശംസകള്‍

  3. ശരത്കാല മഴ said...

    തകര്‍ത്തു വാരി കൊച്ചുത്രേസ്യ , നര്‍മ്മത്തില്‍ ചാലിച്ച പോസ്റ്റ്‌ ഇഷ്ട്ടായി :) കൂടുതല്‍ എഴുതൂ ...........ആശംസകള്‍ !!

  4. kARNOr(കാര്‍ന്നോര്) said...

    ത്രേസ്യക്കൊച്ചേ.. ആദ്യം ഹെലിക്കോപ്റ്റര്‍ ഓടിച്ചു പഠി... അതു കഴിഞ്ഞാവാം സിറ്റി ഡ്രൈവ്.. അനിയന്‍ കൊള്ളാം ഗിയര്‍ മാറ്റുക എന്നു പറഞ്ഞാല്‍ പറിച്ചുമാറ്റുക എന്നല്ല എന്ന കണ്ടുപിടിത്തം നന്നായി.. വല്യ ഗ്യാപ്പില്ലാതെ എഴിതിയാല്‍ വന്നു വായിച്ചുസഹായിയ്ക്കാം..

  5. Unknown said...

    താങ്ക്സേ. ഓരോരുത്തരൊക്കെ വണ്ടി വീശിയെടുത്തു പോവുന്ന കാണുമ്പോ ഞാൻ വിചാരിക്കും എനിക്കു മാത്രമേ ഈ ഡ്രൈവിംഗിൽ ഇത്രേം പ്രശ്നമുള്ളൂ എന്ന്. സമാനദു:ഖം അനുഭവ്ക്കുന്ന ആരേലുമൊക്കെ ഉണ്ടെങ്കിൽ അവർക്കും ഒരാശ്വാസമാവൂല്ലോ ഇങ്ങനൊരു പോസ്റ്റിട്ടാൽ എന്നും വച്ചാണ്‌ ഇങ്ങനൊരു കടും കൈക്ക് മുതിർന്നത് :-))

  6. മൈലാഞ്ചി said...

    കൊച്ചേ.. ആദ്യംതന്നെ ഒരു മുട്ടന്‍ താങ്ക്സ്..ഈ പോസ്റ്റിന്.. ഞാന്‍ വിചാരിച്ചത് എനിക്ക് മാത്രേ ഈ പ്രശ്നള്ളൂ ന്നാ.. ഹൊ സമാധാനായി...

    ഇതുവരേം ലൈസന്‍സ് എടുക്കാത്ത മിടുക്കിയാ ഞാന്‍, കാരണം ഇവടത്തെ ഏമാന്മാര് ആള്‍ക്കാര് ശരിയല്ല..അവര് പറയണപോലെ ഓടിക്കണോര്‍ക്കേ കൊടുക്കൂപോലും, ഹും എനിക്കെങ്ങും വേണ്ട ലൈസന്‍സ്....അല്ല പിന്നെ!!!

    കൊച്ചൂന്റെ പോലെ വല്യ ട്രാഫിക് ഒന്നൂല്യാത്ത റോട്ടീക്കൂടെ ഓടിച്ച് ഞാനും ഡ്രൈവത്തിയാണെന്ന് സമാധാനിക്കാറ്ണ്ട്, അതിന് കേരളം സമ്മതിക്കാത്തോണ്ട് കൊല്ലത്തിലൊരിക്കല്‍ നാട്ടില്‍പോവുമ്പഴേ ആ അസുലഭമുഹൂര്‍ത്തം വരൂന്ന് മാത്രം... അപ്പഴക്കും ഞാന്‍ പഠിച്ചതൊക്കെ മറക്കേം ചെയ്യും...

    എന്നാലും ചെല എമര്‍ജന്‍സി ഘട്ടത്തില്‍ പഠിക്കാത്തത് കൊഴപ്പായീന്ന് തോന്നാറുണ്ട്..ഇനീം സമയണ്ടല്ലോ ല്ലേ? (ലൈസന്‍സിന് പ്രായപരിധിയുണ്ടോ, കിട്ടാന്‍??)

  7. pk said...

    gush

  8. Soudh said...

    Kochu ,enikkumundu idathu valathu problm.

  9. Echmukutty said...

    ഞാന്‍ ഡ്രൈവിംഗ് പഠിച്ചതും ലൈസന്‍സ് എടുത്തതും ഒക്കെ വലിയ ഒരു കഥയാ... മതിലുകളായിരുന്നു എന്‍റെ ജീവിതത്തിലെ വലിയ വെല്ലുവിളി....

    നല്ല ഉഷാറായി എഴുതി, അഭിനന്ദനങ്ങള്‍ കേട്ടൊ

  10. Shoji said...

    ആക്ട്ടീവാകാന്‍ തീരുമാനിചത്തില്‍ സന്തോഷം

  11. Babu Kalyanam said...

    കൊച്ചുവിനെ പോലെ ഡ്രൈവിംഗ് ഇഷ്ടമില്ലാത്ത ഒരാളാ ഞാനും. ലൈസന്‍സ് കിട്ടി..കണ്ണും പൂട്ടി കാറും വാങ്ങി. ഇത് വരെ ആകെ ഓടിച്ചത് അറുന്നൂറു കിലോമീറ്റര്‍ മാത്രം..അതും ആറു മാസത്തില്‍ :( പരമാവധി കാര്‍ ഓടിക്കാതെ നോക്കും. ഗൂഗിള്‍ ഡ്രൈവര്‍ ഇല്ലാത്ത കാര്‍ http://goo.gl/860Cg ഇന്ത്യയില്‍ ഉടനെ ഇറക്കിയാല്‍ മതിയാരുന്നു

    ഇന്ന് ഓഫീസിനു പുറകില്‍ ഒരു അപാര്‍ട്ട്മെന്റ് നോക്കാന്‍ പോയി. എല്ലാം കണ്ടു തിരിച്ചു വരുമ്പോള്‍ അവിടുത്തെ സെക്യൂരിറ്റി ഒരു വക പുജ്ഞത്തോടെ "പൈദല്‍ ആയാ സര്‍ " എന്ന് ...
    യെവനെ ഒക്കെ...ഞാന്‍ കാര്‍ എടുത്തോണ്ട് വരാത്തത് നിന്റെ ഒക്കെ ഭാഗ്യം എന്ന് മനസ്സില്‍ വിചാരിച്ചു ഇങ്ങു പോന്നു.

  12. Babu Kalyanam said...

    " പപ്പ ഒരു സാത്വികനും സർവ്വോപരി ആ ഒരു പൊസിഷനിലിക്കുന്നതു കൊണ്ടു മാത്രം എന്റെ തന്തയ്ക്കു വിളിക്കാൻ പറ്റാത്തതു കൊണ്ടും ആ ഡ്രൈവിംഗ് പഠനം സമാധാനപൂർണ്ണമായിരുന്നു. "

    ഇതിനു കുറച്ചു ഒന്നും അല്ല ചിരിച്ചത്. നന്ദി :)

  13. വിനുവേട്ടന്‍ said...

    അപ്പോൾ വഴിതടയൽകാരേ... ഇനിയിപ്പോൾ പ്രത്യേകിച്ച് പറയണ്ടല്ലോ... ആ വണ്ടിയുടെ നമ്പർ കൂടി ഇവിടെ കൊടുക്കാമായിരുന്നു കേട്ടോ ... :)

  14. sm sadique said...

    “തന്റേതല്ലാത്ത കാരണത്താൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ആളാണു ഞാൻ. അവരു തന്നു ഞാൻ മേടിച്ചു എന്നല്ലാതെ എനിക്കാകാര്യത്തിൽ യാതൊരു മനസറിവുമില്ല.സത്യം പറഞ്ഞാൽ ഞാൻ ആകെപ്പാടെ ഇച്ചിരിയെങ്കിലും മര്യാദയ്ക്ക് വണ്ടിയെടുത്തത് ലൈസൻസ് ടെസ്റ്റിന്റന്നു മാത്രമാണ്‌“ -സത്യം- ഇത്തരം എത്ര ഡ്രൈവറന്മാർ നമുക്ക് ചുറ്റും വണ്ടിയോടിക്കുന്നു...ഒന്നും സംഭവിക്കാതിരിക്കാൻ നമുക്ക് ഏവർക്കും പ്രാർഥിക്കാം... ആമേൻ.... ആമീൻ....

  15. Unknown said...

    Appol pokaam ........ right

    Nalla ezuthu
    Aashamsakal

  16. ajith said...

    എന്റെ കൊച്ചൂ
    കൊച്ചുവൊക്കെ എഴുതാതിരിക്കുന്നത് ബൂലോഗത്തോട് ചെയ്യുന്ന ദ്രോഹമാണ് കേട്ടോ

    വായിച്ച് ചിരിച്ചതിന് കയ്യും കണക്കുമില്ല
    ആ തിയറി ക്ലാസിന്റെ കാര്യം വായിച്ചപ്പോള്‍ ഞാന്‍ അനുവിന് എന്‍ ജിന്റെയും ക്ലച്ചിന്റെയും ഗിയറിന്റെയുമൊക്കെ പ്രവര്‍ത്തനരീതി പറഞ്ഞ് കൊടുത്ത് നാലു മണിക്കൂര്‍ വേസ്റ്റ് ആക്കിയതോര്‍മ്മ വന്നു. എന്തായാലും അവളും ഈ അവധിയ്ക്ക് ലസന്‍സെടുത്തു. എന്റെ കാര്‍ പോര്‍ച്ചിന്റെ തൂണില്‍ ഒരു ഇടിയും വച്ചുകൊടുത്തു

  17. മനോജ് ഹരിഗീതപുരം said...

    ഹ..ഹ...ഹ...ഇക്കാലത്ത് ഒരുനല്ലമനസുണ്ടായാൽ ഇതാകൊഴപ്പം...നല്ല എട്ടിന്റെ പണികിട്ടും

  18. mini//മിനി said...

    ഇതോടെ ഡ്രൈവിംഗ് പഠിക്കാനുള്ള എന്റെ കൊതി തീർന്നു. ഇനിയും കാത്തിരിക്കുന്നു,,, ഒന്നു ചിരിക്കാൻ...

  19. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

    പോട്ടെന്നേ... ഒരു കാലത്ത് വണ്ടിയൊക്കെ ഓടിക്കാന്‍ പറ്റുമായിരിക്കും എന്ന് സമാധാനിക്കാം... :-)
    ഈയുള്ളവന്റെ കെട്ട്യോളെ ഡ്രൈവിംഗ് പഠിപ്പിച്ചത് ഓര്‍മ്മവന്നു..
    കിടിലന്‍ പോസ്റ്റ്‌...

  20. Soudh said...

    Kochu oru vykthyalla ketto? Oru yamandan prasthanamanu..aashamsakal...

  21. niDheEsH kRisHnaN @ ~അമൃതംഗമയ~ said...

    ലളിതം....... സുന്ദരം........ഗംഭീരം ........

  22. ലംബൻ said...

    എന്റെ കൊച്ചൂ
    കൊച്ചുവൊക്കെ എഴുതാതിരിക്കുന്നത് ബൂലോഗത്തോട് ചെയ്യുന്ന ദ്രോഹമാണ് കേട്ടോ

    വായിച്ച് ചിരിച്ചതിന് കയ്യും കണക്കുമില്ല

    അജിതെട്ടന്‍ പറഞ്ഞതാണ്‌ എനിക്കും പറയാന്‍ ഉള്ളത്. എന്താ എഴുത്ത്. എന്താ നര്‍മം. ചിരിച്ചു വഴിക്കായി.

  23. Junaiths said...

    :) എഴുത്തിന്റെയൊഴുക്കിനു ഈ ഡ്രൈവിംഗ് തന്നെ മതിയേ......

  24. Ashly said...

    God !! I was missing your writing !!!

  25. SHAMEER.K.A said...

    ആ കയറ്റത്തില്‍ ബ്രേക്കായ വണ്ടി എടുക്കുന്നതിലെ പ്രശ്നമുണ്ടല്ളോ അത് എല്ലാവര്‍ക്കും ഉണ്ടാവാറുള്ളതാണെന്നു തോന്നുന്ന.വെല്‍ റിട്ടണ്‍.കണ്‍ഗ്രാറ്റ്സ്

  26. മുകിൽ said...

    kochu thresyakkutti,
    chirichu chirichu njanoru paruvamaayi!

  27. Unknown said...

    കൊച്ചു ദുബായിൽ വന്നു ഈ മാസ്മര പ്രകടനം ഒന്നു കാഴ്ച വെക്കണം എന്നു അഭ്യർഥിക്കുന്നു..ഈ അറബികളുടെ അഹംങ്കാരം കണ്ടിട്ട് സഹിക്കുന്നില്ല :)

  28. vettathan said...

    നല്ല തെളിമയുള്ള ഭാഷ.സ്വാഭാവികമായുള്ള നര്മ്മം.നന്നായി ആസ്വദിച്ചു.

  29. rani arun said...

    njan oru writer aarunnel ee same post ente blog lum kandene..enthayalum ashwasamayi enne poleullavar vereyum undallo athum ee banglorl thulyadukhithar :)enthayalum ithuvaayichu kure chirichu...

  30. ചെലക്കാണ്ട് പോടാ said...

    ബ്ലോഗും കമന്റ് വായിച്ചതിന് ശേഷം എല്ലാര്‍ക്കും ഇത്തരം അനുഭവമുണ്ടെന്ന് തോന്നുന്നു...

    എനിക്കും....

  31. Nila said...

    Kura nalayi vayichittu..chirikathirikan pattillatto

  32. Nila said...

    Kura nalayi vayichittu..chirikathirikan pattillatto

  33. Nila said...

    Kura nalayi vayichittu..chirikathirikan pattillatto

  34. അളിയന്‍സ് said...

    Good one .... Again !!

    Expecting a post at least once in a month.

  35. mayflowers said...

    ഒരു ടൂ വീലര്‍ എങ്കിലും പഠിക്കണമെന്ന ആശയും വെച്ചിരിക്കുന്ന എനിക്ക് ഇതൊക്കെ വായിച്ചിട്ട് കയ്ച്ചിട്ട് ഇറക്കാനും വയ്യ..എന്ന അവസ്ഥ!!
    മേലെ ഒരാള്‍ എഴുതിയ പോലെ വീട്ടു വിശേഷം പറയുന്ന മാതിരിയുള്ള ഈ ശൈലി വളരെ ഇഷ്ട്ടപ്പെട്ടു.

  36. ഇന്ദു said...

    njan pne vandi odikkathond prasanangal onnum illa.. :P

  37. Anonymous said...

    കൊച്ചു ദുബായിൽ വന്നു ഈ മാസ്മര പ്രകടനം ഒന്നു കാഴ്ച വെക്കണം എന്നു അഭ്യർഥിക്കുന്നു..ഈ അറബികളുടെ അഹംങ്കാരം കണ്ടിട്ട് സഹിക്കുന്നില്ല :)...

    ഹെന്റമ്മോ.. ആ സീന്‍ ഒന്ന് ആലോചിച്ചു പോയി..!
    ഷൈക് സായിദ് റോഡിലൂടെ കൊച്ചുവിന്റെ ആ വരവ്..!
    എല്ലാ അറബികളും .. പിന്നാലെ .. വരി വരിയായി.. നിര നിരയായി..! ഹ ഹ ..!

    ഇവിടെ വരുമ്പോ പറയണേ... അന്ന് വണ്ടി സര്‍വീസിനു കൊടുക്കാനാ..!

  38. lulu said...

    interesting...

  39. Elakkadan said...

    സൂപ്പര്‍ ആയിട്ടുണ്ട്... പഴയ പോസ്റ്റുകള്‍ എല്ലാം തപ്പിപ്പിടിച്ചു വായിച്ചു....രസിച്ചു...

  40. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ശെടാ ആ വൃദ്ധനെ സഹായിച്ചതിൻ അഭിനന്ദിക്കാം എന്നു വിചാരിച്ചു വന്നപ്പൊ അത് ഇങ്ങനെ ആയി.
    ഏതായാലും അറിഞ്ഞതു നന്നായി. ഈ പറ്റ് നമുക്കു പറ്റാതെ നോക്കാമല്ലൊ

    കൊച്ചു ചിരിപ്പിച്ചു എവിടെ ആയിരുന്നു കുറെക്കാലം ?

  41. kotto said...

    ചിരിച്ചു ചിരിച്ചു മണ്ണു തപ്പി ....... വീണ്ടും വീണ്ടും തീര്‍ച്ചയായും എഴുതുക ............ വളരെ നിഷ്കളങ്കമായ വിവരണം ......ഒരു നല്ല മനസ്സിന്റെ ഉടമക്ക് എല്ലാ വിധ ആശംസകളും ............long live & be very very happy always....

  42. കാളിയൻ - kaaliyan said...

    ലൈസെന്‍സ് ഇല്ലാത്ത ആള്‍ ആയതോണ്ട് ഇങ്ങനത്തെ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല.. ഭാഗ്യം..!!

  43. Unknown said...

    ente koche namichirikkunnu... ithinekkal nannai ee driving enna aagola presnam ezhuthan aarkkum pattilla..veendum namichirikkunnu.. ente munpil kochu driving il puliyaaa... car il kayaran pedi polum aanu enikku. appola driving...enne enkilum njanum... nokkam

  44. Unknown said...

    കൊച്ചമ്മച്ചി, അടിപൊളി.എങ്ങനെ സാധിക്കുന്നു.






  45. Unknown said...

    കൊച്ചമ്മച്ചി, അടിപൊളി.എങ്ങനെ സാധിക്കുന്നു.






  46. പ്രവീണ്‍ ശേഖര്‍ said...

    ഹ ഹ.. ഇതാപ്പോ നന്നായതു... ഞാനും ഈ ടീമില്‍ പെടുന്ന ആളാണ്‌ .. പണ്ട് ഞാനും ഒരു അസാധ്യ ഡ്രൈവിംഗ് നടത്തിയിട്ടുണ്ട് ..
    http://praveen-sekhar.blogspot.com/2013/02/blog-post.html?showComment=1361802443651#c8760625442875804768

  47. vavaji said...

    !!

  48. Unknown said...

    guys go to keralarachana.blogspot.com

  49. abi said...

    അടിപൊളിയായി..പുതിയ പോസ്റ്റ്‌ ഒന്നും ഇല്ലേ?..

  50. jense said...

    kochuthresiakoche... licence anubhavam kalakki... priyathamaye driving padippichappo ondaya anubhavangal athe padi varachu kaanichirikkunnath pole thonni... valare naalukalk sheshamaanu ee blog-il veendum varunnath... kalyanam kazhinja karyam arinju... congrazzz...

  51. Unknown said...

    എന്‍റെ കൊച്ചുത്രേസ്യ കൊച്ചേ, ഇജ്ജ്‌ ഒരു സംഭവം തന്നെ കേട്ടാ .ഈ ബ്ലോഗ്‌ എന്നാ കുന്ത്രാണ്ടം വരൂന് അറിഞ്ഞിരുന്നെ ഞാനും എന്‍റെ ജീവിതം കൊറച്ച് സംഭാവഭാഹുലമാകിയേനെ... ആ...... :(

  52. Parukutty said...

    ella postukalum otta eruppinirunnu vayichu. Super!!

    driving enikkum eshtamalla. roadil ulla ellavarude jeevanum nammude kayyilum kalilum. enthina vendatha panikku pone. Passenger seatil erunnu nereyodikku manushya ennu parayunnathinte oru sukham.....

  53. MFA 21 BLOGS said...

    അടിപൊളി ❤️

  54. MFA 21 BLOGS said...
    This comment has been removed by the author.