Tuesday, January 1, 2008

അതിവേഗം ബഹുദൂരം-ഒന്നാം ദിവസം..

തിരുവനന്തപുരത്തിയപ്പോഴെക്കും വിശപ്പ്‌ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു. ഒരോട്ടൊയും പിടിച്ച്‌ കൂട്ടുകാരിയുടെ വീട്ടിലെത്തി. ബാഗു പോലും താഴെ വെയ്ക്കാതെയാണ്‌ അപ്പോം സ്റ്റൂവും വെട്ടിവിഴുങ്ങിയത്‌.
"ഒരു കാര്യമറിയുമോ..കൊല്ലത്തു നിന്ന്‌ ആലപ്പുഴയ്ക്ക്‌ ബോട്ട്‌ സര്‍വ്വീസുണ്ട്‌.."ഗൂഗിളില്‍ നിന്നു കിട്ടിയ വിവരം കൂട്ടുകാരി പങ്കുവച്ചു.
"സാമദ്രോഹീ എന്നിട്ടാണോ നമ്മള്‌ അങ്ങോട്ടു ബസില്‍ പോകാന്‍ തീരുമാനിച്ചത്‌. ഇനി ജലഗതാഗതം വിട്ടൊരു കളിയില്ല.അറിയാല്ലോ..കണ്ണൂരുന്നിങ്ങോട്ട്‌ ബോട്ട്‌ സര്‍വ്വീസുണ്ടായിരുന്നെങ്കില്‍ അതിലു വന്നിരുന്നേനെ ഞാന്‍"
"അതിനു നമ്മള്‍ ആലപ്പുഴ എത്തീലല്ലോ..ഇവിടുന്ന്‌ നേരെ കൊല്ലത്തേക്കു പോകാം..എന്നിട്ട്‌ ബോട്ടില്‍ ആലപ്പുഴയ്ക്ക്‌..പോരേ" കൂട്ടുകാരി ആശ്വസിപ്പിച്ചു.

ഞങ്ങള്‍ കൊല്ലത്തെത്തിയപ്പോഴെക്കും നട്ടുച്ചയായിരുന്നു.ബസ്‌സ്റ്റാന്‍ഡിനടുത്തു തന്നെയാണ്‌ ബോട്ട്‌ജെട്ടിയും. അവിടുത്തെ എന്‍ക്വയറിയില്‍ ചോദിച്ചപ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലായത്‌. ആലപ്പുഴയിലെക്ക്‌ ആകെ ഒരു ബോട്ടെ ഉള്ളൂ എന്നും അതു രാവിലെ 8 മണിക്കു പോയി എന്നും..ഇനി കൊല്ലത്തു നിന്നിട്ട്‌ കാര്യമൊന്നുമില്ല. ഞങ്ങള്‍ മനസ്സില്ലാമനസ്സോടെ ആലപ്പുഴ ബസ്സില്‍ കേറി.
(അല്ലെങ്കിലും എനിക്കു കൊല്ലം ബോട്ട്‌ജെട്ടി ഇഷ്ടപ്പെട്ടില്ല. ഒരു ബോട്ടു പോലും ഇല്ലാത്ത എന്തോന്നു ബോട്ട്‌ജെട്ടി!!)


വൈകുന്നേരം 4 മണിയോടെ ആലപ്പുഴയെത്തി.അവിടെയിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത്‌ നിരാശയായിരുന്നു. എന്റെ സ്വപ്നങ്ങളിലെ ആലപ്പുഴയെവിടെ.. ഈ കുഞ്ഞു ടൗണെവിടെ..എവിടെ നോക്കിയാലും ചെറിയ ചെറിയ കെട്ടിടങ്ങള്‍..കായലിന്റെ പൊടി പോലും കാണുന്നില്ല. വഴിയില്‍ കണ്ട ഒരാളോട്‌ "കായലെവിടെ ചേട്ടാ..സോറി ബോട്ട്‌ജെട്ടിയെവിടെ ചേട്ടാ" എന്നു ചോദിച്ചപ്പോള്‍ അങ്ങേര്‌ കെട്ടിടങ്ങിള്‍ക്കിടയിലുള്ള ഒരു ഇടുക്കുവഴി ചൂണ്ടിക്കാണിച്ചു തന്നു.കൊല്ലത്തു നിന്നുണ്ടായ തിക്താനുഭവം മനസ്സിലുള്ളതു കൊണ്ട്‌ തീരെ പ്രതീക്ഷയില്ലാതെയാണ്‌ അങ്ങോട്ടിറങ്ങിയത്‌.പക്ഷെ അങ്ങു ചെന്നു കണ്ടപ്പോള്‍ എന്റെ മനസ്സു നിറഞ്ഞു പോയി.ബോട്ടുകളൊക്കെ ചുമ്മാ അങ്ങു നിരന്നു കിടക്കുന്നു. എന്തിനാ അധികം പറയുന്നത്‌..ദാ താഴത്തെ ഫോട്ടൊ കണ്ടോ..


ഞങ്ങള്‍ക്കു പോവേണ്ടത്‌ കോട്ടയത്തേക്കാണ്‌.ചോദിച്ചപ്പോള്‍ കോട്ടയത്തേക്കും ബോട്ടുണ്ട്‌.

"ബോട്ടൊക്കെയുണ്ട്‌..പക്ഷെ അതിനു ചെറിയ ഒരു റിപ്പയറിംഗ്‌ വേണം. ചിലപ്പോള്‍ പോവില്ല" അങ്ങോട്ടു വന്ന ഒരു ചേട്ടന്‍ അറിയിച്ചു.

"പോവുമോ ഇല്ലയോന്ന്‌ എപ്പോള്‍ അറിയാന്‍ പറ്റും?" ഇതുകൊണ്ടൊന്നും ഞങ്ങള്‍ പിന്നോട്ടു പോവില്ല മക്കളേ..

"അഞ്ചു മണിയാവുമ്പോള്‍ പറയാം.അതിലു പുറപ്പെട്ടാലും 8 മണിയായാലേ നിങ്ങള്‍ കോട്ടയത്തെത്തൂ.ഇവിടുന്നു ബസ്സുണ്ട്‌ അതിലു പൊയ്ക്കോ"

ആലപ്പുഴ വരെ വന്നിട്ട്‌ ബസ്സില്‍ പോവാനോ!!

"വൈകിയാലും ഒന്നും പേടിക്കാനില്ല.ആലപ്പുഴയില്‍ എനിക്കൊരു ബ്ലോഗര്‍ഫ്രണ്ടുണ്ട്‌" ഞാന്‍ കൂട്ടുകാരിയെ ആശ്വസിപ്പിച്ചു.
(ആലപ്പുഴയെ പറ്റി ചോദിച്ചു ചോദിച്ചു നമ്മടെ ബ്ലോഗ്ഗര്‍ ആഷേനെ ഞാന്‍ ക്ഷമേടെ നെല്ലിപ്പലക കാണിച്ചു കഴിഞ്ഞിരിക്കുകയാണ്‌. ഇനീം വല്ല സഹായോം ചോദിച്ചാല്‍ ചിലപ്പോള്‍ ആ പലകേം കൊണ്ട്‌ എന്റെ തലയ്ക്കിട്ടൊന്നു കിട്ടാനും ചാന്‍സുണ്ടെന്ന കാര്യം ഞാന്‍ സൗകര്യപൂര്‍വ്വം അങ്ങു മറന്നു..)

അഞ്ചു മണി വരെ എങ്ങനെയെങ്കിലും സമയം കളയണം. ഞങ്ങള്‍ റോഡിലെക്കിറങ്ങി.

"ഹോ എന്തോരം വിപ്ലവങ്ങള്‍ കണ്ട നാടാണിത്‌" ഞാന്‍ ആത്മഗതിച്ചു.

"അതു ശരിയാണല്ലോ..വാ അതിന്റെ ഒരോര്‍മ്മയ്ക്ക്‌ നമ്മക്കിവിടുന്ന്‌ ചായേം പരിപ്പുവടേം കഴിക്കാം" കൂട്ടുകാരീടെ വക സജഷന്‍.

ഒരു കുഞ്ഞു ഹോട്ടലില്‍ കയറി ഉള്ളു വേവാത്ത പരിപ്പുവടയും പഴുക്കാത്ത പഴം കൊണ്ടുള്ള പഴംപൊരിയും കഴിച്ചു.'ഇമ്മാതിരി ഭക്ഷണമാണ്‌ ഇവിടെ കഴിക്കാന്‍ കിട്ടുന്നതെങ്കില്‍ ഇത്രേം വിപ്ലവമുണ്ടായതില്‍ ഒരതിശയവും ഇല്ല' എന്നും പറഞ്ഞ്‌ സമാധാനിച്ച്‌ തിരിച്ചു ബോട്ട്‌ജെട്ടിയിലെത്തി.

ബോട്ട്‌ റിപയറൊക്കെ കഴിഞ്ഞ്‌ മിടുക്കനായി അവിടെ കിടപ്പുണ്ടായിരുന്നു.ഞങ്ങള്‍ മുന്‍സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു.കാഴ്ചകളൊന്നും വിട്ടു പോകരുതല്ലോ..ബോട്ട്‌ സ്റ്റാര്‍ട്ടാവുന്നതും കാത്തിരിക്കുമ്പോഴാണ്‌ ഒരു ചേട്ടന്‍ ഒരു കുഞ്ഞു തോണിയും തുഴഞ്ഞ്‌ അങ്ങോട്ടു വന്നത്‌.ദാ താഴെ..(കണ്ട പാടെ ചേട്ടനെ അവിടുന്നു മാറ്റി ഞാന്‍ തുഴയും പിടിച്ചിരുന്നു -സ്വപ്നത്തില്‌)


ഞങ്ങളുടെ ബോട്ടു നീങ്ങിത്തുടങ്ങി. ഇനിയുള്ള കാഴ്ചകള്‍ എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല.അത്രയ്ക്കു ഭംഗി.ഫോടോസ്‌ നോക്ക്‌..ഇതൊക്കെ ഞാനെങ്ങനെ വിവരിച്ചു തരാനാണ്‌?
പതുക്കെ പതുക്കെ സന്ധ്യയായി..ഇത്രയ്ക്കു മനോഹരമായ ഒരുകാഴ്ച ഞാന്‍ ജീവിതത്തിലിന്നു വരെ കണ്ടിട്ടില്ല. സ്വര്‍ണക്കളറിലുള്ള കായലും ആകാശവും അതില്‍ ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന കുഞ്ഞു കുഞ്ഞു തോണികളും..സത്യം പറഞ്ഞാല്‍ ഒരു ഭീമാകാരമായ പെയിന്റിംഗിന്റെ മുന്‍പില്‍ നില്‍ക്കുന്നതു പോലെയാണ്‌ അപ്പോള്‍ തോന്നിയത്‌..രാത്രിയായി..ബോട്ടില്‍ ലൈറ്റിട്ടു.പൊട്ടിമുളച്ചതു പോലെ ബോട്ടില്‍ നിറയെ പ്രാണികള്‍..പിന്നെ അതിനെ ഓടിക്കുന്ന തിരക്കിലായിരുന്നു. അതു കൊണ്ട്‌ പുറത്തെ ഇരുട്ടിലേക്കും നോക്കി പേടിയ്ക്കാന്‍ സമയം കിട്ടീല.

എട്ടുമണിയോടു കൂടി ഞങ്ങളുടെ ബോട്ട്‌ കോട്ടയത്തെത്തി.നാളെ നേരം വെളുക്കുന്ന പാടെ വന്നേക്കാംന്ന്‌ ഉറപ്പു കൊടുത്ത്‌ ഞങ്ങള്‍ കായലിനോട്‌ തല്‍ക്കാലം വിടപറഞ്ഞു

ഇനി പോയി ഉറങ്ങട്ടെ..ബാക്കി നാളെ..

47 comments:

 1. കൊച്ചുത്രേസ്യ said...

  യാത്രയുടെ ഒന്നാം ദിവസം..

 2. ഷാനവാസ്‌ ഇലിപ്പക്കുളം said...

  ഒന്നാം ദിവസം വലിയ കുഴപ്പമില്ലതെ പോയി അല്ലേ? കൂടുതല്‍ പറയ്‌ കേള്‍ക്കട്ടെ. പടങ്ങളൊക്കെ നന്നായിട്ടുണ്ട്‌.
  ത്രേസ്യ ക്കൊച്ചിന്‌ ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

 3. Sethunath UN said...

  കൊച്ചുത്രേസ്സ്യ,
  അപ്പോ ആലപ്പുഴയില്‍ വന്നിട്ട് കള്ളുഷാപ്പിലൊന്നും കേറിയില്ലേ പറഞ്ഞ‌പോലെ. ഇതെന്നായിരുന്നു ആല‌പ്പുഴയ്ക്കുള്ള ഈ വരവ്? ഒന്നു മെയില്‍ ചെയ്യാന്‍ മേലായിരുന്നോ? കാര്യങ്ങ‌ളൊക്കെ മണിമണി പോലെ പറഞ്ഞു തന്നേനെല്ലോ. എന്റെ ഭാര്യവീട് പുന്നമടയ്ക്കടുത്താണ്. ആ ബോട്ടുജെട്ടീടെ പരിസരത്തൂന്നൊക്കെ വല്ലോം മേടിച്ചുകഴിയ്ക്കുന്നത് സൂക്ഷിച്ചുവേണം കേട്ടോ.
  പടങ്ങ‌ളൊക്കെ ജോറ്. ഭാവനയോടെ ക്ലിക്കിയിരിക്കുന്നു. ഭാഷ പറയേണ്ടല്ല്ലോ! ന‌ര്‍മ്മമധുരം! കുമരകത്ത് പോകാന്‍ പരിപാടിയുണ്ടോ?ശുഭയാത്ര!

 4. SUNISH THOMAS said...

  nice pics. well taken.
  :)

 5. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  എന്നിട്ട്?

 6. വിന്‍സ് said...

  ഓള്‍ കേരള ടൂറില്‍ ആണല്ലെ? കോള്ളാം.

 7. കൊച്ചുമുതലാളി said...

  നല്ല പടങ്ങള്‍..

  :) പുതുവത്സരാശംസകള്‍..

 8. ഗുപ്തന്‍ said...

  ടാങ്കര്‍ വാഹകശക്തി ഉള്ള ബോട്ടുകള്‍ ആലപ്പുഴ കോട്ടയം റൂട്ടില്‍ ഓടുന്നുണ്ടോ?


  മുഖസ്തുതി പറയുകയാണെന്ന് വിചാരിക്കരുത്... ആ ഫോട്ടൊയൊന്നും കാശിനു കൊള്ളൂല്ല കേട്ടാ(ഏയ്..എനിക്ക് കുശുമ്പൊന്നും ഇല്ല )

 9. ഗുപ്തന്‍ said...

  ആ പറയാന്‍ വിട്ട്വോയി...

  ആ‍്പ്പീ ആപ്പി ന്യൂ ഈയര്‍...

 10. ദിലീപ് വിശ്വനാഥ് said...

  അപ്പോള്‍ പുതുവര്‍ഷം വന്നത് ബോട്ടിലിരിക്കുമ്പോഴാണോ? എന്തായാലും നല്ല പടങ്ങള്‍. വിവരണം ഒരു കൊച്ചുത്രേസ്യ നിലവാരത്തിലേക്ക് വന്നില്ലെങ്കിലും....(എന്നാലും കുഴപ്പമില്ല, യാത്രാവിവരണം അല്ലേ)

 11. ഹരിശ്രീ said...

  കൊച്ചുത്രേസ്യാ,

  പുതുവത്സരത്തിലെ ഈ പോസ്റ്റ് സൂപ്പര്‍ ആയി.

  മികച്ച ചിത്രങ്ങളും.

  പുതുവത്സരാശംസകളോടെ...

  ഹരിശ്രീ.

 12. ശ്രീ said...

  യാത്രാവിവരണം ഒന്നാം ദിവസം നന്നായി.
  ചിത്രങ്ങള്‍‌ മനോഹരം.
  :)


  പുതുവത്സരാശംസകള്‍!

 13. നന്ദന്‍ said...

  ഓഹോ.. അപ്പോ ആലപ്പുഴയില്‍ ബ്ലോഗിംഗ് സുഹൃത്തായി ആഷ ചേച്ചി മാത്രേയുള്ളു അല്ലേ.. ഹും കൂട്ടുവെട്ടി :)

  ഏതായാലും ഫോട്ടോസ്‌ അടിപൊളി! ((അല്ല, ആലപ്പുഴയുടെ ആയത് കൊണ്ടാ.. അല്ലാതെ.. ഏയ്!!)

  ആലപ്പുഴ സൈഡിലേയ്ക്കൊക്കെ വരുമ്പോ ഒന്ന്‌ അറിയിക്കണ്ടേ മാഷേ.. കൊച്ചു ത്രേസ്യ എന്ന സംഭവത്തിനെ ഒന്നു കാണാ‍മായിരുന്നു :D

  സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.. :)

 14. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ആലപ്പുഴ കോട്ടയം ഭാഗത്തെ വീ‍ടുകളിലെ “പട്ടിയുണ്ട് സൂക്ഷിക്കുക” ബോര്‍ഡിന്റെ പിന്‍ഭാഗത്തും
  അതില്ലാത്ത വീടുകളില്‍ പുതിയ ബോര്‍ഡിലും “കൊച്ച് ത്രേസ്യ വരുന്നു ഓടിക്കോ” എന്ന്
  ചില സാമൂഹിക’അ’വിരുദ്ധര്‍ എഴുതിവച്ചതായി അന്നത്തെ ആലപ്പി ബൂകമ്പം പത്രം സ്വ ലേ റിപ്പോര്‍ട്ട് ചെയ്തതായി ന്യൂസുണ്ടായിരുന്നു സത്യമാണോ?

  പുതുവത്സരാശംസകള്‍...
  ഓടോ: ഇന്നലെ ഫോണീല്‍ പറഞ്ഞ എന്റെ അഡ്രസ്സ് വ്യാജമാണ് ഞാനിവിടില്ല.

 15. ബയാന്‍ said...

  :)

 16. കാര്‍വര്‍ണം said...

  ങ്ഹാ പോരട്ടേ പോരട്ടെ ഇതിലല്ലേ ഇത്രയും നാള്‍ ക്ഷമിച്ചു കാത്തിരുന്നത്. വിവരണങ്ങള്‍ കുറ്ഞ്ഞുപോയി എന്നൊരു പരാതി ഉണ്ടേ. ( ഈ ചാത്തനെ ആവാഹിച്ചത് വേണ്ടത്ര ശരിയായില്ലെന്നു തോന്നുന്നു ദേണ്ടെ ഏതാണ്ടോക്കെ പറേന്നല്ലോ കൊച്ചേ..)

 17. R. said...

  കൊച്ചുത്രേസ്യാക്കൊച്ചേ,

  അഞ്ചാമത്തെ പടം അതിഗംഭീരം !

  ആരെട്ത്ത്? ;-)

 18. krish | കൃഷ് said...

  ആലപ്പി പര്യടന റിപ്പോര്‍ട്ട് കൊള്ളാട്ടോ.
  പടങ്ങളും നന്നായി.
  കരിമീന്‍ പൊരിച്ചതും കള്ളുമില്ലാതെ എന്ത് ആലപ്പി ടൂര്‍.
  :)
  ആശംസകള്‍.

 19. Haree said...

  :) അതുശരി ആലപ്പുഴയ്ക്കും വന്നിരുന്നല്ലേ... ചുമ്മാതല്ല, അവിടെയിടയ്ക്ക് ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടത്, കായലു കയറിയെന്നും കേട്ടു... :P

  പിന്നെ ഞങ്ങള്‍ കുറേപ്പേരുണ്ടേ ആലപ്പുഴക്കാരായി ഇവിടെ... ഞങ്ങളൊക്കെ പിന്നെ ബ്ലോഗര്‍ എനിമീസാണോ? ഏതായാലും ഞങ്ങളുടെ നാടൊക്കെ ഇഷ്ടായല്ലേ? :)
  --

 20. കടവന്‍ said...

  അല്ലെങ്കിലും എനിക്കു കൊല്ലം ബോട്ട്‌ജെട്ടി ഇഷ്ടപ്പെട്ടില്ല. ഒരു ബോട്ടു പോലും ഇല്ലാത്ത എന്തോന്നു ബോട്ട്‌ജെട്ടി!!......ജെട്ടി)ആലപ്പുഴയുടെ ഫോട്ടം(കണ്ണൂരാണെ) ആരെടുത്താലും ഇങ്ങനെതന്നെയാ..."കൈമറ" പിടിക്കുമ്പോ കൈവിറ ഇല്ലാണ്ടിരുന്നാമതി. ഹ ഹഹ ഹ.

 21. മിന്നാമിനുങ്ങുകള്‍ //സജി.!! said...

  പ്രതീക്ഷയില്ലാതെയാണ്‌ അങ്ങോട്ടിറങ്ങിയത്‌.പക്ഷെ അങ്ങു ചെന്നു കണ്ടപ്പോള്‍ എന്റെ മനസ്സു നിറഞ്ഞു പോയി.ബോട്ടുകളൊക്കെ ചുമ്മാ അങ്ങു നിരന്നു കിടക്കുന്നു. എന്തിനാ അധികം പറയുന്നത്‌..ദാ താഴത്തെ ഫോട്ടൊ കണ്ടോ..മനസ്സ് നിറഞ്ഞല്ലെ പറ്റൂ.അതാണ് ആലപ്പുഴ പുഴകളും പൂന്തേനരുവികളും നിറഞ്ഞുനില്‍ക്കുന്ന പ്രശാന്തസുന്തരമായ ഒരു വൃന്ദാവനം പോലെ

  അയ്യോ ബോട്ടുജെട്ടി അയ്യോ ദാണ്ടെ അടുത്ത പടം ബസ്റ്റാന്റ് കഴിഞ്ഞൂ ദാണ്ടെ പിന്നേമ്മ് പോണൂ ഫിനിഷിങ്ങ്പോയിന്റും കഴിഞ്ഞൂ
  ഇനിഅങ്ങോട്ട് പോയാല്‍ ഞാന്‍ താഴെ വെള്ളത്തില്‍ വീഴും കാരണം ഞാന്‍ വെള്ളത്തിലാ ഹഹഹ..
  പതുക്കെ പതുക്കെ സന്ധ്യയായി ചക്രവാളങ്ങളുടെ സീമയില്‍ കായലും കരയും ആകാശവും എന്തുമനോഹാരിതയാണല്ലെ അതെ ഉറങ്ങാന്‍ ഒന്നും പറ്റൂല്ലാ ഞാന്‍ ഇപ്പൊ എഴുനേറ്റുവന്നതേ ഉള്ളൂ..[:x]

 22. അഭിലാഷങ്ങള്‍ said...

  ആ‍ാ‍ാ‍ാഹ..ഹാ...

  ഓഓഓഓഹോഹോ....

  എഴുത്തിനേക്കാള്‍ കൂടുതല്‍ സൌന്ദര്യമാര്‍ന്ന ചിത്രങ്ങളോടുകൂടിയ ഒരു ത്രേസ്യ പോസ്റ്റ്! ആലപ്പുഴക്കാരോട് എനിക്ക് അസൂയ തോന്നിപ്പിച്ച ആ സ്വര്‍ണ്ണവര്‍ണ്ണമുള്ള സായാഹ്നത്തിന്റെ ചിത്രം നീ തന്നെ എടുത്തതാണോ? ആണെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം:

  "കലികാലം! ആര്‍ക്കും എന്തും ആവാം എന്നായി സ്ഥിതി!".

  ഓഫ് ടോപ്പിക്ക്:
  (എന്നുവച്ചാ ന്യൂ ഇയറില്‍ ഓഫായികിടക്കുന്ന ആളുകള്‍ വായിച്ചാല്‍ തെറ്റിപ്പോകുന്ന ടോപ്പിക്ക്)

  ചിലര്‍ ഒരു ലൈന്‍ ഇങ്ങനെ വായിച്ചേക്കാം. ഈ കൊച്ചിനിതെന്ത് പറ്റി എന്നും ചിന്തിച്ചേക്കാം.

  “അല്ലെങ്കിലും എനിക്കു കൊല്ലം ബോട്ട്‌ജെട്ടി ഇഷ്ടപ്പെട്ടില്ല. ഒരു ജെട്ടി പോലും ഇല്ലാത്ത എന്തോന്നു ബോട്ട്‌ജെട്ടി!“

  (ചിന്തിച്ചേക്കാം എന്നാ പറഞ്ഞത്. ഞാന്‍ ചിന്തിച്ചു എന്നല്ല.)

  പിന്നേം ഓഫ് ടോപ്പിക്ക്: ഇനി ഇത് വായിച്ച് എനിക്കെന്ത് കുനിഷ്‌ട് മറുപടി പറയും എന്നാലോചിച്ച് തലപുണ്ണാക്കണം എന്നില്ല. കൊല്ലും ഞാന്‍!

  :-)

 23. അഭിലാഷങ്ങള്‍ said...

  ദേ ഞാന്‍ പിന്നേം വന്നു.

  ഇഷ്ടപ്പെട്ട ഒരു സാധനം കോട്ടാന്‍‌ മറന്നു:

  "ഹോ എന്തോരം വിപ്ലവങ്ങള്‍ കണ്ട നാടാണിത്‌" ഞാന്‍ ആത്മഗതിച്ചു“

  “ഒരു കുഞ്ഞു ഹോട്ടലില്‍ കയറി ഉള്ളു വേവാത്ത പരിപ്പുവടയും പഴുക്കാത്ത പഴം കൊണ്ടുള്ള പഴംപൊരിയും കഴിച്ചു.'ഇമ്മാതിരി ഭക്ഷണമാണ്‌ ഇവിടെ കഴിക്കാന്‍ കിട്ടുന്നതെങ്കില്‍ ഇത്രേം വിപ്ലവമുണ്ടായതില്‍ ഒരതിശയവും ഇല്ല' എന്നും പറഞ്ഞ്‌ സമാധാനിച്ച്‌ തിരിച്ചു ബോട്ട്‌ജെട്ടിയിലെത്തി.“

  നന്നായിട്ടുണ്ട് ട്ടാ...

  എന്നാപിന്നെ പറഞ്ഞപോലെ..
  ഞാന്‍ പോട്ടേ..

 24. മുസ്തഫ|musthapha said...

  പടങ്ങള്‍ അടിപൊളി, പ്രത്യേകിച്ചും ആ അസ്തമയപടം...

  പോസ്റ്റിനേക്കാളും എന്നെ ചിരിപ്പിച്ചത് ആ ലേബലാണ് ട്ടോ :)

 25. Sherlock said...

  ഫോട്ടോസ് ഒക്കെ അടിച്ചു മാറ്റീട്ടാ.....:)

 26. പ്രയാസി said...

  ആലപ്പുഴയിലും പരിസരത്തും ഭക് ഷ്യ ക്ഷാമം..!

  പത്രത്തില്‍ വായിച്ചത് വെറുതെയല്ല..!

  കുഞ്ഞു തോണിയുമായി വന്ന ആ ചേട്ടന്റെ മാനസികാവസ്ഥാ കീ കഹാനി..!?
  “കര്‍ത്താവെ കടലിലാണല്ലാ സാധാരണ തിമിംഗലത്തെ കാണാറ്..! അതെങ്ങാനും അവിടെയിരുന്നനങ്ങിയാല്‍ എന്റെ തോണിയെ കാത്തോളണെ..കൂടെ ആ ബോ‍ട്ടിനെയും..!“

 27. കൊച്ചുത്രേസ്യ said...

  എല്ലാവര്‍ക്കും ഹാപ്പീ ന്യൂ ഇയര്‍...

  ഷാനവാസ്‌ ഒന്നാം ദിവസം മാത്രമല്ല..എല്ലാ ദിവസവും നന്നായി തന്നെയാണ്‌ പോയത്‌. ഒട്ടും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളിലും പോവാന്‍ പറ്റി,തികച്ചും യാദൃശ്ചികമായി പല ആളുകളെയും കാണാന്‍ പറ്റി.. എല്ലാം കൊണ്ടും വളരെ നല്ല ഒരു യാത്രയായിരുന്നു.

  നിഷ്കൂ പിന്നെ പിന്നെ കള്ളുഷാപ്പിലൊക്കെ കേറി (അതും യാത്രയുടെ ഒരു ലക്ഷ്യമായിരുന്നല്ലോ). എനിക്കീ ആലപ്പുഴക്കാരോടൊക്കെ മുഴുത്ത അസൂയയാ..എന്തൊരു ഭംഗിയുള്ള നാട്‌!!

  സുനീഷേ ഡാങ്ക്യൂ

  പ്രിയേ പറയാം ഒന്നു സമാധാനപ്പെട്‌..

  വിന്‍സ്‌ ഓള്‍ കേരളയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്‌..എനിക്കു പനി പിടിച്ചതു കാരണം അതു മൂന്നു-നാലു ജില്ലകളില്‍ മാത്രമായി വെട്ടിച്ചുരുക്കി..

  കൊച്ചുമുതലാളീ നന്ദി

  ഗുപ്താ ആ ടൈപ്പ്‌ ബോട്ട്‌ എപ്പോഴുമൊന്നും അവിടുണ്ടാകാറില്ല. ഞാന്‍ വന്നതു പ്രമാണിച്ച്‌ പ്രത്യേകമായി ഇറക്കിയതാ :-)
  (ഞാനയച്ച ക്വട്ടേഷന്‍ പാര്‍ട്ടി അവിടെ ഇതുവരെ എത്തിയില്ലല്ലേ..ഒന്നു വിളിച്ചു നോക്കട്ടെ.)

  വാല്‍മീകീ ന്യൂ-ഇയര്‍ ആയപ്പോഴെക്കും ചുറ്റലൊക്കെ മതിയാക്കി ഞാന്‍ തിരിച്ചെത്തിയിരുന്നു :-(

  ഹരിശ്രീ,ശ്രീ താങ്ക്സേ

  നന്ദാ നിങ്ങളൊക്കെ ആലപ്പുഴക്കാരാണെന്ന്‌ ഞാനെങ്ങനെ അറിയാനാ?? ഇപ്പഴാണോ ഇതൊക്കെ പറയുന്നത്‌?

  ചാത്താ 'നന്നാവില്ലെടോ വാര്യരേ' എന്ന്‌ നമ്മടെ ലാലേട്ടന്‍ പറഞ്ഞത്‌ ചാത്തനെപറ്റിയായിരുന്നല്ലേ? ഞാന്‍ ആലപ്പുഴ കണ്ടതിന്റെ അസൂയയായാണ്‌ ഈ കമന്റിനു പിന്നിലെ ചേതോവികാരം എന്നറിയാവുന്നതു കൊണ്ടു ഞാന്‍ ക്ഷമിച്ചിരിക്കുന്നു..

  ബയാനേ താങ്ക്സ്‌

  കാര്‍വര്‍ണമേ വിവരണം കുറഞ്ഞു പോയീന്നെനിക്കറിയാം. കണ്ട കാഴ്ചകളുടെ ഭംഗി എങ്ങനെ വിവരിക്കുമെന്ന്‌ സത്യമായും എനിക്കറിയില്ല. കവിതയെഴുതാന്‍ അറിയുമായിരുന്നെങ്കില്‍ ഒരു അന്‍പത്‌ കവിതയെങ്കിലും ഇതിനെപറ്റി ഞാനെഴുതിയേനെ.നിങ്ങള്‍ടെയൊക്കെ പ്രാര്‍ത്ഥന കൊണ്ട്‌ അങ്ങനെയൊരു കഴിവ്‌ ദൈവം എനിക്കു തന്നില്ല :-)

  രജീഷ്‌ ആ അഞ്ചാമത്തെ പടം മാത്രം എന്റെ കൂട്ടുകാരി എടുത്തതാണ്‌. അതു മാത്രമേ കണ്ണില്‍ പെട്ടുള്ളൂ അല്ലേ ദുഷ്ടാ..

  കൃഷേ കള്ളും കരിമീന്‍ പൊള്ളിച്ചതുമൊക്കെ അടുത്ത ഭാഗങ്ങളില്‍ എത്തും. അവിടെ എത്തീതല്ലേയുള്ളൂ;ചെന്ന പാടെ എങ്ങനെയാ കള്ളുഷാപ്പില്‍ ചെന്നു കയറുന്നത്‌ :-)

  ഹരീ ഇയാളും ആലപ്പുഴക്കാരനാണോ!!ഇങ്ങനെയുള്ള നാട്ടുകാര്‍ ഉണ്ടായിട്ടും കൂടി ആ നാടിന്റെ ഭംഗിക്കൊരു കുറവും വന്നിട്ടില്ല കേട്ടോ;-)

  കടവാ അപ്പറഞ്ഞതു ശരിയാ..ആലപ്പുഴയുടെ ഫോട്ടോ ആരെടുത്താലും എങ്ങനെയെടുത്താലും നല്ല ഭംഗിയാണ്‌.

  Friendz4ever സത്യം പറഞ്ഞാല്‍ എനിക്ക്‌ കായലിലേക്കു ചാടാന്‍ തോന്നിയിരുന്നു. പിന്നെ വേണ്ടാന്നു വച്ചു..

  അഭിലാഷേ ഇതിലെ ഫോട്ടോസ്‌ എല്ലാം ഞാനും എന്റെ കൂട്ടുകാരിയും കൂടി എടുത്തതാണ്‌. പിന്നെ മലയാളം നന്നായി വായിക്കാന്‍ പഠിച്ചിട്ട്‌ ഇതു വായിച്ചാല്‍ മതി കേട്ടോ .സത്യം പറഞ്ഞാല്‍ ഞാനൊന്നു ഞെട്ടി-എഴുതീതു തെറ്റിപ്പോയോ എന്നു വിചാരിച്ച്‌..

  അഗ്രജാ താങ്ക്സേ

  ജിഹേഷേ ധൈര്യമായി അടിച്ചു മാറ്റിക്കോ..

  പ്രയാസീ ഏയ്‌ ആ ചേട്ടന്‍ ചിന്തിച്ചതെന്താണെന്നോ-"ദൈവമെ ആലപ്പുഴയില്‍ ഇത്രയും സുന്ദരിയായ പെണ്‍കുട്ടിയൊ? നോ വേ..വല്ല സിനിമയ്ക്കകത്തുന്നും ചാടിപ്പോന്നതായിരിക്കും.ഒരോട്ടോഗ്രാഫ്‌ ചോദിച്ചു നോക്കിയാലോ??"

 28. അനിയന്‍കുട്ടി | aniyankutti said...

  ചേടത്ത്യാരേ.. തോണിക്കകത്ത് ചേട്ടനല്ലാരുന്നു...അനിയനാരുന്നു.. മനോഗതം ഞാനിനി പബ്ളിക്കാക്കണാ? വേണോന്ന്....??!! :)

  എന്നാലും എന്‍റെ ചേടത്ത്യാരേ... നിങ്ങളീ വയസ്സാംകാലത്ത് ട്രെയിനും ബസ്സുമൊക്കെപ്പിടിച്ചു വന്ന് ബോട്ട് മുക്കാനെറങ്ങുംന്ന് ആലപ്പുഴക്കാര്‍ സ്വപ്നേനെ നിരീച്ച്‌ട്ട്‌ണ്ടാവില്യേ...

  നല്ല രസണ്ട്.. നാളെ കഴിഞ്ഞ് മറ്റന്നാളായി..നാളെ മറ്റന്നാളിന്‍റെ നാളെയും ആവും...അല്ലാ, ഇതിനി മാളേടെ ജന്‍മാണോ??!! നാളെക്കഴിഞ്ഞ് മറ്റന്നാള്‍..അതിന്‍റെ പിറ്റന്നാള്‍!!!!

  കണ്‍ഫ്യൂഷനായി..... ഒന്നു പോയി സുകുമാര്‍ അഴീക്കോടിന്‍റെ ഏതെങ്കിലും പ്രസംഗം വായിച്ചിട്ടു വരാം..ഒരു സമാധാനത്തിന്‌...

 29. d said...

  അല്ലാ, ഇങ്ങനെ കറങ്ങി നടക്കാന്‍ കൊച്ചു ത്രേസ്യക്കിപ്പോ വെക്കേഷന്‍ ആണോ? (യാത്രാ വിവരണം നന്നായിട്ടുണ്ട്, കേട്ടോ)

  നവവത്സരാശംസകള്‍...

 30. ഏ.ആര്‍. നജീം said...

  ദേ, ആ ബോട്ട്ജെട്ടിയുടെ അരക്കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന ഒരു പാവം ബ്ലോഗറാണേ ഈ ഞാന്‍. എന്തായാലും ആ ചിത്രങ്ങള്‍ കൊതിപ്പിച്ചുട്ടോ. നൊസ്റ്റാള്‍ജിയ നൊസ്റ്റാള്‍ജിയ....

  പിന്നെ ആരെങ്കിലും ഇപ്പോ നമ്മുടെ KSWTC യെ ഇതിനു കൂട്ടുപിടിക്കുമോ....? ട്യൂറിസം വകുപ്പിന്റെ അടിപൊളി ബോട്ട് സര്‍‌വീസ് അവിടുന്ന് ഉണ്ടല്ലോ. ജെട്ടിയുടെ തൊട്ടടുത്ത് തന്നെ അവരടെ എന്‍‌ക്വയറി ഓഫീസും ഉണ്ട്.

  എന്തായാലും വരട്ടെ , കൂടുതല്‍ ചിത്രങ്ങള്‍...

  പിന്നെ ആഷാജി ആലപ്പുഴ എന്നൊക്കെ ചുമ്മ പറയുന്നതാട്ടോ.. ആലപ്പുഴയുടെ ഏഴയലത്ത് പോലുമല്ലാ..... :) (ഞാന്‍ ഓടി ...)

 31. Inji Pennu said...

  മനുഷ്യനെ കൊതിപ്പിക്ക്യാണല്ലോ! തിന്നണ സാധനത്തിനോട് കൊതിമൂത്താല്‍ ആളോള്‍ക്ക് വയറിളക്കം പിടിക്കും എന്ന് കരുതി ആശ്വസിക്കാം ഇതിപ്പോ യാത്ര കൊതി വന്നാ എന്ത് ആഗ്രഹിക്കും എന്നാണ്..! :)

 32. Vanaja said...

  ആലപ്പുഴ ബ്ലോഗ് ഫ്രെണ്ടിന്റെ കൂടെ എന്റെ പേര്‍ ഉള്‍പ്പെടുത്താഞതില്‍ ഞാന്‍ ശക്തിയായി പ്രധിഷേധിക്കുന്നു. ഇന്നു മുതല്‍ ഞാന്‍ ഈ ബ്ലോഗ്ഗ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിക്കുന്നു. ഇതു സത്യം, സത്യം, സത്യം.

  പണ്ട് ‘ആകെപ്പെഴക്കാരി‘(ആലപ്പുഴക്കാരി എന്നും പറയാം )യാരുന്നപ്പോള്‍ ഞാനൊരു ബ്ലോഗറല്ലാതിരുന്നത് എന്റെ കുറ്റമല്ലല്ലോ?

  ബ്ലോഗറായപ്പോള്‍ പത്തനംതിട്ടക്കാരിയായി പോയതും എന്റെ കുറ്റം കൊണ്ടല്ലല്ലോ?

  കൂട്ടുകാരി എടുത്ത ഫോട്ടോകളെല്ലാം കൊള്ളാം :)

 33. ചേര്‍ത്തലക്കാരന്‍ said...

  Kollam,
  Alappuzha Boat jettiyil ninnumulla photos.
  Alappuzha bustandinu purakilaayi oru Yard undu, avide chennal nammal orappayittum thalakarangipokum. Thresiyakochu avide koode onnu visit cheyyendathayirunnu. Boattukal, melil melil aayi kettiyittirikkunna apoooorva kazchakanan bhagyam undayilla alley.....

 34. കൊച്ചുത്രേസ്യ said...

  അനിയന്‍കുട്ടീ വെര്‍തേ എന്നേം കൂടി കണ്‍ഫ്യൂഷനാക്കല്ലേ :-)

  വീണേ വെക്കേഷനൊന്നുമല്ല..സിക്ക്‌ലീവെന്നും പറഞ്ഞാ ഇറങ്ങിയിരിക്കുന്നത്‌..ആരോടും പറയല്ലേ..

  നജീമേ വന്നുവന്ന്‌ ഈ ബ്ലോഗിലിപ്പോ ആലപ്പുഴക്കാരെ തട്ടീട്ട്‌ നടക്കാന്‍ വയ്യാന്നായല്ലോ..

  ഇഞ്ചീ യാത്രക്കൊതി വന്നാല്‍ ഒറ്റവഴിയേയുള്ളൂ..വീടും പൂട്ടിയിറങ്ങുക..എങ്ങോട്ടെങ്കിലും ഒറ്റപ്പോക്കു പോകുക..

  വനജേ ഇതൊന്നും ആരുടെയും കുറ്റമല്ല..വിധി വിധി..അതിന്റെ പേരില്‍ എന്റെ ബ്ലോഗ്ഗെങ്ങാനും ബഹിഷ്കരിച്ചാല്‍..വിടമാട്ടെ..

  ശ്യാം താങ്ക്സേ..അടുത്ത തവണയാവട്ടെ..അപ്പറഞ്ഞ സ്ഥലത്തു പോയിട്ടേ ബാക്കികാര്യമുള്ളൂ..

 35. Mohanam said...

  കൊല്ലത്തുവന്നപ്പോള്‍  ഒന്നു പറയണ്ടായോ......

  ഹെന്തായാലും കൊള്ളാം 

  ചെറുപുഴ കലക്കിയിട്ടു കൊല്ലം കലക്കാന്‍ വന്നതാണല്ലേ.....

 36. ആഷ | Asha said...

  ഞാനിതാ പലകയുമായി എത്തിപ്പോയ്.
  ഒന്നു തരട്ടേ ഇതു കൊണ്ട്? എന്നിട്ടു വേണം കൊച്ചുത്രേസ്യേടെ ആരാധകരെല്ലാം കൂടി എന്നെ ഓടിച്ചിട്ടിടിക്കാന്‍. അതു ഓര്‍ത്ത് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

  ഒന്നാം ദിവസം ഇതാന്നു പോയ പോലെ. ആ പരിപ്പുവടേ കാര്യം എനിക്കഷ്ടപ്പെട്ടു. രണ്ടാം ദിവസം എന്തു സംഭവിച്ചെന്നറിയാന്‍ ആകാംക്ഷഭരിതയായി ഞാന്‍ കാത്തിരിക്കുന്നു.

  ഓ.ടോ- ആലപ്പുഴക്കാരായ ബ്ലോഗര്‍മാരേ ബ്ലോഗിണികളേ, നമുക്കെല്ലാം ചേര്‍ന്ന് ഇങ്ങനെ സഞ്ചാരസാഹിത്യമെഴുതാന്‍ താല്പര്യമുള്ള, ആലപ്പുഴ കാണാന്‍ ആഗ്രഹമുള്ള ബ്ലോഗാത്മാക്കള്‍ക്കായി ഒരു സഹായഗ്ലബ് തുടങ്ങിയാലോ? എന്നിട്ടു ഫീസും വെയ്ക്കണം അല്ലേല്‍ ഇതുപോലെ വായിലെ വെള്ളവും വറ്റും പലകയും ഊരേണ്ടി വരും.

  അപ്പോ ഞങ്ങള്‍ തുടങ്ങട്ടേ !
  സഹായം വേണ്ടവര്‍ സമീപിക്കുക
  ആലപ്പുഴസഞ്ചാരസാഹിത്യസഹായസമിതി. ബ്ലോഗ്‌സ്പോട്ട് ഡാട്ട് കോം.

 37. പൈങ്ങോടന്‍ said...

  ബോട്ടുയാ‍ത്രാവിവരണോം പടങ്ങളും ഉഷാറായിട്ടുണ്ട്.

 38. അച്ചു said...

  ഒന്നാം ദിവസത്തെ വിവരണങ്ങളും പടങ്ങളും കലക്കീട്ട്ണ്ട്...രണ്ടാം ദിവസത്തെ പോസ്റ്റ് എവിടെ??

 39. ഗിരീഷ്‌ എ എസ്‌ said...

  ചിത്രങ്ങളും വിവരണവും ഇഷ്ടമായി...

  ഓടോ: കൊച്ചുത്രേസ്യക്കും തമാശക്ക്‌ ക്ഷാമം അനുഭവപ്പെട്ടതായി തോന്നി.....മനപൂര്‍വം തമാശിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം....
  ഒരു ചുട്ട മറുപടി പ്രതീക്ഷിക്കുന്നു...............

 40. കൊച്ചുത്രേസ്യ said...

  മോഹനം ഞാന്‍ കൊല്ലത്തു വരുന്ന കാര്യം മനപൂര്‍വം പറായാതിരുന്നതാ..എന്നിട്ടു വേണംല്ലോ ഞാന്‍ വരാതിരിക്കാന്‍ വേണ്ടി അങ്ങോട്ടുള്ള റോഡ്‌ നിങ്ങള്‌ ബോംബിട്ടു തകര്‍ക്കാന്‍..

  ആഷേ തരൂ തരൂ ഇതിനൊക്കെ അനുവാദം ചോദിക്കേണ്ട കാര്യമുണ്ടോ?
  പിന്നെ വെബ്സൈറ്റില്‌ എന്നേം കൂടി ചേര്‍ക്കണേ..ആലപ്പുഴ എനിക്കിപ്പോ ഭയങ്കര പരിചയമായി. കണ്ണും കെട്ടി വിട്ടാലും ഞാന്‍ കൃത്യമായി കായലില്‍ പോയി ചാടും :-)

  പൈങ്ങോടാ താങ്ക്സ്‌

  കൂട്ടുകാരാ രണ്ടാം ദിവസത്തെ പോസ്റ്റ്‌ ഇപ്പം വരും. കാലു പിടിച്ചു പറഞ്ഞിട്ടും ഫോട്ടോസൊന്നും പോസ്റ്റില്‍ കേറാന്‍ തയ്യാറാകുന്നില്ല..അതാ ഒരു താമസം :-)

  ദ്രൗപദീ ഇതൊരു തമാശ പോസ്റ്റല്ല;സഞ്ചാരസാഹിത്യമാണ്‌.അതു എഴുതുന്നത്‌ ഞാനായതു കൊണ്ട്‌ ഇങ്ങനെ കുഴഞ്ഞുമറിഞ്ഞു പോയതാണ്‌ :-)
  (പിന്നെ ഒരു സത്യം പറയട്ടെ..ഈ യാത്രാവിവരണം ഒരു പോസ്റ്റ്‌ എന്നതിലുപരി എന്റെ ഡയറിക്കുറിപ്പുകളാണ്‌.ആ ദിവസങ്ങള്‍ ഒരിക്കലും മറന്നു പോകാതിരിക്കാന്‍ ഞാന്‍ ഓരോ നിമിഷവും ഇവിടെ പകര്‍ത്തിവെയ്കാന്‍ നോക്കുകയാണ്‌.എപ്പോഴെങ്കിലും മറന്നൂന്നു തോന്നിയാല്‍ ഇവിടെ വന്നു നോക്കാലോ..)

 41. jijijk said...

  ഇവിടെ പത്തുപ്പേര്‍ അടുത്ത കുറിപ്പിനായി കാത്തിരിക്കുന്നു. ത്രേസ്യാകൊച്ച് ഞങ്ങടെ കുട്ടത്തിലെ പെണ്‍കുട്ടി പറഞ്ഞപോലെ ശരിക്കും മടിച്ചിയാണോ?

 42. Sathees Makkoth | Asha Revamma said...

  ത്രേസ്യാക്കൊച്ചേ, ആലപ്പുഴയിലെ പരിപ്പ് വടയെത്തൊട്ട് കളിക്കരുത്. കാര്യങ്ങളങ്ങനൊക്കെയാണങ്കിലും ഇത്രയും ഓപ്പണായി പറയാമോ?
  ആ കായലിന്റെ കരയിലുള്ള കടകളില്‍ കേറി വല്ലതും കഴിച്ചിട്ട് അഭിപ്രാ‍യം പറ.( ഹൊ. പൊരിച്ച കരിമീനും കൂടെ ദാഹശമനിയും കഴിക്കുന്നതോര്‍ത്തിട്ട് തന്നെ ആലപ്പുഴയ്ക്ക് വണ്ടികേറാന്‍ തോന്നുന്നു.)

 43. കൊച്ചുത്രേസ്യ said...

  മെര്‍കുഷിയോ ദാ രണ്ടാം ദിവസത്തെ സാഹിത്യം പ്രസിദ്ധീകരിച്ചു. ഞാനൊരു മടിച്ചിയാണെന്നു പ്രസ്താവിച്ച ആ കൂട്ടുകാരിയെ നിങ്ങള്‍ടെ കൂട്ടത്തീന്നു പുറത്താക്കീട്ടിനി ഇങ്ങോട്ടു വന്നാല്‍ മതി . ഇനീം ഇതു പോലുള്ള സത്യങ്ങള്‍ കേള്‍ക്കാന്‍ വയ്യാത്തതു കൊണ്ടാണ്‌ കേട്ടോ :-)

  സതീഷ്‌ ഇല്ല .. ഇനിയെന്തായാലും ഞാന്‍ ആലപ്പുഴയിലെ പരിപ്പുവട ഒന്നു
  തൊടുക പോലുമില്ല :-)
  പിന്നെ പൊരിച്ച കരിമീന്റെ ടേസ്റ്റ്‌ ഞാനും സമ്മതിക്കുന്നു. പക്ഷെ ചായേടെ കൂടെങ്ങനാ മീന്‍ കഴിക്കുന്നത്‌??ഈ ദാഹശമനീന്നുദ്ദേശിച്ചത്‌ ചായയെ അല്ലേ ;-)

 44. അനൂപ് said...

  athu kalakki...
  ethu??
  aadyayi...ingane oru yaathrakku irangi purappedan kaanicha aa oru "ithu"...kudos!!!
  randamathu...awesome pics..great sense and greater cam!!!
  moonamathu..the fact that u dont care for much company...cos ente anubhavatheenu..ettavum kooduthal yaathras cheeti poyathu eetavum kooduthal company kkare kootan nookiyappo aanu...:)..
  enthayalum parayathe vayya..bheekara effort!!!!

 45. yousufpa said...

  ee thantedi kochiney enikkishtayeetto......


  oh sorry,entey guru

 46. jense said...

  'ഇമ്മാതിരി ഭക്ഷണമാണ്‌ ഇവിടെ കഴിക്കാന്‍ കിട്ടുന്നതെങ്കില്‍ ഇത്രേം വിപ്ലവമുണ്ടായതില്‍ ഒരതിശയവും ഇല്ല'
  ഈശ്വരാ... ആലപ്പുഴക്കാര്‍ ആരുമില്ലേ ഇവിടെ????

 47. ജേക്കബ്‌ said...

  Alappuzha - kottayam boat yaathra nadathanam ennu pande ee post vaayichappo vichaarichathaayirunnu. Innale athu saadichu... nalla bhangiyulla sthalam.. Thangyuuu....