Sunday, March 2, 2008

കാട്ടിലെ വിശേഷങ്ങള്‍...

"കുറച്ചു കാശുണ്ടാക്കീട്ടു വേണം ഒരു ഹൗസ്‌ബോട്ട്‌ മേടിക്കാന്‍..എന്നിട്ട്‌ ഇപ്പോ ഉള്ള പണിയൊക്കെ കളഞ്ഞ്‌ ഫുള്‍-ടൈം കായലിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കും.അല്ലെങ്കില്‍ പിന്നെ വല്ല കാട്ടിലും പോയി ഏറുമാടം കെട്ടി താമസിച്ചാലോ..അതാവുമ്പോ ഒത്തിരി പൈസയൊന്നും വേണ്ടിവരില്ലല്ലോ..." എന്റെ ഭാവിപരിപാടികളെ പറ്റി മമ്മിയുമായി സീരിയസായി ഡിസ്കസ്‌ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു


"ഡീ എങ്കില്‍ പിന്നെ ആറളം കാടാണ്‌ നല്ലത്‌. വല്ലപ്പോഴുമൊക്കെ നിന്നെ കാണണംന്നു തോന്നുമ്പോള്‍ ഞങ്ങള്‍ക്കിത്രേം ദൂരം വന്നാല്‍ മതിയല്ലോ..അതുമല്ല നിനക്കു ഇടയ്ക്ക്‌ പുട്ടും കടലേം തിന്നാന്‍ കൊതിയാവുകാണേല് അവിടെ അടുത്തു തന്നെ റീത്തേടെ വീടുമുണ്ട്‌. "


"അതിന്‌ ആറളത്തെവിടെയാ മമ്മീ കാട്‌!! അത്‌ ഫാമല്ലേ ??" കാര്യം മമ്മി കളിയാക്കീതാണെന്നു മനസ്സിലായെങ്കിലും അതെനിക്കൊരു പുതിയ അറിവായിരുന്നു. കുഞ്ഞുനാളിലെപ്പോഴോ ആ ഫാമില്‍ പോയതായി ചെറിയ ഒരോര്‍മ്മയുണ്ട്‌


"ആ ഫാമിന്റെ അപ്പുറത്തേക്കു മുഴുവന്‍ കാടാണ്‌.. " മമ്മി ആ വിലപ്പെട്ട വിവരം തന്നുകഴിഞ്ഞതും സ്വിച്ചിട്ട പോലെ ഒരു ഐഡിയ എന്റെ തലയില്‍ മിന്നിത്തെളിഞ്ഞു..


"അപ്പോ ശരി.. ഞാന്‍ ഇത്തവണ വരുമ്പോള്‍ ഇരിട്ടിയിലിറങ്ങും. എന്നിട്ട്‌ കാട്ടിലേക്ക്‌ ഒറ്റപ്പോക്ക്‌. "


"നടന്നതു തന്നെ ..ഒറ്റയ്ക്കു കാട്ടില്‍ പോകാനൊന്നും പപ്പ സമ്മതിക്കില്ല. "


"അതിന്‌ ഒറ്റയ്ക്കാരു പോകുന്നു!! പപ്പയും മമ്മിയും ഇരിട്ടീല്‌ ആന്റീടെ വീട്ടില്‍ വരുന്നു. അവിടുന്ന്‌ കാട്ടില്‍ പോകാന്‍ തയ്യാറുള്ള സര്‍വ്വചരാചരങ്ങളെയും കൂട്ടി നമ്മള്‍ കാടുകയറുന്നു..എപ്പടി?? "


പപ്പയുടെ അടുത്തുനിന്നു സമ്മതം നേടിയെടുക്കാന്‍ വേണ്ടി വോഡാഫോണ്‍ കമ്പനിക്കാര്‍ക്ക്‌ കുറെ കാശുകൊടുക്കേണ്ടി വന്നെങ്കിലും അവസാനം ഞാന്‍ തന്നെ ജയിച്ചു. അങ്ങനെ രാവിലെ ഒരു പത്തുമണിയോടു കൂടി ഞങ്ങള്‍ കാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. കുറെക്കാലം കൂടിയാണ്‌ ജീപ്പില്‍ കയറുന്നത്‌. അതിന്റെ ഒരു ത്രില്ലിലായിരുന്നു ഞാന്‍. പണ്ടൊക്കെ മലയോരത്തെ പ്രധാനവാഹനമായിരുന്നു ജീപ്പ്‌..ഇപ്പോ എല്ലായിടത്തും നല്ല റോഡൊക്കെ വന്നപ്പോള്‍ പാവം ജീപ്പുകളൊക്കെ കാറുകള്‍ക്ക്‌ വഴിമാറിപ്പോയി.


ഒരു പാലം കടന്നതോടെ ആറളം ഫാം തുടങ്ങുകയായി. 7000 ഏക്കറാണ്‌ ഫാം. അതില്‍ 1000 ഏക്കറ്‌ ആദിവാസികള്‍ക്ക്‌ വിട്ടുകൊടുത്തു.ഒരാള്‍ക്ക്‌ ഒരേക്കര്‍ എന്ന കണക്കില്‍. പോകുന്ന വഴിക്കൊക്കെ അവരുടെ യാഗകള്‍ കാണാമായിരുന്നു. അന്നാട്ടിലെ ആദിവാസികള്‍ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്‌. കശുമാവ്‌ കാപ്പി,പേരത്തോട്ടങ്ങളൊക്കെ കടന്ന്‌ ഞങ്ങള്‍ കാടിന്റെ എന്‍ട്രന്‍സിലെ ഓഫീസിലെത്തി.ദാ അതിന്റെ ഗേറ്റ്‌ താഴെ.


ആ കാട്ടിലുള്ള അപൂര്‍വ്വ ഇനം പക്ഷികളെപറ്റിയുള്ള വിവരങ്ങള്‍ അവിടെ എഴുതിവച്ചിട്ടുണ്ട്‌. പാസ്സൊക്കെ എടുത്ത്‌ അവിടുന്ന്‌ ഒരു ഗൈഡിനെയും കൂട്ടി കാടിനകത്തേക്ക്‌..ഗൈഡില്ലാതെ അകത്തു പോകാന്‍ സമ്മതിക്കില്ല... വഴികാണിക്കാന്‍ മാത്രമല്ല കേട്ടോ ഈ ഗൈഡ്‌..അല്ലെങ്കില്‍ തന്നെ കാട്ടിലൂടെ ആകെ ഒരൊറ്റ റോഡേയുള്ളൂ.എങ്ങോട്ടു വഴിതെറ്റാന്‍....ഈ കാട്ടിനകത്തേക്കു പോകുന്നവര്‍ വല്ല ചപ്പുചവറുകളൊക്കെ ഇടുന്നുണ്ടോന്നു നോക്കാന്‍ വേണ്ടി കൂടിയാണ്‌ ഗൈഡ്‌ കൂടെ വരുന്നത്‌..സത്യം പറയാല്ലോ..ഇക്കാര്യത്തില്‍ അവര്‍ടെ ആത്മാര്‍ഥത സമ്മതിച്ചുകൊടുക്കണം..അതുകൊണ്ടെന്താ.. മഷിയിട്ടു നോക്കിയാല്‍ പോലും ഒരു കടലാസുകഷ്ണം പോലും ആ കാട്ടില്‍ കാണാന്‍ പറ്റില്ല.ശരിക്കും നീറ്റ്‌ ആന്‍ഡ്‌ ക്ലീന്‍.. ഇനിയങ്ങോട്ട്‌ റോഡൊക്കെ ഒരുവകയാണ്‌. കുമുകുമാന്നാണ്‌ പൊടി പറക്കുന്നത്‌. ജീപ്പിനകം മുഴുവന്‍ പൊടിവന്നു മൂടി,ഞങ്ങള്‍ടെ കാര്യം പിന്നെ പറയണ്ടല്ലോ..എല്ലാവരും തീവ്രവാദികളെപോലെ മുഖമൊക്കെ മൂടിയിരുന്നു.

ഏകദേശം 55sq km (14000 ഏക്കര്‍) ആണ്‌ ആറളം കാട്‌..കാടിനെ ചുറ്റി പുഴയുണ്ട്‌.പണ്ടിത്‌ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌-കാരുടെതായിരുന്നത്രേ.. അവര്‌ ഇഷ്ടം പോലെ മരങ്ങള്‌ മുറിച്ച്‌ പുഴയിലൂടെ ഒഴുക്കിവിവിടും..എന്നിട്ട്‌ അത്‌ അങ്ങു വളപട്ടണം പുഴയിലെത്തുമ്പോള്‍ പിടിച്ചെടുക്കും. ശരിക്കും ഒരു ചെലവുമില്ലാത്ത മരങ്ങള്‌ അങ്ങു ദൂരെ വളപട്ടണത്തെത്തിക്കിട്ടും..എന്തായാലും ഭൂനിയമം വന്നപ്പോള്‍ വനം മുഴുവന്‍ ഗവണ്‍മെന്റ്‌ പിടിച്ചെടുത്തു..അതിന്റെ അങ്ങേയറ്റം കുടകു വനമാണ്‌. .വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല മൃഗങ്ങളും പക്ഷികളും മരങ്ങളുമൊക്കെ ഇപ്പോള്‍ ഇവിടെ യാതൊരു ടെന്‍ഷനുമില്ലാതെ വളരുന്നു..ഇവിടെ 4-5 കടുവകള്‍ടെ കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ടത്രേ..കാട്ടില്‍ ഒരു കടുവയ്ക്കു ജീവിക്കാന്‍ തന്നെ 50sq km സ്ഥലം വീണം (അതിനെയാണു നമ്മള്‌ നാട്ടില്‍ ഇട്ടാവട്ടത്തിലുള്ള കൂട്ടില്‍ കൊണ്ടിടുന്നത്‌..കഷ്ടം). ബാക്കി കടുവകളൊക്കെ കുടകുവനത്തില്‍ നിന്ന്‌ വിസിറ്റിംഗിന്‌ വന്നു പോയതായിരിക്കുംനാണ്‌ വിദഗ്ദര്‍ പറയുന്നത്‌.

പോകുന്നവഴിക്കൊക്കെ ആകെ വളഞ്ഞുപിരിഞ്ഞു നില്‍ക്കുന്ന കുറെ മരങ്ങള്‍. അതാണ്‌ ചീനിമരം .വള്ളമുണ്ടാക്കാന്‍ ബെസ്റ്റാണത്രേ. അതിന്റെ ആ ആകൃതി കണ്ടില്ലേ..ഒരുപാടുയരത്തില്‍ വളരുന്നതു കൊണ്ട്‌ ഒടിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച്‌ രൂപപ്പെടുന്നതാണത്രേ ആ ആ ആകൃതി. ഞാന്‍ എത്ര ശ്രമിച്ചിട്ടും ആ മരം മുഴുവനും ഫോട്ടോയില്‍ കൊള്ളിക്കാന്‍ പറ്റീല്ല..അത്രയ്ക്കുയരം..ദാ നോക്ക്‌..


റോഡിലൊക്കെ അങ്ങിങ്ങായി ആനപ്പിണ്ടം കിടപ്പുണ്ട്‌. ആന അങ്ങു ഫാമിലേക്കൊക്കെ വരും. പണ്ട്‌ എല്ലാ മൃഗങ്ങളും വരുമായിരുന്നു പോലും. ഇപ്പോ എല്ലാം പേടിച്ച്‌ ഉള്‍ക്കാട്ടിലെക്ക്‌ പിന്‍വാങ്ങി.എന്നാലും വല്ലതുമൊക്കെ വന്നു മുഖം കാണിച്ചാലോന്നൊരു കുഞ്ഞുപേടി തോന്നി. ജീപ്പിന്റെ ശബ്ദം കാട്ടുജീവികള്‍ക്കൊക്കെ വല്യ പേടിയാണെന്നും അതുകൊണ്ട്‌ അതൊരിക്കലും അടുത്തു വരില്ലെന്നുമൊക്കെ ഗൈഡ്‌ ധൈര്യം പകര്‍ന്നു തന്നു. ജീപ്പ്‌ ഓഫാക്കിയിടാതിരുന്നാല്‍ മതി . പണ്ടെങ്ങാനും ഒരു ആദിവാസിയെ ആന ചവിട്ടിക്കൊന്നതല്ലാതെ വേറെ ആളപായമൊന്നും ഈ കാട്ടില്‍ ഉണ്ടായിട്ടില്ലത്രേ. ആ കഥ ഇങ്ങനെ. പണ്ട്‌ ആനകള്‌ ഫാമില്‍ വന്ന്‌ നിറയെ കശുമാങ്ങ തിന്നുമായിരുന്നു . എന്നിട്ട്‌ പിണ്ടമിടുമ്പോള്‍ അതില്‌ ഒരുപാട്‌ കശുവണ്ടിയുണ്ടാകും. അതു കളക്ട്‌ ചെയ്യാന്‍ വേണ്ടി ആദിവാസികള്‍ ആനേടെ പുറകേനടക്കും. ഒരു ബുദ്ധിമുട്ടുമില്ലല്ലോ..കശുവണ്ടി പെറുക്കണ്ട..ഇരിയണ്ട.. ഇതങ്ങു പെറുക്കിയെടുതാല്‍ മാത്രം മതി. അങ്ങനെ നടക്കുമ്പഴാണു പോലും ആന ഈ അക്രമം കാണിച്ചത്‌.ഒരാളു മരിച്ച കഥയാണെങ്കിലും ആ ചേട്ടന്‍ പ്രതീക്ഷയോടെ ആനേടെ പുറകെ നടക്കുന്നതോര്‍ത്തപ്പോള്‍ സത്യം പറഞ്ഞാല്‍ ചിരിയടക്കാന്‍ പറ്റീല്ല..

പതുക്കെ പതുക്കെ വെളിച്ചമൊക്കെ കുറഞ്ഞു വന്നു. നല്ല തണുപ്പും. ശരിക്കും ഒരു കാടിന്റെ പ്രതീതി.. ഇതെന്താ ഒരു മൃഗത്തെ പോലും കാണാത്തത്‌ എന്നു ചോദിച്ചോണ്ടിരുന്ന ഞാന്‍ ചോദ്യമൊക്കെ നിര്‍ത്തി അബദ്ധത്തില്‍ പോലും ആനേം കടുവേമൊന്നും മുന്നില്‍ വന്നു ചാടല്ലേന്നു മനസ്സില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്തിനേറെ പറയുന്നു.. ഇടക്കെപ്പോഴോ അവിടിരുന്ന ഒരു വേഴാമ്പലിന്റെ ഫോട്ടോ എടുക്കാന്‍ വേണ്ടി ജീപ്പില്‍ നിന്നിറങ്ങി ഇത്തിരി ദൂരത്തെക്കു നീങ്ങിയ ഞാന്‍ "ആന അടുത്തെവിടെയോ ഉണ്ടെന്നു തോന്നുന്നു..വാല്ലതെ ആനച്ചൂരടിക്കുന്നു" എന്ന ഗൈഡിന്റെ ആത്മഗതം കേട്ട ഉടനെ പാഞ്ഞു വന്ന്‌ വണ്ടിയില്‍ കയറി.. ധൈര്യത്തിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസുമില്ല..


കുറച്ചങ്ങു കഴിഞ്ഞപ്പോള്‍ ടവറിന്റെ അടുത്തെത്തി. ഫോറസ്റ്റുകാര്‍ക്ക്‌ കാടിനെ നിരീക്ഷിക്കാന്‍ വേണ്ടിയുള്ളതാണത്‌. അതിനെ മുകളില്‍ കയറിയാല്‍ കാടു മുഴുവന്‍ കാണാം. എവിടെയെങ്കിലും നായാട്ടു നടക്കുകയാണെങ്കിലോ കാട്ടുതീയുണ്ടാവുകയാണെങ്കിലോ ഒക്കെ ഇവിടുന്നു ശരിക്കും കാണാന്‍ പറ്റും. ഗൈഡ്‌ ചേട്ടന്‍ ചടപടെന്ന്‌ കേറിപ്പോകുന്നതു കണ്ടപ്പോള്‍ ആവേശം മൂത്ത്‌ ഞാനും പോയി കയറി. ഇത്തിരിയങ്ങു കേറീപ്പോള്‍ തന്നെ നമ്മക്കു പറ്റിയ പണിയല്ലാന്നു മനസ്സിലായി തിരിച്ചിറങ്ങി. മേലനങ്ങി ഒരു പണിയും ചെയ്ത്‌ ശീലമില്ലല്ലോ.. ആകെപ്പാടെ തലകറങ്ങിപ്പോയി. എന്തായാലും കേറാന്‍ പറ്റിയത്രേം ഉയരത്തീന്നെടുത്തതാ താഴത്തെ ഫോട്ടോ..


പറയാന്‍ മറന്നു. കാട്ടിനുള്ളിലുള്ള മീന്‍മുട്ടി എന്ന വെള്ളച്ചാട്ടത്തിലേക്കാണ്‌ ഞങ്ങള്‍ പോകുന്നത്‌ . അതിന്റെ സാംപിള്‍ വെടിക്കെട്ടു പോലെ വഴിയരികില്‍ ഒരു പാടു കുഞ്ഞു വെള്ളച്ചാട്ടങ്ങളും നീര്‍ച്ചോലകളുമൊക്കെ കാണാന്‍ പറ്റി. അതില്‍ ഒരു ചോലയിലിറങ്ങി കുറച്ചുസമയം അവിടെ ചുറ്റിക്കറങ്ങി നടന്നു. (എപ്പോള്‍ വേണമെങ്കിലും ഓടി ജീപ്പില്‍ കയറാവുന്നത്ര ദൂരത്തില്‍ മാത്രം ). മനുഷ്യസ്പര്‍ശമൊന്നുമേല്‍ക്കാതെ കാട്ടിലൂടെ ഒഴുകി വരുന്ന പത്തരമാറ്റ്‌ ശുദ്ധമായ വെള്ളം. ഒന്നു തൊട്ടപ്പോള്‍ തന്നെ കൈ വലിച്ചു പോയി. നല്ല ഐസു പോലെ തണുത്ത വെള്ളം..


കുറെക്കൂടി ഉള്ളോട്ടു പോയികഴിഞ്ഞപ്പോള്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ ബോര്‍ഡു കണ്ടു. അവിടെ ഇറങ്ങി നോക്കീട്ടും വെള്ളച്ചാട്ടത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. ചെറുതായി വെള്ളം വീഴുന്ന ശബ്ദം മാത്രം കേള്‍ക്കാം. ഗൈഡിന്റെ പുറകേ ഇത്തിരിയങ്ങു താഴേക്കിറങ്ങി ..പെട്ടെന്നു കണ്ണിലേക്കാരോ ടോര്‍ച്ചടിച്ച പോലെ ഒരു വെളിച്ചം..കണ്ണഞ്ചിപ്പോവുകാന്നൊക്കെ പറയില്ലേ..ആ ഒരവസ്ഥ.. ദാ താഴെ നോക്ക്‌


കുറേം കൂടി താഴേക്കിറങ്ങികഴിഞ്ഞപ്പോള്‍ വെള്ളച്ചാട്ടം ശരിക്കു കാണാന്‍ പറ്റി. അവിടെ ഒരു പ്ലാറ്റ്ഫോം പണിതു വച്ചിട്ടുണ്ട്‌. ചരിഞ്ഞ പാറക്കെട്ടിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളം. ഈ സമയമായതു കൊണ്ട്‌ വെള്ളം തീരെ കുറവായിരുന്നു. മഴക്കാലമാകുമ്പോള്‍ ആ പാറ നിറഞ്ഞ്‌ വെള്ളമുണ്ടാകുമത്രേ. അതിന്റെ ശബ്ദവും ഒക്കെക്കൂടി വല്ലാത്ത ഒരു അന്തരീക്ഷമായിരിക്കും ആ സമയത്തെന്ന്‌ ഗൈഡ്‌ പറഞ്ഞു. എങ്കില്‍ പിന്നെ മഴക്കാലത്ത്‌ ഇവിടെ എന്തായാലും വന്നു നോക്കണംന്ന്‌ മനസ്സിലങ്ങു വിചാരിച്ചതേയുള്ളൂ..അതു കണ്ടിട്ടെന്ന പോലെ ഗൈഡ്‌ ചേട്ടന്‍ മുന്നറിയിപ്പു തന്നു..മഴ തുടങ്ങിയാല്‍ പിന്നെ വനത്തിലെങ്ങും നൂലട്ടാന്നു പേരുള്ള അട്ടകള്‍ വന്നു നിറയുമത്രേ.. ചോരകുടിക്കുന്ന ടൈപ്പ്‌.. അതു കേട്ടതും ഞാന്‍ പ്ലാന്‍ ഉപേക്ഷിച്ചു. എനിക്കീ അട്ടകളെ പണ്ടേ ഇഷ്ടമല്ല..
ഇതാ ആ വെള്ളച്ചാട്ടം..


തിരിച്ചുള്ള യാത്രയില്‍ ഭൂതക്കെട്ടില്‍ പോയിരുന്ന്‌ ഭക്ഷണം കഴിക്കാമെന്നാണ്‌ പ്ലാന്‍ ചെയ്തിരുന്നത്‌..അതു ഹോട്ടലൊന്നുമല്ല കേട്ടോ..ഇതു പോലെ വേറൊരു വെള്ളക്കെട്ട്‌..ഒരു ഗുഹയുടെ ഉള്ളിലാണത്രേ വെള്ളച്ചാല്‍..ആ ഗുഹയില്‍ നിറയെ വവ്വാലുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും.. അതിന്റെ ആ ഒരു ഹൊറര്‍ സെറ്റപ്പു കൊണ്ടാണ്‌ ആ പേരു കിട്ടീത്‌.. എന്തായാലും അങ്ങോട്ടുള്ള വഴിക്കു ഒരു മരം വീണു കിടന്നതു കൊണ്ട്‌ അവിടെ വരെ പോയി പേടിക്കേണ്ടി വന്നില്ല.

അടുത്ത ഓപ്ഷനായ കുരുക്കത്തോട്ടിലേക്കു വിട്ടു..അതാവുമ്പോ നാടിനോട്‌ ഇത്തിരൂടെ അടുത്താണ്‌. നിറയെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തോട്‌..അതിന്റെ കുറച്ചു ഭാഗത്തു മാത്രമേ ഈ സമയത്തു വെള്ളമുള്ളൂ. എല്ലാരും ഭക്ഷണമൊക്കെ കഴിച്ചു തുടങ്ങീട്ടും ഞാനിങ്ങനെ തെക്കുവടക്കു നടക്കുകയാണ്‌.. ആ കല്ലുകള്‍ടെ മോളില്‍ കൂടി നടക്കണമെങ്കില്‍ നല്ല ബാലന്‍സ്‌ വെണാം.എനിക്കില്ലാത്തതും അതാണല്ലോ.

"അയ്യോ ദേ വാഴയ്ക്കാവരയന്‍!! " പപ്പേടെ ഉച്ചത്തിലുള്ള ആശ്ചര്യപ്രകടനം കേട്ടതും ഞാന്‍ അങ്ങോട്ടോടി.ശംഖുവരയന്‍,വെള്ളിവരയന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്‌..ഈ വരയനെ ഇതാദ്യമായാണുകേള്‍ക്കുന്നത്‌..ഒരു വിധത്തില്‍ തെന്നിത്തെറിച്ച്‌ പപ്പയുടെ അടുത്തെത്തി നോക്കുമ്പോള്‍..കറുപ്പും സ്വര്‍ണ്ണക്കളറും വരകളുള്ള കുറെ മീനുകള്‍!! പപ്പ അതിന്‌ ചോറിട്ടു കൊടുക്കുകയാണ്‌. പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരം മീനിനു ചോറിട്ടു കൊടുക്കുമായിരുന്നത്രേ.. മമ്മീം ആന്റീം കൂടി പണ്ടത്തെ മീന്‍പുരാണങ്ങളൊക്കെ പറഞ്ഞുതുടങ്ങീപ്പോഴെക്കും ഞാന്‍ അവിടുന്നു പിന്‍വാങ്ങി. നമ്മക്കു പറയാന്‍ ഇമ്മാതിരി കഥകളൊന്നുമില്ലല്ലോ.ഒരു പാത്രത്തില്‍ ചോറുമെടുത്ത്‌ കുച്ചിപ്പുഡി കളിക്കുന്നതു പോലെ തോടിന്റെ നടുക്കുള്ള കല്ലിന്റങ്ങോട്ടു പോയതാണ്‌. ഇട്ടപ്പൊത്തോന്ന്‌ വെള്ളത്തിലേക്ക്‌ ഒറ്റ വീഴ്ച്ച. തെന്നിപ്പോയതാണ്‌..പപ്പേടെ വാഴയ്ക്കാവരയന്മാരെല്ലാം ജീവനും കൊണ്ടു പാഞ്ഞു. ഭാഗ്യം കൊണ്ട്‌ കാര്യമായ പരിക്കുകളൊന്നും പറ്റീല്ല..എനിയ്ക്കും അവര്‍ക്കും..

ശാപ്പാടൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ജീപ്പില്‍ കയറാന്‍ പോകുമ്പോഴതാ ഗൈഡ്‌ ഒരു പൂമ്പാറ്റേടെ പുറകെനടക്കുന്നു. പപ്പേടെ മീനുകളെപോലെ ടിയാന്റെ സ്കൂള്‍കാലഘട്ടത്തിലെ വല്ല ചങ്ങാതീമായിരിക്കും ആ പൂമ്പാറ്റ എന്നു വിചാരിച്ച്‌ ഞാനത്ര ശ്രദ്ധിക്കാനൊന്നും പോയില്ല. അതായിരുന്നത്രേ ടൈഗര്‍ ബട്ടര്‍ഫ്ലൈ..ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റ. പാവം ഭയങ്കര വംശനാശഭീഷണിയിലാണ്‌..അതിനെയെങ്ങാനും പിടിച്ചാല്‍ കടുവയെ പിടിക്കുന്നതിലും വല്യ ശിക്ഷയാണു പോലും കിട്ടുക. എന്തായാലും അറിഞ്ഞത്‌ നന്നായി. ഇത്‌ ഇത്ര വലിയ വി.ഐ.പി ആണെന്നൊന്നുമറിയാതെ ഒരു തോന്നലിന്‌ പിടിച്ച്‌ ബാഗിലിട്ടിരുന്നേല്‍ ഇപ്പോള്‍ ജയിലില്‌ ഗോതമ്പുണ്ടേം തിന്നോണ്ടിരുന്നെനേ..

അടുത്തത്‌ ചീങ്കണ്ണിത്തോട്‌.ദാ താഴെ നീണ്ടു നിവര്‍ന്നു കിടക്കുന്നതു കണ്ടില്ലേ..ഇതിന്റെ പ്രത്യേകതയെന്താണെന്നോ..കേരളത്തിലൂടെ ആകെ Common Albetross എന്ന ഒരു ടൈപ്പ്‌ പൂമ്പാറ്റയേ ദേശാടനം നടത്തുന്നുള്ളൂ പോലും. അതിന്റെ റൂട്ടാണീ തോട്‌. ഡിസംബര്‍/ജനുവരി മാസത്തില്‍ കൂട്ടം കൂട്ടമായി ഇതു വഴി പൂമ്പാറ്റകള്‍ പോകും. പശ്ചിമഘട്ടത്തില്‍ നിന്നു തുടങ്ങി കുടകുവനത്തിലൂടെ വന്ന്‌ ആറളത്ത്‌ ഈ തോടിന്റെ മുകളിലൂടെ പറന്ന്‌ നിലമ്പൂര്‍ വനം വഴി നീലഗിരിക്കാട്ടിലേക്കാണ്‌ യാത്ര. അതു തിരിച്ചിതുവരെ വരുന്നത്‌ കണ്ടിട്ടില്ലത്രേ..കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. താമസിയാതെ എന്തേലും ക്ലൂ കിട്ടുമായിരിക്കും

കാടൊക്കെ വിട്ട്‌ തിരിച്ച്‌ ഫാമിലൂടെ വരുമ്പോഴാണ്‌ തോടിനു കുറുകെ ഈ തൂക്കുപാലം കണ്ടത്‌. അതിലൂടെ നടക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ട്‌ പിന്‍വാങ്ങേണ്ടി വന്നു. നാട്ടുകാരൊക്കെ കൂളായി ആ പാലത്തിലൂടെ പോകുന്നുണ്ട്‌.


ഞങ്ങളെ എല്ലാരും മണ്ണില്‍ കിടന്നുരുണ്ട കോലത്തിലായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ തന്നെ ചിരിവരും. ഇമ്മാതിരി കോലങ്ങളെ എന്നും കാണുന്നതു കൊണ്ടായിരിക്കും അവിടുത്തെ ആളുകള്‌ ഒരത്ഭുതവും കാണിച്ചില്ല. 'കാട്ടില്‍ പോയതാ അല്ലേ' എന്നു കുശലവും പറഞ്ഞ്‌ അവരങ്ങു പോയി. ഒക്കെ ഇപ്പോ സ്ഥലം പതിച്ചു കിട്ടിയ ആദിവാസികളാണത്രേ. ഒരു കണക്കിന്‌ അവര്‍ക്കാ കാടിനോട്‌ ചേര്‍ന്ന സ്ഥലം കൊടുത്തത്‌ നന്നായി.വല്ല നാട്ടുകാര്‍ക്കുമാണ്‌ അതു കിട്ടിയിരുന്നതെങ്കില്‍ കേറി കേറി കാടു വെളുപ്പിച്ചേനേ. ഇവര്‌ കാടിന്റെ സ്വന്തം മക്കളല്ലേ..അത്രയ്ക്കുപദ്രവമൊന്നും കാടിനോടു ചെയ്യില്ലായിരിക്കും. എന്നാലും അവസാനം നാട്ടുകാരെപോലെ റബ്ബറും തെങ്ങുമൊക്കെ കൃഷി ചെയ്ത്‌ പഠിച്ചുകഴിയുമ്പോള്‍ കാട്ടിലെക്കും കൂടി അതങ്ങ്‌ വ്യാപിപ്പിച്ചേക്കാമെന്ന്‌ ഇവര്‍ക്കങ്ങു തോന്നാതിരുന്നാല്‍ മതിയായിരുന്നു. .

56 comments:

  1. കൊച്ചുത്രേസ്യ said...

    ബ്ലോഗ്‌വിഷനു വേണ്ടി കാട്ടില്‍ നിന്നും നിങ്ങളുടെ പ്രതിനിധി കൊച്ചുത്രേസ്യ ...

  2. A Cunning Linguist said...

    അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ... ഇങ്ങക്ക് എന്നതാ പണി?... എപ്പോ നോക്കിയാലും യാത്രാ വിവരണങ്ങളാണല്ലാ.... :D

    വിവരണം കൊള്ളാം...ഞാനിപ്പോള്‍ താമസിക്കുന്ന സ്ഥലവും കാട് പോലെയാണ്, അല്ല കാട് തന്നെയാണ്, കടുവയും പുലിയുമൊന്നുമില്ലെങ്കിലും മാനുകളും കുരങ്ങന്മാരുമൊക്കെ ഉണ്ട്....അവറ്റകളുടെ കുറച്ച് ഫോട്ടം പിടിച്ച് ഒരു ബ്ലോഗ്ഗ് ഇടണമെന്ന് കുറെ നാളായി വിചാരിക്കുന്നു...

  3. jinsbond007 said...

    ഹൊ... ഇപ്പൊ യാത്രയോടു യാത്ര തന്നെയാണോ ജോലി? എന്തായാലും നല്ലതാ, കായലും കാടും ഒക്കെ ഉള്ള കാലത്തു തന്നെ കണ്ടിരിക്കുന്നത്!!! എത്ര കാലത്തേക്കുണ്ടാവും എന്നറിയില്ലല്ലോ. പണ്ട് സഹാറാ മരുഭൂമി നല്ല ഉഗ്രന്‍ കാടായിരുന്നത്രെ!!! ഇനി ഭാവിയില്‍ ആറളത്ത് കാടുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ ഈ സഞ്ചാര സാഹിത്യമെങ്കിലും ഉപയോഗിക്കാമല്ലോ!!!

    എന്തായാലും സമ്മതിച്ചിരിക്കുന്നു, അത്യഗ്രന്‍ എഴുത്ത്. കാണുന്ന സിനിമയുടെ ഒക്കെ കഥ എനിക്ക് മെയിലായി അയച്ചു തന്നാല്‍ നന്നായിരുന്നു, പിന്നെ പോയി കാണേണ്ട കാര്യമില്ലല്ലോ!!!

  4. Anil said...

    Hello,
    Njan eeyide aanu vayichu thudangiye..Full vayichu theerthu ennu paranjal mathiyallo.
    Eee Aaaralam description kettapl enikku orma vannathu ,pandu silent valleyil poyatha.

    ithu pole thanne. Jeep.Aadivasi,kadu.Avide kurangmarundu.Karimkurangu. Simhavalan kurangu.Nammalingane jeepil thoongi kidannu kaazhcha okke kandu armadichu.
    Annu chennapl ee paranja atta ( Leach )ille? athu orupadu kadichu raktham kudichu.
    Kurachu donate cheyyamennum vachu.Karanam valya dosham onnumilla.Vedana ariyatha operation aanu.
    Oru kadukumani pole vannittu ,valya bheeman aayi happy aayi povum. :)

    Annu Aaanaye okke kandu.
    Nalla choodu anapindom kandu.
    Aaanayude vili kettu. Aaake setup aarunnu

    Avide oru puzha undu. Kunthi puzha
    Oru hydro electrical project plan ittirunnu pandu. Nammude sugathakumari ammayokke cherrnnu athu thadanju.
    Allayirunnel, ee aanem,kurangu, vezhambalum ellam evide poyene?

    Avidem undayirunnu oru watch tower.
    Guidinekkalum munne nammal mukalil ethi....:).Frnd avante SLR camerayil photom eduthu,Nammel chumma pose cheythu..

    Pinne Edukki dam ilum poyirunnu athu mattoru katha..;)

    Comment oru post pole aayi poyennu thonunnu

    ~Anil

  5. ശ്രീവല്ലഭന്‍. said...

    കൊള്ളാം. വിവരണം ഇഷ്ടപ്പെട്ട്ടു. ഫോട്ടോകള്‍ കുഴപ്പമില്ല.

    ഓ.ടോ: ആനയെ പേടിക്കണം, പക്ഷെ ആനപിണ്ട്ത്തെ പേടിക്കണോ?

  6. വിന്‍സ് said...

    ഇപ്പം ഫുള്‍ യാത്രയാണല്ലോ. വിവരണം കൊള്ളാം.

  7. Haree said...

    ബ്ലോഗെഴുതുവാന്‍ വേണ്ടി യാത്ര ചെയ്യുവാണോ? യാത്ര ചെയ്യുവാന്‍ വേണ്ടി ബ്ലോഗ് ചെയ്യുവാണോ?

    എന്നിട്ട് കാട്ടില്‍ താമസമാക്കുന്ന കാര്യത്തില്‍ ഒരു തീരുമാനമായോ?
    ‘നാട്ടിലോ കിടയ്ക്കായ്ക,
    കാട്ടില്‍ പോയ് തപം ചെയ്ക!’ :)
    --

  8. റീനി said...

    ത്രേസ്യാനെറ്റ് ബ്രോഡ്കാസ്റ്റിങ് ഫ്രം കാട്.
    നന്നായിരിക്കുന്നു.

  9. ചീര I Cheera said...

    ത്രേസ്യേ,
    എല്ലാം ഇഷ്ടപ്പെട്ടു.പക്ഷെ,
    ആ വേഴാമ്പലിന്റെ ഫോട്ടോയില്‍ ഒരു കുഞ്ഞു മഞ്ഞ പക്ഷി തന്നെയല്ലേ വേഴാമ്പല്‍?
    അതിനെ ഒന്നടുത്തു കാണണമെന്നുണ്ടായീരുന്നു!

  10. അങ്കിള്‍ said...

    :)

  11. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:: ഒരു ജീപ്പിനും ആളൊന്നുക്കും എത്രയാ കാശു കൊടുക്കേണ്ടത് എന്ന കാര്യം കൂടി എഴുതൂ, അതു പണ്ടേ എങ്ങും കേള്‍ക്കാത്ത കാശായിരുന്നു .. അതു കൂടിയോ കുറഞ്ഞോ?..

    ആ ഗൈഡിന്റെ പേരെന്തായിരുന്നു. ചെവീലു മുഴങ്ങുന്ന ഒരു വാചകമുണ്ട് ഇപ്പോഴും
    “സുരേശേ(ഷേ) ഇങ്ങട്ട് ബാ” ഒരു കിടിലം ആദിവാസി ടോണില്‍..

    നക്ഷത്രക്കാടില്‍ പോയില്ലേ?

  12. അഭിലാഷങ്ങള്‍ said...

    :-)

    “ഫ്ലാഷില്ലാത്ത ക്യാമറയുമായി, കാട്ടില്‍ നിന്നും ബ്ലോഗ്‌വിഷനു വേണ്ടി നിങ്ങളുടെ പ്രതിനിധി കൊച്ചുത്രേസ്യ ...“

    അതല്ലേ ശരി? ചില ഫോട്ടോസ് നന്നായിട്ടുണ്ട്. മറ്റു ചില ചിത്രങ്ങളില്‍ ഫ്ലാഷിന്റെ കുറവ് കാണുന്നുണ്ട്. ത്ര്യേസ്യ തന്നെയാണോ ഈ പ്രോഗ്രാമിന്റെ ക്യാമറയും, തിരക്കഥയും, നിര്‍മ്മാണവും, സംവിധാനവും, ഗതാഗതവും ഒക്കെ കൈകാര്യം ചെയ്തത്?

    ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ കാടുകള്‍ കാണന്‍ അവസരം ഉണ്ടായിട്ടുണ്ടെനിക്ക്, എന്നാലും എന്റെ നാട്ടില്‍ .... കണ്ണൂരില്‍ ഇങ്ങനെയൊരു കാട് പോലത്തെ സംഭവം ഉണ്ടായിട്ട് ഞാന്‍ കണ്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍.... ഗദ് ഗദ്.... ങും, അല്ലേലും ഒരു ചൊല്ലില്ലേ, മുറ്റത്തെ മുല്ലക്ക് മണമില്ല എന്നോ, നാട്ടിലെ കാട്ടിലെ ആനപ്പിണ്ടത്തിന് മണമില്ല, എന്നോമറ്റോ... അദ് തന്നെ.

    പിന്നെ, ആ പാലത്തിലൂടെ നീ നടക്കാതിരുന്നത് എന്തുകൊണ്ടും നന്നായി. നടന്നിരുന്നെങ്കില്‍ അടുത്ത ദിവസത്തെ പത്രവാര്‍ത്ത : “ആറളം ഫാമിലെ തൂക്കുപാലം തകര്‍ന്നു!”

    ങും..! പിന്നെ, കാട്ടിലൊക്കെ പോയിട്ട് ആനയെ കാണാതെ ആനപ്പിണ്ടത്തെ മാത്രമേ കണ്ടുള്ളൂ അല്ലേ, അതേതായാലും നന്നായി, ആന ത്രേസ്യയെ കണ്ടിരുന്നെങ്കില്‍... അടുത്ത ദിവസത്തെ മറ്റൊരു പത്രവാര്‍ത്ത: “കാടുവിട്ട് നാട്ടിലേക്ക് ഓടിരക്ഷപ്പെട്ട കാട്ടാന ഇരിട്ടി ടൌണില്‍ പരിഭ്രാന്തി പരത്തി!!”

    ഓഫ്: ആ ഏറിയയിലെവിടെയെങ്കിലും കൈയ്യില്‍ ഒരു കുന്തവും തലയില്‍ രണ്ടു കൊമ്പും ഉള്ള വല്ല കുട്ടിച്ചാത്തനെയും കണ്ടിരുന്നോ? കുട്ടിച്ചാത്തന്മാരുടെ വിഹാരകേന്ദ്രമാ ആ ഏറിയാ എന്ന് എവിടെയോ കേട്ടിരുന്നു.

    :-)

  13. G.MANU said...

    ഏറനാടന്‍ മലയിറങ്ങി ത്ര്യേസ്യ വരുന്നേ
    ഏറുമാടം കെട്ടിവാഴാന്‍ ത്ര്യേസ്യ വരുന്നേ...

    കാട്ടുവിശേഷം തകര്‍ത്തെന്റെ മാതാവേ...

  14. തോന്ന്യാസി said...

    യാത്രാവിവരണം കസറീന്നു പറഞ്ഞാല്‍ മതീല്ലോ..

    പണ്ട് മീന്മുട്ടീല്‍ കുളികഴിഞ്ഞു കരയ്ക്കു കയറിയ കൂട്ടുകാരനെ,അട്ടകളുടെ കടിവിടാന്‍ വേണ്ടി പുകയില നീരില്‍ കുളിപ്പിച്ചതോര്‍മ്മവന്നു.....

  15. krish | കൃഷ് said...

    ത്രേസ്യാ ഇപ്പോ ഫുള്‍ കാട്ടിലും കായലിലും ഡാമുകളിലുമൊക്കെയാണല്ലോ.. കാടാറുമാസം നാടാറുമാസം സെറ്റപ്പ് ആണോ.

    ആ തൂക്ക് പാലത്തില്‍ ത്രേസ്യാ കയറിയാല്‍ അത് ഭാരം താങ്ങാന്‍ പറ്റാതെ പൊളിഞ്ഞുപോകുമെന്ന് ആ ഗൈഡ് പറഞ്ഞില്ലേ.. അക്കാര്യം എന്താ മിണ്ടാതിരുന്നത്.

    :)

    (ചൂരലും കമ്പിക്കയറും കൊണ്ട് നിര്‍മ്മിച്ച ഇതിലും എത്രയോ കൂടുതല്‍ നീളമുള്ള കയറിയാല്‍ ആടുന്ന തൂക്കുപാലങ്ങളില്‍ കയറിയിട്ടുണ്ട്. അതിന്റെ നടുക്ക് എത്തുമ്പോള്‍ വെള്ളത്തിന്റ്റെ ഒഴുക്കിനനുസരിച്ച് നമ്മള്‍ ഒഴുകുന്നപോലെ തോന്നും. ചിലര്‍ക്ക് തലകറക്കവും വരും.)


    കായലായി, ഡാമായി, കാടായി, ഇനി അടുത്ത സാഹസികയാത്ര എങ്ങോട്ടാ.. ഹിമാലയന്‍ മഞ്ഞുമലകളിലോട്ടാണോ.. അതോ ഉള്‍ക്കടലിലോട്ടോ.. അതുമല്ലെങ്കില്‍ ശൂന്യാകാശത്തേക്ക് ട്രൈ ചെയ്യാം.

  16. നജൂസ്‌ said...

    വിവരണം ഇഷ്ടപ്പെട്ട്ടു...

  17. കണ്ണൂരാന്‍ - KANNURAN said...

    നന്നായി ആറളത്തെ പരിചയപ്പെടുത്തിയത്. ഒരിക്കല്‍ ഞാനും പോയിട്ടുണ്ടവിടെ, കേരള സര്‍ക്കാര്‍ ഫാം ഏറ്റെടുക്കുന്നതിനു മുമ്പെ, അവിടുത്തെ സൂപ്രണ്ടിന്റെ അതിഥിയായി. കാടു മുഴുവന്‍ കാണാന്‍ പറ്റിയില്ല അന്ന്, പക്ഷെ ഫാം മുഴുവന്‍ കണ്ടു.

  18. പ്രിയ said...

    നല്ലൊരു കാട്ടുയാത്ര ആണല്ലോ കൊച്ചേ. :) നല്ല വിവരണം.

  19. നാട്ടുകാരന്‍... said...

    തെന്താന്നറീല്ല..ഈ കാട്‌..കാട്‌ ന്ന് കേക്കുമ്പം മ്മടെ കൊ:ത്രേ: ക്ക്‌ ഒരുള്‍വിള്യാ...കാട്ടിലു പോയി നാലു മരത്തില്‍ തൂങ്ങി ആടിയാലെ അതങ്ങട്‌ തീരുള്ളൂ..ദ്‌പ്പം എടക്കിടക്ക്‌ ണ്ടോന്നൊരു സംശ്യം ല്ലായ്കല്യ....ന്തായാലും കാര്യം ശ്ശി രസായിരിക്കുണു.....അതേ...ഈ നാലഞ്ചു കടുവാ ന്നത്‌ അസാരം കൂടീല്ലേന്നൊരു ശങ്ക...മുറുക്കി പിടിച്ചാല്‍ ന്തേലും കൊറയോ??

  20. ശ്രീ said...

    കാട്ടിലെ വിശേഷങ്ങള്‍ നന്നായി. ആറളം ഫാമിനെ കുറിച്ച് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ.

    ആ ചീനിമരത്തിന്റെയും വെള്ളച്ചാലിന്റെയും ചിത്രങ്ങള്‍ നന്നായി ഇഷ്ടപ്പെട്ടു.

    മരം മുഴുവനായി കിട്ടുന്നതിന് കുറച്ചു കൂടി ദൂരത്തൂ നിന്ന് വേറെ ഒരു ഫോട്ടോ എടുക്കാമായിരുന്നു...
    :)

  21. ഹരിശ്രീ said...

    കൊച്ചുത്രേസ്യാ,

    കാടിനേയും, കാട്ടരുവികളേയും പറ്റിയുള്ള ഈ പോസ്റ്റ് സൂപ്പര്‍...

    നല്ല ചിത്രങ്ങള്‍ നല്ല വിവരണം....

    ആശംസകള്‍....

  22. ബഷീർ said...

    കാട്ടിലെ വിശേഷങ്ങള്‍ ഇഷ്ടപ്പെട്ടു.

  23. റിനുമോന്‍ said...

    ആറളം ഫാം ഇനി കണ്ടാല്‍ മാത്രം മതി. നന്നായിരിക്കുന്നു...

  24. Physel said...

    മകളേ കൊച്ചു ത്രേസ്യേ....ദാണ്ടെ ഞങ്ങള്‍ സൈലന്റ് വാലിയിലേക്കൊരു യാത്ര പ്ളാന്‍ ചെയ്യുന്നുണ്ട്..മാതൃഭൂമിക്കു വേണ്ടിയാണ്...നല്ലൊരു റൈറ്റ് അപ് ആവശ്യമുണ്ട്...കൂടെ കൂടുന്നോ? കാര്യം പറഞ്ഞതാണ്! താത്പര്യമുണ്ടെങ്കില്‍ അറിയിക്കുക! (ആനയും കടുവയുമൊക്കെ വന്നാല്‍ മുന്നില്‍ നിര്ത്താനും ഒരാളുവേണ്ടേ..)

  25. sakthikulangarabloggers said...

    Hi

    Anede peraka pratheekshayode nadakuvayirunnu

    athu valare nannai

    still no clue how to write in malayalam

    the post was good and informative

    waltaire

  26. കൊച്ചുത്രേസ്യ said...

    ഞാന്‍ -പണിയൊക്കെ കണക്കാണ്‌..അതല്ലേ ഇടക്കിടക്ക്‌ ഇങ്ങനെ ഓരോ സ്ഥലത്തേക്ക്‌ ഓടി രക്ഷപെടുന്നത്‌ :-)

    jinsbond007 അതു ശരിയാണ്‌..ഈ കാടൊക്കെ എത്ര കാലത്തേയ്ക്കുണ്ടാകുംന്ന്‌ ആര്‍ക്കറിയാം.. പറ്റുന്നത്രേം ഇപ്പോള്‍ തന്നെ കണ്ടു തീര്‍ക്കാന്‍ ശ്രമിക്കുകയാണ്‌..

    അനില്‍ സെയിലന്റ്‌വാലി റിപോര്‍ട്ടിംഗിനു നന്ദി.. ഇതെല്ലാമെടുത്ത്‌ ഒരു പോസ്റ്റാക്കാമായിരുന്നില്ലേ..

    ശ്രീവല്ലഭാ ആനയില്ലാതെ ആനപ്പിണ്ടമുണ്ടാകില്ലല്ലോ.. നല്ല ആവിപറക്കുന്ന ഫ്രഷ്‌ ആനപ്പിണ്ടമൊക്കെയാണെങ്കില്‍ ഒന്നു പേടിക്കുന്നതു നല്ലതാണ്‌. അതിന്റെ പരിസരപ്രദേശത്തു ആനയുമുണ്ടാകും :-)

    വിന്‍സ്‌ അങ്ങനെ ഫുള്‍-ടൈം യാത്രയൊക്കെ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..

    ഹരീ കാട്ടില്‍ പോയി താമസിക്കുന്ന കാര്യത്തില്‍ പണ്ടേ തീരുമാനമായതാണ്‌.. ഫോറസ്റ്റുകാര്‌ സമ്മതിക്കുന്നില്ല..പാവം ഞാനും എന്റെ സ്വപ്നങ്ങളും :-(

    റീനീ നന്ദി

    p.r വേഴാമ്പലടക്കം കുറെ പക്ഷികളെ പറ്റിയുള്ള ഒരു സി.ഡി. കിട്ടിയിട്ടുണ്ട്‌.അതിനെപറ്റി കുറച്ച്‌ പഠിച്ചിട്ട്‌ ഒരു പോസ്റ്റിട്ടാലോന്നു പ്ലാനുണ്ട്‌..

    അങ്കിള്‍ നന്ദി

  27. കൊച്ചുത്രേസ്യ said...

    ചാത്താ കാശും കാര്യവുമൊക്കെ അവിടെ നില്‍ക്കട്ടെ..'ഇരിട്ടി വരെ വന്നിട്ട്‌ എന്റെ വീട്ടിലൊന്നു കേറാത്തതെന്താ ത്രേസ്യേ' എന്നൊരു ചോദ്യം..അതു ചോദിക്കാന്‍ തോന്നീലല്ലോ :-(

    എന്താ ഈ നക്ഷത്രക്കാട്‌?

    അഭിലാഷേ ഫ്ലാഷൊക്കെ കണ്ട്‌ വല്ല കടുവേം ഒക്കെ വന്നാലോന്നു കരുതി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചതല്ലേ..അല്ലെങ്കിലും ഇങ്ങനെ ഇരുണ്ടിരുന്നാലേ ആ കാടിന്റെ ഒരു ഫീല്‍ കിട്ടൂ
    (ഫോട്ടോ മോശമായതിന്‌ ഇത്രേമൊക്കെ ന്യായീകരണങ്ങള്‍ പോരേ)

    മനൂജീ താങ്ക്സുണ്ടേ..

    തോന്ന്യാസീ നന്ദി

    കൃഷേ ഒരു കൊച്ചുത്രേസ്യയെയൊക്കെ ആ പാലം താങ്ങിക്കോളും..അത്‌ ആടുന്നതു കാണുമ്പോള്‍ തന്നെ പേടിയായിപ്പോയി. ഇല്ലെങ്കില്‍ ഒന്നു കയറി അതിന്റെ ബലം പരീക്ഷിച്ചേനേ..

    നജൂസ്‌ താങ്ക്സ്‌

    കണ്ണൂരാന്‍ ഞാനുന്‍ പണ്ടു പോയപ്പോള്‍ ഫാമേ കണ്ടിരുന്നുള്ളൂ..അവിടെ കാടുണ്ടെന്നതു തന്നെ എനിക്കു പുതിയ അറിവായിരുന്നു..

    പ്രിയാ നന്ദി

    നാട്ടുകാരാ അത്ര നിര്‍ബന്ധമാണെങ്കില്‍ ഒരു കടുവയെ കുറയ്ക്കാം..പക്ഷെ പകരമായി ഞാന്‍ ഒരു സിംഹത്തിനെ ആ കാട്ടില്‍ കേറ്റും..

    ശ്രീ നന്ദി..ഇത്തിരൂടെ മാറി ഫോട്ടോയെടുക്കാന്‍ പോയിട്ടുവേണമല്ലോ എന്നെ ഒളിച്ചുനില്‍ക്കുന്ന വല്ല ആനേം ചവിട്ടികൊല്ലാന്‍.. ഇത്ര ക്രൂരമായി ചിന്തിക്കാന്‍ ഞാന്‍ നിങ്ങളോടൊക്കെ എന്തു തെറ്റു ചെയ്തു..

    ഹരിശ്രീ,ബഷീര്‍,റിനുമോന്‍ നന്ദി

    ഫൈസല്‍ വെറുതെ എന്നെ കൊതിപ്പിക്കരുത്‌. എപ്പോ എങ്ങനെ തുടങ്ങിയ ഡീറ്റെയില്‍സ്‌ ഒക്കെ തന്നാല്‍ ഞാന്‍ ഇപ്പോഴെ ലീവിനു വേണ്ടി ബോസിനെ മണിയടിച്ചു തുടങ്ങാം.പിന്നെ ഒരു 4-5 ആനേം കടുവെമൊക്കെയാണെങ്കില്‍ ഞാന്‍ ഹാര്‍ഡില്‍ ചെയ്തോളാം..അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സഹായം വേണ്ടിവന്നേക്കും :-))

    sakthikulangarabloggers നന്ദി.
    http://howtostartamalayalamblog.blogspot.com/2006_07_01_archive.htmlഈ ലിങ്കില്‍ പോയാല്‍ മലയാളത്തില്‍ ടൈപ്പാനുള്ള സൂത്രം പിടികിട്ടും

  28. ദിലീപ് വിശ്വനാഥ് said...

    ഫുള്‍ ടൈം യാത്രയിലാണല്ലേ? കായല്‍, ഡാം, ഫാം, കാട്. ജ്വാലി ഒക്കെ ഉപേക്ഷിച്ചാ?

    എന്തായാലും സഞ്ചാരസാഹിത്യത്തില്‍ ഒരു ഫാവി കാണുന്നുണ്ട് കേട്ടാ...

  29. Unknown said...

    ന്നട്ട് ത്രേസ്സ്യ പെറുക്കിയ ആ കശുവണ്ടിയൊക്കെ എവിടേ?
    അതിന്റെ പോട്ടം കണ്ടില്ലല്ലോ..(എന്നതാ ഒരു ചൊല്ലില്ലേ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലുംന്നോ അങ്ങനെയെന്തോ അതല്ലേ എന്നോട് പറയാന്‍ വന്നേ?:)

  30. Jith Raj said...

    ഹൌസ് ബോട്ട് ആവശ്യമുണ്ടെങ്കില്‍ പറയുക, ഞങ്ങളുടെ കായലില്‍ ഒരു പത്ത് മുപ്പതെണ്ണം വെറുതെ കിടപ്പുണ്ട്, വേണേല്‍ രണ്ടെണ്ണം എടുത്തോളൂ, ഞാനും തുടങ്ങിയിട്ടുണ്ട് ഒരു യാത്രാവിവരണം പക്ഷെ വണ്ടി മുന്നോട്ട് പോകുന്നില്ല, മടി തന്നെ പ്രധാന കാരണം. എന്തായാലും ആറളം കാട്ടില്‍ പോയ ഒരു പ്രതീതി സൃഷ്ടിക്കാന്‍ ഈ യാത്രാവിവരണത്തിനു കഴിഞ്ഞു. പിന്നെ ഈ യാത്രയുടെ ഒക്കെ സ്പോണ്‍സറ് ആരാണ്‍? അദ്ദേഹത്തെ ഒന്ന് കാണാന്‍ പറ്റുമോ?

  31. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    കാടുവിവരണം കലക്കി ട്ടാ

  32. കുറുമാന്‍ said...

    ആറളം പോയ വിവരണം കലക്കി. പറ്റിയ അബദ്ധങ്ങള്‍ അല്പം കൂടെ എഴുതാമായിരുന്നു :)

  33. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ആ ആ കാട്ടിലെ തടി തേവരുടെ ആന..
    ഹഹ ഇപ്പൊ നാട്ടിനൊക്കെ അങ്ങ് കാട്ടില്പോയാ
    ഇനി ജീവനോടെ ഇങ്ങ് എത്തുമൊ..?
    അതൊ എല്ലെങ്കിലും ബാക്കികാണുമൊ..?ഹിഹി.
    എന്റെ കുറുമാജ്മാഷെ അബദ്ധങ്ങള്‍ കുറച്ചൂടെ എന്ന് പറയാന്‍ കമ്മ്ബ്ലീറ്റ് അബദ്ധമാണല്ലൊ പറ്റുന്നത് എന്നാ പിന്നെ ഈ പെജ് തികയൂല്ല ഹിഹി..

  34. Jay said...

    കൊച്ചുത്രേസ്യ എസ്. പൊറ്റക്കാട്....!!!

  35. ശെഫി said...

    വിവരണം നല്ല രസൊണ്ട് വായക്കാന്‍

  36. പാമരന്‍ said...

    എഴുത്തും ഫോട്ടങ്ങളും ഇഷ്ടപ്പെട്ടു.. പണ്ട്‌ ചിന്നാറില്‍ ഒന്നു കാടുകയറിയതു ഓര്‍മ്മ വന്നു..

  37. അല്ഫോന്‍സക്കുട്ടി said...

    ആറളത്ത് പോണംന്ന് വിചാരിച്ചിരിക്കുകയായിരുന്നു, ഇനിയിപ്പോ പോവാണ്ട് കഴിഞ്ഞു, വണ്ടിക്കാശ് ലാഭായി. ഇനി എന്നാണാവോ ഒരു ഗള്‍ഫ് യാത്ര നടത്തുന്നത്.

  38. siva // ശിവ said...

    very nice narration.....

  39. ഡോക്ടര്‍ said...

    കൊച്ചു ത്രെസ്യെ ..സംഭവം കൊള്ളാം ...ഇതു പോലെ അറിവ് നല്‍കുന്നത് കൊണ്ട് നമുക്കും അവിടയോക്കെ പോകാന്‍ പറ്റുമല്ലോ ...എപ്പോഴും കറക്കമാനല്ലേ..കൊള്ളാം ..ഇനിയും കൂടുതല്‍ വിശേഷങ്ങളുമായി വീണ്ടും കാണാം ,,,

  40. മൂര്‍ത്തി said...

    ഈ പോസ്റ്റിന്റെ പാലാഴി തീര്‍ത്തത് കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്നാണോ? :)

  41. കാര്‍വര്‍ണം said...

    കൊള്ളാം നന്നായി വിവരണങ്ങള്‍. ഇരിട്ടി എന്റെയും വീക്ക് നെസ്സ് ആയ് സ്ഥലമാണ്. അവിടെ വെറുതെ ഒരു യാത്ര പോയാല്‍ തന്നെ എന്തു രസമാ. അയ്യോ എനിക്കു നൊവാള്‍ജിയ വരുന്നു.
    തളിപ്പറമ്പീന്ന് ഇരിട്ടിയിലേയ്ക്കുള്ള യാത്ര, ഇരിട്ടീന്ന് കൊട്ടിയൂര്‍ പിന്നെ ഒരു കുന്ന് എന്തൊ അതിന്റെ പേരു മറന്നു പോയി ചരല്‍ എന്നൊക്കെ പേരുള്ള സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ഇതു പോലെ മനോഹരമായ് ഒരു തോടുണ്ട്. കൊട്ടിയൂരമ്പലവും മുളചതച്ചുണ്ടാക്കുന്ന ഓടപ്പൂവും അയ്യോ‍ാ എനിക്കിപ്പോ കണ്ണൂരു പോണേ.....

  42. ബ്ലോക്കുട്ടന്‍ ! said...

    Valare manoharamaya vivaranam.(As usual!.).
    Pinne ee link boolokathil onnu distribute cheythere!!!!
    http://in.news.yahoo.com/ani/20080304/r_t_ani_en/ten-regular-blogging-could-improve-your-63022d3_1.html
    Veendum kanum vare!!!bye

  43. ഭൂമിപുത്രി said...

    ഞാനുമുണ്ടായിരുന്നുട്ടൊ ആ ജീപ്പില്‍
    മനോയാനമായതുകൊണ്ട് പൊടിയടിയ്ക്കാതെ രക്ഷപ്പെട്ടു.

  44. ശ്രീലാല്‍ said...

    ത്രേസ്യക്കൊച്ചേ, എത്രകാലമായി ഞാന്‍ ഈ ആറളം ഫാം ഒന്നു കാണണം എന്നു വിചാരിക്കുന്നെന്നോ.. :( ഇപ്പൊ കണ്ടപോലെത്തന്നെതോന്നുന്നു - സത്യം. രസകരമായി എഴുതിയിരിക്കുന്നു, ഇന്ഫൊര്മേറ്റീവ് റ്റൂ. ത്രേസ്യയെ ബ്ലോഗ് വിഷന്റെ ചീഫ് റിപ്പോര്ട്ടര്‍ ആയി നിയമിച്ചിരിക്കുന്നു എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു॥ അഭിനന്ദനങ്ങള്‍.

    സ്കൂളില്‍ പഠിക്കുമ്പോള്‍ കേട്ട് തുടങ്ങുന്നതല്ലെ ആറളം ഫാം, പന്നിയൂര് 8 , കരിമ്പം ഫാം, കുയിലൂര് പദ്ധതി, വൈതല്‍ മല... കാണുന്നാളോടെല്ലാം
    കണ്ണൂരുകാരന്‍ എന്ന് ‘ലൊട്ട’ വിട്ട് നടക്കുന്ന ഞാന്‍ പോലും ഇതൊന്നും മര്യാദയ്ക്ക് കണ്ടിട്ടില്ല॥ എല്।പി। ഉസ്കൂളില്‍ പഠിക്കുമ്പം കുഞ്ഞിഗോയിന്നന്‍ മാഷ് ഉപജില്ലാ സ്പോര്‍ട്സിന് ലോംഗ് ജമ്പ് തുള്ളിക്കാന്‍ ജീപ്പിലിട്ട് കൊണ്ട് പോയിട്ടുണ്ട് എന്നെയും കുറച്ചെണ്ണെത്തിനെയും മടമ്പം സ്കൂളിലേക്ക്। അന്നാണാദ്യമായി മടമ്പം പാലം കണ്ടത് എന്നാണ് ഓര്‍മ്മ. പിന്നെ വലുതായപ്പൊഴേക്കും വലുതായിപ്പോയില്ലേ॥ അപ്പൊപ്പിന്നെ എന്ത് ആറളം, എന്ത് ഇരിട്ടി…

    ഇരിട്ടിയെ എനിക്കിഷ്ടമേയല്ല. അവിടുന്നാണ് ഒരു ദിവസം രാത്രി ബാംഗ്ലൂരിലേക്ക് ബസ്സില്‍ പോകുകയായിരുന്ന എന്നെ കുട്ടിച്ചാത്തന്‍ (ബ്ലോഗര്‍ തന്നെയെന്ന് ഞാനിപ്പൊഴും വിശ്വസിക്കുന്നു) കല്ലെറിഞ്ഞ് പരിക്കേല്പിച്ചത്..

  45. കാപ്പിലാന്‍ said...

    കൊള്ളാം ത്രേസ്യകുഞ്ഞേ ..
    തള്ളാന്‍ പാടില്ലെന്നാലും
    നല്ല വിവരണം ..
    എനിക്കും ഈ കാട്ടില്‍ ഒന്ന് കയറണം
    ഞാന്‍ കയറും കട്ടായം

  46. Sharu (Ansha Muneer) said...

    നല്ല യാത്രാവിവരണം... :)

  47. ഉപാസന || Upasana said...

    നന്നായി എഴുതി കൊച്ചുത്രേസ്യാ
    :-)
    ഉപാസന

  48. നവരുചിയന്‍ said...

    ഓഹോ അവിടേം വന്നോ ??? ഞാന്‍ അങ്ങോട്ട് ഒരു ട്രിപ്പ്‌ വരാന്‍ ഇരികു വാരുന്നു.. ഇപ്പൊ പോയാല്‍ പക്ഷികളുടെ കുറെ ചിത്രങ്ങള്‍ എടുക്കാം . ഇപ്പൊ സീസണ്‍ ആണ് .. ആ തുമ്പിയെ പിടിക്കാന്‍ ( ഫോട്ടോ എടുക്കാന്‍ ) ഞാന്‍ കുറച്ചു ശ്രെമിച്ചതാണ് .. പക്ഷെ കണ്ടു കിട്ടി ഇല്ല .. ഇവിടെ ദൈ അതിനെ കിട്ടിടു പടം പിടികാതെ വിട്ടു ..

    ഇതാണ് പറയുന്നെ " തിന്നാന്‍ അറിയുന്നവന്റെ കൈയില്‍ ദൈവം ബീഫ് ഫ്രൈ കൊടുകൂല എന്ന് "

  49. Mary said...

    Kochu Thresia, post nannayi...
    keep writing ketto :)

  50. മഴവില്ലും മയില്‍‌പീലിയും said...

    വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നി എനിക്കും ആറളത്തുപോകണം..നല്ല വിവരണം,..നല്ല പടങ്ങള്‍..ആ കാട്ടുചോലയില്‍ ഒന്നു കുളിക്കാന്‍ കൊതി............

  51. കൊച്ചുത്രേസ്യ said...

    വാല്മീകീ എന്റെ ഭാവി എവിടെയാണെന്നു തപ്പിനടക്കുകയായിരുന്നു..അതു സഞ്ചാരസാഹിത്യത്തിലാണല്ലേ..ഈ വിലപ്പെട്ട അറിവിനു നന്ദി :-)

    ആഗ്നേയാ ശ്‌ ശ്‌ ആ കശുവണ്ടിയൊക്കെ ഞാന്‍ ഉണക്കാന്‍ വച്ചിരികുകയാ..അതു വിറ്റുകിട്ടുന്ന കാശു കൊണ്ടു വേണം അടുത്ത യാത്ര പോവാന്‍.

    ജിത്‌രാജ്‌ എനിക്കു കട്ടപ്പുറത്തിരികുന്ന ഹൗസ്‌ ബോട്ടുകളൊന്നും വേണ്ട..നല്ല കണ്ടീഷനിലുള്ളതു വല്ലതുമാണെങ്കില്‍ അരക്കൈ നോക്കാം. പിന്നെ ഇതിന്റെയൊക്കെ സ്പോണ്‍സര്‍ ഞാന്‍ തന്നെയാണ്‌. അതിനു കാശുണ്ടാക്കാനല്ലേ ഓരോ യാത്ര കഴിയുമ്പോഴും ഇവിടെ ബാംഗ്ലൂരില്‍ വന്ന്‌ കമ്പ്യൂട്ടറില്‍ കൊട്ടുന്നത്‌..

    പ്രിയാ നന്ദി

    കുറുമാനേ അവിടെ ചെന്നപ്പോഴല്ലെ മനസ്സിലായത്‌ നാട്ടില്‍ മാത്രമേ എനിക്ക്‌ അബദ്ധങ്ങള്‍ പറ്റാറുള്ളൂ.. കാട്ടില്‍ ഞാന്‍ ഭയങ്കര ഡീസന്റാണെന്ന്‌..

    സജി ജീവനോടെ തിരിച്ചെത്തുമോ ഇല്ലയോ എന്നുള്ളതൊക്കെ അവനവന്റെ കയ്യിലിരിപ്പു പോലിരിക്കും. എന്തായാലും ഞാന്‍ പോയപോലെതന്നെ തിരിച്ചെത്തി :-)

    അജേഷ്‌ ഡോണ്ടൂ ഡോണ്ടൂ എന്റെ സര്‍നെയിം മാറ്റാന്‍ സമയമായില്ല കേട്ടോ :-)

    ശെഫീ നന്ദി

    പാമരന്‍ ആ ഓര്‍ത്തോണ്ടിരിക്കുന്നതിന്റെ ഒപ്പം തന്നെ അതൊന്നു ടൈപ്പ്‌ ചെയ്ത്‌ പോസ്റ്റാക്കിക്കൂടേ..

  52. കൊച്ചുത്രേസ്യ said...

    അല്‍ഫോന്‍സക്കുട്ടീ 'ഇതു വായിച്ചു കഴിഞ്ഞാല്‍ ആ ഏരിയയിലേക്കേ പോവാന്‍ തോന്നില്ല' എന്നല്ലല്ലോ അല്ലേ ഉദ്ദേശിച്ചത്‌..ഗള്‍ഫിലെക്ക്‌ ഒരു വിസയും ഇത്തിരി കാശും ആരെങ്കിലും തന്നാല്‍ അടുത്ത നിമിഷം ഞാന്‍ ബീമാനത്തില്‍ സീറ്റ്ബെല്‍റ്റിനകത്തു കേറിക്കൂടിയിട്ടുണ്ടാകും :-)

    ശിവകുമാര്‍ താങ്ക്സ്‌

    ഡോക്ടര്‍ എന്തു പറയാനാ..ജീവിതം മുഴുവന്‍ ഇങ്ങനെ കറങ്ങിത്തീര്‍ക്കുന്നു..അത്ര തന്നെ..

    മൂര്‍ത്തീ അല്ലല്ല..ഈ പാലാഴി തീര്‍ത്തത്‌ എന്റെ പാഴ്‌-കീബോഡില്‍ നിന്നാണ്‌ :-)

    കാര്‍വര്‍ണ്ണമേ ഇരിട്ടിയെ അധികം പുകഴ്ത്തണ്ട..അവിടുത്തെ ചാത്തന്‍മാരൊക്കെ വെറുതേ അഹങ്കരിച്ചു പോകും. നമ്മളായിട്ടെന്തിനാ വെറുതെ ഒരു ചാന്‍സു കൊടുക്കുന്നത്‌..

    അരിങ്ങോടര്‍ നന്ദി

    ഭൂമിപുത്രീ കൂടെയുണ്ടായിരുന്നൂന്നോ..ചുമ്മാ പേടിപ്പിക്കരുത്‌..

    ശ്രീലാലേ നമ്മടെ കാടല്ലേ..പോയി കാണെന്നേ.. കരിമ്പം ഫാമിന്റെ കാര്യം പറയരുത്‌.. ബാല്യകാലസ്മരണകള്‍ വന്ന്‌ ഇരമ്പിയാര്‍ക്കുന്നു. ബാല്യത്തിന്റെ നല്ലൊരു പങ്ക്‌ കരിമ്പത്തായിരുന്നു (ഫാമിലല്ല കേട്ടോ).പിന്നെ ഇരിട്ടി ഇപ്പോ ചാത്തന്‍ ഫ്രീയാണ്‌..അവിടുത്തെ ഏറ്റവും ഭീകരന്‍ ചാത്തനെ ഇവിടെ ബാംഗ്ലൂരില്‍ തളച്ചിരിക്കുകയാണ്‌ ;-)

    കാപ്പിലാനേ കാട്ടില്‍ കയറണമെന്നോ..അപ്പോ നിങ്ങളിതെപ്പഴാ കാട്ടില്‍ നിന്നിറങ്ങിയത്‌!!

    ശാരൂ,ഉപാസനാ നന്ദി

    നവരുചിയാ ശരിക്കും അവിടെ പക്ഷിഗവേഷകര്‍ക്കൊക്കെ നല്ല കോളാണ്‌. അവിടെ വരുന്ന വിദേശികളൊക്കെ ഓരോ പക്ഷികളെയൊക്കെ കാണുമ്പോള്‍ ക്യാമറയും കൊണ്ട്‌ പുറകെ പായുമത്രേ.rare species ആണെന്നും പറഞ്ഞ്‌. നമ്മടെ നാട്ടുകാര്‍ക്ക്‌ ഇതിനെയൊന്നും പറ്റി ഒരു വിവരവുമില്ലാന്നും പറഞ്ഞ്‌ ആ ഗൈഡ്‌ എന്നെ ഒന്ന്‌ നോക്കി. കുറ്റം പറയാന്‍ പറ്റില്ല-ഏതൊക്കെയോ പക്ഷികളെ കാണിച്ചു തന്നപ്പോള്‍ ഞാനതിനെയൊന്നും മൈന്‍ഡാക്കാതെ അവിടുത്തെ മരങ്ങള്‍ടെ ഫോട്ടോയെടുത്തു നടക്കുകയായിരുന്നു. ഞാനവിടെ പോയത്‌ കാടിന്റെ ആ ഒരന്തരീക്ഷം കിട്ടാനാണ്‌ അല്ലതെ പക്ഷികളെ പറ്റി ഗവേഷണം നടത്താനല്ലാന്നും പറഞ്ഞ്‌ രക്ഷപെട്ടു :-)

    മേരി താങ്ക്സ്‌

    കാണാമറയത്ത്‌ ശരിക്കും ഒരു നല്ല അനുഭവമാണ്‌. ആ കാട്ടുചോലയൊക്കെ കുറെനേരം വെറുതേ നോക്കിനിന്നാല്‍ പോലും ആകെയൊരു ഫ്രഷ്‌ ഫീലിംഗ്‌ കിട്ടും..

  53. Sathees Makkoth | Asha Revamma said...

    ഞങ്ങള്‍ ബ്ലോഗ്‌വിഷന്‍ പ്രതിനിധിയുടെ കൂടെ കാടു ചുറ്റി ഇപ്പോ തിരികെ എത്തിയതേയുള്ളൂ.

    അടുത്ത യാത്രയുടെ വീഡിയോയും കൂ‍ടിയെടുത്ത് ത്രേസ്യാ കൊച്ചു കുളങ്ങരയുടെ “സഞ്ചാരിണി” എന്നൊരു പരിപാടി കൂടി അവതരിപ്പിച്ചൂടേ?

    എന്ന്
    സതീശനും ആഷയും.

  54. അരവിന്ദ് :: aravind said...

    രസിച്ചു.
    :-)

  55. കൊച്ചുത്രേസ്യ said...

    സതീഷ്‌.ആഷാ സജഷനു നന്ദി..ഒരു വീഡിയോ ക്യാമറയ്ക്ക്‌ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്‌..അതൊന്നിങ്ങു വന്നോട്ടെ :-)

    അരവിന്ദ്‌ താങ്ക്സ്‌

  56. gini said...

    hi thressiachedathi,
    a wonderful tour narration..
    waiting 4 gud one's again..

    gini