Saturday, August 4, 2007

കണി കാണും നേരം...

"ഇവിടെല്ലാരും കുട്ടീടെ അതേ എയ്ജ്‌ഗ്രൂപ്പിലുള്ളവരാണ്‌.യു വില്‍ ലൈക്കിറ്റ്‌..പുതിയ ഹോസ്റ്റലായതു കൊണ്ട്‌ അധികം ആളും ബഹളവുമൊന്നുമുണ്ടാവില്ല."

മലയാളിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണിലൂടെ ഉറപ്പു തന്നപ്പോഴേ മനസ്സു പറഞ്ഞു" ദേ നീ തേടിക്കൊണ്ടിരിക്കുന്ന വള്ളി തന്നെ കാലില്‍ ചുറ്റിയിരിക്കുന്നു.ഒരു പാര്‍പ്പിടത്തിനു വേണ്ടിയുള്ള അന്വേഷണം ഇവിടെ അവസാനിക്കുന്നു.ഇനീം എന്തോന്നാലോചിച്ചോണ്ടു നില്‍ക്കുവാ?? ചുമ്മാ പോയി ജോയിന്‍ ചെയ്യ്‌ കൊച്ചേ. ചലോ വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്റ്റല്‍...."

വര്‍ണ്ണശബളമായ അന്തരീക്ഷം. എങ്ങും പൊട്ടിച്ചിരികളും വളകിലുക്കങ്ങളും കലപിലാരവങ്ങളും.ചങ്ങമ്പുഴയുടെ ഭാഷയില്‍ പറഞ്ഞാല്‍ "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം.".എന്തു രസമായിരിക്കും!! ഇതൊക്കെ ആലോചിച്ചപ്പോഴേ സത്യം പറഞ്ഞാല്‍ രോമാഞ്ചം വന്നു പോയി."ശ്ശൊ ഈ ബുദ്ധി എനിക്കു നേരത്തെ തോന്നാത്തതെന്താ" എന്ന് നാടോടികാറ്റ്‌ സ്റ്റെയിലിലൊരു ഇച്ഛാഭംഗവും.

ചെന്നു കേറി രണ്ടു ദിവസം കഴിഞ്ഞപ്പോഴേ നടുക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കി.ഒരു പ്രിയദര്‍ശന്‍ സിനിമ പോലെയായിരിക്കും എന്നു കരുതി വന്നു കയറിയ സ്ഥലം യഥാര്‍ത്ഥത്തില്‍ ഏതോ ഒരു താടി-ബുദ്ധിജീവി ഡിപ്രഷന്റെ മൂര്‍ദ്ധന്യത്തിലിരിക്കുമ്പോള്‍ പടച്ചുവിട്ട അവാര്‍ഡ്‌ സിനിമ പോലെ വിരസം. വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്റ്റലെന്നൊക്കെ പറയാമെങ്കിലും അവിടെ ആകെയുള്ള പതിനഞ്ചന്തേവാസികളില്‍ പന്ത്രണ്ടും സ്റ്റുഡന്റ്സാണ്‌. ഞാനിതു വരെ കേട്ടിട്ടു പോലുമില്ലാത്ത ഓരോരൊ മത്സരപരീക്ഷകള്‍ക്കുള്ള കോച്ചിംഗിനു വന്നിരിക്കുന്നവര്‍. തലേലെക്കൊന്നും കയറുന്നില്ലെങ്കിലും എപ്പോഴും 'പൊത്തകം' മുന്‍പില്‍ വേണമെന്നു പ്രതിജ്ഞയെടുത്തിരിക്കുന്ന അവരോടൊക്കെ എന്തു മിണ്ടാനും പറയാനും. അതുകൊണ്ടു ഞാനും എന്റെ മുറിയിലേക്കൊതുങ്ങിക്കൂടി.രണ്ടു പേര്‍ക്കുള്ള റൂമാണെങ്കിലും നിലവില്‍ ഞാനൊരുത്തിയേയുള്ളൂ ആ മുറിയില്‍.അങ്ങനെ 'എകാന്തതയുടെ അപാരതീരം' പോലെയുള്ള ആ മുറിയിലെക്കാണ്‌ ഒരു തൃസ്സന്ധ്യയ്ക്ക്‌ എനിക്കു കൂട്ടായി രൂപീന്ദര്‍ എന്ന റൂബി കടന്നു വന്നത്‌.

ആദ്യത്തെ അരമണിക്കൂറുനേരത്തെ സംഭാഷണത്തില്‍ നിന്നു തന്നെ കൊച്ചിന്റെ അവതാരോദ്ദേശ്യം പിടികിട്ടി.സി-എ-യ്ക്കു പഠിക്കാനാണെന്നും പറഞ്ഞാണ്‌ വരവെങ്കിലും ഡെല്ലീല്‌ അടിച്ചു പൊളിക്കുകയാണ്‌ ഉദ്ദേശ്യം.പഞ്ചാബിലെവിടെയോ ഉള്ള ഗോതമ്പ്‌ പാടങ്ങളില്‍ പണം വിളയിക്കുന്ന മാ-ബാപ്പുമാരുടെ ഏകപുത്രി.അവരുടെ സ്നേഹമാണെങ്കില്‍ ക്രെഡിറ്റ്‌-കാര്‍ഡിന്റെ രൂപത്തില്‍ മകളുടെ ബാഗിലിരിക്കുന്നു. പിന്നെന്തിനു കഷ്ടപ്പെട്ടു പഠിക്കണം??.എനിക്കാണെങ്കില്‍ ഇങ്ങനത്തെ ജന്മങ്ങളെ കാണുന്നതേ ചതുര്‍ത്ഥിയാണ്‌(ശുദ്ധമലയാളത്തില്‍ അസൂയ എന്നും പറയാം).അതുകൊണ്ട്‌ ഗൗരവം വിടാതെ "എന്നാലിനി കുട്ടി ഇരുന്നു പഠിച്ചോളൂ., എനിക്കല്‍പ്പം വായിക്കാനുണ്ട്‌" എന്നും പറഞ്ഞ്‌ ഞാന്‍ ഒരു ബുക്കുമെടുത്ത്‌ ആവശ്യത്തിലധികം ആത്മാര്‍ത്ഥതയോടെ വായന തുടങ്ങി. കണ്ണു ബുക്കിലാണെങ്കിലും ചെവീം ശ്രദ്ധേം മുഴുവന്‍ സഹമുറിയയിലേക്ക്‌ ട്യൂണ്‍ ചെയ്തുവച്ചിരിക്കുകയാണ്‌.അഞ്ചു മിനിട്ടു കഴിഞ്ഞിട്ടും അവിടുന്നനക്കമൊന്നുമില്ല. നോക്കുമ്പോള്‍ കൊച്ച്‌ എന്റെ കട്ടിലിലേക്കും നോക്കി നിര്‍ന്നിമേഷയായി ഇരിക്കുകയാണ്‌. അതിലത്ഭുതമൊന്നുമില്ല..ആരു കണ്ടാലും രണ്ടാമതൊന്നും കൂടി നോക്കിപ്പോകുന്ന അവസ്ഥയിലാണ്‌ കട്ടില്‍.അതിന്റെ മുകളില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ പത്രങ്ങളും കുറെ ബുക്കുകളും ചിതറിക്കിടക്കുന്നതു കണ്ടാല്‍ 'ഇവളിതെവിടെ കിടക്കുന്നു" എന്ന ന്യായമായ സംശയം ആര്‍ക്കും തോന്നിപ്പോകും (നിങ്ങളോടായതു കൊണ്ടു പറയാം.. രാത്രി കിടക്കാന്‍ നേരത്ത്‌ ഞാന്‍ അതെല്ലാം വാരിയെടുത്ത്‌ താഴേയ്ക്കിടും.രാവിലെ മുറി അടിച്ചു വാരുന്ന ചേച്ചി വന്ന്‌ അതെടുത്ത്‌ വീണ്ടും കട്ടിലിനു മുകളിലേക്കിടും. എല്ലാ ദിവസവും ഇത്‌ റിപീറ്റ്‌ ചെയ്യുന്നു. രണ്ടു പേരും ഖുശി ഖുശി).

"ഞാനൊരു കാര്യം ചോദിച്ചോട്ടേ??"

"ഉം ചോദിച്ചോളൂ" ഞാന്‍ അല്‍പ്പം കനത്തില്‍ തന്നെ മറുപടി കൊടുത്തു.

"എനിക്കു രാവിലെ കിഴക്കോട്ടെഴുന്നേല്‍ക്കണം" കൊച്ചു മടിച്ചു മടിച്ചു പറഞ്ഞു.

എനിക്കെല്ലാം മനസ്സിലായി.ഡെല്ലീല്‌ കിഴക്കുദിക്കെവിടെയാണെന്ന്‌ കൊച്ചിനു മനസ്സിലാകുന്നില്ല. അതു കണ്ടുപിടിക്കാന്‍ വേണ്ടി ഒരു ബുദ്ധിജീവിയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന എന്റെ സഹായം തേടുകയാണ്‌.കര്‍ത്താവേ ഇപ്പം മാനം കപ്പലു കേറി പോവുമല്ലോ...കിഴക്കും തെക്കും വടക്കുമൊക്കെ പോട്ടെ ഇടതും വലതും വരെ എനിക്ക്‌ കണ്‍ഫ്യൂഷനാണ്‌.ഞാന്‍ പണ്ടത്തെ ജ്യോഗ്രഫിക്ലാസ്സിലേക്ക്‌ മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തി നോക്കി. അവിടെ തൂക്കിയിട്ടിട്ടുള്ള മാപ്പിന്റെ മൂലയ്ക്ക്‌ കുരിശു പോലെ വരച്ച്‌ N,S,E,W എന്നൊക്കെ അടയാളപ്പെടുത്തീട്ടുണ്ടാവും. കിണഞ്ഞു ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.അന്ത കാലത്തേ അതോര്‍ക്കാന്‍ പറ്റീട്ടില്ല. പിന്നെയാ ഇപ്പോ. ഞാന്‍ കീഴടങ്ങാന്‍ തന്നെ തീരുമാനിച്ചു.

"അതല്ലേ കിഴക്ക്‌??" എന്റെ കട്ടിലിനടുത്തുള്ള ജനലിലേക്ക്‌ കൈ ചൂണ്ടി കൊച്ച്‌ ചോദിച്ചു.

"അതിന്‌??" ഞാന്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. അല്ല അറിഞ്ഞിട്ടു വേണ്ടെ പറയാന്‍....

"എനിക്കീ കട്ടില്‍ തരുമോ. രാവിലെ സൂര്യനെ കണ്ട്‌ എഴുന്നേല്‍ക്കാനാ.അല്ല ത്രേസ്യയ്ക്കും അങ്ങനെയുള്ള ശീലമുണ്ടെങ്കില്‍ വേണ്ട.."

അതു ശരി ഇതിനാണെന്നെ ഈ കൊച്ച്‌ ഇത്ര നേരം ടെന്‍ഷനടിപ്പിച്ചത്‌. എനിക്കാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണമെന്നേ തോന്നാറില്ല.പിന്നെയല്ലേ സൂര്യനും ചന്ദ്രനുമൊക്കെ അവിടെത്തന്നെയുണ്ടോന്നു നോക്കല്‌....അല്ലെങ്കിലും ഞാനെഴുന്നെല്‍ക്കുന്ന സമയമാകുമ്പോഴേക്കും സൂര്യന്‍ പകുതിവഴിക്കെത്തീട്ടുണ്ടാവും.

"അതിനെന്താ. നോ പ്രോബ്സ്‌" .ഞാന്‍ മാലാഖയായി.എന്റെ സ്ഥാവര ജംഗമ വസ്തുക്കളൊക്കെയെടുത്ത്‌ മറ്റേ കട്ടിലിലേക്കു കുടിയേറുകയും ചെയ്തു.

ഒരു പരോപകാരം ചെയ്ത ചാരിതാര്‍ഥ്യത്തോടെ ഉറങ്ങാന്‍ കിടന്ന എന്നെ റൂബി വിളിച്ചുണര്‍ത്തി."ആ ജനല്‍ തുറക്കാന്‍ പറ്റുന്നില്ല. ആരോ കയറിട്ട്‌ കെട്ടി വച്ചിരിക്കുന്നു"

അപ്പോഴാണ്‌ ഞാനും അതോര്‍ത്തത്‌.ഞാന്‍ കാണുമ്പോഴെ അതങ്ങനെയാണ്‌.ചരടിട്ടു കെട്ടിവച്ചിരിക്കുന്ന ജനലും വാതിലുമൊക്കെ തുറന്നു നോക്കാന്‍ ഞാന്‍ മണിച്ചിത്രത്താഴിലെ ശോഭനയൊന്നുമല്ലല്ലോ. അല്ലേലും അതൊരു വെല്യ പ്രശ്നമായി എനിക്കിതു വരെ തോന്നീട്ടുമില്ലായിരുന്നു. എന്നാലും എന്തെങ്കിലും വിശ്വസനീയമായ കാരണം പറഞ്ഞില്ലെങ്കില്‍ കൊച്ച്‌ ഈ രാത്രി മനസ്സമാധാനമായി ഉറങ്ങില്ല. അതു കൊണ്ട്‌ പെട്ടെന്നു ബുദ്ധീലു തോന്നിയ കാര്യം പറഞ്ഞു.

"അതു കൊതുകു കേറാതിരിക്കാനാ.ലോക്ക്‌ ചെയ്താലും ചെറിയ വിടവുണ്ട്‌. അതു കൊണ്ടാ കെട്ടിവച്ചിരിക്കുന്നത്‌".

ശുദ്ധനുണ. ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആന കുത്തിയാല്‍ പോലും ഞാനറിയൂല്ല. പിന്നെയാ ഇത്തിരീം പോന്ന കൊതുക്‌.....

"അയ്യോ അപ്പോള്‍ ഞാനെങ്ങനെ സൂര്യനു പൂജ ചെയ്യും??" കൊച്ച്‌ വിടുന്ന മട്ടില്ല.

"ഒരു കാര്യം ചെയ്യ്‌.ആ ബാല്‍ക്കണിയും അങ്ങോട്ടു തന്നെയാണ്‌ തുറക്കുന്നത്‌. രാവിലെ അങ്ങോട്ടിറങ്ങി നിന്ന്‌ ലാവിഷായി പൂജ ചെയ്തോ.അപ്പുറത്ത്‌ മൈതാനമായതു കൊണ്ടും റൂം രണ്ടാം നിലയിലായതു കൊണ്ടും സൂര്യനെ ക്ലിയറായി കാണുകയും ചെയ്യാം." ഞാന്‍ പരിഹാരം നിര്‍ദ്ദേശിച്ചു.

അടുത്ത ദിവസം അതിരാവിലെ തന്നെ ഞാന്‍ ചമ്പക്കുളം കായലിലൂടെ ഒരു തോണിയും തുഴഞ്ഞ്‌ താറാവുകളെയും മേച്ചു കൊണ്ട്‌ എന്റെ ചെമ്മീന്‍ കെട്ടിലേക്കു പോവുകയായിരുന്നു-സ്വപ്നത്തില്‌ (അതിരാവിലെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്നെവിടെയോ കേട്ടിട്ടുണ്ട്‌. അതു കൊണ്ട്‌ രാവിലെ അലാറംവെച്ചുന്നേറ്റ്‌ നടക്കണംന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞാന്‍ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി സ്വപ്നം കാണാറുണ്ട്‌. എന്റെയൊരു ബുദ്ധി..). പെട്ടെന്ന്‌ ആരോ വാതില്‍ തള്ളിത്തുറന്നോടിക്കയറുന്ന ശബ്ദം കേട്ടു. എന്റെ താറാവുകള്‍ ചിതറിയോടി. തോണി മറിഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നെറ്റു. കട്ടിലിലിരുന്ന്‌ ചറപറാന്ന്‌ എന്തൊക്കെയോ പുലമ്പുന്ന റൂബി. ഇനിയിത്‌ സുകൃതജപം പോലെ വല്ലതുമാണോ?? അതിത്ര ദേഷ്യത്തോടെ ചൊല്ലുന്നതെന്തിന്‌?ഈ പഞ്ചാബീസിന്റെ ഓരോരോ രീതികള്‍!!!

ചുമ്മാ ആലോചിച്ച്‌ രാവിലെ തന്നെ തലച്ചോറിനു പണികൊടുക്കണ്ടാന്നു വെച്ച്‌ ഞാന്‍ നേരിട്ടു തന്നെ കാര്യം ചോദിച്ചു.

"എന്താ പൂജ കഴിഞ്ഞോ?"

അതിനു കിട്ടിയ മറുപടി ഒരു നോട്ടമായിരുന്നു. 'അല്ലിക്കാഭരണമെടുക്കാന്‍ പോവണ്ട' എന്നു പറഞ്ഞ സുരേഷ്‌ഗോപിയെ ശോഭന നോക്കീയ ആ നോട്ടമില്ലേ .അതൊന്നും ഇതിന്റെ ഏഴയലോക്കത്തു പോലും വരില്ല.

ങാഹാ എന്നാല്‍ പിന്നെ രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ.എന്റെ കുറ്റാന്വേഷണ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.ഒന്നുകില്‍ ബാല്‍ക്കണിയില്‍ ഒളിച്ചു നിന്ന കള്ളന്‍ കൊച്ചിനെ കേറിപ്പിടിച്ചു അല്ലെങ്കില്‍ താഴെ മൈതാനത്തു ഒരു അജ്നാത ശവം കണ്ട്‌ കൊച്ചു ഞെട്ടി. രണ്ടായാലും എന്നേ പോലുള്ള മലയാളീസാണെങ്കില്‍ പേടിച്ചു കൂവിവിളിച്ച്‌ ആളെക്കൂട്ടും.റൂബി പഞ്ചാബിയായതു കൊണ്ട്‌ ദേഷ്യം കൊണ്ടു വിറയ്ക്കുന്നു. ഒരോരോ നാട്ടില്‍ ഒരോരോ രീതികള്‍ !!! ഇല്ലാത്ത ധൈര്യമുണ്ടാക്കി ഞാന്‍ ചോദിച്ചു.

"എന്താ കാര്യം.എന്തെങ്കിലും കണ്ടു പേടിച്ചോ??."

"ഇല്ല"എന്റെ ശ്വാസം നേരെ വീണു.

"പിന്നെ"

മറുപടിയായി റൂബി പുറത്തേക്കു കൈ ചൂണ്ടി. ഞാന്‍ കണ്ണും തിരുമ്മി ബാല്‍ക്കണിയിലേക്കു നടന്നു.സൂര്യനവിടെ ഒരറ്റത്ത്‌ ഉറക്കം തൂങ്ങി നില്‍ക്കുന്നുണ്ട്‌. പിന്നെന്താ പ്രശ്നം?? ഞാന്‍ താഴേക്കു നോക്കി. താഴെ മതിലിനപ്പുറത്ത്‌ കുറെ ചേച്ചിമാരിരുന്ന്‌ കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്‌. ആ മൈതാനത്തിന്റെ അങ്ങേ അറ്റത്തുള്ള ചേരിയിലെ അന്തേവാസികളാണ്‌. ഇതെന്ത്‌ കുടുംബശ്രീ മീറ്റിംഗോ. ഇത്രേം രാവിലെയോ??. ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.ചര്‍ച്ച ചെയ്യുന്നതിനൊപ്പം ചേച്ചിമാര്‍ ഒഴിച്ചുകൂടാനാവാത്ത ചില കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നുണ്ട്‌. എന്റെ കണ്ണിന്റെ ഫ്യൂസടിച്ചു പോയി. രാവിലെ സൂര്യനെ മണിയടിച്ച്‌ നല്ല ദിവസം തുടങ്ങാം എന്നു വിചാരിച്ചു ചെന്ന റൂബി കണികണ്ടത്‌ ഈ കാഴ്ചയാണ്‌.ഞെട്ടിയതില്‍ അത്ഭുതമില്ല.

കാര്യം പറഞ്ഞാല്‍ ആ ചേരിക്കു വേണ്ടി ഒരു പൊതുകക്കൂസ്‌ സര്‍കാര്‌ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്‌. പക്ഷെ അതില്‍ കയറണമെങ്കില്‍ എന്തോ ചെറിയ പൈസ കൊടുക്കണം.ചുമ്മാ വെയ്സ്റ്റാക്കി കളയുന്ന സാധനത്തിനു വേണ്ടി പണം ചിലവാക്കുന്നത്‌ (അതെത്ര കുറഞ്ഞ തുകയാണെങ്കിലും) മണ്ടത്തരമാണെന്ന്‌ എക്കണോമിക്സ്‌ പഠിച്ചിട്ടില്ലെങ്കിലും അവര്‍ക്കറിയാമായിരുന്നു. അതു കൊണ്ട്‌ അതിരാവിലെ തന്നെ പാട്ടേം കുപ്പീമൊക്കെയെടുത്ത്‌ കുടുംബമായി അവര്‍ വിശാലമായ ആ മൈതാനത്തിലേക്കു വരും.അങ്ങനെ രൂപപ്പെട്ട ഒരു 'ലേഡീസ്‌ ടോയ്‌ലറ്റ്‌'ആയിരുന്നു ആ ഞങ്ങളുടെ റൂമിനു താഴെയുള്ള ആ ഏരിയ.രാവിലെ എഴുന്നേറ്റ്‌ ബാല്‍ക്കണിയില്‍ പോയി നിന്ന്‌ ശുദ്ധവായു ആസ്വദിക്കുന്ന ദുശ്ശീലമൊന്നുമില്ലത്തതു കൊണ്ട്‌ പാവം ഞാന്‍ ഇതൊന്നും അറിഞ്ഞതുമില്ല.

അപ്പോള്‍ 'ഈ കണി കാണാനാണോ എന്നെ ഇങ്ങോട്ടു പറഞ്ഞുവിട്ടത്‌' എന്ന ചോദ്യമാണ്‌ കൊച്ചിന്റെ നോട്ടത്തിലടങ്ങിയിരിക്കുന്നത്‌. എന്റെ നിരപരാധിത്വം എങ്ങനെ തെളിയിക്കും എന്റെ മുത്തപ്പാ..

"and this is the capital of Inida!!pathetic!!!...."

തിരിഞ്ഞു നോക്കിയപ്പോള്‍ ദേഷ്യം കൊണ്ടു ചുവന്ന മുഖത്തോടെ റൂബി നില്‍ക്കുന്നു.ഹാവൂ രക്ഷപെട്ടു.. ഞാനല്ല , ഡെല്ലി നഗരമാണ്‌ പ്രതിസ്ഥാനത്തുള്ളത്‌.'അതിനെന്നോടെന്തിനു ചൂടാവുന്നു. ഞാനാണോ ഇതിനെ തലസ്ഥാനമായി പ്രഖ്യാപിച്ചത്‌' എന്നൊരു ചോദ്യം എന്റെ നാവിന്റെ തുമ്പുവരെയെത്തി. പക്ഷെ പുറത്തേയ്ക്കു വന്നത്‌ മറ്റൊരു ചോദ്യമായിരുന്നു.

"സൂര്യനെ കാണാന്‍ മുകളിലെക്കല്ലേ നോക്കണ്ടത്‌.ഇയാളെന്തിനാ താഴേക്കു നോക്കിയത്‌??"

അതിന്റെ മറുപടിയ്ക്ക്‌ ഞാന്‍ കാത്തു നിന്നില്ല. പഞ്ചാബില്‌ റബ്ബര്‍ ഷീറ്റിന്റെ കനത്തിലുള്ള ചപ്പാത്തീം കഴിച്ചു വളര്‍ന്നവരോട്‌ കയ്യാങ്കളിക്കു നില്‍ക്കാനുള്ള ആരോഗ്യമൊന്നും കഞ്ഞീം ചമ്മന്തീം കഴിച്ചു വളര്‍ന്ന നമ്മക്കില്ല എന്ന ബോധമുള്ളതുകൊണ്ടു മാത്രം ഞാന്‍ ഓടിപ്പോയി പുതപ്പിനടിയില്‍ കയറി എന്റെ മറിഞ്ഞു പോയ തോണി നിവര്‍ത്തിവച്ച്‌ യാത്ര തുടര്‍ന്നു....

70 comments:

  1. കൊച്ചുത്രേസ്യ said...

    അതിരാവിലെ എഴുന്നേറ്റ്‌ സൂര്യനമസ്കാരം ചെയ്യാന്‍ പോയ പെണ്‍കുട്ടിയെ ഞെട്ടിച്ചതെന്ത്‌??? ഒരു ലേഡീസ്‌ ഹോസ്റ്റലിന്റെ പശ്ചാലത്തില്‍ നടന്ന സസ്പെന്‍സ്‌ ത്രില്ലര്‍. കൊച്ചുത്രേസ്യ CBI-യുടെ കുറ്റാന്വേഷണചരിത്രത്തില്‍ നിന്നും ഒരേട്‌..

  2. ഇളനീര്‍ said...

    എന്തിരായാലും കണി കണ്ടതും കാണിച്ചു കൊടുത്തതും ഒരേ വര്‍ഗമായതു കൊണ്ടു രക്ഷപ്പെട്ടു..... അല്ലെങ്കിലോ?.... പഞ്ചാബ്‌ കാരി അപ്പൊതന്നെ പെട്ടീം കിടക്കെം എടുത്തു വണ്ടി കയറിയേനെ .....

    പോസ്റ്റ്‌ നന്നായിരുന്നു

  3. Anonymous said...

    ങൂം..!!

  4. Anonymous said...

    ഉഗ്രന്‍, കൊച്ചുത്രേസ്യേ.

    ഞാനാണെങ്കില്‍ പുസ്തകമൊന്നും വാരി താഴെയിടാന്‍ പോലും മിനക്കെടാറില്ല. അതിന്റെയൊക്കെ മുകളില്‍ത്തന്നെ കിടക്കും. അവറ്റകളുടെ സ്ഥിതിയൊക്കെ ഒരു പരുവമാണ്.

    ബ്ലോഗിലെ തുടക്ക സമയമാണെന്റേത്. പക്ഷേ. കൊച്ചുത്രേസ്യയുടെ ശൈലി എനിക്കു വളരെ
    പരിചിതമായി തോന്നുന്നു. തോന്നലാണോ?

  5. മുക്കുവന്‍ said...

    ചുമ്മാ വെയ്സ്റ്റാക്കി കളയുന്ന സാധനത്തിനു വേണ്ടി പണം ചിലവാക്കുന്നത്‌ (അതെത്ര കുറഞ്ഞ തുകയാണെങ്കിലും) മണ്ടത്തരമാണെന്ന്‌ എക്കണോമിക്സ്‌ പഠിച്ചിട്ടില്ലെങ്കിലും അവര്‍ക്കറിയാമായിരുന്നു ... ഒരു കൊച്ചു വിശാലന്‍ ടച്ച്. നന്നായിരിക്കുന്നു.

  6. mazha said...

    മീശമാധവനിലെ ജഗതി കണ്ട കണിയോളം
    വരില്ല......
    '1,2,3,4,5.....
    എന്റെ അഞ്ജ് വര്‍ഷം പോയേ....'
    പോസ്റ്റ് കലക്കി
    ഇതാ പിടിച്ചോ തേങ്ങ....

    മഴ.

  7. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: കലക്കി... കൈകൊട്.. ഇനി എഴുതാന്‍ മൂഡില്ലാതാവുമ്പോള്‍ മണിചിത്രത്താഴിന്റെ സിഡി എടുത്ത് ഒന്നൂടെ കാണൂ.. വേറേ പലരും നാഗവല്ലി സ്റ്റൈലില്‍ തന്നെ നോക്കിക്കാണുമല്ലോ അതൊക്കെ ഓര്‍മ്മവരും.

    ഓടോ:
    “ഇടതും വലതും വരെ എനിക്ക്‌ കണ്‍ഫ്യൂഷനാണ്‌“-- സേം പിഞ്ച്-- ബൈക്കിന്റെ പിന്നിലിരുന്ന് ഇനി ഇടത് അല്ലല്ല വലത് എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം മുന്നിലിരിക്കുന്നവന്‍ പറഞ്ഞു ഒന്ന് മിണ്ടാതിരി ഞാന്‍ വഴീലുള്ളവരോട് വല്ലോം വഴിചോദിച്ചോളാം ന്ന്

  8. സാല്‍ജോҐsaljo said...

    :|

    ഡെല്‍ഹീല്‍ എവിടെ???!!!!!

  9. മഴത്തുള്ളി said...

    കണി കൊള്ളാം.

    :)

  10. G.MANU said...

    Kasaari ente R.K Puraththayyaappaaaaaa

  11. ഉറുമ്പ്‌ /ANT said...

    നന്നായിട്ടുണ്ട് കൊച്ചുത്രേസ്യ.

  12. ശ്രീ said...

    "എനിക്കാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണമെന്നേ തോന്നാറില്ല."

    നന്നായിട്ടുണ്ട്...
    :)

  13. SUNISH THOMAS said...

    ഈ കൊച്ച് ആണെഴുത്തുകാരുടെ വില കളയും, പണി കളയും. വിശാലന്‍ ടച്ചെന്നല്ല, സാക്ഷാല്‍ വിശാലന്‍ തന്നെ വന്നു നില്‍ക്കുന്ന പോലെ.

    ഇഷ്ടക്കോട്ട്-
    പ്രിയദര്‍ശന്‍ സിനിമ പോലെയായിരിക്കും എന്നു കരുതി വന്നു കയറിയ സ്ഥലം യഥാര്‍ത്ഥത്തില്‍ ഏതോ ഒരു താടി-ബുദ്ധിജീവി ഡിപ്രഷന്റെ മൂര്‍ദ്ധന്യത്തിലിരിക്കുമ്പോള്‍ പടച്ചുവിട്ട അവാര്‍ഡ്‌ സിനിമ പോലെ വിരസം.

    അറിയിപ്പ്- ഇതിനു മറുപോസ്റ്റ് ഉണ്ടായിരിക്കുന്നതല്ല.

  14. Promod P P said...

    ത്രേസ്യാമ്മ ഡെല്‍ഹിയിലും ഉണ്ടായിരുന്നോ?
    വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതിയത് കാടുഗോഡിയിലെ ലേഡീസ് ഹോസ്റ്റെലിനെ കുറിച്ചായിരിക്കും എന്നാ

    ഓ : ടൊ : എഴുത്ത് കൊള്ളാം നന്നയിരിക്കുനു. ബാക്കി മീറ്റിനു കണുമ്പോള്‍ പറയാം

  15. ബയാന്‍ said...

    "ഞാന്‍ ഓടിപ്പോയി പുതപ്പിനടിയില്‍ കയറി എന്റെ മറിഞ്ഞു പോയ തോണി നിവര്‍ത്തിവച്ച്‌ യാത്ര തുടര്‍ന്നു...."

    ഇനിയെന്നാണാ‍വോ എഴുന്നള്ളിപ്പ്; കാത്തിരിക്ക തന്നെ.

  16. എതിരന്‍ കതിരവന്‍ said...

    കൊച്ചുത്രേസ്യ ലഖുവായി അവതരിപ്പിച്ച പ്രശ്നം അത്ര ലഘുവല്ല. സ്ത്ര്രീകല്‍ക്ക് ഇത്തരം സൌകര്യങ്ങളില്ലാതിരിക്കുന്നതിനെപ്പറ്റി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഒരു ലേഖനവും പിന്നെ ചില ആലോചനകളും വന്നിരുന്നു.
    ശരിയാണ് തലസ്ഥാനത്തിന്റെ സ്ഥിതി ഇതാണെങ്കില്‍....? അതിപ്രശസ്തമായ ഇന്‍ഡ്യാ ഗേറ്റിനു ചുറ്റും അതിരാവിലെ ഈ “ദയനീയ” കാഴ്ച്ച കാണാം.

    ഇന്‍ഡ്യ തിളങ്ങുന്നു!

  17. അഭിലാഷങ്ങള്‍ said...

    "അതിന്‌ ??" ഞാന്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. അല്ല അറിഞ്ഞിട്ടു വേണ്ടെ പറയാന്‍....

    :-)

    അറിയാത്തകാര്യം വരുമ്പോള്‍‌ എടുത്ത് പ്രവര്‍ത്തിക്കാന്‍‌ ദൈവം സൃഷ്ടിച്ച വാക്കാണ് അത്. എന്റെ ഫേവ്‌റേറ്റ് വേഡ് ഇന്‍ മലയാളം! ഞാനും ഒരുപാട് ഉപയോഗിക്കാറുണ്ട് :-)

    പിന്നെ, കണി ഇഷ്ടമായി ട്ടാ.. അയ്യോ ..ആ കണിയല്ലേ.. കഥയാ ഇഷ്ടമായത്!

    [അഭിലാഷങ്ങള്‍‌]

  18. മുസാഫിര്‍ said...

    ചെറിയ ഒരു സംഭവം രസകരമായി വിവരിച്ചിരിക്കുന്നു ത്രേസ്യകൊച്ച്.ഇഷ്ടമായി.

  19. ദിവാസ്വപ്നം said...

    (സലീം കുമാര്‍ ടോണില്‍)
    ഈ ശനിയാഴ്ച രാവിലെ തന്നെ
    ഡെല്‍ഹി പ്രഭാതസ്മരണകള്‍ സമ്മാനിക്കേണ്ടിയിരുന്നില്ല കുട്ടീ..


    “രാത്രി കിടക്കാന്‍ നേരത്ത്‌ ഞാന്‍ അതെല്ലാം വാരിയെടുത്ത്‌ താഴേയ്ക്കിടും“ :-)

  20. Unknown said...

    കൊള്ളാം. പക്ഷെ സംഭവം ഞാന്‍ ഊഹിച്ചവയില്‍ ഒതുങ്ങി. :-)

  21. അമല്‍ | Amal (വാവക്കാടന്‍) said...

    ത്രേസ്സ്യാമ്മേ നന്നായി...

    രസമായി എഴുതിയിട്ടുണ്ട്..

    ദില്‍ബുവിനോട് യോജിക്കുന്നു...
    ;)

  22. സാബു ജോസഫ്. said...

    കൊച്ചുത്രേസ്യേയുടെ കഥകളെല്ലാം ഒന്നിനൊന്ന്‌ വ്യത്യാസം.തിരുവല്ലാമലക്കാരന്‍ കണ്ണൂരില്‍ കൊച്ചുത്രേസ്യായായി പുനര്‍ജനിച്ചതുപോലെ.....ഇപ്പോള്‍ ഒരു മലബാറുകാരനാണ് എന്നു പറയാന്‍ ഒരു അഭിമാനമൊക്കെ തോന്നുന്നു...(കോട്ടയവും ആയുള്ള ഒരു മുള്ളിതെറിച്ച ബെന്ധമാണ് ഇപ്പോള്‍ എല്ലായിടത്തും എടുത്ത് വീശുന്നത്....) കൊച്ചുത്രേസ്യാ ഞാന്‍ ഒരു ആഗ്രഹം പറഞ്ഞാല്‍ എതിരു പറയരുത്‌....ഒരു കൊച്ചുത്രേസ്യാ ഫാന്‍സ് അസ്സോസിയേഷന്‍ ഉണ്ടാക്കി അതിന്റെ തലവനായി വാഴണമെന്നാണ്‌ മോഹം. സാധിച്ചുതരുമോ....?

    ദീപ്തി, തമാശയല്ല...ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഇനിയും ഒരുപിടി നല്ലകഥകള്‍ക്കായി കാത്തിരിക്കുന്നു....
    സസ്നേഹം സാബൂസ്സ്.......

  23. ഗുപ്തന്‍ said...

    മലബാര്‍ എക്സ്‌പ്രസ്സിന്ന്റ്റെ പേരു പുറത്തായോ എന്നൊരു ഡൌട്ട്.. ഞാന്‍ പിന്നെ വന്നു വായിക്കാമേ.. പറഞ്ഞൊറപ്പിച്ച ഒരു കല്യാണം നടത്താനോണ്ടേ.. ഇപ്പ വരാം..

  24. വിന്‍സ് said...

    kollaam.... punch lines okkey adi poli.

  25. ജിം said...

    ;-)
    വായിച്ച് ചിരിച്ചു.

  26. ബഹുവ്രീഹി said...

    കൊചുത്രേസ്യാക്കൊച്ചേ..

    നേരമ്പോക്കായി.പോസ്റ്റ് രസായി.

    ആ സൂര്യന്റെയൊരു വിധി ആലൊചിച്ചുനൊക്ക്ക്കൂ,ഇതുപോലെ രാവിലെ നടക്കുന്ന എത്രയെത്ര ബാങ്കിടപാടുകള്‍ എവിടെയൊക്കെ കാണേണ്ടിവരും?

    ഖണി!

  27. Santhosh said...

    കൊള്ളാം!

  28. Visala Manaskan said...

    :) കഥ അസ്സലായിട്ടുണ്ട് കൊച്ചുത്രേസ്യച്ചേടത്ത്യാരേ... ചിരിയോടെ വായിച്ചു. ആ തോണിയിലെ യാത്രയാണ് ഏറ്റം ഇഷ്ടായത്.

    പിന്നൊരു കാര്യം. ദേ, നിങ്ങ മാനംമര്യാദക്ക് എഴുതുന്ന എഴുത്തുപുലികളെ ‘കശ്മലന്‍ ടച്ച്’ എന്നൊക്കെ പറഞ്ഞ് അപമാനിച്ച് നിരുത്സാഹപ്പെടുത്തരുതേ...
    എനിക്കൊറ്റു റ്റച്ചും തോന്നിയില്ല.

  29. കൊച്ചുത്രേസ്യ said...

    ഇളനീരേ എന്നിട്ടും കൂടി ആ കുട്ടി പിറ്റേദിവസം തന്നെ ഹോസ്റ്റലു വിട്ടു. ഇന്നത്തെ തലമുറയ്ക്ക്‌ ഒരു മനക്കട്ടീമില്ലെന്നേ..

    ബെര്‍ളിമാഷേ ആ ങൂം..!!-ന്റെ അര്‍ത്ഥമെന്താ.(എന്റെ സെക്കന്റ്‌ ലംഗ്വേജ്‌ ഹിന്ദിയായിരുന്നൂന്ന്‌ എന്നെക്കൊണ്ട്‌ എപ്പോഴും പറയിപ്പിക്കരുത്‌)

    ഗീതേ ഞാനും മിക്കപ്പോഴും അങ്ങനൊക്കെ തന്നെയാ. ഇതിപ്പോ നാലു പേരു വായിക്കുന്നതല്ലേ എന്നു കരുതി ഇത്തിരി ഡീസന്റായതാ. പിന്നെ എന്റെ ശൈലി വളരെ കോമണല്ലേ..'വായില്‍ വരുന്നത്‌ കോതയ്ക്കു പാട്ട്‌' എന്നാ ശൈലീടെ പേര്‌.

    മഴേ എനിക്കും ആദ്യം അതാ തോന്നീത്‌. പക്ഷെ ഞാന്‍ അതൊക്കെ ആ കൊച്ചിനോട്‌ ഹിന്ദീല്‌ പറഞ്ഞു കൊടുക്കുമ്പോഴേക്കും അതിന്റെ അര്‍ത്ഥമൊക്കെ മാറിപ്പോകും.അതു കൊണ്ടു വേണ്ടാന്നു വച്ചു.

    ചാത്താ സാധാരണ നാഗവല്ലി സ്റ്റെയിലില്‌ ഞാനാ നോക്കാറ്‌. എന്നെ അങ്ങനെ അധികം പേര്‌ നോക്കീട്ടില്ല

    സാല്‍ജോ ഡെല്‍ഹീലെ ഒരു മാതിരി എല്ലാ ഏരിയയിലും ഞാന്‍ താമസിച്ചിട്ടുണ്ട്‌.

    മനു ജീ ആര്‍.കെ. പുരത്തപ്പനെയോ മയൂര്‍വിഹാറപ്പനെയോ ഒക്കെ ഉറക്കെ വിളിച്ചോ. ഇയാളുടെ ബ്രിജ്‌ വിഹാറിന്റെ സമീപപ്രദേശത്താണ്‌ ഈ സംഭവം നടന്നത്‌.

    സുനീഷേ കേട്ടിടത്തോളം ഈ വിശാലന്‍ നല്ല തണ്ടും തടീമുള്ള ആളാണ്‌. ഈ മാതിരി പ്രസ്താവനകളിറക്കി അവിടുന്ന്‌ വല്ലതും മേടിച്ചുകൂട്ടിയെക്കരുത്‌.പിന്നെ ഇതിനു മറുപോസ്റ്റിടില്ലാന്നു പറഞ്ഞ്‌ നിരാശപ്പെടുത്തല്ലേ. ഞാന്‍ വിചാരിച്ചത്‌ ഈ കഥേല്‌ ഞാന്‍ ഇടിച്ചു താഴ്ത്താന്‍ ശ്രമിച്ച ആ ചേച്ചിമാരുടെ പ്രതിനിധിയായി സുനീഷ്‌ ഒരു പോസ്റ്റിടുമെന്നാ (ഞാന്‍ ഓടി മയ്യഴിപ്പുഴ കടന്നു)

    തഥാഗതാ ഞാന്‍ കഴിഞ്ഞ വര്‍ഷം വരെ ഡെല്ലീലായിരുന്നു.അവിടം ഒരു വഴിക്കാക്കീട്ടാ ഇപ്പോള്‍ ബാംഗ്ലൂരേക്ക്‌ കുറ്റീം പറിച്ചു വന്നിരിക്കുന്നത്‌.

    ബയാനേ ജസ്റ്റ്‌ വെയ്റ്റ്‌ ആന്‍ഡ്‌ വാച്ച്‌...

    എതികതിരവാ ഇതൊക്കെ പല പ്രശ്നങ്ങളില്‍ ഒന്നു മാത്രം. പല കാര്യങ്ങളിലും തലസ്ഥാനനഗരമായിട്ടു കൂടി ഡെല്ലി വളരെ പുറകിലാണെന്നാ എനിക്കു തോന്നീട്ടുള്ളത്‌.

    ദിവാ അപ്പോള്‍ ഇങ്ങനെയുള്ള പ്രഭാതസ്മരണകള്‍ ദിവയെയും വിടാതെ പിന്തുടരുന്നുണ്ടല്ലേ

    ദില്‍ബാ അല്ലെങ്കിലും ഇയാള്‌ ആളു പുലിയാണെന്നെനിക്കറിയില്ലേ.ഇതൊരു സാധാരണ സംഭവമാണ്‌. എന്റെ കയ്യീന്ന്‌ കുറച്ചു മസാലേം കൂടിയിട്ട്‌ അവതരിപ്പിച്ചൂന്നേയുള്ളൂ.

    സാബൂ അല്‍പ്പനേരം തല തണുത്ത വെള്ളത്തില്‍ മുക്കിവെച്ചാല്‍ ഈ പ്രശ്നം മാറിക്കിട്ടും. ഞാന്‍ പുനര്‍ജന്മമൊന്നുമല്ല കേട്ടോ (ചുമ്മാ പേടിപ്പിക്കരുതേ )

    മനൂ ശ്‌ ശ്‌ ആരോടും പറയല്ലേ

    ബഹുവ്രീഹീ സത്യം ആ പാവം സൂര്യന്റെ ഗതികേടിനെ പറ്റി ചിന്തിക്കാനും ആരെങ്കിലുമുണ്ടായല്ലോ.

    വിശാലാ താങ്ക്സേ.പിന്നെ ഞാന്‍ ആദ്യമേ മുന്നറിയിപ്പു കൊടുത്തതാ വിശാലനെ പ്രകോപിപ്പിക്കല്ലേന്ന്‌. എന്തു ചെയ്യാം അറിയാത്ത പിള്ളയ്ക്ക്‌.....

    ഉറുമ്പേ,ശ്രീ,മഴത്തുള്ളീ,മുക്കുവാ,അഭിലാഷ്‌,മുസാഫിര്‍,അമല്‍,വിന്‍സ്‌,ജിം,സന്തോഷ്‌ താങ്ക്സ്‌

  30. ഇടിവാള്‍ said...

    കൊച്ചൂ,
    നന്നായി ചിരിച്ച് കെട്ടാ..

  31. d said...

    പാവം റൂബി! പാവം കൊച്ചു ത്രേസ്യ! (റൂബി വിളിച്ച് കൊച്ചു ത്രേസ്യേയേം കണി കാണിച്ചില്ലേ?)
    ഇങ്ങ് ബാംഗ്ലൂരെത്തിയപ്പോ ഇതുപോലെ ചടങ്ങുകള്‍ കാണാന്‍ അവസരം ഉണ്ടോ കൊച്ചൂ?? ;)

  32. Kiranz..!! said...

    ഉഗ്രന്‍ കണി തന്നെ ത്രേസ്യാമ്മച്ചേടിത്തീ..!

    തഥോ :- നോട്ട് ദിസ് പായിന്റ് “ഞാന്‍ കഴിഞ്ഞ വര്‍ഷം വരെ ഡെല്ലീലായിരുന്നു.അവിടം ഒരു വഴിക്കാക്കീട്ടാ ഇപ്പോള്‍ ബാംഗ്ലൂരേക്ക്‌ കുറ്റീം പറിച്ചു വന്നിരിക്കുന്നത്‌.

  33. ഷാഫി said...

    ഗുഡ്ഡായിട്ടുണ്ട്. ന്നാലും കഴിഞ്ഞ പോസ്റ്റുകളുടെയത്രക്കൊന്നും... അല്ല, എനിക്ക് തോന്നുന്നതാവും. കണ്‍ഗ്രാറ്റ്സ്.

  34. Sreejith K. said...

    രസകരമായ എഴുത്തും ഭാഷയും. പോസ്റ്റ് ഇഷ്ടായി. കൊച്ച്ത്രേസ്യാക്കൊച്ച് കലക്കുന്നുണ്ടല്ലോ.

  35. Kaithamullu said...

    ഞാനും ഒപ്പ് വച്ച് പോകുന്നു, വൈകിയാലും!

  36. Satheesh said...

    രസിച്ച് വായിച്ചു!
    പോസ്റ്റുകള്‍ക്കിടയിലുള്ള് ഈ നീണ്ട ഇടവേള ഒന്ന് ചുരുക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?!

  37. കൊച്ചുത്രേസ്യ said...

    സതീഷ്‌ പിന്നെ പിന്നെ വഴിയുണ്ട്‌. എല്ലാ മാസവും ഒരു ബ്ലാങ്ക്‌ ചെക്ക്‌ (ഒപ്പിട്ടത്‌) എനിക്ക്‌ അയച്ചു തന്നാല്‍ മതി.ഞാന്‍ ഇപ്പോള്‍ ഉള്ള ജോലിയുപേക്ഷിച്ച്‌ ഫുള്‍-ടൈം ബ്ലോഗെഴുത്തിലേക്കു തിരിഞ്ഞോളാം :-)

    കിരണ്‍സ്‌ ആ പറഞ്ഞത്‌ നിങ്ങള്‍ക്കൊരു മുന്നറിയിപ്പായിട്ടാ. തലസ്ഥാനനഗരം കുട്ടിച്ചോറാക്കിയ എനിക്ക്‌ ബംഗലുരു വെറും തൃണം

    വീണേ എന്താന്നറിയില്ല ബാംഗ്ലൂര്‌ ഇതുവരെ ഇങ്ങനത്തെ കണിയൊന്നും കാണാന്‍ കിട്ടീട്ടില്ല.ഇവിടെ അത്രയ്ക്കങ്ങോട്ട്‌ പുരോഗമിച്ചിട്ടില്ല എന്നു തോന്നുന്നു :-)

    ഇടിവാള്‍,ഷാഫി,ശ്രീജിത്‌,കൈതമുള്ള്‌ എല്ലാര്‍ക്കും നന്ദി..

  38. iamshabna said...

    അതിന്റെ മറുപടിയ്ക്ക്‌ ഞാന്‍ കാത്തു നിന്നില്ല. പഞ്ചാബില്‌ റബ്ബര്‍ ഷീറ്റിന്റെ കനത്തിലുള്ള ചപ്പാത്തീം കഴിച്ചു വളര്‍ന്നവരോട്‌ കയ്യാങ്കളിക്കു നില്‍ക്കാനുള്ള ആരോഗ്യമൊന്നും കഞ്ഞീം ചമ്മന്തീം കഴിച്ചു വളര്‍ന്ന നമ്മക്കില്ല എന്ന ബോധമുള്ളതുകൊണ്ടു മാത്രം ഞാന്‍ ഓടിപ്പോയി പുതപ്പിനടിയില്‍ കയറി എന്റെ മറിഞ്ഞു പോയ തോണി നിവര്‍ത്തിവച്ച്‌ യാത്ര തുടര്‍ന്നു....
    ത്രേസ്യേച്ചീ...
    എനിക്കൊട്ടും ചിരിവന്നില്ല....

    ( ചമ്മന്തീം കഞ്ഞീം എന്നുള്ളത് പുട്ടും കടലയും എന്നാക്കിക്കൂടെ )
    ....Shabna

  39. Mr. K# said...

    :-)

  40. Vanaja said...

    ചിരിച്ചു, തലകുത്തിനിന്ന്

  41. ദീപു : sandeep said...

    കിടിലം!!!
    :)

  42. പുള്ളി said...

    രസകരം.
    >>ദില്‍ബാസുരന്‍ said...
    >>കൊള്ളാം. പക്ഷെ സംഭവം ഞാന്‍ ഊഹിച്ചവയില്‍ ഒതുങ്ങി.
    ദില്‍ബന്‍ എന്താ ഊഹിച്ചത്? വേണ്ട പറയണ്ട....

  43. Unknown said...

    പുള്ളിച്ചേട്ടാ,
    ചോദിച്ച സ്ഥിതിയ്ക്ക് പറയാമെന്നേ. ഒരു ഔട്ട്‌ലൈന്‍ നമ്മള്‍ക്ക് കിട്ടിയാല്‍ (ഹോസ്റ്റല്‍-കെട്ടിടത്തിന്റെ മുകളില്‍- കണി) ഊഹിയ്ക്കാമല്ലോ. ഞാന്‍ ആദ്യ പാരഗ്രാഫുകള്‍ വായിച്ച് ഊഹിച്ചത് തന്നെയാണ് അവസാനം ഉണ്ടായത് എന്നാണ് സൂചിപ്പിച്ചത്. അഥവാ സസ്പെന്‍സ് ഫീല്‍ ചെയ്തില്ല എന്ന്. (എന്നെ ത്രേസ്യച്ചേച്ചിയുടെ അടി കൊള്ളിച്ചേ അടങ്ങൂ അല്ലേ?) :-)

  44. ജാസൂട്ടി said...

    അല്ല കലക്കീട്ടൊണ്ടല്ലാ...:)

    ലേറ്റായി പോയി പോസ്റ്റ് കാണാന്‍...

    കാലത്തെ എഴുന്നേറ്റ് സൂര്യനെയും കൂട്ടരെയും കണ്ട ആഘാതത്തില്‍ റബര്‍ ഷീറ്റ് കനത്തിലെ ഗോതമ്പ് ചപ്പാത്തി കഴിച്ചു മുട്ടനായ ആ പഞ്ചാബി പെണ്ണ് പഞ്ച ഗുസ്തിയൊന്നും കൊച്ചു ചേച്ചിയുടെ അടുത്ത് പ്രയോഗിക്കാഞ്ഞത് എത്രയോ നന്നായി...:)

  45. ഗുപ്തന്‍ said...

    ഹോ !!! ഇതാണ് നമ്മുടെ നഗര പരിപാലനത്തിന്റെ കുഴപ്പം... ഗാന്ധിജിയും നെഹ്രു ജിയും ഒക്കെ പട്ടിണികിടന്നും ജയിലില്‍ കയറിയും തല്ലുകൊണ്ടും സ്വാതന്ത്ര്യം നേടിത്തന്ന നാട്. അണുവായുധവും സാറ്റലൈറ്റും ഒക്കെ ഒണ്ടെന്ന് പറഞ്ഞിട്ടെന്താ... ഈ നാടു നന്നാവുമോ. മെന്‍സ് ഹോസ്റ്റല്‍ വയ്ക്കിണ്ടിടത്ത് ലേഡീസ് ഹോസ്റ്റല്‍ കൊണ്ടു വച്ചുകളയും..


    ഇതല്ലേ ത്രേസ്യാക്കൊച്ച് ഉദ്ധേശിച്ചെ.. ശ്ശൊ ആകെ കണ്‍ഫ്യൂഷനായി...

    ഓഫാണേ... അത്രേം കൊച്ചുവെളുപ്പാന്‍‌കാലത്ത് വള്ളത്തില്‍ കയറി എങ്ങോട്ടുപോകുവാരുന്നു ???

  46. Ajith Pantheeradi said...

    വായിക്കാന്‍ വൈകി, ഈ അടിപൊളി പോസ്റ്റ്!

    സമൂഹമായി ഇരുന്നു പ്രഭാത കൃത്യം ചെയ്യുന്ന മഹിളാമണികള്‍ തമ്മില്‍ സമസാരിക്കുന്നതെങ്ങിനെയാണെന്നു പണ്ട് നമ്മുടെ ഒരു ദോസ്ത് പറഞ്ഞതോര്‍മ്മ വരുന്നു.

    “എടീ, നീയിന്നലെ പാല്പായസം കുടിച്ചൂന്നു തോന്നുന്നല്ലോ, എന്നിട്ടെനിക്കൊരു തരിയും തന്നില്ലല്ലോ നീ”
    “ആഹാ, ഞാന്‍ പല്‍പ്പായസമല്ലേ കുടിച്ചുള്ളൂ, നീ ചിക്കന്‍ 65 കഴിച്ചതുപോലെയുണ്ടല്ലോ”

  47. കുട്ടന്‍സ്‌ | S.i.j.i.t.h said...

    " അടുത്ത ദിവസം അതിരാവിലെ തന്നെ ഞാന്‍ ചമ്പക്കുളം കായലിലൂടെ ഒരു തോണിയും തുഴഞ്ഞ്‌ താറാവുകളെയും മേച്ചു കൊണ്ട്‌ എന്റെ ചെമ്മീന്‍ കെട്ടിലേക്കു പോവുകയായിരുന്നു-സ്വപ്നത്തില്‌ "

    ദാണു നമുക്ക് പിടിച്ച ഫാഗം...
    മലബാര്‍ എക്സ്പ്രസ്, ഇനിയും ജഗജില്ലന്‍ കഥകള്‍ പോരട്ട്..ബാംഗ്ലൂര്‍ പൊളിച്ചടുക്കാമെന്ന മോഹം അതിമോഹമാണു മോളേ...

    വിശാലേട്ടന് അതി ശക്തമായ ഒരു പോരാളീ..
    ഇനീപ്പൊ കൊച്ചുത്രേസ്യേടെ ലോകം പുസ്തകമാക്കിയാലോ..(ഇത്രേം നല്ല വാക്ക് പറഞ്ഞേനുള്ള ട്രീറ്റ് അടുത്ത മീറ്റിനു തന്നില്ലേല്‍ വിവരം അറിയും...ബ്രാക്കറ്റില്‍ ഭീക്ഷണിയുടെ സ്വരം )

  48. Dinkan-ഡിങ്കന്‍ said...

    ഇത് കൊള്ളാലോ :)

  49. Ajith Pantheeradi said...

    അമ്പതേയ്.....

  50. ശാലിനി said...

    കൊച്ചുത്രേസ്യാകൊച്ചേ, എനിക്ക് ആ സ്വപ്നംകാണുന്നതിനുള്ള കുറുക്കുവഴിയും സ്വപ്നവുമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.

  51. മെലോഡിയസ് said...

    “എനിക്കാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണമെന്നേ തോന്നാറില്ല.പിന്നെയല്ലേ സൂര്യനും ചന്ദ്രനുമൊക്കെ അവിടെത്തന്നെയുണ്ടോന്നു നോക്കല്‌....അല്ലെങ്കിലും ഞാനെഴുന്നെല്‍ക്കുന്ന സമയമാകുമ്പോഴേക്കും സൂര്യന്‍ പകുതിവഴിക്കെത്തീട്ടുണ്ടാവും.“
    ഇപ്പോഴും ഇങ്ങന തന്നെയാണാ? എങ്കില്‍ ഭാഗ്യവതി. നമക്ക് ഇതൊന്നും പറ്റൂല്ലാ..നമ്മക്ക് രാവിലെ എഴുനേല്‍ക്കണംന്ന് നിര്‍ബന്ധമില്ലെങ്കിലും മാതാശ്രീക്ക് അത് നിര്‍ബന്ധമാ..

    പോസ്റ്റ് കലക്കീട്ടാ..അടിപൊളി..

  52. ഗുപ്തന്‍ said...

    കൊച്ചി സംഭവം കഴിഞ്ഞിട്ട് ത്രേസ്യാക്കൊച്ചിനെ കാണാനേയില്ലല്ലാ... ആ ലേഡി ബ്ലോഗര്‍ ഇഷ്യൂ ???

    കാണാതായവരൊക്കെ അടിച്ചുവീലായി കിടപ്പാണെന്ന് ചെറിയ ന്യൂസ് പരന്നിട്ടൊണ്ട്. കയ്യിലിരിപ്പുവച്ച് അതിനും ചാന്‍സ് ഇല്ലാതില്ല.. എക്സ്‌പ്ലനേഷന്‍സ്???

  53. Unknown said...

    മനൂ മൂന്നു-നാലു ദിവസം മാതാപിതാക്കളെ സ്നേഹിക്കാന്‍ പോയി തിരിച്ചുവന്ന എന്നോടു തന്നെ ഇതു പറയണം. ഞാന്‍ കൊച്ചീല്‌ പോയിട്ടേ ഇല്ല.ആ ലേഡി ബ്ലോഗ്ഗര്‍ ഞാനല്ല. എന്റെ കര്‍ത്താവേ അല്ലെങ്കില്‍ തന്നെ കെട്ടാനൊരു ചെക്കനെ കിട്ടാതെ നിരാശയായി നടക്കുകയാ ഞാന്‍. ഇതു പോലെ നാലു കമന്റും കൂടി വന്നാല്‍ എന്റെ ലൈഫ്‌ കട്ടപ്പൊകയാകൂല്ലോ :-(

    മെലോഡിയസേ ദേ വെറുംവയറ്റില്‌ പച്ചക്കള്ളം പറയല്ലേ. അമ്മ പറയുന്നതും കേട്ടോണ്ട്‌ രാവിലെ എഴുന്നേല്‍ക്കും പോലും.ഇയാളൊക്കെ മക്കള്‍വര്‍ഗ്ഗത്തിനു തന്നെ അപമാനമാണ്‌.

    ശാലിനീ എന്തു ചെയ്യാം സ്വപ്നങ്ങളൊക്കെ ഓട്ടൊമാറ്റിക്കായി വരുന്ന പ്രായമൊക്കെ കഴിഞ്ഞു പോയി.ഇനിയിപ്പോ ഇങ്ങനത്തെ കുറുക്കുവഴികളൊക്കെ തന്നെ ശരണം.(ദീര്‍ഘനിശ്വാസം)

    കുട്ടന്‍സേ ഇതിനുള്ള ട്രീറ്റ്‌ ഞാന്‍ എന്തായാലും തരാം. എങ്ങാനും ഞാന്‍ മറന്നാല്‍ ചോദിച്ചു മേടിച്ചേക്കണേ...

    ശബ്നേ കുട്ടിക്കെന്തു പറ്റി?? ഒരു കളിക്കുടുക്ക മേടിച്ചു തന്നാല്‍ ആ പഴയ കളിയും ചിരിയും തിരിച്ചു കിട്ടുമോ???

    കുതിരവട്ടന്‍,വനജ,ദീപു,പുള്ളി,ജാസു,ഇത്തിരിവെട്ടം,ഡിങ്കന്‍ -കണികാണാനെത്തിയ എല്ലാര്‍ക്കും താങ്ക്സ്‌.

  54. സാബു ജോസഫ്. said...

    കൊച്ചുത്രേസ്യാ കൊച്ചേ, ചങ്കെടുത്ത്‌ കാണിച്ചാലും ചെബരത്തി പൂ ആണന്ന്‌ പറയുന്നത്‌ ഇച്ചിരി കഷ്ടം ആണ്‌ കേട്ടോ....ഞാന്‍ serious ആയി പറഞ്ഞതാണ്‌. എങ്കിലും തല വെള്ളത്തില്‍ മുക്കി വയ്ക്കാന്‍ പറഞ്ഞത്‌ ഇത്തിരി കടന്ന്‌ പോയില്ലേ.....? എന്തായാലും തല മുക്കി വയ്ക്കാന്‍ പറ്റിയ പാത്രം അന്വേഷിച്ച്‌ നടക്കുകയാണിപ്പോള്‍...ഈശ്വരാ നീ മാത്രം തുണ......

  55. ഗുപ്തന്‍ said...

    മൂന്നുനാലു ദിവസം !!!
    ആ മാതാപിതാക്കളെ സമ്മതിക്കണം ...

  56. kalesh said...

    രസകരം!

  57. മെലോഡിയസ് said...

    "മെലോഡിയസേ ദേ വെറുംവയറ്റില്‌ പച്ചക്കള്ളം പറയല്ലേ. അമ്മ പറയുന്നതും കേട്ടോണ്ട്‌ രാവിലെ എഴുന്നേല്‍ക്കും പോലും.ഇയാളൊക്കെ മക്കള്‍വര്‍ഗ്ഗത്തിനു തന്നെ അപമാനമാണ്‌."

    പ്രാര്‍ത്ഥനക്ക് രാവിലെ എഴുന്നേറ്റില്ലെങ്കില്‍ അന്നത്തെ കാര്യം കട്ടപൊക..അതും കഴിഞ്ഞ് ഉറങ്ങാല്ലോ? എന്നാലും, കൂര്‍ക്കം വലിച്ച് ഉറങ്ങുന്നതിനിടയിലുള്ള ആ വിളി :(

  58. payyans said...

    സത്യം പറ..കൊച്ചുത്രേസ്യ....
    ഇയാളുടെ കൂര്‍ക്കം വലി കാരണമല്ലേ....ആ പഞ്ചാപി കൊച്ചു ഓടി രഷപെട്ടത്..!?...
    വായും പൊളിചു കിടന്നുറങിട്ട് ...ഇപ്പൊള്‍ കഥയെഴുതി പിടിപ്പിക്കുന്നോ..ഹ ഹ ഹ..
    good one...
    :)

  59. ഒരു ഇന്‍ഡ്യന്‍ പൌരന്‍ said...

    കൊച്ചുത്രേസ്സ്യേ,

    ബ്ലോഗില്‍ നടക്കുന്ന കത്തിക്കുത്തും, അടിപിടിയും, പാരയും, തേജോവധവും ഒന്നും കണ്ട് താങ്കള്‍ എഴുത്തു നിര്‍ത്തരുതെന്നാണ് എന്‍റെ അഭ്യര്‍ഥന. താങ്കളുടെ എഴുത്തുകള്‍ ഞങ്ങള്‍ക്ക് കുറച്ചു പേര്‍ക്കെങ്കിലും (കുറഞ്ഞപക്ഷം ഞാനും എന്‍റെ ഭാര്യയും) ഇഷ്ടമാണ്. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്കും ഭാര്യക്കും താങ്കളുടെ മിക്ക പോസ്റ്റുകളും ഞങ്ങളുടെ ചെറുപ്പത്തിലേക്കുള്ള് തിരിച്ചുപോക്കായി തോന്നിയിട്ടുണ്ട്.

  60. Eccentric said...

    ത്രെസ്യേച്ചി ഉഗ്രന്‍.
    രാവിലെ ഉണരുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ!

  61. ശ്രീവല്ലഭന്‍. said...

    ഹെന്റെ കൊച്ചുത്രേസ്സ്യെ,

    'പുഴുവിന്റെ' ബ്ലോഗിലുള്ള ലിങ്ക് കണ്ടു വന്നതാ. നല്ല വിവരണം.

  62. Babu Kalyanam said...

    Me too came via puzhu's blog...
    Mookathu viral vachu poyi!!!!penpillerku ithrayum humour sense undvumo??? (feministukal kshamikkuka!!!)

    Vivaranam "Sparri"yittundu...kalippu ayittundu (vakkukal kittunnilla..
    varidhiyil thiramalakal enna pole
    bharathee padavali thonnenam...)

    Deee (D*****i) ennanu peru alle kochu thresya chedathee... :)

  63. അനിയന്‍കുട്ടി | aniyankutti said...

    ചേടത്തീ.... അനിയന്‍ വന്നൂ...
    ചെന്നൈ-ലേക്കു പോരുന്നോ.. കണി നല്ല കലക്കനായി കാണാം.. വെളുപ്പിനു ട്രെയിന്‍ സെന്‍ട്രലിനോടടുക്കുമ്പോള്‍ കണ്ണു പൊത്തി, തട്ടിത്തടഞ്ഞു വീഴാതെ, വാതുക്കലെത്തണം. എന്നിട്ട് പുറത്തേക്കു നോക്കണം. അപ്പൊ അരികിലെ ഉപയോഗശൂന്യവും അല്ലാത്തതുമായ പാളങ്ങളില്‍ വെളുക്കെ ചിരിച്ചു കൊണ്ടും ബീഡി വലിച്ചു കൊണ്ടും പ്രായലിംഗഭേദമന്യേ ചുള്ളന്മാരും ചുള്ളികളും നില്‍പ്പുണ്ടാവും... അവര്‍ കാര്യം സാധിച്ചവരാണ്‌. അവിടെ കണിയ്ക്ക് "നോ മോര്‍ സ്കോപ്പ്"... അവരുടെ ആ ലൈനിനപ്പുറത്ത്, നമുക്കഭിമുഖമായി, അര്‍ദ്ധപത്മാസനത്തിലിരുന്ന്, "ഇവരെന്താ ഇതൊന്നും ചെയ്യാറില്ലേ" എന്ന മട്ടില്‍ കാര്യം സാധിക്കുന്നവരെ കണ്ടാലേ ചിത്രം പൂര്‍ണ്ണമാവൂ... ഹൊ, കളിക്കളത്തിലിരിക്കുമ്പൊ വിശ്വനാഥന്‍ ആനന്ദിനു പോലും അത്രേം ഗൌരവം കാണൂല്ല..

    ബൈ ദ ബൈ...പോസ്റ്റ് ഉഷാറായിട്ടുണ്ട്. കാലത്ത് സെന്‍ട്രലില്‍ ട്രെയിനിറങ്ങിയ ഒരു പ്രതീതി... ;)
    (നോം ഡിസ്ട്രിക്റ്റ് വിട്ടൂ..)

  64. ചേര്‍ത്തലക്കാരന്‍ said...

    Thressiyakochey.
    Hi Kochu Thressia. Njan ithuvare "Berliyudeyum, suneeshinteyum" oru aaradhakan aayirunnu. Pakshe iinu njan avichaarithamaayi thressiyayude postukal vaayichu. Sathyam parayamallo njan ippam ningalude koodi faaaaaana. Nalla postings, iniyum ithupolulla postings preteeekshikkunnu
    Syam

  65. ചേര്‍ത്തലക്കാരന്‍ said...

    oru kaaryam koodi,
    ee kadhayil "Champakulam" enna sthalathey kurichu ezhuthiyittundu. Thx njaanum oru "Champakulam" kaarana

  66. നിരക്ഷരൻ said...

    ചരടിട്ടു കെട്ടിവച്ചിരിക്കുന്ന ജനലും വാതിലുമൊക്കെ തുറന്നു നോക്കാന്‍ ഞാന്‍ മണിച്ചിത്രത്താഴിലെ ശോഭനയൊന്നുമല്ലല്ലോ.

    ഇന്നിതീക്കൂടുതല്‍ ചിരിക്കാന്‍ എനിക്ക് വയ്യ.
    ബാക്കി നാളെ വായിച്ച് ചിരിച്ചോളാം
    :) :)

  67. Varsha Vipins said...

    hilarious..!!!!rockon..:)..malayaalthil comment idanamennundu..but engane enny aryilla..lol..kalakki kochuthresyeee..:D

  68. Unknown said...

    chechy......... adipoly

  69. yousufpa said...

    കാര്യം പറഞ്ഞാല്‍ ആ ചേരിക്കു വേണ്ടി ഒരു പൊതുകക്കൂസ്‌ സര്‍കാര്‌ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്‌. പക്ഷെ അതില്‍ കയറണമെങ്കില്‍ എന്തോ ചെറിയ പൈസ കൊടുക്കണം.ചുമ്മാ വെയ്സ്റ്റാക്കി കളയുന്ന സാധനത്തിനു വേണ്ടി പണം ചിലവാക്കുന്നത്‌ (അതെത്ര കുറഞ്ഞ തുകയാണെങ്കിലും) മണ്ടത്തരമാണെന്ന്‌ എക്കണോമിക്സ്‌ പഠിച്ചിട്ടില്ലെങ്കിലും അവര്‍ക്കറിയാമായിരുന്നു. അതു കൊണ്ട്‌ അതിരാവിലെ തന്നെ പാട്ടേം കുപ്പീമൊക്കെയെടുത്ത്‌ കുടുംബമായി അവര്‍ വിശാലമായ ആ മൈതാനത്തിലേക്കു വരും.അങ്ങനെ രൂപപ്പെട്ട ഒരു 'ലേഡീസ്‌ ടോയ്‌ലറ്റ്‌'ആയിരുന്നു ആ ഞങ്ങളുടെ റൂമിനു താഴെയുള്ള ആ ഏരിയ.

    ഇതാണ് ഭാരതീയ സംസ്കാരത്തിന്‍റെ ‘അടിയൊഴുക്കുകള്‍’.

  70. Pyari said...

    ഈ കൊച്ചിനെ കൊണ്ട് എനിക്ക് വയ്യേ...
    ഈ കൊച്ച് എന്നേം കൊണ്ടേ പോകൂ ന്നാ തോന്നുന്നേ ...
    (സമയം പുലര്‍ച്ചെ 4:30 ആണേ .. ഒരു പരീക്ഷക്ക്‌ പോലും ഞാനിങ്ങനെ നൈറ്റ്‌ ഔട്ട്‌ അടിച്ചിട്ടില്ല എന്ന് ദയവായി അറിയുക!... )