"ഒരു കുഞ്ഞു ബോട്ടു മതി ചേട്ടാ"
എന്നലല്ലേ ബോട്ടോടുമ്പോള്‍ വെള്ളത്തില്‍ കയ്യിടാന്‍ പറ്റൂ..എന്റെയൊരു ദീര്‍ഘവീഷണം!!
"ഇപ്പോ ടൂറിസ്റ്റ് സീസണല്ലേ..ചെറുതൊന്നും ഒഴിവില്ല..വലുതു വേണമെങ്കില്‍ തരാം"ചേട്ടന് എന്തോ ഔദാര്യം ചെയ്യുന്ന മട്ടില്‍ പറഞ്ഞു.
ഇവര്‍ക്കൊക്കെ ഇപ്പഴേ ഇങ്ങോട്ടെഴുന്നെള്ളാന്‍ തോന്നിയുള്ളോ..ഞാന്‍ എല്ലാ ടൂറിസ്റ്റുകളെയും മനസ്സില്‍ ശപിച്ചു.എന്തായാലും ഉള്ളതു കൊണ്ട് ഓണം പോലേന്നുള്ള മട്ടില്‍ ഞങ്ങള്‍ യാത്ര തുടങ്ങി
ഇന്നലെ ഇങ്ങോട്ടു വന്നപ്പോള്‍ രാത്രിയായതു കൊണ്ട് ഒന്നും കാണാന്‍ പറ്റിയിരുന്നില്ല. ഇന്ന് ഒരു കാഴ്ചയും വിട്ടുപോവാന്‍ പാടില്ല. ഞാനും കൂട്ടുകാരിയും ബോട്ടിന്റെ ടെറസില്‍(അതിന്റെ മുകള്‍ ഭാഗത്തിനെന്താണോ പറയുക??)ഇരിപ്പുറപ്പിച്ചു.. ആദ്യം കുറെഭാഗം തോടു പോലെയാണ്. അതിന്റെ തീരത്തിരുന്നു കുറെപേര് അലക്കുകയും മീന്‍ വെട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്.
"ശ്ശൊ എന്തൊരു ഭാഗ്യം ചെയ്ത മനുഷ്യര്‍.ഇവിടെ ജീവിക്കാന്‍ പറ്റിയല്ലോ" ഞങ്ങള്‍ ചുമ്മാ അസൂയപ്പെട്ടു.
പുട്ടിനിടയ്ക്കു തേങ്ങ പോലെ ഞാന്‍ ഒന്നുരണ്ടു ഫോട്ടോ ഇവിടെ പോസ്റ്റിക്കോട്ടെ..നോക്ക് ..നോക്ക്.

ങാ..അങ്ങനെ ബോട്ട് മുന്നോട്ടു പോവുകയാണ്. ഞാനാണെങ്കില്‍ ക്യാമറയും കൊണ്ട് സര്‍ക്കസ് കളിക്കുകയാണ്..ഒരു ഫോട്ടോയെടുക്കാന്‍ ഇങ്ങനെ റെഡിയായി വരുമ്പോഴായിരിക്കും അതിനേക്കാള്‍ ഭംഗിയുള്ള കാഴ്ച കാണുന്നത്. എന്നാല്‍ പിന്നെ അതിന്റെ ഫോട്ടോയെടുക്കാംന്നുവച്ചാല്‍ അപ്പോഴെക്കും വെള്ളോം പാടോം തെങ്ങുമൊക്കെയായി അതിലും സ്റ്റെയിലന്‍ സീനറി അപ്പുറത്ത്. ചുരുക്കത്തില്‍ മര്യാദയ്ക്കുള്ള ഒരു ഫോട്ടൊയും കിട്ടുന്നില്ല..
"നീലവാനിന്നു കീഴിലായ്..അലയാഴിതന്‍ തീരഭൂവിതാ"കാസറ്റ് വലിഞ്ഞ ശബ്ദത്തില്‍ കൂട്ടുകാരി പാട്ടു തുടങ്ങി.
"ഛെ ഛെ അതിനെക്കാളും ചേരുന്നത് ശ്യാമസുന്ദര കേരകേദാരഭൂമിയാ" ഞാന്‍ തിരുത്തികൊടുത്തു.
പിന്നെ ഞങ്ങള്‍ടെ വക ഗ്രൂപ്പ് സോംഗ്.ദൈവം സഹായിച്ച് ബോട്ടിന്റെ ശബ്ദം കാരണം വേറാര്‍ക്കും ഞങ്ങള്‍ടെ ഗാനാമൃതം കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ല.
"യ്യോ അതു കണ്ടോ" കൂട്ടുകാരി പാട്ടു നിര്‍ത്തി.
മുന്പില് ഒരു പാലം. ഇന്നലെ വന്നപ്പോള്‍ ഇരുട്ടു കാരണം ഈ പാലം കണ്ണില്‍ പെട്ടില്ലായിരുന്നു.അല്ലേങ്കിലും ഈ പാലം ഇന്നലെ ഇവിടെയുണ്ടാകാന്‍ ഒരു വഴിയുമില്ലാ. ഇത്രേം താഴ്ന്ന ഒരു പാലം ഇവിടുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ടെ ഇന്നലത്തെ ബോട്ട് ഇവിടെ സ്റ്റക്കായി കിടന്നിരുന്നേനേ..ഇതു രാത്രിയ്ക്` ആരോ പണിതതാവും.ഇനിയിപ്പം ഞങ്ങള്‍ടെ ബോട്ട് എങ്ങനെ പോകും?? ഞാന്‍ ആ പാലം പണിത കാലമാടന്/മാടിയുടെ ഏഴെട്ടു തലമുറകളെ വരെ ഒറ്റയടിയ്ക്കു ശപിച്ചു.ബോട്ട് ഡ്രൈവര്‍ക്ക് ഒരു കുലുക്കവുമില്ല.അങ്ങേര് തുരുതുരാ ഹോണടിച്ചു കൊണ്ട് മുന്നോട്ടു തന്നെ പോവുകയാണ്. നമ്മടെ പണ്ടത്തെ ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ "പോം പോം" ഹോണില്ലേ..അതുപോലൊന്ന്...
ദാ ആ പാലം താഴെ. ഫോട്ടോ ഇത്തിരി ഷെയ്ക്കായിപ്പോയി. 'ഞങ്ങള്‍ടെ പാവം ടൈറ്റാനിക്ക് ഇപ്പം ഇതില്‍ പോയി ഇടിക്കൂലോ'ന്നുള്ള പേടി ഫോട്ടോയില്‍ പ്രതിഫലിച്ചതാണ്.
ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കികൊണ്ടിരുന്നു. കുറെ സ്കൂള്‍ പിള്ളേര് വന്ന് ആ പാലത്തിലെക്ക് ഓടിക്കയറി.എന്നിട്ട് ഒരു കയറില്‍ പിടിച്ച് വലിക്കാന്‍ തുടങ്ങി.അ വില്ലന്‍ പാലം ഒരറ്റത്തുന്ന് പൊങ്ങിപ്പോകുന്നു. പൊങ്ങിപൊങ്ങി അത് കുത്തനെ നിന്നു.ആ വിടവിലൂടെ ഞ്ഞങ്ങള്‍ടെ ബോട്ട് പുഷ്പം പോലെ കടന്നു പോയി. അത്രയും സമയം ആ കുട്ടികള്‍ ആ കയറും പിടിച്ചു നിന്നു. അതു പോലുള്ള പാലങ്ങള്‍ പിന്നെയുമുണ്ടായിരുന്നു. ഹോണടി കേള്‍ക്കുമ്പോള്‍ അതു വഴി പൊകുന്ന ആരെങ്കിലും വന്ന് പാലം മാറ്റിത്തരും- എന്തു നല്ല നാട്ടുകാര്‍!!
ഇനി ഞങ്ങളുടെ അടുത്ത ലക്ഷ്യം കപ്പയും കരിമീനുമാണ്. ഒരു കുഞ്ഞു വീടിന്റെ മുന്‍പിലേക്ക് ബോട്ടടുപ്പിച്ചു.അതൊരു ഷാപ്പാണെന്നാണ് ബോട്ടുകാരന് പറഞ്ഞത്. ഞങ്ങള്‍ നേറെ ചെന്നു കയറിയത് അടുക്കളയിലെക്കാണ്.കുറെ ചെമ്മീനും കരിമീനും കപ്പയും ഒക്കെ പാര്‍സലാക്കി.കുറച്ചു മധുരക്കള്ളു ടെയ്സ്റ്റു ചെയ്തു നോക്കി.ഇഷ്ടപ്പെടാത്തതു കൊണ്ട് അതു വാങ്ങിയെയില്ല.ദാ താഴെ. കപ്പേടെ സൈഡീന്ന് ആരോ തോണ്ടിയെടുത്ത പോലെ തോന്നിയെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്.
ബോട്ട് വീണ്ടും നീങ്ങിത്തുടങ്ങി. നല്ല വെണ്ണ പോലെയുള്ള കപ്പ.കരിമീനിനാണെങ്കില്‍ ഒടുക്കത്തെ മുള്ള്.അപാര രുചി കാരണം ഉപേക്ഷിക്കാനും തോന്നിയില്ല. എല്ലാവരും കഴിച്ചുകഴിഞ്ഞിട്ടും ഞാന്‍ എന്റെ കരിമീനുമായി മല്‍പ്പിടുത്തം നടത്തികൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മുകളില്‍ നിന്ന് 'ഓടിവായോ ഓടിവായോ'ന്നൊരു നിലവിളി. ഞാന്‍ ഓടി മുകളിലെത്തി.എവറസ്റ്റ് കീഴടക്കിയ അഹങ്കരത്തോടെ കൂട്ടുകാരി നില്ക്കുന്നു.
" മരിക്കുന്നതിനു മുന്‍പ് ഒരു വട്ടമെങ്കിലും കായലിലൂടെ നീന്തുന്ന താറാവുകളെ കാണണമ്ന്നു പറഞ്ഞിട്ടില്ലേ.ദാ നോക്ക്.ഇനി ഇതു കാണാത്തതിന്റെ പേരില്‍ മരിക്കാതിരിക്കണ്ട"
കൂട്ടുകാരി ചൂണ്ടിക്കാണിച്ച സ്ഥലത്തെക്കു നോക്കി. നിറയെ താറാവുകള്‍.. കരയിലൂടെ ഓടിവന്നു വെള്ളത്തിലെക്കു ചാടുകയാണ്.എണ്ണീട്ടും എണ്ണീട്ടും തീരാത്തത്ര താറാവുകള്‍!!

"അങ്ങോട്ടു ചാടണ്ട.ബോട്ടങ്ങോട്ട് അടുപ്പിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്." ബോട്ടിന്റെ അറ്റത്തേക്കോടിയ എന്നെ പിടിച്ചുവലിച്ചു കൊണ്ട് കൂട്ടുകാരി പറഞ്ഞു.
പക്ഷെ ബോട്ട് അടുപ്പിക്കുന്തോറും താറവുകള്‍ ദൂരേയ്ക്കു ദൂരേയ്ക്കു നീന്തിപ്പോയി. പേടിച്ചിട്ടായിരിക്കും..അപ്പഴെക്കു കുറെ ചേട്ടന്മാരും ഓടിവന്നു ഞങ്ങളെ തുറിച്ചു നോക്കാന്‍ തുടങ്ങി."താറാവിനെ കട്ടോണ്ടു പോവാനൊന്നുമല്ല;ചുമ്മാ ഒന്നു കാണാന്‍ വന്നതാ" എന്നൊക്കെ ഞ്ഞങ്ങള്‍ വിളിച്ചു പറഞ്ഞു. അവര്‍ കേട്ടോ എന്തോ..
പിന്നേം കായല്‍. ദൂരെ ഒരു തുരുത്തു പോലെ കുമരകം.ആ ഏരിയ കെ.ടി.ഡി.സീടേതാണു പോലും. അവിടെ ഇറങ്ങണമെങ്കില്‍ അവര്ടെ പെര്മിഷന് വേണമ്ന്ന് ഡ്രൈവര്‍ ചേട്ടന് അറിയിച്ചു.
കുറെ നേരം കൂടി അതു വഴി ചുറ്റിക്കറങ്ങി ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.നല്ല ശാന്തമായ കായല്‍. ഒരു ചെറിയ കാറ്റും.ഞാന്‍ ബോട്ടിന്റെ മുകളില്‍ ഒരു കസേര ഇട്ട് ചുരുണ്ടിരുന്നുറങ്ങാന്‍ തുടങ്ങി.കുറെക്കഴിഞ്ഞ് ഏതോ ബോട്ടിന്റെ ഹോണ്‍ കേട്ടാണ് ഞെട്ടിയെഴുന്നേറ്റത് നോക്കുമ്പോള്‍ അപ്പുറത്ത് ഹൗസ് ബോട്ടിലിരിക്കുന്ന ഒരു സായിപ്പുകുട്ടി ഒടിഞ്ഞുവളഞ്ഞിരുന്നുറങ്ങുന്ന എന്റെ ഫോട്ടൊ എടുക്കുകയാണ്. ഞാനും എന്റെ ക്യാമറയെടുത്ത് ഒറ്റ ക്ലിക്കു ക്ലിക്കി. നമ്മള് ലോക്കല്‍സും അത്ര മോശമൊന്നുമല്ലാന്നു തെളിയിക്കണല്ലോ. അവസാനം അങ്ങോട്ടുമിങ്ങോട്ടും കൈ വീശിക്കാണിച്ച് ഞങ്ങള്‍ കോംപ്രമൈസായി.
ബോട്ട് പതുക്കെ ആ തോടു പോലുള്ള സ്ഥലത്തെക്കു പ്രവേശിച്ചു. യാത്ര അവസാനിക്കാന്‍ പോകുന്നതിന്റെ വിഷമം ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും.
"അടുത്ത വര്‍ഷോം നമ്മളിവിടെ വരും.വീട്ടുകാരെയൊക്കെ കൂട്ടിക്കൊണ്ട്.എന്നിട്ട് ഒരു ഹൗസ് ബോട്ടെടുത്ത് ഫുള്‍ടൈം കായലിലൂടെ സഞ്ചരിക്കും" ഞങ്ങള്‍ പരസ്പരം വാക്കുകൊടുത്തു.
മൂന്നുമണിയോടു കൂടി ഞങ്ങള്‍ കോട്ടയത്ത് തിരിച്ചെത്തി.ഇനീം രാത്രിയാവാന്‍ ഒരു പാടു സമയമുണ്ട്.
"നമ്മള്‍ക്ക് സിനിമയ്ക്കു പോകാം.എനിക്കു കഥ പറയുമ്പോള്‍' കാണണം" ഞാന്‍ അറിയിച്ചു.
"അതിനിവിടെ ആ സിനിമ ഓടുന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ എവിടെയാണെന്ന് നമ്മള് എങ്ങനെ അറിയും"
"ഡോണ്ട് വറി" എന്നും പറഞ്ഞ് ഞാന്‍ നമ്മടെ ഭരണങ്ങാനം ഹീറോയെ വിളിച്ചു.കോട്ടയത്തെ സിനിമാതീയേറ്ററുകള്‍ടെ ഒരു ഡാറ്റാബേസ് തന്നെ അവിടെയുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. എന്റെ ഊഹം തെറ്റിയില്ല. തീയേറ്റര്‍,സ്ഥലം,ഷോ-ടൈം തുടങ്ങി സര്‍വ്വ വിവരങ്ങളും ആ ഒരൊറ്റ ഫോണ്‍-കോളിലൂടെ കിട്ടി.
സിനിമയുടെ ടൈം ആകുന്നതു വരെ കോട്ടയം ടൗണിലൂടെ വെറുതെ ചുറ്റിക്കറങ്ങി. സിനിമ കഴിഞ്ഞ് പിന്നെയും കുറച്ച് അലഞ്ഞു തിരിയല്‍.കോട്ടയത്ത് നൈറ്റ് ഷോപ്പിംഗ് തുടങ്ങീന്നൊക്കെ ഒരു വാര്‍ത്ത കേട്ടിരുന്നു. എന്താണെന്നറിയില്ല; ഒറ്റ കട പോലും തുറന്നു കണ്ടില്ല. അവസാനം ഒരു തട്ടുകടയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തി. ഒരു നല്ല ദിവസം അങ്ങനെ അവസാനിച്ചു.
ഇനി നാളെ..ഇടുക്കി..
60 comments:
ഗംപ്ലീറ്റ് വെള്ളത്തില്‍..രണ്ടാം ദിവസം സഞ്ചാരസാഹിത്യം..
പടങ്ങളും സഞ്ചാര സാഹിത്യവും ഗൊള്ളാം. കിടക്കട്ടെ തേങ്ങയൊന്ന്.
“ഠേ........”
-സുല്‍
സ്റ്റയിലന്‍ എഴുത്തും പടവും.
Thressia kochey
Vivaranam kolla (S K Pottakkadu polum ingane vivarikkathilla)
Kappayudeyum fish fry yudeyum padangal ee sitil ninnum mattiyillankel njan ini thante blog visit cheyyilla (athinodulla virodham kondalla, vayil vellam niranju thulumbunnathu konda) any way kozhappam illa njan jan 10th nu nattil varum (alappuzha) ennittu ulla sakalamaana shappukalilum keri kappayum meanum adikkum (kalline kurichu njan onnum parayilla)
ഞെട്ടിയെഴുന്നേറ്റത് നോക്കുമ്പോള്‍ അപ്പുറത്ത് ഹൗസ് ബോട്ടിലിരിക്കുന്ന ഒരു സായിപ്പുകുട്ടി ഒടിഞ്ഞുവളഞ്ഞിരുന്നുറങ്ങുന്ന എന്റെ ഫോട്ടൊ എടുക്കുകയാണ്. ഞാനും എന്റെ ക്യാമറയെടുത്ത് ഒറ്റ ക്ലിക്കു ക്ലിക്കി. നമ്മള് ലോക്കല്‍സും അത്ര മോശമൊന്നുമല്ലാന്നു തെളിയിക്കണല്ലോ. അവസാനം അങ്ങോട്ടുമിങ്ങോട്ടും കൈ വീശിക്കാണിച്ച് ഞങ്ങള്‍ കോംപ്രമൈസായി.
aa saip enthina kochinte photo eduthathu (angerude veedinte purathu ketti thoookki idanaano?) thamashichatha ketto.
Nalla post aayirunnu, iniyum ithupole pretheekshikkunnu
Syam
"ഒരു കുഞ്ഞു ബോട്ടു മതി ചേട്ടാ"
ഉവ്വ . ’കൊച്ചു’ ത്രേസ്യയെ കണ്ടപ്പോള്‍ തന്നെ പാവം മൂപ്പിത്സ് കുഞ്ഞുബോട്ടുകള് മുക്കിയിട്ടുകാണും.ആളുപോയിട്ട് എടുക്കാന്‍ ...
സഞ്ചാരസാഹിത്യം കൊഴുക്കുന്നൊണ്ട്.... ബാക്കി പോരട്ടെ
ആ കപ്പേം കരിമീനും ! ത്രേസ്യാക്കൊച്ചേ... എന്റെ വായില്‍ ഹൌസ് ബോട്ട് ഓടിക്കാന്‍ ഒരു കായല്‍ സെറ്റപ്പായി.
ഓഫ്: നിങ്ങളു രണ്ടുപേരും നില്പ്പനടിച്ചതു കണ്ട് ഇന്‍ഫീരിയോറിറ്റി കോംപ്ലക്സ് അടിച്ച് മൂത്ത കൊറേ ചേട്ടന്മാര് കള്ളുകുടി നിര്‍ത്തീന്നും ചെലര് വെറ്റിലേം അടക്കേം വാങ്ങാന്‍ ഓടീന്നുമാണല്ലാ ക്യാട്ടത്.
കോട്ടയം ബ്ലോഗേര്‍സിന്റെ കൂട്ടത്തിലും എന്റെ പേരില്ല. :( അടുത്ത പോസ്റ്റില്‍ ആ ഡാമിന്റെ മോളീന്നെങാനും ചാടാന്‍ തോന്നിക്കണേ കര്‍ത്താവേ..
കലക്കിട്ടോ...ഇനിയും പ്രതീക്ഷിക്കുന്നു.
സഞ്ചാര സാഹിത്യോം ചിത്രങ്ങളും കൊള്ളാം.
കൊച്ചുത്രേസ്സ്യ കൊച്ചേ...വിവരണം കൊള്ളാം..പടങ്ങള്‍ മുന്‍പത്തേതിന്റെ അത്രക്ക് പോര.
ത്രേസ്യേ,
ശരിക്ക് എഞ്ചോയ് ചെയ്തു അല്ലേ?
എനിക്ക് ആലപ്പുഴക്കാരോട് തോന്നിയ അസൂയ നിന്നോടും തോനുന്നുണ്ടോ അവോ? പനി വരാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ഒരു.. ഒരു ഫീലിങ്ങ് ഉണ്ടാവാറില്ലേ? എനിക്ക് അസൂയുടെ കാര്യത്തിലും ആ ഫീലിങ്ങ് ഉണ്ടാവാറുണ്ട്. അതായിരിക്കും.
ങാ പോട്ട്..!
പിന്നെ, ചിത്രങ്ങള്‍ മിക്കതും നന്നായി. പാലത്തോടടുക്കുമ്പോള് ക്ലിക്കിയ ആ ഫോട്ടോ ‘ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം’ (ദുബായ് ഷേക്കിന്റെ പേര് ബൈഹാര്‍ട്ട് പഠിച്ചതാ) ആയെന്ന് നീതന്നെ സമ്മതിച്ചത് നന്നായി. എനിക്ക് ആദ്യ ഫോട്ടോ ആണ് ഇഷ്ടപ്പെട്ടത്. വവ്വ്!! ബട്ട്, അതിന്റെ വലത് വശത്തെ താഴെ ബോട്ടിന്റെ മൂക്കോ, നാക്കോ മറ്റോ കുടുങ്ങിപ്പോയി!! ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ ഫംഗി ഉണ്ടായേനേ..!
ങാ അതും പോട്ട്..!!
ദാ ഞാന്‍ പിന്നേം വന്നു.
ഈ പോസ്റ്റില്‍ ത്രേസ്യ എഴുതിയ ഒരു കള്ളത്തിന്റെ സത്യാവസ്ഥ തുറന്ന് കാട്ടാതെ പോയാല്‍ എനിക്ക് ശാപം കിട്ടും. ദാ, ഞാന്‍ ഒരു പാരഗ്രാഫ് സത്യസന്ധമായി എഡിറ്റ് ചെയ്യുന്നു.
ഫോട്ടോ No:4 (കപ്പയും കരിമീനും!)
നല്ല വെണ്ണ പോലെയുള്ള കപ്പ. കപ്പേടെ സൈഡീന്ന് ആരോ തോണ്ടിയെടുത്ത പോലെ തോന്നിയെങ്കില്‍, അത് ആരാ തോണ്ടിയത് എന്ന് മനസ്സിലാക്കാനുള്ള പുത്തിയും നിങ്ങള്ക്കുണ്ടാവുമെന്നറിയാവുന്നത്കൊണ്ട് പ്രത്യേകിച്ച് പറയുന്നില്ല. കരിമീനിനാണെങ്കില്‍ ഒടുക്കത്തെ മുള്ള്. അപാര രുചി കാരണം ഉപേക്ഷിക്കാനും തോന്നിയില്ല. എല്ലാവരും കഴിച്ചുകഴിഞ്ഞിട്ടും ഞാന്‍ എന്റെ കരിമീനുമായി മല്‍പ്പിടുത്തം നടത്തികൊണ്ടിരിക്കുകയാണ്.
ബോട്ട് വീണ്ടും നീങ്ങിത്തുടങ്ങി. പെട്ടെന്ന് ..യെന്റമ്മച്ചീ!! ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി..!!! 'ഓടിവായോ ഓടിവായോ' എന്ന് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു!!.
കൂട്ടുകാരി മുകളില്‍ നിന്ന് ഓടി താഴെയെത്തി. കരിമീനിനെ തന്നെ ഭയത്തോടെ നോക്കിയിരിക്കുന്ന എന്നെ, എവറസ്റ്റില്‍ നിന്ന് ഇറങ്ങിവന്നാലുണ്ടാവുന്ന കിതപ്പോടെ കൂട്ടുകാരി അന്തം വിട്ടുനോക്കി.
കരിമീന്‍ കണ്ട് പേടിച്ചോ ഇവള്!?
അല്ല, ..ത്രേസ്യ നോക്കുന്നത് കരിമീനിനെയല്ല, അത് വച്ചിരിക്കുന്ന ന്യൂസ് പേപ്പറിലാ! കൂട്ടുക്കാരി ആ പേപ്പറില്‍ (image No.4) വെണ്ടക്കാ അക്ഷരത്തിലെഴുതിയിരിക്കുന്ന ആദ്യ വാചകം വായിച്ചു "
“കിളിരൂര്‍”
അതിന് ശേഷം അവിടെ ‘ഓടിവായോ ഓടിവായോ’ എന്ന ശ്ലോകം രണ്ട് വ്യത്യസ്ഥ ശബ്ദങ്ങളില്‍ ഡോള്‍ബി ഡിജിറ്റല്‍ എഫക്ടോടെ മുഴങ്ങി. താറാവുകള്‍ ചിതറിയോടി.
കായല്‍ കാണാനിറങ്ങിയ രണ്ട് ‘ധീര’ വനിതകളുടെ യാത്രാവിവരണം..
ബാക്കി അടുത്ത എപ്പിഡോസില്..
:-)
വിവരണം നന്നായി
:(
കപ്പേം മീനും .. ഇത് അക്രമം ആയിപ്പോയി..
karimeen chumma sherikkum morinju pooyathu poolundallo. fresh aayi kittiyilley?? anyway ithokkey oru bhagyam aanu. Enjoy.
യാത്രാ വിവരണം കലക്കുന്നുണ്ട്...
ഡോക്ടറോടും വായനക്കാരോടും കള്ളം പറയരുതെന്നാണു പഴമൊഴി..
“കുറച്ചു മധുരക്കള്ളു ടെയ്സ്റ്റു ചെയ്തു നോക്കി.ഇഷ്ടപ്പെടാത്തതു കൊണ്ട് അതു വാങ്ങിയെയില്ല“
ഇതു ഞാന്‍ വിശ്വസിച്ചിട്ടില്ല. കള്ളടിച്ചു പറ്റായി ബോട്ടിന്റെ മുകളിലില്‍ ഫീസായി ഇരിക്കണതിനെ ഉറക്കം എന്നാണോ മാഷേ പറയാ? :):)
(എരടു ഇസ്മയില്‍ ഇതെ)
കുരുടന് ആനേ കണ്ടപോലേന്ന് പറഞ്ഞാല്‍ ആലപ്പുഴക്കാര് ഓടിച്ചിട്ട് തല്ല്വോ, കുരുടനെന്ന് അവരെ വിളിച്ചെന്നും പറഞ്ഞ്?
കൊച്ച് ത്രേസ്യചേച്ചീ ഡയറിക്കുറിപ്പ് കൊള്ളാട്ടാ...(രണ്ട് ‘ള’യുണ്ടേ…)
ആ കള്ള്ഷാപ്പിന്റവിടെത്തീപ്പൊ എന്തിനാ എഴുത്തിന് വേഗം കൂട്ട്യേ?
യാത്രാവിവരണം നല്ല ഭംഗിയായിട്ടുണ്ട് ,ഫോട്ടോസും ഇഷ്ടപ്പെട്ടു
ഹെന്റമ്മൊ കൈനകരിയാണൊ ഈ ആദ്യ ഫോട്ടൊ എടുത്ത സ്തലം ആണോന്നൊരു ഡൌട്ട്
അതെ ആ വറുത്തമീനും കൊഞ്ചും കപ്പയും ഞാനിങ്ങെടുത്തൂ[ചീനി]
കൊച്ചുത്രേസ്യ കൊച്ചേ മാഷൊരു പ്രസ്താനമാണല്ലെ..ഹഹഹ.
“കുറച്ചു മധുരക്കള്ളു ടെയ്സ്റ്റു ചെയ്തു നോക്കി.ഇഷ്ടപ്പെടാത്തതു കൊണ്ട് അതു വാങ്ങിയെയില്ല“
അരേവ്വാ ഹൌസ് ബോട്ടില്‍ ഇരുന്ന് രണ്ടെണ്ണം വീശാന്‍ എന്തു സുഖമാ മാഷെ ആ കാറ്റും കാറും മേഘവും യ്യൊ എനിക്ക് വയ്യായെ ഞാന്‍ ദാ നാട്ടില്‍ പോയെ..................................
ആലപ്പുഴക്കാര് ആരെങ്കിലും വരുന്നൊ ആവൊ..?
എന്നാ പിന്നെ ഒരു ജാതയായങ്ങ് നാട്ടിലേക്ക് വെച്ചുപിടിയ്ക്കാം.
ആ പോട്ടെയ് റൈറ്റ് ക്ണിം ക്ണിം......ബെല്ലടിച്ചൂ എന്നാ യാത്ര തുടരട്ടെ.
കപ്പയും മീനും പിന്നെ വെള്ളവും ചേര്‍ന്നപ്പോള്‍ വിവരണം പൊടി പൊടിച്ചു.
ഇങ്ങട്ട് വരട്ടെ ഇടുക്കി..
യാത്രാവിവരണം കലക്കുന്നുണ്ട് കൊച്ചുത്രേസ്യേ
അങ്ങനെ കോട്ടയം കഴിഞ്ഞ് ഇനി ഇടുക്കിയിലോട്ട്
ഞങ്ങള്‍ ആലപ്പുഴക്കരുടെ ഭാഗ്യം ...
ഈ കൊച്ചുത്രേസ്യ ഉള്ളത്
ഹോ ഇതായിരുന്നോ. കമ്പ്ലീറ്റ് വെള്ളത്തില്‍ എന്നു കേട്ടപ്പോ ഞാന്‍ വിചാരിച്ചു....
സഞ്ചാര സാഹിത്യം കൊള്ളാം.
കായലരികത്തിരുന്ന് തുണിയലക്കുന്നവരേയും മീന്വെട്ടുന്നവരേയും ഒന്നും പടത്തില്‍ കാണുന്നില്ലല്ലോ?
എന്തായാലും യാത്രാവിവരണം കൊഴുക്കുന്നുണ്ട്. പോരട്ടെ അടുത്ത ലക്കം.
കാര്യമൊക്കെ കൊള്ളാം, പക്ഷെ വിവരണതോടോപ്പം ഇട്ടിരിക്കുന്ന ഫോട്ടോകളൊട്ട് ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഞങ്ങള്‍ ബ്ലോഗ് വായനക്കാരുടെ വായിലും ഈ പറഞ്ഞ 'വെള്ളം വെള്ളം സര്‍വത്ര' ശ്രഷ്ടിക്കാന്‍ ആണോ ശ്രമം.
ഇനിയുള്ള പോസ്റ്റുകളില്‍ കൂടുതല്‍ 'കളര്‍ഫുള്‍' ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആലപ്പുഴയിലേതിനേക്കാള് കൂടുതല്‍ കാഴ്ചകള്‍ കോട്ടയത്തു നിന്നാണ് കണ്ടതല്ലേ.
താറാവിന് കൂട്ടത്തേയും കാണാന്‍ സാധിച്ചല്ലോ.
നന്നായി.
ഇത്തവണയും നന്നാഉഇ, ഒപ്പം അഭിലാഷ് ഭായ്യുടെ കമന്റും.
:)
അഭിലാഷിന് ‘ബൂലോഗ പാരകന്‍ ലൈഫ് ടൈം അവാര്‍ഡ് ‘ നല്കി ആദരിക്കുന്നതിനായി അഭിലാഷിന്റെ ഗുരുവും വഴികാട്ടിയുമായ ആഴ്ചകുറിപ്പുകാരനെ വിളിച്ചുകൊള്ളുന്നു.
-സുല്‍
പുട്ടും(വിവരണം)തേങ്ങാപ്പീര(ചിത്രങ്ങള്‍)യും രുചികരമായിട്ടുണ്ട്, ത്രേസ്യാ..
മധുരക്കള്ള് രുചിച്ചിട്ട് ഇഷ്ടമായില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം.
:)
അപ്പൊ അന്നു ഷാപ്പിന്റെ മുമ്പില്‍ വച്ച് കണ്ടത് ത്രേസ്യാക്കൊച്ചിനെയാരുന്നോ?
ഫോട്ടോസ് അത്ര നന്നായിലെങ്കിലും അതിനൂടെ എഴുത്ത് സൂപ്പെര്ബ്! വായിക്കാന്‍ നല്ല രസമുണ്ട്!
“...കുറെ സ്കൂള്‍ പിള്ളേര് വന്ന് ആ പാലത്തിലെക്ക് ഓടിക്കയറി.എന്നിട്ട് ഒരു കയറില്‍ പിടിച്ച് വലിക്കാന്‍ തുടങ്ങി.അ വില്ലന്‍ പാലം ഒരറ്റത്തുന്ന് പൊങ്ങിപ്പോകുന്നു...”
എനിക്കൊറപ്പാ ആ പിള്ളേരൊന്നും ത്രേസ്യേടെ പോസ്റ്റുകള്‍ വായിച്ചു കാണില്ലാന്ന്... ഏതെങ്കിലും ഒരു പോസ്റ്റെങ്കിലും അവരു വായിച്ചിരുന്നെങ്കി... അമ്മച്ചിയാണേ ആ പിള്ളേര് നിങ്ങള്‍ പാലത്തിന്റെ നേരെ അടിയിലെത്തിയപ്പോ ആ കയറിന്റെ പിടി വിട്ടേനേ... :)
അഭീ... നെന്റെ കണ്ണിന്റെ പവറ് സമ്മതിച്ചെഡാ... :)
യാത്രാവിവരണം തകര്‍ക്കുന്നുണ്ട്...
സുല്ലേ ആ തേങ്ങ ഒഴുകിപ്പോയി. വേറൊന്ന് അവിടുന്ന് എറിഞ്ഞു തരണം.
സനാതനന് നന്ദി
ശ്യാം കപ്പ കഴിക്കാന്‍ മോഹിച്ച് ഇനി ആലപ്പുഴയ്ക്കു പോയിട്ടു കാര്യമില്ല.ഉണ്ടായിരുന്നതൊക്കെ ഞങ്ങളു കഴിച്ചു തീര്‍ത്തു.ഇനി ഉണ്ടാക്കുന്ന കരിമീനും കപ്പയുമൊക്കെ ബാംഗ്ലൂരിലേക്കു കയറ്റി അയയ്ക്കാനും ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട് :-)
ഗുപ്താ പിന്നെ പിന്നെ എന്റെ ഇരട്ടി വലുപ്പമുള്ള സായിപ്പും മദാമ്മേമൊക്കെ തേങ്ങാപ്പൂളു പോലത്തെ തോണീല് പോകുന്നത് ഞാന്‍ കണ്ടതാ..ആ ചേട്ടന് സത്യം പറഞ്ഞാതു തന്നെയാണ് :-)
രജീഷ് എനിക്കു സമാധാനമായി.ഇങ്ങനെ കുറെപ്പേരെ കൊതിപ്പിച്ചപ്പോള്‍ എന്തൊരു ആത്മസംതൃപ്തി!!
വനജേ (ഷീല,ശാരദ,ജയഭാരതി സ്റ്റെയിലില്‍)ഇങ്ങനെയൊക്കെ പ്രാര്‍ത്ഥിക്കാന്‍ ഞാനെന്തു തെറ്റു ചെയ്തു..ഈഈഈശ്ശ്വരാാാാാാ..
കുറുനരീ അലീ താങ്ക്സേ..
അഭിലാഷേ എത്ര ബുദ്ധിമുട്ടിയാ ആ ബോട്ടിന്റെ മൂക്കും കൂടി ഫോട്ടോയിലുള്പ്പെടുത്തീതെന്നറിയുമോ ..പിന്നെ ആ 'കിളിരൂര്‍'- ഞങ്ങളും ആദ്യം അതു തന്നെയാ ശ്രദ്ധിച്ചത് :-)
എന്നാലും ആ കപ്പേം മീനും അതു വച്ചിരിക്കുന്ന വാഴയിലയും ഒന്നും കാണാതെ കറക്ടായി ആപോയിന്റില് തന്നെ കേറിപ്പിടിച്ചല്ലോ!! ങും ങും...
കൂട്ടുകാരാ പടങ്ങള്‍ടെ കാര്യം പറഞ്ഞാല്‍...ഒരു ചക്ക വീണപ്പം മുയലു ചത്ത കേസില്ലേ...അത്രേയുള്ളൂ ഇതും :-)
പ്രിയാ നന്ദി
വീണേ ബു ഹ ഹ ഹ .. ഞാന്‍ പണ്ടേ ഒരക്രമിയാണ്..ഇതൊക്കെ വെറും സാമ്പിള്‍..
വിന്‍സേ എന്നാലും നല്ല രുചിയുണ്ടായിരുന്നു കേട്ടോ..
ജിഹേഷേ അടി അടി..സത്യം പറഞ്ഞാലും ഇവിടാരും വിശ്വസിക്കില്ലാനു വന്നാല്‍ പിന്നെന്തു ചെയ്യും :-(
കിനാവേ കമന്റ് രണ്ടു പ്രാവശ്യം വായിച്ചപ്പഴാ അതെനിക്കിട്ടുള്ള പാരയാണെന്നാണ് മനസ്സിലായത്. നിങ്ങളൊക്കെ ഒന്ന് കപ്പേം മീനും കണ്ടോട്ടേന്നു കരുതി മാത്രം ആലപ്പുഴ വരെ പോയി അതിനെ ക്യാമറയിലാക്കി ഇവിടെ കൊണ്ടു പോസ്റ്റിയ എനിക്കിതു തന്നെ കിട്ടണം
കുഞ്ഞായീ താങ്ക്സ്
സജീ ഈ ഫോട്ടോ നോക്കി സ്ഥലം കണ്ടുപിടിയ്ക്കുന്ന വിദ്യ എന്നേം കൂടി ഒന്നു പഠിപ്പിച്ചു തരാമോ? പിന്നെ കൈനകരി ആണോന്നൊന്നും അറിയില്ല.കോട്ടയത്തു നിന്ന് കുമരകത്തേക്കുള്ള വഴിയ്ക്ക് ഒരു സ്ഥലമാണ്.
ഗോപന് നന്ദി
ദേവേട്ടാ കപ്പേം കരിമീനും തന്ന് സ്വീകരിക്കണമ്ന്നുണ്ട്. പക്ഷെ എന്തു ചെയ്യാം..ഒടുക്കത്തെ ബ്ലോഗാക്രാന്തം ..അതു പൊതിഞ്ഞുകൊണ്ടുവന്ന ഇല പോലും ബാക്കിയില്ല..
കാപ്പിലാന് അതെനിക്കിഷ്ടപ്പെട്ടു. ഇങ്ങനെയുള്ള സത്യങ്ങള്‍ ഇനീം പറയണം കേട്ടോ :-)
കുതിരവട്ടാ എന്തൊക്കെയോ പ്രതീക്ഷിച്ചു അല്ലേ ..ഹി ഹി..
വാല്മീകീ എന്നിട്ടു വേണംല്ലോ അവരൊക്കെ കൂടി എനിക്കെതിരെ കേസു കൊടുക്കാന്‍..അനുവാദമില്ലതെ ഫോട്ടോയെടുത്തൂന്നും പറഞ്ഞ്..ഈ വയസ്സുകാലത്തിനി കോടതി കേറിയിറങ്ങാന്‍ വയ്യേ..
Eccentric എത്ര പ്രതിഷേധിച്ചാലും ഈ ഫോട്ടോ ഞാന്‍ മാറ്റൂല്ല :-)
ആഷേ ഇതൊക്കെ കുമരകത്തേക്കുള്ള യാത്രയ്ക്കിടയിലാണ് കണ്ടത്.കായലിന്റെ ആ ഭാഗം ആലപ്പുഴേടെതാണോ കോട്ടയത്തിന്റേതാണോന്ന് എനിക്കറിയില്ല:-)
ശ്രീ നന്ദി..
സുല്ലേ അവാര്‍ഡല്ല ഇമ്മാതിരി കമന്റ്സ് ഇനീം ഇടുകയാണെങ്കില്‍ അഭിലാഷിനു വേണ്ടി ഒരു പേവാര്‍ഡു തന്നെ ബുക്ക് ചെയ്യേണ്ടി വരും :-)
കൃഷേ സത്യം..ആ കള്ളിനു ചെറിയ കയ്പ്പുണ്ടായിരുന്നു.അതല്ലേ ഞാന്‍ വിട്ടു കളഞ്ഞത്..
സാജാ അതു ഞാനല്ല..ഞാന്‍ ഷാപ്പിന്റെ അടുക്കളയിലായിരുന്നു :-)
അഗ്രജാ ഈ പിള്ളേരുടെ മുഖത്തെ ഭാവം കണ്ടാലറിയാം ദിവസോം മൂന്നു നേരം എന്റെ ബ്ലോഗു വായിക്കുന്ന കുട്ടികളാണെന്ന്. അത്രയ്ക്കു സ്നേഹമായിരുന്നു..
ഞാന്‍ വളര്‍ന്നത് ആലപുഴയാ എന്നാലും ഒരു ദിവസം വീട്ടില്‍ അടങ്ങിയിരിക്കില്ലാ.
കമ്പ്ലീറ്റ് കറക്കമല്ലായിരുന്നൊ അങ്ങനെ എന്റെ കറക്കം കൂടിയപോള്‍ വീട്ടുകാരു പ്രവാസലോകത്തേയ്ക്ക് കയറ്റി വിട്ടു ..
അതെ ഒരു സത്യം പറയട്ടെ.. ഹഹ നല്ല ബോദമില്ലായിരുന്ന സമയത്തൊക്കെ അവിടെയൊക്കെ ഉണ്ടായിരുന്നു മാഷെ ബോദമുള്ളപ്പോള് വീട്ടുലും കാണും അങ്ങനെ ബോദമില്ലാതെ കറങ്ങി നടന്നപ്പോള്‍ മനസ്സ് ഞാന്‍ ക്യാമറയാക്കി എടുത്ത പോട്ടങ്ങള് പോലെ തോന്നീ ഈ സ്തലങ്ങള് ഹഹഹ്..നാട്ടീന്നു മാറി പ്രവാസിയായപ്പോള്‍ എല്ലം പോയില്ലെ അതാ പറ്റിയെ..ഇപ്പൊ കറക്കം ഈ ബ്ലോഗുകളില്‍ ഹഹ.. എന്നാ ശെരി വരട്ടെ പിന്നെക്കാണാം.
:) എല്ലാരും വായിച്ചു, കമെന്റിട്ടു കടയും പൂട്ടി പോയി എന്നു തോന്നുന്നു, എങ്കിലും.
വായിച്ച് കൊണ്ടിരിക്കുന്നൂ........
:-)
മിടുമിടുക്കികള്‍.
ഇടുക്കി റിപ്പോര്‍ട്ട് പോരട്ടെ:-)
"ശ്ശൊ എന്തൊരു ഭാഗ്യം ചെയ്ത മനുഷ്യര്‍.ഇവിടെ ജീവിക്കാന്‍ പറ്റിയല്ലോ" ഞങ്ങള്‍ ചുമ്മാ അസൂയപ്പെട്ടു.
ഒരു കുമരകം വാസിയായ എന്റെ ബ്ലോഗ്ഗുകള്‍ ഒന്നു വായിച്ചുനോക്കൂ http://kaaryamnissaram.blogspot.com/ അപ്പോഴറിയാം കഥ …
നല്ല വിവരണം. വഞ്ചി മുന്‍പോട്ടു നീങട്ടെ …
"പിന്നെ ഞങ്ങള്‍ടെ വക ഗ്രൂപ്പ് സോംഗ്.
ദൈവം സഹായിച്ച് ബോട്ടിന്റെ ശബ്ദം കാരണം വേറാര്‍ക്കും ഞങ്ങള്‍ടെ ഗാനാമൃതം കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ല."
Ha Ha..Ha.. കൊട് കൈ!
സഞ്ചാരസാഹിത്യം വളരെ നന്നായിരിക്കുന്നു.
അടുത്തതിനായ് ആകാംഷയോടെ...
ഷാപ്പില് കേറീട്ട് കള്ളുകുടിക്കാതെ പോന്നതു മഹാ പോക്രിത്തരമായിപ്പോയി. ഷാപ്പ് ഓണര്‍മാര്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.....നാളെ ഉച്ചവരെ ഷാപ്പ് അടച്ചിടുന്നതാണ്.
ചാത്തനേറ്:
1:“ഇനി ഇതു കാണാത്തതിന്റെ പേരില്‍ മരിക്കാതിരിക്കണ്ട” കൂട്ടുകാരിക്ക് എത്ര പേരുടെ നന്ദി കിട്ടി ആ എണ്ണത്തിലു അതൊരു പുതിയ വേള്‍ഡ് റെക്കോഡായിക്കാണുമല്ലോ.
2:“ഹൗസ് ബോട്ടിലിരിക്കുന്ന ഒരു സായിപ്പുകുട്ടി ഒടിഞ്ഞുവളഞ്ഞിരുന്നുറങ്ങുന്ന എന്റെ ഫോട്ടൊ എടുക്കുകയാണ്” പാവം സായിപ്പ്...
3:ആ കപ്പയില്‍ ഒരു ദിനോസറിന്റെ വിരല്പ്പാടാണെന്ന് തോന്നുന്നു ശാസ്ത്രജ്ഞന്മാരേ ഓടിവരൂ...
4: സ്വന്തം ടൈറ്റാനിക്കിന്റെ ഒരു പടം ഇടായിരുന്നു. മഗല്ലന് സഞ്ചരിച്ച കപ്പല്‍ എന്നൊക്കെ ഇപ്പഴത്തെ പിള്ളാരു സാമൂഹ്യപാഠത്തിലു പഠിക്കുന്നില്ലേ...
ആ ഷാപ്പിന്റെ സെക്ഷന്‍ കഴിഞ്ഞപ്പോള്‍ ഒരിഴച്ചില്‍ പോലെ.. രുചി നോക്കിയെ ഒള്ളൂ എന്നൊക്കെ ചുമ്മാ പറഞ്ഞതല്ലേ :)
എന്താ ഒരു പ്രകടനം. ഇതാണ്.. കാശുണ്ടാക്കിയാല്‍ പോരാ. അത് അനുഭവിയ്കുകയും കൂടി വേണം.
കൊട് കൈ! മുന്നേറുക.
കുട്ടനാടന്‍ താറാവു കറിയും കള്ളുമിടക്കിടെ കഴിച്ചാല്‍ ബ്ലോഗെഴുത്ത് കൂടുതല്‍ കസറും
കൊച്ചുത്രേസ്യ.. ഇതിനു മുമ്പത്തെ പോസ്റ്റില്‍ നിന്നൊരു വരി കട്ട് ആന്‍ പേസ്റ്റ് “സത്യം പറഞ്ഞാല്‍ ഒരു ഭീമാകാരമായ പെയിന്റിംഗിന്റെ മുന്പില് നില്ക്കുന്നതു പോലെയാണ് ഇപ്പോള്‍ എനിക്കും തോന്നുന്നത്”... ശരിക്കും നല്ല വിവരണം. കഷ്ടം എന്നല്ലാതെ എന്തുപറയാനാ. ഈ ദുബായിലെ സ്കൂളികള്‍ അടയ്ക്കുന്നത് ജൂണ്‍ -ജൂലൈ മാസങ്ങളീലാ. ആലപ്പുഴക്കൂടെ ബോട്ടീല്കറങ്ങാന് ഇതുപോലെ പറ്റിയ ഒരു മാസം കേരളത്തിലുണ്ടോ! അതിനാല്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല, ഇനി പറ്റുകയുമില്ല. ഭാഗ്യവതി!!
:)
നല്ല് പുട്ടും തേങ്ങാപ്പീരയും.
ഇത്രയും നല്ല സ്വാദുള്ള ഭക്ഷണം സെര്‍വ് ചെയ്ത ഷാപ്പിന്റെ പടം കൂടിയെടുക്കാവായിരുന്നു.
ആ കരിമീന്‍ എന്താ രുചി !!
യാത്രാവിവരണം കലക്കി. പുതിയത് ഉടനെ പ്രതീക്ഷിക്കുന്നു.
വെള്ളം വെള്ളം സര്‍വ്വത്ര എന്ന ടൈറ്റിലുപകരം “കള്ള് കള്ള് വയറ്റില്‍ സര്‍വ്വത്ര...“ എന്നല്ലേ കൂടുതല്‍ യോജിച്ചത് ? :)
വിവരണം ഇഷ്ടപ്പെട്ടൂ..പടങ്ങളില്‍ ചിലതിനു വേണ്ടത്ര തെളിച്ചം ഇല്ലെന്നു തോന്നുന്നു
ആദ്യം ഒരു സ്പെഷ്യല്‍ താങ്ക്സ്, ആലപ്പുഴക്കാര് സ്നേഹവും സഹകരണവും ഉള്ളവരാണ് എന്ന നഗ്ന സത്യം അംഗീകരിച്ചതിന്.
പിന്നെ വിവരണം, ശൊ അത് ഞങ്ങളെ അങ്ങ് കൂടെ കൊണ്ട് പോകുന്നത് പോലെ അല്ലെ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. ഞാന്‍ ആലപ്പുഴക്കാരനാണെങ്കിലും കുറേ ബോട്ടിങ്ങ് നടത്തിയെങ്കിലും ഇത്രയും ആസ്വദിച്ചിട്ടുണ്ടോ എന്നൊരു സംശയം.
പിന്നെ കപ്പ പോലെയുള്ള തനി നാടന്‍ സാധനങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അത് പറഞ്ഞാ മതി. ചുമ്മ പടം കാണിച്ചു മനുഷ്യനെ കൊതിപ്പിക്കണ്ട ..കേട്ടല്ലോ...
ഏതായാലും കൊച്ചു ത്രേസ്യായുടെ വിവരണവും കരി മീനിന്റെ പടവും കണ്ട് കൊതി പിടിച്ച് വീട്ടില്‍ അമ്മയോട് ഒരു റിക്യസ്റ്റ് നടത്തി. നിന്റെ സൌകര്യത്തിനു ഉണ്ടാക്കി തരാന്‍ പോയി പെണ്ണ് കെട്ടടാ എന്ന പതിവു ഭീഷണി അമ്മ നടത്തിയെങ്കിലും ശനിയാഴ്ച കരിമീന്‍ വറുത്ത് തരാമെന്ന് സമ്മതിച്ചു.
ഈ പോസ്റ്റ് പടം അടക്കം ചെയ്ത കൊച്ചു ത്രേസ്യാക്ക് എന്റെ നന്ദി.
കൊച്ചുത്രേസ്യാ,
മികച്ച പോസ്റ്റ്.... ഒപ്പം മികവാര്‍ന്ന ചിത്രങ്ങള്ഊം..
ബ്ലും..ബ്ലും..ഗ്ലും..ഗ്ലും..
വെള്ളം സര്‍വ്വത്ര വെള്ളം..!
(“ആലപ്പുഴപ്പട്ടണത്തില്‍ അതിമധുരം വിതറിയോളെ“ ഈ ടോണില്‍ വായിക്കണം)
“കോട്ടയത്ത് ബോട്ടതൊന്നില് അതിവേഗം കറങ്ങിയോളെ..
കപ്പേം മീനും വഴിച്ചടിച്ച് കള്ളും കൂടി കുടിച്ചവളെ..
ഫ്ലാറ്റായി വീണതെന്തെ ബോട്ടിന്റെ മോളില് തന്നെ..
1.കള്ളടിച്ചോണ്ട് പടമെടുക്കുന്നത് ഫോട്ടൊഗ്രാഫി എന്തൊ ആക്ട് പ്രകാരം ബയങ്കര കുറ്റം..!
2.നൊസ്റ്റാള്‍ജിയ പടങ്ങളിട്ടു പ്രവാസികളെ കൊതിപ്പിക്കുന്നത് പ്രവാസി 123456 പ്രകാരം നീചമായ കുറ്റം..!
3.കപ്പ വഴിച്ചടിച്ച പടമിട്ടു പ്രകോപനമുണ്ടാക്കിയത് കപ്പാസ് ആക്ട് കരിമീന്സ് പ്രകാരം ക്രിമിനല്‍ കുറ്റം..!
കൊച്ചു കാരണം ഞാനൊരു ബ്ലോഗറായി..!
ഈ പോസ്റ്റു കാരണം നൊസ്റ്റാള്‍ജിയയും പിടിച്ചു..!
കൊച്ചെ..എന്റെ കൊച്ചു ലൈഫ്ബോട്ടില്‍ ഒരു ഫുള്‍ബോട്ടില്‍ കള്ളുമായി ഞാന്‍ ഫ്ലാറ്റായിരിക്കുന്നു..
കപ്പയും കരിമീനുമായി താറാവിന് കൂട്ടത്തോടൊപ്പം കളിവള്ളം തുഴഞ്ഞു വരുന്ന ഒരു കൊച്ചിനേം കാത്ത്..! അവളെന്റെ ലൈഫ്ബോട്ടിന്റെ കാറ്റ് തുറന്നു വിടാതിരുന്നാല്‍ ബാഗ്യം..;)
സജീ എനിക്കെല്ലാം മനസ്സിലായി.. ജനിച്ചത് പറവൂര്‍...വളര്‍ന്നത് ആലപ്പുഴ..ജീവിക്കുന്നത് പ്രവാസലോകത്ത്..-ഒരു നാട്ടിലും അധികകാലം നില്ക്കാന് നാട്ടുകാര്‍ സമ്മതിക്കുന്നില്ല അല്ലേ :-)
ബയാനേ ദാ കട പിന്നേം തുറന്നു..
കൈതമുള്ളേ എന്തൊരു ക്ഷമ!! താങ്ക്സേ..
അരവിന്ദേ ഇതെവിടെ മുങ്ങി നടക്കുകയായിരുന്നു?
സാക്ഷരാ താങ്ക്സേ..
മറ്റൊരാളേ ആ പാട്ട് അത്ര മോശമൊന്നുമില്ലായിരുന്നു. ഞാന്‍ പിന്നെങ്ങനാ സ്വയംപുകഴ്ത്തുന്നതെന്നു വിചാരിച്ചാ :-)
സുനീഷേ അടച്ചിട്ട ഷാപ്പുകളൊക്കെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയോ?? എന്താണെന്നറിയില്ല; വല്ലാത്ത ദാഹം..
ചാത്താ ഇതിനൊക്കെ മറുപടി നമ്മള് നേരിട്ടു കാണുമ്പോള്‍ തന്നാല്‍ പോരേ...
നിഷ്കളങ്കാ പേരു പോലെ അത്ര നിഷ്കളങ്കനൊന്നുമല്ലല്ലോ..കംപ്ലീറ്റ് കള്ളത്തരോം കണ്ടുപിടിയ്ക്കും..അല്ലേ?
പ്രദീപ് ഐഡിയയ്ക്കു നന്ദി..
അപ്പൂ ഇനീപ്പോ ദുബായീല് വല്ല കായലുമുണ്ടോന്ന് ഒന്നന്വേഷിച്ചു നോക്ക്..അല്ലാതിപ്പോ ഒരു വഴിയും കാണുന്നില്ല..
കൊച്ചുമുതലാളീ താങ്ക്സേ
പൈങ്ങോടാ ഞാനെടുത്ത പടങ്ങളല്ലേ.. അത്രേമൊക്കെ വെട്ടോം വെളിച്ചോമുള്ളതു തന്നെ ഭാഗ്യം :-)
നജീം സത്യം ഞാന്‍ കണ്ട ആലപ്പുഴക്കാരൊക്കെ നല്ലവരായിരുന്നു. ചീത്ത ആലപ്പുഴക്കരൊക്കെ ഇപ്പോ അന്യനാടുകളിലാ പോലും താമസം ;-)
വിന്‍സേ ഈ വിന്സിന്റമ്മേടെയൊരു കാര്യം!! പെണ്ണു കെട്ടിയാലെങ്ങനാ കരിമീന്‍ കിട്ടുക?? 'തോന്നിയ പോലെ കരിമീന്‍ കഴിക്കണമെങ്കില്‍ ഷാപ്പില് പോടാ' എന്നായിരുന്നില്ലെ അമ്മ പറയേണ്ടിയിരുന്നത്??
ഹരിശ്രീ താങ്ക്സ്..
പ്രയാസീ കുറ്റങ്ങളൊക്കെ ഞാന്‍ ഏറ്റെടുക്കുന്നു..ഓടിപ്പോയി ജാമ്യത്തിനപേക്ഷിക്കട്ടെ..
പിന്നേ നല്ല മഴ വരുന്നുണ്ട്..ആ ലൈഫ്ബോട്ടില്‍` പിമ്പിരിയായി ഇരിക്കാതെ വേഗം വീട്ടില്‍ പോകാന്‍ നോക്ക് കേട്ടോ..
കൊച്ചു ത്രേസ്യേ..... ഞാന്‍ പെണ്ണ് കെട്ടിയാ അവള് കരി മീന്‍ പോയിട്ട് ഒരു പരല്‍ മീന്‍ പോലും ഫ്രൈ ചെയ്ത് തരാന്‍ പോവുന്നില്ല എന്നു എന്നേക്കാളും നന്നായി എന്റെ അമ്മക്കറിയാം... ഇതൊക്കെ പുള്ളിക്കാരിയുടെ നബ്ബര്‍ അല്ലെ. ഏതായലും ഒരു അപ്ഡേറ്റ് തന്നേക്കാം...... വീക്കെന്‍ഡില്‍ പൊരിച്ച കരിമീന്‍ ഞായറാഴ്ച ഉച്ച ഊണു വരെ ഉണ്ടായിരുന്നു.... ആരെയും കൊതിപ്പിക്കാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ട് പടം ഇടുന്നില്ല :)
കൊച്ചു ത്രേസ്യേ നീയെന്റെ ഉറക്കം കളഞ്ഞു.........
ഞാനും കുട്ടനാട്ടില്‍ ഒരു ചെറിയ സന്ദര്‍ശനം നടത്തി താറാവുകളുടെ പടം എടുത്തിരുന്നു. ഇനി ഇടുന്നില്ല.....ചങ്ങനാശേരി- ആലപ്പുഴ റോഡിലുടെ പോകുമ്പോള്‍ "താറാവ് ഡ്രസ്സ് ചെയ്തു കൊടുക്കും" എന്നെഴുതിയത് കണ്ടു ചിരിച്ചു.....
കൊള്ളാം……….
me a kumarakamkaaran...
njangade palliyile peruunalinte Raasa thudangunnathu aa kanicha kayal sidile kurisinte avidunna.........
aa sthalathinoke athrem Soundaryam undennu ippazhaa manasilakunne..
gud work.....
starter here n malayalam blogs, so struggling to type nmalayalam..
keep on...........
su....su....sooooooper
"അതൊരു ഷാപ്പാണെന്നാണ് ബോട്ടുകാരന് പറഞ്ഞത്."
ഹെന്ത് വെറുമൊരു ഷാപ്പെന്നോ... പൊന്നുമോളെ പറച്ചില് വെച്ച് അത് ആര്-ബ്ലോക്ക് ആണെന്നാ തോന്നുന്നത്... ലോകപ്രശസ്തമായ ആ പുണ്യ സ്ഥലത്തെ വെറുമൊരു ഷാപ്പെന്നു വിളിച്ച് അവഹേളിക്കാന്‍ ഒരു കോട്ടയം-കാരനായ ഞാന്‍ സമ്മതിക്കുല്ലാ...
"ബോട്ടുയാത്രയുടെ ഓര്‍മകള്‍ ഒരിക്കല്‍ കൂടി പുതുക്കിയതിനു ഒരുപാടു നന്ദി..."
വളരെ നന്നായിരിക്കുന്നു
Post a Comment